content
stringlengths 11
395k
⌀ | is_valid
bool 1
class |
---|---|
ഇന്ന് കണ്ടു തീർത്തില്ലെങ്കിൽ നെറ്റ്ഫ്ലിക്സിലും ആമസോണിലുമുള്ള സിനിമയും സീരീസും നാളെ ആത്മഹത്യ ചെയ്യുമെന്ന് വെളിപാടുണ്ടായ പോലെയാണ് കഴിഞ്ഞ എട്ടു മാസമായി ഇടവേളയില്ലാതെ പടം കണ്ടുകൊണ്ടിരിക്കുന്നത് . കണ്ണിമ ചിമ്മാതെ അത്യധികം ആത്മാർഥതയോടെ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉച്ചഭക്ഷണത്തിനായി അമ്മയുടെ വിളി എത്തുന്നത് . സിനിമ കാണുന്ന പോലെ സുഖമുള്ള മറ്റൊരു ഏർപ്പാടാണ് ഭക്ഷണം കഴിക്കുന്നതെന്നുള്ളതിനാൽ ശബ്ദമില്ലാതെ കസേര വലിച്ചിട്ട് ഊൺമേശക്ക് മുന്നിൽ ഹാജരായി . പതിവിനുവിപരീതമായി നിരത്തി വച്ച പച്ചക്കറികളിൽ നോക്കി അന്ധാളിച്ചിരിക്കുമ്പോഴാണ് ഇനി നവമി പൂജ കഴിയുന്നവരെ വീട്ടിൽ പച്ചക്കറി മാത്രം മതിയെന്ന അമ്മയുടെ പ്രഖ്യാപനം എത്തുന്നത് . ഈ കഴിഞ്ഞ എട്ടു മാസം നാം എത്രമാത്രം മാറിയിരിക്കുന്നു എന്നറിയണമെങ്കിൽ ഇന്നത്തെ ദിവസമേതെന്നു തെറ്റാതെ പറയാൻ സാധിക്കുമോ എന്ന് സ്വയം ചോദിച്ചാൽ മതി . കാലം കടന്നു പോകുന്നതിനൊപ്പം കൈ വിടാതെ സൂക്ഷിക്കേണ്ടിയിരുന്ന പലതും നാം വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞിരിക്കുന്നു . ഒരു അഞ്ചു വർഷം മുൻപേ ആയിരുന്നെങ്കിൽ പൂജ തുടങ്ങുന്ന ദിവസം മറ്റാരേക്കാൾ മുൻപേ എന്റെ ഓർമയുടെ കലണ്ടർ നവമി കാലത്തെ ഓർത്തുവച്ചേനെ . ആ കാലത്ത് നവമി പൂജയോളം വരുന്ന വലിയ ആഘോഷങ്ങളൊന്നും ഞങ്ങൾ കുട്ടികൾക്ക് വേറെയുണ്ടായിരുന്നില്ല . പൂജ തുടങ്ങുന്ന ഒരാഴ്ച മുന്നേ അവധി കിട്ടുന്ന ആ രണ്ടു ദിവസം എന്തൊക്കെ ചെയ്യാമെന്ന കണക്കുകൂട്ടലിൽ ആയിരിക്കും . പുസ്തകം പൂജക്ക് വയ്ക്കുന്ന വൈകുന്നേരങ്ങളിൽ അവസാന പീരീഡ് ഹോംവർക്ക് കുറിച്ചിടാൻ പറയുന്ന അധ്യാപകർക്ക് മുന്നിൽ ‘ ‘ പൂജക്ക് ഞങ്ങൾ പുസ്തകം തൊടില്ല സാറേ … ’ ’ എന്ന് പറയുന്നതിൽ പരം സന്തോഷം മറ്റെന്താണുള്ളത് . കണക്കിന്റെയും സയൻസിന്റെയും പിടിയിൽ നിന്നുള്ള ആ രണ്ടു ദിവസത്തെ പരോളിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി ബാഗുമെടുത്തു വീട്ടിലേക്കോടുന്നത് എന്നും ഓർമകളിലെ മരുപ്പച്ചയാണ് . സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ പിന്നെ കുളിച്ചു പുസ്തകം പൊതിയേണ്ട തിരക്കാണ് . വീട്ടിലെ മുതിർന്ന കുട്ടി എന്ന നിലയിൽ ഏട്ടനാണ് പുസ്തകം പൊതിയേണ്ട ചുമതല . എന്റെ പുസ്തക പൊതിയിൽ അവൻ നൂൽ ചുറ്റിയത് ശരിയായില്ലെന്നും പേപ്പർ മടക്കിയതിൽ ചുളിവ് വന്നെന്നുമുള്ള പരാതിയിൽ ഒടുവിൽ എന്റെ പുസ്തക പൊതി അച്ഛന്റെ കയ്യിൽ തന്നെ വന്നു ചേരും . ഏതൊക്കെ പുസ്തകങ്ങൾ പൂജക്ക് വെക്കണമെന്ന ആലോചന ചെന്നെത്തുന്നത് മലയാളം ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും ഞാൻ നന്നേ പരാജയമാണെന്ന തിരിച്ചറിവിലാണ് . പക്ഷേ ഏറ്റവും ഇഷ്ടമുള്ള മലയാളം മാറ്റി വയ്ക്കുന്നതെങ്ങനെയെന്ന വിഷമത്തിൽ ഒടുവിൽ 10 വിഷയങ്ങളുടെയും ടെക്സ്റ്റ് ബുക്ക് പൊതിക്കുള്ളിലാക്കി അച്ഛൻ പരിഹാരം കാണും . പേരെഴുതാനുള്ള മാർക്കർ പെന്നിനും പശക്കും നൂലിനുമൊക്കെയായി അപ്പോഴേക്കും നൂറു തവണ അടുത്ത വീടുകളിലേക്ക് ഓട്ടം കഴിഞ്ഞിരിക്കും . അടുത്ത വീട്ടിലെ കുട്ടികളെയും കൂട്ട് വിളിച്ച് ഭാരമുള്ള എന്റെ പുസ്തക പൊതിയുമായി അമ്പലത്തിൽ എത്തുമ്പോഴേക്കും അമ്പലത്തിലെ തിണ്ണ നിറയെ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും . കൂട്ടത്തിൽ ഏറ്റവും വലിയ പുസ്തക പൊതി നോക്കി ഇത്രയും വലിയ പുസ്തകത്തിന്റെ ഉടമയെ കണ്ടു പിടിക്കാൻ ഞങ്ങൾക്ക് വല്ലാത്തൊരു ആവേശമാണ് . ഇനി വരും ദിവസങ്ങളിൽ തെണ്ടി നടക്കാതെ നാലക്ഷരം പഠിക്കെന്ന ഉപദേശവുമായി ആരും വരാനിടയില്ലെന്ന വസ്തുത തെല്ലൊന്നുമല്ല ഞങ്ങളെ സന്തോഷിപ്പിച്ചിരുന്നത് . എന്നാൽ പ്രതീക്ഷക്കു വിപരീതമായാണ് ആ ദിവസങ്ങളിൽ കാര്യങ്ങൾ നടക്കുന്നത് . വെറുതെ പോലും പത്രം തുറന്നു നോക്കാത്ത എനിക്ക് ആ ദിവസങ്ങളിൽ പത്രം തുടങ്ങി പോസ്റ്റിൽ ഒട്ടിച്ചു വച്ച സിനിമാ പോസ്റ്റർ വരെ ഓടി പിടിച്ചു വായിക്കാൻ വല്ലാത്തൊരു വ്യഗ്രതയാണ് . ബിസ്ക്കറ്റ് കവറിന്റെ പേര് വായിച്ചാൽ പോലും ചേച്ചി പുസ്തകം പൂജക്ക് വച്ചതിന്റെ ഫലം പോയെന്നു ഭീക്ഷണിപ്പെടുത്തിയിരുന്ന അനിയത്തിമാരും , ടിവിയിലെ എഴുത്തുകൾ പോലും വായിക്കില്ലെന്നു ചട്ടം കെട്ടിയ ഏട്ടനും ആ ദിവസങ്ങളിലെ എന്റെ സമാധാനത്തെ തല്ലികെടുത്തി . മഹാനവമി ദിവസം ആദ്യാക്ഷരം കുറിക്കാൻ അമ്പലത്തിലെത്തുന്ന പിള്ളേരുടെ കണക്കെടുത്തും അവിലും മലരും കരിമ്പും നെയ്യും ചേർത്ത് തയ്യാറാക്കുന്ന പ്രസാദം മത്സരിച്ചു കഴിച്ചും ആ വർഷത്തെ പഠനത്തിൽ നിന്നുള്ള പരോളിന് അന്ത്യം കുറിക്കും . വൈകി പുസ്തകം തിരിച്ചെടുത്താൽ അത്രയും സമയം വായിക്കേണ്ടല്ലോ എന്ന ചിന്തയിൽ അമ്പലത്തിൽ നിന്നും അവസാനം പുസ്തകം വാങ്ങാൻ പോകുന്ന ആൾക്കാർ ഞാനും ചേട്ടനുമാണ് . പക്ഷേ ഇന്നിപ്പോൾ ഈ നവമി കാലത്ത് ഓർത്തെടുത്തു കീബോർഡിനാൽ കുറിച്ചിടുന്നു ചില ഓർമകളായി ആ കാലം മാറുമെന്ന് ഒരിക്കലും കരുതിയില്ല . ഇന്നിപ്പോൾ അനാവശ്യമെന്നു നമുക്ക് തോന്നുന്ന ചില ആചാരങ്ങൾ പോലും നമ്മുടെയെല്ലാം കുട്ടികാലത്തെ എത്രമേൽ മനോഹരമാക്കിയിരുന്നു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു . ഓൺലൈൻ ക്ലാസിലിരുന്ന് അറ്റെൻഡൻസ് മാർക്ക് ചെയ്ത് ഇൻസ്റ്റയിലേക്ക് വിരലോടിക്കുന്ന ഇനി വരുന്ന കുട്ടികൾക്ക് മുന്നിൽ ഓർമകളിലെ നവമികാലത്തെ എങ്ങനെയാണ് ഞാൻ ചേർത്തുവെക്കേണ്ടത് … .
| false |
മഞ്ഞുമൂടിയ ആർട്ടിക് മേഖല പശ്ചാത്തലമാക്കി കഥയൊരുക്കിയ ത്രില്ലർ സീരീസിന്റെ ചിത്രീകരണത്തിനായാണ് പ്രശസ്ത ഹോളിവുഡ് താരം കോളിൻ ഫാരൽ അടങ്ങുന്ന സിനിമാസംഘം ആർട്ടിക്കിലെത്തിയത് . സ്പെഷൽ എഫക്റ്റ്കളിലൂടെയും സെറ്റ് ഇടുന്നതിലൂടെയും ധ്രുവ പ്രദേശത്തിന്റെ സ്വാഭാവികത കൃത്യമായി ചിത്രീകരിക്കാനാവില്ല . അതുകൊണ്ടാണ് സംഘം ഷൂട്ടിങ് ആർട്ടിക്കിൽ തന്നെയാക്കാമെന്ന് തീരുമാനിച്ചത് . എന്നാൽ മഞ്ഞുതേടി ആർട്ടിക്കിലെത്തിയ സിനിമാ സംഘത്തിന്റെ എല്ലാ പ്രതീക്ഷയും അക്ഷരാർഥത്തിൽ തകർന്നു . മഞ്ഞുരുക്കം മൂലം ധ്രുവപ്രദേശത്തിന്റെ സ്വാഭാവികതയാകെ നഷ്ടപ്പെട്ട നിലയിലായ കാഴ്ചയാണ് അവരെ കാത്തിരുന്നത് . പത്തൊമ്പതാം നൂറ്റാണ്ടിൽ തിമിംഗലവേട്ടയ്ക്കായി പോകുന്ന ഒരു കപ്പലിലെ ഭീതിജനകമായ ജീവിതത്തിന്റെ കഥ പറയുന്ന ത്രില്ലർ സീരീസിന് ദ നോർത്ത് വാട്ടർ എന്നാണ് പേരിട്ടിരിക്കുന്നത് . ആർട്ടിക് മേഖലയിൽ സ്വാഭാവികമായും കനത്ത മഞ്ഞു പാളികളുണ്ടാവുമെന്ന് കരുതിയ സംഘത്തിന് മഞ്ഞു തേടി വടക്കു ദിക്കിലേക്ക് ഏറെദൂരം സഞ്ചരിക്കേണ്ടി വന്നതായി എക്സിക്യൂട്ടീവ് ഓഫിസർമാരിൽ ഒരാളായ ഹകാൻ കൗസെറ്റ പറയുന്നു . മരുഭൂമിയിൽ മണൽ തേടി നടക്കേണ്ടി വരുന്നതിന് സമാനമായ അവസ്ഥയായിരുന്നു അത് . ആർട്ടിക്കിന്റെ ഈ ദുരവസ്ഥ സിനിമാ സംഘത്തെ അമ്പരപ്പിച്ചതായും അദ്ദേഹം പറയുന്നു . ഒടുവിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അത്ര ഉൾപ്രദേശങ്ങളിലേക്കു പോയപ്പോഴാണ് സംഘത്തിന് കനത്ത മഞ്ഞുപാളികൾ കണ്ടെത്താനായത് . ഏതാനും വർഷങ്ങൾക്കു മുൻപ് ഇതായിരുന്നില്ല ആർട്ടിക്കിലെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഏതുഭാഗത്ത് ചിത്രീകരണം നടത്തണമെന്ന സംശയമേ അക്കാലങ്ങളിൽ ഉണ്ടായിരുന്നുള്ളൂ . എന്നാൽ ഇപ്പോൾ നേരെമറിച്ച് മഞ്ഞുള്ള ഭാഗം എവിടെയാണോ അവിടെ പോയി ഷൂട്ടിങ് നടത്തണം എന്ന നിലയിലായി ഇവിടുത്തെ അവസ്ഥ . ആഗോളതാപനം എത്രത്തോളം രൂക്ഷമായി ഭൂമിയെ ബാധിച്ചുകഴിഞ്ഞു എന്നാണ് ആർട്ടിക്കിലെ മഞ്ഞുരുക്കം വെളിവാക്കുന്നത് . കഴിഞ്ഞവർഷം നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ ആനുവൽ ആർട്ടിക് റിപ്പോർട്ട് കാർഡ് പ്രകാരം 42 വർഷത്തിനിടെ ഏറ്റവുമധികം മഞ്ഞുരുക്കമുണ്ടായ വർഷങ്ങളിൽ രണ്ടാംസ്ഥാനത്താണ് 2020 എന്നു കണ്ടെത്തിയിരുന്നു .
| false |
1829-ൽ ആൽഫ്രെഡ് ലോർഡ് ടെനിസൺ എഴുതിയ ഒരു കവിതയാണ് ഒനോൺ . ഗ്രീക്ക് പൗരാണിക കഥാപാത്രമായ ഒനോണിനെയും അവളുടെ കാമുകൻ പാരീസിനെയും ട്രോജൻ യുദ്ധത്തിന്റെ സംഭവവികാസങ്ങളിൽ പങ്കാളിയായതിനാൽ ജീവിതത്തിൽ അവർക്ക് നേരിടേണ്ടി വന്ന സാക്ഷി സംഭവങ്ങളെക്കുറിച്ചും ഈ കവിത വിവരിക്കുന്നു . " സ്പെയിനിൽ പൈരിനീസ് മലനിരകൾ സന്ദർശിക്കുമ്പോൾ ടെന്നിസൻ നടത്തിയ യാത്രയിൽ നിന്ന് ഒനോൺ പ്രചോദനം സൃഷ്ടിച്ചിരുന്നു . അദ്ദേഹം ഈ കവിത ടെനിസന്റെ നാടകാവിവരങ്ങളിലെ ഏറ്റവും ലളിതമായ ആത്മഭാഷണം ആയി ഇത് കണക്കാക്കുന്നു .
| false |
സമയം ഏകദേശം ഉച്ച 2 മണി . മി . ഗിഡിയൻ വണ്ടി ഓഫ്-ട്രാക്കിലൂടെ അല്പം മുന്നോട്ടു പോയി , പരന്നു കിടക്കുന്ന മസായ് കാടിന്റെ ഒത്തനടുക്കായി തോന്നിക്കുന്ന വലിയ മരത്തണലിൽ നിർത്തി . ഇരയെടുത്തു പള്ളിയുറക്കത്തിലായിരുന്ന കാട്ടിലെ രാജാവിനെ കണ്ട് , വാഹനം നിർത്തിയതിനെക്കാൾ വേഗത്തിൽ മുന്നോട്ട് എടുത്തു . ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ട് വാഹനം നിർത്തി . ഡ്രൈവർ ചുറ്റും നിരീക്ഷിച്ചു , അപകടം ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വാഹനത്തിൽനിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു . " ഇവിടെയാണ് നമ്മുടെ ഇന്നത്തെ ലഞ്ച് പിക്നിക് ലഞ്ച് ! ! ! " . നെഞ്ചിനകത്ത് ഇടിമിന്നൽ വന്നപോലെ കുറച്ചു നേരത്തേക്ക് മിണ്ടാട്ടം ഇല്ലാതായി . പെട്ടെന്നു തന്നെ ഉള്ളിലെ ' സാഹസികൻ ' സട കുടഞ്ഞെഴുന്നേറ്റു . എന്തായാലും എത്തിയതല്ലേ , ഉൗണ് ഇവിടെത്തന്നെയാവാം എന്നുറപ്പിച്ചു . മാനുകളും സിംഹവും ഉൾപ്പടെ കാട്ടിലെ താരങ്ങൾ എല്ലാം ഉണ്ട് . ധൈര്യം സംഭരിച്ചു മനസ്സിന് ശക്തികൊടുത്തു . സിംഹത്തെക്കാൾ പേടി പാമ്പിനെയാണ് . ഉഗ്ര വിഷമുള്ള പാമ്പുകളുടെ വിഹാര കേന്ദ്രം കൂടിയാണ് മസായ് മാര . മൂന്നു വർഷമായി മസായ് മാരയിലേക്കുള്ള യാത്രയ്ക്കായി മനസ്സും കണ്ണും നട്ടിരിക്കുകയായിരുന്നു . സാഹസിക യാത്രക്കാരുടെയും പ്രകൃതി സഞ്ചാരികളുടെയും പറുദീസയാണ് മസായ് മാര . യാത്രയുടെ തയാറെടുപ്പുകൾ പെട്ടെന്നായതിനാൽ ഫോറസ്റ്റ് സഫാരിക്കു ' സാധ്യത കുറവായിരുന്നു . എങ്കിലും കെനിയയിലെ ഞങ്ങളുടെ കോഓർഡിനേറ്റർ അസീം ഭായിയെ വിളിച്ചു പറ്റുന്ന രീതിയിൽ യാത്രാ പാക്കേജിൽ ഫോറസ്റ്റ് സഫാരി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു . നെയ്റോബിയിലെത്തി , മറ്റു പ്രധാന പരിപാടികൾ രണ്ടു ദിവസം കൊണ്ട് പൂർത്തിയാക്കിയ ശേഷം മസായി മാരയുടെ മായക്കാഴ്ചകളിലേക്ക് ഒത്തുകൂടി . മൂന്നാം ദിവസം രാവിലെ മസായിലേക്കുള്ള യാത്രയ്ക്ക് തയാറായി . വന്യ മൃഗങ്ങളെ കാണുക എന്നതിലുപരി കന്യകാത്വം തുളുമ്പുന്ന പ്രകൃതിയെ തൊട്ടു തലോടി , 916 ഗുണനിലവാരമുള്ള ശുദ്ധവായു ശ്വസിക്കാം എന്ന പ്രതീക്ഷയോടെ മൂന്ന് ദിവസത്തേക്കുള്ള സാഹസിക യാത്ര . അതിരാവിലെ തന്നെ സഫാരി യാത്രയ്ക്കായി റൂഫ് മുകളിലേക്ക് ലിഫ്റ്റ് ചെയ്യാൻ പറ്റുന്ന വിധം പ്രത്യേകം തയാറാക്കിയ ഒരു ലാൻഡ് ക്രൂസർ വണ്ടിയുമായി ' ഡ്രൈവർ കം ഗൈഡ് ' മി . ഗിഡിയൻ ഹോട്ടൽ മുറ്റത്ത് കാത്തിരിപ്പുണ്ടായിരുന്നു . വനവാസികളായ മസായ് ഗോത്രത്തിൽ പെട്ടയാളാണ് ഗിഡിയൻ . കാടിന്റെയും കാട്ടു ജീവികളുടെയും എല്ലാ സ്പന്ദനവും കൃത്യമായി അറിയുന്ന വകുപ്പാണ് ലേ ടീംസ് . മൃഗങ്ങൾ വേട്ടയ്ക്കിറങ്ങുന്ന , വിശ്രമിക്കുന്ന , ഉറങ്ങുന്ന സമയമുൾപ്പെടെ അവയുടെ ഒാരോ ചുവടും ഇവിടെയുള്ളവർക്ക് മനസ്സിലാകും . നെയ്‌റോബിയിൽനിന്നു റോഡ് വഴി ഏകദേശം ആറു മണിക്കൂർ യാത്ര ചെയ്യണം , മസായ് മാരയിലേക്ക് . അതിൽ കാൽഭാഗത്തോളം ഓഫ്‌റോഡ് ആണ് , അസമയത്ത് പെയ്ത മഴയിൽ റോഡ് ശരിക്കും ' ഓഫ് ' ആയിരുന്നു . ' റിഫ്റ്റ് വാലി പോകുന്ന വഴിയിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ' റിഫ്റ്റ് വാലി ' കൂടി സന്ദർശിച്ചു . ആറായിരത്തിലധികം കിലോമീറ്ററിൽ പരന്നു കിടക്കുന്ന , ഒരു പാട് മലകളും അഗ്നിപർവതങ്ങളും അടങ്ങിയ ഒരു നിഗൂഢ താഴ്‌വര . മില്യൻ വർഷങ്ങൾക്കു മുമ്പ് മൂന്നു ഭൂപാളികൾ കൂട്ടിയിടിച്ചു രൂപം കൊണ്ടത് എന്ന് അനുമാനിക്കുന്ന ഈ താഴ്‌വര ജോർദാൻ , ഇസ്രയേൽ , മൊസാംബിക് , ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലൂടെ പരന്നു കിടക്കുന്ന ഒരു പ്രതിഭാസം ആണ് . മസായ് മാരയിലെ വർണക്കാഴ്ചകൾ ഓഫ് റോഡിൽ കുലുങ്ങി കുലുങ്ങി വൈകുന്നേരം നാലു മണിയോടെ മസായി മാരയുടെ മെയിൻ കവാടത്തിലെത്തി . നടപടിക്രമങ്ങൾ പൂർത്തിയാക്കി കാട്ടിനുള്ളിലേക്ക് വാഹനം പ്രവേശിച്ചു . ഒാരോ കാഴ്ചയും ഇമ ചിമ്മാതെ നോക്കിയിരുന്നു . വാനോളം ഉയരത്തിലുള്ള ജിറാഫുകളായിരുന്നു കാട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത് . കുറച്ചു കൂടി മുന്നോട്ടു പോയപ്പോഴാണ് സുന്ദരിക്കൂട്ടങ്ങളായി വരുന്ന വരയൻ കുതിരകളെ കണ്ടത് . എന്തൊരു ഭംഗിയാണ് . ചിത്രങ്ങളിലേക്കാൾ ഏറെ സുന്ദരിയാണ് . പിന്നെയങ്ങോട്ട് കണ്ണും മനസ്സും നിറഞ്ഞ ഒരുപാട് വർണക്കാഴ്ചകൾ ആയിരുന്നു ! ! ! 1500 ചതുരശ്ര കിലോമീറ്ററിലധികം പരന്നു കിടക്കുന്നതാണ് മസായ് മാര നാഷനൽ റിസർവ് . മാരയുടെ ഹൃദയത്തിലൂടെയുള്ള കന്നി യാത്രയിൽ രണ്ടു മണിക്കൂറോളം എടുത്തു ഹോട്ടലിൽ എത്താൻ . പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ആ യാത്ര നവ്യാനുഭൂതി പകരുന്നതായിരുന്നു . പച്ചപ്പിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന വിശാലമായ പുൽമൈതാനിയിൽ നീലാകാശത്തിന് വട്ടപ്പൊട്ടു പോലെ , ഏകദേശം എല്ലാ സമയത്തും കാണുന്ന ചന്ദ്രൻ , അങ്ങിങ്ങായി മേഘങ്ങൾക്കിടയിലൂടെ നുഴഞ്ഞിറങ്ങി സ്പോട്ട് ലൈറ്റ് ദൃശ്യവിരുന്നൊരുക്കി സൂര്യൻ , കണ്ണെത്താദൂരത്തിൽ പരന്നു പച്ച വിരിച്ച് കിടക്കുന്ന ഭൂമിക്ക് നീലക്കുട പിടിച്ച പോലെ നീലാകാശം , രണ്ടിനും ഇടയിൽ കൈയെത്തും ദൂരത്ത് പഞ്ഞിക്കെട്ടുകൾ പോലെ മേഘപാളികൾ . പ്രകൃതി എന്തു മനോഹരിയാണ് . ഒരു അത്യപൂർവ അനുഭവം തന്നെ ആയിരുന്നു . മസായ് മാരയിലെ ഒരു സ്ഥിരം കാഴ്ച കൂടിയാണ് ഈ പച്ചയുടെയും നീലയുടെയും ഇടയിലെ ' പഞ്ഞിക്കെട്ടുകൾ ' ! പുലി , ആന , ബഫലോ , ജിറാഫ് , സീബ്ര , വാട്ടർ ബക്ക് , ടോപ്പി , പലതരത്തിലുള്ള ഗസില്ലകൾ , സിംഹവാലൻ കുരങ്ങ് , കാട്ടുകുറുക്കൻ , പിന്നെ പല രൂപത്തിലും വർണത്തിലുമുള്ള അഴകുള്ള പക്ഷികൾ , അങ്ങിനെ കുറേ കാഴ്ചകൾ സമ്മാനിച്ച യാത്രയായിരുന്നു . കാഴ്ചകൾ കണ്ട് റിസോർട്ടിൽ എത്തി . പ്രകൃതിയെ ഒരു നുള്ളു പോലും വേദനിപ്പിക്കാതെ , കൂടുതലും മരത്തടി കൊണ്ടുള്ള തൂണിൽ നിർത്തിക്കൊണ്ട് , മലയുടെ ചെരിവും വടിവും ചെടിയും കാടുമൊക്കെ അത് പോലെ നിലനിർത്തിക്കൊണ്ട് , ' ടെന്റ് ' പോലുള്ള മുറികളാണ് റിസോർട്ടിൽ . മാരയിൽ ഉള്ള എല്ലാ റിസോർട്ടും അതുപോലെ തന്നെയാണ് . പ്രകൃതിയുടെ തനിമ നിലനിർത്തിക്കൊണ്ടും സംരക്ഷിച്ചു കൊണ്ടുമുള്ള അത്യാഡംബര പ്രൗഢിയിലുള്ള റിസോർട്ടുകൾ നിരവധിയുണ്ട് . ' കാട് ' എന്ന് കേൾക്കുമ്പോൾ നാട്ടിൽ മസിനഗുഡി , ചിന്നാർ , പറമ്പിക്കുളം , മുതുമല , ബന്ദിപ്പൂർ , സത്യമംഗലം തുടങ്ങിയ കാടുകളിലും റിസർവുകളിലും മുന്നേ സഞ്ചരിച്ചിട്ടുണ്ടെങ്കിലും , ' കാട് ' എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഇതുവരെ വന്നുകൊണ്ടിരുന്ന ചിത്രം ഇപ്പോൾ ആകെ മാറിയിരിക്കുന്നു . മരങ്ങൾ തിങ്ങിക്കൂടിയുള്ള മഴക്കാടുകൾ ഇവിടെയില്ല . വിശാലമായ മസായുടെ വിരിമാറിൽ അങ്ങിങ്ങായി ചെറിയ ദ്വീപുകൾ പോലെ മാത്രം ആണ് കുറച്ചെങ്കിലും കൂട്ടുകുടുംബമായി മരങ്ങൾ ഉള്ളത് , ബാക്കി മുഴുവൻ ഒറ്റയോ ജോഡിയോ ആയ വൃക്ഷങ്ങളുള്ള കുറ്റിക്കാടുകളാണ് . ' ദ് ബിഗ് ഫൈവ് ' തീരുമാനിച്ച പ്രകാരം അടുത്ത ദിവസം രാവിലെ ഗെയിം ഡ്രൈവിനു പുറപ്പെട്ടു . ' ദ് ബിഗ് ഫൈവ് ' നെ കാണുവാനുള്ള യാത്രയായിരുന്നു . സിംഹം , പുലി , കണ്ടാമൃഗം , കാട്ടുപോത്ത് , ആന ഇവരാണ് ' ദ് ബിഗ് ഫൈവ് ' . മനസ്സിനെ ഏറെ സന്തോഷിപ്പിച്ച രസകരമായ യാത്രയായിരുന്നു . വൈകിട്ട് ഏഴു വരെയാണ് ഗെയിം ഡ്രൈവിന് അനുമതി . സൂര്യാസ്തമയത്തോടെ ഹോട്ടലിൽ തിരിച്ചെത്തി . കുന്നിൻ ചെരുവിലെ ഹോട്ടലിൽനിന്നു കെനിയൻ മസാലച്ചായ നുണഞ്ഞു . ആകാശക്കാഴ്ച വിസ്മയിപ്പിക്കുന്നതായിരുന്നു . ചുവന്നു തുടുത്ത സൂര്യൻ അസ്തമയ ചക്രവാളത്തിലേക്ക് അലിഞ്ഞു ചേരുന്ന ആ കാഴ്ച , അവർണനീയം തന്നെ . ' ദ് പ്രൈഡ് ലയൺസ് ' സിംഹരാജനെ കാണാനുള്ള മോഹം എല്ലാവർക്കുമുണ്ടായിരുന്നു . പ്രൈഡ് ലയൺസിനെ ' കാണിക്കാൻ ശ്രമിക്കാം എന്നു ഗിഡിയൻ ഗൈഡ് ഉറപ്പു നൽകി . വലിയ കൂട്ടമായി സിംഹങ്ങൾ സംഗമിക്കുന്നതിനെയാണ് ' പ്രൈഡ് ലയൺസ് ' എന്നു വിശേഷിപ്പിക്കുന്നത് . ഇരുപതോ മുപ്പതോ വരെ അംഗങ്ങൾ ഉണ്ടാവാറുണ്ടത്രേ അവരുടെ ഈ കുടുംബ സംഗമത്തിന് ! ഉള്ളിൽ നേരിയ ഭയം തോന്നിയെങ്കിലും ധൈര്യം മുറുകെ പിടിച്ചു . പ്രൈഡ് ലയൺസിനെ അന്വേഷിച്ചു നടന്ന് അവസാനം ആറു സിംഹങ്ങൾ ഉള്ള ചെറിയ പ്രൈഡ് മാത്രം കണ്ടു തൃപ്തിപ്പെടേണ്ടി വന്നു . എല്ലാ വർഷവും ജൂലൈ മുതൽ ഒക്ടോബർ വരെ ടാൻസാനിയ വനാന്തരങ്ങളിൽ നിന്നും ഒട്ടു മിക്ക മൃഗങ്ങളും പച്ചപ്പ് തേടി മസായ് മാരയിലേക്ക് കൂട്ടമായി പാലായനം ചെയ്യും . ചിത്രശലഭങ്ങൾ തുടങ്ങി സിംഹങ്ങൾ വരെ നൂറിൽപരം ഇനങ്ങളിൽ പെട്ട ഒന്നര ദശലക്ഷത്തോളം ജീവികളുടെ ഒരുമിച്ചുള്ള യാത്രയാണ് ' ദ് ഗ്രെയ്റ്റ് മൈഗ്രേഷൻ ' ! അതിൽ ഒരു ദശലക്ഷത്തോളം വൈൽഡ് ബീസ്റ്റുകളും ആയിരക്കണക്കിനെണ്ണം സീബ്രകളും ആയിരിക്കുമത്രേ . തിരിച്ചുള്ള യാത്ര കാടിനകത്തുകൂടിയുള്ള എയർ സ്ട്രിപ്പിൽനിന്ന് 35 സീറ്റുള്ള ചെറിയ വിമാനത്തിലായിരുന്നു . കാടിനും കാഴ്ചകൾക്കും മടക്കയാത്ര പറഞ്ഞു പിറ്റേന്നു രാവിലെ തന്നെ എയർസ്ട്രിപ്പിലേക്ക് യാത്ര തിരിച്ചു . തുറന്ന വാഹനത്തിൽ ശീതക്കാറ്റിന്റെ മൃദുതലോടലിൽ , കണ്ണെത്താ ദൂരത്ത് കണ്ണും നട്ടുള്ള യാത്ര .
| false |
‘ ഗോപ്യം ’ പത്തേക്കറിൽ കപ്പ വാട്ടുന്ന കാലമായിരുന്നു . അടിവയറ്റിൽ ഓക്കാനത്തിരയിളിക്കി , എവിടെയും കപ്പയുടെ മണം . ശ്വാസകോശങ്ങളിൽ അതു വിങ്ങി . കണ്ണുകളിൽ കറിയുപ്പുപോലെ നീറി . കപ്പവെണ്മ കണ്ടു ചെടിച്ച് , തനിക്കു പ്രിയപ്പെട്ട വെളുപ്പിനെപ്പോലും റബേക്ക വെറുത്തു . റബേക്കയ്ക്കൊഴികെ എല്ലാവർക്കും അത് ആഘോഷമായിരുന്നു . പത്തേക്കറിനു മാത്രമല്ല , പുഞ്ചക്കുറിഞ്ചിയ്ക്കുതന്നെ ഉൽസവകാലം . പത്തേക്കറിലെ മുറ്റത്തു പെരുന്നാളിന്റെ ആൾക്കൂട്ടം . വീട്ടുമുറ്റത്തിറങ്ങി എങ്ങോട്ടു നോക്കിയാലും ഒരേ പച്ചയും ഒരേ ഭാവവുമായി മുടിയൻകുന്നോ പാറപ്പള്ളയോ ഓടംവട്ടിയോ തെയ്യത്താൻകുന്നോ മാത്രം കണ്ടിരുന്ന അവളുടെ കണ്ണുകൾ മനുഷ്യരെക്കണ്ട് വിസ്മയിച്ചു . ഈ കൊച്ചു നാട്ടിൻപുറത്ത് ഇതിനുമാത്രം മനുഷ്യരോ എന്ന് അവൾ അന്ധാളിച്ചു . പള്ളിപ്പെരുന്നാളിനും കാവിലെ ഉൽസവത്തിനും ഒത്തുകൂടുന്ന അതേ വികാരവായ്പോടെയും ആവേശത്തോടെയുമാണ് ആണും പെണ്ണും എത്തിയത് . വന്നവരെല്ലാം അൾത്താരയുടെയോ ശ്രീകോവിലിന്റെയോ മുന്നിലെന്നപോലെ , ജോസഫ് പാപ്പന്റെ കസേരയിലേക്കു നോക്കി തലകുനിച്ചിട്ടേ പിൻമുറ്റത്തേക്കു പോയുള്ളൂ . സൂര്യോദയത്തോടെ തുടങ്ങുന്ന കപ്പ പറിക്കലിന്റെ ആദ്യഘട്ടം തീരുമ്പോഴേക്കും പത്തുമണി വെയിൽ മുറ്റത്തു പരമ്പു നിരത്തിയിട്ടുണ്ടാകും . പിന്നെ തീറ്റമൽസരമാണ് . റബർ മരങ്ങൾ അതിരിട്ട മുറ്റത്തു വിരിച്ച ടാർപ്പായയിൽ വട്ടമിട്ടിരുന്നാണു തീറ്റ . ആണും പെണ്ണുമായി പത്തുനൂറുപേർ . പാലപ്പം , ചക്കപ്പുഴുക്ക് , വാള മീൻകറി , പോത്തിറച്ചി , കോഴിയിറച്ചി- നിരത്തിയിട്ട തൂശനിലയിൽ നിരക്കാൻ വിഭവങ്ങൾ മൽസരിച്ചു . എല്ലാത്തിനും മേലേ തുളസിയിലയും ഏലക്കായും പൊടിച്ചിട്ട ഒന്നാന്തരം ചക്കരക്കാപ്പി . അതുകഴിഞ്ഞാൽ കപ്പപൊളിക്കലാണ് . കൂനകൂട്ടിയ കപ്പമലയുടെ നാലുകോണിലിരുന്ന് വിയർപ്പിറ്റുന്ന ഉടലുമായി മനുഷ്യർ യന്ത്രംപോലെ ചലിച്ചു . പിച്ചാത്തിമിനുപ്പിൽനിന്നു വെളുത്ത വട്ടങ്ങൾ പരമ്പിലേക്കു ചിട്ടയോടെ പരേഡ് നടത്തി . ജോലിക്കിടെ പണിക്കാർ തുറന്നുവിട്ട പുഞ്ചക്കുറിഞ്ചിയിലെ പരമരഹസ്യങ്ങളുടെ ഭൂതങ്ങൾ മുറ്റത്തൂകൂടി ഓടിക്കളിച്ചു . കാതുകളിൽനിന്നു കാതുകളിലേക്കു സഞ്ചരിക്കുന്തോറും അതിനു കൊമ്പുകളും കാലുകളും മുളച്ചു . അഞ്ചുവലിയ ചെമ്പുനിറയെ കപ്പ അരിഞ്ഞുതീരുമ്പോൾ ഊണുനേരമായി . ചോറിനു സാമ്പാറും കൂട്ടുകറിയും പ്രധാനവിഭവങ്ങൾ . ചത്തിട്ടില്ലെന്നു തോന്നിക്കുന്ന വിധം കണ്ണു പുറത്തേക്കുന്തി , വെളിച്ചെണ്ണയും അരപ്പും കുടിച്ചു തുടുത്ത അയല തൂശനിലത്തുമ്പിൽ മലർന്നുകിടന്നു . തേങ്ങാച്ചമ്മന്തിയും കടുമാങ്ങയും അതിന് അതിരുകെട്ടി . വൻപയർ തോരനും കോവയ്ക്ക മെഴുക്കുപുരട്ടിയും കൂട്ടിരുന്നു . ഊണുകഴിയുമ്പോഴേക്കും പെണ്ണാളുകൾ അടുപ്പുകൂട്ടി . ഒറ്റക്കണ്ണിൽ ആകാശം കണ്ട് വട്ടച്ചെമ്പുകൾ അതിനുമേലേ നിരന്നു . മൂളിത്തിളയ്ക്കുന്ന ചെമ്പിനുചുറ്റും വലിയ വട്ടക്കോരിയുമായി ആണുങ്ങൾ ഓടിനടന്നു . അവസാനത്തെ ചെമ്പിലെ കപ്പയും വാങ്ങി , ചെമ്പ് കഴുകിക്കമിഴ്ത്തുമ്പോൾ നേരം രാത്രി ഒൻപതുമണി . ഇതിനിടയിൽ അവലു നനച്ചതും പപ്പടവുമായി നാലുമണിക്കാപ്പി , ഇരുട്ടുവാക്കിനു പാൽച്ചായ . വെള്ളയരിയാൻ ഒരു ദിവസം , ഉപ്പേരിക്കപ്പയ്ക്ക് മറ്റൊരുനേരം … മുറ്റത്തും പറമ്പിലും മാത്രമല്ല , അടുക്കളയിലും ആൾക്കൂട്ടം . എല്ലാവർക്കും നടുവിലൂടെ പ്രമാണിത്തത്തിന്റെ താക്കോൽക്കൂട്ടവും അരയിൽത്തൂക്കി അന്നമ്മവല്യമ്മ നിവർന്നു നടന്നു . ആണാളിന്റെയും പെണ്ണാളിന്റെയും ശിരസ്സുകൾ അവരെക്കാണുമ്പോൾ തൈവാഴയിലപോലെ ഒടിഞ്ഞുവീണു . അവർക്കെല്ലാം സമ്മാനിക്കാൻ അന്നമ്മ വല്യമ്മ വാൽസല്യം പുരട്ടിയ വാക്കുകൾ സൂക്ഷിച്ചുവച്ചിരുന്നു . മുഖമില്ലാത്ത മനുഷ്യരെക്കണ്ട് റബേക്കയ്ക്കു കണ്ണു ചെടിച്ചു . ആൾക്കൂട്ടത്തിനിടയിലൂടെ മൂക്കുംപൊത്തി നടക്കുന്ന റബേക്കയെ കണ്ട് അന്നമ്മ വല്യമ്മ ആദ്യമൊക്കെ അടക്കിച്ചിരിച്ചു . പിന്നെ , പുരികം ചുളിക്കലും ചുണ്ടുകോട്ടലുമായി . ഒടുവിൽ അവർ പൊട്ടിത്തെറിച്ചു . ‘ ‘ നീയെന്താ ആകാശത്തൂന്നു പൊട്ടിവീണതാണോ കപ്പേടെ മണം പിടിക്കാതിരിക്കാൻ … ? ’ ’ പണിക്കാരിപ്പെണ്ണുങ്ങൾ വായ പൊത്തിച്ചിരിച്ചു . വീടും പരിസരവും കണ്ടിട്ടില്ലെങ്കിലും കൊച്ചോമിലെ നിത്യദാരിദ്ര്യത്തിന്റെ കണ്ണീർക്കഞ്ഞിയെപ്പറ്റിയെ അന്നമ്മ വല്യമ്മ കേട്ടിട്ടുണ്ട് . ‘ ‘ ആകാശത്തൂന്നു പൊട്ടിവീണതുകൊണ്ടാണോ ജോസഫ് പാപ്പൻ ഇറച്ചീം മീനും കണ്ടാൽ മുഖം തിരിക്കുന്നേ … . ’ ’ ചിരിച്ചുകൊണ്ടാണു റബേക്ക തിരിച്ചടിച്ചതെങ്കിലും ആ ചോദ്യത്തിന്റെ മുന അന്നമ്മവല്യമ്മയ്ക്കു കൊണ്ടു . പണിക്കാരിപ്പെണ്ണുങ്ങൾ ചിരിക്കണോ എന്നു സംശയിച്ചു . പത്തേക്കറിലെ പുതിയ കാരണവത്തി റബേക്കയാകുമെന്ന് കണക്കുകൂട്ടിയ ദീർഘവീക്ഷണമുള്ള രണ്ടുപേർ ഉറക്കെച്ചിരിച്ചു . അവരുടെ മുഖം റബേക്ക പ്രത്യേകം മനസ്സിൽ പതിച്ചുവച്ചു . മരംവെട്ടുകാരൻ വെള്ളന്റെ കെട്ടിയോൾ ജാനകിയും വണ്ടിയിടിച്ചു മരിച്ച സാമുവലിന്റെ വിധവ പെണ്ണമ്മയുമായിരുന്നു ആ ധീരവനിതകൾ . ‘ ‘ അവൾക്കിത്തിരി അഹമ്മതി കൂടുതലാ കേട്ടോ … ’ ’ അന്നമ്മ വല്യമ്മ അടക്കം പറഞ്ഞത് ജോസഫ് പാപ്പൻ കേട്ടില്ലെന്നു നടിച്ചു . അമ്മായിയമ്മപ്പോരിന്റെ ആദ്യമുളകൾതന്നെ അങ്ങനെ ഗാന്ധിസൂക്തങ്ങൾക്കിടയിൽ ഞെരുങ്ങിച്ചതഞ്ഞുപോയി . തരം കിട്ടിയപ്പോളൊക്കെ അന്നമ്മ വല്യമ്മ അക്കാര്യം ആവർത്തിച്ചെങ്കിലും എന്തു മറുപടി നൽകിയാലും അതു കാര്യങ്ങളെ ഗുരുതരമാക്കുമെന്ന തിരിച്ചറിവും ക്ഷമയുടെയും മറുകരണത്തിന്റെയും സാധ്യത ഓർമിപ്പിക്കുന്ന ഗാന്ധിചിന്തയുടെ കരുത്തും ജോസഫ് പാപ്പനോട് മൗനം ആവശ്യപ്പെട്ടു . അല്ലെങ്കിലും ആന്റണിയുടെ വളർച്ചയോടെ കുടുംബജീവിതത്തിൽ നിശ്ശബ്ദതയ്ക്കുള്ള അപാരമായ സാധ്യതയെപ്പറ്റി അതിനകം അദ്ദേഹം നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു . റബേക്ക പക്ഷേ , ഒരിക്കൽപ്പോലും ആന്റണിയോട് അമ്മായിയമ്മയെപ്പറ്റി പരാതിപ്പെട്ടില്ല . അവളുടെ പരാതിയെല്ലാം അയാളെപ്പറ്റിയായിരുന്നു . ആറടിപ്പൊക്കവും പേശീബലവും കണ്ട് ആണിനെ അളക്കരുതെന്ന പുതിയ പാഠം അവൾ പഠിച്ചുകഴിഞ്ഞിരുന്നു . രതിയെന്നപേരിൽ പാപ്പിക്കുഞ്ഞു കാട്ടിക്കൂട്ടുന്ന കാടൻ രീതികൾ കണ്ടുശീലിച്ച അവളെ ആന്റണി ആദ്യരാത്രിയിലേ നിരാശപ്പെടുത്തി . അയാൾക്ക് അവൾ ചിട്ടിയുടെ കണക്കുപുസ്തകംപോലെ വിശുദ്ധമായിരുന്നു . എന്തെഴുതണം എന്തെഴുതരുത് എന്ന ആശയക്കുഴപ്പത്തിൽ അയാൾ ഓരോ താളും എഴുതാതെ മറിച്ചുവിട്ടു . ‘ ഇതെന്തൊരു മനുഷ്യൻ ’ എന്ന് റബേക്ക ഓരോ രാത്രിയിലും നെടുവീർപ്പിട്ടു . മെഴുകുതിരിവെളിച്ചത്തിൽ അവളുടെ മടിയിൽ ദീർഘനേരം കണ്ണടച്ചു കിടക്കുക , നീളൻ കൈവിരലുകളിൽ വിരലുകോർത്ത് ‘ അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല ’ എന്ന പാട്ടുമൂളുക തുടങ്ങിയ അയാളുടെ സന്തോഷങ്ങളെ അവൾ നട്ടപ്രാന്തായി എണ്ണി . അയാളിലേക്കു പടർന്നുകയറാനുള്ള അവളുടെ ശ്രമങ്ങളെല്ലാം ആണുടലിന്റെ നിസ്സഹകരണം മൂലം പാതിവഴിയിൽ പൊലിഞ്ഞു . അതോടെ , അവളുടെ കണ്ണിലേക്കു നോക്കാൻപോലും അയാൾക്കു പേടിയായി . അതിലെരിയുന്ന തീ തന്നെ ചുട്ടെരിക്കുമെന്ന് അയാൾ പേടിച്ചു . അവളിൽനിന്നു രക്ഷപ്പെടാൻവേണ്ടി അയാൾ രാത്രി വൈകുന്നതുവരെ ചിട്ടിപ്പിരിവിന്റെ പേരിൽ പുറത്തു ചുറ്റിയടിക്കുകയോ വന്നുകയറിയാലും ‘ എന്തൊരു ക്ഷീണം ’ എന്നു പറഞ്ഞ് നേരത്തേ കിടക്കുകയോ ചെയ്യുന്നതു പതിവാക്കി . ഏറെ ദിവസങ്ങളിലും ആന്റണി നാദാപുരത്തോ കോഴിക്കോട്ടോ തങ്ങാൻ തുടങ്ങിയപ്പോൾ ഒരു ദിവസം റബേക്ക , അയാളെ മുഖാമുഖം നിർത്തി . ‘ ‘ എന്താ ഉദ്ദേശം ? ’ ’ അവൾ കടുത്ത ശബ്ദത്തിൽ ചോദിച്ചു . ‘ ‘ എന്ത് ? എന്താ പ്രശ്നം … ’ ’ ആന്റണിയുടെ ശബ്ദം പതറി . ‘ ‘ എന്റെ മുഖത്തു നോക്ക് . ’ ’ അവളുടെ ചായം പൂശിയ കാൽ വിരലുകളിൽ , സാരി ഞൊറിവുകളിൽ , കൈവിരലുകളുടെ അഴകിൽ ഒക്കെ അയാൾ നോക്കി . ‘ ‘ മുഖത്തു നോക്കെടോ … ’ ’ റബേക്കയുടെ ശബ്ദം ആന്റണിക്ക് അപരിചിതമായി തോന്നി . ‘ ‘ പെണ്ണിന്റെ മുഖത്തുനോക്കാൻ ധൈര്യമില്ലെങ്കിൽ പിന്നെന്തിനാ എന്നെ പ്രേമിച്ചേ ? കൂടെക്കിടക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ കെട്ടിക്കോണ്ടുപോന്നേ … ’ ’ ‘ ‘ പതിയെ … ’ ’ വാതിൽ വലിച്ചടച്ച് , ആന്റണി ചുണ്ടത്തുവിരൽവച്ച് അവളെ വിലക്കി . ‘ ‘ എന്തിനാ പതുക്കെയാക്കുന്നേ … എല്ലാരും കേൾക്കട്ടെ … ’ ’ പത്തേക്കറിലെ ആണുങ്ങളോട് പെണ്ണുങ്ങൾ ഉച്ചത്തിൽ സംസാരിക്കാറില്ല . ‘ ‘ ഒരാണ് … . പ്ഫൂ … . ’ ’ റബേക്ക നീട്ടിത്തുപ്പി . അവളുടെ നോട്ടം തന്റെ അരക്കെട്ടിലാണെന്നറിഞ്ഞ് അയാൾ അട്ടയെപ്പോലെ ചുരുണ്ടു . ‘ ‘ റബേക്കേ … നിന്നെയെനിക്ക് എന്തിഷ്ടമാന്നറിയാമോ … ഞാൻ പറയുന്നതു കേൾക്കൂ … . ’ ’ വലിച്ചടുപ്പിക്കാനാഞ്ഞ ആന്റണിയുടെ കൈ അവൾ തട്ടിയെറിഞ്ഞു . ‘ ‘ തൊടരുതെന്നെ … . എനിക്കറിയാം എന്തു ചെയ്യണമെന്ന് … . പള്ളിച്ചാൽ പാപ്പീടെ മോളാ ഞാൻ . ’ ’ അതും പറഞ്ഞ് , അവൾ വാതിൽ തുറന്ന് അലറിക്കുതിച്ച് പുറത്തേക്കുപോയി . എന്തുകൊണ്ട് ഏലിയാമ്മയുടെ മോളാണു താനെന്നു പറയാൻ ആ നിമിഷം തോന്നിയില്ലെന്ന് പിന്നീട് റബേക്ക ഒരുപാടുതവണ ആലോചിച്ചു . തന്റെ ചോരയിൽ പാപ്പിമാത്രമാണെന്നും കോശങ്ങളിൽ ആ ബോധം പെറ്റുപെരുകുകയാണെന്നും അവൾ പതിയെ തിരിച്ചറിഞ്ഞു . എത്രത്തോളം പാപ്പിയെ വെറുത്തോ അത്രത്തോളം അയാൾ അവളിൽ ആവേശിച്ചു . ഒടുവിൽ പാപ്പിയിൽനിന്നു മോചനമില്ലെന്നും അടിമുടി പാപ്പി തന്നെയാണ് താനെന്നും റബേക്ക തിരിച്ചറിഞ്ഞു . ആ നിമിഷത്തിൽ അവളുടെ അരക്കെട്ട് എരിഞ്ഞുതുടങ്ങി . എല്ലാത്തിനേയും തന്നിലേക്കു വലിച്ചടുപ്പിക്കാൻ അതവളെ പ്രേരിപ്പിച്ചു . ലോകം തനിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന കാലത്തെ അവൾ സ്വപ്നം കണ്ടു . ‘ ‘ സുഖമല്ലേ ? പ്രശ്നമൊന്നുമില്ലല്ലോ ? ’ ’ ജോസഫ് പാപ്പൻ പിറ്റേന്ന് ഗാന്ധിക്കണ്ണയ്ക്കിടയിലൂടെ അവളോടു ചോദിച്ചു . അതയാളുടെ പതിവു കുശലമായിരുന്നു . എന്നത്തെയുംപോലെ ഒന്നുമില്ലെന്ന് ചിരിക്കുന്നതിനിടയിലും പ്രശ്നമെന്തെങ്കിലുമുണ്ടാവണമെന്ന് കിളവൻ ആഗ്രഹിക്കുന്നുണ്ടോ എന്ന അരുതാച്ചിന്ത അവളുടെ മനസ്സിലൂടെ മിന്നിക്കടന്നു . ‘ ‘ എന്തുണ്ടെങ്കിലും പറയാൻ മടിക്കരുത് … ’ ’ ജോസഫ് പാപ്പൻ അവളുടെ ശിരസ്സിൽ തലോടി . അവൾക്കപ്പോൾ കണ്ണു നിറഞ്ഞു . അവൾ ഒന്നും മിണ്ടാതെ വിറകുപുരയ്ക്കടുത്തുള്ള ചെറിയ കെട്ടിന്റെ അരമതിലിൽ പോയിരുന്നു . മഞ്ചാടിമരത്തിനു ചോട്ടിൽ ജാനകിയും പെണ്ണമ്മയും ‘ ശ്‌ശ്‌ശ് ’ ശബ്ദത്തിന്റെ അകമ്പടിയോടെ മാറിമാറി ഉരലിലേക്ക് ഉലക്കയെറിയുന്നുണ്ടായിരുന്നു . റബേക്കയെ കണ്ട് , പെണ്ണമ്മ തലയുയർത്തി . ‘ ‘ അവിടിരിക്കുന്നേ സൂക്ഷിച്ചുവേണേ കുഞ്ഞേ , മഞ്ചാടിയേന്ന് ഉറുത്താപ്പുഴു വീഴും . ’ ’ പെണ്ണമ്മ ഉപദേശിച്ചു . ‘ ‘ അപ്പോ അരി ഇടിക്കുന്നതിന്റകത്തും അതു വീഴില്ലേ ? ’ ’ റബേക്കയുടെ ചോദ്യം ജാനകിയെ അസ്വസ്ഥയാക്കി . ‘ ‘ അയ്യോ … അങ്ങനൊന്നും പറയാതെ . ഞങ്ങള് നാലല്ലാ , എട്ടുകണ്ണുകൊണ്ടാ നോക്കുന്നേ … ഉരലിവിടുന്നു മാറ്റാൻ എത്രതവണ പറഞ്ഞതാ … ആ ഇലഞ്ഞിച്ചോട്ടിലിട്ടാൽ കുറെക്കൂടി തണലുമുണ്ടായിരുന്നു . ’ ’ ‘ ‘ പിന്നെന്താ മാറ്റാത്തത് ? ’ ’ ‘ ‘ അന്നമ്മ വല്യമ്മ സമ്മതിക്കില്ലെന്നേ … . ’ ’ പെണ്ണമ്മ , ഉലക്ക ജാനകിയുടെ കൈയിലേക്ക് ചായ്ച്ചിട്ട് അരമതിലിനു താഴെവന്നിരുന്നു . ‘ ‘ ചില കാര്യങ്ങളില് വല്യമ്മയ്ക്കു വല്ലാത്ത നിർബന്ധങ്ങളാ . ’ ’ പെണ്ണമ്മ , റബേക്കയുടെ മുഖം പഠിച്ചു . ഭാവിയിലെ കലവറ സൂക്ഷിപ്പുകാരിക്ക് അപ്രിയമായതൊന്നും പറയാൻ പാടില്ലല്ലോ . ‘ ‘ വയസ്സുകാലത്ത് ചിലരങ്ങനാ . നിർബന്ധം കൂടും . ’ ’ റബേക്കയുടെ മറുപടി തുടർന്നുള്ള സംസാരത്തിനുള്ള പച്ചക്കൊടിയാണെന്ന് പെണ്ണമ്മ തിരിച്ചറിഞ്ഞു . ‘ ‘ സത്യമാ കൊച്ചമ്മേ … എന്റെ കെട്ടിയോന്റമ്മച്ചീം ഇതുപോലാരുന്നു . വാശിയോടു വാശി . കൊച്ചമ്മയ്ക്കൊരു കാര്യമറിയാമോ ? ’ ’ പെണ്ണമ്മ , റബേക്കയ്ക്കരികിലേക്കു കുറച്ചുകൂടി നീങ്ങിയിരുന്നു , ‘ ‘ സത്യത്തിൽ ജോസഫ് പാപ്പനേക്കാട്ടിൽ രണ്ടോ മൂന്നോ വയസ്സിനു മൂത്തതാ അന്നമ്മ വല്യമ്മ . ’ ’ ‘ ‘ അതു കണ്ടാൽ മനസ്സിലാവത്തില്ല്യോടീ … . ’ ’ ഉലക്കകൾ ഉരലിനു കുറുകേ വച്ച് ജാനകിയും അവൾക്കരികിൽ വന്നിരുന്നു . ‘ ‘ കുഞ്ഞുപ്രായത്തിലേ നിർബന്ധിച്ചു കെട്ടിച്ചൂന്നുവച്ച് ജോസഫ് പാപ്പന് അത്ര വല്യ പ്രായമൊന്നുമില്ലെന്നേ . ആ ശരീരം കണ്ടിട്ടില്ലേ ? ഇപ്പഴും നല്ല ഉശിരാ … ചിലപ്പോഴത്തെ നോട്ടം കണ്ടാൽ നമ്മളുരുകിപ്പോകും . ’ ’ ‘ ‘ ആര് ? ജോസഫ് പാപ്പനോ ? ’ ’ റബേക്ക വിസ്മയിച്ചു . ‘ ‘ അതേന്നേ … വെറുതെ നോക്കുമെന്നേയുള്ളൂ … . ഗാന്തീടെ ആളല്ല്യോ ? ഉപദ്രവിക്കുകേല … ’ ’ ജാനകി വായപൊത്തിച്ചിരിച്ചു . ‘ ‘ സത്യം പറയാമല്ലോ കൊച്ചമ്മേ … കെട്ടിക്കേറിവന്നപ്പോ അന്നമ്മ വല്യമ്മ പാപ്പനു ചേർന്ന പെണ്ണൊന്നുമാരുന്നില്ല . റബ്ബർതോട്ടോം ഏലത്തോട്ടോമൊക്കെ കണ്ടു കണ്ണു മഞ്ഞളിച്ച കാരണവന്മാര് പാപ്പന്റെ തലയിൽ വച്ചുകെട്ടിയതാന്നാ പറേന്നേ … അന്നമ്മവല്യമ്മയ്ക്ക് ആസ്മേടെ സൂക്കേട് … സദാസമയോം നടൂവേദന … ചുമ്മാതൊന്നുമല്ല , പാപ്പൻ കാന്തീടെ കൂടെ പോയേ ? ’ ’ പെണ്ണമ്മയുടെ വാക്കുകൾ ജാനകിയെ കുടുകുടെ ചിരിപ്പിച്ചു . ‘ ‘ പന്തുകളീം വടംവലീമൊക്കെയായി ജോസഫ് പാപ്പൻ ചെറുപ്പത്തിൽ വല്യ പുള്ളിയാരുന്നെന്ന് എന്റപ്പൻ പറഞ്ഞുകേട്ടിട്ടൊണ്ട് . പത്രത്തിൽ പടമൊക്കെ വന്നിട്ടൊണ്ടത്രേ . ബാംഗ്ലൂരിലെങ്ങാണ്ടു പഠിക്കാൻ പോയതോടെ ആള് കൈവിട്ടുപോയി . ഇല്ലാത്ത ദുസ്വഭാവമൊന്നുമില്ലാരുന്നെന്നാ പറയുന്നേ . പിടിച്ചപിടിയാലെ പാപ്പന്റെ അപ്പൻ ചെന്നു കൂട്ടിക്കൊണ്ടുപോന്നു സെമിനാരീലാക്കി . പകുതിവഴിക്ക് പടിത്തം നിർത്തി സെമിനാരീന്നു ചാടിപ്പോന്നെങ്കിലും പാപ്പന്റെ ചീത്ത സൊഭാവമൊക്കെ തൊടച്ചെടുത്തപോലങ്ങു മാഞ്ഞുപോയി . പകരം മഹാത്മാകാന്തി തലേക്കേറി . കാന്തിയെങ്കിൽ കാന്തി , അടങ്ങി വീട്ടിലിരിക്കുമല്ലോന്നു പറഞ്ഞത്രേ പാപ്പന്റപ്പൻ . ’ ’ ‘ ‘ അത്ര എളുപ്പത്തിൽ ഒരാൾക്കു നന്നാകാനൊക്കുമോടീ ? ’ ’ ജാനകിയുടെ സംശയം പ്രസക്തമെന്നു റബേക്കയ്ക്കും തോന്നി . ‘ ‘ ചെലപ്പോ ആണുങ്ങൾക്കങ്ങനെ പറ്റുമായിരിക്കും . ’ ’ ബ്ലൗസിനിടയിലൂടെ ഊതി വിയർപ്പാറ്റുന്നതിനിടയിൽ പെണ്ണമ്മ പറഞ്ഞു . ‘ ‘ എന്നാലും പഠിച്ചുവച്ചതൊക്കെ ഉള്ളിലൊണ്ടാരിക്കുമെന്നാ എനിക്കു തോന്നുന്നേ . പുറത്തു കാണിക്കാത്തതാരിക്കും . അതല്ല്യോ കൊളുത്തിവലിക്കുന്നപോലെ പെണ്ണുങ്ങളെ നോക്കുന്നേ … കൊച്ചുവീട്ടിന്റെ മുറ്റത്തൂടെ പോകുമ്പോ അകത്തൂന്ന് ഒളിച്ചുനോക്കുന്നത് ആരും കാണുന്നില്ലെന്നാ പാപ്പന്റെ വിജാരം . അന്നമ്മവല്യമ്മേ പേടിച്ചാ നല്ല പിള്ള ചമയുന്നേ … ’ ’ ജാനകി തീർത്തു പറഞ്ഞു . പറമ്പിന്റെ കോണിലൊരിടത്ത് ശല്യമില്ലാതെ എഴുതാനും വായിക്കാനുമായി പാപ്പനൊരു ഔട്ട് ഹൗസ് പണിതിട്ടുണ്ട് . എല്ലാവരും ‘ കൊച്ചുവീടെ’ന്നു വിളിക്കുന്ന രണ്ടുമുറി വീട്ടിൽ അത്യാവശ്യം സൗകര്യങ്ങളുണ്ട് . അന്നമ്മവല്യമ്മ ഉച്ചമയക്കത്തിനൊരുങ്ങുമ്പോൾ പാപ്പൻ പുസ്തകക്കെട്ടുമായി കൊച്ചുവീട്ടിലേക്കു പോകും . ചിലദിവസങ്ങളിൽ പാപ്പന്റെ രാത്രിയിലെ കിടപ്പുപോലും അവിടെയാണ് . ഇതിനുമാത്രം എന്താണ് വായിച്ചുകൂട്ടുന്നതെന്ന് അന്നമ്മ വല്യമ്മ കലഹിക്കും . വായനയുടെ ഗുണം നിന്നോടു പറഞ്ഞിട്ടുകാര്യമില്ലെന്ന് ജോസഫ് പാപ്പനും തിരിച്ചടിക്കും . ‘ ‘ എന്താ ഇവിടെ ? പയ്യാരോം പറഞ്ഞിരുപ്പാണോടീ പിള്ളേരേ … ’ ’ പിന്നിൽ അന്നമ്മ വല്യമ്മയുടെ ശബ്ദം കേട്ട് ചാടിയെഴുന്നേൽക്കാനാഞ്ഞ ജാനകിയുടെയും പെണ്ണമ്മയുടെയും ചുമലിൽ റബേക്കയുടെ വിരലുകൾ അമർന്നു . ‘ ‘ ഞാൻ പറഞ്ഞതാ അമ്മച്ചീ , ഇച്ചിരി വിശ്രമിച്ചിട്ടുമതീന്ന് … ’ ’ റബേക്ക തിരിഞ്ഞുനോക്കാതെ പിറുപിറുത്തു . ‘ ‘ നാലു നാഴി അരി ഇടിക്കുന്നേനെടേൽ എന്തോന്നാ ഇത്ര വിശ്രമിക്കാൻ … അതുങ്ങളെക്കൂടെ മടിപിടിപ്പിച്ചോ … ’ ’ അന്നമ്മ വല്യമ്മയുടെ ശബ്ദത്തിൽ മുള്ളുണ്ടായിരുന്നു . ‘ ‘ ആസ്മേം നടൂവേദനേമൊക്കെ പിടികൂടിയാൽ അതുങ്ങളെ നോക്കാൻ ആരും കാണുകേലമ്മച്ചീ … അപ്പോ ഇത്തിരി വിശ്രമിക്കുന്നതു നല്ലതല്ലേ … . ’ ’ റബേക്ക തലയുയർത്താതെ ചോദിച്ചു . അന്നമ്മവല്യമ്മ ജാനകിയെയും പെണ്ണമ്മയെയും ചുഴിഞ്ഞുനോക്കി . ജാനകി , അബോധത്തിലെന്നപോലെ എഴുന്നേറ്റ് ഉരലിനടുത്തേക്കു പിച്ചവച്ചു . ‘ ‘ ഇവിടെ വെയിലാ … ഉരൽ നാളെ ഇലഞ്ഞിച്ചോട്ടിലേക്കു വലിച്ചിടാൻ ഞാൻ പറഞ്ഞിട്ടുണ്ട് … ’ ’ നിലത്തുനിന്നു പെറുക്കിക്കൂട്ടിയ മഞ്ചാടിമണികൾ വാരിയെടുത്ത് എഴുന്നേൽക്കുമ്പോൾ റബേക്ക അലസമായി പറഞ്ഞു . അന്നമ്മ വല്യമ്മ ഒന്നും പറയാതെ അകത്തേക്കു ചവിട്ടിത്തുള്ളി നടന്നുപോയി . അതുവരെ അടക്കിവച്ചിരുന്ന ചിരി അപ്പോൾ പെണ്ണമ്മയുടെ ചുണ്ടിൽനിന്നു ചിതറിത്തെറിച്ചു . അവൾ ആദരവോടെ റബേക്കയെ നോക്കി . എത്ര അനായാസം , ഒരു പൂവിതൾ അടർത്തുന്ന ലാഘവത്തോടെയാണ് റബേക്ക അധികാരദണ്ഡ് പിടിച്ചുവാങ്ങിയതെന്ന് അവൾ അത്ഭുതത്തോടെ ഓർത്തു . ഒരർഥത്തിൽ പത്തേക്കറിലെ കെട്ടിലമ്മയായുള്ള റബേക്കയുടെ അനൗദ്യോഗിക കിരീടധാരണം കൂടിയായിരുന്നു ആ നിമിഷം . അടുക്കള വരാന്തയിലൂടെ മുറിയിലേക്കു നടക്കുമ്പോൾ റബേക്ക , ദൂരെ ജോസഫ് പാപ്പനെ കണ്ടു . അയാൾ കൊച്ചുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു . കൈയിൽ ഏതാനും പുസ്തകങ്ങളും ഇടയ്ക്ക് കൊറിക്കാൻ നിലക്കടലയും . അവൾ അയാളെ ഇതാദ്യമായി അടിമുടി പരിശോധിച്ചു . ജാനകി പറഞ്ഞതു ശരിയാണ് . പ്രായത്തെ തോൽപ്പിക്കുന്ന ഉടയാത്ത ശരീരം . നെഞ്ചിൽ പടവാളുയർത്തി നിൽക്കുന്ന വെള്ളിരോമങ്ങൾ . ആറടിനീളവും നെഞ്ചുവിരിവുമല്ലാതെ ആന്റണിയുടെ ഒരു ഛായയുമില്ലല്ലോ ഈ മനുഷ്യനെന്ന് റബേക്ക ഉള്ളിൽ ചിരിച്ചു . രാത്രി കിടക്കുംമുൻപ് റബേക്ക , അന്നമ്മ വല്യമ്മയുടെ മുറിയിൽനിന്ന് പണിക്കാരിയെക്കൊണ്ട് പഴയ ആൽബമെടുപ്പിച്ചു . കാലം മരവിച്ചുവിൽക്കുന്ന കറുപ്പും വെളുപ്പും ചതുരങ്ങൾക്കുള്ളിൽ അവൾ വേറൊരു ജോസഫ് പാപ്പനെ കണ്ടു . നോക്കിയാൽ കണ്ണെടുക്കാൻ തോന്നാത്ത നിറവോടെ അയാൾ ഫുട്ബോളിനെ താലോലിച്ചും ബെൽബോട്ടം പാന്റ്സ് ധരിച്ച ഒരുസംഘം ചെറുപ്പക്കാരുടെ ചുമലിൽ കൈയിട്ട് പുകവലിച്ചും ഗിറ്റാർ വായിച്ചും പല രൂപത്തിലും വേഷത്തിലും അവൾക്കു മുന്നിലൂടെ കടന്നുപോയി . ‘ ഒരു ഗാന്ധിയൻ’-ഇരുകവിളും വീർപ്പിച്ച് അയാൾ കുസൃതികാട്ടുന്ന ഫോട്ടോയിൽ ഒരു കുത്തുകൊടുത്ത് റബേക്ക ചിരിച്ചു . രാത്രി , കൊച്ചോമിലെ ഒറ്റുപാറയിൽനിന്ന് താൻ ചിറകുവച്ചു പറക്കുന്നത് റബേക്ക സ്വപ്നം കണ്ടു . താഴ്‌വരയിൽ ഉറുമ്പിൻകൂട്ടം പോലെ ചിതറിയ മനുഷ്യർക്കുമേലേകൂടി രണ്ടു ചുറ്റു പറന്ന് , അവൾ പത്തേക്കറിന്റെ ആകാശത്തേക്കു മടങ്ങിപ്പോന്നു . പിറ്റേന്നു രാവിലെ പുറത്തെ കുളിപ്പുരയിലേക്കു നടക്കുമ്പോൾ പതിവുപോലെ ജോസഫ് പാപ്പൻ പത്രം മടക്കി അവളെ നോക്കി ചിരിച്ചു . ‘ ‘ സുഖമല്ല്യോ മോളേ … ’ ’ റബേക്ക ചുറ്റും നോക്കി . മുറ്റത്തു ചിക്കിപ്പെറുക്കുന്ന കോഴിക്കൂട്ടവും കിണറ്റുകരയിൽ കാലുനക്കിയിരിക്കുന്ന പൂച്ചയുമല്ലാതെ പരിസരത്തെങ്ങും ആരുമില്ല . അവൾ അയാൾക്കരികിലേക്കു ചെന്നു പതിയെ പറഞ്ഞു : ‘ ‘ സുഖമല്ല . ’ ’ ‘ ‘ അയ്യോ എന്നാ പറ്റി ? എന്തായാലും പറഞ്ഞാട്ടെ … ’ ’ ‘ ‘ പറയാം … , ’ ’ അവൾ ഒറ്റക്കണ്ണടച്ചു ചിരിച്ചു , ‘ ‘ ഇപ്പോഴല്ല , ഉച്ചയ്ക്ക് കൊച്ചുവീട്ടിൽവച്ച് … ’ ’ ജോസഫ് പാപ്പന്റെ മുഖത്തേക്കു നോക്കുകപോലും ചെയ്യാതെ കുളിമുറിയിലേക്കു നടക്കുമ്പോൾ താനിപ്പോഴും ആകാശത്തു പറക്കുകയാണെന്ന് റബേക്കയ്ക്കുതോന്നി . ഒരുപാടുകാലത്തിനുശേഷം അവൾ അന്നൊരു മൂളിപ്പാട്ടു പാടി .
