content
stringlengths
11
395k
is_valid
bool
1 class
1975 നവംബറിൽ അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണൽ പാർക്കിൽ ജോലി ചെയ്തിരുന്ന ഏഴുപേർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു . കൂട്ടത്തിൽ ഒരാളായിരുന്ന ട്രാവിസ് വാൾട്ടണെ ആ യാത്രക്കിടെ ദൂരൂഹ സാഹചര്യത്തിൽ കാണാതായി . കൂടെയുണ്ടായിരുന്നവർക്ക് പോലും അവിടെ എന്താണ് സംഭവിച്ചതെന്ന് പറയാൻ സാധിച്ചില്ല . അഞ്ചുദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി . എന്നാൽ , ഇത്രയും ദിവസം എവിടെയായിരുന്നു എന്ന് ചോദിച്ചവരോട് അയാൾ വളരെ വിചിത്രമായ ഒരു അവകാശവാദമാണ് ഉന്നയിച്ചത് . തന്നെ അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി എന്നാതായിരുന്നു അത് . ഇതുകേട്ട് എല്ലാവരും അത്ഭുതപ്പെട്ടു . ആ വിവാദ തട്ടിക്കൊണ്ടു പോകലിന്റെ കഥ ഇങ്ങനെയായിരുന്നു . അന്ന് രാത്രി വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടയിൽ കാടിന്റെ നടുക്ക് ഒരു പ്രകാശം കണ്ടു . ആ പ്രകാശത്തിന്റെ ഉറവിടം എന്താണെന്ന് നോക്കാൻ മരങ്ങൾക്കിടയിലൂടെ അവർ വണ്ടി ഓടിച്ചു . കാടിന്റെ ഒത്ത നടുക്ക് പ്രകാശമയമായ ഒരു പറക്കുംതളിക 20 അടി ഉയരത്തിൽ കറങ്ങുന്നത് അവർ കണ്ടു . ഇത് കണ്ട് ട്രാവിസ് മാത്രം കാറിൽ നിന്ന് പുറത്തിറങ്ങി . ബാക്കി എല്ലാവരും പേടിച്ച് അതിനകത്ത് തന്നെ ഇരുന്നു . യുഎഫ്ഒ കഥകൾ ഏറെ ഇഷ്ടപ്പെടുന്ന ട്രാവിസ് കൗതുകത്തോടെ അതിനടുത്തേയ്ക്ക് നടന്ന് ചെന്നു . “ ആ വസ്തുവിന്റെ ഭംഗി എന്നെ അമ്പരപ്പിച്ചു . ഇത് പറന്നുയരുമെന്ന് ഞാൻ കരുതി , പക്ഷേ അങ്ങനെയല്ല സംഭവിച്ചത് ” ട്രാവിസ് പറഞ്ഞു . അതിനടുത്തെത്തിയപ്പോൾ ശക്തമായ ഒരു പ്രകാശം അയാളുടെ ശരീരത്തിൽ പതിക്കുകയും , അയാൾ അടിതെറ്റി താഴെ വീഴുകയും ചെയ്തു . എന്നാൽ , ആ പ്രകാശം ട്രാവിസിന്റെ ജീവനെടുത്തുവെന്ന് കൂടെയുള്ളവർ കരുതി . അവർ മരണഭയത്താൽ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു . എന്നാൽ , പകുതിവഴി എത്തിയപ്പോൾ അവർക്കൊരു സംശയം , അയാൾ ശരിക്കും മരിച്ചതുതന്നെയാണോ , അതോ ബോധം പോയതാണോ ? അഥവാ മരിച്ചിട്ടില്ലെങ്കിൽ ഈ കാട്ടിൽ ട്രാവിസിനെ എങ്ങനെ തനിച്ചാക്കി പോകും ? അവർ വണ്ടി തിരിച്ചു . എന്നാൽ , അയാളെ അവിടെ എങ്ങും കാണാൻ സാധിച്ചില്ല . അവർ മണിക്കൂറുകളോളം അയാൾക്കായി തിരഞ്ഞു . പക്ഷേ , ഫലമുണ്ടായില്ല . ഒടുവിൽ അവർ പൊലീസിൽ വിവരമറിയിച്ചു . എന്താണ് സംഭവിച്ചതെന്ന് പൊലീസ് അവരോട് തിരക്കിയപ്പോൾ അവർ നടന്ന സംഭവം പറഞ്ഞു . ഒരു പ്രകാശം പതിച്ചെന്നും ട്രാവിസിനെ കാണാതായെന്നും അവർ പൊലീസിനോട് പറഞ്ഞു . ആ കഥ പൊലീസുകാർക്ക് അത്ര വിശ്വാസമായില്ല എങ്കിലും , അവർ അന്വേഷണം ആരംഭിച്ചു . ദിവസങ്ങളോളം അവർ ആ കാട്ടിൽ തലങ്ങും വിലങ്ങും തിരച്ചിൽ നടത്തി . എവിടെ കിട്ടാൻ ? എന്നാൽ അഞ്ചു ദിവസത്തിന് ശേഷം സംഭവം നടന്ന സ്ഥലത്ത് നിന്ന് 15 മൈൽ അകലെയുള്ള ഒരു വഴിയോരത്ത് ബോധരഹിതനായി കിടക്കുന്ന ട്രാവിസിനെ ആളുകൾ കണ്ടെത്തി . " എത്ര സമയം കടന്നുപോയി എന്ന് എനിക്കറിയില്ല . അഞ്ച് ദിവസവും ആറ് മണിക്കൂറും കഴിഞ്ഞിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് . എന്റെ ശരീരം കഠിനമായി വേദനിച്ചിരുന്നു . പറക്കും തളിക തിരികെ ആകാശത്തേയ്ക്ക് പോകുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു " അയാൾ പറഞ്ഞു . അതേസമയം മരിച്ചുപോയി എന്ന് വിചാരിച്ചയാൾ തിരികെ വന്നത് കണ്ട് ആളുകളും അതിശയിച്ചു പോയി . എന്നാൽ , താൻ എവിടെയായിരുന്നുവെന്ന് അയാൾ ആളുകളോട് പറഞ്ഞപ്പോഴാണ് ശരിക്കുള്ള കോലാഹലം തുടങ്ങുന്നത് . " പറക്കും തളികയ്ക്ക് അകത്ത് വച്ച് എനിക്ക് ബോധം വന്നു . എനിക്ക് നല്ല വേദനയുണ്ടായിരുന്നു . ആദ്യം ഞാൻ ഒരു ആശുപത്രിയിലാണെന്നും , എനിക്ക് ചുറ്റും കൂടി നിൽക്കുന്നവർ ഡോക്ടർമാരാണെന്നുമാണ് ഞാൻ വിചാരിച്ചത് . എന്നാൽ സൂക്ഷിച്ചു നോക്കിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . എനിക്ക് അരികെ അന്യഗ്രഹജീവികളെ പോലെ തോന്നിക്കുന്ന കുറേപേർ നിൽക്കുന്നു ! ഞാൻ പരിഭ്രാന്തനായി " അയാൾ പറഞ്ഞു . " എന്റെ ഏറ്റവും അടുത്ത് നിന്ന രൂപത്തിനെ ഞാൻ തള്ളി മാറ്റി . അതിന്റെ ശരീരം ഞാൻ പ്രതീക്ഷിച്ചതിലും മൃദുവും ഭാരം കുറഞ്ഞതുമായിരുന്നു . ഞാൻ അവിടെ കണ്ട ഒരു അലമാരയിൽ പിടിച്ച് കയറി ചുറ്റും നോക്കി . തിരിച്ചറിയാൻ സാധിക്കാത്ത കുറേ ഉപകരണങ്ങൾ അവിടെ എനിക്ക് കാണാൻ സാധിച്ചു . അവർ എന്നെ തുറിച്ചുനോക്കി അനങ്ങാതെ അവിടെ തന്നെ നിന്നു " ട്രാവിസ് പറഞ്ഞു . ഒടുവിൽ അയാൾ അവർക്കിടയിലൂടെ വാതിലിന് പുറത്തേയ്ക്ക് ഓടി . തുടർന്ന് അവിടെ കണ്ട ഇടുങ്ങിയ വഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു . എന്നാൽ , സ്‌പെയ്‌സ് ഹെൽമെറ്റ് പോലെ ഒന്ന് ധരിച്ച ഒരു രൂപം പ്രത്യക്ഷപ്പെട്ട് അയാളെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി . അവിടെ ഒരു മേശപ്പുറത്ത് വെച്ച് ഒരു മാസ്ക് അയാളെ അവർ ധരിപ്പിച്ചു . അതോടെ ബോധം പോയി . പിന്നെ ഓർമ്മ തെളിയുമ്പോൾ റോഡരികിൽ അയാൾ കിടക്കുന്നതാണ് കണ്ടത് . മനുഷ്യരെ പോലെ വെളുത്ത എന്നാൽ ചർമ്മത്തിൽ രോമങ്ങളില്ലാത്ത , മുടിയോ , പുരികമോ , കൺപീലികളോ ഇല്ലാത്ത ഒരു രൂപമാണ് അതിന്റേത് എന്നയാൾ പറയുന്നു . അവിടെ കഴിഞ്ഞ ദിവസങ്ങളിൽ അയാൾക്ക് 10 മുതൽ 12 വരെ പൗണ്ട് വരെ ഭാരം കുറഞ്ഞിരുന്നു . അയാൾ തിരികെ എത്തിയശേഷം , ഒന്നിലധികം നുണപരിശോധന , ശാരീരിക , മനഃശാസ്ത്രപരമായ പരിശോധനകൾ ഉൾപ്പെടെ തീവ്രമായ അന്വേഷണം പൊലീസ് നടത്തുകയുണ്ടായി . എന്നാൽ നുണപരിശോധനയിൽ ഒന്നിൽ പോലും അയാൾ പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല . അതേസമയം തുടക്കം മുതൽ ആളുകൾ അയാൾ പറയുന്നത് വിശ്വസിക്കാൻ തയ്യാറായില്ല . ആളുകൾ മാത്രമല്ല പൊലീസും . ഇത് എന്തോ മനോവിഭ്രാന്തിയോ , മയക്കുമരുന്നിന്റെ എഫക്ടോ ആന്നെന്നാണ് ആളുകൾ കരുതിയത് . തുടർന്ന് ഒരുപാട് പരിശോധനകൾ പൊലീസ് നടത്തി . ഒടുവിൽ അയാൾക്ക് പ്രശ്‌നമൊന്നുമില്ലെന്ന് തെളിഞ്ഞു . ഇപ്പോൾ 46 വർഷത്തിനുശേഷവും ട്രാവിസ് തന്റെ കഥയിൽ തന്നെ ഉറച്ച് നിൽക്കുന്നു . ഇത് ശരിയാണെന്ന് തെളിയിക്കാൻ അഞ്ച് വ്യത്യസ്ത നുണ പരിശോധനകൾ നടത്തി . സാക്ഷികളെയും 11 നുണപരിശോധനകൾക്ക് വിധേയമാക്കി . എന്നാൽ , പറഞ്ഞത് നുണയാണെന്ന് തെളിയിക്കാൻ ആർക്കും സാധിച്ചില്ല . എന്നാൽ , അപ്പോഴും പല പ്രശസ്തരും ​ഗവേഷകരും മനശാസ്ത്രജ്ഞരും ട്രാവിസ് പറയുന്നത് ശുദ്ധ നുണയാണ് എന്നതിൽ ഉറച്ച് നിന്നു . സാമ്പത്തികനേട്ടത്തിനോ മറ്റോ ആയി കെട്ടിച്ചമച്ച കഥയായിരിക്കാം , ഫാന്റസി ആയിരിക്കാം , സിനിമകളും മറ്റും കണ്ട് പ്രചോദനമുൾക്കൊണ്ട് കെട്ടിച്ചമച്ച കഥ ആയിരിക്കാം എന്നും അവർ പറയുന്നു . ഏതായാലും , സംഭവം നടന്നശേഷം ട്രാവിസ് കോൺഫറൻസുകളിലും പരിപാടികളിലും പോയി ആ ' കഥ ' ലോകവുമായി പങ്കിടുകയാണ് . ട്രാവിസ് തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു . അത് പിന്നീട് ' ഫയർ ഇൻ ദി സ്കൈ ' എന്ന പേരിൽ ഒരു സിനിമയായി മാറുകയും ചെയ്തു .
false
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ ആറാമത്തെ മാസമാണ് ഭാഡോൺ . ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത് . ഈ മാസത്തിന് 31 ദിവസമുണ്ട് . * സെപ്റ്റംബർ 12 സാരഗാർഹി യുദ്ധം
false
ഗൂഡല്ലൂർ : ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങിയതോടെ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു . വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പ്രവർത്തനസമയം ക്രമീകരിക്കുകയും , കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച മറ്റു മുൻകരുതലുകളും കൂടിയായപ്പോഴാണ് സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തേണ്ട സീസണിലും ആളു കുറയുന്നത് . മുതുമല കടുവാ സങ്കേതത്തിൽ സാധാരണ ഒട്ടേറെ സിനിമാ ആൽബം ഷൂട്ടിങ്ങുകൾ നടക്കാറുണ്ട് . അതുപോലെ ഗൂഡല്ലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിൽ ഊശിമല വ്യൂപോയന്റുൾപ്പെടെ കേന്ദ്രങ്ങളുമുണ്ട് . കൂടാതെ , നിബിഡവനങ്ങളും മനോഹരമായ താഴ്വരകളും മറ്റു പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെയെത്താറുണ്ട് . പ്രതീക്ഷ പുലർത്തിയ സീസൺ പെട്ടെന്ന് കൊട്ടിയടച്ചാണ് പുതിയ കർഫ്യൂ നിയമങ്ങൾ ജില്ലയിൽ നടപ്പാക്കിയത് . ഇതോടെ ഗൂഡല്ലൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളും കുറഞ്ഞു . ഊശിമല വ്യൂപോയന്റിലും മുതുമല കടുവാ സങ്കേതത്തിലുമെല്ലാം വിരലിലെണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ് ഇപ്പോഴെത്തുന്നത് . പല വിനോദസഞ്ചാര കേന്ദ്രങ്ങളും വിജനമായി . വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന കച്ചവടക്കാരെയാണ് ഇത് വളരെയേറെ ബാധിച്ചിരിക്കുന്നത് . വിനോദസഞ്ചാരികളുടെ എണ്ണം നിലവിൽ കുറവാണെന്ന് വ്യാപാരികൾ പറഞ്ഞു . കച്ചവടം ഗണ്യമായി കുറഞ്ഞതോടെ വരുമാനവും നിലച്ചു . വെള്ളി , ശനി , ഞായർ ദിവസങ്ങളിൽ പൊങ്കൽ സംസ്ഥാനത്താഘോഷിക്കാനിരിക്കെ , നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷ . ഈ ദിവസങ്ങളിൽ ആളുകൾ അവധി ദിവസങ്ങളാഘോഷിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ .
false
ആർട്ടിക്കിലെ ഹിമാനികളിൽ മരവിച്ച് കഴിഞ്ഞിരുന്ന ഒരു സൂക്ഷ്മജീവി 24,000 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് . ഡെല്ലോയ്ഡ് റോട്ടിഫറുകൾ എന്നറിയപ്പെടുന്ന ഈ ജീവി വളരെ കുറഞ്ഞ താപനിലയെ അതിജീവിക്കാനുള്ള കഴിവിന് പേരുകേട്ടതാണ് . ആറ് മുതൽ പത്ത് വർഷം വരെ -4 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയുള്ള താപനിലയിൽ അവ നിലനിൽക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട് . വടക്കുകിഴക്കൻ സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണിൽ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത് . സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് ഒരു ഡ്രില്ലിംഗ് റിഗ് ഉപയോഗിച്ചാണ് ജീവിയെ അവർ പുറത്തെടുത്തത് . നൂറ്റാണ്ടുകളോളം മഞ്ഞിനിടയിൽ ജീവന്റെ ഒരു തുടിപ്പും അവശേഷിക്കാതെയാണ് അവ കഴിഞ്ഞിരുന്നത് . എന്നാൽ , ലാബിലെത്തിച്ചശേഷം അവയ്ക്ക് ജീവൻ വച്ചു . അത് മാത്രവുമല്ല , പാർഥെനോജെനിസിസ് എന്ന പ്രക്രിയയിലൂടെ റോട്ടിഫറുകൾ പ്രത്യുല്പാദനം നടത്തുകയും ചെയ്‌തു . കൂടാതെ , അവയ്ക്ക് ഭക്ഷണം നൽകാനും കഴിഞ്ഞു . “ തണുത്തുറഞ്ഞ താപനിലയിൽ ഈ ജീവികളുടെ ശരീരത്തിന്റെ ഉപാപചയപ്രക്രിയ നിലയ്ക്കുകയോ , തീരെ മെല്ലെയാവുകയോ ചെയ്യുന്നു . ശരീരത്തിന്റെ പ്രവർത്തനം ഏതാണ്ട് നിശ്ചലമാകുന്ന ഈ അവസ്ഥയ്ക്ക് ക്രിപ്റ്റോബയോസിസ് എന്നാണ് പറയുന്നത് . പതിനായിരക്കണക്കിന് വർഷങ്ങൾ ആ അവസ്ഥയിൽ നിശ്ചലമായി തുടരാൻ മൾട്ടിസെല്ലുലാർ ജീവികൾക്ക് കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങളുടെ റിപ്പോർട്ട് ” റഷ്യയിലെ -ലെ ഗവേഷകൻ സ്റ്റാസ് മലവിൻ പറഞ്ഞു . കറന്റ് ബയോളജി ജേണലിലാണ് പഠനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത് . സ്ഥിരമായി മരവിച്ച ആവാസവ്യവസ്ഥയിൽ നിന്ന് ഇത്തരം ജീവികൾ ജീവനോടെ തിരികെ വരുന്നത് ഇതാദ്യമല്ല . ആയിരക്കണക്കിന് വർഷങ്ങൾ മരവിപ്പിനെ അതിജീവിച്ച നിരവധി ജീവികളിൽ ഒന്ന് മാത്രമാണ് റോട്ടിഫറുകൾ . 2018 -ൽ 30,000 വർഷത്തിലേറെ പഴക്കമുള്ള സൈബീരിയൻ പെർമാഫ്രോസ്റ്റിൽ നിന്ന് ഒരു തരം പുഴുവായ നെമറ്റോഡുകളെ പുനരുജ്ജീവിപ്പിച്ചിരുന്നു . എല്ലാ റോട്ടിഫറുകളും ഈ മരവിപ്പിക്കുന്ന പ്രക്രിയയെ അതിജീവിക്കില്ലെങ്കിലും , വളരെ കുറഞ്ഞ താപനിലയിൽ അവയുടെ കോശങ്ങളെയും അവയവങ്ങളെയും സ്വയം സംരക്ഷിക്കാൻ അതിന് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു . അനുകൂല സാഹചര്യം വരുമ്പോൾ , അവ ഉപാപചയപ്രക്രിയ പുനരാരംഭിക്കുകയും , കോശങ്ങൾക്ക് സംഭവിച്ച കേടുപാടുകൾ തീർത്ത ശരീരത്തെ പഴയ അവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു . “ ഒരു മൾട്ടിസെല്ലുലാർ ജീവിയെ ആയിരക്കണക്കിനു വർഷങ്ങൾ തണുപ്പിൽ സൂക്ഷിക്കാനും പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത് . പല സയൻസ് ഫിക്ഷൻ കഥകളിലും എഴുത്തുകാർ സ്വപ്നം കണ്ടിരുന്നതാണിത് ” റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോകെമിക്കൽ ആന്റ് ബയോളജിക്കൽ പ്രോബ്ലംസ് ഓഫ് സോയിൽ സയൻസിലെ സ്റ്റാസ് മലവിൻ പറഞ്ഞു . ലോകമെമ്പാടുമുള്ള ശുദ്ധജല അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഒരു തരം റോട്ടിഫറാണ് ഡെല്ലോയ്ഡ് റോട്ടിഫറുകൾ . കുറഞ്ഞ ഓക്സിജൻ , പട്ടിണി , ഉയർന്ന അസിഡിറ്റി , വർഷങ്ങളോളമുള്ള നിർജ്ജലീകരണം എന്നിവയെ നേരിടാൻ ഇവയ്ക്ക് കഴിയുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . ഭൂമിയുടെ ഏറ്റവും റേഡിയോ ആക്ടീവ് പ്രതിരോധശേഷിയുള്ള ജീവികളിൽ ഒന്നാണ് ഇവ .
false
അന്യഗ്രഹജീവികളെക്കുറിച്ചും അദ്ഭുത മനുഷ്യരെപ്പറ്റിയുമൊക്കെ ധാരാളം കഥകളും കെട്ടുകഥകളും പ്രചരിക്കാറുണ്ട് . എന്നാൽ ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തതയുള്ള ഒരു സംഭവമാണ് വൂൾപിറ്റിലെ കുട്ടികളെക്കുറിച്ചുള്ളത് . അവിശ്വസനീയതയോടെ അല്ലാതെ ഈ കഥ കേൾക്കാൻ പറ്റില്ല . ആ കുട്ടികൾക്കു പച്ചനിറമായിരുന്നു . പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ് ഈ കഥ നടക്കുന്നത് . അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് സ്റ്റീഫൻ എന്ന രാജാവായിരുന്നു . വളരെയേറെ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്ന ആ രാജവാഴ്ചക്കാലം ഇംഗ്ലിഷ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് തന്നെ അനാർക്കി എന്ന പേരിലാണ് . അക്കാലത്ത് ഇംഗ്ലണ്ടിലെ സുഫോൾക്ക് പ്രവിശ്യയിൽ സ്ഥിതി ചെയ്ത ഒരു ഗ്രാമമായിരുന്നു വൂൾപിറ്റ് . ഗ്രാമത്തിലേക്കു ചെന്നായ്ക്കൾ കടന്നുവരുന്നത് പതിവായിരുന്നു . ഇവയെ പിടിക്കാനായി ഗ്രാമത്തിന്റെ പ്രാന്തങ്ങളിൽ വാരിക്കുഴികൾ ഗ്രാമീണർ കുഴിച്ചു . വൂൾഫ് പിറ്റ് എന്നറിയപ്പെട്ട ഈ കുഴികളുടെ പേര് ലോപിച്ചാണു ഗ്രാമം വൂൾപിറ്റ് എന്നറിയപ്പെട്ടത് . വർഷം 1150 … ഒരു കുഴിയിൽ വലിയ ശബ്ദം കേട്ട് ഒരു സംഘം ഗ്രാമീണർ അങ്ങോട്ടേക്കു ചെന്നു . ചെന്നായ കുഴിയിൽ വീണെന്നു കരുതി കൈകളിൽ ആയുധങ്ങളും മറ്റു സന്നാഹങ്ങളുമൊക്കെയായാണ് അവർ ചെന്നത് . എന്നാൽ കുഴിയിലേക്കു നോക്കിയ ഗ്രാമീണർ അദ്ഭുതപ്പെട്ടു . അവിടെ ചെന്നായയുണ്ടായിരുന്നില്ല . പകരം രണ്ടു കുട്ടികൾ . ഒരു പെൺകുട്ടിയും അവളേക്കാൾ പ്രായം കുറഞ്ഞ ഒരാൺകുട്ടിയും . അവരുടെ ശരീരത്തിന്റെ നിറം പച്ചയായിരുന്നു . ഇംഗ്ലിഷല്ലാത്ത ഏതോ ഭാഷ അവർ തമ്മിൽ കലപിലാ സംസാരിച്ചുകൊണ്ടിരുന്നു . ഗ്രാമീണർ ഇരുവരെയും പിടിച്ചു കുഴിക്കു പുറത്തുകയറ്റി . ആർക്കുമൊന്നും മനസ്സിലായില്ല . കുട്ടികളോട് കാര്യം ചോദിക്കാമെന്നു വച്ചാൽ അവർ സംസാരിക്കുന്ന ഭാഷ ഏതാണെന്നുപോലും ഗ്രാമീണർക്കു പിടികിട്ടിയില്ല . പിന്നീട് ഇവർ വൂൾപിറ്റിന്റെ ഭാഗമായെന്ന് അക്കാലത്തു ജീവിച്ചിരുന്ന റാൽഫ് എന്ന ചരിത്രകാരൻ പറയുന്നു . സർ റിച്ചഡ് ഡി കാനെ എന്നു പേരുള്ള , വൂൾപിറ്റിലെ ഒരു പ്രമാണിയുടെ വീട്ടിലേക്കാണു കുട്ടിയെ ഗ്രാമീണർ കൊണ്ടുപോയത് . കുട്ടികളെ കണ്ട് അദ്ഭുതപ്പെട്ട റിച്ചഡ് അവർക്കു കഴിക്കാനായി ഭക്ഷണം നൽകി . എന്നാൽ ഭക്ഷണം കുട്ടികൾ സ്വീകരിച്ചില്ല . പല വിഭവങ്ങൾ മാറ്റിമാറ്റി പരീക്ഷിച്ച് കുട്ടികൾക്ക് വീണ്ടും വീണ്ടും ഭക്ഷണം നൽകിയെങ്കിലും അവർ നിരസിക്കൽ തുടർന്നു . ഇങ്ങനെ ദിവസങ്ങളോളം അവർ പട്ടിണികിടന്നു . എന്നാൽ ഒരുദിവസം റിച്ചഡിന്റെ വീടിനു പുറത്തിറങ്ങിയ കുട്ടികൾ ഒരു പയർച്ചെടിയിൽ പയർ വിളഞ്ഞുകിടക്കുന്നതു കണ്ട് ആർത്തിയോടെ അതിനുസമീപത്തേക്ക് ഓടിയടുക്കുകയും ആ പയർ പച്ചയ്ക്കു ഭക്ഷിക്കുകയും ചെയ്തു . തുടർന്ന് കുറേ വർഷങ്ങൾ കുട്ടികൾ റിച്ചഡിന്റെ മാളികയിൽ താമസിച്ചു . ഇതിനിടെ സാധാരണ ഭക്ഷണം കഴിക്കാൻ റിച്ചഡ് അവരെ പരീശീലിപ്പിച്ചു . സാധാരണ ഭക്ഷണരീതിയായതോടെ കുട്ടികളുടെ ശരീരത്തിന്റെ പച്ചനിറം പോകുകയും സാദാനിറം കൈവരുകയും ചെയ്തത്രേ . ഇതിനിടെ ഇരുവരും ഇംഗ്ലിഷ് വ്യക്തമായി സംസാരിക്കാനും പഠിച്ചു . അത്തരമൊരു ദിവസത്തിലാണ് റിച്ചഡ് അവരോട് നിങ്ങൾ എവിടെ നിന്നാണ് എത്തിയതെന്നു ചോദിച്ചത് . തങ്ങളുടെ നാടിനെക്കുറിച്ച് സംസാരിക്കാൻ കുട്ടികൾ അന്നു തയാറായി . ദൂരെയെവിടെയോ ആണു തങ്ങളുടെ നാടെന്നും അവിടെ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരിക്കുകയായിരുന്ന തങ്ങൾ ഏതോ ഒരു മണിശബ്ദം കേട്ട് അതിനു പിന്നാലെ പോയതാണെന്നും പിന്നീട് ഈ കുഴിയിൽ എങ്ങനെയോ എത്തിപ്പെട്ടതാണെന്നും കുട്ടികൾ പറഞ്ഞു . സൂര്യരശ്മികൾ അധികം പതിക്കാത്ത നാടാണ് തങ്ങളുടേതെന്ന് കുട്ടികൾ പറഞ്ഞു . എപ്പോഴും ഒരു സന്ധ്യ മയങ്ങിയ പ്രതീതിയാണ് അവിടെ . ഒരു നദിക്കിപ്പുറമാണ് നാട് , അപ്പുറം മറ്റേതോ രാജ്യം . ഇത്രയും കാര്യങ്ങൾ കേട്ട റിച്ചഡ് കുട്ടികളെ ആശ്വസിപ്പിക്കുകയും അവർക്കു പുതിയ പേരുകൾ നൽകുകയും ചെയ്തു . കൂട്ടത്തിലെ ആൺകുട്ടി താമസിയാതെ മരിച്ചു . ആഗ്നസ് എന്നു റിച്ചഡ് പേരുനൽകിയ പെൺകുട്ടി വളർന്നു വലുതായി , റിച്ചഡ് ബാരി എന്ന ഇംഗ്ലണ്ടിലെ പ്രശസ്തനായ ഒരു ഭൂപ്രഭുവിനെ വിവാഹം കഴിച്ചു . അവർക്ക് പിന്നീടൊരു കുട്ടിയുമുണ്ടായി . ചരിത്രമാണോ കെട്ടുകഥയാണോയെന്ന് ഇന്നും തർക്കം നടക്കുന്ന സംഭവമാണ് വൂൾപിറ്റിലേത് . അക്കാലത്തെ പ്രശസ്തർ ഇതെപ്പറ്റിയെഴുതിയതിനാൽ സംഭവം കെട്ടുകഥയല്ലെന്ന് ചിലർ വാദിക്കുന്നു . എന്തുകൊണ്ടായിരിക്കും കുട്ടികൾക്ക് പച്ചനിറം വന്നത് ? ഏതുഭാഷയാകും അവർ സംസാരിച്ചിരുന്നത് ? കുട്ടികൾ അന്യഗ്രഹജീവികളാണെന്നും അതല്ല , ഏതോ ഭൂഗർഭ രാജ്യത്തു നിന്നു വന്നതാണെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട് . എന്നാൽ വിഷയത്തിൽ പഠനം നടത്തുന്ന വിദഗ്ധർ ഈ വാദങ്ങൾ തള്ളി മറ്റു ചില വാദങ്ങൾ മുന്നോട്ടുവയ്ക്കുന്നു . അക്കാലത്ത് ഇംഗ്ലണ്ടിലേക്ക് അനവധി ഫ്‌ളെമിഷ് അഭയാർഥികൾ വന്നിരുന്നു . ഇന്നത്തെ ബൽജിയം ഉൾപ്പെടുന്ന മേഖലയിൽ നിന്നു വന്ന ഇവർ ഫ്‌ളെമിഷ് ഭാഷയാണ് സംസാരിച്ചിരുന്നത് . ഇവരിൽ പെട്ട ഏതോ കുടുംബത്തിലേതാണു കുട്ടികൾ എന്നതാണ് ഏറ്റവും ശക്തമായ വാദം . അഭയാർഥികൾ പലരും ദാരിദ്ര്യത്തിന്റെയും കൊടുംപട്ടിണിയുടെയും പിടിയിലായിരുന്നു . ഇത്തരത്തിൽ പോഷകാഹാരക്കുറവ് സംഭവിച്ചതുമൂലമാകാം കുട്ടികളുടെ തൊലി പച്ചനിറത്തിലായത് . ഗ്രീൻ സിക്‌നെസ് എന്നാണത്രേ ഈ അവസ്ഥയുടെ പേര് . വാദങ്ങളിങ്ങനെ പലതുണ്ടെങ്കിലും വൂൾപിറ്റിലെ പച്ചക്കുട്ടികൾ ഇന്നും ഒരു ദുരൂഹതയും കടംകഥയുമായി അവശേഷിക്കുന്നു . കാലമൊരുപാടു കഴിഞ്ഞിട്ടും .
false
മുംബൈ : ദിവസേനയെന്നോണം ഓണ്‍ലൈനില്‍ തട്ടിപ്പ് കൂടുകയാണ് . ഒരുപാട് പേര്‍ക്കാണ് പണം നഷ്ടപ്പെടുന്നത് . അത്തരം ഒരു തട്ടിപ്പിനിരയായിരിക്കുകയാണ് ഈ അറുപത്തിയഞ്ചുകാരനും . മുംബൈയിലുള്ള ഇയാള്‍ക്ക് ഇങ്ങനെ നഷ്ടമായത് 9 . 4 ലക്ഷം രൂപയാണ് ! മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് അറുപത്തിയഞ്ചുകാരന്‍ . കഴിഞ്ഞ ഓഗസ്റ്റില്‍ ആള്‍ സാമൂഹ്യമാധ്യമത്തില്‍ ലിയോണി എന്ന സ്ത്രീയുമായി സൌഹൃദത്തിലായി . ജോര്‍ദാന്‍ സ്വദേശിനി എന്നാണ് ലിയോണി സ്വയം പരിചയപ്പെടുത്തിയത് . ഇയാളില്‍ നിന്ന് പലതവണയായി ഇവര്‍ പണം കൈക്കലാക്കി . വൈകാതെ ഇന്ത്യയിലേക്ക് വരുമെന്നും ഇയാളോട് പറഞ്ഞിരുന്നു . പിന്നീട് , ഒരു ദിവസം ഇയാള്‍ക്ക് ഫോണ്‍കോള്‍ വരികയായിരുന്നു . ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിലുള്ള പ്രശ്നം കാരണം ദില്ലി വിമാനത്താവളത്തില്‍ തന്നെ തടഞ്ഞുവച്ചിരിക്കുന്നുവെന്നുമാണ് ലിയോണി പറഞ്ഞത് . അവിടെ നിന്നും ഇറങ്ങണമെങ്കില്‍ 24000 രൂപ വേണമെന്നും പറഞ്ഞു . അങ്ങനെ ആ പണവും പറഞ്ഞ അക്കൌണ്ടിലേക്ക് ഇട്ടു . പിന്നീട് , ഇദ്ദേഹത്തെ വിളിക്കുന്നത് അമിത് എന്നൊരാളാണ് . ലിയോണിയുടെ പേരില്‍ പണവും വാങ്ങി . എല്ലാം കൂടി 9 . 4 ലക്ഷം രൂപ നല്‍കിയെന്നാണ് ഇയാള്‍ പറയുന്നത് . പണം ഒരുപാട് പോയി . ഒന്നും തിരിച്ചു കിട്ടിയുമില്ല . അങ്ങനെ തോന്നിയ സംശയത്തിലാണ് ആ നമ്പറിലേക്ക് തിരികെ വിളിക്കുന്നത് . പക്ഷെ , അത് സ്വിച്ച് ഓഫ് . അതോടെ സംഗതി തട്ടിപ്പാണെന്ന് തോന്നിത്തുടങ്ങി . പൊലീസില്‍ പരാതി നല്‍കി . ലിയോണി എന്ന അക്കൌണ്ട് വ്യാജമാണെന്നാണ് പൊലീസ് നിഗമനം . ഏതായാലും ഇയാളുടെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട് .
false
പാക്കിസ്ഥാനിലെ ഏറ്റവും വലിയ മൃഗശാലയായ കറാച്ചി മൃഗശാലയിൽ നിന്ന് പുറത്തുവരുന്നത് ദാരുണ ദൃശ്യം . എഴുന്നേൽക്കാൻ പോലുമാവാതെ പട്ടിണിക്കോലമായി കിടക്കുന്ന സിംഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് . കറാച്ചി മൃഗശാലയിലെ ഭക്ഷണം വിതരണ കരാറുകാരൻ പിൻമാറിതാണ് മൃഗശാലയുടെ ദുരവസ്ഥയ്ക്ക് പിന്നിൽ . കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷന്റെ നിയന്ത്രണത്തിലാണ് മൃഗശാല . … . … . . . ' <ഉപയോക്താവ്> <വെബ്സൈറ്റ് ലിങ്ക്> കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെയുള്ള തുക അധികൃതർ നൽകിയില്ലെന്നാണ് കരാറുകാരൻ അംജദ് മെഹബൂബിന്റെ ആരോപണം . പ്രാദേശിക മാധ്യമങ്ങളോടാണ് മെഹബൂബ് ഇക്കാര്യം വിശദീകരിച്ചത് . തുക കിട്ടിയാൽ മൃഗശാലയിലേക്കുള്ള ഭക്ഷണ വിതരണം തുടരുമെന്നും മെഹബൂബ് വ്യക്തമാക്കി . പത്രപ്രവർത്തകയായ കത്രിന ഹെസെയ്ൻ ആണ് മൃഗശാലയിൽ നിന്നുള്ള ദാരുണദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത് . കൂടിനുള്ളിൽ ആഹാരമില്ലാതെ പട്ടിണിക്കോലമായി കിടക്കുന്ന ആഫ്രിക്കൻ സിംഹത്തിന്റെ ദൃശ്യമായിരുന്നു ഇത് . തിങ്കളാഴ്ചയാണ് വിഡിയോ പുറത്തുവന്നത് . … . ? <വെബ്സൈറ്റ് ലിങ്ക്> കടുത്ത വിമർശനമാണ് മൃഗശാല അധികൃതർക്കെതിരെ ഉയർന്നത് . ഇതിനു പിന്നാലെ വിശദീകരണവുമായി കറാച്ചി മെട്രോപ്പൊലിറ്റൻ കോർപറേഷൻ പ്രതിനിധി അലി ഹസ്സൻ സാജിദ് എത്തി . മ‍ൃഗശാലയ്ക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും പുറത്തുവരുന്ന ദൃശ്യം പഴയതാണെന്നും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു . നിലവിൽ മൃഗശാലയിൽ ഭക്ഷണ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നും ഒരാഴ്ചത്തേക്കുള്ള ഭക്ഷണം സ്റ്റോക്കുണ്ടെന്നും അലി ഹസ്സൻ സാജിദ് വിശദീകരിച്ചു . മൃഗശാല ഡയറക്ടർ ഖാലിദ് ഹാഷ്മിയും ആരോപണം നിഷേധിച്ചു . മൃഗശാലയിൽ ഭക്ഷണവിതരണം പതിവുപോലെ തുടരുന്നുണ്ടെന്നും മൃഗങ്ങൾ പട്ടിണി നേരിടുന്നില്ലെന്നും സംശയമുണ്ടെങ്കിൽ മൃഗശാലയിലെത്തി മൃഗങ്ങളെ നേരിൽ കണ്ട് മനസ്സിലാക്കാമെന്നും ഹാഷ്മി വിശദീകരിച്ചു . മൃഗശാല പുറത്തുവിട്ട വിഡിയോയിൽ പട്ടിണിക്കോലമായ ആഫ്രിക്കൻ സിംഹമെവിടെയെന്ന ചോദ്യമുന്നയിച്ച് കത്രീന വീണ്ടും രംഗത്തെത്തിയിരുന്നു .
false
സ്നേഹ സമ്മാനം ധാരാളം കുട്ടികൾ ഉള്ള ഒരു അനാഥാലയമായിരുന്നു മദർ കെയർ . തന്റേതല്ലാത്ത കാരണങ്ങളാൽ അനാഥമാകേണ്ടി വന്ന ഒട്ടനവധി പിഞ്ചോമനകൾ . അമ്മയുടെ ഉദരത്തിൽ നിന്നും പുതിയൊരു ലോകത്തേക്ക് എത്തുമ്പോൾ അവരെ സ്വീകരിക്കാൻ തയ്യാറാകാത്ത മാതാപിതാക്കളെ പിൻതള്ളി കൊണ്ടാണ് ഓരോ കുരുന്നുകളെയും അവർ സ്വീകരിച്ചത് . വലുതും ചെറുതുമായ ഒരുപാട് സഹോദരങ്ങളുള്ള ഒരു വീട് തന്നെയായിരുന്നു ആ അനാഥാലയം . പുതുതായി വരുന്ന ഓരോ അംഗങ്ങളേയും ഇരുകൈകളും നീട്ടി ഒരു പുഞ്ചിരിയോടെ അവർ സ്വീകരിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും നിറഞ്ഞ ഒരു പൂന്തോട്ടം തന്നെയായിരുന്നു അവിടം . ആ പൂന്തോട്ടത്തിലെ അമ്മ തേനീച്ചയായി അവർക്ക് ഒപ്പം ഉണ്ടായിരുന്നത് മോളി എന്ന സിസ്റ്റർ ആയിരുന്നു . ഒരു അമ്മയുടെ കരുതലും സ്നേഹവും എല്ലാം തന്നെ അവർ ആ കുട്ടികൾക്ക് കൊടുത്തു . ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുക , പാട്ട് പാടുക അവരോടൊപ്പം പൂന്തോട്ടം മനോഹരമാക്കുക തുടങ്ങി എല്ലാത്തിനും മോളി സിസ്റ്റർ ഉണ്ടായിരുന്നു . തന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഇരുട്ട് നിറഞ്ഞ മനസ്സുള്ള മാതാപിതാക്കളിൽ നിന്നും പ്രകാശം പരത്തുന്ന അമ്മയായിരുന്നു മോളി സിസ്റ്റർ . സന്തോഷം നിറഞ്ഞ ആ ദിനങ്ങൾ വളരെ പെട്ടെന്ന് തന്നെ ഒരു അവസാനത്തിലെത്തി . മോളി സിസ്റ്റർക്ക് പകരം ഗ്രേസി സിസ്റ്റർ അവിടുത്തെ അമ്മയായി . ആ ഒരു മാറ്റം അവിടുത്തെ കുട്ടികൾക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല . ഒരു മുൻകോപക്കാരി ആയിരുന്നു അവർ . എന്തിനും ഏതിനും കുട്ടികളെ ശകാരിച്ചു . മദർ കെയർ എന്ന പൂന്തോട്ടത്തിലെ ഓരോ പൂക്കളും വാടാൻ തുടങ്ങി . ചെറിയ തെറ്റുകൾക്ക് പോലും ആ കുട്ടികളെ അവർ ശിക്ഷിച്ചു . ഓരോ കുട്ടികളെയും ഓരോ ജോലികൾക്കായി നിയമിച്ചു . ആഹാരം പാകം ചെയ്യാനായി കൂട്ടത്തിലെ മുതിർന്ന കുട്ടികളും , പൂന്തോട്ടം വൃത്തിയായി സൂക്ഷിക്കാൻ മറ്റു കുട്ടികളും പിന്നീട് കൊച്ചു കുട്ടികളെ നോക്കാനായി കുറച്ചുപേരും … എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ വരുത്തിയാൽ തക്കതായ ശിക്ഷയും അവർ നൽകി . സന്തോഷത്തിന്റെ പുഞ്ചിരി നിറഞ്ഞു നിന്ന അവിടേക്ക് ദുഃഖത്തിന്റെ കണ്ണുനീർ മഴ പെയ്തിറങ്ങുവാൻ തുടങ്ങി . സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു കൈതാങ്ങിനായി ആ കുട്ടികൾ കൊതിച്ചു . ക്രിസ്തുമസ് രാവ് വൈകാതെ തന്നെയെത്തി . മോളി സിസ്റ്റർ ഇല്ലാത്ത അവരുടെ ആദ്യത്തെ ക്രിസ്തുമസ് ആയിരുന്നു അത് . എല്ലാ പ്രാവശ്യത്തെ പോലെ ഇത്തവണയും പുൽക്കൂട് നിർമിക്കുവാനും അതൊരു മത്സരമാക്കുവാനും ഗ്രേസി സിസ്റ്റർ തീരുമാനിച്ചു . ഇത്തവണ ക്രിസ്തുമസിന് എല്ലാവർക്കും ഓരോ ആപ്പിൾ നൽകാനായിരുന്നു തീരുമാനം . പുൽക്കൂട് നിർമിക്കുന്നതിനിടയിൽ എട്ട് വയസ്സ് മാത്രം പ്രായമുള്ള ലില്ലിയുടെ കയ്യിൽ നിന്നും യേശുവിന്റെ രൂപം തറയിൽ വീണ് ഉടഞ്ഞു പോയി . ശബ്ദം കേട്ട് അവിടെ വന്ന ഗ്രേസി സിസ്റ്ററെ ഈ കാഴ്ച ഏറെ ദേഷ്യപെടുത്തി . എല്ലാവരും ശ്വാസമടക്കിപിടിച്ചു നിന്നു . തനിക്ക് പറ്റിയ അമളി ഓർത്ത് ലില്ലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി . സിസ്റ്റർ അവളെ അവിടെ നിന്നും മാറ്റി . കരഞ്ഞുകൊണ്ട് അവൾ ഒരു ഭാഗത്തായി എല്ലാം കണ്ടുനിന്നു . മത്സരങ്ങൾക്കൊടുവിൽ ആപ്പിൾ കുട്ടികൾക്കായി വിതരണം ചെയ്തു . എന്നാൽ ലില്ലിക്ക് മാത്രം സിസ്റ്റർ ആപ്പിൾ നൽകിയില്ല . ആ കുഞ്ഞു മനസ്സിൽ ഈ വേർതിരിവ് വലിയ വേദനയുണ്ടാക്കി . അവൾ ആരോടും ഒന്നും മിണ്ടാതെ തന്റെ കിടക്കക്ക് അരികിലേക്കായി അവൾ പോയി . കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകാൻ തുടങ്ങി . പെട്ടെന്ന് ആരോ അവളുടെ തോളിലായി കൈകൾ അമർത്തി . ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ അവിടുത്തെ മറ്റൊരു കുട്ടി ഒരു കഷ്ണം ആപ്പിളുമായി അവൾക്കരികിൽ നിൽക്കുന്നു . ലില്ലിയുടെ കണ്ണുനീർ തുടച്ച് ഒരു പുഞ്ചിരിയോടെ ആ കുട്ടി തന്റെ കയ്യിലിരുന്ന ആ ആപ്പിൾ അവളുടെ വായിലായി വച്ചു കൊടുത്തു . പുറകെ തന്നെ അവിടുത്തെ ഓരോ കുട്ടികളും അവൾക്കായി ആപ്പിൾ കൊടുത്തു . ആ സ്നേഹത്തിന് മുൻപിൽ ഗ്രേസി സിസ്റ്റർ ഒരു വട്ട പൂജ്യമായി .
false
കർണാടക സംസ്ഥാനത്തിൽ കൊങ്കൺ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു ജില്ലയാണ്‌ ഉത്തര കന്നഡ ജില്ല നോർത്ത് കനറ എന്ന് ഒരു പേരും ഈ ജില്ലയ്ക്കുണ്ട് . ഈ ജില്ലയുടെ ആസ്ഥാനം കാർവാർ ആണ്‌ . തെക്ക് ഉഡുപ്പി ജില്ല , വടക്ക് ബെൽഗാം , ഗോവ , കിഴക്ക് ധാർവാഡ് , ഹാവേരി , പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ്‌ ഉത്തര കന്നഡ ജില്ലയുടെ അതിർത്തികൾ . കാർവാർ ആണ് ജില്ലാസ്ഥാനം . 350 525 കാലഘട്ടത്തിൽ കാദംബ രാജവംശം ഉത്തര കന്നഡ ജില്ലയിലെ ബനവാസി ആസ്ഥാനമാക്കിയായിരുന്നു ഭരിച്ചിരുന്നത് . 1750കളിൽ മറാത്ത രാജവംശത്തിന്റെയും പിന്നീട് ടിപ്പുവിന്റെയും അധീനതയിലായിരുന്നു . 1799-ൽ നാലാം മൈസൂർ യുദ്ധത്തിൽ വീരമൃത്യു വരിച്ചതോടെ ടിപ്പുവിൻറെ കൈവശമുണ്ടായിരുന്ന കന്നഡ ജില്ല ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി . 1859ൽ കന്നഡ ജില്ല രണ്ടായി വിഭജിച്ച് ദക്ഷിണ കന്നഡ എന്നും ഉത്തര കന്നഡ എന്നും വേർതിരിക്കപ്പെട്ടു . ദക്ഷിണ കന്നഡ മദ്രാസ് സംസ്ഥാനത്തിൻറെ കീഴിലായപ്പോൾ ഉത്തര കന്നഡ ബോംബേ പ്രസിഡൻസിയുടെ കീഴിലായി . സ്വാതന്ത്ര്യലബ്ദിക്കുശേഷം ബോംബേ പ്രസിഡൻസി ബോംബേ സംസ്ഥാനമായി , 1956 ബോംബേ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ മൈസൂർ സംസ്ഥാനത്തിൽ ലയിപ്പിച്ചു , 1972-ൽ മൈസൂർ സംസ്ഥാനം കർണാടകയായി .
false
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം . മറ്റൊരു ദേശം . അപരിചിതരായ മനുഷ്യര്‍ . പല ദേശക്കാര്‍ . പല ഭാഷകള്‍ . കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു . പ്രിയ പ്രവാസി സുഹൃത്തേ , നിങ്ങള്‍ക്കുമില്ലേ , അത്തരം അനേകം ഓര്‍മ്മകള്‍ . അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം , ദേശാന്തരം . ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കാം . ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത് . ഞാന്‍ താമസിക്കുന്ന ഗള്‍ഫിലെ ചെറുപട്ടണം ശാന്തസുന്ദരമാണ് . ഗ്രാമമെന്നോ പട്ടണമെന്നോ വേര്‍തിരിച്ചു പറയാന്‍ കഴിയാത്ത ഒരു കടലോരം . കടലും കരയും നീലാകാശവും മലനിരകളും പരസ്പരം പുണര്‍ന്നുകിടക്കുന്ന നാട് . പവിഴപ്പുറ്റും പഞ്ചാരമണലും ഉരുളന്‍കല്ലുകളും പച്ചപ്പും നിറഞ്ഞ കടലോരഗ്രാമം . ശുദ്ധ അറേബ്യന്‍ ഗ്രാമസംസ്‌കാരവും കലര്‍പ്പില്ലാത്ത ഗ്രാമനന്മകളും തുടികൊട്ടുന്ന ദേശം . വെള്ളിയാഴ്ചകളില്‍ പട്ടണത്തിലെ മാര്‍ക്കറ്റ് രാവിലെ തന്നെ സജീവമാകും . മീന്‍ മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റും ജനങ്ങളെക്കൊണ്ട് നിറയും . വെള്ളിയാഴ്ചകളില്‍ ആണ് മിക്കവരും മീന്‍ വാങ്ങിക്കാന്‍ ഇറങ്ങുന്നത് . കടലോരപട്ടണമായതിനാല്‍ മീന്‍ മാര്‍ക്കറ്റില്‍ മത്സ്യങ്ങള്‍ ഇഷ്ടംപോലെ കിട്ടും . കോഫര്‍ , ഷേരി , സാഫി , ഹമൂര്‍ , ഇങ്ങനെയുള്ള അറബിനാട്ടിലെ താരങ്ങള്‍ക്ക് ഒപ്പം നമ്മുടെ നെയ്മീനും ചൂരയും പാരയും അയലയും മത്തിയുമൊക്കെ ധാരാളം . നല്ല ഫ്രഷ് മീനുകള്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുമെന്നതിനാല്‍ ദുബൈയില്‍ നിന്നുപോലും ആള്‍ക്കാര്‍ വീക്കെന്‍ഡില്‍ ഇവിടെ മീന്‍ വാങ്ങാന്‍ എത്താറുണ്ട് . മീന്‍മാര്‍ക്കറ്റിനു വെളിയില്‍ ഉള്ള നടവഴിയില്‍ ആണ് ബംഗാളി വഴിയോര കച്ചവടക്കാരുടെ താവളം . മസറകളില്‍ നിന്നുള്ള നാടന്‍പച്ചക്കറികളും പഴങ്ങളും ആണ് കച്ചവടം . കിയാര്‍ , കൂസ,ലോക്കി ജിര്‍ജീര്‍ തുടങ്ങിയ കേരളത്തില്‍ പിടിക്കാത്ത പച്ചക്കറികളും പിന്നെ തക്കാളി , വെണ്ടയ്ക്ക , പാവയ്ക്ക,പയര്‍ ബീന്‍സ് , നാരങ്ങ , മാങ്ങാ , മധുരകിഴങ്ങ് ഒക്കെയാകും കച്ചവടം . ഈന്തപ്പഴത്തിന്റെ സീസണില്‍ പിന്നെ അതാകും മുഖ്യ ആകര്‍ഷണം . പലതരം ഈന്തപ്പഴങ്ങള്‍ . ഫര്‍ദ് , ലുലു , സുക്കാരി തുടങ്ങിയ നാടന്‍ ഇനങ്ങളുടെ വില്‍പ്പന സീസണ്‍ തുടങ്ങിയാല്‍ പൊടിപൊടിക്കും . ബംഗാളികള്‍ ആണ് കച്ചവടക്കാര്‍ . തോട്ടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറി വാങ്ങി ചെറുകിട വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ . തുച്ഛമായ ലാഭം മാത്രമാണ് അവര്‍ക്ക് ലഭിക്കുക . അവധിദിവസം ആയതിനാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് ഞാന്‍ മീനും പച്ചക്കറിയും വാങ്ങുക . അങ്ങനെയുള്ള യാത്രകള്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദങ്ങളില്‍ ഒന്നാണ് ബംഗാളിയായ മാമുവുമായിട്ടുള്ളത് . ഒരു ബംഗാളി വഴിയോരകച്ചവടക്കാരന്‍ . പത്തുമുപ്പത്തഞ്ചു വയസ്സുപ്രായം വരുന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്‍ . മെലിഞ്ഞു കാറ്റേറ്റാല്‍ വീണു പോകുമെന്നു തോന്നിപ്പിക്കുന്ന ശരീരം . പാന്‍പരാഗ് മുറുക്കി ചുവപ്പിച്ച ദ്രവിച്ച പല്ലുകള്‍ . ഇപ്പോഴും മുഖത്ത് നിറയുന്ന ചിരി . ദൂരെനിന്ന് കാണുമ്പോള്‍ തന്നെ അയാള്‍ കൈ ഉയര്‍ത്തി ' മാമു കൈസേ ഹേ ' എന്ന് കുശലാന്വേഷണം നടത്തും . ബംഗാളികള്‍ തമ്മില്‍ മാമു എന്നാണ് വിളിക്കുക . സഹോദരന്‍ അല്ലെങ്കില്‍ അമ്മാവന്‍ എന്നാണ് അര്‍ത്ഥം . കണ്ടാല്‍ ഒരു ബംഗാളി ലുക്ക് ഉള്ള എന്നെ പലരും ബംഗാളിയായി തെറ്റിദ്ധരിക്കാറുണ്ട് . പലപ്പോഴും ബംഗാളികള്‍ എന്നോട് ബംഗാളിഭാഷയില്‍ വര്‍ത്തമാനം പറയാന്‍ ശ്രമിച്ചു ' മിഴുങ്ങസ്യാ ' അടിച്ചു നില്‍ക്കുന്നത് ഞാന്‍ കാണാറുണ്ട് . ഗള്‍ഫില്‍ എന്ത് ബംഗാളി എന്ത് മലയാളി ? എല്ലാം ഹാരിജി അല്ലേ ? . മാമുവിനു എന്നെ കാണുമ്പോള്‍ വലിയ സന്തോഷമാണ് . വെണ്ടയ്ക്കയും പച്ചമുളകും കിയാറുമാണ് ഞാന്‍ സാധാരണയായി അയാളുടെ അടുത്തുനിന്ന് വാങ്ങുക . ചെറിയ ചെറിയ തടിപ്പെട്ടികളില്‍ പച്ചക്കറികള്‍ നിറച്ചു വെച്ചിരിക്കും . കിലോകണക്കിന് അല്ല ഒരു പെട്ടിയ്ക്ക് ഇത്ര എന്ന കണക്കിനാണ് വില്‍പ്പന . നാരങ്ങയുടെ സീസണ്‍ ആയാല്‍ ഞാന്‍ അതും വാങ്ങിക്കും . സാധാരണ വില്‍ക്കുന്ന വിലയില്‍ നിന്ന് ഒന്നോരണ്ടോ ദിര്‍ഹം കുറച്ചാകും അയാള്‍ എന്നോട് വാങ്ങുക . ഇങ്ങനെ ഒരു ഭായി ഭായി ബന്ധം ആണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത് . അയാള്‍ക്കോ എനിക്കോ പരസ്പരം പേരുകള്‍ അറിയില്ല … മാമുവിളിയില്‍ പേരിന് എന്ത് പ്രസക്തി ? അതിനിടയില്‍ ആണ് നിനച്ചിരിക്കാതെ കൊറോണ പണി നല്‍കിയത് . പ്രശ്‌നം രൂക്ഷമായതോടെ മാര്‍ക്കറ്റുകള്‍ അടച്ചു . മീന്‍മാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റുമൊക്കെ താഴിട്ടു പൂട്ടി . വഴിയോര കച്ചവടക്കാരെ പോലിസ് ഓടിച്ചു . മാര്‍ക്കറ്റിലേക്കുള്ള വഴിയും ബ്ലോക്ക് ചെയ്തു . കച്ചവടക്കാര്‍ അനാഥമായി ഉപേക്ഷിച്ച പച്ചക്കറിപ്പെട്ടിയും തട്ടുമുട്ടു സാധനങ്ങളും മുനിസിപ്പാലിറ്റിയുടെ ഓറഞ്ച് നിറമുള്ള ലോറി വന്നു കൊണ്ടുപോയി . ആളും ആരവവും നിറഞ്ഞ മാര്‍ക്കറ്റില്‍ ശ്മശാനമൂകത വന്നുമൂടി . ലോക്ക് ഡൗണ്‍ വൈകുന്നേരം ആറുമണിക്ക് തുടങ്ങും . പിന്നെ അണുനശീകരണ ലായനി തളിക്കുന്ന വണ്ടികളുടെ ഇരമ്പല്‍ മാത്രം . ഇടയ്ക്ക് ആംബുലന്‍സും പോലീസ് വണ്ടികളും നിലവിളിച്ചുകൊണ്ട് തെരുവിലൂടെ പാഞ്ഞുപോകും . ആ ശബ്ദം കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ വല്ലാത്തൊരു പടപടപ്പ് . കൊറോണ പിടിച്ചു പരിചയക്കാരില്‍ പലരും ആശുപത്രിയിലായ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു . ഒട്ടുമിക്കപേരും വല്യപരിക്കുകള്‍ ഇല്ലാതെ കൊറോണയെ അതിജീവിച്ചു . രാവിലെ മാസ്‌ക് വെച്ചുകൊണ്ട് ജോലിക്കുപോകലും തിരിച്ചു വീട്ടിലെത്തി കൈയ്യും മുഖവും സോപ്പിട്ടു ഉരച്ചു കഴുകലും നിത്യജീവിതത്തിന്റെ ഭാഗമായി . കൊറോണക്കാലം പ്രവാസിയെ പരസ്പരം സഹായിക്കാനും ഊന്നുവടികള്‍ ആകാനും നന്നായി പഠിപ്പിച്ചു . രോഗമുള്ളവര്‍ക്ക് അല്ലറചില്ലറ സഹായങ്ങളും ഭക്ഷണവും എത്തിച്ചുകൊടുക്കുവാന്‍ പ്രവാസികള്‍ പഠിച്ചു . കാരണം നാളെ അവരും രോഗത്തിന് അടിപെട്ടേക്കാം . ഇപ്പോള്‍ യു . എ . ഇ യില്‍ കൊറോണ നിയന്ത്രണവിധേയമായതോടെ ജീവിതത്തിന്റെ പഴയ താളം മിക്ക മേഖലകളിലും തിരിച്ചു വന്നു . മാര്‍ക്കറ്റുകളും പാര്‍ക്കുകളും പൊതുഗതാഗതവും ജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു . എല്ലാം പഴയപടി ആയിത്തുടങ്ങി . ഒരുവ്യത്യാസം മാത്രം , ചിരിയും സങ്കടവും ഒരു മുഖാവരണത്തിന്റെ മറവില്‍ ഒളിപ്പിക്കാന്‍ ഗള്‍ഫുകാര്‍ പഠിച്ചു . കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുവാനായി ഇറങ്ങിയതാണ് ഞാന്‍ . സാമൂഹിക അകലം പാലിച്ചുവേണം മാര്‍ക്കറ്റില്‍ കയറുവാന്‍ . അപ്പോഴാണ് ദൂരെ നിന്ന് ' മാമു ' എന്ന വിളികേള്‍ക്കുന്നത് . നമ്മുടെ പഴയ ബംഗാളി വഴിയോര കച്ചവടക്കാരനാണ് . ഏറെ നാളായി കാണാത്ത ഒരു ബന്ധുവിനെ കണ്ട ആവേശത്തോടെ അയാള്‍ എന്റെ അടുക്കലേക്ക് ഓടി വന്നു . കറുത്ത തുണിമാസ്‌ക് വെച്ചതിനാല്‍ മുഖത്തെ ചിരി കാണാന്‍ കഴിയുന്നില്ല , എന്നിരുന്നാലും കണ്ണുകളില്‍ നിന്ന് ആ ചിരി വായിച്ചെടുക്കാം . കണ്ണുകള്‍ ഒക്കെ കുഴിഞ്ഞു അയാള്‍ ഒരു കോലമായിരിക്കുന്നു . പാവം അയാള്‍ കൊറോണ പിടിച്ചു ഒരു മാസം ദൂരെയുള്ള ഫീല്‍ഡ് ഹോസ്പിറ്റലില്‍ ആയിരുന്നത്രേ . പനിയും ചുമയും ഒക്കെ വര്‍ദ്ധിച്ചു കുറെ ദിവസം ബോധമില്ലാതെ ഏതോമെഷീന്‍ വെച്ചാണ് ശ്വസിച്ചത് എന്ന് അയാള്‍ പറഞ്ഞു . ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്രേ . തിരിച്ചു വന്നപ്പോള്‍ പണിയൊന്നും ഇല്ല . മുനിസിപ്പാലിറ്റി ഇപ്പോഴും വഴിയോരകച്ചവടക്കാരെ അനുവദിക്കുന്നില്ല . റൂമിലിരുന്നാല്‍ ഭ്രാന്തുപിടിക്കുമെന്നതിനാല്‍ മാര്‍ക്കറ്റില്‍ രാവിലെ മുതല്‍ കറങ്ങി നടക്കും . ആരെങ്കിലും പരിചയക്കാര്‍ കൊടുക്കുന്ന പണം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത് . ഞാന്‍ കൊടുത്ത അല്പം പണം അയാള്‍ ലേശം മടിയോടെ വാങ്ങി . കൂട്ടുകാര്‍ ആരും അയാളെ കൊറോണ വന്നതിനാല്‍ അടുപ്പിക്കുന്നില്ലത്രേ . അതാണ് അയാളെ കൂടുതല്‍ വിഷമിപ്പിക്കുന്നത് . ' ആവൊ ചായ പീയേയാ ' എന്ന എന്റെ ക്ഷണം അയാള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു . പാക്കിസ്ഥാനി റെസ്റ്റോറന്റിലെ ടേബിളിനു അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു . മാസ്‌ക് താഴ്ത്തി ചൂടുചായയും ആവി പറക്കുന്ന പെറോട്ടയും സബ്ജിയും ഞങ്ങള്‍ കഴിച്ചു . പിരിയാന്‍ നേരം എന്റെ കൈപിടിച്ചു അയാളൊന്നു തേങ്ങി … ഒരു ബന്ധുവിനോടെന്ന പോലെ … കൊറോണക്കാലം വരും പോകും … മനുഷ്യബന്ധങ്ങള്‍ നിലനില്‍ക്കട്ടെ … 5 , 2020 , 3:20 .
false
ഗണിതശാസ്ത്ര ജ്യാമിതിയിൽ‍ , കെട്ടിയുറപ്പിച്ച രണ്ടഗ്രങ്ങളിൽ നിന്ന് , സമഗുരുത്വാകർഷണത്തിനു വിധേയമായി ഞാന്നു കിടക്കുന്ന ഒരു ചരടോ ചങ്ങലയോ രചിക്കുന്ന ദ്വിമാനവക്രരേഖയാണ് തന്തുവക്രം എന്നറിയപ്പെടുന്നത് . പരാബോളയോട് വളരെ സാമ്യം തോന്നാവുന്ന ഈ രൂപം , ഗണിതശാസ്ത്രപ്രകാരം തികച്ചും വ്യത്യസ്തമായ ഒരു വക്രരേഖയാണ് . വസ്ത്രങ്ങൾ ഉണക്കാനിടുന്ന അയ , ഈ ആകൃതിയിലാണ് തൂങ്ങിക്കിടക്കുന്നത് . സാങ്കേതികവിദ്യയിൽ , ഈ വക്രം , നിരവധി നിർമ്മിതികളിൽ ഉപയോഗിക്കുന്നു . ചില ഉദാഹരണങ്ങൾ :
false
ശ്രീലങ്കൻ ചലച്ചിത്ര രംഗത്തെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ഗാമിനി ഫൊൻസേക . 1960-കളിൽ അഭിനയ രംഗത്തെത്തിയ ഗാമിനി രാഷ്ടീയത്തിലും സജീവമായിരുന്നു . കലാമൂല്യമുള്ള ഏതാനും ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു എന്നതാണ്‌ സിംഹള സിനിമയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് . ശ്രീലങ്കയിൽ ഇന്നും ഏറെ ആരാധിക്കപ്പെടുന്ന ‘ നിധനായ ’ എന്ന സിനിമ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു . സിംഹള സിനിമയിൽ ജെയിംസ് ബോണ്ട് കഥാപാത്രങ്ങളെ ആദ്യമായി അവതരിപ്പിക്കുന്നതും അദ്ദേഹം തന്നെ . 1989ൽ അദ്ദേഹം യുണൈറ്റഡ് നാഷണൽ പാർട്ടിയിൽ ചേർന്നു . തുടർന്ന് പാർലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും , ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കപ്പെടുകയും ചെയ്തു . വടക്ക് കിഴക്കൻ പ്രവിശ്യയുടെ ഗവർണ്ണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2004ൽ അദ്ദേഹം അന്തരിച്ചു .
false
ലോക്‌ഡൗൺ കാലത്ത് വീട്ടിലിരുന്നു ബോറടിച്ചതാണ് യുഎസിലെ പെൻസിൽവേനിയയിലുള്ള കോളിൻ പരിങ്ടന് . മധുരമുള്ള എന്തെങ്കിലും തിന്നാന്‍ കിട്ടിയാൽ കൊള്ളാമെന്ന തോന്നലും അതിയായുണ്ടായി . അപ്പോഴാണ് അദ്ദേഹം ഒരു കാര്യം ഓർത്തത് . ഏഴെട്ടു വർഷം മുൻപ് വാങ്ങിയ ട്വിങ്കി കേക്ക് ബേസ്മെന്റിൽ കിടപ്പുണ്ട് . ഹോസ്റ്റസ് ബ്രാൻഡ്സ് പുറത്തിറക്കിയിരുന്ന ട്വിങ്കി സ്പോഞ്ച് കേക്ക് അമേരിക്കക്കാർക്ക് ഒരു കാലത്ത് പ്രിയപ്പെട്ടതായിരുന്നു . ഗോൾഡൻ സ്പോഞ്ച് കേക്ക് എന്നും വിളിക്കപ്പെടുന്ന ഈ കേക്കിനോടുള്ള പ്രിയം ഇന്നും പലർക്കും വിട്ടുമാറിയിട്ടുമില്ല . ട്വിങ്കി കേക്കുമായി ബന്ധപ്പെട്ട് ഒരു അന്ധവിശ്വാസവുമുണ്ട് – പായ്ക്കറ്റ് പൊട്ടിക്കാതെ വച്ചാൽ എത്ര വർഷം വേണമെങ്കിലും അത് കേടുകൂടാതെയിരിക്കുമത്രേ ! പക്ഷേ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട് – പരമാവധി 45 ദിവസം . അതുകഴിഞ്ഞ് ട്വിങ്കി കേക്ക് തിന്നാതിരിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത് . കോളിൻ വാങ്ങിയ കേക്കിന്റെ കവറിലും വ്യക്തമായി എഴുതിയിരുന്നു , 2012 നവംബർ 26 ആണ് എക്സ്പയറി ഡേറ്റ് എന്ന് . 2012 നവംബറിലാണ് ഹോസ്റ്റസ് ബ്രാൻഡ് പാപ്പരായി പൂട്ടിയത് . അതിനു മുൻപ് ഒരു പെട്ടി ട്വിങ്കി കേക്ക് വാങ്ങിവച്ചതാണ് കോളിൻ . കമ്പനി പൂട്ടിയതോടെ പിന്നീടൊരിക്കലും ഈ കേക്ക് കഴിക്കാൻ കിട്ടില്ലെന്നു കരുതിയാണ് അന്ന് ഒരു പെട്ടി നിറയെ വാങ്ങിവച്ചത് . എന്നാൽ തൊട്ടടുത്ത വർഷംതന്നെ മറ്റൊരു കമ്പനി ട്വിങ്ക് കേക്ക് നിർമാണം ആരംഭിച്ചു . വൈകാതെ ഹോസ്റ്റസ് ബ്രാൻഡും പുനഃരാരംഭിച്ചു . മഞ്ഞ നിറത്തിൽ സ്പോഞ്ച് പോലിരിക്കുന്ന കേക്കിനകത്ത് ക്രീം നിറച്ചതായിരുന്നു ട്വിങ്കി കേക്ക് . തിരക്കിനിടെ , താൻ വാങ്ങിയ കേക്ക് പെട്ടി കോളിൻ മറന്നു . അത് നിലവറയിലേക്ക് മാറ്റി . പിന്നീട് ലോക്ഡൗൺ കാലത്താണ് അതിനെക്കുറിച്ച് ഓർത്തതും തുറന്നു നോക്കിയതും . സംഗതി കേടായിട്ടുണ്ടാകില്ലെന്നു കരുതി ഒരെണ്ണമെടുത്ത് കടിച്ചു നോക്കി – പഴയൊരു സോക്സ് തിന്നുന്നതു പോലുണ്ടായിരുന്നുവെന്നാണ് അതിനെപ്പറ്റി കോളിൻ ട്വീറ്റ് ചെയ്തത് . ചിലതിന്മേൽ പൂപ്പൽ പിടിച്ചിരുന്നു . ചിലതിന്റെ മണം യുഎസിലെ ഒരിനം പഴം ചീഞ്ഞതിനു തുല്യമായിരുന്നെന്നും കോളിൻ പറയുന്നു . പക്ഷേ കൂട്ടത്തിൽ ഒരു കേക്ക് കോളിനെ അമ്പരപ്പിച്ചു കളഞ്ഞു . മമ്മിഫിക്കേഷനു വിധേയനാക്കപ്പെട്ട കേക്ക് എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത് . അത്രയ്ക്കേറെ ഉണങ്ങി ചുരുണ്ട നിലയിലായിരുന്നു ആ ട്വിങ്കി കേക്ക് . മമ്മികളുടെ ആന്തരാവയവയങ്ങൾ വരെ പുറത്തേക്കു വലിച്ചെടുത്ത് അവയ്ക്കു പകരം ലിനൻ തുണിയും കുന്തിരിക്കവും ഉപ്പുമൊക്കെ നിറച്ച് ഉണക്കിയാണ് മമ്മിഫിക്കേഷന് വിധേയമാക്കിയിരുന്നത് . എന്നാൽ ട്വിങ്കി കേക്കിനെ മമ്മിയാക്കിയത് ഒരു അജ്ഞാത ഫംഗസ് ആയിരുന്നു . പായ്ക്കറ്റിലേക്ക് കേക്ക് മാറ്റും മുൻപേ ഫംഗസ് അകത്തു കടന്നിരുന്നുവെന്നാണു നിഗമനം . കാരണം കേക്കിന്റെ പ്ലാസ്റ്റിക് കവർ വരെ കേക്കിനകത്തേക്ക് വലിച്ചെടുക്കപ്പെട്ട നിലയിലായിരുന്നു . സംഗതി കണ്ട് പന്തികേട് തോന്നിയ കോളിൻ ആ കേക്ക് ഫംഗസുകളെപ്പറ്റി പഠിക്കുന്ന സുഹൃത്തിനു നൽകി . വെസ്റ്റേൺ വിർജീനിയ സർവകലാശാലയിലെ മൈക്കോളജിസ്റ്റായ മാറ്റ് കാസ്സണായിരുന്നു അതിലൊരാൾ . അദ്ദേഹം സഹപ്രവർത്തകനായ ബ്രയാനുമായി ചേര്‍ന്ന് ഓപറേഷൻ മോൾഡി ട്വിങ്കിക്ക് തുടക്കമിട്ടു . പഴകിയ ട്വിങ്കിയെപ്പറ്റിയുള്ള പഠനം എന്നു ചുരുക്കം . ഏതു വസ്തുവിനെയും വിഘടിപ്പിച്ച് നശിപ്പിക്കാൻ തക്ക രാസവസ്തുക്കളുമായി നടക്കുന്ന സൂക്ഷ്മ ജിവീകളാണ് ഫംഗസുകൾ . അവയുടെ ആക്രമണം തന്നെയാണ് ട്വിങ്കിക്ക് നേരെയുമുണ്ടായത് . പക്ഷേ ഗവേഷകർ തലകുത്തി നോക്കിയിട്ടും ഏതുതരം ഫംഗസാണ് കോളിന്റെ ട്വിങ്കി കേക്കിനെ ആക്രമിച്ചതെന്നു കണ്ടെത്താനായില്ല . പുറത്തുവിടുന്നതിനേക്കാളും കൂടുതൽ ഓക്സിജൻ വലിച്ചെടുക്കുന്നയിനം ഫംഗസാണെന്നത് ഉറപ്പ് . അതിനാലാണ് ട്വിങ്കി കേക്ക് വരണ്ടുണങ്ങി , ചുളുങ്ങിപ്പോയത് . ആ അവസ്ഥയിലായതിനാൽത്തന്നെ തുറന്നപ്പോൾ യാതൊരു മണം പോലുമുണ്ടായിരുന്നില്ല . ഫംഗസ് പ്രധാനമായും ആക്രമിച്ചത് സ്പോഞ്ച് കേക്കിനെയായിരുന്നു . അകത്തെ ക്രീമിന് കാലപ്പഴക്കം മാത്രമേയുണ്ടായിരുന്നുള്ളൂ , വൈറസ് തൊട്ടിരുന്നില്ല ! ഓക്സിജൻ വലിച്ചെടുത്ത് കവറിന്റെ ഉൾവശത്ത് തികച്ചും ശൂന്യമായ ഒരവസ്ഥയായിരുന്നു . അതോടെ ഫംഗസുകളുടെ വളർച്ച നിലച്ച് അവ നശിച്ചതാകാമെന്നും ഗവേഷകർ പറയുന്നു .
false
എവിടെ നിന്നാണ് സെറ്റും മുണ്ടും വാങ്ങുന്നത് എന്നുള്ള , ആരാധകരുടെ ഏറെക്കാലത്തെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ഡോ . ലക്ഷ്മി നായർ . യാത്രാവിശേഷങ്ങളും പാചകരീതികളുമൊക്കെ പങ്കുവയ്ക്കുന്ന യുട്യൂബ് ചാനലിലൂടെയാണ് ഡോ . ലക്ഷ്മി നായർ ആ ഉത്തരം വെളിപ്പെടുത്തിയത് . ബാലരാമപുരത്താണ് ലക്ഷ്മി നായര്‍ സെറ്റും മുണ്ടും വാങ്ങാനായി എത്തുന്നത് . ആരാധകരുടെ നിരന്തര അന്വേഷണമാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍ പ്രചോദനമായതെന്ന് ലക്ഷ്മി നായര്‍ പറയുന്നു . പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ലക്ഷ്മി നായര്‍ ധരിക്കുന്ന സാരികളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്‌ . ബാലരാമപുരത്തെ ഒറ്റത്തെരുവിലാണ് ഈ കട . ദ് കേരള ഹാൻഡ്‌ലൂംസ് എന്നാണ് പേര് . തിരുവിതാംകൂര്‍ വിവാഹസാരികള്‍ , പുടവയും കവണിയും , കസവ് സാരി , സെറ്റും മുണ്ടും , ഡബിള്‍ വേഷ്ടികള്‍ മുതലായവയെല്ലാം ഇവിടെ ലഭിക്കും . പ്രശസ്തമായതു കൊണ്ടുതന്നെ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട് . വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി കേരള സാരിയും സെറ്റുമുണ്ട്‌ മുതലായവയും ഓര്‍ഡര്‍ ചെയ്യാനായി വരുന്നവരും കുറവല്ല . ഗോള്‍ഡ്‌ , സില്‍വര്‍ എന്നിങ്ങനെ വ്യത്യസ്ത തരം കേരള സെറ്റ് സാരികള്‍ ഇവിടെ ഉണ്ട് . മിക്ക സെറ്റ് മുണ്ടുകള്‍ക്കും ഏകദേശം ആയിരം രൂപയോടടുത്തു മാത്രമേ വിലയും വരുന്നുള്ളൂ . 600 രൂപയ്ക്കും മികച്ച മെറ്റീരിയലില്‍ നെയ്തെടുത്ത സിംപിള്‍ സെറ്റ് മുണ്ടുകള്‍ ലഭിക്കും . വര്‍ക്ക് കൂടിയവക്കാവട്ടെ <ഫോൺ നമ്പർ> റേഞ്ചിലാണ് വില . 3000 രൂപ വിലയുള്ള ഹെവി വര്‍ക്ക് വരുന്ന സെറ്റു മുണ്ടുകളും ഉണ്ട് . പെണ്‍കുട്ടികള്‍ക്കായി ദാവണി സെറ്റും ഉണ്ട് . മനോഹരമായ മ്യൂറല്‍ ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ടിഷ്യു സെറ്റ് മുണ്ടുകളും ഇവിടെ ലഭ്യമാണ് . സെറ്റ് സാരികള്‍ക്കും ഏകദേശം ഇതേ റേഞ്ചില്‍ തന്നെയാണ് വില വരുന്നത് . കോട്ടനിലും ടിഷ്യുവിലും നിർമിച്ച സാരികളുമുണ്ട് . ബാലരാമപുരത്തെക്കുറിച്ച് കൂടുതൽ അറിയാം തിരുവനന്തപുരം നഗരത്തിനു 15 കിലോമീറ്റര്‍ തെക്കുകിഴക്കായാണ്‌ നെയ്ത്ത് തറികളുടെ താളം അലയടിക്കുന്ന ബാലരാമപുരം എന്ന കൊച്ചു പട്ടണം . സ്വര്‍ണ്ണക്കരയും ചന്ദനനിറവുമായി മലയാളികളുടെ എക്കാലത്തെയും ഗൃഹാതുരതയായ കേരള സാരികളുടെ സ്വന്തം പട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത് . മഹാരാജാവായിരുന്ന ബലരാമവർമയാണ് 1798 നും 1810 നും ഇടയിൽ ഇവിടെ പരമ്പരാഗത നെയ്ത്ത് പരിചയപ്പെടുത്തുന്നത് . ഇതിനായി ‘ ശാലിയർ ’ എന്നറിയപ്പെടുന്ന നെയ്ത്തുകാരെ തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന് പട്ടണത്തിലെ നാല് പ്രധാന തെരുവുകളിൽ പാർപ്പിക്കുകയായിരുന്നു . സിംഗിൾ സ്ട്രീറ്റ് , ഡബിൾ സ്ട്രീറ്റ് , വിനായഗർ സ്ട്രീറ്റ് , ന്യൂ സ്ട്രീറ്റ് എന്നിങ്ങനെയാണ് ആ സ്ഥലങ്ങള്‍ . കേരള സാരികള്‍ നെയ്തെടുക്കുന്നത് നേരിട്ട് കാണണമെന്നുണ്ടെങ്കില്‍ ഇവയിലൂടെ ഒന്ന് നടന്നാല്‍ മതി . സ്പിന്നിങ് , ഡൈയിങ് , നെയ്ത്ത് പണികളില്‍ വീട്ടിലെ മുഴുവന്‍ ആളുകളും പങ്കെടുക്കുന്നതാണ് ഇവിടത്തെ രീതി . മനോഹരമായ കേരള സാരികളും മുണ്ടുകളും കടകളില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിൽ വാങ്ങാം .
false
പലരുടെയും പരാതിയാണ് താമര , ആമ്പൽ , വാട്ടർ പോപ്പി തുടങ്ങിയ ജലസസ്യങ്ങൾ വളരുന്നില്ല പൂക്കുന്നില്ല എന്നൊക്കെ . അത്തരത്തിൽ വളർച്ചക്കുറവും പൂവിടാൻ മടിയുമുള്ള ചെടികൾക്ക് പ്രത്യേക പരിചര‌ണം നൽകി ഉഷാറാക്കി എടുക്കാവുന്നതാണ് . സാധാരണയായി ആമ്പൽ , പോപ്പി പ്ലാന്റ് തുടങ്ങിയവ ചെറിയ ചട്ടിയിൽ നട്ട് ബേസിനിലെ വെള്ളത്തിൽ ഇറക്കി വയ്ക്കുകയും താമര നേരിട്ട് ബേസിനിൽ നടുകയുമാണ് ചെയ്യുന്നത് . ∙ വാട്ടർ പോപ്പി , ആമ്പൽ ഇവ ഒരു ഇടത്തരം ചട്ടിയിലേക്കു നടണം അതിന് വേരോടാൻ സൗകര്യത്തിനു വേണ്ടിയാണിത് . ∙ ഒരു പിടി കടലപ്പിണ്ണാക്ക് ഒരു പിടി എല്ലുപൊടി രണ്ടു പിടി ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് മാറ്റിനടുന്ന ചട്ടിയുടെ അടിയിൽ അടിവളമായി നിക്ഷേപിക്കുക . ∙ അടിവളത്തിനു മുകളിൽ അര ഭാഗത്തോളം മണ്ണിട്ട് ചെടി നടണം . ചട്ടി ബേസിനിൽ ഇറിക്കിവച്ചശേഷം ചട്ടിയുടെ മുകൾഭാഗം വരെ വെള്ളം നിറയ്ക്കുക . ∙ താമരയ്ക്ക് മേൽപ്പറഞ്ഞതുപോലെതന്നെ മിക്സ്‌ ചെയ്ത് ഒരു കിഴി കെട്ടി താമര നട്ട ബേസിനിലെ ചെളിയിലേക്കു താഴ്ത്തി വയ്ക്കുക . ചെടികൾ നല്ല പുഷ്‍ടിയോടെ വളരുകയും പൂവിടുകയും ചെയ്യും .