| false |
ശാസ്ത്രപരീക്ഷണങ്ങള്‍ വിജയത്തിലെത്തിയാലും ചിലപ്പോഴൊക്കെ അവയുടെ അനന്തരഫലങ്ങള്‍ ഗവേഷകര്‍ക്ക് തലവേദനയാകാറുണ്ട് . 2011ല്‍ ചൈന ആരംഭിച്ച ബഹിരാകാശ ദൗത്യപരമ്പരയിലെ ആദ്യഘട്ട ബഹിരാകാശനിലയം ' ടിയാന്‍ഗോങ് -1 ' ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുതിയ തലവേദന . അമേരിക്കയുടെ നാസയ്ക്ക് സമാനമായ , ചൈനയുടെ ദേശീയ ബഹിരാകാശ ഏജന്‍സിയാണ് . ടിയാന്‍ഗോങ് സ്‌പേസ് സ്‌റ്റേഷന്റെ പതനം ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിച്ചതോടെ സംഭവം ലോകശ്രദ്ധ നേടിയിരിക്കുകയാണ് . 2018 ഏപ്രില്‍ വരെയുള്ള സമയപരിധിക്കകം ഈ നിലയത്തിന്റെ ഭാഗങ്ങള്‍ പരസ്പരം വേര്‍പെട്ട് ഭൂമിയിലെ വിവിധയിടങ്ങളിലായി ചിതറിവീഴുമെന്ന് ശാസ്ത്രലോകം കരുതുന്നു . നിലയത്തിന്റെ ബാറ്ററി ചാര്‍ജര്‍ പ്രവര്‍ത്തനക്ഷമമല്ലാതായതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത് . നൂറു കിലോഗ്രാമെങ്കിലും ഭാരമുള്ള ഭാഗങ്ങളായാകും ഈ പേടകം ഭൂമിയിലേക്ക് പതിക്കുക . എന്നാല്‍ ഇവയുടെ ദിശയോ , സ്ഥാനമോ കൃത്യമായി നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനും കഴിയില്ല എന്ന വസ്തുത പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു . സാധാരണയായി ബഹിരാകാശപേടകങ്ങളുടെ വിക്ഷേപണവും ദൗത്യനിര്‍വ്വഹണത്തിന് ശേഷമുള്ള അവയുടെ തിരിച്ചുവരവും പൂര്‍ണ്ണമായും ഭൂമിയിലുള്ള കണ്‍ട്രോള്‍ സ്‌റ്റേഷനുകളുടെ കയ്യില്‍ ഭദ്രമായിരിക്കും . എന്നാല്‍ ടിയാന്‍ഗോങിന് മേലുള്ള നിയന്ത്രണം ചൈനക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം . 1979ല്‍ അമേരിക്കയുടെ ' സ്‌കൈലാബ് ' ഇത്തരത്തില്‍ ഭൂമിയിലേക്ക് പതിച്ചിരുന്നു . 77,111 കിലോഗ്രാമായിരുന്നു ഭാരം . അക്കാലത്ത് ഏറെ ഭീതി പടര്‍ത്തിയ സ്‌കൈലാബ് പതനത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബഹിരാകാശനിലയം ഇത്രയും ആശങ്കയുളവാക്കി തകര്‍ന്നു വീഴാനൊരുങ്ങുന്നത് . ടിയാന്‍ഗോങ് ചൈനയുടെ ' സ്വര്‍ഗ്ഗീയകൊട്ടാരം ' സോവിയറ്റ് യൂണിയന്‍ 1986 ഫെബ്രുവരി 20ന് വിക്ഷേപിച്ച മിര്‍ ബഹിരാകാശനിലയത്തോട് കിടപിടിക്കുന്ന ഒരു മൂന്നാം തലമുറ ബഹിരാകാശകേന്ദ്രത്തിനായി ചൈന ആവിഷ്‌കരിച്ച സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാമാണ് ടിയാന്‍ഗോങ് . മറ്റു രാജ്യങ്ങളെ പങ്കെടുപ്പിക്കാതെ സ്വതന്ത്രമായാണ് ചൈന ഈ പദ്ധതിയുമായി മുന്നോട്ട് പോയത് . 1992ല്‍ ' പ്രോജക്ട് 921 - 2 ' എന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായാണ് ചൈന ടിയാന്‍ഗോങ്് ഉദ്യമത്തിന് തുടക്കമിട്ടത് . 2020-ഓടു കൂടി പൂര്‍ണ്ണസജ്ജമായ ഒരു ബഹിരാകാശകേന്ദ്രം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം . ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിംഗ് വിഭാഗമാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് . അന്താരാഷ്ട്ര ബഹിരാകാശനിലയം പൂര്‍ത്തീകരിക്കാനായി ലോകരാജ്യങ്ങളുടെ സഖ്യത്തിന് വര്‍ഷങ്ങളോളം നീണ്ടുനിന്ന വിക്ഷേപണപരമ്പരകള്‍ ആവശ്യമായി വന്നു . എന്നാല്‍ മറ്റുരാജ്യങ്ങള്‍ ഒരുമിച്ച് നേടിയ ഈ വിജയം ഒറ്റയ്ക്ക് നേടിയെടുക്കാനായിരുന്നു ചൈന ടിയാന്‍ഗോങിലൂടെ ലക്ഷ്യമിട്ടത് . ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ആറിലൊന്ന് ഭാരവും ' മിര്‍ ' ബഹിരാകാശനിലയത്തിന്റെ പകുതി വലിപ്പവും ഉള്ളതാണ് ചൈനയുടെ ടിയാന്‍ഗോങ് . മൂന്ന് ഘട്ടങ്ങളായി ഈ നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാക്കാനായിരുന്നു ചൈനയുടെ നീക്കം . പത്ത് വര്‍ഷമായിരുന്നു നിലയത്തിന് നിശ്ചയിച്ചിരുന്ന ദൗത്യകാലാവധി . ടിയാന്‍ഗോങ് പദ്ധതിയുടെ ഭാഗമായി 2011 സെപ്തംബര്‍ 29ന് ' ടിയാന്‍ഗോങ്-1 ' എന്ന പരീക്ഷണശാല വിക്ഷേപിച്ചു . ' ടാര്‍ഗറ്റ് വെഹിക്കിള്‍ ' എന്നായിരുന്നു ഇതിനു നല്‍കിയ മറ്റൊരു പേര് . മൂന്ന് ബഹിരാകാശസഞ്ചാരികള്‍ക്ക് ഒരേസമയം താമസിച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യം ഇതിലുണ്ട് . 2016 സെപ്തംബര്‍ 15ന് ടിയാന്‍ഗോങ്-1 ന് സമാനമായതും കൂടുതല്‍ മെച്ചപ്പെട്ടതുമായ ടിയാന്‍ഗോങ്-2 വിക്ഷേപിച്ചു . 2016 സെപ്തംബറില്‍ ടിയാന്‍ഗോങിന്റെ പ്രവര്‍ത്തനം നിലച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഇതിന്റെ പതനസ്ഥലമോ , സമയമോ മുന്‍കൂട്ടി നിയന്ത്രിക്കാനാവില്ലെന്ന് ചൈന തുറന്നുസമ്മതിച്ചതാണ് വിഷയത്തിന്റെ ഗൗരവം കൂട്ടിയത് . ഭൂമിയില്‍ നിന്ന് ടിയാന്‍ഗോങിന്റെ ഭ്രമണപഥത്തിലേക്കുള്ള അകലം ഓരോ ദിവസവും കുറഞ്ഞുവരുന്നത് പരിഭ്രാന്തി വര്‍ദ്ധിപ്പിക്കുന്നു . ടിയാന്‍ഗോങ്-1 ന്റെ ഭാഗങ്ങള്‍ ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെ കത്തിത്തീരാനും സമുദ്രത്തില്‍ പതിക്കാനും സാധ്യതയുണ്ടെന്ന് ഒരുസംഘം ഗവേഷകര്‍ കരുതുന്നു . എന്നാല്‍ ഇതിന് വിപരീതമായി ഏതെങ്കിലും ജനവാസ കേന്ദ്രങ്ങളിലാണ് പതനമെങ്കില്‍ വലിയ ദുരന്തമാകും ഉണ്ടാകുക .
| false |
കുട്ടിക്കാലത്ത് വായനയ്ക്ക് അവസരം നൽകിയ വായനശാലയ്ക്കു സമ്മാനവുമായി ഗിരിജാ മാധവൻ എത്തി . തിരുവില്വാമല ഗ്രാമീണ വായനശലയ്ക്ക് ഇരുന്നൂറോളം പുസ്തകങ്ങളാണ് അവർ സമ്മാനമായി നൽകിയത് . ഒപ്പം വായനശാലയ്ക്ക് മറ്റൊരു സമ്മാനം കൂടി ലഭിച്ചു ; മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയരുടെ സാന്നിധ്യം . അമ്മയോടൊപ്പം എത്തിയ മഞ്ജു വാരിയർ ഭാരവാഹികളുടെ നിർബന്ധത്തിനു വഴങ്ങി വായനശാലയ്ക്ക് അകത്തു കയറി , സന്ദർശക ഡയറിയിൽ സ്നേഹസന്ദേശവും കുറിച്ചു . വായനശാലയിൽ നിന്ന് ഏറെ അകലെയല്ല ഗിരിജ താമസിച്ചിരുന്ന വീട് . നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയാണ് വായനശാലയ്ക്ക് അപ്രതീക്ഷിത സമ്മാനം . കുട്ടിക്കാലത്ത് വായനശാലയിൽ അംഗമായിരുന്ന ഗിരിജ ഓർമകൾ പങ്കുവച്ചു . ഗ്രാമീണ വായനശാല സെക്രട്ടറി കെ . ജയപ്രകാശ് കുമാർ , എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ് . രാമചന്ദ്രൻ , ലൈബ്രേറിയൻ കെ . ഉമാദേവി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി .
| false |
രാവ് ചോക്കുന്ന നേരത്താണ് ആ കൊലപാതകം നടന്നത് ! കൊലചെയ്യപ്പെട്ടത് ആരാണ് എന്നറിയാനുള്ള ഏറ്റവും മികച്ച വഴിയെന്താണ് ? മരണപ്പെട്ടയാളുടെ മുഖവും ശരീരത്തിലെ അടയാളങ്ങളും കണ്ട് ആളെ തിരിച്ചറിയുക എന്നതാണ് . എന്നാൽ അജ്ഞാതമായി കാണപ്പെട്ട ഒരു മൃതദേഹത്തിൽ തലയും കൈത്തണ്ടയും ഉണ്ടായിരുന്നില്ലെങ്കിലോ ? ആരാണ് മരണപ്പെട്ടത് എന്നെങ്ങനെ കണ്ടെത്തും ? ഈ ഒരു തുമ്പില്ലായ്മയിലേക്കാണ് പൊലീസ് ഉദ്യോഗത്തിൽ നിന്നും വിരമിച്ച മാരാരും ഇപ്പോഴും സർവീസിലുള്ള അദ്ദേഹത്തിന്റെ മകൻ മനോജ് മാരാരും കൂടിയെത്തുന്നത് . വളരെ ലോക്കലായി അന്വേഷണം ആരംഭിക്കപ്പെടുന്ന ഒരു കൊലപാതകക്കേസാണ് അത് , എന്നാൽ അന്വേഷണത്തിൽ ഗതികൾ അത്ര ലോക്കൽ അല്ല താനും . ഗോവിന്ദിന്റെ ആദ്യ നോവലാണ് ‘ രാവ് ചോക്കുന്ന നേരം ’ . എന്തുകൊണ്ട് ഒരു എഴുത്തുകാരൻ ക്രൈം നോവലുകൾ എഴുതുന്നു ? പലർക്കും പല ഉത്തരങ്ങളായിരിക്കാം , എന്നാൽ എഴുത്ത് തന്നെ ജീവിതം എന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് ഗോവിന്ദ് എന്ന യുവ എഴുത്തുകാരൻ എഴുത്തിലേക്കിറങ്ങുന്നത് . ജീവിക്കാൻ മറ്റു പല വഴികളും മുന്നിലുണ്ടെങ്കിലും അക്ഷരങ്ങൾകൊണ്ടുള്ള ശരങ്ങളും വേദനകളും സന്തോഷങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം കയ്യേൽക്കാൻ തയാറായി തന്നെയാണ് ഗോവിന്ദ് തന്റെ ആദ്യ പുസ്തകം എഴുതി തീർത്തത് . അത്രയ്ക്കൊന്നും വായന പ്രിയമല്ലാത്ത ഒരാളുടെ പോലും ആദ്യത്തെ തെരഞ്ഞെടുപ്പ് ക്രൈം ത്രില്ലെർ പുസ്തകങ്ങളാകുന്നത് വായനയേയും ചിന്തയെയും അത്രയേറെ ത്രസിപ്പിക്കുകയും മൂർച്ഛയേറ്റുകയും ചെയ്യും . എല്ലാവർക്കും വായനയിൽ ഒരു കാഴ്ചയുടെ അനുഭവം കൂടിയുണ്ടായിരുന്നാൽ ഏറെ പ്രിയമാണ് , അതുപോലെയൊരു വായനാനുഭവം തന്നെയാണ് ഗോവിന്ദ് ‘ രാവ് ചോക്കുന്ന നേരം ’ എന്ന പുസ്തകത്തിൽ പ്രയോഗിച്ചിരിക്കുന്നതും . അപ്രതീക്ഷിതമായിരുന്നു നാട്ടുകാർക്ക് ആ കാഴ്ച . തലയും കൈത്തണ്ടയുമില്ലാത്ത ഒരാളുടെ ശവശരീരം . അതും ഒരു നാട്ടിൻപുറത്ത് . കേസന്വേഷണം തുടങ്ങിയ മനോജ് മാരാരും അദ്ദേഹത്തിന്റെ പിതാവ് ശ്രീധരൻ മാരാരും കേസന്വേഷണത്തിനായി ഇറങ്ങിത്തിരിക്കുകയാണ് . നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ രണ്ടു കഥാപാത്രങ്ങളുടെ കഥാപാത്ര മികവ് തന്നെയാണ് . ശ്രീധരൻ മാരാരുടെ ആദ്യ വരവ് ജോസഫ് സിനിമയിലെ നായക കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ വായനക്കാരന്റെ മനസ്സിൽ ആ കഥാപാത്രത്തിന് അടിയുറച്ച ഒരു ചിത്രം ലഭിക്കുന്നു . കഥാപാത്ര നിർമ്മിതിയിൽ ഗോവിന്ദ് സൂക്ഷ്മമായി ഇടപെട്ടിട്ടുള്ളതുകൊണ്ട് ഈ രാവ് ചോക്കുന്ന നേരം അല്ലാതെ മറ്റൊരു കുറ്റാന്വേഷണത്തിലേയ്ക്ക് കടന്നാലും മാരാർ കുടുംബത്തിന്റെ അന്വേഷണ മികവിൽ വായനക്കാർക്ക് അദ്‌ഭുതം തോന്നാനിടയില്ല . സൂക്ഷ്മ നിരീക്ഷണമാണ് വലിയ മാരാരുടെ പ്രധാന ഗുണം . തന്റെ സർവീസ് കാലത്തുണ്ടായിരുന്ന പല കേസുകളുടെയും റിപ്പോർട്ടുകളും അന്വേഷണങ്ങളും ഓർമ്മിപ്പിക്കുന്ന ഫയലുകൾ അദ്ദേഹം ഇപ്പോഴും അലമാരകളിൽ സൂക്ഷിക്കുന്നുണ്ട് , ഒരുപക്ഷേ അതൊക്കെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥന് മികച്ച റെഫറൻസ് ആയി ഉപയോഗിക്കാവുന്നവയുമാണ് . അത്ര ശ്രദ്ധയോടെ ഗോവിന്ദ് ആ കഥാപാത്ര നിർമ്മിതി നടത്തിയിരിക്കുന്നു . കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷകർക്ക് ആദ്യം കണ്ടെത്തേണ്ടത് അജ്ഞാതമായ ആ ശരീരം ആരുടേതാണ് എന്നതാണ് . അത്രയെളുപ്പമായിരുന്നില്ല അത് കണ്ടെത്താൻ . എന്നിരിക്കിലും മാരാർ കുടുംബം കൃത്യമായി ആ ആളിലേക്കെത്തുന്നു . ഗൾഫിലേയ്ക്കെന്നും പറഞ്ഞ് ഇറങ്ങിയ ഒരാൾ , അയാളെ എയർപോർട്ട് വരെ കൊണ്ട് വിട്ടതിലും അതിനുള്ളിലേക്ക് അയാൾ കയറിയതിനും അയാളുടെ അളിയൻ സാക്ഷിയാണ് . വെരിഫിക്കേഷൻ കഴിഞ്ഞ് അകത്തേയ്ക്ക് കയറിയ ആളുടെ മൃതദേഹമാണ് അടുത്ത ദിവസം അയാളുമായി ബന്ധമില്ലാത്ത മറ്റൊരു ദേശത്ത് കാണപ്പെടുന്നത് . ആരാണ് അയാളെ എയർപോർട്ടിൽ നിന്നും പുറത്തേയ്ക്ക് കൊണ്ട് വന്നത് ? എന്ത് കാരണത്തിന്റെ പുറത്താണ് അയാൾ ഇത്ര ക്രൂരമായി കൊല ചെയ്യപ്പെട്ടത് ? കഥ അതിർത്തികൾ കടന്നും സഞ്ചരിക്കുന്നു . കേസ് തുടങ്ങിയ സമയത്തുള്ളത് പോലെ ഒരു വെറും ലോക്കൽ കേസായി തീർക്കാനാകാത്ത ഒരു അന്വേഷണമായിരുന്നു അത് . ഇതിൽക്കൂടുതൽ കഥയെക്കുറിച്ച് പറഞ്ഞു രസച്ചരട് പൊട്ടിക്കുന്നില്ല . അത് വായനയിൽത്തന്നെയറിയാം , മറ്റൊരു സംസ്കാരത്തെയും മനുഷ്യരെയും അവരുടെ ജീവിത രീതികളെയും കുറിച്ച് . അവരുടെ പ്രതികാരത്തെയും ആത്മാഭിമാനത്തെയും കുറിച്ച് … വളരെ ഋജുവായ ഒരു കഥപറച്ചിൽ രീതിയാണ് രാവ് ചോക്കുന്ന നേരത്തിൽ ഗോവിന്ദ് പ്രയോഗിച്ചിരിക്കുന്നത് . ഭാഷയുടെ ഭംഗിയും പ്രയോഗങ്ങളും എടുത്തു പറയേണ്ടതുണ്ടെങ്കിലും അനാവശ്യമായ ഭാഷയുടെ ഏച്ചു കെട്ടലുകളോ മുഴച്ചു നിക്കലുകളോ വായനയുടെ രസം കളയില്ല . നേരെ വാ നേരെ പോ രീതിയിലുള്ള പറച്ചിൽ ഒരു സിനിമ കാഴ്ചയുടെ സുഖം വായനയ്ക്ക് നൽകുന്നുണ്ട് താനും . ഒരു പ്രതികാരത്തിന്റെ കഥയാണ് രാവ് ചോക്കുന്ന നേരം . കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന പുസ്തകമായതുകൊണ്ട് തന്നെ ആ ജോണർ ആവശ്യപ്പെടുന്ന ലോജിക്കും ഗവേഷണവും പുസ്തകം നൽകുന്നുണ്ട് . ഒരിക്കൽപ്പോലും വായന മുരടിക്കുകയോ അന്വേഷണത്തെ വായനക്കാരൻ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല . എല്ലാ ജോലികളെയും അവഗണിച്ച് ഒരാൾ എഴുത്തുകാരനാകാൻ തീരുമാനിക്കുമ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ മരണപ്പെടുകയാണോ ജീവിച്ചു തുടങ്ങുകയാണോ എന്ന ആശങ്ക നിലനിൽക്കുന്നു . ചിലർക്ക് മുന്നിൽ അയാൾ അപ്രത്യക്ഷനായി പോകുന്നതിനൊപ്പം അവനവന്റെ ആത്മാവ് സംസാരിക്കുന്നത് അയാൾ പതിവിലും ഏറെ ഊർജത്തോടെ ജീവിച്ചിരിക്കുന്നു എന്നതാണ് . ഇനിയും പുസ്തകങ്ങളെഴുതി ജീവിക്കാനുള്ള കരുത്ത് ഗോവിന്ദിന്റെ കൈകൾക്കുണ്ടാകുമെന്നു തന്നെ കരുതാം .
| false |
ഉള്ളിലുണ്ടാവും , തോരാതെ ചില മഴകള്‍ . മഴക്കാലങ്ങള്‍ . മഴയോര്‍മ്മകള്‍ . മഴയനുഭവങ്ങള്‍ . അവ എഴുതൂ . കുറിപ്പുകള്‍ ഫോട്ടോ സഹിതം <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത് . ഭൂമിയില്‍ ഏറ്റവും മനോഹരമായ ഒരു പുലരി പിറക്കുന്നത് തലേ ദിവസം തോരാതെ പെയ്ത ഒരു മഴയ്ക്ക് ശേഷം ആയിരിക്കും കാറ്റും മഴയും ഇടിയും മിന്നലും ഉള്ള ഒരു രാത്രിക്കു ശേഷമുള്ള പ്രഭാതത്തില്‍ പറമ്പിലേക്കൊന്നിറങ്ങുക . ഭൂമി ഏറ്റവും സുന്ദരിയായിരിക്കുന്നത് അപ്പോഴാണ് . മഴത്തുള്ളികള്‍ വീണു സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന ചിലന്തി വലകള്‍ കാണാം . പറമ്പില്‍ കുലയിടിഞ്ഞു വീണു കിടക്കുന്ന കരിക്കുകള്‍ പെറുക്കിയെടുത്തു അത് തുളച്ച് മൊത്തി കുടിക്കാം അത് വെട്ടിപ്പൊളിച്ചു അതിനുള്ളിലെ മാംസള ഭാഗം ചുരണ്ടി തിന്നാം . മുറ്റത്തു വിരിഞ്ഞു കിടക്കുന്ന കൂണുകളെയും ലില്ലി പൂവിനെയും കാണാം . ഇടിവെട്ടുമ്പോള്‍ ആണത്രേ ലില്ലി പൂക്കള്‍ വിരിയുന്നതും കൂണുകള്‍ ജന്മമെടുക്കുന്നതും . കിണറ്റിന്‍ കരയില്‍ വീണു കിടക്കുന്ന മഴപ്പാറ്റയുടെ ചിറകുകള്‍ ഉറുമ്പരിക്കുന്നതു കാണാം . നിറഞ്ഞു കിടക്കുന്ന കിണറിലേക്കൊന്നു എത്തി നോക്കൂ . കാക്ക കൊത്തി പകുതിയാക്കി വച്ച മാങ്ങകള്‍ പറമ്പില്‍ വീണു കിടക്കുന്നതു കാണാം . നനഞ്ഞ ചിതല്‍ പുറ്റിനരികിലൂടെ നടന്നകലുന്ന ചിതലുകളെ കാണാം . ചേമ്പിലയില്‍ തിളങ്ങി നില്‍ക്കുന്ന മഴ തുള്ളികളെ തൊടാം . നനഞ്ഞു കുതിര്‍ന്നു കിടക്കുന്ന വെണ്ണീറിന്റെ ചാക്ക് കാണാം . നിറയെ പച്ചപ്പ് കാണുന്ന പശുവിന്റെ കണ്ണിലെ തിളക്കം കാണാം . പശുവിന്റെ പുറത്തിരുന്ന് ചിറക് ഉണക്കുന്ന മൈനയെ കാണാം . കൊമ്പു പിടിച്ചു കുലുക്കി പുളിമര കൊമ്പില്‍ തങ്ങി കിടക്കുന്ന മഴത്തുള്ളികള്‍ കൊണ്ട് പ്രിയപ്പെട്ട ആരെയെങ്കിലും നനയ്ക്കാം . മഴ കൊണ്ടു മാത്രം മുളച്ച കയ്പക്ക ചെടിയുടെ പുതു നാമ്പുകള്‍ കാണാം . മുളച്ചു കിടക്കുന്ന പറങ്കി മാങ്ങാ ചെടിയുടെ ഇരുവശവുമുള്ള പച്ച പരിപ്പ് പറിച്ചു തിന്നാം . വെള്ള പൂക്കള്‍ വീണു കിടക്കുന്ന പാരിജാതത്തിന്‍ ചുവട്ടില്‍ പോയി നില്‍ക്കാം . മഴത്തുള്ളികള്‍ വീണു കിടക്കുന്ന ശീമക്കൊന്ന ചെടിയുടെ ഭംഗി ആസ്വദിക്കാം . പെയ്‌തൊഴിഞ്ഞ ശേഷം മഴ ബാക്കി വച്ച് പോയ പ്രകൃതിയിലെ മഴ ചിത്രങ്ങള്‍ എത്ര കണ്ടാലും മതി വരില്ല കാലമേറെ കഴിഞ്ഞാലും മനസ്സില്‍ കുളിര്‍മ്മയേകുന്ന മഴയോര്‍മ്മകള്‍ … ഇനിയും തോരാത്ത മഴകള്‍ സുനു പി സ്‌കറിയ : മഴയുടെ സെല്‍ഫ് ഗോള്‍ ! ധന്യ മോഹന്‍ : പെരുമഴയത്തൊരു കല്യാണം ! ജില്‍ന ജന്നത്ത് . കെ . വി : പെണ്‍മഴക്കാലങ്ങള്‍ ജാസ്മിന്‍ ജാഫര്‍ : എന്‍റെ മഴക്കുഞ്ഞുണ്ടായ കഥ … നിഷ മഞ്‌ജേഷ് : മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട് കന്നി എം : കാറ്റ് കുട പിടിച്ച് വലിക്കുന്നു ; കടല്‍ ഞങ്ങളെയും ! ജ്യോതി രാജീവ് : ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല സ്മിത അജു : ഇടുക്കീലെ മഴയാണ് മഴ ! കെ . വി വിനോഷ് : പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ ? ജാസ്‌ലിന്‍ ജെയ്‌സന്‍ : മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍ ! സഫീറ മഠത്തിലകത്ത് : സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം ഹാഷ്മി റഹ്മാന്‍ : കനലെരിഞ്ഞുതീര്‍ന്നൊരു മഴ ഡോ . ഹസനത് സൈബിന്‍ : ചാരായം മണക്കുന്നൊരു മഴ ! ഷാദിയ ഷാദി : മഴയെ എനിക്ക് ഭയമായിരുന്നു ശരത്ത് എം വി : പറയാതെ പോയൊരു പ്രണയം ; പെയ്യാതെ പോയ മഴ ! രോഷ്‌ന ആര്‍ എസ് : ആലിംഗനത്തിന്റെ ജലഭാഷ ! നിച്ചൂസ് അരിഞ്ചിറ : ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍ ശരണ്യ മുകുന്ദന്‍ : വയല്‍ പുഴയാവുംവിധം ഗീതാ സൂര്യന്‍ : മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും റീന പി ടി : മഴയെടുത്ത ഒറ്റച്ചെരിപ്പ് ഫസീല മൊയ്തു : ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു ! മനു ശങ്കര്‍ പാതാമ്പുഴ : കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു , അമ്മ! ഫൈസല്‍ സറീനാസ് : ഫോണിലൊരു മഴ ! ഫാത്തിമ വഹീദ അഞ്ചിലത്ത് ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു ഉമൈമ ഉമ്മര്‍ : ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു ! ശംഷാദ് എം ടി കെ : മഴ എന്നാല്‍ ഉമ്മ തന്നെ ! സാനിയോ : മഴപ്പേടികള്‍ക്ക് ഒരാമുഖം നിജു ആന്‍ ഫിലിപ്പ് മീന്‍രുചിയുള്ള മഴക്കാലങ്ങള്‍ മാഹിറ മജീദ് : മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ , ആ കുടയും … ശംസീര്‍ ചാത്തോത്ത് : ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ ! അനാമിക സജീവ് വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു ! രാരിമ എസ് : അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു ജയ ശ്രീരാഗം : മഴയിലൂടെ നടന്നുമറയുന്നു , അച്ഛന്‍! രേഷ്മ മകേഷ് പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം ! ശിശിര പെരുമഴയത്ത് , വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി .
| false |
ഒരു റീമിക്സ് ആൽബം ഒരു സംഗീത കാരന്റെ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഗാനങ്ങളുടെ റീമിക്സുകൾ അല്ലെങ്കിൽ അതിന്റെ പുനരാവിഷ്കാരമാണ് .
| false |
ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസിലൻഡ് യാത്രാപ്രിയരുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ് . മനോഹരമായ ഭൂപ്രദേശങ്ങൾ , മലനിരകൾ , ബീച്ചുകൾ , അഗ്‌നിപർവ്വതങ്ങൾ , തടാകങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ അഭിരുചികൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് ആ രാജ്യം . ആരെയും ആകർഷിക്കും ന്യൂസിലന്‍ഡിലെ ടാസ്മാന്‍ ഉള്‍ക്കടലിലെ ഇൗ കാഴ്ച . ഒരു ആപ്പിള്‍ നെടുകെ പിളര്‍ന്നതുപോലെ കൃത്യമായി മുറിച്ചുവച്ചിരിക്കുന്ന ഒരു പാറ . സ്പ്ലിറ്റ് ആപ്പിള്‍ റോക്ക് എന്നറിയപ്പെടുന്ന അസാധാരണ പ്രതിഭാസമാണിത് . ഒറ്റനോട്ടത്തിൽ ആരെയും അതിശയിപ്പിക്കും ഇൗ കാഴ്ച . ഓപ്പണ്‍ റോക്ക് എന്നര്‍ത്ഥമുള്ള എന്‍ഗാവ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത് . വിചിത്രം ഇൗ കാഴ്ച ഒരു ഗോളത്തെ അക്ഷരാര്‍ത്ഥത്തില്‍ പകുതിയായി വിഭജിച്ചിരിക്കുന്ന ഈ കാഴ്ച തേടി നിരവധി സഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട് . സഞ്ചാരികളെ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ജിയോളജിസ്റ്റുകളുടെ ശ്രദ്ധകൂടി പതിഞ്ഞ ഇടമാണിത് . ഒരു ഗ്രാനൈറ്റ് പാറയാണിത് . എങ്ങനെയാണ് ഇത് സംഭവിച്ചതെന്നതിന് വ്യക്തമായ വിശദീകരണം ഇപ്പോഴും ഇല്ല . പാറയുടെ താഴെ ഭാഗത്തെ ചെറിയ വിള്ളലിലൂടെ വെള്ളം കയറി കാലക്രമേണ പാറ രണ്ടായി പൊട്ടിപിളര്‍ന്നതാകാം എന്ന അനുമാനത്തിലാണ് വിദഗ്ധര്‍ . കരയില്‍ നിന്നും മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഈ പാറയുടെ വിദൂര കാഴ്ച ആരേയും അമ്പരിപ്പിക്കും ഈ വിചിത്ര രൂപികരണത്തിനെ ചുറ്റിപ്പറ്റി അനേകം ഐതിഹ്യങ്ങളും നിലനില്‍ക്കുന്നു . അതിലൊന്ന് ഈ പാറ കൈവശപ്പെടുത്താന്‍ രണ്ട് മാവോരി ദേവതകള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതിനായി പാറ പകുതിയായി വിഭജിച്ച് തര്‍ക്കം പരിഹരിച്ചു എന്നുമാണ് പറയപ്പെടുന്നത് . ഈ ഐതിഹ്യമാണ് ഇവിടുത്തുകാര്‍ ഏറ്റവും അധികം വിശ്വസിക്കുന്നതും . പ്രകൃതിയുടെ അദ്ഭുതകരങ്ങളാല്‍ പിറവിയെടുത്ത അതിശയ സൃഷ്ടി തന്നെയാണ് സ്പ്ലിറ്റ് ആപ്പിള്‍ റോക്ക് .
| false |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് ചണ്ണയിൽ . വാഴയൂർ പഞ്ചായത്തിലാണ് ഈ പ്രദേശം സഥിതി ചെയ്യുന്നത് . ഇരുന്നമണ്ണ മഹാവിഷ്ണൂ ക്ഷേത്രം ഇവിടെയാണ് . ചാലിയാറീന്റെ തീരപ്രദേശത്തണ് ഈ ഗ്രാമം കൗശികേയ മഹർഷി തപസ്സിരുന്ന് മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടൂത്തി എന്നാണ് ഐതിഹ്യം .
| false |
രണ്ട് പെണ്ണുങ്ങൾ അമ്മയെ കല്യാണം കഴിച്ചോണ്ട് വരുന്ന കാലത്ത് ഓമനചേച്ചി ഒരു കൊച്ചു പെൺകൊച്ചായിരുന്നൂന്ന് പറഞ്ഞു കേട്ടിട്ടുണ്ട് … കരുവീട്ടിയുടെ നിറവും തുടുത്ത കവിളും ചുരുണ്ട മുടിയും ഉള്ള ഒരു സുന്ദരികൊച്ച് … കയ്യിൽ തൂങ്ങിയും ഒക്കത്തുമായിട്ട് എപ്പോഴും രണ്ട് മൂന്ന് പിള്ളേരുണ്ടാവും … എളേത്തുങ്ങളാണ് … അന്നൊക്കെ മൂത്ത വേലത്തിയാണ് നാട്ടിലെ പെറ്റ പെണ്ണുങ്ങളെ കുളിപ്പിക്കാൻ പോകുന്നത് … അവരുടെ കെട്ടിയോന് കണ്ടെടം നെരങ്ങലാണ് പണിയെങ്കിലും കൊല്ലാകൊല്ലം കെട്ട്യോളു പെറ്റോളണം എന്ന് നിർബന്ധമാണ് … പെറ്റു വെച്ച കൊച്ചിനെ ഒന്നുമ്മവെക്കാൻ പോലും നേരമില്ലാതെ വേലത്തി പെണ്ണുങ്ങളെ കുളിപ്പിക്കാൻ ഓടിയാലേ അടുപ്പ് പുകയൂ … അങ്ങനെ നാട്ടിലുള്ള പെണ്ണുങ്ങൾക്കൊക്കെ പ്രസവരക്ഷ ചെയ്തു , ഒരു രക്ഷയും ഇല്ലാതെ പെറ്റു കൂട്ടുന്ന മൂത്ത വേലത്തിയും അമ്മ പെറ്റു വെച്ച കൊച്ചുങ്ങളെ വെള്ളം തോർത്തിയെടുത്തും ചുമന്നോണ്ട് നടന്നു വളർത്തിയെടുത്തും ബാല്യമില്ലാത്ത ഓമനചേച്ചിയും ! ഇതാണ് അമ്മ പറഞ്ഞു തന്ന ചിത്രം . ഓമനചേച്ചി തിരണ്ടതിന് തൊട്ടു പിന്നാലെയാണ് മൊറചെക്കനുമായി കെട്ടുറപ്പിക്കുന്നത് … അപ്പോഴേക്കും മൂത്ത വേലത്തി വയറമരുന്ന വേദന തിന്നും ഉടുത്തുടുത്തു കൂട്ടിയ തുണിക്കെട്ടുകളെ കവിഞ്ഞു ചോര വാർന്നും മരിച്ചിരുന്നു . കെട്ടിന് മൂന്നാലൂസം മുൻപാണ് ഓമനചേച്ചിക്ക് ഗന്ധർവ്വൻ കൂടുന്നത് … ഓമനച്ചേച്ചിയുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങുന്നത് … രാത്രിയുടെ ഇരുട്ടിൽ അവര് പൂത്തുലയാൻ തുടങ്ങുന്നത് … മുടിയഴിച്ചിട്ടാൽ പാല പൂത്ത മണം പരത്തുന്നത് … ഒറ്റക്കിരുന്നു നാണിക്കാൻ തുടങ്ങുന്നത് … കാരണമില്ലാതെ ചിരിക്കുന്നത് … ഗന്ധർവ്വൻ കൂടിയ പെണ്ണിനെ ആര് കെട്ടാനാണ് … മുറച്ചെക്കൻ കയ്യിലുള്ള പോസ്റ്റുമാൻ പണിയും കൊണ്ടു ഒറ്റ ഓട്ടം വെച്ചു കൊടുത്തു … അതിൽ പിന്നേ അവരൊരു യക്ഷിയെ പോലെയായിരുന്നു … ഓമനേടെ കൂടെ ഒന്നല്ല , ഒരുപാട് ഗന്ധർവന്മാർ ഉണ്ടെന്നും രക്ഷസ് കൂടിട്ടുണ്ടെന്നും … രാത്രിയായാൽ ഓമന ഒരു പെൺസർപ്പമാണെന്നും … ചീറ്റിപിണഞ്ഞു മുരണ്ടു വിഷം തുപ്പി തളരുമെന്നും നാട്ടുകാര് പറഞ്ഞു … രാത്രിയിൽ സർപ്പമാകുന്ന ഓമനചേച്ചി പകലെല്ലാം എളെത്തുങ്ങളെ നോക്കി നടന്നു … മൂത്ത വേലത്തി ഉണ്ടാക്കിയ ഒഴിവിൽ പെറ്റ പെണ്ണുങ്ങളെ കുളിപ്പിക്കാൻ പോയി … അങ്ങനങ്ങനെ ഓമനച്ചേച്ചിക്ക് വയസായി … കൂടെ കൂടിയ ഗന്ധർവ്വനെയും ഇരുട്ടിയാൽ സർപ്പമാകുന്ന ഓമനചേച്ചിയെയും നാട്ടുകാര് മറന്നു … അവര് പെറ്റാൽ കുളിപ്പിക്കുന്ന വേലത്തി മാത്രമായി . അപ്പോഴാണ് ഞാൻ കടിഞ്ഞൂല് പ്രസവിക്കുന്നത് . നടന്നു വരുന്ന ഓമനചേച്ചിയെ കണ്ടാൽ ആണൊരുത്തൻ നെഞ്ചും വിരിച്ചു നടക്കണ പോലെയാണ് … ‘ ചോര പോക്ക് ഒരുപാടിണ്ട ? ’ ന്നും ‘ ഈ കൊച്ചിന് വയറു നിറയാൻ ഉള്ള പാലൊന്നും ഇല്ലെ ? ’ ന്നും ചോദിച്ചു നമ്മളെ അങ്ങ് തീരെ പോരാത്ത തരം പെണ്ണാക്കി കളയും ആശാത്തി . കുറുന്തോട്ടിയും കീഴാനെല്ലിയും കൊണ്ടു കപ്പല് വരെ ഓടിച്ചു കളയും ! അത്ര ഭയങ്കര വൈദ്യരാണ് … കൊച്ചൊന്നു കരഞ്ഞാൽ ‘ പക്ഷിപീഡയാ … ’ എന്നും പറഞ്ഞു ഗരുഡന് വഴിപാട് നേരും … വന്ന വഴിയേ അടുപ്പ് കത്തിച്ചു വേതു വെള്ളം അടുപ്പത്തു വെക്കും … എന്നിട്ട് കൊച്ചിനെ എടുത്തോണ്ട് പോയി എണ്ണ തേച്ചു തിരുമ്മി കുളിപ്പിക്കും … ‘ ഈ കൊച്ചിനെ കണ്ടാൽ ഇവിടുത്തെ പിള്ള പെറ്റ കൊച്ചാന്ന് പറയെ ഇല്ല … ആ ചെക്കനെ പോലെ തന്നെണ്ട് ! ’ എന്നൊക്കെ കമന്റടിക്കും … കൊച്ചിന് പാല് കൊടുത്തു ഉറക്കിയാൽ എന്നെ എണ്ണ തേപ്പിക്കും … കുഴമ്പ് തേപ്പിക്കും … മഞ്ഞള് തേപ്പിക്കും … അപ്പോഴേക്കും വേതു വെള്ളം തിളച്ചിരിക്കും … ആ തിളച്ച വെള്ളം കോരി കോരി എന്റെ മേത്തേക്കൊഴിക്കും … അയ്യോ അയ്യോ … എന്ന് ഞാൻ ഉറക്കെ കരയുമ്പോൾ ‘ ‘ മിണ്ടാതിരിക്ക് പിള്ളേ … ഒരു ചെറുക്കൻ കൊച്ചിനെ പെറ്റു വെച്ചതാ … രക്ഷ ശെരിയായില്ലെങ്കിൽ വിവരമറിയും ’ ’ എന്ന് ശാസിക്കും . ഒരുദിവസം പൊള്ളികുടുന്നപ്പോൾ ‘ അയ്യോ അയ്യോ ’ എന്നുള്ള നിലവിളി അല്പം ഉറക്കെയായി പോയ ദിവസമാണ് അവരെന്നെ ശെരിക്കും പേടിപ്പിക്കുന്നത് … ‘ ‘ ഒച്ച വെച്ചിട്ട് കാര്യമില്ല പിള്ളേ … നടുവും ഞരമ്പും ഉറച്ചില്ലെങ്കിൽ പിന്നേ ജീവിതമില്ല … കെട്ട്യോൻ ചെറുപ്പമാണെന്ന് ഓർത്തോ ! ’ ’ എന്നുള്ള വാചകം അവര് അർധോക്തിയിൽ നിർത്തുമ്പോൾ " അതിനേക്കാൾ ചെറുപ്പമാണ് സ്ത്രീയെ ഞാൻ ! " എന്നുറക്കെ നിലവിളിക്കാൻ തോന്നി . ഇരുപതിലേക്ക് കാലു വെച്ചപ്പോഴേക്കും പ്രസവിച്ച കുറ്റത്തിന് എന്റെ യൗവനത്തിനെന്തോ കുറവ് സംഭവിച്ചിരിക്കുന്നു എന്നെനിക്ക് തോന്നി . പിന്നീട് ഞാൻ ആ പൊള്ളൽ മുഴുവൻ സഹിക്കുമ്പോഴും … പച്ച നിറത്തിലുള്ള മരുന്ന് കഞ്ഞി കൈച്ചുകൈച്ചിറക്കുമ്പോഴും … ഉലുവ അരച്ച്ഉരുട്ടി വിഴുങ്ങുമ്പോഴും … എന്റെ കെട്ട്യോൻ ചെറുപ്പമാണെന്ന് എനിക്കോർമ്മയുണ്ടായിരുന്നു … അതിനേക്കാൾ ചെറുപ്പമാണ് ഞാൻ എന്ന് ഞാൻ മറന്നിരുന്നു . ഇരുപത്തിയെട്ടൊക്കെ കഴിഞ്ഞു രൂസമാണ് ‘ ‘ ഓമനചേച്ചി എന്താ കല്യാണം കഴിക്കാഞ്ഞേ ? ’ ’ എന്ന് ചോദിച്ചത് … ഹൃദയം കൊണ്ടു ലാളിക്കാനും കരയുമ്പോൾ കെട്ടിപിടിക്കാനും തനിക്കൊരു ഗന്ധർവ്വൻ ഉണ്ടെന്ന് പറയുമെന്നാണ് ഓർത്തത് … ഇരുട്ടിൽ ഓമനചേച്ചി വിഷം ചീറ്റുന്ന ഒരു കരിനാഗമായി മാറുന്ന കഥയാണ് പ്രതീക്ഷിച്ചത് … ‘ ‘ മനസ്സില്ലാരുന്നു പിള്ളേ … എന്റമ്മേനെ പോലെയാവാൻ ഇനിക്ക് മനസ്സില്ലാരുന്നു ! ’ ’ എന്നവർ പറഞ്ഞപ്പോൾ … ഞാൻ പറഞ്ഞു കേട്ട കഥയിലെ മൂത്ത വേലത്തി കാലങ്ങൾ കടന്ന് എന്റെ മുന്നിൽ വന്ന പോലെ തോന്നി … ഇഷ്ടമില്ലാത്ത നേരത്തു , വേണമെന്ന് തോന്നാത്ത കാലത്ത് , പ്രണയമില്ലാത്ത ഒരാളുടെ കൂടെ ജീവിച്ചു , പെറ്റു കൂട്ടിയ കുഞ്ഞുങ്ങളെ ഒന്നുമ്മ വെക്കാൻ നേരമില്ലാതെ , ഗർഭപാത്രം ചോര തുപ്പുമ്പോൾ ഒന്ന് ചേർത്തു പിടിക്കാൻ ആളില്ലാതെ ജീവിച്ചു മരിച്ച മൂത്ത വേലത്തിയേക്കാൾ എത്രമാത്രം പൂർണ്ണതയുള്ള പെണ്ണാണ് ഓമനചേച്ചി എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു … ഒരുപക്ഷേ , പ്രസവിച്ചു കാണിച്ചു കൊടുക്കുമ്പോഴല്ല , പെണ്ണ് പെണ്ണാകുന്നതും കരിനാഗം പോലെ വിഷം ചീറ്റി മുരണ്ടെഴുന്നേൽക്കുന്നതും അവൾക്ക് ബോധിച്ച ഇടങ്ങളിൽ അവൾക്ക് ബോധിച്ച ഗന്ധർവ്വന്റെ കൂടെ മാത്രമാണെന്ന് ചോര വാർന്നു മരിച്ച മൂത്ത വേലത്തി ഓമനചേച്ചിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവാം … അതായിരിക്കും അവരുടെ ആയുസ്സ് അവരുടെ ഇഷ്ടത്തിന് ജീവിച്ചു തീർക്കാൻ ഓമനചേച്ചി തീരുമാനിച്ചത് .