false
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ . നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു . പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു . വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ് . മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട് . പേരാർ , കോരയാർ , വരട്ടാർ , വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ , നിള , ഗായത്രി , മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട് . ഭാരതപ്പുഴയുടെ പ്രധാനശാഖ ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാണ് . പടിഞ്ഞാറോട്ടൊഴുകുന്ന ഈ പുഴ കേരളത്തിലെ പാലക്കാട് , തൃശ്ശൂർ , മലപ്പുറം ജില്ലകളിൽ കൂടി ഒഴുകുന്നു . പല കൈവഴികളും നിളയിൽ ഇതിനിടക്ക് ചേരുന്നു . 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ പുഴ വടക്കോട്ടാണ് ഒഴുകുന്നത് . പറളിയിൽ കണ്ണാ‍ടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഭാരതപ്പുഴയിൽ ചേരുന്നു . അവിടെനിന്ന് പൊന്നാനിയിൽ ചെന്ന് ലക്ഷദ്വീപ് കടലിൽ പതിക്കുന്നതുവരെ ഭാരതപ്പുഴ പടിഞ്ഞാറോട്ടൊഴുകുന്നു . ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല . 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ് . ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ കേരളത്തിലും , ബാക്കി തമിഴ്‌നാട്ടിലുമാണ് . വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കു കുറവാണ് . പുഴയുടെ ഒരു വലിയ ഭാഗവും അധികം മഴ ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് ഇതിനു കാരണം . സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു . ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല . അനധികൃതമായ മണൽവാരലും ഇതിന് കാരണമാണ് . കടുത്ത മാലിന്യപ്രശ്നം മറ്റൊരു കാരണമാണ് . നദിയിലെ ഒഴുക്ക് കൂട്ടാനും മാലിന്യം വരുന്നത് തടയാനും വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല . കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള . അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി പെരിയാർ ആണ് . ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ് . പാലക്കാട് , പറളി , കിള്ളിക്കുറിശ്ശിമംഗലം , ഒറ്റപ്പാലം , ഷൊർണ്ണൂർ , പട്ടാമ്പി , തൃത്താല , വരണ്ട്കുറ്റിക്കടവ് , തിരുവേഗപ്പുറ , കൂടല്ലൂർ , പള്ളിപ്പുറം,കുറ്റിപ്പുറം , കുമ്പിടി എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും . പള്ളിപ്പുറം പട്ടണം ഉൾക്കൊള്ളുന്ന പരുതൂർ ഗ്രാമം തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ് . മായന്നൂരിൽ വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു . ഭാരതപ്പുഴക്കു കുറുകെ ആറ് അണക്കെട്ടുകൾ ഇപ്പോൾ നിലവിലുണ്ട് . പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു . ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴയിലെ ഡാമാണ് . ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ വാളയാർ ഡാം , മംഗലം ഡാം , പോത്തുണ്ടി ഡാം , മീങ്കാര ഡാം , ചുള്ളിയാർ ഡാം എന്നിവയാണ് . മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിനു മാത്രമുള്ളവ ആണ് . 773 ച . കി . മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലം പകരുന്നു . കാഞ്ഞിരപ്പുഴ ഡാമും ചിറ്റൂർ ഡാമും ഇന്ന് നിർമ്മാണത്തിലാണ് . ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച . കി . മീ കൊണ്ട് വർദ്ധിക്കും . ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട് . പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു . ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമാണ് മായന്നൂർ പാലം . ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്‌-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു . . മലപ്പുറം ജില്ലയിലെ പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്തുള്ള തടയണപ്പാലം പൊന്നാനിയേയും തിരൂരിനേയും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു . കൂടാതെ കൊച്ചി-കോഴിക്കോട് ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു . കേരളസംസ്കാരത്തിന് ഏറ്റവും സംഭാവന നൽകുന്ന നദി . കേരളപൈതൃകത്തിന്രെ പര്യായമായ നദി . വള്ളത്തോൾ നിളയെ സ്തുതിക്കുന്നു ആ രംഗം സർവ്വമാച്ഛാദിതമഹഹ ചിരാത് കാലമാം ജാലവിദ്യ ക്കാരൻ തൻ പിംഛികോച്ചാലനമുലകിൻ വരുത്തില്ല എന്തെന്തുമാറ്റംനേരമ്പോക്കെത്ര കണ്ടൂ ഭവതി ഇഹ പദം തോറുമെന്തൊക്കെ മേലിൽസ്വൈരം കാണും ത്രിലോകപ്രഥിത നദി നിളാദേവി നിത്യം നമസ്തേ ഭാരതപ്പുഴയുടെ തീരം കേരളത്തിലെ പ്രകൃതിഭംഗി പ്രദേശമാണ് . അതുകൊണ്ടുതന്നെ സമകാലീന സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു . ചരിത്രകാരന്മാരുടെ നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ് . ഒഴുക്കു നിലയ്ക്കാത്ത നിള , കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം . അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം . അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു . കുഞ്ചൻ നമ്പ്യാർ , തുഞ്ചത്തെഴുത്തച്ഛൻ മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത് . എം . ടി . വാസുദേവൻ നായർ , എം . ഗോവിന്ദൻ , വി . കെ . എൻ . തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു . കേരളത്തിലെ രംഗ-നാട്യ കലകളുടെ കേദാരമായ കേരള കലാമണ്ഡലം ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു . . ഭാരതപ്പുഴയുടെ അടുത്തുള്ളതിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ് . ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി . കർക്കിടക വാവിന് പിതൃക്കൾക്ക് മക്കൾ പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം . ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ ഒ . വിവിജയനും വി . കെ . എന്നും ഉൾപ്പെടുന്നു . ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ നിത്യകന്യകയെത്തേടിഅലഞ്ഞ പി കുഞ്ഞിരാമൻ നായർ ഒരു പ്രതീകമായി അവശേഷിക്കുന്നു . കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന തിരുവില്വാമല , ഒറ്റപ്പാലം , ഷൊർണൂർ , പട്ടാമ്പി , കുറ്റിപ്പുറം , തിരുനാവായ , തുഞ്ചൻ പറമ്പ് എന്നിവയെല്ലാം നിളാതീരത്താണ് . വർഷകാലത്ത് വേനൽക്കാലത്ത് നിള , ഷൊർണ്ണൂരിനടുത്ത് നിന്ന് ഒരു ദൃശ്യം നിള ചമ്രവട്ടം പാലത്തിൽനിന്നുള്ള ദൃശ്യം നിള വർഷകാലത്ത് ഭരതപ്പുഴയുടെ കുറ്റിപ്പുറത്തുനിന്നുമുള്ള ദൃശ്യം ഭാരതപ്പുഴക്ക് കുറുകേയുള്ള കുറ്റിപ്പുറത്തെ പാലം അച്ചൻകോവിലാർ · അമ്പൻ‌കടവ് · അയലൂർപ്പുഴ · ഭാരതപ്പുഴ · ചാലക്കുടിപ്പുഴ · ചാലിപ്പുഴ · ചാലിയാർ · ചെറുകുന്നപുഴ · ചെറുപുഴ · ചെറുതോണി · ചുള്ളിയാർ · ഇടമലയാർ · ഗായത്രിപുഴ · ഇരുവഞ്ഞിപ്പുഴ · ഇത്തിക്കര · കബിനി നദി · കടലുണ്ടിപ്പുഴ · കല്ലായിപ്പുഴ · കൽപ്പാത്തിപ്പുഴ · കാഞ്ഞിരപ്പുഴ · കണ്ണാടിപ്പുഴ · കരുവന്നൂർ പുഴ · കരമനയാർ · കരിമ്പുഴ · കരിമ്പുഴ · കോരപ്പുഴ · കോരയാർ · കൊട്ടപ്പുഴ · കുന്തിപ്പുഴ · കുറുമാലിപ്പുഴ · കുതിരപ്പുഴ · മണിമലയാർ · മാടത്തരുവി · മയ്യഴിപ്പുഴ · മലമ്പുഴ · മംഗലം നദി · മരുതപ്പുഴ · മീനച്ചിലാർ · മീങ്കാരപ്പുഴ · മുള്ളയാർ · മുതിരപ്പുഴ · മൂവാറ്റുപുഴയാർ · മണലിപ്പുഴ · നീർപ്പുഴ · നെയ്യാർ · പള്ളിച്ചേലരു · പമ്പാനദി · പാമ്പാർ · പാണ്ടിപ്പുഴ · പാപനാശിനി · പറമ്പിക്കുളം നദി · പയസ്വിനി · പെരിഞ്ഞകുത്തി · പെരിയാർ · പുന്നപ്പുഴ · താണിക്കുടം പുഴ · തുപ്പാണ്ടിപ്പുഴ · തൂതപ്പുഴ · തിരൂർ നദി · തൊടുപുഴയാർ · വളപട്ടണം · വെള്ളിയാർ പുഴ · വണ്ടാഴിപ്പുഴ · ആലപ്പുഴ ബീച്ച് · ബേക്കൽ കോട്ട · ചെറായി ബീച്ച് · കാപ്പാട് · കോവളം · മാരാരി ബീച്ച് · മീൻ‌കുന്ന് · മുഴപ്പിലങ്ങാട്‌ · പയ്യാമ്പലം · ശംഖുമുഖം · വർക്കല ആറന്മുള ഉത്രട്ടാതി · ചമ്പക്കുളം മൂലം · ഇന്ദിരാഗാന്ധി · നെഹ്‌റു ട്രോഫി · പായിപ്പാട് വള്ളംകളി · ശ്രീനാരായണജയന്തി · ഓണം ജലോത്സവം · പ്രസിഡന്റ്സ് ട്രോഫി · വള്ളംകളി കേരളത്തിലെ നദികളുമായി ബന്ധപ്പെട്ടുള്ള ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു പൂർത്തിയാക്കാൻ സഹായിക്കുക .
false
ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയില്‍ , 1920 കളിൽ ഷാനൻ ഹൈഡൽ പ്രോജക്ടിനായി വികസിപ്പിച്ചെടുത്തതായിരുന്നു ബാരോട്ട് എന്ന ഗ്രാമം . ഇപ്പോൾ ഇത് ലോകമെങ്ങു നിന്നും നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് . ഹിമാചല്‍‌പ്രദേശില്‍ വീണ്ടും ടൂറിസം പുനരാരംഭിച്ചതോടെ , ഇവിടേക്കും നിരവധി സഞ്ചാരികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട് . എത്തിച്ചേരാന്‍ അല്‍പ്പം പ്രയാസമാണെങ്കിലും മനോഹരമായ പ്രകൃതിയും നദികളും കാലാവസ്ഥയുമെല്ലാം രാജ്യമെങ്ങുമുള്ള സഞ്ചാരികളെ ഇവിടേക്ക് ക്ഷണിച്ചു വരുത്തുന്നു . ബഡാ ബംഗൽ , മനാലി , കുളു എന്നിവിടങ്ങളിലേക്കുള്ള വഴികള്‍ ഉൾപ്പെടെ നിരവധി ട്രെക്കിംഗ് പാതകൾ ബാരോട്ടിലൂടെ കടന്നുപോകുന്നുണ്ട് . ശാന്തമനോഹരമായ പ്രകൃതിയും ചിലവുകുറഞ്ഞ താമസസൗകര്യവുമാണ് സഞ്ചാരികള്‍ക്ക് ഇവിടം പ്രിയപ്പെട്ടതാക്കുന്ന രണ്ടു പ്രധാന ഘടകങ്ങള്‍ . ഉല്‍ നദീതീരത്ത് , നിരവധി ഫിഷ്‌ ഫാമുകള്‍ ഉള്ള പ്രദേശമായതിനാല്‍ ഈയിടെയായി ചൂണ്ടയിടലും ഇവിടെ ഒരു പ്രധാന വിനോദമായി മാറിക്കൊണ്ടിരിക്കുന്നു . എവിടെയാണ് ബാരോട്ട് ? പാരാഗ്ലൈഡിംഗ് പറുദീസയായ ബിർ ബില്ലിംഗിൽ നിന്ന് അകലെയാണ് ബാരോട്ട് സ്ഥിതിചെയ്യുന്ന മണ്ഡി ജില്ല . ജോഗീന്ദർ നഗറിൽ നിന്ന് 40 കിലോമീറ്ററും മണ്ഡിയിലെ പ്രശസ്തമായ സ്ഥലമായ ഘട്ടാസ്നിയിൽ നിന്ന് 25 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം . എന്തൊക്കെയാണ് ആകര്‍ഷണങ്ങള്‍ ഏകദേശം മൂന്നു ദിവസം താമസിച്ചു സന്ദര്‍ശിക്കാനുള്ളത്രയും കാഴ്ചകള്‍ ബാരോട്ടിലുണ്ട് . ശാന്തമനോഹരമായി ഒഴുകുന്ന ഉല്‍ നദീതീരത്തെ കാഴ്ചകള്‍ ഒരിക്കലും കണ്ടുമതിയാവില്ല . വിഞ്ച് ക്യാമ്പ് , ബഡാ ഭംഗല്‍ , കോതി മുതലായ ട്രെക്കിംഗ് റൂട്ടുകളും ക്യാമ്പിങ്ങും ഫിഷിംഗുമെല്ലാം പരീക്ഷിക്കാവുന്നതാണ് . സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാനാവുന്ന ഇടമാണ് ബാരോട്ട് . നവംബറിൽ ആരംഭിച്ച് മാർച്ച് വരെ തുടരുന്നതാണ് ഇവിടത്തെ ശൈത്യകാലം . ഈ മാസങ്ങളില്‍ മഞ്ഞുവീഴ്ചയും കുളിരും ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു . എന്നാല്‍ , മഴക്കാലത്ത് യാത്ര ചെയ്യാന്‍ അത്ര മികച്ചതല്ല ഇവിടം . ഈ സമയത്ത് റോഡുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട് . എങ്ങനെ എത്താം ? ഡല്‍ഹിയില്‍നിന്ന് വരുന്ന സഞ്ചാരികള്‍ ആദ്യം മണ്ഡിയിലാണ് എത്തിച്ചേരേണ്ടത് . ഡല്‍ഹി ചണ്ഡിഗഡ് മണ്ഡി ഘട്ടാസ്നി ബാരോട്ട് എന്നതാണ് റൂട്ട് . മണ്ഡി വരെ റോഡുകൾ വളരെ നല്ലതാണെങ്കിലും അവിടുന്നങ്ങോട്ട് ബാരോട്ട് വരെ അല്‍പ്പം പരുക്കന്‍ വഴിയാണ് . ബസിലാണ് യാത്രയെങ്കില്‍ രണ്ടുതവണ ബസ് മാറണം . ഐ‌എസ്‌ബിടി കശ്മീരി ഗേറ്റിൽ നിന്ന് മണ്ഡി വരെ ധാരാളം ബസുകളുണ്ട് . ഡല്‍ഹിയില്‍ നിന്ന് മണ്ഡിയിലെത്താൻ ഏകദേശം 10 മണിക്കൂർ സമയമെടുക്കും . മണ്ഡിയിൽ നിന്ന് ഘട്ടാസ്നിയിലേക്ക് മറ്റൊരു ബസും ഘട്ടാസ്നിയിൽ നിന്ന് ബാരോട്ടിലേക്ക് വേറെ ഒരു ബസും കയറണം . ബാരോട്ടിന് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ജോഗീന്ദർ നഗറാണ് . പത്താൻ‌കോട്ടില്‍ നിന്നും ജോഗീന്ദർ‌ നഗറിലേക്ക് ട്രെയിന്‍ കിട്ടും . ജോഗീന്ദർ നഗറിൽ നിന്ന് ആദ്യം ഘട്ടാസ്നിയിലേക്കും പിന്നീട് ബാരോട്ടിലേക്കും ബസ് വഴി പോകാം . ഭൂന്തർ ആണ് ബാരോട്ടിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം .
false
മോർച്ചറി സൂക്ഷിപ്പുകാരൻ ലൂക്കിന്റെ ഇരുണ്ട ജീവിതത്തിന്റെ‌ അതിരുകളിൽ നിറമുള്ള സ്വപ്നങ്ങൾ പടർത്തുന്ന ഗുൽമോഹർ പുഷ്പങ്ങൾ , അനുവാദം ചോദിക്കാതെത്തുന്ന ഭയത്തെ പ്രതീക്ഷയില്ലായ്മ പകരുന്ന ധൈര്യത്താൽ പ്രതിരോധിക്കുന്ന അംശുമതി , മറവിയുടെ തെരുവുകളിൽ ഓർമകളെ തേടി അലയുന്ന മാഷ് , ജീവിതത്തെ വരിഞ്ഞുമുറുക്കാനെത്തുന്ന അധികാരത്തെ ഒരൊറ്റ കിക്കിൽ തെറിപ്പിച്ചു കളയുന്ന നിധി , ഒറ്റപ്പെടലിന്റെ ശൂന്യതയെ പുസ്തകങ്ങളിൽ നിന്നുള്ള കഥകളാൽ നിറയ്ക്കുന്ന ലൈബ്രേറിയൻ കേശു , സമൂഹം വരച്ചിട്ട കള്ളികളിലെ ജീവിതത്തിൽനിന്നു തന്റേതായ രീതിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ആലിദാസൻ . ദേശവും കാലവും പ്രകൃതിയും ഇടകലർന്നൊഴുകുന്ന മനോഹര കഥകളാണു സുധ തെക്കേമഠത്തിന്റേത് . അമ്പലക്കുളവും പാടവരമ്പും മലനിരകളും നിറഞ്ഞൊരു ഗ്രാമത്തിലാണ് ഒരു കഥ നടക്കുന്നതെങ്കിൽ നഗരത്തിലെ മുന്തിയ ഹൗസിങ് കോളനിയിലോ ഹിൽ സ്റ്റേഷനിലെ പ്രണയഗന്ധം നിറഞ്ഞ റിസോർട്ടിലോ ആകും മറ്റൊരു കഥയുടെ പശ്ചാത്തലം . അതിലൂടെ സ്വയം ആവർത്തിക്കപ്പെടാതിരിക്കുന്നുമുണ്ട് ഈ കഥകൾ . ശക്തമായ സ്ത്രീപക്ഷ ചിന്തകൾക്കൊപ്പം പരിസ്ഥിതി , മാനവിക ദർശനങ്ങൾ കൂടി മുന്നോട്ടു വയ്ക്കുന്നവയാണു സുധയുടെ കഥാപാത്രങ്ങളേറെയും . ആനുകാലികങ്ങളിൽ സ്ഥിരമായി കഥകൾ എഴുതുന്ന സുധ തെക്കേമഠം അധ്യാപികയാണ് . കുമാരൻ കാറ്റ് എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങി . സുധ സംസാരിക്കുന്നു . ∙‘ഇരുട്ടിൽ എല്ലാവരും ഒറ്റയാകുന്നു . ചുറ്റുമുള്ള പ്രപഞ്ചം അവന്റെ കണ്ണിൽനിന്നു മാഞ്ഞുപോകുന്നു . പിന്നെയവിടെ കാടിന്റെ നീതി മാത്രമേയുള്ളൂ ’ . പിന്നെ നടക്കുന്നതു വന്യമായ ആക്രമണങ്ങളും ഇരയുടെ നിസ്സഹായാവസ്ഥയും . പക്ഷേ , ‘ അംശുമതിയുടെ ഒരു രാത്രി ’ എന്ന കഥയിലെ അംശുമതി ഭയമില്ലായ്മയുടെ ചൂട്ടുവെളിച്ചത്തിൽ അത്തരം ഇരുട്ട് മറികടക്കുന്നയാളാണ് . ഒറ്റയ്ക്കായിപ്പോയ ഒരു രാത്രിയിൽ അപ്രതീക്ഷിതമായി മുൻപിലെത്തിയ അപകടത്തെ നിസ്സാരമായി മറികടക്കുന്നതിൽ അംശുമതിയെ സഹായിക്കുന്നത് അവളുടെ മോഹമില്ലായ്മയാണ് . ആഗ്രഹങ്ങളുണ്ടെങ്കിലല്ലേ പേടിയുണ്ടാകൂ . അതേസമയം , ഒരാക്രമണം അവൾ ഏതുസമയവും പ്രതീക്ഷിക്കുന്നുമുണ്ട് . അംശുമതി യഥാർഥത്തിൽ ആരുടെ പ്രതിനിധിയാണ് ? ഭയത്തിന്റെയോ അതിജീവനത്തിന്റെയോ ? ജീവിതവഴികളിൽ ഞാൻ കണ്ടിട്ടുള്ള , നിരീക്ഷിച്ചിട്ടുള്ള ധാരാളം സ്ത്രീകളുടെ പ്രതിനിധിയാണ് അംശുമതി . അനുഭവങ്ങളിലൂടെ അവർ ആർജിച്ചെടുത്തിട്ടുള്ള കരുത്തും മനോധൈര്യവും പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട് . മുറ്റത്തു കിടക്കുന്ന ഒരു കരിയില തൂത്തുകളയുന്ന ലാഘവത്തോടെ അവർ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാഴ്ച എത്ര മനോഹരവും പ്രചോദനാത്മകവുമാണെന്നോ . രാത്രിയിൽ വീട്ടിലെത്തുന്ന കള്ളനെ കണ്ട് ഭയക്കാതെ അതൊരു ത്രില്ലിങ് എക്സ്പീരിയൻസ് ആയി മനസ്സിൽ സൂക്ഷിക്കാനാണ് അംശുമതി ആഗ്രഹിക്കുന്നത് . ആവർത്തനങ്ങളുടെ വിരസത നിറഞ്ഞ അവളുടെ ഒറ്റജീവിതത്തിൽ ഒരു ഇലയനക്കം പോലെ ചെറിയൊരു ചലനം സൃഷ്ടിക്കപ്പെടുന്ന രാത്രിയാണ് അത് . പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാത്തിടത്തു ഭയത്തിനും സ്ഥാനമില്ലല്ലോ . ∙ ചിലങ്ക എന്ന കഥ അസാധാരണമാംവിധം ചൂടു വമിപ്പിക്കുന്ന ഒന്നാണ് . ഉള്ളു പൊള്ളാതെ ആ അക്ഷരവഴികളിലൂടെ സഞ്ചരിക്കുക വയ്യ . ഫാന്റസിയുടെ ഒരു തലം അവശേഷിപ്പിച്ചാണു കഥ അവസാനിക്കുന്നത് . ഈ കഥ പിറക്കുന്നതെങ്ങനെയാണ് ? ഇന്ന് വാർധക്യത്തിന്റെ ഒരു പേടിസ്വപ്നം തന്നെയായ മറവിരോഗത്തിന്റെ വിവിധ തലങ്ങളെ നേരിട്ടറിയാൻ എനിക്കു കഴിഞ്ഞിട്ടുണ്ട് . അഥവാ അതിനു മുന്നിൽ ഉള്ളു നീറുന്ന വേദനയോടെ നോക്കി നിന്നിട്ടുണ്ട് . പഴയ ഓർമകളുടെ വിവിധ തരം ഡവലപ്മെന്റുകൾ അല്ലെങ്കിൽ അവയുടെ പുത്തൻ കാഴ്ചകളിലേക്കാണ് പലപ്പോഴും അവർ എത്തിപ്പെടുന്നത് . പണ്ടെന്നോ മനസ്സിനെ നീറ്റിയ ഒരു ചെറു സംഭവത്തിലെ കഥാപാത്രങ്ങളെ അവർ വീണ്ടും പുനരാവിഷ്കരിക്കുകയാണ് . അതു വെറുമൊരു സങ്കൽപമായല്ല , യാഥാർഥ്യമായാണ് അവരുടെ മുന്നിലെത്തുന്നത് . മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരതിലൂടെ വാശിയോടെ ജീവിക്കുകയാണ് ചെയ്യുന്നത് . അനുഭവിക്കുന്നവരും കൂടെ നിൽക്കുന്നവരും നിസ്സഹായരായിപ്പോകുന്ന ഭീകരാവസ്ഥ . ഈ കഥ അതിന്റെ അടിസ്ഥാനത്തിൽ പിറവി കൊണ്ടതാണെന്നു പറയാം . ∙‘ലൂക്ക് മെല്ലെ കൈനീട്ടി എലീനയുടെ കവിളിലൊന്നു തൊട്ടു . താഴ്‌വരയിലെ പൂവിതളിൽ പറ്റി നിൽക്കാറുള്ള മഞ്ഞിൽ തൊട്ടതു പോലെ അവന്റെ വിരലുകൾ തരിച്ചു . തണുപ്പ് കൈകളിലൂടെ അരിച്ചു കയറി തലയ്ക്കകം മുഴുവൻ നിറഞ്ഞു ’ . മോർച്ചറിയുടെ തണുപ്പ് അമ്മത്തലോടൽ പകരുന്ന കുളിരു പോലെ ലൂക്കിന് അനുഭവപ്പെട്ടു തുടങ്ങുന്നത് അതിനു ശേഷമാണ് . അനാഥബാലനായി വളർന്ന് മോർച്ചറി സൂക്ഷിപ്പുകാരനായി മാറിയ ലൂക്കിന്റെ കഥയാണ് ‘ നിലാവ് പൂക്കുമിടം ’ . മിറാൻഡയും പീലിച്ചനും മാഗി സിസ്റ്ററും ജോർജ് ഡോക്ടറും സറീന മാഡവുമൊക്കെയുള്ള , മരണഗന്ധവും ഇരുട്ടും നിറഞ്ഞ കഥാപരിസരം . സുധയുടെ മറ്റു കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഈ കഥ എഴുതിയ സാഹചര്യം വ്യക്തമാക്കാമോ ? തികച്ചും അവിചാരിതമായ സന്ദർഭത്തിൽ എന്റെ മുന്നിലെത്തിയ ഒരു പെയിന്റിങ് ആണ് ഈ കഥയുടെ സൂചന മനസ്സിലേക്കിടുന്നത് . അത്രമേലാഴത്തിൽ എന്നെ സ്വാധീനിച്ച ഒരു ചിത്രമായിരുന്നു അത് . നിലാവിൽ തിളങ്ങി നിൽക്കുന്ന ഒരു താഴ്‌വരയിലെ പഴയ ഡച്ച് മാതൃകയിലുള്ള ഒരു കെട്ടിടത്തിന്റെ ചിത്രം . അതിനു മുന്നിൽ തിളങ്ങിനിൽക്കുന്ന ഡാലിയാ പൂക്കളുടെ ഒരു നിര . ആ ചിത്രം നോക്കിനിന്നപ്പോൾ അവിടെ അദൃശ്യമായ എന്തൊക്കെയോ സാന്നിധ്യങ്ങൾ ഉണ്ടല്ലോ എന്നെനിക്കു തോന്നി . പൂരിപ്പിക്കാൻ ബാക്കി വച്ച എന്തെല്ലാമോ ചിതറിക്കിടക്കുന്നതുപോലെ ഒരു തോന്നൽ . ആ കെട്ടിടത്തിലും താഴ്‌വരയിലും നിറഞ്ഞു നിന്ന നിഗൂഢതയും അതിന്റെ സൗന്ദര്യവും എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു . ആത്മാക്കളുടെ വിലാപവും സംഗീതവും നിറഞ്ഞ പ്രണയസാന്ദ്രമായ ഒരു അന്തരീക്ഷമായി അതെന്റെ മനസ്സിൽ രൂപപ്പെട്ടു . അങ്ങനെ നിലാവു പൂക്കുമിടം പിറന്നു . ∙ ‘ സേവ് ദ് ഡേറ്റ് ’ കഥയുടെ അവസാനഭാഗത്ത് സുധയുടെ നിധിയുടെ ആ പഞ്ചുണ്ടല്ലോ , അതിവിടുത്തെ ആൺകോയ്മയുടെ അടിവയറ്റിലാണു കൊണ്ടത് . അതിന്റെ ആഘാതത്തിൽ നിന്നവർ ഇനിയും തലപൊക്കിയിട്ടില്ല . നിധിയാകട്ടെ ആ ബ്രേക്ക് അപ് സെൽഫിയും സ്റ്റാറ്റസ് ആക്കിയിട്ട് ഏറെ ദൂരം പോയിക്കഴിഞ്ഞിരിക്കുന്നു . സമകാലിക സമൂഹത്തിന്റെ ആൺ – പെൺ ബന്ധങ്ങളിലെ വിവിധ തലങ്ങൾ ചർച്ചയാകുന്നൊരു കഥയാണത് . മനോഹരമായി എഴുതി . സേവ് ദ് ഡേറ്റ് കഥയനുഭവം വിശദീകരിക്കാമോ ? സമൂഹമാധ്യമങ്ങളിലും നേരിട്ടും മുന്നിലെത്തുന്ന പുത്തൻ തലമുറയുടെ ബോൾഡ്നെസ് ഞാൻ കൗതുകത്തോടെയും ഒരുപാടിഷ്ടത്തോടെയുമാണു നിരീക്ഷിക്കാറുള്ളത് . സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും പിറകേ സഞ്ചരിക്കുമ്പോഴും സ്വന്തം ആദർശങ്ങളെയും നന്മയെയും മുറുകെ പിടിച്ചുകൊണ്ടുള്ള അവരുടെ നിലപാട് പല സന്ദർഭങ്ങളിലും എന്നെ അതിശയിപ്പിച്ചിട്ടുണ്ട് . അപവാദങ്ങൾ ധാരാളം ഉണ്ടായേക്കാം . എങ്കിലും നല്ല ശതമാനം കുട്ടികളും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് . സ്വാർഥതാൽപര്യങ്ങൾ അവർക്കു മുന്നിലെത്തി നിറപ്പകിട്ടാർന്ന ഓഫറുകൾ നിരത്തുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന ചിന്തയിൽ നിന്നാണ് സേവ് ദ് ഡേറ്റ് രൂപം കൊള്ളുന്നത് . ∙ ‘ അനാത്ത ’ പെണ്ണുടലുകളുടെയുള്ളിലെ ആത്മാവ് ശൂന്യമാകുന്ന അവസ്ഥകളുടെ ഭ്രമാത്മക ചിത്രണമാണ് . കേശുവും ഷാനിതയും പഴയ ആ ലൈബ്രറിക്കുള്ളിൽ ചെലവഴിക്കുന്ന സമയം മാത്രം യഥാർഥവും പുറംലോക സംഭവങ്ങളൊക്കെയും അയഥാർഥവുമായി വായനക്കാർക്ക് അനുഭവപ്പെടുന്നു . കഥയ്ക്കുള്ളിലൊളിപ്പിച്ചു വച്ചിട്ടുള്ള യാഥാർഥ്യത്തിന്റെ തീക്ഷ്ണത അവസാനവാചകങ്ങളിലെത്തുമ്പോഴേ പിടിതരുന്നുള്ളൂ . വേറിട്ടൊരു കഥാവഴിയിലൂടെയാണല്ലോ സുധ അനാത്തയുമായി യാത്ര ചെയ്തത് . അതേപ്പറ്റി പറയാമോ ? ഒരു ഓഷോ ബുക്കിൽ നിന്നാണ് ആ വാക്ക് എന്റെ കൂടെ പോരുന്നത് . അനാത്ത ഉള്ള് അല്ലെങ്കിൽ അകം ശൂന്യമാകുന്ന അവസ്ഥ‌ . അപ്പോൾ അവിടെ ജ്ഞാനവും ആനന്ദവും നിറയുന്നു . നമുക്കെല്ലാം പലപ്പോഴും അസാധ്യമാകുന്ന ഒരു അവസ്ഥ കൂടിയാണത് . നൂറായിരം ചിന്തകളുടെ പരക്കംപാച്ചിലിന്റെ അസ്വസ്ഥതകൾ നിറഞ്ഞ മുഖച്ചുളിവുകൾ ചുറ്റും കാണാം . ചിരിക്കാൻ മറന്നു പോകുന്നവർ , അല്ലെങ്കിൽ ചിരിക്കാൻ കഴിയാത്തവർ . കേശു ഒറ്റപ്പെട്ട ഒരു ലൈബ്രറിയിൽ അകപ്പെട്ടു പോയ ഒരാളാണ് . ആ സാഹചര്യത്തിന്റെ നിശ്ചലാവസ്ഥയുമായി സമരസപ്പെട്ടു പോയ ഒരു ജീവിതം . അതിലൊരു അനക്കം സൃഷ്ടിക്കാൻ അസ്വാഭാവികമായ ഒന്നിനേ കഴിയൂ . ആ ഒന്നാണ് ഷാനിത . എപ്പോഴോ വായിച്ചു മറന്ന ഒരു കഥാപാത്രവും അന്തരീക്ഷവും ചേർന്ന് അങ്ങനെയൊരു സങ്കൽപം യാഥാർഥ്യബോധമുണർത്തുംവിധം അവിടെ രൂപം കൊള്ളുകയാണ് . ∙ ആലിദാസന്റെ ആദ്യ വെളിപാട് സമൂഹത്തിനാകെയുള്ള ഒരു മുന്നറിയിപ്പാണ് . മതത്തിന്റെ പേരിൽ ചേരിതിരിഞ്ഞു പോർവിളി മുഴക്കുന്നതിലെ നിരർഥകത പ്രാദേശികമായ മിത്തുകളെയും കഥകളെയും കൂട്ടുപിടിച്ചാണ് ആലിദാസന്റെ ജീവിതത്തിലൂടെ സുധ വ്യക്തമാക്കുന്നത് . ‘ ആലിദാസൻ ’ പകരുന്ന പാഠമെന്താണ് ? നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില അലിഖിത നിയമങ്ങളുണ്ട് . മതങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും ചുവടു പിടിച്ച് അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കറുത്ത നിയമങ്ങൾ . അവ സംരക്ഷിച്ചു കൊണ്ടു നടക്കുന്ന മേലാളൻമാരുടെ കണ്ണുകൾ ഒരു സിസിടിവി ക്യാമറ പോലെ ജനങ്ങളെ നിരീക്ഷിക്കുന്നു . അവർ തീർത്തിട്ടുള്ള അദൃശ്യമായ ചങ്ങലക്കണ്ണികളിൽ കുടുങ്ങി നീറിപ്പിടയുന്ന ഒട്ടേറെ ജൻമങ്ങളുണ്ട് . ഒരു വ്യക്തിയുടെ സ്വതന്ത്ര ജീവിതവും ചിന്തയും നിഷേധിക്കുന്ന തരത്തിലുള്ള അത്തരം നീക്കങ്ങൾ കണ്ടില്ലെന്നു നടിക്കാനാണു നമുക്കിഷ്ടം . അങ്ങനെയും ജീവിക്കാം എന്നുള്ള തുറന്നു പറച്ചിലാണ് ആലിദാസൻ . ∙ ഒന്നിനൊന്നു വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളാണു സുധയുടെ കഥകളുടെ പ്രത്യേകത . കരുത്തുള്ളവരും പ്രണയിക്കുന്നവരും അലിവുള്ളവരുമായ അവരുടെ സ്വഭാവചിത്രീകരണം പലപ്പോഴും മനുഷ്യ മനസ്സിന്റെ വൈചിത്ര്യങ്ങളിലേക്കുള്ള സഞ്ചാരമാകുന്നുമുണ്ട് . ഇവരെയൊക്കെ കണ്ടെടുത്തത് എങ്ങനെയാണ് ? അവരുടെ മനസ്സറിഞ്ഞത് എങ്ങനെയാണ് ? നമ്മുടെ ചുറ്റുമുള്ള ഓരോ വ്യക്തിയും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളവരാണ് . ഞാൻ നല്ലൊരു കേൾവിക്കാരിയും നിരീക്ഷകയുമാണ് എന്നാണെന്റെ വിശ്വാസം . സഹപ്രവർത്തകയായാലും സഹയാത്രിക ആയാലും അവർക്കു പറയാനുള്ള വിശേഷങ്ങളിൽ നമുക്കെന്തെങ്കിലും ഉപയോഗപ്രദമായ കാര്യങ്ങളുണ്ടാവും . നമ്മുടെ ചിന്തകളുടെ വഴിയേ തന്നെ ഒന്നു സഞ്ചരിച്ചാൽ നമ്മുടെ സ്വഭാവ വൈചിത്ര്യങ്ങളെക്കുറിച്ചൊരു ഏകദേശ ധാരണ ലഭിക്കും . ആത്മാർഥമായി സഞ്ചരിക്കണമെന്നു മാത്രം . ഞാൻ കണ്ടിട്ടുള്ള , അറിഞ്ഞിട്ടുള്ള അല്ലെങ്കിൽ വായിച്ചിട്ടുള്ള സ്ത്രീകളെല്ലാംതന്നെ കരുത്തിന്റെയും പ്രണയത്തിന്റെയും അലിവിന്റെയും പ്രതിരൂപങ്ങളാണ് . അവരുടെ പ്രത്യേകതകളായിരിക്കാം എന്റെ രചനകളെയും സ്വാധീനിച്ചിട്ടുള്ളത് . ∙ ‘ ആലിദാസ’നിലെ കുരുതിക്കുളവും പരിസരവും , ‘ ചിലങ്ക’യിലെ മേട്ടുപ്പാളയം തെരുവ് , ‘ നിലാവ് പൂക്കുമിട’ത്തിലെ ആശുപത്രി മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന ഗുൽമോഹറുകൾ , ‘ സേവ് ദ് ഡേറ്റി’ലെ അലക്സിയുടെ നീല ശംഖുപുഷ്പം പോലെയുള്ള കണ്ണുകൾ . സുധയുടെ കഥാപരിസരങ്ങളിൽ പ്രകൃതി പ്രധാനപ്പെട്ടൊരു കഥാപാത്രമാണ് . തെരുവുകളും കവലകളും മരങ്ങളും പുഷ്പങ്ങളും മലകളും കുളങ്ങളും ഇരുട്ടും നിലാവുമെല്ലാം പാത്രസൃഷ്ടിയുടെ ചന്തം പതിന്മടങ്ങാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു . സുധയുടെ കഥാഘടികാരത്തിലെ സൂചികളിലൊന്നായി പ്രകൃതി മാറിയത് എങ്ങനെയാണ് ? പ്രകൃതി അതിന്റെ മനോഹാരിതകളെല്ലാം കുടഞ്ഞിട്ട ഒരു ഗ്രാമത്തിലാണു ഞാൻ ജനിച്ചതും വളർന്നതും – ഒറ്റപ്പാലത്തിനടുത്തുള്ള കോതകുർശ്ശി . അനങ്ങൻമലയുടെ നാട് . വയലുകളും ഇടവഴികളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതി . ഓരോ കാലാവസ്ഥയിലുമുള്ള പ്രകൃതിയുടെ ഉടുപ്പുമാറ്റലുകളും രൂപഭാവങ്ങളും രക്തത്തിലലിഞ്ഞു കിടപ്പാണ് . ഞങ്ങളുടെ വഴികളിലെ പൂച്ചന്തങ്ങളും വയലിലേക്ക് ചേലയഴിച്ചിടുന്ന നിലാച്ചന്തവും കണ്ണിൽ പതിഞ്ഞു കിടക്കുന്ന കാഴ്ചകളാണ് . കൃഷിക്കാരുടെ ഗ്രാമമാണ് . കൃഷിപ്പണികളും മരങ്ങളും കാവും ഇല്ലാത്തൊരു ലോകത്തെ സങ്കൽപിക്കാൻ പോലും ആകാത്ത വിധത്തിൽ ഞാനതിനോട് അടിമപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം . അതുകൊണ്ടു തന്നെ എന്റെ ശ്വാസത്തിലും ചിന്തയിലും രചനയിലുമെല്ലാം എന്റെ നാടിന്റെ സ്വാധീനമുണ്ട് . ∙ സുധ തെക്കേമഠം എന്ന എഴുത്തുകാരി ജനിച്ചത് എപ്പോഴാണ് ? കടന്നുവന്ന വഴികളിലെ പ്രചോദനങ്ങളും സ്വാധീനങ്ങളും എന്തൊക്കെയാണ് ? ജനിച്ച് നാലു പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു എന്നു പറയാം . പഠനവേളകളും അതിനിപ്പുറമുള്ള ചില ശൂന്യവേളകളും കഴിഞ്ഞാണ് എഴുത്തു പേന വീണ്ടും കയ്യിലെടുക്കുന്നത് . ഒരു തിരിഞ്ഞുനോട്ടക്കാലത്തിനിപ്പുറം എന്റെ ജീവിതത്തിൽ സംഭവിച്ച ഒട്ടേറെ മാറ്റങ്ങളുണ്ട് . മുപ്പത്തഞ്ചു താണ്ടുന്ന പല പെൺജീവിതങ്ങളും പറയാറുള്ളതു പോലെ പണ്ട് മറന്നു വച്ച , മാറ്റി വച്ച ഒട്ടേറെ ഇഷ്ടങ്ങളിലേക്കുള്ള യാത്ര തുടങ്ങിയത് അങ്ങനെയാണ് . എഴുത്തു വഴിയിൽ ഞാൻ പരിചയപ്പെട്ടിട്ടുള്ള ഗുരുതുല്യരായ സൗഹൃദങ്ങളും എന്റെ കുടുംബവും ഒരു പിടി നല്ല സുഹൃത്തുക്കളുമാണ് എന്റെ പിന്തുണ . അവരാണ് എന്റെ പ്രചോദനവും പിന്തുണയും . കടുത്ത വിമർശനങ്ങളുമായി കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഈ സ്നേഹക്കൂട്ടാണ് എന്റെ വിജയ രഹസ്യം . വിജയരഹസ്യം എന്ന വാക്ക് അഹങ്കാരപൂർവം ചേർത്തതു തന്നെയാണ് . ഓരോ കുഞ്ഞു വിജയത്തെയും ഒരുപാടു സ്നേഹത്തോടെ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകുകയാണ് . ∙ഏറ്റവും ഇഷ്ടമുള്ള , എപ്പോഴും കയ്യിലുണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരു പുസ്തകത്തെപ്പറ്റി പറയാമോ ? അങ്ങനെ ഒരു പുസ്തകമല്ല , ഒട്ടേറെ പുസ്തകങ്ങൾ എന്റെ കൂടെ എപ്പോഴും ഉണ്ടാവും . ഞാനൊരു മോശമല്ലാത്ത വായനക്കാരിയാണ് . ഇപ്പോൾ വായന ഒരു ജീവൽപ്രവർത്തനം പോലെ എന്നോടൊപ്പമുണ്ട് . ഓരോ പുസ്തകവും ഓരോ കാഴ്ചയാണ് നമുക്ക് തരുന്നത് . വ്യത്യസ്ത അനുഭവങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് വായനയുടെ മാത്രം ഗുണമല്ലേ . വായനയിൽ ഞാൻ ഒട്ടും സിലക്ടീവല്ല . ആർത്തി പിടിച്ച പോലൊരു വായന എന്ന് ഞാൻ എന്നെ വിമർശിക്കാറുണ്ട് . എങ്കിലും ചില എഴുത്തുകാരുടെ ഓരോ വരിയും തേടിപ്പിടിച്ച് വായിക്കാറുണ്ട് . അവരുടെ ഒരു കുറിപ്പു വായിക്കുമ്പോൾ പോലും മനസ്സ് നിറയും . അത്തരത്തിലുള്ള എഴുത്തുകാരുടെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതു തന്നെ ഭാഗ്യമായി കരുതുന്നു . ∙ ഈ വർഷം വായിച്ചതിൽ മനസ്സിനെ പിടിച്ചുകുലുക്കിയ , ഓർമയിൽ നിന്നിറങ്ങിപ്പോകാത്ത 5 കഥകൾ ? അവയുടെ പ്രത്യേകതകൾ ? അഞ്ചല്ല . ഒട്ടേറെയുണ്ട് . പ്രിയ എ . എസിന്റെ മൃൺമയം , മനോജ് വെള്ളനാടിന്റെ പദപ്രശ്നം . കെ . വി . മണികണ്ഠന്റെ നീലിമദത്ത തുടങ്ങി ധാരാളം കഥകളുണ്ട് . ഓരോ കഥയും എന്നെ സ്വാധീനിക്കുന്നത് വ്യത്യസ്ത രീതിയിലാണ് . അതു ചിലപ്പോൾ ആശയത്തിലെ പുതുമയാവാം . ഭാഷയിലെ ലാളിത്യമാവാം . അനുപമമായ ഘടന കൊണ്ടാവാം . ഇഷ്ടപ്പെട്ട ധാരാളം കഥകളും കഥയെഴുത്തുകാരും ഉള്ള കാലഘട്ടമാണിത് . മനസ്സിന് ആഹ്ലാദം തരുന്ന അല്ലെങ്കിൽ പിടിച്ചു കുലുക്കുന്ന വായനയനുഭവങ്ങൾ പകർന്നു തരുമ്പോൾ കഥ പ്രിയതരമാവുന്നു . വായനക്കാരന്റെ മനസ്സിൽ കഥയുടെ അവശേഷിപ്പുകൾ ഉണ്ടാക്കുന്നിടത്താണ് കഥയുടെ വിജയം എന്നു കേട്ടിട്ടുണ്ട് . ∙ സുധയുടെ മനസ്സിൽ ഒരു കഥ ജനിക്കുന്നത് എങ്ങനെയാണ് ? അതു വികസിക്കുന്നത് എങ്ങനെയാണ് ? ധാരാളം വായിക്കാറുണ്ട് എന്നു പറഞ്ഞല്ലോ . അതുകൊണ്ടാവാം കഥകൾക്കും കഥാതന്തുവിനുമൊന്നും പഞ്ഞം തോന്നിയിട്ടില്ല . പിന്നെ എന്റെ നാട്ടുവഴികളിൽ മയങ്ങിക്കിടക്കുന്ന ഒട്ടേറെ കഥകളും മിത്തുകളുമുണ്ട് . അവയുടെ സ്വാധീനവുമുണ്ടാവാം . കഥ എഴുതാൻ തുടങ്ങിയാൽ പെട്ടെന്ന് എഴുതിത്തീർക്കുന്ന സ്വഭാവമുണ്ട് എനിക്ക് . ഒരു ദുസ്സ്വഭാവം എന്നു വേണമെങ്കിൽ പറയാം . എങ്കിലും ഒറ്റയൊഴുക്കിൽ എഴുതിത്തീർക്കാൻ കഴിയാറുണ്ട് . എഴുതിക്കഴിഞ്ഞാൽ ഉടനെ വായിപ്പിക്കുന്ന ചില സൗഹൃദങ്ങളുണ്ട് . അവരാണ് എന്റെ കഥകളുടെ സ്ഥിതിയും സംഹാരവും നിർണയിക്കുന്നത് . ∙ ജനിച്ചു വളർന്നയിടങ്ങൾ , ദേശം എന്നിവ എഴുത്തിലുളവാക്കിയ സ്വാധീനം ? കോതകുർശി എന്ന വള്ളുവനാടൻ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത് . കഥകളുടെയും മിത്തുകളുടെയും നാടാണ് . ഇടവഴികളും വലിയ പാടവരമ്പുകളും ഇനിയും അപ്രത്യക്ഷമാകാത്ത നാട് . ആ നാടിന്റെ സ്വാധീനം എന്നിൽ അലിഞ്ഞു ചേർന്നു കിടപ്പുണ്ട് . ഏതൊരാൾക്കും സ്വന്തം ദേശം പ്രിയപ്പെട്ടതാവുമല്ലോ . ദേശവും ദേശക്കാഴ്ചകളും പറയാനും പകർത്താനും എപ്പോഴും ഇഷ്ടവുമാണ് . കഥകളിൽ അറിയാതെ കടന്നുവരുന്ന ഭാഷയും ശൈലിയുമെല്ലാം നാടിന്റെ കൂടി സംഭാവനയാണെന്നു പറയാം . ∙ കുട്ടികൾ നിശ്ചയമായും വായിച്ചിരിക്കേണ്ട 10 മലയാള പുസ്തകങ്ങൾ ? പഞ്ചതന്ത്രം കഥകൾ , ടോട്ടോച്ചാൻ , ആലീസ് ഇൻ വണ്ടർലാൻഡ് , ടാർസൻ , മൗഗ്ലി , ഉണ്ണിക്കുട്ടന്റെ ലോകം , ഉണ്ടക്കണ്ണന്റെ കാഴ്ചകൾ , മാലിയുടെ പുസ്തകങ്ങൾ , സുമംഗലയുടെ പുസ്തകങ്ങൾ , ബഷീർ ഇങ്ങനെ ഒട്ടേറെയുണ്ടല്ലോ . കുട്ടികൾ വായിക്കട്ടെ . അവർക്ക് വായനയ്ക്കുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം . നാട്ടു ലൈബ്രറികളും സ്കൂൾ ലൈബ്രറികളും തുറന്നിട്ട അലമാരകളോടെ കുട്ടികളെ സ്വീകരിക്കണം . വായനമധുരം നുണഞ്ഞു വളരുന്നവർക്കേ ചിന്തിക്കാനുള്ള കഴിവുണ്ടാകൂ . ∙സുധയുടെ കഥകളിൽ ഏറ്റവും അടുപ്പം തോന്നുന്ന ഒരു കഥാപാത്രത്തെപ്പറ്റിയും അതിന്റെ പിറവിയെപ്പറ്റിയും പറയാമോ ? ആലിദാസൻ എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് . സ്കൂളവധിക്കാലത്തെ എന്റെ നാട്ടുനടത്തങ്ങളിൽ മുന്നിലെത്തിയ അതിശയക്കാഴ്ചയാണ് ആലിദാസനും നാണിത്തള്ളയും . സങ്കൽപമോ യാഥാർഥ്യമോ എന്ന് ഇഴപിരിച്ചെടുക്കാനാവാത്തവിധം എന്നെ ആകർഷിച്ച ദൃശ്യങ്ങൾ . അങ്ങനെയാരും ആ നാട്ടിലില്ല എന്നതു സത്യമാണ് . പക്ഷേ , എന്റെ മുന്നിലവർ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം . ഉച്ചവെയിലിന്റെ മങ്ങൂഴ നേരങ്ങളിൽ അമ്പലപ്പറമ്പുകളിലുണ്ടാവുന്ന ഭ്രമകൽപനകളിലൊന്നായി ഞാൻ തന്നെ സൃഷ്ടിച്ചെടുത്ത എനിക്കു പ്രിയപ്പെട്ട കഥാപാത്രമാണ് ആലിദാസൻ . ചില നേരങ്ങളിൽ നമ്മൾ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രങ്ങൾക്ക് ചോരയും നീരുമുണ്ടായി വരാറുണ്ടല്ലോ . അങ്ങനെ രൂപപ്പെട്ടയാളാണ് ആലിദാസൻ .
false
മഴയുടെ താളത്തിൽ കല്ലാറിന്റെ ഓളങ്ങളിൽ കുട്ടവഞ്ചി സവാരിക്ക് തുടക്കം . കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാസങ്ങളായി സഞ്ചാരികൾക്ക് പ്രവേശനമില്ലാതിരുന്ന അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കുട്ടവഞ്ചി സവാരി ഇന്നലെ പുനരാരംഭിച്ചു . ഞായറാഴ്ച ലോക്ഡൗണിന് മാറ്റമില്ലാത്തതിനാൽ ഇന്ന് പ്രവർത്തനമുണ്ടായിരിക്കുകയില്ല . മഴയുണ്ടായിരുന്നതിനാൽ സഞ്ചാരികൾ ഇന്നലെ കാര്യമായി എത്തിയില്ല . ഇന്നലെ 10 കുട്ടവഞ്ചികളാണ് സവാരി പോയത് . തിങ്കൾ മുതൽ ശനി വരെ രാവിലെ 8 . 30 മുതൽ വൈകിട്ട് 5 വരെയാകും സവാരി കേന്ദ്രത്തിന്റെ പ്രവർത്തനം . മുണ്ടോംമൂഴി കടവിൽ നിന്ന് ആരംഭിച്ച് അവിടെത്തന്നെ തിരികെയെത്തുന്ന വിധത്തിലുള്ള ഹ്രസ്വദൂര സവാരി മാത്രമാണ് നിലവിലുള്ളത് . ഒരു കുട്ടവഞ്ചിയിൽ പരമാവധി 3 പേർക്ക് സഞ്ചരിക്കുന്നതിന് 500 രൂപയാണ് ടിക്കറ്റ് നിരക്ക് . പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവർത്തനം . കോവിഡ് വാക്സീൻ 2 ഡോസ് എടുത്തവർക്കും ഒരു ഡോസ് വാക്സീൻ എടുത്ത് 2 ആഴ്ചയായവർക്കും കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവർക്കും പ്രവേശനം ലഭിക്കും . ഇവിടെ ജോലി ചെയ്യുന്നവർക്കും സഞ്ചാരികൾക്കും ഇത് ബാധകമാണ് . ഇത്തരത്തിലുള്ള വാക്സീൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയ സർട്ടിഫിക്കറ്റോ സഞ്ചാരികളുടെ കൈവശമുണ്ടാകണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു .
false
മലയാളിയായ ചലച്ചിത്രപിന്നണിഗായകനും കർണാടക ശാസ്ത്രീയസംഗീതജ്ഞനുമാണ് എം . കെ . ശങ്കരൻ നമ്പൂതിരി . എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കഥകളി നടനും ഗായകനുമായ കൃഷ്ണൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും ഇളയ മകനായി 1971-ൽ ജനിച്ചു . ചെറിയ കൃഷ്ണൻ നമ്പൂതിരി , നാരായണൻ നമ്പൂതിരി എന്നിവരാണ് സഹോദരന്മാർ . ബാലപ്രതിഭയെന്ന നിലയിൽ കുട്ടിക്കാലത്തേ സംഗീത രംഗത്ത് സജീവമായി . 1982 മുതൽ 85 വരെ നാലു വർഷം തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കർണാടക സംഗീത മത്സരത്തിൽ വിജയിയായിരുന്നു . മഹാത്മാഗാന്ധി സർവകലാശാല കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു . സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി . പെരുമ്പാവൂർ രവീന്ദ്രനാഥ് , ടി . വി . ഗോപാലകൃഷ്ണൻ , മാവേലിക്കര ആർ . പ്രഭാകര വർമ്മ , പാലക്കാട് കെ . വി . നാരായണ സ്വാമി എന്നിവരുടെ പക്കൽ സംഗീതം അഭ്യസിച്ചു . പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി .
false
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ് . മതം , രാഷ്ട്രീയം , സാമൂഹികം , സാംസ്കാരികം , സാമ്പത്തികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു . ജലാലുദ്ദീൻ അൻസ്വർ ഉമരിയാണ് അഖിലേന്ത്യാ അമീർ . അവിഭക്ത ഇന്ത്യയിൽ 1941 ആഗസ്റ്റ് 26-ന്‌ സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ജമാ‌അത്തെ ഇസ്‌ലാമി രൂപം കൊണ്ടത് . ഇന്ത്യാ- പാക് വിഭജനാനന്തരം 1948 ഏപ്രിലിൽ അലഹബാദിൽ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി . ഇതേ സമയം ജമ്മു-കശ്മീരിലെ പ്രവർത്തകർ സ്വതന്ത്രമായി ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കും രൂപം നൽകി . ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം . മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു . ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് ജമാഅത്തിന്റെ ലക്ഷ്യം . ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു . തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു . മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു . ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരംഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് . ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ് . പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ട് രൂപീകരിച്ച വിഷൻ 2016 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ . നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് . 55 ബില്ല്യൻ ഇന്ത്യൻ രൂപ രൂപയുടേതാണ് പദ്ധതി . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു . പ്രധാന സോണുകൾ 19 എണ്ണമാണ് . ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് . സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ മേൽ ഉണ്ടായിട്ടുണ്ട് . അടിയന്തരാവസ്ഥക്കാലത്തും ബാബറി മസ്ജിദ്‌ തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് 1992-ലും ജമാഅത്തെ ഇസ്‌ലാമിയെ ഭാരതസർക്കാർ‍ നിരോധിച്ചിരുന്നു . ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധം നീക്കി . രണ്ടാം തവണ 1994-ൽ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു . — ഗാന്ധിജി , സർച്ച്ലൈറ്റ്‌ പറ്റ്ന 27 ഏപ്രിൽ 1946 — ജസ്‌ : വി . എം . താർക്കുണ്ഢെ , , , 1997 , 269 , 70 , 71 , 254 , 255 ഇന്ത്യയുടെ ഭരണഘടനയേയും ഭരണ-നിയമവ്യവസ്ഥകളേയും അംഗീകരിക്കാത്തതും ഇടതു തീവ്രവാദ , മത തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണിതെന്നു 2014-ൽ കേരളാ ആഭ്യന്തരവകുപ്പ് കേരളാ-ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ സംഘടന വിമർശിക്കപ്പെട്ടിട്ടുണ്ട് .
false
മാരി ഗുഹയിൽനിന്ന് ഇഴഞ്ഞിഴഞ്ഞ് വെളിയിലേക്ക് വരുന്നത് ഞങ്ങൾ നോക്കിനിന്നു . അയാളുടെ ദേഹത്താകെ മണ്ണും പൊടിയുമൊക്കെ പിടിച്ചിരുന്നു . പുറത്തുവന്ന മാരി എഴുന്നേറ്റുനിന്നുകൊണ്ട് ഞങ്ങളോട് പറഞ്ഞു : ' രണ്ടുദിവസം മുമ്പ് തേൻ നോക്കാൻ വന്നപ്പോൾ ഇതിനകത്ത് ഒരു മലമ്പാമ്പിനെ കണ്ടിരുന്നു . പുള്ളിമാനിനെ പിടിച്ചുകിടക്കുകയായിരുന്നു പാമ്പ് . അത് ഗുഹയിലുണ്ടെങ്കിൽ പിടിച്ച് പുറത്തുകൊണ്ടുവന്നാൽ നിങ്ങൾക്ക് മലമ്പാമ്പിന്റെ ഫോട്ടോ പിടിക്കാലോ എന്ന് കരുതി കേറിനോക്കിയതാ … പാമ്പ് പോയിക്കളഞ്ഞു . ' വസ്ത്രങ്ങളിലെ പൊടിയും മണ്ണും തട്ടിക്കളഞ്ഞിട്ട് മാരി ഞങ്ങളെ നോക്കി ചിരിച്ചു . ' ഇതെന്തു മനുഷ്യൻ ' എന്ന് സ്നേഹിതൻ ജലീൽ അദ്ഭുതത്തോടെ പറഞ്ഞു . അതെ കൂട്ടുകാരെ , മലമ്പാമ്പിനെ പിടിച്ചുകൊണ്ടുവരാൻ അതിന്റെ മാളത്തിൽ കയറിയ മാരിയെക്കുറിച്ച് ഇനി എന്തുപറയാനാണ് . ' മാരീ , അതൊന്നും ചെയ്യരുത് ' . എന്ത് ജീവിയെ കണ്ടാലും കണ്ട സ്ഥലത്തുനിന്ന് ഫോട്ടോ എടുത്താൽ മതി നമ്മൾക്ക് . അവയുടെ വീട്ടിൽ കയറി ശല്യം ചെയ്യേണ്ട ' . ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു . അതിനുശേഷം ഞങ്ങൾ അവിടെനിന്ന് വീണ്ടും യാത്ര തുടർന്നു . കുറച്ചുദൂരം പോയപ്പോൾ ചില മരങ്ങളിൽ വിശ്രമിക്കുന്ന കഴുകന്മാരെ കണ്ടു . ചിലപ്പോൾ ഏതെങ്കിലും മൃഗങ്ങൾ ചത്തുകിടപ്പുണ്ടാകും . ജീവനില്ലാത്ത ശരീരങ്ങളാണല്ലോ കഴുകന്മാർ ഭക്ഷിക്കുക . പക്ഷേ അവിടെയെങ്ങും തിരഞ്ഞിട്ടും മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങളൊന്നും ഞങ്ങൾ കണ്ടില്ല . ദുർഗന്ധവും കിട്ടിയില്ല . അരികിലുള്ള മരത്തിൽ വലിയൊരു ചുട്ടിക്കഴുകൻ തപസ്സുചെയ്യുന്നതുപോലെ ഇരിക്കുന്നത് കണ്ടു . പലർക്കും കഴുകനെന്നു കേട്ടാൽ അറപ്പും വെറുപ്പുമാണ് . കാരണം കഴുകന്മാർ ശവശരീരങ്ങൾ ഭക്ഷിക്കുന്നതും അവയുടെ രോമങ്ങളില്ലാത്ത കഴുത്തും തലയുമൊക്കെ കാണുന്നതും പലർക്കും അകൽച്ച തോന്നിപ്പിക്കും . പക്ഷേ , കഴുകന്മാർ ഈ ഭൂമിയെ വൃത്തിയായി സൂക്ഷിക്കാൻ പ്രകൃതി നിയമിച്ചവരാണ് . അവ ഒരു മൃഗത്തേയും കൊല്ലില്ല . കാട്ടിൽ പുലിയോ കടുവയോ പിടിച്ച് ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും അല്ലാതെ ചത്ത ജീവികളേയുമൊക്കെ ഭക്ഷിച്ച് കാട് ശുദ്ധീകരിക്കുന്നു . ആന പോലുള്ള വലിയ ജീവി ചത്തുകഴിഞ്ഞാൽ ആ ദുർഗന്ധം ഒരുപാട് ദൂരെ എത്തും . അത്തരം ഒരു ശരീരം വളരെപ്പെട്ടെന്ന് ഒരുകൂട്ടം കഴുകന്മാർ ഭക്ഷിച്ച് അവിടം വൃത്തിയാക്കുന്നു . ഒരുകാലത്ത് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കഴുകന്മാർ ഉണ്ടായിരുന്നു എന്ന് നമ്മുടെ ഗവേഷകർ എഴുതിയിട്ടുണ്ട് . പക്ഷേ , അവ മനുഷ്യരുടെ ചില ഇടപെടലുകളാൽ വംശനാശം വന്നു . എങ്കിലും വയനാടൻ കാടുകളിൽ അവ ഇപ്പോഴുമുണ്ട് .
false
മഞ്ഞിലാസിന്റെ ബാനറിൽ 1978ൽ ജോൺപോളിന്റെ കഥക്ക്തോപ്പിൽ ഭാസി സംഭാഷണവും തിരക്കഥയും എഴുതി ഐ വി ശശി സംവിധാനം ചെയ്ത് എം . ഓ ജോസഫ് നിർമ്മിച്ച ചലച്ചിത്രമാണ്ഞാൻ ഞാൻ മാത്രം . മധു,,ജോസ്,,സീമ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി . ദേവരാജൻ നിർവഹിച്ചിരിക്കുന്നു . പി . ഭാസ്കരൻ എഴുതിയ വരികൾക്ക് ജി . ദേവരാജൻ ഈണം പകർന്നിരിക്കുന്നു .
false
കവിതയില്‍നിന്ന് സിനിമയിലേക്ക് പണ്ടേയുണ്ട് വഴികള്‍ . കഥകളില്‍നിന്നും . എന്നാല്‍ , ടി പി രാജീവന്‍ എന്ന മലയാളത്തിലെ തനിമയുള്ള കവി , കവിതയിലൂടെ നോവലിലേക്കു ചെന്നാണ് സിനിമ തൊടുന്നത് . അങ്ങനെ ടി പി രാജീവന്‍ എന്ന എഴുത്തുകാരന്‍ ആദ്യം സ്പര്‍ശിച്ച സിനിമാക്കഥകളിലൊന്നാണ് ' കുഞ്ഞാലിമരക്കാര്‍ ' . കുറ്റ്യാടിക്കടുത്ത പാലേരിയില്‍ ജനിച്ചുവളര്‍ന്ന രാജീവന് അപരിചിതദേശമല്ല കുഞ്ഞാലിമരക്കാര്‍ ജീവിച്ച വടകരയ്ക്കടുത്ത ഇരിങ്ങല്‍ . സ്വാഭാവികമായ ഒരെത്തിപ്പെടലായിരുന്നില്ല എന്നാലത് . സിനിമയാക്കാനുള്ള ഒരു സംവിധായകന്റെ താല്‍പ്പര്യത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഒരു സാധാരണ സഞ്ചാരം . എന്നാല്‍ , കുഞ്ഞാലിമരക്കാറിലൂടെയുള്ള ആ യാത്ര അതുവരെ അറിഞ്ഞതിലും ആഴത്തില്‍ ആ കാലത്തെ അറിയാനുള്ള വഴി കൂടിയായിരുന്നു . ആ ആഴമുണ്ടായിരുന്നു ടി പി രാജീവന്‍ എഴുതിത്തീര്‍ത്ത തിരനോവലിനും . എന്നാല്‍ , എളുപ്പം ദൃശ്യമല്ലാത്തവിധം ആഴക്കലക്കങ്ങള്‍ ഏറെയുള്ള , വാണിജ്യ ഘടകങ്ങള്‍ നിയന്ത്രിക്കുന്ന സിനിമയുടെ വിചിത്രപാതകളില്‍ ആ തിരക്കഥയ്ക്ക് കൃത്യമായ ഒരു നില്‍പ്പുണ്ടായില്ല . അനവധി സംവിധായകരിലൂടെ , നായകരിലൂടെ ആ തിരക്കഥ കറങ്ങിത്തിരിഞ്ഞുനിന്നു . ഇതിനിടെ , മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ആ സിനിമ വരുന്നുവെന്ന വാര്‍ത്ത വന്നു . മമ്മൂട്ടിയെ നായകനാക്കി ഈ തിരക്കഥയില്‍ സന്തോഷ് ശിവന്റെ പ്രൊജക്ടും അനൗണ്‍സ് ചെയ്യപ്പെട്ടു . ഒരേ കഥയാണോ രണ്ടു സിനിമകളിലുമെന്ന അഭ്യൂഹങ്ങളുണ്ടായി . വിവാദങ്ങളുണ്ടായി . ആ തിരനോവല്‍ ഇപ്പോള്‍ ഡിസി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് . അതിന് ടി പി രാജീവന്‍ എഴുതിയ ആമുഖവും തിരനോവലിലെ ഒരു ഭാഗവും ഇവിടെ വായിക്കാം . മുഖവുര സര്‍ഗ്ഗവേദന പഞ്ചേന്ദ്രിയങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ എഴുതിയതല്ല ' കുഞ്ഞാലിമരയ്ക്കാര്‍ ' എന്ന ഈ തിരനോവല്‍ . പ്രശസ്തസംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടപ്രകാരം വായിച്ചും എഴുതിയും തുടങ്ങിയതാണ് . ' ഗുല്‍മോഹര്‍ ' എന്ന സിനിമയുടെ ചിത്രീകരണം 2008-ല്‍ കോഴിക്കോട് ഫറോക്കില്‍ , ഒരു പഴയ ഓട്ടുകമ്പനിയില്‍ നടക്കുന്നതിനിടയാണ് ജയരാജ് അങ്ങനെ ഒരു ആശയം പറഞ്ഞത് . പറയുക മാത്രമല്ല , എഴുത്തിന് ആവശ്യമായ ഭൗതികസാഹചര്യം ഒരുക്കിത്തരികയും ചെയ്തു . സിനിമയില്‍നിന്നുള്ള ആദ്യത്തെ ക്ഷണം , അവസരം , ആയതു കൊണ്ട് വീട്ടിലും ഓഫീസിലും പോകാതെ ഞാന്‍ കുഞ്ഞാലിമരയ്ക്കാര്‍ക്കൊപ്പം നടന്നു , കോഴിക്കോട് , പുതുപ്പണം , ഗോവ എന്നിവിടങ്ങളില്‍ . പലരില്‍നിന്നും പലതും കേട്ടു . പല പുസ്തകങ്ങളും വായിച്ചു . നാട്ടുകാരുടെ കഥകള്‍ മുതല്‍ പോര്‍ച്ചുഗീസ് പാതിരിമാരുടെയും പട്ടാള ഉദ്യോഗസ്ഥന്മാരുടെയും ഡയറിക്കുറിപ്പുകളും സഞ്ചാരക്കുറിപ്പുകളും . വായിച്ചതത്രയും കേട്ടതൊക്കെയും ചരിത്രകാരന്മാരായ ഡോ . എം . ജി . എസ് . നാരായണന്‍ , ഡോ . എം . ഗംഗാധരന്‍ , ഡോ . വി . കുട്ട്യാലി തുടങ്ങിയവരുമായി സംസാരിച്ചു വ്യക്തത വരുത്തി . അതിനിടയില്‍ ഇടയ്ക്കിടയ്ക്ക് ജയരാജിനെ കണ്ട് എഴുത്തിന്റെ പുരോഗതി അറിയിക്കുകയും സിനിമ സംവിധായകന്റെ കലയും കച്ചവടവുമാണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുന്നതിനാല്‍ , അഭിപ്രായം തേടുകയും ചെയ്തുകൊണ്ടിരുന്നു . സിനിമയുടെ ആകര്‍ഷണമാണ് കുഞ്ഞാലി മരയ്ക്കാറിലേക്ക് എത്തിച്ചതെങ്കിലും അറിഞ്ഞുതുടങ്ങിയപ്പോഴാണ് യൂറോപ്യന്‍ അധിനിവേശ ചരിത്രത്തിലെ പ്രതിരോധപര്‍വ്വത്തിന്റെ ആരംഭമാണ് മരയ്ക്കാര്‍മാരുടെ ജീവിതവും പോരാട്ടവും എന്നു മനസ്സിലായത് . ആഫ്രിക്കയിലെയോ തെക്കേ അമേരിക്കയിലെയോ ആദിമഗോത്രങ്ങള്‍ കോളനീകരണത്തെ സായുധമായി ചെറുത്തുനിന്നിട്ടുണ്ടോ എന്നറിയില്ല . പക്ഷേ , ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ , സ്വാതന്ത്ര്യവാഞ്ഛയും നിര്‍ഭയത്വവും ആയോധന മികവുംകൊണ്ട് അധിനിവേശ ശക്തികളുമായി പൊരുതിയ ചരിത്രത്തിന്റെ ആരംഭം കുഞ്ഞാലിമരയ്ക്കാര്‍മാരുടേതാണ് . പോരാട്ടം ആത്മീയതലങ്ങളിലേയ്ക്കുയര്‍ത്തുന്ന വിശ്വാസമായിരുന്നു അവരുടെ ആയുധപ്പുര . ഇത്തരം ആലോചനകളെല്ലാം ഉള്‍പ്പെടുത്തി എഴുത്ത് പൂര്‍ത്തിയാക്കിയെങ്കിലും സിനിമ നടക്കാതെപോയി . അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു . ഇപ്പോഴും മലയാളത്തിലെ ഒരു നിര്‍മ്മാണക്കമ്പനിയുടെ പരിഗണനയില്‍ ഈ രചനയുണ്ട് . പല സംവിധായകരുടെ കൈകളിലൂടെ ' കുഞ്ഞാലിമരയ്ക്കാര്‍ ' കടന്നുപോയിട്ടുണ്ട് . ഇതില്‍നിന്ന് ചില കഥാപാത്രങ്ങളെയും രംഗങ്ങളും അടര്‍ത്തിമാറ്റി സ്‌കിറ്റാക്കുകയും ചെയ്തിട്ടുണ്ട് . നാളെ ഇതപ്പാടെ മറ്റൊരാളുടെ രചനയായി സിനിമയായാലും എനിക്ക് അത്ഭുതമോ പരാതിയോ ഇല്ല . കാരണം , സിനിമ എന്റെ ആധിയോ വ്യാധിയോ അല്ല . ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം . … … … … … … … … … … … … … … … … … …… …… …… …… …… …… …… …… …… …… …… …… …… …… …… തിരക്കഥയില്‍നിന്നൊരു ഭാഗം . സീന്‍ അറുപത്തിയൊന്ന് കുഞ്ഞാലിയുടെ വീട് . രാവിലെ തായുമ്മയുടെ മുറി . മുറിയില്‍ തായുമ്മയും കുഞ്ഞിക്കാവും . എന്താണ് നടക്കാന്‍ പോകുന്നത് എന്നും അറിയാത്തതിന്റെ പേടിയും പരിഭ്രമവുമുണ്ട് ഇരുവരുടേയും മുഖത്ത് . കുഞ്ഞിക്കാവിന്റെ കണ്ണ് കരഞ്ഞ് കലങ്ങീട്ടുണ്ട് . കുഞ്ഞാലിയും കുട്ട്യാലിയും മുറിയിലേക്ക് കയറി വരുന്നു . ആകാംക്ഷയോടെ തായുമ്മയും കുഞ്ഞിക്കാവും അവരെ നോക്കുന്നു . തായുമ്മ : മോനെ …… കുഞ്ഞാലി : ഉമ്മ , ഉമ്മ ബേജാറാവാണ്ടിരി . മ്മക്കൊന്നും വരൂല . അള്ളാന്റെ കൃപല്ലേ മ്മക്ക് . അള്ളാന്റെ നിശ്ചയംകൊണ്ടല്ലേ ഞാന്‍ വാളും കൊണ്ട് കടലില്‍ പോയത് . ഉമ്മയോടും പെങ്ങള് കുട്ടിക്കാവിനോടും പിന്നെന്റെ വലംകയ്യായ , വലംകയ്യല്ല കൂടെപ്പെറപ്പെന്നേ , കുട്ട്യാലിയോടും ഒരു കാര്യം പറയാനുണ്ട് . ല്ലാരേം മുമ്പീ വെച്ചെന്നെ ഞാനത് പറയാ … കുട്ട്യാലി കുഞ്ഞാലിയെത്തന്നെ നോക്കി നില്‍ക്കുന്നു . മുഖത്തുള്ള വിഷമം മറച്ചുപിടിക്കാന്‍ ബദ്ധപ്പെടുന്നു . തായുമ്മ : എന്തുവേണം ജ്ജ് പറഞ്ഞോ മോനെ . ന്നോടും ഇവരോടും അല്ലാണ്ട് ആരോടാണ് അതൊക്കെ പറയാ ? കുഞ്ഞാലി കുഞ്ഞിക്കാവിനെ ചേര്‍ത്തുപിടിക്കുന്നു . കുഞ്ഞിക്കാവിന് കരച്ചില്‍ വരുന്നു . കണ്ണുനീര്‍ കവിളിലൂടെ കുഞ്ഞാലിയുടെ കൈയില്‍ വീഴുന്നു . കുഞ്ഞാലി കുഞ്ഞിക്കാവിന്റെ മുഖത്തേക്കു നോക്കുന്നു . കണ്ണുതുടക്കുന്നു . കുഞ്ഞാലി : അയ്യേ കരയാ ന്റെ കുഞ്ഞിപ്പെങ്ങള് , ഈനാ ഞാന്‍ നിന്നെ കുറുപ്പത്തൂന്ന് കൂട്ടിക്കൊണ്ടന്നെ … ? കുഞ്ഞിക്കാവ് കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നു . കുഞ്ഞാലി : ഉമ്മ , ഈ കുഞ്ഞിപ്പെങ്ങളെ മ്മളെ കുട്ട്യാലീനെക്കൊണ്ട് കെട്ടിക്കണം . ഞാനീ ഉടവാള്‍ പൊന്നുതമ്പുരാന്റെ മുമ്പില്‍ അടിയറവ് വെക്കാന്‍ പോക്വ . ഞാന്‍ തിരിച്ചുവന്നില്ലെങ്കിലും ഉമ്മ അതു നടത്തണം . തായുമ്മയും കുഞ്ഞിക്കാവും നിയന്ത്രണംവിട്ട് കരയുന്നു . സങ്കടം അമര്‍ത്താന്‍ കഴിയാതെ കുട്ട്യാലിയും വിഷമിക്കുന്നു . ആരുടെയും മുഖത്തുനോക്കാതെ , അരയില്‍ തിരുകിയ വാള്‍ത്തലയില്‍ കൈ ചേര്‍ത്ത് കുഞ്ഞാലി ഇറങ്ങിപ്പോകുന്നു . പിന്നാലെ കുട്ട്യാലിയും . നിര്‍ത്താത്ത കരച്ചിലോടെ തായുമ്മയും കുഞ്ഞിക്കാവും അത് നോക്കി നില്‍ക്കുന്നു . സീന്‍ അറുപത്തിരണ്ട് കോട്ടയ്ക്കല്‍ കോട്ട . മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം . ഇടയിലൂടെ നടക്കുന്ന വാളേന്തിയ പട്ടാളക്കാര്‍ . നായര്‍പ്പടയും പോര്‍ച്ചുഗീസ് പടയും . രണ്ടുപടയും രണ്ടു ഭാഗങ്ങളിലായി നില്‍ക്കുന്നു . ഉച്ചത്തില്‍ ഒരു അറിയിപ്പ് വരുന്നു . കോട്ടയുടെ കവാടത്തില്‍ ഒരാള്‍ പെരുമ്പറകൊട്ടി വിളിച്ചു പറയുകയാണ് . അറിയിപ്പ് : കോട്ടയ്ക്കകത്തുള്ള സ്ത്രീകളും കുട്ടികളും വയസ്സായവരും ഉടന്‍ ഒഴിഞ്ഞുപോകേണ്ടതാണ് . കോട്ട പട്ടാളം ഏറ്റെടുക്കാന്‍ പോകുന്നു . കുഞ്ഞാലിയും സൈന്യവും മഹാരാജാവ് തിരുമനസ്സിനുമുമ്പില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ പോകുന്നു . അറിയിപ്പ് പലതവണ , കോട്ടയുടെ പല ഭാഗങ്ങളില്‍ വിളിച്ചുപറയുന്നു . കോട്ടയില്‍നിന്ന് സ്ത്രീകളും കുട്ടികളും പുറത്തേക്കു പോകുന്നു . പിന്നാലെ വൃദ്ധന്മാര്‍ . സീന്‍ അറുപത്തിമൂന്ന് തൃക്കണാര്‍കുന്ന് . ഇരിപ്പിടമുണ്ടെങ്കിലും അതിനു മുമ്പില്‍നിവര്‍ന്നു നില്‍ക്കുന്ന സാമൂതിരിയും തൊട്ടടുത്ത് ഫുര്‍ടാഡോവും ഫാദര്‍ മെനസിസും . ഫുര്‍ടാഡോ ഇടയ്ക്കിടയ്ക്ക് സാമൂതിരിയെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട് . മുന്നില്‍ രണ്ടു ഭാഗത്തുമായി നിരന്നുനില്‍ക്കുന്ന ഭടന്മാര്‍ . സാമൂതിരിയുടെ ഭാഗത്തു നായര്‍പ്പട . ഫുര്‍ട്ടാഡോവിന്റെ ഭാഗത്ത് പോര്‍ച്ചുഗീസ് ഭടന്മാര്‍ . ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം . … … … … … … … … … … … …… …… …… …… …… …… …… …… …… …… …… വാക്കുത്സവത്തില്‍ : ഇറച്ചിക്കലപ്പ , അജിജേഷ് പച്ചാട്ട് എഴുതിയ കഥ ഞാന്‍ കണ്ടു , എം പി പ്രതീഷിന്റെ കവിത ബന്ദര്‍ , കെ എന്‍ പ്രശാന്ത് എഴുതിയ കഥ അമ്മ ഉറങ്ങുന്നില്ല , അനുജ അകത്തൂട്ടിന്‍റെ കവിത പനിക്കിടക്ക , തോമസ് ജോസഫ് എഴുതിയ കഥ പ്രപഞ്ചം റീലോഡഡ് , ടി പി വിനോദ് എഴുതിയ കവിത പുസ്തകപ്പുഴയില്‍ പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം അവസാനത്തെ സോവിയറ്റുകള്‍ മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു , മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ … ! 15 , 2019 , 2:17 .
false
ജമ്മു-കാശ്മീരിലെ ശ്രീനഗറിലാണ് ഡച്ചിഗാം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് . 1981-ലാണിത് രൂപീകൃതമായത് . സമുദ്രത്തിൽ നിന്നും 1700 - 4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനം 141 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്നു . ഹിമാലയത്തിന്റെ ഭാഗമായ സംസ്കാർ മലനിരകളിലാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത് . കാശ്മീർ എൽം , പോപ്ലാർ , വില്ലോ , നീല പൈൻ , സിൽവർ ഫിര്‍ , ബിർച്ച് തുടങ്ങിയവയാണ് ഇവിടെ വളരുന്ന പ്രധാന വൃക്ഷങ്ങൾ . ചുവന്ന മാനിന്റെ വർഗത്തില്പ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ ഹാംഗൾ മാനുകളെ ഇവിടെ സംരക്ഷിക്കുന്നു . ഹിമപ്പുലി , കുരങ്ങ് , ഹിമാലയൻ കരിങ്കരടി , ഹിമാലയൻ കസ്തൂർമാൻ തുടങ്ങിയ ജീവികളെയും ഇവിടെ കാണാം . 112-ലധികം ഇനത്തില്പ്പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം ജമ്മു-കശ്മീരിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
ആൽസിഡേ പക്ഷികുടുംബത്തിലെ ആൽകാ ജനുസിൽപ്പെട്ട കടൽ‌പക്ഷികളാണ്‌ ഓക്ക് പക്ഷികൾ . ആർട്ടിക് സമുദ്രം , അറ്റ്‌ലാന്റിക്-പസഫിക് സമുദ്രങ്ങളുടെ ഉത്തരഭാഗങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ വാസസ്ഥാനം . കത്തികൊക്കൻ എന്നു പേരു പറയാവുന്ന റേസർബിൽ , ഇന്നു നാമാവശേഷമായി കഴിഞ്ഞിരിക്കുന്ന ഗ്രേറ്റ് ഓക്ക് എന്നിവയാണ് ആൽകാ ജനുസിലെ പ്രധാനാംഗങ്ങൾ . ഉദ്ദേശം മുക്കാൽ മീറ്റർ നീളമുണ്ടായിരുന്ന ഗ്രേറ്റ് ഓക് നേരേ നിവർന്നു നിൽക്കുന്നതും , പറക്കാൻ കഴിവില്ലാത്തതും ആയിരുന്നു . ചിറകുകൾ ചുരുങ്ങി തുഴ പോലെയായി തീർന്നിരുന്നതാണ് ഇതിനു കാരണം . ഈ ചിറകുകൾ വെള്ളത്തിൽ നീന്തുന്നതിന് സഹായകമായിരുന്നു . കാഴ്ചയിൽ പെൻ‌ഗ്വിനുകളോടു സാദൃശ്യമുണ്ടായിരുന്ന ഈ പക്ഷി ആദ്യകാലങ്ങളിൽ ഉത്തരാർധഗോളത്തിൽ ധാരാളമായി കാണപ്പെട്ടിരുന്നു . എന്നാൽ , പറക്കാൻ കഴിവില്ലാതിരുന്ന ഈ പക്ഷികളെ സഞ്ചാരികളും മീൻപിടുത്തക്കാരും തൂവലിനും മറ്റും വേണ്ടി ധാരാളമായി പിടികൂടി കൊന്നൊടുക്കിയതിന്റെ ഫലമായി 19-ം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇവ നാമാവശേഷം ആയിത്തീർന്നു . ഇന്നു ജീവിച്ചിരിക്കുന്ന അൽകാ സ്പീഷീസുകളെല്ലാം തന്നെ ലഘുദൂരത്തിൽ പറക്കാൻ കഴിവുള്ളവ ആണെങ്കിലും , പറക്കുന്നതിനുള്ള കഴിവ് പരിമിതമാകുന്നു . വീതികുറഞ്ഞ് കുറുകിയ ചിറകുകളാണ് ഇതിനു കാരണം . ഇവയുടെ ശരീരഘടന പൊതുവേ വെള്ളത്തിൽ മുങ്ങുന്നതിനും , നീന്തുന്നതിനും പറ്റിയ വിധത്തിലുള്ളതാണ് . ഈ സമയത്ത് ചിറകുകൾ ഏറെ സഹായകമാകുന്നു . ഒരു കുരുവിയേക്കാൾ അല്പം മാത്രം വലിപ്പക്കൂടുതലുള്ള ഡവ്കൈ മറ്റൊരിനം ഓക് പക്ഷിയാണ് . ഉത്തരപസഫിക്കിൽ ഓക്‌‌ലെറ്റ് എന്നറിയപ്പെടുന്ന അഞ്ചിനങ്ങളുണ്ട് . ഇവയിൽ ചിലത് ഡവ്‌‌കൈ ഇനത്തെക്കാൾ ചെറുതായിരിക്കും . ഇവയെല്ലാം സമൂഹജീവികളാണ് . ഇണചേരലും അടയിരിക്കലും എല്ലാം കൂട്ടമായിത്തന്നെ . ചെറിയ പ്ലവക ങ്ങളെയും ക്രസ്റ്റേഷ്യകളെയും ഭക്ഷണമാക്കുന്ന ഡവ്‌‌കൈയും , ഓക്‌‌ലൈറ്റുകളും , അവയുടെ മുട്ടകളും , എക്സിമോകളുടെ ആഹാരത്തിന്റെ ഒരു പ്രധാനഭാഗമാണ് .
false
കത്തുന്ന ഭൂമിക്ക് കുളിരിന്റെ പുതപ്പൊരുക്കി ഭൗമമണിക്കൂർ ദിനാചരണം ഇന്നു രാത്രി 8 . 30 മുതൽ 9 . 30വരെ . പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലായ ലോകത്തോടൊപ്പം വൈദ്യുതി വിളക്കുകൾ കെടുത്തി ഇന്ത്യയും ഈ ആഗോള ആചരണത്തിൽ പങ്കാളിയാകും . കേരളത്തിലും ഭൗമമണിക്കൂർ ദിനാചരണം നടത്തുമെന്ന് സംഘാടകരായ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ അറിയിച്ചു . സംസ്ഥാനത്തെ ചില ഹോട്ടലുകളും സ്ഥാപനങ്ങളും ഇന്ന് രാത്രി 8 . 30 മുതൽ 9 . 30 വരെ ലൈറ്റണച്ച് ഭൗമദിനാചരണത്തിൽ പങ്കാളികളാകുമെന്ന്ഡബ്ലിയു ഡബ്ലിയു എഫ് കേരള ഘടകം മേധാവി രഞ്ജൻ മാത്യു വർഗീസ് പറഞ്ഞു . ഈ സമയം വീടുകളിലെയും സ്ഥാപനങ്ങളിലെയുംവൈദ്യുതി വിളക്കുകൾ അണച്ച് ഈ ആഗോള ഭൗമ–പാരിസ്ഥിതിക കൂട്ടായ്മയുടെ ചിറകിനടയിലേക്കുപൊതുജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും മറ്റും ചേർന്നു നിൽക്കാനാവും . കോവിഡിന്റെ പശ്ചാതലത്തിൽ ആൾക്കൂട്ടം ഒഴിവാക്കി വീടുകളിൽ തന്നെ ഭൗമമണിക്കൂർ ്ആചരിക്കാനാണ് ആവശ്യപ്പെടുന്നത് . ആചരണത്തിനു പുറമെ അതിന്റെ അന്തസത്ത ഉൾക്കൊണ്ട് ഊർജ സംരക്ഷണം ഒരു ജീവിതചര്യയായി മാറ്റേണ്ടതുണ്ട് . ഈ വർഷം ആചരണത്തിനു മുന്നോടിയായി കവിതാരചന , പോസറ്റർ രചനാ മത്സരങ്ങൾ നടത്തി . കേരളത്തിൽ ചർച്ചയാകേണ്ട 15 പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി അതാതു മേഖലയിലെ വിദഗ്ധർ സംസാരിക്കുന്നഒരു മിനുട്ട് ദൈർഘ്യമുള്ള വിഡിയോകളു ം പുറത്തിറക്കി . തിരുവനന്തപുരത്ത് ഇന്നു രാവിലെ മാനവീയം വീഥിയിൽ നിന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു . വൈകീട്ട് 8 . 30 മുതൽ 9 . 30 വരെ മ്യൂസിയം മൃഗശാലാ വളപ്പിൽ ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരി വെളിച്ചത്തിൽ കാൻഡിൽ വിജിൽ ആചരിക്കും . കേരള ഗവർണറും മുഖ്യമന്ത്രിയും മുൻവർഷങ്ങളിൽ ഭാഗികമായി വിളക്കണച്ച് പരിപാടിയിൽ പങ്കെടുത്തിരുന്നു . കൽക്കരി വൈദ്യുതി : ഓരോ കേരളീയന്റെയും കാർബൺ പാദമുദ്ര വലുത് ഓരോ വർഷവും കേരളത്തിൽ ചൂട് കൂടിവരുന്നതിനനുസരിച്ചുവൈദ്യുതി ഉപയോഗവും വർധിക്കയാണ് . അടുത്ത ഏതനും വർഷങ്ങൾക്കുള്ളിൽ ഇതു 50 ശതമാനം കൂടി വർധിക്കാൻ സാധ്യതയുണ്ട് . ഇപ്പോൾ തന്നെ കേരളത്തിനു കേന്ദ്രഗ്രിഡിൽ നിന്നു ലഭിക്കുന്ന വൈദ്യുതി വിഹിതത്തിന്റെ ഏറിയ പങ്കും താപനിലയങ്ങളിൽ നിന്നാണ് . മിക്ക താപനിലയങ്ങളിലും ടർബൈൻ പ്രവർത്തിപ്പിക്കുന്നതിനാവ ശ്യമായ നീരാവി ഉൽപ്പാദിപ്പിക്കാൻ കൽക്കരി കത്തിക്കയാണ് . അന്തരീക്ഷത്തിലേക്ക്വലിയ തോതിൽ കാർബൺ ബഹിർഗമനത്തിന്ഇത് ഇടയാക്കുന്നു . അതിനാൽ തന്നെ ഓരോ കേരളീയന്റെയും കാർബൺ പാദമുദ്ര വളരെ ഉയർന്നു നിൽക്കുന്നു . പാരമ്പര്യേതര ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയിലേക്കു ലോകത്തോടൊപ്പം കേരളവും മാറേണ്ടതുണ്ട് . അതുപോലെ വൈദ്യുതി ഏറ്റവും കുറവ് ഉപയോഗിക്കും വിധമുള്ള നിർമാണ – സാങ്കേതിക വിദ്യകളും വികസിപ്പിക്കണം . ഇതെല്ലാമാണ് ഭൗമമണിക്കൂർ ആചരണം നൽകുന്ന സന്ദേശം .
false
സ്വന്തം രക്തത്തേക്കാള്‍ ആചാരങ്ങള്‍ക്കാണ് വില . വോട്ടായിട്ടും രാഷ്ട്രീയമായും ജോലിയുമായും ആചാരങ്ങള്‍ കെട്ടുകൂടി കിടക്കുന്നയിടം . പിന്നോക്ക വിഭാഗക്കാര്‍ ആര്‍ത്തവാചാരങ്ങള്‍ പിന്തുടരുമ്പോള്‍ മാത്രം പ്രശ്നമെന്നാണ് ചിലരുടെ വാദം . ആചാരങ്ങള്‍ക്കൊപ്പം സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും ഈ മേഖലകളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല . ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് ഇപ്പോഴും ഇവിടെ കഴിയുന്നത് ഭൂരിഭാഗം ഭൂമിയും സ്വന്തമായുള്ള അയ്യര്‍ സമുദായക്കാരുടെ മണ്ണില്‍ പണിയെടുത്താണ് . കിടക്കാന്‍ ചോരുന്ന ഓലപ്പുരയുള്ളവര്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മകള്‍ക്ക് ഓലഷെഡ് ഒരുക്കേണ്ട നിയോഗം . ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബൃഹദേശ്വര ക്ഷേത്രത്തില്‍ നിന്നും 48 കിലോമീറ്റര്‍ ദൂരമേയുള്ളൂ ആര്‍ത്തവ ആചാരത്തിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട വിജയയുടെ വീട്ടിലേക്ക് . ചോളന്‍മാര്‍ക്ക് ശേഷം പാണ്ഡ്യന്‍മാരും മധുര നായ്ക്കന്‍മാരും ശിവജിയുടെ അര്‍ധ സഹോദരനും മാറി ഭരിച്ച മണ്ണാണ് തഞ്ചാവൂരിലേത് . ക്ഷേത്രഭിത്തികളില്‍ എഴുതിച്ചേർത്ത ഈ ചരിത്രങ്ങളേക്കാള്‍ നീണ്ടതാണ് തഞ്ചാവൂരിലെ പട്ടുകോട്ടൈയിലും പേരമ്പല്ലൂരിലും കാരൂരിലും പാടിപ്പോരുന്ന ആചാരങ്ങള്‍ക്ക് . പല ആചാരങ്ങളും മാറ്റപ്പെട്ടെങ്കിലും തമിഴ്നാട്ടിലെ വിവിധ മേഖലകളില്‍ ആര്‍ത്തവം ഇന്നും അശുദ്ധിയാണ് . ഒരാഴ്ച മുതല്‍ 16 ദിവസം വരെ പെണ്‍കുട്ടികള്‍ വീടിന് പുറത്ത് കഴിയണമെന്നാണ് ഈ മേഖലകളിലെ ആചാരം . ഇതിനായി വീട്ടില്‍ നിന്ന് അകന്ന് ഓലഷെഡ് ഒരുക്കും . ഭക്ഷണവും വെള്ളവും ഇവിടേക്ക് എത്തിച്ച് നല്‍കും . വീടിന് സമീപത്തോ കിണറിനടുത്തേക്കോ പോലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല . പ്രദേശങ്ങളിലെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ആചാരങ്ങളും മാറികൊണ്ടിരിക്കും . ചിലയിടങ്ങളില്‍ ആര്‍ത്തവമായാല്‍ പെണ്‍കുട്ടിക്ക് ഒപ്പം അമ്മയ്ക്കും വീട്ടില്‍ നിന്ന് അകന്ന് ഓല ഷെഡുകളില്‍ കഴിയേണ്ടി വരും . ചിലയിടങ്ങളില്‍ കന്നുകാലികളുടെ കൂടിന് സമീപമാണ് ഷെഡ് ഒരുക്കുന്നത് . വീട്ടുകാര്‍ പെണ്‍കുട്ടി അടുത്ത് എത്തിയാല്‍ പോലും ആട്ടിയോടിക്കും . തഞ്ചാവൂരിലെ ഈ ആചാരങ്ങളുടെ വേരോട്ടം ആഴത്തില്‍ വ്യക്തമാക്കുന്നതാണ് പന്ത്രണ്ട് വയസ്സുകാരി വിജയയുടെ മരണം . ഓലഷെഡിലേക്ക് വീണ തെങ്ങിനടിയില്‍ പെട്ട് വിജയയുടെ പ്രാണന്‍ പൊലിഞ്ഞു ഗജ ചുഴലിക്കാറ്റ് എത്തുന്നതിന് മൂന്ന് ദിവസം മുമ്പാണ് വിജയയെയും അമ്മയെയും ആര്‍ത്തവ ആചാരങ്ങളുടെ പേരില്‍ വീട്ടില്‍ നിന്ന് മാറിയുള്ള ചെറിയ ഓലപുരയിലേക്ക് മാറ്റിപാര്‍പ്പിച്ചത് . നാല് രാത്രികള്‍ അവിടെ തികയ്ക്കാന്‍ വിജയയ്ക്ക് കഴിഞ്ഞില്ല . ചുഴലിക്കാറ്റിനിടെ ഓലഷെഡിലേക്ക് വീണ തെങ്ങിനടയില്‍ പെട്ട് വിജയയുടെ പ്രാണന്‍ പൊലിഞ്ഞു . പരിക്കേറ്റ വിജയയുടെ മാതാവ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് . സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന അധികൃതരുടെ നിരന്തര മുന്നറിയിപ്പിനിടയിലും ആചാരങ്ങള്‍ തെറ്റിക്കാന്‍ ഭയന്ന കുടുംബത്തിന്‍റെ നിലപാടാണ് വിജയയുടെ മരണത്തിന് ഇടയാക്കിയത് . നാല് മാസം മുമ്പ് തഞ്ചാവൂരിലെ ആനൈക്കാട് ഗ്രാമത്തിലും ആര്‍ത്തവ ആചാരങ്ങളുടെ ഭാഗമായി ഓലപുരയിലേക്ക് മാറ്റിപാര്‍പ്പിച്ച രുഗ്മിണി എന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു . രുഗ്മിണിയും വിജയയും പിന്നോക്ക വിഭാഗക്കാരാണ് . വിജയയുടെ അച്ഛന്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ആളാണ് . കാവേരി ബെല്‍റ്റാണ് ഈ മേഖലകള്‍ . മത്സ്യത്തൊഴിലാളികളും കൃഷിക്കാരുമാണ് ഭൂരിഭാഗം പേരും . ഭൂരിഭാഗം കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് . ഓരോ കിലോമീറ്ററിനുള്ളിലും കുറഞ്ഞത് രണ്ട് ക്ഷേത്രങ്ങള്‍ എങ്കിലും കാണാം . അണ്ണാഡിഎംകെ എംഎല്‍എ വി . ശേഖറിന്‍റേതാണ് മണ്ഡലം . സ്വന്തം രക്തത്തേക്കാള്‍ ആചാരങ്ങള്‍ക്കാണ് വില . വോട്ടായിട്ടും രാഷ്ട്രീയമായും ജോലിയുമായും ആചാരങ്ങള്‍ കെട്ടുകൂടി കിടക്കുന്നയിടം . ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തിയ കുട്ടിയുടെ ജീവന്‍ പൊലിഞ്ഞെന്നായിരുന്നു ബിബിസിയിലടക്കം വന്ന തലക്കെട്ട് പിന്നോക്ക വിഭാഗക്കാര്‍ ആര്‍ത്തവാചരങ്ങള്‍ പിന്തുടരുമ്പോള്‍ മാത്രം പ്രശ്നമെന്നാണ് ചിലരുടെ വാദം . ആചാരങ്ങള്‍ക്കൊപ്പം സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും ഈ മേഖലകളില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല . ഇരുപത്തിയേഴ് ശതമാനത്തോളം വരുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് ഇപ്പോഴും ഇവിടെ കഴിയുന്നത് ഭൂരിഭാഗം ഭൂമിയും സ്വന്തമായുള്ള അയ്യര്‍ സമുദായക്കാരുടെ മണ്ണില്‍ പണിയെടുത്താണ് . കിടക്കാന്‍ ചോരുന്ന ഓലപുരയുള്ളവര്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ മകള്‍ക്ക് ഓലഷെഡ് ഒരുക്കേണ്ട നിയോഗം . ആര്‍ത്തവത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തിയ കുട്ടിയുടെ ജീവന്‍ പൊലിഞ്ഞെന്നായിരുന്നു ബിബിസിയിലെ അടക്കം തലക്കെട്ട് . ചുഴലിക്കാറ്റിനിടെ ഉണ്ടായ അപകടം എന്നാണ് പൊലീസ് എഫ്ഐആര്‍ . ജെല്ലിക്കെട്ടിനുവേണ്ടിയും നീറ്റ് പരീക്ഷയ്ക്ക് എതിരെയും ഒരുമിച്ച് തെരുവിലിറങ്ങിയ യുവജനത ഇക്കാര്യത്തില്‍ മാത്രം ഉറക്കത്തിലാണ് . എളുപ്പത്തില്‍ വിപ്ലവം വിളിച്ച്പറയുന്ന സമൂഹമാധ്യമജീവികള്‍ മാത്രമായി ചിലര്‍ പ്രതിഷേധം ഉയര്‍ത്തുന്നതല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല . ആചാരം രാഷ്ട്രീയം കൂടി ആയതിനാല്‍ , കലൈജ്ഞര്‍ സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍റെ പേര് നല്‍കിയ ഡിഎംകെ അധ്യക്ഷനും മൗനത്തിലാണ് . അല്ലെങ്കിലും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ കനം ഉണ്ടാകില്ല , പന്ത്രണ്ട് വയസ്സുകാരിയുടെ ജീവന്‍റെ ത്രാസ്സിന് … പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന ആര്‍ത്തവക്കുടിലുകള്‍ ആര്‍ത്തവ ആചാരങ്ങളുടെ പേരില്‍ ആറ് മാസത്തിനിടെ ദാരുണമായി മരിച്ചത് രണ്ട് പെണ്‍കുട്ടികള്‍ 23 , 2018 , 2:53 .
false
ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത് , ഈദുൽ ഫിത്‌റും ഈദുൽ അദ്‌ഹയും . ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ് . റമദാൻ മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് ശവ്വാൽ ഒന്നിനാണ്‌ ഈദുൽ ഫിത്‌ർ ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകൻ ഇബ്രാഹീമിന്റേയും പുത്രൻ ഇസ്മായീലിന്റേയും സ്മരണയിലും ഹജ്ജിനോടനുബന്ധിച്ചുമാണ് ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത് . എന്നാൽ നബിദിനം , മുഹറം പോലുള്ള ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളിൽ മാത്രം പരിമിതമാണ് . നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സുന്നികൾ വ്യാപകമായും മുഹറം ശിയാക്കളും കോണ്ടാടുന്നു . ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട് . ഇവയൊന്നും ഇസ്ലാമിന്റെ ആദ്യകാലത്തു ഉണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെസലഫികൾ പോലുള്ള ചില വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമർശിക്കുന്നു . കൂടാതെ ലൈലത്തുൽ ഖദർ , ശബേ ബറാത്ത്,ആശുറാ ദിനം , അറഫാദിനം എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട് . ഈദുൽ ഫിത്‌ർ , ഈദുൽ അദ്‌ഹ ദിനങ്ങളിൽ പെരുന്നാൾ നമസ്കാരവും , തക്ബീർ മുഴക്കലും , പുതുവസ്ത്രമണിയുന്നതും സുന്നത്താണ് . ഈ രണ്ട് പെരുന്നാൾ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു . പെരുന്നാൾ ആശംസകൾ കൈമാറാനായി ഈദ് മുബാറക് എന്ന അറബി പദം ഉപയോഗിച്ചു വരുന്നു . അറഫാ , ആശുറാ ദിനങ്ങൾ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ് . ലൈലത്തുൽ ഖദർ , ശബേ ബറാത്ത് എന്നീ ദിനങ്ങളിൽ രാത്രി നടക്കുന്ന പ്രാർത്ഥനകളാണ് പ്രധാനം . നബിദിനം ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തിൽ നബിദിനറാലികളും നടന്നുവരുന്നു . ഇമാം ഹുസൈൻ വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കൾ ആചരിക്കുന്ന മുഹറം . സുന്നികൾ ഈ ദിവസംആശുറ പ്രവാചകൻ മൂസ ചെങ്കടൽ കടന്ന് രക്ഷപെട്ടതിന്റെ സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു .
false
ഒൻപതുമാസത്തിലധികം വരുന്ന ഗർഭകാലത്തിനു ശേഷം പശുവിന് 300 ദിവസമെങ്കിലും പാൽ ചുരത്താനുള്ള സമയവും പിന്നീട് 60 ദിവസം വറ്റുകാലം അഥവാ വിശ്രമസമയമായി അടുത്ത പ്രസവത്തിന് ഒരുങ്ങാനുള്ള നേരവുമായി നൽകാനുമാണ് കർഷകർക്ക് ലഭിക്കുന്ന ഉപദേശം . നല്ല രീതിയിൽ പാൽ ചുരത്തിവരുന്ന പശുവിനെ പ്രസവശേഷം 2 - 3 മാസത്തിനുള്ളിൽ വീണ്ടും ഗർഭവതിയാക്കുക എന്ന ദുഷ്കരവും എന്നാൽ ഫാമിന്റെ ലാഭക്കണക്കിൽ നിർണായകവുമായ എന്ന ദൗത്യമാണ് ക്ഷീര കർഷകനു മുന്നിലുള്ളത് . മാത്രമല്ല പ്രസവിച്ചു വീണ 25 - 30 കിലോഗ്രാം ശരീരഭാരമുള്ള കിടാവിനെ ശാസ്ത്രീയമായി പരിപാലിച്ച് പരമാവധി വേഗത്തിൽ പ്രായപൂർത്തിയെത്താൻ സഹായിച്ച് ഗർഭിണിയാക്കി ആദ്യ പ്രസവം പരമാവധി നേരത്തെയാക്കേണ്ടതും ഫാമിങ്ങിന്റെ ലക്ഷ്യം തന്നെ . പ്രസവങ്ങൾ തമ്മിലുള്ള ഇടവേളയും ആദ്യ പ്രസവത്തിന്റെ സമയവും പരിപാലനത്തെ മാത്രമല്ല , നാം പരിപാലിക്കുന്ന ജനുസിന്റെ പാരമ്പര്യഗുണത്തേക്കൂടി ആശ്രയിച്ചാണെന്നോർക്കുക . കിടാവിൽനിന്നു തുടക്കം പിറന്നു വീഴുന്ന കിടാവിന് കന്നിപ്പാൽ ഉചിതമായ സമയത്തും ആവശ്യമായ അളവിലും നൽകുന്നതിലൂടെയാണ് പരിപാലനത്തിന്റെ തുടക്കം . പിന്നീട് ശരീരഭാരത്തിനും പ്രായത്തിനുമനുസരിച്ച് തള്ളയുടെ പാൽ നിശ്ചിത പ്രായം വരെ നൽകുന്നു . പ്രത്യേക കന്നുകുട്ടിത്തീറ്റയോടൊപ്പം ചെറിയ അളവിൽ തീറ്റപ്പുല്ലും വൈക്കോലും നൽകിത്തുടങ്ങുന്നതോടെ പശുക്കിടാവ് വളർച്ചയുടെ ഘട്ടത്തിലേക്ക് കടക്കുന്നു . കൃത്യ സമയങ്ങളിലെ വിരയിളക്കലും പ്രതിരോധ കുത്തിവയ്പും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നു . കിടാവുകൾ കൗമാരത്തിലേക്കു കടക്കുമ്പോൾ അവരെ നമ്മൾ കിടാരികളെന്നു വിളിക്കുന്നു . ആദ്യത്തെ മദി കാണിക്കുന്ന , പ്രായപൂർത്തിയെത്തി ആദ്യമായി ഗർഭവതിയാകേണ്ട സമയമാണിത് . സ്വന്തം ജനുസിലെ മുതിർന്നവയുടെ ശരീരഭാരത്തിന്റെ പകുതിയെങ്കിലും എത്തുന്ന സമയത്താണ് കിടാരികൾ ആദ്യമായി മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് . ഈ സമയത്ത് സങ്കരയിനം സുനന്ദിനി പശുവിന് ശരാശരി 150 കിലോഗ്രാം ശരീരഭാരമുണ്ടാവാം . ആദ്യത്തെ ഒന്നോ രണ്ടോ മദികളിൽ കിടാരികൾ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ അതിനെ നിശബ്ദമദി എന്നു വിളിക്കുന്നു . ആദ്യ മദി കാണിച്ചതിനു ശേഷം ലൈംഗികമായി പൂർണ വളർച്ചയും , ശരീര വികാസവും എത്തുമ്പോഴാണ് കിടാരികൾ പ്രായപൂർത്തിയെത്തിയവരായി കണക്കാക്കപ്പെടുകയുള്ളൂ . പ്രായപൂർത്തിയെത്തിയ കിടാരികൾ കൃത്യമായ ഇടവേളകളിൽ വ്യക്തമായ ലക്ഷണങ്ങളോടെ മദി കാണിച്ചു തുടങ്ങുന്നു . ആദ്യ മദിയിൽ കുത്തിവയ്പ് നടത്താതെ , പൂർണമായി പ്രായപൂർത്തി അഥവാ വലിയ പശുക്കളുടെ ശരാശരി ശരീരതൂക്കത്തിന്റെ അറുപതു ശതമാനമെങ്കിലും തൂക്കമെത്തുമ്പോഴാണ് ബീജാദാനം നടത്തേണ്ടത് . പ്രായമല്ല , ശരീരവളർച്ചയാണ് പരിഗണിക്കേണ്ട ഘടകമെന്നർഥം . നന്നായി നോക്കിയാൽ 15 - 18 മാസം പ്രായമാകുമ്പോള്‍ ആദ്യത്തെ മദിയുടെ ലക്ഷണങ്ങള്‍ കാണിക്കാറുള്ള കിടാരികൾക്ക് 180 - 200 കിലോഗ്രാം ഭാരമെത്തുന്ന സമയമാണ് കുത്തിവയ്പിന് ഉചിതം . പശുക്കളിലെ മദിചക്രത്തെ അറിയുക പശുക്കളിൽ 18 മുതല്‍ 24 ദിവസംവരെയാണ് മദിചക്രത്തിന്റെ ദൈർഘ്യം . അതായത് ഓരോ മൂന്നാഴ്ചയിലും മദിചക്രം ആവർത്തിക്കപ്പെടുന്നു . ഓരോ മദിക്കു ശേഷവും പതിനാറാം ദിവസം മുതല്‍ അടുത്ത മദിയുടെ ലക്ഷണങ്ങളുണ്ടോയെന്ന് നോക്കിയിരിക്കണം . പശുക്കളിലെ ശരാശരി 21 ദിവസം വരുന്ന മദിചക്രത്തെ നാലു ഘട്ടങ്ങളായി തിരിക്കാം . ഇതിൽ ഒന്നാം ഭാഗം ‘ പ്രോഈസ്ട്രസ് ’ അഥവാ മദിക്ക് തൊട്ടുമുമ്പുള്ള സമയമാണ് . പിന്നീട് വരുന്നതാണ് ‘ ഈസ്ട്രസ് ’ അഥവാ മദികാലം . ഈ സമയമാണ് ഹീറ്റ് പീരിയഡ് . പിന്നീടുള്ള രണ്ടു ഘട്ടങ്ങളാണ് ‘ മെറ്റീസ്ട്രസ് , ഡൈയീസ്ട്രസ് ’ എന്നിവ . ആദ്യ ഭാഗമായ ‘ പ്രോഈസ്ട്രസ് ’ , 2 - 3 ദിവസം നീണ്ടു നില്‍ക്കുന്നു . ചില പശുക്കള്‍ ഈ സമയം മുതൽ മദിലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും . രണ്ടാം ഘട്ടമായ മദികാലം അഥവാ ഹീറ്റ് സമയത്താണ് പ്രധാനപ്പെട്ട മദിലക്ഷണങ്ങൾ പശു കാണിക്കുന്നത് . മദി ലക്ഷണങ്ങൾ കാണുന്ന കർഷകൻ പശുവിനെ കുത്തിവയ്ക്കാനുള്ള സമയമായി എന്ന് മനസിലാക്കണം . മദിലക്ഷണങ്ങൾ പ്രത്യേക തരത്തിലുള്ള കരച്ചിൽ അഥവാ അമറൽ വഴിയാണ് പശു പലപ്പോഴും മദി വിളംബരം ചെയ്യാറുള്ളത് . അസ്വസ്ഥത , പശുക്കളുടെയോ മനുഷ്യരുടെയോ പുറത്തു ചാടിക്കയറാന്‍ ശ്രമിക്കുക , മറ്റു പശുക്കളെ പുറത്തു കയറാന്‍ അനുവദിക്കുക , അടുത്തുള്ള പശുക്കളെ നക്കുക , പാലളവ് കുറയുക , ഇടവിട്ടിടവിട്ട് മൂത്രമൊഴിക്കുക , വീർത്തു ചുവന്ന ഈറ്റം , തീറ്റയെടുക്കാനുള്ള മടി , ഈറ്റത്തില്‍ നിന്നു മുട്ടയുടെ വെള്ളപോലെ കൊഴുത്തു സുതാര്യമായ ദ്രാവകം ഒലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പശുക്കളില്‍ കാണാം . ഈ ലക്ഷണങ്ങളെല്ലാം എല്ലാ പശുക്കളിലും എല്ലാ മദിയിലും കാണണമെന്നില്ല . മേൽപറഞ്ഞവയിൽ ചില ലക്ഷണങ്ങൾ മാത്രമാവും പല പശുക്കളും കാണിക്കുക . ഇങ്ങനെ പ്രത്യേക ലക്ഷണങ്ങൾ കാണിക്കുന്ന ഹീറ്റ് അഥവാ പുള ഏകദേശം 18 മുതല്‍ 25 മണിക്കുര്‍ നീണ്ടുനില്ക്കുന്നു . ഇത്തരം ലക്ഷണങ്ങളിലൂടെ പശുക്കൾ തങ്ങളുടെ ആണുങ്ങളെ വേഴ്ചക്കായി ക്ഷണിക്കുന്ന സ്വാഭാവികസമയമാണിത് . ഈ സമയത്തു മാത്രമേ പശുക്കൾ ആണുങ്ങളെ സ്വീകരിക്കുകയുമുള്ളൂ . കൃത്രിമ ബീജാദാനം എപ്പോൾ മദി ലക്ഷണങ്ങൾ തുടങ്ങി ഏകദേശം 12 മണിക്കൂറിനുശേഷമാണ് ബീജസങ്കലനം നടത്താന്‍ ഉചിതമായ സമയമെന്നാണ് കണക്ക് . എങ്കിലും മദി കാലത്തിന്റെ ഏറ്റവും കൃത്യമായ ലക്ഷണമായ മറ്റു പശുക്കളെ പുറത്തു കയറാന്‍ അനുവദിക്കുകയും അപ്പോള്‍ അനങ്ങാതെ നിന്നുകൊടുക്കുകയുമാണെന്നോർക്കുക . കത്തിവയ്ക്കാൻ ഉത്തമ സമയമാണിത് . എന്നാൽ , ഒന്നോ രണ്ടോ പശുക്കള്‍ മാത്രം ഉള്ളിടത്ത് ഇത് കാണിക്കണമെന്നില്ല . സാധാരണയായി മദിലക്ഷണങ്ങള്‍ രാവിലെ കാണുന്ന പശുക്കളെ ഉച്ചതിരിഞ്ഞും , വൈകുന്നേരം കാണിക്കുന്നവയെ പിറ്റേ ദിവസം രാവിലെയുമാണ് കുത്തിവയ്‌ക്കേണ്ടത് . മദി എപ്പോഴാണ് തുടങ്ങിയതെന്ന് സംശയമുണ്ടെങ്കില്‍ മദിലക്ഷണം കാണുമ്പോള്‍ തന്നെ കുത്തിവയ്ക്കുകയും പിന്നീട് മദി ലക്ഷണങ്ങൾ നീണ്ടു പോകുന്നുവെങ്കില്‍ പിറ്റേന്നു കുത്തിവയ്ക്കുന്നതുമാണ് ഉചിതം . ഏതാനും മണിക്കൂറുകള്‍ മാത്രം മദിലക്ഷണങ്ങളും , ഈസ്ട്രസും നീണ്ടു നില്‍ക്കുന്ന ഹ്രസ്വമദിയുള്ളവയും ഉണ്ടാകാം . മിക്ക മദിചക്രങ്ങളിലും പശുക്കള്‍ ഒരേ ലക്ഷണങ്ങളാകും പ്രകടമാക്കുക . ഈറ്റത്തില്‍നിന്ന് ഒലിക്കുന്ന സ്രവം അഥവാ മാച്ചിന്റെ സ്വഭാവം നോക്കിയും കൃത്യമായി മദി കണക്കാക്കാം . മദിയുടെ ആരംഭത്തിലെ കട്ടി കൂടിയ മാച്ച് മദിയുടെ മധ്യത്തോടു കൂടി നേര്‍ത്തതും സുതാര്യമവുമായി മാറുന്നു . മദിയുടെ അവസാന ഘട്ടത്തില്‍ മീണ്ടും മാച്ചിന് കട്ടി കൂടും . ഈറ്റത്തില്‍നിന്ന് കണ്ണാടി പോലുള്ള കൊഴുത്ത ദ്രാവകം വരുന്ന ഈ സമയത്താണ് പശുവിന് ബീജാധാനം നടത്തേണ്ടത് . മറ്റു ചില പശുക്കളില്‍ മദി രണ്ടോ , മൂന്നോ ദിവസം നീണ്ടു നില്‍ക്കാറുണ്ട് . അങ്ങനെയുള്ളവയെ 24 മണിക്കൂര്‍ ഇടവിട്ട് രണ്ടു തവണ കുത്തിവയ്ക്കണം . എന്നാല്‍ അമിതമായി നീണ്ട മദികാലം ഗര്‍ഭാശയ അണുബാധയുടെ ലക്ഷണവുമാകാമെന്നതിനാൽ അവ രണ്ടോ മൂന്നോ കുത്തിവയ്പിനു ശേഷം ഗര്‍ഭം ധരിച്ചില്ലെങ്കില്‍ പരിശോാധിപ്പിച്ച് ചികിത്സ തേടേണ്ടതാണ് . മദിചക്രങ്ങള്‍ക്കിടയില്‍ ഇടക്കാല മദി കാണാറുള്ള പശുക്കളുമുണ്ട് . അണ്ഡാശയത്തിലെ അണ്ഡ വികാസവുമായി ബന്ധപ്പെട്ടതാണിത് . ഇങ്ങനെയുള്ളവയില്‍ ബീജധാനത്തിനു ശേഷം ഏതാണ്ട് പത്തു ദിവസം കഴിഞ്ഞ് അടുത്ത മദി കാണിക്കും . ഇതൊരു രോഗാവസ്ഥയല്ലെങ്കിലും യഥാര്‍ഥ മദി ഏതെന്നു മനസിലാക്കാന്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ് . ഇടക്കാല മദിയില്‍ കുത്തിവച്ചാല്‍ പശുക്കള്‍ ഗര്‍ഭം ധരിക്കില്ല . മദികാലം കഴിയുമ്പോൾ മദികാലം കഴിഞ്ഞ് പശുക്കളിൽ രക്തം കലര്‍ന്ന മാച്ച് ഒഴുകുന്നതിനു സാധ്യതയുണ്ട് . ഇത് സാധാരണമാണെങ്കിലും അമിത രക്തസ്രാവമുണ്ടെങ്കില്‍ ഡോക്ടറേക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ് . എന്തുകൊണ്ടാണ് ഗർഭധാരണം നടക്കാതെ വരുന്നത് ? സങ്കരഇനം പശുക്കളെ വളർത്തുന്ന കേരളത്തിൽ ഗർഭധാരണം നടക്കാതെ വരുന്നതും വന്ധ്യതയും വളരെ സാധാരണമാണ് . പശുവളർത്തൽ ആദായകരമല്ലാതാകാൻ ഇത് കാരണമാകുന്നു . പ്രായപൂർത്തിയെത്തിയ കിടാരികളും , പ്രസവശേഷം പശുക്കളും കൃത്യസമയത്ത് വ്യക്തമായ മദി ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നത് വലിയ പ്രശ്നമായി അനുഭവപ്പെടുന്നു . ഹോർമോൺ കുറവുകൾ , പോഷകാഹാരക്കുറവ് , പ്രത്യുൽപാദനവയവങ്ങളുടെ ഘടനാവൈകല്യം ഇവയൊക്കെ മദിയുടെ അഭാവത്തിനു കാരണമാകാം . കൃത്രിമ ബീജാദാനം അഥവാ കുത്തിവ‌യ്പിന്റെ പരാജയമാണ് വന്ധ്യതയുടെ മറ്റൊരു കാരണം . കുത്തിവയ്പ് സമയത്തിന്റെ കൃത്യതയില്ലായ്മയും ഗർഭധാരണത്തെ അകറ്റി നിർത്തുന്നു . അനവസരത്തില്‍ വിശേഷിച്ച് മദികാലം കഴിഞ്ഞുള്ള സമയത്ത് കുത്തിവച്ചാല്‍ ഗര്‍ഭാശയ അണുബാധയുണ്ടാകും . അതുപോലെ വൈദഗ്ദ്യമില്ലാത്തവരെക്കൊണ്ട് കൃത്രിമ ബീജാധാനം നടത്തുമ്പോഴും ഗര്‍ഭാശയത്തില്‍ അണുബാധയ്ക്കു സാധ്യതയേറും . ബീജാധാനത്തിനു മുമ്പും പിമ്പും മതിയായ വിശ്രമം നല്‍കണം . ബീജാധാനത്തിനു ശേഷം രണ്ടുമാസമാകുമ്പോള്‍ ഗര്‍ഭ നിര്‍ണയം നടത്താം . മൂന്നോ അതില്‍ കൂടുതലോ തവണ ബീജാധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത പശുക്കള്‍ക്ക് വിദഗ്ധ പരിശോധന ആവശ്യമുണ്ട് . മദി ലക്ഷണങ്ങൾ കൃത്യമായി കണ്ടെത്താതിനാൽ കുത്തിവയ്പിന്റെ സമയം തെറ്റുക , പ്രതികൂല കാലാവസ്ഥ , ബീജ ഗുണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും ബീജാധാനത്തെ പരാജയപ്പെടുത്താം . കർഷകർ ശ്രദ്ധിക്കേണ്ടത് തന്റെ പശുവിന്റെ മദിയുടെ സ്വഭാവം നിരീക്ഷിച്ചു മനസിലാക്കി വിദഗ്ധനായ വ്യക്തിയുടെ സഹായത്തോടെ ബീജാധാനം നടത്തുക . അന്തരീക്ഷത്തിൽ ഉയർന്ന ചൂടുള്ള സമയത്ത് കുത്തിവയ്പ് പരമാവധി ഒഴിവാക്കുക . വെയിലിൽ ദീർഘദൂരം നടത്തി കുത്തിവയ്ക്കാൻ കൊണ്ടു പോകുന്ന രീതി വേണ്ട . പശുവിന് ആ സമയത്ത് ക്ലേശവും വേദനയും ഒഴിവാക്കണം . കുത്തിവയ്പിനു ശേഷം വീണ്ടും മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം . മദി ലക്ഷണങ്ങൾ ഒരു ദിവസത്തിനുള്ളിൽ കണ്ടാൽ വീണ്ടും കുത്തിവയ്ക്കേണ്ടി വരും . പിന്നീട് രണ്ടു മദികാലം പ്രകടമായില്ലെങ്കിൽ ഗർഭ പരിശോധന നടത്താം . പ്രസവശേഷം രണ്ടു മാസങ്ങൾക്കുള്ളിൽ പ്രസവാനന്തര മദി പ്രകടമാക്കുന്നുവെന്നും മൂന്നു മാസത്തിനുള്ളിൽ വീണ്ടുമൊരു ഗർഭധാരണവും ഉറപ്പാകുകയാണ് നമ്മുടെ ലക്ഷ്യം . സംതുലിത തീറ്റയും , ശാസ്ത്രീയ തീറ്റക്രമവും പ്രധാനം തീറ്റയിലെ ഊര്‍ജം , മാംസ്യം , കൊഴുപ്പ് , ധാതുലവണങ്ങള്‍ എന്നീ ഘടകങ്ങളുടെ അളവും അനുപാതവും നിലനിർത്തേണ്ടതും കൃത്യമായ ഇടവേളകളില്‍ കറവപ്പശുക്കള്‍ പ്രസവിക്കുന്നതിനാവശ്യമാണ് . പ്രത്യുൽപാദനത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് ഊർജം . അന്നജം കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാര പദാർഥങ്ങളാണ് ഊർജം പ്രദാനം ചെയ്യുന്നത് . കൃത്യമായ തോതില്‍ ഊർജം ലഭിക്കാത്ത പശുക്കൾ വൈകി മാത്രമേ പ്രായപൂര്‍ത്തിയെത്തുകയും ഗര്‍ഭവതിയാവുകയുമുള്ളൂ . കൂടിയ അളവില്‍ ആഹാരത്തില്‍ ഊർജം ഉള്‍പ്പെടുത്തുന്നത് മറ്റു ഘടകങ്ങളായ മാംസ്യത്തിന്റെയും , ധാതുലവണങ്ങളുടെയും ആഗിരണം മെച്ചപ്പെടുത്തും . അതുകൊണ്ട് പ്രായപൂര്‍ത്തിയാവുമ്പോഴും ബീജാധാന സയമത്തും , പ്രസവ സമയത്തും പശുക്കള്‍ക്കുള്ള ഭക്ഷണം ഉയർന്ന ഊര്‍ജാനുപാതത്തിലായിരിക്കണം . കിടാരികള്‍ പ്രായപൂര്‍ത്തിയായി മദിലക്ഷണം കാണിച്ചു തുടങ്ങുന്നതിന് ആധാരം അവയുടെ പ്രായമല്ല മറിച്ച് ശരീരതൂക്കമാണെന്ന് മുകളിൽ സുചിപ്പിച്ചിരുന്നല്ലോ . പ്രായപൂര്‍ത്തിയാവേണ്ട സമയത്ത് , അതായത് ഒരു വയസു കഴിഞ്ഞാല്‍ കിടാരികള്‍ക്ക് നന്നായി ആഹാരം കൊടുക്കണം . അവയ്ക്ക് ഈ സമയത്ത് രണ്ട് കിലോ കാലിത്തീറ്റയും , 15 മുതല്‍ 20 വരെ കിലോ പച്ചപ്പുല്ലും കൊടുക്കണം . കേരളത്തില്‍ മിക്ക കര്‍ഷകരും നേരിടുന്ന ഒരു പ്രശ്‌നം കിടാരികള്‍ പ്രായപൂര്‍ത്തിയാകല്‍ വൈകുന്നതാണ് . ഇതിനു പ്രധാന കാരണം തീറ്റയിലെ അപര്യാപ്തത തന്നെ . മദി കാണിക്കാന്‍ വിഷമം നേരിടുന്ന കിടാരികള്‍ക്ക് ഈ അളവില്‍ തീറ്റയും പുല്ലും കൂടെ ധാതുലവണ മിശ്രിതവും നല്‍കണം . എന്നിട്ടും മദി കാണിക്കുന്നില്ലെങ്കില്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചു ചികിത്സിക്കേണ്ടതാണ് . ബീജാധാന സമയത്തും കൃത്യമായ അളവില്‍ തീറ്റ നല്‍കുന്നതോടൊപ്പം ഊർജം കൂടുതലടങ്ങിയ ചോളം , പച്ചരി , മറ്റു ധാന്യങ്ങള്‍ എന്നിവയോ , ധാന്യത്തവിടോ അരക്കിലോ മുതല്‍ ഒരു കിലോവരെ നല്‍കുന്നത് നന്ന് . ഇത് ഗര്‍ഭധാരണത്തെ സഹായിക്കുന്നു . ധാന്യാഹാരങ്ങള്‍ ഊരർജം പ്രദാനം ചെയ്യുമെങ്കിലും വളരെ ശ്രദ്ധയോടെ വേണം നല്‍കാന്‍ . തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ദഹനക്കേടിന് ഇടയാക്കും . കറവപ്പശുക്കള്‍ക്ക് ഇത്തരം ആഹാരം നല്‍കുന്നതു വഴി പാലുൽപാദനം കൂട്ടാം . ഗര്‍ഭിണിയായ ഒരു കറവപ്പശുവിന് നിര്‍ബന്ധമായും പ്രവസത്തിന് മുമ്പ് അറുപതു ദിവസം വറ്റുകാലം നല്‍കണം . പ്രസവശേഷം പാലുൽപാദനം തുടങ്ങുന്ന പശുവിന് ധാരാളം ഊർജം വേണ്ടിവരുന്നു . എന്നാൽ ആ സമയത്ത് പശുവിന് വിശപ്പു കുറവായിരിക്കുമെന്നതിനാൽ ഊർജ നില നെഗറ്റീവാകുകയും തൽഫലമായി പാലുൽപാദനത്തില്‍ കുറവ് , ആദ്യ മദി കാണിക്കുന്നതില്‍ വൈകല്‍ , ഗര്‍ഭധാരണത്തിനു വിഷമം എന്നിവയുണ്ടാകും . പ്രസവശേഷം നിലനില്‍പ്പിനുള്ള ഒന്നര കിലോ തീറ്റയില്‍ കൂടാതെ , ഓരോ രണ്ടര കിലോ പാലിനും ഒരു കിലോ എന്ന കണക്കില്‍ തീറ്റയും , 25 മുതല്‍ 35 കിലോവരെ പച്ചപ്പുല്ലും നല്‍കണം . പ്രസവശേഷം അദ്യ രണ്ടു മാസക്കാലം തീറ്റയുടെ ഊർജ സാന്ദ്രത ബൈപാസ് തീറ്റകൾ നൽകാം . ഗർഭിണിയായ പശുവിന് ആറാം മാസം മുതല്‍ ഗര്‍ഭരക്ഷയ്ക്കായി ഒന്നു മുതല്‍ രണ്ട് കിലോ വരെ കൂടുതല്‍ തീറ്റ നല്‍കിത്തുടങ്ങണം . പ്രസവശേഷം രണ്ടു മാസം കഴിഞ്ഞ് അന്‍പതാം ദിവസം മുതല്‍ മദിക്ക് കുത്തിവയ്ക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല . മദി കാണിക്കാന്‍ വിഷമം നേരിടുന്ന പശുക്കള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം . ഇങ്ങനെയുള്ളവയ്ക്ക് ഗുണമേന്മയുള്ള ധാതുലവണ മിശ്രിതം നല്‍കുന്നത് നന്ന് . പ്രസവശേഷം ഒരാഴ്ചയ്ക്കുള്ളില്‍ വിരയിളക്കുന്നത് ഉത്പാദനശേഷിയും പ്രത്യുൽപാദനശേഷിയും വര്‍ധിപ്പിക്കുന്നു . പശുക്കള്‍ പ്രായപൂര്‍ത്തിയെത്തുന്നതിലും ഗര്‍ഭം ധരിക്കുന്നതിലും വിറ്റമിനുകളും , ധാതുലവണങ്ങളും വഹിക്കുന്ന പങ്ക് വലുതാണ് . പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന വിറ്റമിനായ വിറ്റാമിന്‍-എ പച്ചപ്പുല്ലിലാണ് കൂടുതല്‍ . വിറ്റാമിന്‍-എ യുടെ അഭാവം നിശബ്ദമദി , അണ്ഡോൽപാദന തകരാറുകള്‍ , ഗര്‍ഭം അലസല്‍ , ജന്മവൈകല്യങ്ങള്‍ എന്നിവയുണ്ടാക്കുന്നു . അതിനാല്‍ പശുക്കളുടെ വളര്‍ച്ചാ ഘട്ടത്തിലും ഗര്‍ഭകാലത്തും ധാരാളം പച്ചപ്പുല്ലു നല്‍കണം . വിറ്റാമിന്‍-ഇ , വിറ്റാമിന്‍-ഡി എന്നീ വിറ്റമിനുകളും സെലിനിയം , അയഡിന്‍ , കോപ്പര്‍ , മാംഗനീസ് , ഇരുമ്പ് എന്നീ മൂലകങ്ങളും പ്രത്യുൽപാദനത്തിന് ഏറെ ആവശ്യമാണ് . നാം നല്‍കുന്ന തീറ്റയില്‍ ഇവ കൃത്യമായ അളവില്‍ അടങ്ങിയിരിക്കണമെന്നില്ല . അതിനാല്‍ ധാതുലവണ മിശ്രിതം ആവശ്യഘട്ടങ്ങളില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാവും ഉചിതം . പശുക്കളുടെ ക്ഷേമം പ്രധാനം സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ് പ്രത്യുൽപാദനത്തിന്റെ ശത്രുവാണ് . ഉയര്‍ന്ന അന്തരീക്ഷോഷ്മാവും ഈർപ്പവും , സ്ഥലസൗകര്യമില്ലാത്ത വൃത്തിഹീനമായ തൊഴുത്തും ചുറ്റുപാടുകളും , ദീര്‍ഘദൂര കാൽനടയാത്രകൾ , ചൂടുകാല യാത്രകൾ , അസുഖങ്ങള്‍ , വിരബാധ , ആഹാരക്രമത്തിലെ പെട്ടെന്നുള്ള മാറ്റം എന്നിവ പശുക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും , അത് രോഗപ്രതിരോധശേഷി കുറയ്ക്കുകയും , പ്രത്യുൽപാദനത്തെ ബാധിക്കുകയും ചെയ്യും . കന്നുകാലികള്‍ക്ക് യോജ്യമായ അന്തരീക്ഷ താപനില 21 - 26 ഡിഗ്രി സെല്‍ഷ്യസ് ആണ് . ഉയര്‍ന്ന അന്തരീക്ഷോഷ്മാവ് അണ്ഡം , ബീജം , ഭ്രൂണം എന്നിവയെ ബാധിക്കുമെന്നതിനാല്‍ മദികാലയളവിലും അനുബന്ധ ദിവസങ്ങളിലും അവയ്ക്ക് ചൂടില്‍ നിന്ന് സംരക്ഷണമേകണം . വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നത് കുറയുമെന്നതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം .
false
ഒരു പ്രാചീന എട്രൂസ്കൻ നഗരമായിരുന്നു ടാർക്വിനി . ഇപ്പോൾ ടാർക്വിനിയ എന്ന് അറിയപ്പെടുന്നു . മധ്യ ഇറ്റലിയിൽ റോമിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു . ബി . സി . 800 മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത് . എട്രൂസ്കൻ ലീഗിന്റെ ആസ്ഥാനമായിരുന്നു ടാർക്വിനി എന്നും ഗ്രീസുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു . ബി . സി . 2-ആം നൂറ്റാണ്ട് വരെ ടാർക്വിനി ഒരു പ്രബല നഗരമായി നിലനിന്നിരുന്നു . ഏഴും ആറും നൂറ്റാണ്ടുകളിൽ ഈ നഗരം ഏറെ അഭിവൃദ്ധി പ്രാപിച്ചതായി കാണാം . 4-ആം നൂറ്റാണ്ടിൽ റോമുമായുണ്ടായ യുദ്ധങ്ങൾ ടാർക്വിനിയെ ദുർബലപ്പെടുത്തി . ഇതോടെ ടാർക്വിനിയുടെ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാതാവുകയും ഒരു റോമൻ നഗരമായി മാറുകയും ചെയ്തു . 6-ഉം 8-ഉം നൂറ്റാണ്ടുകളിലെ യുദ്ധങ്ങളെത്തുടർന്ന് ടാർക്വിനിയിലെ ജനങ്ങൾ സമീപത്തുള്ള കോർനെറ്റോ എന്ന പ്രദേശത്തേക്കുമാറി . 1920- ഓടെ ഈ സ്ഥലത്തിന് ടാർക്വിനിയ എന്ന പേരുണ്ടായി . 1930-കളിൽ ഇവിടെ നിരവധി പുരാവസ്തു പര്യവേക്ഷണങ്ങൾ നടന്നു . എട്രൂസ്കൻ സംസ്കാരാവശിഷ്ടങ്ങളുടെ മികച്ച ഒരു മ്യൂസിയം ഇവിടെയുണ്ട് . മ്യൂസിയം സ്ഥിതിചെയ്യുന്ന 15-ആം നൂറ്റാണ്ടിലെ വിറ്റലേഷി കൊട്ടാരം രണ്ടാം ലോകയുദ്ധത്തിലുണ്ടായ കേടുപാടുകൾ മാറ്റി പുതുക്കിപ്പണിതിരിക്കുന്നു . ടാർക്വിനിയിൽ കണ്ടെത്തിയിട്ടുള്ള ശവകുടീരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രപ്പണികളിൽ നിന്നും പ്രാചീന ടാർക്വിനിയിലെ ജീവിതരീതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ് .
false
സാമൂഹികവിമര്‍ശനത്തിനായി താന്‍ തെരഞ്ഞെടുക്കുന്ന ആവിഷ്‌കാര മാധ്യമം ആത്മവിമര്‍ശനത്തിന്റേതുകൂടിയാകുന്നതിലെ സര്‍ഗാത്മക സത്യസന്ധതയാണ് കെ ജി ജോര്‍ജിന്റെ ചലച്ചിത്രങ്ങള്‍ . 1976-ല്‍ ഇറങ്ങിയ സ്വപ്‌നാടനം മുതല്‍ 1998ല്‍ പുറത്തിറങ്ങിയ ' ഇലവുകോട് ദേശം ' വരെ 19 സിനിമകള്‍ . നാല്പത്തിയെട്ട് വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷങ്ങളായി കെ ജി ജോര്‍ജ്ജ് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല . ഈ നിശ്ശബ്ദത , ഈ പിന്‍വാങ്ങല്‍ മലയാള ചലച്ചിത്ര വ്യവസായത്തിനെതിരെ ജോര്‍ജ്ജ് ഉന്നയിക്കുന്ന വിമര്‍ശനംകൂടിയാണ് . വാരിയെല്ല് ഉല്‍പത്തിയുടെ രൂപകമാണ് . സ്ത്രീ ജന്‍മത്തെക്കുറിച്ചുള്ള ഒരാദി സങ്കല്‍പം . പുരുഷ പൗരോഹിത്യ സദാചാരങ്ങളിലൂടെ ഉറപ്പിക്കപ്പെട്ട ആരോപണം . ആദമും അവന്റെ പെണ്ണും അവളുടെ പാപവും പറുദീസാ നഷ്ടവും ഉപമകളും രൂപകങ്ങളുമായി ആവിഷ്‌കാരങ്ങളിലും വിശ്വാസങ്ങളിലും ആവര്‍ത്തിച്ചു . ആദി പറുദീസയുടെ മിനിയേച്ചര്‍ രൂപങ്ങളായി കുടുംബങ്ങളുണ്ടായി . ആദിപാപത്തിന്റെ ഓര്‍മ്മകളെ പൂമുഖത്ത് പ്രതിഷ്ഠിച്ച് നിര്‍മ്മിച്ച ഓരോരോ സ്വര്‍ഗങ്ങള്‍ . തോല്‍ക്കുമ്പോഴൊക്കെ ' വാരിയെല്ല് മാത്രമാണ് നീ ' എന്ന് ആണത്തം ആഞ്ഞുകൊത്തി . തക്ഷകനായും രക്ഷകനായും പകര്‍ന്നാടിയ ആദ പരമ്പരകളെ , അവന്റെ പറുദീസകളെ പിന്തുടര്‍ന്ന ചലച്ചിത്രമാണ് ആദാമിന്റെ വാരിയെല്ല് . 1984ലാണ് കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് പുറത്തിറങ്ങുന്നത് . മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കുശേഷം ആ ചലച്ചിത്രം വീണ്ടും കാണുന്നു . … … … … … … … … …… …… …… …… …… …… തകഴിയും ബഷീറും ; പ്രണയത്തിന്റെ പ്രതിസന്ധികള്‍ വരേണ്യവും പുരുഷാധികാരപരവുമായ മധ്യവര്‍ഗ അണുകുടുംബത്തിലെ സ്ത്രീകള്‍ കടന്നുപോകുന്ന ആത്മസംഘര്‍ഷങ്ങളുടെ വിച്ഛിന്നമായ ആഖ്യാനങ്ങളാണ് ആദാമിന്റെ വാരിയെല്ല് . വ്യത്യസ്ത ജാതിയിലും വര്‍ഗത്തിലും പെട്ട മൂന്നു സ്ത്രീകളാണ് സിനിമയുടെ പ്രമേയം . സിനിമയുടെ വ്യവഹാരം തന്നെ പുരുഷാധിപത്യനിഷ്ഠമാകയാല്‍ ആണ്‍കോയ്മയെ നിഷേധിക്കുക എന്നത് പലപ്പോഴും ചലച്ചിത്രാഖ്യാനത്തിന്റെ പാരമ്പര്യത്തെ നിഷേധിക്കുന്നതിന് തുല്യമായിരിക്കും . ആണ്‍കോയ്മാ വ്യവസ്ഥയുടെ പ്രധാന ഉപകരണമായ കുടുംബത്തെ വ്യത്യസ്ത ദൃശ്യകോണുകളിലൂടെ ആവിഷ്‌കരിക്കുന്ന ചലച്ചിത്രം ചലച്ചിത്രാഖ്യാനത്തിന്റെ ഘടനയെത്തന്നെ വിമര്‍ശനവിധേയമാക്കുന്നു . തെരുവിലെ നിരവധി സ്ത്രീകളുടെ അസാധാരണവും വൈവിധ്യവുമായ ബഹുവചനത്തിലൂടെയാണ് ക്യാമറ നായികമാരിലേക്കെത്തുന്നത് . കുടുംബത്തിനുള്ളിലേയ്ക്ക് യാത്ര ചെയ്‌തെത്തുന്ന സ്ത്രീ , അടുക്കളയില്‍ കഴിയുന്ന ജോലിക്കാരി , വീട് , കുടുംബം , വിവാഹ , വിവാഹേതര ലൈംഗികത തുടങ്ങിയ നുറുങ്ങിയ കാഴ്ചകളിലൂടെയാണ് നായികാ ജീവിതങ്ങള്‍ ആഖ്യാനത്തിലേക്ക് പ്രവേശിക്കുന്നത് . വിദ്യാഭ്യാസം , തൊഴില്‍ , തൊഴിലിടങ്ങളിലെ പൊതുജീവിതം എന്നിങ്ങനെയുള്ള തുറസ്സുകളിലേയ്ക്ക് ആധുനിക സ്ത്രീ സഞ്ചരിക്കുമ്പോഴും പാരമ്പര്യത്തിന്റെയും സമുദായ , ജാതി സദാചാരത്തിന്റെയും വാഹകരും സംരക്ഷകരുമായിരിക്കേണ്ട ' കടമ'കൂടി നിര്‍വഹിക്കേണ്ടി വരുന്നതിന്റെ ദൃശ്യരേഖ . സാമ്പത്തികമായി ഭദ്രവും സുരക്ഷിതവുമെന്നു തോന്നാവുന്ന ക്രിസ്ത്രീയ കുടുംബമാണ് ആലീസിന്റെത് . എന്നിട്ടും ചലച്ചിത്രാരംഭം മുതല്‍ അവര്‍ ഉറങ്ങാന്‍ മരുന്ന് കഴിക്കുന്നു . കോണ്‍ട്രാക്ടര്‍ മാമച്ചന്റെ വളര്‍ച്ചയ്ക്ക് ആലീസിന്റെ ശരീരം പലവിധം ഉപയോഗിക്കപ്പെട്ടിട്ടുണ്ട് . സമ്പത്തും കാമവും പരസ്പര പൂരകമായ വ്യവസ്ഥക്കുള്ളില്‍ പുരുഷന്‍ മാത്രമാണ് അഭിസംബോധന ചെയ്യപ്പെട്ടത് . വിവാഹത്തിലൂടെയും വിവാഹേതര ലൈംഗികതയിലൂടെയും പുരുഷകാമനകള്‍ മാത്രമാണ് പൂര്‍ത്തീകരിക്കപ്പെട്ടത് . അടുക്കളക്കാരി അമ്മിണിയെ തന്റെ ലൈംഗിക ഉപകരണമായാണ് മാമച്ചന്‍ കണക്കാക്കുന്നത് . രണ്ട് മക്കളില്‍ മകനെ പട്ടണത്തിലെ ഉയര്‍ന്ന സ്‌കൂളില്‍ പഠിക്കാന്‍ അയക്കുന്ന മാമച്ചന്‍ മകളെ നാട്ടിലെ സ്‌കൂളിലാണ് പഠിപ്പിക്കുന്നത് . മകനാണ് പഠിച്ച് വലിയ നിലയിലെത്തേണ്ടതെന്ന് അയാള്‍ കരുതുന്നു . ഏതോ ഒരാണിന്റെ ലൈംഗിക ഉപകരണമായിത്തീരേണ്ടവള്‍ എന്നതിലപ്പുറം മകളെക്കുറിച്ച് അയാള്‍ക്ക് സങ്കല്‍പങ്ങളില്ല . സമ്പത്‌കേന്ദ്രിത ആനന്ദമെന്ന നിലയില്‍ മാത്രമാണ് ജീവിതത്തെ മാമച്ചന്‍ സമീപിക്കുന്നത് . അവിടെ വൈകാരികമായ ബന്ധസംഘര്‍ഷങ്ങളില്ല . ഇതിന്റെയെല്ലാം ഹിംസാത്മകമായ തുടര്‍ച്ചയാണ് മാമച്ചന്റെ രാത്രി ഗമനങ്ങള്‍ . … … … … … … … … …… …… …… …… …… …… ഓരോരോ ജയകൃഷ്ണന്‍മാര്‍ , അവരുടെ ഉള്ളിലെ ക്ലാരമാര്‍ … ! ദാമ്പത്യത്തിന്റെ ശൂന്യതയില്‍ നിന്നുള്ള പുറത്തുചാടലാണ് ആലീസ് കണ്ടെത്തുന്ന പ്രണയം . എന്നാല്‍ മധ്യവര്‍ഗ പുരുഷന്റെ പാപബോധം കാമുകനെ ചൂഴുന്നു . ദാമ്പത്യത്തിനകത്തും പുറത്തും വൈകാരികമായി അനാഥമാക്കപ്പെടുകയാണ് ആലീസ് . ഏറെക്കുറെ നിശ്ശബ്ദയായി ജീവിച്ചുപോകുന്ന ആലീസ് അവളുടെ പരപുരുഷ ബന്ധം വിചാരണ ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് . '' കുട്ടികളൊക്കെ നിങ്ങളുടെ തന്നെയാണെന്നുറപ്പുണ്ടോ ? '' എന്നായിരുന്നു ആലീസിന്റെ ചോദ്യം . ഒന്നു പതറിപ്പോകുന്നുണ്ടെങ്കിലും മാമച്ചന്‍ ആലീസിനെ ഭാര്യാപദവിയില്‍ നിലനിര്‍ത്താനാണ് യത്‌നിക്കുന്നത് . ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിപ്പോകുന്ന ആലീസ് ദാമ്പത്യ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു . എന്നാല്‍ മാതാപിതാക്കളും സഹോദരനും സഭയും ചേര്‍ന്ന് അവളെ അതില്‍ നിന്നു തടയുന്നു . ജീവിതം സ്വയം നിര്‍ണ്ണയിക്കാനുള്ള അവസാന ശ്രമവും അസ്തമിക്കുന്ന സന്ദര്‍ഭമാണത് . ഭര്‍തൃഗൃഹത്തിലേയ്ക്ക് മങ്ങേണ്ടിവരുന്ന ആലീസ് പരിണയത്തിലെ ഉണ്ണിമായയ്ക്ക് എതിര്‍ ദിശയില്‍ സങ്കല്‍പിക്കാം . സാമുദായിക സദാചാര ലംഘനം ആരോപിക്കപ്പെടുന്ന ഉണ്ണിമായ ഭ്രഷ്ടയാക്കപ്പെടുന്നു . ഭ്രഷ്ടിനേക്കാള്‍ സംഘടിതമായി സമുദായ സദാചാര നിയമാവലികളിലൂടെ ആലീസ് എന്ന ആധുനിക സ്ത്രീ കുടുംബത്തിലേയ്ക്ക് തിരിച്ചെടുക്കുന്നു . അഥവാ തിരികെ പ്രവേശിക്കേണ്ടിവരുന്നു . ദാമ്പത്യത്തിന്റെ അത്യാപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ ശ്രമം വീട്ടുകാരും സഭയും ചേര്‍ന്ന് തകര്‍ത്തു കളഞ്ഞു . ഉറങ്ങാന്‍ നിത്യവും കഴിച്ചിരുന്ന മരുന്നുകളുടെ സഹായത്തോടെ ഒടുവില്‍ ആലീസ് മരണംവരിക്കുന്നു . പിതൃപ്രധാന വ്യവസ്ഥയില്‍ , ആ പറുദീസകള്‍ക്കുള്ളില്‍ ആവിഷ്‌കാരം അസാധ്യമായ സ്ത്രീ ദാരുണമായ ദാമ്പത്യ ജീവിതത്തെ ആത്മഹത്യകൊണ്ട് ആവിഷ്‌കരിക്കുന്നു . ആലീസ് ഏകവചനമല്ല , അവള്‍ അനുഭവിച്ച അഴലിന്റെ ആഴം ഹിംസാത്മകമായി വെളിപ്പെടുത്താന്‍ ചലച്ചിത്രകാരന്‍ സ്വീകരിക്കുന്നത് സമാന്തര ആഖ്യാനമാണ് . ആലീസിന് സമാന്തരമായി വാസന്തിയുടെ ജീവിതം ദൃശ്യമാകുന്നു . മധ്യവര്‍ഗ സവര്‍ണ്ണ കുടുംബിനിയാണ് വാസന്തി . മദ്യത്തില്‍ അഭയം തേടുന്ന , പത്രപ്രവര്‍ത്തകനായ , തൊഴില്‍ സ്ഥിരതയില്ലാത്ത ഗോപിയാണ് ഭര്‍ത്താവ് . ആധുനിക മലയാളി മധ്യവര്‍ഗ വരേണ്യപുരുഷന്റെ വിചാര-വികാരലോകങ്ങളെ മഹത്വവല്‍ക്കരിച്ച ശൂന്യതാവാദ , അസ്തിത്വവാദങ്ങള്‍ ഉടല്‍പൂണ്ടതുപോലെയാണ് ഗോപി . അയാള്‍ തൊഴില്‍ ഉപേക്ഷിക്കുന്നത് സ്വന്തം സ്വാതന്ത്ര്യത്തിനും ഇച്ഛയ്ക്കും അവിടെ സ്ഥാനമില്ലെന്ന കാരണത്താലാണ് . വാസന്തിയ്ക്ക് ജോലിയുണ്ട് . കുടുംബത്തിന്റെ ഏക സാമ്പത്തിക സ്രോതസ് അവളുടെ തൊഴില്‍ വരുമാനമാണ് . … … … … … … … … …… …… …… …… …… …… പളനിക്കെന്താണ് സംഭവിച്ചത് ; ചെമ്മീന്‍ : ഒരു അപസര്‍പ്പക വായന പാരമ്പര്യത്തിന്റെ വാഹകരും സംരക്ഷകരുമായി സ്ത്രീകളെ സങ്കല്‍പ്പിക്കുന്നതാണ് കൊളോണിയല്‍ ആധുനികതയെങ്കില്‍ , മലയാളി മധ്യവര്‍ഗ ആധുനികതയിലെ സ്ത്രീയ്ക്ക് പണിയെടുത്ത് കുടുംബം എന്ന സ്ഥാപനം നിലനിര്‍ത്തേണ്ട സാമ്പത്തിക ബാധ്യതകൂടി വന്നുചേരുന്നു . എന്നാല്‍ , ഈ സ്വയാര്‍ജിത സമ്പത്തിനും ശരീരത്തിനും മേല്‍ വാസന്തിക്ക് അധികാരമുണ്ടായിരുന്നില്ല . പണം ആവശ്യമുള്ളപ്പോള്‍ അവളില്‍ നിന്നു പിടിച്ചുവാങ്ങുന്ന ഗോപി ലൈംഗികതയും തന്നിഷ്ടപ്രകാരം പിടിച്ചുവാങ്ങുകയാണ് . പുരുഷന്റെ ഇച്ഛക്കും ആനന്ദത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുന്നതായിരുന്നു വാസന്തിയുടെ ജീവിതം . സാമ്പത്തികവും ശാരീരികവും മാനസികവുമായ പെണ്‍ ജീവിതാനന്ദങ്ങള്‍ കുടുംബവ്യവസ്ഥക്കുള്ളില്‍ എത്രത്തോളം അസാധ്യമാണെന്ന് ചലച്ചിത്രം പരിശോധിക്കുന്നു . ചലച്ചിത്രത്തിലെ കുടുംബം ഹിംസാത്മകമായൊരു ശൂന്യസ്ഥലമാണ് . വാസന്തി ഈ ശൂന്യതയെ മറികടക്കുന്നത് ഉന്‍മാദത്തിന്റെ പ്രതിലോകം നിര്‍മ്മിച്ചാണ് . സിനിമയില്‍ ഉടനീളം വിഷാദവതിയായി കാണപ്പെടുന്ന വാസന്തി നിറഞ്ഞു ചിരിക്കുന്നതും സംസാരിക്കുന്നതും മനോവിഭ്രാന്തിയിലാണ് . ആ ലോകം പുരുഷനെ സംബന്ധിച്ചും സമുദായത്തെ സംബന്ധിച്ചും സദാചാരപരമല്ല . അതിനാല്‍ വാസന്തിയെ സമൂഹത്തിനും സമുദായത്തിനും സദാചാരത്തിനും പാകമായ പെണ്ണാക്കി പുനരുല്‍പ്പാദിപ്പിക്കേണ്ടതുണ്ട് . മനോരോഗ ചികില്‍സാലയം-അസൈലം- ആ പുനഃനിര്‍മ്മാണത്തിന്റെ സ്ഥലമാണ് . ഈ പുനഃനിര്‍മ്മാണ പ്രക്രിയ മണിച്ചിത്രത്താഴിലും കാണാം . സവര്‍ണ്ണവും നാഗരികവുമാണ് നകുലന്റെയും ഗംഗയുടെയും ദാമ്പത്യലോകം . ഗംഗയുടെ ഭാവനാലോകത്തെ നേരിടാന്‍ നാഗരിക ഉപരിമധ്യവര്‍ഗ സാമൂഹ്യാന്തരീക്ഷം മതിയാകാതെ വരുന്നു . ഗംഗയിലെ ഉന്മാദിനിയെ നാട്ടിന്‍പുറത്തേയ്ക്കും കോവിലകത്തേയ്ക്കും മാറ്റിസ്ഥാപിക്കുന്നത് അതുകൊണ്ടാണ് . പാരമ്പര്യവും ആധുനിക ശാസ്ത്രവും ഒന്നിച്ചുചേര്‍ന്നാണ് ഗംഗയുടെ മനോലോകത്തെ വരുധിയിലാക്കുന്നത് . '' ഇനി ഞാനെന്നും നകുലേട്ടന്റെ മാത്രം ഗംഗയായിരിക്കും '' എന്ന ഉറപ്പോടുകൂടി കുടുംബത്തിലേയ്ക്ക് പുനഃപ്രവേശിക്കുന്ന ഗംഗയെ അനിവാര്യവും സ്വീകാര്യമാക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന അധികാര കേന്ദ്രങ്ങളാണ് . തൃഷ്ണകളെയും ഇന്ദ്രിയ സുഖങ്ങളെയും തള്ളിപ്പറയാത്ത സ്ത്രീകളില്‍ വേശ്യാത്വം ആരോപിച്ച് പുറത്താക്കുകയായിരുന്നു കൊളോണിയല്‍ ആധുനികതയിലെ വരേണ്യ ഗാര്‍ഹിക സദാചാരമെങ്കില്‍ , ആധുനിക അണുകുടുംബത്തിലെ സ്ത്രീകളില്‍ മനോരോഗം ആരോപിക്കപ്പെടുന്നു . … … … … … … … …… …… …… …… …… …… . അമ്മിണിയുടെ വിമോചന സ്വപ്നത്തിന്റെ ഭ്രമാത്മക ദൃശ്യാവിഷ്‌കാരത്തിലൂടെ ചലച്ചിത്രാഖ്യാനത്തിന്റെ പരിമിതിയെക്കൂടിയാണ് ചലച്ചിത്രകാരന്‍ അഭിസംബോധന ചെയ്യുന്നത് . വരേണ്യ സമുദായ നിര്‍മ്മിതമായ കുടുംബ വ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന കഥാപാത്രമാണ് ' ആദാമിന്റെ വാരിയെല്ലി'ലെ അമ്മിണി എന്ന ദളിത് യുവതി . അവളെ മാമച്ചന്റെ വീട്ടിലാക്കിയിട്ട് അച്ഛനമ്മമാര്‍ ജീവിതം തേടി മലബാറിലേയ്‌ക്കോ മറ്റോ പോയതാണ് . ഉറ്റവരില്ലാത്ത അമ്മിണി മാമച്ചന്‍ ഇരതേടിയെത്തുന്ന രാത്രികളില്‍ നിസ്സഹായമായി കീഴടങ്ങുകയാണ് . ഗര്‍ഭിണിയായ അമ്മിണിയെ മാമച്ചന്‍ വീട്ടില്‍ നിന്ന് നാടുകടത്തുന്നു . അവളുടെ ജീവിത കാമനകളും ഗര്‍ഭവും ദാരുണമാംവിധം ഉപേക്ഷിക്കപ്പെടുന്നു . സര്‍ക്കാര്‍ ആശുപത്രിയില്‍ ഏറെക്കുറെ അനാഥയെപ്പോലെ കുട്ടിക്ക് ജന്‍മം നല്‍കുന്ന അമ്മിണി നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിക്കുന്നു . പിതൃത്വം എന്നത് അഭിമാനവും മാതൃത്വം ദിവ്യവുമായി സങ്കല്‍പിക്കുന്ന സമൂഹ-ധാര്‍മികതയില്‍ അമ്മിണിയുടെ അനാഥത്വം മുഴച്ചുനില്‍ക്കുന്നു . മാതൃത്വത്തിന് സമൂഹം കല്‍പ്പിച്ച് നല്‍കിയ പവിത്രതയുടെ ഭാരം അമ്മിണി വഴിയില്‍ ഉപേക്ഷിക്കുന്നു . മാതൃത്വത്തിന്റെ പാവനതയെ അനുഭവത്തിന്റെ തീഷ്ണതകൊണ്ട് തിരുത്തുകയാണ് അമ്മിണി . ഉദാത്ത മാതൃത്വത്തിന് പുറത്തെ സ്ത്രീയുടെ വൈകാരിക ലോകത്തെയാണ് അമ്മിണി അന്വേഷിക്കുന്നത് . റസ്‌ക്യു ഹോമില്‍ അടയ്ക്കപ്പെടുന്ന അമ്മിണിയില്‍ മുളപൊട്ടുന്നത് ഒരുതരം ഉന്‍മാദമാണ് . ആലീസിലും വാസന്തിയിലും ദൃശ്യമാകുന്ന നിസ്സഹായതയും ഏകാന്തതയും അമ്മിണിയിലില്ല . പെണ്‍കൂട്ടത്തിന്റെ ഊര്‍ജ്ജത്തെ കൂടുതുറന്നുവിടുന്ന വിമോചന സന്ദര്‍ഭമാണ് അവളുടെ ഉന്‍മാദം . റസ്‌ക്യു ഹോമില്‍ നിന്ന് അവള്‍ പുറത്തേക്ക് പായുന്നു . ആ സമയം അവള്‍ ഒറ്റയ്ക്കല്ല . അവളുടെ ഭ്രമകല്‍പന തനിയ്ക്ക് ചുറ്റുമുള്ള അശരണരും ഭ്രഷ്ടകളുമായ മുഴുവന്‍ സ്ത്രീകളെയും കൂടെക്കൂട്ടുന്നു . ജാതി നിയമാവലികളും ശാസനങ്ങളും അത്രയേറെ സമുദായവല്‍ക്കരിക്കാത്ത ദമിത സ്വത്വമാണ് അമ്മിണിയുടേത് . അവളിലെ ഉര്‍ജ്ജം വിമോചനത്തിന്റെ ജയില്‍ ചാട്ടമാണ് സ്വപ്നം കാണുന്നത് . സിനിമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സംഘത്തെ പിന്തള്ളി സിനിമയ്ക്ക് പുറത്തേയ്ക്ക് , ആഖ്യാനത്തിന് വെളിയിലെ തുറന്ന സ്ഥലരാശിയിലേയ്ക്ക് അമ്മിണി സ്ത്രീകളെ തുറന്നുവിടുകയാണ് . സമുദായ , ജാതി സദാചാരങ്ങളുടെ അടഞ്ഞ ഘടയക്ക് ബദലായി സ്ത്രീ സമൂഹത്തിന്റെ തുറന്ന പ്രതിരോധമാണ് ചലച്ചിത്രം സങ്കല്‍പ്പിക്കുന്നത് . അമ്മിണിയുടെ വിമോചന സ്വപ്നത്തിന്റെ ഭ്രമാത്മക ദൃശ്യാവിഷ്‌കാരത്തിലൂടെ ചലച്ചിത്രാഖ്യാനത്തിന്റെ പരിമിതിയെക്കൂടിയാണ് ചലച്ചിത്രകാരന്‍ അഭിസംബോധന ചെയ്യുന്നത് . … … … … … … … … …… …… …… …… …… …… പത്മരാജന്റെ പ്രണയം ശരീരത്തെ മറികടക്കുമ്പോള്‍ ഭരതന്റെ പ്രണയം ശരീരത്തെ വീണ്ടെടുക്കുന്നു കെ ജി ജോര്‍ജ്ജ് സാമൂഹികവിമര്‍ശനത്തിനായി താന്‍ തെരഞ്ഞെടുക്കുന്ന ആവിഷ്‌കാര മാധ്യമം ആത്മവിമര്‍ശനത്തിന്റേതുകൂടിയാകുന്നതിലെ സര്‍ഗാത്മക സത്യസന്ധതയാണ് കെ ജി ജോര്‍ജിന്റെ ചലച്ചിത്രങ്ങള്‍ . 1976-ല്‍ ഇറങ്ങിയ സ്വപ്‌നാടനം മുതല്‍ 1998ല്‍ പുറത്തിറങ്ങിയ ' ഇലവുകോട് ദേശം ' വരെ 19 സിനിമകള്‍ . നാല്പത്തിയെട്ട് വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷങ്ങളായി കെ ജി ജോര്‍ജ്ജ് ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ല . ഈ നിശ്ശബ്ദത , ഈ പിന്‍വാങ്ങല്‍ മലയാള ചലച്ചിത്ര വ്യവസായത്തിനെതിരെ ജോര്‍ജ്ജ് ഉന്നയിക്കുന്ന വിമര്‍ശനംകൂടിയാണ് . 26 , 2020 , 12:55 .