| false |
സംഗീതത്തിനു അതുല്യമായ ശക്തിയുണ്ടെന്നാണ് പറയപ്പെടുന്നത് . രോഗങ്ങളെ സുഖപ്പെടുത്താനും സന്തോഷം ജനിപ്പിക്കാനും തുടങ്ങി മനുഷ്യവികാരങ്ങൾക്കുമേൽ വലിയ സ്വാധീനം ചെലുത്താൻ സംഗീതത്തിനു കഴിയുമെന്ന് പണ്ടുമുതലുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നു . ആ പഠനങ്ങൾ ബലപ്പെടുത്തുന്ന രീതിയിൽ , മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധത്തെയും സ്വാധീനിക്കാൻ സംഗീതത്തിന് കഴിയുമെന്ന തരത്തിലൊരു വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് . കുട്ടികൾക്ക് മാതാപിതാക്കളുമായുള്ള ആത്മബന്ധം വർധിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത് . അരിസോണ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനങ്ങളിലാണ് ഇത്തരത്തിലുള്ള ഒരു ഫലം പുറത്തു വന്നത് . വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കൾ പകർന്നു നൽകിയ സംഗീതാനുഭവങ്ങൾ ബന്ധങ്ങളുടെ ഊഷ്മളത വർധിപ്പിക്കാൻ സഹായിച്ചുവെന്നാണ് പഠനത്തിൽ പങ്കെടുത്ത കൗമാരക്കാരിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം . ശരാശരി 21 വയസ് പ്രായമായവരിലാണ് ഗവേഷകർ ഈ പഠനം നടത്തിയത് . എട്ടു മുതൽ പതിനൊന്നു വയസ്സുവരെയുള്ള അനുഭവങ്ങളും പതിനാലു വയസു മുതൽ ഇരുപത്തിയൊന്ന് വയസു വരെയുള്ള കാര്യങ്ങളുമാണ് ചോദിച്ചറിഞ്ഞത് . മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന സംഗീതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ നല്ല രീതിയിൽ സ്വാംശീകരിക്കാനും അതുവഴി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാനും സഹായിച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ നിന്നും ലഭിച്ച ഫലം . കുട്ടിക്കാലം മുതലുള്ള വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കൾക്കൊപ്പം സംഗീതമാസ്വദിച്ചത് മികച്ച അനുഭവം തന്നെയാണെന്നാണ് ഓരോരുത്തരും അഭിപ്രായപ്പെട്ടത് . കുഞ്ഞുങ്ങൾ മുതിരുംതോറും മാതാപിതാക്കൾക്കൊപ്പം അവർ ചെലവഴിക്കുന്ന സമയം കുറഞ്ഞുവരികയാണ് പതിവ് . കുഞ്ഞുങ്ങളോടൊപ്പം ചെലവിടുന്ന സമയങ്ങളിൽ സംഗീതവും കൂടെയുണ്ടാകുന്നത് ഏറെ ഹൃദ്യമായിരിക്കുമെന്നാണ് പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത് . ഒരുമിച്ച് സംഗീതമാസ്വദിക്കുന്നത് ഒറ്റക്കെട്ടായിരിക്കുന്നതിനും പരസ്പര ഐക്യം വളർത്തുന്നതിനും ഏറെ സഹായകരമാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നുണ്ട് . ഒരുമിച്ചിരുന്നു സംഗീതമാസ്വദിക്കാൻ ഇനി നേരം കിട്ടുന്നില്ലെങ്കിൽ ഒരുമിച്ചുള്ള യാത്രകളുടെ നേരങ്ങൾ ഇതിനായി മാറ്റിവെക്കാവുന്നതാണ് . കുഞ്ഞുങ്ങളോടൊപ്പം പാട്ടുകൾ കേൾക്കുന്നതും സംഗീതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതും അടുപ്പം വർധിപ്പിക്കും , കൗമാരക്കാരോടൊപ്പമുള്ള സംഗീതാസ്വാദനം അവർക്കു മാനസികമായി ധൈര്യം നൽകുന്നതിനൊപ്പം മാതാപിതാക്കളുടെ പിന്തുണ അവർക്കു എല്ലായ്‌പ്പോഴും ഉണ്ടെന്ന ചിന്തയും വളർത്തും . അതുകൊണ്ടു ഇപ്പോൾ തന്നെ കുഞ്ഞുങ്ങളെ വിളിച്ചിരുത്തി പാട്ടുകൾ കേട്ട് തുടങ്ങാം … ബന്ധങ്ങൾ കരുത്തുറ്റതാക്കാം … .
| false |
കുട്ടിയുടെ താൽപര്യവും കഴിവും കണക്കിലെടുക്കാതെ നമ്മുടെ സാമൂഹിക അന്തസ്സ് കാണിക്കാനുള്ള ഉപകരണമായി മക്കളെ മാറ്റാറുണ്ടോ ? ചിന്തിക്കണം . പ്ലസ്ടു കഴിഞ്ഞാൽ മെഡിസിനോ എൻജിനീയറിങ്ങോ പഠിക്കണം എന്നതു വർഷങ്ങളായി കേരളത്തിൽ ഒരു ആചാരം പോലെയാണ് . സാങ്കേതികവിദ്യയും കാലവും മാറിയതോടെ ഒരു പാട് പുതിയ കോഴ്സുകളം ജോലിസാധ്യതകളും ഇപ്പോഴുണ്ട് . അതെല്ലാം മനസ്സിലാക്കാൻ നിങ്ങളെക്കാൾ മിടുക്ക് മക്കൾക്കാണ് . അവരുടെ കാര്യങ്ങൾ അവർ ചെയ്യട്ടെ – ഉത്തരവാദിത്തമുള്ളവരായി കുട്ടിയെ വളർത്തുക . അവർക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ പിന്തുണ കൊടുക്കുക . കോളേജിൽ ചേരാനുള്ള അപേക്ഷാഫോം പൂരിപ്പിച്ചു കൊടുക്കുന്ന പോലുള്ള ‘ കലാപരിപാടികൾ ’ നിർത്തണം . നിങ്ങൾ വലിക്കുമ്പോൾ ചലിക്കുന്ന പാവകളായി വളർത്തിയാൽ അതവരുടെ ആത്മവിശ്വാസത്തെ ബാധിക്കും . പഠനച്ചെലവു കണ്ടെത്താൻ പ്രേരിപ്പിക്കാം തങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കണം . അതിനു പണം മാതാപിതാക്കൾ തരണമെന്ന കുട്ടികളുടെ വാശി ശരിയല്ല . വിദേശത്തെപ്പോലെ 18 കഴിഞ്ഞാൽ , സ്വന്തം ജീവിതമാർഗം കണ്ടെത്തണം . എന്നു പറയുവാനുള്ള ആർജവം മാതാപിതാക്കൾ കാണിക്കണം . അത്തരമൊരു മുന്നറിയിപ്പ് ഉറപ്പായും കുട്ടികളെ കൂടുതൽ ഊർജമുള്ളവരാക്കും . ഏതു തൊഴിലിനും മാന്യതയുണ്ട് ഇലക്ട്രീഷ്യനും പ്ലംബറിനും എന്തൊരു കൂലിയാണ് എന്ന് പരിതപിക്കുകയും മക്കളെ സ്റ്റാറ്റസുള്ള കോഴ്സിനു മാത്രം വിടുകയും ചെയ്യുന്നതു കുട്ടികളോടു ചെയ്യുന്ന ക്രൂരതയാണ് . വില കുറച്ചു കാണരുത് – കുട്ടികളെ വിലകുറച്ചു കാണരുത് . നിങ്ങളുടെ താൽപര്യം അടിച്ചേൽപിക്കരുത് . കുട്ടിക്ക് ഒരു വിഷയത്തോടോ ജോലിയോടോ താൽപര്യമുണ്ടെങ്കിൽ ആ വഴിക്കു വിടാന്‍ ശ്രമിക്കുക . വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ ‘ മൂത്തവർ ചൊല്ലും മുതുനെല്ലിക്കകൾ ’ മധുരിക്കുകയില്ല ഇന്നത്തെ കാലത്ത് . കുട്ടി കൃത്യമായി താൽപര്യം ഒരു കോഴ്സിൽ പ്രകടിപ്പിച്ചാൽ അതിൽ വിജയിച്ച് വരാനുള്ള കെൽപും അവർ കാണിക്കും . ടെൻഷൻ ബേബിയായി വളർത്തണോ ? നിങ്ങൾ എപ്പോഴും ആകുലതകൾ പറഞ്ഞുകൊണ്ടിരുന്നാൽ കുട്ടികളും അതേറ്റു പറയും . ഉറക്കമില്ല , അസുഖമാണ് , ഭാവിയെക്കുറിച്ച് പേടിയാണ് എന്ന് പലവുരു പറയുന്നത് ഒഴിവാക്കുക . ഒരു ദിവസം 10 മിനിറ്റെങ്കിലും കുട്ടിയോട് സംസാരിക്കണം . ഈ ശീലം വളർത്തിയാൽ വലുതായാലും അവർ നിങ്ങളോട് തുറന്നു സംസാരിക്കും . അല്ലെങ്കിൽ അവർ പ്രശ്നങ്ങൾ നിങ്ങളോടു പറയാൻ മടിക്കും . തെറ്റ് അംഗീകരിക്കണം – പറ്റിയ തെറ്റ് കുട്ടി തുറന്നു പറഞ്ഞാൽ ക്ഷമയോടെ കേൾക്കണം . സാരമില്ലെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാനും പറയണം . സ്നേഹം , സഹാനുഭൂതി , വിശ്വസ്തത തുടങ്ങിയവ നിങ്ങൾ ജീവിതത്തിൽ കാണിച്ചു കൊടുത്തു വളർത്തിയെടുക്കണം . കുട്ടികളോടു സംസാരിക്കുമ്പോൾ വ്യക്തികളുടെ ഗുണദോഷങ്ങളെക്കാൾ , ആശയങ്ങളെക്കുറിച്ചും അവർക്ക് എത്താനാകുന്ന ഉയരങ്ങളെക്കുറിച്ചും സംസാരിക്കുക . രസകരമായി പഠിക്കാനുള്ള രീതികൾ പഠിപ്പിച്ചെടുക്കുക എന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് . വീട്ടുജോലി വിദ്യാഭ്യാസമാണോ ? കുട്ടിയെ പഠിക്കാൻ മാത്രം നിർബന്ധിക്കാതെ ജോലികളിലും പങ്കെടുപ്പിക്കണം . ഭക്ഷണം ഉണ്ടാക്കുന്നതും വീട് വൃത്തിയാക്കുന്നതും തുണി അലക്കുന്നതും വിദ്യാഭ്യാസം തന്നെയാണ് . ഗ്യാസ് ബുക്ക് ചെയ്യാനും വിവിധ ബില്ലുകൾ ഓൺലൈനിൽ അടയ്ക്കാനും പരിശീലിപ്പിക്കാം . ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ ജീവിക്കാൻ പഠനമികവ് മാത്രം പോരെന്നു കുട്ടിക്കറിയണം . ചിട്ടയായ ജോലികളിലൂടെ കുട്ടി അറിയാതെ തന്നെ അവരിൽ ഉത്തരവാദിത്തബോധവും കാര്യങ്ങൾ ചെയ്യാനുള്ള മികവും വളർന്നുവരും . ഭക്ഷണമുണ്ടാക്കുമ്പോൾ അളവു തൂക്കങ്ങളും ചെടി നനയ്ക്കുമ്പോൾ സന്തോഷവും വീട് വൃത്തിയാക്കുമ്പോൾ ടീം വർക്കിന്റെ ബാലപാഠങ്ങളും പഠിക്കും . ഒരു പ്രാവശ്യം പറഞ്ഞാൽ കുട്ടി അത് ദിവസവും ചെയ്യണമെന്നില്ല . ‘ എത്ര പ്രാവശ്യം ഒരു കാര്യ പറയണം ’ എന്ന് പഴിക്കാതെ , പല പ്രാവശ്യം ദേഷ്യപ്പെടാതെ പറയുക . ദിവസങ്ങൾക്കു ശേഷം അതിനു ഫലമുണ്ടാകുമെന്ന് കാണാം . കുട്ടികളെ മാറ്റുവാൻ പോകുന്നതിനു മുൻപ് ക്ഷമ വളർത്തി , സ്വയം മാറുക , മാതൃകകളാകുക . ദേഷ്യം കുട്ടിയിൽ തീർക്കരുത് – നിങ്ങളുടെ ദേഷ്യം തീർക്കുവാനുള്ള വസ്തുക്കളല്ല കുട്ടികൾ . ദേഷ്യമുള്ളപ്പോൾ കുട്ടി എന്തെങ്കിലും ചോദിച്ചാൽ കയർക്കാതെ പിന്നീട് സംസാരിക്കാമെന്നു പറയുക . പഠിപ്പിക്കുമ്പോൾ കൃത്യമായി ചെയ്തു പരിശീലിപ്പിച്ചാൽ അതു ഗുണകരമാകും . അതിനു മിനക്കെടാതെ കുട്ടിക്കു ബുദ്ധി കുറവുണ്ട് . പഠിക്കാൻ കഴിവില്ല എന്ന് എഴുതിത്തള്ളരുത് . പഠന സമയത്തെ കയർക്കൽ വിഷയത്തോട് മാനസിക അകൽച്ചയുണ്ടാക്കും . കുട്ടികളെ നിരീക്ഷിച്ച് അവരുടെ കഴിവു കണ്ടെത്തേണ്ടത് നിങ്ങളാണ് . ഒന്നാംക്ലാസ് മുതൽ കോച്ചിങ് , ട്യൂഷൻ എന്നിവയിൽ കൂടിയല്ല പ്രതിഭകൾ ജനിക്കുന്നത് . നൂറു നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചിട്ട് , ‘ നിനക്ക് നല്ല ആത്മവിശ്വാസം വേണം ’ എന്നു പറഞ്ഞാൽ കുട്ടിക്കു പൊരുത്തപ്പെടുവാനാകില്ല . പ്രായം കൂടുന്നതനുസരിച്ച് വളർത്തു രീതികളും മാറണം . കുടുംബസ്ഥിതി കുട്ടികളറിയണോ ? ജന്മദിനാഘോഷവും വിലകൂടിയ വസ്ത്രങ്ങളും പുറത്തുപോയുള്ള ആഘോഷവും സ്വന്തം സ്ഥിതി അനുസരിച്ചു മതി . അങ്ങനെ ചെയ്താൽ അവർ അത് ജീവിതത്തിലുടനീളം പിന്തുടരും . വിജയിക്കും . പല തെറ്റുകളും കുട്ടികൾക്കു ശരികളാകുന്നത് വീട്ടുകാരുടെ സ്വാധീനം കൊണ്ടാണ് . പണത്തിന്റെ വിലയറിയണമെന്നു കുട്ടിയോടു പറഞ്ഞിട്ട് നിങ്ങൾ തോന്നിയപോലെ ചെലവഴിച്ചാൽ , കുട്ടികൾ ആ വഴിക്കാകും സഞ്ചരിക്കുക . വയസ്സാകുമ്പോൾ ഞങ്ങളെ നോക്കണം . എന്ന് അവരെ ഭീഷണിപ്പെടുത്തേണ്ടതില്ല . ഉത്തരവാദിത്തമുള്ളവരായി വളർത്തിയാൽ അവർ അതു ചെയ്യും . മാത്രമല്ല , നമ്മുടെ വിരമിക്കൽ ജീവിതത്തിനു സ്വരുക്കൂട്ടേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് . അപ്പോൾ മക്കൾ നോക്കണമെന്നാവശ്യപ്പെടേണ്ടി വരില്ല . ശരിയായി പ്ലാൻ ചെയ്താൽ മക്കളെ നല്ലനിലയിൽ എത്തിക്കാനും നിങ്ങളുടെ വിരമിക്കൽ ജീവിതത്തിനായി പണം സ്വരുക്കൂട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല . നിങ്ങൾ അവർക്കായി ചെലവാക്കുന്നതും ബുദ്ധിമുട്ടുന്നതും അവരുടെ അവകാശമല്ല . നിങ്ങളുടെ സ്നേഹമാണെന്ന് തിരിച്ചറിവ് അവർക്കുണ്ടായാൽ കാര്യങ്ങൾ ഭദ്രമാകും .
| false |
ആദിത്യ അഗർവാൾ , അനീഷ് ലോഹാരുക . രണ്ടുപേരും കൊൽക്കത്തയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബങ്ങളിലെ ഇളമുറക്കാർ . ' പ്രാപ്തി ' എന്നപേരിൽ ബുട്ടീക്കുകളുടെ ഒരു ശൃംഖല തന്നെയുണ്ട് നഗരത്തിൽ ആദിത്യയുടെ അച്ഛന് . അനീഷിന്റെ അച്ഛനോ 2 എന്നപേരിൽ ലക്ഷ്വറി ഹോട്ടൽ ചെയിനും . വീട്ടിൽ പണത്തിനൊന്നും യാതൊരു പഞ്ഞവുമില്ല . എന്നാൽ , ഇരുവരും അവരുടെ കോളേജ് കാലത്തെ ഒരു വിനോദത്തിന്റെ പേരിൽ ഇന്ന് ചെന്നെത്തിയിരിക്കുന്നത് ക്രിമിനൽ കേസിൽ , പൊലീസ് കസ്റ്റഡിയിലാണ് . ചുരുങ്ങിയത് പത്തുവർഷമെങ്കിലും അകത്തുകിടക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തിരിക്കുന്നത് . എന്തെന്നോ ? ഇവരോടൊപ്പമുള്ള ശാരീരിക ബന്ധത്തിന്റെ രഹസ്യ ക്യാമറാ ക്ലിപ്പുകൾ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടുക . വളരെ യാദൃച്ഛികമായിട്ടാണ് പൊലീസ് ഇവരിലേക്ക് എത്തിപ്പെടുന്നത് . ഒരു കാരണവശാലും പിടിക്കപ്പെടാതിരിക്കാൻ പോന്നത്ര കരുതലോടെയാണ് ഇവർ തങ്ങളുടെ പദ്ധതികൾ നടപ്പിൽ വരുത്തിയിരുന്നത് . ആദ്യമൊക്കെ വെറുമൊരു രസത്തിനു ഷൂട്ട് ചെയ്തിരുന്ന ഈ ചൂടൻരംഗങ്ങൾ അവർ തങ്ങളുടെ ഒരു സീക്രട്ട് പോൺ ഷെയറിങ് ഗ്രൂപ്പിൽ മാത്രമാണ് പങ്കിട്ടിരുന്നതെങ്കിൽ രണ്ടുകൊല്ലം മുമ്പ് ആ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം സമ്പാദിക്കാനും അവർ ഒരുങ്ങി . ഒന്നും രണ്ടും യുവതികളല്ല ഇവരുടെ കെണിയിൽ ഇങ്ങനെ കുടുങ്ങിയിരിക്കുന്നത് . 187 പേരാണ് … ! 2013 -ൽ തങ്ങളുടെ പതിനേഴാം വയസ്സിൽ , കോളേജിൽ പഠിക്കുന്നകാലത്താണ് അവർ ഈ വിനോദത്തിലേക്ക് എത്തിപ്പെടുന്നത് . ആദ്യം അവരുടെ സമ്പത്തും ശാരീരിക സൗന്ദര്യവും ഒക്കെ കാണിച്ച് കൂടെ പടിക്കുന്നവരെയും സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നവരെയും ഒക്കെ കേറി പ്രേമിക്കും . അത് പതുക്കെ ശാരീരിക ബന്ധത്തിലേക്ക് നീട്ടും . യുവതികളുടെ ബന്ധപ്പെട്ട് ക്ലിപ്പ് എടുത്തുകഴിഞ്ഞാൽ , അധികം താമസിയാതെ അവരുമായി ബ്രേക്ക് അപ്പ് ആകും . എന്നിട്ട് കുറേക്കാലം ആ ക്ലിപ്പ് വളരെ പ്രൊഫഷണലായി സൂക്ഷിച്ചുവെക്കും . ആവശ്യത്തിന് സമയം പിന്നിട്ടു കഴിഞ്ഞാൽ , ആ ക്ലിപ്പ് അയച്ചു കൊടുക്കേണ്ടതും , യുവതികളെ വിളിക്കേണ്ടതും ഒക്കെ അനീഷിന്റെ കുക്കായ കൈലാഷ് യാദവ് എന്നയാളുടെ ചുമതലയാണ് . അയാൾ പിടിയിലായപ്പോൾ ലഭിച്ച ഒരൊറ്റ തെളിവിന്മേൽ പിടിച്ചു കയറിയാണ് പൊലീസ് ഈ യുവാക്കളുടെ അറസ്റ്റിലേക്ക് എത്തിയത് . സ്വന്തം അശ്‌ളീല ക്ലിപ്പ് കൈയിലുണ്ട് എന്നും പറഞ്ഞ് അജ്ഞാതന്റെ ഫോൺവിളിവരുമ്പോൾ , ക്ലിപ്പിന്റെ സാമ്പിൾ വാട്ട്സാപ്പിൽ അയച്ചു കിട്ടുമ്പോൾ ഈ പെൺകുട്ടികൾ ആദ്യം തന്നെ വിളിക്കുന്നത് സ്വന്തം കാമുകന്മാരെത്തന്നെയാണ് . അവർ അങ്ങനെ ഒരു ക്ലിപ്പ് എടുത്തതായി അറിയില്ല എന്ന് നടിക്കും . ഈ പെൺകുട്ടിയുമായി ബ്രേക്ക് അപ്പ് ആയി മറ്റേതെങ്കിലും ബന്ധത്തിൽ ആയിട്ടുമുണ്ടാവും അപ്പോഴേക്കും അവർ . താമസിച്ച ഹോട്ടലിലോ മറ്റോ വെച്ച് മറ്റേതെങ്കിലും ആളുകൾ എടുത്തതാവും എന്ന് കരുതി ആ പെൺകുട്ടികൾ മാനഹാനി ഭയന്ന് ബ്ലാക്ക് മെയിലർ ചോദിക്കുന്ന കാശുകൊടുത്തു ഒഴിവാക്കുകയായിരുന്നു ഇതുവരെ . ഇങ്ങനെ ബ്ലാക്ക് മെയിൽ ചെയ്ത് ഓരോ യുവതികളിലും നിന്ന് , രണ്ടു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട് കൈലാഷ് യാദവ് വഴി ഇരുവരും . കളി തുടങ്ങി ആറു വർഷങ്ങൾക്ക് ശേഷമാണ് പിടിവീഴുന്നത് . നവംബർ 2019 -ലാണ് ആദ്യമായി , ഒരു യുവതി തനിക്ക് ബ്ലാക്ക് മെയിൽ കോൾ വന്നപ്പോൾ ചെന്ന് പൊലീസിൽ പരാതിപ്പെടാൻ ധൈര്യം കാണിക്കുന്നത് . ആദിത്യയുടെ കാമുകിയായിരുന്നു ആ യുവതി . ആറുവർഷം മുമ്പ് ബ്രേക്ക് അപ്പ് ആയ ബന്ധമാണത് . അവരുടെ പരാതിയിന്മേൽ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവിൽ വാട്ട്സാപ്പ് സന്ദേശം വന്ന നമ്പർ ട്രേസ് ചെയ്തു . അപ്പോൾ അത് കൊൽക്കത്തയിൽ തന്നെ പലയിടത്തും ആക്റ്റീവ് ആയിരുന്നു . പരാതിപ്പെട്ട ഉടനെ തന്നെ പൊലീസ് യുവതിയെക്കൊണ്ട് ആദിത്യയെ വിളിച്ച് ഇതേപ്പറ്റി ചോദിപ്പിച്ചു . തനിക്ക് അങ്ങനെയൊരു ക്ലിപ്പിനെപ്പറ്റി അറിയില്ല എന്നയാൾ അപ്പോൾ തന്നെ മറുപടിയും പറഞ്ഞു . അവിടെയാണ് പൊലീസിന്റെ അന്വേഷണ ബുദ്ധി പ്രവർത്തിക്കുന്നത് . ആ ദിവസങ്ങളിൽ കൊൽക്കത്തയിൽ ആക്റ്റീവ് ആയിരുന്ന നമ്പർ , അടുത്ത ദിവസം മുതൽ അവിടത്തെ ടവറുകളിൽ വരാതെയായി . പിന്നീട് ഒരു ദിവസത്തേക്ക് ഝാര്‍ഖണ്ഡിലെ ദിയോഗഡിൽ വെച്ചും ഒരിക്കൽ ആക്റ്റീവ് ആയി . അതോടെ ആദിത്യ ഇക്കാര്യത്തിൽ നിരപരാധിയല്ല എന്ന സംശയം പൊലീസിന് ശക്തമായി . എന്നാൽ ആദിത്യയുടെ അച്ഛന്റെ ബിസിനസ് ബന്ധങ്ങൾ കാരണം അത്ര എളുപ്പത്തിൽ കസ്റ്റഡിയിൽ എടുത്ത് അയാളെ ചോദ്യം ചെയ്യാനും പറ്റില്ലായിരുന്നു . അതുകൊണ്ട് കൂടുതൽ തെളിവുകൾക്കായി പൊലീസ് കാത്തു . ഏൽപ്പിച്ച ജോലിയോട് കുക്ക് യാദവ് കാണിച്ച ആത്മാർത്ഥതയും , അതിൽ പാലിച്ച തികഞ്ഞ പ്രൊഫഷണലിസവുമാണ് ഒടുവിൽ മുതലാളിമാർക്ക് വിനയായത് . ആ വാട്ട്സാപ്പ് നമ്പർ ട്രേസ് ചെയ്തു ചെന്ന പൊലീസ് താമസിയാതെ കൈലാഷ് യാദവിനെ അയാളുടെ ഝാര്‍ഖണ്ഡിലെ വീട്ടിൽ വെച്ച് പൊക്കി . അവിടെ വെച്ച് കണ്ടെടുത്ത ഹാർഡ് ഡിസ്‌കിൽ കഴിഞ്ഞ ഏഴുകൊല്ലത്തെ ആദിത്യയുടേയും അനീഷിന്റെയും ലീലാവിലാസങ്ങളുടെ ക്ലിപ്പുകൾ നല്ല വൃത്തിക്ക് ആർക്കൈവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു . രണ്ടേ രണ്ടു ഫോൾഡറുകളാണ് ആ ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നത് . ഒന്നിന്റെ പേര് , ആദിത്യയുടെ ഗേൾഫ്രണ്ട്സ് എന്നായിരുന്നു . രണ്ടാമത്തേതിന്റെ പേരോ അനീഷിന്റെ ഗേൾഫ്രണ്ട്സ് എന്നും . രണ്ടിലും , ശേഖരിച്ചിരുന്ന വിവരങ്ങൾ കണ്ട പൊലീസ് ആകെ ഞെട്ടിത്തരിച്ചിരുന്നു പോയി . ഓരോ ഫോൾഡറിലും പിന്നീട് യുവതികളുടെ പേരുകളിലാണ് സബ് ഫോൾഡറുകൾ . അതിനുള്ളിൽ അവരുടെ പ്രായം , അവരുമായി നടത്തിയ സംഭാഷണങ്ങളുടെ സ്റ്റാറ്റസ് . വാട്ട്സ്ആപ്പ് സ്‌ക്രീൻ ഷോട്ടുകൾ , സാമ്പത്തിക കൈമാറ്റങ്ങളുടെ വിവരങ്ങൾ . അവരുമായുള്ള ലൈംഗിക ബന്ധങ്ങളുടെ ലഭ്യമായ ക്ലിപ്പിംഗുകൾ ഒക്കെ നല്ല വൃത്തിക്ക് അടുക്കിയടുക്കി സൂക്ഷിച്ചിരിക്കുന്നു . അതോടെ യാദവും , ബിസിനസ് കുമാരന്മാരുമായുള്ള ബന്ധം പോലീസിനുമുന്നിൽ തെളിവുസഹിതം തുറന്നുകിട്ടി . യുവതിയോട് പരാതിപ്പെടാൻ പൊലീസ് പറഞ്ഞെങ്കിലും , അവർ അതിന് ആദ്യം തയ്യാറായിരുന്നില്ല . കാരണം , ആദിത്യയുമായി ബന്ധപ്പെട്ട കാലത്ത് യുവതിക്ക് പ്രായപൂർത്തി ആയിരുന്നില്ല . ഇപ്പോൾ , അവർ മറ്റൊരാളുമായി വിവാഹിതയുമാണ് . അതിനാൽ , ഈ കേസിന്റെ പേരിൽ തന്റെ ബന്ധം തകരുമോ എന്ന ഭയത്താൽ അവർ പരാതിപ്പെടാൻ തയ്യാറായില്ല . എന്നാൽ , പൊലീസ് ഇരുവരും നടത്തിയ റാക്കറ്റിന്റെ വിശദവിവരങ്ങൾ ബോധ്യപ്പെടുത്തി , ഇനിയെങ്കിലും ഔപചാരികമായ ഒരു പരാതിയിന്മേൽ നടപടി എടുത്തില്ലെങ്കിൽ , ഭാവിയിൽ ഇനിയും തുലയാൻ പോകുന്ന ജീവിതങ്ങളെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ യുവതി വഴങ്ങി . അങ്ങനെ രേഖാമൂലം ആദിത്യക്കെതിരായ പരാതി പൊലീസിന് കിട്ടി . അതിന്മേൽ അന്വേഷണം നടത്തി , തെളിവുസഹിതം നടപടി എടുത്ത പൊലീസ് രണ്ടു യുവാക്കളെയും പൂട്ടി . രണ്ടു യുവാക്കളുടെയും ധനികരായ മാതാപിതാക്കൾ തങ്ങളുടെ മക്കളെ കേസിൽ നിന്ന് ഊരിയെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കേസ് കോടതി കയറുക തന്നെ ചെയ്തു . ഇന്ന് , ഇരുവർക്കും വേണ്ടി കോടതിയിൽ എല്ലാ ലൂപ്പ്ഹോൾസും പയറ്റുന്നതിനായി രംഗത്തുള്ളത് 22 പ്രഗത്ഭരായ ക്രിമിനൽ അഭിഭാഷകരടങ്ങുന്ന ഒരു പാനൽ തന്നെയാണ് . എന്നാലും , ഐടി ആക്ട് , ഇന്ത്യൻ പീനൽ കോഡിലെ ബ്ലാക്ക്‌മെയിലിങ് , ക്രിമിനൽ ഗൂഢാലോചന , ഭീഷണിപ്പെടുത്തൽ , സൈബർ ക്രൈം വകുപ്പുകൾ തുടങ്ങി സാധ്യമായ എല്ലാ വകുപ്പുകളും ചാർത്തിക്കൊണ്ട് , തങ്ങളുടെ പക്കലുള്ള ശക്തമായ തെളിവുകൾ നിരത്തി , പഴുതടച്ചുള്ള ഒരു കുറ്റപത്രം തന്നെ സമർപ്പിച്ചിട്ടുള്ളതിനാൽ അങ്ങനെ എളുപ്പത്തിൽ കേസിനെ അട്ടിമറിക്കാൻ സാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത പൊലീസ് .
| false |
നിരവധി അന്താരാഷ്ട്ര കലാ പ്രദർശനങ്ങളിലും ബിനലെകളിലും പങ്കെടുത്തിട്ടുള്ള ശ്രദ്ധേയനായ ഇന്ത്യൻ കലാകാരനാണ് ലക്ഷ്മി നാരായണ താലൂർ എന്ന എൽ . എൻ . താലൂർ . ശിൽപ നിർമ്മാണത്തെ പുതിയ സങ്കേതകങ്ങളോടു കൂട്ടിച്ചേർത്ത് ഒരുക്കുന്ന ഇൻസ്റ്റലേഷനുകളാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികൾ . ഇപ്പോൾ ഇന്ത്യയിലും ദക്ഷിണ കൊറിയയിലുമായിട്ടാണ് കലാപ്രവർത്തനം . 1971ൽ കർണാടകയിലെ താലൂരിൽ ജനിച്ചു . മൈസൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വൽ ആർട്സ് , ബറോഡ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി ഫൈൻ ആർട്സ് , മ്യൂസിയോളജി പഠനം . തുടർന്നാണ് കോമൺവെൽത്ത് സ്കോളർഷിപ്പോടുകൂടി ബ്രിട്ടനിലെ ലീഡ് മെട്രോപൊളിറ്റൻ സർവകലാശാലയിൽ എംഎ പഠനത്തിനെത്തുന്നത് . ദക്ഷിണ കൊറിയയിലേയും ചൈനയിലും നടന്ന ബിനാലെകളിൽ പങ്കെടുത്തിട്ടുണ്ട് . വെനി,വിഡി,വിസി ഐ കെയിം,ഐ സോ , ഐ കോൺകേർഡ് എന്ന മൂവായിരത്തോളം ഓടു കൊണ്ടുള്ള ഇൻസ്റ്റളേഷനാണ് പ്രദർശിപ്പിച്ചത് . ഹഠയോഗ അനുഷ്ടിക്കുന്ന കളിമൺ കൊണ്ടുള്ള ചെറു രൂപങ്ങളും ഇതിന്റെ ഭാഗമായിരുന്നു . കേരളത്തിലെ ‘ ഓട് ” ചരിത്രവും യോഗവിദ്യയും സംയോജിപ്പിക്കുന്ന ഒരു ഇൻസ്റ്റലേഷനാണിത് . ഔദ്യോഗിക വെബ്‌സൈറ്റ്
| false |
പ്രമുഖ മുസ്‌ലിംലീഗ് നേതാവും മങ്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ടി . എ . അഹമ്മദ് കബീർ
| false |
എറണാകുളം ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ , ഇടപ്പള്ളി . 1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത് . രാമപണിക്കർ എന്ന അധ്യാപകനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂറിനു കൈമാറി . കളമശ്ശേരി , കാക്കനാട് , വെണ്ണല , ചേരാനെല്ലൂർ , എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല . ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ് . 1997-ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു .
| false |
കാലവര്‍ഷത്തില്‍ കോട മഞ്ഞില്‍ പുതച്ച് കിടക്കുന്ന പൊന്‍മുടി കാണാന്‍ സഞ്ചാരികളെത്താറുണ്ട് . ലോക്ഡൗണൊക്കെ മാറി ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് കൊടുത്താലും ഇത്തവണ പൊന്‍മുടിയുടെ സൗന്ദര്യം ആസ്വദിക്കാനായേക്കില്ല . അവിടേക്കുള്ള റോഡ് അടച്ചിരിക്കുകയാണ് . 11 , 12 ഹെയര്‍പിന്‍ വളവുകളില്‍ റോഡിന്റെ ഒരു ഭാഗത്ത് വിള്ളല്‍ കണ്ട് മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിരോധിച്ചത് . ഒട്ടേറെയിടങ്ങളില്‍ ഒരു വാഹനം കടന്ന് പോകാനുള്ള വീതി മാത്രമാണ് റോഡിനുള്ളത് . അതിനാല്‍ വിള്ളലുള്ള ഭാഗം സുരക്ഷിതമാക്കാതെ ഗതാഗതം അനുവദിച്ചാല്‍ അപകട സാധ്യതയെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍ . അതുകൊണ്ട് തന്നെ പണിയെല്ലാം പൂര്‍ത്തിയാക്കി റോഡ് തുറക്കാന്‍ ആഴ്ചകളെടുത്തേക്കും . അതിനിടെ വിള്ളല്‍ കണ്ട സ്ഥലം കൂടാതെ ഒട്ടേറെയിടങ്ങളിലും അപകടഭീഷണിയെന്നാണ് നാട്ടുകാരുടെ പരാതി . സംരക്ഷണ ഭിത്തി കെട്ടി റോഡ് സുരക്ഷിതമാക്കണമെന്ന നിര്‍ദേശം തഹസീല്‍ദാറും കലക്ടറെ അറിയിച്ചിട്ടുണ്ട് . അതും നിലവിലെ അറ്റകുറ്റപണികള്‍ക്കൊപ്പം നടത്താനും ആലോചനയുണ്ട് . അതേസമയം റോഡില്‍ വിള്ളല്‍ വീഴാന്‍ കാരണം സ്വകാര്യ നെറ്റ് വര്‍ക്ക് കമ്പനി കേബിള്‍ വലിക്കാനായി കുഴിയെടുത്തതാണെന്നും പരാതിയുണ്ട് .
| false |
ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത് ? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം . ജീവിതത്തെ മാറ്റിമറിച്ചൊരാള്‍ . വഴികാട്ടി . തളരുമ്പോള്‍ ചായാനൊരു ചുമല്‍ . അതാരുമാകാം . ആണോ പെണ്ണോ . പരിചിതരോ അപരിചിതരോ . സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ . ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ . ' എന്റെ തൊട്ടപ്പന്‍ ' കുറിപ്പുകള്‍ തുടരുന്നു . അക്കൗണ്ടന്‍സിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തി ഗുരുവായി മാറിയ സഹപ്രവര്‍ത്തകന്റെ ഓര്‍മ്മ . സുമ രാജീവിന്റെ കുറിപ്പ് … … … … … … … … … … … … … … … … … … …… …… …… …… …… …… …… …… …… …… …… …… …… …… …… …… …… . പ്രീ ഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പ് എടുത്തു , ടി ടി സി കഴിഞ്ഞു , ബി എ പഠിച്ചു , ഡി സി എ കഴിഞ്ഞ ഒരാള്‍ അക്കൗണ്ടന്റ് എന്ന് പറയുമ്പോള്‍ ആരും ഒന്നമ്പരക്കും . അക്കൗണ്ടന്‍സി പഠിക്കാതെ നീ എങ്ങനെ അക്കൗണ്ടന്റ് ആയി എന്ന് കൂടെ പഠിച്ച പലരും ചോദിക്കുമ്പോള്‍ ഞാന്‍ പറയും അതെന്റെ നിയോഗം ആയിരുന്നു എന്ന് . അല്ലെങ്കില്‍ കല്യാണം കഴിഞ്ഞു ആന്ധ്രയിലേക്ക് വണ്ടി കയറിയ ഞാന്‍ ഏതെങ്കിലും സ്‌കൂളില്‍ ടീച്ചര്‍ ആകാതെ കള്ളക്കണക്കും എഴുതി ഇരിക്കുന്നെങ്കില്‍ അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം . പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡിയോട് . 99 -ല്‍ ഹൈദരാബാദിലെ ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ആയി കേറുമ്പോള്‍ എനിക്ക് അക്കൗണ്ടന്‍സി എന്തെന്ന് പോലും അറിയില്ലായിരുന്നു . കയ്യിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഡിപ്ലോമയുടെ ബലത്തില്‍ അവിടെ കേറിപ്പറ്റി . ബില്ലിംഗ് സെക്ഷനില്‍ മാത്രം ഇരുന്നിരുന്ന എനിക്ക് പഠിക്കുന്ന കാലത്തു കണക്കിനോട് ഇല്ലാതിരുന്ന ഒരു താല്പര്യം തോന്നി തുടങ്ങിയിരുന്നു . അവിടെ ആഴ്ചയില്‍ ഒരിക്കല്‍ വന്നു ടാലിയില്‍ അക്കൗണ്ട്‌സ് ചെയ്തിരുന്ന ശര്‍മ്മാജിയോട് എന്നെ ഇതൊക്കെ ഒന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചെങ്കിലും സ്വന്തം നിലനില്‍പ്പ് ഓര്‍ത്താകാം അങ്ങേര് കേട്ട ഭാവം നടിച്ചില്ല . മൂന്ന് വര്‍ഷം അവിടെ ജോലി ചെയ്തിറങ്ങുമ്പോള്‍ ക്യാഷ് ബുക്ക് , സ്‌റ്റോക്ക് ബുക്ക് ഒക്കെ എഴുതാനുംഅത്യാവശ്യം അക്കൗണ്ട്‌സ് സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്യാനും അല്ലാതെ അടിസ്ഥാനപരമായ ഒരു കാര്യവും എനിക്ക് അറിയില്ലായിരുന്നു . പേപ്പറില്‍ കണ്ട അക്കൗണ്ട്‌സ് അസിസ്റ്റന്റ് വേണം എന്ന് പരസ്യത്തില്‍ അപേക്ഷിക്കുമ്പോള്‍ അത് കിട്ടുമെന്ന് യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു . ഇന്റര്‍വ്യൂ നടത്തിയവരില്‍ തൃശ്ശൂര്‍കാരന്‍ ആയ ഒരു നായര്‍സാര്‍ ഉണ്ടായിരുന്നതും ഹിന്ദി തെറ്റില്ലാതെ സംസാരിക്കാന്‍ കഴിയുന്നതും കൊണ്ട് മാര്‍വാടി കമ്പനി ആയ സുന്ദര്‍ ഇസ്പാറ്റില്‍ ജോലി കിട്ടി . ജോലിക്ക് ചേര്‍ന്ന ദിവസം തന്നെ നായര്‍ സാര്‍ എന്നോട് പറഞ്ഞു ' നിനക്കു ജോലി ചെയ്യേണ്ടത് പുരുഷോത്തമന്റെ കൂടെയാണ് , ഇടയ്ക്ക് ഒരു ചെകിണ സ്വഭാവം ആണെങ്കിലും ആള് നല്ലവനാ . നല്ലതു പോലെ അവന്റെ അടുത്ത് നിന്നാല്‍ അവന്‍ നിനക്ക് അക്കൗണ്ട്‌സ് പഠിപ്പിച്ചു തരും . അത്ര പെട്ടെന്നൊന്നും അവന്‍ അതിനു തയ്യാറാവില്ല . എങ്കിലും നീ ശ്രമിച്ചു നോക്ക് ' . പുരുഷോത്തം ജി . തികച്ചും ഒരു മാര്‍വാഡി . പാന്‍ ചവച്ചു കൊണ്ട് എന്നോട് സംസാരിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്നും പാനിന്റെ അവശിഷ്ടങ്ങള്‍ തെറിക്കുമോ എന്ന അറപ്പോടെ ആദ്യ ദിവസം . പിന്നെ ഓരോ ദിവസവും ഓരോ പണി ചെയ്യുമ്പോഴും തെറ്റ് കണ്ടാല്‍ ചീത്ത വിളി , എങ്ങനെ ചെയ്യണം എന്ന് ചോദിച്ചാല്‍ ' മേം ടെന്‍ത് ഫെയില്‍ ഹൂം മാം , ആപ്കി തരഹ് പഠ- ലിഖ നഹി ഹൂം ' എന്നൊരു പറച്ചിലും . ചെറുപ്പം മുതലേ ഒരു ശീലമുണ്ട് ആരെങ്കിലും നിന്നെ കൊണ്ട് പറ്റിയ പണിയല്ല എന്ന് പറയുന്നത് എങ്ങനെ എങ്കിലും ചെയ്യണം എന്ന വാശി . പച്ചവെള്ളം പോലെ അക്കൗണ്ട്‌സ് വര്‍ക്ക് പഠിക്കണം എന്നും ചെയ്യണം എന്നും ഒക്കെയുണ്ട് . പക്ഷെ , എന്ന അക്കൗണ്ടന്‍സിയുടെ ഗോള്‍ഡന്‍ റൂള്‍ പോലും അറിയാത്ത ഞാന്‍ എങ്ങനെ പഠിക്കും ? കുറെ ആലോചനകള്‍ക്കു ശേഷം നായര്‍ സാറിനെയും കൂട്ടി പുരുഷോത്തം ജിയുടെ മുന്നിലെത്തി . നായര്‍ സാര്‍ , പറഞ്ഞു കൊടുക്കൂ , പഠിപ്പിച്ചു കൊടുക്കൂ എന്നൊക്കെ പറയുമ്പോള്‍ അങ്ങേര്‍ പിന്നേം അങ്ങേരുടെ ആപ്തവാക്യം പ്രയോഗിക്കും . ഉച്ച കഴിഞ്ഞു മൂന്ന് മണിയോട് അടുത്താണ് പുള്ളി ഓഫീസില്‍ വരിക . അഞ്ചര വരെ ഓഫീസില്‍ . അതിനിടയില്‍ ഓഫീസിലെ കൊടുക്കല്‍ വാങ്ങല്‍ എല്ലാം ചെയ്യണം . കൊച്ചു തുണ്ടു കടലാസ്സില്‍ എഴുതി കൂട്ടിയ കണക്കുകള്‍ എന്‍ട്രി ഇടാനായി ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കും . ഇതിനിടയില്‍ പഠിക്കാനും പറഞ്ഞു തരാനുമുള്ള സമയവും കുറവാണ് . എന്നാലും ദിവസവും പോയി എന്നെ പഠിപ്പിക്കുമോ എന്നു ചോദിക്കും . ഒരു ദിവസം വളരെയധികം ഗൗരവത്തോടെ ഇഥര്‍ ആനാ എന്ന് പറഞ്ഞു അടുത്തേക്ക് വിളിപ്പിക്കുന്നു . ചെയ്തു വെച്ചിരിക്കുന്ന എന്തോ ഒന്ന് തെറ്റിയതിനുള്ള ചീത്ത കേള്‍ക്കാനായി ഞാന്‍ പോകുന്നു . മുന്നിലെ ചെയറില്‍ ഇരിക്കാന്‍ പറയുന്നു . ചീത്ത കേള്‍ക്കാനായി കാതടച്ചിരുന്ന എന്നോട് ചോദിക്കുന്നു ' ' ശരിക്കും അക്കൗണ്ടന്‍സി പഠിക്കണം എന്നുണ്ടോ ? ' കണ്ണില്‍ നോക്കി പതറാതെ ഉണ്ട് എന്ന് ഉത്തരം കൊടുക്കുന്നു . ചെയറില്‍ പിന്നോക്കം ഇരുന്നു- ' ഞാന്‍ അങ്ങനെ ആര്‍ക്കും ഒന്നും പറഞ്ഞു കൊടുക്കാറോ പഠിപ്പിക്കാറോയില്ല , പക്ഷെ നിന്റെ കണ്ണില്‍ പഠിക്കാനുള്ള ഒരു ത്വര ഞാന്‍ കാണുന്നുണ്ട് . അത് കൊണ്ട് നാളെ മുതല്‍ എല്ലാം പറഞ്ഞു തരാം ' . സന്തോഷം കൊണ്ട് എത്ര പ്രാവശ്യം നന്ദി പറഞ്ഞുവെന്നു എനിക്കറിയില്ല . ഗുരുദക്ഷിണ മതി നന്ദി വേണ്ട എന്ന് അങ്ങേരും . പഠനവും പണിയുമായി പിന്നീടുള്ള ദിവസങ്ങള്‍ . ലെഡ്ജര്‍ ബുക്ക് കൊണ്ട് കൊണ്ട് മണ്ടയിലുള്ള കൊട്ട് . നല്ല മാര്‍വാടി ഹിന്ദിയില്‍ പുളിച്ച ചീത്ത . എല്ലാം ഇഷ്ടം പോലെ കിട്ടിയ ദിവസങ്ങള്‍ . അക്കൗണ്ട്‌സ് ഫൈനലൈസേഷന്‍ എങ്ങനെ എന്ന് വരെ പഠിപ്പിച്ചു തന്നു പറഞ്ഞതും ആദ്യം പറഞ്ഞ വാചകം തന്നെ- ' മേം … . , എനിക്കിത്രയേ അറിയുള്ളൂ , അത് ഞാന്‍ പഠിപ്പിച്ചു തന്നു ' . ഗുരുദക്ഷിണ ആയി എന്ത് വേണം എന്ന് ചോദിച്ചപ്പോള്‍ വേറെ എവിടെയെങ്കിലും പോയി പണി എടുക്കുമ്പോള്‍ നിങ്ങളെ ആരാ അക്കൗണ്ടന്‍സ് വര്‍ക്ക് പഠിപ്പിച്ചു തന്നത് എന്ന് ചോദിയ്ക്കാനിട വരുത്തരുത് എന്ന ഉപദേശം . ആ ഉപദേശം ഇന്ന് ശിരസ്സാവഹിച്ചു അഭിമാനത്തോടെ അക്കൗണ്ടന്റ് എന്ന് പറയുമ്പോള്‍ മനസ്സ് കൊണ്ട് നമിക്കുന്നത് നിങ്ങളുടെയത്ര പഠിപ്പില്ല എനിക്ക് എന്ന് പറഞ്ഞു , സര്ടിഫിക്കറ്റുകളെക്കാള്‍ വലുതാണ് പ്രവര്‍ത്തനപരിചയം എന്ന് പറയാതെ പറഞ്ഞു തന്ന പുരുഷോത്തം ജി യെ ആണ് . ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫോണ്‍ ചെയ്തപ്പോള്‍ ' മേരാ ഗുരുദക്ഷിണ കബ് മിലെങ്കെ ' എന്ന തമാശ ചോദ്യം . ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലിക്കു വേണ്ടി എന്നെ പ്രാപ്തയാക്കിയ , ദിവസവും ജോലി തുടങ്ങുന്നതിനു മുന്നേ നമിക്കുന്ന പുരുഷോത്തം ജി , എന്റെ തൊട്ടപ്പന്‍ അല്ലാതെ മറ്റാരാണ് ? ഫ്രാന്‍സിസ് നൊറോണ : ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു അക്ബര്‍ : തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും ജിഷ കെ : പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍ വൈഗ ക്രിസ്റ്റി : തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു രസ്‌ലിയ എം എസ് : മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ സജിത്ത് മുഹമ്മദ് : സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍ അജീഷ് ചന്ദ്രന്‍ : കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക് ഫര്‍സാന അലി : അതിലും വലിയ സമ്മാനമൊന്നും പിന്നീടെനിക്ക് ലഭിച്ചിട്ടില്ല കവിത ജയരാജന്‍ : ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട് … ജഹാംഗീര്‍ ആമിന റസാഖ് : ഉമ്മാ , അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു … ശ്രീജിത്ത് എസ് മേനോന്‍ : എംടി യാണെന്റെ തൊട്ടപ്പന്‍ ! റഫീസ് മാറഞ്ചേരി : പ്രവാസിയുടെ തൊട്ടപ്പന്‍ ! 27 , 2019 , 2:40 .