false
വൈദ്യുതി പ്രവാഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് ആംപിയർ . ഇതൊരു എസ് . ഐ . യൂണിറ്റാണ് . എകദേശം 1000 ഓം പ്രതിരോധശക്തിയുള്ള ഫിലമെന്റ് ഘടിപ്പിച്ചിട്ടുള്ള ഒരു സാധാരണ ഇലക്ട്രിക് ബൾബ് ഉദ്ദേശം 0 . 25 ആമ്പിയർ വൈദ്യുതി സ്വീകരിക്കും . ഇലക്ട്രോണുകൾ ചാർജ് സംഭരിച്ചു കൊണ്ടാണ് ഒഴുകുന്നത് . ഇങ്ങനെ ഒരു സെക്കന്റിൽ സർക്യൂട്ടിലൂടെ ഒഴുകുന്ന ചാർജിന്റെ അളവാണ് കറന്റ് . ഒരു സെക്കന്റിൽ ഒരു കൂളോം ചാർജാണ് സർക്യൂട്ടിലൂടെ ഒഴുകുന്നതെങ്കിൽ പ്രസ്തുത കറന്റ് ഒരു ആമ്പിയർ ആയിരിക്കും . ഒരു ആമ്പിയർ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുതി വാഹിയിലൂടെ ഒരു സെക്കന്റിൽ കടന്നു പോകുന്ന ചാർജിന്റെ അളവാണ് കൂളുംബ് . പ്രായോഗികമായി പറയുകയാണെങ്കിൽ , ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളിൽ കടന്ന് പോയ വൈദ്യുത ചാർജ്ജിന്റെ അളവാണ് ആംപിയർ . അനന്തമായ നീളവും നിസ്സാരമായ ഛേദതലവിസ്തീർണ്ണവുമുള്ള രണ്ടു ചാലകങ്ങൾ ശൂന്യതയിൽ പരസ്പരം ഒരുമീറ്റർ അകലത്തിൽ സമാന്തരമായി വച്ചാൽ ആ ചാലകങ്ങൾക്കിടയിൽ 2×108 ന്യൂട്ടൺ/മീറ്റർ ബലം ഉൽപാദിപ്പിക്കാനാവശ്യമായ ധാരയാണ് ഒരു ആംപിയർ . ആംപിയേഴ്സ് നിയമപ്രകാരം , അതിനാൽ വൈദ്യുതി വാഹകരായ ചാലകങ്ങളുടെ ഛേദതലത്തിൽ കൂടി ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് , ചാലകത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹത്തിന്റെ അളവായി നിശ്ചയിക്കുന്നത് . ഒരു ആംപിയർ വൈദ്യുത പ്രവാഹമെന്നാൽ ഒരു സെക്കന്റിൽ 624 ന്റെ വലതു വശത്ത് 16 പൂജ്യം ചേർക്കുമ്പോൾ കിട്ടുന്ന അത്രയും ഇലക്ട്രോണുകൾ ചാലകത്തിന്റെ ഛേദ തലത്തിൽ കൂടി പ്രവഹിക്കുന്നു എന്നതാണ് . ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
വോള്‍ഗ കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ നദിയാണ് ഡാന്യൂബ് . ജര്‍മനിയില്‍നിന്ന് ഉദ്ഭവിച്ച് 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തെയും സംസ്‌കാരത്തെയും പോറ്റിക്കൊണ്ട് യുക്രൈനില്‍ കരിങ്കടലില്‍ ചെന്നുചേരുന്നു അത് . ഡാന്യൂബിന്റെ കരകള്‍ മധ്യ യൂറോപ്പിലെയും കിഴക്കന്‍ യൂറോപ്പിലെയും ഫുട്‌ബോളിനെയും ഊട്ടിയിട്ടുണ്ട് എന്നത് പ്രശസ്തം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡാന്യൂബ് സ്‌കൂള്‍ നിലവില്‍വന്നു . ഇംഗ്ലീഷുകാര്‍ രൂപംനല്‍കുകയും ലോകത്തെമ്പാടും പ്രചരിപ്പിക്കുകയും ചെയ്ത ഫുട്‌ബോളില്‍ ഡാന്യൂബ് സ്‌കൂളിന് വിത്തുപാകിയതും അവര്‍തന്നെ . അവിടെനിന്ന് അതിന്റെ തൈകള്‍ അര്‍ജന്റീനയിലേക്കും ബ്രസീലിലേക്കും കൊണ്ടുപോവുകയുണ്ടായി . അതില്‍നിന്ന് അവര്‍ പുതിയ പതിപ്പുകള്‍ ഉണ്ടാക്കിയെടുത്തു . ഭാണ്ഡക്കെട്ട് മുറുക്കി ലോകമെങ്ങും ക്ലബ്ബുകളില്‍നിന്ന് ക്ലബ്ബുകളിലേക്ക് അലഞ്ഞുനടന്ന ഹംഗേറിയന്‍ പരിശീലകരാണ് ഈ സന്തോഷവാര്‍ത്ത പ്രചരിപ്പിച്ചത് . ഇപ്പോള്‍ നമ്മള്‍ കാണുന്ന ഫുട്‌ബോള്‍ യൂറോപ്പിലായാലും ലാറ്റിനമേരിക്കയിലായാലും അവരുടെ സൃഷ്ടിയാണെന്ന് , ' ദി നേംസ് ഹേഡ് ലോങ് എഗോ ' എന്ന തന്റെ പുതിയ പുസ്തകത്തില്‍ ജൊനാതന്‍ വില്‍സണ്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു . ലോകയുദ്ധങ്ങള്‍ കലക്കിമറിച്ച ഒരു പശ്ചാത്തലത്തിനിടെയാണ് ഫുട്‌ബോള്‍ പടര്‍ന്നത് . രണ്ടാം ലോകമഹായുദ്ധകാലത്ത് ശക്തിപ്പെട്ട ജൂതവിരോധവും ജൂതരായ ഹംഗേറിയന്‍ ഫുട്‌ബോള്‍ കളിക്കാരുടെ ജീവിതം കശക്കിയെറിയുന്നുണ്ട് . അടുത്തകാലത്ത് ലഭ്യമായ ആര്‍ക്കൈവല്‍ രേഖകള്‍ പരിശോധിച്ചിട്ടുള്ള വില്‍സന്‍ മുന്‍പ് നമ്മള്‍ കണ്ടിട്ടില്ലാത്ത പുതിയ ലോകം തുറന്നിടുന്നു . യുദ്ധം കൊണ്ടുവന്ന പീഡനങ്ങള്‍ ചിലര്‍ എങ്ങനെ അതിജീവിച്ചു , ചിലര്‍ എങ്ങനെ കീഴടങ്ങി എന്നതിനെ സംബന്ധിച്ച അസാധാരണമായ കാഴ്ചകള്‍ , ജീവിതത്തിന്റെ എല്ലാ ഞരമ്പുകളിലൂടെയും ഓടുന്ന രക്തം തന്നെയാണ് ഫുട്‌ബോളിനെയും നനയ്ക്കുന്നത് എന്നത് വ്യക്തമാക്കിത്തരുന്നു . ജൂതവിരോധം ഉമിത്തീയില്‍ മനുഷ്യരെ നീറ്റുകയും യുദ്ധം ജീവിതങ്ങളെ താറുമാറാക്കുകയും ചെയ്തുതുടങ്ങിയപ്പോഴേക്കും കളിജീവിതം അവസാനിപ്പിച്ചിരുന്ന ഹംഗേറിയന്‍ കളിക്കാര്‍ ലോകത്തിന്റെ പല ഭാഗത്തും ചെന്നുപെടുകയും ഫുട്‌ബോളിനെ സംബന്ധിച്ച തങ്ങളുടെ ആദര്‍ശം പ്രചരിപ്പിക്കുകയും ചെയ്യുന്നു . ഇവര്‍ എല്ലാവരും ജൂതരായിരുന്നില്ല തന്നെ . പക്ഷേ , ഹംഗേറിയരായിരുന്നു . സമൂഹജീവിത്തിലേക്ക് രക്തം കൊണ്ടുവരുന്ന ചില ധമനികള്‍ ഫുട്‌ബോളിലേക്ക് നീണ്ടുചെന്നതിന്റെ പിന്നില്‍ ഒരു പരിണാമദശയുണ്ടെന്ന് കാണാം . ജിംനാസ്റ്റിക്‌സ് , സൈക്ലിങ് തുടങ്ങിയ വിനോദങ്ങളെ തള്ളിമാറ്റിയാണ് ഫുട്‌ബോള്‍ അരങ്ങ് കീഴടക്കിയത് . ഉദാഹരണത്തിന് ജര്‍മന്‍ ജിംനാസ്റ്റുകള്‍ ഫുട്‌ബോളിനെ ഇംഗ്ലീഷ് രോഗമായാണ് കണ്ടിരുന്നത് . കാലുകൊണ്ട് കളിക്കുന്നതിനെക്കുറിച്ച് ജിംനാസ്റ്റുകള്‍ ഇങ്ങനെ പറഞ്ഞു . ' നമ്മള്‍ വെറുക്കുന്നതിനെ ചവിട്ടുകയാണ് ചെയ്യുക . ' ജര്‍മനിയില്‍ ചില സ്‌കൂളുകള്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിനെ വിലക്കിയിരുന്നു ! അതിനുശേഷം പലതവണ ലോകചാമ്പ്യന്‍മാരായ അതേ ജര്‍മനി ! വില്‍സന്റെ അഭിപ്രായത്തില്‍ 1920-കളിലും 30-കളിലും ബുദാപെസ്റ്റില്‍നിന്ന് ഒറ്റയ്ക്കും തെറ്റയ്ക്കും പുറപ്പെട്ടുപോയ പരിശീലകസംഘത്തെപ്പോലെ അത്രയും സ്വാധീനശക്തിയുള്ള മറ്റൊന്ന് ഉണ്ടായിട്ടില്ല . ജൂതപീഡനം , സാമ്പത്തികകാരണങ്ങള്‍ എന്നിവയൊക്കെ ഈ പുറപ്പെട്ടുപോകലിന്റെ പിറകിലുണ്ട് . 1912 വരെ ഓസ്ട്രിയയ്ക്കായിരുന്നു ഫുട്‌ബോള്‍ചിന്തകളുടെ മേധാവിത്വമെങ്കില്‍ ഒന്നാം ലോകയുദ്ധത്തിനുശേഷം ഹംഗറി ആ ചുമതല ഏറ്റെടുക്കുകയുണ്ടായി . എം . ടി . കെ . , ഫെറങ്ക്വാറോസ് എന്നീ ടീമുകളയായിരുന്നു ഇതിന്റെ പരീക്ഷണവേദികള്‍ . എം . ടി . കെ . എന്നാല്‍ . അതായത് ഹംഗേറിയന്‍ വ്യായാമതത്പരരുടെ വൃത്തം . ഫെറങ്ക്വാറോസ് ബുദാപെസ്റ്റിലെ ഒമ്പതാം ഡിസ്ട്രിക്ട് ആണ് . 1889-ല്‍ എം . ടി . കെ . യും 11 വര്‍ഷം കഴിഞ്ഞ് ഫെറങ്ക്വാറോസും നിലവില്‍ വന്നു . എം . ടി . കെ . ജൂത ക്ലബ്ബായി കണക്കാക്കപ്പെട്ടതിനാല്‍ ഫാസിസ്റ്റ് ഭരണകാലത്ത് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ആര്‍ക്കൈവ് നശിപ്പിക്കപ്പെടുകയുമുണ്ടായി . രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് ക്ലബ്ബ് പുനഃസ്ഥാപിക്കപ്പെട്ടത് . കമ്യൂണിസ്റ്റ് ഭരണകാലത്ത് ക്ലബ്ബുകളെ ദേശവത്കരിച്ചു . കിസ്‌പെസ്റ്റ് ക്ലബ്ബിനെ ഹോണ്‍വെഡ് എന്ന പേരില്‍ മാറ്റിയെടുത്ത് അതിനെ വലിയ ക്ലബ്ബാക്കുകയും ചെയ്തു അധികാരികള്‍ . സൈന്യത്തിന്റെ ടീമാണ് ഹോണ്‍വെഡ് . 1950-കളില്‍ ഹംഗറിയുടെ ദേശീയ ടീമിന്റെ അസ്തിവാരം ഹോണ്‍വെഡ് ആയിരുന്നു . കുറെ പേര്‍ക്ക് ഒന്നിച്ച് കളിക്കാനും പരിശീലിക്കാനും കഴിഞ്ഞതിന്റെ ഗുണം അവരുടെ കളിയില്‍ പ്രതിഫലിച്ചു . 1953ല്‍ ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ 6 - 3 ന് തോല്‍പ്പിച്ചപ്പോഴായിരുന്നല്ലോ ഹംഗറി ദേശീയ ടീം വമ്പിച്ച രീതിയില്‍ ശ്രദ്ധയിലേക്ക് വന്നത് . 1954-ല്‍ അവര്‍ ലോകകപ്പ് ഫൈനല്‍ വളരെ പ്രശസ്തമായ നിലയില്‍ ജര്‍മനിയോട് തോറ്റു . 1950 മുതല്‍ അവരെ ആരും തോല്‍പ്പിക്കുകയുണ്ടായില്ല . ബുദാപെസ്റ്റിലെ കോഫിഹൗസുകള്‍ ഫുട്‌ബോളിലെ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് എങ്ങനെ വഴിവെച്ചുവെന്നത് രസകരമാണ് . നഗരത്തില്‍ അഞ്ഞൂറോളം കോഫിഹൗസുകളുണ്ടായിരുന്നു . ബില്യാര്‍ഡ്‌സും ചീട്ടും കളിക്കാമെന്നതിന് പുറമേ നാനാവിഷയങ്ങളെക്കുറിച്ചും ചര്‍ച്ച കൊഴുത്ത ഇടങ്ങളായിരുന്നു ഈ കോഫിഹൗസുകള്‍ . ബ്രിട്ടനില്‍ പബ്ബുകളില്‍ ബിയര്‍ ഗ്ലാസും കൈയില്‍ പിടിച്ച് എഴുന്നേറ്റുനിന്നായിരുന്നു ചര്‍ച്ചയെങ്കില്‍ കോഫിഹൗസുകളില്‍ മേശയ്ക്കുചുറ്റും ഇരുന്നിട്ടുള്ള ചര്‍ച്ചയില്‍ കപ്പും സ്പൂണും പഞ്ചസാരപ്പാത്രവും ടാക്റ്റിക്‌സ് ചര്‍ച്ച ചെയ്യാനുള്ള ഉപകരണങ്ങളായി . ഇവിടെനിന്ന് ബോര്‍ഡിലെ വരയും കുറിയിലേക്കും ദൂരം അധികമില്ലായിരുന്നു . ബ്രിട്ടനില്‍ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ഉരുളാന്‍ തുടങ്ങിയ പന്ത് തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു . ഹംഗറിയില്‍ ടിക്കറ്റ് വില ജാസ്തിയായിരുന്നു . കാശ് മുടക്കാന്‍ കഴിയുന്നവരില്‍ ബുദ്ധിജീവികളുമുണ്ടാവും . കോഫിഹൗസ് സന്ദര്‍കരായിരുന്ന ഇവര്‍ സൈദ്ധാന്തികചര്‍ച്ചകള്‍ നടത്തുക സ്വാഭാവികം .
false
ഒക്ടോബർ രണ്ട് . രാത്രി . കൃത്യം പാതിരായ്ക്ക് സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ശീർഷകമോർത്ത് മോഹൻദാസ് അവർകൾ പീഠത്തിൽ നിന്നിറങ്ങി . ദശാബ്ദങ്ങളുടെ വെയിലും മഴയുമേറ്റു മിനുങ്ങിയ വടി കയ്യിലുണ്ടായിരുന്നതുകൊണ്ട് പീഠത്തിൽനിന്നുള്ള ഇറക്കം വീഴ്ചയായില്ല . ഒക്ടോബർ രണ്ടു പ്രമാണിച്ച് പ്രതിമ കഴുകാനും പൂക്കളർപ്പിക്കാനും വന്നവരിലാരോ വഴിയിലുപേക്ഷിച്ച ഒരു ചോക്കു കഷണം പീഠത്തിൽ നിൽക്കുമ്പോൾത്തന്നെ മോഹൻദാസ് കണ്ടുവച്ചിരുന്നു . അർധരാത്രിയുടെ ഇരുട്ടിൽ അതു തപ്പിയെടുത്ത് അദ്ദേഹം പ്രതിമാപീഠത്തിൽ ഇങ്ങനെയെഴുതി : മഹാത്മാ ഗാന്ധി എന്നു വിളിപ്പേരുള്ള മോഹൻദാസ് കരംചന്ദ് എഴുതുന്നതെന്തെന്നാൽ , രാഷ്ട്രപിതാവെന്ന് അവകാശപ്പെടാൻ എനിക്കു ഭയമാണ് പ്രിയപ്പെട്ടവരേ . എന്തിനെക്കുറിച്ചും രണ്ടിലേറെ അഭിപ്രായമുള്ള കാലമല്ലേ ? ഒരേയൊരു നിർദേശം ലോകസമക്ഷം വയ്ക്കാൻ മാത്രമാണ് ഈ ചോക്കെഴുത്ത് . കാലത്തിന്റെ ചുവരെഴുത്ത് എന്നു പറഞ്ഞാൽ ആരും വായിക്കില്ലെന്ന് എനിക്കറിയാം . നാടുനീളെ ഇതുപോലുള്ള പീഠങ്ങളിൽ ഒരേ നിൽപു നിൽക്കുന്ന എല്ലാ മോഹൻദാസുമാർക്കുംവേണ്ടിയുള്ള അഭ്യർഥനയാണിത് : ഒക്ടോബർ ഒന്നുവരെയും പിന്നീടു മൂന്നു മുതലും ഉണ്ടാകാത്ത ഈ പ്രതിമാശുചീകരണ പരിപാടി ദയവായി അവസാനിപ്പിക്കണം . ഒക്ടോബർ രണ്ട് ഒഴികെയുള്ള മുന്നൂറ്റി അറുപത്തിനാലേകാൽ ദിവസവും പീഠത്തിലെ ഗാന്ധിക്കു പക്ഷികളുടെ പൊതു ശുചിമുറിയാകാനാണല്ലോ വിധി . ഈ ദിവസങ്ങളിലത്രയും ജനം കാണുകയും അറിയുകയും ചെയ്യുന്ന സ്വച്ഛ ഭാരതീയനല്ലാത്ത , അലങ്കാരമില്ലാത്ത ഗാന്ധിയെ ഒരേയൊരു ദിവസം മറ്റൊന്നായി കണ്ടാൽ ജനം തിരിച്ചറിയില്ല . ആദരത്തിൽ കുളിച്ചു വൃത്തിയായി , പൂമാലയിട്ടു നിൽക്കുന്ന ഗാന്ധിയെ പുതിയ തലമുറയ്ക്കു പിടികിട്ടിയില്ലെന്നു വരും . മുഖം നഷ്ടപ്പെട്ട പ്രതിമ മാത്രമാണ് അവർക്കു ഗാന്ധി . അതുകൊണ്ട് പ്രിയപ്പെട്ടവരേ , എന്നത്തെയുംപോലെ തിരസ്കൃതനായി നിൽക്കാൻ ഒക്ടോബർ രണ്ടാം തീയതിയും ഈയുള്ളവനെ അനുവദിക്കണം . ചുറ്റും നടക്കുന്നതെല്ലാം തെളിഞ്ഞു കാണാനും കാപട്യങ്ങൾക്കു നേരെ ഉയർത്താൻ കഴിയാത്ത പൊയ്‌വടിയെപ്പറ്റി സങ്കടപ്പെടാനും ഒക്ടോബർ രണ്ടിനു മുൻപും പിൻപുമുള്ള കഷ്ടകാൽ ഭാരതീയന്റെ മുഖം തന്നെയാണു നല്ലത് . ഒപ്പ് .
false
മലയാളി തൃശ്ശിനാപ്പള്ളിയെന്ന് വിളിക്കുന്ന തിരുച്ചിറപ്പള്ളി , രംഗനാഥസ്വാമിയുടെ മണ്ണായാണ് അറിയപ്പെടുന്നത് . ലോകത്തെ തന്നെ ഏറ്റവും വിശാലമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീരംഗം ക്ഷേത്രമാണ് ഈ പ്രസിദ്ധിക്ക് കാരണം . 155 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇപ്പോഴത്തെ ക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത് പതിനാലാം നൂറ്റാണ്ടിലാണെന്ന് ചരിത്രരേഖകളില്‍ കാണുന്നു . അതിന് മുമ്പേ തന്നെ ഇവിടെ പ്രതിഷ്ഠയുണ്ടായിരുന്നു . ഉത്തരേന്ത്യയില്‍ നിന്നുള്ള സുല്‍ത്താന്‍മാരുടെ പടയോട്ടത്തില്‍ മിക്കവാറും നാശോന്‍മുഖമായ ക്ഷേത്രം പിന്നീട് പുനര്‍നിര്‍മിക്കുകയായിരുന്നു . മൂന്നു നൂറ്റാണ്ട് നീണ്ടുനിന്നു ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ . പിന്നീടും വിവിധ ദേശങ്ങളില്‍ നിന്നുള്ള പടയോട്ടങ്ങളില്‍ ആക്രമിക്കപ്പെട്ടെങ്കിലും കാലത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച ഈ വൈഷ്ണവ ആരാധനാലയം വലിയ പോറലേല്‍ക്കാതെ നിലകൊണ്ടു . ഒരു കാലത്ത് തമിഴകം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയില്‍ വലിയ പ്രചാരം നേടിയിരുന്ന വൈഷ്ണവ മതത്തിന്റെ ആസ്ഥാനകേന്ദ്രമായിരുന്നു ഈ ക്ഷേത്രം . ഇന്നും ആയിരക്കണക്കിന് ഭക്തരും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളും ദിനംപ്രതി ഇവിടെയെ ത്തുന്നു . നിങ്ങള്‍ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ഒരു തവണയെങ്കിലും ഇവിടം വരെ ചെല്ലണം . കാരണം വിശിഷ്ടമായ വാസ്തുശില്‍പ്പ ചാരുതയും അതിശയിപ്പിക്കുന്ന കൊത്തുപണികളും കൊണ്ട് സമ്പന്നമാണ് ഈ ക്ഷേത്രസമുച്ചയം . തിരുച്ചിറപ്പള്ളി നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ വടക്ക് കാവേരി നദിയുടെ രണ്ട് കൈവഴികളാല്‍ ചുറ്റപ്പെട്ട് ഒരു ദ്വീപ് പോലെ നിലകൊള്ളുന്ന ശ്രീരംഗം പട്ടണത്തിലാണ് ക്ഷേത്രം . ഭക്തര്‍ കൂട്ടത്തോടെ എത്തിക്കൊണ്ടിരുന്ന ഒരു വൈകുന്നേരമായിരുന്നു ഞങ്ങള്‍ അവിടെയെത്തിയത് . വിഷ്ണുനാമങ്ങള്‍ ജപിച്ചും ഉറക്കെ സംസരിച്ചുംകൊണ്ട് ചെറുതും വലുതുമായ സംഘങ്ങള്‍ ഏറെയുണ്ടെങ്കി ലും അതിവിശാലമാണ് ക്ഷേത്രവളപ്പ് എന്നതുകൊണ്ട് തിക്കും തിരക്കും അനുഭവപ്പെടില്ല . ക്ഷേത്രവളപ്പിനു ചുറ്റുമായി ഏഴ് കവാടങ്ങളാണുള്ളത് . നിറയെ കൊത്തുപണികള്‍ ചെയ്ത അതിമനോഹരങ്ങളായ ഗോപുരങ്ങളോട് കൂടിയ കവാടങ്ങളാണിവ . സാധാരണ ക്ഷേത്രങ്ങളിലെ പ്രധാന കവാടം കിഴക്കുഭാഗത്താണുണ്ടാവുക . പക്ഷെ ഈ ക്ഷേത്രത്തില്‍ അത് തെക്കു ഭാഗത്താണ് . പ്രധാനകവാടം തെക്കുഭാഗത്ത് നിര്‍മ്മിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട് . ഈ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നുവന്നതാണെന്നും അവിടെ പൂജ നടത്തുന്നതിനായി ബ്രഹ്മാവ് സൂര്യഭഗവാനെ നിയോഗിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു . സൂര്യന്‍ വിശിഷ്ടമായ ഈ ശ്രീകോവില്‍ തന്റെ പിന്തുടര്‍ച്ചക്കാരായ ഇഷ്വാകുരാജവംശത്തെ ഏല്‍പ്പിച്ചു . അവരുടെ തലസ്ഥാനനഗരമായ അയോധ്യയില്‍ അത് സ്ഥാപിക്കപ്പെട്ടു . ഇഷ്വാകുവംശത്തിലെ രാജാവായിരുന്നു വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ . തന്റെ പട്ടാഭിഷേകത്തിനായി ലങ്കയില്‍ നിന്നെത്തിയ വിഭീഷണന് ഈ ശ്രീകോവില്‍ രാമന്‍ സമ്മാനമായി നല്‍കി . ലങ്കയിലേക്ക് പുറപ്പെട്ട വിഭീഷണന്‍ കാവേരി തീരത്തെത്തിയപ്പോള്‍ ശ്രീകോവില്‍ താഴെവെച്ച് കുറച്ചുനേരം വിശ്രമിച്ചു . പക്ഷെ വീണ്ടും യാത്ര തുടരാന്‍ തീരുമാനിച്ചപ്പോള്‍ നിലത്തു നിന്ന് ശ്രീകോവില്‍ ഇളക്കിയെടുക്കാന്‍ കഴിഞ്ഞില്ല . അതില്‍ മനംനൊന്ത് കരയാന്‍ തുടങ്ങിയ വിഭീഷണനെ അവിടെ പ്രത്യക്ഷപ്പെട്ട രംഗനാഥസ്വാമി ആശ്വസിപ്പിച്ചു . കാവേരി തീരത്ത് പ്രതിഷ്ഠിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഭക്തനായ വിഭീഷണനോടുള്ള ഇഷ്ടം കാരണം ലങ്കയിലേക്ക് നോക്കി ശയിക്കുന്ന നിലയിലായിരിക്കും പ്രതിഷ്ഠയെന്നും വിഷ്ണു അറിയിച്ചു . അപ്പോള്‍ അവിടെ സന്നിഹിതനായിരുന്ന ചോള രാജാവ് ധര്‍മവര്‍മന്‍ ലങ്കയ്ക്ക് അഭിമു ഖമായ രീതിയില്‍ ക്ഷേത്രം നിര്‍മിച്ചുവെന്നുമാണ് ഈ ഐതിഹ്യം . വിഷ്ണുവുമായി ബന്ധപ്പെട്ട് ഉപദേവന്‍മാരുടേയും വൈഷ്ണവ കവികളുടേതും സന്യാസിമാരുടേതുമെല്ലാമായി അമ്പതിലധികം ശ്രീകോവിലുകള്‍ ഇവിടെയുണ്ട് . ശ്രീരാമന്‍ , ശ്രീകൃഷ്ണന്‍ , നരസിംഹം തുടങ്ങി മഹാവിഷ്ണുവിന്റെ അവതാരങ്ങളും വൈഷ്ണവരുടെ ആചാര്യന്‍മാരായിരുന്ന രാമാനുജനും ആഴ്വാരും എല്ലാം ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു . ക്ഷേത്രത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരത്തിന് 236 അടി ഉയരമുണ്ട് . ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരമാണിത് . ക്ഷേത്രവളപ്പിനുള്ളിലെ ടെറസ്സില്‍ കയറി നിന്നാല്‍ ഗോപുരങ്ങളുടേയും മണ്ഡപങ്ങളുടേയും വിഹഗവീക്ഷണം സാധ്യമാണ് . ഫോട്ടോകളെടുക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണിത് . ക്ഷേത്രസമുച്ചയത്തിലെ ചില ഭാഗങ്ങളിലേക്ക് ഹിന്ദുക്കളല്ലാത്തവര്‍ക്കും പ്രവേശനാനുമതിയുണ്ട് . ചെമ്പുകൊണ്ടും ആനക്കൊമ്പു കൊണ്ടുമെല്ലാം നിര്‍മിക്കപ്പെട്ട പാത ങ്ങളും ആയുധങ്ങളും കരകൗശലവസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട് . ഏറെ വിശാലമായ മണ്ഡപങ്ങളാണ് മറ്റൊരു സവിശേഷത . ഗ്രാനൈറ്റ് കൊണ്ട് നിര്‍മിച്ച ആയിരം കാല്‍ മണ്ഡപം ഏറെ വലുതാണ് . ആയിരംകാല്‍ മണ്ഡപമെന്നാണ് പേരെങ്കിലും 953 തൂണുകളാണ് ഇതിനകത്തുള്ളത് . അതിനരികില്‍ തന്നെയാണ് ആകര്‍ഷകമായ കൊത്തുപണികള്‍ കൊണ്ട് സമ്പന്നമായ ശേഷരായര്‍ മണ്ഡപം . അത്യപൂര്‍വമായ ഒട്ടേറെ ശില്‍പ്പങ്ങള്‍ ഈ മണ്ഡപത്തിന്റെ ഒറ്റക്കല്‍ തൂണുകളിലുണ്ട് . വാലുചുരുട്ടി സിംഹാസനമാക്കി ഇരിക്കുന്ന ഹനുമാന്‍ തൊട്ട് പ്രസവത്തിന്റെ ദൃശ്യങ്ങള്‍ വരെ ജീവന്‍ തുടിക്കുന്ന രീതിയില്‍ കൊത്തിവെച്ചിരിക്കുന്നു . ഗരുഡമണ്ഡപം , കിളി മണ്ഡപം , രംഗവിലാസ് മണ്ഡപം എന്നിങ്ങനെ പേരുള്ള വലിയ മണ്ഡപങ്ങള്‍ വേറെയുമുണ്ട് . ശ്രീകോവിലുകള്‍ക്കും മണ്ഡപങ്ങള്‍ക്കും പുറമെ 17 വലിയ ഗോപു രങ്ങളും ഉപദേവന്‍മാരുടെ അമ്പതിലധികം ശ്രീകോവിലുകളും ഒന്‍പത് കുളങ്ങളുമുള്ള ഈ ക്ഷേത്രവളപ്പിനുള്ളില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തി കാഴ്ചകള്‍ കണ്ടുവരാന്‍ മൂന്നോ നാലോ മണിക്കുറുകള്‍ നിങ്ങള്‍ ചെലവഴിക്കേണ്ടി വരും .
false
ടുൾസ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ‘ പ്രപഞ്ചത്തിന്റെ കേന്ദ്രം ’ എന്ന് ആളുകള്‍ പേരിട്ടിരിക്കുന്ന ഒരു സ്ഥലം … കാഴ്‌ചയിൽ വെറും 30 ഇഞ്ച് വ്യാസമുള്ള ഒരു ചെറിയ വൃത്തം മാത്രമാണ് . അതിനുചുറ്റും 13 ഇഷ്ടികകൾ അടുക്കിവെച്ച മറ്റൊരു വൃത്തം കൂടി കാണാം . മൊത്തത്തിൽ എട്ട് അടിവരെ വിസ്‌തീർണമുള്ള ഈ സർക്കിൾ പക്ഷേ , വളരെ വലിയ ഒരത്ഭുതത്തെ ഉള്ളിലൊളിപ്പിക്കുന്നു . ഒരാൾ ആ കോൺക്രീറ്റ് സർക്കിളിനുള്ളിൽ കയറി നിന്ന് ശബ്ദമുണ്ടാക്കിയാൽ , ആ ശബ്‌ദം യഥാർത്ഥ ശബ്ദത്തേക്കാൾ ഉച്ചത്തിൽ പ്രതിധ്വനിക്കുകയും , നിങ്ങൾക്ക് ആ പ്രതിധ്വനി കേൾക്കാൻ സാധിക്കുകയും ചെയ്യും . ചിലപ്പോൾ താഴ്വരകളിലും മറ്റും അനുഭവപ്പെടുന്ന പോലെ നമ്മുടെ തന്നെ പ്രതിധ്വനി നമുക്ക് കേൾക്കാനാകും അവിടെ . അതും നിങ്ങൾ പറയുന്നതിന്റെ ഇരട്ടി ശബ്‌ദത്തിൽ . പക്ഷേ , അതല്ല അതിന്‍റെ പ്രത്യേകത . ആ പ്രതിധ്വനി നിങ്ങൾക്ക് മാത്രമേ കേൾക്കാൻ കഴിയൂ എന്നതാണ് അതിന്‍റെ സവിശേഷത . വൃത്തത്തിനു വെളിയിൽ നിൽക്കുന്ന ആർക്കും തന്നെ നിങ്ങൾ പറഞ്ഞത് കേൾക്കാൻ കഴിയില്ല . നിങ്ങൾ ഇനി എത്ര ഒച്ചവെച്ചാലും വെളിയിൽ നിൽക്കുന്ന ആർക്കുംതന്നെ അത് കേൾക്കാനും സാധിക്കില്ല . എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നത് ഇന്നും ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു നിഗൂഢതയാണ് . ശബ്ദത്തിന്റെ ഈ നിഗൂഢത അതിനകത്ത് മാത്രമല്ല പുറത്തുമുണ്ട് . വൃത്തത്തിന് പുറത്ത് നിൽക്കുന്ന ഒരാളുടെ ശബ്ദവും വൃത്തത്തിനകത്ത് കേൾക്കുമ്പോൾ മുറിഞ്ഞുപോകും . അതായത് വൃത്തത്തിനകത്ത് നിൽക്കുന്ന വ്യക്തി പറയുന്നത് പുറത്തും , പുറത്തുനിൽകുന്ന വ്യക്തി പറയുന്നത് അകത്തും കേൾക്കാൻ സാധിക്കില്ല . ഇനി വൃത്തത്തിനുള്ളിൽ കയറി നിങ്ങൾ ഒരു മൊട്ടു സൂചി ഇട്ടു എന്ന് വിചാരിക്കുക , സാധാരണ കേൾക്കുന്ന പോലെ ഒരു ചെറിയ ശബ്‌ദമല്ല കേൾക്കുക . മറിച്ച് , വലിയ എന്തോ ഒന്ന് തകർന്ന് വീഴുന്ന ഭയാനകമായ ഒച്ചയാണ് കേൾക്കുക . ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ഇന്നും ആർക്കും നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല . നിരവധി ആളുകളാണ് ഈ പ്രതിഭാസത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നത് . തുൾസ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു പാലം തീപിടിച്ച് നശിച്ചതിനുശേഷം 80 -കളിൽ അത് പുനർനിർമ്മിക്കുന്ന സമയത്താണ് ഈ വൃത്തം നിർമ്മിച്ചത് . ഇത് പ്രപഞ്ചത്തിന്റെ കേന്ദ്രമായാണ് അറിയപ്പെടുന്നത് . ചിലർ ഇത് എല്ലാ പ്രപഞ്ച ഊർജ്ജങ്ങളും കൂടിച്ചേരുന്ന ഒരു ചുഴിയാണെന്ന് വിശ്വസിക്കുന്നു . മറ്റ് ചിലർ ഇത് പ്രേതബാധയുള്ള സ്ഥലമായാണ് കാണുന്നത് . എന്തുതന്നെയായാലും , അത് കാഴ്ചവെക്കുന്ന വിസ്‍മയങ്ങൾ ചെറുതല്ല .
false
ഡൽഹി നഗരത്തെ വീണ്ടും പൊള്ളിച്ച് ഉഷ്ണക്കാറ്റ് . ഇന്നലെ വീശിയടിച്ച കാറ്റ് താപനില 44 ഡിഗ്രിയിലെത്തിച്ചു . ഇന്നും സമാന അവസ്ഥ തുടരുമെന്നാണു സൂചന . ഇതിനിടെ നഗരത്തിൽ മഴ ഈ നാളെയോ ബുധനാഴ്ചയോ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം . ശനിയാഴ്ച കൂടിയ താപനില 42 . 3 ഡിഗ്രിയാണു രേഖപ്പെടുത്തിയത് . രണ്ടു ദിവസം ഉഷ്ണക്കാറ്റ് വീശുമെന്നു കാലാവസ്ഥാ നിരീക്ഷണം കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു . ഇന്നലെ കുറ‍ഞ്ഞ താപനില 33 ഡിഗ്രിയാണു രേഖപ്പെടുത്തിയത് . വ്യാഴാഴ്ച ശക്തമായ മഴയെത്തുമെന്നും നാളെയും ബുധനാഴ്ചയും നേരിയ മഴ പെയ്യുമെന്നുമാണു പ്രവചനം . വേനൽ അവധി എട്ട് വരെ .
false
പതിനെട്ട് വർഷം പ്രാണന്റെ പാതിയായി കൂടെയുണ്ടായിരുന്ന ഒരുവനാണ് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ മകളെയും കൂട്ടി ലക്ഷ്മിയുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയത് . സംഗീത സംവിധായകനും വയലിസ്റ്റുമായി ബാലഭാസ്കറിനും കുടുംബത്തിനും സംഭവിച്ച അപകടത്തെക്കുറിച്ച് ഞെട്ടലോടെയാണ് മലയാളികള്‍ അറിഞ്ഞത് . ഭാര്യ ലക്ഷ്മിക്കും മകള്‍ തേജസ്വനി ബാലയ്ക്കുമൊപ്പം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ പോയി മടങ്ങുന്പോഴായിരുന്നു അപകടം . ബാലഭാസ്കറിനെയും തേജസ്വനിയെയും വിധി മരണത്തിന്റെ രൂപത്തിൽ വന്ന് വിളിച്ചിറക്കി കൊണ്ടുപോയി എന്ന് പറയുന്നതാകും ശരി . ഒരാഴ്ച മുമ്പ് നടന്ന അപകടത്തിൽ നിന്നും ലക്ഷ്മി ഇപ്പോഴും ബോധത്തിലേക്ക് എത്തിയിട്ടില്ല . മകൾ തേജസ്വിനി ബാല അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ മരിച്ചിരുന്നു . ജീവിതത്തിനും മരണത്തിനും ഇടയിലുളള നൂൽപ്പാലത്തിലൂടെ ബാലഭാസ്കർ നടന്നു നീങ്ങിയത് ഏഴുദിവസം . ഇന്ന് പുലർച്ചെ ഒരു മണിക്ക് ഹൃദയാഘാതം മൂലം ബാലഭാസ്കറും ഈ ലോകത്തില്‍ നിന്ന് മടങ്ങിപ്പോയി . അതോടെ സ്വര്‍ഗ്ഗം പോലൊരു വീട്ടില്‍ ലക്ഷ്മി തനിച്ചായി . രണ്ട് ദിവസം മുമ്പ് തന്നെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു . എന്നാൽ വെന്റിലേറ്ററിൽ തന്നെയായിരുന്നു ഇരുവരും . കുത്തി വച്ച മരുന്നിന്റെ സമയം കഴിയുമ്പോൾ ലക്ഷ്മി ഇടയ്ക്ക് ബോധത്തിലേക്ക് തിരികെ വന്നിരുന്നു . അപ്പോഴെല്ലാം അവർ അന്വേഷിച്ചത് രണ്ട് വയസ്സുകാരി മകൾ തേജസ്വിനിയെക്കുറിച്ചാണ് . സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച കുഞ്ഞിന്റെ മൃതദേഹം രണ്ട് ദിവസത്തോളം എംബാം ചെയ്ത് സൂക്ഷിച്ചിരുന്നു . എന്നാൽ ലക്ഷ്മിയുടെ വീട്ടുവളപ്പിൽ തന്നെ ബന്ധുക്കളുടെ തീരുമാനപ്രകാരം മൃതദേഹം സംസ്കരിക്കുകയാണുണ്ടായത് . അവസാനമായി മകളെ ഒരുനോക്ക് കാണാൻ ബാലഭാസ്കറിനോ ലക്ഷ്മിക്കോ കഴിഞ്ഞില്ല . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ‌ നിന്ന് ലക്ഷ്മിയുടെ കൈ പിടിച്ചതാണ് ബാലഭാസ്കർ . ഇരുപത്തിയൊന്നാമത്തെ വയസ്സിൽ പ്രണയിച്ചു തുടങ്ങിയ രണ്ടുപേർ . പ്രണയത്തിന്റെ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് 2000 ‍ഡിസംബർ 16നായിരുന്നു വിവാഹം . ബാലുവിന്റെ വളർച്ചയുടെ ഓരോ പടിയിലും ലക്ഷ്മി സഹയാത്രികയായി . വേദികളിൽ നിന്നും വേദികളിലേക്ക് , പ്രശസ്തിയിലേക്ക് ബാലഭാസ്കർ എന്ന വയലിനിസ്റ്റ് കുതിച്ചുയർന്നപ്പോൾ ലക്ഷ്മിയുടെ പ്രണയം എല്ലാത്തിനും സാക്ഷിയായി . ഒടുവിൽ പതിനാറ് വർഷങ്ങൾക്ക് ശേഷം ഇവരുടെ പ്രണയ സം​ഗീതജീവിതത്തിലേക്ക് ജാനിയെത്തി . കാത്തിരിപ്പിന്റെ എല്ലാ സങ്കടങ്ങളെടെയും നിഷ്ഫലമാക്കുകയായിരുന്നു ജാനി എന്ന തേജസ്വിനി ബാല . രണ്ടാമത്തെ വയസ്സിൽ അമ്മയ്ക്ക് സങ്കടം മാത്രം നൽകി തേജസ്വിനി ബാല അച്ഛനൊപ്പം യാത്ര പോകുമ്പോൾ ലക്ഷ്മി ആശുപത്രിക്കിടക്കയിൽ തനിച്ചാണ് . പൊന്നുമോളും ഭർത്താവുമില്ലാത്തെ ലോകത്തോട് ലക്ഷ്മി എങ്ങനെ പ്രതികരിക്കുമെന്ന നോവോർമ്മയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും . ഒറ്റ പ്രാർത്ഥനയേയുള്ളു അവര്‍ക്ക് . ഈ സങ്കടത്തിൽ നിന്ന് കര കയറാനുളള ധൈര്യം ലക്ഷ്മിക്ക് കൊടുക്കണേ എന്ന് .
false
ബംഗാളൂരു ഫുട്ബോൾ ക്ലബ്‌ കർണാടകയിലെ ബംഗാളുരു കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്‌ ആണ് . ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലാണ് കളിക്കുന്നത് . ഐ-ലീഗ് കളിക്കുന്ന ആദ്യ സീസണിൽ തന്നെ കീരീടം നേടിയ ഇന്ത്യയിലെ ആദ്യ ടീമുമാണ് ബംഗാളൂരു എഫ് . സി . മുംബൈ കേന്ദ്രീകരിച്ചുള്ള ജെ . എസ . ഡബ്ല്യു . ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ 2013ൽ തുടക്കം കുറിച്ച് . 24000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ മൈതാനാമാണ് ക്ലബ്ബിന്റെ ഹോം ഗ്രൌണ്ട് . ജൂലൈ 2013ൽ ആരംഭിച്ച ക്ലബ്‌ , രാജ്യത്തെ തന്നെ പ്രമുഖ ഫുട്ബോൾ ക്ലബ്‌ ആണ് . ഒരു ശക്തമായ കമ്മ്യൂണിറ്റി , ഇംഗ്ലണ്ട് ലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഫുട്ബോൾ ക്ലബ്ബ് ഘടന മാതൃകയിലാണ് സ്ഥാപിച്ചിരിക്കുന്നത് . ഏപ്രിൽ 2014 ൽ ക്ലബ്ബ് യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യം വെച്ച് നഗരത്തിൽ ആദ്യ ബി . എഫ് . സി സോക്കർ സ്കൂൾ തുടങ്ങി . ജനുവരി 2013ൻറെ തുടക്കത്തിൽ , മുംബൈ ടിഗേര്സ് , 2013 ഐ-ലീഗ് 2 ഡിവിഷനിലോട്ടുള്ള രജിസ്റ്റർ നടപടികൾ പൂർത്തികരിക്കാൻ പരാജയപെട്ട വാർത്തകൾ പുറത്തു വന്നു . പക്ഷെ അവർക്ക് ഇന്ത്യയിലെ ടോപ്-ടയർ ലീഗ് ആയ ഐ-ലീഗിലേക്ക് നേരിട്ട് പ്രവേശനം കൊടുത്തു . ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കാശ് പയ്മെന്റ്റ്‌ കൊടുക്കുനതിലൂടെയാണ് . പിന്നീട് ജനുവരി 12ന് , എ . ഐ . എഫ് . എഫ് . നടത്തിയ എക്സിക്യൂട്ടീവ്‌ യോഗത്തിൽ ഇത്തരത്തിൽ ഉള്ള കോർപ്പറേറ്റ് ടീമുകൾക്ക് നേരിട്ട് എൻട്രി കൊടുക്കുന്നതിനുള്ള തീരുമാനമായി . ഏപ്രിൽ 21 , 2014 , ടെമ്പൊ എഫ് . സിയെ 4 - 2നു തകർത്തു ഐ-ലീഗ് സ്വന്തമാക്കി . ക്ലബ്ബിന്റെ ആദ്യ ട്രോഫിയും . ജനുവരി 11 , 2015 : ബംഗാളൂരു എഫ് . സി ടെമ്പൊ എഫ് . സിയെ ഫൈനലിൽ 2 - 1നു പരാജയപെടുത്തി അവരുടെ ആദ്യ ഫെഡറേഷൻ കപ്പ്‌ സ്വന്തമാക്കി ഏപ്രിൽ 17 , 2016 : സൽഗോകർ എഫ് . സിയെ സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു രണ്ടാം ഐ-ലീഗ് കിരീടം സ്വന്തമാക്കി . ജൂലൈ 2014നു ബംഗാളൂരു കിറ്റ്‌ നിർമാതാക്കളായ പൂമയുമായി കരാർ ഒപ്പിട്ടു . ബംഗാളൂരു എഫ് . സി അതിന്റെ എല്ലാ കളിയും നഗരത്തിനെ ഹൃദയ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആണ് കളിക്കാർ . വെസ്റ്റ് സ്റ്റാന്റ് ആണ് ഏറ്റവും വലുതും കൂടുതൽ സീറ്റ്‌ ഉള്ളതും . വി . ഐ . പി . ബോക്സ്‌ സ്ഥിതി ചെയ്യുന്നതും അവിടെ തന്നെയാണ് . ക്ലബ്ബിന്റെ ആരംഭത്തിൽ തന്നെ ടീം ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് 2013 - 14 ഐ-ലീഗ് കളിക്കുക എന്ന് വിളംബരം ചെയ്തു . 15,000 പേർക്ക് ഇരികാവുന്ന ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയം അസ്ട്രോടുര്ഫ് ആണ് ഉപയോഗിക്കുന്നത് . 2014 - 15 സീസൺ മുതൽ ക്ലബ്‌ കളിക്കുന്നത് 24,000 പേർക്ക് ഇരിക്കാവുന്ന ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് . സി . കെ . വിനീത്
false
ബാല്ല്യമില്ലാതെ പോകുന്ന എത്ര കുഞ്ഞുങ്ങളുണ്ടാകും ഇന്ത്യയില്‍ ? ഒരുപാടുണ്ടാകും . പലവിധ കാരണങ്ങള്‍ കൊണ്ട് ജീവിതത്തിന്‍റെ ചുമടുകള്‍ നേരത്തെ വന്ന് ചുമലില്‍ വീണവര്‍ . കൃത്യമായ വിദ്യാഭാസത്തിനുള്ള അവസരമില്ലാതെ , കഴിക്കാന്‍ ഭക്ഷണമില്ലാതെ , അന്തിയുറങ്ങാന്‍ കൂരയില്ലാതെ … എന്നാല്‍ , ഇവിടെ കുഞ്ഞുങ്ങള്‍ വെള്ളത്തിനായുള്ള ഓട്ടത്തിലാണ് . സിദ്ധാര്‍ത്ഥ് ധാഗേ എന്ന പത്തു വയസ്സുകാരനെ നോക്കൂ , രണ്ട് പാത്രം വെള്ളത്തിനായി ഈ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സഞ്ചരിക്കുന്നത് 14 കിലോമീറ്ററാണ് . ഔറംഗാബാദ്- ഹൈദ്രാബാദ് പാസഞ്ചറില്‍ സഞ്ചരിച്ചാണ് സിദ്ധാര്‍ത്ഥ് ഈ രണ്ട് പാത്രം വെള്ളവുമായെത്തുന്നത് . ഇത് സിദ്ധാര്‍ത്ഥിന്‍റെ മാത്രം അവസ്ഥയല്ല . അവന്‍റെ പരിസരത്തുള്ള മറ്റ് കുട്ടികളുടെ അവസ്ഥയും ഇതൊക്കെ തന്നെ . 12 വയസ്സുകാരിയായ അയേഷാ ഗരുഡ് , അവളുടെ ഒമ്പത് വയസ്സുള്ള സഹോദരി ഇവരെല്ലാം ഇതേ ട്രെയിനില്‍ വെള്ളവുമായി മടങ്ങുന്നത് കാണാം . മരത്വാഡാ ജില്ലയിലെ വരള്‍ച്ചയും ജലക്ഷാമവും എത്ര രൂക്ഷമാണെന്ന് ഈ കുഞ്ഞുങ്ങള്‍ പറയും . ഏഴായിരത്തിനു മുകളില്‍ വരുന്ന ഗ്രാമവാസികള്‍ ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വെറും ഒരു ബക്കറ്റ് വെള്ളത്തിനായി പോലും കിലോമീറ്ററുകള്‍ താണ്ടുന്നു . പക്ഷെ , വെള്ളത്തിനായുള്ള സിദ്ധാര്‍ത്ഥിന്‍റെ യാത്രയാണ് അങ്ങേയറ്റം കഠിനം . ഉച്ചയോട് കൂടി അവന്‍ വീട്ടില്‍ നിന്നിറങ്ങും . മുകുന്ദ്വാടി റെയില്‍വേ സ്റ്റേഷനിലെത്തും . ഔറംഗാബാദ് നഗരത്തിലേക്കുള്ള ട്രെയിന്‍ കയറും . അവിടെ സ്റ്റേഷനിലുള്ള ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കും . തിരികെ വീട്ടിലെത്തുന്നത് വൈകുന്നേരം അഞ്ചരയോട് കൂടിയാണ് . ഒരു ഭാഗത്തേക്ക് ഏഴ് കിലോമീറ്ററാണ് . രണ്ടുഭാഗവും കൂടി 14 കിലോമീറ്റര്‍ . മിക്കപ്പോഴും മൂന്ന് മണിക്കൂര്‍ നേരമൊക്കെയാണ് ട്രെയിന്‍ വൈകിയോടുന്നത് . ട്രെയിനിന്‍റെ വരവും കാത്ത് സിദ്ധാര്‍ത്ഥ് , അയേഷ , സാക്ഷി തുടങ്ങി എല്ലാ കുട്ടികളും അവിടെയൊരു മരച്ചുവട്ടിലിരിക്കും . ട്രെയിനെത്തിയാലാകട്ടെ കുറച്ച് മിനിറ്റ് നേരം മാത്രമാണ് ആ സ്റ്റേഷനില്‍ നിര്‍ത്തിയിടുക . ഉടനെ പുറപ്പെടുകയും ചെയ്യും . അതുകൊണ്ട് തന്നെ തിരക്കിനിടയില്‍ അപകടവുമുണ്ടാകും മിക്കപ്പോഴും . ഔറംഗാബാദ് സ്റ്റേഷനില്‍ 40 മിനിറ്റ് നേരമാണ് വണ്ടി നിര്‍ത്തിയിടുക . ആ നാല്‍പത് മിനിറ്റില്‍ വെള്ളം ശേഖരിക്കണം . അതിനേക്കാളൊക്കെ കഷ്ടമാണ് തൂവിപ്പോകാതെ ഈ വെള്ളം വീട്ടിലെത്തിക്കുക എന്നുള്ളത് . ഇത്രയേറെ കഠിനമാണ് സിദ്ധാര്‍ത്ഥിന്‍റേയും കൂട്ടുകാരുടെയും കാര്യം . പക്ഷെ , അച്ഛനും അമ്മയും പണിക്ക് പോയില്ലെങ്കില്‍ അന്നന്നത്തെ അന്നം കിട്ടില്ല എന്നതിനാല്‍ത്തന്നെ വെള്ളം ശേഖരിക്കാന്‍ ഈ കുട്ടികള്‍ പോവുകയല്ലാതെ മറ്റു വഴികളില്ല . നിര്‍മ്മല ദേവി നഗറെന്ന സമീപ പ്രദേശത്തെ ഗ്രാമത്തിന്‍റെ കാര്യവും മറിച്ചല്ല . അവിടേയും ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് . ആഴ്ചയില്‍ നാല് ദിവസം ഇവിടെ വെള്ളം വരും . 1150 രൂപ വരെ നല്‍കിയാണ് ഗ്രാമവാസികള്‍ ഈ വെള്ളം വാങ്ങുന്നത് . ചില സമയങ്ങളില്‍ ചില കുടുംബങ്ങള്‍ക്ക് വെള്ളം കിട്ടുകയേ ചെയ്യാത്ത സ്ഥിതിയുമുണ്ട് . സുമന്‍ബായ് നിര്‍മ്മല ദേവി കഴിഞ്ഞ 20 വര്‍ഷങ്ങളായി നഗറിലെ താമസക്കാരിയാണ് . അവര്‍ക്കും ട്രെയിനില്‍ പോയി വെള്ളം ശേഖരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകാറുണ്ട് . 300 അടി താഴ്ചയുള്ള കുഴല്‍ക്കിണര്‍ ഇവര്‍ കുഴിച്ചിട്ടുണ്ട് എങ്കിലും ഏപ്രില്‍ മുതല്‍ അതില്‍ ഒരു തുള്ളി വെള്ളമില്ലാതെയാകും ? മിക്കപ്പോഴും വെള്ളത്തിനായി ട്രെയിനില്‍ പോയി വരുന്ന കുട്ടികളുടെ ഗാര്‍ഡിയന്‍ കൂടിയാണ് സുമന്‍ബായ് . പക്ഷെ , ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മക്കളുടെ ഈ ദുരിത യാത്രകളെക്കുറിച്ചോര്‍ത്ത് ആധിയുണ്ട് . ' ട്രെയിനിലുള്ള ഈ യാത്ര എത്ര അപകടം പിടിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം . പക്ഷെ , കുറച്ച് വെള്ളം കിട്ടണമെങ്കില്‍ ഇതല്ലാതെ നമുക്ക് വേറെ മാര്‍ഗമില്ല ' എന്നാണ് അവര്‍ വേദനയോടെ പറയുന്നത് . മക്കളെ സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ പുസ്തകം വേണം , യൂണിഫോം വേണം . അതിന് പണിക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല . ഔറംഗാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ നന്ദകുമാര്‍ ഗോഥലേ പറയുന്നത് , ' ഇവരുടെ അവസ്ഥ അറിയാഞ്ഞിട്ടല്ല . അതില്‍ വിഷമവും ഉണ്ട് . പക്ഷെ , നമുക്ക് മുന്നില്‍ മാര്‍ഗങ്ങളൊന്നും തന്നെയില്ല . പണമടക്കുന്നവര്‍ക്ക് വെള്ളം നല്‍കുക എന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് . എല്ലാവരേയും സഹായിക്കണമെന്നുണ്ടെങ്കിലും ഞങ്ങളനുഭവിക്കുന്നത് അത്രയും രൂക്ഷമായ ജലക്ഷാമമാണ് ' എന്നാണ് . ജലക്ഷാമം ആ പ്രദേശത്തെയാകെ തന്നെ വലച്ചിരിക്കുകയാണ് . ടാപ്പിലൂടെ എല്ലാ വീട്ടിലും വെള്ളമെത്തിക്കുന്ന ഒരു പദ്ധതി കഴിഞ്ഞ 11 വര്‍ഷമായി ചര്‍ച്ചയില്‍ മാത്രമൊതുങ്ങുകയാണ് . ഏതായാലും , ജീവിക്കാനായി ഏറ്റവും അത്യാവശ്യമായ ജലത്തിനു വേണ്ടിത്തന്നെ അലഞ്ഞ് ഒരു നാട്ടിലെ അനേകം ബാല്യങ്ങള്‍ ഇല്ലാതാവുകയാണ് . 18 , 2019 , 3:50 .
false
ഇക്സോറ കൊക്കീനിയ എന്ന ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിലെ ഒരു വിഭാഗമാണ് ചെത്തി . ഇത് തെച്ചി,തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു . ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത് . . കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു . ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ്‌ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ് , കടും ചുവപ്പ് , റോസ് , ഓറഞ്ച് , മഞ്ഞ , വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട് . ആഫ്രിക്കൻ മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗ്ഗങ്ങൾ കണ്ടുവരുന്നു . ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1 . 2 മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വലിയ ചെത്തിച്ചെടികളും . ഇത്രയും ഉയരത്തിൽ വളരാത്ത കുള്ളന്‌മാരായ ചെത്തിച്ചെടികളുമാണവ . ഉയരം കൂടിയ ചെത്തികൾ പരമാവധി 3 . 6 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട് . കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട് . ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്‌ . മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട് . ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട് . ഔഷധ ഗുണമുള്ള ഇത് ചുവപ്പ് , മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത് . പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട് . കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട് . ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ് . രസം : കഷായം , തിക്തം ഗുണം : ലഘു വീര്യം : ശീതം വിപാകം : കടു വേര് , പൂവ് , സമൂലം കടും ചുവപ്പ് തെച്ചി ചെത്തി റോസ് നിറത്തിലുള്ള തെച്ചിപ്പൂവ് ചെത്തിപ്പഴം ചെത്തി ചെത്തി തെച്ചിപ്പൂവ് തെച്ചിപ്പൂവ് വെള്ള ചെത്തി തെച്ചി കാട്ടു ചെത്തി കായ , ഇല ചെത്തി ഇളം ഇലകൾ തെച്ചി തളിരില മഞ്ഞതെറ്റിയുടെ മൊട്ടുകൾ തെറ്റി മുകുളങ്ങൾ ചെത്തി ഇളം മൊട്ടുകൾ തെച്ചി മൊട്ടുകൾ പിങ്ക് തെച്ചി പൂക്കൾ സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് .
false
പഞ്ചാബ് സംസ്ഥാനത്തെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ഭത്നൂറ കലാൻ . കപൂർത്തല ജില്ല ആസ്ഥാനത്തുനിന്നും 10 കിലോമീറ്റർ അകലെയാണ് ഭത്നൂറ കലാൻ സ്ഥിതിചെയ്യുന്നത് . ഭത്നൂറ കലാൻ വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ് . ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച് . 2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ഭത്നൂറ കലാൻ ൽ 220 വീടുകൾ ഉണ്ട് . ആകെ ജനസംഖ്യ 1129 ആണ് . ഇതിൽ 593 പുരുഷന്മാരും 536 സ്ത്രീകളും ഉൾപ്പെടുന്നു . ഭത്നൂറ കലാൻ ലെ സാക്ഷരതാ നിരക്ക് 72 . 1 ശതമാനമാണ് . ഇത് സംസ്ഥാന ശരാശരിയായ 75 . 84 ലും താഴെയാണ് . ഭത്നൂറ കലാൻ ലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 101 ആണ് . ഇത് ഭത്നൂറ കലാൻ ലെ ആകെ ജനസംഖ്യയുടെ 8 . 95 ശതമാനമാണ് . 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം 365 ആളുകൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു . ഇതിൽ 320 പുരുഷന്മാരും 45 സ്ത്രീകളും ഉണ്ട് . 2011 ലെ കാനേഷുമാരി പ്രകാരം 53 . 15 ശതമാനം ആളുകൾ അവരുടെ ജോലി പ്രധാന വരുമാനമാർഗ്ഗമായി കണക്കാക്കുന്നു എന്നാൽ 32 . 05 ശതമാനം പേർ അവരുടെ ഇപ്പോഴത്തെ ജോലി അടുത്ത 6 മാസത്തേക്കുള്ള താത്കാലിക വരുമാനമായി കാണുന്നു . ഭത്നൂറ കലാൻ ലെ 298 പേരും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നു . 0 പേർ പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവരാണ് .
false
ലോകമെമ്പാടും പല തരത്തിലുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചു വരികയാണ് എന്നറിയാമല്ലോ . പലപ്പോഴും നമ്മൾ ഇത്തരം വാർത്തകൾക്ക് ഒരു പരിധിക്കപ്പുറം പ്രാധാന്യം നൽകാറില്ല എന്നുള്ളതാണ് സത്യം . എന്തുകൊണ്ടെന്നാൽ ഇതൊന്നും നമ്മളെയൊന്നും ബാധിക്കാറില്ലെന്നു നാം കരുതുന്നു . ഇനി ഇവിടെ പറയാൻ പോകുന്നത് നിങ്ങൾ ഇരയാവുന്ന ഒരു സൈബർ ആക്രമണത്തെക്കുറിച്ചല്ല മറിച്ചു നിങ്ങൾ കൂടി ഒരു സ്പോൺസർ ആകാവുന്ന ഒരു ആഗോള സൈബർ ആക്രമണ സാധ്യതയെക്കുറിച്ചാണ് . തികച്ചും അപ്രതീക്ഷിതവും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്നു തീർത്തും ഒഴിഞ്ഞു മാറാൻ പറ്റാത്തതുമായ ഒന്ന് . ലോകത്ത് എവിടെയെങ്കിലും നടക്കുന്ന ഒരു സൈബർ ആക്രമണത്തിന്റെ ഫലമായി ആക്രമണത്തിന് ഇരയാവുന്ന സ്ഥാപനത്തിന് അവരുടെ ദൈനംദിന പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുന്നു എന്ന് വിചാരിക്കുക . ഈയൊരു ആക്രമണത്തിന്റെ രീതി വച്ച് ഇത് ഒരു ബോട്ട്നെറ്റ് ആക്രമണം ആണെന്ന് മനസ്സിലാവുന്നു . അപ്പോൾ എന്താണ് ഈ ബോട്ട്നെറ്റ് ? എങ്ങനെയാണു ബോട്ട്നെറ്റ് ഉപയോഗിച്ച് ഒരു ഡിഡോസ് ആക്രമണം നടത്തുന്നത് ? ഇന്റർനെറ്റുമായി ബന്ധിപ്പിച്ചുള്ള അനേകം ഉപകരണങ്ങൾ , ഇവയെല്ലാം ഒരു മാസ്റ്റർ പ്രോഗ്രാമിനാൽ നിയന്ത്രിക്കപ്പെട്ട് അതിന്റെ നിർദേശങ്ങൾ അനുസരിച്ച് ഒരു ടാർഗറ്റ് നെറ്റ്‌വർക്ക് ആക്രമിക്കുകയോ അഥവാ ഇടതടവില്ലാതെ സംവദിക്കുകയോ ചെയ്യുന്നു . തൽഫലമായി ടാർഗറ്റ് ചെയ്യപ്പെട്ട നെറ്റ്‌വർക്ക് തിരക്കിൽ ആവുകയും പ്രധാനപ്പെട്ട പല ദൈനം ദിന ബിസിനസ് ഇടപാടുകളെ ബാധിക്കുകയും ചെയ്യുന്നു . ടാർഗറ്റ് ചെയ്യപ്പെട്ട നെറ്റ്‌വർക്കിലെ സെർവറുകൾ പ്രവർത്തനം നിർത്തപ്പെടുകയും ചെയ്യുന്നു . ഇങ്ങനെ സംഭവിക്കുന്നത് തിരക്കുള്ള ഒരു ഈകോമേഴ്‌സ് സൈറ്റ് ആണെങ്കിൽ അവർക്കു വരാവുന്ന നഷ്ടം ആലോചിച്ചു നോക്കൂ . ഇത് ചെയ്യാതിരിക്കണമെങ്കിൽ വിടുതൽ പണം നൽകണമെന്നും ഹാക്കർ ഗ്രൂപ്പ് അറിയിക്കാറുണ്ട് . ഒരു ബോട്ട്നെറ്റിന് വേണ്ട അനേകായിരം ഉപകരണങ്ങൾ എങ്ങനെയാണ് ഈ അക്രമികൾ നേടുന്നത് ? ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ച് ആശയ വിനിമയം നടത്തുന്ന ഏതൊരു ഉപകരണവും , കംപ്യൂട്ടർ തന്നെ ആകണമെന്നില്ലല്ലോ . ഇത് ഒരു ആകാം , അല്ലെങ്കിൽ ഉപകരണം ആകാം , മൊബൈൽ ആകാം . അല്ലെങ്കിൽ ഒരു കുക്കിങ് റേഞ്ച് ആകാം . ഈ ഉപകരണത്തിലെ സുരക്ഷാ പഴുതുകൾ ഉപയോഗപ്പെടുത്തി ഒരു അതിലേക്കു മുൻപേ തന്നെ ഡൗൺലോഡ് ചെയ്തിട്ടുള്ള അവസ്ഥയാണെങ്കിൽ അത് ആണെന്ന് പറയേണ്ടി വരും . ഇത്തരത്തിലുള്ള അനേകം ഉപകരണങ്ങളാണ് ഒരു ബോട്ട്നെറ്റ് ആയി രൂപാന്തരപ്പെടുന്നത് . അതായതു നിങ്ങളറിയാതെ നിങ്ങളുടെ വീട്ടിലുള്ള ഒരു ഉപകരണം ലോകത്തെവിടെയോ നടക്കുന്ന വിധ്വംസക പ്രവൃത്തിയിൽ ഏർപ്പെടുന്ന സാഹചര്യം . 2016 സെപ്റ്റംബറിൽ സ്മാർട് ഉപകരണങ്ങളെ ബാധിച്ച മിറായ് മാൽവെയർ ഇത്തരത്തിൽ വ്യാപകമായി അക്രമണങ്ങൾക്കായി ഉപയോഗിച്ചിരുന്നു . ഇന്റർനെറ്റുമായി ബന്ധിപ്പിച്ചുള്ള ഒരു ഉപകരണത്തിലെ സുരക്ഷാ പഴുതുകൾ അതിവിദഗ്ധമായി ചൂഷണം ചെയ്യുന്ന ഹാക്കിങ് പ്രോഗ്രാം , ലക്ഷക്കണക്കിന് സ്മാർട്ട് ഉപകരണങ്ങളെ ബാധിച്ചു ഒരു മാസ്റ്റർ പ്രോഗ്രാമിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നു . ഇതിനെ കമാൻഡ് ആൻഡ് കൺട്രോൾ സെർവർ നിയന്ത്രിത ബോട്ട്നെറ്റ് എന്ന് വിശേഷിപ്പിക്കുന്നു . ഒരു ബോട്ട്നെറ്റിന്റെ നിയന്ത്രണത്തിൽ വന്നു കഴിഞ്ഞാൽ , ബാധിച്ച ഉപകരണം ഒരു നിശ്ചിത സമയത്തിൽ 2 സെർവറിനു സിഗ്നൽ അയച്ചു കൊണ്ടിരിക്കും . ഇത് വഴിയായി 2 സെർവർ തന്റെ അധീനതയിൽ ഉള്ള ബോട്ട്നെറ്റിനെ പല വിധ ഹാക്കിങ് ആക്രമണത്തിനായി ഉപയോഗിക്കുന്നു . നമ്മുടെ ഉപകരണങ്ങളെ എങ്ങനെ ഇതു പോലുള്ള ഹാക്കിങ്ങിൽ നിന്ന് കുറച്ചെങ്കിലും രക്ഷിച്ചെടുക്കാം എന്നു നോക്കാം ∙ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനു മുൻപേ അതിന്റെ , എന്നിവ മാറ്റുക ∙ ഇടയ്ക്കിടയ്ക്ക് മാറ്റിക്കാണ്ടിരിക്കുക ∙മറ്റുള്ളവർക്ക് എളുപ്പത്തിൽ ചിന്തിക്കാവുന്ന ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക ∙ അപ്ഡേറ്റ് നോട്ടിഫിക്കേഷൻ വന്നാൽ ഉടനടി അപ്ഡേറ്റ് ചെയ്യുക ∙നിങ്ങളുടെ ഹോം നെറ്റ്‌വർക്ക് ഇടയ്ക്കിടെ പരിശോധിച്ച് സംശയകരമായ രീതിയിൽ ട്രാഫിക് ഇല്ലെന്നു ഉറപ്പു വരുത്തുക ∙ആന്റിമാൽവെയർ അല്ലെങ്കിൽ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉണ്ടെന്നു ഉറപ്പു വരുത്തുക . ഏറ്റവും പുതിയ അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക .
false
വിനോദ സഞ്ചാരത്തിൽ പേരുകേട്ട സ്ഥലമാണ് മാട്ടുപ്പെട്ടി . കോടമൂടിയ മലനിരകളും പച്ചപ്പു നിറഞ്ഞ പുൽമേടുകളുടെ സൗന്ദര്യവും കോർത്തിണക്കിയ മാട്ടുപ്പെട്ടി . മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ വളരെയധികം സഞ്ചാരികൾ എത്താറുണ്ട് ഡാമിന്റെ ആകർഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും മുഖ്യാകർഷണം . മൂന്നാറില്‍ മാട്ടുപ്പെട്ടി ഡാമിനടുത്തെ ഒരു പതിവു കാഴ്ചയാണ് കൂട്ടമായിമേയുന്ന കാട്ടാനകൾ . പുല്ലിൽ കുത്തിമറിഞ്ഞ് ഗുസ്തി പിടിക്കുന്ന ആനകുട്ടികളും അവരെ മെരുക്കാൻ ശ്രമിക്കുന്ന അമ്മയാനയും കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നു . ലോകത്തിൽ തന്നെ അപൂർവ്വമായി ഫാമിലെ പശുക്കളും കാട്ടാനകളും കൂട്ടമായാണ് മേയുന്നത് ഇവിടെ ഒരേ പുൽമേടുകളിൽ .
false
അജ്ഞാതം മനസ്സ് വല്ലാതെ അസ്വസ്ഥമാണ് . ഗൗരി പതുക്കെ ജാലകപാളികൾ തുറന്നു . അകത്തേയ്ക്ക് കയറാൻ വെമ്പി നിൽക്കും പോലെ ഈറൻ കാറ്റ് മുറിയിലേക്ക് അടിച്ചുകയറി . മഴപെയ്തു തോർന്നതേയുള്ളു . പൂത്തു നിൽക്കുന്ന രാജമല്ലിയുടെ ഇലകളിൽ മഴത്തുള്ളികൾ വൈരം പോലെ മിന്നി . നിലാവുണ്ട് , മഴപെയ്തു കഴിഞ്ഞ ആകാശത്ത് അമ്പിളിയും നക്ഷത്രങ്ങളും തിളങ്ങുന്നു . ഇന്നിനി രാത്രി മഴപെയ്യില്ല . ഗൗരി ഓർത്തു . കാറ്റിൽ മുല്ലപ്പൂ മണത്തോടൊപ്പം ഒഴുകി വരുന്ന ഗസലിന്റെ ശീലുകൾ . അവൾ ചെവിയോർത്തു . ഉമ്പായി പാടുകയാണ് … . അവൾക്ക് ഏറെ ഇഷ്ടമാണ് ഗസൽ . പക്ഷേ ഇപ്പോൾ ഈ ശീലുകൾ അവളിലെ സങ്കടത്തിന്റെ ആക്കം കൂട്ടിയതെയുള്ളൂ . ഗസലിന് അങ്ങനെയും ഒരു പ്രത്യേകത ഉണ്ട് . സങ്കടവും സന്തോഷവും നിറയ്ക്കാൻ ഗസലുകൾക്ക് കഴിയും . എന്നിരുന്നാലും അവൾ വീണ്ടുമാ ഈരടികൾക്ക് കാതോർത്തു . ഏതോ ഗന്ധർവ്വ ലോകത്തുനിന്നും ഒഴുകി വരുന്നപോലെ ആ സംഗീതം അവളിൽ നിറഞ്ഞു . പതുക്കെ അവളുടെ മനസ്സ് ശാന്തമാകുകയും അവളാ സംഗീതത്തിൽ ലയിച്ചു പോവുകയും ചെയ്തു . എത്രനേരം അങ്ങനെ നിന്നുവെന്നറിയില്ല . ശക്തമായ കാറ്റോടുകൂടി മഴത്തുള്ളികൾ അവളുടെ മുഖത്തു പതിച്ചപ്പോഴാണ് അവൾ ഞെട്ടി കൺതുറന്നത് . ശക്തിയായ മഴയും കാറ്റും . കൂരിരുട്ട് . അമ്പിളിയും നക്ഷത്രങ്ങളുമൊക്കെ മറഞ്ഞിരിക്കുന്നു . എത്ര പെട്ടന്നാണ് പ്രകൃതിയുടെ ഭാവം മാറുന്നത് . ജനൽപാളികൾ വലിച്ചടക്കുന്നതിനിടയിൽ അവളോർത്തു . ചില മനുഷ്യരെ പോലെ ! മേശവിളക്കിന്റെ അരണ്ടവെളിച്ചം മാത്രമേ മുറിയിലുള്ളു . അവൾ പതുക്കെ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചു . തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അവളെ അനുഗ്രഹിച്ചില്ല . അമ്മയും അച്ഛനും ഉറങ്ങിയിട്ടുണ്ടാവുമോ ? ഇല്ല എങ്ങനെ ഉറങ്ങാനാണ് . അവരുടെ ഒരേഒരു മകൾ , വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുൻപേ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു വീട്ടിൽ എത്തിയിരിക്കുകയാണ് . കാരണമോ ? അജ്ഞാതം ! അവളുടെ മിഴികൾ ചുവരിലെ ചിത്രങ്ങളിൽ പരതി . നാലു ചുവരിലും അവൾ വരച്ച ചിത്രങ്ങൾ . പ്രകൃതി ഭംഗി തുടിക്കുന്നവ . അവൾക്ക് അത്തരം ചിത്രങ്ങൾ വരയ്ക്കാനായിരുന്നു ഏറെ ഇഷ്ടം . മഴതോർന്ന നാട്ടുവഴികൾ , മഞ്ഞു മൂടിയ താഴ്വാരങ്ങൾ , മഴപെയ്യുന്ന പുഴ , അങ്ങനെയങ്ങനെ പ്രകൃതിയുടെ സുന്ദരഭാവങ്ങളെല്ലാം അവളുടെ ക്യാൻവാസിൽ മിഴിവാർന്നു വിടർന്നു . ഗൗരി തന്റെ ഡ്രോയിങ് മാഷിനെ പറ്റി ഓർത്തു . ചുവന്ന വെൽവെറ്റ് പുറംചട്ടയുള്ള സുവർണ ലിപികളിൽ തന്റെയും ശ്രീയുടെയും പേരെഴുതിയ ആ വെഡിങ് കാർഡ് അദ്ദേഹത്തിനു കൊടുക്കുമ്പോൾ ഒരു കള്ളചിരിയായിരുന്നു തന്റെ ചുണ്ടിൽ . അത് മനസിലാക്കിയിട്ടു തന്നെയാണ് അദ്ദേഹം പറഞ്ഞത് , കളിമട്ടിൽ , ‘ ‘ എന്തൊക്കെയായിരുന്നു , മാഷേ പിജി കഴിഞ്ഞിട്ടേ ഞാൻ വിവാഹത്തെപ്പറ്റി ചിന്തിക്കൂ , ആദ്യം ഒരു ജോലി അത് കഴിഞ്ഞിട്ടേ വിവാഹം ഉള്ളു . എന്നിട്ടെന്തായി ഡിഗ്രി ഫൈനൽ പോലും ആയില്ല . ’ ’ ‘ ‘ ഹാ എന്തായാലും നടക്കട്ടെ , ബെസ്റ്റ് വിഷസ് ’ ’ ‘ ‘ അത് മാഷേ , കല്യാണം കഴിഞ്ഞാലും പഠിപ്പിക്കാം എന്ന ശ്രീയേട്ടൻ പറഞ്ഞേക്കുന്നെ , പിന്നെ നല്ല ആലോചന വന്നപ്പോ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോ ’ ’ ‘ ‘ സാരില്ല കുട്ടി നടക്കട്ടെ , ഒക്കെ നല്ലതിനാ , ചിത്രരചന തുടരണം നീ , അത്രയ്ക്ക് കഴിവുള്ള കുട്ടിയാണ് , അത്രേം ഉള്ളു . എല്ലാം നാം ആഗ്രഹിച്ചപോലെ നടക്കണം എന്നില്ലല്ലോ ’ ’ ഓർമ്മകൾ പിന്നെയും അവളുടെ കണ്ണുകൾ നിറച്ചുകൊണ്ടിരുന്നു . പാവം അച്ഛനുമമ്മയും , പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയുടെ നാല്പതാം വയസിലാണ് താനുണ്ടാവുന്നത് . താഴത്തും തലയിലും വയ്ക്കാതെ വളർത്തി . എന്നാൽ ചീത്തശീലങ്ങളോ വാശിയോ സമ്മതിച്ചു തന്നതുമില്ല . അവരുടെ ലോകം താൻ മാത്രമായിരുന്നു . തന്റെ ഇഷ്ടങ്ങൾക്കനുസരിച്ചേ എന്തും ചെയ്യുമായിരുന്നുള്ളു . താനും അങ്ങനെതന്നെ അച്ഛനുമമ്മയും വിട്ടൊരു ലോകം തനിക്കുമുണ്ടായില്ല . ശ്രീയേട്ടന്റെ കല്യാണാലോചന വന്നപ്പോഴും അച്ഛൻ ഒഴിവാക്കി വിട്ടതായിരുന്നു . പിജി കഴിഞ്ഞിട്ടേ കല്യാണം ഉള്ളു എന്ന് പറഞ്ഞു . പക്ഷെ ആ ബ്രോക്കറുടെ നിർബന്ധം ആയിരുന്നു ഒന്നു വന്നു കണ്ടു പൊയ്ക്കോട്ടേ എന്ന് . അങ്ങനെ ആറു മാസങ്ങൾക്ക് മുൻപായിരുന്നു ശ്രീയേട്ടൻ പെണ്ണുകാണാൻ വന്നത് . കൂടെ അച്ഛനും അമ്മയും . വലിയ ഒരുക്കങ്ങൾ ഇല്ലാതെ തന്നെ ചെന്ന് നിന്നു കൊടുത്തു . മുണ്ടും ഷർട്ടും അണിഞ്ഞു സുമുഖനായ ഒരാൾ . കട്ടിമീശയും താടിയും , ഒറ്റ നോട്ടമേ നോക്കിയുള്ളൂ . ചിരിച്ചു തന്നെ നോക്കുന്ന ആ രൂപം മനസ്സിൽ പതിഞ്ഞു പോയിരുന്നു . പിന്നെ എല്ലാം പെട്ടന്നായിരുന്നു . വിവാഹമുറപ്പിക്കലും മോതിരമാറ്റവും . ഡിഗ്രി ഫൈനൽ കഴിഞ്ഞ് വിവാഹം എന്ന തീരുമാനവും . പ്രണയത്താൽ മനോഹരമായ മാസങ്ങൾ . അതും എല്ലാവരുടെയും സമ്മതത്തോടെ . പ്രണയം ചുവപ്പിച്ച സായംസന്ധ്യകൾ , കടൽത്തീരത്തു അസ്തമയസൂര്യന്റെ പൊൻകിരണങ്ങൾ നോക്കി ചേർന്നിരിക്കുമ്പോഴും , ഒരുവേള പോലും അനാവശ്യമായ നോട്ടമോ സ്പർശമോ ഉണ്ടായിട്ടില്ല . താനത് ആഗ്രഹിച്ചിരുന്നെങ്കിൽ പോലും . ശ്രീയേട്ടൻ തന്നെയായിരുന്നു വിവാഹത്തിന് തിടുക്കം കൂട്ടിയത് . ഫൈനൽ എക്സാം കഴിയുന്നതിനു മുൻപ് തന്നെ വിവാഹം . കഴിഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തിയൊന്ന് ദിവസങ്ങൾ മാത്രം . ഗൗരി പിന്നെയും എഴുന്നേറ്റ് ജാലകവാതിൽ തുറന്നു . മഴപെയ്തൊഴിഞ്ഞിരിക്കുന്നു . നിലാവില്ല . ഈറൻകാറ്റ് അവളെ പൊതിഞ്ഞു . ഒന്നും വ്യക്തമായി കാണാനാവുന്നില്ല . കട്ടപിടിച്ച ഇരുട്ട് . എവിടെനിന്നോ നത്ത് കരയുന്ന ശബ്‍ദം . തന്റെ ജീവിതം പോലെ , ഇരുട്ട് നിറഞ്ഞ , അപശബ്‌ദങ്ങൾ നിറഞ്ഞ പ്രകൃതി . പ്രകൃതിക്ക് ഇങ്ങനെയും ഭീകാരാഭവങ്ങൾ ഉണ്ടായിരുന്നോ . താൻ സുന്ദരഭാവങ്ങൾ മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളൂ അല്ല ശ്രദ്ധിച്ചിരുന്നുള്ളു . അത് മാത്രമേ ക്യാൻവാസിൽ പകർത്തിയിരുന്നുള്ളു . വിവാഹം കഴിഞ്ഞ ആ രാത്രി , അതോർക്കുംതോറും അവളുടെ ഉടൽ വല്ലാതെ വെട്ടിവിറച്ചു . തിരക്കുകൾ ഒഴിഞ്ഞു ശ്രീയേട്ടൻ മുറിയില്ലെത്തുമ്പോൾ താൻ ഉറങ്ങിപോയിരുന്നു . ‘ ‘ ഗൗരി ’ ’ മൃദുലമായ ശബ്ദത്തിലുള്ള വിളി , താൻ ഉണർന്നു , കണ്ണുകൾ തുറന്നു നോക്കുമ്പോൾ . മുഖത്തോട് മുഖം ചേരുന്ന അകലത്തിൽ ശ്രീയേട്ടൻ . നാണത്താൽ കൂമ്പിയ മിഴികളോടെ ഒരു നോട്ടം താൻ നോക്കിയതോർമയുണ്ട് . പിന്നെ , പിന്നെ എന്താണ് നടക്കുന്നത് എന്ന് മനസിലാവുന്നതിനു മുൻപ് , ഒരു വേട്ടമൃഗത്തെ പോലെ തന്നെ ആക്രമിക്കുകയായിരുന്നു അയാൾ . മൃദുലതകളിൽ ആഴ്ന്നിറങ്ങുന്ന നഖങ്ങൾ , പല്ലുകൾ വേദന കൊണ്ട് ഒച്ചവയ്ക്കാനൊരുങ്ങിയപ്പോഴേക്കും , എപ്പോഴോ വലിച്ചു കീറിയ തന്റെ ഉടുപ്പിന്റെ ഒരു തുണ്ട് വായിലേക്ക് കുത്തിത്തിരുകി . കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു , പക്ഷേ പെട്ടന്നാണ് , വെട്ടിയിട്ട വാഴത്തടിപോലെ അയാൾ തളർന്നു കിടക്കയിലേക്ക് വീണത് . അനക്കം ഒന്നും കേൾക്കാതായപ്പോൾ പതുക്കെ കണ്ണു തുറന്നു നോക്കി . തളർന്നു മയങ്ങുകയാണ് . പതുക്കെ എഴുന്നേറ്റു ശരീരം മുഴുവൻ നുറുങ്ങിപ്പോകുന്ന വേദന , മാറിലും വയറ്റിലെയും മുറിപ്പാടുകളിൽ നിന്ന് രക്തം കിനിയുന്നു . വേറൊരു വസ്ത്രമിട്ടു വീണ്ടും വന്നു കിടന്നു . ഒരു പുതപ്പെടുത്തു തലവഴി മൂടിയിട്ടു കിടന്നു . നെഞ്ചുപൊട്ടി വന്ന കരച്ചിൽ തൊണ്ടകുഴിക്കുള്ളിൽ കെട്ടിനിന്നു . എപ്പോഴോ ഉറങ്ങിപ്പോയി . ‘ ‘ ഗൗരി , എഴുന്നേൽക്ക് ’ ’ സൗമ്യമായ വിളി . പതുക്കെ പുതപ്പ് മാറ്റി നോക്കി . ശ്രീയേട്ടൻ . ഭയന്നു വിറയ്ക്കുന്ന തന്നെ ചേർത്ത് പിടിച്ചു പറഞ്ഞു . ‘ ‘ ക്ഷമിക്ക് ഗൗരി , ഇനിയാവർത്തിക്കില്ല , ഇത്രയും നാൾ കാത്തിരുന്നു നിന്നെ അടുത്ത് കിട്ടിയപ്പോൾ പറ്റിപോയതാണ് ’ ’ പക്ഷേ അതിലും ഭീകരമായിരുന്നു , വരാനിരുന്ന രാത്രികൾ , ഒരു വന്യമൃഗത്തേക്കാൾ ഭീകരമായി അയാൾ അവളെ ആക്രമിച്ചു . ഒടുവിൽ മുഴുമിക്കാനാവാതെ പരാജിതനായി തളർന്നു വീണു . പുലർച്ചകളിൽ കട്ടിലിൽ നിന്നെഴുനേൽക്കാനാവാതെ അവൾ തളർന്നു പോയി . തലവഴി പുതപ്പിട്ടു മൂടി അവൾ കട്ടിലിൽ തന്നെ കിടന്നു . അത്യാവശ്യങ്ങൾക്ക് മാത്രം എഴുന്നേറ്റു . രണ്ടു ദിവസം കഴിഞ്ഞതും വീട്ടിൽ മുറുമുറുപ്പ് തുടങ്ങി . കിടക്കയിൽ നിന്നെഴുന്നേൽകാത്ത പെണ്ണ് . അവളുടെ വീട്ടിലേക്ക് സന്ദേശം പോയി . പെണ്ണിനെ ഒന്നിനും കൊള്ളില്ല . വന്നു കൊണ്ട്പൊയ്ക്കോളാൻ . അച്ഛനും അമ്മയും വന്നു . മുറിയിലേക്ക് വന്ന അവർ മൂടിപ്പുതച്ചു കിടക്കുന്ന തന്നെ കണ്ടു . എന്തെങ്കിലും ചോദിക്കും മുൻപ് പൊട്ടിക്കരച്ചിലോടെ അമ്മയെ കെട്ടിപിടിച്ചു താൻ . ‘ ‘ എന്നെ കൊണ്ട് പോ അമ്മേ , ഞാനും വരുന്നു ’ ’ അമ്മയ്ക്ക് തന്നെ ഒന്നേ നോക്കേണ്ടി വന്നുള്ളൂ . ‘ ‘ മോളെ കൊണ്ട് പോകാം ’ ’ അച്ഛനോട് പറഞ്ഞു . അങ്ങനെ പതിനഞ്ചു ദിവസത്തെ ദാമ്പത്യത്തിനു വിരാമം . അച്ഛനുമമ്മയും ഇന്നുവരെ തന്നോട് കാരണം ചോദിച്ചിട്ടില്ല . അല്ലെങ്കിലും ഒരമ്മയ്ക്ക് ഊഹിക്കാവുന്ന കാര്യങ്ങൾ ആയതുകൊണ്ടും ആവാം . ഇതിനിടെ പലവട്ടം ശ്രീയേട്ടൻ വിളിച്ചു . ഇനിയവർത്തിക്കില്ല , തിരിച്ചു വരണമെന്നപേക്ഷിച്ചു . പക്ഷേ താനത് ആഗ്രഹിക്കുന്നില്ല . പതിനഞ്ചു നാൾ , ഒരു ജന്മത്തെ വേദന അനുഭവിച്ചു , ഇനി വയ്യ . അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു . പിറ്റേന്ന് പുലർച്ചയിലേക്കവൾ കൺതുറന്നത് ചില ഉറച്ച തീരുമാനങ്ങളോടെ ആയിരുന്നു . ചായക്കൂട്ടുകളും ബ്രഷുമായി അവൾ ക്യാൻവാസിനു മുമ്പിൽ നിന്നു . ഉദിച്ചുയരുന്ന ഒരു പൊൻസൂര്യനെ ക്യാൻവാസിൽ പകർത്തി . കാപ്പിയുമായി വന്ന അമ്മ അവളുടെ പുറകിൽ ഒരുനിമിഷം നിന്നു . പിന്നെ പുഞ്ചിരിയോടെ കാപ്പി കപ്പ് അവളുടെ നേരെ നീട്ടി . ‘ ‘ എന്ന് മുതലാ ക്ലാസിൽ പോകാൻ തുടങ്ങുന്നത് ’ ’ ‘ ‘ നാളെ മുതൽ അമ്മേ ’ ’ ‘ ‘ അച്ഛനോട് പറയാം , പിന്നെ ബാക്കി കാര്യങ്ങളും റെഡിയാക്കാൻ ’ ’ ‘ ‘ മം ശരി അമ്മേ , എനിക്കിന്ന് ഡ്രോയിങ് മാഷേ ഒന്നു പോയി കാണണം ’ ’ ‘ ‘ മം പോയിട്ടു വാ ’ ’ അവൾ വീണ്ടും ചായകൂട്ടുകളിൽ തിരഞ്ഞു … ഒരു പുതിയ വസന്തത്തെ വിടർത്താൻ .
false
ഏതാണ്ട് പതിനഞ്ച് കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന മുകേഷ് അംബാനിയും , ദിവസം 600 800 രൂപ സമ്പാദിക്കുന്ന സാധാരണക്കാരനും ഓവർ സ്പീഡിങ്ങിനു ഒരേ പിഴയാണോ അടക്കേണ്ടത് ? ഓവർ സ്പീഡിങ്ങിനു പുതിയ നിയമപ്രകാരമുള്ള പിഴത്തുകയായ 1000 മുതൽ 2000 രൂപ വരെ അംബാനിയുടെ ഡ്രൈവിങിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ ? ഉത്തരം പറയുന്നതിന് മുമ്പ് ഒരു കഥ പറയാം . പിഴ ഏർപ്പെടുത്തുന്നത് ആളുകൾ നന്നാവാൻ വേണ്ടിയാണെന്നാണല്ലോ വയ്പ്പ് . ഫ്രീക്കണോമിക്സ് എന്ന പ്രശസ്ത പുസ്തകത്തിലെ ആദ്യ അധ്യായം പിഴ എങ്ങനെ ആളുകളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കഥയുമായാണ് തുടങ്ങുന്നത് . ഇസ്രായേലിലെ ഹൈഫ എന്ന സ്ഥലത്തെ ഡേ കെയർ സെന്‍ററുകളിൽ ആളുകൾ ചിലപ്പോഴെല്ലാം ഡേ കെയർ സെന്‍റർ അടക്കുന്ന സമയം കഴിഞ്ഞാണ് കുട്ടികളെ കൊണ്ടുപോയിരുന്നത് . എല്ലാ ദിവസവും എട്ടു പേരെങ്കിലും ഇങ്ങനെ വൈകി വരുമായിരുന്നു . സമയത്ത് ഡേ കെയർ സെന്‍റര്‍ പൂട്ടി വീട്ടിൽ പോകാൻ ഇരുന്ന ജോലിക്കാരെ ഇത് വിഷമത്തിലാക്കി . ചില സാമ്പത്തിക ശാസ്ത്രജ്ഞർ ഇവിടെ ഒരു പരീക്ഷണം നടത്തി . അവർ വൈകി വരുന്നവർക്ക് മൂന്ന് ഡോളർ പിഴ ചുമത്തി . ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആളുകൾ വൈകി വരുന്നത് കുറയും എന്നായിരുന്നു അവരുടെ പ്രതീക്ഷ . എന്നാൽ , ഇതേർപ്പെടുത്തി മൂന്നാഴ്ച കഴിഞ്ഞപ്പോൾ അവരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് വൈകിവരുന്ന മാതാപിതാക്കളുടെ എണ്ണം ഇരുപതായി ഉയർന്നു . സാമ്പത്തിക ശാസ്ത്രജ്ഞരുടെ പ്രതീക്ഷയ്ക്ക് കടകവിരുദ്ധമായിരുന്നു ഇത് . ഇതിന്‍റെ പിറകിലെ കാരണം ലളിതമാണ് . കുട്ടികളെ വൈകി പിക്കപ്പ് ചെയ്യുന്നത് സാധാരണയായി മാതാപിതാക്കൾക്ക് കുറ്റബോധം നൽകുന്ന ഒരു സംഗതിയാണ് . തങ്ങളുടെ കുട്ടികളെ നേരാംവണ്ണം നോക്കാൻ കഴിയുന്നില്ല എന്ന കുറ്റബോധം . പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാരിൽ ഉള്ള കുറ്റബോധം " ' " എന്ന പേരിൽ പ്രശസ്തമാണ് . വൈകിവരുന്ന മാതാപിതാക്കൾക്ക് $ 3 പിഴ ഈടാക്കിയപ്പോൾ യഥാർത്ഥത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞർ ഈ കുറ്റബോധത്തിനു ഒരു സാമ്പത്തിക മൂല്യം ഏർപ്പെടുത്തുകയാണ് പരോക്ഷമായി ചെയ്തത് . $ 3 ഡോളർ അധികം കൊടുത്താൽ ഈ കുറ്റബോധം ഇല്ലാതെ വൈകി തങ്ങളുടെ കുട്ടികളെ കൊണ്ടുപോകാം എന്ന് കണ്ടപ്പോൾ മറ്റു മാതാപിതാക്കളും ഇതേ മാർഗം പിന്തുടരാന്‍ തുടങ്ങിയതാണ് കൂടുതൽ ആളുകൾ വൈകി കുട്ടികളെ കൊണ്ടുപോകാൻ ഇടയാക്കിയത് . ഇരുപത് ആഴ്ച കഴിഞ്ഞപ്പോൾ ഈ പിഴ ഒഴിവാക്കിയെങ്കിലും കുട്ടികളെ വൈകി പിക്കപ്പ് ചെയ്യുന്നത് മാതാപിതാക്കൾ നിർത്തിയില്ല എന്നതാണ് ഈ പരീക്ഷണത്തിന്റെ ബാക്കിപത്രം . ഇത്തരം സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ കുറ്റകൃത്യങ്ങൾക്ക് പിഴ ഈടാക്കുന്നത് ലോകത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിച്ച ഒരു നടപ്പുരീതിയാണ് . പക്ഷേ , എത്ര രൂപ പിഴ ഈടാക്കണം എന്ന കാര്യത്തിൽ പല രാജ്യങ്ങളും പല രീതികളാണ് പിന്തുടരുന്നത് . അമേരിക്കയിൽ ഓരോ ട്രാഫിക് കുറ്റകൃത്യത്തിനും നിശ്ചിത പിഴകൾ ഓരോ സംസ്ഥാനങ്ങളിലും നേരത്തെ തന്നെ നിശ്ചയിച്ചു വച്ചിട്ടുണ്ട് . ജഡ്ജിന് ഇതിൽ ചില നീക്കുപോക്കുകൾ വരുത്താമെങ്കിലും ഏറ്റവും കുറവും ഏറ്റവും കൂടുതലും പിഴകൾ ഈ നിയമങ്ങളുടെ ഭാഗമായതു കൊണ്ട് വലിയ മാറ്റങ്ങൾ ഒന്നും ന്യായാധിപന്മാർക്കും വരുത്താൻ കഴിയില്ല . ഇങ്ങനെ കൊടുക്കുന്ന പിഴ കൂടാതെ സ്പീഡിങ് , മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ പല ട്രാഫിക് കുറ്റകൃത്യങ്ങൾക്കും കൂടെ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതൽ അഞ്ച് വരെ പോയിന്‍റുകൾ ലഭിക്കും . ഇങ്ങനെ കിട്ടുന്ന ഓരോ പോയിന്‍റിനും അനുസരിച്ച് ഇൻഷുറൻസ് തുക വളരെ അധികം കൂടും . 12 പോയിന്‍റ് ആയാൽ ലൈസൻസ് റദ്ദാക്കപ്പെടുകയും ചെയ്യും . ഇങ്ങനെ സ്പീഡിങ് പോലുള്ള കുറ്റകൃത്യങ്ങൾക്ക് കോടതിയിൽ പിഴയും അടക്കണം , പിന്നീടുള്ള പല വർഷങ്ങളിലും വളരെ വലിയ ഒരു തുക ഇൻഷുറൻസിന് അധികമായും അടക്കണം എന്നുള്ളത് കൊണ്ട് ആളുകൾ വളരെ സൂക്ഷിച്ചാണ് വണ്ടിയോടിക്കുന്നത് . പക്ഷേ , 70 ബില്യൺ ഡോളർ ആസ്തിയുള്ള സക്കർബർഗും , മണിക്കൂറിനു 9 ഡോളർ സമ്പാദിക്കുന്ന പാവപ്പെട്ടവരും ഒരേ തുകയാണ് ഇതുപോലെ ഫൈൻ അടക്കേണ്ടത് എന്നതാണ് ഈ സിസ്റ്റത്തിന്റെ ഒരു കുഴപ്പം . വളരെ പാവപ്പെട്ടവർ ഇങ്ങനെ ഫൈൻ അടക്കാൻ തുകയില്ലാതെ ജയിലിൽ അടക്കപ്പെടുമ്പോൾ പണക്കാർ ഇതിനു പുല്ലുവില കല്‍പ്പിക്കും . ഇവിടെയാണ് ഫിൻലാൻഡ് എന്ന രാജ്യത്തെ പിഴ സമ്പ്രദായം ശ്രദ്ധയാകർഷിക്കുന്നത് . അവിടെ ഉള്ള ട്രാഫിക് കുറ്റകൃത്യങ്ങൾക്കുള്ള പിഴ , കുറ്റം ചെയ്തയാളുടെ ദിവസവേതനത്തെ അടിസ്ഥാനമാക്കിയാണ് . ചെറിയ കുറ്റകൃത്യങ്ങൾക്ക് ഒരു ദിവസത്തെ വരുമാനം പിഴയായി ഈടാക്കുമ്പോൾ വലിയ കുറ്റങ്ങൾക്ക് ഒരു മാസത്തെ വരുമാനം പിഴയായി ഈടാക്കും . ഇവിടെ കുറ്റം ചെയ്തവന് കിട്ടുന്ന ദരിദ്രനും പണക്കാരനും ഒരേപോലെ ആയിരിക്കും . ഒരു ദിവസം ആയിരം ഡോളർ ഉണ്ടാക്കുന്നവനും , 80 ഡോളർ ഉണ്ടാക്കുന്നവരും ഒരേ വേദന അനുഭവിക്കേണ്ടി വരും . 2015 -ൽ ഒരു ബിസിനസ്സുകാരന് ലഭിച്ച പിഴ 68,000 ഡോളർ ആയിരുന്നു , ഏതാണ്ട് 50 ലക്ഷം രൂപ . നാട്ടിൽ വരുമ്പോൾ വണ്ടിയോടിക്കാൻ എനിക്ക് ഭയങ്കര പേടിയാണ് , കാരണം ഒരു നിയമവും പാലിക്കാതെയാണ് ആളുകൾ ഡ്രൈവ് ചെയ്യുന്നത് . പിഴ ആണെങ്കിൽ വളരെ കുറവും . പിഴ കാലോചിതമായി കൂടിയതിനെ ഞാൻ സ്വാഗതം ചെയ്യുന്നു , അതിന്‍റെ കൂടെ മേല്‍പ്പറഞ്ഞപോലെ ആളുകളുടെ വരുമാനം അനുസരിച്ചുള്ള പിഴ ആലോചിച്ച് നോക്കാവുന്ന കാര്യമാണ് . 13 , 2019 , 3:48 .
false
അവനു 14 വയസ്സ് ആണു പ്രായം . ഹിസ്റ്റീരിയയുടെ ലക്ഷണങ്ങളുണ്ട് . ഛര്‍ദിയും തലവേദനയും . ഒരിക്കല്‍ ഡോക്ടര്‍ സിഗ്മണ്ട് ഫ്രോയ്ഡിനോട് അവന്‍ കണ്ട സ്വപ്നത്തെക്കുറിച്ചു പറഞ്ഞു . അമ്മാവനൊത്ത് അവന്‍ ചതുരംഗം കളിക്കുകയാണ് . പലക മുമ്പിലുണ്ട് . കളത്തിലുള്ള ഓരോ സാധ്യതയും പരിമിതിയും അവന്‍ വിവരിക്കുന്നു . പലകയില്‍ അവനൊരു കഠാര കാണുന്നു . അതവന്റെ അച്ഛന്റെയാണ് . പിന്നെ ഒരു അരിവാളും വളഞ്ഞ് ഒരു കത്തിയും എത്തുന്നു . അവന്റെ പഴയ വീടിന്റെ മുമ്പിലെ പുല്ല് അരിവാള്‍ കൊണ്ടു ചെത്തിയിരുന്നത് അച്ഛനായിരുന്നു എന്നു ഡോക്ടര്‍ മനസ്സിലാക്കുന്നു . കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്വപ്നം പൂര്‍ണമായി അദ്ദേഹത്തിനു മനസ്സിലായി . അസുഖകരമായ കുടുംബപശ്ചാത്തലമാണ് അവനെ രോഗിയാക്കിയത് . പരുക്കനും ദേഷ്യക്കാരനുമായ അച്ഛന്‍ അവന്റെ അമ്മയുമായി രമ്യതയിലല്ലായിരുന്നു . ഭീഷണിയുടെ ഭാഷ ഉപയോഗിച്ചാണ് മകനെ വളര്‍ത്തിയത് . സൗമ്യയായ അമ്മയെ ഉപേക്ഷിച്ച് അച്ഛന്‍ ഒരു ചെറുപ്പക്കാരിയെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവന്റെ പ്രശ്നങ്ങള്‍ തുടങ്ങി . മനസ്സില്‍ കണ്ട ചിത്രങ്ങളെല്ലാം അച്ഛനോട് അവനു തോന്നിയ അടിച്ചമര്‍ത്തപ്പെട്ട ദേഷ്യമായിരുന്നു . കേട്ട പുരാണകഥകളിലെ ചിത്രങ്ങളിലും അതിനു സഹായകരമായി . സ്വന്തം പിതാവിന്റെ ലിംഗം സിയൂസ് മുറിച്ചുമാറ്റിയത് അരിവാള്‍ കൊണ്ടായിരുന്നു . വളഞ്ഞ കത്തിയും പണിക്കാരനും ക്രോണോസ് ആണ്- സ്വന്തം കുഞ്ഞുങ്ങളെ തിന്ന ഭീകരന്‍ . സീയൂസ് അയാളോട് പ്രതികാരം ചെയ്യുന്നുണ്ട് . കുഞ്ഞായിരുന്നപ്പോള്‍ ലിംഗത്തില്‍ തൊട്ടുകളിച്ചതിന് അച്ഛന്‍ അവനോട്ദേഷ്യപ്പെട്ടതിന് , പലകയില്‍ കഠാരയും നിഷിദ്ധ നീക്കങ്ങളും അവതരിച്ചു . മേമ്പൊടിയായി പുതിയ കല്യാണവും . ഇതെല്ലാം അടിച്ചമര്‍ത്തപ്പെട്ട ഓര്‍മകളാണ് . അതെല്ലാം അര്‍ഥമില്ലാത്ത ചിത്രങ്ങളായി സുബോധ മനസ്സിലേക്ക് ഒളിഞ്ഞുകയറുന്നു . സ്വപ്നത്തെക്കുറിച്ചുള്ള പഠനത്തിന്റെ സൈദ്ധാന്തിക മൂല്യം സൈക്കോ ന്യൂറോസിസ് പഠനത്തെ എങ്ങനെ സഹായിക്കും എന്നു ചിന്തിക്കുമ്പോഴാണ് സിഗ്മണ്ട് ഫ്രോയ്ഡ് കൗമാരക്കാരന്റെ സ്വപ്നത്തെ അപഗ്രഥിച്ചത് . ഒരു വ്യക്തിയുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ ഈ പഠനം എത്രമാത്രം പ്രയോജനപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത . സ്വപ്നം വെളിപ്പെടുത്തുന്ന അബോധ ഉത്തേജനങ്ങള്‍ക്ക് മാനസിക ജീവിതത്തിന്റെ യഥാര്‍ഥ ശക്തികളുടെ മൂല്യം അവകാശപ്പെടാന്‍ കഴിയില്ലേ എന്ന വഴിക്കും ഫ്രോയ്ഡ് ചിന്തിക്കുന്നു . അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ മൂല്യങ്ങളെ നാം കുറച്ചു കാണേണ്ടതുണ്ടോ അവ സ്വപ്നങ്ങളെപ്പോലെ മറ്റെന്തെങ്കിലും സൃഷ്ടിക്കുമോ എന്നുമുള്ള പഠനത്തിലേക്കും അദ്ദേഹത്തിന്റെ ഗവേഷണം നീളുന്നു . ഭാവിയെക്കുറിച്ചുള്ള അറിവില്‍ സ്വപ്നങ്ങള്‍ക്കു മൂല്യമുണ്ടെന്നാണ് ഫ്രോയ്ഡ് പറയുന്നത് . ഭാവിയറിയണമെങ്കില്‍ ഭൂതകാലമറിയണം . എല്ലാ അര്‍ഥത്തിലും ഭൂതകാലത്തില്‍നിന്നാണു സ്വപ്നമുണ്ടാകുന്നത് . അതുകൊണ്ടുതന്നെ സ്വപ്നം ഭാവിയെ കാണിക്കുന്നു എന്ന പഴയ വിശ്വാസം പൂര്‍ണമായും തെറ്റാണെന്നു പറയാനും കഴിയില്ല . ആഗ്രഹ സാഫല്യത്തിലൂടെ സ്വപ്നം ഭാവിയിലേക്കു നയിക്കുന്നു . 20-ാം നൂറ്റാണ്ടിന്റെ സാഹിത്യത്തെയും സംസ്കാരത്തെയും ചിന്തകളെയും ഏറ്റവുമധികം സ്വാധീനിച്ച ഒരു പുസ്തകത്തിലാണ് സ്വപ്നങ്ങളെ സൈക്കോ ന്യൂറോസിസുമായി ബന്ധപ്പെടുത്തി ഫ്രോയ്ഡ് ചിന്തിച്ചത് . വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയ കുപ്രസിദ്ധമായ ഈഡിപ്പസ് കോംപ്ലക്സിലേക്കും . സ്വപ്നങ്ങളെ വിശകലനം ചെയ്യാന്‍ പഠിപ്പിച്ച ഫ്രോയ്ഡിന്റെ ഇതിഹാസ പുസ്തകം ഒരു നൂറ്റാണ്ടിനുശേഷവും ഇന്നും ഏറ്റവും പുതിയ തലമുറയ്ക്കും പ്രിയപ്പെട്ടതാണ് . ഒരു പക്ഷേ , ഇനി വരാനിരിക്കുന്ന തലമുറകള്‍ക്കും . ഗീതാഞ്ജലിയാണു പുസ്തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് .
false
ബൊളീവിയയിലെ മാഡിഡി നാഷണൽ പാർക്ക് അവിശ്വസനീയമാണ് . ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിറഞ്ഞ വലിയ സംരക്ഷിത പ്രദേശമാണിത് . ബൊളിവിയയുടെ പാരഡൈസ് എന്നാണ് ഈ പാർക്കിനെ വിളിക്കുന്നത് . ആൻഡീസിൽ നിന്ന് ആമസോണിലേക്ക് 19,000 ചതുരശ്ര കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 200 മുതൽ 6000 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ പാർക്കിന്റെ ഭൂപ്രകൃതി വിശാലവും വൈവിധ്യപൂർണ്ണവുമാണ് . മഞ്ഞുമൂടിയ പർവതങ്ങൾ മുതൽ മേഘവനങ്ങൾ , ഉഷ്ണമേഖലാ കാടുകൾ വരെയുണ്ട് . രാജ്യത്തെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ മാഡിഡി വാഗ്ദാനം ചെയ്യുന്നു . മാഡിഡി സന്ദർശിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ . കൂടുതൽ ഈർപ്പമുള്ള മാസങ്ങളിൽ പേമാരി ഉണ്ടാകാറുള്ളതിനാൽ ആ സമയത്തെ സന്ദർശനം ഒഴിവാക്കാം . വിമാനങ്ങളും ബസ് സർവീസുമൊക്കെ വൈകി ഓടുന്നതിനാൽ ധാരാളം സമയനഷ്ടവും ഉണ്ടാകും . എപ്പോൾ സന്ദർശിക്കണം ഏപ്രിൽ മുതൽ ഒക്ടോബർ വരെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് . കാരണം റോഡുകൾക്ക് സമീപത്തും മറ്റുമായി വന്യജീവികൾ എത്തുകയും അവയെ കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യും . മാഡിഡി വളരെ വലുതാണ് , ഓർക്കുക ഭൂമിയിലെ ഏറ്റവും ജൈവവൈവിധ്യ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന മാഡിഡിയിൽ 120,000 പ്രാണികളുൾപ്പെടെ ധാരാളം വിദേശ ആമസോണിയൻ മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് . കൈമാൻ , ആമകൾ , കാപിബാര , മക്കാവുകൾ , എന്നിവയെയും കാണാം . സസ്യജന്തുജാലങ്ങളുടെ വിശാലമായ നിരയ്ക്ക് പേരുകേട്ട മാഡിഡി നാഷണൽ പാർക്ക് സസ്യശാസ്ത്രജ്ഞർക്കും മൃഗസ്‌നേഹികൾക്കും ഒരുപോലെ സ്വപ്ന കേന്ദ്രമാണ് . ആളുകളും അവിടെ താമസിക്കുന്നു പുരാതന ആചാരങ്ങൾ ആധുനിക ജീവിതത്തിന്റെ ആഡംബരങ്ങളുമായി സമന്വയിപ്പിച്ച് 50 ഓളം തദ്ദേശീയ സമൂഹങ്ങൾ ഈ പാർക്കിൽ താമസിക്കുന്നുണ്ട് . പലരും സമീപ വർഷങ്ങളിൽ ഇക്കോ ടൂറിസത്തിലേക്ക് തിരിഞ്ഞവരാണ് . രാത്രി നടത്തം .
false
' നൈറ്റ് അറ്റ്‌ ദി മ്യൂസിയം ' എന്ന പ്രശസ്തമായ ഹോളിവുഡ് കോമഡി ചിത്രങ്ങള്‍ പലരും കണ്ടു കാണും . മിലന്‍ ട്രങ്കിന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കി എടുത്ത ആ ഫാന്‍റസി സിനിമകളിലേതു പോലെ ഒരു രാത്രി ഒരു മ്യൂസിയത്തിനുള്ളില്‍ താമസിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ എത്രപേര്‍ അതിനു തയ്യാറാകും ? കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്ത് ഐസോലേഷനില്‍ കഴിയാന്‍ ഒരു മ്യൂസിയം കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്ന പുരാവസ്തു സ്നേഹികളും ഉണ്ടാകും എന്ന കാര്യം വിസ്മരിക്കുന്നില്ല ! അമൂല്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങളില്‍ അതിക്രമിച്ചു കയറുക എന്നത് എല്ലാ രാജ്യങ്ങളിലും ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ് . ഇത്തരത്തില്‍ ഒരു യുവാവിനെ ഈയടുത്ത് ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പൊക്കി ; ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കമേറിയ സിഡ്നി ഓസ്ട്രേലിയന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ദിനോസറുകള്‍ക്കൊപ്പം സെല്‍ഫി എടുക്കാനായി മ്യൂസിയത്തിനുള്ളില്‍ ആരും കാണാതെ കയറിയതായിരുന്നു കക്ഷി ! കഴിഞ്ഞ മേയ് പത്തിനായിരുന്നു സംഭവം നടന്നത് . ജര്‍മനിയില്‍ നിന്നുള്ള 25- കാരനായ പോള്‍ കുന്‍ എന്ന വിദ്യാര്‍ഥിയാണ് രാത്രി ഒരു മണിക്ക് മ്യൂസിയത്തിനുള്ളില്‍ കയറിയത് . നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌ മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു ഇവിടം . മ്യൂസിയത്തിനുള്ളില്‍ ഇയാള്‍ ഏകദേശം 40 മിനിറ്റോളം അലഞ്ഞുതിരിഞ്ഞു നടന്നു . തുടര്‍ന്ന് , കോട്ട് റാക്കിൽ നിന്ന് ഒരു സ്റ്റാഫിന്‍റെ കൌബോയ് തൊപ്പി മോഷ്ടിച്ച് ടി . റെക്സ് ദിനോസറിനൊപ്പം പോസ് ചെയ്യുകയും ചെയ്തു . എന്നാല്‍ മ്യൂസിയത്തിനുള്ളില്‍ തന്‍റെ എല്ലാ ചലനങ്ങളും നിരീക്ഷിച്ചു കൊണ്ട് സെക്യൂരിറ്റി ക്യാമറകള്‍ ഉണ്ടെന്ന കാര്യം പോള്‍ മറന്നു പോയി ! ഈ സിസിടിവി ഫൂട്ടേജ് ഉപയോഗിച്ചാണ് പോലീസ് ' കള്ളനെ ' പിടികൂടിയത് . അവര്‍ ഈ വിഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുകയും ദൃശ്യത്തില്‍ കാണുന്ന ആളിനെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു . തുടര്‍ന്ന് യുവാവ് നേരിട്ടുതന്നെ സ്യുരി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു . യുവാവിനെതിരെ അതിക്രമിച്ചു കടക്കലിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു . ചുവരുകളിൽ നിന്ന് വിലപ്പെട്ട ഒരു ചിത്രം നീക്കംചെയ്യുകയും കൌബോയ് തൊപ്പിയുമായി സ്ഥലം വിടുകയും ചെയ്തതാണ് പോള്‍ ചെയ്ത ഏറ്റവും വലിയ കുറ്റം . ഓസ്‌ട്രേലിയയുടെയും പസഫിക്കിന്റെയും പാരിസ്ഥിതിക സാംസ്കാരിക ചരിത്രങ്ങൾ പ്രദർശിപ്പിക്കുന്ന 21 ദശലക്ഷം അമൂല്യ വസ്തുക്കളിൽ ഒന്നും കേടുവരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ് . ഒരു ഘട്ടത്തില്‍ പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്കുള്ള പ്രവേശനത്തിനായി യുവാവ് ഡോർബെൽ മുഴക്കുന്നതും വിഡിയോയില്‍ കാണാം . മോഷണത്തിനോ മറ്റു മോശമായ ഉദ്ദേശങ്ങള്‍ക്കോ വേണ്ടിയല്ല യുവാവിന്‍റെ വരവെന്നും തമാശ മാത്രമാണ് ഉദ്ദേശിച്ചത് എന്നും ഇതിലൂടെ മനസിലാക്കാം . എന്നിരുന്നാലും കോടതി ശിക്ഷയായി ഇയാളുടെ പാസ്സ്‌പോര്‍ട്ട്‌ വാങ്ങി വയ്ക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഒരു സര്‍വ്വകലാശാല വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം വലിയ ശിക്ഷ തന്നെയാണിത് . ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ സിഡ്‌നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് 1 വില്യം സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ഹെറിറ്റേജ് ലിസ്റ്റഡ് മ്യൂസിയമാണ് ഓസ്ട്രേലിയൻ മ്യൂസിയം എന്നറിയപ്പെടുന്നത് . ഓസ്ട്രേലിയയിലെ ഏറ്റവും പുരാതനമായ മ്യൂസിയമാണിത് . എക്സിബിഷനുകൾക്ക് പുറമെ , തദ്ദേശീയ പഠന ഗവേഷണങ്ങളും കമ്മ്യൂണിറ്റി പ്രോഗ്രാമുകളുമെല്ലാം ഇവിടെ നടക്കുന്നു .
false
യു . എ . ഇയിലെ ഏറ്റവും വലിയ എമിറേറ്റാണ് അബുദാബി . ദുബായ് പോലെ വലിയ കെട്ടിടങ്ങളൊക്കെയുള്ള വികസിതനഗരം . അബുദാബിയുടെ ചരിത്രം പരിശോധിച്ചാല്‍ പിന്നിട്ട കാലത്തില്‍ ഈ നാട് കൈവരിച്ച വളര്‍ച്ച കാണാവുന്നതാണ് . 1971-ലാണ് യു . എ . ഇയുടെ പിറവി . അന്നുമുതല്‍ അബുദാബിയാണ് തലസ്ഥാനപട്ടം അലങ്കരിക്കുന്നത് . മറ്റിടങ്ങളേക്കാള്‍ വലിയ എമിറേറ്റ് ആയതിനാല്‍ വളര്‍ച്ചയുടെ കാര്യത്തിലും സാധ്യതകള്‍ ഏറെയാണ് . 1958-ല്‍ എണ്ണ നിക്ഷേപം കണ്ടെത്തുന്നതോടെയാണ് അബുദാബിയുടെ മുന്നേറ്റം തുടങ്ങുന്നത് . ഇന്ന് ടൂറിസത്തിനും അബുദാബി വലിയ പ്രാധാന്യം നല്‍കുന്നുണ്ട് . നിര്‍മാണ മേഖലയിലടക്കം ഒട്ടേറെ മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ജനത്തിരക്കനുഭവപ്പെടുന്ന ജങ്ഷനുകളിലെല്ലാം അണ്ടര്‍ പാസേജുകളുണ്ട് . നഗരാസൂത്രണത്തിന്റെ കാര്യത്തില്‍ ദുബായിയെപ്പോലെ അബുദാബിയും ഉന്നതനിലവാരം പുലര്‍ത്തുന്നു . നഗരവഴികളില്‍ തീര്‍ത്തിരിക്കുന്ന പച്ചപ്പിനേക്കുറിച്ചും എടുത്തുപറയേണ്ടിയിരിക്കുന്നു . ഐന്‍ ദുബായിയുടെ അത്ര വലുതല്ലെങ്കിലും ഒരു ഒബ്‌സര്‍വേഷന്‍ വീല്‍ അബുദാബിയിലുമുണ്ട് . അരികെ കണ്ണെത്താദൂരത്തോളം കടലും . ബോട്ട് ക്ലബാണ് ഒരാകര്‍ഷണം . ഒട്ടേറെ കാര്യങ്ങളുടെ സംഗമകേന്ദ്രമാണിതെന്ന് പറയാം . ടിയറ റൊട്ടേറ്റിങ് റെസ്റ്റോറന്റ് ദൂരെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് . മറീന മാളിനോടു ചേര്‍ന്നുള്ള നിര്‍മിതി കാഴ്ചയുടേയും രുചിയുടേയും ഉയരങ്ങള്‍ തീര്‍ക്കുന്നു . കടല്‍ത്തീരത്തെ ഒരു പാര്‍ക്കാക്കി മാറ്റിയിരിക്കുകയാണിവിടെ . കടലിന്റെ വിശാലതയിലേക്ക് നോക്കിയിരിക്കാം . യു . എ . ഇയിലേക്ക് വരുന്ന സഞ്ചാരികള്‍ ദുബായിക്ക് നല്‍കുന്ന അതേ പരിഗണന അബുദാബിക്കും നല്‍കുന്നുണ്ട് . സീസണുകളില്‍ അബുദാബിയിലേക്കും സഞ്ചാരികളെത്തുന്നു . വലിയ തിരക്കില്ലാത്തയിടമെന്ന പേരിലും അബുദാബിക്ക് ഏറെ പ്രാധാന്യമുണ്ട് . കാഴ്ചകളും വിശാലമാണ് അബുദാബിയില്‍ . അതിലൊന്നാണ് കോര്‍ണിഷെ ബീച്ച് . ഇവിടത്തെ ഏറ്റവും തലയെടുപ്പുള്ള ദൃശ്യമാണ് പാറിപ്പറക്കുന്ന യു . എ . ഇ പതാക . തലസ്ഥാനമെന്ന നിലയില്‍ ഭരണകാര്യങ്ങളിലെല്ലാം ഈ മണ്ണിന് നിര്‍ണായകസ്ഥാനമുണ്ട് . പതാകയ്ക്ക് താഴെ അബുദാബി തീയേറ്റര്‍ കാണാവുന്നതാണ് . കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പേരുകേട്ടയിടമാണ് അബുദാബി തിയേറ്റര്‍ . മകുടമൊക്കെയായി വ്യത്യസ്തമായ രീതിയിലാണിതിന്റെ നിര്‍മാണം . തീയേറ്ററിന് മുന്നിലൂടെയുള്ള നടപ്പാതയിലൂടെ മുന്നോട്ടുപോയാല്‍ കടല്‍ക്കാഴ്ചകള്‍ നന്നായി കാണാം . അതില്‍ മറുകരയിലെ കെട്ടിടക്കൂട്ടമാണ് പ്രധാന ആകര്‍ഷണം . ആഡംബര ഹോട്ടലുകളും ഫഌറ്റുകളുമാണ് കാണുന്നവയില്‍ അധികവും . കടലിലെ ഓളങ്ങളെ മുറിച്ചുകടക്കുന്ന ഓളങ്ങളും ഇടയ്ക്കിടെ ദൂരക്കാഴ്ചയായി തെളിയും . വാട്ടര്‍ സ്‌പോര്‍ട്‌സിന് അബുദാബി ഏറെ പ്രാധാന്യം നല്‍കിവരുന്നു . ഈ നാട് അത്രമേല്‍ കടപ്പെട്ടിരിക്കുന്ന ഒരാളുടെ സ്മാരകമുണ്ട് അബുദാബിയില്‍ . ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍ എന്നാണിവിടം അറിയപ്പെടുന്നത് . ഈ നാടിന് നിശ്ചയദാര്‍ഢ്യത്തോടെ നേതൃത്വം നല്‍കി ലോകരാജ്യങ്ങളുടെ ഉന്നതശ്രേണിയിലേക്ക് ഉയര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ . യു . എ . ഇ സ്ഥാപകനായ അദ്ദേഹമാണ് ഈ സ്മാരകത്തില്‍ സാന്നിധ്യമാവുന്നത് . 2018-ലാണ് ഈ സ്മാരകം നിര്‍മിക്കുന്നത് . അദ്ദേഹത്തിന്റെ 100-ാം ജന്മവാര്‍ഷിക വേളയിലാണ് ഇങ്ങനെയൊരു സ്മാരകം ഒരുക്കിയത് . അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങളും ആശയങ്ങളുമെല്ലാം ഇവിടെ നിന്നും പരിചയപ്പെടാം . ഇന്ന് യു . എ . ഇ കൈവരിച്ച നേട്ടങ്ങളെല്ലാം തുടങ്ങുന്നത് ആ കരുത്തനായ ഭരണാധികാരിയില്‍ നിന്നാണ് .
false
ലണ്ടൻ : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായി പ്രവർത്തിക്കവെ നാട്ടിലേക്ക് മടങ്ങി വരാൻ ബ്രിട്ടീഷ് സർക്കാറിനോട് അനുവാദം ആവശ്യപ്പെട്ട യുവതി പ്രസവിച്ചു . നാല് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷെമീമ ബീഗം എന്ന യുവതിയാണ് സിറിയയിൽവച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത് . യുവതിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് . അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ബന്ധുക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . കഴിഞ്ഞ ദിവസം പ്രസവിക്കുന്നതിനുവേണ്ടി നാട്ടിലേക്ക് വരാൻ അനുവദിക്കണമെന്ന് ഷെമീമ ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു . 19 വയസ്സിനിടെ മൂന്നാമത്തെ കുട്ടിക്കാണ് ഷെമീമ ജന്മം നൽകുന്നത് . നേരത്തെ രണ്ട് കുട്ടികൾക്ക് ഷെമീമ ജന്മം നൽകിയെങ്കിലും ഇരുവരും മരണപ്പെട്ടതായാണ് റിപ്പോർട്ട് . കഴി‍ഞ്ഞ ആഴ്ച ടൈംസ് ഡെയ്ലി റിപ്പോർട്ടറാണ് വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് ഷെമീമയെ കണ്ടെത്തിയത് . കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ചമുമ്പാണ് ഷെമീമ ക്യാമ്പിലെത്തിയത് . സിറിയൻ പട്ടാളത്തിന് മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോഴായിരുന്നു ആ രക്ഷപ്പെടൽ . ബം​ഗ്ലാദേശ് സ്വദേശിയായ ഷെമീമയും കുടുംബവും ബ്രിട്ടനിലെ സ്ഥിരതാമസക്കാരാണ് . സ്കൂൾ വിദ്യാർഥിയായിരിക്കെ15ാം വയസിലാണ് ഐഎസ് ഭീകരരുടെ വധുവാകാൻ വേണ്ടി ഷെമീമ വീടും നാടും വിട്ടിറങ്ങിയത് . ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥിയായിരുന്ന ഷെമീമ തന്റെ സുഹൃത്തുക്കളായ അമീറ അബേസ് , ഖദീജ സുൽത്താന എന്നിവർക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത് . ഇവരിൽ ഖദീജ സുൽത്താന ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഷെമീമ പറഞ്ഞു . എന്നാൽ അമീറയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഷെമീമ വ്യക്തമാക്കി . 2015ലാണ് മൂവരും ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത് . ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത് . പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി . ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത് . 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത് . പത്ത് ദിവസത്തിനു ശേഷം ഇസ്‍ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു . ഇരുപത്തേഴു വയസായിരുന്നു അയാളുടെ പ്രായം . പിന്നീട് ഇയാൾക്കൊപ്പമാണ് കഴിഞ്ഞതെന്നും ഷെമീമ വെളിപ്പെടുത്തി . അതേസമയം ഐഎസിൽ പ്രവർത്തിച്ചതിലോ കഴിഞ്ഞുപോയ ഒന്നിലും തനിക്ക് പശ്ചാതാപമില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നും ഷെമീമ പറഞ്ഞു . എന്നാൽ നാട്ടിലേക്ക് തിരിച്ച വരാൻ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് സർക്കാര്‍ നിലപാട് എടുത്തത് . ഷെമീമയെ പോലുള്ളവരെ ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുവരുന്നത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പറഞ്ഞ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗ്യൂകെ ആവശ്യം തള്ളുകയായിരുന്നു .
false
കൃഷിയൊരു സംസ്‌കാരമാണ് . കൃഷിയൊരു കലയുമാണെന്നു തെളിയിച്ചതിനുള്ള അംഗീകാരമാണ് വയനാട് തൃശ്ശിലേരി ഒലിയാപ്പുറം ജോണ്‍സണ്‍ എന്ന ജൈവകര്‍ഷകനെ തേടിയെത്തിയത് . മികച്ച ജൈവകര്‍ഷകനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിച്ച ജോണ്‍സണ്‍ ജൈവരീതിയിലൂടെ എങ്ങനെ സമ്മിശ്രകൃഷി ലാഭകരമായി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് . എല്ലാവരും നെല്‍കൃഷി ചെയ്യുമ്പോള്‍ ജോണ്‍സന്റെ വയലില്‍ അതൊരു കലയാണ് . ' പാഡി ആര്‍ട്ട് ' എന്ന പേരില്‍ വയലില്‍ നെല്‍കൃഷികൊണ്ട് കലാരൂപമൊരുക്കുകയാണ് . നെല്ലോലകള്‍ക്കു പല നിറമുള്ള ഇനങ്ങള്‍കൊണ്ടാണ് പാഡി ആര്‍ട്ട് ഒരുക്കുന്നത് . 20 സെന്റ് സ്ഥലത്ത് 5 വര്‍ഷമായി പാഡി ആര്‍ട്ട് ഒരുക്കുന്നു . കഴിഞ്ഞ വര്‍ഷം ഒരുക്കിയ ദീപനാളം കാണാന്‍ എത്തിയവരില്‍ വയനാട് എംപി രാഹുല്‍ഗാന്ധിയുമുണ്ടായിരുന്നു . അധ്യാപനത്തില്‍നിന്നു കൃഷിയിലേക്ക് അങ്കമാലി മഞ്ഞപ്ര സ്വദേശിയായ ജോണ്‍സണ്‍ 18 വര്‍ഷം ആന്ധ്രയില്‍ അധ്യാപകനായിരുന്നു . പിന്നീട് അതുപേക്ഷിച്ചു നാട്ടിലെത്തുമ്പോള്‍ ഒരു ലക്ഷ്യബോധമുണ്ടായിരുന്നു . വയനാട്ടിലെ ഏറ്റവും നല്ല മണ്ണില്‍ കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്തു പ്രകൃതിയോടിണങ്ങി ജീവിക്കുക , അവിടെയുള്ള ആദിവാസി കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുക . 14 വര്‍ഷം മുന്‍പ് തൃശ്ശിലേരിയിലെത്തി 5 ഏക്കര്‍ സ്ഥലം വാങ്ങി അവിടെ താമസമാക്കി . വയനാട്ടിലെ പരമ്പരാഗത കൃഷിയെക്കുറിച്ച് അറിഞ്ഞ് അതേ രീതി തന്നെ തുടരാനായിരുന്നു ജോണ്‍സന്റെ തീരുമാനം . ആദിവാസി മൂപ്പനായ ബോളാന്‍ പെരുമനെ പരിചയപ്പെട്ടതൊരു വഴിത്തിരിവായി . അവര്‍ തുടര്‍ന്നുവന്നിരുന്ന കൃഷിരീതിയെല്ലാം മൂപ്പനില്‍നിന്നു പഠിച്ചു . ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി തുടങ്ങിയ ഉണ്ണിസദന്‍ ട്രസ്റ്റ് തന്നെ മൂപ്പനോടുള്ള കടപ്പാടായിരുന്നു . ഉണ്ണി എന്നത് മുപ്പന്റെ മകന്റെ പേരായിരുന്നു . ട്രസ്റ്റിനു വേണ്ടി 4 . 5 ഏക്കര്‍ സ്ഥലവും വാങ്ങി . സമ്മിശ്രകൃഷിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതായിരുന്നു ജോണ്‍സനു നേട്ടമായത് . നെല്ല് , കാപ്പി , കുരുമുളക് , തെങ്ങ് , കമുങ്ങ് , വാഴ , പച്ചക്കറി , പശു , കോഴി , മീന്‍ എന്നിങ്ങനെ എല്ലാം പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നവ . പരമ്പരാഗത നെല്‍കൃഷി ഇന്ത്യയിലെ 28 ഇനം പരമ്പരാഗത നെല്‍വിത്തുകളാണ് 2 . 10 ഏക്കറില്‍ കൃഷി ചെയ്യുന്നത് . ഞവര , രക്തശാലി , ഗന്ധകശാല , ജീരകശാല , മുള്ളന്‍ കയമ , കല്ലടിയാരന്‍ , ഒക്കപ്പുഞ്ച , ചോമാല , നാസര്‍ബാത് , ആസാം ബ്ലാക്ക് , കാലാബാദ് , ബര്‍മ ബ്ലാക്ക് എന്നിങ്ങനെ ഔഷധഗുണമുള്ള പലതരം ഇനങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് . നെല്‍കൃഷിയെന്നാല്‍ മലയാളിക്കു പച്ചയാണ് . എന്നാല്‍ , ജോണ്‍സന്റെ വയലില്‍ വിവിധ നിറത്തിലുള്ള നെല്‍ചെടികള്‍ കാണാം . നെല്ലിനും പലതരം നിറമുണ്ട് . പൂര്‍ണമായും കറുപ്പു നിറമുള്ള നെല്ലെല്ലാം പുതുമുയുള്ളതായി തോന്നും . ഔഷധഗുണമുള്ള നെല്ലെല്ലാം എന്തു വിലകൊടുത്തും വാങ്ങാന്‍ ആളുകള്‍ തയാറാണെന്ന് ജോണ്‍സണ്‍ പറയുന്നു . ഞവര , രക്തശാലി , ജീരകശാല , നാസര്‍ബാത് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത് . നെല്‍കൃഷിയിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് റോഡിനോട് അരികു ചേര്‍ന്ന സ്ഥലത്ത് ' പാഡി ആര്‍ട്ട് ' തുടങ്ങിയത് . മഹാരാഷ്ട്രയില്‍ നിന്നു കൊണ്ടുവന്ന നാസര്‍ബാതിന് കാപ്പിനിറമാണ് . അതാണു പാഡി ആര്‍ട്ടിനു കൂടുതല്‍ ഭംഗി നല്‍കുന്നതും . ജീവാമൃതം , പഞ്ചഗവ്യം , ഫിഷ് അമിനോ ആസിഡ് , എഗ് അമിനോ ആസിഡ് , വാരാണസി കമ്പോസ്റ്റ് എന്നിവയെല്ലാം ഉപയോഗിച്ചാണു കൃഷി ചെയ്യുന്നത് . ഈ വളമെല്ലാം കുറഞ്ഞ വിലയ്ക്കു കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട് . ഒറ്റവിള മാത്രമാണ് ഇവിടെ ചെയ്യുന്നത് . ജൂലൈയില്‍ വിളവിറക്കിയാല്‍ ഡിസംബര്‍ അവസാനം കൊയ്യാറാകും . അതിനു ശേഷം ട്രാക്ടര്‍ കൊണ്ട് പൂട്ടി എള്ള് , വള്ളിപ്പയര്‍ , മുത്താറി , കടുക് , ചെറുപയര്‍ എന്നിവ വിതയ്ക്കും . വേനല്‍മഴ ലഭിക്കുന്നതോടെ ഇവയെല്ലാം നന്നായി പച്ചപിടിച്ചാല്‍ വീണ്ടും ട്രാക്ടര്‍ കൊണ്ട് പൂട്ടും . അടുത്ത കൃഷിക്കുള്ള മൂലകങ്ങളെല്ലാം ഇതില്‍നിന്നു തന്നെ ലഭിക്കും . 4 നാടന്‍ പശുക്കളാണുള്ളത് . ഇവയുടെ ചാകണവും മൂത്രവുമാണ് പ്രധാന വളം . സമ്മിശ്രകൃഷി നാണ്യവിളകള്‍ , കിഴങ്ങുവിളകള്‍ , പച്ചക്കറി , സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ജൈവസര്‍ട്ടിഫിക്കേഷനോടു കൂടിയാണു വില്‍പന . പച്ചക്കറിക്ക് പോളിഹൗസ് ഉണ്ട് . ഇപ്പോള്‍ പാവയ്ക്കയാണു പോളി ഹൗസില്‍ കൃഷി ചെയ്യുന്നത് . വയനാട് കാലാവസ്ഥയില്‍ ശീതകാല പച്ചക്കറിയും നന്നായി വിളയുമെന്ന് ജോണ്‍സണ്‍ തെളിയിച്ചു . നാടന്‍ കോഴികള്‍ ധാരാളമുണ്ട് . 4 കുളത്തിലാണു മീന്‍ വളര്‍ത്തുന്നത് . രണ്ടു വര്‍ഷം മുന്‍പത്തെ പ്രളയത്തില്‍ കുരുമുളകു കൃഷിക്കു വന്‍ നാശം വന്നു . ഇപ്പോള്‍ പുതിയ ചെടികള്‍ നട്ടു കുരുമുളകു കൃഷി വിപുലപ്പെടുത്തുകയാണ് . ജോണ്‍സണ്‍ ചെയര്‍മാന്‍ ആയ പ്രൊഡ്യൂസര്‍ കമ്പനിക്കു കീഴില്‍ 90 കര്‍ഷകര്‍ വിവിധയിനം നെല്ല് കൃഷി ചെയ്യുന്നുണ്ട് . കമ്പനിയുടെ ഹള്ളര്‍ മില്ലില്‍ കുത്തിയെടുക്കുന്ന ജൈവ അരിക്ക് ആവശ്യക്കാര്‍ കൂടുതല്‍ വയനാട് ജില്ലയ്ക്കു പുറത്തുനിന്നാണ് . പ്രദേശത്തെ പാടശേഖര സമിതിയുടെ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ . സൗഹൃദ ഗ്രാമശ്രീ എന്ന കര്‍ഷക സ്വാശ്രയ സംഘവും ഇവര്‍ക്കുണ്ട് . മണ്ണിലിറങ്ങി ജീവിക്കണമെന്ന ആശയക്കാരനായ ജോണ്‍സണു പിന്തുണയുമായി ഭാര്യ നാന്‍സി , മക്കളായ മേഴ്‌സി , അര്‍പ്പിത എന്നിവരുമുണ്ട് . ജോണ്‍സണ്‍ : <ഫോൺ നമ്പർ> .
false
തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി . മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം . മത്സ്യകന്യക , നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല , കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ . നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ് . “ നക്ഷത്രമത്സ്യ ഭക്ഷണശാല ” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട് . വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം . ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട് . പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് . ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട് . ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക് ’ ഇവിടെയാണ് . ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത് . പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരതിലാണു നടന്നുവരുന്നത് . നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും കെ . എസ് . ആർ . ടി . സി ബസുകൾ ലഭ്യമാണ് . 1 . എം . ജി . റോഡ് വഴി പാളയത്ത് ചെന്ന് , കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക് , പേട്ട , ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം . 2 . കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം . അച്ചൻകോവിലാർ · അമ്പൻ‌കടവ് · അയലൂർപ്പുഴ · ഭാരതപ്പുഴ · ചാലക്കുടിപ്പുഴ · ചാലിപ്പുഴ · ചാലിയാർ · ചെറുകുന്നപുഴ · ചെറുപുഴ · ചെറുതോണി · ചുള്ളിയാർ · ഇടമലയാർ · ഗായത്രിപുഴ · ഇരുവഞ്ഞിപ്പുഴ · ഇത്തിക്കര · കബിനി നദി · കടലുണ്ടിപ്പുഴ · കല്ലായിപ്പുഴ · കൽപ്പാത്തിപ്പുഴ · കാഞ്ഞിരപ്പുഴ · കണ്ണാടിപ്പുഴ · കരുവന്നൂർ പുഴ · കരമനയാർ · കരിമ്പുഴ · കരിമ്പുഴ · കോരപ്പുഴ · കോരയാർ · കൊട്ടപ്പുഴ · കുന്തിപ്പുഴ · കുറുമാലിപ്പുഴ · കുതിരപ്പുഴ · മണിമലയാർ · മാടത്തരുവി · മയ്യഴിപ്പുഴ · മലമ്പുഴ · മംഗലം നദി · മരുതപ്പുഴ · മീനച്ചിലാർ · മീങ്കാരപ്പുഴ · മുള്ളയാർ · മുതിരപ്പുഴ · മൂവാറ്റുപുഴയാർ · മണലിപ്പുഴ · നീർപ്പുഴ · നെയ്യാർ · പള്ളിച്ചേലരു · പമ്പാനദി · പാമ്പാർ · പാണ്ടിപ്പുഴ · പാപനാശിനി · പറമ്പിക്കുളം നദി · പയസ്വിനി · പെരിഞ്ഞകുത്തി · പെരിയാർ · പുന്നപ്പുഴ · താണിക്കുടം പുഴ · തുപ്പാണ്ടിപ്പുഴ · തൂതപ്പുഴ · തിരൂർ നദി · തൊടുപുഴയാർ · വളപട്ടണം · വെള്ളിയാർ പുഴ · വണ്ടാഴിപ്പുഴ · ആലപ്പുഴ ബീച്ച് · ബേക്കൽ കോട്ട · ചെറായി ബീച്ച് · കാപ്പാട് · കോവളം · മാരാരി ബീച്ച് · മീൻ‌കുന്ന് · മുഴപ്പിലങ്ങാട്‌ · പയ്യാമ്പലം · ശംഖുമുഖം · വർക്കല ആറന്മുള ഉത്രട്ടാതി · ചമ്പക്കുളം മൂലം · ഇന്ദിരാഗാന്ധി · നെഹ്‌റു ട്രോഫി · പായിപ്പാട് വള്ളംകളി · ശ്രീനാരായണജയന്തി · ഓണം ജലോത്സവം · പ്രസിഡന്റ്സ് ട്രോഫി · വള്ളംകളി തിരുവനന്തപുരം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
വലുപ്പത്തിന്റെ കാര്യത്തിൽ ആനകളെ തോൽപ്പിക്കാൻ കരയിൽ മറ്റു മൃഗങ്ങളില്ല . എന്നാൽ ആനവർഗത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ ആന ഏതായിരിക്കും ? അതിനുള്ള ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് . കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വനത്തിലൂടെ തലയെടുപ്പോടെ നടന്നുനീങ്ങുന്ന ഒരു വമ്പൻ ആഫ്രിക്കൻ ആനയുടെ ദൃശ്യമാണിത് . ലോകത്തിൽ ഇന്നുള്ളതിൽവച്ച് ഏറ്റവും വലിയ ആന എന്ന വിശേഷണത്തോടെയാണ് ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത് . , 8000 . , 11,000 . <വെബ്സൈറ്റ് ലിങ്ക്> നീണ്ട കൊമ്പുകളും ചെറു മരങ്ങൾക്കൊപ്പം നിൽക്കുന്ന പൊക്കവും വമ്പൻ ശരീരവുമായി രാജകീയ പ്രൗഢിയിലാണ് ഈ ഗജവീരന്റെ നടത്തം . 8000 കിലോഗ്രാമാണ് പേരറിയാത്ത ഈ ആഫ്രിക്കൻ ആനയുടെയുടെ ഭാരം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ . ലോകത്തിലെതന്നെ ഏറ്റവും വലിയ ആനകളാണ് ആഫ്രിക്കൻ ആനകൾ . പ്രായപൂർത്തിയെത്തിയ ഒരു ആഫ്രിക്കൻ ആനയുടെ ശരാശരി ഭാരം 6000 കിലോഗ്രാം ആണെന്നാണ് കണക്കാക്കിയിരിക്കുന്നത് . അപ്പോൾ ടാൻസാനിയൻ വനത്തിൽ കണ്ടെത്തിയ വമ്പന്റെ വലുപ്പം എത്രയാവും എന്ന് ചിന്തിച്ചു നോക്കൂ . ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ആനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് . ആനയുടെ അസാമാന്യ വലുപ്പം കണ്ടതിന്റെ അദ്ഭുതമാണ് പലരും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത് . അതേസമയം ആനയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി പുറത്തുവരുന്നതോടെ അതിന്റെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ് . അതിനാൽ ആനയ്ക്ക് പ്രത്യേക സംരക്ഷണം നൽകേണ്ടത് ആവശ്യമാണെന്നും പലരും കുറിക്കുന്നു . ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവും വലിയ ആനയാണ് കക്ഷി എങ്കിലും ഇന്നോളം കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ ആന ഇതല്ല . ഇതിലും ഭാരവും വലുപ്പമുള്ള മറ്റ് രണ്ട് ആഫ്രിക്കൻ ആനകളെ ഇതിനുമുൻപും കണ്ടെത്തിയിരുന്നു . മധ്യ ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നിന്നും കണ്ടെത്തിയ ആനയാണ് അതിൽ പ്രഥമൻ . 11000 കിലോഗ്രാം ആയിരുന്നു ഈ വമ്പന്റെ ഭാരം . പൊക്കമാവട്ടെ 3 . 96 മീറ്ററും . അതായത് ഒരു ശരാശരി ആഫ്രിക്കൻ കൊമ്പനാനയുടെ പൊക്കത്തെക്കാൾ ഏതാണ്ട് ഒരു മീറ്റർ അധികം പൊക്കമാണ് ഈ ആനയ്ക്കുണ്ടായിരുന്നത് . കെനിയയിലെ സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ ജീവിച്ചിരുന്ന സതാവോ ആണ് വലുപ്പത്തിന്റെ കാര്യത്തിൽ മുമ്പനായിരുന്നു മറ്റൊരു ആഫ്രിക്കൻ ആന . ശരീരഭാരത്തിന് പുറമേ ആറരയടിയിലധികം നീളമുള്ള കൊമ്പുകളാണ് സതാവോയെ വ്യത്യസ്തനാക്കിയിരുന്നത് . എന്നാൽ 2014 മെയ് മാസത്തിൽ അനധികൃത വേട്ടയ്ക്കെത്തിയവർ സതാവോയെ വിഷം പുരട്ടിയ അമ്പയയച്ച് കൊലപ്പെടുത്തുകയായിരുന്നു . സതാവോയുടെ കൊമ്പുകൾ മുറിച്ചെടുത്ത് മുഖം വികൃതമാക്കിയ നിലയിലാണ് അന്ന് ജഡം കണ്ടെത്തിയത് .
false
മുംബൈ : ഇഷ്ടപ്പെട്ട ജോലിയേതാണ് എന്ന് ചോദിച്ചാല്‍ പലര്‍ക്കും പലതായിരിക്കും . എല്ലാവര്‍ക്കും താന്‍ ഏറ്റവും തിളങ്ങുന്ന ജോലി കണ്ടെത്താനോ അതുതന്നെ ചെയ്യാനോ കഴിയണമെന്നില്ല . എന്നാല്‍ , ചില അവസരങ്ങളില്‍ അറിയാതെ നമ്മളവിടെ എത്തിച്ചേരും . അങ്ങനെ അപ്രതീക്ഷിതമായി പുതിയൊരു ജോലി കണ്ടെത്തുന്ന പെണ്‍കുട്ടിയുടെ രസകരമായ അനുഭവമാണ് ' ഹ്യുമന്‍സ് ഓഫ് ബോംബെ ' ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത് . കൂട്ടുകാരിക്കും കാമുകനും വേണ്ടി ഒരു പ്രണയകഥയെഴുതിയതാണ് അതുവരെ ചെയ്തിരുന്ന ജോലി വരെ ഉപേക്ഷിക്കാന്‍ കാരണമായത് . അതുവരെ ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതാണ് . ഇപ്പോള്‍ ജോലി ചെയ്യുന്നത് ഒരു എച്ച് . ആര്‍ ആയിട്ടാണ് . ഒരു നോവലും എഴുതി തുടങ്ങിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു . ഫേസ്ബുക്ക് പോസ്റ്റ് : ഞാനൊരു ഇന്‍റര്‍നാഷണല്‍ കാള്‍ സെന്‍ററില്‍ ജോലി ചെയ്യുകയായിരുന്നു . ഞാന്‍ നന്നായി സംസാരിക്കുന്ന ആളാണ് . അതുകൊണ്ട് ആ ജോലി എനിക്കിഷ്ടമായിരുന്നു . എന്‍റെ കുടുംബം ഗുജറാത്തിലേക്ക് മാറിയപ്പോള്‍ ഞാനും അങ്ങോട്ട് പോയി . ജോലിയും രാജിവെച്ചു . എനിക്ക് ബോംബെ മിസ് ചെയ്യുന്നുണ്ടെന്നും രണ്ട് മാസത്തിനുള്ളില് തിരികെ ബോംബെയിലേക്ക് തന്നെ മടങ്ങുമെന്നും ഞാന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു . വീണ്ടും തിരികെ ബോംബെയിലേക്ക് തന്നെ വന്നു . ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തു തുടങ്ങി . ഒമ്പത് മണിക്കൂര്‍ വരെ ആയിരുന്നു ജോലി . അതെനിക്ക് നിലനില്‍ക്കാനായിരുന്നു . പക്ഷെ , ഒന്നും എഴുതാനോ മറ്റും കഴിയുന്നില്ലായിരുന്നു . ഞാനിടക്ക് എഴുതുമായിരുന്നു പക്ഷെ ആരും വായിക്കാത്തതുകൊണ്ട് അത് നല്ലതാണോ എന്ന് അറിയില്ലായിരുന്നു . അങ്ങനെ ഒരു വാലന്‍റൈന്‍സ് ഡേ … എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി എന്നോട് അവള്‍ക്കും അവളുടെ ആണ്‍ സുഹൃത്തിനുമായി ഒരു പ്രണയകഥ എഴുതി നല്‍കാന്‍ പറഞ്ഞു . അതു വായിച്ച ഉടന്‍ അവന്‍ എന്നെ വിളിച്ചു . അവന്‍ വായിച്ചതിലേറ്റവും മനോഹരമായിരുന്നു അതെന്ന് എന്നോട് പറഞ്ഞു . ആ ഒരു പ്രചോദനമായിരുന്നു എനിക്ക് വേണ്ടിയിരുന്നത് എന്ന് തോന്നുന്നു . അങ്ങനെ ഞാനെന്‍റെ കാള്‍ സെന്‍ററിലെ ജോലി ഉപേക്ഷിച്ചു . ഫ്രീലാന്‍സറായി എച്ച് . ആര്‍ ആയി ഞാനിപ്പോള്‍ ജോലി ചെയ്യുന്നു . ബാക്കി കിട്ടുന്ന സമയം കൊണ്ട് എന്‍റെ നോവലെഴുതി തീര്‍ക്കുന്നു . ജീവിക്കാന്‍ പണത്തിനായി ഞാന്‍ ജോലി ചെയ്യുന്നു . മനസിന്‍റെ സന്തോഷത്തിനായി എഴുതുകയും ചെയ്യുന്നു .
false
മഹാനായ ഒരു കർണ്ണാടകസംഗീതജ്ഞനായിരുന്നു ഷഡ്കാലഗോവിന്ദമാരാർ . ആറു കാലങ്ങളിൽ ആലാപനം നടത്താനുള്ള കഴിവായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത . മാരാരുടെ കഴിവിൽ അൽഭുതം കൊണ്ടാണ്‌ ത്യാഗരാജൻ തന്റെ പ്രസിദ്ധമായ എന്തരോ മഹാനുഭാവുലൂ എന്ന കീർത്തനം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു . സ്വാതി തിരുന്നാളിന്റേയും ത്യാഗരാജന്റേയും സമകാലീകനായിരുന്നു ഗോവിന്ദമാരാർ . ചെണ്ടയും തിമിലയും ഉൾപ്പെടെയുള്ള തുകൽ വാദ്യങ്ങളിലെ വൈദഗ്‌ദ്ധ്യം ആയിരുന്നു മാരാർ സമുദായത്തിന്റെ മുഖമുദ്രയെങ്കിൽ ഗോവിന്ദമാരാർ അതിൽ നിന്നു മാറി വായ്‌പാട്ടിലാണു ശ്രദ്ധപതിപ്പിച്ചത്‌ . ഹരിപ്പാട്‌ രാമസ്വാമി ഭാഗവതരായിരുന്നു ഗോവിന്ദമാരാരുടെ ഗുരു . സംഗീതജ്ഞൻമാരിൽ അപൂർവ്വം മാത്രം കാണാനാകുന്ന ഒരു പ്രത്യേകത ഗോവിന്ദമാരാർക്കുണ്ടായിരുന്നു . ആറുകാലങ്ങളിൽ പല്ലവി പാടാനുള്ള കഴിവായിരുന്നു അത്‌ . ഏറ്റവും മികച്ച പാട്ടുകാർ പോലും മൂന്നു കാലങ്ങളിൽമാത്രം പാടുമ്പോൾ ഗോവിന്ദമാരാർക്കു കൈമുതലായി ലഭിച്ച ഈ കഴിവ്‌ അദ്ദേഹത്തെ ' ഷട്‌കാല ഗോവിന്ദമാരാർ ' എന്ന വിളിപ്പേരിന്‌ അർഹനാക്കി . നാലു തന്ത്രികളുള്ള സാധാരണ തംബുരുവിൽ നിന്നു വ്യത്യസ്‌തമായി ഏഴു തന്ത്രികളുള്ള തംബുരുവാദത്തിലെ പ്രാഗല്ഭ്യവും ഗോവിന്ദമാരാരെ പ്രശസ്‌തനാക്കി . തന്റെ സംഗീതസപര്യയുമായി നാടുചുറ്റുന്നതിനിടയിൽ സ്വാതിസന്നിധിയിലെത്തിയ ഗോവിന്ദമാരാർക്ക്‌ സ്വാതിതിരുനാൾ നൽകിയ അഭിനന്ദനവും പ്രോത്സാഹനവും വളരെ വലുതായിരുന്നു . സ്വാതിസഭയിൽ ത്യാഗരാജസ്വാമികളുടെ അതുല്യമായ സംഗീതസംതുലനങ്ങൾ അനനുകരണീയമായ ശൈലിയിൽ അവതരിപ്പിച്ച്‌ ഗോവിന്ദമാരാർ പ്രശംസ പിടിച്ചുപറ്റി . ഗോവിന്ദമാരാരുടെ പ്രതിഭയിൽ ആകൃഷ്‌ടനായ സ്വാതിതിരുനാൾ വടിവേലുവിനേയും കൂട്ടി അദ്ദേഹത്തെ തിരുവയ്യാറിൽ ത്യാഗരാജസന്നിധിയിലേക്കയച്ചു . ത്യാഗരാജസ്വാമികളെ തിരുവനന്തപുരത്ത്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം . അവിടെവച്ച്‌ ത്യാഗരാജസ്വാമികൾ ഗോവിന്ദമാരാരെക്കൊണ്ട്‌ ജയദേവന്റെ ഗീതാഗോവിന്ദത്തിലെ ചന്ദനചർച്ചിത നീലകളേബര എന്ന കൃഷ്‌ണസ്തുതി തംബുരുവിന്റെ ശ്രുതിലയത്തിൽ ആലപിപ്പിക്കുകയും ചെയ്‌തു . തുടർന്നാണ്‌ എന്തരോ മഹാനുഭാവലു എന്നാരംഭിക്കുന്ന അതിപ്രശസ്‌തമായ കീർത്തനം പിറക്കുന്നത്‌ . ഇത്രയൊക്കെ സംഭവിച്ചെങ്കിലും മാരാരും വടിവേലുവും സ്വാതിതിരുനാൾ ഏൽപിച്ച ദൗത്യത്തിൽ പരാജയപ്പെട്ടു . തന്റെ ആശംസകൾ സ്വാതിതിരുനാളിനെ അറിയിക്കാൻ പറഞ്ഞ്‌ ത്യാഗരാജസ്വാമികൾ അവരെ തിരിച്ചയച്ചു . സ്വാതി ഏൽപിച്ച ദൗത്യം നടക്കാതെ വന്നതിലെ മനോവിഷമത്തെ തുടർന്ന്‌ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാരാർ മഹാരാഷ്‌ട്രയിലെ പണ്ഡർപൂരിലേക്കു പോകുകയും ശിഷ്‌ടകാലം അവിടെ കഴിച്ചുകൂട്ടുകയുമായിരുന്നു . : // . / . ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
പൊട്ടിയ അസ്ഥി കമ്പിയിട്ട് നേരേയാക്കുന്നത് മനുഷ്യരുടെ കാര്യത്തില്‍ അത്ര പുതുമയുള്ളതല്ല . എന്നാല്‍ , പക്ഷിമൃഗാദികളുടെ കാര്യത്തില്‍ അപൂര്‍വമാണ് . ചിറകിന് പരിക്കേറ്റ് അസ്ഥി പൊട്ടി അണുബാധയായ ഒരു കൃഷ്ണപ്പരുന്തിന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് കോഴിക്കോട് സ്വദേശി എം . എസ് . സുര്‍ജിത് . അസ്ഥി പൊട്ടിയതുമൂലമുണ്ടായ മുറിവിലെ അണുബാധയും ഭക്ഷണം കഴിക്കാത്തതും പരുന്തിന്റെ ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നു . എങ്കിലും കൃത്യമായ ചികിത്സ നല്‍കിയതിലൂടെ പരുന്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുര്‍ജിത്തിനും ഡോ . പി . കെ . ഷിഹാബുദീനും കഴിഞ്ഞു . ചികിത്സയുമായി ബന്ധപ്പെട്ട് സുര്‍ജിത് പങ്കുവച്ച വിവരങ്ങളും വിഡിയോയും ചുവടെ … കോഴിക്കോട് കൊളത്തറയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പരിക്ക് പറ്റി പറക്കാന്‍ കഴിയാതെ വീണു കിടക്കുന്ന കൃഷ്ണപ്പരുന്തുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ അവിടെ എത്തി . അവശനിലയില്‍ ആയിരുന്ന പരുന്തിനെ ഞാന്‍ എടുത്തു നോക്കിയപ്പോള്‍ അതിന്റെ ഒരു ചിറകിന് സാരമായ പരിക്കുള്ളതായി കണ്ടു . ഉടന്‍ തന്നെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന ആഗ്രഹത്തോടെ ഡോ . പി . കെ . ഷിഹാബുദീന്‍ സാറിനെ വിളിക്കുകയും , അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉടന്‍തന്നെ കൊടുവള്ളി സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു . പരുന്തിനെ പരിശോധിച്ച ഡോക്ടര്‍ അതിന്റെ ഇടതു ചിറകിന്റെ എല്ല് ഒടിഞ്ഞു പൊടിഞ്ഞു പോയിട്ടുണ്ടെന്നും , ഭക്ഷണം കിട്ടാതെ ക്ഷീണിക്കുകയും അണുബാധ മൂലം ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെകില്‍ കൂടിയും കഴിവിന്റെ പരമാവധി നമുക്ക് ശ്രമിച്ചു നോക്കാമെന്നും ഡോക്ടര്‍ പറഞ്ഞു . ഓപ്പറേഷന്‍ ചെയ്ത് ചിറകിനു കമ്പിയിടേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത് . ഓപ്പറേഷനു വേണ്ടി കുറച്ചു മരുന്നുകള്‍ വാങ്ങിക്കാന്‍ വേണ്ടി കൊടുവള്ളിയിലെക്ക് എഴുതിത്തന്നു . പക്ഷേ , മരുന്നുകള്‍ കൊടുവള്ളിയില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് പോയി വാങ്ങി കൊണ്ടുവന്നു . അപ്പോഴേക്കും പരുന്തിന്റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങിയിരുന്നു . പരുന്തിനു വേണ്ട ഇന്‍ജക്ഷനുകള്‍ നല്‍കി പൂര്‍ണമായി മയക്കിയായിരുന്നു ഓപ്പറേഷന്‍ . മുറിവുകള്‍ വൃത്തിയാക്കി പൊടിഞ്ഞ എല്ലുകള്‍ ഒഴിവാക്കി പൊട്ടിയ എല്ലിന് സ്റ്റീല്‍ കമ്പിയിടാന്‍ ഒന്നര മണിക്കൂര്‍ വേണ്ടി വന്നു . ഡോക്ടര്‍ ഷിഹാബുദീനെ സഹായിക്കാന്‍ ഡോ . നിജിലുമുണ്ടായിരുന്നു . ഓപ്പറേഷനിടയ്ക്ക് പെട്ടെന്ന് പരുന്തിന്റെ ശ്വാസം നിലച്ചെങ്കിലും വളരെ പരിശ്രമിച്ചു കൃത്രിമ ശ്വാസം കൊടുത്തു ശാസ്ത്രക്രിയ പൂര്‍ത്തിയാക്കി . ഇപ്പോള്‍ പരുന്ത് അപകടനില തരണം ചെയ്തു സുഖം പ്രാപിച്ചു വരുന്നു . ഇപ്പോള്‍ പരുന്ത് നന്നായി തീറ്റയെടുക്കുകയും ഉണര്‍വ് കാണിക്കുകയും ചെയ്യുന്നുണ്ട് .
false
ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് . ബി . ഐ . , 1806-ൽ ' ബാങ്ക് ഓഫ് കൽക്കട്ട ' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത് . ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ് . ബി . ഐ . , ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌ . 1806 ജൂൺ 2നു സ്ഥാപിതമായ ' ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ് . ബി . ഐ യ്യുടെ വേരുകൾ തുടങ്ങുന്നത് . 1809 ജനുവരി 2നു ഇത് ബാങ്ക് ഓഫ് ബംഗാൾ ആയി മാറി . 1840 ഏപ്രിൽ തുടങ്ങിയ ബാങ്ക് ഓഫ് ബോംബെ,1843 ജൂലൈയിൽ ആരംഭിച്ച ബാങ്ക് ഓഫ് മദ്രാസ് എന്നിവ 1921 ജനുവരി 27നു ബാങ്ക് ഓഫ് ബംഗാളുമായി ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടു . 1955 ജൂലൈ 1നു ഇമ്പീരിയൽ ബാങ്കിനെ ദേശസാൽക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്തു . സബ്സിഡീയറി ബാങ്കുകളുടെ നിയന്ത്രണം എസ് . ബി . ഐ ഏറ്റെടുത്തത് 1959-ൽ സർക്കാർ അവയെ ദേശസാൽക്കരിച്ചതോടുകൂടിയാണ് . 2017 ഏപ്രിൽ ഒന്നിന് ഭാരതീയ സ്റ്റേറ്റ് ബാങ്ക് , അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് , സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ , സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല , സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൂടാതെ ഭാരതീയ മഹിളാ ബാങ്ക് എന്നിവയെ അതിൽ ലയിപ്പിച്ചു . ഇത് ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിൻറെ ചരിത്രത്തിലെ ആദ്യ വലിയ തോതിലുള്ള ഏകീകരണമാണ് . ലയനശേഷം 33 ട്രില്യൺ വരുന്ന ബാലൻസ്‌ ഷീറ്റ് , 278,000 ജീവനക്കാർ , 420 ദശലക്ഷം ഉപഭോക്താക്കൾ , 24,000 ശാഖകളും 59,000 എടിഎമ്മുകൾ എന്നിവയുമായി ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളിൽ ഒന്നായി . 2016 ലെ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളുടെ ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 232 ആം സ്ഥാനത്താണ് ഭാരതീയ സ്റ്റേറ്റ് ബാങ്ക് . താഴെപ്പറയുന്ന രാജ്യങ്ങളിൽ എസ് . ബി . ഐയ്ക്ക് ശാഖകൾ ഉണ്ട് : ശാഖകളുടെ എണ്ണത്തിൽ 10,000 തികച്ച ഏക ഇന്ത്യൻ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . 2008 മാർച്ച് 9നു തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള പുതുവയൻ ഗ്രാമത്തിലാണ് പതിനായിരാമത്തെ ശാഖ കേന്ദ്രമന്തൃി പി . ചിദംബരം ഉദ്ഘാടനം ചെയ്തത് . ശാഖകളുടെ എണ്ണത്തിൽ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് എസ് . ബി . ഐ ക്ക് . ചൈനയിലെ ദി ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിയൽ ബാങ്ക് ഓഫ് ചൈനയാണ് ഒന്നാമത് . ലോകത്തിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കും ഇതുതന്നെ . ബാങ്കുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
ഹിന്ദി സാഹിത്യകാരനും,പത്രപ്രവർത്തകനുമായിരുന്നു യശ്പാൽ . അദ്ദേഹത്തിന്റെ മേരീ തേരീ ഉസ്കീ ബാത് എന്ന കൃതി 1976 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനു അർഹമായിട്ടുണ്ട് . വിപ്ലവ് എന്ന മാസികയുടെ എഡിറ്ററുമായിരുന്നു യശ്പാൽ . അദ്ദേഹത്തിന്റേ ഒട്ടേറെ കൃതികൾ മറ്റു ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട് . ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ യശ്പാൽ . പ്രവർത്തിച്ചിരുന്നു .
false
ഡാറ്റാ ട്രാൻസ്മിഷനിൽ ഒരു പിശക് സംഭവിച്ചാൽ പ്രസ്തുത ഫ്രയിം വീണ്ടും അയയ്ക്കാൻ ഉപയൊഗിക്കുന്ന ഒരു പ്രകൃയയാണ് ആട്ടോമാറ്റിക്ക് റിപ്പീറ്റ് റിക്വസ്റ്റ് അഥവാ ഏ . ആർ . ക്യു . ഇത് പ്രധാനമായും സ്റ്റോപ്-വെയിറ്റ് ഏ . ആർ . ക്യു , സ്ലൈഡിങ്ങ് വിൻഡോ ഏ . ആർ . ക്യു എന്നിങ്ങനെ രണ്ടു തരത്തിലുണ്ട് . സ്ലൈഡിങ്ങ് വിൻഡോ ഏ . ആർ . ക്യൂ . വിനെ ഗോ-ബാക്-എൻ , സെലക്ടീവ് റിപ്പീറ്റ് എന്നിങ്ങനെ വീണ്ടും രണ്ടായി തിരിക്കുന്നു . ഇതിൽ അയച്ച ഓരോ ഫ്രെയിമിനും അക്നോളഡ്ജ്മെന്റ് ലഭിച്ചാൽ മാത്മ്മേ അടുത്ത ഫ്രെയിം അയയ്ക്കുകയുള്ളു . അയച്ചവയിൽ തെറ്റ് കണ്ടാൽ ഇതിനു പകരം നെഗറ്റീവ് അക്നോളഡ്ജ്മെന്റാവും അയയ്ക്കുക . ഫ്രെയിം അയയ്ക്കുന്നതിനൊപ്പം ഒരു ടൈമർ കൂടി സെറ്റ് ചെയ്യപ്പെടുന്നു . ടൈമർ അവസാനക്കുന്നതിനകം ഏതെങ്കിലും തരത്തിലുള്ള അക്നോളഡ്ജ്മെന്റ് ലഭിച്ചില്ലെങ്കിൽ ഫ്രെയിം വീണ്ടും അയക്കപ്പെടും . ഇതിൽ സ്റ്റോപ് ആൻഡ് വെയിറ്റിൽ നിന്ന് വ്യത്യസ്തമായി ഫ്രെയിം തുടരെ അയക്കുന്നു . ഏത് ഫ്രെയിമാണോ സ്വീകർത്താവിൽ തെറ്റായി ലഭിക്കുന്നത് അതിനു ശേഷമുള്ള ഫ്രെയിം സ്വീകരിക്കുന്നില്ല . ഇത് സെന്റർ വീണ്ടും അയയ്ക്കും . നിശ്ചിത സമയത്തിനു ശേഷം ഏതെങ്കിലും തരത്തിലുള്ള അക്നോളഡ്ജ്മെന്റ് ലഭിച്ചില്ലെങ്കിൽ ആദ്യം മുതലേ ഫ്രെയിം അയയ്ക്കപ്പെടും . ഇതിൽ ഫ്രെയിം തുടരെ അയയ്ക്കുമെങ്കിലും ഏത് ഫ്രെയിമിനാണോ നെഗറ്റീവ് അക്നോളഡ്‌ജ്മെന്റ് ലഭിക്കുന്നത് അതു മാത്രം വീണ്ടും അയയ്ക്കപ്പെടും .
false
യാത്രകൾ എന്ന് പറയുമ്പോൾ എല്ലാവരും ചിന്തിക്കുക വിനോദയാത്രകളെ കുറിച്ചായിരിക്കും . എന്നാൽ ജോലി ആവശ്യത്തിനും ബിസിനസ് ആവശ്യത്തിനുമെല്ലാം ധാരാളമായി യാത്ര ചെയ്യുന്നവരാണ് നമ്മൾ . പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രകളാണെങ്കിൽ കൂടുതൽ മുൻകരുതലുകൾ എടുക്കണം . അതുപോലെ കുട്ടികൾ കൂടെയുണ്ടെങ്കിലും . പുരുഷന്മാരായാലും സ്ത്രീകളായാലും പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് ; ∙ പോകാനുള്ള സ്ഥലം തീരുമാനിച്ചുകഴിഞ്ഞാൽ അവിടെയെത്തിയ ശേഷമുള്ള യാത്രകളും താമസവും എങ്ങനെയെന്നു കൂടി ഉറപ്പാക്കണം . ഇതിനായി ടൂറിസ്റ്റ് വെബ്സൈറ്റുകളോ ട്രാവൽ ഏജൻസികളെയോ സമീപിക്കാം . ∙ പോകാനുദ്ദേശിക്കുന്ന സ്ഥലത്തിനടുത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ അവരുടെ ഫോൺനമ്പര്‍ , അ‍ഡ്രസ് എന്നിവ കൂടെക്കരുതണം . ∙ പതിവായി കഴിക്കുന്ന മരുന്നുകൾ കൂടാതെ മറ്റ് അത്യാവശ്യ മരുന്നുകളും നിങ്ങളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തിയ ഹെൽത്ത് കാർഡും കരുതണം . ∙ ചെറിയ യാത്രയാണെങ്കിൽ ലഘുഭക്ഷണവും വെള്ളവും കൂടെ കരുതുക . ശുചിത്വമില്ലാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഇങ്ങനെ ഒഴിവാക്കാം . ∙ യാത്രയിൽ അധികം ആഭരണങ്ങൾ അണിയേണ്ട . മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുമെന്നു മാത്രമല്ല , മോഷണത്തെയും ഭയക്കേണ്ടി വരും . ∙ കൂടുതൽ പണവും കൈയിൽ കരുതരുത് . എടിഎം , ഇന്റർനെറ്റ് ബാങ്കിങ് , ട്രാവലേഴ്സ് ചെക്ക് പോലുള്ളവ പ്രയോജനപ്പെടുത്താം .
false
കണ്‍മുന്നില്‍ പാഞ്ഞുവരാന്‍ സാധ്യതയുള്ള ഒരു പന്ത് എപ്പോളുമയാള്‍ തന്റെ പരിമിതമായ ചുറ്റുപാടില്‍ പ്രതീക്ഷിക്കുന്നു . ആ കാത്തിരിപ്പിലാണ് ഓരോ ഗോളിയും . എങ്കിലും ഓര്‍മിക്കപ്പെടാനുള്ളതിനേക്കാള്‍ മറക്കപ്പെടാനുള്ള വിധിയാണ് കാവല്‍ക്കാരില്‍ ഭൂരിപക്ഷത്തെയും കാത്തിരിക്കുന്നത് . മഹാനായ കളിക്കാരന്‍ അടിച്ച ഗോളുകള്‍ അക്കമിട്ടോര്‍ക്കുന്ന കാലം അവരുടെ തടയപ്പെട്ട കിക്കുകളെ സൌകര്യപൂര്‍വ്വം മറക്കുന്നു . അവ തട്ടിയകറ്റിയ പ്രതിഭകളെയും . യുദ്ധമാണ് . കാല്‍പ്പന്തിന്റെ അതിഭീകര യുദ്ധം . മൈതാനത്തില്‍ രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ നടക്കപ്പെടുന്നത് യുദ്ധമല്ലാതെ മറ്റെന്താണ് . പ്രതിരോധിച്ചും ആക്രമിച്ചും കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങള്‍ നടത്തിയും കളിക്കാര്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഏറ്റു മുട്ടുമ്പോള്‍ ചിലപ്പോളൊക്കെ മനസു കൊണ്ടെങ്കിലും നാമോരോരുത്തരും യുദ്ധത്തിലെ പോരാളികളാവുന്നു . യാഥാര്‍ത്ഥ്യത്തിന്റെ നീതിയില്‍ രണാങ്കണം മൈതാനമാവുന്നു , പോരാളികള്‍ കളിക്കാരാവുന്നു . ഓരോ കാണിയുടെയും പ്രതിനിധിയായി പത്തു കളിക്കാര്‍ . വലക്ക് കാവലാളായി ഒരു ഗോളി . അസാധ്യമായ ഡൈവുകളിലൂടെയും അസാധാരണ ശക്തിയോടെയും ഒരു ദേശത്തിന്റെ മുഴുവന്‍ ശക്തിയും കൈകളിലാവാഹിച്ച് അവര്‍ തട്ടിയകറ്റുന്ന ഓരോ പന്തും എതിര്‍ മുഖത്ത് നിരാശകളുണ്ടാക്കുന്നു , എതിര്‍ടീമിനെ മുഴുവന്‍ മറി കടന്ന് പന്ത് വല ചലിപ്പിക്കുമ്പോള്‍ നിരാശരാവുന്ന ഒരുപാട് മുഖങ്ങളിലൊന്നായി ഗോളിയുടെ ആ മുഖവും മാറുന്നു . കളിക്കളത്തില്‍ സര്‍വ്വ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു കൊടുക്കപ്പെട്ട ഏക കളിക്കാരന്‍ ഗോളിയാണ് . എന്നാല്‍ ഗോള്‍വലയുടെ വളരെ ചെറിയ പരിമിതിയില്‍ തളക്കപ്പെട്ടു പോവുന്നു ആ സ്വാതന്ത്ര്യം . പത്ത് കളിക്കാരെയും അവസാനം ഗോളിയെയും പിന്നിട്ട് പായുന്ന ഗോളില്‍ രാജ്യം നഷ്ടപ്പെട്ടവരായി അവര്‍ മാറുന്നു . ഓരോ ഗോള്‍വലയും ഓരോ സാമ്രാജ്യമാണ് . കടന്നെത്തുന്ന ഓരോ പന്തും വിജയത്തിന് പുതിയ അവകാശികളെ സൃഷ്ടിക്കുന്നു . ചില അവസരങ്ങളില്‍ അവരുടെ കൈകള്‍ ആല്‍ബട്രോസ് പക്ഷികളെ പോലെ വിടര്‍ന്ന് ഗോള്‍വലയെ ഒന്നാകെ മൂടുന്നു . അമ്മക്കിളി കുഞ്ഞിനെ ചിറകിനിടയിലൊളിപ്പിക്കുന്നത് പോലെ പന്തിനെ തന്റെ കൈകളിലൊളിപ്പിക്കുന്നു . ഓരോ കാണിയുടെയും പ്രതിനിധിയായി പത്തു കളിക്കാര്‍ . വലക്ക് കാവലാളായി ഒരു ഗോളി . കളിക്കളത്തില്‍ ഏതൊരു കളിക്കാരനും കാണിക്കുന്ന തെറ്റിന് പരീക്ഷിക്കപ്പെടുക ഗോളിയാണ് . അവിടെ പ്രപഞ്ചം ഒരു കാലിലേക്കും ഒരു പന്തിലേക്കും ഗോളിയിലേക്കും മാത്രമായി ചുരുങ്ങുന്നു . അവിടെ നടക്കുന്നത് ജീവന്‍ മരണ പോരാട്ടമാണ് . ഇടത്തേക്കോ വലത്തേക്കോ തിരിയപ്പെടാവുന്ന ഒരു ചലനം . കിക്ക് എടുക്കുന്ന ആളുടെ മനസില്‍ ഒരുപാട് തവണ വല കുലുക്കിയ ശേഷം നിറയൊഴിക്കപ്പെടുന്ന ഒരു കിക്ക് . കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കിയ ശേഷം മാത്രം ഇടത്തേക്കോ വലത്തേക്കോ അല്ലെങ്കില്‍ നിന്ന നില്‍പിലോ എന്ന് തീരുമാനിക്കപ്പെടേണ്ട ഒരു ചലനം . കളിക്കാരന്റെ കാലില്‍ നിന്ന് ഒരു ചെറിയ സ്പര്‍ശനം , ഒരു നിമിഷാര്‍ദ്ധം . ഒരേ സമയം അവിടെ ഒരു ജനത വിജയിക്കപ്പെടുകയും മറ്റൊരാള്‍ പരാജയപ്പെടുകയും ചെയ്യുന്നു . പെനാല്‍റ്റിയില്‍ മുഖാമുഖം മാത്രമാണ് . സാധാരണ നിലയില്‍ പിറന്നു വീഴുന്ന ഓരോ ഗോളും കൂട്ടായ മുന്നേറ്റത്തിന്റെ വിജയവും എതിരാളിയുടെ പ്രതിരോധത്തിന്റെ പാളിച്ചയുമാണെങ്കില്‍ പെനല്‍റ്റിയില്‍ അത് രണ്ടാളുടെ കളിയായി ചുരുങ്ങുന്നു . അവിടെ മത്സരിക്കുന്ന രണ്ട് ടീമുകളോ അവരുടെ മേല്‍ പ്രതീക്ഷ അര്‍പ്പിച്ച രണ്ട് സമൂഹമോ ഇല്ല . ആ നിമിഷത്തില്‍ അവര്‍ രണ്ടുപേരും കാല്‍ പന്തും മാത്രം . എതിരാളിയുടെ ചലനം ഗണിച്ചറിയുകയും അതിനനുസരിച്ച് തന്റെ ചലനത്തെ പരുവപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഗോളി വിജയിയാവുന്നു . ഗോളിയുടെ സങ്കല്‍പത്തെ മറികടക്കുന്ന കളിക്കാരന്‍ തന്റെ ശേഖരത്തില്‍ ഒരു ഗോള്‍ കൂടി എഴുതിച്ചേര്‍ക്കുന്നു . അവിടെ എഴുതപ്പെട്ട നിയമങ്ങള്‍ക്ക് സാധുതയില്ല . മരണത്തിന് മുന്നില്‍ നിന്ന് ജീവിതത്തെ കൈപിടിയിലൊതുക്കുന്ന പോലെയുള്ള ഒരു നിമിഷം . കിക്കെടുക്കുന്ന കാലില്‍ നിന്ന് കുതിച്ചുയരുന്ന പന്തിന് നിസാര ഭാരമല്ല . മറിച്ച് നൂറായിരക്കണക്കിന് ആരാധകരുടെ പ്രതീക്ഷയുടെ ഭാരവും നിറച്ചാണ് അവ പറന്നെത്തുന്നത് . പെനാല്‍റ്റി ബോക്‌സില്‍ നിന്ന് പന്ത് അന്തരീക്ഷത്തിന്റെ വായുവില്‍ തെന്നി നീങ്ങി തന്റെ പാത തീരുമാനിക്കുന്നു . ആ ചലനത്തിന് ജീവിത സമയം കുറവാണെങ്കില്‍ പോലും ആ ഒരു നിമിഷത്തിന് വേണ്ടിയാണ് ഓരോ ആരാധകനും കാത്തിരിക്കുന്നത് . സ്‌ട്രൈക്കര്‍ നഷ്ടപ്പെടുത്തുന്ന ഓരോ കിക്കും ഗോളി നേടിയ വിജയങ്ങളാവുന്നത് അവിടെയാണ് . ഒരേ സമയം കളിക്കാരനും കാണിയുമാവുകയാണ് ഗോളി . കാല്‍പന്തുകളിയില്‍ ഒരേ സമയം കളിക്കാരനും കാണിയുമാവുകയാണ് ഗോളി . തന്റെ ടീമിന്റെ നീക്കം മറുപകുതിയില്‍ നടക്കുമ്പോളും കളിക്കളത്തില്‍ തന്റെ നേര്‍ക്ക് ഏതു നിമിഷവും പാഞ്ഞടുക്കപ്പെടാവുന്ന പന്തിനായുള്ള കാത്തിരിപ്പിലാണയാള്‍ . കണ്‍മുന്നില്‍ പാഞ്ഞുവരാന്‍ സാധ്യതയുള്ള ഒരു പന്ത് എപ്പോളുമയാള്‍ തന്റെ പരിമിതമായ ചുറ്റുപാടില്‍ പ്രതീക്ഷിക്കുന്നു . ആ കാത്തിരിപ്പിലാണ് ഓരോ ഗോളിയും . എങ്കിലും ഓര്‍മിക്കപ്പെടാനുള്ളതിനേക്കാള്‍ മറക്കപ്പെടാനുള്ള വിധിയാണ് കാവല്‍ക്കാരില്‍ ഭൂരിപക്ഷത്തെയും കാത്തിരിക്കുന്നത് . മഹാനായ കളിക്കാരന്‍ അടിച്ച ഗോളുകള്‍ അക്കമിട്ടോര്‍ക്കുന്ന കാലം അവരുടെ തടയപ്പെട്ട കിക്കുകളെ സൌകര്യപൂര്‍വ്വം മറക്കുന്നു . അവ തട്ടിയകറ്റിയ പ്രതിഭകളെയും . അടിച്ച ഗോളിനെക്കാള്‍ ഗോളി തടഞ്ഞകറ്റിയ സേവുകളായിരുന്നു യഥാര്‍ത്ഥത്തില്‍ ഓരോ കളിയിലും വിജയിയെയും പരാജിതനെയും നിശ്ചയിച്ചത് . അവരായിരുന്നു കളിക്കളം വാണവര്‍ . എ്‌നാല്‍ അവരുടെ അതിര്‍ത്തിക്ക് പരിമിതി കുറവായിരുന്നു . ആ അതിര്‍ത്തിയില്‍ അവരാണ് രാജാക്കന്മാര്‍ . എല്ലാ അംഗീകാരത്തിനും നിരാകരണത്തിനുമപ്പുറം അതാണ് കാല്‍പന്തിന്റെ ലോക നീതി .