| false |
ഇടുക്കി ജില്ലാ പൊലീസ് സേനയിലെ സ്വീറ്റിക്കും ഫിഡോയ്ക്കും ഇനി വിശ്രമകാലം . 10 വർഷം പൂർത്തിയാക്കി 2 പേരും തൃശൂർ കെഎപി ആസ്ഥാനത്തേക്ക് . സർവീസിൽനിന്നു വിരമിക്കുന്ന പൊലീസ് നായ്ക്കൾക്കു വിശ്രമിക്കാനും , ശിഷ്ടകാലം സർക്കാർ ചെലവിൽ ചീഫ് ഗെസ്റ്റായി ജീവിക്കാനും ഒരുക്കിയിരിക്കുന്ന കേന്ദ്രമായ വിശ്രാന്തിയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത് . സേനയിൽനിന്നു വിരമിച്ച പൊലീസ് നായ്ക്കൾ മുഖ്യമന്ത്രിക്കു സല്യൂട്ട് നൽകിയാണ് സർവീസിൽനിന്നു പടിയിറങ്ങിയത് . തിരുവനന്തപുരത്തായിരുന്നു ചടങ്ങ് . ചടങ്ങിൽ സ്വീറ്റിക്കും , ഫിഡോയ്ക്കും ആദരവ് ലഭിച്ചു . ഇടുക്കിയിൽ ജില്ലാ പൊലീസ് മേധാവിക്കു സല്യൂട്ട് നൽകി ഇവർ കഴിഞ്ഞ ദിവസം സർവീസിൽനിന്നു പൂർണമായും വിരമിച്ചു . പുതിയ പൊലീസ് നായ്ക്കളുടെ ട്രയിനിങ് തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിച്ചിട്ടുണ്ട് . ഇവരുടെ നിയമന ഉത്തരവ് ഇറങ്ങിയാലുടൻ ഇടുക്കിയിലെത്തും . 9 മാസമാണ് നായ്ക്കളുടെ പരിശീലന കാലാവധി . ഒരു നായയ്ക്ക് 2 മേൽനോട്ടക്കാരാണ് . ഇടുക്കി ഡോഗ് സ്‌ക്വാഡിൽ ആകെ 7 നായ്ക്കളാണുള്ളത് . എസ്‌പി , ഡിവൈഎസ്‌പി , ഡോഗ് സ്‌ക്വാഡിന്റെ ഇൻചാർജുള്ള ഉദ്യോഗസ്ഥനും പരിശീലകരായ പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നിയന്ത്രണം . മോഷണം , കൊലപാതകം തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തുന്ന ജനി , സ്റ്റെഫി എന്നീ നായ്ക്കൾക്കൊപ്പം സ്‌ഫോടകവസ്തു കേസുകളിൽ ചന്തുവും നർകോട്ടിക്സ് കേസുകളിൽ ലെയ്ക്ക , ബ്രൂസ് എന്നിവരും ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പ്രവർത്തിക്കുന്നു . ശാന്തനായ ഫിഡോ ഫിഡോ വിവിഐപി ഡ്യൂട്ടികളിൽ ഒന്നാമൻ തൂക്കം 38 കിലോ , ഭക്ഷണം 700 ഗ്രാം പെഡിഗ്രി , അര ലീറ്റർ പാൽ , മുൻപ് മത്സ്യമാംസാദികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു . ഇതു സർക്കാർ റദ്ദാക്കി പോഷക സമ്പുഷ്ടമായ ഭക്ഷണ ക്രമീകരണവും നടപ്പിലാക്കി . വെറ്ററിനറി ഡോക്ടറുടെ പരിശോധന ഇടവിട്ട ദിവസങ്ങളിലുണ്ട് . സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണ് . സംസ്ഥാനത്ത് പ്രധാനമന്ത്രി , രാഷ്ട്രപതി , ഉപരാഷ്ട്രപതി , മറ്റു രാഷ്ട്രത്തലവന്മാർ എന്നിവർ എത്തിയാൽ സുരക്ഷ നൽകാൻ ഫിഡോയുടെ സാന്നിധ്യം സംസ്ഥാന പൊലീസ് സേന ഉറപ്പാക്കിയിരുന്നു . കൂടുതലും എറണാകുളത്ത് ഡ്യൂട്ടി ചെയ്യാനാണ് ഫിഡോയ്ക്ക് താൽപര്യം . ശാന്ത സ്വഭാവക്കാരനാണ് . സ്വീറ്റി ‘ സ്വീറ്റാണ് ’ കള്ളൻമാരെ ഓടിച്ചിട്ട് പിടിച്ച ചരിത്രം തൂക്കം 38 കിലോ , ഭക്ഷണം 700 ഗ്രാം പെഡിഗ്രി , അര ലീറ്റർ പാൽ , പോഷകങ്ങൾ അടങ്ങിയ ആഹാരം . ഇതാണ് സ്വീറ്റിയുടെ ഭക്ഷണം . സർവീസിൽ എത്തിയതു മുതൽ ജില്ലാ പൊലീസ് സേനയുടെ അഭിമാനമാണ് . 2010 ൽ ആനവിലാസത്ത് പെൺകുട്ടിയെ കൊന്ന് മരപ്പൊത്തിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സഹായകരമായ തുമ്പുണ്ടാക്കിയത് സ്വീറ്റിയാണ് . 2012ൽ ദേവികുളത്ത് മൊബൈൽ മോഷണ കേസ് അന്വേഷിക്കാൻ എത്തി പ്രതികളെ കയ്യോടെ പിടിച്ച് കയ്യടി നേടി . കൂർമ ബുദ്ധിയും പരിശീലകരുടെ മനസ്സറിഞ്ഞുള്ള പെരുമാറ്റവും സ്വീറ്റിയെ പൊലീസ് സേനയിൽ സ്വീറ്റാക്കി . വിരമിച്ചവർ ജില്ലാ പൊലീസിന്റെ ചങ്കുകൾ 10 വയസ്സാണ് പൊലീസ് നായ്ക്കളുടെ വിരമിക്കൽ പ്രായം . നേരത്തെ 8 വർഷമായിരുന്നു . ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കിയ സ്വീറ്റിയും ഫിഡോയും ജില്ലാ പൊലീസ് സേനയുടെ നട്ടെല്ലായിരുന്നു . പ്രമാദമായ മോഷണം , കൊലപാതക കേസുകളിൽ പൊലീസിന് സഹായകമായി തുമ്പുണ്ടാക്കിയത് ഇവരാണ് . കൊലക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ സ്വീറ്റിക്കായി . ഫിഡോ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗാണ് . സ്വീറ്റിയും ഫിഡോയും തൃശൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയവരാണ് . സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി ജോൺ , സിവിൽ പൊലീസ് ഓഫിസർ പ്രദീപ്‌കുമാർ എന്നിവരാണ് സ്വീറ്റിയുടെ പരിശീലകർ . ഫിഡോയുടെ പരിശീലകർ സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ് . മണിയൻ , സിവിൽ പൊലീസ് ഓഫിസർ ജുബിൻ വി . ജോസ് എന്നിവരാണ് . വിരമിച്ചെങ്കിലും ഡിങ്കോ ചന്ദനക്കാടിന്റെ കാവൽക്കാരൻ മറയൂർ ചന്ദന റിസർവിൽ ഒരു ഇല അനങ്ങിയാൽ ഡിങ്കോ അറിയും . വനംവകുപ്പിന്റെ സർവീസിൽനിന്നു റിട്ടയർ ചെയ്തിട്ടും ചന്ദനക്കാടിന്റെ കാവാലാളായി ഡിങ്കോ മറയൂരുണ്ട് . ചെയ്ത് നൽകിയ സേവനങ്ങൾക്കു പകരം സ്നേഹം വിളമ്പിയാണ് വനം വകുപ്പ് ഡിങ്കോയെ പരിപാലിക്കുന്നത് . ആരോഗ്യ പരിശോധനയ്ക്കു പ്രത്യേക വെറ്ററിനറി ഡോക്ടർ . 35 കിലോയാണ് തൂക്കം . ദിനംപ്രതി 250 മില്ലി ലീറ്റർ പാൽ , 50 ഗ്രാം പച്ചക്കറി , 150 ഗ്രാം ചോറ് , 100 ഗ്രാം ഇറച്ചി എന്നിവയാണ് ഭക്ഷണ ക്രമീകരണം .
| false |
നൊമ്പരം ജോസഫ് സാറിന്റെയും മേരി ടീച്ചറിന്റെയും വിവാഹ വാർഷികത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും . അന്നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ട അധ്യാപകരായിരുന്നു അവർ രണ്ടുപേരും . ഒരേ സ്കൂളിൽ പഠിപ്പിക്കുന്നതോടൊപ്പം അവർ ഒരുമിച്ച് വരുകയും ക്ലാസ് കഴിഞ്ഞ് തിരികെ ഒരുമിച്ച് പോകുകയും ചെയ്യുന്ന മാതൃക ദമ്പതിമാരായിരുന്നു അവർ . അവരുടെ ഇത്ര വർഷത്തെ ജീവിതവും അവരുടെ സേവനവും വാനോളം പുകഴ്ത്തി പറയുന്ന ഇടവക വികാരിയുടെ ശബ്‌ദം വികാരനിർഭരമായിരുന്നു . ആഘോഷകരമായ പാർട്ടിയൊക്കെ കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മക്കൾ അവർക്ക് ഒരു സർപ്രൈസ് പാർട്ടി വീട്ടിൽ ഒരുക്കിയിട്ടുണ്ടായിരുന്നു . ആയിടക്ക് ശിശുവികസന വകുപ്പിന്റെ ഒരു കമ്മീഷന്റെ അംഗമായി മറ്റൊരു സ്ഥലത്ത് ജോസഫ് സാറിന് പോകേണ്ടതായി വന്നു … ദിവസത്തെ ജോലി കഴിഞ്ഞ് തിരികെയെത്തിയെങ്കിലും പഴയ ഒരു പ്രസാദം ആ മുഖത്ത് കാണുവാൻ സാധിച്ചില്ല . മാഷേ എന്ന വിളിക്ക് എന്നാടി മറിയേ എന്ന തിരിച്ചുള്ള മറുപടിക്ക് പകരം ഒരു മൂളലുമാത്രമായി ഒതുങ്ങി . ദിവസങ്ങൾ കഴിയുന്തോറും അവരുടെ ഇടയിൽ എന്തോ ഒരു വിടവ് അനുവഭപ്പെടുന്നതായി മേരി ടീച്ചർക്ക് തോന്നിത്തുടങ്ങി . പിന്നീടുള്ള ദിവസങ്ങളിൽ സാറിന്റെ പെരുമാറ്റവും മൗനവും അതിന്ന് ആക്കം കൂട്ടിയതേയുള്ളു . ഒരു ദിവസം ഭർത്താവ് കുളിക്കാൻ കയറിയപ്പോൾ ഫോൺ ബെൽ അടിക്കുന്നത് കണ്ട് ടീച്ചർ ഫോണിൽ നോക്കിയപ്പോൾ മരിയ എന്ന് എഴുതിയിരിക്കുന്നു . ഇതാരാണ് ഞാൻ അറിയാത്ത ഒരു മരിയ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ അതാ വരുന്നു ഒരു മെസ്സേജ് . തിരക്കാണോ ഞാൻ പിന്നെ വിളിക്കാം . ആ മെസ്സേജ് കണ്ടതും ടീച്ചറിന്റെ ഉള്ളിന്റെയുള്ളിൽ എന്തോ സംശയങ്ങൾ ഉടെലെടുക്കാൻ തുടങ്ങി . ആ സംഭവത്തിനുശേഷം ഒന്നും അറിയാത്തവളെപോലെ ടീച്ചർ നടന്നുമാറിയെങ്കിലും ഉള്ളിന്റെയുള്ളിൽ അഗ്നിപർവതം ഉരുണ്ടുകൂടുകയായിരുന്നു . കുളി കഴിഞ്ഞ് ജോസഫ് സാർ ഫോൺ എടുത്തുകൊണ്ട് മെല്ലെ വീടിന് വെളിയിൽ നിന്ന് അടക്കിപിടിച്ചുള്ള സംസാരവും കൂടി കണ്ടപ്പോൾ ടീച്ചറുടെ സമനില തെറ്റി , സ്ഥലകാലബോധം നഷ്ടപ്പെട്ട് ടീച്ചർ സാറിന്റെ മുമ്പിലേക്ക് ചാടിവീണുകൊണ്ട് ചോദിച്ചു … ആരാണ് ഈ മരിയ ? … ഞാൻ അറിയാത്ത ഇവളുമായി നിങ്ങൾക്കുള്ള ബന്ധം എന്താണ് ? . കലിതുള്ളി നിൽക്കുന്ന ഭാര്യയെ ഒന്ന് സൂക്ഷിച്ച് നോക്കിയശേഷം ഒന്നും മിണ്ടാതെ വീടിന്റെ അകത്തേക്ക് കയറിപ്പോയി . എല്ലാം തുറന്നു പറയുന്ന ഭർത്താവിന്റെ ഈ മാറ്റം ടീച്ചറിനെ വല്ലാതെ വേദനിപ്പിച്ചു . അടുത്ത ദിവസം സ്കൂളിലേക്കുള്ള അവരുടെ യാത്രകൾ തനിച്ചായിരുന്നു . ജോസഫ്‌സാർ റെഡിയായി വന്നപ്പോഴേക്കും ടീച്ചർ പൊയികഴിഞ്ഞിരുന്നു . അന്നത്തെ ദിവസം ക്ലാസ്സിൽ പഠിപ്പിക്കാൻ മൂഡ് ഇല്ലായിരുന്ന ടീച്ചർ അവധിയെടുത്ത് വീട്ടിലേക്ക് പോയി . സാധാരണ ദിവസത്തെപ്പോലെ വൈകിട്ട് വീട്ടിലെത്തിയ സാറിന് മനസിലായി മക്കളുപോലും തന്നെ സംശയിച്ചു തുടങ്ങിയിരിക്കുന്നു . കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾ ഇപ്പോൾ അപരിചിതരെപോലെ അകന്നു മാറുന്നത് കണ്ടപ്പോൾ സാറിന്റെയുള്ളം ഒന്ന് തേങ്ങി . ഒരു അവധി ദിവസം ജോസഫ്‌സാർ കുളിച്ച് റെഡിയായി പുറത്തേക്ക് ഇറങ്ങിയപ്പോൾ സാർ എവിടേക്കാണ് പോകുന്നത് എന്നറിയാനായി പുറകെ കാറിൽ ടീച്ചറും മകനും പുറപ്പെട്ടു . ബസ്‌സ്റ്റോപ്പിൽ നിൽക്കുന്ന ഒരു പെൺകുട്ടിയുമായി സാർ ഒരു ഓട്ടോയിൽ പോകുന്നത് കണ്ടപ്പോൾ ടീച്ചർക്ക് അതുവരെ അടക്കിപിടിച്ചിരുന്ന ദേഷ്യവും അരിശവും ഒരു പൊട്ടിക്കരച്ചിലായി പുറത്തുവന്നു . തിരികെ കാറിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ ടീച്ചറുടെ ചിന്ത പഴയ കാലങ്ങളിലേക്ക് സഞ്ചരിക്കുകയാരുന്നു . ജോസഫ്‌സാർ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറിയതാണ് , പിന്നീട് അപ്പനെ കാണുകയും , ഇഷ്ടമില്ലായിരുന്നിട്ടും അപ്പന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി സാറിന്റെ ഭാര്യയുമായി മക്കളുടെ അമ്മയുമായി . എന്നിൽ ഇല്ലാത്ത എന്തു ഗുണമാണ് അവളിൽ സാറിന് കാണാനായത് . തളർന്ന മനസ്സോടെ തിരികെയെത്തിയ ടീച്ചറിന്റെ മനസിന്റെ താളം തെറ്റുമോയെന്ന് ഭയന്ന നിമിഷത്തിൽ വിഷമത്തോടെയാണെങ്കിലും ടീച്ചർ ഒരു തീരുമാനമെടുത്തു . അടുത്തദിവസം രാവിലെ ടീച്ചർ തന്റെ വീട്ടിലേക്ക് പോകുവാനായി പെട്ടി പാക്ക് ചെയ്യുന്നത് കണ്ട ജോസഫ്‌സാർ ഒന്നും മിണ്ടിയില്ല . അവസാനം പെട്ടികളെല്ലാം കാറിന്റെ പുറകിൽ ഭദ്രമായി എടുത്തുവച്ചു . ജോസഫ്‌സാർ ഡ്രൈവ് ചെയ്യുമ്പോഴും ഒന്നും സംഭവിക്കാത്തതുപോലെ ഇരിക്കുകയായിരുന്നു . കണ്ണ് അടച്ചിരുന്ന ടീച്ചറിന്റെ മനസ്സിലൂടെ കല്യാണം കഴിഞ്ഞുള്ള ആ യാത്രമുതൽ ഇതുവരെ ഒരുമിച്ചുള്ള എല്ലാ യാത്രയും കടന്നുപോയി … ഇത് എന്റെയും സാറിന്റെയും അവസാനത്തെ യാത്രയാണെന്ന് തോന്നിയ നിമിഷം കണ്ണിൽനിന്ന് അടർന്നു വീണ തുള്ളികൾ തുടച്ചുനീക്കുമ്പോൾ മനസ്സിൽ എവിടേയോ ഒരു നൊമ്പരം . കാറ് നിർത്തുന്ന ശബ്‌ദം കേട്ട് കണ്ണ് തുറക്കുമ്പോൾ ഒരു സിമിത്തേരിയുടെ വാതിൽക്കൽ ആണ് നിർത്തിയിരിക്കുന്നത് എന്ന് മനസ്സിലായി , അങ്കലാപ്പോടെ ഇരിക്കുമ്പോൾ കാറിന്റെ വാതിൽ തുറന്ന് ഒന്നും മിണ്ടാതെ സിമിത്തേരിയിലേക്ക് കയറിപ്പോയ സാറിന്റെ പിന്നാലെ ചെല്ലുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു . സിമിത്തേരിയിലേക്ക് കയറിയപ്പോൾ ഒരു കല്ലറ കാണിച്ചുകൊണ്ട് ജോസഫ്‌സാർ ചോദിച്ചു ഇത് ആരാണെന്ന് അറിയാമോ ? കല്ലറയുടെ മുകളിലത്തെ പേര് വായിച്ചപ്പോൾ ടീച്ചറിന്റെ നെഞ്ചൊന്ന് പിടഞ്ഞു . അതെ നിന്റെ പ്രിയപ്പെട്ട അലക്സിന്റെ കുഴിമാടം തന്നെയാണിത് എന്ന സാറിന്റെ വാക്കുകൾ കേട്ടപ്പോൾ എന്ത് പറയണം എന്നറിയാതെ നിന്നുപോയി മേരി ടീച്ചർ . അപ്പന്റെ കൂട്ടുകാരന്റെ മകനായ അലക്സുമായി കല്യാണം ഉറപ്പിച്ചിരിക്കുമ്പോൾ ബിസിനസ് ആവശ്യങ്ങൾക്കായി യാത്രപോകുമ്പോൾ കൂടെ കൂട്ടുമായിരുന്നു . കല്യാണം കഴിക്കാൻ പോകുന്നവരായതുകൊണ്ട് അല്പം അടുത്തു പെരുമാറുന്നതിൽ അപാകതയൊന്നും തോന്നിയിരുന്നില്ല . എന്നാൽ ഒരു യാത്ര അവൻ തനിച്ചായിരുന്നു അത് അവന്റെ അവസാനത്തെ യാത്രയുമായി . പിന്നീട് അല്പകാലം കഴിഞ്ഞപ്പോൾ മനസ്സിലായി തന്റെ ഉദരത്തിൽ ഒരു ചെറുജീവൻ തുടിക്കുന്നുവെന്ന് , സമനില തെറ്റിയ ആ അവസരത്തിൽ അകലെയുള്ള ഒരു മാനസിക ആശുപത്രിയിൽ അല്പകാലം ചിലവഴിക്കുകയും , വളർച്ചയില്ലാത്ത കുഞ്ഞ് ഉള്ളിൽവച്ചുതന്നെ മരിച്ചുപോയതുകാരണം സിസേറിയനിലൂടെ എടുത്തു കളയുകയുമായിരുന്നു . പിന്നീട് എല്ലാം മറക്കാനായി അകലെയുള്ള ഒരു സ്കൂളിൽ അധ്യാപികയായി . തളർന്നിരിക്കുന്ന തന്റെ ഭാര്യയെ സ്നേഹപൂർവ്വം കെട്ടിപിടിച്ചുകൊണ്ട് … സാരമില്ല എനിക്ക് എല്ലാം മനസ്സിലാകും എന്ന് പറഞ്ഞ് അവർ വീണ്ടും യാത്ര തിരിച്ചു . അവസാനം കാറ് ഒരു ഓർഫനേജിന്റെ മുമ്പിൽ നിർത്തുമ്പോൾ ടീച്ചറിന്റെ മനസ്സിൽ ഒരു അമ്പരപ്പ് ആയിരുന്നു . ജോസഫ്‌സാർ ഉള്ളിലേക്ക് കയറിപ്പോയി , കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സാറിനൊപ്പം കണ്ട കൊച്ചു പെൺകുട്ടിയുമായി പടികൾ ഇറങ്ങിവരുന്നത് കണ്ടപ്പോൾ എന്താണ് സാറിന്റെ ഉദ്ദേശ്യം എന്ന് മനസിലായില്ല എന്ന മട്ടിൽ സാറിനെ നോക്കിയപ്പോൾ … നീ മരിച്ചുപോയെന്ന് വിശ്വസിച്ചിരുന്ന നിന്റെ മകളാണിത് . ഞാൻ അന്വേഷണ കമ്മീഷന്റെ ആവശ്യങ്ങൾക്കായി ഇവിടെ വന്നപ്പോൾ ഇവിടുത്തെ മദർ പറഞ്ഞ് അറിഞ്ഞതാണ് . മരിച്ചുപോയി എന്ന് കരുതിയിരുന്ന സ്വന്തം മകളെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാത്ത അവസ്ഥയായിപ്പോയി . മകളെ കെട്ടിപിടിച്ച് നെടുവീർപ്പിടുമ്പോൾ , സ്വന്തം കുഞ്ഞിനെ തന്നിൽനിന്നും അകറ്റിയ അപ്പനോടായിരുന്നു മനസ്സിലെ ദേഷ്യമെല്ലാം . തിരികെ കാറിലേക്ക് കയറാനായി വാതിൽ തുറന്നു തരുന്ന സാറിന്റെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് എന്നെ വെറുക്കരുത് എന്ന് പറഞ്ഞപ്പോൾ നെഞ്ചോട് ചേർത്തുനിറുത്തി ഒരു ചുംമ്പനത്തിലൂടെ എല്ലാം അലിയിച്ചുകളയുകയാണ് ചെയ്തത് . അതോടൊപ്പം ഈ സത്യങ്ങൾ നമ്മുടെ ഇടയിൽ മാത്രമായിരിക്കട്ടെ എന്നൊരു താക്കിതും . എല്ലാവരും കരുതുന്നതുപോലെ ഈ വയസ്സാം കാലത്ത് ഞാൻ കണ്ടുപിടിച്ച എന്റെ കൂട്ടുകാരിയായിരിക്കട്ടെ ഇവൾ . ഒരിക്കലും തങ്ങളുടെ അമ്മ കളങ്കപ്പെട്ടിരുന്നുവെന്ന് മക്കൾ അറിയാതിരിക്കട്ടെ … . ആ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ തന്നെ വേദനിപ്പിക്കാതിരിക്കാൻ സ്വയം നഷ്ടപ്പെടുത്തുന്ന പ്രിയപെട്ടവനെ താൻ എന്ത് പേര് ചൊല്ലി വിളിക്കും ദൈവദൂതനെന്നോ അല്ല മറ്റെന്തെങ്കിലുമോ … .
| false |
പണം കായ്ക്കുന്ന മരമോ ? കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടാകും . മരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന നാണയത്തുട്ടുകളുടെ കാഴ്ച ആരെയും അങ്ങനെ ചിന്തിപ്പിക്കും . യുകെയിലെ പലയിടങ്ങളിലും ഇൗ കാഴ്ച കാണാനാകും . ആഗ്രഹസാഫല്യത്തിനായി നാണയങ്ങൾ മരങ്ങളിൽ പതിപ്പിച്ചു വയ്ക്കുന്നത് അന്നാട്ടുക്കാരുടെ വിശ്വാസമാണ് . നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ ആചാരത്തിന് . ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കും ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണ് ഈ നാണയ മരങ്ങള്‍ . മിക്ക സന്ദർശകരും നാണയമരത്തിന്റെ ചിത്രങ്ങളും പകർത്താറുണ്ട് . നാണയ മരങ്ങളുടെ കാഴ്ച തങ്ങള്‍ ആരാധിക്കുന്ന ഏതെങ്കിലും ആത്മാവിനോ ദൈവത്തിനോ നേര്‍ച്ചയായി നാണയം സമര്‍പ്പിച്ചാല്‍ ഏതാഗ്രഹവും സാധിക്കുമെന്ന് ഇവിടെയുള്ളവർ കരുതുന്നു . ചുറ്റിക ഉപയോഗിച്ച് നാണയങ്ങള്‍ മരങ്ങളില്‍ അടിച്ചുകയറ്റുകയാണ് വിശ്വാസികള്‍ ചെയ്യുന്നത് . ഇങ്ങനെ ലക്ഷക്കണക്കിന് നാണയങ്ങള്‍ പതിപ്പിച്ചു വച്ച നൂറുകണക്കിന് മരങ്ങള്‍ യുകെയില്‍ ഇന്നുണ്ട് . യുകെയില്‍ പല ജില്ലകളിലും ഇൗ നാണയമരങ്ങള്‍ കാണപ്പെടുന്നുണ്ട് . എന്നിരുന്നാലും , വടക്കന്‍ യോര്‍ക്ക്‌ഷെയറിലുള്ള കാടുകളിലാണ് നാണയങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന മരങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് . ഈ മരങ്ങളില്‍ നാണയങ്ങള്‍ പതിപ്പിച്ചാല്‍ ഏതു കടുത്ത രോഗവും മാറും എന്നാണ് പ്രദേശവാസികളുടെ വിശ്വാസം . സ്കോട്ട്‌ലൻഡിലെ ഐൽ മാരിയിലെ വിശുദ്ധ മെയ്‌ൽറൂബയുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്ന പ്രദേശത്തുള്ള നാണയമരം ഏറെ പ്രസിദ്ധമാണ് . 1828 കാലഘട്ടത്തില്‍ നിന്നുള്ള ഒരു നാണയം ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട് . കാര്യസാദ്ധ്യത്തിനായി 1877 ൽ വിക്ടോറിയ രാജ്ഞിയും ഈ മരത്തില്‍ നാണയം സമര്‍പ്പിച്ചതായി പറയപ്പെടുന്നു . ഇത്തരത്തില്‍ നാണയങ്ങള്‍ പതിപ്പിച്ചു വെക്കുന്ന മരങ്ങളില്‍ പലതും കാലക്രമേണ നശിച്ചു പോയിട്ടുണ്ട് . ലോഹങ്ങള്‍ ജീവകോശങ്ങളിലേക്ക് അടിച്ചു കയറ്റുന്ന സമയത്ത് മരങ്ങള്‍ക്ക് അത് അങ്ങേയറ്റം ദോഷകരമാണ് . പാതി ജീവനോടെ എഴുന്നേറ്റു നില്‍ക്കുന്ന മരങ്ങള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ ധാരാളം കാണാം . ഇവയില്‍ ഇന്നും ആളുകള്‍ നാണയങ്ങള്‍ പതിപ്പിക്കുന്നത് സാധാരണമാണ് .
| false |
ഉത്തർപ്രദേശിലെ ഒരു കർഷകൻ തന്നെ കടിച്ച പാമ്പിന്റെ തല കടിച്ചു ചവച്ചരച്ച സംഭവം രണ്ട് വർഷം മുൻപ് പുറത്തുവന്നിരുന്നു . കർഷകനായ സോനേലാൽ ആണ് അന്ന് പാമ്പിനെ പിടിച്ച് അതിന്റെ തല കടിച്ചെടുത്ത് ചവച്ചരച്ച ശേഷം തുപ്പിയത് . പാമ്പ് ആക്രമിച്ചതും പാമ്പിനെ ആക്രമിക്കുന്നതുമായ നിരവധി സംഭവങ്ങൾ കേട്ടിട്ടുണ്ട് . എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും പുറത്തു വരുന്നത് . യാഷ്‌രാജ് മിശ്രയെന്ന പതിനേഴുകാരനെ തുടർച്ചയായി എട്ട് തവണ പാമ്പുകടിയേറ്റു . ഒരേ പാമ്പ് തന്നെയാണ് ഈ പതിനേഴുകാരനെ ആക്രമിക്കുന്നതെന്നാണ് ഇവരുടെ വാദം . നിരവധി തവണ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല . ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് അപൂർവ സംഭവം . ഒരു മാസം തന്നെ 8 തവണയാണ് യാഷ്‌രാജിനെ പാമ്പുകടിച്ചത് . ഓരോ തവണ കടിയേൽക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ ചേടിയാണ് മരണത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടത് . പരമ്പരാഗത പാമ്പാട്ടിമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സയും യാഷ്‍രാജിന് തുണയായി . കഴിഞ്ഞ ആഴ്ച ഒടുവിലാണ് അവസാനമായി പാമ്പുകടിയേറ്റത് . തുടർച്ചയായി ഒരേ പാമ്പുതന്നെ ആക്രമിക്കുന്നതു കാരണം യാഷ്‌രാജിനെ പിതാവ് ചന്ദ്രമൗലി മിശ്ര ബന്ധുവായ രാംജി ശുക്ല താമസിക്കുന്ന ബഹദൂർപുർ ഗ്രാമത്തിലേക്കയച്ചിരുന്നു . അവിടെ വച്ചും വീടിനടുത്ത് യാഷ്‌രാജ് അതേ പാമ്പിനെ തന്നെ കാണുകയും കടിയേൽക്കുകയും ചെയ്തു . എന്തുകൊണ്ടാണ് പാമ്പ് യാഷ്‌രാജിനെ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്ന് വ്യക്തമല്ല . പാമ്പിനെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് യാഷ്‌രാജെന്നും പിതാവ് വ്യക്തമാക്കി .
| false |
വേലയും കൂലിയുമില്ലാതെ നടക്കുന്ന ഒരു വായിനോക്കിക്ക് ഡിറ്റക്ടീവ് ആകാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രഭാകരനെ നായകനാക്കിക്കൊണ്ടുള്ള ഇന്ദുഗോപന്റെ കുറ്റാന്വേഷണ കഥകള്‍ . ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം , രാത്രിയിലൊരു സൈക്കിള്‍വാല , രക്തനിറമുള്ള ഓറഞ്ച് എന്നിങ്ങനെ പ്രഭാകരന്‍ പ്രതിനായകനും പിന്നീട് നായകനുമാകുന്ന മൂന്നു രചനകള്‍ ഒറ്റ സമാഹാരത്തില്‍ ഡിറ്റക്ടീവ് പ്രഭാകരന്‍ എന്ന പേരില്‍ എത്തിയിരിക്കുന്നു . പരമ്പരാഗത കുറ്റാന്വേഷണ കഥകളില്‍ നിന്ന് കെട്ടിലും മട്ടിലും പൂര്‍ണമായി മാറിനില്‍ക്കുന്ന , എന്നാല്‍ വായനയുടെ രസം ആവോളം പകരുന്ന രചനകള്‍ . കറുത്തു കുറിയ ഒരു പ്രത്യേകതയും തോന്നാത്ത വ്യക്തിയാണ് പ്രഭാകരന്‍ . എന്നാല്‍ സാമാന്യബുദ്ധി ആവോളമുണ്ടു താനും . ഏതു വേഷത്തിലും എവിടെയും എങ്ങനെയും എത്താനും ഏതു സാഹചര്യവുമായി ഇഴുകിച്ചേരാനും പ്രത്യേക കഴിവുള്ള സാധാരണക്കാരനായ അസാധാരണക്കാരന്‍ . പാറശ്ശാലയക്കു സ്ഥലം മാറ്റം കിട്ടുന്ന അനന്തന്‍ എന്ന ചെറുപ്പക്കാരനായ പൊലീസ് ഓഫിസര്‍ക്കൊപ്പം പ്രഭാകരന്‍ കൂടുന്നതോടെയാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത് . അത് അനന്തന്റെ തന്നെ കുടുംബവുമായി ബന്ധപ്പെട്ട നിഗൂഡത അനാവരണം ചെയ്യുന്നതിന്റെ കഥയാണ് . ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം പറയുന്നത് ആ കഥയാണ് . പിന്നീട് , അനന്തന്റെ നിര്‍ദേശ പ്രകാരം മറ്റു പല കേസുകളിലും പ്രഭാകരന്‍ ഇടപെടുന്നു . പലതും കഴിവുറ്റ പൊലീസ് ഓഫിസര്‍മാര്‍ക്കുപോലും കണ്ടുപിടിക്കാനാവാത്തവ . പ്രഭാകരന്‍ തന്റെ സാമാന്യബുദ്ധികൊണ്ട് കഥകളുടെ കുരുക്കഴിക്കുന്നു . കഥാപാത്രങ്ങളെ ചുറ്റിനില്‍ക്കുന്ന നിഗൂഡതയുടെ മറ നീക്കുന്നു . അപസര്‍പ്പക കഥകള്‍ എന്നാണ് ഇന്ദുഗോപന്‍ തന്റെ പ്രഭാകരന്‍ കഥകളെ വിശേഷിപ്പിക്കുന്നത് . വായനക്കാരുടെ മികച്ച പ്രതികരണമുണ്ടെങ്കില്‍ മാത്രം ഈ പ്രത്യേക കഥാ വിഭാഗത്തില്‍ താന്‍ തുടരുമെന്ന അവകാശവാദത്തോടെയാണ് അദ്യത്തെ കഥ അദ്ദേഹം അവതരിപ്പിക്കുന്നതു തന്നെ . നമ്മുടെ നാട്ടിലും അപസര്‍പ്പക കഥകളുടെ വലിയൊരു പാരമ്പര്യമുണ്ടെങ്കിലും വിദേശ കൃതികളോടാണു പൊതുവെ മലയാളി വായനക്കാര്‍ക്കും മതിപ്പ് . എന്നാല്‍ , മണ്ണിന്റെ മണമുള്ള കഥകള്‍ അപസര്‍പ്പക കഥകളുടെ ചട്ടക്കൂട്ടില്‍ പറയാനാണ് ഇന്ദുഗോപന്‍ ശ്രമിക്കുന്നത് . വായനയുടെ രസം , ഒഴുക്ക് , ധാര മുറിയാതെയുള്ള പ്രവാഹം തുടങ്ങിയ പാരമ്പര്യരീതികള്‍ കൈവിടാതെ നടത്തുന്ന പരീക്ഷണം . ഉത്സാഹമുള്ള വായനയെ മുന്നോട്ടുകൊണ്ടുപോകാമെന്ന ഉറപ്പ് . ഓരോ കഥയെയും പുതിയ കാലത്തോട് ഇണക്കുന്ന ശൈലി . പ്രഭാകരന്‍ കഥകളുടെ പരമ്പരയില്‍ ആദ്യത്തേത് വിജയിച്ചതോടെ അതേ ഗണത്തില്‍ ചില കഥകള്‍ കൂടി പുറത്തുവരികയായിരുന്നു . അപസര്‍പ്പക കഥകളെങ്കിലും ഈ കുറ്റാന്വേഷണ കഥകളില്‍ മുന്നിട്ടുനില്‍ക്കുന്നത് കഥാപാത്ര ചിത്രീകരണത്തില്‍ ഇന്ദുഗോപന്‍ എന്ന എഴുത്തുകാരനുള്ള മിടുക്കാണ് . ഓരോ കഥാപാത്രത്തെയും വായനക്കാരുടെ മനസ്സില്‍ തറയ്ക്കാനുള്ള മികവ് . അതിനുവേണ്ടി കണ്ടെത്തി അവതരിപ്പിക്കുന്ന സൂക്ഷ്മാംശങ്ങള്‍ പോലും വിട്ടുപോകാതെയുള്ള അവതരണം . സവിശേഷ പശ്ചാത്തലമാണ് മറ്റൊരു പ്രത്യേകത . ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യത്തില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയാണ് കഥയുടെ പശ്ചാത്തലമെങ്കില്‍ രാത്രിയിലൊരു സൈക്കിള്‍വാല എന്ന പരമ്പരയിലെ ഓപറേഷന്‍ കത്തിയുമായി ഒരാള്‍ ; പല നഗരങ്ങളില്‍ എന്ന കഥയില്‍ ചെങ്ങന്നൂരാണ് കഥയിലെ പശ്ചാത്തലം . അവഗണിക്കാനോ തള്ളിക്കളയാനോ ആവാത്ത രീതിയില്‍ കഥകള്‍ കൊണ്ടു സമ്പന്നരായ മനുഷ്യരാണു നമുക്കു ചുറ്റും ജീവിക്കുന്നത് . എന്നാല്‍ അവരുടെ കഥകള്‍ കണ്ടെടുക്കാനും അവ വായനാക്ഷമമായി അവതരിപ്പിക്കാനും മികച്ച ഒരു എഴുത്തുകാരനു മാത്രമേ കഴിയൂ . ആ കര്‍ത്തവ്യമാണ് ഇന്ദുഗോപന്‍ അനുഷ്ഠിക്കുന്നത് . അവകാശവാദങ്ങളില്ലാതെ അദ്ദേഹം നടത്തുന്ന പരീക്ഷണം വിജയിച്ചു എന്നുതന്നെയാണ് പ്രഭാകരന്‍ കഥകള്‍ തെളിയിക്കുന്നത് . ജീവിതത്തിന്റെ അപഗ്രഥനമോ വ്യാഖ്യാനമോ ഒന്നുമല്ല എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ കഥകളില്‍ ഇന്ദുഗോപന്‍ ചെയ്യുന്നത് . പകരം , രസം പിടിച്ച് കഥകള്‍ പറയുകയാണ് . കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള ആരും അവ കേള്‍ക്കും . വീണ്ടും കേള്‍ക്കാനും ആഗ്രഹിക്കും . കഥ കേള്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ നിലനില്‍ക്കുന്ന കാലത്തോളം പ്രഭാകരന്‍ കഥകളും നിലനില്‍ക്കും .
| false |
എട്ടാം ലോക്‌സഭയിലേയ്ക്ക് കാസർഗോഡ് ലോക്‌സഭാമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഐ . രാമറൈ . ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് യുടെ പ്രവർത്തകനായിരുന്നു .
| false |
വളരെ സാധാരണ രീതിയിൽ ജീവിതം മുമ്പോട്ട് നീങ്ങിക്കൊണ്ടിരിക്കെ , ശരീരത്തില്‍ ഏതെങ്കിലും അസുഖത്തിന്‍റെ വിത്തുകൾ ഉള്ളതായി നമ്മളാരും അറിയാറോ ഓർക്കാറോ ഇല്ല . അപ്രതീക്ഷിതമായ ഒരു സമയത്തായിരിക്കും ആ വിവരം നാമറിയുന്നത് . നമ്മളെ സംബന്ധിച്ച് അത് അവിശ്വസനീയമായിരിക്കും . ഭീതി , അമ്പരപ്പ് , മരവിപ്പ് … ആ തിരിച്ചറിവ് പലയാളുകളിലും ഇങ്ങനെ പല വികാരങ്ങളായി പടരും . പിന്നെ , ചികിത്സ കിട്ടാൻ വേണ്ടിയുള്ള നെട്ടോട്ടം തുടങ്ങും . ഞാനും ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു പ്രഭാതത്തിൽ ഒരപൂർവ അസുഖത്തിന്‍റെ പിടിയിലാണെന്ന് അറിഞ്ഞത് . പിന്നീടങ്ങോട്ട് ചികിത്സക്കായുള്ള മാരത്തണ്‍ ഓട്ടമായിരുന്നു . മണിപ്പാലിലും ബംഗളൂരുവിലെ സായ് ബാബ ഹോസ്‌പിറ്റലിലുമടക്കം ഒട്ടേറെ ഇ . എന്‍ . ടി , ന്യൂറോ വിദഗ്‌ധ ഡോക്ടർമാരെ കണ്ടു . ഒടുവില്‍ ഇന്ത്യയിലെ തന്നെ ഹാർട്ട് , ഹെഡ് ശസ്‌ത്രക്രിയക്ക് പ്രശസ്തമായ തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലിലാണ് ചികിൽസ ഉറപ്പിച്ചത് . മേജർ ഓപ്പറേഷൽ വേണമെന്ന് ഡോക്ടർമാർ വിധിച്ചു . ഒരു മാസത്തിലധികം വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ഓപ്പറേഷനെക്കുറിച്ചും എന്‍റെ ശരീരത്തെയും രോഗാവസ്ഥയേയും കുറിച്ച് പഠിച്ചുകൊണ്ടിരുന്നു . നിരന്തരം നിരവധി പരിശോധനകള്‍ക്ക് വിധേയനായി . ഇതിനെല്ലാമൊപ്പം ഞാനും വലിയൊരു ശസ്ത്രക്രിയക്കായി മനസുകൊണ്ട് തയ്യാറെടുക്കുകയായിരുന്നു . എങ്കിലും തലയാട്ടി ഒരുവിധം സമ്മതമറിയിച്ചു ഒരു വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചത് . തലേ ദിവസം രാത്രി ഒമ്പത് മണിയോടെ ഡോക്‌ടർമാരുടെ സംഘം അടുത്തേക്ക് വന്നു . ഓപ്പറേഷനെ കുറിച്ചും , ശേഷം വെൻറിലേറ്ററില്‍ കിടത്തുന്ന രീതിയുമെല്ലാം വിശദീകരിച്ചു . വിജയിക്കുമോയെന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തുമോയെന്നുമുള്ള കാര്യത്തിൽ ഉറപ്പ് പറയാനാവില്ലെന്ന് പറഞ്ഞു . ഓപ്പറേഷന് മുമ്പേ അതിന് സമ്മതമാണെന്നും , ഇടയ്ക്ക് മരണം സംഭവിച്ചാല്‍ പ്രശ്‌നമില്ലെന്നുമുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടുനൽകണം . ഭാര്യയും അഞ്ചു വയസുള്ള മകളും മാത്രമാണ് എന്‍റെ കൂടെയുണ്ടായിരുന്നത് . അവരെ മാത്രമേ കൂടെ നില്‍ക്കാന്‍ ആശുപത്രി അധികൃതർ അനുവദിച്ചിരുന്നുള്ളൂ . പുറത്ത് ഭാര്യയുടെ സഹോദരന്‍മാരുണ്ട് . പക്ഷെ , എന്‍റെ കൂടപ്പിറപ്പുകളാരുമുണ്ടായിരുന്നില്ല . അവർ വരികയോ ഫോണിലൂടെയെങ്കിലും വിവരങ്ങൾ അന്വേഷിക്കാനോ ആശ്വസിപ്പിക്കാനോ ഉള്ള സൻമനസ്സ് കാണിച്ചിരുന്നില്ല . ശസ്ത്രക്രിയയെക്കുറിച്ച് ഒരിക്കൽ കൂടി ആലോചിക്കാനായി ഒരു മണിക്കൂർ ഡോക്ടർമാർ ഞങ്ങള്‍ക്ക് സമയം തന്നു . ഞാന്‍ ഭാര്യയുടെ മുഖത്ത് നോക്കി . അവള്‍ എന്‍റെ മുഖത്തും . ഞങ്ങള്‍ക്കിടയില്‍ വാക്കുകൾ ഒന്നും ഉയർന്നില്ല . ചിരിക്കാൻ കഴിഞ്ഞില്ല . ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് ചാലിട്ടൊഴുകിയത് കണ്ണീരല്ലായിരുന്നു . ചുടുചോര തന്നെയായിരുന്നു . നാവുകള്‍ തരിച്ചുപോയിരുന്നു . കണ്ണുകളില്‍ ഇരുട്ട് കയറിയത് പോലെ , പരസ്‌പരം കാണാനാവാതെ ഇരുന്നു . അനുവദിച്ച മണിക്കൂർ കഴിയാറായി . അതാ … ഡോക്‌ടർമാരുടെ കാലൊച്ച വീണ്ടും . മരണത്തിന്‍റെ കുളമ്പടി ശബ്‌ദം പോലെ തോന്നി . ‘ തീരുമാനമെന്തായി ? ' ഡോക്‌ടർമാർ ചോദിച്ചു . സമ്മതമെന്ന് ശബ്ദമുയർത്തി പറയാൻ തുനിഞ്ഞെങ്കിലും അവർ കേട്ടില്ല . കാരണം , നാവിന് സംസാരിക്കാനുള്ള ശക്തി നഷ്‌ടപ്പെട്ടത് പോലെയായിരുന്നു . എങ്കിലും തലയാട്ടി ഒരുവിധം സമ്മതമറിയിച്ചു . ഉടനെ അവർ ഒപ്പിടാനുള്ള പേന ഞങ്ങളുടെ നേരെ നീട്ടി . അത് വാങ്ങാനുള്ള കരുത്ത് ഞങ്ങളുടെ കൈകള്‍ക്കില്ലായിരുന്നു . എങ്ങനെയോ വിരലുകള്‍ക്കിടയില്‍ പേന തിരുകിപ്പിടിച്ച് ഒപ്പിടേണ്ട കോളത്തില്‍ വരച്ചു . വിറയാർന്ന കൈകളോടെ അവളും സാക്ഷിയുടെ കോളത്തില്‍ ഒപ്പ് ചാർത്തി . പിന്നീടെല്ലാം ധൃതിയിലായിരുന്നു . രാവിലെ ആറ് മണിക്കായിരുന്നു ഓപ്പറേഷന്‍ തീരുമാനിച്ചത് . പച്ച വസ്‌ത്രം ധരിപ്പിച്ച് സ്‌ട്രെക്‌ചറില്‍ കിടത്തി . അപ്പോഴാണറിയുന്നത് . എനിക്ക് മുമ്പ് വേറൊരു ഓപ്പറേഷനുണ്ടെന്ന് . അതിന് ശേഷമേ എന്‍റേത് നടക്കൂ . ശസ്ത്രക്രിയ സമയം 11 മണിയിലേക്ക് നീട്ടി . ഹാവൂ … തെല്ലൊരാശ്വാസമായി . കുറച്ച് സമയം കൂടി നീട്ടിക്കിട്ടിയല്ലോ . അതുവരെ പൊന്നുമോളുടെ സാമീപ്യമുണ്ടാവുമല്ലോ . ആയുസിലെ ആ അഞ്ചു മണിക്കൂറിന് എത്ര ലക്ഷങ്ങൾ വിലയിട്ടാലും അധികമാവില്ലെന്ന് അപ്പോൾ തോന്നി . 11 മണിയായപ്പോൾ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി . അത്രയേ ഓർമ്മയുള്ളൂ … ബോധം തെളിഞ്ഞത് വൈകുന്നേരം അഞ്ച് മണിക്ക് . ഏതാനും മിനുട്ടുകൾ മാത്രം ഉറങ്ങിയ ദൈർഘ്യമേ എനിക്കനുഭവപ്പെട്ടിട്ടുള്ളൂ . മുന്നൂറ് വർഷം ഗുഹയിൽ ഉറങ്ങിയ അസ്‌ഹാബുല്‍ കഹ്‌ഫിന്‍റെ കഥ പോലെ . ശരീരത്തില്‍ ജീവന്‍റെ തുടിപ്പുകളുണ്ടെന്നല്ലാതെ ഒരു വിരൽ പോലും അനക്കാന്‍ സാധിച്ചില്ല പിന്നീട് , വെന്‍റിലേറ്ററിലേക്ക് മാറ്റി . ശരീരമാസകലം യന്ത്രങ്ങളും കുഴലുകളും ഘടിപ്പിച്ചിരിക്കുന്നു . ശരീരത്തിന്‍റെ സ്‌പന്ദനങ്ങള്‍ സ്‌ക്രീനിൽ തെളിഞ്ഞുകൊണ്ടിരുന്നു . പാതിരാവില്‍ പോലും കണ്ണു ചിമ്മാതെ , സദാസമയവും ശരീരത്തിന്‍റെ മിടിപ്പുകള്‍ നിരീക്ഷിച്ചു കൊണ്ട് ഡോക്ടർമാരും നഴ്സുമാരും . പിറ്റേന്നാണ് വെൻറിലേറ്ററിൽ നിന്ന് മാറ്റിയത് . അതുവരെ മരിച്ചത് പോലുള്ള കിടത്തമായിരുന്നു . ദ്രവരൂപത്തിൽ കുഴലിലൂടെ ഒഴിച്ച് തരുന്ന ഭക്ഷണം മാത്രമാണ് അകത്തു ചെന്നത് . വെൻറിലേറ്ററില്‍ കിടന്ന ആ രാത്രി ഒരിക്കലും മറക്കാനാവില്ല . ശരീരത്തില്‍ ജീവന്‍റെ തുടിപ്പുകളുണ്ടെന്നല്ലാതെ ഒരു വിരൽ പോലും അനക്കാന്‍ സാധിച്ചില്ല . മനുഷ്യൻ എത്ര ദുർബലനും നിസ്സഹായനുമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത് . 2 , 2019 , 5:53 .
| false |
കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത് ? വിവാഹം , കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത് ? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച , മാനസി പി . കെഎഴുതിയ ' വിവാഹവും പെണ്‍ ജീവിതവും : ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും ? ' , നജീബ് മൂടാടി എഴുതിയ ' അത് കാമഭ്രാന്തല്ല ! ' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ് . ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത് . അമ്മേ , അമ്മക്ക് ഒട്ടും പേടിയുണ്ടായിരുന്നില്ലേ കല്യാണം കഴിക്കാന്‍ ? പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ജീവിതം മുഴുവന്‍ പങ്കിടാന്‍ എങ്ങിനെ ധൈര്യം ഉണ്ടായി ? യാതൊരു മുന്‍പരിചയം ഇല്ലാത്തവരുടെ വീട്ടില്‍ പോയി താമസിക്കാന്‍ ഒരു വിഷമവും ഉണ്ടായില്ലേ ? കല്യാണം കഴിഞ്ഞു വെറും 15 ദിവസം കഴിഞ്ഞു കേരളത്തിലെ ഒരു നാട്ടിന്‍ പുറത്തു നിന്നും ദൂരെ ഡല്‍ഹിയിലേക്ക് വണ്ടി കയറുമ്പോള്‍ ഒരു അപരിചിതത്വവും തോന്നിയില്ലേ ? അമ്മയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അങ്ങിനെയുള്ള കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു . നിക്ക് കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ് . എന്തുകൊണ്ടാണ് കല്യാണം കഴിഞ്ഞാല്‍ പെണ്ണ് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി താമസിക്കണം എന്ന നിര്‍ബന്ധം ? എന്തുകൊണ്ടാണ് പെണ്ണ് മാത്രം എല്ലാം സഹിക്കേണ്ടി വരുന്നത് ? . ഭര്‍ത്താവ് ഇല്ലാത്ത സമയത്തും ഭര്‍ത്താവിന്റെ വീട്ടില്‍ പോയി താമസിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്ന ഭര്‍ത്താവ് എന്തുകൊണ്ട് ഭാര്യയുടെ വീട്ടില്‍ പോയി താമസിക്കുന്നില്ല ? ഇതൊക്കെ ആര് ഉണ്ടാക്കിയ നിയമമാണ് ? ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ജോലി ചെയ്തു വീട്ടില്‍ എത്തിയാലും എന്തുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന ജോലി എപ്പോഴും ഭാര്യയുടേത് മാത്രം ആകുന്നു ? ഇങ്ങിനെ ഒരു പാട് ചോദ്യങ്ങളുമായി എന്റെ മകള്‍ എന്റെ പിന്നാലെ ഇടക്കിടക്ക് വരാറുണ്ട് . പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ക്ക് ഈ ചോദ്യങ്ങള്‍ പരിചിതമായിരിക്കും . നമ്മള്‍ സ്ത്രീകളിലും ചീത്ത വശങ്ങള്‍ ഉള്ളവരില്ലേ ? സ്ത്രീകളെ കൊണ്ട് മന:സമാധനം കിട്ടാത്ത പുരുഷന്മാര്‍ ഇല്ലേ ? പക്ഷെ എനിക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉള്ളു . സ്‌നേഹിക്കുക . സ്‌നേഹത്തിനു മുന്നില്‍ എല്ലാവരും നമ്മുടെ മുന്നില്‍ മുട്ട് കുത്തും . പെണ്ണുങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കഷ്ടപ്പെടുന്നുണ്ട് . … അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ സമ്മതിക്കുന്നില്ല . ഇങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ട് . പക്ഷെ ഇതൊക്കെ ചെറിയൊരു ശതമാനം മാത്രമല്ലെ ഉള്ളൂ . ബാക്കി ആണുങ്ങള്‍ എല്ലാം ഇങ്ങിനെ പെണ്ണുങ്ങളെ അടിമകളാക്കി കഴിയുന്നവരല്ല . എത്രയോ നല്ല കുടുംബങ്ങള്‍ പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും കഴിയുന്നുണ്ട് . അതിനു പുറമെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഒരു പെണ്ണിന്റെ ആധിപത്യമാണ് വീട്ടില്‍ കൂടുതല്‍ എന്നും . പെണ്ണിന്റെ സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങാത്ത ഒരു പുരുഷനും ഈ ഭൂമിയില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല . അവരും വികാരജീവികളാണ് . സ്‌നേഹമുള്ളവരാണ് . നമ്മളെ സംരക്ഷിക്കുന്നവരാണ് . ഓരോ അമ്മമാരും അവരുടെ ആണ്‍മക്കള്‍ക്കു എങ്ങിനെ ഒരു സ്ത്രീക്ക് അവളുടെ അധികാരങ്ങളും ഇഷ്ടങ്ങളും സ്വാതന്ത്ര്യവും കൊടുക്കണമെന്നും ജീവിതാനുഭവങ്ങളിലൂടെ കാണിച്ചു കൊടുക്കന്നതാവും ഏറ്റവും നല്ല ശിക്ഷണം . പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ സ്ത്രീകള്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സ്ത്രീകളെക്കാള്‍ ഭാഗ്യവതികളാണ് . അവിടെയാണ് സ്ത്രീകള്‍ വെറും അടിമകളായി ഞാന്‍ കണ്ടിട്ടുള്ളത് . ആണ്‍ മേല്‍കോയ്മ എന്താണെന്ന് ശരിക്കും ഞാന്‍ നേരില്‍ കണ്ടിട്ടുള്ളത് അവിടുത്തെ ഗ്രാമപ്രദേശങ്ങളിലാണ് . അവരുടെ ദിവസം തുടങ്ങുന്നത് രാവിലെ 3 . 30 4 മണിക്കാണ് . അതു രാത്രി 11 മണി വരെ നീളും . വീട്ടിലെ ഭര്‍ത്താവിന്റെയും , ഭര്‍ത്താവിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും അതിനു പുറമെ അവിടെയുള്ള വളര്‍ത്തുമൃഗങ്ങളുടെയും കാര്യങ്ങളെല്ലാം സമയാസമയങ്ങളില്‍ നോക്കി അതുകഴിഞ്ഞു വയലുകളില്‍ പോയി കൃഷിപ്പണി വേറെയും ചെയ്യുന്നു . ഭര്‍ത്താവ് ചെയ്യുന്ന ജോലി വെറും വീട്ടുമുറ്റത്തു ഒരു കട്ടില്‍ ഇട്ടു ' ഹുക്ക ' വലിക്കുക , ഗ്രാമത്തിലെ മറ്റു ആണുങ്ങളുടെ കൂടെ സഭ ചേര്‍ന്ന് ശീട്ട് കളിക്കുക , ഇത്രയോക്കെയേ ഉള്ളൂ . ആ ഗ്രാമങ്ങളില്‍ കല്യാണം കഴിഞ്ഞു ഒരു പെണ്ണ് നരകത്തിലേക്കാണ് കാലു എടുത്തു വെക്കുന്നത് . മുഖം മറച്ചു മാത്രം നടക്കുന്ന അവരുടെ ഉടലുകളെ പൊതിയുന്നത് എപ്പോഴും വിയര്‍പ്പിന്റെയും ചാണകത്തിന്റെയും ഗന്ധമായിരിക്കും . ഇവരാണ് ഭൂമിയിലെ മാലാഖമാര്‍ . സ്‌നേഹത്തിന്റെ വാക്കുകള്‍ ഇവര്‍ക്ക് വേനല്‍ മഴപോലെ ആയിരിക്കും . പ്രണയം എന്താണെന്ന് ഇവര്‍ അറിഞ്ഞിട്ടുണ്ടാകുമോയെന്നത് തന്നെ സംശയം . ഈ സഹനത്തിന്റെ പ്രധാന കാരണം വിദ്യാഭ്യാസക്കുറവാണ് . ഒരു വീടിന്റെ നെടുംതൂണായിട്ടും ഈ സ്ത്രീകള്‍ സ്വയം പര്യാപ്തരല്ല . ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന വെറും കളിപ്പാവകള്‍ . ഇവിടെയാണ് സ്ത്രീകള്‍ സഹനത്തിന്റെ പ്രതീകമായി മാറുന്നത് . കേരളത്തിലെ സ്ത്രീകള്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സ്ത്രീകളെക്കാള്‍ ഭാഗ്യവതികളാണ് നല്ലതും ചീത്തയും എല്ലാവരിലും ഉണ്ടാവും . നമ്മള്‍ സ്ത്രീകളിലും ചീത്ത വശങ്ങള്‍ ഉള്ളവരില്ലേ ? സ്ത്രീകളെ കൊണ്ട് മന:സമാധനം കിട്ടാത്ത പുരുഷന്മാര്‍ ഇല്ലേ ? . ചില വിവാഹ ബന്ധങ്ങളില്‍ സ്ത്രീകള്‍ ' താടകകള്‍ ' ആകാറില്ലേ ? പ്രത്യേകിച്ചും ഈ കാലത്ത് ഒരു ആണിന് പെണ്ണിനെ നശിപ്പിക്കാന്‍ കഴിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഒരു പെണ്ണിന് ആണിനെ അപമാനിക്കാന്‍ . നിയമം ഇന്ന് മുഴുവന്‍ പെണ്ണുങ്ങള്‍ക്ക് അനുകൂലമാണ് . ഒരു സ്ത്രീ ആയിട്ടും , ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടും ഞാന്‍ പുരുഷന്മാര്‍ക്ക് അനുകൂലമായി എന്തുകൊണ്ട് വാദിക്കുന്നു എന്നല്ലേ . എന്റെ ജീവിതാനുഭവം . എനിക്ക് ചുറ്റും കാണുന്ന ജീവിതങ്ങള്‍ . ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ ഇല്ല എന്ന് ഇതിനര്‍ത്ഥമില്ല . ധാരാളം ഉണ്ട് . അതും ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട് . ഭര്‍ത്താവ് ഭാര്യയെ അടക്കി ഭരിക്കുന്നതു പോലെ ഭാര്യ ഭര്‍ത്താവിനും സ്വാതത്ര്യം കൊടുക്കാത്ത ഭാര്യമാരും ഇല്ലേ ? കൂട്ടുകാരോടും വീട്ടുകാരോടും അകന്നു അവളുടെ മാത്രമാകാന്‍ ഭാര്യ ശാഠ്യം പിടിക്കാറില്ലേ ? ഇതെല്ലാം സ്‌നേഹത്തിന്റെ ചില അലിഖിത നിയമങ്ങള്‍ ആണ . അത് പോലെ തന്നെ അണുകുടുംബങ്ങളില്‍ പാചകത്തിന് സഹായിക്കുന്നവരും കുട്ടികളുടെ ഉത്തരവാദിത്വങ്ങള്‍ എടുക്കന്നവരും ഒക്കെ പുരുഷന്മാരുടെ കൂട്ടത്തിലുണ്ട് . പെണ്‍കുട്ടികള്‍ വിവാഹത്തിന് പേടിക്കുന്നത് പോലെ ആണ്‍കുട്ടികള്‍ക്കും ചെറിയൊരു പേടിയില്ലേ ? ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും , ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വന്തക്കാരെ കാണാനുമൊക്കെയുള്ള ആവശ്യങ്ങള്‍ പരസ്പരം അറിഞ്ഞു അനുവദിച്ചു കൊടുത്തേ പറ്റൂ . പുരുഷനായാലും സ്ത്രീയായാലും ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട് . അതറിഞ്ഞുകൊണ്ട് തമ്മില്‍ തമ്മില്‍ സ്വാതന്ത്ര്യം കൊടുക്കുകയും വാങ്ങുകയും വേണം . പലപ്പോഴും നമ്മള്‍ മനസ്സില്‍ വിചാരിക്കുന്ന പോലെത്തെ സ്‌നേഹവും കരുതലും വിശ്വാസവും ഒക്കെ നമ്മുടെ പങ്കാളിയില്‍ നിന്നും കിട്ടാതെ വരുമ്പോഴാണ് അത് കിട്ടുന്ന സ്ഥലത്തേക്ക് സ്ത്രീ ആയാലും പുരുഷനായാലും അവരുടെ മനസ്സ് ചായുന്നത . ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു . ഇതിനു സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല . പെണ്‍കുട്ടികള്‍ വിവാഹത്തിന് പേടിക്കുന്നത് പോലെ ആണ്‍കുട്ടികള്‍ക്കും ചെറിയൊരു പേടിയില്ലേ ? അതിനു പ്രധാന കാരണം അവള്‍ ഇന്ന് പുരുഷനൊപ്പം സ്ഥാനം പിടിച്ചു എന്നത് തന്നെ . അവള്‍ ഇന്ന് സ്വയം പര്യാപ്തയാണ് . ആണുങ്ങള്‍ ഇറക്കിവിട്ടാലും അവള്‍ ഇന്ന് സുഖസുന്ദരമായി ജീവിക്കും . എല്ലാ മേഖലയിലും അവള്‍ അവളുടെ പ്രഥമ സ്ഥാനം പിടിച്ചു കഴിഞ്ഞു . പിന്നെന്തിനു പേടിക്കണം ? പെണ്‍കുട്ടികളെ നിങ്ങളുടെ ലോകമാണിന്ന് . ഇനി ആണ്‍കുട്ടികള്‍ പേടിക്കട്ടെ . അവര്‍ക്കു നിങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല . പരസ്പര പൂരകങ്ങളാണ് . സ്ത്രീയും പുരുഷനും … ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പ്പില്ല . മാനസി പി . കെ : വിവാഹവും പെണ്‍ ജീവിതവും : ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും ? നജീബ് മൂടാടി : അത് കാമഭ്രാന്തല്ല ! ദിവ്യ രഞ്ജിത്ത് വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ് ! ശ്രുതി രാജേഷ് : ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം ! മുഹമ്മദ് കുട്ടി മാവൂര്‍ : ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ ! നോമിയ രഞ്ജന്‍ നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും ! ഹാഷിം പറമ്പില്‍ പീടിക : ' ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍ ' അമ്മു സന്തോഷ് : ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല ; എങ്കിലും … റെസിലത്ത് ലത്തീഫ് : എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ? അഞ്ജു ആന്റണി : വിവാഹം അനിവാര്യതയാണോ ? ബിന്ദു സരോജിനി : അല്ല കൂട്ടരെ , അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല ! ഷെമി : ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട് , സദാ കരയുന്നവര്‍ ! ലക്ഷ്മി അനു : സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ , അവളുടെ മാറ്റം നിങ്ങളറിയും ! ദീപ സൈറ : എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു ? ഡിനുരാജ് വാമനപുരം : ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം ! .