false
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ . വി . കൃഷ്ണപിള്ള . കൊല്ലം ജില്ലയിൽ ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിന് കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ‍ 16-ന്‌ ജനിച്ചു . അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള . അമ്മ ഇഞ്ചക്കാട്ട് പുത്തൻ‍വീട്ടിൽ കല്യാണിയമ്മ . പപ്പുപിള്ള കുടുംബ സമേതം പെരിങ്ങനാട്ടേയ്ക്ക് താമസം മാറ്റി . പെരിങ്ങനാട്ട് ചിലങ്ങിരഴികത്ത് വീട്ടിലാണ് താമസിച്ചിരുന്നത് . ഇ . വി . കൃഷ്ണപിള്ള പിന്നീട് നിർമ്മിച്ചതാണ് കൊട്ടയ്ക്കാട്ട് വീട് . പെരിങ്ങനാട്‌ , വടക്കടത്തുകാവ്‌ , തുമ്പമൺ , ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി . കോട്ടയം സി എം എസ്‌ കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ , തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി . എ . -യും ജയിച്ചതോടെ ഗവൺമന്റ്‌ സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു . 1919 മേയ്‌ 25-ന്‌ സി . വി . രാമൻപിള്ളയുടെ ഇളയ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു . 1921-ൽ അസി . തഹസീൽദാരായി നിയമിതനായി . 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത്‌ നിയമപഠനം ആരംഭിച്ചു . 1923-ൽ ബി . എൽ . ജയിച്ച്‌ തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി . 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി . കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു . 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ പങ്കെടുത്തു . അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു . 1931-ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും , 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു . 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു . മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ . വി . കൃഷ്ണപ്പിള്ളയായിരുന്നു . കഥാകൗമുദി , സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്‌ . പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി , ചന്ദ്രാജി , മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ . പത്മനാഭൻ നായർ , കെ . കൃഷ്ണൻ നായർ , കെ . ശങ്കരൻ നായർ , ഓമനക്കുട്ടിഅമ്മ , രാജലക്ഷ്മിഅമ്മ എന്നിവരാണ്‌ മക്കൾ . 1938 മാർച്ച്‌ 30-ന് 43-ആം വയസ്സിൽ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു . മൃതദേഹം വിലാപയാത്രയായി ജന്മനാടായ അടൂരിലെ തറവാട്ടുവീട്ടിലെത്തിച്ചശേഷം അവിടെ സംസ്കരിച്ചു .
false
ക്രിസ്റ്റഫർ നൊളൻ സം‌വിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാർക്ക് നൈറ്റ് . ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് . 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ് പരമ്പരയിലെ ആദ്യ ചിത്രം . ക്രിസ്റ്റ്യൻ ബെയ്ൽ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത് . പുതിയൊരു വില്ലനായ ജോക്കറിനെതിരെയുള്ള ബാറ്റ്മാന്റെ പോരാട്ടത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത് . ഡിസ്ട്രിക്റ്റ് അറ്റോർണി ഹാർവി ഡെന്റ് , ബാറ്റ്മാന്റെ പഴയ സുഹൃത്തും കാമുകിയുമായ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി റേച്ചൽ ഡോസ് എന്നിവരുമായുള്ള ബാറ്റ്മാന്റെ ബന്ധത്തെക്കുറിച്ചും സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നു . 2008 ജനുവരി 22-ന് ചിത്രം പൂർത്തിയായതിനുശേഷം ജോക്കറായി വേഷമിട്ട ഹീത്ത് ലെഡ്ജർ ഒരു മരുന്നിന്റെ അമിതോപയോഗത്താൽ അന്തരിച്ചു . ഇതിനു ശേഷം ഹീത്ത് ലെഡ്ജറിന് മികച്ച് സഹനടനുള്ള ഓസ്കാർ അവാർഡും ലഭിച്ചു . ഇതുകൊണ്ട് തന്നെ വാർണർ ബ്രോസ് . ലെഡ്ജറിനെ കേന്ദ്രീകരിച്ച് ചിത്രത്തിന്റെ പ്രചാരണം ശക്തമാക്കി . ജൂലൈ 16 , 2008-ൽ ഓസ്ട്രേലിയയിലും , ജൂലൈ 18 , 2008-ൽ വടക്കേ അമേരിക്കയിലും , ജൂലൈ 24 , 2008-ൽ യുണൈറ്റഡ് കിങ്ഡത്തിലും ചിത്രം പുറത്തിറങ്ങി . നിരൂപകരിൽ നിന്നും സാധാരണക്കാരിൽ നിന്നും മികച്ച പ്രതികരണമാണുണ്ടായത് . ലോകമൊട്ടാകെ 1,004 ദശലക്ഷം ഡോളർ നേടാൻ ഈ ചിത്രത്തിന് സാധിച്ചു . വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 50 കോടി ഡോളറിലധികം നേടുന്ന രണ്ടാമത്തെ ചിത്രമായി ദ ഡാർക്ക് നൈറ്റ് . ഹീത്ത് ലെഡ്ജർ അവതരിപ്പിച്ച ജോക്കർ എന്ന വില്ലൻ കഥാപാത്രം സിനിമയിലെ എക്കാലത്തെയും മികച്ച വില്ലനായി വാഴ്ത്തപ്പെട്ടു . ഗോതം നഗരത്തിൽ ജോക്കറും കൂട്ടാളികളും ഒരു ബാങ്ക് ആക്രമിക്കുന്നു . ജോക്കർ ബുദ്ധിപൂർവം തന്റെ കൂട്ടാളികളെ പരസ്പരം കൊല്ലിക്കുകയും പണവുമായി രക്ഷപെടുകയും ചെയ്യുന്നു . ബാറ്റ്മാനും ജിം ഗോർഡനും അധോലോകത്തെ കീഴടക്കാനുള്ള തങ്ങളുടെ പദ്ധതിയിൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഹാർവി ഡന്റിനെയും ഉൾപെടുത്തുന്നു . ബ്രൂസ് ഹാർവിയുടെ ആദർശങ്ങളിൽ ആകൃഷ്ടനാവുകയും ഹാർവിക്ക് വേണ്ടി ഒരു ഫണ്ട്‌റൈസർ ഒരുക്കികൊടുക്കുകയും ചെയ്യുന്നു . അധോലോക നായകന്മാരായ സാൽവടോർ മറോണി , ഗാമ്പോൾ എന്നിവർ തങ്ങളുടെ കൂട്ടാളികൾകൊപ്പം ലൌ എന്ന ചൈനീസ് അക്കൗണ്ടന്റിനോടെ വീഡിയോ കോന്ഫരെന്സിൽ സംസാരിക്കുന്നു . പോലീസ് എല്ലാവരുടെയും പണം സൂക്ഷിച്ച ബാങ്കുകൾ റെയിട് ചെയ്യാൻ പോവുകയാണെന്നും അതിനാൽ പണം ഒളിപിച്ച് താൻ ചൈനയിലേക്ക് കടക്കുകയനെന്നും ലൌ പറയുന്നു . ജോക്കർ ഇവിടേക്ക് കടന്നുവരികയും ബാറ്റ്മാന് പരിതികളില്ലെനും മുന്നറിയിപ്പ് കൊടുക്കുന്നു . പകുതി പണത്തിന് താൻ ബാറ്റ്മാനെ കൊന്നുതരാമെന്ന് പറയുന്നു . പക്ഷെ ഗാമ്പോൾ ഇതന്ഗീഗരിക്കാതെ ജോക്കറുമായി കലഹിക്കുന്നു . പിന്നീട് ഒരിക്കൽ ജോക്കർ ഗാമ്പോളിനെ വക വരുത്തുന്നു . ബാറ്റ്മാൻ ലൌവിനെ പിടി കൂടുകയും ഗോതം പോലിസ് സേനയ്ക്ക് കയ്മാറുകയും ചെയ്യുന്നു . ബാറ്റ്മാൻ തൻറെ മുഖം മൂടി എടുത്ത് മാറ്റി മുന്നോട്ട് വരണമെന്ന് ജോക്കർ ആവശ്യപ്പെടുന്നു . അത് ചെയ്യാതിരുന്നാൽ ദിനംപ്രതി നിരപരാധികൾ മരിച്ചു വീഴുമെന്നു ജോക്കർ ഭീഷണി മുഴക്കുന്നു . കമ്മീഷണർ ലോബിനെയും ജഡ്ജ് ' സറില്ലോവിനെയും ജോക്കർ വക വരുത്തുന്നു . ഫണ്ട്‌ റൈസറിൽ വെച്ച് ജോക്കർ ഹാർവിയെയും കൊല്ലപെടുത്താൻ ശ്രമിക്കുന്നു . എന്നാൽ ഇതു മനസ്സിലാക്കി ബ്രൂസ് ഹാർവിയെ ഒളിപ്പിക്കുന്നു . പിന്നീട് ജോക്കർ മേയറിനെ കൊല്ലാൻ ശ്രമിക്കുകയും അത് തടയുന്നതിനിടയിൽ ഗോർഡൻ വെടിയേറ്റ്‌ മരിക്കുകയും ചെയ്യുന്നു . ബ്രൂസ് താൻ ആരാണെന്നു വെളിപെടുത്താൻ തീരുമാനിക്കുന്നു . പക്ഷെ ഹാർവി സ്വയം ബാറ്റ്മാൻ ആണെന്ന് പ്രസ്താവിച്ചു പോലീസിന് കീഴടങ്ങുന്നു . ഹാർവിയെ പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടു പോകുന്ന വാഹനത്തിനെ ജോക്കർ ആക്രമിക്കുന്നു . വളരെ നാടകീയമായ ഒരു സംഘട്ടനത്തിലൂടെ ബാറ്റ്മാനും ബുദ്ധിപൂർവം മരണനാടകം അഭിനയിച്ച ഗോർഡനും ജോക്കറിനെ പിടി കൂടുന്നു . ഗോർഡന് കമ്മീഷണറായി സ്ഥാനകയറ്റം ലഭിക്കുന്നു . എന്നാൽ ഹാർവിയും രേചലിനെയും അന്ന് രാത്രി കാണാതാവുന്നു . ബാറ്റ്മാൻ ജോക്കറിനെ ചോദ്യം ചെയ്യുന്നു . ഹാർവിയും രേചലും സ്ഫോകവസ്തുക്കൾ നിറച്ച രണ്ടു വ്യത്യസ്ത കെട്ടിടത്തിൽ ബന്ധനസ്ഥരാക്കപെട്ടിരിക്കുകയാണെന്നും അവർക്ക് ഇനി നിമിഷങ്ങൾ മാത്രമേ ഉള്ളൂ എന്നും ബാറ്റ്മാൻ മനസ്സിലാക്കുന്നു . ബാറ്റ്മാൻ രേച്ചലിനെ രക്ഷിക്കാൻ കുതിക്കുന്നു . നിമിഷങ്ങൾ മുമ്പ് അവിടെ എത്തിചേരുന്ന ബാറ്റ്മാൻ രേച്ചലിന് പകരം ഹാർവിയായിരുന്നു ആ കെട്ടിത്തിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കുന്നു . രേച്ചൽ മരിക്കുന്നു . ഹാർവിയുടെ ശരീരത്തിന്റെ പാതി സ്ഫോടനത്തിൽ വെന്തു ഉരുകിപോവുന്നു . പോലീസ് സ്റ്റേഷനിൽ ഒരു സ്ഫോനം സൃഷ്ട്ടിച്ചു ജോക്കർ ലൌവിനെയും കൊണ്ടു രക്ഷപ്പെടുന്നു . വെയ്ൻ എന്റർപ്രൈസസിൽ ജോലി ചെയ്യുന്ന കോളമൻ റീസിന് ബാറ്റ്മാൻ ആരാണെന്നു മനസ്സിലാവുന്നു . അയാൾ അതു പുറംലോകത്തെ അറിയിക്കാൻ തുടങ്ങും മുമ്പ് ജോക്കർ തന്റെ അടുത്ത ഭീഷണി ചാനലലിൽ കൂടി മുഴക്കുന്നു . റീസ് കൊല്ലപെട്ടില്ലെങ്കിൽ ഒരു ആശുപത്രി താൻ ബോംബു വെച്ച് നശിപ്പിക്കും എന്നായിരുന്നു ഭീഷണി . ബ്രൂസും ഗോർഡനും റീസിനെ സംരക്ഷിക്കുന്നു . ജോക്കർ ആശുപത്രിയിൽ ഹാർവിയെ സന്ദർശിച്ചു പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുന്നു . ജോക്കർ ആ ആശുപത്രി നശിപ്പിക്കയും അവിടെ ഉണ്ടായിരുന്ന നിരപരാധികളെയും കൊണ്ടു കടന്നുകളയുന്നു . ഹാർവി രേച്ചലിന്റെ മരണത്തിനു കാരണമായവരെ കൊല്ലാൻ തുടങ്ങുന്നു . മറോണിയെയും ഒരു പോലീസ് ഉദ്യോഗസ്ഥനനെയും ഹാർവി വക വരുത്തുന്നു . ജോക്കർ രണ്ട് കടത്തുബോട്ട്കളിൽ ബോംബ്‌ വെച്ച് അടുത്ത കെണി ഒരുക്കുന്നു . ഒരു ബോട്ടിൽ നിരപരാധികളായ ഗോതം നഗരവാസികളും മറ്റേ ബോട്ടിൽ കുറ്റവാളികളും ആയിരുന്നു . ജോക്കർ അതിനു ശേഷം ഇരു ബോട്ടിലുള്ളവർക്കും മറുബോട്ടിലുള്ളവരെ അർദ്ധരാത്രിക്കുള്ളിൽ കൊല്ലാനുള്ള അവസരം കൊടുക്കുന്നു . അതു ചെയ്തില്ലെങ്കിൽ രണ്ടു ബോട്ടുകളും കത്തിയമരും എന്നായിരുന്നു ജോക്കറിന്റെ ഭീഷണി . എന്നാൽ ബോട്ടിലുല്ലവർക്കർക്കും തന്നെ മറ്റുള്ളവരുടെ ജീവൻ എടുക്കാൻ മനസ്സ് വന്നില്ല . അവർ അതു ചെയ്തില്ല . ലൂസിയസ് ഫോക്സിന്റെ സഹായത്തോടെ ജോക്കറിനെ ബാറ്റ്മാൻ കണ്ടു പിടിക്കുന്നു . നിരപരാധികളെ കോമാളികളായി ജോക്കർ വേഷം കെട്ടിക്കുന്നു . അവരെ ആക്രമിക്കാൻ തുടങ്ങുന്ന പോലീസുകാരെ ബാറ്റ്മാൻ തടയുന്നു . ശേഷം സാഹസിക സംഘട്ടനത്തിലൂടെ ബാറ്റ്മാൻ ജോക്കറെ കീഴടക്കുന്നു . എന്നാൽ വിജയിച്ചതു താൻ തന്നെയാണെന്ന് ജോക്കർ വെളിപെടുത്തുന്നു . ഹാർവി ചെയ്ത ക്രൂരകൃത്യങ്ങൾ ഗോതം നഗരവാസികൾ അറിഞ്ഞാൽ അവരുടെ പ്രതീക്ഷ നഷ്ടപ്പെട്ട് അവർ വീണ്ടും പഴയ അവസ്ഥയിലേക് മടങ്ങുമെന്ന് ജോക്കർ ബാറ്റ്മാനെ അറിയിക്കുന്നു . ഹാർവി ഗോർഡനെയും കുടുംബത്തെയും റെച്ചൽ മരിച്ച കെട്ടിടത്തിലേക്ക് കൊണ്ടുവരുന്നു . അവിടെ എത്തിച്ചേർന്ന ബാറ്റ്മാനെതിരെ ഹാർവി തിരയൊഴിക്കുന്നു . ശേഷം ഒരു നാണയതുട്ടിലൂടെ ഭാഗ്യം പരീക്ഷിച്ചു ഹാർവി ഗോർഡന്റെ മകനെ കൊല്ലാൻ ശ്രമിക്കുന്നു . എന്നാൽ വെടിയേറ്റ് കിടന്ന ബാറ്റ്മാൻ ഹർവിയെ അതിനു മുമ്പ് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയും ഗോർഡന്റെ മകനെ രക്ഷിക്കുകയുംചെയ്യുന്നു . ശേഷം ബാറ്റ്മാൻ ഹാർവിയുടെ മരണത്തിന്റെയും ഹാർവി കൊലപെടുത്തിയവരുടെയും കുറ്റം ഏറ്റെടുക്കുന്നു . അതു വഴി ബാറ്റ്മാൻ ഹാർവിയെ ഗോതം നഗരവാസികൾക്ക് എന്നും പ്രതീക്ഷയുടെ അടയാളമാക്കി മാറ്റുന്നു . ഗോതം നഗരം ബാറ്റ്മാനെതിരെ തിരിയുന്നു . സ്വയം നഷ്ടങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്ബ്രൂസ്/ബാറ്റ്മാൻ ഗോതം നഗരത്തിന്റെ ഇരുണ്ട തേരാളിയായി മാറുന്നു . ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്കൻ കരോലിന . തെക്ക് തെക്കൻ കരൊലൈന , ജോർജിയ , പടിഞ്ഞാറ് ടെന്നസി , വടക്ക് വിർജീന്യ എന്നിവയാണ് ഇതിന്റെ അയൽ സംസ്ഥാനങ്ങൾ . 100 കൗണ്ടികളുള്ള ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം റലെയ്ഗ് ആണ് . യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപിതാംഗങ്ങളായ 13 കോളനികളിൽ ഒന്നാണ് വടക്കൻ കരൊലൈന . ആഭ്യന്തരയുദ്ധകാലത്ത് യൂണിയനിൽ നിന്ന് പിരിഞ്ഞു പോയ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ നോർത്ത് കരൊലൈനയും ഉൾപ്പെടുന്നു . വൈവിധ്യമാർന്ന ജനവംശങ്ങൾ വസിക്കുന്ന ഇവിടെ 8 ആദിമ അമേരിക്കൻ വർഗ്ഗങ്ങളുണ്ട് . 2008 വരെയുള്ള കണക്കുകളനുസരിച്ച് അമേരിക്കയിൽ ഏറ്റവുമധികം വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിൽ നാലാം സ്ഥാനത്താണ് വടക്കൻ കരൊലൈന . അമേരിക്കൻ ഐക്യനാടുകളുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
സഞ്ചാരികളായ സഞ്ചാരികളെല്ലാം കാട്ടിലും മേട്ടിലും കയറിച്ചെല്ലുന്നു . ചിലരുടെയെങ്കിലും ശ്രദ്ധയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാരണം പല ജീവികള്‍ക്കും ജീവന്‍ നഷ്ടമാകുന്നു . ചെറു പ്രാണി തൊട്ട് വലിയ ജീവികള്‍ വരെ വംശനാശഭീഷണി നേരിടുന്നവരില്‍ പെടുന്നു . ഈ ഭൂമിയില്‍ ശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗമായ സുഡാന്‍ കഴിഞ്ഞ മാര്‍ച്ച് 19നാണ് വിടപറഞ്ഞത് . എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന് ഒരു സംഘടനയുണ്ട് . ' ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ' . അതിന്‍റെ റെഡ് ലിസ്റ്റ് എന്ന പട്ടികയില്‍ നമ്മുടെ ഈനാംപേച്ചിയടക്കം ചില മൃഗങ്ങളുണ്ട് . അവയുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോയാല്‍ മതി അവയെ സംരക്ഷിക്കുന്നതില്‍ പങ്കാളികളാകാം . ഈനാംപേച്ചി , നമീബിയ മനുഷ്യരേറ്റവും കൂടുതല്‍ വേട്ടയാടുന്ന ഒരു മൃഗമാണ് ചെറിയ ഉറുമ്പ് തീനിയായ ഈനാംപേച്ചി . ഈനാംപേച്ചിയുടെ ചെതുമ്പല്‍ ഉണക്കി മരുന്നായി വിപണിയില്‍ വില്‍ക്കുന്നതിനായാണ് പലരും ഈ ക്രൂരത കാണിക്കുന്നത് . കോട്ടിന്‍റെ നിര്‍മ്മാണത്തിനും ഈ ചെതുമ്പലുണക്കിയതുപയോഗിക്കാംറുണ്ട് . ഇപ്പോള്‍ ഈനാംപേച്ചിയെ കാണണമെങ്കില്‍ നമീബിയയിലെ ഒക്കോന്‍ജിമ നേച്ചര്‍ റിസേര്‍വ്വില്‍ ചെല്ലണം . എക്‌സ്‌പേര്‍ട്ട് ആഫ്രിക്ക യുടെ 11 ദിവസത്തെ ഇംപാല സെല്‍ഫ് ഡ്രൈവ് സഫാരിയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം . ഒക്കോന്‍ജിമയിലെ താമസം ഉള്‍പ്പെടെ 1,20,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ് . എത്യോപ്യന്‍ ചെന്നായ എത്യോപ്യന്‍ ചെന്നായയുടെ വംശനാശത്തിന് കാരണമായത് നായ്‌പൊങ്ങന്‍ എന്ന ഗുരുതരമായ വൈറസ് ബാധ . എത്യോപ്യയിലെ സൈമിയന്‍ മൗണ്ടനിലും സനേറ്റി പ്ലേറ്റിയുലുമാണ് ഇന്ന് ഈ ചെന്നായ്ക്കള്‍ വസിക്കുന്നത് . അയര്‍ലന്‍ഡില്‍ നിന്നും എത്യോപ്യയിലേക്ക് . ട്രിപ്പ് സംഘടിപ്പിക്കുന്നുണ്ട് . ഡുബ്ലിനില്‍ നിന്നും ആഡിസ് അബാബയിലേക്ക് എത്യോപ്യന്‍ എയര്‍ലൈന്‍സ് സംവിധാനം ഉപയോഗിക്കാവുന്നതാണ് . ഉറാംഗുട്ടന്‍ , ബൊര്‍ണിയോ ഉറാംഗുട്ടന്മാരെ കാണണമെങ്കില്‍ ഇന്തോനേഷ്യയിലെ സുമാത്രയിലെ ബൊര്‍ണിയോയിലെ ദ്വീപുകളില്‍ ചെല്ലണം . അവിടെ മാത്രമാണ് ഇപ്പോഴിവയുള്ളത് . എണ്ണപ്പനകള്‍ നടാന്‍ വേണ്ടി വനങ്ങള്‍ വ്യാപകമായി നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത് . വളരെ അപൂര്‍വ്വമായി മാത്രം ഇവയെ വനങ്ങളില്‍ കാണാം . സബയില്‍ സ്ഥിതി ചെയ്യുന്ന സെപിലോക്ക് റീഹാബിലിറ്റേഷന്‍ സെന്ററുകളിലും സറവാക്കിലെ സെമന്‍ഗോ വൈല്‍ഡ് ലൈഫ് റീഹാബിലിറ്റേഷന്‍ സെന്ററിലും ഉറാംഗുട്ടനുണ്ട് . ഇവ രണ്ടും ബൊര്‍ണിയോയിലാണ് സ്ഥിതി ചെയ്യുന്നത് . ജി . അഡ്വഞ്ചേഴ്‌സിന്റെ എക്‌സ്പീരിയന്‍സ് ബൊര്‍ണിയോ ട്രിപ്പില്‍ പങ്കെടുത്തുകൊണ്ട് ഉറാംഗുട്ടാനെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം . 1,60,000 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ് . ടൂറിസത്തില്‍ നിന്ന് കിട്ടുന്ന തുകയുടെ ഒരു വിഹിതം ഉറാംഗുട്ടനെ സംരക്ഷിക്കാന്‍ ഉപയോഗിക്കും . കടുവ , ഇന്ത്യ ബംഗാള്‍ കടുവകള്‍ ഇന്ത്യയിലെ പല ഭാഗത്തുള്ള പാര്‍ക്കുകളിലും നിങ്ങള്‍ക്ക് കാണാം . കടുവകളെ സംരക്ഷിക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗര്‍ റിസേര്‍വ്വാണ് . മൗണ്ടന്‍ ഗൊറില്ല , ഉഗാണ്ട ഉഗാണ്ട , റുവാണ്ട , കോംഗോ എന്നിവിടങ്ങളില്‍ മൗണ്ടന്‍ ഗൊറില്ലകളെ ധാരാളമായി കാണാം . വേട്ടയാടപ്പെട്ടും , ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നും ഗൊറില്ലകള്‍ക്ക് വംശനാശം സംഭവിച്ചു . മൗണ്ടന്‍ ഗൊറില്ലകളുടെ സംരക്ഷണത്തിനായി നിരവധി നടപടികള്‍ ചെയ്യുന്നുണ്ട് . മൌണ്ടന്‍ ഗോറില്ലയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഉഗാണ്ട . ഉഗാണ്ടയിലെ ഒരു മണിക്കൂറത്തെ പെര്‍മിറ്റ് പ്രൈസ് 40,000 രൂപയാണ് . ഇതില്‍ ഒരു ശതമാനം മൗണ്ടന്‍ ഗൊറില്ലകളുടെ സംരക്ഷണത്തിനും മറ്റ് പദ്ധതികള്‍ക്കും ഉപയോഗിക്കുന്നു . ബ്വിന്ദിയിലെ റൈഡ് ഫോര്‍ എ വുമണ്‍ കമ്മ്യൂണിറ്റി ഹോസ്റ്റലില്‍ താമസിക്കാവുന്നതാണ് . 9600 രൂപയാണ് ഡബിള്‍ റൂമിന്റെ വാടക . കൂടുതല്‍ മെച്ചപ്പെട്ട യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ <വെബ്സൈറ്റ് ലിങ്ക്>-ല്‍ ബുക്ക് ചെയ്യാവുന്നതാണ് . ഒരാഴ്ചത്തെ ട്രിപ്പിന് 3,20,000 രൂപയാണ് ചിവല് .
false
ദില്ലി : അസഹിഷ്ണുത വീണ്ടും വീണ്ടും ചര്‍ച്ചയാകുന്ന സമകാലിക കാലത്ത് ഹൃദയത്തില്‍ നന്മ വറ്റാത്തവരുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് യുവതിയുടെ കുറിപ്പ് വൈറല്‍ . ദില്ലിയിലൂടെ യൂബര്‍ യാത്രയ്ക്കിടെയുണ്ടായ യാത്രാ അനുഭവമാണ് സാമൂഹ്യ പ്രവര്‍ത്തകയായ മേഖ്‌ന അത്വാനിയാണ് ഫേസ്ബുക്കില്‍ കുറിച്ചത് . ജൂലായ് ഏഴാം തീയതി കുറിച്ച യാത്രാനുഭവം ഇതിനകം ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട് . തൊപ്പി വച്ച ഇസ്ലാം മതവിശ്വാസിയെ കാണുന്ന കുട്ടിയുടെ സംശയങ്ങള്‍ക്ക് അമ്മ നല്‍കുന്ന ഹൃദ്യമായ മറുപടിയാണ് കുറിപ്പിനെ ചര്‍ച്ചയാക്കുന്നത് . എല്ലാവരുടെ ഉള്ളിലും ആ നന്മ അവശേഷിപ്പുണ്ടാകണമെന്നും യുവതി ഓര്‍മ്മിപ്പിക്കുന്നു . ” കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് ഡല്‍ഹിയിലൂടെ യൂബര്‍ പൂള്‍ ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു . ഞാനായിരുന്നു ആദ്യ യാത്രക്കാരി , കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു യുവതിയും യുവതിയുടെ മകളും ടാക്‌സിയില്‍ കയറി . ഏകദേശം ഒരു കിലോമീറ്ററിനുശേഷം തലയില്‍ തൊപ്പി വച്ച ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ മുന്‍പിലെ സീറ്റില്‍ കയറി . മുസ്ലിംകളായ പുരുഷന്‍മാര്‍ ധരിക്കാറുള്ള തൊപ്പി അദ്ദേഹം ധരിച്ചിട്ടുണ്ടായിരുന്നു . അങ്ങനെ യാത്ര പുരോഗമിക്കവേ , ആ കൊച്ചു പെണ്‍കുട്ടി ആശ്ചര്യത്തോടെ തന്റെ അമ്മയോട് ചോദിച്ചു , ‘ എന്തുകൊണ്ടാണ് ആ അങ്കിള്‍ ഈ വൈകുന്നേര സമയത്ത് തലയില്‍ തൊപ്പി വച്ചിരിക്കുന്നത് . ? പുറത്താണെങ്കില്‍ സൂര്യന്‍ ഇല്ലല്ലോ ! ? ക്യാബില്‍ റേഡിയോയുടെ ശബ്ദം നന്നായിട്ട് ഉണ്ടായിരുന്നു . ആ മുസ്ലിം പുരുഷന്‍ ക്യാബ് ഡ്രൈവറുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഞാനാകട്ടെ എന്റെ ഫോണിലും . ഈ കുട്ടിയുടെ ചോദ്യത്തോടെ ഞാന്‍ ഫോണില്‍ നിന്ന് തലയുയര്‍ത്തി , ഡ്രൈവറുമായുള്ള ആ പുരുഷന്റെ സംസാരവും നിന്നു . ഡ്രൈവര്‍ റേഡിയോയില്‍നിന്ന് കേട്ടുകൊണ്ടിരുന്ന സംഗീതത്തിന്റെ ശബ്ദം കുറച്ചു . ആ കുട്ടിയോട് എന്തെങ്കിലും ഒന്ന് പറയാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കുട്ടിയുടെ അമ്മ ഉത്തരവുമായി രംഗത്തെത്തുന്നത് . ആ യുവതി പറഞ്ഞു , ‘ ഞാന്‍ അമ്പലത്തില്‍ പോകുമ്പോഴൊക്കെ തലയില്‍ ദുപ്പട്ട ഇടുന്നത് കണ്ടിട്ടില്ലേ ’ ? , അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വീട്ടില്‍ വരുമ്പോള്‍ ? , അതുമല്ലെങ്കില്‍ നിന്റെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പാദങ്ങള്‍തൊട്ട് അനുഗ്രഹം വാങ്ങുമ്പോഴും ചെയ്യാറില്ലേ , തലമൂടുക എന്നത് ബഹുമാനത്തിനും വണക്കത്തിനും കാണിക്കുന്ന ഒന്നാണ് … ’ ആ പെണ്‍കുട്ടിക്ക് ഇനിയും എന്തൊക്കെയോ സംശയം ബാക്കിയുള്ളപോലെ അടുത്ത ചോദ്യംചോദിച്ചു . ‘ ആ ചേട്ടന്‍ ഇപ്പോള്‍ ആരെയാണ് ബഹുമാനിക്കുന്നത് ? ഇവിടെ ഇപ്പോള്‍ അമ്പലമില്ല , ആരുടെയും പാദങ്ങളില്‍ സ്പര്‍ശിക്കേണ്ട ആവശ്യവും ഇല്ല , പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരും ഇപ്പോള്‍ കാറിലും ഇല്ല , പിന്നെ ആരോടാണ് ഈ വിധേയത്വം കാണിക്കേണ്ടത് ‘ ? ആ അമ്മയ്ക്ക് ഈ ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നു . വളരെ ശാന്തമായി ആ അമ്മ മറുപടി പറഞ്ഞു , ‘ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ പഠിപ്പിച്ചത് കാണുന്ന എല്ലാവരെയും ബഹുമാനിക്കാനും ആദരിക്കാനുമാണ് . ഞാന്‍ നിന്നെ പഠിപ്പിച്ചിട്ടില്ലേ , അതിഥികളോട് നമസ്‌തേ പറയാന്‍ അതുപോലെതന്നെ ’ . വണ്ടിയിലുണ്ടായിരുന്ന ആരും തന്നെ ഈ മറുപടി പ്രതീക്ഷിച്ചില്ല , എന്തിനേറെ ആ മുസ്ലിം പുരുഷന്‍ പോലും ഈ മറുപടി പ്രതീക്ഷിച്ചുകാണില്ല . കാറില്‍നിന്നും ആദ്യം ഇറങ്ങേണ്ടിയിരുന്നത് ഞാനായിരുന്നു . അങ്ങനെ എന്റെ ലക്ഷ്യസ്ഥാനം എത്തിയപ്പോള്‍ നിറഞ്ഞ ചിരിയോടെയും ആലോചനയോടെയും ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി . എന്റെ ചിന്ത പോയത് ഇങ്ങനെ , അവന് ചുറ്റുമുള്ള എല്ലാ ആളുകളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍ … ! ഇങ്ങനെ ഓരോ മാതാപിതാക്കളും അവരവരുടെ കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍ . ഇന്നത്തെ തലമുറ എല്ലാവരും അവരവരുടെ കുട്ടികളെ ഇതുപോലെ പരിശീലിപ്പിച്ചിരുന്നെങ്കില്‍ , നമ്മളെ വിഭജിക്കാന്‍ നോക്കുന്ന രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമായിരുന്നു . ഈ രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരായ ബുദ്ധിശൂന്യര്‍ പരാജയപ്പെടുമായിരുന്നു .
false
സാധാരണ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ കാട്ടാനകളിറങ്ങാറുണ്ടെങ്കിലും കൃഷിയിടങ്ങളൊക്കെ ചവിട്ടിമെതിച്ച് കടന്നു പോവുകയാണ് പതിവ് . എന്നാൽ ഇവിടെയൊരു കാട്ടാന പതിവായി സന്ദർശനം നടത്തുന്നത് ഒരു ഹോട്ടലിലാണ് . ശ്രീലങ്കയിലെ ജെറ്റ്‌വിങ് യാലാ ഹോട്ടലിലാണ് നാട്ടാ കോട്ടാ എന്ന വിളിപ്പേരുള്ള ഈ കാട്ടാനയുടെ സന്ദർശനം . നാട്ടാ കോട്ടാ എന്ന പേരിന്റെ അർത്ഥം മുറിവാലൻ എന്നാണ് . ഏതോ അപകടത്തിൽ പെട്ട് ആനയുടെ വാലിന്റെ അറ്റം മുറിഞ്ഞുപോയതിനാലാണ് ഇങ്ങനെയൊരു പേരു കിട്ടിയത് . <വെബ്സൈറ്റ് ലിങ്ക്> നാട്ടാ കോട്ടാ ഈ ഹോട്ടലിലെ പതിവ് സന്ദർശകനാണ് . അതുകൊണ്ട് തന്നെ കാട്ടാനയാണെങ്കിലും ഇവിടെയുള്ള ജീവനക്കാർക്ക് നാട്ടാ കോട്ടായെ ഭയമില്ല . സന്ദർശനം എന്നു പറയുമ്പോൾ ഹോട്ടലിന്റെ മുന്നിൽ വന്ന് നിന്നിട്ട് പോകുകയാണെന്ന് കരുതരുത് . ഹോട്ടലിന്റെ അകത്തുകൂടിയാണ് നാട്ടാ കോട്ടായുടെ യാത്ര . വിനോദസഞ്ചാരികൾ ഏറെയെത്തുന്ന ഹോട്ടലാണിത് . ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകരുന്നതാണ് നാട്ടാ കോട്ടായുടെ സന്ദർശനം . ഇവിടെയെത്തിയ വിനോദ സഞ്ചാരിയാണ് ഹോട്ടലിനുള്ളിലൂടെ കൂളായി നടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് . ഹോട്ടലിനുള്ളിലൂടെ ലാഘവത്തോടെ സഞ്ചരിക്കുന്ന കാട്ടാന തുമ്പിക്കൈ ഉപയോഗിച്ച് ഒരു ലാമ്പ് താഴെയിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ് . ഹോട്ടലിന്റെ അകത്തളങ്ങൾ അരിച്ചുപെറുക്കിയാണ് നാട്ടാ കോട്ടായുടെ നടപ്പ് . ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് . 6 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു . കഴിഞ്ഞ സെപ്റ്റംബറിൽ ജെറ്റ്‌വിങ് ഹോട്ടലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും നാട്ടാ കോട്ടായുടെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു . പ്രിയപ്പെട്ട താമസക്കാരൻ എന്നു വിശേഷിപ്പിച്ചാണ് നാട്ടാ കോട്ടായുടെ ദൃശ്യങ്ങൾ പങ്കുവച്ചത് . ഹോട്ടലിലെ പതിവ് സന്ദർശകനാണെങ്കിലും വിനോദസഞ്ചാരികളോട് നാട്ടാ കോട്ടായിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകാറുണ്ട് . കാരണം നാട്ടാ കോട്ടാ ഒരു കാട്ടാനയാണ് . അതുകൊണ്ട് തന്നെ എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാനാവില്ല . ഇതുവരെ നാട്ടാ കോട്ടാ ഹോട്ടലിലെത്തി അതിക്രമങ്ങളൊന്നും കാട്ടിയിട്ടില്ല . വന്യമൃഗങ്ങളെ അവരെ വഴിക്ക് വിടുക എന്ന സമീപനമാണ് ഹോട്ടലിന്റേത് . അതുകൊണ്ട് തന്നെ വന്യമൃഗങ്ങളുമായി അനാവശ്യ സംഘടനങ്ങളും ഇവിടെ പതിവില്ല . എന്നാൽ വന്യമൃഗങ്ങളുമായി ഒരു നിശ്ചിത അകലം പാലിക്കണമെന്ന നിർദേശവും ഹോട്ടലുകാർ നൽകുന്നു .
false
‍പാപിനേനി ശിവശങ്കർ രചിച്ച തെലുഗു കവിതകളുടെ സമാഹാരമാണ് രജനിഗന്ധ . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു .
false
രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക ? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും ? രാത്രി എന്ന അനുഭവം എന്തായിരിക്കും ? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം . കുറിപ്പുകള്‍ <ഇമെയിൽ> എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ . സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍ , രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത് . ഉച്ചപോലെ , പുലര്‍ച്ച പോലെ ഒരു നേരമാകുന്നു രാത്രിയും . കെട്ടിലും മട്ടിലും യാതൊരു പ്രിവിലേജുകളും പറയാനില്ലാത്ത , ഒഴുക്കുള്ള ഒരു ഒരു ഒച്ചയില്ലാ പുഴ . എന്നെ ഞാനാക്കുന്നതെന്തും ചിന്തയില്‍ ഉരുവം കൊള്ളുന്ന നേരം , ജോലി കിട്ടി കഴിഞ്ഞാല്‍ ഒറ്റക്കൊരിടത്ത് ജീവിക്കാന്‍ കാത്തിരുന്നത് ഇടക്കെങ്കിലും അനുഭൂതികളുടെ രാത്രിയില്‍ മിഴിച്ചിരിക്കാന്‍ വേണ്ടിയാണ് . തോന്നിയാല്‍ മാത്രം ഭക്ഷണം കഴിക്കാവുന്ന , ഉറങ്ങാവുന്ന , ലൈറ്റ് ഓഫ് ചെയ്യാന്‍ ഡെഡ് ലൈനുകള്‍ ഇല്ലാത്ത , വായനയില്‍ വീണുപോകുന്ന രാത്രികള്‍ . ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങില്‍ കണ്ടുമുട്ടുന്ന സന്തോഷങ്ങളെയെല്ലാം ആക്കുന്നു . മാസാവസാന രാത്രിയില്‍ വരാവുന്ന മെസേജുകള്‍ അവയെ കളാക്കി രണ്ട് മൂന്ന് രാത്രി കൊണ്ട് വീട്ടിലെത്തിക്കുന്നു . തീയറ്ററുകളില്‍ പോവാന്‍ തോന്നാത്തതു കൊണ്ടു മാത്രം ചില അവധിദിവസങ്ങളില്‍ ടൊറന്റില്‍ കയറുന്ന രാത്രി . അല്ലെങ്കില്‍ ഒന്നു കയറി ഇറങ്ങുന്ന , ന്യൂസ് ഫീഡിലെ തകര്‍ക്കുന്ന പാതിരാ ചര്‍ച്ചകള്‍ , എല്ലാത്തിലേക്കും ഒരു എത്തിനോട്ടം എറിഞ്ഞ് ലോഗ് ഔട്ട് ചെയ്യും . രാവിലെ വരുന്ന പത്രം വായിക്കാന്‍ സമയം കിട്ടുന്നത് രാത്രിയാണ് . വാര്‍ത്തകള്‍ പലതും അപ്രസക്തമായിട്ടുണ്ടെങ്കിലും പത്രത്തിന്റെ മണം മങ്ങിയിട്ടില്ല . ഇടയില്‍ വരാവുന്ന അമ്മയുടെ ഗുഡ് നൈറ്റ് ഫോണ്‍ വിളികളില്‍ ആ ഒരു ദിവസത്തെ മുഴുവന്‍ കഥകളും ഉണ്ടാവും . ഫോണ്‍ വെച്ച് ചുറ്റും നോക്കുമ്പോള്‍ അലക്കി വെച്ചതും അയേണ്‍ ചെയ്യാനുള്ള വസ്ത്രങ്ങള്‍ , കഴുകാനുള്ള ഭക്ഷണപാത്രങ്ങള്‍ , രാവിലെയുടെ ധൃതിയില്‍ ഷെല്‍ഫുകള്‍ തമ്മില്‍ മാറി വെച്ച പുതിയ കാജല്‍ സ്റ്റിക്കുകള്‍ , വാരിവലിച്ചിട്ടു പോയ വായനയുടെ മേശപ്പുറങ്ങള്‍ … എല്ലാം തുറിച്ചു നോക്കുന്നുണ്ടാവും . ചില രാത്രികള്‍ തുടങ്ങുന്നത് ഒതുക്കി വെക്കലിലും അടുക്കി പെറുക്കലിലുമാണ് . ഒക്കെയും തീര്‍ത്തു വരുമ്പോള്‍ എല്ലാ ബാല്‍ക്കണികളിലും വെളിച്ചം തെളിഞ്ഞു തുടങ്ങും . അയല്‍ ഫ്‌ലാറ്റിലെ കുട്ടികളുടെ ഒച്ചപ്പാടുകള്‍ അത്താഴത്തില്‍ അവസാനിക്കും . വൈകീട്ട് തിരിച്ചെത്തിയെന്നും പറഞ്ഞ് വിളിച്ചതാണ് അവന്‍ , രണ്ടായിരം കിലോമീറ്ററുകള്‍ക്കപ്പുറത്ത് തണുപ്പ് തീരാത്തൊരിടത്ത് പഠിപ്പിച്ചും പാചകം ചെയ്തും വായിച്ചും എഴുതിയും ഇരിപ്പുണ്ടാകും … അവിടെ രാത്രി ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ വരാവുന്ന വീഡിയോ കോളാണ് ഇനിയുള്ളത് . അല്ലെങ്കില്‍ അതു കഴിഞ്ഞുള്ള സ്വസ്ഥമായി ഇരുന്നള്ള നീണ്ട ഫോണ്‍ വിളി . നീയാ പുസ്തകം വായിച്ച് തീര്‍ത്തോ ? പകുതിയാക്കിയ കവിത എഴുതിയോ ? ഞാന്‍ അയച്ച ട്രോള്‍ കണ്ടോ ? ഇന്നലെ പറഞ്ഞ പാട്ട് കേട്ടോ ? കഴിഞ്ഞ ദിവസം പറഞ്ഞ ഇന്റര്‍വ്യു യു ട്യൂബില്‍ വന്നിട്ടുണ്ട് . കാണണേ … പരസ്പരം ഇങ്ങനെ ചോദിച്ചും പറഞ്ഞും , ചിരിച്ചും ചിരിപ്പിച്ചും , ഒന്നുമില്ലായ്മയില്‍ കൂടെ നിന്നും , ചേര്‍ത്തു നിര്‍ത്തിയും നമ്മളെത്ര പാതിര വെളുപ്പിച്ചിരിക്കുന്നു … രാവിലെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു കഴിഞ്ഞാല്‍ 6 . 58 എന്ന അലാറം സെറ്റ് ചെയ്ത് പുസ്തകങ്ങളെടുത്ത് ഞാന്‍ മെത്തയിലേക്ക് വീഴും . സ്‌നേഹം രാപകലില്ലാതെ മെഹ്ദി ഹസനോ മുഹമ്മദ് റാഫിയോ ആയി പതിഞ്ഞ ശബ്ദത്തില്‍ മൂളും . കര്‍ട്ടനില്‍ കാറ്റ് ചിത്രം വരച്ചു തുടങ്ങുന്നു . എനിക്ക് , ഞാന്‍ നീട്ടുന്ന ഊര്‍ജ്ജസ്വലമായ പകലിന് ഈ അലസമായ രാത്രികള്‍ കൂടിയേതീരു … രാത്രികള്‍ തുടങ്ങുന്നതേയുള്ളൂ . തീരാതിരിക്കട്ടെ . ഷംന കോളക്കോടന്‍​ : രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി ? മഞ്ജു വര്‍ഗീസ് : കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി ജില്‍ന ജന്നത്ത് കെ . വി : പാതിരാവില്‍ ഒരു സ്ത്രീ ! ആമി അലവി : എന്റെ പെണ്ണുങ്ങളേ , ചില രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ ? അര്‍ഷിക സുരേഷ് : ഒറ്റയ്‌ക്കൊരു രാത്രി ! സന്ധ്യ എല്‍ ശശിധരന്‍ : സേഫ്റ്റി പിന്‍ എന്ന ആയുധം ! ആനി പാലിയത്ത് : അല്ല പെണ്ണുങ്ങളേ , നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത് ? ദീപ പ്രവീണ്‍ : സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ് ! രാധികാ മേനോന്‍ : ' എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം ' ശരണ്യ മുകുന്ദന്‍ : പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ ! ദീപ്തി പ്രശാന്ത് : ബാംഗ്ലൂരിലെ പെണ്‍രാവുകള്‍ ! അലീഷ അബ്ദുല്ല : രാത്രിയുടെ പൂക്കള്‍ എസ് ഉഷ : അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല ! ഷബ്‌ന ഷഫീഖ് : അതിമനോഹരമായ ഒരു രാത്രി ! വീണ എസ് നാഥ് : ഇരുട്ടിനെന്തൊരു വെളിച്ചം ! സൂര്യ സുരേഷ് : രാത്രിയോ സദാചാരമോ അല്ല മാറേണ്ടത് , ഭയമാണ് ! നജ്മുന്നീസ സി : രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ് അഞ്ജലി അമൃത് : ഇരുട്ടല്ല വില്ലന്‍ , മനസ്സാണ് ഷഹ്‌സാദി കെ : ' മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ് ' രാരിമ ശങ്കരന്‍കുട്ടി : അഞ്ച് പെണ്ണുങ്ങള്‍ , അഞ്ച് സൈക്കിളുകള്‍ , ഒരു ആലപ്പുഴ രാത്രി ! ഷെമി മരുതില്‍ : ഹിമാലയത്തിലേക്ക് ഒരിക്കല്‍ ആ ബുള്ളറ്റ് പറക്കും ! .
false
ആ രാജിക്കത്തില്ലേ ? ശ്രേയ എസ് എന്ന മിടുക്കി തന്‍റെ ക്ലാസ് ടീച്ചര്‍ക്കെഴുതിയ കത്ത് . രണ്ട് ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കത്ത് . അതെഴുതിയ ശ്രേയ എസ് , തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസിലാണ് പഠിക്കുന്നത് . കുട്ടികള്‍ക്ക് നമ്മള്‍ ചിന്തിക്കുന്നതിനേക്കാളൊക്കെ കാര്യവിവരവും ഹ്യുമര്‍സെന്‍സുമുണ്ട് . മറ്റാരേക്കാളും ജനാധിപത്യബോധവും , സഹാനുഭൂതിയും ഒക്കെ അവര്‍ ചിലപ്പോള്‍ കാണിച്ചെന്നിരിക്കും . ഓരോ ക്ലാസ് മുറികളും ഓരോ പാഠശാലകളാണ് . അവിടെ കുഞ്ഞുങ്ങള്‍ നമ്മെയാണ് പഠിപ്പിക്കുന്നതെന്ന് മാത്രം . അത് വെളിവാക്കുന്ന കത്താണ് ശ്രേയയുടേത് . പ്രിയപ്പെട്ട നിഷ ടീച്ചര്‍ക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത് . 25 - 06 - 19 ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല . അതുകാരണം ഞാന്‍ ലീഡര്‍ സ്ഥാനത്തില്‍ നിന്ന് രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് . ബൈ ശ്രേയ എസ് ഇതായിരുന്നു ആ രാജിക്കത്ത് . അധ്യാപികയായ നിഷ നാരായണന്‍ തന്നെയാണ് കത്തിന്‍റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചത് . ടീച്ചര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ കത്തങ്ങ് വൈറലായി . രാഷ്ട്രീയനേതാക്കള്‍ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത് . ആ രാജിക്കത്ത് സ്വീകരിക്കരുതെന്നും ഇതുപോലുള്ള കുട്ടികളെ നമുക്കാവശ്യമാണെന്നും കുറേപ്പേര്‍ എഴുതി . ആ രാജിക്കത്തിനെ കുറിച്ച് നിഷ ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു ജൂണിലാണ് ക്ലാസ് തുടങ്ങിയത് . അപ്പോ ആദ്യത്തെ ആഴ്ച തന്നെ ഒരു ഫസ്റ്റ് ലീഡറേയും സെക്കന്‍റ് ലീഡറേയും തെരഞ്ഞെടുക്കും അതില്‍ ഫസ്റ്റ് ലീഡറാണ് ശ്രേയ . സെക്കന്‍റ് ലീഡര്‍ തേജസാണ് . അവരുടെ ചുമതല രാവിലെ ഒമ്പതര മുതല്‍ പത്തുവരെ മാറി മാറി മറ്റ് കുട്ടികള്‍ പുസ്തകം വായിക്കുന്നുണ്ടോ , പുറത്തേക്ക് പോകുന്നുണ്ടോ എന്നതൊക്കെ നോക്കുക , പിന്നെ , ഓരോ പിരിയഡ് മാറുമ്പോഴും ശബ്ദമുണ്ടാക്കാതെയും പുറത്ത് പോവാതെയും നോക്കുക . പിന്നെ , ഇന്‍റര്‍വെല്‍ ഒക്കെ അവരുടെ സ്വാതന്ത്ര്യമാണല്ലോ . അവരു പോകും വരും . ഇന്‍റര്‍വെല്ലിന് ശേഷം ബെല്ലടിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആരെങ്കിലും വരാത്തതുണ്ടെങ്കില്‍ അതൊന്ന് ശ്രദ്ധിക്കുക ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞ് ചുമതലകളാണ് . ക്ലാസില്‍ 42 കുട്ടികളാണുള്ളത് . എല്ലാം പെണ്‍കുട്ടികളാണ് . ഒരാള്‍ ശബ്ദം വെച്ചാല്‍ പോലും വലിയ ശബ്ദമായിരിക്കും . ഞങ്ങള്‍ ക്ലാസ് ലീഡര്‍മാരോട് ശബ്ദമുണ്ടാക്കാതെ നോക്കണം എന്ന് പറഞ്ഞിട്ടുണ്ട് . വലിയ ബഹളമില്ലാതെ നോക്കുക എന്നതാണ് നമ്മള്‍ കരുതുന്നതെങ്കിലും കുട്ടികള്‍ ഒരു മൊട്ടുസൂചി വീണാല്‍ പോലും കേള്‍ക്കുന്ന നിശബ്ദത ക്ലാസില്‍ പ്രതീക്ഷിക്കും . അത് അവരുടെ ക്ലാസ് ലീഡര്‍ എന്ന ചുമതലയില്‍ നിന്നുണ്ടാകുന്നതാണ് . ഒന്നുരണ്ടുപേര്‍ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചാല്‍ത്തന്നെ പേരെഴുതും . പേരെഴുതിയാല്‍പ്പിന്നെ അവര്‍ സംസാരിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും . എന്തായാലും പേരെഴുതിയല്ലോ ഇനിയിപ്പോ സംസാരിച്ചാലെന്താണ് എന്നുള്ള മട്ടില്‍ … അവരൊക്കെ കുട്ടികളല്ലേ , അമിതമായ അച്ചടക്കം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ലല്ലോ . പകരം വലിയ ബഹളമൊന്നുമില്ലാതെ നോക്കുക . അതിനാണ് ലീഡര്‍മാര്‍ . ഇതാ ടീച്ചറേ ശ്രയയുടെ രാജിക്കത്ത് പോസ്റ്റിട്ട അന്ന് ഞങ്ങള്‍ എന്തോ റെക്കോര്‍ഡ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു . അപ്പോഴാണ് , ഇവര് കുറേപ്പേരുകൂടി ചിരിച്ചോണ്ട് ഇങ്ങനെ വരുന്നത് . ഭയങ്കര ആഘോഷമായി ശ്രേയയേയും പൊക്കിക്കൊണ്ടാണ് വരവ് . കൂട്ടത്തില്‍ അനന്യ എന്നൊരു മിടുക്കിയുണ്ട് . അവളാണ് പറയുന്നത് , '' ടീച്ചറേ ഇതാ ശ്രേയയുടെ രാജിക്കത്ത് . ഒര് രക്ഷേമില്ല , കുറച്ച് പേരുണ്ട് , പറഞ്ഞാ അനുസരിക്കത്തേ ഇല്ല … '' എന്ന് . ശ്രേയയുടെ രാജിക്കത്ത് കണ്ടപ്പോള്‍ എനിക്കും ചിരിവന്നു . പക്ഷെ , അതിലെ വാക്കുകള്‍ എന്നെ ആകര്‍ഷിച്ചു . കുട്ടികളൊന്നും പറഞ്ഞാല്‍ കേള്‍ക്കുന്നില്ല . അതുകൊണ്ട് ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത് . രാജിക്ക് അപേക്ഷിക്കുകയാണ് എന്നൊന്നുമല്ല . അവളുടെ തീരുമാനമാണ് . അത് എന്നെ അറിയിക്കുന്നുവെന്ന് മാത്രം . അതും എനിക്കിഷ്ടായി . അതിനകത്ത് വലിയൊരു ഹ്യൂമര്‍ എലമെന്‍റുണ്ട് അല്ലാതെ , ഭയങ്കര ഉത്തരവാദിത്തമൊന്നുമല്ല . അവര്‍ ആഘോഷമായി ചെയ്യുന്ന ഒരു കാര്യം . മാത്രമല്ല , സ്വാഭാവികതയും സത്യസന്ധതയുമുണ്ട് അതില്‍ . കൂടാതെ , ബഹുമാനപ്പെട്ട ടീച്ചര്‍ എന്നല്ല , പ്രിയപ്പെട്ട ടീച്ചര്‍ എന്നാണ് എഴുതിയിരിക്കുന്നത് . അതെനിക്ക് ഒരുപാട് ഇഷ്ടായി . അത് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ ആ ക്ലാസില്‍ ഞങ്ങളെല്ലാവരും കൂടി സംസാരിച്ചു . അത് അതിലും രസമായിരുന്നു . ഈ കത്ത് പുറത്ത് വിട്ടതുകൊണ്ടാണ് … ശരിക്ക് പറഞ്ഞാല്‍ ഇതിലും രസകരമാണ് ഓരോ കാര്യത്തിലും കുട്ടികളുടെ പ്രതികരണം . അന്നത്തെ രണ്ട് മണിക്കൂര്‍ ചര്‍ച്ചയില്‍ പലരും പല വാദവും ഉന്നയിച്ചു . ഇവിടെ രണ്ട് ലീഡര്‍മാരുണ്ട് എന്നിട്ടും മറ്റൊരു കുട്ടി ലീഡര്‍മാരുടെ ചുമതലകളില്‍ ആവശ്യമില്ലാതെ ഇടപെടുന്നു എന്നതാണ് ഒരു കുട്ടിയുടെ പരാതി . മറ്റൊരാളുടെ പരാതി ചെവിയില്‍ ചെറുതായി ഒന്ന് മന്ത്രിച്ചാല്‍ പോലും പേരെഴുതും എന്നുള്ളതാണ് . അങ്ങനെ കുറേകുറേ ചര്‍ച്ചകള്‍ . ചര്‍ച്ചകള്‍ക്ക് ശേഷം ചുമതലകള്‍ പലര്‍ക്കായി വീതിച്ചു കൊടുത്തു . കുട്ടികള്‍ ഭയങ്കര രസമുള്ളവരാണ് . വളരെ നിഷ്കളങ്കമായി അവര്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മള്‍ കണ്ടു പഠിക്കേണ്ടതും . 18 കൊല്ലമായി ഞാന്‍ ജോലിക്ക് കേറീട്ട് . അതിനിടയില്‍ കുട്ടികളില്‍ നിന്ന് പഠിക്കാനുള്ള ഒരുപാട് അനുഭവങ്ങളുമുണ്ടായിട്ടുണ്ട് . ക്ലാസിലെ കുട്ടികളുടെ കവിതകള്‍ , പാട്ടുകള്‍ ഒക്കെ ഫേസ്ബുക്കില്‍ പങ്കുവെക്കാറുമുണ്ട് . ഇത് വൈറലാകുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല ഇടുമ്പോള്‍ . പക്ഷെ , വൈറലായി . ആ കത്ത് അപ്ലോഡ് ചെയ്യുമ്പോള്‍ സ്കൂളിന്‍റെ പേരൊക്കെ ഞാന്‍ ഹൈഡ് ചെയ്തിരുന്നു . കാരണം , കുട്ടികള്‍ക്കും അവരുടേതായ സ്വകാര്യതകളും അവകാശങ്ങളും കാണുമല്ലോ എന്നോര്‍ത്ത് . ഇപ്പോള്‍ അത് തുറന്ന് പറയുന്നത് ശ്രേയയുടേയും വീട്ടുകാരുടേയും അനുവാദത്തോടെയാണ് . ശ്രീജിത്താണ് ശ്രേയയുടെ അച്ഛന്‍ . ശ്രീകലയാണ് അമ്മ . 27 , 2019 , 4:46 .
false
ഒന്നാം കേരളനിയമസഭയിൽ കരുനാഗപ്പളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ . കുഞ്ഞുകൃഷ്ണൻ . കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത് . അഷുറൻസ് കമ്മിറ്റി ചെയർമാൻ , തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം , അഭിഭാഷകൻ എന്നീ നിലകളിൽ എ . കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു .
false
വിജനമായൊരു കടൽത്തീരത്ത് , ഓർമയുടെ ഉപ്പുപരലുകളിൽ പുതഞ്ഞു നീറിക്കിടന്നാണ് ലിജാ അരവിന്ദിന്റെ കവിത അതിന്റെ വായനക്കാരനോടു പതിഞ്ഞ ഒച്ചയിൽ സംസാരിക്കുന്നത് . ഉപ്പുപരലുകളുടെ മുന കോറിയ അതിന്റെ മുറിപ്പാടുകളിൽനിന്ന് ചോരനൂലു പോലെ പ്രണയവും ഏകാന്തവിചാരങ്ങളും കിനിയുന്നുണ്ട് . ക്ഷീണിതയായൊരു പക്ഷി അതിന്റെ തളർന്ന ചിറകുകളാൽ ആകാശത്തേക്കു കുതറിയുയരാൻ ശ്രമിക്കുന്നതുപോലെ , പ്രതീക്ഷയുടെ പിടച്ചിലുകളും ഇടയ്ക്കിടെ ആ കവിതകളിൽ തെളിയുന്നു . ശീർഷകം തേടുന്ന കവിതകൾ എന്നു പേരിട്ട പുസ്തകത്തിലെ കവിതകൾക്കൊന്നും തലക്കെട്ടുകളില്ല . തലപ്പ് അറ്റുപോയിട്ടും സൂര്യപ്രകാശത്തിന് ഇലകൾ വിടർത്തി നിൽക്കുന്നൊരു ചെറുസസ്യത്തെ അവ ഓർമിപ്പിക്കുന്നുണ്ട് . മുനിഞ്ഞു കത്തുന്ന പ്രണയമോ അതിൽനിന്നു കൊളുത്തിയെടുക്കുന്ന വേദനയോ ആണ് ഈ പുസ്തകത്തിലെ മിക്ക കവിതകളുടെയും ആധാരശ്രുതി . അതിന്റെ ആഹ്ലാദവും ആനന്ദവും വിഷാദവും വേദനകളുമെല്ലാം പല തരത്തിൽ ഈ കവിതകളിൽ വരഞ്ഞിട്ടിട്ടുണ്ട് . നീ ആകാശമായ് നിന്നതിനാലാവാം ഞാനിത്രമേലുയരത്തിൽ പറന്നത് എന്ന് ആ പ്രണയത്തെ ചിറകാക്കുന്നുണ്ട് ഒരു കവിതയിൽ . ഒരു ഹൈക്കുവിനെ ഓർമിപ്പിക്കുന്ന ഒതുക്കവും മുഴക്കവുമുണ്ട് ഈ കവിതയ്ക്ക് . തരിശുഭൂമിയാണിന്നീ വഴികളെങ്കിലും തണൽവിരിക്ക നാം നിഴലുകൾ കൊണ്ടിന്ന് … എന്ന് അതിൻമേൽ താങ്ങിനിൽക്കുന്നുമുണ്ട് . വെറുക്കപ്പെടാൻ നീ അടുത്തെവിടെയോ ഉള്ളതുകൊണ്ടുതന്നെ ഞാൻ ജീവിക്കുന്നു എന്ന് അതിന്റെ നിഷേധത്തെ മുറിവുകൾകൊണ്ടു സ്വീകരിക്കുന്നു . ഈ കവിതകളിലെ പ്രണയം പലനേരവും തന്റെ ചുറ്റുമുള്ള സകലതിനോടും ജീവിതത്തോടുമായി മാറുന്നു . അതേസമയം തന്നെ അത് നിഷേധത്തിന്റെ വാക്കുകൾകൊണ്ട് അതേ ജീവിതത്തോടു ചീറുന്നുമുണ്ട് . എനിക്കു ചവിട്ടിനടക്കുവാൻ ആരുടേയും കാലടിപ്പാട് ഉണ്ടായിരുന്നില്ല എന്നു തുടങ്ങുന്ന കവിതയിൽ ആ നിഷേധം കാണാം . ആമയെപ്പോലെ തക്കം പാർത്തിരിക്കുന്ന കാട്ടു ചെന്നായ്ക്കളുടെ കണ്ണുകളാണ് എനിക്കിഷ്ടം എന്നിങ്ങനെ ആ കവിത തുടരുന്നു . എത്രയോ ഏകാകിയായ ഒരുവളെ ഈ കവിതകൾ വായിച്ചുപോകെ നാം നിരന്തരം കണ്ടുമുട്ടുന്നു . … നീ പറഞ്ഞ കഥകളിലെ രാജകുമാരിയുമല്ല ഞാൻ എപ്പോഴും ഒറ്റപ്പെട്ട തുരുത്ത് മാത്രമാണ് . എപ്പോൾ വേണമെങ്കിലും മുങ്ങിപ്പോകാവുന്ന ഒരു തുരുത്ത് എന്നിങ്ങനെ ആ ഏകാന്തത അതിന്റെയെല്ലാ നിസ്സഹായതയോടെയും കവിതയിൽ പ്രത്യക്ഷമാകുന്നു . എറ്റവും പരിചിതരായ ആളുകൾപോലും തീർത്തും അപരിചിതരായിപ്പോകുന്ന ചില സമയങ്ങളുടെ വേദനകൾ ലിജയുടെ എഴുത്തിൽ തെളിയുന്നുണ്ട് . പ്രണയത്തിൽമാത്രമല്ല ആ ഒറ്റപ്പെടൽ . ക്ലാസ് മുറിയിലോ വീട്ടിലോ കൂട്ടുകാർക്കിടയിലോ ദാമ്പത്യത്തിലോ ഒക്കെ ചിലസമയങ്ങളിൽ അത്തരം ഒറ്റയാകലുകളുണ്ടാകാം . നമ്മുടെ പെരുമാറ്റത്തെയോ സംസാരത്തെയോ സ്വപ്നങ്ങളെയോ കൃത്യമായി വായിച്ചെടുക്കാൻ അപ്പുറത്തുനിൽക്കുന്ന ആളിന് / ആളുകൾക്ക് കഴിയാതെ പോകുമ്പോഴാണ് അത് . അത്തരം സമയങ്ങളെ പലരും പലതരത്തിലാവും നേരിടുക . ലിജയിൽ ആ പ്രതിരോധം കവിതയാകുന്നു . ഉത്തരം കിട്ടാത്ത സമസ്യ , പിടിതരാത്ത കടംകഥ എന്നിങ്ങനെ പെണ്ണിനു പല നിർവചനങ്ങൾ പറഞ്ഞിട്ടുണ്ട് ആൺകോയ്മയുള്ള സമൂഹങ്ങൾ ; പല കാലത്തും പല ദേശത്തുമായി . തങ്ങളുടെ വഴിച്ചൂണ്ടികളെ തള്ളിമാറ്റി സ്വന്തം വഴിയേ പോകുന്ന പെണ്ണുങ്ങളെ നോക്കിയാവാം ആ സമൂഹങ്ങൾ അത്തരം മനസ്സിലാകായ്മകളുടെ പഴഞ്ചൊല്ലുകൾ പറഞ്ഞത് . ഇടയ്ക്കിടെയെങ്കിലും തന്നിലേക്കൊന്നു നോക്കുന്ന ഏതു പെണ്ണും അത്തരം നിഷേധനടത്തങ്ങളുടെ സ്വാതന്ത്ര്യം എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിക്കുന്നുണ്ടാവും . അങ്ങനെയൊരു പെണ്ണ് ലിജയുടെ കവിതകളിൽ ഇടയ്ക്കിടെ അവളുടെ മുഖം കാട്ടുന്നുണ്ട് . ഭൂമിയുടെ മാറിൽ ഞണ്ടുകളാൽ തുരക്കപ്പെടുന്ന ചെറിയ ചെറിയ മാളങ്ങളാണ്‌ ഓരോ പെൺമനസ്സും എന്നു നീറിപ്പറയുന്നത് ആ പെണ്ണാണ് . നീ അവിടെയുണ്ടെന്നും ഞാനിവിടെയുണ്ടെന്നും അറിയിക്കാൻ ഇടയ്ക്കിടയ്ക്ക് നമുക്ക് പച്ചകൾ തെളിച്ചിടാം . ഒടുവിൽ പച്ചപ്പുകളില്ലാത്ത ഉഷ്ണരാശിയായി മാറാം എന്ന കവിത വിർച്വൽ ലോകത്തേക്കു ജീവിതത്തെ പറിച്ചുനടുന്ന കാലത്തിന്റെ ഇമേജാണ് . സമൂഹമാധ്യമങ്ങളും സൈബർ ചന്തകളും വെർച്വൽ വിനോദങ്ങളുമൊക്കെയുള്ള ആ അയഥാർഥ ലോകത്ത് ഉണർന്നിക്കുന്ന മനുഷ്യൻ , ചുറ്റും പച്ചപ്പു വറ്റി ഇഴഞ്ഞുപടരുന്ന ഉഷ്ണരാശിയെ അറിയാതെ പോകുകയാണ് .
false
ട്രെക്കിങ്ങും ബീച്ചും എങ്ങനെ ഒരുമിച്ച് നടക്കുമെന്നായിരിക്കും നമ്മളില്‍ പലരും ചിന്തിക്കുന്നത് . എന്നാല്‍ അങ്ങനെയൊരു സംഭവുണ്ട് . മാത്രമല്ല , ബീച്ച് ട്രക്കിംഗ് നടത്താന്‍ പറ്റിയ അടിപൊളി സ്ഥലങ്ങളും നമ്മുടെ നാട്ടില്‍ തന്നെയുണ്ട് . സാധാരണ കാടുകയറി ഇറങ്ങിയുള്ള ട്രക്കിങ്ങുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ബീച്ച് ട്രെക്കിങ്ങുകള്‍ . ഇവിടെ , കാടിനുള്ളിലൂടെ കയറിയിറങ്ങിയുള്ള യാത്രകള്‍ ചെന്നവസാനിക്കുക അതിമനോഹരമായ ബീച്ചിന്റെ കാഴ്ചകളിലേക്കാണ് . ബീച്ചിലൂടെ നടത്താവുന്ന ട്രക്കിങ് ഇവിടെ വ്യാപകമായിട്ട് അധികമൊന്നും ആയില്ലെങ്കിലും ഇതില്‍ ആകൃഷ്ടരാകാത്തവര്‍ നന്നെ കുറവാണ് . കടലിന്റെ സൗന്ദര്യവും കാടിന്റെ വന്യതയും ഒരേ സമയം ആസ്വദിക്കുവാന്‍ കഴിയുന്ന ബീച്ച് ട്രക്കിങ്ങിനായി ഒരുങ്ങാം . ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ബീച്ച് ട്രെക്കിങ്ങ് നടത്താന്‍ കഴിയുന്ന 5 സ്ഥലങ്ങള്‍ ഇതാ . ബേക്കല്‍ ബീച്ച് നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ തുടങ്ങാം . കാസര്‍ഗോഡ് ജില്ലയുടെ മാത്രമല്ല . , കേരളത്തിന്റെ മുഴുവന്‍ അഭിമാനമായ , ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണല്ലോ ബേക്കല്‍ ബീച്ചും കോട്ടയുമെല്ലാം . ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമകളുടെ ലൊക്കേഷന്‍ ആയിട്ടുള്ള ഇവിടം ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണ് . കടലും കായലും ഗ്രാമങ്ങളും അഴിമുഖവുമെല്ലാം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ബീച്ച് ട്രക്കിങ്ങിനു പറ്റിയ സ്ഥലം ആണ് . ഇവിടെ താല്പര്യമുള്ളഴര്‍ക്ക് 7 കിലോമീറ്റര്‍ ദൂരത്തില്‍ ട്രക്ക് ചെയ്യാന്‍ സൗകര്യമുണ്ട് . മുന്‍പ് പറഞ്ഞതുപോലെ മത്സ്യബന്ധന ഗ്രാമങ്ങളും ബേക്കല്‍ കോട്ടയും കുന്നുകളും പിന്നിട്ട് ബീച്ചിലെ സണ്‍സെറ്റ് പോയിന്റില്‍ എത്തി നില്‍ക്കുന്നതാണ് ഈ അതിഗംഭീര യാത്ര . ചെറുപാറക്കെട്ടുകള്‍ നിറഞ്ഞ് കോട്ടയോട് ചേര്‍ന്ന കടല്‍ തീരത്തേയ്ക്കുള്ള ട്രക്കിങ് അവിസ്മരണീയമായിരിക്കുമെന്നതില്‍ സംശയം വേണ്ട . ആഴമില്ലാത്ത ബേക്കല്‍കോട്ട കടല്‍ത്തീരം സന്ദര്‍ശകര്‍ക്ക് രസകരമായ അനുഭവമാണ് . കുംതാ ബീച്ച് ബെംഗളൂരുവിൽ നിന്നും 400 ല്‍ അധികം കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ച് തിരക്കുകള്‍ മാറ്റിവെച്ച് രണ്ടു മൂന്നു ദിവസത്തേയേയ്‌ക്കൊരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ ഇടമാണ് . വൃത്തിയില്‍ സംരക്ഷിക്കുന്ന അതിമനോഹരമായ ബീച്ചും കയറിപ്പോരുവാന്‍ തോന്നിപ്പിക്കാത്തത്ര ഭംഗിയിലുള്ള നീലവെള്ളവും ഒക്കെ ചേര്‍ന്ന് കുംതാ ബീച്ച് ആരുടേയും മനസ് കീഴ്‌പ്പെടുത്തും . ബീച്ചിനേക്കാളും ഭംഗി ഇവിടേക്കുള്ള യാത്രയ്ക്കാണ് . കുന്നുകള്‍ കയറിയിറങ്ങി എത്തിച്ചേരുന്ന ഇവിടെ ട്രക്കിങ്ങിനു മാത്രമല്ല , മീന്‍ പിടിക്കുവാനും കക്ക പെറുക്കുവാനും പ്രദേശവാസികളെ പരിചയപ്പെടുവാനും അവിടുത്തെ രുചികള്‍ ആസ്വദിക്കുവാനുമെല്ലാം സൗകര്യങ്ങളുണ്ട് . ഏകദേശം 18 കിലോമീറ്ററോളം വിസ്തൃതിയില്‍ നിരവധി ബീച്ചുകളിലൂടെയുള്ള യാത്രയാണ് കുംതാ ട്രക്കിങ്ങിന്റെ ആകര്‍ഷണം . സാധാരണ ഗതിയില്‍ വാനല്ലി ബീച്ചില്‍ നിന്നും തുടങ്ങി നിര്‍വ്വാണ ബീച്ചില്‍ അവസാനിക്കുന്ന വിധത്തിലാണ് ട്രക്കിങ് പ്ലാന്‍ ചെയ്യുക . നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കുംതാ ട്രക്കിങ്ങിനു പറ്റിയ സമയം . എലിഫന്റ് ബീച്ച് , ആന്‍ഡമാന്‍ ആന്‍ഡമാന്‍സിലെ ഹാവ്‌ലോക്ക് ദ്വീപിലെ സ്പീഡ് ബോട്ടിംഗ് , സ്‌നോര്‍ക്കെല്ലിംഗ് , സീ വാക്കിംഗ് എന്നിവ പോലുള്ള വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള പ്രശസ്തമായ പ്രദേശമാണ് എലിഫന്റ് ബീച്ച് . വിനോദസഞ്ചാരികള്‍ സാധാരണയായി ബോട്ടിലൂടെയാണ് എലിഫന്റ് ബീച്ചിലേക്ക് പോകുന്നതെങ്കിലും , ദ്വീപുകളുടെ ഭംഗിയില്‍ മുഴുകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ എലിഫന്റ് ബീച്ചിലേക്ക് ട്രെക്കിംഗ് നടത്തുന്നു . പ്രകൃതിപ്രേമികള്‍ക്കുള്ള മികച്ച ഓപ്ഷനാണ് എലിഫന്റ് ബിച്ചിലേയ്ക്കുള്ള ട്രക്കിങ് . കുന്നുകള്‍ , ഗ്രാമങ്ങള്‍ എന്നിവ ഈ ചെറിയ ദ്വീപിനുണ്ട് . ഉച്ചകഴിഞ്ഞ് വെയില്‍ ശക്തമാവുകയും വൈകുന്നേരങ്ങളില്‍ വിഷ ജന്തുജാലങ്ങളെയും കുറിച്ച് ആശങ്കയുണ്ടാകുകയും ചെയ്യുന്നതിനാല്‍ രാവിലെ ഈ ട്രെക്ക് പൂര്‍ത്തിയാക്കുന്നത് നല്ലതാണ് . ഹാഫ് മൂണ്‍ ബീച്ച് ഗോകര്‍ണ ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുണ്യഭൂമിയാണ് ഗോകര്‍ണ . എന്നാല്‍ വിശ്വാസികളെക്കാളധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത് . ഇവിടുത്തെ ബീച്ചുകളും അതിനോട് ചേര്‍ന്നു കിടക്കുന്ന കാടുകളും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത് . വ്യത്യസ്തരായവര്‍ക്ക് ഗോകര്‍ണയും തികച്ചും വ്യത്യസ്തമാണ് . പ്രശസ്തമായ നാല് ബീച്ചുകള്‍ ഗോകര്‍ണയില്‍ ഉണ്ടെങ്കിലും ഇതില്‍ ഹാഫ് മൂണ്‍ ബീച്ചാണ് ബീച്ച് ട്രക്കിങ്ങിന്റെ രസങ്ങള്‍ നല്കുന്നത് . മംഗലാപുരത്തു നിന്നും 231 കിലോമീറ്ററാണ് ഗോകര്‍ണ്ണത്തേയ്ക്കുള്ള ദൂരം . ദേശീയ പാത 17 വഴിയാണ് ഇവിടെ എത്തുന്നത് . ഒക്ടോബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള സമയമാണ് ഇവിടെ ബീച്ച് ട്രക്കിങ്ങിനു പറ്റിയ സമയം . ട്രക്ക് ചെയ്ത് ബീച്ചിലെത്തി ചെറിയൊരു ടെന്റടിച്ച് ആകാശത്തിന് കീഴെ കടലിന്റെ ഇരമ്പല്‍ കേട്ട് ഒരു രാത്രി കഴിയുക . കേള്‍ക്കുമ്പോല്‍ തന്നെ ആശ്ചചര്യമുണ്ടാകുന്നുണ്ടോ . എങ്കില്‍ ഹാഫ് മൂണ്‍ ബീച്ചിലെത്തിയാല്‍ ഇത് സാക്ഷാത്കരിക്കാം . ഗോവയിലെ ന്യൂട്ടി ബീച്ചിലേക്കുള്ള ഓഷ്യന്‍ ട്രെക്ക് ഗോവയുടെ ഹൃദയമിടിപ്പാണ് ഓരോ കടല്‍ത്തീരങ്ങളിലേയും അലയടിക്കല്‍ . ബീച്ച് ലൈഫ് അല്ലാതെ ഗോവയില്‍ എന്തുണ്ട് എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ന്യൂട്ടി ബിച്ചിലെ ട്രെക്കിങ് . അറബിക്കടലിലെ മനോഹരമായ നീല ജലാശയത്തെ മറികടന്ന് ഒരു പര്‍വതത്തിലൂടെയുള്ള നടത്തമാണ് ഈ മനോഹരമായ സമുദ്ര ട്രെക്ക് . കടലിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് നിങ്ങള്‍ ഒരു മലഞ്ചെരിവിലൂടെ കാല്‍നടയായി പോകുന്നത് സങ്കല്‍പ്പിച്ചുനോക്കു . ആ യാത്രയ്ക്കിടയില്‍ വിശ്രമിക്കാന്‍ കഴിയുന്ന നിരവധി ആളൊഴിഞ്ഞ ബീച്ചുകള്‍ വേറെ . അറബിക്കടലിനെ നോക്കി നില്‍ക്കുന്ന കുന്നിന്‍ മുകളിലൂടെയുള്ള ട്രക്കിങ് എന്തൊരനുഭവമായിരിക്കും . അത്തരത്തിലുള്ള ഒന്നാണ് ഗോവയിലെ ന്യൂട്ടി ബീച്ച് നല്കുന്ന ട്രെക്കിങ് . ചെങ്കുത്തായ മലകളും ക്ലിഫും കുന്നും ഒക്കെയുള്ള ഇവിടെ ബീച്ചില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രയാണ് ഏറെ പ്രധാനപ്പെട്ടതും രസകരവും . പോര്‍വോറിമില്‍ ആരംഭിക്കുന്ന ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണിത് , അവിടെ നിന്ന് വെന്‍ഗുര്‍ലയ്ക്കും മാല്‍വാനും ഇടയിലുള്ള കടല്‍ത്തീര ഗ്രാമമായ കൊക്ര-ശ്രീരാംവാടിയിലേക്ക് നിങ്ങള്‍ പോകും . ഇവിടെ നിന്ന് നടത്തം ആരംഭിക്കുന്നു , നിങ്ങള്‍ മലയോരത്ത് കാല്‍നടയായി പോകുമ്പോള്‍ നിരവധി കന്യക ബീച്ചുകളും ഒറ്റപ്പെട്ട കോവുകളും കാണാം .