| false |
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം . മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ഒരു മെഡലും പ്രശസ്തിപത്രവും കാഷ് അവാർഡും ഉൾപ്പെടുന്നു . 5,00,000 രൂപയായിരുന്നു ആദ്യകാലത്ത് പുരസ്കാരത്തുക . ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി . 1991 - 92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത് . കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത് . ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി . കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന വിജയിയെ കണ്ടെത്തുന്നത് . നടപ്പുവർഷം ഏപ്രിൽ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക . ഒളിമ്പിക്സ് , ഏഷ്യൻ ഗെയിംസ് , കോമൺവെൽത്ത് ഗെയിംസ് , പ്രൊഫഷണൽ കായികഇനങ്ങളായ ബില്യാർഡ്സ് , സ്നൂക്കർ , ചെസ് , ക്രിക്കറ്റ് എന്നിവയിൽ കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക . ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ . പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ ഇന്ത്യൻ പാർലമെന്റ് , സംസ്ഥാന സർക്കാരുകൾ , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ , ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം . ഈ നിർദ്ദേശങ്ങൾ കമ്മിറ്റി പരിഗണിക്കുകയും വിജയിയുടെ പേര് ഇന്ത്യൻ സർക്കാരിന് നിർദ്ദേശിക്കുകയും ചെയ്യും . വിജയിയുടെ പേര് പ്രഖ്യാപിക്കുക സർക്കാരാണ് . പുരസ്കാരം സമർപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും . ഇതുവരെയായി രണ്ട് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട് . 2002 - 03 വർഷത്തിൽ ഓട്ടക്കാരി കെ . എം . ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത് . അടുത്തവർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി .
| false |
മഴക്കാലം വെള്ളച്ചാട്ടങ്ങളുടെ ഉത്സവകാലമാണല്ലോ , മഴക്കാലം തുടങ്ങിയാല്‍ യാത്ര ചെയ്യാന്‍ ചിലപ്പോള്‍ ഒരു മടിയൊക്കെ തോന്നും . എങ്കില്‍ ആ മടിയൊക്കെ മാറ്റി പ്രകൃതിയിലേക്ക് ഇറങ്ങുമ്പോള്‍ കാണാം ഒരുക്കിവച്ചിരിക്കുന്ന വിസ്മയങ്ങള്‍ . അത്തരമൊരു യാത്ര പോകാം തൊമ്മന്‍കുത്തിലേക്ക് … ഇടുക്കി ജില്ലയിലാണെങ്കിലും എറണാകുളത്തുനിന്നും കോട്ടയത്തുനിന്നുമെല്ലാം എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന തൊമ്മന്‍കുത്ത് അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് . തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം . ഏഴുതട്ടുകളിലായി പ്രകൃതി ഒരുക്കിയിരിക്കുന്ന വശ്യമനോഹരമായൊരു കാഴ്ചയാണ് ഈ വെള്ളച്ചാട്ടം . പേര് വന്ന വഴി പണ്ട് ഈ കാട്ടില്‍ വസിച്ചിരുന്ന തൊമ്പാന്‍ എന്ന ആദിവാസി മൂപ്പന്റെ പേരാണ് വെള്ളച്ചാട്ടത്തിന് നല്‍കിയിരിക്കുന്നത് . യാദൃച്ഛികമായി ഈ വെള്ളച്ചാട്ടത്തില്‍ വീണ് മരണമടഞ്ഞ ആ മൂപ്പന്റെ സ്മരണാര്‍ത്ഥമാണ് ഈ പേര് വെള്ളച്ചാട്ടത്തിന് വന്നതെന്നാണ് പറയപ്പെടുന്നു . 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഏഴ് തട്ടുകളിലായി ഒഴുകിയാണ് തൊമ്മന്‍കുത്ത് താഴേക്ക് പതിക്കുന്നത് . ഓരോ തട്ടിലും മനോഹരമായ ഒരു വെള്ളച്ചാട്ടവും ഒരു ജലാശയവും സൃഷ്ടിച്ചുകൊണ്ടാണിതിന്റെ പ്രയാണം . മൂവാറ്റുപുഴയുടെ പോഷകനദിയായ ഇതിന്റെ ഒഴുക്ക് ഏറെക്കുറെ വന്‍മരങ്ങളുടെ ഇടയിലൂടെയാണ് . പുഴയും കാടും പാറകളും എല്ലാം നിറഞ്ഞ ഇവിടം മഴക്കാലത്താണ് കൂടുതല്‍ മനോഹരമാകുന്നത് . പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ഒരു കിലോമീറ്ററോളം ഉള്‍കാട്ടിലൂടെ നടക്കാനും സാധിക്കും . പാറപ്പുറത്ത് കയറിയിരുന്നാല്‍ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മുഴുവനും ആസ്വദിക്കാം . ചെറിയ രീതിയിലുള്ള ട്രക്കിങ്ങും വനം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട് . ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയായ ഇവിടെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവേശനം . എങ്ങനെയെത്താം മൂവാറ്റുപുഴയില്‍ നിന്നും അഞ്ചല്‍പ്പെട്ടി , വണ്ണപ്പുറം വഴി തൊമ്മന്‍കുത്തിലെത്താം . മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തുനിന്നും 30 കിലോമീറ്റര്‍ ദൂരം . തൊടുപുഴയില്‍ നിന്നും പ്രൈവറ്റ്- കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകളുമുണ്ട് . സ്വന്തം വാഹനത്തിലാണെങ്കില്‍ ഇക്കോ ടൂറിസം കേന്ദ്രം വരെയെത്താം . ചെറിയ ചായക്കടകളും മറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് . താമസസൗകര്യം ഇല്ലാത്തതിനാല്‍ തൊടുപുഴയിലോ കോട്ടയത്തോ തങ്ങി രാവിലെ ഇവിടേക്ക് എത്തുന്നതാകും ഉചിതം .
| false |
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒറാങ് ഉട്ടാനായ ‘ ഇഞ്ചി ’ ഇനിയില്ല . മൃഗശാല അധികൃതർ 61 വയസുള്ള ഇഞ്ചിയെ ദയാവധത്തിന് വിധേയയാക്കുകയായിരുന്നു . അരനൂറ്റാണ്ടോളം ഓറിഗൺ മൃഗശാലയിലായുന്നു ഇഞ്ചിയുടെ ജീവിതം . മൃഗശാലയില്‍ വച്ചായിരുന്നു ഈ പെൺ ഒറാങ് ഉട്ടാന്റെ അന്ത്യവും . പ്രായധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ വല്ലാത്ത വേദനയാണ് അവസാനകാലത്ത് ഇഞ്ചിക്ക് സമ്മാനിച്ചത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു . ഇതോടെയാണ് അധികൃതർ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയത് . ശനിയാഴ്ചയാണ് ഇഞ്ചിയെ ദയാവധത്തിന് വിധേയയാക്കിയത് . മൃഗശാലയിൽ എത്തുന്ന സന്ദർശകരിൽ കുട്ടികളോട് ഇഞ്ചിക്ക് പ്രത്യേക സ്നേഹമായിരുന്നു . അതുകൊണ്ട് തന്നെ ഒട്ടേറെ പേർ ഇഞ്ചിയുടെ കടുത്ത ആരാധകരുമാണ് . കാഴ്ചക്കാരുടെ ബാഗിലും പഴ്സിലും എന്തൊക്കെയാണുള്ളതെന്നന്നറിയാൻ ഇഞ്ചിക്ക് കൊതുകമമായിരുന്നു . അതിനുള്ളിൽ എന്താണെന്ന് അറിയാൻ ഇഞ്ചി കാണിക്കുന്ന ആകാംക്ഷയും കൗതുകയും ഇഞ്ചിയുടെ വേർപാടിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഓർമക്കുറിപ്പായി നിറയുകയാണ് . ഇന്തോനീഷ്യയിലെ കാടുകളിലാണ് ഇഞ്ചിയുടെ ജനനം . കാട്ട് മൃഗങ്ങളുടെ കച്ചവടത്തിലൂടെ ഇന്തോനീഷ്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ഇഞ്ചി 1961 ജനുവരി 30ന് ഒരു വയസ്സുള്ളപ്പോഴാണ് ഓറിഗോണ്‍ മൃഗശാലയിലെത്തുന്നത് . സാധാരണ 40 വയസുവരെയാണ് ഒറാങ് ഉട്ടാന്റെ ആയുസ്സ് . എന്നാൽ ഇഞ്ചി പിന്നെയും രണ്ട് പതിറ്റാണ്ട് കാലത്തോളം മനുഷ്യർക്കിടിയിൽ ജീവിച്ചു . ഒറാങ് ഉട്ടാനുകൾ വംശനാശ ഭീഷണി നേരിടുകയാണ് . പ്രത്യേകിച്ചും ഇഞ്ചിയുടെ ജന്മനാടായ സുമാത്രയിൽ .
| false |
ബൗദ്ധ പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുളള കാപാലികൻ ആണ് അംഗുലീമാലൻ . മനുഷ്യരുടെ അംഗുലി കൾകൊണ്ട് മാലയുണ്ടാക്കിയ ഘാതകനാകയാൽ അംഗുലീമാലൻ എന്ന പേർ സിദ്ധിച്ചു . ആയിരം ആളുകളെക്കൊന്ന് അവരുടെ വിരലുകൾകൊണ്ട് മാലയുണ്ടാക്കി തന്റെ ഇഷ്ടദേവതയ്ക്കു ചാർത്തിക്കൊടുക്കാമെന്ന് അംഗുലീമാലൻ ഒരു നേർച്ച നേർന്നിരുന്നു . തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പതുപേരെ കൊന്ന് അവരുടെ വിരലിലെ അസ്ഥികൾ അയാൾ സമ്പാദിച്ചു . ഒടുവിൽ ഒരാളിന്റെ കരാസ്ഥികൾകൂടി സമ്പാദിച്ച് തന്റെ നേർച്ച പൂർത്തീകരിക്കാൻ വധോദ്യുക്തനായി ബുദ്ധനെ സമീപിച്ചു . ബുദ്ധൻ ധർമോപദേശം ചെയ്ത് അയാളെ മാനസാന്തരപ്പെടുത്തി തന്റെ ശിഷ്യനാക്കി . സ്വഭാവം മുഴുവൻ മാറിപ്പോയ അയാൾക്ക് അത്യുത്തമൻമാരായ ആർഹതൻമാരുടെ സംഘത്തിൽ അംഗത്വം നല്കുകയും ചെയ്തു .
| false |
പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ചന്ദി പ്രസാദ് ഭട്ടിനെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയാണ് ദ മാൻ ഹു ഡ്വാർഫൻഡ് ദ മൗണ്ടൻസ് . മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2015 ലെ ദേശീയ അവാർഡ് ഈ ഡോക്യുമെന്ററി നേടി .
| false |
ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് . ജക്കാര്‍ത്ത , മനില , തായ്പെയ് , ചിക്കാഗോ , കാബൂള്‍ തുടങ്ങിയ ഇടങ്ങളിലേക്കാണ് പുതിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുക . വീടുകളിലേക്ക് മടങ്ങിപ്പോവാന്‍ കഴിയാതെ കുടുങ്ങിപ്പോയ വിദേശികളെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് തുടങ്ങിയിരിക്കുന്നത് . ഈ രാജ്യങ്ങള്‍ കൂടാതെ ടുണീഷ്യ , അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങും . ലണ്ടൻ ഹീത്രോ , ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് നേരത്തെ പ്രഖ്യാപിച്ച മടക്ക ഫ്ലൈറ്റുകള്‍ ഏപ്രിൽ 19 വരെ തുടരും . ഏപ്രില്‍ 15 മുതല്‍ ആരംഭിച്ച ജക്കാര്‍ത്തയിലേക്കുള്ള ഫ്ലൈറ്റുകള്‍ക്ക് ഒരു വശത്തേക്ക് 1,900 യുഎഇ ദിര്‍ഹം അഥവാ 39,628 രൂപ മുതലാണ് ഓണ്‍ലൈനില്‍ ബുക്കിംഗ് ചാര്‍ജ് . ഫിലിപ്പീന്‍സിലേക്കുള്ള യാത്രക്കാവട്ടെ 52,142 രൂപയാണ് ടിക്കറ്റ് ചാര്‍ജ് . ഏപ്രിൽ 18 ശനിയാഴ്ച തായ്‌പേയിലേക്ക് പറക്കുന്ന വിമാനത്തിന്‍റെ ടിക്കറ്റ് നിരക്കും ഇത് തന്നെയാണ് . ഏപ്രിൽ 18 ശനിയാഴ്ച മുതൽ ചിക്കാഗോയിലേക്കും സർവീസ് നടത്തും . ഈ മാര്‍ച്ചില്‍ മാർച്ചിൽ യുഎഇയിലെ യാത്രാ വിമാനങ്ങൾ താൽക്കാലികമായി നിർത്തി വച്ച ശേഷം ലഭ്യമായ ആദ്യത്തെ യുഎസ് വിമാനമാണിത് . ഒഹെയർ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള വൺ-വേ നിരക്കുകൾ ഇക്കോണമി ക്ലാസിന് 4,500 ദിര്‍ഹം , ബിസിനസ് ക്ലാസിന് 9,000 ദിര്‍ഹം എന്നിങ്ങനെയാണ് . കാബൂളിലേക്ക് മൂന്നു വിമാന സര്‍വീസുകളാണ് ഉള്ളത് . ഇന്ന് ആരംഭിക്കുന്ന ആദ്യ വിമാനത്തില്‍ ഇക്കണോമി ടിക്കറ്റിന് 1,750 ദിര്‍ഹം ആണ് നിരക്ക് . ടുണീഷ്യ , അള്‍ജീരിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ലഭ്യമല്ല . യാത്രക്കാർക്ക് കർശന നിർദേശങ്ങൾ ബോര്‍ഡിംഗ് സമയത്ത് കയ്യുറ , മാസ്ക് എന്നിവ നിര്‍ബന്ധമായും ധരിക്കണം . ലാപ്‌ടോപ്പ് ബാഗുകൾ , ഹാൻഡ്‌ബാഗുകൾ , ബേബി സപ്ലൈസ് എന്നിവയല്ലാതെ ഈ വിമാനങ്ങളിൽ ക്യാബിൻ ബാഗേജുകൾ അനുവദിക്കില്ല . നിലവിൽ ഓൺലൈൻ ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ യാത്രക്കാർ വിമാനത്താവളത്തിലെത്തി തന്നെ ചെക്ക്-ഇൻ ചെയ്യണം . യാത്രക്കാരുടെ സീറ്റുകള്‍ക്കിടയില്‍ അകലം ഉണ്ടെന്ന് വിമാനജീവനക്കാര്‍ ഉറപ്പു വരുത്തും . മാഗസിനുകള്‍ . പ്രത്യേക ഭക്ഷണ വിഭവങ്ങള്‍ എന്നിവ ഇതില്‍ ഉണ്ടായിരിക്കില്ല . രണ്ടു വർഷം സാധുതയുള്ള ടിക്കറ്റുമായി എമിറേറ്റ്സ് എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ യാത്രക്കാർക്ക് 24 മാസം വരെ മാറ്റിയെടുക്കാം . ബുക്ക് ചെയ്ത ദിവസം മുതൽ 24 മാസം വരെ ടിക്കറ്റിനു സാധുതയുണ്ടാകും . ബുക്ക് ചെയ്ത സ്ഥലത്തേക്ക് അനുയോജ്യമായ ഏതു ദിവസവും യാത്ര ചെയ്യാനാകും . ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും അറിയിച്ചു . മേയ് 31 മുതൽ ജൂൺ ഒന്നു വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം . ജൂൺ ഒന്നിനുശേഷമുള്ള നിരക്കിൽ അന്നത്തെ സാഹചര്യമനുസരിച്ച് വ്യത്യാസമുണ്ടാകും . യാത്ര മാറ്റിവയ്ക്കുന്നതിന്റ പേരിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യാതെ മറ്റൊരു ദിവസം യാത്രക്കാരനു തിരഞ്ഞെടുക്കാം . ഈ വിവരം അറിയിക്കണം . യാത്ര ചെയ്തില്ലെന്ന പേരിൽ ടിക്കറ്റ് റദ്ദാകില്ല . ടിക്കറ്റിന്റെ തുകയ്ക്കു തുല്യമായ ട്രാവൽ വൗച്ചർ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട് . ഒരു വർഷമാണ് വൗച്ചറിന്റെ കാലാവധി . ഒരു വർഷത്തേക്കു കൂടി പുതുക്കാം . യാത്ര ചെയ്യുന്നില്ലെങ്കിൽ എമിറേറ്റ്സിന്റെ മറ്റു സേവനങ്ങൾക്ക് വൗച്ചർ ഉപയോഗപ്പെടുത്താം . പ്രത്യേക സർവീസുമായി ഇത്തിഹാദ് എയർവേയ്സ് ബ്രസൽസ് , ഡബ്ലിൻ , ലണ്ടൻ , ടോക്കിയോ , സൂറിക് എന്നിവിടങ്ങളിലേക്ക് അബുദാബിയിൽനിന്ന് പ്രത്യേക സർവീസ് ഏർപ്പെടുത്തി ഇത്തിഹാദ് എയർവേയ്സ് . ഇവയിൽ തിരികെ യാത്രക്കാരെ കൊണ്ടുവരില്ല . പകരം പഴം , പച്ചക്കറി തുടങ്ങിയവയാണുണ്ടാകുക .
| false |
തൊടുപുഴയിൽ നിന്നും ഏകദേശം 16 കി . മീ . ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഉടുമ്പന്നൂർ . ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ . പ്രധാന സ്ഥലങ്ങൾ മങ്കുഴി , പരിയാരം , കിഴക്കൻപാടം , തട്ടക്കുഴ , അമയപ്ര , ചീനിക്കുഴി , മലയിഞ്ചി , ഇടമറുക് , കോട്ടക്കവല , പെരിങ്ങാശ്ശേരി , മഞ്ചിക്കല്ല് എന്നിവയാണ് . ഉല്ലാസകേന്ദ്രങ്ങൾ ആയ ചെറുതെന്മാരികുത്ത് , കീഴാർകുത്ത് വെള്ളച്ചാട്ടം , വേളൂർ വനം , വേളൂർ പുഴ എന്നിവ ഉള്ള ഉടുമ്പന്നൂർ ഒരു കാർഷിക ഗ്രാമമാണ് . തൊമ്മൻകുത്ത് സമീപത്തുള്ള ഒരു വിനോദ കേന്ദ്രമാണ് . മങ്കുഴി , തട്ടക്കുഴ , പെരിങ്ങാശ്ശേരി എന്നിവിടങ്ങളിലെ സ്കൂളുകൾ ആണ് പ്രധാന വിദ്യാലയങ്ങൾ . മറ്റു വിദ്യാലയങ്ങൾ ആയ പരിയാരം , അമയപ്ര , പാറേക്കവല , എഴാനിക്കൂട്ടം എന്നിവയും പ്രധാന പങ്കു വഹിക്കുന്നു . ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 22 വർഷത്തിലെ 234 -ാം ദിനമാണ് .
| false |
ജിംഗിള്‍ ബെല്‍സ് കേള്‍ക്കാത്തവരുണ്ടാകില്ല . ഒരുവരിയെങ്കിലും മൂളാത്തവരുമുണ്ടാകില്ല . പലരുടെയും നെഞ്ചകങ്ങളിലേക്ക് ഈ ഗാനം പലപല ക്രിസ്‍മസ് രാവുകളുടെ ഓര്‍മ്മപ്പുഴകളെയാവും ഒഴുക്കിക്കൊണ്ടു വരുന്നത് . എന്നാല്‍ ആദ്യകാലത്ത് ജിംഗിള്‍ ബെല്‍സ് ഒരു ക്രിസ്തുമസ് ഗാനമേ ആയിരുന്നില്ലെന്നതാണ് രസകരം . ഇതൊരു അമേരിക്കന്‍ ക്ലാസിക് പാട്ടുമാത്രമായിരുന്നു . പറഞ്ഞുവരുന്നത് അതിനെക്കുറിച്ചൊന്നുമല്ല , ജിംഗിള്‍ ബെല്‍സ് പുറത്തിറങ്ങിയിട്ട് ഈ മഞ്ഞുകാലത്ത് 160 വര്‍ഷം പിന്നിട്ടിരിക്കുന്നു . ബ്രിട്ടീഷ് അമേരിക്കന്‍ കംപോസര്‍ ജയിംസ് ലോഡ് പീര്‍പോണ്ടാണ് ജിംഗിള്‍ ബെല്‍സിന്‍റെ ശില്‍പ്പി . 1852- നും 1857- നും ഇടയിലാണ് ഗാനം എഴുതപ്പെടുന്നതെന്നാണ് കരുതുന്നത് . അക്കാലത്ത് ജോര്‍ജിയയിലെ സാവന്നയില്‍ ഓര്‍ഗനിസ്‌റ്റും മ്യൂസിക് ഡയറക്‌ടറുമൊക്കെയായി ജോലി ചെയ്യുകയായിരുന്ന ജയിംസ് പിയര്‍പോണ്ട് . പള്ളിയിലെ സണ്‍ഡേ സ്‌കൂളിന്‍റെ ഒരു പരിപാടിക്കായാണ് പിയര്‍പോണ്ട് ഈ ഗാനമുണ്ടാക്കുന്നത് . പിന്നീട് പാട്ടുമായി അദ്ദേഹം പലരേയും സമീപിച്ചു . പക്ഷേ ആരും ഗാനം റെക്കോര്‍ഡ് ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ തയ്യാറായില്ല . അലച്ചിലുകള്‍ക്കൊടുവില്‍ ബോസ്‌റ്റണിലെ ഡിക്‌സണ്‍ മ്യൂസിക് കമ്പനി മുന്നോട്ടു വന്നു . അങ്ങനെ 1857 സെപ്തംബറില്‍ പിര്‍പോണ്ടിന്‍റെ 35 ആം വയസില്‍ ഗാനം പുറത്തിറങ്ങി . ' വണ്‍ ഹോഴ്‌സ് ഓപ്പണ്‍ സ്ലേ ' എന്നായിരുന്നു അക്കാലത്ത് ഈ ഗാനം അറിയപ്പെട്ടിരുന്നത് . എന്നാല്‍ ആ ആല്‍ബം വിപണിയില്‍ ഒരു ചലനവും സൃഷ്‌ടിച്ചില്ല . 1859- ല്‍ വീണ്ടും വിപണിയിലെത്തിച്ചെങ്കിലും എന്തുകൊണ്ടോ ഒറ്റക്കുതിരയെ പൂട്ടിയ ആ പാട്ടു വണ്ടിയെ ജനം അപ്പോഴും ശ്രദ്ധിച്ചില്ല . 1889 ല്‍ എഡിസണ്‍ സിലിണ്ടറില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടു ജിംഗിള്‍ ബെല്‍സ് . വരികളിലെ വണ്ടിക്കുതിരകളെപ്പോലെ തന്‍റെ പാട്ടും ലോകത്തിന്‍റെ നെറുകിലേക്ക് കുതിച്ചു തുള്ളിപ്പായുന്നതും കാത്ത് ജെയിംസ് പിര്‍പോണ്ടിരുന്നു . പക്ഷേ അതിനൊക്കെ മുമ്പേ , മറ്റൊരു ശരത് കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പേ , 71 ആം വയസില്‍ പിര്‍പോണ്ട് മരണത്തിലേക്കു നടന്നു പോയി . ഗാനം പിറന്നിട്ട് ഇപ്പോള്‍ ഒന്നര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു . പാട്ടിന്‍റെ മണിയും കിലുക്കി ആ കുതിരവണ്ടി തുള്ളിക്കുതിച്ചങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു . ഭാഷകളുടെയും രാജ്യങ്ങളുടെയുമൊക്കെ സകല അതിര്‍വരമ്പുകളും ഭേദിച്ച് , ബഹിരാകാശത്തു വച്ച് പാടിയ ആദ്യഗാനമെന്ന നേട്ടമുള്‍പ്പടെ വിഖ്യാത ഗാനമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്നു . ഓരോ മഞ്ഞുകാലത്തും ജയിംസ് ലോഡ് പിര്‍പോണ്ടിന്‍റെ ആത്മാവും ജിംഗിള്‍ ബെല്‍സിന്‍റെ താളത്തിനൊത്ത് തുള്ളിത്തുടിക്കുന്നുണ്ടാകും , ക്രിസ്മസ് അപ്പൂപ്പനെപ്പോലെ ! .
| false |
സ്കൂള്‍ ഫീസടക്കാത്തതിന്‍റെ പേരില്‍ സ്വന്തം റിസല്‍ട്ട് തടഞ്ഞുവെയ്ക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി അതായിരുന്നു അന്ന് ജയ്‍കുമാര്‍ വൈദ്യ . പലയിടത്തുനിന്നും തഴയപ്പെട്ടവരായിരുന്നു അവനും അമ്മയും . എന്നാല്‍ , കഠിനാധ്വാനം കൊണ്ട് അവന്‍ ഉയരങ്ങള്‍ താണ്ടുക തന്നെ ചെയ്തു . ഇന്ന് ജയകുമാര്‍ ഒരു ശാസ്ത്രജ്ഞനാണ് . യൂണിവേഴ്‍സിറ്റി ഓഫ് വെര്‍ജീനിയയില്‍ നിന്നും ഗവേഷണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണിന്നദ്ദേഹം . ജയ്‍കുമാറിനെ സംബന്ധിച്ച് എല്ലാം തുടങ്ങിയത് കുര്‍ള തെരുവിലെ ആ കുഞ്ഞ് കൂരയില്‍ നിന്നാണ് . അവന്‍റെ അമ്മ നളിനിയാണ് അവനെ ഈ ഉയരത്തിലേക്ക് കൈപിടിച്ചു നടത്തിയത് . നാത്തൂന്‍മാരാല്‍ നിരന്തരം ഉപദ്രവമേറ്റുവാങ്ങേണ്ടി വന്ന ഒരാളായിരുന്നു നളിനി . വൈകാതെ വിവാഹമോചിതയാവുകയും ചെയ്തു . നളിനിയുടെ അമ്മയെ അസുഖം ബാധിച്ചതോടുകൂടി കാര്യങ്ങളാകെ ബുദ്ധിമുട്ടിലായി . അങ്ങനെ ഉണ്ടായിരുന്ന ക്ലറിക്കല്‍ ജോലി 2003 -ല്‍ നളിനിക്ക് ഉപേക്ഷിക്കേണ്ടി വന്നു . ഓരോ ദിവസവും കഴിഞ്ഞുപോകുന്നതിനായി പല ജോലികളും നളിനി ചെയ്തു . മാത്രവുമല്ല , നിരന്തരം വിവാഹമോചനക്കേസിനായി കോടതിയില്‍ പോകേണ്ടിയും വന്നു നളിനിക്ക് . ദാരിദ്ര്യം അപ്പോഴേക്കും അവരെ കാര്‍ന്നുതിന്നു തുടങ്ങിയിരുന്നു . ദിവസത്തിന്‍റെ അവസാനം ജീവന്‍ നിലനിര്‍ത്താനായി അമ്മയുടെ കൂടെ സമൂസ , ബ്രെഡ്ഡ് , ചായ ഒക്കെ മാത്രമാണ് ജയ്‍കുമാറിനും കഴിക്കാന്‍ കിട്ടിയിരുന്നത് . എന്നിരുന്നാലും , നളിനിക്കും ജയ്‍കുമാറിനുമുള്ള സഹായം ഒരു പ്രാദേശിക ക്ഷേത്ര ട്രസ്റ്റിൽ നിന്നും ലഭിച്ചു . അവർ റേഷൻ സാധനങ്ങളും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളും നൽകി അവരെ സഹായിച്ചു . വീട്ടിലെ ഒരു കുഞ്ഞ് മൂലയിലിരുന്ന് ജയ്‍കുമാര്‍ പഠിച്ചു . അവന്‍റെ വീട്ടിലുണ്ടായിരുന്നത് പ്രവര്‍ത്തിക്കാത്ത ഒരു സെക്കന്‍ഡ് ഹാന്‍ഡ് ടി വി ആയിരുന്നു . ഡിസ്‍കവറി ചാനലും , പ്രപഞ്ചത്തിലെ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന സിനിമകളും ജയ്‍കുമാര്‍ കണ്ടത് അടുത്ത വീട്ടിലെ ടി വിയില്‍ നിന്നായിരുന്നു . അതാണ് അവനെയൊരു ശാസ്ത്രകുതുകിയാക്കിയത് . സയന്‍സിനെ കുറിച്ച് കൂടുതലറിയാന്‍ അവനില്‍ ആഗ്രഹമുണ്ടായിത്തുടങ്ങി . ജ്യോതിഷത്തെ കുറിച്ചും മറ്റും അയല്‍ക്കാര്‍ സംസാരിക്കുന്നത് അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു . അതുപോലെതന്നെ പല ചോദ്യങ്ങള്‍ക്കും അശാസ്ത്രീയമായ മറുപടികളാണ് ചുറ്റുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നത് . അപ്പോഴൊക്കെ അതിന്‍റെ ശാസ്ത്രീയമായ ഉത്തരങ്ങള്‍ കണ്ടെത്തണം എന്ന് ജയ്‍കുമാറിന് തോന്നി . എഞ്ചിനീയറിങ്ങിന് ചേര്‍ന്നപ്പോഴാണ് നാനോസ്‍കെയില്‍ ഫിസിക്സിലുള്ള താല്‍പര്യം ജയ്‍കുമാര്‍ തിരിച്ചറിയുന്നത് . പോസ്റ്റ് എഞ്ചിനീയറിങ്ങ് റിസര്‍ച്ചിലും ജയ്‍കുമാര്‍ നാനോഫിസിക്സുമായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നു തെരഞ്ഞെടുത്തത് . ഇപ്പോൾ , നാനോ സ്കെയിൽ ഉപകരണങ്ങളും മറ്റും എങ്ങനെ നിർമ്മിക്കാമെന്ന ഗവേഷണത്തിലാണ് ജയ്‍കുമാര്‍ . നളിനിയാണ് മകനെ ഇത്രയധികം സ്വന്തം സ്വപ്നങ്ങളിലേക്ക് നടക്കാന്‍ പ്രാപ്‍തനാക്കിയത് . '' അമ്മ മാത്രമാണ് എന്നെ ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രാപ്തനാക്കിയത് . ഞാന്‍ തോറ്റുകൊടുക്കാത്തതിന് കാരണം അവരാണ് . വീട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും പോയാലോ എന്ന് തോന്നിയ സമയങ്ങളുണ്ടായിരുന്നു . അപ്പോഴൊക്കെ എന്‍റെ അമ്മയെ കുറിച്ചാണ് ഞാനോര്‍ത്തത് . അമ്മയെ കുറിച്ചോര്‍ത്താണ് ഞാനത് ചെയ്യാതിരുന്നത് . അവരെത്രയും കാലം അവിടെയുണ്ടാകുമോ , അത്രയും കാലം ഞാനും ആ വീട്ടില്‍ കാണും . ജീവിക്കാനെന്നെ പ്രേരിപ്പിക്കുന്നത് അമ്മയാണ് . വിജയിക്കാനും അതിലൂടെ ഈ ലോകത്തിനെന്തെങ്കിലും നല്‍കാനും എന്നെ പ്രേരിപ്പിക്കുന്നത് അമ്മയാണ് … '' എന്ന് ജയ്‍കുമാര്‍ പറയുന്നു . കഠിനാധ്വാനവും ക്ഷമയും സ്കൂളില്‍ നിന്ന് പിക്നിക്കിന് പോകാനോ , സുഹൃത്തുക്കളുടെ കൂടെ പുറത്തുപോകാനോ , ഭക്ഷണം കഴിക്കാനോ ഒന്നും ജയ്‍കുമാറിന് പണമില്ലായിരുന്നു . മാസാവസാനമാകുന്നതോടെ കയ്യില്‍ ശേഷിക്കുന്നത് 10 രൂപയൊക്കെ ആയിരുന്നു . ഈ അവസ്ഥ മാറി നല്ല ജീവിതമുണ്ടാകണമെങ്കില്‍ കഠിനാധ്വാനവും ക്ഷമയും കൂടിയേ തീരൂവെന്ന് ജയ്‍കുമാറിന് തോന്നി . അകന്ന ചില ബന്ധുക്കളൊക്കെ അതേ കോളനിയില്‍ താമസിക്കുന്നുണ്ടായിരുന്നുവെങ്കിലും അവരാരും അമ്മയേയോ മകനേയോ സഹായിച്ചിരുന്നില്ല . പക്ഷേ , എന്ന ട്രസ്റ്റ് ജയ്‍കുമാറിന്‍റെ സ്കൂള്‍ ഫീസ് അടക്കാന്‍ സഹായിക്കാമെന്നും കോളേജ് പഠനത്തിനായി പലിശയില്ലാതെ ലോണ്‍ തരാന്‍ തയ്യാറാണെന്നും അറിയിച്ചു . അങ്ങനെ ഒരുപാട് പേരുടെ സഹായത്തോടെയാണ് ജയ്‍കുമാറിന്‍റെ പഠനം മുന്നോട്ട് നീങ്ങിയത് . പക്ഷേ , ഈ ദയാവായ്‍പില്‍ മാത്രമുള്ള ജീവിതം അവനെ മടുപ്പിച്ചിരുന്നു . അങ്ങനെ അടുത്തുള്ള ടെലിവിഷന്‍ റിപ്പയറിങ്ങ് ഷോപ്പില്‍ ജോലിക്ക് കയറി . 4000 രൂപയാണ് മാസം കിട്ടിയിരുന്നത് . അതുപോലെ തന്നെ തുണിക്കടയിലും ജോലി ചെയ്തു ജയ്‍കുമാര്‍ . വര്‍ഷങ്ങളുടെ കഠിനാധ്വാനവും പഠനവും തുടര്‍ന്നു . അടുവില്‍ , കെ ജെ സോമയ്യ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നും എലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി . ആ സമയത്ത് നാഷണല്‍ , സ്റ്റേറ്റ് തലത്തില്‍ നിരവധി റോബോട്ടിക്സ് അവാര്‍ഡുകള്‍ ജയ്‍കുമാര്‍ നേടി . കോളേജിന് ശേഷം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു . അവിടെ മാസം 30,000 രൂപയാണ് ജയ്കുമാറിന് ലഭിച്ചിരുന്നത് . അത് വീട് നന്നാക്കാനും മറ്റുമായി ഉപയോഗിച്ചു . കഠിനാധ്വാനം ചെയ്തു കണ്ടെത്തിയ ഈ പണം വീട്ടിൽ ചെലവഴിച്ചതിനു പുറമേ , , ടെസ്റ്റുകൾക്കായി എഴുതാനും അദ്ദേഹം അപേക്ഷിച്ചു . അതിന് കുറേ പണം ചെലവായി . ഈ കുറവ് പരിഹരിക്കുന്നതിന് , അദ്ദേഹം പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ ഓൺലൈനിൽ പരിശീലിപ്പിക്കാൻ തുടങ്ങി . '' കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാറുണ്ടായിരുന്നു . ഇത് എനിക്ക് ഒരു പുതിയ തൊഴിലായിരുന്നില്ല . എനിക്ക് വായ്പകൾ അടയ്ക്കാനും എന്റെ വീട് പുതുക്കിപ്പണിയാനും യുഎസിലേക്കുള്ള എന്റെ ഫ്ലൈറ്റ് ടിക്കറ്റിന് പണം നൽകാനും കുറച്ച് പോക്കറ്റ് മണി കൊണ്ടുപോകാനും പണം ആവശ്യവുമായിരുന്നു '' -ജയ്‍കുമാർ ഓർമ്മിക്കുന്നു . അദ്ദേഹത്തിന്റെ ആദ്യ വിദ്യാർത്ഥി 2017 -ൽ ലണ്ടനിലെ പ്രശസ്തമായ ഇംപീരിയൽ കോളേജിൽ നിന്നായിരുന്നു , എന്നാൽ 2019 ഫെബ്രുവരിയോടെ ഒരു പരസ്യം നല്‍കി . അങ്ങനെ ഒന്നിലധികം അഭ്യർത്ഥനകൾ വന്നുതുടങ്ങി . ഇപ്പോൾ , ജയ്‍കുമാർ തന്റെ എല്ലാ വായ്പകളും തിരിച്ചടച്ചു . തന്റെ വിദ്യാർത്ഥികൾക്ക് 10 ൽ 8 . 5 എങ്കിലും ലഭിക്കുമെന്ന് ജയ്കുമാർ ഉറപ്പുവരുത്തിയിരുന്നു . -നും ഉപദേശകനായ പ്രൊഫസർ മന്ദർ എം ദേശ്മുഖിന്റെയും ആ സമയത്തെ സഹായത്തിനും നന്ദി പറയുകയാണ് ജയ്‍കുമാര്‍ . അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥി 9 . 7 പോലും നേടി . ഈ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ മാർഗനിർദ്ദേശത്തിന് നന്ദി പറഞ്ഞു . മൂന്നുവർഷക്കാലം -ല്‍ ജോലിചെയ്തത് പിഎച്ച്ഡി പ്രോഗ്രാമിനായി ജയ്കുമാറിനെ പ്രേരിപ്പിച്ചു . “ അദ്ദേഹം അസാധാരണമായി കഠിനാധ്വാനിയായ വ്യക്തിയാണ് , അദ്ദേഹത്തെപ്പോലുള്ള ആരേയും ഞാൻ കണ്ടിട്ടില്ല ” പ്രൊഫസർ മന്ദർ മുംബൈ മിററിനോട് ജയ്‍കുമാറിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ് . -ലെ കാലഘട്ടത്തിൽ , 2017 -ലും 2018 -ലും പ്രശസ്തമായ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ ജയ്‍കുമാറിന്‍റെ രണ്ട് ശാസ്ത്രീയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു . ഈ പ്രബന്ധങ്ങൾ വെർജീനിയ സർവകലാശാലയുടെ ശ്രദ്ധ പിടിച്ചുപറ്റി , അങ്ങനെയാണ് അവിടെ ജയ്കുമാർ ഗവേഷണത്തിനായി എത്തുന്നത് . ഹാർഡ്‌വെയർ സാങ്കേതികവിദ്യകളിൽ ഇന്ത്യയെ സ്വാശ്രയമാക്കുക എന്നതാണ് ജയ്കുമാറിന്റെ ആഗ്രഹം . അടുത്ത രണ്ട് വർഷത്തിനുള്ളിൽ അമ്മയെ അമേരിക്കയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറയുന്നു . ഇന്ന് , അദ്ദേഹത്തിന് മാസം രണ്ട് ലക്ഷം രൂപയ്ക്കടുത്ത് സ്റ്റൈപ്പന്റ് കിട്ടുന്നുണ്ട് . 50,000 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത് . ബാക്കി അമ്മയ്ക്ക് അയയ്ക്കുന്നു . “ പിഎച്ച്ഡിക്ക് ശേഷം ജോലി ചെയ്യാനും ഒടുവിൽ ഇന്ത്യയിൽ ഒരു കമ്പനി സ്ഥാപിക്കാനും ആഗ്രഹമുണ്ട് . ഇന്ത്യ സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വം കൈവരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു . പെൺകുട്ടികളെയും താഴ്ന്ന നിലയിലുള്ള വിദ്യാർത്ഥികളെയും അവരുടെ കഴിവുകൾ നിറവേറ്റുന്നതിന് സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു ” -ജയ്കുമാർ പറയുന്നു .
| false |
പര്യായങ്ങൾ . ൽ നിന്നും ഒരു തരം നാരകമാണ് ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങ . ബബ്ലൂസ് നാരകം . ഇത് അല്ലി നാരങ്ങ എന്നും അറിയപ്പെടുന്നു . ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ് . ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് ഇതിന്റെ ഫലം . നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ് . മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു . ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട് . തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ് . വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ് ചെയ്തും , മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു . ബബ്ലൂസ് നാരങ്ങയുടെ തൊലി ബബ്ലൂസ് നാരങ്ങയുടെ അല്ലികൾ ബബ്ലൂസ് നാരകം ബബ്ലൂസ്‌നാരകത്തിന്റെയില ബബ്ലൂസ് നാരകം ഹൈബ്രിഡ് വാലന്റൈൻ ബബ്ലൂസ് നാരകം ) വിയറ്റ്നാമിലെ ബബ്ലൂസ് നാരകമരം സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . അകിൽ • അക്കേഷ്യ • അകത്തി • അങ്കോലം • അത്തി • അമ്പഴം • അരണമരം • അരയാഞ്ഞിലി • അരയാൽ • അരിനെല്ലി • അലക്കുചേര് • അശോകം • ആഞ്ഞിലി • ആത്ത • ആനത്തൊണ്ടി • ആനെക്കാട്ടിമരം • ആമത്താളി • ആരംപുളി • ആൽമരം • ആവൽ • ആഴാന്ത • ആറ്റിലിപ്പ • ആറ്റുതേക്ക് • ആറ്റുനൊച്ചി • ആറ്റുഞാവൽ • ആറ്റുമയില • ആറ്റുവഞ്ചി • ഇത്തി • ഇത്തിയാൽ • ഇരുമ്പകം • ഇരുൾ • ഇലഞ്ഞി • ഇലന്ത • ഇലപ്പൊങ്ങ് • ഇലവ് • ഇലിപ്പ • ഈന്തപ്പന • ഈഴചെമ്പകം • ഉങ്ങ് • ഉദി • ഉന്നം • എണ്ണപ്പന • എണ്ണപ്പൈൻ • എരുമനാക്ക് • ഏഴിലംപാല • ഒതളം • ഒടുക്ക് • ഓടമരം • കടുക്ക • കണിക്കൊന്ന • കമ്പകം • കമ്പിളി • കരിങ്ങാലി • കരിങ്ങോട്ട • കരിന്തകര • കരിമരം • കരിമരുത് • കരിഞ്ഞാവൽ • കരിഞ്ഞിക്കട • കരിമ്പന • കരിവേങ്ങ • കരുവാളി • കരിവേലം • കല്ലാവി • കൽപ്പൈൻ • കല്ലാൽ • കല്ലിലവ് • കൽമരം • കശുമാവ് • കറുത്തവാറ്റിൽ • കർപ്പൂരം • കാഞ്ഞിരം • കാട്ടീന്ത • കാട്ടുകടുക്ക • കാട്ടുകമുക് • കാട്ടുകൊന്ന • കാട്ടുതുവര • കാട്ടുതേയില • കാട്ടുപുന്ന • കാട്ടുമരോട്ടി • കാനപ്പാല • കാരക്കൊങ്ങ് • കാരപ്പൊങ്ങ് • കാരമരം • കാരാഞ്ഞിലി • കാരാൽ • കാരി • കാവളം • കാറ്റാടി മരം • കുങ്കുമപ്പൂമരം • കുടപ്പന • കുടംപുളി • കുടമാൻപാരിമരം • കുണ്ഡലപ്പാല • കുരങ്ങുമഞ്ഞൾ • കുമ്പിൾ • കുളപ്പുന്ന • കുളമാവ് • കൂനമ്പാല • കൂവളം • കൃഷ്ണനാൽ • കൊക്കോ • കോർക്കുമരം • കോവിദാരം • ഗുൽഗുലു • ഗുൽമോഹർ • ചടച്ചി • ചന്ദനം • ചന്ദനവേമ്പ് • ചരക്കൊന്ന • ചാവണ്ടി • ചിന്നകിൽ • ചിറ്റാൽ • ചീനി • ചുരുളി • ചുവന്നകിൽ • ചുവന്ന മന്ദാരം • ചൂണ്ടപ്പന • ചെമ്പകം • ചെമ്മരം • ചെറുകൊന്ന • ചെറുതുവര • ചെറുപുന്ന • ചേര് • ചോരപ്പൈൻ • ചോലവേങ്ങ • ജാതി • ജാക്കറാന്ത • ഞമ • ഞാവൽ • ഞാറ • ഞാഴൽ • തണൽമുരിക്ക് • തണ്ടിടിയൻ • തണ്ണിമരം • തമ്പകം • താന്നി • തിരുക്കള്ളി • തീറ്റിപ്ലാവ് • തുടലി • തെള്ളിമരം • തെള്ളിപ്പൈൻ • തെണ്ട് • തൊണ്ടി • തേക്ക് • തേക്കൊട്ട • തേരകം • ദന്തപത്രി • നരിവേങ്ങ • നവതി • നാഗമരം • നാങ്ക് • നായ്ക്കമ്പകം • നായ്‌ക്കുമ്പിൾ • നായ്‌ത്തമ്പകം • നീരാൽ • നീർക്കടമ്പ് • നീർക്കുരുണ്ട • നീർമരുത് • നീർമാതളം • നീർവാക • നീർവാളം • നീറോലി • നെടുനാർ • നെന്മേനിവാക • നെല്ലി • പച്ചവാറ്റിൽ • പച്ചിലമരം • പടപ്പ • പട്ടിപ്പുന്ന • പട്ടുതാളി • പതിമുകം • പനച്ചി • പമ്പരകുമ്പിൾ • പമ്പരം • പരുവ • പരുവമരം • പലകപ്പയ്യാനി • പവിഴമല്ലി • പശക്കൊട്ടമരം • പാച്ചോറ്റി • പാതിരി • പാരിജാതം • പാല • പാലി • പാറപ്പൂള • പിണർ • പിനാറി • പീലിവാക • പുന്ന • പുന്നപ്പ • പുളിച്ചക്ക • പുളി • പുളിവാക • പൂതംകൊല്ലി • പൂത്തിലഞ്ഞി • പൂപ്പാതിരി • പൂവം • പൂവരശ്ശ് • പെരുമരം • പെരുമ്പൽ • പേര • പേരാൽ • പേഴ് • പൈൻ • പൊരിപ്പൂവണം • പൊട്ടവാക • പൊരിയൻ • പൊന്തൻവാക • പ്ലാവ് • പ്ലാശ് • ബദാം • ബാൽസ • ബ്ലാങ്കമരം • മഞ്ചാടി • മഞ്ജനാത്തി • മഞ്ഞക്കടമ്പ് • മഞ്ഞക്കൊന്ന • മഞ്ഞമന്ദാരം • മട്ടിമരം • മണിമരുത് • മതഗിരിവേമ്പ് • മരോട്ടിമരം • മലങ്കാര • മലന്തുടലി • മലന്തെങ്ങ് • മലമഞ്ചാടി • മലമ്പരത്തി • മലമ്പുന്ന • മലമ്പുളി • മലമ്പൊങ്ങ് • മലമന്ദാരം • മലയകത്തി • മലവിരിഞ്ഞി • മലവേമ്പ് • മഹാഗണി • മഴമരം • മാഞ്ചിയം • മാതളം • മഴുക്കാഞ്ഞിരം • മാവ് • മുഞ്ഞ • മുരിക്ക് • മുള • മുള്ളുവേങ്ങ • മുള്ളിലം • മുള്ളിലവ് • മൂങ്ങാപ്പേഴ് • മൂട്ടികായ് • മൈല • യൂക്കാലിപ്റ്റ്സ് • രക്തചന്ദനം • രുദ്രാക്ഷം • വയില • വക്ക • വഞ്ചി • വട്ട • വട്ടക്കുമ്പിൾ • വഴന • വരച്ചി • വരിമരം • വല്ലഭം • വിടന • വിരി • വില്ലൂന്നി • വിളാത്തിമരം • വീട്ടി • വീമ്പ് • വെങ്കടവം • വെടങ്കുരുണ • വെടിനാർ • വെടിപ്ലാവ് • വെൺമുരിക്ക് • വെന്തേക്ക് • വെള്ളക്കടമ്പ് • വെള്ളദേവതാരം • വെള്ളപ്പൈൻ • വെള്ളമരുത് • വെള്ളകിൽ • വെള്ളവാക • വെള്ളവാറ്റിൽ • വെള്ളവേലം • വെള്ളീട്ടി • വേങ്ങ • വേപ്പ് • വ്രാളി • ശീമപ്ലാവ് • ശീമപ്പഞ്ഞി • ശീമപ്പൂള • ശിംശപ • സിൽവർ ഓക്ക് • സുബാബുൽ • സ്കൂട്ട്മരം •
| false |
പാറമേൽ ഞാനെന്റെ ഭവനം പണിയും " എന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട് . എന്നാൽ , ഒരു പാറമേൽ എത്ര ഭവനങ്ങൾ പണിയാൻ പറ്റും . ? ഒന്നല്ല , രണ്ടല്ല , പത്തുമല്ല , 300ൽ അധികം വീടുകൾ ഒരൊറ്റ പാറമേൽ പണിയാൻ പറ്റും . സംശയമുള്ളവർ ലോക് ഡൗൺ കഴിഞ്ഞ് നാടും നഗരവും പഴയപടി ആകുമ്പോൾ വണ്ടിയുമെടുത്ത് നേരെ ഹൈറേഞ്ചിലേക്ക് വിട്ടോളൂ . ഇടുക്കി ജില്ലയിലെ ശാന്തൻപാറ ഗ്രാപഞ്ചായത്തിലെ പേത്തൊട്ടി എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുകക്കാഴ്ച . വർഷങ്ങൾക്കു മുൻപ് കേരളത്തിന്റെയും തമിഴ്നാടിന്റെയും പലഭാഗങ്ങളിൽനിന്നുള്ള കുടിയേറ്റ കർഷകർ കൊടുങ്കാട് വെട്ടിത്തെളിച്ച് ഏലകൃഷി നടത്തിയ സ്ഥലമാണ് ഇവിടം . മനുഷ്യവാസം തീരെയില്ലാതിരുന്ന ഇവിടെ , ഏലത്തോട്ടത്തിലെ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നാണ് തൊഴിലാളികളെ കൊണ്ടുവന്നിരുന്നത് . നൂറു കണക്കിന് ആളുകളാണ് ദിവസക്കൂലിക്ക് തോട്ടങ്ങളിൽ പണിയെടുക്കാൻ ഇവിടെ എത്തിയത് . ചില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കൂലിയായി കൊടുത്തിരുന്നത് ഭക്ഷണം പാകം ചെയ്യാനുള്ള അരി മാത്രമാണ് . ഇന്നത്തെ കാലത്തെപ്പോലെ ഗതാഗത സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ കിലോമീറ്ററുകളോളം ദൂരം കാൽനടയായി സഞ്ചരിച്ച് തൊഴിലാളികൾ ഇവിടെയെത്തി ജോലി ചെയ്തിരുന്നു . തമിഴ്നാട്ടിലെ ' തേവാരം ' പോലെയുള്ള അതിർത്തി ഗ്രാമങ്ങളിൽനിന്ന് മല കയറിയിറങ്ങി പേത്തൊട്ടിയിലെ തോട്ടങ്ങളിൽ ദിവസേന ജോലിയ്ക്കെത്തുന്നത് ദുസ്സഹമായപ്പോഴാണ് പലരും ഇവിടെത്തന്നെ ചെറിയ കുടിലുകൾ കെട്ടി താമസം തുടങ്ങിയത് . അങ്ങനെ ഏതാനും വർഷങ്ങൾക്കൊണ്ട് തൊഴിലാളികളുടെ ഒരു കോളനി തന്നെ ഇവിടെ രൂപപ്പെട്ടു . കാട് കയറിക്കിടന്ന പ്രദേശത്ത് കാട്ടാനയും കാട്ടുപോത്തും പുളിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും കൂടുതലായിരുന്നു . ഇവയെ പേടിച്ചാവാം , തോട്ടം തൊഴിലാളികളെല്ലാം കുടിൽ കെട്ടാൻ സ്ഥലം കണ്ടെത്തിയത് പേത്തൊട്ടിയിലെ കൂറ്റൻപാറയുടെ . മുകളിലാണ് . ഏക്കറുകളോളം വ്യാപിച്ച് കിടക്കുന്ന പാറയിൽ കുടിലുകൾ ഓരോന്നായി ഉയർന്നു . കാലക്രമേണ വലിയൊരു കോളനിയായി ഇവിടം മാറി . ഇന്ന് ഏകദേശം നാന്നൂറോളം വീടുകൾ ഈ ഒരൊറ്റ പാറയുടെ മുകളിൽ ഉയർന്നു നിൽക്കുന്നു . തോട്ടം തൊഴിലാളികളായി എത്തിയ തമിഴർ മാത്രമാണ് ഇവിടുത്തെ താമസക്കാർ . തുടക്കത്തിൽ തനിയെ വന്ന് ഇവിടെ താമസമാക്കിയ പലരും പിന്നീട് മറ്റ് കുടുംബാംഗങ്ങളെയും കൊണ്ടുവന്നു . ഇവിടെ ഇവരിൽ പലർക്കും ഇന്ന് സ്വന്തമായി ഏലത്തോട്ടങ്ങളുമുണ്ട് . ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ അംഗങ്ങളുമാണ് ഇവരിൽ ഭൂരിഭാഗവും . കേരളത്തിൽ സ്വന്തമായി വോട്ടും റേഷൻ കാർഡും ഉള്ള സംപൂർണ കേരളീയർ എന്ന് വിളിക്കാം ഇവരെ .
| false |
മഞ്ഞിലാസിന്റെ ബാനറിൽ എം . ഒ . ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് യക്ഷി . മലയാറ്റൂർ രാമകൃഷ്ണന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി തോപ്പിൽ ഭാസി തിർക്കഥയും സംഭാഷണവും എഴുതി നിർമിച്ച യക്ഷി 1968 ജൂൺ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി . ഈ ചിത്രത്തിന്റെ വിതരണം നടത്തിയത് വിമലാറിലീസാണ് .
| false |
ആക്രി സാധനം വാങ്ങി നിരത്തി ഒപ്പം പോലീസേമാൻമാരെ നിർത്തി പടമെടുപ്പിച്ചാൽ പുരാവസ്തു മ്യൂസിയം എന്നു പേരെടുക്കാം . അതാണു കേരളം . എന്നാലോ , കേരളത്തിന് ഏറ്റവുമധികം താൽപര്യമുള്ള ഒരു സാധനത്തെപ്പറ്റി , ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരു മ്യൂസിയം തുറന്നിരിക്കുകയാണ് ഗോവയിൽ . നന്ദൻ കുച്ചദ്കർ എന്ന ബിസിനസുകാരൻ . വടക്കൻ ഗോവയിലെ കണ്ടോലിം ബീച്ച് ഗ്രാമത്തിൽ ഈയിടെ തുറന്ന ‘ ഓൾ എബൗട് ആൽക്കഹോൾ ’ എന്ന മ്യൂസിയം സഞ്ചാരികളെ ആകർഷിക്കുക മാത്രമല്ല , അവരുടെ മനസ്സിൽ കുടിയേറുകയും ചെയ്യുന്നു . ഗോവയുടെ തനതു മദ്യമായ ഫെനിയുടെ ചരിത്രവും പൈതൃകവും വാറ്റ് രീതികളുമൊക്കെ ലോകമെങ്ങും എത്തിക്കുകയാണ് മദ്യമ്യൂസിയത്തിലൂടെ നന്ദൻ ലക്ഷ്യമിടുന്നത് . ലോകത്തെവിടെയും ഇങ്ങനെയൊരു സമഗ്ര മദ്യ മ്യൂസിയം ഇല്ലെന്നാണ് നന്ദന്റെ വിശ്വാസം . പക്ഷേ വികസിത രാജ്യങ്ങളിലെല്ലാം അതതിടത്തെ തനതുമദ്യത്തെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്താൻ സംവിധാനങ്ങളുണ്ട് . സ്കോട്‌ലൻഡിലായാലും റഷ്യയിലായാലും അവരുടെ ഡ്രിങ്ക്സ് നമ്മെ പരിചയപ്പെടുത്താൻ അവർക്ക് ആവേശമാണ് . എന്നാൽ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ് . നമ്മൾ മദ്യത്തെ എന്തോ പാപമായാണു കാണുന്നത് . അതുകൊണ്ടാണ് , ഓൾ എബൗട് ആൽക്കഹോൾ എന്ന പേരിൽ ഞാൻ ഈ സംരംഭം തുടങ്ങിയത് – നന്ദൻ പറയുന്നു . കശുവണ്ടിയിൽനിന്നുണ്ടാക്കുന്ന ഫെനിയാണ് ഗോവയിലെ ഏറ്റവും പ്രമുഖ മദ്യം . ഇത് പ്രകൃതിദത്തമായി ഫെർമന്റ് ചെയ്യുന്നതാണ് . ഗോവക്കാർ ആതിഥ്യമര്യാദയുടെ ഭാഗമായി ഈ മദ്യം വിളമ്പുന്നവരുമാണ് . അതുകൊണ്ടാണ് ഫെനി ഞങ്ങളുടെ മ്യൂസിയത്തിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നത് – മ്യൂസിയം സിഇഒ അർമാൻഡോ ഡ്യുവാർട്ടെ പറയുന്നു . 2016 മുതൽ ഗോവയുടെ അംഗീകൃത ‘ ഹെറിറ്റേജ് ഡ്രിങ്ക് ’ ആണ് ഫെനി . കാലങ്ങൾ പഴക്കമുള്ള മദ്യക്കുപ്പികളും മറ്റു പാത്രങ്ങളും ഫെനി നിർമാണത്തിനുള്ള സംവിധാനങ്ങളുമൊക്കെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . 16–ാം നൂറ്റാണ്ടു മുതലുള്ള വാറ്റ് പാത്രങ്ങളും അളവു പാത്രങ്ങളുമൊക്കെയുണ്ട് . ഇവയുടെ സമ്പൂർണ വിവരങ്ങളും ലഭ്യമാണ് . 13,000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യൂസിയത്തിൽ 5 പ്രദർശനഹാളുകളാണുളളത് . ഒരു വർഷത്തെ പഠനത്തിനുശേഷമാണ് മ്യൂസിയം ക്രമീകരിച്ചത് . മദ്യത്തെപ്പോലെതന്നെ മദ്യം കഴിക്കാനുള്ള ഗ്ലാസുകളെയും പഠനവിഷയമാക്കി . എങ്ങനെയാണു മദ്യം കഴിക്കേണ്ടതെന്നും മ്യൂസിയം പ്രദർശന വസ്തുക്കളിലൂടെ പഠിപ്പിക്കുന്നു . നേരത്തേ മുതൽ ഇത്തരം വസ്തുക്കളുടെ ശേഖരണം നന്ദന്റെ ശീലമായിരുന്നു . പനജിയിൽനിന്ന് ഏതാണ്ട് 10 കിലോമീറ്റർ മാത്രം അകലെയാണ് മ്യൂസിയം . വൈകിട്ട് 3 മുതൽ 9 വരെയാണു പ്രവേശനം .
| false |
യാത്ര പോകുന്നത് രസമുള്ള ഏർപ്പാടാണ് . യാത്ര എന്നു കേൾക്കുമ്പോൾത്തന്നെ ചില യാത്രകളുടെ ചിത്രങ്ങൾ മനസ്സിൽ തെളിയും . സ്‌കൂളിൽനിന്നും കോളജിൽ നിന്നുമൊക്കെ സുഹൃത്തുക്കൾക്കൊപ്പം പോയ യാത്രകൾ , ബന്ധുക്കൾക്കൊപ്പം നടത്തിയവ , ഓഫിസിലെ സഹപ്രവർത്തകർക്കൊപ്പം പോയത് … അതിൽ എടുത്തു പറയാനുള്ള ചോദ്യം , ഇതിൽ സ്ത്രീകൾക്ക് എത്ര യാത്രകൾ ഓർക്കാനുണ്ടായേക്കും ? പണ്ടു വീട്ടുകാർക്കും അധ്യാപകർക്കും ഭർത്താവിനുമൊക്കെ ഒപ്പം പോയതല്ലാതെ എത്രപേർ എവിടെയൊക്കെ പോയിട്ടുണ്ടെന്നാണ് ? എന്നാൽ അതൊക്കെ പണ്ട് . ഇപ്പോഴത്തെ സ്ത്രീകൾക്കു യാത്ര പോകണമെന്നുണ്ടെങ്കിൽ ഒരുപാട് ആശങ്കകളൊന്നുമില്ല , ടിക്കറ്റ് ബുക്ക് ചെയ്ത് ഒറ്റയ്ക്കും മറ്റു സുഹൃത്തുക്കൾക്കൊപ്പവും ഒറ്റപ്പോക്കങ്ങു പോകും . അതൊക്കെ പെണ്ണിന്റെ ധിക്കാരമെന്നൊന്നും ഇന്നു പറഞ്ഞാൽ ഏൽക്കില്ല . കാരണം യാത്രകൾ എന്ന മനോഹരമായ അനുഭവം പണ്ടത്തെപ്പോലെ ആൺകുട്ടികൾക്കു വേണ്ടി മാത്രം മാറ്റിവയ്ക്കപ്പെട്ടതല്ല , ലിംഗഭേദമന്യേ എല്ലാവരും ഇന്ന് യാത്രയെ സ്നേഹിക്കുന്നവരും ആസ്വദിക്കുന്നവരുമാണ് . നിധി ശോശ കുര്യൻ എഡിറ്റ് ചെയ്ത പുതിയ പുസ്തകമാണ് ‘ ആകാശത്തിന്റെ ചിറകുകൾ ’ . വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടോളം സ്ത്രീകളെഴുതിയ , പന്ത്രണ്ടു നാടുകളുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത് . തൃശൂർ പുലികളിയിൽ പുലിയായി അരങ്ങത്തു വന്ന നിധി ബുള്ളറ്റ് റൈഡറും സ്ഥിര യാത്രികയുമാണ് . ‘ യാത്രകൾ എന്നെ വിസ്മയിപ്പിച്ചിട്ടില്ലാത്ത കാലത്തെക്കുറിച്ചു ചിന്തിക്കാനേ കഴിയുന്നില്ല . ആകാശം , മഴ , നിലാവ് , നക്ഷത്രങ്ങൾ , മഞ്ഞ് , കാറ്റ് , മേഘങ്ങൾ , നിറങ്ങൾ , എന്തിനേറെ , വിരിഞ്ഞു നിൽക്കുന്ന ഒരു പൂവോ വൃക്ഷമോ ഒക്കെയും ജീവിക്കാനുള്ള ഘടകങ്ങളായിത്തീരുമ്പോൾ യാത്രകൾ ഒരുവൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാവും എന്ന് ചിന്തിക്കാമല്ലോ ’ – നിധി ആമുഖത്തിൽ പറയുന്നു . ഒരുപക്ഷേ യാത്രകൾ അനുഭവിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രം ജനിച്ചിട്ടുള്ള ഒരുവളാണ് നിധിയെന്ന് പല സുഹൃത്തുക്കളും അടയാളപ്പെടുത്തുമ്പോൾ നിധിയും അതു ചിരിയോടെ സമ്മതിക്കും . അഗസ്ത്യർ മലയുടെ മുകളിൽ കയറിയ ആദ്യത്തെ വനിതയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയായ ധന്യ സനൽ . ധന്യയുടെ ഉദ്വേഗജനകമായ ആ യാത്ര കൊടുംകാട്ടിലൂടെയായിരുന്നു . ആദ്യം കുറച്ചു ദൂരം ഒരു വനിതാ ഉദ്യോഗസ്ഥയും ഒപ്പമുണ്ടായിരുന്നു . അതിനപ്പുറം പുരുഷന്മാർക്കൊപ്പമുള്ള മലകയറ്റം . ദുർഘടമായ മലമുകളിലേക്കുള്ള അതീവ സാഹസികമായ ഈ യാത്രയുടെ അനുഭവമാണ് ധന്യ എഴുതിയിരിക്കുന്നത് . സ്വന്തം സ്വത്വം തന്നെ വെളിപ്പെടുത്തിക്കൊണ്ടുള്ള യാത്രയാണ് ട്രാൻസ്‌സെക്‌ഷ്വൽ ആയ സുകന്യ കൃഷ്ണ എഴുതുന്നത് . ബനാറസിലേക്കുള്ള സുകന്യയുടെ യാത്രയിൽ അവർ നേരിട്ട പ്രശ്നങ്ങൾ സുകന്യയെപ്പോലെ നിരവധി ട്രാൻസ് വ്യക്തികൾ അനുഭവിക്കുന്നതാണ് . അത്തരം നിരവധി ബുദ്ധിമുട്ടുകൾക്കിടയിലും ബനാറസിന്റെ മായിക ലോകത്തിലേക്കു സുകന്യ നടന്നു പോവുക തന്നെ ചെയ്തു . കേരളത്തിലെ ആദ്യത്തെ ട്രാൻസ് ടാക്സ് പേയീ കൂടിയാണ് ഐടി പ്രഫഷനൽ ആയ സുകന്യ . ‘ യാത്രകൾ അവസാനിക്കുന്നില്ല ’ എന്ന അധ്യായത്തിൽ സുകന്യ ഓർത്തെടുക്കുന്ന യാത്രാനുഭവങ്ങൾ ഒരു വെളിപ്പെടുത്തൽ കൂടിയാണ് . ആൻ പാലി എന്ന പേര് പണ്ടു മുതൽ ടെലിവിഷൻ പ്രേക്ഷകർക്കു സുപരിചിതമാണ് . അന്നത്തെ അവതാരക ഇന്ന് വീട്ടമ്മയും എഴുത്തുകാരിയുമാണ് . ഭർത്താവും മക്കളുമായി ആൻ നടത്തിയ നേപ്പാൾ യാത്രയുടെ ഓർമകളാണ് പുസ്തകത്തിൽ രണ്ടാമത്തെ അധ്യായം . നേപ്പാളിൽ ചെന്നിറങ്ങിയപ്പോൾ ഉണ്ടായ പരിഭ്രമം ഏറെ കഴിയുംമുമ്പ് ആ നാടിന്റെ ഭ്രമാത്മകത മായ്ച്ചു കളഞ്ഞതിന്റെ സന്തോഷം ആൻ പാലിയുടെ വാക്കുകളിൽ സ്പഷ്ടമാണ് . അശ്വതി ശ്രീകാന്ത് ടെലിവിഷൻ അവതാരയായി ശ്രദ്ധേയയാണ് . ‘ ഠ ഇല്ലാത്ത മിഠായികൾ ’ എന്ന , അനുഭവത്തിന്റെ പുസ്തകവും അശ്വതിയുടേതാണ് . അതിമനോഹരമായ ബാലി യാത്രയാണ് അശ്വതിക്ക് പുസ്തകത്തിൽ പറയാനുള്ളത് . കേരളം പോലെ തന്നെ സുപരിചിതമായ ഒരു രാജ്യത്തെക്കുറിച്ച് അശ്വതി എഴുതുമ്പോൾ എഴുത്തുകാരിക്കൊപ്പം വായനക്കാരും ബാലിയുടെ കടൽത്തീരത്തിലൂടെ നടക്കുന്നു . അശ്വതിയുടെ മകൾ പദ്മയെ ഇന്തൊനീഷ്യക്കാരൻ പുട്ടു വിളിക്കുന്നതുപോലെ ‘ കുഞ്ഞീ ’ എന്നു നീട്ടി വിളിക്കുന്നു . ആതുരസേവനത്തിലും യാത്രയിലും ഒരുപോലെ ഇടപെടുന്ന സ്ത്രീയാണ് നീലിമ ഒബി . ബുള്ളറ്റ് റൈഡറായ നീലിമയുടെ അഗുംബെ യാത്ര രസകരമാണ് . ‘ ങേ , പെണ്ണായിരുന്നോ ? അയ്യോ ബുള്ളറ്റൊക്കെ ഓടിച്ച് ! ’ ഒരു ചായ അടിക്കുന്ന സമയത്ത് നൂറു ചോദ്യങ്ങൾ ചോദിക്കുന്ന ചന്ദ്രേട്ടനിൽ തുടങ്ങി പാറക്കെട്ടുകളുടെ കനത്ത ഭീകരതയും താണ്ടി മറക്കാനാകാത്ത രാത്രികളിലൂടെയുള്ള യാത്ര വായനക്കാരനും അനുഭവിക്കുന്നു . ‘ ഊരുതെണ്ടി തിരിച്ചെത്തുമ്പോൾ അമ്മയുടെ മുഖത്ത് കണ്ട ചിരിയിൽ അവർ എന്നും പറയാറുള്ളത് ഒരിക്കൽ കൂടി മൗനമായി പറഞ്ഞു . യാത്ര പോകുന്നതിൽ ആകരുത് സന്തോഷം , സുരക്ഷിതമായി തിരിച്ചെത്തുന്നതിലാണെന്ന് . ’ – നീലിമ എഴുതുന്നു . ബംഗാളിന്റെ ഉൾഗ്രാമത്തിലേക്കാണ് നാടകപ്രവർത്തകയും അഭിനേതാവുമായ ജോളി ചിറയത്ത് യാത്ര പോയത് . ബംഗാളിൽ പൊതുവേ സഞ്ചാരികൾ കാണാനും പോകാനുമാഗ്രഹിക്കുന്ന ചില സ്ഥലങ്ങളിൽനിന്നു വിട്ട് ഉൾനാടുകളിലേക്കൊരു യാത്രയായിരുന്നു അത് . നഗരത്തിന്റെ മാലിന്യം പേറുന്ന ഗ്രാമത്തിന്റെ ദുരന്ത മുഖം കരളലിയിക്കുന്നതുപോലെ ജോളി വരച്ചിടുന്നു . ദൂരെനിന്നു കാണുമ്പോഴുള്ള ഗ്രാമ വിശുദ്ധി നഷ്ടപ്പെട്ടു പോകുന്ന അനുഭവം തീക്ഷ്ണമാണ് . മരങ്ങളുടെ കൂട്ടുകാരിയാണ് ചിത്തിര കുസുമൻ , ഒപ്പം കവിയുമാണ് . ചിത്തിരയുടെ അതിമനോഹരമായ ഭാഷയിലെഴുതിയ അജ്മീറിലേക്കുള്ള യാത്ര വായിക്കുമ്പോൾ , ഒപ്പം ആ ഗസലിൽ ആടിയുലഞ്ഞു പോയേക്കും . മഞ്ഞിന്റെ അതിതീവ്രമായ തണുപ്പിലും ആത്മാവിന്റെ ആഴങ്ങളിലേക്കു പതിഞ്ഞെത്തുന്ന ചൂടാണ് അജ്മീർ അനുഭവം . ആ ചൂട് വായനക്കാരനിലേക്കും പകർന്നു കിട്ടുന്നു , സൂഫിസത്തിന്റെയും സംഗീതത്തിന്റെയും വാതായനങ്ങൾ കടന്ന് ചിത്തിരയുടെ ആ ഉൾവിളി കാതോരമെത്തും – യാ ഗരീബ് നവാസ് … ഇതായിതാ നിന്റെ വഴിയിൽ ഞാൻ … നിന്റെ ദേശത്തൊരന്യ … ഈ തിരക്കിൽ വെറും ഏകാകിനി … ദുബായിൽ ബിസിനസ് സംരംഭകയായ നിഷാ മാത്യുവിന്റെ പാരിസ് യാത്രയാണ് ആകാശത്തിന്റെ അതിരുകളില്ലാത്ത ലോകത്ത് പറക്കുന്ന മറ്റൊരു പക്ഷിത്തൂവൽ . സ്വപ്നലോകമായ പാരിസിലേക്കുള്ള യാത്രയുടെ ഓർമകൾ ലളിതമായി നിഷ പകർത്തുന്നു . തണുത്ത കാറ്റും ഭിന്നിപ്പിന്നി പെയ്യുന്ന മഴയും മൂടി നിൽക്കുന്ന മേഘങ്ങളും നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുമ്പോൾ , സിനിമാ ഫ്രെയിമിലെന്നതുപോലെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ . പാരിസിലെ അതിശയ കാഴ്ചകളെ അപ്പാടെ പകർത്തിയിട്ടുണ്ട് നിഷാ മാത്യു കുറിപ്പിൽ . മല കയറാനൊരു ഡിപ്ലോമ കോഴ്സ് ഉണ്ടെന്നത് പലർക്കും അദ്‌ഭുതമായിരിക്കും . എന്നാൽ അത്തരത്തിലൊരു കോഴ്സ് പഠിക്കാൻ ഒരു സ്ത്രീ അവരുടെ മധ്യവയസ്സിൽ ചാടിപ്പുറപ്പെടുക , സംഗതി അത്ര എളുപ്പമാണെന്നു കരുതേണ്ട . ഇന്ത്യൻ പട്ടാളത്തിന്റെ ഒപ്പം , അവരെ പരിശീലിപ്പിക്കുന്ന സൈനിക ഉദ്യോഗസ്ഥരുടെ കീഴിൽ ലഭിക്കുന്ന അതികഠിനമായ പരിശീലനകാലമാണ് യാത്രികയും അധ്യാപികയുമായ സി . ആർ . പുഷ്പയെ കാത്തിരുന്നത് . എന്നാൽ പ്രായം ഒന്നിനും തടസ്സമല്ലെന്നു തെളിയിച്ചു കൊണ്ട് അതികഠിനമായ പരിശീലനകാലത്തെ എഴുതിച്ചേർക്കുകയാണ് പുഷ്പ . ജീവിതമെന്നാൽ ബുദ്ധിമുട്ടാണെന്ന് കരുതുന്ന യുവാക്കൾക്ക് തീർച്ചയായും വിലയേറിയ ഒരു യാത്രാഅനുഭവം തന്നെയായിരിക്കും സി . ആർ . പുഷ്പയുടേത് . പൂക്കളുടെ ലോകത്തിലേക്ക് പൂമ്പാറ്റയായി പറന്നുയരുന്ന കൂട്ടുകാരി വനിതാ വിനോദിന്റെ ഹിമാലയൻ യാത്രാ അനുഭവങ്ങൾ ‘ ശലഭച്ചിറകിലേറി പൂക്കളുടെ താഴ്‌വരയിൽ ’ എന്ന കുറിപ്പിൽ വായിക്കാം . ഹിമാലയൻ യാത്ര തന്നെ ഒരു സാഹസിക പ്രവർത്തനമാകുമ്പോൾ അത്തരമൊരു സ്ഥലത്തേക്ക് ഒറ്റയ്ക്കു യാത്ര പോയ വനിതയുടെ അനുഭവം അനുപമം തന്നെയാണ് . തണുപ്പും രൗദ്രതയും ഒരുപോലെ ഹിമാലയമെന്ന അനുഭവത്തിന്റെ ഭാഗമാകുമ്പോൾ , വായനയിലും ആ തണുപ്പ് ആത്മാവിനെ തൊടുന്നു . ബംഗാളിലെ സോനാഗച്ചി , കുമാർതുളി , കാളീഘട്ട് എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രാനുഭവങ്ങളാണ് എഴുത്തുകാരി ശ്രീപാർവതിക്ക് പറയാനുള്ളത് . ഈ മൂന്ന് ഇടങ്ങളിലും ഒരേ പോലെ കാണപ്പെടുന്ന സ്ത്രീകളുടെ സവിശേഷതകളുണ്ട് . ഭംഗിയായി അലങ്കരിക്കപ്പെട്ട സ്ത്രീകളാണ് ഇവിടങ്ങളിലെല്ലാമുള്ളത് , എന്നാൽ കുമാർതുളിയിലാണ് ബംഗാളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള മനോഹരമായ ദേവീവിഗ്രഹങ്ങൾ നിർമിച്ചെടുക്കുന്നത് . അവിടെ സ്ത്രീയെന്ന വിഗ്രഹത്തെ ആരാധിക്കുന്നവർ തൊട്ടടുത്ത സോനാഗച്ചിയിൽ അലങ്കരിക്കപ്പെട്ടു നിൽക്കുന്ന സ്ത്രീയുടെ ഉടലിന് ഒരു വിഗ്രഹമെന്നത് പോലെ വില പറയുന്നു , പക്ഷേ വിഗ്രഹത്തിന്റെ വില പോലും പലപ്പോഴും ഉടലിനു ലഭിക്കുന്നില്ല എന്നതാണ് സത്യം . രണ്ടു സ്ത്രീകൾ ഒന്നിച്ച് സോനാഗച്ചിയിലെ ഗലിയിലേക്ക് നടന്നു പോയ , അസ്ഥിയിൽ തണുപ്പ് ഇരച്ചു കയറുന്ന അനുഭവവും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട് . പുസ്തകത്തിന്റെ എഡിറ്റർ കൂടിയായ നിധിയുടെ ഈജിപ്ത് യാത്രയാണ് പുസ്തകത്തിലുള്ളത് . അറ്റം കാണാത്ത മരുഭൂമിയിലൂടെ പൊടിക്കാറ്റു കൊണ്ട് , ചെങ്കൽ മലനിരകൾ താണ്ടി , ചെമ്മരിയാടുകളെ കണ്ട് അങ്ങനെയങ്ങനെ … രുചിഭേദങ്ങളുടെയും പിരമിഡുകളുടെയും നാടാണ് ഈജിപ്ത് . മഞ്ഞുകാലത്തിന്റെ ആരംഭത്തിൽ അവിടെ ചെന്നിറങ്ങിയപ്പോൾ മുതലുള്ള അനുഭവങ്ങൾ ഒരു മാലയിൽ കോർത്ത മുത്തെന്ന പോലെ നിധി പകർത്തി വയ്ക്കുന്നു . ഈജിപ്ത് യാത്ര ഒരു സ്വപ്നമായി കൂടെയുള്ളവർക്കുള്ള ഏറ്റവും മികച്ച ഒരു വഴികാട്ടി കൂടിയാണ് ഈ അനുഭവക്കുറിപ്പെന്ന് പറയാതെ വയ്യ . പന്ത്രണ്ടു സ്ത്രീകളുടെ പന്ത്രണ്ടു യാത്രകൾ എന്നാൽ അവ ഓരോന്നും വ്യത്യസ്തമാണെന്നാണ് അർഥം . ഒരേ ദിശയിലേക്കല്ല അവരുടെ സഞ്ചാരങ്ങൾ , ഒരേ കാഴ്ചപ്പാടുമല്ല അവർക്ക് . ഒറ്റയ്ക്ക് പോയവരും കുടുംബത്തോടൊപ്പം പോയവരും സുഹൃത്തുക്കൾക്കൊപ്പം പോയവരുമാണ് ഇതിലെ ഓരോ സ്ത്രീയും . സ്ത്രീകൾക്കു മാത്രമായി ട്രാവൽ ഗ്രൂപ്പുകൾ യാത്രകൾ ഏർപ്പാട് ചെയ്യുന്ന ഒരു സമയത്ത് സ്ത്രീകളുടെ യാത്രകൾ ആരെയും അമ്പരപ്പിക്കുന്നില്ല , എന്നിരുന്നാലും വ്യത്യസ്ത ദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ അവയൊക്കെ എങ്ങനെയാണ് സ്ത്രീകളോട് ഇടപെട്ടത് എന്നത് കൗതുകകരമായ അനുഭവം തന്നെയാണ് . അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതയും . ‘ പന്ത്രണ്ട് സ്ത്രീകളുടെ യാത്രാനുഭവമായ ആകാശത്തിന്റെ ചിറകുകൾ വായിച്ചപ്പോൾ സഞ്ചാരിയായ എസ്കെയെ ഓർത്തു , പക്ഷേ സ്ത്രീകളുടെ കാഴ്ചകൾ വേറിട്ടവയാണ് . അത് സ്ത്രീകളുടെ മാത്രം വ്യത്യസ്ത വൈകാരിക കാഴ്ചകളാണ് . അതുകൊണ്ടാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത് ’ – പുസ്തകത്തിന്റെ അവതാരികയിൽ , നടനും സംവിധായകനുമായ ശ്രീനിവാസൻ പറയുന്നത് കൃത്യമാണ് .
| false |
കടൽവാസിയായ ഒരു മൽസ്യമാണ് ഏദെൻ പിരിവാലൻ അഥവാ . . ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ് . കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക
| false |
ലോകത്തിലെ ഏറ്റവും വലിയ ജലധാരയായി ദുബായിലെ നഖീല്‍ മാളിലെ പാം ഫൗണ്ടന് ഗിന്നസ് റെക്കോര്‍ഡ് . മനോഹരമായ വര്‍ണ്ണങ്ങള്‍ ചുറ്റും ചിതറിത്തെറിപ്പിച്ചു കൊണ്ട് ആകാശത്തേക്ക് ഉയരുന്ന ജലധാര കാണാന്‍ നിരവധി പേരാണ് എത്തുന്നത് . പാം ജുമൈറയിലെ ദി പോയിന്റിൽ സ്ഥിതിചെയ്യുന്ന ഈ ജലധാര ലോകത്തിലെ പലയിടങ്ങളില്‍ നിന്നുള്ള ഗാനങ്ങള്‍ക്കൊത്ത് നൃത്തം ചെയ്യുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് . ആകെ 7,327 ച . മീ വിസ്തൃതിയുള്ള മാളില്‍ സ്ഥാപിച്ച ജലധാരയില്‍ 7,500 നോസിലുകളില്‍ നിന്നായി 105 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം ചീറ്റിത്തെറിക്കുന്നു . പല നിറങ്ങളിലുള്ള മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് . ഓരോ 30 മിനിറ്റിലും മൂന്ന് മിനിറ്റ് നേരത്തേക്ക് ജലനൃത്തം കാണാം . ദുബായിലെ ഒരേയൊരു ബഹുവര്‍ണ്ണ ജലധാരയാണ് പാം ഫൗണ്ടന്‍ . ഇത് വർഷം മുഴുവനും പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . ദുബായിലെ വാസ്തുവിദ്യാ നേട്ടങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ജലധാരയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ സീനിയർ മാർക്കറ്റിംഗ് മാനേജർ ഷാഡി ഗാഡ് പറഞ്ഞു . ദക്ഷിണ കൊറിയയിലെ ബാൻപോ മൂൺലൈറ്റ് റെയിൻബോ ജലധാരയ്ക്കായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോർഡ് . പാം ഫൗണ്ടന്‍റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഡിജെ , ഡാന്‍സ് ഷോ , വെടിക്കെട്ട് എന്നിവയോടുകൂടി കഴിഞ്ഞയാഴ്ചയാണ് നടന്നത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ഏറ്റവും വേഗതയേറിയ പൊലീസ് കാറായ ബുഗാട്ടി വെയ്‌റോണും ദുബായില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ മറ്റു ചില ആകര്‍ഷണങ്ങളാണ് . കഴിഞ്ഞ മാസം 1,595 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഏറ്റവും വലിയ ആർട്ട് ക്യാൻവാസിനുള്ള റെക്കോർഡ് ബ്രിട്ടീഷ് ആർട്ടിസ്റ്റ് സച്ച ജാഫ്രി നേടിയതും ദുബായില്‍ വച്ചാണ് . എണ്ണ സമ്പന്നമായ ഗൾഫ് മേഖലയിലെ ഏറ്റവും വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായ ദുബായിയെയും കൊറോണ വൈറസ് മൂലമുള്ള മാന്ദ്യം സാരമായി ബാധിച്ചിരുന്നു . ആദ്യപാദത്തില്‍ ജിഡിപി 3 . 5 ശതമാനം ചുരുങ്ങി . കഴിഞ്ഞ വർഷം 16 ദശലക്ഷത്തിലധികം സഞ്ചാരികളെ സ്വാഗതം ചെയ്ത എമിറേറ്റിന്‍റെ പ്രധാന ആകർഷണവും സാമ്പത്തിക സ്രോതസ്സുമാണ് ടൂറിസം . ഈ വർഷം ഇത് 20 ദശലക്ഷത്തിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം . സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ദുബായില്‍ ബിസിനസ് , ടൂറിസം മേഖലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട് . എന്നാല്‍ കൊറോണ വൈറസ് ബാധയ്ക്ക് കുറവുണ്ടായിട്ടില്ല .
| false |
രതിനിർവ്വേദം എന്ന നോവലിനെ ആസ്പദമാക്കി 1978 ൽ പത്മരാജന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രതിനിർവേദം എന്ന മലയാളചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 ൽ പുറത്തിറങ്ങുന്ന രതിനിർവ്വേദം . 2011 ലെ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ടി . കെ . രാജീവ് കുമാറാണ് . മാവേലിക്കരയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് . രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു . ജയഭാരതി അവതരിപ്പിച്ച കഥാപാത്രത്തെ ശ്വേത മേനോൻ അവതരിപ്പിക്കുന്നു . കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്നു . 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി .
| false |
മധ്യകാലഘട്ടങ്ങളില്‍ ഇംഗ്‌ളണ്ടിനും വെയില്‍സിനും ഇടയില്‍ നിലനിന്നിരുന്ന അധികാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ 1283 -ലാണ് എഡ്വേഡ് ഒന്നാമന്‍ വടക്കന്‍ വെയില്‍സില്‍ കോണ്‍വി നദിക്കരയില്‍ ഒരു കോട്ട പണിയാന്‍ തീരുമാനിക്കുന്നത് . കോട്ടയും കോണ്‍വി പട്ടണം അപ്പാടെയുള്‍പ്പെടുന്നൊരു കോട്ടമതിലും കൂടി 15000 പൗണ്ട് മുതല്‍്മുടക്കുള്ളൊരു വലിയ പ്ലാനായിരുന്നു എഡ്വേഡിന്റേത് . ഒരു നാടിന്റെ ചരിത്രമറിയാന്‍ ആദ്യം ചെന്ന് കയറേണ്ടത് അവിടുത്തെ കോട്ടകളിലാണ് . അധികാരങ്ങളും ആഭിജാത്യങ്ങളും കണ്ട , വാണവരുടെയും വീണവരുടെയും കഥകള്‍ പറയുന്ന , കാലത്തിന്റെ കാല്പനികതകളും മറഞ്ഞു പോകലുകളുടെ മുറിപ്പാടുകളും പേറുന്ന ചരിത്ര സ്മാരകങ്ങളാണ് ഓരോ കോട്ടകളും . ആഴത്തിലുള്ള കിടങ്ങുകള്‍ക്ക് പാലമാവേണ്ടുന്ന വീതിയേറിയ കോട്ട വാതിലുകള്‍ . അകത്തു കയറിയാല്‍ കാണുന്നതത്രയും കാലത്തിന്റെ ചുവരെഴുത്തുകള്‍ . അതെ ഓരോ കോട്ടയ്ക്കും പറയാന്‍ ഒരായിരം കഥകളുണ്ട് . അകത്തു കയറുമ്പോള്‍ കണ്ണും കാതും തുറന്നു വെക്കണം . ഓരോ കൊത്തളങ്ങളിലും ചെവി കൂര്‍പ്പിക്കണം . അപ്പോള്‍ രാജാക്കന്മാരുടെ ഗര്‍ജനങ്ങള്‍ കേള്‍ക്കാം . അധികാരിയുടെ ആജ്ഞകളും അടിമയുടെ തേങ്ങലും കേള്‍ക്കാം . ഇടനാഴിയില്‍ വളകിലുക്കങ്ങളും അന്തപ്പുര രഹസ്യങ്ങളും കേള്‍ക്കാം . ഓരോ കൊത്തുപണിയിലും ശില്പിയുടെ കരുത്ത് കാണാം . അകക്കണ്ണിലെ വെളിച്ചം കാണാം . ഓരോ കല്ലിലും അതുയര്‍ത്തിയ ഒരായിരം കൈപ്പാടുകള്‍ കാണാം . ഉയര്‍ന്ന ഗോപുരങ്ങളില്‍ യശസ്സിന്റെ കൊടിയടയാളങ്ങള്‍ കാണാം . തകര്‍ന്ന പടിക്കെട്ടുകളില്‍ ഒരു സാമ്രാജ്യത്തിന്റെ പതനം കാണാം . അതെ കോട്ടകള്‍ കഥ പറയുകയാണ് . … … … … … … …… …… …… …… …… നടക്കുമ്പോള്‍ , കാറ്റില്‍ പറന്നുപോവുമോ എന്നുതോന്നി ചെല്‍സീ , ചെല്‍സീ … ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍ ! … … … … … … …… …… …… …… …… ഒരു മഴക്കാലത്താണ് വടക്കന്‍ വെയില്‍സില്‍ കോണ്‍വി നദിക്കരയിലുള്ള പുരാതനമായ കോട്ട കാണാന്‍ പോയത് . 1283-ല്‍ എഡ്വേഡ് ഒന്നാമന്‍ പണിത കോട്ടയാണ് . നേര്‍ത്ത ചാറ്റല്‍മഴയിലൂടെയാണ് കോട്ടയിലേക്ക് നടന്നത് . കിഴക്ക് കോട്ടമതില്‍ക്കെട്ടിനു പുറത്തു കുന്നിന്‍ ചെരിവുകളില്‍ ചെമ്മരിയാടിന്റെ പട്ടങ്ങള്‍ മേഞ്ഞു നടക്കുന്നത് കാണാം . പടിഞ്ഞാറ് കോണ്‍വി നദിക്കരയില്‍ ഒരുപാടൊരുപാട് ജലയാനങ്ങള്‍ നങ്കൂരമിട്ടിരിക്കുന്നു … … … … … … … …… …… …… …… …… കളിയൊഴിഞ്ഞ നേരത്ത് ഓവല്‍ ! ഡിനോസറുകള്‍ക്ക് ഒരു തീരം ! … … … … … … …… …… …… …… …… മധ്യകാലഘട്ടങ്ങളില്‍ ഇംഗ്‌ളണ്ടിനും വെയില്‍സിനും ഇടയില്‍ നിലനിന്നിരുന്ന അധികാരത്തര്‍ക്കങ്ങള്‍ക്കൊടുവില്‍ 1283 -ലാണ് എഡ്വേഡ് ഒന്നാമന്‍ വടക്കന്‍ വെയില്‍സില്‍ കോണ്‍വി നദിക്കരയില്‍ ഒരു കോട്ട പണിയാന്‍ തീരുമാനിക്കുന്നത് . കോട്ടയും കോണ്‍വി പട്ടണം അപ്പാടെയുള്‍പ്പെടുന്നൊരു കോട്ടമതിലും കൂടി 15000 പൗണ്ട് മുതല്‍്മുടക്കുള്ളൊരു വലിയ പ്ലാനായിരുന്നു എഡ്വേഡിന്റേത് . എട്ടര നൂറ്റാണ്ടു മുമ്പ് 15000 പൗണ്ട് എന്നതിന് ഇന്നത്തെ മൂന്നു മില്യണ്‍ പൗണ്ടിലധികം മൂല്യം വരും . പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ഒട്ടനവധി യുദ്ധങ്ങളില്‍ തന്ത്രപ്രധാന പങ്കു വഹിച്ചു ഈ കോട്ട . രാജാധികാരങ്ങള്‍ക്ക് മേല്‍ പാര്‍ലമെന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ പതിനാറാം നൂറ്റാണ്ടിലെ ' മഹത്തായ വിപ്ലവത്തിന് ' ശേഷമാണ് കോട്ടയുടെ പ്രതാപം ക്ഷയിച്ചത് . പതിനേഴു പതിനെട്ടു നൂറ്റാണ്ടുകളില്‍ അത് വടക്കന്‍ വെയ്ല്‍സിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായി . യുനെസ്‌കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ഇവിടം മധ്യകാല യൂറോപ്പിലെ സൈനിക നിര്‍മിതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്നു . … … … … … … …… …… …… …… …… സ്‌നോഡോണിയ : അതിമനോഹരമായ ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക് ഈജിപ്തിലെ മമ്മികള്‍ മുതല്‍ , തഞ്ചാവൂരിലെ ' ബൃഹദേശ്വര പ്രതിമ ' വരെ സൂക്ഷിക്കുന്ന ഒരിടം ! … … … … … … …… …… …… …… …… ഭാരമേറിയ വലിയ കല്ലുകള്‍ക്ക് പകരം ചെറിയ ചരല്‍ക്കല്ലും ചുണ്ണാമ്പുകളും ചേര്‍ത്തു വളരെ വീതിയേറിയ അടുക്കുകളായി നിര്‍മിച്ചിരിക്കുന്ന ഈ കോട്ടയുടെ മുകള്‍ഭാഗങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ നാമാവശേഷമാണ് . ഇപ്പോഴും വലിയ പരിക്കുകളില്ലാതെ നിലനില്‍ക്കുന്ന , ചുറ്റുപിണഞ്ഞ പടിക്കെട്ടുകളോട് കൂടിയ നാല് ഗോപുരങ്ങളും ഒന്നിനൊന്നു വലുതും ദൂരക്കാഴ്ച നല്‍കുന്നതുമാണ് . അവയിലുള്ള , 120 ഡിഗ്രിയെങ്കിലും വീക്ഷണ പരിധി നല്‍കുന്ന നേര്‍ത്ത അമ്പെയ്ത്തു ദ്വാരങ്ങള്‍ കോട്ട നിര്‍മിതിയില്‍ സൈനിക തന്ത്രങ്ങള്‍ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നു . കോട്ടയുടെ ഉള്‍വശങ്ങളില്‍ വിവിധോദ്ദേശ്യങ്ങള്‍ക്കിണങ്ങുന്ന മുറികളും അവയുടെ നിര്‍മിതികളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മളെ അതിശയിപ്പിക്കാന്‍ പോന്നതാണ് . ചാപ്പലും മണിയറകളും കിടപ്പറകളും ആയുധപ്പുരകളും ജയിലറകളും ഭക്ഷണശാലകളുമൊക്കെ എത്രകാലവും കോട്ടയ്ക്കുളളില്‍ കഴിയാവുന്ന വിധത്തിലാണ് . … … … … … …… …… …… …… …… . കപിലിന്റെ ചെകുത്താന്‍മാര്‍ ആരവം മുഴക്കിയത് ഇവിടെയാണ് ! ചോറ് , തോരന്‍ , മോര് കറി ; ലണ്ടനിലെ ' മലയാളി ' തട്ടുകട … … … … … …… …… …… …… …… . കോട്ടകള്‍ കീഴടക്കുക എളുപ്പമല്ല . അതിനാദ്യം കോട്ടകള്‍ ഉപരോധിക്കണം . ആര്‍ക്കും കടന്നുവരാനാവാത്ത വിധം സഹായങ്ങള്‍ മുടക്കണം . ഭക്ഷണവും വെള്ളവും കിട്ടാതെ കോട്ടയിലുള്ളവര്‍ വലയണം . അന്നേരം പീരങ്കികള്‍ ഉപയോഗിച്ച് ആക്രമിക്കണം . പില്‍ക്കാലത്ത് , കോട്ടകൊത്തളങ്ങളില്‍ പീരങ്കികള്‍ക്ക് വേറെവേറെ ഇടങ്ങളുള്ളത് , അത്തരം ആക്രമണങ്ങള്‍ ചെറുക്കാനായിരുന്നു . … … … … … … … … …… …… …… …… …… …… പുല്ലുകളേക്കാള്‍ ആരാധകര്‍ , മൂന്ന് ലക്ഷം പേര്‍ അകത്തും , 60000 പേര്‍ പുറത്തും ; വെംബ്ലിയിലെ അത്ഭുതം ഹിറ്റ്‌ലറിനെ വെട്ടിലാക്കിയ പിന്‍മാറ്റം ; എന്നിട്ടും മരിച്ചു 68000 സൈനികര്‍ ! … … … … … … … … …… …… …… …… …… …… കോണ്‍വി കോട്ടയുടെ വടക്കും തെക്കും ഗോപുരങ്ങളില്‍ നിന്ന് നോക്കിയാല്‍ ആധുനികതയിലേക്ക് വഴിമാറിയ കോണ്‍വിയുടെ പുത്തന്‍ പടപ്പുകള്‍ കാണാം . പഴയ പ്രതാപമൊന്നുമില്ല ഇപ്പോള്‍ . തലമുറകളേറെക്കണ്ട കോട്ടമുത്തശ്ശി അടുത്ത സഞ്ചാരിയെ കാത്തിരിക്കുകയാണ് . മടിയിലിരുത്തി പോയ കാലത്തിന്റെ കഥ പറയാന്‍ … 22 , 2020 , 5:45 .