false
ചെന്നൈ∙ തെക്കൻ കേരളത്തിൽ നിന്നുള്ളവർക്കു നാട്ടിലേക്കു യാത്ര ചെയ്യാൻ ഒരു പ്രതിദിന ട്രെയിൻ കൂടി . എഗ്മൂറിൽ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂർ എക്സ്പ്രസ് . ഒന്നിനു ഡൽഹിയിൽ ചേർന്ന റെയിൽവേ ബോർഡ് യോഗമാണു പുതിയ ട്രെയിൻ അനുവദിച്ചത് . മലയാളികൾക്കൊപ്പം തെക്കൻ തമിഴ്നാട്ടിൽ നിന്നുള്ളവർക്കും ട്രെയിൻ ഗുണം ചെയ്യും . ‌ കൊല്ലം–ചെങ്കോട്ട ബ്രോഡ് ഗേജ് പാത . തെക്കൻ തമിഴ്നാട്ടിലേക്കുള്ള പുതിയ ട്രെയിനുകൾ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു . എന്നാൽ , എഗ്മൂറിൽ നിന്നു ചെങ്കോട്ട വഴി ട്രെയിൻ വേണെന്ന ആവശ്യം പരിഗണിച്ചാണു പുതിയ പ്രഖ്യാപനം . നാളെ വൈകിട്ട് 3 . 15നു എഗ്മൂറിൽ നിന്നു പുറപ്പെടുന്ന ഉദ്ഘാടന ട്രെയിൻ പിറ്റേന്നു രാവിലെ 6 . 45നു കൊല്ലത്തെത്തും . വൈകിട്ട് അഞ്ചിനു എഗ്മൂറിൽ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8 . 45നു കൊല്ലത്ത് ട്രെയിൻ നമ്പർ – 16101 നൂറ്റാണ്ടു പിന്നിട്ട വഴിയിലൂടെ ഓർമകളുടെ പുഷ്–പുൾ ചെന്നൈ∙കൊല്ലത്തു നിന്നു ചെങ്കോട്ട വഴി ചെന്നൈയിലേക്കു പുതിയ ട്രെയിൻ വരുമ്പോൾ ചൂളം വിളിച്ചെത്തുന്നതു ചരിത്രത്തിലെ രാജകീയ സ്പർശമുള്ള ഓർമകൾ . തെക്കൻ കേരളത്തിൽ നിന്നു ചെന്നൈയിലേക്കു ആദ്യത്തെ ട്രെയിൻ 119വർഷം മുൻപ് ഓടിയത് ഇതേ പാതയിലൂടെയാണ് . തിരുവിതാംകൂർ നാട്ടു രാജ്യത്തിന്റെ തലസ്ഥാനത്തിൽ നിന്നു ബിട്ടിഷ് ഇന്ത്യയുടെ മദ്രാസ് റസിഡൻസിയുടെ തലസ്ഥാനമായ മദ്രാസിലേക്കുള്ള ആദ്യ ട്രെയിൻ . നാട്ടു രാജ്യം പോയി ഇന്ത്യ സ്വതന്ത്രയായി . മലബാറും കൊച്ചിയും തിരുവിതാംകൂറും ഒന്നു ചേർന്നു കേരളം രൂപംകൊണ്ടു . പതിറ്റാണ്ടുകളോളം കേരള തലസ്ഥാനത്തെ തമിഴ്നാട് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഏക പാതയും ഇതായിരുന്നു . ഫാസ്റ്റ് പാസഞ്ചർ വേഗത്തിൽ കാലം മുന്നോട്ടുകുതിച്ചപ്പോഴും ഈ പാതയിലെ തീവണ്ടിയോട്ടം നിലച്ചില്ല . ഗേജ് മാറ്റത്തിന്റെ ഭാഗമായി 2000-ത്തിലാണു പാത അടച്ചത് . അതോടെ , നൂറു വർഷത്തിന്റെ പാരമ്പര്യമുള്ള മദ്രാസ് എഗ്മൂർ- കൊല്ലം മെയിൽ നിലച്ചു . ഒരു വർഷം മുൻപ് പാത വീണ്ടും തുറന്നെങ്കിലും താംബരം മുതൽ കൊല്ലം വരെ സ്പെഷൽ ട്രെയിനുകൾ മാത്രമാണു ഓടിയിരുന്നത് . ചരിത്രം ചൂളം വിളിച്ച പാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഒറ്റ വ്യത്യാസം മാത്രം . ട്രെയിനിന്റെ പേര് കൊല്ലം മെയിലിൽ നിന്നു കൊല്ലം എക്സ്പ്രസ് എന്നായി മാറിയിരിക്കുന്നു . ∙രാജകീയ തീവണ്ടി കൊല്ലം -എഗ്മൂർ മെയിൽ എല്ലാ അർഥത്തിലും രാജകീയ തീവണ്ടി തന്നെയായിരുന്നു . അക്കാലത്തു ഭാഗ്യമുണ്ടെങ്കിൽ യാത്രക്കാർക്കു രാജാവിനൊപ്പം യാത്ര ചെയ്യാനുള്ള അവസരം ഈ ട്രെയിനിൽ ലഭിച്ചു . ഒരു പക്ഷേ , ലോകത്തു മറ്റൊരു ട്രെയിനിലുമില്ലാത്ത അവസരം . ചിത്തിര തിരുനാൾ ഉൾപ്പെടെ തിരുവിതാംകൂറിലെ ഒട്ടേറെ രാജാക്കന്മാർ ഈ ട്രെയിനിലാണു മദ്രാസിലേക്കു യാത്ര ചെയ്തിരുന്നത് . അന്നു നാട്ടു രാജാക്കന്മാർക്കു പ്രത്യേക റോയൽ സലൂണുണ്ടെങ്കിലും തിരുവിതാംകൂർ രാജാക്കന്മാർ അതുപയോഗിക്കാതെ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്തു . ദക്ഷിണ റെയിൽവേയ്ക്കു കീഴിൽ ആദ്യമായി എസി കോച്ച് ഘടിപ്പിച്ച ട്രെയിനും കൊല്ലം മെയിലാണ് . രാജാക്കന്മാർ യാത്ര ചെയ്യുന്നതു കണക്കിലെടുത്തായിരുന്നു ഇത് . ഇവർക്കൊപ്പം സാധാരണ യാത്രക്കാർക്കും യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നു . ∙ചരിത്രത്തിലേക്കു നീളുന്ന പാളങ്ങൾ കൊല്ലം- സെങ്കോട്ട-വിരുദു നഗർ മീറ്റർ ഗേജിന്റെ നിർമാണം പൂർത്തിയായതോടെ 1900 ത്തിന്റെ പകുതിയിലാണു കൊല്ലം മെയിൽ ഓടി തുടങ്ങിയത് . ശ്രീ മൂലം തിരുനാൾ നേരിട്ടു മേൽനോട്ടം വഹിച്ചാണു കൊല്ലം-സെങ്കോട്ട പാതയുടെ നിർമാണം പൂർത്തിയാക്കിയത് . 1918-ൽ ഇതു തിരുവനന്തപുരത്തേക്കു നീട്ടി . ചാല ബസാറിലാണു തിരുവനന്തപുരത്തെ ആദ്യത്തെ സ്റ്റേഷൻ നിർമിച്ചത് . 1931-ൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പൂർത്തിയായതോടെ അവിടെ നിന്നായി സർവീസ് . ബ്രോഡ് ഗേജ് വ്യാപകമായതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു . കാലം ചങ്ങല വലിച്ചതോടെ 2000-ത്തിൽ കൊല്ലം മെയിൽ ചരിത്രത്തിലേക്കു പിൻവാങ്ങി . ഒന്നര പതിറ്റാണ്ടിലേറെ നീണ്ട ഗേജ് മാറ്റം ഒരു വർഷം മുൻപാണു പൂർണമായത് . ഇതിനു പിന്നാലെ കൊല്ലം മെയിൽ വീണ്ടും തുടങ്ങണമെന്ന ആവശ്യം ഉയർന്നിരുന്നു . പേരു മാറിയാണെങ്കിലും ഒടുവിൽ പഴയ വണ്ടി തിരിച്ചുവന്നിരിക്കുന്നു . ∙കോച്ചുകളിലെ സിനിമാ ഗന്ധം .
false
അതിശക്തമായ മഴയിൽ ഡൽഹി നഗരം മുങ്ങി . പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ശക്തമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു . ഡിടിസി ബസിനുള്ളിൽ ഉൾപ്പെടെ വെള്ളം കയറി . ശക്തമായ മഴ വരുംദിവസങ്ങളിലും തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . മഥുര റോഡ് , മോത്തിബാഗ് , വികാസ് മാർഗ് , പ്രഗതി മൈതാൻ , ധൗള കുവ , റിങ് റോഡ് , റോത്തക് റോഡ് തുടങ്ങിയ പലയിടത്തും വെള്ളക്കെട്ട് നിറഞ്ഞ് ഗതാഗതം പ്രതിസന്ധിയിലായി . സെൻട്രൽ വിസ്റ്റ നിർമാണം നടക്കുന്ന ഇന്ത്യാഗേറ്റ് പരിസരത്തും വെള്ളം നിറഞ്ഞതോടെ പലരും റോഡിൽ കുടങ്ങി . പൊതുമരാമത്ത് വകുപ്പിനു പിടിപ്പതു ജോലിയായിരുന്നു ഇന്നലെ . ‘ രാവിലെ മുതൽ രൂപപ്പെട്ട ശക്തമായ മഴയിൽ പലയിടത്തും വെള്ളം നിറഞ്ഞു . ഞങ്ങളുടെ ഫീൽഡ് ജോലിക്കാർ മുഴുവൻ പലയിടങ്ങളിലായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് . സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട് ’ പിഡബ്ല്യൂഡി അധികൃതർ പറഞ്ഞു . ഗതാഗതക്കുരുക്കു രൂപപ്പെട്ടതോടെ പലയിടത്തും വാഹനം വഴിതിരിച്ചു വിട്ടതായി ഡൽഹി പൊലീസ് പറഞ്ഞു . ദേശീയതലസ്ഥാന മേഖലയിൽ ഉൾപ്പെടെ ഗുരുഗ്രാം , നോയിഡ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ശക്തമായ മഴയാണു പെയ്തിറങ്ങിയത് . ശനിയാഴ്ച വരെ നഗരത്തിൽ മഴ പെയ്യുമെന്നാണു പ്രവചനം . ഹരിയാന , പഞ്ചാബ് , രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട് . സാകേത് മെട്രോ സ്റ്റേഷൻ അടച്ചു , . ' . . # @ <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <വെബ്സൈറ്റ് ലിങ്ക്> ശക്തമായ മഴയിൽ വെള്ളം കയറിയതോടെ ഡൽഹി സാകേത് മെട്രോ സ്റ്റേഷൻ അടച്ചു . ഇന്നലെ രാവിലെയാണു മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയത് . ഇതോടെ സ്റ്റേഷനിലെ പ്രവേശനത്തിനും പുറത്തേക്കിറങ്ങുന്നതിനുമുള്ള കവാടങ്ങൾ അടച്ചു . സ്റ്റേഷനിൽ മെട്രോ ട്രെയിനുകൾക്കു സ്റ്റോപ്പും അനുവദിച്ചില്ല . വെള്ളക്കെട്ട് നീക്കിയ ശേഷം ഉച്ചയോടെയാണു തുറന്നത് . സമയ്പുർ ബാദ്‍ലിയെയും ഹൂഡാ സിറ്റി സെന്ററിനേയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിലാണു സാകേത് മെട്രോ സ്റ്റേഷൻ . പാലം ഭാഗത്താണു ഡിടിസി ബസിനുള്ളിൽ ചെളിവെള്ളം കയറി ബസ് വഴിയിൽ കുടുങ്ങിയത് . ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു . 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് 100 മില്ലീമീറ്റർ മഴ കഴിഞ്ഞ 24 മണിക്കൂറിനിടെ 100 മില്ലീമീറ്റർ മഴ നഗരത്തിൽ രേഖപ്പെടുത്തിയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു . ശക്തമായ മഴയെത്തുടർന്നു കുറഞ്ഞ താപനില 25 ഡിഗ്രിയിലെത്തി . 30 ഡിഗ്രിയാണു ഉയർന്ന താപനില രേഖപ്പെടുത്തിയത് . ശക്തമായ മഴയും 30–40 കിലോമീറ്റർ ശക്തിയുള്ള കാറ്റും നഗരത്തിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട് . ഈ മാസം 13നാണു തെക്കു പടിഞ്ഞാറൻ കാലവർഷം ഡൽഹിയിലെത്തിയത് . സാധാരണ മഴസമയത്തിൽ നിന്നു 16 ദിവസം കഴിഞ്ഞായിരുന്നു ഇത് . കാത്തിരിപ്പിനൊടുവിൽ കനിഞ്ഞരുളി കാലവർഷം വൈകി വന്നെങ്കിലും കാലവർഷം തകർത്തു . ഇക്കുറി ജൂലൈ മാസം ലഭിച്ചതു 18 വർഷത്തെ ഏറ്റവും ശക്തമായ മഴ . ഈ വർഷം ഇതുവരെ 381 മില്ലീമീറ്റർ മഴയാണു പെയ്തിറങ്ങിയതെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി . കഴിഞ്ഞ 24 മണിക്കൂറിനിടെ 100 മില്ലീമീറ്റർ മഴയാണു ലഭിച്ചത് . കഴിഞ്ഞ 8 വർഷത്തിനിടെ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മഴയാണിത് . 2013ൽ ജൂലൈ 21നു 123 . 4 മില്ലീമീറ്റർ മഴ പെയ്തതാണ് ഇതിനു മുൻപുള്ള ഉയർന്ന നില . , . . <വെബ്സൈറ്റ് ലിങ്ക്> ∙ ഇക്കുറി കാലവർഷം ഡൽഹിയിലെത്തിയത് ജൂലൈ 13ന് . 16 ദിവസം വൈകി . കഴിഞ്ഞ 19 വർഷത്തിനിടെ ഏറ്റവും വൈകിയ സമയമായിരുന്നു ഇക്കുറി ∙ ഈ മാസം ഇതുവരെ 14 ദിവസം മഴ ലഭിച്ചു ∙ ഇക്കുറി ഇതുവരെ ലഭിച്ചതു 380 . 9 മില്ലീമീറ്റർ മഴ . 108 ശതമാനം അധികം . 183 . 5 മില്ലിമീറ്ററാണു സാധാരണ നില ∙ കഴിഞ്ഞ വർഷം 236 . 9 മില്ലീമീറ്റർ മഴയാണു ഡൽഹിക്കു ലഭിച്ചത് . 2019ൽ ഇതു 199 . 2 മില്ലിമീറ്ററായിരുന്നു . 2018ൽ 286 . 2 മില്ലിമീറ്ററും . ∙ 2013ൽ 340 . 5 മില്ലീമീറ്റർ മഴയാണു ലഭിച്ചത് . ∙ ഡൽഹിയിലെ മഴപ്പെയ്ത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയത് 2003ൽ . ആ വർഷം 632 . 2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത് .
false
ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും ഭരണകർത്താവുമാണ് ഓക്ലൻഡ് പ്രഭു എന്ന റിയപ്പെടുന്ന ജോർജ് ഈഡൻ ഓക്ലൻഡ് . 1836-നും 1842-നും ഇടയിലാണ് ഇദ്ദേഹം ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നത് . ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ ഇടപെടാനാരംഭിച്ചത് . ആദ്യ ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലെ പരാജയത്തെത്തുടർന്നാണ് ഇദ്ദേഹത്തെ ഗവർണർ ജനറൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് .
false
ഹൈന്ദവപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് ഐരാവതം . ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ വാഹനമാണു് ഐരാവതം എന്ന് മഹാഭാരതത്തിലും , ഭാഗവതത്തിലും ഇതരപുരാണങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു . ഐരാവതത്തിന്റെ നിറം വെളുത്തതും അതിനു് ഒന്നിലധികം തുമ്പിക്കൈ ഉണ്ടന്നുമാണു് ഐതിഹ്യങ്ങളിൽ പറയുന്നതു് . ദേവന്മാർക്കു വന്നുചേർന്ന ദുർവ്വാസാവിന്റെ ജരാനര എന്ന ശാപത്തിന്റെ കാരണം ഐരാവതം ആയിരുന്നു . അതിനെ ത്തുടർന്നാണ് പാലാഴിമഥനം നടത്തിയതും അമൃതം കൈവരിച്ചതും എന്ന് മഹാഭാരതത്തിൽ ആദിപർവ്വത്തിൽ പറയുന്നു . അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് ഐരാവതം . ഐരാവതം , പുണ്ഡീരകം , കൌമുദം , അഞ്ജന , പുഷ്പദന്തം , സുപ്രദീകം , സാർവഭൌമൻ , വാമനൻ എന്നിവയാണ് എട്ടു ദിക്കിനെ പ്രതിനിധീകരിക്കുന്ന ദിക് ഗജങ്ങൾ . കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഏഴരപ്പൊന്നാന എന്നറിയപ്പെടുന്ന എട്ടാനകൾ അഷ്ടദിക് ഗജങ്ങളെയാണ് പ്രതിനിധികരിക്കുന്നത് എന്നു വിശ്വസിക്കുന്നു .
false
വിത്തു നന്നായാൽ കൃഷി നന്നായി . ഇതാണ് ‘ വിത്ത് ഗുണം പത്ത് ഗുണം ’ എന്ന് പണ്ടത്തെ അറിവും വിവരവുമുള്ള കർഷകർ പറഞ്ഞു തരുന്ന പത്തിൽ ഒരു ഗുണം . ചിലപ്പോഴൊക്കെ വിത്തിന്റെ ‘ ഗുണം’കൊണ്ട് വിളവ് മോശമാകാം . അങ്ങനെ വരുന്ന സാഹചര്യത്തിൽ ആ പയറുകളുടെ വിളവെടുപ്പുകാലം അവസാനിക്കാറാകുന്ന മുറയ്ക്ക് ഒരു അറ്റകൈ പ്രയോഗം നടത്താം . ഈ ടിപ്സ് വ്യക്തമായി ശ്രദ്ധിക്കുക : 300 മില്ലി തൈരിൽ 7 ചെറുനാരങ്ങയുടെ നീര് ചേർത്ത് നന്നായി ഇളക്കിയ ശേഷം മൂടിവയ്ക്കുക . ഇതിൽ 45 ലീറ്റർ വെള്ളം ചേർത്ത് പയറിൽ തളിച്ചാൽ നല്ല ഒരു വിളവ് ഒറ്റ പ്രാവിശ്യംകൂടി ലഭിക്കും . പിന്നിട് ലഭിക്കില്ല . പയറിന്റെ വിളവ് തീരെ അവസാനിക്കുന്നതു കണ്ട് മാത്രമേ ഇങ്ങനെ ചെയ്യാവൂ . ആവനാഴിയിലെ അവസാന അസ്ത്ര പ്രയോഗമാണ് . ഒരിക്കലും അദ്യമേ പയറിൽ പ്രയോഗിക്കരുത് . പ്രയോഗിച്ചാൽ പിന്നീട് വിളവ് കിട്ടില്ല . പിന്നെ വിളവാക്കി എടുക്കണമെങ്കിൽ കരിക്കിൻവെളളം പയറിൽ 2 - 3 പ്രാവിശ്യം തളിക്കേണ്ടി വരും . അതുകൊണ്ടുതന്നെ അറ്റകൈ പ്രയോഗം എന്ന രീതിയിൽ മാത്രമേ തൈരുചെറുനാരങ്ങാ തളി പയറുകൾക്കു നൽകാവൂ .
false
സ്ത്രീകളുടെ ചേലാകര്‍മ്മം നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ് . എന്നാല്‍ , ലോകത്ത് പല രാജ്യങ്ങളിലും ഇപ്പോഴും ചേലാകര്‍മ്മം നടക്കുന്നുണ്ട് . കേരളത്തിലും ചേലാകര്‍മ്മം നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു . എന്താണ് ചേലാകര്‍മ്മം ? സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും ലോകാരോഗ്യ സംഘടനയുടെ സ്ത്രീകളുടെ ചേലാകർമ്മം എന്ന നിര്‍വ്വചനത്തില്‍ പെടും . ഇന്തോനേഷ്യയില്‍ നിന്നും വൈസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത് . ഈ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ ആസ്സാലാം ഫൗണ്ടേഷന്‍ കുഞ്ഞുങ്ങള്‍ക്ക് ചേലാകര്‍മ്മം നടത്തിക്കൊടുക്കുന്നുവെന്നാണ് പറയുന്നത് . വലിയ പരിപാടിയാണിത് . ഒരു ദിവസം എല്ലാ അമ്മമാരും കുഞ്ഞുങ്ങളുമായി അവിടെയെത്തുകയും ചേലാകര്‍മ്മം നടത്തുകയുമാണ് . ചേലാകര്‍മ്മം നടക്കുന്ന സ്ഥലത്തുനിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് : ഫറാ -യുടെ മകള്‍ക്ക് ഒരു വയസ്സാണ് പ്രായം . മകള്‍ ജനിച്ചപ്പോള്‍ത്തന്നെ മകളുടെ ചേലാകര്‍മ്മം നടത്തണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു . പക്ഷേ , അത് നടത്തണമെങ്കില്‍ ഒരു ഡോക്ടറെ കാണണം . എല്ലാ ഡോക്ടര്‍മാരൊന്നും ചേലാകര്‍മ്മം നടത്തിക്കൊടുക്കില്ല . ഇനിയഥവാ നടത്തിക്കൊടുക്കുന്നവരുണ്ടെങ്കില്‍ത്തന്നെ വലിയ തുകയാണ് ആവശ്യപ്പെടുന്നത് . അതിനുള്ള പണം ഫറായുടെ കയ്യിലില്ലായിരുന്നു . '' മിക്ക ആശുപത്രികളും ഇത് നടത്താന്‍ തയ്യാറാവില്ല . പക്ഷേ , ഈ പരിപാടിയില്‍ പോയാല്‍ സൗജന്യമായി പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടക്കും . മാത്രവുമല്ല , അതില്‍ പങ്കെടുക്കുന്നതിന് പണവും കിട്ടും '' ഫറാ പറയുന്നു . മൂന്ന് മാസത്തിനും 11 വയസ്സിനുമിടയില്‍ പ്രായമുള്ള 150 പെണ്‍കുട്ടികളെങ്കിലും ചേലാകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവിടെയെത്തിക്കപ്പെട്ടിട്ടുണ്ടായിരുന്നു . ഇന്തോനേഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമായ ബാന്‍ഡങിലെ ഒരു കെട്ടിട്ടത്തില്‍ രാവിലെ നാല് മണിക്ക് തന്നെ ചേലാകര്‍മ്മത്തിനുള്ള ഒരുക്കമാരംഭിച്ചു . ഈ കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നിന്നുള്ള സമ്മതം വാട്ട്സാപ്പിലൂടെയാണ് ഒപ്പിട്ട് വാങ്ങിയിരുന്നത് . അവിടെ ചേലാകര്‍മ്മം നടത്താന്‍ അങ്ങോട്ട് പണം നല്‍കേണ്ടതില്ല എന്ന് മാത്രമല്ല $ 14 . 57 രൂപ ഇങ്ങോട്ട് കിട്ടുകയും ചെയ്യും . എന്നാല്‍ , അതിലുപരി മകളുടെ ചേലാകര്‍മ്മം നടത്തുന്നതിന് തന്നെ പ്രേരിപ്പിച്ചത് അത് തന്‍റെ വിശ്വാസവും പാരമ്പര്യവും ആണെന്നതിനാലാണെന്ന് ഫറാ പറയുന്നു . ' എനിക്ക് ചേലാകര്‍മ്മം നടത്തിയിട്ടുണ്ട് . എന്‍റെ മുത്തശ്ശിക്കും അവരുടെ അമ്മയ്ക്കും എല്ലാം ചേലാകര്‍മ്മം നടത്തിയിട്ടുണ്ട് . മതപ്രകാരം നടത്തേണ്ടതായ ഒന്നാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു'വെന്നാണ് ഫറാ പറഞ്ഞത് . ആസ്സാലാം ഫൗണ്ടേഷന്‍ 1948 മുതല്‍ത്തന്നെ ഇങ്ങനെ സമൂഹ ചേലാകര്‍മ്മം സംഘടിപ്പിക്കുന്നുണ്ട് . ' പ്രവാചകന്‍റെ പാത പിന്തുടരുന്നതിന് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത് . പ്രാഥമികമായി അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ പാത … ' എന്നാണ് ആസ്സാലാം ഫൗണ്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് തലവനും പരിപാടിയുടെ കോര്‍ഡിനേറ്ററുമായ പറയുന്നത് . പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 230 പേരാണ് ഇവിടെയെത്തിയത് . എത്തുന്ന ഓരോ കുട്ടിക്കും ഒരു ഗൂഡി ബാഗും ആയിരം രൂപയും സ്നാക്ക്സും കിട്ടും . ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകെയായി 200 മില്ല്യണ്‍ കുഞ്ഞുങ്ങള്‍ ചേലാകര്‍മ്മത്തിന് വിധേയമാകുന്നുണ്ടെന്നാണ് പറയുന്നത് . 2016 -ലെ യുണിസെഫ് റിപ്പോര്‍ട്ട് പ്രകാരം അതില്‍ ഗാംബിയയ്ക്കും മൗറിത്താനിയക്കും ശേഷം മൂന്നാം സ്ഥാനത്തു വരുന്നത് ഇന്തോനേഷ്യയാണ് . 14 വയസ്സില്‍ താഴെയുള്ള 54 ശതമാനം പെണ്‍കുട്ടികളും ഇവിടെ ചേലാകര്‍മ്മത്തിന് വിധേയരാകേണ്ടി വരുന്നുണ്ടെന്നാണ് കണക്ക് പറയുന്നത് . എന്നാല്‍ , ചേലാകര്‍മ്മം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെയില്ല . എന്ന് മാത്രമല്ല , പലപ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും മറ്റും വേദനയും , രക്തസ്രാവവുമടക്കം സങ്കീര്‍ണതകളും ഉണ്ടാകാറുണ്ടെന്നും പറയുന്നു . ലോകാരോഗ്യ സംഘടനയുടെ നിഗമന പ്രകാരം നാലുതരത്തിലുള്ള ചേലാകര്‍മ്മങ്ങളാണുള്ളത് . അവ ഇവയാണ് : സാധാരണഗതിയിൽ കൃസരിയും കൃസരിയുടെ ആവരണവും നീക്കം ചെയ്യുന്ന പ്രക്രിയ . എക്സിഷൻ -കൃസരിയും ഇന്നർ ലേബിയയും നീക്കം ചെയ്യുന്ന പ്രക്രിയാണിത് . ഇൻഫിബുലേഷൻ -ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൂടാതെ കൃസരിയും നീക്കം ചെയ്യപ്പെടുന്നു . പ്രതീകാത്മകമായി കൃസരി , ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രിയ . എന്നാല്‍ , ലോകാരോഗ്യസംഘടനയുടെ ഈ നിര്‍വ്വചനമനുസരിച്ച് തങ്ങള്‍ നടത്തുന്നത് ചേലാകര്‍മ്മമല്ല എന്നാണ് റോംലി പറയുന്നത് . ഇവിടെ മുറിവുകളുണ്ടാവുകയോ ചോര പൊടിയുകയോ ചെയ്യുന്നില്ലെന്നും റോംലി പറയുന്നു . '' നിങ്ങളിവിടെയുണ്ടല്ലോ , നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം . ഏതെങ്കിലും കുട്ടി കരയുന്നത് കേള്‍ക്കുന്നുണ്ടോ ? മാധ്യമങ്ങളിലും മറ്റും കാണിക്കുന്നതുപോലെയുള്ള ഒന്നും ഞങ്ങളിവിടെ ചെയ്യുന്നില്ല . ചോര പോലും പൊടിയുന്നില്ല . '' അസ്സാലാം ഫൗണ്ടേഷനിലെ ജീവനക്കാരനും പറയുന്നു . എന്നാല്‍ , 2006 -ല്‍ ലോകാരോഗ്യസംഘടനയുടെ പ്രതിനിധികള്‍ അസ്സാലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചേലാകര്‍മ്മത്തെ കുറിച്ചറിഞ്ഞ് പരിശോധിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു . സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ അത് നിര്‍ത്തണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു . അത് മാധ്യമശ്രദ്ധ നേടിയതോടെ 2007 -ലും 2008 -ലും ഇങ്ങനെ ചേലാകര്‍മ്മം നടത്തുന്നത് ആസ്സാലാം ഫൗണ്ടേഷന്‍ നിര്‍ത്തിവെച്ചു . ' മതപരമായ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ലെങ്കില്‍പ്പോലും സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം എന്തുകൊണ്ടും യോജിച്ചതാണ് ' എന്നാണ് റോംലി പറയുന്നത് . ഹദീസനുസരിച്ച് , ചേലാകര്‍മ്മം നടത്തിയ സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവരാണ് . അവള്‍ ഭര്‍ത്താവിന്‍റെ മുന്നിലെപ്പോഴും തിളങ്ങുമെന്നും റോംലി പറയുന്നു . അകത്തെ കാഴ്‍ചകള്‍ കെട്ടിടത്തിനകത്ത് നിരവധി മുറികളുണ്ട് . അവ താല്‍ക്കാലികമായി ശസ്ത്രക്രിയക്കുള്ള മുറികളാക്കി മാറ്റിയിരിക്കുന്നു . അവിടെ കോട്ടണ്‍ , നൂല് , സൂചിയടക്കം വിവിധ വസ്‍തുക്കളും തയ്യാറാക്കിയിരിക്കുന്നു . 2008 മുതല്‍ കോലിഡാ അവിടെ ഡോക്ടറായി വന്നുപോകുന്നുണ്ട് . അവര്‍ സ്ത്രീകളുടെ ചേലാകര്‍മ്മത്തില്‍ വിദഗ്ദയാണ് . ഒപ്പംതന്നെ വയറ്റാട്ടികള്‍ക്കും മതാധ്യാപികമാര്‍ക്കും ചേലാകര്‍മ്മം നടത്തേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു . " തുറന്നുപറഞ്ഞാൽ , ഞങ്ങൾ ക്ലിറ്റോറിസിനുമേലാണിത് ചെയ്യുന്നത് . വൈദ്യശാസ്ത്രപരമായി നോക്കിയാലും , ഇനി യുക്തിയുടെ കണ്ണിലൂടെ നോക്കിയാലും , ആ ഭാഗം എങ്ങനെയിരുന്നാലാണ് കൂടുതൽ സംവേദനക്ഷമത ഉണ്ടാവുക ? അടഞ്ഞിരുന്നാലോ അതോ തുറന്നിരുന്നാലോ ? " കോലിഡാ ചോദിച്ചു . " ഞങ്ങൾ ക്ലിറ്റോറിസിനെ തുറന്നുവെക്കുന്നു . അപ്പോൾ അവിടം കൂടുതൽ സെൻസിറ്റീവ് ആകുന്നു . ഒരിക്കലും രതിമൂർച്ഛയെന്തെന്നറിഞ്ഞിട്ടില്ലാത്ത ചില സ്ത്രീകളുണ്ട് . ഈ സർജറി കഴിയുമ്പോൾ അവർക്ക് അത് സാധ്യമാകുന്നു . അത് ഒരർത്ഥത്തിൽ സമത്വമല്ലേ അവർക്കേകുന്നത് ? '' എന്നും അവര്‍ ചോദിക്കുന്നു . ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനമനുസരിച്ചുള്ള ചേലാകര്‍മ്മം അല്ല ഇവിടെ നടത്തപ്പെടുന്നതെന്നും കോലിഡ വാദിക്കുന്നു . മുറിവുണ്ടാകുന്നില്ലായെന്നും എല്ലാതരത്തിലും സുരക്ഷിതമാണെന്നും അവര്‍ പറയുന്നുണ്ട് . എന്നാല്‍ , അവിടെ ഈ ചേലാകര്‍മ്മം നടത്തിക്കൊടുക്കുന്ന എല്ലാവരും കോലിഡയെ പോലെ മെഡിക്കല്‍ ഡിഗ്രി ഉള്ളവരല്ല . അല്ലാത്തവരും ഇതൊക്കെ ചെയ്യുന്നുണ്ട് . ലോകാരോഗ്യ സംഘടനയും നിയമവുമടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്തോനേഷ്യയില്‍ പലയിടങ്ങളിലും ചേലാകര്‍മ്മം നടക്കുന്നുണ്ട് . എന്നാല്‍ , മുറിവുണ്ടാകുന്നില്ലെന്നും മറ്റുമാണ് അതിനെ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങളായി പറയുന്നത് . ക്ലിറ്റോറിയല്‍ ഹുഡ് മാത്രമാണ് നീക്കം ചെയ്യുന്നതെന്നും അതിനാല്‍ മുറിവുകളുണ്ടാവുന്നില്ലെന്നും ഇത് ചേലാകര്‍മ്മത്തില്‍ പെടുത്താനാവില്ലെന്നുമാണ് വാദം . ' സ്ത്രീകളുടെ അടങ്ങാത്ത ലൈംഗിക തൃഷ്‍ണയുടെ ഫലമാണ് സ്വതന്ത്രമായ രതി . അതുകൊണ്ട് , ചേലാകര്‍മ്മം നടത്തുന്നത് ഈ ലൈംഗികതൃഷ്‍ണ അടക്കിനിര്‍ത്തുകയും പിന്നീട് ആരോഗ്യമുള്ള ലൈംഗിക ജീവിതം സാധ്യമാക്കുകയും ചെയ്യു'മെന്നാണ് റോംലി പറയുന്നത് . '' ചിലനേരങ്ങളില്‍ സ്ത്രീകള്‍ ഇടക്കിടെ പങ്കാളികളെ മാറ്റുകയും സ്വതന്ത്രമായ ലൈംഗിക ജീവിതം നയിക്കുകയും ചെയ്യുന്നത് കാണാറുണ്ട് . പ്രത്യേകിച്ച് വലിയ വലിയ നഗരങ്ങളില്‍ . അപ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട് , ഇവരൊക്കെ കുട്ടിയായിരുന്നപ്പോള്‍ എവിടെയാണ് ചേലാകര്‍മ്മം നടത്തിയിരിക്കുക '' എന്ന്- റോംലി ചോദിക്കുന്നു . ലോകത്തെമ്പാടും നിയമം മൂലം നിരോധിച്ചിട്ടും എത്രയോപേര്‍ ഇപ്പോഴും ചേലാകര്‍മ്മത്തിന് ഇരയായി മാറുന്നുണ്ട് . ഇനിയും ഒരുപാട് ബോധവല്‍ക്കരണവും പ്രവര്‍ത്തനങ്ങളും ആവശ്യമായി വരും അത് പൂര്‍ണമായും ഇല്ലാതാക്കാന്‍ . ചേലാകര്‍മ്മത്തിന്‍റെ നിര്‍വ്വചനത്തില്‍ പെടില്ലായെന്ന് പറഞ്ഞ് ഇന്തോനേഷ്യയില്‍ പരസ്യമായി ചെയ്യുന്ന ഈ പ്രവര്‍ത്തനം പൂര്‍ണമായും കുട്ടികളുടെയും സ്ത്രീകളുടെയും ശരീരത്തിനും മനസിനും മേലുള്ള കടന്നുകയറ്റമല്ലാതെ എന്താണ് ? .
false
വംശനാശ ഭീഷണി നേരിടുന്ന ജീവികൾ . പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ , വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത് . ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40 % ജീവികൾ ഈ വിഭാഗത്തിൽ വരുന്നു . പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്ട് . ഉദാഹരണത്തിന് വേട്ടയാടൽ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി , പെരിയാർ കടുവ സംരക്ഷിത പ്രദേശം . ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗിലങ്ങൾക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം . നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക , ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും . ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു . വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി . എം . മസ്കുലസ് , ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി . എം . ഇന്റർമീഡിയ , ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗിലം എന്നിവയാണവ . ഇന്ത്യൻ മഹാസമുദ്രത്തിൽ ബി . എം . ഇൻഡിക ഒരു ഉപജാതിയാവാനാണിട . മറ്റ് ബലീൻ തിമിംഗിലങ്ങളെ പോലെ നീലത്തിമിംഗിലങ്ങളും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകളെ മാത്രമാണു പഥ്യം . തിമിംഗിലവേട്ട ആരംഭിക്കുന്നതിനു മുമ്പ് , ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു . അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത് . ഏകദേശം 2,39,000 എണ്ണം വരെ . പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗിലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു . 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗിലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു . 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗിലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട് . അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത് . അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ രണ്ടു സംഘം തിമിംഗിലങ്ങൾ ഉണ്ട് . ദക്ഷിണാർദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു . കടുവ സിംഹവാലൻ കുരങ്ങ് വരയാട്
false
കേരളവർമ കോളേജിൽ കോലാഹലങ്ങൾ നടക്കുകയാണ് . അമിതമായ പ്രവേശന ഫീസ് ഈടാക്കി എന്നും പറഞ്ഞ് കോളേജ് ചെയർമാനടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ പ്രിൻസിപ്പലിന്റെ മുറിയിൽ പരാതിയുമായിച്ചെല്ലുന്നു . പ്രിൻസിപ്പൽ അവരെ ശകാരിക്കുന്നു . കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പല്‍ അപമാനിച്ചുവെന്ന് ആരോപിച്ച് വിദ്യാർത്ഥികളെല്ലാവരും ചേർന്ന് പ്രിൻസിപ്പലിനെ ' ഘെരാവോ ' ചെയ്യുന്നു . മനം നൊന്ത് പ്രിൻസിപ്പൽ രാജിവെക്കുന്നു . ഇവിടെ പലർക്കും , പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ അത്ര പിടിപാടില്ലാത്തവർക്ക് , സ്വാഭാവികമായും തോന്നാവുന്ന ഒരു സംശയമുണ്ട് . എന്താണ് ഈ ഘെരാവോ … ? ഇത് ഒരു ബംഗാളി പദമാണ് . ഈ വാക്കിന് ബംഗാളിയിൽ ആരുടെയെങ്കിലും ചുറ്റിനും ഒരുപാടുപേർ കൂടി നിൽക്കുക എന്നാണർത്ഥം . 1967 -ൽ ബംഗാളിലെ യുണൈറ്റഡ് ഫ്രണ്ട് മന്ത്രിസഭയിലെ തൊഴിൽ വകുപ്പുമന്ത്രിയും അറിയപ്പെടുന്ന എസ്‌യു‌സി‌ഐ നേതാവുമായ സുബോധ് ബാനർജിയാണ് ഏറെക്കുറെ അക്രമാസക്തം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ സമരമുറ തൊഴിലാളികൾക്ക് പരിചയപ്പെടുത്തുന്നത് . കമ്യൂണിസ്റ്റു പാർട്ടി സ്ഥാപിക്കപ്പെട്ട കാലത്തെ അടിസ്ഥാന മൂല്യസംഹിതകളിൽ നിന്നും വ്യതിചലിച്ചു എന്ന ബോധ്യത്തിന്റെ പുറത്ത് 1948 -ൽ കോമ്രേഡ് ഷിബ്‌ദാസ് ഘോഷും നിഹാർ മുഖർജിയും സമാന ചിന്താഗതിക്കാരായ സഖാക്കളും ചേർന്ന് രൂപീകരിച്ച വിപ്ലവപ്പാർട്ടിയായ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യയുടെ അറിയപ്പെടുന്ന നേതാവായിരുന്നു സുബോധ് ബാബു . അദ്ദേഹം പിന്നീട് അറിയപ്പെട്ടത് പോലും ' ഘെരാവോ മിനിസ്റ്റർ ' എന്ന പേരിലാണ് . സുബോധ്ദാ അറുപതുകളിൽ മുന്നോട്ടുവച്ച ' ഘെരാവോ ' എന്ന സമരമുറ രാഷ്ട്രീയ സമരങ്ങളുടെ ചരിത്രത്തിൽ ചെലുത്തിയ സ്വാധീനം ചില്ലറയൊന്നുമല്ല . ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടും വരെ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തിയെ ഒരിഞ്ചു പോലും അനങ്ങാനോ , തന്റെ ആവശ്യങ്ങൾ നിറവേറ്റാനോ വിടാതെ വളഞ്ഞു പിടിച്ചു വെക്കുക എന്നതാണ് ഘെരാവോ കൊണ്ട് ഉദ്ദേശിക്കുന്നത് . ഒന്നു മൂത്രമൊഴിക്കാൻ പോലും വിടാതെ ഇങ്ങനെ പിടിച്ചു വെച്ചുകളഞ്ഞാൽ ആരാണ് ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കാതിരിക്കുക … ? കൃത്യമായ ബഹുജന പങ്കാളിത്തമുണ്ടെങ്കിൽ മാത്രം നടത്തി വിജയിപ്പിക്കാൻ പറ്റുന്ന ഒരു സമരമുറയാണിത് . ആളെണ്ണം കുറഞ്ഞാൽ ചിലപ്പോൾ സംഗതി പാളിയെന്നും , അറസ്റ്റടക്കമുള്ള ദുര്യോഗങ്ങൾ നേരിടേണ്ടി വന്നെന്നുമിരിക്കും . മാത്രവുമല്ല , ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം ഇത് ശിക്ഷാർഹവുമാണ് . കേരള വര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാനെ അപമാനിച്ചെന്നാരോപിച്ച് പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തു ; ജോലി രാജിവച്ച് പ്രിന്‍സിപ്പല്‍ സംഗതി കണ്ടുപിടിച്ചത് ഒരു കമ്യൂണിസ്റ്റുകാരനാണെങ്കിലും , ആ വാക്കോ , അത് സൂചിപ്പിക്കുന്ന സമരമുറയോ എടുത്തുപയോഗിക്കാൻ അങ്ങനെ വിശേഷിച്ചൊരു മടിയും ഒരു രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടായിട്ടില്ല . പലർക്കും ഈയൊരു ചരിത്രം ചിലപ്പോൾ അറിയാനിടയില്ല എന്നുമാത്രം . ഈ പദത്തിന്റെ വർദ്ധിച്ചുവന്ന പ്രസക്തി നിമിത്തം അത് 2004 -ൽ ഓക്സ്ഫോർഡ് കൺസൈസ് ഡിക്ഷ്ണറിയിലും ഇടം നേടി . ഇന്ത്യയിൽ ഇത് പ്രചാരത്തിൽ വന്നത് അറുപതുകളുടെ മധ്യത്തോടെ ആയിരുന്നുവെങ്കിലും , അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇത് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ പ്രയോഗിച്ചു വിജയം കണ്ടിട്ടുള്ള സമരതന്ത്രമാണ് . വിശ്വപ്രസിദ്ധമായ മാഗ്നാ കാർട്ടാ കരാറിൽ ജോൺ രണ്ടാമനെക്കൊണ്ട് ഒപ്പിടീച്ചത് ഇത്തരത്തിൽ ഘെരാവോ ചെയ്തിട്ടാണ് എന്ന് പറയപ്പെടുന്നു . പണ്ടുകാലങ്ങളിൽ സമരപഥങ്ങളിൽ ഒരു അറ്റകൈ എന്ന മട്ടിൽ മാത്രം പ്രയോഗിക്കപ്പെട്ടിരുന്ന ഘെരാവോയ്ക്ക് ഇപ്പോൾ ഒന്ന് തുമ്മിയാൽ പോലും എടുത്തു പ്രയോഗിക്കുന്ന പ്രവണത നിമിത്തം പഴയ ഒരു ഫലസിദ്ധി ഇല്ല എന്നും പൊതുവേ ആക്ഷേപമുണ്ട് . 11 , 2019 , 1:15 .
false
കാലാവസ്ഥയിലെ വ്യതിയാനം മൂലം ഫലവൃക്ഷങ്ങൾ ഉണങ്ങി നശിക്കുന്നു . കണ്ണൂർ -കാസർകോട് ജില്ലകളുടെ മലയോര മേഖലയിലാണു ഫലവൃക്ഷങ്ങൾ വ്യാപകമായി ഉണങ്ങുന്നത് . പ്ലാവ് , മാവ് , ആഞ്ഞിലി , കശുമാവ് തുടങ്ങിയ വൃക്ഷങ്ങളാണു നശിച്ചത് . ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി , താബോർ , മരുതുംതട്ട് , രാജഗിരി , കോഴിച്ചാൽ , പ്രാപ്പൊയിൽ , തിരുമേനി തുടങ്ങിയ പ്രദേശങ്ങളിലാണു ഫലവൃക്ഷങ്ങൾ കൂട്ടത്തോടെ നശിച്ചത് . കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും കനത്ത മഴയുമാണു വൃക്ഷങ്ങൾ ഉണങ്ങി നശിക്കാൻ കാരണമെന്നു പറയപ്പെടുന്നു . വൃക്ഷങ്ങളുടെ കൊമ്പുകളാണ് ആദ്യം ഉണങ്ങുന്നത് .
false
നേന്ത്രക്കായയ്ക്ക് കൽപറ്റയിൽ 29 രൂപയും തൃശൂരിൽ 32 രൂപയും മാത്രം വില കിട്ടിയപ്പോൾ ആലുവയിൽ 49 രൂപയും കോട്ടയത്ത് 40 രൂപയുമായിരുന്നു . ചാല – 37 രൂപ , എറണാകുളം–39 രൂപ , മഞ്ചേരി–36 , പാലക്കാട് – 35 രൂപ എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിൽ ഇതേ ദിവസം വില . ഞാലിപ്പൂവനു കൽപറ്റയിൽ 28 രൂപയുള്ളപ്പോൾ പാലക്കാട് 45 രൂപ കിട്ടി . മറ്റ് വിപണികളിൽ വരവ് ഞാലിപ്പൂവന് 26 രൂപ മുതൽ 35 രൂപ വരെ വിലയുണ്ടായിരുന്നു . പൂവൻപഴത്തിനാവട്ടെ കൽപറ്റയിൽ 29 രൂപയും തൃശൂരിൽ 28 രൂപയും വില കിട്ടി . മറ്റ് വിപണികളിൽ അയൽ സംസ്ഥാനത്തു നിന്നുള്ള പൂവൻപഴം 25–35 രൂപ നിരക്കിൽ എത്തി . നാട്ടിലുണ്ടായ പാളയംകോടനും റോബസ്റ്റയും കൽപറ്റ , മഞ്ചേരി വിപണികളിൽ മാത്രമാണ് കിട്ടാനുണ്ടായിരുന്നത് . കൽപറ്റയിൽ 27 രൂപയും മഞ്ചേരിയിൽ 23 രൂപയുമായിരുന്നു പാളയംകോടന്റെ വില . റോബസ്റ്റയ്ക്കാവട്ടെ ഇത് യഥാക്രമം 14 രൂപയും 18 രൂപയുമായിരുന്നു . മറ്റ് വിപണികളിൽ രണ്ടിനത്തിലെയും വരവ് കായ്കളും ഏറക്കുറെ ഇതേ നിരക്കിൽ കിട്ടാനുണ്ടായിരുന്നു . ഒരു വിപണിയിലും നാടൻ വെണ്ടയ്ക്ക കിട്ടാനില്ലായിരുന്നു . വേനൽ കടുത്തതോടെ രണ്ടിനം നാടൻ വഴുതിനങ്ങയും എല്ലാ വിപണികളിൽനിന്നും അപ്രത്യക്ഷമായിട്ടുണ്ട് . എന്നാൽ വാണിജ്യാടിസ്ഥാത്തിലുള്ള കൃഷി കൂടുതലുള്ളതുകൊണ്ടാവാം നാടൻ പാവയ്ക്കയും പയറും ഇപ്പോഴും വിപണിയിലെത്തുന്നുണ്ട് . പാവക്കായ്ക്ക് ചാലയിലും പാലക്കാട്ടും 60 രൂപ വില കിട്ടിയപ്പോൾ ആലപ്പുഴ , പെരുമ്പാവൂർ , തൃശൂർ എന്നിവിടങ്ങളിൽ 50 രൂപമാത്രമായിരുന്നു . കൽപറ്റയിലായിരുന്നു ഏറ്റവും കുറഞ്ഞ വില–40 രൂപ . പടവലങ്ങായ്ക്ക് ചാല മാർക്കറ്റിൽ 35 രൂപ വില കിട്ടി . ആലപ്പുഴയിൽ 32 രൂപയും ആലുവയിൽ 30 രൂപയുമുണ്ടായിരുന്ന പടവലങ്ങായ്ക്ക് മഞ്ചേരിയിൽ 20 രൂപയേ കിട്ടിയുള്ളൂ . മത്തങ്ങാ 12 രൂപയ്ക്ക് മഞ്ചേരി വിപണിയിൽ വിൽപനയ്ക്കെത്തി . പയറിനു ചാല വിപണിയിൽ മികച്ച വില കിട്ടി – 75 രൂപ . എറണാകുളത്ത് 64 രൂപയും കോട്ടയത്ത് 58 രൂപയും കിട്ടിയ പയറിനു തൃശൂരിൽ 30 രൂപ മാത്രമേ കിട്ടിയുള്ളൂ . അതേ സമയം ആലുവയിൽ 45 രൂപയും കോട്ടയത്ത് 58 രൂപയും പാലക്കാട് 40 രൂപയും വില നേടാനായി . നാടൻ ചുരക്ക എത്തിയ മഞ്ചേരി , പാലക്കാട് വിപണികളിൽ യഥാക്രമം 14 , 15 രൂപ വില കിട്ടിയപ്പോൾ തൃശൂർ വിപണിയിൽ 20 രൂപ വരെ വില ഉയർന്നത് കൗതുകകരമായി . മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചുരക്കയ്ക്ക് കൊല്ലത്ത് 10 രൂപ മാത്രമുള്ളപ്പോൾ തലശ്ശേരിയിൽ 32 രൂപ കിട്ടിയതും ശ്രദ്ധേയം . കോവക്കായ്ക്ക് കോട്ടയത്ത് 34 രൂപയും പാലക്കാട് , തൃശൂർ വിപണികളിൽ 35 രൂപയും കിട്ടിയപ്പോൾ മഞ്ചേരിയിൽ 25 രൂപ മാത്രം . വെള്ളരിക്കായ്ക്കും മഞ്ചേരിവിപണിയിൽ വില കുറവായിരുന്നു – 14 രൂപ . എന്നാൽ കോട്ടയത്തും പാലക്കാടും 20 രൂപ നിരക്കിലായിരുന്നു ഇതിന്റെ കച്ചവടം . ഇഞ്ചിക്ക് ആലപ്പുഴ , കൊല്ലം , തലശ്ശേരി വിപണികളിൽ 90 രൂപ വില കിട്ടി . കോട്ടയത്തും ചാലയിലും പെരുമ്പാവൂരും 85രൂപ വിലയുണ്ടായിരുന്നു . എന്നാൽ പാലക്കാട് 75 രൂപയും കൽപറ്റയിൽ 65 രൂപയും മാത്രമാണ് ഇഞ്ചിക്കർഷകർക്ക് നേടാനായത് . സീസണായതോടെ എല്ലാ വിപണി കളിലും പച്ചമാങ്ങാക്കച്ചവടം സജീവമായി . ഏറ്റവുമധികം വില ആലപ്പുഴയിലായി രുന്നു–50 രൂപ . മാവുകൃഷി കൂടുതലുള്ള പാലക്കാട് വില 15 രൂപയായി താഴ്ന്നു . ആലുവ , ചാല , എറണാകുളം , കോട്ടയം , മഞ്ചേരി വിപണികളിൽ പച്ചമാങ്ങയ്ക്ക് 30 രൂപ വില കിട്ടി . കൽപറ്റയിൽ 44 രൂപയും പാലക്കാട് 42 രൂപയും തലശ്ശേരിയിൽ 41 രൂ പയും കിട്ടിയ പൈനാപ്പിളിനു കോട്ടയത്ത് 32 രൂപ മാത്രം . എന്നാൽ ആലുവയിൽ 34 രൂപയും പെരുമ്പാവൂരും തൃശൂരും 35 രൂപയും വില കിട്ടി . തൃശൂരിൽ 15 രൂപ മാത്രം കി ട്ടിയ ചേനയ്ക്ക് ആലപ്പുഴയിലും കൽപറ്റയിലും ഇരട്ടി വിലയായിരുന്നു – 30 രൂപ . എറണാകുളം , തലശ്ശേരി–25 രൂപ , മഞ്ചേരി–24 രൂപ എന്നിങ്ങനെ മറ്റിടങ്ങളിൽ വില കിട്ടി . കാച്ചിലിന് ആലപ്പുഴയിൽ 45 രൂപയും കൽ പറ്റയിൽ 60 രൂപയും വിലയുണ്ടായിരുന്നു . മരച്ചീനിയോട് കോട്ടയംകാർക്കുള്ള പ്രിയത്തിനു യാതൊരു കുറവുമില്ല . കിലോയ്ക്ക് 26 രൂപയാണ് അവിടെ കപ്പവില . പൂളക്കിഴങ്ങ് വാങ്ങാൻ 24 രൂപ നൽകിയ തലശ്ശേരി ക്കാരാണ് തൊട്ടുപിന്നിൽ . എറണാകുളത്ത് 22 രൂപയും കൊല്ലത്തും പാലക്കാടും 20 രൂപയും കൽപറ്റയിൽ 19 രൂപയും തൃശൂരിൽ 18 രൂപയും മഞ്ചേരിയിൽ16 രൂപയുമായിരുന്നു മരച്ചീനിയുടെ വില . ബംഗാളിൽ പെപ്സി മതി ഉൽപാദനവും ഉൽപാദനക്ഷമതയുമല്ല , കൃഷിക്കാരനു കിട്ടുന്ന അറ്റാദായമാണ് കാര്യമെന്നു മനസ്സിലാക്കാൻ ബംഗാളിലെ കിഴങ്ങുകൃഷിയിലുണ്ടായ ചില മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി . ജ്യോതി എന്ന ഇനമായിരുന്നു ഇവിടെ വ്യാപകമായി കൃഷി ചെയ്യപ്പെട്ടിരുന്നത് . പെപ്സി , ഐടിസി , പാർലെ അഗ്രോ തുടങ്ങിയ കമ്പനികൾ ചിപ്സുണ്ടാക്കാനാവശ്യമായ ഉരുളക്കിഴങ്ങ് കിട്ടുന്നതിനു കരാ‍ർകൃഷി ആരംഭിച്ചതോടെ കാര്യങ്ങൾ മാറിത്തുടങ്ങി . പെപ്സി കമ്പനി കൃഷിക്കാർക്ക് നൽകിയ ഇനമാണ് ഇപ്പോൾ ചർച്ചാവിഷയം . ജ്യോതിയെക്കാൾ കൃഷിച്ചെലവ് കൂടുതലും ഉൽപാദനം താരതമ്യേന കുറവുമാണിതിന് . ഒരു ബിഗ കൃഷിയിടത്തിൽനിന്ന് ജ്യോതി ഇനത്തിന്റെ 120 ചാക്ക് വിളവെടുക്കുമ്പോൾ പെപ്സി ഇനം 100 ചാക്കേ ലഭിക്കൂ . കൃഷിച്ചെലവാകട്ടെ പെപ്സി ഇനത്തിനു 3000 രൂപ കൂടുതലാണുതാനും . എങ്കിലും ബംഗാളിലെ കൃഷിക്കാർ കൂടുതലായി പെപ്സി ഇനം കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നു . സംസ്കരണവ്യവസായത്തിന് അനുപേക്ഷണീയമായ പെപ്സി ഇനത്തിനു കമ്പനി ഇരട്ടി വില നൽകുന്നതാണ് കാരണം .
false
' അടുപ്പമല്ല , അകലമാണ് ഒരാള്‍ക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ വേണ്ടത് ' എന്നാണ് , നമ്മുടെ നാട്ടിലെ സെറ്റപ്പ് വെച്ച് , ലക്ഷണമൊത്ത ഒരു മോറല്‍ പൊലീസുകാരന്റെ സ്‌റ്റൈലില്‍ കൊറോണ വൈറസ് , മീശ പിരിച്ചു പറയുന്നത് . ചുമ്മാ പറച്ചിലല്ല , ഭീഷണിയാണത് . ആളുകള്‍ പരമാവധി മാറിനില്‍ക്കണമെന്ന് സര്‍ക്കാറുകള്‍ മുതല്‍ ജീവിതപങ്കാളികള്‍ വരെ മുന്നറിയിപ്പ് നല്‍കുന്നത് ആ ഭീഷണി കണ്ടു വിരണ്ടാണ് . അതിനാലാണ് , മനുഷ്യര്‍ വീടുകളില്‍ ലോക്ക് ഡൗണാവുന്നത് . ' മനസ്സിലുണ്ടെങ്കിലും നാം ഉച്ചത്തില്‍ പറയാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ ' . ഇങ്ങനെയൊരു മുഖവുരയോടെയാണ് , സെക്‌സിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച , നിരന്തരം പറയുന്ന രണ്ട് പേര്‍ക്കുമുന്നില്‍ , ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന നാലു ചോദ്യങ്ങള്‍ ബിബിസി ഓണ്‍ലൈന്‍ ചോദിച്ചത് . ലൈംഗികതയുമായി ബന്ധപ്പെട്ട ' ലവ് ഐലന്റ് ' റിയാലിറ്റി ഷോയിലൂടെയും ഡോക്ടര്‍ എന്ന നിലയിലും ശ്രദ്ധേയനായ അലക്‌സ് ജോര്‍ജ് , സെക്‌സ് ജേണലിസ്റ്റും ബിബിസി റേഡിയോ അവതാരകയുമായ അലിക്‌സ് ഫോക്‌സ് എന്നിവരോടായിരുന്നു ചോദ്യങ്ങള്‍ . കൊവിഡ് 19 ഉയര്‍ത്തുന്ന സവിശേഷ സാഹചര്യം ഓര്‍ത്താലേ , ആ ചോദ്യങ്ങളുടെ പ്രസക്തി ബോധ്യപ്പെടൂ . അടുപ്പത്തെക്കുറിച്ച് , അകലത്തെക്കുറിച്ച് , സ്പര്‍ശത്തെക്കുറിച്ച് ഇന്നുവരെ നാം കരുതിപ്പോന്ന സങ്കല്‍പ്പങ്ങളൊക്കെ മാറ്റിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ആ സാഹചര്യം . ' അടുപ്പമല്ല , അകലമാണ് ഒരാള്‍ക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ വേണ്ടത് ' എന്നാണ് , നമ്മുടെ നാട്ടിലെ സെറ്റപ്പ് വെച്ച് , ലക്ഷണമൊത്ത ഒരു മോറല്‍ പൊലീസുകാരന്റെ സ്‌റ്റൈലില്‍ കൊറോണ വൈറസ് , മീശ പിരിച്ചു പറയുന്നത് . ചുമ്മാ പറച്ചിലല്ല , ഭീഷണിയാണത് . ആളുകള്‍ പരമാവധി മാറിനില്‍ക്കണമെന്ന് സര്‍ക്കാറുകള്‍ മുതല്‍ ജീവിതപങ്കാളികള്‍ വരെ മുന്നറിയിപ്പ് നല്‍കുന്നത് ആ ഭീഷണി കണ്ടു വിരണ്ടാണ് . അതിനാലാണ് , മനുഷ്യര്‍ വീടുകളില്‍ ലോക്ക് ഡൗണാവുന്നത് . രോഗലക്ഷണങ്ങളുള്ളവര്‍ ഏകാന്തവാസങ്ങള്‍ക്കു പോവുന്നത് . ഇത്രയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും മനസ്സിലാവണം , മുകളില്‍ പറഞ്ഞ ചോദ്യങ്ങളുടെ സാംഗത്യം . അലിക്‌സ് ഫോക്‌സ് , അലക്‌സ് ജോര്‍ജ് ആ ഏഴ് ചോദ്യങ്ങളില്‍ ഒന്നു മാത്രം ഇവിടെ പറയാം . ബാക്കി വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് ബിബിസി വാര്‍ത്തയില്‍ പോവാം . ചോദ്യം ഇതാണ് : കൊറോണക്കാലത്ത് സെക്‌സ് പാടുണ്ടോ ? രണ്ട് വിദഗ്ധരും അതിനു നല്‍കിയ ഉത്തരം താഴെ വായിക്കാം . കേട്ടല്ലോ , പറയുന്നത് അകലത്തെക്കുറിച്ചു തന്നെയാണ് . ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് പങ്കാളിയില്‍നിന്നു നാം പാലിക്കേണ്ട അകലം . ഇതുതന്നെയാണ് , മുകളില്‍ പറഞ്ഞതുപോലെ കൊവിഡ് 19 രോഗത്തെ വ്യത്യസ്തമാക്കുന്നത് . മനുഷ്യര്‍ തമ്മിലുള്ള ഗാഢമായ ശാരീരിക ബന്ധങ്ങള്‍ക്ക് ഇത്തിരി അകലം വെക്കാന്‍ അത് നിര്‍ബന്ധിക്കുന്നു . നിങ്ങളെ പുറം ലോകത്തുനിന്ന് വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ' മോനേ , ഇനിയിത്തിരി ഗ്യാപ്പ് ഇട്ടോ ' എന്ന് കൊറോണച്ചട്ടമ്പി മീശപിരിക്കുന്നത് . ലോക്ക് ഡൗണിന്റെ ഈ സവിശേഷ സാഹചര്യം മനുഷ്യര്‍ തമ്മിലുള്ള പല തരം ബന്ധങ്ങളെ എങ്ങനെയാവും ബാധിക്കുക ? . മാസ്‌ക് ധരിച്ച് ചുംബിക്കാമോ ? തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദര്‍ശിപ്പിച്ച ഒരു ഇസ്രായേലി സിനിമയിലാണ് ആ മനുഷ്യരെ കണ്ടത് . സുന്ദരനായ ഒരു ചെറുപ്പക്കാരനും സുന്ദരിയായ ഒരു യുവതിയും . ഇസ്രായേല്‍ ഫലസ്തീന്‍ വിഷയം കത്തിനില്‍ക്കുന്നൊരു സമയത്താണ് കഥ നടക്കുന്നത് . പൊടുന്നനെ നഗരത്തില്‍ സൈറണ്‍ മുഴങ്ങുന്നു . ' മിസൈല്‍ ആക്രമണം ഉണ്ടാവും , എത്രയും വേഗം , രാസായുധ ഭീഷണികള്‍ അടക്കം പ്രതിരോധിക്കുന്ന , പ്രത്യേക മാസ്‌ക് ധരിച്ച ഭൂഗര്‍ഭ നിലവറകളിലേക്ക് മാറണം'-ഇതാണ് ആ സൈറണിന്റെ അര്‍ത്ഥം . അങ്ങനെ ഏതോ ജീവിതാവസ്ഥകളില്‍നിന്നിറങ്ങിവന്ന് നഗരവഴികളിലൂടെ നടക്കുന്നതിനിടെ നമ്മുടെ കഥാനായകനും നായികയ്ക്കുമിടയില്‍ ആ സൈറണ്‍ മുഴങ്ങുന്നു . ആളുകള്‍ ഭൂമിക്കുള്ളിലെ രക്ഷാമാര്‍ഗങ്ങളിലേക്ക് ക്ഷണനേരംകൊണ്ട് പാഞ്ഞൊളിക്കുന്നു . എങ്ങോട്ടുപോവണം എന്ന് അന്തംവിട്ട് നില്‍ക്കുന്ന ഇരുവരോടുമായി , താഴെയൊരു ഭൂഗര്‍ഭ നിലവറ ഉണ്ടെന്ന് വിളിച്ചു പറഞ്ഞ് ആരോ ഓടിപ്പോവുന്നൊരു ദൃശ്യം . ഇപ്പോള്‍ അവരിവരുവരും ആ നിലവറയിലാണ് . അവരുടെ മുഖങ്ങളില്‍ , ലോഹകവചിതമായ മാസ്‌കുകള്‍ . പുറത്ത് സൈറണുകള്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു . എവിടെയൊക്കെയോ പൊട്ടിത്തെറികളുടെ ശബ്ദം . ഭയം അതിന്റെ പൂച്ചക്കാലുകള്‍ കുത്തി അവര്‍ക്കിടയിലൂടെ ഇറങ്ങിനടക്കുന്ന ആ നിര്‍ണായക നിമിഷം , അവരിവരുവരും ഒന്നുകൂടി ചേര്‍ന്നിരുന്നു . ആരാണ് , എന്താണ് , ഏത് ജീവിത സാഹചര്യമാണ് എന്നറിയാത്ത ആ രണ്ടു മനുഷ്യര്‍ക്കിടയിലേക്ക് , ഏതു നിമിഷവും എത്താവുന്ന മരണത്തെക്കുറിച്ചുള്ള ഉള്‍ക്കിടിലമുണ്ടാക്കുന്ന ഭീതി ചുണ്ടനക്കുന്നു . അടുത്ത നിമിഷം , കനത്ത ലോഹച്ചട്ടകളുള്ള ഭീമാകാരമായ മാസ്‌കുകള്‍ ധരിച്ചു കൊണ്ട് അവര്‍ ഉമ്മ വെയ്ക്കാനാരംഭിക്കുന്നു . സൈറണ്‍ മുഴുങ്ങുന്നു . ഭയവും തീവ്രമായ വികാരങ്ങളും കൂടിക്കുഴയുന്ന ഏതോ നിമിഷത്തില്‍ , ചെറുപ്പക്കാരന്‍ സ്വന്തം മാസ്‌ക് അഴിച്ചുവെച്ച് , അവളുടെ മാസ്‌ക് അഴിച്ചെടുത്ത് സമീപത്തുവെച്ച് , ചുണ്ടുകള്‍ പൊട്ടുമാറ് ചേര്‍ത്ത് , തീവ്രമായ ചുംബനങ്ങളിലേക്ക് വീഴുന്നു . മരണഭയവും ജീവിതാസക്തിയും മുഖാമുഖം നില്‍ക്കെ , അവര്‍ എല്ലാം മായ്ച്ചുകളയുന്ന , തീ പോലെ പൊള്ളുന്ന രതിയിലേക്ക് ഒളിച്ചോടുന്നു . അരക്ഷിതാവസ്ഥകളുടെ നിലവറയില്‍നിന്ന് ആ രണ്ടു മനുഷ്യര്‍ യാത്രപോവുന്നത് അയഥാര്‍ത്ഥമായൊരു സ്വപ്‌നത്തിലേക്കാണ് . വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ എമിലിയാ മോറനാറ്റി പകര്‍ത്തിയ ഒരു ചിത്രം കഴിഞ്ഞ ദിവസം കണ്ടപ്പോഴാണ് , വര്‍ഷങ്ങള്‍ക്കുശേഷം , ഇപ്പോഴും പേരോര്‍മ്മയില്ലാത്ത ആ ഇസ്രായേലി ചിത്രം ഓര്‍മ്മവന്നത് . രണ്ടു മനുഷ്യര്‍ മാസ്‌കിട്ട് ചുംബിക്കാനായുന്ന കൊറോണക്കാല ചിത്രമായിരുന്നു അത് . എല്ലാ സ്പര്‍ശങ്ങളെയും നാടു കടത്തുന്ന , അടുപ്പങ്ങളെയെല്ലാം അകലങ്ങളിലേക്ക് വലിച്ചു ചുരുക്കുന്ന കൊവിഡ് കാലത്ത് , ആ ചിത്രം അസാധാരണമായ ഒന്നായി മാറുന്നുണ്ട് . മുകളില്‍ പറഞ്ഞ സിനിമയും ഇപ്പോള്‍ പറഞ്ഞ ഫോട്ടോയും മാനുഷികമായ ഒരവസ്ഥയെക്കുറിച്ചാണ് പറയുന്നത്-പ്രണയത്തെക്കുറിച്ച് . ഏതു ഭയത്തില്‍നിന്നും ആളുകള്‍ക്ക് ഒളിച്ചോടാനുള്ള ഒരു മുറി പ്രണയം എപ്പോഴും ഒളിപ്പിച്ചു വെയ്ക്കുന്നു . എല്ലാ ഭയങ്ങളെയും ചവിട്ടിത്തെറിപ്പിക്കാന്‍ ഊര്‍ജം നല്‍കുന്ന വിധം തീവ്രമായ വൈകാരികതയുടെ ഒരു മുറി . എന്നാല്‍ , അതേ സമയം തന്നെയാണ് , ഈ കുറിപ്പിന്റെ തുടക്കത്തില്‍ പരാമര്‍ശിക്കുന്ന ചോദ്യവും ഉയരുന്നത് . കൊറോണ കാലത്ത് സെക്‌സ് പാടുണ്ടോ എന്ന ചോദ്യം . പലരും ചോദിക്കാന്‍ മടിക്കുമെങ്കിലും , കൊറോണയുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ അവസ്ഥയില്‍ , ആദ്യം മുതലേ ലോകം ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നു ഈ വശം . വീട്ടകങ്ങളിലെ ആണും പെണ്ണും ചൈനയില്‍നിന്നു വീശിയ കൊറോണക്കാറ്റില്‍ , ലോകത്തെ മനുഷ്യരാകെ ഏകാന്ത ജീവിതങ്ങളുടെ സാമൂഹ്യ അകലങ്ങളിലേക്ക് മുറിഞ്ഞു വീഴുന്ന നേരത്താണ് ആ വാര്‍ത്ത പുറത്തു വന്നത് . കൊറോണക്കാലം കഴിയുമ്പോള്‍ ലോകം കാണാനിരിക്കുന്നത് ഒരു ബേബി ബൂം ആയിരിക്കും എന്ന വാര്‍ത്ത . പല ഡോക്ടര്‍മാരെയും ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത അതിവേഗം ലോകത്തെ എല്ലാ ഭാഷകളിലുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു . ലോക്ക് ഡൗണ്‍ കാലം കഴിയുന്നത് , ലോകത്തിന് കൂടുതല്‍ കുഞ്ഞുങ്ങളെ സംഭാവന ചെയ്തായിരിക്കും എന്നതാണ് നമ്മളെല്ലാം വായിച്ചിരിക്കാവുന്ന ആ വാര്‍ത്തയുടെ പൊരുള്‍ . ലാഭാധിഷ്ഠിതമായ ഒരു ലോകക്രമത്തില്‍ , അവരവര്‍ പാര്‍ക്കുന്ന പുറംജീവിതങ്ങള്‍ ഉപേക്ഷിച്ച് , മനുഷ്യര്‍ , വീടും കുടുംബവും പോലുള്ള ചെറിയ ഇടങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ എന്താവും സംഭവിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത് . ഇക്കാലമത്രയും സന്തോഷം നല്‍കിയ പുറംജീവിതം താല്‍ക്കാലികമായെങ്കിലും റദ്ദാവുമ്പോള്‍ ആളുകള്‍ ശരീരങ്ങളിലേക്ക് മടങ്ങിപ്പോവുമെന്ന പ്രവചനം . ഇണചേരലുകളും ഗര്‍ഭധാരണങ്ങളും പ്രസവങ്ങളും ചേര്‍ന്ന ഒരു കൊറോണക്കാല യാഥാര്‍ത്ഥ്യം . കുഞ്ഞുങ്ങള്‍ തല്‍ക്കാലം വേണ്ടെന്ന് വെച്ചവരും അടുത്ത കുഞ്ഞ് വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവരും ഇതൊന്നുമല്ലാത്തവരും ചേര്‍ന്ന് സാദ്ധ്യമാക്കുന്ന പുതിയ ഒരു കൊറോണാനന്തര തലമുറയെക്കുറിച്ചുള്ള ആലോചനകളാണ് ആ പ്രവചനങ്ങള്‍ ബാക്കിവെച്ചത് . ലണ്ടനില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇതുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു . പ്രസവവേളയില്‍ ന്യൂമോണിയ ബാധിച്ചിരുന്ന ഒരു സ്ത്രീ ജന്‍മം നല്‍കിയ കുഞ്ഞ് കൊറോണ ടെസ്റ്റില്‍ പോസിറ്റീവ് ആയതായിരുന്നു വാര്‍ത്ത . വടക്കന്‍ ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള മിഡില്‍സെക്‌സ് ആശുപത്രിയിലായിരുന്നു സംഭവം . പ്രസവം കഴിഞ്ഞ ഉടനെ നടത്തിയ ടെസ്റ്റിലാണ് അമ്മയും കുഞ്ഞും പോസിറ്റീവാണ് എന്നു കണ്ടെത്തിയത് . ഗര്‍ഭപാത്രത്തില്‍ വെച്ചാണോ ജനനസമയത്താണോ കുഞ്ഞിന് വൈറസ് പകര്‍ന്നതെന്ന കാര്യം വ്യക്തമായിരുന്നില്ല . കൊറോണാനന്തര തലമുറയിലെ കുഞ്ഞുങ്ങള്‍ ഒരു പക്ഷേ , നേരിടേണ്ടി വന്നേക്കാവുന്ന സാദ്ധ്യതകള്‍ എന്തൊക്കെയാവും എന്ന ചര്‍ച്ചയ്ക്കാണ് ഇത് ഇടവരുത്തിയത് . ' ബേബി ബൂം ' എന്ന വാര്‍ത്ത വായിച്ച് ചിരിച്ച , അതിന്റെ ട്രോളുകള്‍ കണ്ടു ചിരിച്ച നമ്മളാരും ഒരു പക്ഷേ , ചര്‍ച്ച ചെയ്തിരിക്കണമെന്നില്ല ഇങ്ങനെയൊരു സാദ്ധ്യത . അടുപ്പം അകലം പ്രണയവുമായി ബന്ധപ്പെട്ട് സാധാരണ ഉപയോഗിക്കാറുള്ള രണ്ട് വാക്കുകള്‍ക്ക് വന്നുപെട്ട അര്‍ത്ഥമാറ്റത്തെക്കുറിച്ചു കൂടി പറയാതെ , കൊറോണക്കാലത്തെ സ്പര്‍ശത്തെക്കുറിച്ചുള്ള ആലോചന തീരില്ല . അകലം , അടുപ്പം-ഇതാണ് ആ വാക്കുകള്‍ . ഈ രണ്ടു വാക്കുകള്‍ വെറുതെ സെര്‍ച്ച് എഞ്ചിനുകളിലോ സോഷ്യല്‍ മീഡിയയിലോ ഒന്ന് സെര്‍ച്ചു ചെയ്തു നോക്കൂ . റിസല്‍റ്റുകളില്‍ ഭൂരിഭാഗവും പ്രണയത്തെയും പ്രണയനഷ്ടത്തെയും കുറിച്ചുള്ളതായിരിക്കും . അതില്‍ കവിതയുണ്ടാവും , കഥയുണ്ടാവും , ഫിലോസഫി ഉണ്ടാവും , കമനീയമായി ഡിസൈന്‍ ചെയ്ത ഇമേജുകള്‍ ഉണ്ടാവും . എന്നാല്‍ , നോക്കൂ , അതില്‍ കുറച്ചെങ്കിലും പ്രണയത്തെക്കുറിച്ചായിരിക്കില്ല . മുമ്പാണെങ്കില്‍,നമ്മള്‍ വിശ്വസിക്കാന്‍ സാദ്ധ്യത ഇല്ലാത്ത വിധം അവയെല്ലാം ഒരു രോഗത്തെക്കുറിച്ചായിരിക്കും , ഒരു രോഗാണുവിനെക്കുറിച്ചായിരിക്കും . അതെ , കൊറോണക്കാലം ആ വാക്കുകളെ പ്രണയത്തില്‍നിന്നും വലിച്ചെടുത്ത് സ്വന്തമാക്കിയിട്ടുണ്ട് . ടെക്‌സ്‌റ്റോ ഇമേജോ ആയി നാം കണ്ടെത്തുന്ന ആ വാചകങ്ങളില്‍ ഇങ്ങനെയൊക്കെ നിങ്ങള്‍ക്ക് വായിക്കാനാവും : ' കൈവിട്ട് പോവാതിരിക്കാന്‍ അല്‍പ്പം അകന്നിരിക്കാം ' ' അധികമാവരുത് അടുപ്പം ' ' അകലം പാലിക്കാം എന്നും അടുപ്പം സൂക്ഷിക്കാന്‍ ' ' ശാരീരിക അകലം മാനസിക അടുപ്പം ' ' അകലമാണ് പുതിയ അടുപ്പം ' ഇക്കാലമത്രയും പ്രണയത്തിന്റെ വൈകാരികത വഹിച്ച വാക്കുകള്‍ നമുക്ക് ആലോചിക്കാന്‍ പോലുമാവാത്ത വിപരീത അര്‍ത്ഥങ്ങളിലേക്ക് പോവുന്നത് കാണുന്നില്ലേ ? ഇതു തന്നെയാണ് സത്യത്തില്‍ , കൊറോണ എന്ന മോറല്‍ പൊലീസുകാരന്‍ പ്രണയത്തോട് ചെയ്തത് . അതു കൊണ്ടാണ് , ' അളിയാ , ചുറ്റിക്കളിയൊക്കെ നിര്‍ത്തിക്കോ ' എന്ന ട്രോളുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് . ലോക്ക് ഡൗണിനെക്കുറിച്ചായിരുന്നില്ല ആ പറച്ചില്‍ , ആളുകളുടെ രഹസ്യ ജീവിതങ്ങളെക്കുറിച്ചായിരുന്നു . പ്രണയവും രതിയുമൊക്കെ നിറഞ്ഞ രഹസ്യ ജീവിതം പൊടുന്നനെ പരസ്യമാകാനിടയുണ്ട് എന്ന സാദ്ധ്യതയെക്കുറിച്ചായിരുന്നു . സംഗതി റൂട്ട് മാപ്പ് ആണ് . കൊറോണ വൈറസ് ബാധിച്ച മനുഷ്യരുടെ സാമൂഹ്യ വ്യാപനത്തിന്റെ സാദ്ധ്യതകള്‍ അറിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നതാണ് റൂട്ട് മാപ്പ് . നിശ്ചിത കാലയളവില്‍ രോഗബാധിതര്‍ എവിടെയൊക്കെ പോയി , ആരോടൊക്കെ ബന്ധപ്പെട്ടു എന്ന വിവരം നാട്ടുകാര്‍ക്കു മുന്നില്‍ പച്ചയ്ക്ക് വെളിവാകുന്ന സന്ദര്‍ഭമാണത് . രഹസ്യജീവിതം നയിക്കുന്നവര്‍ക്ക് ഇതിലും വലിയ അടി മറ്റെന്താണ് കിട്ടാനുള്ളത് ? അതിനാലാണ് , അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പെന്നോണം , ആ ട്രോളുകള്‍ ഇറങ്ങിയത് . കൊറോണക്കാലമാണ് , അബദ്ധങ്ങളില്‍ ചെന്നു ചാടണ്ട എന്ന മുന്നറിയിപ്പ് , കളിയാക്കല്‍ . അവിടെയും വില്ലനായി പ്രത്യക്ഷപ്പെടുന്നത് ആരെന്നല്ലേ , പ്രണയം ! അതെ , പ്രണയത്തെ , രതിയെ , സ്പര്‍ശത്തെ പല വിധത്തില്‍ തൊട്ടുപോവുന്ന ഒരു കാറ്റുവരവ് തന്നെയായിരുന്നു കൊറോണ . ആ കാറ്റില്‍ നമ്മള്‍ ഇത്ര കാലം ജീവിച്ച ജീവിതമാണ് മാറിപ്പോയത് . നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍ , നമ്മുടെ രതി സങ്കല്‍പ്പങ്ങള്‍ , സ്പര്‍ശത്തെയും അടുപ്പത്തെയും അകലത്തെയും കുറിച്ച് കാല്‍പ്പനികമായും അല്ലാതെയും നാം ആലോചിച്ചുണ്ടാക്കിയ ഭാവനാ , ഫാന്റസി ലോകങ്ങള്‍ . ഫ്‌ളൈയിംഗ് കിസിനു മാത്രം സാധ്യതയുള്ള , ലിപ് ലോപ് ചുംബനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഒരു കാലം ശരീരങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും ബോധ്യങ്ങളെയും ഏതു വിധമാവും മാറ്റിവരയ്ക്കുക ? കൊറോണ വാക്‌സിന്റെ വരവുപോലെ കാത്തിരുന്നു കാണാം . ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ ആദ്യ ദിവസം : ' എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ . ' രണ്ടാം ദിവസം : കാസര്‍ഗോട്ടെ നാസ , ചാലക്കുടിക്കാരി യുനെസ്‌കോ മൂന്നാം ദിവസം : ഭാര്യയെ ' കൊറോണ വൈറസ് ' ആക്കുന്ന ' തമാശകള്‍ ' എന്തുകൊണ്ടാവും ? നാലാം ദിവസം : വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും ? അഞ്ചാം ദിവസം : ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത് ? . 31 , 2020 , 9:33 .
false
മായികക്കാഴ്ചകളുടെ നഗരമായ ദുബായ് സന്ദര്‍ശിക്കാന്‍ ഇനി ഒരു കാരണം കൂടി . ലോകത്തില്‍ത്തന്നെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂള്‍ ഇനി ദുബായ്ക്ക് സ്വന്തം . പൂളില്‍ കിടന്ന് നോക്കിയാല്‍ മനോഹരമായ ദുബായ് നഗരക്കാഴ്ചകള്‍ കണ്ണുനിറയെ കാണാം ! അഡ്രസ്‌ ബീച്ച് റിസോര്‍ട്ട് ശൃംഖലയുടെ ഭാഗമായ സീറ്റ സെവന്റി സെവന്‍ ഹോട്ടലിലാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഈ പൂള്‍ ഉള്ളത് . ഹോട്ടലിന്‍റെ 77-മത് നിലയില്‍ , 964 . 2 അടി ഉയരത്തിലാണ് പൂള്‍ ഉള്ളത് . കഴിഞ്ഞ മാസമായിരുന്നു , ഇവിടുത്തെ ഇന്‍ഫിനിറ്റി പൂള്‍ , ' ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂള്‍ ' എന്ന ബഹുമതി നേടിയ വിവരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രഖ്യാപിച്ചത് . 311 അടി നീളവും 54 അടി വീതിയുമുള്ള കൂറ്റൻ പൂള്‍ ആണിത് . ഏകദേശം ഈഫൽ ടവറിന്‍റെ ഉയരത്തോളമുണ്ട് , ഭൂമിയില്‍ നിന്നുമുള്ള പൂളിന്‍റെ ഉയരം . ദുബായ് നഗരത്തിന്‍റെ പ്രതിരൂപമായ ബുർജ് അൽ അറബ് , പാം ജുമൈറ , വേൾഡ് ഐലന്‍ഡ് എന്നിവയുൾപ്പെടെയുള്ള വിസ്മയങ്ങളും വിശാലമായ നഗരക്കാഴ്ചകളും ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തെ ഏറ്റവും ഉയരമുള്ള ഐൻ ദുബായ് ഫെറിസ് വീലുമെല്ലാം ഈ പൂളില്‍ നിന്നും കാണാനാവും . ഇന്‍ഫിനിറ്റി പൂള്‍ കൂടാതെ മുതിർന്നവർക്ക് മാത്രമുള്ള പൂള്‍ , ഫാമിലി പൂൾ , കുട്ടികളുടെ സ്പ്ലാഷ് പാഡ് എന്നിവയും ഈ പ്രോപ്പർട്ടിയിലുണ്ട് . ഹോട്ടലില്‍ എത്തുന്ന അതിഥികൾക്കും ഈ സൗകര്യങ്ങൾ ലഭ്യമാണ് , എന്നാല്‍ ഇന്‍ഫിനിറ്റി പൂൾ 21 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട് . പൂളിനോട് ചേര്‍ന്നുതന്നെ , ഒരു ഏഷ്യൻ ഫ്യൂഷൻ റെസ്റ്റോറന്റുമുണ്ട് . ഈ ഹോട്ടലിനു തന്നെ മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടിയുണ്ട് . 77 നിലകളുള്ള ഇരട്ട ടവറിന്‍റെ ഒരു ഭാഗമാണ് ഈ റിസോർട്ട് . രണ്ടു കെട്ടിടങ്ങളുടെയും ഒന്ന് മുതല്‍ പതിമൂന്നു വരെയുള്ള നിലകളും പിന്നീട് , 63 മുതൽ 77 വരെയുള്ള നിലകളും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് , ഒരു സ്കൈബ്രിഡ്ജ് നിര്‍മിച്ചിട്ടുണ്ട് . 965 . 7 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് , സഞ്ചരിക്കാനാവുന്ന , ഏറ്റവും ഉയരത്തിലുള്ള സ്കൈബ്രിഡ്ജാണ് . അഡ്രസ് ബീച്ച് റിസോർട്ട്സിന്‍റെ ഭാഗമായ ഈ റിസോര്‍ട്ട് 2020 ഡിസംബറിലാണ് തുറന്നത് . 217 ഗസ്റ്റ് റൂമുകളും സ്യൂട്ടുകളും ഇവിടെയുണ്ട് . കൂടാതെ ഫര്‍ണിഷ് ചെയ്ത് 443 മുറികളും ഫര്‍ണിഷ് ചെയ്യാത്ത 478 മുറികളും ഇവിടെയുണ്ട് .
false
റാബിയ അൽ അദവിയ്യ എട്ടാം നൂറ്റാണ്ടിലെ ഒരു സൂഫി വിശുദ്ധവനിതയായിരുന്നു . ഇറാഖിലെ ബസ്രയിൽ ജനിച്ച അവർ , റാബിയ അൽ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു . നരകഭയത്തിന്റേയും മോക്ഷകാമത്തിന്റേയും പ്രേരണമൂലമല്ലാതെയുള്ള നിസ്സ്വാർത്ഥ ദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രബിന്ദു … റാബിയയുടെ ജീവിതത്തെക്കുറിച്ച് വിവരം നൽകുന്ന പ്രധാനരേഖ , അവരുടെ കാലത്തിന് നാലു നൂറ്റാണ്ടിലേറെ ശേഷം , സൂഫി വിശുദ്ധനും കവിയുമായിരുന്ന ഫരിദ് അദ്ദീൻ അത്തർ രചിച്ച തദ്കിറത്ത് എ ഔലിയ ആണ് . തന്റെ രചനക്ക് അദ്ദേഹം മുൻകാലരേഖകളെ ആശ്രയിച്ചിരിക്കുമെന്ന് കരുതപ്പെടുന്നു . റാബിയ സ്വയം ഒന്നും എഴുതിയിട്ടില്ല . റാബിയയുടെ ജീവിതത്തേയും ചിന്തയേയും സംബന്ധിച്ച ഏറ്റവും സമഗ്രമായ ആധുനിക രചന ബ്രിട്ടീഷ് അക്കാദമിക് മാർഗരറ്റ് സ്മിത്ത് ബിരുദാനന്തരബിരുദ ഗവേഷണത്തിന്റെ ഭാഗമായി 1928-ൽ എഴുതിയ ലഘുകൃതിയാണ് . " യോഗിനി റാബിയയും , ഇസ്ലാമിലെ അവരുടെ സഹവിശുദ്ധരും " എന്നാണ് ആ കൃതിയുടെ പേര് . മാതാപിതാക്കളുടെ നാലു പെണ്മക്കളിൽ ഏറ്റവും ഇളയവളായിരുന്നു റാബിയ . റാബിയ എന്ന പേരിന് നാലാമത്തെ പെൺകുട്ടി എന്നാണ് അർത്ഥം . പാവപ്പെട്ടതെങ്കിലും ബഹുമാന്യത കല്പിക്കപ്പെട്ടിരുന്ന ഒരു കുടുംബത്തിലാണ് അവൾ ജനിച്ചത് . കുട്ടി ജനിച്ച സമയത്ത് വീട്ടിൽ വിളക്കിനുള്ള എണ്ണയോ പിള്ളക്കച്ചയോ പോലും ഇല്ലാതിരിക്കാൻ മാത്രം പാവപ്പെട്ടവരായിരുന്നു റാബിയയുടെ മാതാപിതാക്കൾ എന്നാണ് ഫരീദ് അൽ ദിൻ അത്തർ രേഖപ്പെടുത്തിയിരിക്കുന്നത് . അയലത്തെ വീട്ടിൽ നിന്ന് ഇത്തിരി എണ്ണ കടം വാങ്ങാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സ്രഷ്ടാവായ ദൈവത്തോടല്ലാത്തെ മറ്റാരോടും ഒന്നും ആവശ്യപ്പെടുകയില്ല എന്ന് തീരുമാനിച്ചിരുന്ന റബിയയുടെ പിതാവിന് അതിന് മനസ്സുണ്ടായില്ല . അയൽവീട്ടിൽ പോയതായി ഭാവിച്ച് അദ്ദേഹം വെറും കയ്യോടെ മടങ്ങിവന്നു . ആ രാത്രി പ്രവാചകൻ റാബിയയുയുടെ പിതാവിന് പത്യക്ഷപ്പെട്ടു . അന്നു ജനിച്ച കുട്ടി ദൈവത്തിനു പ്രിയപ്പെട്ടവളും അനേകർക്ക് സന്മാർഗ്ഗം കാണിച്ചുകൊടുക്കാനുള്ളവളും ആണെന്ന് അദ്ദേഹം പിതാവിന് വെളിപ്പെടുത്തി . വ്യാഴാഴ്ച രാത്രികളിൽ പതിവുള്ള ദുരൂദ് ജപം ഒരിക്കൽ മുടക്കിയതിന് പിഴയായി 400 ദിനാർ കൊടുക്കാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശവുമായി ബസ്രായിലെ അമീറിനടുത്തേക്ക് പോകാൻ പ്രവാചകൻ റാബിയയുടെ പിതാവിനോടാവശ്യപ്പെട്ടെന്നും , സന്ദേശം കിട്ടിയപ്പോൾ ദൈവം തന്നെ സ്മരിച്ചതോർത്ത് സന്തോഷിച്ച അമീർ ആയിരം ദിനാർ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും സന്ദേശവാഹകന് 400 ദിനാർ കൊടുക്കുകയും ചെയ്തു എന്നും കഥയിലുണ്ട് . പിതാവിന്റെ മരണശേഷം ബസ്രായിൽ വലിയ ക്ഷാമമുണ്ടായപ്പോൾ സഹോദരിമാരിൽ നിന്ന് വേർപെട്ടുപോയ റാബിയ ഒരു സാർത്ഥവാഹകസംഘത്തോടൊപ്പം യാത്ര ചെയ്യവേ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടു . അവരുടെ പ്രമുഖൻ റാബിയയെ പിടിച്ച് അടിമയാക്കി , കർക്കശക്കാരനായ ഒരു യജമാനന് വിറ്റു . പകൽ അടിമത്തത്തിലെ കഠിനാധ്വാനത്തിനു ശേഷം രാത്രി മുഴുവൻ പ്രാർത്ഥിക്കുന്നതും ഉപവസിക്കുന്നതും അവൾ പതിവാക്കി . ഒരിക്കൾ അർത്ഥരാത്രി ഉണർന്ന യജമാനൻ റാബിയ ഇങ്ങനെ പ്രാർത്ഥിക്കുന്നത് കേട്ടു : ഇത്രയേറെ വിശുദ്ധയായി ഒരാളെ അടിമയായി വച്ചുകൊണ്ടിരിക്കുന്നത് ദൈവനിന്ദയാകുമെന്ന് ഭയന്ന യജമാനൻ പ്രഭാതത്തിൽ റാബിയയെ മോചിപ്പിച്ചു . അധികാരങ്ങളോടെ ആ വീട്ടിൽ തന്നെ കഴിയുന്നതോ മറ്റെവിടെയെങ്കിലും പോയി ജീവിക്കുന്നതോ തെരഞ്ഞെടുക്കാനും അദ്ദേഹം അവളെ അനുവദിച്ചു . വീടുവിട്ട് മറ്റെവിടെയെങ്കിലും പോയി ഏകാന്തപ്രാർത്ഥനയിൽ മുഴുകാനാണ് റാബിയ തീരുമാനിച്ചത് . ജീവിതകാലമത്രയും നിസ്സ്വാർത്ഥമായ ദൈവസ്നേഹത്തിലും , ആത്മപരിത്യാഗത്തിലും റാബിയ ഉറച്ചുനിന്നു . തന്റേതെന്നുപറയാൻ , പൊട്ടിയ ഒരു മൺപാത്രവും , പരുക്കൻ പായും , തലയിണയായി ഒരിഷ്ടികയും ആണ് അവർക്കുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു . രാത്രിമുഴുവൻ അവർ പ്രാർത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു . ഉറങ്ങേണ്ടിവരുന്നത് അവർക്ക് മനസ്താപമുണ്ടാക്കി . റാബിയയുടെ പ്രശസ്തി പരന്നതോടെ ധാരാളം ശിഷ്യന്മാർ അവർക്കുണ്ടായി . അക്കാലത്തെ പ്രമുഖ ധാർമ്മിക ചിന്തകന്മാരിൽ പലരും അവരുമായി ചർച്ചകളിൽ ഏറെപ്പെട്ടു . ബസ്രായിലെ അമീർ ഉൾപ്പെടെ പലരിൽ നിന്നും അവർക്ക് വിവാഹാഭ്യർത്ഥനകൾ ലഭിച്ചതായി പറയപ്പെടുന്നു . എന്നാൽ അവയൊക്കെ റാബിയ നിരസിക്കുകയാണുണ്ടായത് . എന്തുകൊണ്ട് ഒരു ഭർത്താവിനെ കണ്ടെത്തുന്നില്ല എന്നു ചോദിച്ചവർക്ക് റാബിയ കൊടുത്ത മറുപടി ഇതാണ് : ദൈവപ്രേമവും ദൈവതൃഷ്ണയും റാബിയയിൽ ജ്വലിച്ചിരുന്നെന്നും ജനങ്ങൾ , യേശുവിന്റെ മാതാവ് മറിയത്തോട് ഉപമിക്കാവുന്ന കറയില്ലാത്ത രണ്ടാം മറിയമായ അവരെ കണക്കാക്കിയെന്നും അവരുടെ ജീവചരിത്രകാരൻ ഫരീദ് അൽ ദിൻ അത്തർ പറയുന്നു . ദൈവയോഗത്തിന്റെ വഴി അവസാനം വരെ പിന്തുടർന്ന റാബിയ മരിച്ചത് എണ്പത്തിയഞ്ചിനടുത്ത് വയസ്സുള്ളപ്പോഴാണ് . ദൈവബോധം അവരെ എപ്പോഴും പിന്തുടർന്നു . " എന്റെ നാഥൻ എപ്പോഴും എന്നോടൊപ്പമുണ്ട് " എന്ന് അവർ തന്റെ സൂഫി സുഹൃത്തുക്കളോട് പറഞ്ഞു . യെരുശലേമിലായിരുന്നു മരണം എന്ന് പറയപ്പെടുന്നു . റാബിയയുടെ പരിത്യാഗപരിപൂർണ്ണതയേക്കാൾ ശ്രദ്ധേയമായത് ദൈവപ്രേമത്തെക്കുറിച്ച് അവർ അവതരിപ്പിച്ച വീക്ഷണമാണ് . നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിക്കാതെയുള്ള നിസ്സ്വാർത്ഥദൈവപ്രേമമെന്ന ആശയത്തിന് പ്രാധന്യം കൊടുത്ത ആദ്യത്തെ സൂഫി പുണ്യാത്മാവ് റാബിയ ആണ് . അവർ ഇങ്ങനെ പ്രാർത്ഥിച്ചു : പറുദീസ മോഹിച്ച് ഞാൻ നിന്നെ ആരാധിച്ചാൽ എന്നെ പറുദീസയ്ക് പുറത്തു നിർത്തുക . എന്നാൽ ഞാൻ നിന്നെ നീയായി അറിഞ്ഞ് സ്നേഹിച്ചാൽ,നിന്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക . ദൈവപ്രേമത്തെക്കുറിച്ചുള്ള റാബിയയുടെ ചിന്ത വ്യക്തമാക്കുന്ന ഒരു കഥ പ്രസിദ്ധമാണ് . ഒരു ദിവസം ഒരിക്കൽ അവർ‍ , ബസ്രായിലെ തെരുവുകളിലൂടെ ഒരു കയ്യിൽ ഒരു തൊട്ടി വെള്ളവും മറ്റേക്കയ്യിൽ ഒരു തീപ്പന്തവും പിടിച്ച് ഓടി . എന്താണ് ചെയ്യുന്നതെന്നു ചോദിച്ചവർക്ക് റാബിയ കൊടുത്ത മറുപടി ഇതായിരുന്നു : സാത്താനെ വെറുക്കുന്നോ എന്ന ചോദ്യത്തിന് റാബിയ കൊടുത്ത മറുപടി , തന്നെ ഗ്രസിച്ചിരിക്കുന്ന ദൈവസ്നേഹം ദൈവത്തോടല്ലാതെ മാറ്റോരോടുമുള്ള സ്നേഹത്തിനോ ദ്വേഷത്തിനോ ഇടം അനുവദിക്കുന്നില്ല എന്നാണ് .
false
കാനഡയിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് തണ്ടർ ബേ . സുപ്പീരിയർ തടാകത്തിന്റെ ശാഖയായ തണ്ടർ ബേയുടെ തീരത്താണ് ഈ തുറമുഖ നഗരം . ജനസംഖ്യ 1,90,016 . കാനഡയിലെ ഒരു പ്രധാന കാർഷിക-തടിയുത്പാദന-ഖനന-മത്സ്യബന്ധന പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും തുറമുഖനഗരം എന്ന നിലയ്ക്കാണ് തണ്ടർ ബേ പ്രാധാന്യം നേടിയിട്ടുള്ളത് . ധാന്യസംസ്കരണത്തിന് വിപുലമായ സൗകര്യങ്ങൾ ഉള്ളതും ലോകത്തിൽ ഏറ്റവും കൂടുതൽ ധാന്യ എലിവേറ്ററുകളുള്ളതുമായ ഈ തുറമുഖം , കാനഡയിലെ പ്രധാന ഗോതമ്പു കയറ്റുമതികേന്ദ്രം ആണ് . കാനഡയിലെ ഒരു പ്രധാന വ്യവസായകേന്ദ്രം കൂടിയാണ് തണ്ടർ ബേ . കപ്പൽനിർമ്മാണമാണ് പ്രധാന വ്യവസായം . കടലാസ് , വുഡ് പൾപ്പ് , സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ , രാസവസ്തുക്കൾ , ഗതാഗത-കാർഷികോപകരണങ്ങൾ , ലോഹസാമഗ്രികൾ , നിർമ്മാണോപകരണങ്ങൾ തുടങ്ങിയവ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു . സമ്പദ്ഘടനയിൽ വിനോദസഞ്ചാരത്തിനു മുഖ്യ പങ്കുണ്ട് . സുപ്പീരിയർ തടാകത്തിന്റെ വടക്കു പടിഞ്ഞാറൻ തീരത്തായി വ്യാപിച്ചിരിക്കുന്ന തണ്ടർ ബേ നഗരം കനേഡിയൻ ദേശീയ പാതയെ സെയ്ന്റ് ലോറൻസ് ജലപാതയുമായി കൂട്ടിയിണക്കുന്ന കേന്ദ്രമായി വർത്തിക്കുന്നു . നഗരപ്രാന്തങ്ങളിൽനിന്ന് ഇരുമ്പ് , പൈറൈറ്റ് , മോളിബ്ഡിനം , ഫെൽസ്പാർ , സിലിക്ക , വെള്ളി , ഈയം , ചെമ്പ് , സിങ്ക് , സ്വർണം , എന്നിവ ഖനനം ചെയ്യുന്നു . കാനഡയിലെ ഏറ്റവും വലിയ ഹെമറ്റൈറ്റ് ഇരുമ്പയിർ ഖനിയും തണ്ടർ ബേയ്ക്കു സമീപമാണ് . 1965-ൽ സ്ഥാപിച്ച ലേക് ഹെഡ് സർവകലാശാലയും തൊട്ടുകിടക്കുന്ന പോർട്ട് ആർതർ , ഫോർട്ട് വില്യം എന്നീ നഗരങ്ങളും ഇവിടത്തെ മുഖ്യ ആകർഷണ കേന്ദ്രങ്ങളാണ് . ദൂരെ തണ്ടർ ബേ ഹാർബർ കാണാം തണ്ടർ ബേ മറൈൻ തണ്ടർ ബേ റയിൽവേ സ്റ്റേഷൻ തണ്ടർ ബേ ഉപഗ്രഹ ചിത്രം തണ്ടർ ബേയിലെ മഞ്ഞുകാലം തണ്ടർ ബേയിലെ മുനിസിപ്പൽ വാർഡുകൾ പാർക്ക് തണ്ടർ ബേ ചരിത്ര മ്യൂസിയം സെന്റ് അൻഡ്രൂസ് ചർച്ച്
false
ലോകത്ത് മഡഗാസ്കർ ദ്വീപ് സമൂഹങ്ങളോടു ചേർന്നു മാത്രം കാണപ്പെടുന്ന ഒരു ജീവി . പൂർണ വളർച്ചയെത്തിയാൽ ഏകദേശം ഒന്നരക്കിലോ മാത്രമേ വരൂ ഇതിന്റെ ഭാരം . പക്ഷേ ഒരു മുഴുവൻ ഗ്രാമത്തെ തന്നെ ഒഴിപ്പിക്കാനുള്ള ശേഷിയുണ്ട് അയ് അയ് ലെമൂർ എന്ന ഈ ജീവിക്ക് . മാത്രവുമല്ല , മഡഗാസ്കറിലെ വീടുകളിലേക്കു മരണത്തെ ക്ഷണിച്ചു കൊണ്ടുവരുന്നത് ഈ ജീവിയാണ് . ഇതിനെ കാണുന്നതാകട്ടെ ദുഃശ്ശകുനവും . ഇത്രയും കാര്യങ്ങൾ പോരേ അയ് അയിനെ കണ്ടമാത്രയിൽ തല്ലിക്കൊല്ലുന്നതിന് . അതുതന്നെയാണു മഡഗാസ്കറിൽ സംഭവിക്കുന്നതും . പൂജയും മറ്റും നടത്തിയാൽ അയ് അയുടെ ശാപം മാറ്റാമെന്നാണ് ഒരു കൂട്ടർ വിശ്വസിക്കുന്നത് . എന്നാൽ ഇതിനെ കണ്ടാൽ ഗ്രാമം തന്നെ ഒഴിഞ്ഞു പോകണമെന്ന് വേറൊരു കൂട്ടർ . ഓരോ ദിവസവും രാത്രി ഗ്രാമങ്ങളിലെ വീടുകളിലേക്ക് എത്തിനോക്കുന്നതാണ് ഇതിന്റെ ‘ പണി’യെന്നു വിശ്വസിക്കുന്നവരുമേറെ . കൈവിരലുകളിൽ നടുവിലത്തേതിനു നീളം കൂടുതലാണ് . അത് ഉറങ്ങുന്ന മനുഷ്യന്റെ ഹൃദയത്തിലേക്കിറക്കി ചോര കുടിക്കുമെന്നു വിശ്വസിക്കുന്നവരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ടെന്നതാണു സത്യം . മനുഷ്യരെക്കണ്ടാൽ ഓടിപ്പോകാതെ കണ്ണുതുറിച്ചു നോക്കി നിൽക്കുന്ന തരം ജീവിയാണിത് . ഇതുതന്നെയാണ് ഇവയ്ക്കു തിരിച്ചടിയായതും . കാഴ്ചയിൽ വല്ലാത്തൊരു രൂപവും തുറിച്ച നോട്ടവും നീണ്ട വിരലുമെല്ലാമായതോടെ അന്ധവിശ്വാസം അയ് അയ്ക്കു ചുറ്റും കൂടുകൂട്ടി . മഡഗാസ്കറിന്റെ വടക്കൻ ഭാഗങ്ങളിലുള്ളവർ ഈ ശാപത്തിൽ നിന്നു രക്ഷപ്പെടാൻ ഒരു വഴിയും കണ്ടെത്തിയിട്ടുണ്ട് . അയ് അയിനെ തല്ലിക്കൊന്ന് ഒരു കമ്പിൽ തൂക്കി വീടിനു മുന്നിൽ വയ്ക്കണം . അതോടെ ഗ്രാമത്തിന്റെ തന്നെ ശാപം ഒഴിഞ്ഞു പോകും . കണ്ടാലുടനെ തല്ലിക്കൊല്ലുന്നതിനാൽ മഡഗാസ്കറിലെ സ്വാഭാവിക പരിസ്ഥിതിയിൽ ഇന്ന് വിരലിലെണ്ണാവുന്ന അയ് അയ്കളേയുള്ളൂ . യുഎസിലും മറ്റും ചില മൃഗശാലകളിൽ ഇവയെ സംരക്ഷിച്ചു വളർത്തുന്നുണ്ട് . എങ്കിൽപ്പോലും വംശനാശഭീഷണിയിൽ നിന്ന് ഇവ രക്ഷപ്പെട്ടിട്ടില്ല . പ്രകൃതിസംരക്ഷണത്തിനുള്ള രാജ്യാന്തര സംഘടന തയാറാക്കിയ , വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളുടെ പട്ടികയിൽ അയ് അയും ഉണ്ട് . സത്യത്തിൽ അയ് അയ് നീണ്ട വിരലുകൾ ഉപയോഗിക്കുന്നത് അതിന്റെ ഭക്ഷണം തേടാനാണ് . മരങ്ങളിലെ പ്രാണികളുടെയും മറ്റും ലാർവകളാണ് പ്രധാന ഭക്ഷണം . രാത്രികളിൽ തന്റെ നീളൻ വിരൽ കൊണ്ട് ഇവ മരത്തടികളിൽ തട്ടും . പൊള്ളയായ ഭാഗം കണ്ടെത്തി അതിലേക്ക് വിരലിറക്കും , ലഭിക്കുന്ന ലാർവകളെ തിന്നുകയും ചെയ്യും . ലെമൂറുകളുടെ വിഭാഗത്തില്‍പ്പെട്ട ഇവ 20 വര്‍ഷം വരെ ജീവിക്കും . ചുണ്ടെലി വിഭാഗത്തിലാണോ അതോ പ്രൈമറ്റ് വിഭാഗത്തിലാണോ ഇവയെന്ന കാര്യത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ് . ചുണ്ടെലികളെപ്പോലെ മുൻപല്ലുകൾ തുടർച്ചയായി വളര്‍ന്നു കൊണ്ടേയിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത . മനുഷ്യന്മാരെ കണ്ടാൽ പേടിയില്ലെന്നു മാത്രമല്ല , അവരുടെ അടുത്തേക്കു വന്നു നോക്കി നിൽക്കാനും ഭയമില്ല . ഇതുകൊണ്ടെല്ലാമാണ് മനുഷ്യരും ഇവയെ കണ്ടയുടനെ തല്ലിക്കൊല്ലുന്നത് . പാവം ഈ ജീവികളാകട്ടെ വംശം നിലനിർത്താൻ തന്നെ പാടുപെടുകയാണ് ! വംശനാശത്തിനു ‘ തൊട്ടടുത്തു ’ നിന്ന് ഇവയെ സംരക്ഷിക്കാനുള്ള പരിസ്ഥിതി സ്നേഹികളുടെ ശ്രമത്തിന് വിജയം കാണാനാകുമെന്നു പ്രതീക്ഷിക്കാം .
false
ചൈനയിലെ വൻമതിലിനുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മതിൽ കോട്ട എന്ന നിലയിൽ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയേതെന്നും അതെവിടെയെന്നും അറിയാമോ ? ഉത്തരം കുംഭൽഗഡ് കോട്ടയെന്നാണ് . ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ മഹത്തായ കോട്ട സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലാണ് . ഇന്ത്യയുടെ വൻമതിൽ എന്ന വിളിപ്പേര് കൂടിയുണ്ട് കുംഭൽഗഡ് കോട്ടയ്ക്ക് . ഉദയ്പുരിൽനിന്ന് 84 കിലോമീറ്റർ വടക്ക് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന കുംഭൽഗഡ് ചിറ്റോർഗഡിനുശേഷം ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കോട്ടയാണ് . ആരവല്ലി പർവതനിരകളിൽ പരന്നുകിടക്കുന്ന ഈ കോട്ട എഡി പതിനഞ്ചാം നൂറ്റാണ്ടിൽ റാണ കുംഭ നിർമിച്ചതാണ് . ഭൂപ്രകൃതിയുടെ അഭേദ്യമായ സൗന്ദര്യവും ഉറച്ച നിലനിൽപ്പും കോട്ടയ്ക്ക് അജയ്യതയുടെ മാനം നൽകുന്നു . 3600 അടി ഉയരവും 38 കിലോമീറ്റർ നീളവുമുള്ള ഈ കോട്ട ഉദയ്പുർ പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് പണിതിരിക്കുന്നത് . ഇപ്പോൾ രാജസ്ഥാനിലെ ഹിൽ ഫോർട്ട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കോട്ടയെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട് . ധാരാളം യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ച ഈ കോട്ട അതിർവരമ്പില്ലാത്ത അതിർത്തിയായി വർത്തിക്കുന്നു . യുദ്ധസമയങ്ങളിൽ മേവാറിലെ ഭരണാധികാരികൾക്ക് അഭയസ്ഥാനമായി വർത്തിച്ച കോട്ട കുട്ടിക്കാലത്ത് മേവാർ രാജാവ് ഉദായിക്കും അഭയകേന്ദ്രമായിരുന്നു . മേവാറിന്റെ ഇതിഹാസ രാജാവായ മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലമായതിനാൽ ഇവിടുത്തെ ജനങ്ങൾക്ക് കോട്ടയോട് വികാരനിർഭരമായ അടുപ്പമുണ്ട് . പത്തൊൻപതാം നൂറ്റാണ്ടിൽ മഹാറാണ ഫത്തേ സിംഗ് കോട്ട പുതുക്കിപ്പണിതിരുന്നു . എന്തൊക്കെ കാണാം : കുംഭ കൊട്ടാരം കോട്ടയ്ക്കകത്തു സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രജപുത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് . മനോഹരമായ നീല ദർബാർ ഹാളുള്ള രണ്ട് നില കെട്ടിടമാണിത് . ഒരു ഇടനാഴി മർദാന കൊട്ടാരത്തെ സനാന കൊട്ടാരത്തിൽനിന്ന് വേർതിരിക്കുന്നു . സനാനയിലെ ചില മുറികളിൽ ആനകളും മുതലകളും ഒട്ടകങ്ങളും അടങ്ങിയ ആകർഷകമായ പെയിന്റിങ്ങുകളുണ്ട് . വൃത്താകൃതിയിലുള്ള ഗണേശ ക്ഷേത്രം സനാന മുറ്റത്തിന്റെ മൂലയിലാണ് . ടോയ്‌ലറ്റ് ഉപയോഗത്തിലായിരിക്കുമ്പോൾ മുറിയിലേക്ക് ശുദ്ധവായു അനുവദിക്കുന്ന വെന്റിലേഷൻ സംവിധാനമുള്ള ടോയ്‌ലറ്റുകളാണ് ഈ കൊട്ടാരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത . നിരവധി ഹിന്ദു-ജൈനക്ഷേത്രങ്ങൾ കോട്ടയ്ക്കുള്ളിൽ പണികഴിപ്പിച്ചിട്ടുണ്ട് . കോട്ടയ്ക്കുള്ളിൽ നിർമ്മിച്ച ആദ്യകാല ക്ഷേത്രങ്ങളിലൊന്നാണ് ഗണേശ ക്ഷേത്രം . 1458-ൽ നിർമിച്ച നീൽകാന്ത് മഹാദേവ ക്ഷേത്രവും ഇവിടെയുണ്ട് . അതിലെ വിഗ്രഹം കരിങ്കല്ലുകൊണ്ടാണ് . പാർശ്വനാഥ ക്ഷേത്രം , ഗൊലേര ജൈന ക്ഷേത്രം തുടങ്ങി നിരവധി ജൈന ക്ഷേത്രങ്ങളും ഈ കോട്ടയിലുണ്ട് . മംദിയോ ക്ഷേത്രം , സൂര്യ മന്ദിർ , പിറ്റൽ ഷാ ജെയിൻ ക്ഷേത്രം എന്നിവയാണ് മറ്റു ചില ക്ഷേത്രങ്ങൾ . ബാദൽ മഹൽ വന്യജീവി സങ്കേതമാക്കി മാറ്റിയ കുംഭൽഗഡ് വനത്തിന്റെ മധ്യത്തിലാണ് മനോഹരമായ കോട്ട സ്ഥിതി ചെയ്യുന്നത് . കുംഭൽഗഡ് കോട്ടയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ബാദൽ മഹൽ , ആരവല്ലി കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്റെ മുഴുവൻ കാഴ്ചയും നൽകുന്നു .
false
ഔഷധ സസ്യങ്ങൾ മെഡിസിനൽ ഹെർബ്സ് ) ചരിത്രാതീത കാലം മുതൽ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . സസ്യഭുക്കുകളായ സസ്തനികൾക്ക് പ്രാണികൾ , പൂപ്പൽ , രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വേണ്ടി സസ്യങ്ങൾ നൂറുകണക്കിന് രാസ സംയുക്തങ്ങൾ നിർമ്മിക്കുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ട് ജൈവ പ്രവർത്തനങ്ങളുള്ള നിരവധി ഫൈറ്റോകെമിക്കലുകൾ കണ്ടെത്തിയിട്ടുണ്ട് . എന്നിരുന്നാലും ഒരൊറ്റ സസ്യത്തിൽ തന്നെ വളരെയധികം വൈവിധ്യമാർന്ന ഫൈറ്റോകെമിക്കൽസ് അടങ്ങിയിരിക്കുന്നതിനാൽ മുഴുവൻ സസ്യങ്ങളെയും ഔഷധമായി ഉപയോഗിക്കുന്നത് അനിവാര്യമല്ല . കൂടാതെ , ഔഷധ ശേഷിയുള്ള ധാരാളം സസ്യങ്ങളുടെ ഫൈറ്റോകെമിക്കൽ ഉള്ളടക്കവും ഫാർമക്കോളജിക്കൽ പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തിയും സുരക്ഷിതത്വവും നിർവചിക്കാൻ കർശനമായ ശാസ്ത്രീയ ഗവേഷണം നടത്തിവരുന്നു . 1999 മുതൽ 2012 വരെ അമേരിക്കയിൽ , പുതിയ ഡ്രഗ് സ്റ്റാറ്റസിനുവേണ്ടി നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചെങ്കിലും രണ്ട് ബൊട്ടാണിക്കൽ ഡ്രഗ് സ്ഥാനാർത്ഥികൾക്ക് മാത്രമേ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരമുള്ള ഔഷധ മൂല്യത്തിന് മതിയായ തെളിവുകൾ നൽകാൻ കഴിഞ്ഞുള്ളൂ . സുമേറിയൻ നാഗരികതയിൽ സസ്യങ്ങളെക്കുറിച്ചുള്ള ആദ്യകാല ചരിത്രരേഖകൾ കാണാം . നൂറുകണക്കിന് ഔഷധ സസ്യങ്ങളിൽ ഒപിയത്തെ മാത്രം കളിമൺ ഗുളികകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു . പുരാതന ഈജിപ്തിലെ എബേർസ് പാപ്പിറസിൽ 850 സസ്യഔഷധങ്ങളെക്കുറിച്ച് വിവരിക്കുന്നു . ഡി മെറ്റീരിയാ മെഡിക്കയിലെ 600 ഔഷധ സസ്യങ്ങളെ ഉപയോഗിച്ചുള്ള മരുന്നുകൾക്കായി ആയിരത്തിലധികം കുറിപ്പുകൾ ഡയസ്ക്കോറിഡ്സ് രേഖപ്പെടുത്തുന്നു . ഇത്1500 വർഷത്തോളം പഴക്കമുള്ള ഫാർമക്കോപ്പിയയ്ക്ക് അടിത്തറ ഉണ്ടാക്കുന്നു . ഔഷധ ഗവേഷണത്തിൽ പ്രകൃതിയിൽ ഫാർമക്കോളജിക്കൽപരമായി സജീവമായ പദാർത്ഥങ്ങളെ അന്വേഷിക്കുന്നതിനായി എത്നോബോട്ടണി ഉപയോഗിക്കുന്നു . കൂടാതെ ഈ രീതിയിൽ നൂറുകണക്കിന് ഉപയോഗപ്രദമായ സംയുക്തങ്ങളെ കണ്ടെത്താനും സഹായിക്കുന്നു . ഇവ സാധാരണ മരുന്നുകളായ ആസ്പിരിൻ , ഡിജോക്സിൻ , ക്വിൻയിൻ , ഒപിയം എന്നിവയാണ് . സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ പല തരത്തിലുണ്ട് . എന്നാൽ ഭൂരിഭാഗവും ജൈവിക രാസഘടകങ്ങളായ ആൽക്കലോയിഡുകൾ , ഗ്ലൈക്കോസൈഡ്സ് , പോളിഫിനോൾസ് , ടെർപിൻസ് എന്നീ വിഭാഗങ്ങളിൽപ്പെടുന്നു . വ്യവസായവത്ക്കരിക്കപ്പെടാത്ത സമൂഹത്തിൽ ഔഷധ സസ്യങ്ങൾ ആധുനിക മരുന്നുകളേക്കാൾ ലഭ്യമാകുന്നതുകൊണ്ടും വളരെ വിലകുറവുള്ളതുകൊണ്ടും ഇവ വ്യാപകമായി ഉപയോഗിക്കുന്നു . 2012- ൽ 500,000 മുതൽ 70,000 ഔഷധഗുണങ്ങളുള്ള സസ്യവർഗ്ഗങ്ങളുടെ ആഗോള കയറ്റുമതി മൂല്യം 2 . 2 ബില്യൺ യുഎസ് ഡോളറായിരുന്നു . 2017 -ൽ ബൊട്ടാണിക്കൽ എക്സ്ട്രാക്ടുകളുടെയും മരുന്നുകളുടെയും ലോക വിപണി നൂറ് ബില്ല്യൺ ഡോളർ ആയി കണക്കാക്കപ്പെടുന്നു . പല രാജ്യങ്ങളിലും , പരമ്പരാഗത വൈദ്യശാസ്ത്രം കുറവല്ല . എന്നാൽ സുരക്ഷിതവും യുക്തിപൂർവ്വവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഒരു നെറ്റ് വർക്ക് കോർഡിനേറ്റ് ചെയ്യുന്നു . കാലാവസ്ഥാവ്യതിയാനം , ആവാസവ്യവസ്ഥ എന്നിവയുടെ നാശം , വിപണിയിലെ ഡിമാൻഡ് നേരിടുന്നതിനായി ഔഷധ സസ്യങ്ങളുടെ അധികശേഖരണം തുടങ്ങിയ പൊതു ഭീഷണികൾ ഔഷധ സസ്യങ്ങൾ നേരിടുന്നു . കൂടുതൽ വിവരങ്ങൾ : ഹെർബലിസത്തിന്റെ ചരിത്രം , ഫാർമസി ചരിത്രം പാചകത്തിനുപയോഗിക്കുന്ന സസ്യങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള സസ്യങ്ങൾ മരുന്നുകൾ ആയി ഉപയോഗിക്കാറുണ്ടെങ്കിലും അവ അത്ര ഫലപ്രദമല്ല . ചരിത്രാതീത കാലം മുതൽ പ്രത്യേകിച്ച് ചൂട് കാലാവസ്ഥകളിൽ ആഹാരപദാർത്ഥങ്ങൾ നശിപ്പിക്കുന്ന ബാക്ടീരിയയെ പ്രതിരോധിക്കാൻ സുഗന്ധ വ്യഞ്ജനങ്ങൾ ഭാഗികമായി ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങൾ ബാക്ടീരിയ കൂടുതൽ എളുപ്പത്തിൽ നശിപ്പിക്കുന്നു . ഔഷധ സസ്യങ്ങളുടെ യഥാർത്ഥ സ്രോതസ്സാണ് അൻജിയോസ്പേംസ് . മനുഷ്യവാസികൾ പലപ്പോഴും കളകൾക്കിടയിൽ കാണുന്ന നെറ്റിൽ , ഡാൻഡെലിയോൺ , ചിക്ക് വീഡ് എന്നിവ പച്ചമരുന്നുകൾ ആയി ഉപയോഗിക്കുന്നു . മരുന്നുകൾ ഉപയോഗിക്കുന്നത് മനുഷ്യർ മാത്രമായിരുന്നില്ല : മനുഷ്യവംശജന്യമല്ലാത്ത മൃഗങ്ങൾ , രാജശലഭങ്ങൾ , ആടുകൾ എന്നിവക്ക് രോഗം ബാധിച്ചാൽ ഔഷധ സസ്യങ്ങൾ അവ ഉപയോഗിക്കുന്നു .
false
ഡബ്ല്യുഎക്സ് പൈത്തൺ ഒരു ടൂൾകിറ്റാണ് . ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സിന്റെ പൈത്തൺ വകഭേദമാണിത് . പൈത്തണിന്റെകൂടെ വരു്ന ടികിന്റർ എന്ന ലൈബ്രറിക്ക് പകരമായി ഉപയോഗിക്കാവുന്ന ടൂൾകിറ്റാണിത് . പൈത്തൺ എക്സ്റ്റൻഷൻ മോഡ്യൂളായിട്ടാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത് . മറ്റു ചില പകരക്കാർ പൈജിടികെയും പൈക്യൂട്ടിയുമാണ് . ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സിന്റെ പോലെതന്നെ ഡബ്ല്യുഎക്സ് പൈത്തണും സ്വതന്ത്രസോഫ്റ്റ്വെയറാണ് .
false
കൊച്ചി∙ ഞായറാഴ്ചകളിൽ ലോക്ഡൗൺ ആണെങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോർട്ടുകളിലേക്കോ പോകുന്നതിനും വരുന്നതിനും തടസ്സമില്ലെന്ന് ടൂറിസം വകുപ്പ് അറിയിച്ചു . ബുക്കിങ് രേഖയോ ബില്ലോ കാണിച്ചാൽ മതി . എന്നാൽ ‍ഹോട്ടലിൽചെന്ന ശേഷം പുറത്തിറങ്ങി നടക്കാൻ കഴിയില്ല . ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും മറ്റും പ്രവർത്തിക്കുന്നത് ബയോബബ്ൾ സംവിധാനത്തിലാണ് . അവിടെ ജോലി ചെയ്യുന്നവരും അതിഥികളും 2 വാക്സിനേഷൻ പൂർത്തിയാക്കിയവരായിരിക്കണം . മാസ്കും സാനിറ്റൈസറും അകലം പാലിക്കലും ഉൾപ്പടെ കർശന സുരക്ഷാ നടപടികളും ഉണ്ടാവണം . ടൂറിസ്റ്റ് റിസോർട്ടുകളിലേക്കോ തിരികെ വീട്ടിലേക്കോ ഞായറാഴ്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനു ത‍ടസ്സമില്ല . വാഹന പരിശോധനയുണ്ടെങ്കിൽ മുറി ബുക്ക് ചെയ്ത രേഖ കാണിക്കുക .
false
നാഷണൽ ക്രൈംസ് റെക്കോർഡ്‌സ് ബ്യൂറോ ഓഫ് ഇന്ത്യ -യുടെ 2018 -ലെ കണക്കുകൾ പുറത്തുവന്നിരിക്കയാണ് . ഈ കണക്കുകൾ പ്രകാരം രണ്ടുവർഷത്തെ കാലയളവിനുള്ളിൽ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന്റെ കേസുകൾ ഇരട്ടിച്ചിരിക്കുകയാണ് . 2016 -ൽ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി 35 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ , 2018 അത് 70 ആയി കൂടിയിട്ടുണ്ട് . രാജ്യദ്രോഹത്തിന്റെ കാര്യത്തിൽ 18 കേസുകളുമായി ഝാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്താണ് . ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ളത് ആരൊക്കെ ? രണ്ടാം സ്ഥാനത്ത് അസം ആണുള്ളത് . 17 രജിസ്റ്റേർഡ് കേസുകളുണ്ട് അസമിൽ . മൂന്നാം സ്ഥാനത്ത് ജമ്മു കശ്മീർ . അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടത് ആകെ 12 കേസുകൾ നാലാമത് നമ്മുടെ കേരളമാണ് . ഇവിടെ രേഖപ്പെടുത്തപ്പെട്ടത് ഒമ്പത് കേസുകളാണ് . മണിപ്പൂർ നാല് കേസുകളുമായി ടോപ്പ് ഫൈവ് ലിസ്റ്റിൽ അവസാന സ്ഥാനത്തുണ്ട് . രാജ്യദ്രോഹത്തിന്റെ വിവിധവകുപ്പുകൾ പ്രകാരം കേസുകൾ 2017 -ൽ രാജ്യദ്രോഹത്തിന്റെ 51 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത് . അതിന്റെ അമ്പത് ശതമാനം കൂടി 2018 -ൽ അത് 70 ആയി . രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായി ചെയ്യുന്ന പ്രവൃത്തികളെ ഈ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കി വിചാരണ ചെയ്യുന്നു . സർക്കാരുകൾക്ക് വളരെ എളുപ്പത്തിൽ അവർക്കിഷ്ടമുള്ള രീതിയിൽ എങ്ങനെയും വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു നിയമമാണിത് . പ്രസംഗം , സംഘാടനം , ലഘുലേഖ വിതരണം ചെയ്യൽ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു . പ്രസംഗം , സംഘാടനം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു . ഭരണഘടനക്ക് വിരുദ്ധമായി കലാപം ചെയ്യൽ , നിയമവിരുദ്ധമായ പ്രവർത്തനത്തിന് പ്രോത്സാഹനം ചെയ്യൽ എല്ലാം ഇതിലുൾപ്പെടുന്നതാണ് . ഐപിസി 124 എ വകുപ്പ് പ്രകരമാണ് ഇന്ത്യയിൽ രാജ്യദ്രോഹത്തെ നിർവചിച്ചിട്ടുള്ളത് . പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി , പ്രശസ്ത ആക്ടിവിസ്റ്റായ ഡോ . ബിനായക് സെൻ , സുപ്രസിദ്ധ കാർട്ടൂണിസ്റ്റ് അസീം ത്രിവേദി , വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാർ , കൊൽക്കത്തയിലെ ബിസിനസുകാരനായ പിയൂഷ് ഗുഹ എന്നിവർ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരിൽ ചിലരാണ് . പല അറസ്റ്റുകളും അതാതുകാലത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു . / കേസുകളുടെ അവസ്ഥ 1967 -ൽ നിലവിൽ വന്ന ഒരു നിയമമാണ് . ഇന്ത്യയിൽ ഇപ്പോൾ ദേശവ്യാപകമായി നിലനിൽക്കുന്ന നിയമങ്ങളിൽ ഏറെ വിമർശിക്കപ്പെട്ട ഒന്നും ആണത് . ക്രിമിനൽ നടപടിക്രമം പ്രകാരം , കസ്റ്റഡി 15 ദിവസവും അധികമായി വാങ്ങുന്ന കസ്റ്റഡി 30 ദിവസവുമാകുമ്പോൾ യു . എ . പി . എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ 30 ദിവസം സാധാരണ കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി അത് നീണ്ടുപോകും . അങ്ങനെ വരുമ്പോൾ കുറ്റപത്രം പോലും സമർപ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാൻ കഴിയും . ഇനി കുറ്റപത്രം സമർപ്പിച്ചാലോ , വിചാരണ അനിശ്ചിതമായി വൈകി കുറ്റാരോപിതന്റെ ജയിൽവാസം നീളും . ഫലത്തിൽ , ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു . കേരളത്തിൽ ഈയിടെ ഈ നിയമപ്രകാരം അലൻ , താഹ എന്നീ രണ്ടു യുവാക്കൾ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റുചെയ്യപ്പെട്ടതും നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു . 2017 -ൽ ചുമത്തി രാജ്യത്ത് 901 കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നത് , 2018 ആയപ്പോൾ അത് 1182 ആയി വർധിച്ചു . ഒഫീഷ്യൽ സേഫ്റ്റി ആക്ട് പ്രകാരം 2017 -ൽ 18 കേസുകൾ ചാർജ് ചെയ്തപ്പോൾ , അത് 2018 -ൽ വർധിച്ച് 40 ആയിരുന്നു . ആസാമിലാണ് ഏറ്റവും കൂടുതൽ ചുമത്തപ്പെട്ടത് , അവിടെ 308 കേസുകൾ വന്നു . മണിപ്പൂരിൽ 289 , ഝാര്‍ഖണ്ടിൽ 137 എന്നിങ്ങനെയായിരുന്നു കേസുകൾ . അത് 2017 -ൽ മണിപ്പൂരിൽ 330 , ജമ്മുകാശ്മീരിൽ 156 എന്നിങ്ങനെ ആയിരുന്നു . കാലഹരണപ്പെട്ട നിയമങ്ങൾ , ദുരുപയോഗം വ്യാപകം അടുത്തകാലത്ത് മേൽപ്പറഞ്ഞ നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി വർധിച്ചുവരികയാണ് . ഭരിക്കുന്ന സർക്കാരുകൾക്കെതിരെ വിമർശനമുയർത്തുന്ന ബുദ്ധിജീവികൾ , മനുഷ്യാവകാശ പ്രവർത്തകർ , സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ , ആർട്ടിസ്റ്റുകൾ , യൂണിവേഴ്സിറ്റി അധ്യാപകർ,വിദ്യാർത്ഥി സംഘടനാ നേതാക്കൾ എന്നിവർക്കെതിരെ മേൽപ്പറഞ്ഞ വകുപ്പുകൾ ചുമത്തി അവരെ വേട്ടയാടുന്നു എന്ന ആക്ഷേപമുണ്ട് . 1837 -ൽ ലോർഡ് മെക്കാളെ ആണ് രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ പീനൽ കോഡിൽ ഉടപ്പെടുത്തുന്നത് . ബ്രിട്ടീഷുകാർ അവർക്കെതിരെ ശബ്ദിച്ചിരുന്ന ഇന്ത്യക്കാരെ അടിച്ചമർത്താൻ ഉപയോഗിച്ചിരുന്ന ഒരു കരിനിയമമാണ് ഇത് . ഐപിസി 124 പ്രകാരം , " ആരെങ്കിലും വാക്കുകളാലോ , , ദൃശ്യങ്ങളിലൂടെയോ , മറ്റെന്തെങ്കിലും മാർഗ്ഗത്തിലൂടെയോ ഒക്കെ രാജ്യം ഭരിക്കുന്ന ഗവണ്മെന്റിനെതിരെ വെറുപ്പുത്പാദിപ്പിക്കാൻ ശ്രമിച്ചാൽ അത് രാജ്യദ്രോഹമാണ് " എന്നാണ് . , തുടങ്ങിയ വകുപ്പുകളും രാജ്യദ്രോഹ വകുപ്പിനെപ്പോലെ തന്നെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് . ഈ വകുപ്പുകൾ ചാർത്തപ്പെടുന്നവർക്ക് പിന്നീട് സർക്കാർ ജോലി കിട്ടുകയില്ല . പാസ്പോർട്ട് കിട്ടാനുള്ള സാധ്യതയും വിദൂരമാകുന്നു . കേസും കോടതിയുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം തീർന്നുകിട്ടും . പ്രതിഷേധസ്വരങ്ങളെ ഭീഷണിപ്പെടുത്തി അടക്കാൻ ഈ നിയമങ്ങളെക്കാൾ നല്ല മറ്റെന്ത് ആയുധമാണുള്ളത് ? .
false
പഞ്ചാബ് സംസ്ഥാനത്തെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ധാക് മനക് . കപൂർത്തല ജില്ല ആസ്ഥാനത്തുനിന്നും 10 കിലോമീറ്റർ അകലെയാണ് ധാക് മനക് സ്ഥിതിചെയ്യുന്നത് . ധാക് മനക് വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ് . ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച് . 2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ധാക് മനക് ൽ 5 വീടുകൾ ഉണ്ട് . ആകെ ജനസംഖ്യ 22 ആണ് . ഇതിൽ 10 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു . ധാക് മനക് ലെ സാക്ഷരതാ നിരക്ക് 68 . 18 ശതമാനമാണ് . ഇത് സംസ്ഥാന ശരാശരിയായ 75 . 84 ലും താഴെയാണ് . ധാക് മനക് ലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 3 ആണ് . ഇത് ധാക് മനക് ലെ ആകെ ജനസംഖ്യയുടെ 13 . 64 ശതമാനമാണ് . 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം 7 ആളുകൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു . ഇതിൽ 7 പുരുഷന്മാരും 0 സ്ത്രീകളും ഉണ്ട് . 2011 ലെ കാനേഷുമാരി പ്രകാരം 57 . 14 ശതമാനം ആളുകൾ അവരുടെ ജോലി പ്രധാന വരുമാനമാർഗ്ഗമായി കണക്കാക്കുന്നു എന്നാൽ 0 ശതമാനം പേർ അവരുടെ ഇപ്പോഴത്തെ ജോലി അടുത്ത 6 മാസത്തേക്കുള്ള താത്കാലിക വരുമാനമായി കാണുന്നു .
false
‘ ട്രാവൽ ഈസ് ദ് സീക്രട്ട് ഓഫ് മൈ എനർജി ’ പറയുന്നത് കുഞ്ഞിലമാല പാട്ടിലെ പെൺകൊടി നിമിഷ സജയൻ . അഭിനയിച്ച സിനിമിയിലൊക്കെ ഗ്രാമീണ പെൺകൊടിയായിട്ടാണെങ്കിലും ആൾ പെൺപുലിയാണ് കേട്ടാ … തൈക്കൊണ്ടോ ചാംപ്യൻ . അതും അങ്ങ് മുംബൈയിൽ . അച്ഛനും അമ്മയും കൊല്ലം സ്വദേശികളാണെങ്കിലും മുംബൈക്കാരാണ് . നിമിഷ ജനിച്ചതും വളർന്നതും പഠിച്ചതുമൊക്കെ മുംബൈയിൽ . തൈക്കൊണ്ടോ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഴുവൻ കറങ്ങിയിട്ടുണ്ട് . ആ യാത്രകൾ നല്ലോണം ആസ്വദിച്ചിട്ടുണ്ട് . സാഹസികതയുടെ കഥകൾ പറ‍ഞ്ഞു വൈക്കം ബീച്ചിലേക്ക് … സുന്ദര പ്രഭാതം ആസ്വദിക്കാൻ നിമിഷയ്ക്കു കൂട്ടായെത്തിയത് ഡാറ്റ്സണിന്റെ കൊച്ചു സുന്ദരി റെഡി–ഗോ എഎംടി . ഇരുവരുടെയും ക്ലോസപ് ക്ലിക്സ് എടുക്കാൻ കായലോരത്തെത്തി . അമേസിങ് ട്രിപ് ‘ രണ്ടുമാസം മുൻപു നടത്തിയ ഹിമാചൽ ട്രിപ് . മുംബൈയിലെ കൂട്ടുകാരുമൊത്ത് … പത്തു ദിവസം . അതും മൈനസ് 12 ഡിഗ്രി തണുപ്പിൽ … ഫസ്റ്റ് എക്സ്പീരിയൻസ് … ജസ്റ്റ് അമേസിങ് ! ’ ‘ മണാലിയിൽ ഒരു രാത്രി ടെന്റിൽ താമസിച്ചു . വിശാലമായ മൈതാനത്ത് അഞ്ചാറു ടെന്റുകളിൽ ആ കുളിരിൽ … രാവിലെ അഞ്ചര ആറു മണിയാകുമ്പോഴത്തെ ആ കാഴ്ച , വിവരിക്കാനാവില്ല . കുറച്ചു നേരത്തേക്ക് എല്ലാവരും ഒന്നും മിണ്ടാനാകാതെ വിസ്മയിച്ചിരുന്നുപോയി . ഒരു റിഫ്രഷിങ് ട്രിപ്പ് വേണമെന്നു തോന്നുമ്പോൾ ആദ്യം പോകുക മണാലിയിലേക്കായിരിക്കും . പിന്നെ നമ്മുടെ വയനാടും വൈക്കവും . എന്തു സ്നേഹമാണെന്നോ വൈക്കത്തപ്പന്റെ നാട്ടുകാർക്ക് . നടക്കാനിറങ്ങുമ്പോൾ നമ്മളെ വിളിച്ച് വിശേഷം ചോദിക്കും . നിർബന്ധിച്ചു ചായയും വടയുമൊക്കെ കഴിക്കാൻ തരും … ’ നിമിഷ തന്റെ പുതിയ സിനിമയായ ‘ ഒരു കുപ്രസിദ്ധ പയ്യന്റെ ’ ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ സംഭവങ്ങൾ റെഡി–ഗോയുമായുള്ള ഷൂട്ടിങ്ങിനിടെ പങ്കുവച്ചു . വൈക്കം കായലിന്റെ പശ്ചാത്തലത്തിൽ തുടക്കക്കാരായ രണ്ടു നായികമാർ നിമിഷയും ഡാറ്റ്സൺ റെഡി–ഗോ എഎംടിയും ഒരുപോലെ തിളങ്ങി . ഒറ്റയ്ക്കു യാത്ര പോകാനാണ് ഏറ്റവും ഇഷ്ടം . കൂട്ടുകാരും വീട്ടുകാരും ഉണ്ടെങ്കിലും ഞാൻ എപ്പോഴും എന്റെ ലോകത്തായിരിക്കും . യാത്ര ആസ്വദിച്ച് , ഫോട്ടോ എടുത്ത് , ഡയറിയിൽ കുത്തിക്കുറിച്ച് വേറൊരു ലോകത്ത് … വല്ലപ്പോഴും ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിങ് , ഫോൺ ഇതൊന്നും പാഷൻ അല്ല . പൊതുവാഹന ഗതാഗതം ഉപയോഗിക്കാനാണിഷ്ടം . ബസിൽ , ട്രെയിനിലെ ലോക്കൽ കംപാർട്മെന്റിൽ ഒക്കെ പോകുന്നതാണ് കൂടുതൽ താൽപര്യം . യാത്രകളിൽ എന്തു സാഹസികതയും ചെയ്യാൻ നിമിഷ റെഡി . നിമിഷയോട് ബൈ പറഞ്ഞ് ‍ആ സാഹസികതയുടെ ഊർജം നിറച്ച് റെഡി–ഗോ ഞങ്ങളെയുംകൊണ്ട് ഒരു അഡാർ സ്ഥലത്തേക്ക് പറന്നു . എവിടെയാണന്നല്ലേ … ? വനിതാ ദിനം ഒരു ഓർമപ്പെടുത്തൽ … വെളുപ്പിന് എഴുന്നേൽക്കുന്നു വീട്ടുജോലികൾ തീർക്കുന്നു ഭർത്താവിനെയും മക്കളെയും അയയ്ക്കുന്നു . ഓടി പ്പിടഞ്ഞ് ജോലിക്കു വരുന്നു , വൈകിട്ട് ഓഫിസിൽനിന്നിറങ്ങി വീട്ടിലേക്കു വേണ്ട സാധനങ്ങളും വാങ്ങി കൂടണയുന്നു . പിന്നെയും അടുക്കള , വീട് , ഉറക്കം … അങ്ങനെ ലൈഫ് ബോറടിച്ചിരിക്കുന്ന വീട്ടമ്മമാർ , ഉദ്യോഗസ്ഥർ … ഇത് ഒരാളുടെ കഥയല്ല . ഒട്ടുമിക്ക വനിതകളുടെയും അവസ്ഥ ഇതൊക്കെത്തന്നെ . റിലാക്സ് ആകണം എന്നു തോന്നിയിട്ടില്ലേ ? ഇത്തവണത്തെ യാത്ര ഫാസ്റ്റ്ട്രക്കിന്റെ വനിതാ വായനക്കാർക്കുവേണ്ടിയാണ് … വീടും ഓഫിസുമായി തലേംകുത്തി നിൽക്കുന്നവർ ശരിക്കും തലേംകുത്തി നിന്നാലോ ? ചങ്കിടിപ്പ് കൂട്ടുന്ന , നിങ്ങളുടെ ധൈര്യം പരീക്ഷിക്കപ്പെടുന്ന ലോകം . എല്ലാം മറന്നു ചിരിച്ച് മറിഞ്ഞുവീഴാൻ ആഗ്രഹമില്ലേ … ? നേരെ വിടാം സാഹസികതയുടെ താഴ്‌വരയിലേക്ക് . ഒരു ദിനം നിങ്ങൾക്കായി ജീവിക്കൂ . ഓട്ടമാറ്റിക് ചിറകിലേറി പറക്കാം അദ്ഭുതങ്ങളും സാഹസികാനുഭവങ്ങളും സമ്മാനിക്കുന്ന മാസ്മരിക ലോകത്തേക്കാണ് ഫാസ്റ്റ്ട്രാക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത് . കോട്ടയത്തുനിന്നു പാല , തൊടുപുഴ റൂട്ടിലൂടെ അടിമാലിയിലേക്ക് … മഞ്ഞുടുപ്പു പുതച്ചുനിൽക്കുന്ന പ്രഭാതം . വളവും തിരിവും കൂടുതലാണെങ്കിലും കിടിലൻ റോഡ് . 1 . 0 ലീറ്റർ എൻജിൻ കരുത്തേകുന്ന റെഡി–ഗോ ഞങ്ങളെയുംകൊണ്ട് കുതിച്ചു . ഓട്ടമേറ്റഡ് ട്രാൻസ്മിഷൻകൊണ്ടുള്ള ഗുണം വനിതകൾക്കുതന്നെ . ഏതു സാഹചര്യത്തിലും കാർ ഓഫ് ആയി പോകില്ല . ഇടയ്ക്കിടെ ക്ലച്ച് ചവിട്ടി മിനക്കെടേണ്ട , ഗിയർ മാറ്റണ്ട . ലോങ് റൂട്ട് ഡ്രൈവിങ് നന്നായി ആസ്വദിക്കാം . യാത്രയ്ക്കിടയിൽ ഏറ്റവും ഇഷ്ടം തോന്നിയതെന്തെന്നോ ? ബാക്ക് സീറ്റിൽ ചുരുണ്ടുകൂടിയുള്ള ഉറക്കം ! നല്ല സുഖം . മലയോര പാതയായിട്ടും പിൻസീറ്റ് യാത്ര ഒട്ടും മടുപ്പിച്ചില്ല . അങ്ങനെ എല്ലാം മറന്ന് ആഘോഷിക്കാൻ റെഡി–ഗോ എഎംടിയുമായി ഞങ്ങൾ ചെന്നെത്തിയതും ആനച്ചാലിലെ വണ്ടർ വാലിയിലേക്കാണ് . ഡാറ്റ്സണിന്റെ കുട്ടിത്താരം യാത്രയിൽ പൊളിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . കൗതുകങ്ങളുടെ വാലീീീീ … സിനിമയിലെ സാഹസിക പ്രകടനങ്ങൾ കാണുമ്പോൾ നാം അറിയാതെ രോമകൂപങ്ങൾ എണിറ്റുനിന്നിട്ടില്ലേ ? അത്തരം പ്രകടനങ്ങൾ ചെയ്തുനോ ക്കിയാലോ . ആ ത്രിൽ പറഞ്ഞറിയിക്കാൻ കഴിയില്ല . അഞ്ചര ഏക്കറിൽ നാൽപത്തിയഞ്ചോളം റൈഡുകളുണ്ട് ഇവിടെ . ഓരോ റൈഡും ഓരോ അനുഭവമാണ് സമ്മാനിക്കുക . എല്ലാ പ്രായക്കാർക്കും എൻജോയ് ചെയ്യാം . ഞങ്ങൾ വണ്ടർ വാലിയിലെത്തിയപ്പോൾ ഉത്തരേന്ത്യയിലാണോ എന്നൊരു സംശയം . എവിടെ നോക്കിയാലും ഭായീസ് ആൻഡ് ബഹൻസ് . മൈലാഞ്ചിയുടെ മൊഞ്ചുമാറാത്ത സുന്ദരിക്കുട്ടികൾ … ഫുൾ നോർത്ത് ഇന്ത്യൻ കപ്പിൾസ് . മൂന്നാറിലെ ഹണിമൂൺ ട്രിപ്പിനിടയ്ക്ക് കുറച്ച് അഡ്വഞ്ചർ വേണ്ടേ ? പിന്നെ റൈഡ് ഓപ്പറേറ്റർമാരിൽ മിക്കവരും ഭായീസ് തന്നെ . മുറി ഹിന്ദിയൊക്കെ അറിയുമെങ്കിൽ പൊളിച്ചു ! വാലിയിലേക്കു വരുമ്പോൾ സാരി , സ്കർട്ട് , മുണ്ട് , ലോങ് കുർത്ത പോലുള്ള വേഷങ്ങൾ ഒഴിവാക്കുക . ജീൻസും ടീ–ഷർട്ടുമാണ് ഏറ്റവും അനുയോജ്യം . ചപ്പൽ , ഹീൽസ് , ചെരുപ്പ് എന്നിവയും വേണ്ട . ഷൂസ് ധരിക്കുക . തലേംകുത്തി … തലേംകുത്തി … ടീവീലൊക്കെ കണ്ടിട്ടില്ലേ , കയറിൽ തൂങ്ങി മറുകര ചെല്ലുന്നത് . സേഫ്ടി ബെൽറ്റ് ഒക്കെ ധരിച്ച് ചാടാൻ റെഡിയായി നിൽക്കുമ്പോൾ താഴോട്ടു നോക്കണം . ദേ കിടക്കുണു … പാറക്കൂട്ടങ്ങളും നീർച്ചാലുമൊക്കെയായി കാടുപിടിച്ചുകിടക്കുന്ന കൊക്ക . അപ്പോൾ പേടി കൂടും . നെഞ്ചിനകത്തെ ഡും ഡും ശബ്ദം ഉറക്കെ കേൾക്കാം . അവസാന സ്റ്റെപ്പിൽ ഇറങ്ങിനിൽക്കാൻ ഹിന്ദിക്കാരൻ ഭായി പറയും . സഹസഞ്ചാരിയുടെ കൈ മുറുകെ പിടിച്ച് , ഒരു കൈകൊണ്ട് കയറിൽ തൂങ്ങി , ഒറ്റത്തള്ള് . ഹുേേേേറേ …… ആദ്യത്തെ അഡാർ ഐറ്റം തന്നെ നമ്മളെ രോമാഞ്ചപുളകിതരാക്കും . അടുത്തത് മലയിറക്കം . കയറിൽ തൂങ്ങിപ്പിടിച്ച് കുത്തനെയുള്ള പാറ ഇറങ്ങണം . താഴോട്ടുനോക്കിയാൽ തലകറങ്ങുമെങ്കിലും ശരീരം പാറയ്ക്കു സമാന്തരമായി പിടിച്ച് ഇറങ്ങുക . അതിസാഹസികമായ രണ്ട് ടാസ്കുകൾ പൂർത്തിയായാൽ അൽപം റെസ്റ്റ് . വട്ടംകറങ്ങിവരുന്ന കാറ്റു നിറച്ച നീണ്ട തൂണിന്റെ തട്ടുകൊള്ളാതെ നോക്കുന്നതാണ് അടുത്ത പരിപാടി . കാറ്റു നിറച്ച ബലൂൺ മെത്തയിൽ നിൽക്കുക . തൂൺ കറങ്ങുന്നതനുസരിച്ച് നമ്മൾ ചാടിയും കുനിഞ്ഞും ഒഴിഞ്ഞുമാറണം . സ്പീഡ് കൂടുന്നതനുസരിച്ച് ചാട്ടവും വേഗത്തി ലാകണം . ഒഴിഞ്ഞുമാറൻ താമസിച്ചാൽ തലയുംകുത്തി ബെഡിൽ വീഴും . ചിരിച്ചു മറിഞ്ഞ് രസിക്കാം . കുട്ടികൾക്കും മുതിർന്നവർക്കുമായി ഇഷ്ടംപോലെ റൈഡുകൾ . കാർ റേസിങ് , ബുൾ റൈഡ് , ബൗളർ റോളർ , ആൻഗ്രി ബേഡ്സ് , അമ്പും വില്ലും , പെയിന്റ് ബാൾ ഷൂട്ട് , ഹോഴ്സ് റൈഡിങ് , ബാസ്കറ്റ് ബോൾ , കുട്ടികൾക്കായി കളിതീവണ്ടി എന്നിങ്ങനെ ലൈറ്റ് ഐറ്റംസും പരീക്ഷിക്കാം . അതുകഴിഞ്ഞ് കമാൻഡോകളെപ്പോലെ നെറ്റിൽ വലിഞ്ഞുകേറുക , തൂക്കിയിട്ട ടയറുകളിലൂടെ കയറിൽ തൂങ്ങി നടക്കുക , മരക്കട്ടകളിൽ ബാലൻസ് ചെയ്തുള്ള നടത്തം ഒത്തിരി പ്രയാസപ്പെടുത്തും . ബാലൻസ് കിട്ടാൻ വിഷമ മാണ് . കാലു തെറ്റിയാൽ തൂങ്ങിക്കിടക്കേണ്ടിവരും . ധൈര്യമുണ്ടോ ഈ സൈക്കിളോടിക്കാൻ … ?സൈക്കിളോ … ? സോ … സിംപിൾ!ഒറ്റ കൈകൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് മറ്റേ കൈകൊണ്ട് കയറിൽ പിടിച്ച് സൈക്കിൾ ചവിട്ടുക . ഇതൊക്കെ ഈസിയല്ലേ എന്നു പറയാൻ വരട്ടെ … ഈ സർക്കസ് ഒക്കെ ആകാശത്ത് വലിച്ചുകെട്ടിയ കമ്പിയിലൂടെയാണ് ചെയ്യേണ്ടത് . അങ്ങോട്ടോ ഇങ്ങോട്ടോ ചരിഞ്ഞാൽ … ശേഷം ഫോട്ടോയിൽ . വോക്കിങ് … വോക്കിങ് … നടത്തം പരീക്ഷിക്കുന്ന കുറെ റൈഡുകളുണ്ട് . ബട്ട് , നടത്തമെല്ലാം കാട്ടിലേക്കു വലിച്ചു കെട്ടിയ ഒറ്റക്കമ്പിയിലൂടെയോ ചെറിയ തകിടു തൂക്കുപാലത്തിലൂടെയോ ആകും . താഴെ കുളമോ കൊക്കയോ ആയിരിക്കും . ആദ്യമൊക്കെ ധൈര്യം തോന്നുമെങ്കിലും ഒത്ത നടുക്കെത്തുമ്പോൾ നെഞ്ചിനകത്തൊരു കാളൽ . കമ്പി കുലുങ്ങുമ്പോൾ കൈകാലുകൾ കുഴയുന്നതുപോലെ തോന്നും . പേടിക്കരുത് . നമ്മുടെ പാവം സൈനികരെല്ലാം ഇതൊക്കെ ഈസിയായി ചെയ്യുന്നത് കണ്ടിട്ടില്ലേ … ? അതീവ ജാഗ്രതയോടെ മാത്രമേ ഈ നടത്തമെല്ലാം പൂർത്തിയാക്കാനാവൂ . ഓരോ ടാസ്കും പൂർത്തിയാക്കി വരുമ്പോൾ നമ്മളെക്കുറിച്ചൊരു അഭിമാനമൊക്കെതോന്നും . ധൈര്യം , കാര്യശേഷി , ഏകാഗ്രത , ഒരു പ്രശ്നം മുന്നിലെത്തുമ്പോഴുള്ള സമീപനം , ശാരീരിക ക്ഷമത എല്ലാം ഇവിടെ തിരിച്ചറിയാം . ‌ വവ്വാൽ ക്രോസിങ് വവ്വാലിനെപ്പോലെ കയറിൽ തൂങ്ങിപ്പിടിച്ചുള്ള റിവർ ക്രോസിങ് . ശരിക്കും നമ്മൾ അതിൽ തൂങ്ങിക്കിടക്കണം . സിനിമയിൽ കണ്ടിട്ടുള്ളതുപോലെ കയർ പിടിച്ചുപിടിച്ച് അങ്ങേയറ്റംവരെ എത്തി തിരികെ വരുക . കുട്ടീസ്‌സ്‌സ് …… സോൺ കുട്ടികൾക്കു മാത്രമായി പ്രത്യേക വിഭാഗമുണ്ട് . അൽപം മുതിർന്ന കുട്ടികൾക്ക് ബോട്ടിങ് , പേടിച്ചു കരയാനായി ‘ പ്രേത വീട് ’ , പാമ്പ് വിഴുങ്ങാൻ വരുന്ന 12 ഡി തിയറ്റർ , കിഡ്സ് പ്ലെ ഏരിയ , ഊഞ്ഞാൽ , കളി വണ്ടി … തിമിർക്കാൻ ഇതൊക്കെ ധാരാളം . വീണേ … ഉരുണ്ടുവീണേ … കുളത്തിലെ വാട്ടർ സോർബ് ബോൾ … ഇരുവശവും കർട്ടൻ കെട്ടിമറച്ച എയർ ബോൾ . അകത്ത് നമ്മൾ ബാലൻസ് ചെയ്ത് നടക്കുന്നതിനനുസരിച്ച് ബോൾ വെള്ളത്തിലൂടെ മുന്നോട്ടുരുളും . സ്പീഡ് കൂടുന്നതനുസരിച്ച് ഓട്ടത്തിന്റെ വേഗം കൂടിയില്ലെങ്കിൽ ദാ … കിടക്കുണു താഴെ . തലേംകുത്തി മറിഞ്ഞു വീഴും . ചിരിച്ചു ചിരിച്ച് കുഴയും … ടാസ്കുകളെല്ലാം പൂർത്തിയാകുമ്പോഴേക്കും വണ്ടർ വാലിയുടെ ഏറ്റവും താഴെ എത്തിയിട്ടുണ്ടാകും . ഇളനീരൊക്കെ കുടിച്ച് ജീപ്പ് സഫാരി നടത്തി മുകളിലെത്താം . ഇതിനായി ഫോർവീൽ ഡ്രൈവ് ജീപ്പും സജ്ജീകരിച്ചിട്ടുണ്ട് . സാധാരണ അമ്യൂസ്മെന്റ് പാർക്കിൽ പോകുന്നതിലും വ്യത്യസ്തമായി എന്തെങ്കിലുമൊക്കെ ചെയ്യുന്നതിലല്ലേ രസം . മരവിച്ചിരിക്കുന്ന മനസ്സും ശരീരവും ഉണർത്തുക . ചിന്തകൾക്കു വിടപറഞ്ഞ് ദിവസം മുഴുവൻ ആഘോഷിക്കുക . ഓർമിക്കാനായി സാഹസികതയുടെ ഒരുദിനം സമ്മാനിച്ച വണ്ടർവാലിയോടു വിടപറഞ്ഞ് ഞങ്ങൾ വീണ്ടും റെഡി–ഗോയുടെ ചിറകിലേറി . ഇരുളിനെ കീറിമുറിച്ച് റെഡി–ഗോ എഎംടി കോട്ടയം ലക്ഷ്യമാക്കി പാഞ്ഞൂ … റൂട്ട് കോട്ടയം – പാല – തൊടുപുഴ – നേര്യമംഗലം – അടിമാലി – ആനച്ചാൽ . അടുത്ത സ്ഥലങ്ങൾ : മൂന്നാർ , ചീയപ്പാറ വെള്ളച്ചാട്ടം , പൊന്മുടി ഡാം നോട്സ് എല്ലാ റൈഡുകളും സുരക്ഷിതമാണ് . റൈഡിങ് ഇൻസ്ട്രക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കുക . കൊച്ചു കുട്ടികളെ എല്ലാ റൈഡുകളിലും കയറ്റരുത് . ബിപിയുള്ളവർ , ഹൃദ്രോഗികൾ , ഗർഭിണികൾ , ശാരീരിക വൈകല്യമുള്ളവർ തുടങ്ങിയവർ സാഹസിക റൈഡുകളിൽനിന്നു വിട്ടുനിൽക്കുക . പാർക്കിനകത്ത് റസ്റ്ററന്റും സോഫ്റ്റ് ഡ്രിങ്ക്സ് കോർണറും ഉണ്ട് . രാവിലെ 8 . 30 മുതൽ 6 . 30 വരെയാണ് പ്രവൃത്തി സമയം . ഏപ്രിൽ , മേയ് മാസങ്ങൾ സീസൺ ആണ് . മുൻകൂട്ടി ബുക്ക് ചെയ്യാം . ഫീസ് ഒരാൾക്ക് ₨ 1000 <വെബ്സൈറ്റ് ലിങ്ക്> .
false
2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ' ചലച്ചിത്ര നാടക അഭിനേത്രിയാണ് ഷവോലി മിത്ര ' . ഋത്വിക്ഘട്ടക്കിന്റെ ജുക്തി ടാക്കോ ഗപ്പോ എന്ന ചിത്രത്തിലഭിനയിച്ചു . ബംഗാളി നാടക രംഗത്തെ പ്രശസ്തരായ ശംഭു മിത്രയുടെയും തൃപ്തി മിത്രയുടെയും മകളാണ് .
false
ഗ്രാമത്തില്‍ കൃഷി ചെയ്യാന്‍ വെള്ളമില്ല , ശരിയാംവിധം അലക്കാനും കുളിക്കാനും കുടിക്കാനും വെള്ളമില്ല . എന്തുചെയ്യും ? ഈ ഗ്രാമവും അനുഭവിച്ചുപോരുന്ന പ്രശ്നമായിരുന്നു . ഒടുവില്‍ അവിടെയുള്ള ഇരുന്നൂറ്റിയമ്പത് സ്ത്രീകള്‍ ചേര്‍ന്ന് അതിനൊരു പരിഹാരം കണ്ടെത്തി . അവര്‍ , ജലക്ഷാമം പരിഹരിക്കുന്നതിനായി മല തുരന്ന് ഗ്രാമത്തിലുള്ള ഒരു കുളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള വഴിയൊരുക്കി . വെള്ളത്തിന് ഒഴുകാന്‍ തടസമുണ്ടായിരുന്നയിടത്തെ കല്ലുകളും പാറകളുമെല്ലാം നീക്കം ചെയ്തു . മധ്യപ്രദേശിലെ ഗ്രാമത്തിലെ സ്ത്രീകളാണ് ജലദൗര്‍ലഭ്യം പരിഹരിക്കാനായി മുന്നിട്ടിറങ്ങിയത് . പതിനെട്ട് മാസങ്ങള്‍ കഠിനമായി ജോലി ചെയ്തിട്ടാണ് ഈ സ്ത്രീകള്‍ക്ക് ഗ്രാമത്തിലേക്ക് വെള്ളത്തിന് വഴിയൊരുക്കാനായി മല തുരക്കാനായത് . കുളത്തിലേക്ക് വെള്ളമിറങ്ങുന്നതിനായി സ്ത്രീകളെല്ലാം ചേര്‍ന്ന് മല തുരക്കുകയായിരുന്നു . കുറേക്കാലമായി ഈ ഗ്രാമം ജലക്ഷാമം അനുഭവിച്ചുപോരുകയായിരുന്നു . '' കാട്ടില്‍ വെള്ളമുണ്ടായിരുന്നു . എന്നാല്‍ , അത് ഗ്രാമത്തിലേക്കെത്തുന്നില്ലായിരുന്നു . അതിന് ഒഴുകിയെത്താന്‍ തടസങ്ങളുണ്ടായിരുന്നു . അത് നീക്കുകയും അതിന് ഒഴുകി ഗ്രാമത്തിലെ കുളത്തിലേക്കെത്താനുള്ള വഴി നിര്‍മ്മിക്കുകയും ചെയ്യേണ്ടി വന്നു . അതിനായി മല തുരക്കുകയായിരുന്നു '' -സ്ത്രീകളിലൊരാളായ ബിബിത രജ്‍പുത് എഎന്‍ഐ -യോട് പറയുകയുണ്ടായി . '' ഇവിടെ ജലക്ഷാമമുണ്ടായിരുന്നു . അത് പരിഹരിക്കാന്‍ ഞങ്ങള്‍ സ്വയമേവ തന്നെയാണ് ഇത് ചെയ്തത് . ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല . ഞങ്ങളുടെ കന്നുകാലികളും വളരെയധികം ബുദ്ധിമുട്ടിലായിരുന്നു . അങ്ങനെ 250 സ്ത്രീകള്‍ ചേര്‍ന്നാണ് കുളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള വഴി മല തുരന്നുണ്ടാക്കിയത് . ഈ ജോലി തീര്‍ക്കുന്നതിനായി പതിനെട്ട് മാസങ്ങളാണ് ഞങ്ങളെടുത്തത് . '' -പ്രദേശത്ത് താമസിക്കുന്ന വിവിതാബായി അദിവാസി പറഞ്ഞു . '' കഴിഞ്ഞ 18 മാസങ്ങളായി ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ ഗ്രാമത്തില്‍ വെള്ളമെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു . അവര്‍ മല തുരക്കുകയും വെള്ളത്തിനെത്തിച്ചേരാനുള്ള വഴിയൊരുക്കുകയും ചെയ്തു . വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കിക്കൊണ്ട് വഴിയില്‍ നിന്നിരുന്ന വലിയ കല്ലുകളും മറ്റും അവര്‍ മാറ്റുകയുണ്ടായി . ഗ്രാമവാസിയായ രാം രത്തന്‍ സിങ് രജപുത് പറയുന്നു . ഗ്രാമത്തിലേക്ക് ജലമെത്തിക്കാനുള്ളതിന്‍റെ പ്രാഥമികലക്ഷ്യം കൃഷിക്കും കന്നുകാലികള്‍ക്കും സഹായകമാക്കുക എന്നതായിരുന്നു . ഏതായാലും ഈ സ്ത്രീകളുടെ ദൃഢനിശ്ചയത്തിനും കഠിനപ്രയത്നത്തിനും ശേഷം മല തുരക്കുകയും കുളത്തിലേക്ക് വെള്ളമൊഴുകാനുള്ള വഴി രൂപപ്പെടുകയും ചെയ്തിരിക്കുകയാണ് . ലോംഗി ഭുയന്‍ നേരത്തെ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഇതുപോലെ കഠിനപ്രയത്നത്താല്‍ കനാല്‍ നിര്‍മ്മിച്ചയാളാണ് ബീഹാറിലെ കോതിലാവ സ്വദേശി ലോംഗി ഭുയന്‍ . മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ സ്വന്തം കൈകൊണ്ട് തന്നെ വെട്ടിയുണ്ടാക്കിയ ഈ കര്‍ഷകന്‍ നേരത്തെ വാര്‍ത്തയായിരുന്നു . ജലക്ഷാമത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഗ്രാമത്തിലെ പലരും അവിടം വിട്ടുപോയെങ്കിലും അദ്ദേഹം മാത്രം അവിടെ തുടരുകയായിരുന്നു . ഒടുവില്‍ ജലക്ഷാമം പരിഹരിക്കാനും അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി . കാലികളെ മേയ്ക്കാനായി അടുത്തുള്ള കുന്നുകളിലേക്ക് പോകുന്ന അദ്ദേഹം കാലികളെ മേയാന്‍ വിട്ടശേഷം കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു . കൈക്കോട്ട് ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം . കൃഷിയും കാലിവളര്‍ത്തലുമായി ജീവിച്ചിരുന്ന ഗ്രാമവാസികള്‍ പലപ്പോഴും ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയിരുന്നു . അതിനാണ് ലോംഗിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഹാരം കണ്ടത് . അന്ന് ലോംഗിയെ അഭിനന്ദിച്ച് ഒരുപാടുപേര്‍ രംഗത്തെത്തിയിരുന്നു . മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ മഹീന്ദ്ര അദ്ദേഹത്തിന് ഒരു ട്രാക്ടര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു . ​ .
false
എക്സ്11 നുവേണ്ടി രൂപകൽപ്പനചെയ്തിട്ടുള്ള ഒരു ടൈലിംഗ് വിന്റോ മാനേജരാണ് ഐ3 . ഡബ്ലിയുഎംഐഐ എന്ന വിന്റോ മാനേജരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഐ3 എഴുതിയത് . സി പ്രോഗ്രാമിംഗ് ഭാഷയിലാണ് ഈ വിന്റോ മാനേജർ എഴുതപ്പെട്ടിട്ടുള്ളത് . ടൈലിംഗ് , സ്റ്റാക്കിംഗ് , ടാബിംഗ് എന്നീ തരങ്ങളിൽ ഇതിൽ വിന്റോകൾ ക്രമീകരിക്കാൻ സാധിക്കും . ഇത് ഐ3 സ്വതേ ചെയ്യുന്നതാണ് . ടെക്സ്റ്റ് ഫയലുകൾ ഉപയോഗിച്ച് ഐ3 ന്റെ കോൺഫിഗറേഷനുകൾ ഉണ്ടാക്കുവാനും തിരുത്താനും സാധിക്കും . വിവിധ പ്രോഗ്രാമിംഗ് ഭാഷകളുപയോഗിച്ച് ഐ3 ലേക്ക് കൂടുതൽ ഫീച്ചറുകൾ ചേർക്കാം . ഇതിനായി യുണിക്സ് ഡൊമെയിൻ സോക്കറ്റും ജെസണും അടിസ്ഥാനമായ ഐപിസി ഇന്റർഫേസ് ഉപയോഗിക്കുന്നു . യെ പോലെ ഐ3 യും വൈ യോട് ചേർന്നു നിൽക്കുന്ന ക്രമീകരണ സംവിധാനം ഉപയോഗിക്കുന്നു . സ്വതേ ഒരു വിന്റോ ഫോക്കസ് ചെയ്യാൻ മോഡ് 1 കീ യുടെ കൂടെ വലതുവശത്തെ ഹോം റോ കീകളും ഉപയോഗിച്ച് ആണ് ചെയ്യുന്നത് . ഇവയ്ക്ക് പകരം ആരോ കീകളും ഉപയോഗിക്കാം . വിന്റോകളെ സ്ഥാനമാറ്റം നടത്താൻ ഇതോട് കൂടി ഷിഫ്റ്റ് കൂടി അമർത്തിയാൽമതി .
false