| false |
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം . മറ്റൊരു ദേശം . അപരിചിതരായ മനുഷ്യര്‍ . പല ദേശക്കാര്‍ . പല ഭാഷകള്‍ . കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു . പ്രിയ പ്രവാസി സുഹൃത്തേ , നിങ്ങള്‍ക്കുമില്ലേ , അത്തരം അനേകം ഓര്‍മ്മകള്‍ . അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം , ദേശാന്തരം . ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കാം … ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത് തീപിടുത്തത്തില്‍ കത്തിക്കരിഞ്ഞ് മോര്‍ച്ചറിക്കുള്ളിലെ കട്ടപിടിച്ച അതിശൈത്യത്തില്‍ തടവിലാക്കപ്പെട്ട അഞ്ചോളം പഞ്ചാബ് സ്വദേശികളുടെ ഭൗതികശരീരങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്കയക്കച്ച ഡോക്യൂമെന്റുകള്‍ ഏല്‍പ്പിക്കാനാണ് അന്ന് എംബസിയില്‍ എത്തിയത് . തിരിച്ചിറങ്ങാന്‍ നേരം രാജേന്ദ്രന്‍ സാര്‍ വിളിച്ചു . രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ള ഡെപ്യൂട്ടേഷനില്‍ എംബസിയില്‍ കാലാവധി തികക്കുന്ന , കണ്ടുശീലിച്ച ടിപ്പിക്കല്‍ സര്‍ക്കാരുദ്യോഗസ്ഥരുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത പച്ചമനുഷ്യന്‍ . അതിജീവനത്തിന് അറബിപ്പൊന്നിന്റെ നാട് പുല്‍കിയ അശരണര്‍ക്ക് രാപ്പകല്‍ ഭേദമന്യേ സാന്ത്വനത്തിന്റെ സങ്കീര്‍ത്തനം പൊഴിക്കുന്ന സന്നദ്ധപ്രവര്‍ത്തകന്‍ . ' സിദ്ദിഖ , ഒരു ഹോസ്പിറ്റല്‍ കേസുണ്ട് , സഹായിക്കാന്‍ കഴിഞ്ഞാല്‍ വലിയ പുണ്യമാകും'-ഒപ്പമുള്ള സിദ്ദിഖയോട് അദ്ദേഹം പറഞ്ഞു . പ്രാഥമികവിവരങ്ങളടങ്ങിയ രേഖകളും ഫയലും ഏല്‍പ്പിക്കുകയും ചെയ്തു . കാലത്ത് തുടങ്ങിയ അലച്ചില്‍ കോട്ടുവായായി പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു . അന്നേരം സിദ്ദിഖ വിളിച്ചു . ' റെഡിയാവൂ , ഞാനിപ്പം വരാം ' . എങ്ങോട്ടാണെന്ന ചോദ്യത്തിന് പ്രതീക്ഷിച്ച മറുപടി തന്നെ . മദീനപ്പള്ളിയിലേക്ക് ! ആശുപത്രി റിസപ്ഷനില്‍ ആ തിരക്കുമ്പോള്‍ ആരാ എന്താ എന്നൊക്കെ ചോദ്യങ്ങള്‍ വന്നു . എംബസിയില്‍ നിന്നും കേസിന്റെ ഫോളോ അപ്പിനായി തന്ന രേഖകള്‍ അവരെ കാണിച്ചു . നേഴ്സിങ് സ്‌റ്റേഷന്‍ നമ്പര്‍ തേടിപ്പിടിച്ചു ചെല്ലുമ്പോള്‍ മലയാളിയായ മെയില്‍ നേഴ്‌സ് ഡ്യൂട്ടി തീര്‍ന്ന് പോവാനൊരുങ്ങുന്നു . റൂമിലേക്ക് നടക്കവേ നഴ്‌സ് ടോജി കാര്യങ്ങള്‍ വിശദീകരിച്ചു . സിനിമാക്കഥയുടെ അമ്പരപ്പോടെ അതു കേട്ടു . ' സിദ്ദിഖ , ഒരു ഹോസ്പിറ്റല്‍ കേസുണ്ട് , സഹായിക്കാന്‍ കഴിഞ്ഞാല്‍ വലിയ പുണ്യമാകും'- ശേഖര്‍ എന്നാണ് ആ മെലിഞ്ഞുണങ്ങിയ മനുഷ്യന് പേര് . ശേഖര്‍ ഭണ്ഡാരി . ആന്ധ്രാപ്രദേശില്‍ ദര്‍സികുണ്ടാപേട്ട് ഗ്രാമത്തിലെ ശരാശരി കര്‍ഷകന്‍ . പത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടല് കടന്നതാണ് . മകനെ നിയമം പഠിപ്പിക്കണം , നിയമജ്ഞനാക്കണം . കയ്യിലുള്ള വിഭവങ്ങള്‍ അതിനൊന്നും തികയില്ല . ചെന്നെത്തിയത് മണലാരണ്യത്തിലെ കൃഷിയിടത്തില്‍ . നാലാണ്ടിലെ ഒരേയൊരവധി കഴഞ്ഞെത്തിയ ശേഷം ശമ്പളവും മറ്റും യഥാസമയം ലഭ്യമായില്ല . അതോടെയാണ് മറ്റുജോലികള്‍ നോക്കിയത് . അതോടെ സ്‌പോണ്‍സര്‍ ഹുറൂബിലാക്കി . പക്ഷെ ലക്ഷ്യപൂര്‍ത്തീകരണം മുന്നില്‍ വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല . കഴിയാവുന്ന ജോലികള്‍ക്കെല്ലാം രാപ്പകല്‍ വ്യത്യാസമില്ലാതെ വിയര്‍പ്പൊഴുക്കി . വെളുപ്പില്‍ കറുത്ത കോട്ടിട്ട മകനെന്ന സ്വപ്നത്തിന് ചാരുതയേകാന്‍ വിയര്‍പ്പുകണങ്ങളില്‍ നിന്നൂറിക്കൂടുന്ന നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി . രാവിരവുകള്‍ മാസങ്ങളിലേക്കും വര്‍ഷങ്ങളിലേക്കും ഓടുകയായിരുന്നു . എട്ടോളം വര്‍ഷത്തെ അയാളുടെ വിയര്‍പ്പുതുള്ളികളുടെ നനവില്‍ മകന്‍ നിയമപഠനം പൂര്‍ത്തിയാക്കി . ഹുറൂബിലായ വിസയുടെ നടപടിക്രമങ്ങള്‍ ബാക്കി കിടപ്പായിരുന്നു . മകനെ കാണാന്‍ , കുടുംബത്തിലേക്ക് തിരിക്കാന്‍ ചിന്തിച്ചു തുടങ്ങുന്ന സമയത്താണ് സൗദിഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിക്കുന്നത് . രേഖകള്‍ ശരിയാക്കി എക്‌സിറ്റ് അടിച്ചു , ടിക്കറ്റെടുത്തു . പോവാനുറച്ചതിന്റെ തലേന്നാള്‍ രാത്രിയില്‍ അത്യാവശ്യം വേണ്ട ഒന്നുരണ്ട് സാധനങ്ങള്‍ കൂടെ വാങ്ങിക്കാന്‍ റൂമില്‍ നിന്നിറങ്ങിയതാണ് ഭണ്ഡാരി . പിറ്റേന്ന് തീരുമാനിച്ച ഷെഡ്യൂളില്‍ തന്നെ വിമാനം പറന്നു , ഭണ്ഡാരിയെ കൂടാതെ . റൂമിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും ഭണ്ഡാരിയെ കുറിച്ച് വിവരമേതുമില്ലായിരുന്നു . റിയാദിലുള്ള അകന്ന ബന്ധുവിന്റെയും ചില നാട്ടുകാരുടെയും നേതൃത്വത്തില്‍ അന്വേഷിച്ചെങ്കിലും ഒരറിവുമില്ലായിരുന്നു , ആഴ്ച്ചകളോളം . അന്നത്തെ രാത്രി റൂമില്‍ നിന്നിറങ്ങിയ ഭണ്ഡാരി അക്ഷരാര്‍ത്ഥത്തില്‍ ജീവച്ഛവമായി റെഡ്ക്രസന്റ് ആംബുലന്‍സിലാണ് ഹോസ്പിറ്റലില്‍ എത്തിയത് . കോമ സ്റ്റേജിലായിരുന്നു . സ്‌പോണ്‍സറോ ബന്ധുക്കളോ പരിചയക്കാരോ ഒന്നുമില്ലെന്ന് മാത്രമല്ല ആളെ കുറിച്ചൊരു വിവരവും ലഭ്യമായിരുന്നില്ല . ആകെയുള്ളത് പോക്കറ്റിലുണ്ടായിരുന്ന തര്‍ഹീലില്‍ നിന്നുള്ള ചോരയില്‍ കുതിര്‍ന്നൊരു സ്ലിപ് ആയിരുന്നു . അതുവെച്ചാണ് ഇന്ത്യക്കാരനാണെന്ന് മനസിലാക്കുന്നതും എംബസിയില്‍ ആശുപത്രി അധികൃതര്‍ വിവരമെത്തിക്കുന്നതും . അത്യാവശ്യം വേണ്ട ചികിത്സ ലഭ്യമാക്കാന്‍ എംബസി ഏര്‍പ്പാട് ചെയ്തു . മരുന്നും ഭക്ഷണവും നല്‍കുന്നത് തൊണ്ടക്കുഴിയില്‍ ഉണ്ടാക്കിയ സാമാന്യം വലിയ ദ്വാരത്തിലൂടെയാണ് . ശ്വാസോച്ഛാസമെടുക്കുമ്പോള്‍ അതില്‍ നിന്നുയരുന്ന ശബ്ദം എത്രത്തോളം ഭയാനകമാണെന്നോ ! ഹോസ്പിറ്റല്‍ രേഖകളും മറ്റും ശേഖരിച്ച് അന്ന് മടങ്ങി . പിന്നീടുള്ള മാസങ്ങളില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ പ്രത്യേകിച്ചും ചെയര്‍മാന്‍ സിദ്ദിഖയുടെ ദിനചര്യയുടെ ഭാഗമായി മാറി ഭണ്ഡാരിയെ സന്ദര്‍ശിക്:ല്‍ . പലപ്പോഴും സിദ്ദിഖയുടെ കൂടെ ലത്തീഫും ഞാനും കൂട്ടായി . തലയിലെ ആഴത്തിലുള്ള മുറിവ് . വാരിയെല്ലുകളില്‍ ചിലതില്‍ കാര്യമായ ചതവുകള്‍ . ഇരുകാലുകളിലും ഒരു കയ്യിലും ഒന്നിലധികം ഒടിവുകള്‍ . കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കെന്നവണ്ണം ഒടിവുള്ള കാലില്‍ എല്ലുതുളച്ചിട്ട ആറോളം കമ്പികള്‍ . പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന കമ്പിയുടെ അറ്റങ്ങളെ മൂന്ന് വൃത്താകൃതിയിലുള്ള ഇരുമ്പുവളയങ്ങളില്‍ ബന്ധിപ്പിച്ചിരിക്കുന്നു . ശ്വാസോച്ഛാസമെടുക്കുമ്പോള്‍ തൊണ്ടക്കുഴിയിലെ ദ്വാരത്തിലൂടെ പുറത്തേക്കെത്തുന്ന ഭീതിതമായ ശബ്ദത്തിനപ്പുറം ജീവന്റെ അടയാളങ്ങളേതുമില്ലാതെ ഒരേ കിടപ്പ് . ചലനമറ്റ് കിടക്കുന്ന ഭണ്ഡാരി ഏതൊരുവന്റെയും ഉള്ളകത്ത് നെരിപ്പോടായി നീറിനീറിപുകയാന്‍ ധാരാളമായിരുന്നു . ഒന്നര മാസത്തിന് ശേഷമാണ് സ്വബോധത്തിലേക്ക് ഭണ്ഡാരി തിരികെ വന്നത് . ദ്വാരമിട്ട തൊണ്ടയോടെ സംസാരിക്കാന്‍ പിന്നെയും ആഴ്ച്ചകള്‍ . അപ്പോഴെല്ലാം ഭണ്ഡാരിയുടെ ഇരുകണ്ണുകളിലും പേമാരികണക്കെ കണ്ണീര്‍ പെയ്തിറങ്ങും . തൊണ്ടക്കുഴിയില്‍ കുറുകുന്ന ജീവന്റെ പിടച്ചില്‍ നേരിട്ട് കാണുന്നതിന്റെ ഭയാനകത ഒരോര്‍മ്മപ്പെടുത്തലായി ഉയിരുള്ള കാലം നെഞ്ചകത്ത് പിടച്ചു കൊണ്ടേയിരിക്കും . ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ശിഷ്ടങ്ങള്‍ തൊണ്ടക്കുഴിയിലെ ദ്വാരത്തിലൂടെ പുറത്തേക്കിറ്റുന്നുണ്ട് . അതിനേക്കാള്‍ കുറുകിയ കട്ടപിടിച്ച കഫവും . അസ്വസ്ഥതയോ അനിഷ്ടമോ ഇല്ലാതെ ക്ഷമയോടെ അതിലേറെ സൂക്ഷ്മതയോടെ അതെല്ലാം തുടച്ചു വൃത്തിയാക്കുന്ന ടോജിയോടും ഫിലിപ്പൈന്‍ സ്വദേശിയോടും തോന്നിയത് ആദരവും ആരാധനയുമായിരുന്നു . ജീവിതത്തിലിതിന് മുന്‍പ് കണ്ടിട്ടേയില്ലാത്ത , കേട്ടറിവ് പോലുമില്ലാത്ത , ഇനിയൊരുപക്ഷേ കാണില്ലെന്നുറപ്പുള്ള ഒരാളോട് കാണിക്കുന്ന സഹജീവിസ്‌നേഹവായ്പ് . അപ്പോഴെല്ലാം ഭണ്ഡാരിയുടെ ഇരുകണ്ണുകളിലും പേമാരികണക്കെ കണ്ണീര്‍ പെയ്തിറങ്ങും . പെയ്തിറങ്ങാതെ കണ്ണുകളുടെ ആഴങ്ങളിലേക്ക് തന്നെ അവ വരണ്ടുണങ്ങി വറ്റിയമരും സിദ്ദിഖയെ കാണുമ്പോഴൊക്കെ ജ്വലിക്കുന്ന സന്തോഷത്തോടെ പതഞ്ഞുയരുന്ന കൃതജ്ഞതയോടെ കൈകള്‍ കൂപ്പും . അതിനകമ്പടിയായെത്തുന്ന ഉള്ളുതുറന്ന പുഞ്ചിരിക്ക് എന്തൊരഴകാണെന്നോ ! തൊണ്ടക്കുഴിയിലെ ദ്വാരത്തിന് അടപ്പ് പോലെ ഘടിപ്പിച്ച ടോപ്പ് വിരല് കൊണ്ടമര്‍ത്തി പിടിക്കണം സംസാരിക്കുമ്പോള്‍ . അല്ലാത്തപക്ഷം തൊണ്ടക്കുഴിയിലെ ദ്വാരത്തിലൂടെ വെറും കാറ്റായി സംസാരങ്ങള്‍ ചോര്‍ന്നുപോകും . ടോപ്പില്‍ വിരലമര്‍ത്തിക്കൊടുത്താല്‍ ആര്‍ത്തിയോടെ സംസാരിച്ചുതുടങ്ങിയ ഭണ്ഡാരി അത്ഭുതപ്പെടുത്തുകയായിരുന്നു . ശരീരത്തിന്റെ പലഭാഗങ്ങളും പല രീതിയില്‍ മാരകമായി പരിക്കേറ്റതാണെങ്കിലും അതിനുള്ളിലെ ചങ്കൂറ്റത്തെ തകര്‍ക്കാന്‍ അതിനൊന്നുമായിട്ടില്ലെന്ന് അയാളുടെ സംസാരം അടിവരയിട്ടു . നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ബാക്കി സാധനങ്ങള്‍ വാങ്ങാനിറങ്ങിയ ഭണ്ഡാരിയെ ഏതോ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നത്രെ . ആള്‍ത്തിരക്കില്ലാത്ത സ്ഥലവും രാത്രി വൈകിയതും കാരണം കുറെയേറെ സമയം റോഡില്‍ കിടന്നു . അതുവഴി വന്ന സ്വദേശിയാണ് പോലീസില്‍ വിളിച്ചറിയിച്ചത് . മരണം സംഭവിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ് റെഡ് ക്രസന്റിനെ വിവരമറിയിച്ചത് . മോര്‍ച്ചറിയിലേക്കുള്ള വഴിമധ്യേയാണ് ജീവനിപ്പോഴും ബാക്കിയുണ്ടെന്നറിഞ്ഞ റെഡ്ക്രസന്റ് ആംബുലന്‍സ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത് . എന്തിനെയും നിറപുഞ്ചിരിയോടെ നേരിടുന്ന ഭണ്ഡാരി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ക്കും പ്രചോദനമാവുകയായിരുന്നു . ഇടക്ക് കുസൃതിച്ചിരിയോടെ ഹിന്ദിയും തെലുങ്കും കലര്‍ത്തി മകനെ കാണാന്‍ പോവാറായോ എന്നന്വേഷിക്കും ടോജിയോട് . ടോജി ചിരിക്കും . ഏകദേശം ഏഴ് മാസങ്ങളിലെ അത്യാധുനികചികിത്സയുടെ ഭീമമായ ബില്ലിനെ കുറിച്ച് അദ്ദേഹത്തോട് പറയാനാവില്ലല്ലോ . പറഞ്ഞാല്‍ തന്നെ പരസഹായമില്ലാതെ സംസാരിക്കാന്‍ പോലുമാവാത്ത ശേഖറെന്ത് ചെയ്യാനാണ് ? വെല്‍ഫെയര്‍ ടീം അതിനും മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു . എംബസി രേഖകളും ആശുപത്രി രേഖകളും അടക്കമുള്ള ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിസര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചു . അനുകൂലതീരുമാനമുണ്ടാകുമെന്ന പ്രത്യാശയോടെ വീണ്ടും ഇസിആര്‍ തരപ്പെടുത്തി . പക്ഷെ പൊടുന്നനെ യാത്ര ചെയ്യാന്‍ പറ്റാത്ത വിധം ഭണ്ഡാരിയുടെ ആരോഗ്യനില മോശമായി . ഇസിആര്‍ കാലാവധി തെറ്റുകയും ചെയ്തു . ദിവസങ്ങള്‍ കഴിയവേ ആശുപത്രി അധികൃതരും അസ്വസ്ഥരായ പോലെ തോന്നിച്ചു . രണ്ട് ലക്ഷത്തിലധികം റിയാലിന് അവരെ പഴിക്കുന്നതിലും അര്‍ത്ഥമില്ലല്ലോ . പക്ഷെ ചികിത്സയില്‍ അലംഭാവം കാണിക്കാനുള്ള ക്രൂരതയൊന്നും അവര്‍ക്കില്ലായിരുന്നു . അണുബാധയില്‍ നിന്നും റിക്കവറി ആവുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അറിഞ്ഞ അതേ രാത്രിയാണ് സൗദി റെഡ്ക്രസന്റ് അധികൃതരും വലിയ സന്തോഷം അറിയിച്ചത് . ഭീമമായ ചികിത്സാചെലവ് റെഡ്ക്രസന്റ് തന്നെ വഹിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് കിട്ടി . സന്തോഷത്തിലുപരി വെല്‍ഫെയര്‍ വിംഗിനെ സംബന്ധിച്ച് അതിയായ ആശ്വാസമായിരുന്നു അത് . പിന്നെയുള്ള രണ്ടേരണ്ട് ദിവസങ്ങള്‍ കൊണ്ട് കാലാവധി തീര്‍ന്ന ഇസിആര്‍ വീണ്ടും ശരിയാക്കി . പണ്ടെങ്ങോ കാലാവധി തീര്‍ന്ന ഇഖാമയുടെ ഫൈനായ ചെറുതല്ലാത്ത സംഖ്യ ജവാസാത്ത് ഉദ്യോഗസ്ഥന്‍ ഒഴിവാക്കിത്തന്ന് സാമ്പത്തിക ബാധ്യതകളെ വീണ്ടും ലഘൂകരിച്ചു തന്നു . ചികില്‍സോപകരണങ്ങള്‍ ഘടിപ്പിച്ച ആശുപത്രി സ്‌ട്രെച്ചറില്‍ മാത്രമേ ഭണ്ഡാരിക്ക് യാത്ര ചെയ്യാനാവൂ . ഏവിയേഷന്‍ വകുപ്പില്‍ ഭണ്ഡാരിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളടക്കം അപേക്ഷ നല്‍കി . ഭണ്ഡാരിക്കും സഹയാത്രികനുമുള്ള പതിനെട്ടായിരത്തോളം റിയാലിന്റെ യാത്രാച്ചിലവ് വഹിക്കാന്‍ എംബസിയെ സമീപിച്ചു . നിയമത്തിന്റെ നൂലാമാലകള്‍ തടയിടാന്‍ ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ സാറിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാര്യങ്ങള്‍ അനുകൂലമാക്കി . പണമടച്ചതിന്റെ പിറ്റേദിവസം ഉച്ചയോടെ സൗദി എയര്‍ലൈന്‍സ് ഓഫീസില്‍ നിന്നും വിളിയെത്തി . നാളെ പുലര്‍ച്ചെ ഒന്നരയോടെ ശേഖര്‍ ഭണ്ഡാരിക്ക് നാട്ടിലേക്ക് പറക്കാം . ഒരുമണിക്കൂര്‍ മുന്‍പ് അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ എത്തിക്കണം . അതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഫൈനല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും . ആശുപത്രിയില്‍ ചെന്ന് ഭണ്ഡാരിയോട് യാത്രക്കൊരുങ്ങാന്‍ പറഞ്ഞപ്പോള്‍ ആസ്വദിച്ചു ചിരിച്ചു കൊണ്ട് തൊണ്ടയിലെ ക്ലിപ്പ് അമര്‍ത്തിപ്പിടിക്കാന്‍ ആംഗ്യം കാണിച്ചു . അമര്‍ത്തിക്കൊടുത്തപ്പോള്‍ ചിരിയോടെ പറഞ്ഞു , ഈ ക്ലിപ് അമര്‍ത്താന്‍ കൂടി കഴിയാത്ത ഞാനെന്ത് ഒരുങ്ങാനാണ് . ഇത്രേം ചെയ്ത നിങ്ങള്‍ തന്നെ ഒരുക്കാതെ ഞാനെങ്ങനെ പോവാനാണ് . കേറ്റിവിട്ടാല്‍ മതി നാട്ടിലെന്റെ വക്കീല്‍മോനും കുടുംബവും കാത്തിരിപ്പാണെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോള്‍ എന്റെ മാത്രമല്ല ചുറ്റുമുള്ളവരുടെ കണ്ഠങ്ങളും ഇടറിക്കാണണം പോകാനൊരുങ്ങുമ്പോഴത്തെ ഭണ്ഡാരിയുടെ സന്തോഷം കാണാന്‍ എന്തൊരാനന്ദമായിരുന്നെന്നോ . മെഡിക്കല്‍ റിപ്പോര്‍ട്ടുമായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ ഫോണിലൂടെ എവിടെയാണെന്ന് ചോദിക്കുന്ന സുഹൃത്തിന് കുസൃതിയോടെ സിദ്ദിഖ നല്‍കുന്നൊരു മറുപടിയുണ്ട് . മദീന പള്ളിയില്‍ ഇഅ്തിഖാഫിലാണെന്ന് . പോകാനൊരുങ്ങുമ്പോഴത്തെ ഭണ്ഡാരിയുടെ സന്തോഷം കാണാന്‍ എന്തൊരാനന്ദമായിരുന്നെന്നോ . വിരിയുന്ന പുഞ്ചിരിക്ക് എന്തൊരു തെളിച്ചമായിരുന്നെന്നോ . ആംബുലന്‍സില്‍ നിന്നിറക്കി എയര്‍പോര്‍ട്ടിനകത്തേക്ക് കേറ്റാനൊരുങ്ങവേ സിദ്ദിഖയെ കൈയെത്തിച്ചു പിടിച്ചു ശേഖര്‍ . കൈകളില്‍ തലോടിക്കൊണ്ട് എന്തോ പറയാനാഞ്ഞു . പക്ഷെ വാക്കുകളെല്ലാം ഗദ്ഗദത്തിനിടയിലെവിടെയോ തടഞ്ഞുറഞ്ഞു പോയി . സ്‌ട്രെച്ചര്‍ നീങ്ങിത്തുടങ്ങുമ്പോള്‍ കൈകള്‍ നെഞ്ചോടടുപ്പിച്ച ശേഷം കൈകളില്‍ നിറചുബനം . കിടപ്പിലായ രോഗികള്‍ക്കുള്ള സ്‌പെഷ്യല്‍ കൗണ്ടറും കടന്ന് സ്‌ട്രെച്ചര്‍ നീങ്ങുന്നു . ആശുപത്രികിടക്കയില്‍ കണ്ട കണ്ണാഴങ്ങളിലാണ്ടുപോയ കണ്ണീര് , അല്ല , കൃതജ്ഞതയുടെ പനിനീര് പ്രാര്‍ത്ഥനയായി കാഴ്ച്ചകളെ മറച്ചു പെയ്തുതിര്‍ന്ന് വീഴുമ്പോഴും വാശിയോടെ ഉയര്‍ത്തി കൈവീശുന്നു ഭണ്ഡാരി . തിരിച്ചു നടക്കുമ്പോള്‍ സിദ്ദിഖയുടെ മുഖത്തേക്ക് ഒളികണ്ണിട്ടു . ശാന്തതയാണ് , മസ്ജിദുന്നബവിയില്‍ നിന്നും ഇഅ്തിഖാഫ് കഴിഞ്ഞിറങ്ങുന്ന തികഞ്ഞ ശാന്തത … ദേശാന്തരം ഇതുവരെ കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍ ; ഇത് ഞങ്ങളുടെ വിഷു ! അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍ കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍ പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം ! മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു ! അമേരിക്കയിലെ നാരദന്‍ ! ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം , ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍ ! കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും ? രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത് ? ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ ! ദുബായിലൊരു കലന്തര്‍ ഹാജി ! ഒരൊറ്റ മഴയോര്‍മ്മ മതി ; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍ ! ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത് മരണമെത്തുന്ന നേരത്ത് … ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍ ! വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി ! ദീഐന്‍ : സൗദി മലമുകളിലെ അത്ഭുത ഗ്രാമം ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ് ! അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍ ! മറിയം , എന്റെ വലിയ പൂമ്പാറ്റ ! മരിയയെ ചതിച്ചത് ഒരു മലയാളിയാണ് ! ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം അമേരിക്കയിലെ മഞ്ഞുകാലം ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര ! ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ ? റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു ! ബത്ഹ : മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി ഖത്തര്‍ പൊലീസ് ഡാ! അമ്മദ്ക്ക കണ്ട കോര്‍ണിഷ് ! ബോനവിസ്ട : കാഴ്ചകളുടെ ഖനി ! ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ ! ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു ; മൂന്ന് മണിക്ക് അസ്തമിക്കുന്നു ! അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം ! ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍ സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍! എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ ? മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ ! പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു , ഈ അമ്മ ! പ്രവാസിയുടെ മുറി ; നാട്ടിലും ഗള്‍ഫിലും ! വെന്തുമരിച്ചത് അയാളായിരുന്നു ! ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും ? ജോലി പോയാല്‍ ഒരു പ്രവാസി … ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും പെണ്‍പ്രവാസം ! പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍ ! കേട്ടതൊന്നുമല്ല ഇസ്രായേല്‍ ! അത് അയാളായിരുന്നു , എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍ ! ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത് ? മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍ ! ' ഭൂമിയുടെ അറ്റം ' ഇവിടെയാണ് ! ഒരു പ്രവാസിയുടെ പെണ്ണു കാണല്‍ പൊള്ളുന്ന ചൂടില്‍ , ആഡംബര കാറിനരികെ , നിന്നുപൊരിയുന്ന ഒരാള്‍ ഗള്‍ഫിലെ ആദ്യ ശമ്പളം ! കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക ? സൂസന്‍ മാത്യു , എങ്ങനെയാണ് നീ മരിച്ചത്? ' യു എ ഇ , എനിക്ക് വെറുമൊരു നാടല്ല , പ്രതീക്ഷയും സ്വപ്‌നവുമാണ് ! ' ഒരൊറ്റ പനി മതി , ഒരു സ്വപ്‌നം കെടുത്താന്‍ ! മക്കളേ , നിങ്ങളറിയണം , ഈ പ്രവാസിയുടെ നരകജീവിതം ! ഐഎസിനു വേണ്ടി വാദിക്കുന്നവരേ , നിങ്ങളറിയണം സിറിയയിലെ അമലിനെ ! മരുഭൂമിയിലെ മൂന്നാര്‍ ! പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍ പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍ ! ഇസ്തംബൂളിലെ കേരള സാരി ! ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും ? സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം ! നവാസിക്കയുടെ മകന്‍ ! സദ്ദാമിന്റെ പേരു കേട്ടതും പെട്ടെന്ന് ഡോ . അലി നിശ്ശബ്ദനായി … പൊരുതി മരിക്കും മുമ്പ് അവര്‍ കത്തുകളില്‍ എഴുതിയത് വാഴ്ത്തണം ഈ സൗദി പൗരനെ ! ആര്‍ക്കു മറക്കാനാവും ഇതുപോലൊരു രാത്രി ! എല്ലാ ആണുങ്ങളെയും ഒരേ കണ്ണില്‍ കാണരുത് നിധിപോലെ ഒരു പ്രവാസി സൂക്ഷിക്കുന്ന ആ കത്ത് ! ദുബായില്‍ എത്ര മാധവേട്ടന്‍മാര്‍ ഉണ്ടാവും ? പ്രവാസിയുടെ ഗൃഹാതുരത ! ആ കത്തിന് മറുപടി കിട്ടുംവരെ ഒരു പ്രവാസി എങ്ങനെ ഉറങ്ങും ? മരിക്കുംമുമ്പ് എനിക്കൊന്ന് ഇന്ത്യ കാണണം , കഴിയുമോ ബേട്ടാ … ! സൗദിയിലെ ആ നല്ല മനുഷ്യര്‍ ! സിറിയയിലെ അബൂസാലയുടെ വീട്ടില്‍ ഇനി ബാക്കിയുള്ളത് ! ആ പാക്കിസ്താനിയും വിയറ്റ്‌നാംകാരും ഇല്ലെങ്കില്‍ പട്ടിണി കിടന്നുചത്തേനെ ! പെമ്പിള്ളേരെ പഠിപ്പിക്കേണ്ടെന്ന് വാശിപിടിച്ച ഇക്ക ഇനിയങ്ങനെ പറയില്ല ! മലയാളി വായിക്കാത്ത മറ്റൊരു ആടുജീവിതം ! മരുഭൂമിയിലെ ആ നന്‍മമരങ്ങള്‍ ! കാശുണ്ടെങ്കിലേ കൂട്ടുള്ളൂ ! ആ കാറും ആത്മഹത്യകളും തമ്മില്‍ എന്താണ് ബന്ധം ? അബൂദാബിയിലെ തടവറ ! പിന്നെയവര്‍ മലയാളമേ മറന്നു ! ' ഉമ്മ കല്യാണം കഴിക്കാതെ എനിക്കൊരു വിവാഹം വേണ്ട ' ' ഞാന്‍ മരിച്ചാല്‍ നീയെന്ത് ചെയ്യും ? ' പ്രവാസിയുടെ ബസ് ! ഒരു വേലി പോലുമില്ല , ലോകത്തെ ഏറ്റവും നീളം കൂടിയ ഈ രാജ്യാതിര്‍ത്തിക്ക് ! ഒമാനിലെ മാധവേട്ടന്‍ ഒറ്റയ്ക്ക് ഒരമ്മ ! പകച്ചുപോയി , ഞാനും ഡോക്ടറും ! അംഗോളയിലെ ' തേന്മാവിന്‍ കൊമ്പത്ത് ' ഉമര്‍ ഇപ്പോഴും പ്രാര്‍ത്ഥനയിലാണ് ! ഒരു കാന്താരി മുളക് കൊടുത്ത പണിയേ ! പ്രവാസം മിക്കവര്‍ക്കും ഇങ്ങനെ തന്നെയാവും ! അങ്ങനെ ഞാന്‍ അമേരിക്കന്‍ പൗരനായി ! ഒടുവില്‍ അയാള്‍ മരിച്ചു , ഒരു പ്രവാസിയുടെ സാധാരണ മരണം ! മരുഭൂമിയിലെ മാലാഖ ! ആ ഇംഗ്ലീഷ് ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി വരും ഇറാഖ് അതിര്‍ത്തിയിലെ ഇരുണ്ട രാവുകള്‍ അങ്ങനെ ഞാനും നോമ്പുകാരിയായി … പ്രവാസിയുടെ പെരുന്നാള്‍ .
| false |
ഇടപ്പള്ളിക്കും ചേരാനല്ലൂരിനുമിടയില്‍ റോഡിന് ഇരുവശത്തുമായി നെടുനീളത്തില്‍ കിടക്കുന്ന പ്രദേശമാണ് പോണേക്കര . കൊച്ചി-ഷൊര്‍ണൂര്‍ തീവണ്ടിപ്പാത ഏതാണ്ട് മധ്യഭാഗത്തുവച്ച് ഇതിനെ രണ്ടായി മുറിക്കുന്നു . കൊച്ചി നഗരത്തിന്റെ വടക്കേയറ്റത്താണിത് . നഗരപരിധി കഴിഞ്ഞാല്‍ ചേരാനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തായി . പണ്ട് പോണേക്കര കടല്‍ത്തീരത്തായിരുന്നു എന്നുവേണം കരുതാന്‍ . അന്ന് പായ്ക്കപ്പലുകളും മറ്റ് ജലയാനങ്ങളും അടുത്തിരുന്ന സ്ഥലം ആയിരുന്നിരിക്കണമെന്നാണ് അനുമാനം . അങ്ങനെ ' പോണി ' അടുക്കുന്ന സ്ഥലം ആദ്യം ' പോണിക്കര'യും കാലാന്തരത്തില്‍ ' പോണേക്കര'യും ആയിട്ടുണ്ടാവാം . പോണി എന്നാല്‍ ' നൗക ' എന്നാണര്‍ഥം . . പോണേക്കരയെപ്പറ്റി ഏറ്റവും പഴക്കമുള്ള പരാമര്‍ശം പതിന്നാലാം ശതകത്തില്‍ രചിക്കപ്പെട്ട ' കോകസന്ദേശ'ത്തിലാണ് . ഈ കാവ്യം പൂര്‍ണരൂപത്തില്‍ നമുക്ക് ലഭിച്ചിട്ടില്ല . സന്ദേശവാഹകനായ ' കോകം ' സഞ്ചരിക്കുന്നത് കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്കാണെങ്കിലും ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളുടെ വര്‍ണന മാത്രമേ കിട്ടിയിട്ടുള്ളു . ബാക്കി നഷ്ടപ്പെട്ടുപോയതായി കരുതാം . കോട്ടപ്പുറം കായല്‍ കടന്ന് ചേന്ദമംഗലത്തുകൂടി പറവൂരെത്തി ' പെരുവാരത്തപ്പനെ'യും ' വള്ളുളി തമ്പുരാനെ'യും വന്ദിച്ച് , പുഴകടന്ന് ചേരാനല്ലൂര്‍ വഴി ഇടപ്പള്ളി നഗരത്തിലെത്താം എന്നാണ് ഇതില്‍ ' കോക'ത്തിന് നല്‍കുന്ന മാര്‍ഗസൂചന . ഇതില്‍ 94-ാം ശ്ലോകം ഇങ്ങനെയാണ് : ' ഇത്ഥം പ്രാര്‍ത്ഥിച്ചാളമതിമണിഞ്ഞമ്മുല്‍ക്കന്നി തന്നെ/സ്തുത്വാ തൂര്‍ണം തദശ പുകണക്കാവു നോക്കി പ്രയാഹി/യത്ര സൈ്വരം വസതി വസുധാവാസിനി മത്തല്‍തീര്‍പ്പാന്‍/തൃക്കണ്ണുടേ തടവിന കൃപാമുദ്രയാ ഭദ്രകാളീ ' . . മുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ' പുകണക്കാവ് ' ' പോണേക്കാവ് ഭദ്രകാളീക്ഷേത്രം ' തന്നെയാണെന്ന് വ്യക്തം . ' പിന്നെ മുന്നിലായി നീ കാണുന്നത് ഇടപ്പള്ളി എന്ന ശ്രേഷ്ഠനഗരമാണ് ' എന്ന് അടുത്ത ശ്ലോകത്തില്‍ പറയുന്നുമുണ്ട് . കോകസന്ദേശത്തിലെ അവസാന ശ്ലോകമാണിത് . പോണേക്കാവില്‍ ഭഗവതിയുടെ ദര്‍ശനം പടിഞ്ഞാറേക്കാണ് . അതായത് , അന്നത്തെ കടലിനഭിമുഖമായി . ഭഗവതീക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ട് ദര്‍ശനം അപൂര്‍വമാണ് . ' പൂരപ്രബന്ധ'ത്തിലും ' ഭരണിപ്രബന്ധ'ത്തിലും പരാമര്‍ശങ്ങളുണ്ട് പോണേക്കാവിനെപ്പറ്റി . ' ഇളങ്ങല്ലൂര്‍ സ്വരൂപ'ത്തിന്റെ പരദേവത ആദ്യം പോണേക്കാവിലായിരുന്നെന്നും പറയപ്പെടുന്നു . 1890-ലാണ് പോണേക്കരയില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ സ്വാധീനത്തില്‍ ശ്രീ നാരായണ പ്രബോധ ചന്ദ്രോദയ യോഗം രൂപവത്കൃതമായത് . ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥാപിച്ചത് ഈ യോഗമാണ് . അക്കാലത്ത് നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും നീലകണ്ഠ തീര്‍ത്ഥപാദരുമൊക്കെ ഇവിടെ ഊരാളത്ത് അച്യുതന്‍ വൈദ്യരുടെ വസതിയില്‍ പലവട്ടം വന്ന് തങ്ങിയിട്ടുണ്ട് . പോണേക്കര സെയ്ന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി സ്ഥാപിച്ചത് 1890-ലാണ് . കമ്യൂണിസത്തിനും വേരോട്ടമുള്ള മണ്ണായിരുന്നു പോണേക്കര . ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പല പ്രതികളും ഇവിടത്തുകാരായിരുന്നു . പോണേക്കര കള്ളുഷാപ്പും പഴയകാലത്ത് പ്രസിദ്ധമായിരുന്നു . ചങ്ങമ്പുഴയുടെ ഇഷ്ടഷാപ്പ് ആയിരുന്നത്രെ ഇത് . പോണേക്കരയുടെ മുഖച്ഛായ മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് 1998-ല്‍ ആരംഭിച്ച അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും അമൃത മെഡിക്കല്‍ കോളേജുമാണ് എന്നുപറയാം . അമൃത നില്‍ക്കുന്ന സ്ഥലം മുമ്പ് പീലിയാട് പാടശേഖരങ്ങളും ചതുപ്പുനിലങ്ങളുമായിരുന്നു . … എഴുത്തുകാരന്‍ , വിവര്‍ത്തകന്‍ , സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഫോണ്‍ : <ഫോൺ നമ്പർ> .
| false |
റബറിനെ കാര്‍ഷിക വിളയായി പരിഗണിക്കണമെന്നും മിനിമം താങ്ങുവില പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കര്‍മസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു . ചെറുകിട , ഇടത്തരം റബര്‍ കര്‍ഷകര്‍ക്കു നല്‍കുന്ന റബര്‍ ഉല്‍പാദന ഇന്‍സന്റീവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നതായും അറിയിച്ചു . റബറിനെ ' സുരക്ഷിത ജീവനോപാധി പദ്ധതി'യുടെ പരിധിയില്‍ കൊണ്ടുവരണമെന്നും വ്യാപാര കരാറുകളില്‍ കാര്‍ഷിക വിളകളുടെ ഗണത്തില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കൃഷിമന്ത്രി 2018 ഫെബ്രുവരി 22ന് അയച്ച കത്ത് സര്‍ക്കാര്‍ ഹാജരാക്കി . ഇറക്കുമതിയെ തുടര്‍ന്നുണ്ടായ വിലയിടിവില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലായിരുന്നു കത്ത് . മിനിമം വില ഉയര്‍ത്താന്‍ കേന്ദ്രം സഹായിക്കണമെന്നും റബര്‍ റീ പ്ലാന്റിങ്ങിന് ഹെക്ടറിന് 50,000 രൂപ സാമ്പത്തിക സഹായം നല്‍കണമെന്നും ചെറുകിട , ഇടത്തരം കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ റബര്‍ നയം രൂപീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു . റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫാം , ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം . 2015 - 16 മുതല്‍ നടപ്പാക്കുന്ന റബര്‍ ഉല്‍പാദന ഇന്‍സന്റീവ് പദ്ധതി വഴി ചെറുകിട , ഇടത്തരം റബര്‍ കര്‍ഷകര്‍ക്ക് കിലോഗ്രാമിന് മിനിമം 150 രൂപ ഉറപ്പാക്കുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു . ഇത് 200 രൂപയാക്കി വര്‍ധിപ്പിക്കാനാണു കേന്ദ്രസഹായം തേടിയത് . റബര്‍ ആക്ട് അനുസരിച്ചു താങ്ങുവില ശുപാര്‍ശ നല്‍കേണ്ടതു സംസ്ഥാന സര്‍ക്കാര്‍ അല്ല . താങ്ങുവില പ്രഖ്യാപനം കേന്ദ്രത്തിന്റെ അധികാരത്തില്‍പ്പെട്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു .
| false |
മഹാരാഷ്ട്ര സംസ്ഥാനത്തിലെ പടിഞ്ഞാറൻ മലനിരകളോട് ചേർന്ന് കിടക്കുന ഒരു മലമ്പ്രദേശമാണ് ഖണ്ടാല . . ലോനാവാലയിൽ നിന്നും 3 കി . മി ദൂരത്തിലാണ് ഖണ്ടാല സ്ഥിതി ചെയ്യുന്നത് . ഖണ്ടാല സ്ഥിതി ചെയ്യുന്നത് ഭോർ ഘാട്ടിന്റെ മുകളിലാണ് . ഈ ഭാഗത്തുകൂടി ധാരാളം റോഡ് , റെയിൽ മാർഗ്ഗങ്ങൾ ഉണ്ട് . മുംബൈ പൂനെ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മാർഗ്ഗമായ എക്പ്രസ്സ് വേ ഇതു വഴി കടന്നുപോകുന്നു . അടുത്ത പ്രധാന നഗരങ്ങളിൽ നിന്ന് പെട്ടെന്ന് എത്തിച്ചേരാവുന്നതു കൊണ്ട് ഖണ്ടാല ഒരു സാഹസിക വിനോദ യാത്രക്ക് പറ്റിയ സ്ഥലമാണ് . പ്രസിദ്ധ ബോളിവുഡ് ഹിന്ദി ചലച്ചിത്രമായ ഗുലാം എന്ന ചിത്രത്തിൽ " ആത്തി ക്യാ ഖണ്ടാല ? " എന്നു തുടങ്ങുന്ന ഒരു ഗാനം അമീർ ഖാൻ പാടി അഭിനയിച്ചത് വളരെ ശ്രദ്ധേയമായിരുന്നു . മുംബൈ-പൂണെ എക്പ്രസ്സ് വേ ഖണ്ടാലയിൽ നിന്ന് ഖണ്ടാല താഴ്വര
| false |
അമ്മ ജീവിതം : സംവാദം തുടരുന്നു അമ്മ ജീവിതം എഴുതാനിരിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യമോര്‍ക്കുക സ്വന്തം അമ്മയെയാവും . ഏതൊരു അമ്മജീവിതവും മഹത്തരമാണ് . എന്നാല്‍ ഏഴു പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് ചിറകിനടിയില്‍ ചേര്‍ത്തുനിര്‍ത്തി , പരുന്തിനും കാക്കയ്ക്കും കൊടുക്കാതെ വളര്‍ത്തി നല്ല നിലയിലെത്തിയ ഒരമ്മ എന്ന നിലയിലാണ് എന്റെ അമ്മ എനിക്ക് മഹതിയാവുന്നത് . പലപ്പോഴായി എഴുതാനിരുന്നിട്ടും കണ്ണുനീര്‍ തടകെട്ടി കാഴ്ച മറച്ച് എഴുത്ത് മതിയാക്കിപ്പോയതുകൊണ്ട് ഇപ്പോഴും എനിക്കുറപ്പില്ല ഞാനിത് മുഴുമിപ്പിക്കുമെന്ന് . അമ്മ ഒന്നുറക്കെ ചിരിച്ചോ കരഞ്ഞോ കണ്ടിട്ടില്ല . 45 വയസുള്ള ഒരു വിധവ ജോലിസ്ഥലത്തും പൊതുഇടങ്ങളിലും എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടാവും എന്നത് അന്നെനിക്ക് ഊഹിക്കാനാവുമായിരുന്നില്ല . രാവിലെ ഏഴുമണിയാവുമ്പോള്‍ ബ്ലൗസിനുപിന്നില്‍ തലമുടിയുടെ ഈറനുമായി ബസ് സ്റ്റാന്റിലേക്ക് വേഗത്തില്‍ നടന്നുപോയിരുന്ന ആളുടെ മനസ്സില്‍ ഓരോ മകളുടെ ഭാവിയും ചോദ്യചിഹ്നം പോലെ നിന്നിട്ടുണ്ടാവും . നടന്നുതളര്‍ന്നപ്പോഴൊക്കെ തോളിലെ ഉത്തരവാദിത്വച്ചുമട് അങ്ങനെ തളര്‍ന്നിരിക്കാന്‍ നേരമില്ലെന്ന് ഓര്‍മ്മിച്ചിട്ടുണ്ടാവും . ചിരിക്കാന്‍ പോലും മറന്ന് പിന്നെയും ആഞ്ഞു നടന്നുകാണും , പിന്നെയുമെത്രയോ വര്‍ഷങ്ങള്‍ . എല്ലാ ചുമതലകളുമൊഴിഞ്ഞ് സ്വസ്ഥമായി വീട്ടിലിരിക്കുമ്പോഴേക്കും വാതം അമ്മയുടെ ചലനസ്വാതന്ത്ര്യത്തിന് വിലങ്ങായി . എന്നാലും തനിയെ കുഴമ്പിട്ടും കഷായം കുടിച്ചും ഭര്‍തൃഗൃഹങ്ങളില്‍ കഴിയുന്ന മക്കളെ ആശ്രയിക്കാതെ തനിച്ചു ജീവിച്ചു ആ അഭിമാനി . സ്വസ്ഥമായി വീട്ടിലിരിക്കുമ്പോഴേക്കും വാതം അമ്മയുടെ ചലനസ്വാതന്ത്ര്യത്തിന് വിലങ്ങായി . എഴുപത്തഞ്ചാമത്തെ വയസില്‍ കരിന്തേളുകള്‍ ഗര്‍ഭപാത്രത്തെ മുഴുവനായും കാര്‍ന്നുതിന്നുവെന്ന് അറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു . എന്നാലും കേവലരായ മനുഷ്യരാല്‍ കഴിയുന്നത് ചെയ്യാന്‍ , കുറച്ചുകൂടി ഈ ഭൂമിയില്‍ കാണാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ആദ്യമായി കത്തി വെക്കേണ്ടിവന്നു ആ ദേഹത്ത് . മുറിച്ചുനീക്കുന്നത് ആവശ്യമില്ലാത്ത വസ്തുവാണെന്ന് പറഞ്ഞാണ് ശസ്ത്രക്രിയക്ക് കയറ്റിയതെങ്കിലും അനസ്‌തേഷ്യയുടെ വീര്യം കുറഞ്ഞുണര്‍ന്ന അമ്മയുടെ ഓര്‍മ്മകള്‍ പാതിയും ബോധത്തോടൊപ്പം മറഞ്ഞുകിടന്നു . അടിവയറ്റിലെ മുറിവിന്റെ കെട്ടില്‍ തടവി അമ്മ അസ്വസ്ഥയായി … അടുത്തിരുന്ന മക്കളോടൊക്കെ അന്യരോടെന്നപോലെ , വയര്‍ കീറിയെടുത്ത കുഞ്ഞിനെ തിരക്കി . എന്തുത്തരം പറയണമെന്നറിയാതെ പകച്ചും തിരശീലയുടെ മറവില്‍ നിന്ന് തേങ്ങിക്കരഞ്ഞും കടന്നുപോയ നാളുകളായിരുന്നു ഞങ്ങള്‍ക്കൊക്കെ . മരുന്നിന്റെ വീര്യം കുറയുംതോറും പതിയെ ബോധത്തിലേക്ക് തിരികെ വന്നെങ്കിലും ആ ഓര്‍മ്മപുസ്തകത്തിന്റെ താളുകള്‍ എവിടെയൊക്കെയോ മഷി പടര്‍ന്ന് വായിച്ചെടുക്കാനാവാത്തവണ്ണം അവ്യക്തമായിക്കഴിഞ്ഞിരുന്നു . നമ്മള്‍ പറഞ്ഞുകൊടുക്കുന്നവ അവിടെ എഴുതിച്ചേര്‍ക്കാന്‍ ശ്രമിക്കുമെങ്കിലും കണ്ണികളകന്നപോലെ പലയിടത്തും ചേര്‍ക്കാനാവാതെ അമ്മ കുഴഞ്ഞു . ചിലപ്പോള്‍ വളരെ പഴയ കാര്യങ്ങള്‍ മാത്രം തെളിഞ്ഞുവന്നു . ചിലപ്പോള്‍ വര്‍ത്തമാനവും . അതുവരെ സ്വരുക്കൂട്ടിയ ധൈര്യമെല്ലാം ചോര്‍ന്ന് ആരുടെയൊക്കെയോ സഹായത്തോടെ മാത്രം ജീവിക്കുന്നുവെന്ന തോന്നലാവണം എല്ലാവരോടും ദേഷ്യവും നിസ്സഹായതയുടെ ഈര്‍ഷ്യയും അമ്മയിലുണ്ടാക്കിയത് . തന്നെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ശരീരം മുഴുവന്‍ പടര്‍ന്നുവെന്ന് അമ്മ അറിഞ്ഞില്ല . തന്നെ കാര്‍ന്നുതിന്നുന്ന കരിന്തേളുകള്‍ ശരീരം മുഴുവന്‍ പടര്‍ന്നുവെന്ന് അമ്മ അറിഞ്ഞില്ല . ആരും പറഞ്ഞതുമില്ല . ഇനിയും വേദനിപ്പിച്ചു കിടത്തരുതേ എന്നുമാത്രം പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ . വന്നും പോയുമിരിക്കുന്ന ഓര്‍മ്മകളോട് കലഹിച്ചും ആരെയൊക്കെയോ പഴിച്ചും ഇടക്ക് കൊച്ചുകുഞ്ഞിനെപ്പോലെ വാവിട്ടുകരഞ്ഞും കിടന്നത് ആരുടെ മുന്നിലും തലകുനിക്കാത്ത ധൈര്യവതിയായ ഞങ്ങളുടെ അമ്മയാണെന്ന് മനസിനെ വിശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും പാടുപെട്ടു . അമ്മ ഞങ്ങളെ ഒരുപാട് ലാളിച്ചു വളര്‍ത്തിയിട്ടില്ല . കുറച്ചെങ്കിലും അതൊക്കെ അനുഭവിച്ചത് ഏറ്റവും ഇളയവളായ ഞാനാവും . ഇക്കിളിയിട്ടു ചിരിപ്പിക്കുമ്പോള്‍ കുലുങ്ങുന്ന വയറും കവിളും പിടിച്ചമര്‍ത്തി ഉമ്മവെക്കലും നെഞ്ചില്‍ മുഖം ചേര്‍ക്കലുമൊക്കെ അമ്മയുടെ ഒഴുകിപ്പോവുന്ന ഓര്‍മ്മകളെ തിരികെ പിടിക്കാനുള്ള ചൂണ്ടകളാക്കി ഞങ്ങള്‍ അവസാനകാലത്ത് . സര്‍ജറി കഴിഞ്ഞ് ആറുമാസം കൂടി വീല്‍ ചെയറിലും കിടക്കയിലുമായി പരിഭവവും കരച്ചിലും കൊച്ചുകുഞ്ഞിന്റെ മനസുമായി അമ്മ കഴിച്ചുകൂട്ടി . കുറഞ്ഞുവരുന്ന കാഴ്ചയെ ചൊല്ലി വേവലാതി പെട്ടപ്പോള്‍ രോഗം മുകളിലേക്ക് കയറിയത് വേദനയോടെ ഞങ്ങളറിഞ്ഞു . ബോധത്തിലും അബോധത്തിലും മക്കളെയോര്‍ത്ത് ആധികൊണ്ട ആ പാവത്തിനെ ഇനിയും കിടത്തേണ്ടെന്ന് മുകളിലിരുന്ന് വര്‍ഷങ്ങള്‍ക്കുമുമ്പേ തനിച്ചാക്കിപ്പോയയാളും തീരുമാനിച്ചുകാണും ; കൊണ്ടുപോയി . സ്വാതി ശശിധരന്‍ : ' അമ്മ ജീവിത'ത്തിന്റെ വില ഇപ്പോള്‍ എനിക്കറിയാം , അതിനു നല്‍കേണ്ട വിലയും ! ആയിശ സന : ഇങ്ങനെയുമുണ്ട് അമ്മമാര്‍ ; ആശ്രയമറ്റ വിങ്ങലുകള്‍ ! ശ്രുതി രാജേഷ് : സ്വപ്നങ്ങള്‍ പൂട്ടിവെക്കാനുള്ള ചങ്ങലയല്ല അമ്മജീവിതം എം അബ്ദുല്‍ റഷീദ് : അമ്മമാരേ , ഈ ഉത്തരവാദിത്ത ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ് ? റാഷിദ് സുല്‍ത്താന്‍ : അമ്മമാരുടെ ഇരട്ടത്താപ്പുകള്‍ ദീപ നാരായണന്‍ : അടഞ്ഞുപോവേണ്ടതല്ല അമ്മജീവിതം അഞ്ജു ആന്റണി : ചിറകു മുളയ്ക്കുംവരെ മക്കളെ ചിറകിനടിയില്‍ കാത്തുവയ്ക്കണം അനശ്വര കൊരട്ടി സ്വരൂപം : ഒറ്റയ്ക്ക് പറക്കാന്‍ വിട്ടൊരമ്മ ! ബിലു പത്മിനി നാരായണന്‍ : അമ്മയാവാന്‍ അകത്തമ്മയാവണ്ട നിഷാ സൈനു : അമ്മയ്ക്ക് പകരമാകുമോ മറ്റാരെങ്കിലും? കൊച്ചു ത്രേസ്യ : കുടുംബവും ഒരു ടീം വര്‍ക്ക് ! ധനുഷ പ്രശോഭ് : രണ്ടു അമ്മമാര്‍ , അവരുടെ മക്കള്‍ ഷീബാ വിലാസിനി : അമ്മമാരേ , നിങ്ങളും മാറി തുടങ്ങണം ! നിഷ മഞ്‌ജേഷ് : ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍ ! .
| false |
ഈര്‍പ്പമുള്ള കാലാവസ്ഥയാണ് വാഴക്കൃഷിക്ക് അനുയോജ്യമായി കാണപ്പെടുന്നത് . ഞാലിപ്പൂവന്‍ , മൊന്തന്‍ , റോബസ്റ്റ , ചെങ്കദളി , പാളയംകോടന്‍ , കദളി , കര്‍പ്പൂരവള്ളി എന്നിവ നമ്മള്‍ സാധാരണയായി കൃഷി ചെയ്യുന്ന വാഴകളാണ് . കേരത്തില്‍ കൃഷി ചെയ്യുന്ന പ്രധാന നേന്ത്രവാഴ ഇനങ്ങളാണ് മഞ്ചേരി നേന്ത്രന്‍ , കരുളായി , ചെങ്ങാലിക്കോടന്‍ , സ്വര്‍ണമുഖി , കാളിയേത്തന്‍ , ആറ്റുനേന്ത്രന്‍ , ചെങ്ങാലിക്കോടന്‍ , സ്വര്‍ണമുഖി എന്നിവ . നനയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നവര്‍ മാത്രമേ നേന്ത്രവാഴ കൃഷി ചെയ്യാവൂ . നേന്ത്രവാഴ കൃഷി ചെയ്യുന്ന വിധം ' നേന്ത്രവാഴ കൃഷി ചെയ്യുമ്പോള്‍ രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം . ഒരടി മേല്‍മണ്ണ് കുഴിയില്‍ തിരിച്ചിട്ട് 200 ഗ്രാം കുമ്മായവും ചേര്‍ത്ത് ഇളക്കി കരിയിലകളിട്ട് രണ്ടാഴ്ച വെക്കണം . ' കൊല്ലം ചാത്തന്നൂര്‍ കൃഷി ഓഫീസിലെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ പ്രമോദ് മാധവന്‍ നേന്ത്രവാഴയുടെ കൃഷിരീതി വിശദമാക്കുന്നു . ' ഒരു കയ്യില്‍ കൊള്ളുന്ന വലിപ്പമുള്ള ഒന്നരക്കിലോഗ്രാം ഭാരമുള്ള വാഴക്കന്നുകള്‍ നന്നായി വൃത്തിയാക്കി 100 ഡിഗ്രി തിളച്ച വെള്ളത്തില്‍ ഇരുപത് സെക്കന്റ് മുക്കി വെക്കണം . അത് ആറിയ ശേഷം പച്ചച്ചാണകവും ചാരവും ചേര്‍ന്ന കുഴമ്പില്‍ മുക്കി 4 ദിവസം വെയിലില്‍ ഉണക്കി സൂക്ഷിക്കാം . 10 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും കാല്‍ക്കിലോ വീതം എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് കന്ന് നന്നായി ചവിട്ടി ഉറപ്പിച്ച് കരിയിലയിട്ട് മൂടാം . ' പ്രമോദ് മാധവന്‍ വ്യക്തമാക്കുന്നു . 10 ഗ്രാം വന്‍പയര്‍ തടത്തിന് ചുറ്റുമായി വിതച്ച് 35 ദിവസം കഴിയുമ്പോള്‍ പറിച്ച് തടത്തില്‍ തന്നെയിട്ട് പച്ചച്ചാണകം കലക്കിയൊഴിക്കാം . കുലച്ചു കഴിഞ്ഞാല്‍ കൂമ്പ് ഒടിച്ചു കഴിഞ്ഞ് അവസാന വളം ചേര്‍ക്കാവുന്നതാണ് . വളം ചേര്‍ക്കുന്നത് ആറ് തവണകളായാണ് . ആകെ 415 ഗ്രാം യൂറിയ , 575 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് , 600 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കാം . രാസവളം പ്രയോഗിക്കുന്നതിന് മുമ്പ് 100 ഗ്രാം വീതം ഡോളമൈറ്റ് തടത്തില്‍ വിതറി ചേര്‍ക്കാം . ' വാഴ കുലച്ച് അവസാന പടല വിരിഞ്ഞു കഴിഞ്ഞാല്‍ ഉടനെ കൂമ്പ് ഒടിക്കണം . കുല വന്ന് രണ്ടാഴ്ച കഴിഞ്ഞാലും ഒരു മാസം കഴിഞ്ഞാലും ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം പൊട്ടാസ്യം സള്‍ഫേറ്റ് കലക്കി കുലയിലും അവസാനം വന്ന ഇലകളിലും തളിച്ചുകൊടുക്കണം . കുലയ്ക്ക് നല്ല നിറവും തൂക്കവും ലഭിക്കാന്‍ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക് കവറോ തുണിസഞ്ചിയോ ചാക്കോ ഉണങ്ങിയ ഇലകളോ ഉപയോഗിച്ച് പൊതിയാം ' വാഴയെ പരിചരിക്കുന്ന വിധമാണ് പ്രമോദ് വ്യക്തമാക്കുന്നത് . കുല വന്ന് കഴിഞ്ഞാലും വാഴയെ ശരിയായ രീതിയില്‍ പരിചരിക്കണം . വശങ്ങളില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ ചവിട്ടി ഒടിച്ചിടണം . തടതുരപ്പന്‍ പുഴുവിന്റെ ആക്രമണമാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് . ' കന്ന് നട്ടുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞാല്‍ വാഴ ഒന്നിന് 3 രൂപ നിരക്കില്‍ പ്രീമിയം അടച്ച് കൃഷിഭവനില്‍ ഇന്‍ഷൂര്‍ ചെയ്യണം . കുലച്ച് കഴിഞ്ഞ് പ്രകൃതി ക്ഷോഭത്തില്‍ വാഴ നശിക്കുകയാണെങ്കില്‍ കുലയൊന്നിന് 300 രൂപ ഏത്തവാഴയ്ക്ക് നഷ്ടപരിഹാരം ലഭിക്കും . ' പ്രമോദ് പറയുന്നു . നവംബര്‍ രണ്ടാമത്തെ ആഴ്ചയോടെയാണ് അടുത്ത ഓണത്തിനുള്ള വാഴക്കൃഷി തുടങ്ങുന്നത് . ഒരുമിച്ച് വാഴ കുലയ്ക്കാന്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ ചില വഴികള്‍ പ്രമോദ് സൂചിപ്പിക്കുന്നു . 1 . ഓരേ ബാച്ചില്‍പ്പെട്ട ഒരേ വലിപ്പമുള്ള ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ നട്ടാല്‍ ഒരുമിച്ച് കുലയ്ക്കും 2 . വാഴക്കന്ന് നടാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരേ വലിപ്പമുള്ള കന്നുകള്‍ ഒരേ പ്രായത്തിലുള്ളത് എടുക്കുക . 3 . വലിപ്പത്തിന്റെ അടിസ്ഥാനത്തിലും വാഴക്കന്നുകള്‍ നാടം . ഇടത്തരം വലിപ്പമുള്ളവ , അതിന് മുകളില്‍ വലിപ്പമുള്ളവ , അതിന് താഴെ വലിപ്പമുള്ളവ എന്നിങ്ങനെ ഓരേ രീതിയില്‍ ഒരേ വരിയില്‍ നട്ടാല്‍ ഒരേ സമയത്ത് കുലയ്ക്കും . 4 . മാണപ്പുഴു മുട്ടകളെയും നിമാവിരകളെയും നശിപ്പിക്കാന്‍ നന്നായി ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ നന്നായി തിളയക്കുന്ന വെള്ളത്തില്‍ ഇരുപത് സെക്കന്റ് അല്ലെങ്കില്‍ പകുതി തിളച്ച് വെള്ളത്തില്ഡ 20 - 25 മിനിറ്റ് മുക്കിവെച്ച ശേഷം നടാം 5 . അടിവളമായി 10 കിലോജൈവവളവും ഓരോ നാലിലയ്ക്കും ഒന്ന് എന്ന രീതിയില്‍ നൈട്രജന്‍-ഫോസ്ഫറസ്-പൊട്ടാസ്യം വളപ്രയോഗത്തിലൂടെയും വാഴയ്ക്ക് കൂമ്പ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം . 22 , 2019 , 5:35 .
| false |
കൗമുദിയുടെ ത്യാഗം കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനും പെരളശ്ശേരിയ്ക്കും ഇടയിലുള്ള കാടാച്ചിറ എന്ന ഗ്രാമത്തിലെ ഉദയപുരം എന്ന വീട്ടിലെ കൗമുദി ടീച്ചർ ദേശീയ തലത്തിൽ അറിയപ്പെട്ടത് ഗാന്ധിജി എഴുതിയ ലേഖനങ്ങളിലൂടെയാണ് . ഹരിജൻ മാസികയിലും മറ്റ് പലയിടങ്ങളിലും കൗമുദി കി ത്യാഗ് എന്ന പേരിൽ ഗാന്ധിജി തന്നെക്കുറിച്ചെഴുതിയ ലേഖനം പിന്നീട് ഹിന്ദി പാഠപുസ്തകത്തിന്റെ ഭാഗമായപ്പോൾ അത് കുട്ടികളെ പഠിപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു കൗമുദി ടീച്ചർക്ക് . പതിനാറാം വയസിൽ തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ദാനം നൽകി , ഇനി ജീവിതത്തിലൊരിക്കലും ആഭരണങ്ങൾ അണിയുകയില്ല എന്ന പ്രതിജ്ഞയിലൂടെ ത്യാഗത്തിന്റെ അവിശ്വസനീയ മാതൃകയായി അവർ . 1934ൽ ഗാന്ധിജി വടകരയിലെത്തിയപ്പോഴായിരുന്നു കൗമുദി സ്വർണമാലയും കമ്മലും ഊരി നൽകിയത് . ഗാന്ധിയൻ ആദർശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുവാൻ ജീവിതം സമർപ്പിച്ച കൗമുദി ടീച്ചർ മലയാളികളുടെ അഭിമാനമാണ് രാജമണിയുടെ ത്യാഗം പതിനാറാം വയസിൽ തന്റെ മുഴുവൻ ആഭരണങ്ങളും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കായി നൽകിയ മറ്റൊരു വനിതയുടെ കഥയാണ് ഇനി . ഇതൊരു തമിഴ് വനിതയും സംഭവം നടക്കുന്നത് മ്യാൻമാറിൽ വച്ചുമായിരുന്നു . സ്വർണ ഖനി സ്വന്തമായിരുന്ന ഒരു ധനിക കുടുംബത്തിലെ കുട്ടിയായിട്ടു പോലും അതിസാഹികമായ ഒരു ജീവിതം തെരഞ്ഞെടുത്ത രാജമണി 1927ൽ അന്നത്തെ ബർമയുടെ തലസ്ഥാനമായ യാംഗോണിലാണ് ജനിച്ചത് . യാംഗോണിലെ ആ വീട്ടിലും സാക്ഷാൽ മഹാത്മാ ഗാന്ധി സന്ദർശനം നടത്തി . അന്ന് വീട്ടിലുള്ള മുഴുവൻ ആളുകളും ഗാന്ധിജിക്ക് ചുറ്റും കൂടിയപ്പോൾ പൂന്തോട്ടത്തിൽ തോക്ക് കൊണ്ട് പരിശീലനം നടത്തുകയായിരുന്ന പത്തു വയസുകാരിയോട് ഗാന്ധിജി അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ബ്രിട്ടിഷുകാരെ കൊല്ലാൻ പരിശീലിക്കുകയാണെന്നായിരുന്നു മറുപടി . എന്നാൽ അഹിംസയുടെ പാതയിലൂടെയാണ് സമരപോരാട്ടങ്ങൾ നടത്തേണ്ടതെന്ന ഗാന്ധിജിയുടെ ഉപേദശത്തോട്,സ്വന്തം രാജ്യം കൊള്ള ചെയ്യുന്നവരെ വെടി വെക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണു ആ പത്തു വയസുകാരി പ്രതികരിച്ചത് . സ്വർണവും വജ്രവുമടക്കം വലിയൊരു ആഭരണശേഖരം തന്നെ ഇന്ത്യൻ നാഷണൽ ആർമിക്ക് സംഭാവന നൽകിയ പതിനാറുകാരിയെക്കുറിച്ചു കേട്ടപ്പോൾ ആ കുട്ടിയെ കാണാനും , ഒരു ആവേശത്തിന്റെ പുറത്തു ചെയ്തതാണെങ്കിലും അത് തിരിച്ചു കൊടുക്കാനും വേണ്ടി 1944 ൽ സുഭാഷ് ചന്ദ്രബോസ് രാജമണിയുടെ വീട്ടിലെത്തിയപ്പോൾ തന്റെ ഉറച്ച തീരുമാനമാണ് അതെന്നായിരുന്നു മറുപടി . മാത്രമല്ല തന്നെയും സുഹൃത്തുക്കളെയും ഐഎൻഎയിൽ ചേർക്കണമെന്നും അവൾ ആവശ്യപ്പെട്ടു . കുട്ടിയുടെ സംസാരത്തിൽ മതിപ്പ് തോന്നിയ നേതാജി , ലക്ഷ്മി ദേവി പലപ്പോഴും വരികയും പോവുകയും ചെയ്യുമെന്നും എന്നാൽ സരസ്വതി ദേവി എല്ലാ കാലവും കൂടെയുണ്ടാകുമെന്നും പറഞ്ഞു അവളെ സരസ്വതി എന്ന് വിളിക്കുകയും,അവളെയും മറ്റ് നാല് പേരെയും ഐഎൻഎ യിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു . അങ്ങനെ സരസ്വതി രാജമണിയായ ആ കുട്ടി ക്യാപ്റ്റൻ ലക്ഷ്മി നേതൃത്വം നല്കിയ ഝാൻസി റാണി റജിമെന്റിലാണ് പ്രവേശിച്ചത് . നഴ്‌സിംഗിലായിരുന്നു ആദ്യം പരിശീലനം ലഭിച്ചത് . ഒരിക്കൽ ഇന്ത്യക്കാരായ ചിലർ ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഇന്ത്യൻ കലാപകാരികളെക്കുറിച്ചുള്ള വിവരങ്ങൾ പണത്തിനു പകരമായി ചോർത്തി നൽകുന്നത് ശ്രദ്ധയിൽ പെട്ട അവൾ അത് നേതാജിയെ അറിയിക്കുകയുണ്ടായി . സരസ്വതിയെക്കുറിച്ചുള്ള മതിപ്പ് വർദ്ധിച്ച അദ്ദേഹം അതിസാഹസികമായ ഒരു ഉദ്യമം അവളെ ഏൽപ്പിച്ചു . ബ്രിട്ടീഷ് പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിൽ ചാരപ്രവർത്തനം നടത്തി ഐ . എൻ . എ ക്ക് രഹസ്യവിവരങ്ങൾ കൈമാറാനുള്ള ജോലി . ജപ്പാന്റെ പരാജയത്തെ തുടർന്ന് ഐഎൻഎ പിരിച്ചു വിടുന്നത് വരെയുള്ള സരസ്വതിയുടെ പ്രവർത്തനങ്ങൾ പലതും ജീവൻ പണയം വച്ചു കൊണ്ടുള്ളതായിരുന്നു . ആൺ കുട്ടിയുടെ വേഷത്തിൽ മണി എന്ന പേരിൽ ബ്രിട്ടീഷുകാരുടെ വീടുകളിലും പട്ടാള ക്യാമ്പുകളിലും പല ജോലികളും ചെയ്തു കൊണ്ട് രഹസ്യമായി മനസിലാക്കിയ വിവരങ്ങൾ ഐഎൻഎ അംഗങ്ങൾക്ക് നൽകി . ഒരിക്കൽ കൂടെയുണ്ടായിരുന്ന ദുർഗ്ഗ എന്ന കുട്ടിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടിയപ്പോൾ ഒരു നർത്തകിയുടെ വേഷം ധരിച്ചു കൊണ്ട് ബ്രീട്ടീഷ് ക്യാമ്പിലെത്തി അവിടെയുള്ള പട്ടാളക്കാരെ ബോധം കെടുത്തി അവളെ രക്ഷിച്ചു കടത്തിയതും അതിനിടയിൽ കാലിൽ വെടിയേറ്റെങ്കിലും രണ്ടു ദിവസത്തോളം ഒരു മരത്തിനു മുകളിൽ കഴിയുകയും പിന്നീട് രക്ഷപ്പെട്ട് മ്യാൻമറിലെ ഐഎൻഎ ക്യാംപിലേക്ക് സുരക്ഷിതയായി എത്തുകയും ചെയ്തതറിഞ്ഞ നേതാജി സരസ്വതിയെക്കുറിച്ചോർത്ത് ഏറെ അഭിമാനിച്ചു . ഒരു പള്ളിയിൽ കുടുങ്ങിപ്പോയ നൂറ്റമ്പതോളം ജപ്പാൻ പട്ടാളക്കാരെ രക്ഷിച്ച മറ്റൊരു കഥയും പ്രശസ്തമാണ് . സാക്ഷാൽ ജപ്പാൻ ചക്രവർത്തയിൽ നിന്നും അഭിനന്ദനവും മെഡലും ഏറ്റു വാങ്ങിയതും അവരുടെ ജീവിതത്തിലെ മറ്റൊരു പൊൻ തൂവലായിരുന്നു . ഇന്ത്യയുടെ ആദ്യ ചാര വനിത എന്ന് നേതാജി സരസ്വതിയെ വിശേഷിപ്പിച്ചു . ഐഎൻഎയിൽ ലഫ്റ്റനന്റ് പദവിയിലെത്തിയിരുന്ന സരസ്വതിയുടെ കുടുംബമാകട്ടെ തങ്ങളുടെ മ്യാൻമാറിലുള്ള സകല സ്വത്തുക്കളും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കായി ദാനം നൽകി ത്യാഗത്തിന്റെ അത്യുജ്ജ്വല മാതൃക കാണിച്ചു കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത് . തി രുച്ചിറപ്പള്ളിയിൽ നിന്നും പിന്നീട് ചെന്നെയിലേക്ക് മാറിയ സരസ്വതിയുടെ കഥ വായിക്കാനിടയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത മുൻകൈയെടുത്തു കൊണ്ട് താമസിക്കാനൊരു വീടും പെൻഷൻ തുകയും അനുവദിക്കുന്നത് പല കഷ്ടതകളും സഹിച്ചു കൊണ്ടായിരുന്നു സരസ്വതി ജീവിച്ചിരുന്നത് എന്നത് വേദനിപ്പിക്കുന്ന വാർത്തയായിരുന്നു . തന്റെ തുച്ഛമായ പെൻഷൻ തുകയിൽ നിന്നും നല്ലൊരു ശതമാനം 2004 ലെ സുനാമി ബാധിതർക്ക് നൽകിയ വാർത്ത പുറത്തു വന്നപ്പോഴാണ് പിന്നീട് ആ ധീര വനിതയെക്കുറിച്ചു ഇന്നത്തെ തലമുറ കൂടുതൽ മനസിലാക്കിയത് . 2018 ൽ മരണമടയുമ്പോൾ ഇന്ത്യയുടെ ആദ്യ ചാര വനിത എന്നും ഏറ്റവും പ്രായം കുറഞ്ഞ ചാര വനിത എന്നുമുള്ള വിശേഷണങ്ങൾ കരസ്ഥമാക്കിയിരുന്ന സരസ്വതി രാജമണിയെപ്പോലുള്ള ധീര വനിതകളുടെ ജീവിത കഥകൾ അഭിമാനത്തോടെയും , ആവേശത്തോടെയും നമുക്ക് വായിച്ചു പഠിക്കാം .
| false |
പഞ്ചാബ് സംസ്ഥാനത്തെ ലുധിയാന ജില്ലയിലെ ഒരു വില്ലേജാണ് ലമ്മ . ലുധിയാന ജില്ല ആസ്ഥാനത്തുനിന്നും 10 കിലോമീറ്റർ അകലെയാണ് ലമ്മ സ്ഥിതിചെയ്യുന്നത് . ലമ്മ വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ് . ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച് . 2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ലമ്മ ൽ 580 വീടുകൾ ഉണ്ട് . ആകെ ജനസംഖ്യ 3112 ആണ് . ഇതിൽ 1621 പുരുഷന്മാരും 1491 സ്ത്രീകളും ഉൾപ്പെടുന്നു . ലമ്മ ലെ സാക്ഷരതാ നിരക്ക് 71 . 69 ശതമാനമാണ് . ഇത് സംസ്ഥാന ശരാശരിയായ 75 . 84 ലും താഴെയാണ് . ലമ്മ ലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 274 ആണ് . ഇത് ലമ്മ ലെ ആകെ ജനസംഖ്യയുടെ 8 . 8 ശതമാനമാണ് . 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം 984 ആളുകൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു . ഇതിൽ 866 പുരുഷന്മാരും 118 സ്ത്രീകളും ഉണ്ട് . 2011 ലെ കാനേഷുമാരി പ്രകാരം 87 . 09 ശതമാനം ആളുകൾ അവരുടെ ജോലി പ്രധാന വരുമാനമാർഗ്ഗമായി കണക്കാക്കുന്നു എന്നാൽ 25 . 41 ശതമാനം പേർ അവരുടെ ഇപ്പോഴത്തെ ജോലി അടുത്ത 6 മാസത്തേക്കുള്ള താത്കാലിക വരുമാനമായി കാണുന്നു . ലമ്മ ലെ 846 പേരും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നു . 0 പേർ പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവരാണ് .
| false |
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ തൊണ്ണൂറ്റിഒന്നാം അദ്ധ്യായമാണ് ശംസ് . അവതരണം : മക്കയിൽ സൂക്തങ്ങൾ : 15 123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114 ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക .
| false |
2011-ലെ കാൻ ഫെസ്റ്റിവലിൽ മാർച്ചേഡ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട മലയാളത്തിലെ ഏക ഹ്രസ്വചലച്ചിത്രമാണ് ഛായ . പി . വി . അനൂപ് നിർമ്മിച്ച ഈ ചിത്രം വി . കെ . സുഭാഷാണ് സംവിധാനം ചെയ്തിരിക്കുന്നത് . വി . കെ . സുഭാഷ് തന്നെ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ദൈർഘ്യം 29 മിനിറ്റാണ് . ആറാം തരം വിദ്യാർഥിയായ വിപിൻ ബാബുവാണ് ചിത്രത്തിലെ നായക കഥാപാത്രമായ ഉണ്ണിയെ അവതരിപ്പിച്ചത് . ദിവ്യ ദാസ് , പൗളി വത്സൻ , ഹരീഷ് പേരടി , കുഞ്ഞച്ചൻ ഞാറയ്ക്കൽ , കൈലാസ് മാലിപ്പുറം എന്നിവർ മറ്റു കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു . ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലാണ് ചിത്രീകരണം നടത്തിയത് . അകാലത്തിൽ സർപ്പദംശനത്താൽ മരണമടഞ്ഞ പിതാവിന്റെ ചിത്രത്തിനായി അലയുന്ന കുട്ടിയുടെ മോഹങ്ങളാണ് ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം .
| false |
ഷങ്കർ സംവിധാനം ചെയ്ത തമിഴ് പ്രണയ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ഐ . ആസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മാണവും വിതരണവും നിർവഹിച്ചിരിക്കുന്നത് . ശങ്കർ തന്നെ തിരക്കഥ എഴുതിയ ഈ ചിത്രത്തിൽ വിക്രവും , എമി ജാക്‌സണുമാണ് മുഖ്യ വേഷത്തിൽ . എ . ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . 185 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചത് . സുരേഷ് ഗോപി , ഉപൻ പട്ടേൽ തുടങ്ങിയരും ഈ ചലച്ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട് .
| false |
ചിരിക്കാത്ത മുഖങ്ങളാണ് റഷ്യക്കാരുടേത് . അതിനു രണ്ടു കാരണങ്ങൾ കണ്ടെത്തുന്നുണ്ട് പ്രശസ്ത എഴുത്തുകാരൻ സക്കറിയ . ഏഴ് ദശകങ്ങൾ നീണ്ട രഹസ്യപ്പൊലീസ് കമ്മ്യൂണിസം . സാമ്പത്തിക ക്ലേശം . എന്നാൽ ഈയിടെ പുറത്തുവന്ന ഒരു പഠനം പറയുന്നത് നാളെയെക്കുറിച്ചുള്ള തീർപ്പില്ലായ്മയ്ക്കു വിധേയരായ സമൂഹങ്ങളിലെ പൗരൻമാരാണു ചിരിക്കാത്തവർ . അവരിൽ റഷ്യക്കാരുണ്ട് . കുറച്ചു പിന്നിലാണെങ്കിലും ഇന്ത്യക്കാരും . പാർട്ടി പരമാധികാരികൾക്കും പ്രമാണികൾക്കും മാത്രമാണ് കുറച്ചെങ്കിലും നാളെയെക്കുറിച്ചു തീർച്ചയുള്ളത് . മറ്റുള്ളവരെല്ലാം തൊട്ടടുത്ത നിമിഷം പോലും എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിവില്ലാത്ത അനിശ്ചിതത്വത്തിന്റെ വേദനയും അസ്വസ്ഥയും പേറുന്നവർ . അവരെങ്ങനെ ചിരിക്കാൻ . ദശകങ്ങളായി ഇതായിരുന്നു സ്ഥിതിയെങ്കിലും ഇന്നത്തെ റഷ്യൻ യുവതലമുറയുടെ മുഖങ്ങളിൽ വെളിച്ചമുണ്ട് . ചെറുപ്പക്കാർ സ്വന്തം വിധി നിയന്ത്രിക്കുന്നവരായി മാറിയിരിക്കുന്നു . സ്വേഛാധിപതിയാണെങ്കിലും ജനാധിപത്യത്തിന്റെ പ്രലോഭനത്തിൽ ജനങ്ങൾക്കു ജീവിതം നയിക്കാൻ വ്ലാദിമർ പുടിൻ അവകാശം അനുവദിക്കുന്നു . ജനങ്ങൾക്കു സ്വാതന്ത്ര്യമുണ്ട് . അതിന്റെ സന്തോഷവും . രാഷ്ട്രീയ ശത്രുക്കൾ കൊല്ലപ്പെടുന്നുണ്ട് . വേട്ടയാടപ്പെടുന്നുണ്ട് . എങ്കിലും സാധാരണ പൗരൻമാർ അജ്ഞാത കുറ്റങ്ങൾ ചുമത്തപ്പെട്ട് വീട്ടിൽനിന്നു വിളിച്ചിറക്കപ്പെടുന്നില്ല . അവർ മടങ്ങിവരാതിരിക്കുന്നില്ല . അതുതന്നെ മാറ്റമാണ് . സ്വേഛാധിപതിയായ പുടിന്റെ വിജയം . റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ രക്തക്കൊതിയും ഒരു പഴങ്കഥയായി മാറിയെന്ന പ്രതീതി ജനിപ്പിക്കാൻ പുടിന് കഴിഞ്ഞിരിക്കുന്നു . റഷ്യയെക്കുറിച്ച് യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന ഈ നിരീക്ഷണങ്ങളുടെ കരുത്താണ് സക്കറിയുടെ സൈബീരിയൻ ഡയറി വായിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് . അലാസ്ക ദിനങ്ങളുടെ വിവരണം ഒരു കഥ പോലെ രസം പിടിച്ചും ചരിത്ര വിദ്യാർഥിയുടെ കൗതുകത്തോടെയും പിന്തുടരാൻ പ്രേരിപ്പിക്കുന്നതും . യാത്രാവിവരണങ്ങൾ ഹരം പിടിച്ചിരുന്ന് , ആവേശത്തോടെ വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക് . തൊട്ടടുത്ത സ്ഥലം പോലും അകലെയായിരുന്നു കാലം . ഗതാഗത , വാർത്താവിനിമയ സംവിധാനങ്ങൾ പുരോഗതി പ്രാപിക്കാതിരുന്ന കാലം . എന്നാൽ പുതിയ കാലത്ത് , ലോകവും ഗോളാന്തര ലോകങ്ങളും അവയുടെ അനുഭവങ്ങളും വാക്കുകളായും ദൃശ്യങ്ങളായും ഓരോരുത്തരുടെയും ഫോണിൽ ഒരു വിരൽസ്പർശം അകലത്തിലുണ്ട് . എന്നാൽ യാത്രാ വിവരണങ്ങളുടെ കാലം കഴിഞ്ഞിട്ടുമില്ല . അതിനുകാരണം , അറിവും ബോധവും ഭാവനയും വിവേചനശക്തിയുമുള്ള എഴുത്തുകാരൻ അവർ കാണുന്ന കാഴ്ചകൾ അവരുടേതായ വാക്കുകളിൽ അവതരിപ്പിക്കുന്നു എന്നതാണ് . എന്നാൽ അതിനു കഴിയന്നതു ചുരുക്കംപേർക്കു മാത്രമാണ് . അവരിൽ ഒരാളാണ് സക്കറിയ . സ്വന്തം വാക്കുകളിലൂടെയും ചരിത്ര–രാഷ്ട്രീയ–സമീപനങ്ങളിലൂടെയും കണ്ട കാഴ്ചകൾക്ക് ഒരു പുതിയ വർണന സൃഷ്ടിക്കുകയാണ് പുതിയ പുസ്തകത്തിലൂടെ സക്കറിയ . ചരിത്രം പരാമർശിക്കുമ്പോഴും വിരസമാകുന്നില്ല . യാഥാർഥ്യങ്ങൾ അവതരിപ്പിക്കുമ്പോഴും അവയിൽ ഉൾക്കാഴ്ചയുടെ സ്പർശമുണ്ട് . എഴുത്തിന്റെ തനതായ സക്കറിയൻ മാജിക് കൂടി ചേരുമ്പോൾ ഈ യാത്രാ വിവരണങ്ങൾ അദ്ദേഹത്തിന്റെ മഹത്തായ പുസ്തകങ്ങളോട് കിടപിടിക്കുന്നവയാകുന്നു . 1988–ൽ സക്കറിയ മോസ്കോ സന്ദർശിച്ചിരുന്നു . 30 വർഷത്തിനുശേഷമാണ് ഇപ്പോഴത്തെ യാത്ര . മൂന്നു പതിറ്റാണ്ടിനിടെ സംഭവിച്ചതെല്ലാം ചരിത്രം . ഒരിക്കൽ സങ്കൽപിക്കുകപോലും ചെയ്യാൻ ധൈര്യമില്ലാതിരുന്ന വന്യ സ്വപ്നങ്ങളുടെ സാക്ഷാത്കാരം . ആദ്യ സന്ദർശനത്തിൽ സക്കറിയ സാക്ഷിയായത് ഗോർബച്ചോവിന്റെ കാലത്തിനാണ് . ഗ്ലാസ്നോസ്തിന്റെയും പെരിസ്ട്രോയിക്കയുടെയും കാലത്തിന് . അന്നു മോസ്കോ വിമാനത്താവളത്തിലെ ടോയ്‍ലറ്റിൽ ടിഷ്യൂ പേപ്പറിനു പകരം ടെലിഫോൺ ഡയറക്ടറിയുടെ താളുകളാണു നൂലിൽ കെട്ടി തൂക്കിയിട്ടിരുന്നത് . മദ്യക്കടകളുടെ മുൻപിൻ പോലും അന്നു നീളത്തിലുള്ള ക്യൂ കാണാമായിരുന്നു . സോവിയറ്റ് സോഷ്യലിസത്തിന്റെ നിഷ്ഠുരതകളെ അങ്ങനെയൊക്കെയാണ് അന്നു റഷ്യക്കാർ അതിജീവിച്ചിരുന്നത് . സാധാരണ മനുഷ്യർ പോലും പേടിച്ചുവിറയ്ക്കുന്ന യന്ത്രപ്പാവകളായിരുന്നു അന്ന് . ഇന്ന് പുടിനും കൂട്ടുകാരായ വ്യവസായി പ്രഭുക്കൻമാരും അതിഭീമമായ സാമ്പത്തിക സാമ്രാജ്യങ്ങളുടെ ഉടമകളാണ് . എന്നാലവർ ജനങ്ങളുടെ കീശയിൽ കൈയിട്ടല്ല അഴിമതി നടത്തുന്നത് . അവർക്കൊരു അധോലോകമുണ്ട് . അതാണവരുടെ വിജയരഹസ്യം . വ്യവസായങ്ങളും ഭരണകൂടങ്ങളും കൈകോർത്തു പിടിച്ചു വളരുന്നതു ചരിത്രത്തിലെ പതിവുകളിലൊന്നാണെന്നു ചുരുക്കം . സക്കറിയ പറയുന്നു : ഇന്ത്യക്കാരനായ നാം ഒട്ടും അത്ഭുതപ്പെടേണ്ടതില്ല . സൈബീരിയൻ ഡയറിയിൽ ചരിത്രത്തിന്റെ നാൾവഴികളിലൂടെയാണ് സക്കറിയ വർത്തമാനത്തിൽ എത്തുന്നതെങ്കിൽ അലാസ്ക ഒരു സ്പ്നഭൂമി പോലെ വായനക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വിവരണത്തിന്റെ ശക്തിയിൽ . രണ്ടു യാത്രകളും യാത്രകളായിരിക്കുമ്പോൾ തന്നെ കഥകളുമാണ് . വർത്തമാനമാണ് . ലോകത്തിന്റെയും നമ്മുടെയും ഭാവിയുമാണ് . സൈബീരിയൻ ഡയറിയുടെ അവസാന വരികളായി സക്കറിയ രേഖപ്പെടുത്തുന്നത് എവിടെയുമുള്ള മനുഷ്യവസ്ഥയുടെ ദുരന്തമാണ് . അന്തിമ വിശകലനത്തിൽ മനുഷ്യചരിത്രത്തിന്റെ വിധി എല്ലാ ദേശങ്ങളിലും നിഷ്ഠുരമാണ് . രക്തമാണ് അതിന്റെ ഇന്ധനം . അധികാരമാണ് അതിന്റെ ഹൃദയശൂന്യ സാരഥി .
| false |
തെർമോപ്ലാസ്റ്റിക് , തെർമോസെറ്റ് , ഫൈബർ , ഇലാസ്റ്റോമർ , എമൾഷൻ പെയിൻറ് , പശ , ഹൈഡ്രോജെൽ എന്നിങ്ങനെ നിരവധി രൂപങ്ങളിൽ അക്രിലിക് പോളിമറുകൾ നമുക്ക് പ്രയോജനപ്പെടുന്നു . പോളി മീഥൈൽ മീഥാക്രിലേറ്റ് ആണ് ഈ വിഭാഗത്തിലെ മുഖ്യ പോളിമർ . പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു . സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു . ആദ്യമായി വിപണിയിലെത്തിയ പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ് . മിക്ക അക്രിലിക് കൂട്ടുകളും താപം ഉപയോഗിച്ചല്ല രാസത്വരകങ്ങളുപയോഗിച്ച് , പരിസര താപമാനത്തിൽ തന്നെയാണ് രൂപപ്പെടുത്തിയെടുക്കാറ് . ഉദാഹരണത്തിന് ഭാഗികമായി പോളിമറീകരിച്ച പോളിമീഥൈൽ മിഥാക്രിലേറ്റ് , ക്രോസ് ലിങ്കർ , , രാസത്വരകങ്ങൾ മറ്റു ചേരുവകൾ എന്നിവ മീഥൈൽ മിഥാക്രിലേറ്റ് ഏകകുമായി കൂട്ടി കലർത്തി കുഴച്ചെടുക്കുന്നു . ഈ മിശ്രിതം ഒടിഞ്ഞ എല്ലുകൾ യഥാസ്ഥാനത്ത് കൂട്ടി യോജിപ്പിച്ച് ഉറപ്പിക്കാനുളള ബോൺ സിമൻറ് ആയി ഉപയോഗപ്പെടുന്നു . ഏതാണ്ട് ഇതേ വിധത്തിലുളള മിശ്രിതം തന്നെയാണ് ദന്തവൈദ്യൻ മോണയുടെ അളവും ആകൃതിയും കൃത്യമായി രേഖപ്പെടുത്താനുപയോഗിക്കുന്നത് . പോളി അക്രിലോനൈട്രൈൽ ആണ് പൊതുവെ അക്രിലിക് ഫൈബർ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് . പോളി ബ്യൂട്ടൈൽ അക്രിലേറ്റും കോപോളിമറുകളുമാണ് ഈ വിഭാഗത്തിൽ നാനാവിധം അക്രിലിക് എമൾഷൻ പെയിൻറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് . . , സയനോ അക്രിലേറ്റ് പശകൾ സാങ്കേതികമായി വളരെ വിശേഷപ്പെട്ടവയാണ് ഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ . വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു . ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു . , ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ് . ജൈവരസായനപരീക്ഷണശാലകളിൽ പോളി അക്രിലമൈഡ് ഹൈഡ്രോജെൽ വളരെ ഉപയോഗപ്രദമായ പദാർത്ഥമാണ് . പ്രോട്ടീനുകൾ വേർപെടുത്തിയെടുക്കാനും , ശുദ്ധീകരിക്കാനുമായും മറ്റും പോളി അക്രിലമൈഡ് ഹൈഡ്രോജെൽ ഇലക്ട്രോഫോറസിസ് അത്യന്താപേക്ഷിതമാണ് .
| false |
സി . എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ സിൽവർ ചെയർ . ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ നാലാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് ആറാമത്തെയും പുസ്തകമാണിത് . 1951-ൽ എഴുതപ്പെട്ട ഇത് 1953-ലാണ് പ്രസിദ്ധീകരിച്ചത് . പരമ്പരയിൽ പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്ത രണ്ട് നോവലുകളിൽ ഒന്നാണ് ഇത് .
| false |
ഉച്ച വെയിലിന്റെ തീക്ഷ്ണത അപ്പാടെ ആ യാത്രയിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു . ആ യാത്ര ഏറെ നാളായി പ്ലാൻ ചെയ്തഒന്നുമായിരുന്നില്ല , പെട്ടെന്നൊരു ദിവസം ഒരു പോക്ക് പോകാനുള്ള തോന്നലിൽ നിന്നും വന്നെത്തിയത് . ഓരോ യാത്രയും ഓരോ അനുഭവങ്ങളാക്കി മാറ്റാൻ ഇഷ്ടമുള്ളത് കൊണ്ടും അങ്ങനെയൊരുവൾ കൂടെ ഉള്ളത് കൊണ്ടും ആലോചനകൾക്ക് ഒരുപാട് ദൂരം പിന്നിലേക്ക് സഞ്ചരിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല . പക്ഷെ യാത്രകൾ തരുന്ന ഉന്മാദത്തിനപ്പുറം ഒരു വെയിലും ചൂടും തുളയ്ക്കാത്ത മനസ്സായതുകൊണ്ടു തന്നെ തളർച്ച വെയിലിനു തന്നെയെന്ന് മഞ്ഞ പ്രകാശത്തെ നോക്കി കണ്ണിറുക്കി കാണിച്ച് യാത്ര തുടരും . വിവാഹം കഴിഞ്ഞു 6 വർഷം കഴിഞ്ഞിരുന്നു , പക്ഷെ ആദ്യമായി ഞങ്ങൾ ഇരുവരും മാത്രമുള്ളൊരു യാത്ര ഞങ്ങളെ ഒറ്റയ്ക്ക് വിടാനുള്ള പ്രിയപ്പെട്ടവരുടെ പേടിയുടെ ഒരേയൊരു കാരണം എനിക്ക് സംഭവിച്ച അപകടത്തെ തുടർന്നുണ്ടായ കാലുകളുടെ ചലനശേഷിയുടെ പ്രശ്നമാണ് . സദാ വീൽചെയറിൽ സഞ്ചരിക്കുന്ന ഒരാൾക്ക് കേരളത്തിലെ റോഡുകളിലെ വീൽചെയർ യാത്ര അത്ര മനോഹരമായ അനുഭവമല്ല . കാറിൽ എവിടെയും പകൽ പോകാൻ ബുദ്ധിമുട്ടില്ല , പക്ഷെ രാത്രിയിലെ ഒറ്റയ്ക്കുള്ള യാത്ര സദാചാരത്വം ആവശ്യത്തിലേറെ പേറുന്ന ഒരു സംസ്ഥാനമായതിനാൽ അത്രയധികം അനുവദിക്കപ്പെട്ടുമില്ല . എങ്കിലും എതിർപ്പുകളെയും മറ്റുള്ളവരുടെ ഭയങ്ങളെയും സ്വന്തം ഭീതികളെയും അവഗണിച്ച് ഞങ്ങൾക്ക് ആ യാത്ര പോകേണ്ടിയിരുന്നു . പിന്നീടെത്രയോ ഒറ്റയാത്രകൾക്കുള്ള തുടക്കമെന്നോണം . യാത്ര കാഞ്ഞിരപ്പുഴ ഡാമിലേക്കാണ് . അവിടെ അതിനോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ ഒരു രാത്രിയിലെ അന്തിയുറക്കവും . പ്രിയ സുഹൃത്ത് രാജേഷ് നായരാണ് ഗസ്റ്റ് ഹൗസ് ഒരു ദിവസത്തേക്ക് സംഘടിപ്പിച്ചു തന്നത് . തീര്‍ത്തും ഒരു ഭാര്‍ഗ്ഗവീനിലയം . മാനിക്കയാണ് അവിടുത്തെ മേൽനോട്ടക്കാരൻ . ഈയിടെയായി അവിടെ അതിഥികള്‍ താമസിക്കാന്‍ വരാറില്ലെന്ന് മേല്‍നോട്ടക്കാരനായ മാനിക്ക പറഞ്ഞപ്പോള്‍ കൂടെ ഉള്ളവൾ ഒന്ന് പേടിച്ചു . സൗകര്യക്കുറവാണ് പ്രധാന കാരണം . കൂത്താട്ടുകുളത്ത് നിന്നും പാലക്കാട് കാഞ്ഞിരപ്പുഴയിലെത്തുന്നതുവരെയുള്ള യാത്ര . പൊതുവെ യാത്രകൾ ഞങ്ങൾക്ക് പുതുമയല്ല . ഒറ്റയ്ക്ക് നിരന്തരം കാറിൽ യാത്രകൾ ചെയ്യാറുണ്ട് , പക്ഷെ ഒരു രാത്രി , അപരിചിതമായ കാടിന്റെ ഇരുളിമ , ഒറ്റയ്ക്കാകുന്നതിന്റെ ഭയപ്പാടുകൾക്കിടയിലിരുന്നു സുരക്ഷിതത്വം , പോകുന്ന വഴിക്കൊന്നും ഞങ്ങളെ ഉലച്ചില്ല . പക്ഷെ അവിടെയെത്തി കഴിഞ്ഞപ്പോൾ ഗസ്റ്റ് ഹൗസിന്റെ ഭീകരാന്തരീക്ഷത്തിൽ ഞങ്ങൾ പരസ്പരം നോക്കി . ഞാൻ ചിരിച്ചു . എന്തായാലും നമ്മൾ വന്നില്ലേ … ഇവിടെ ഒന്നും പേടിക്കാനില്ല . അടുത്തെങ്ങും ഭക്ഷണം കിട്ടുന്ന ഒരു കടയില്ല , അതാണ് ഏറ്റവുമധികം വലച്ചത് . എന്തായാലും വളരെ വലിയ മുറികളും വീടിന്‍റെ ചുറ്റും നിറയെ ചെറിയൊരു കാടും . അതൊന്നുമല്ല റിസ്ക് ഫാക്ടര്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ . കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഒരു വശത്തായുള്ള ഈ റെസ്റ്റ് ഹൗസ് റിമോട്ട് ഏരിയ ആണ് . ചുറ്റുമെങ്ങും ആള്‍താമസമില്ല . വാഹന നിയന്ത്രണമുള്ളതിനാല്‍ അതിക്രമിച്ച് ആരും കടക്കില്ല . പക്ഷേ വളരെ വിശാലമായ ആ വലിയ ഭാര്‍ഗ്ഗവീനിലയത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം . സെക്യൂരിറ്റി ഉണ്ടാകുമെന്ന് കരുതി , അതും ഉണ്ടായിരുന്നില്ല . ഭക്ഷണം കിട്ടില്ലെന്നറിഞ്ഞ് രാജേഷ് ഭാര്യ രമ്യയേയും കൂട്ടി വന്നപ്പോള്‍ നല്ല നാടന്‍ ദോശയും സാമ്പാറും ചട്ട്ണിയുംകൊണ്ടു വന്നതു കൊണ്ട് അത്താഴം കുശ്ശാലായി . അവസാനം ഗുഡ് നൈറ്റും പറഞ്ഞ് മാനിക്കയും സ്വന്തം ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങുമ്പോള്‍ വലിയൊരു തുരുത്തില്‍ ഒറ്റപ്പെട്ട് ഞങ്ങളിരുന്നു . പക്ഷേ ജീവിതത്തില്‍ ഇത്ര നാളും കിട്ടാത്തൊരു ആനന്ദമായിരുന്നു അത് . ഒരു ദ്വീപ് പോലെ ഒരിടത്ത് ഒറ്റപ്പെട്ടു പോകുന്ന ആ അവസ്ഥ . ഇംഗ്ലീഷ് സിനിമകളിലെ ഭീതിപ്പെടുത്തുന്ന കണ്ണ് തുറിച്ച പ്രേതങ്ങളുടെ വരവുകൾ ആ വലിയ ബംഗ്ളാവിന്റെ ഓരോ മൂലയിലും പ്രിയപ്പെട്ടവൾ ഭാവനയിൽ കണ്ടു . സപ്രമഞ്ചക്കട്ടിലിന്റെ ഒച്ചകളിൽ ചിതലരിച്ചു പോകുമായിരുന്ന ഒരു വലിയ പ്രേതരാജ്യം ഉണ്ടെന്നു അവൾ വെറുതെ പറഞ്ഞുകൊണ്ടിരുന്നു . " പ്രേതങ്ങളെ പേടിക്കണ്ട . മനുഷ്യരെ പേടിച്ചാൽ മതി . ഞാൻ പറഞ്ഞു . ഒരു കാവൽക്കാരൻ പോലുമില്ലാത്ത ഈ ഭാർഗ്ഗവീനിലയത്തിൽ എന്ത് സംഭവിച്ചാലും പിറ്റേന്ന് വെളിപ്പിന് മാനിക്ക വരുമ്പോൾ മാത്രമേ പുറം ലോകം അറിയൂ . അതുവരെ ഞങ്ങളും അനാഥപ്രേതങ്ങൾ . ഡ്രാക്കുളക്കോട്ടയിലെ കടവാവലുകൾ ഒന്നാകെ പറന്നു പുറത്തേക്കിറങ്ങുന്ന നിമിഷങ്ങളെ ഓർമ്മിപ്പിക്കുന്ന ചിറകടിയൊച്ചകൾ കേൾക്കുന്നത് ബംഗ്ലാവിനുള്ളിലാണോ പുറത്താണോയെന്ന്നിശ്ചയമില്ല . ഭയം അവൾക്കു മാത്രമേ ഉള്ളൂ എന്നത് വെറുതെ തോന്നലായിരുന്നോ എന്നെനിക്ക് സംശയം തോന്നി തുടങ്ങി . എത്തിച്ചേർന്നത് വൈകുന്നേരമായതിനാൽ ഒറ്റ നോട്ടത്തിനുള്ള അവസരമേ ആ പരിസരം തന്നിരുന്നുള്ളൂ , സായാഹ്‌ന സെൽഫികളിൽ ഒന്നിച്ച് നിന്ന ഞങ്ങൾക്ക് പുറകിൽഡാമിന്റെ കാഴ്ചകൾ മാത്രമേ പതിഞ്ഞിരുന്നുമുള്ളൂ . ഇടയ്ക്ക് വെളിച്ചമായി മിന്നാമിനുങ്ങുകൾ മുഖത്തിനരികിലേയ്ക്ക് പറന്നു വരുന്നു . ഒരേ സമയം മിന്നുന്ന സ്നേഹത്തിന്റെ ചൂടിൽ അലഞ്ഞു നടക്കാൻ തോന്നുമ്പോഴും ഇരുട്ടിനെ ഭയം കീഴടക്കുന്നു . ഞങ്ങൾ കിടക്കുന്ന മുറിയുടെ തൊട്ടടുത്ത മുറി ഏറെ നാളുകളായി അടഞ്ഞു കിടക്കുന്നതാണെന്നു മാനിക്ക പറഞ്ഞതോർത്തു . പ്രത്യേകിച്ചൊന്നുമില്ല അവിടെ , മറ്റൊരു കിടപ്പുമുറി . പക്ഷെ കൊളോണിയൽ സംസ്കാരത്തിന്റെ നിർമ്മിതി വിളിച്ചോതുന്ന ബംഗ്ളാവിന്റെ നാലു ചുമരുകൾക്കുള്ളിൽ എന്തൊക്കെയോ വീർപ്പു മുട്ടുന്നുണ്ട് . ചീവീടുകൾ നിലവിളിക്കുന്നത് ഉറപ്പായും പുറത്തു നിന്നാവും . സന്ധ്യ കഴിഞ്ഞപ്പോൾ മുറിയിലേക്ക് കയറുന്നതിനു മുൻപ് കുറ്റിച്ചെടികൾ വളർന്നു പന്തലിച്ചു നിന്ന കെട്ടിടത്തിന്റെ അരികിലേക്ക് പതുക്കെ വീൽ ചെയർ ഉരുട്ടി ചെന്ന് നോക്കുമ്പോൾ ഇരുട്ടിൽ കണ്ണുകൾ തിളങ്ങുന്നത് പോലെ തോന്നി . തോന്നലാകാം . മുറിയ്ക്കുള്ളിൽ കയറണമെങ്കിൽ റാമ്പില്ല , മാനിക്ക പിന്നെ വരാഞ്ഞതിനാൽ സഹായത്തിനും ഒരാളെ വിളിച്ചാൽ കിട്ടാനില്ല . ഒന്നും നോക്കിയില്ല , പ്രിയപ്പെട്ടവൾ പിടിച്ചു വീൽ ചെയറിൽ നിന്നും ഉമ്മറത്തേയ്ക്കും അവിടെ നിന്നും ചെയറിൽ തലയിണ കാൽക്കൽ വച്ച് അതിലിരുന്നു വീണ്ടും കസേരയിലേയ്ക്കും പിടിച്ച് കയറുമ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നി . ഒറ്റയ്ക്കുള്ള ഓരോ യാത്രയും ഊർജ്ജസ്വലമാകുന്നത് ഇങ്ങനെയൊക്കെയാണെന്നു മനസ്സിലാകുന്നുണ്ട് . പിന്നീടെപ്പോഴോ സുഖകരമായ ഒരുറക്കം . അത്യപൂര്‍വമായി കിട്ടിയ ആ നിഗൂഡമായ നിശബ്ദത ശരിക്കും സന്തോഷമായത് . പിറ്റേന്നു രാവിലെ . പ്രഭാതത്തിന്‍റെ കിളിയൊച്ചയും , താഴ്ന്നിറങ്ങി വരുന്ന കോടമഞ്ഞും . താമസിച്ചിരുന്ന ബംഗ്ളാവിന്റെ ചുറ്റും ഒന്ന് വെറുതെ വീൽ ചെയറിൽ ഇറങ്ങി കറങ്ങി നോക്കിയപ്പോഴാണ് എത്ര ഭീകരമായ ഒരു രാത്രിയാണ് ഞങ്ങളെ തൊട്ട് കടന്നു പോയതെന്നറിഞ്ഞത് . അകലേക്ക് നീണ്ടു കിടക്കുന്ന ഡാമിന്റെ നടപ്പാതയിൽ വെയിൽ വീഴാൻ തുടങ്ങുന്നതേയുള്ളൂ . ബംഗ്ളാവിനു ചുറ്റും കൊടും കാട്ടിനുള്ളിൽ നട്ടുച്ചയ്ക്ക് പോലും വെയിൽ വന്നിറങ്ങില്ല . താഴ്ന്നിറങ്ങുന്ന കോടമഞ്ഞു രാത്രിയെ അത്ര തണുപ്പിച്ചില്ലലോ എന്നോർത്തു . മതിലിനരികിലെ അതിർത്തിയിൽ നിന്നും താഴേയ്ക്ക് നോക്കിയാൽ കനം തൂങ്ങിയ കാട് . വലിയ ഒരു സ്ഥലത്തിനുള്ളിലെ മതിൽക്കെട്ടിനുള്ളിൽ ഒരു രാത്രി മുഴുവൻ ഞങ്ങളൊറ്റയ്ക്കായിരുന്നു എന്നോർത്തപ്പോൾ കോടമഞ്ഞിന്റെ തണുപ്പ് തലച്ചോറിനെ തൊട്ടു കടന്നു പോയി . നിറയെ മരങ്ങളുണ്ട് വീടിനു ചുറ്റും , വർഷങ്ങളായി മുറിവേൽക്കാത്ത മരങ്ങൾക്ക് എന്തൊക്കെ പഴയ കഥകൾ പറയാനുണ്ടാകാം ? ബംഗ്ളാവിന്റെ കാട് പിടിച്ച ഭാഗം ഭിത്തി പോലും പായൽ കയറി നിറഞ്ഞു കറുത്തിരുണ്ട് ലോക ഭൂപടങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട് . നോക്കെത്താദൂരത്തോളം ഡാം താങ്ങി നിർത്തുന്ന പുഴയുടെ വേരുകൾ പറന്നു കിടക്കുന്നു . അതിനെ തൊട്ടു കാടിന്റെ ഇരുട്ടും . ഇപ്പോഴും ചീവീടുകൾ നിലവിളിക്കുന്നുണ്ട് . കെട്ടിടത്തിന്റെ മൂലയിലെ കമ്മ്യൂണിസ്റ് പച്ചയുടെ കാടിന്റെ ഓരത്തെവിടെ നിന്നോ നീട്ടി വിളിക്കുന്ന ഈ ജീവിക്ക് നേരം വെളുത്താലും ഉറക്കമില്ല എന്ന് തോന്നി . രാത്രി മുഴുവൻ നിലവിളിച്ച് പേടിപ്പിച്ചതിന്റെ ക്ഷീണം തെല്ലുപോലുമില്ലാതെ പരമാവധി ഒച്ചയിൽ ഹൃദയം പോലും തുളയ്ക്കുന്ന ഒച്ചകൾ . കാട് തുടങ്ങുന്ന ഭാഗത്തെ പേരറിയാത്ത വലിയ മരത്തിൽ വലിയ പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് പോലെ തലകീഴായി തൂങ്ങിക്കിടന്ന വാവലുകളെ അപ്പോൾ മാത്രമാണ് കണ്ടത് . രാത്രിയിലെ ചിറകടിയൊച്ചകൾ കുടുംബമായി ഇവർ വന്നു കയറിയതിന്റെയാകണം . രാത്രിയിലെ സഞ്ചാരികൾ . പകൽ വെളിച്ചത്തിൽ എത്ര നിസ്സാരമായി അവഗണിക്കപ്പെടുന്ന കാഴ്ചകൾ എന്തുകൊണ്ട് ഇരുട്ടിൽ നെഞ്ചിടിപ്പ് കൂട്ടുന്ന ശബ്ദങ്ങളായി മാത്രം പരിണമിക്കുന്നു .
| false |
ക്രൈസ്തവ ദേവാലയങ്ങളുടെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള അലംകൃതങ്ങളായ മറകളാണ് ഐക്കണോസ്റ്റാസിസ് എന്നറിയപ്പെടുന്നത് . ബൈസാന്ത്യൻ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പള്ളികളിലാണ് ഇതു സാധാരണ കാണപ്പെടുന്നത് . ഐക്കണോസ്റ്റാസിസ് സ്ക്രീനുകൾ സാധാരണയായി കല്ലിലും തടിയിലും ലോഹത്തിലും നിർമ്മിക്കാറുണ്ട് . ആരാധനസ്ഥലത്തിനു പിന്നിൽ ദേവലയത്തിലെ പ്രധാന കവാടത്തിനടുത്താണ് ഇത്തരം സ്ക്രീനുകൾ സ്ഥപിക്കുക പതിവ് . റഷ്യയിലും അമേരിക്കയിലും ഇത്തരം സ്ക്രീനുകൾ ധാരാളം കണ്ടുവരുന്നുണ്ട് . ആദ്യകാലങ്ങളിൽ ലളിതമായ വിഭജനതിനോ തത്കാലമറവുകൾക്കോ വേണ്ടിയാണ് ഐക്കണോസ്റ്റാസിസ് സ്ക്രീനുകൾ ഉപയോഗിച്ചിരുന്നത് . ഇത്തരം സ്ക്രീനുകൾ മതസംബന്ധിയായിട്ടുള്ള ശില്പങ്ങളും കൊത്തുപണികളും കൊണ്ടലങ്കരിച്ചിരുന്നു . പൗരസ്ത്യ ഓർത്തഡോക്സ് ദേവാലയങ്ങളിൽ അലങ്കാരത്തിനായും വിഭജനാർഥവും ഇത്തരം സ്ക്രീനുകൾ ഉപയോഗിച്ചിരുന്നു . കാലക്രമേണ സ്തൂപങ്ങൾ കെട്ടി ഉയർത്തി അവയ്ക്കുമധ്യേ ഐക്കണുകൾ ക്രമീകരിച്ച് ഇവയുടെ ഉപയോഗം ക്കൂടുതൽ കാര്യക്ഷമമാക്കി . ദേവാലയങ്ങൾക്കുള്ളിൽ ഏതാണ്ട് മധ്യഭാഗം വരെ പല ഉയരത്തിൽ ഇത്തരം സ്ക്രീനുകൾകൊണ്ട് മറച്ചിരുന്നു . ചിലപള്ളികളിൽ , കൊത്തുപണികൾ കൊണ്ട് അലങ്കരിക്കപ്പെട്ട സ്ക്രീനുകളുടെ മുൻഭാഗത്ത് മുന്നു വാതിലുകൾ ഘടിപ്പിച്ചിരുന്നു . വാതിലുകളുടെ മുൻഭാഗം കമാനങ്ങളും തൊരണങ്ങളും കൊണ്ട് മോടി പിടിപ്പിക്കുകയും പതിവായിരുന്നു . പാശ്ചാത്യ-മധ്യ-പൗരസ്ത്യശൈലികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ക്രൈസ്തവ ദേവാലയങ്ങലിൽ ആൾത്താരയുടെ മുന്നിൽ , രണ്ടു വശങ്ങളിലായി ഓരോ ചെറിയ മുറിയും അവയ്ക്കു മുൻപിൽ യവനികയുടെ ഉപയോഗം നിർവഹിക്കത്തക്കവണ്ണം വച്ചിട്ടുള്ള ഐക്കണോസ്റ്റാസിസുകളും കാണാം . ക്രൈസ്തവ ദേവാലയങ്ങളിൽ സാധാരണ കണ്ടുവരുന്ന പ്രധാന ഐക്കണുകൾ ക്രിസ്തുവിന്റെ വിവിധ അപദാനങ്ങളെ പ്രതിപാദിക്കുന്നവ , വിധികർത്താവായുള്ള ക്രിസ്തുവിന്റെ രാജോചിതമായ രണ്ടാം വരവ് , അന്ത്യ തിരുവത്താഴം തുടങ്ങിയവയാണ് . ഐക്കണുകൾക്ക് വിശ്വവിഖ്യാതമായി തീർന്നിട്ടുള്ള യു . എസ് . എസ് . ആറിൽ ഐക്കണോസ്റ്റാസിസ് സ്ക്രീനുകൾ ഒട്ടുംതന്നെ വിരളമല്ല . അവ ഭീമാകാരങ്ങളും കൊത്തുപണികൾ കൊണ്ട് അലംകൃതങ്ങളും ലോഹ നിർമിതങ്ങളുമാണ് . ഇവയ്ക്കു പുറമേ മറ്റുചില ഐക്കണോസ്റ്റാസിസ് മറകളും നിർമ്മിക്കുക സാധാരണമാണ് . സൈവദൂതന്മാരായ ഗബ്രിയേൽ , മൈക്കൾ എന്നിവരുടെ ഐക്കൺ ചിത്രങ്ങൾ , പന്ത്രണ്ട് അപ്പോസ്തലന്മാർ , പഴയനിയമത്തിലെ പ്രവാചകന്മാർ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങൾ , ദേവാലയങ്ങളിലെ പെരുന്നാൾദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഐക്കണുകൾ തുടങ്ങിയവ ഇത്തരം ഐക്കണൊസ്റ്റാസിസ് സ്ക്രീനുകളിൽ കാണാം . എ . ഡി . 725 - 843 കാലഘട്ടങ്ങളിൽ ആരാധനാസ്ഥലങ്ങളിൽ നടന്ന വിഗ്രഹഭഞ്ജന ശ്രമത്തിന്റെ ഫലമായി ഒട്ടുമുക്കാൽ ചിത്രങ്ങളും ഐക്കണുകളും സ്ക്രീനുകളും നശിച്ചുപോയി . എങ്കിലും ചില കിഴക്കൻ രാജ്യങ്ങളിൽ ഇന്നും ആരാധനാ സംബന്ധമായ പ്രാധാന്യം ഐക്കണുകൾക്ക് നൽകിപ്പോരുന്നുണ്ട് .
| false |
ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ് . റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളത്തിന്റെ പ്രിയ ഗായികയായത് . അമ്മ പാട്ടു പാടി ഇഷ്ടം നേടിയതുപോലെ പാപ്പുവിന്റെ കുസൃതി വിഡിയോകളും ഇവർക്ക് ധാരാളം ആരാധകരെ നേടികൊടുത്തു . പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ എത്തി . ഇപ്പോഴിതാ പാപ്പുവും അമ്മയും ചേർന്നുള്ള ഒരു മനോഹരമായ വിഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത് . ‘ യു മേക്സ് മി ഹാപ്പി ’ എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് പാപ്പുവും അമ്മയും . അമൃത കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുമുണ്ട് . പാപ്പുവിന് കോവിഡ് ആണെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു . എന്നാൽ പാപ്പു പൂർണ ആരോഗ്യവതിയാണെന്നും കോവിഡ് പോസിറ്റീവ് അല്ലെന്നും അറിയിച്ച് പാപ്പുവും അമൃതയുടെ അമ്മയും ഒരു വിഡിയോയിലൂടെ അറിയിച്ചിരുന്നു . അമ്മയ്ക്കൊപ്പമുള്ള അവന്തികയുടെ ഈ വിഡിയോ അതുകൊണ്ടു തന്നെ ആരാധകരും ഏറ്റെടുത്തു . അവന്തികയെ മിടുക്കിക്കുട്ടിയായി കണ്ടതിൽ സന്തോഷമറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുമായി എത്തിയത് .
| false |
മലയാളത്തിലെ ഒരു ഭാഷാശാസ്ത്രവിദഗ്ദ്ധനാണ് നടുവട്ടം ഗോപാലകൃഷ്ണൻ . മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിക്കാൻ വേണ്ടി കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച അടിസ്ഥാന രേഖ തയ്യാറാക്കിയ സമിതിയിലെ അംഗമായിരുന്നു ഇദ്ദേഹം . 1951 ഫെബ്രുവരി 3-ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ടു വില്ലേജിൽ നടുവട്ടംമുറിയിൽ പെരുമ്പള്ളിൽ പരമേശ്വരൻ നായർ , തങ്കമ്മ എന്നിവരുടെ മകനായി ജനിച്ചു . 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ സംസ്‌കാരമുദ്രകൾ എന്ന കൃതിയ്ക്ക് മികച്ച വൈജ്ഞാനികസാഹിത്യ പുരസ്കാരം ലഭിച്ചു . ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
മഹാമാരിയുടെ പരിണിതഫലങ്ങളായി തുടരാന്‍ പോകുന്നത് മാനസിക പ്രശ്‌നങ്ങള്‍ ആയിരിക്കും . പരസ്പരം അകല്‍ച്ചയിലേക്ക് പോകേണ്ടിവരുന്ന ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന ആകുലതകള്‍ ശക്തമായിരിക്കും . ഹസ്തദാനങ്ങളും , അലിംഗനങ്ങളും മറ്റു സാമൂഹിക ദര്‍ശനങ്ങളും വളരെ കരുതലോടെ ചേയ്യേണ്ട പ്രവൃത്തികളായി തീര്‍ന്നു . മാനസിക വ്യാകുലതകള്‍ ഉള്ളവര്‍ , വിഷാദം അനുഭവിക്കുന്നവര്‍ എന്നിവരെല്ലാം പ്രതിസന്ധിയിലാണ് , പുതിയ കൊറോണ വൈറസിനെ ചൈനീസ് വൈറസാണെന്ന് പറയുന്ന പ്രസിഡന്റുമാര്‍ നിലനില്‍ക്കുന്നു , ഏഷ്യന്‍ ജനതകള്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു . മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് --2 നിലനില്‍ക്കുന്നു എന്നുതന്നെ ആര്‍ക്കും ധാരണ ഉണ്ടായിരുന്നില്ല . പക്ഷെ ഇപ്പോള്‍ അത് ഏകദേശം എല്ലാ രാജ്യങ്ങളിലേക്കും പടരുകയും , അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ആള്‍ക്കാരെ രോഗികളാക്കുകയും ചെയ്തിരിക്കുന്നു . സമ്പദ്‌വ്യവസ്ഥ തകര്‍ന്നു , ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകിടംമറിച്ചു . പരസ്പരം എല്ലാവരും അകന്നുനില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി . സമൂഹത്തിന്റെ സ്വാഭാവിക സ്ഥിതിയെ തടസ്സപ്പെടുത്തി . വൈകാതെ അമേരിക്കയില്‍ ഓരോരുത്തരുടെയെങ്കിലും പരിചയത്തില്‍ ഒരു രോഗിയെങ്കിലും ഉണ്ട് എന്ന അവസ്ഥയിലേക്കെത്തിച്ചു . രണ്ടാം ലോക മഹായുദ്ധവും , സെപ്റ്റംബര്‍ 11 ഭീകരാക്രമണവും പോലെ ഈ മഹാമാരി രാജ്യങ്ങളെ പിടിച്ചുകുലുക്കുകയാണ് . ഈ തോതിലുള്ള മഹാമാരി ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു . കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് ആരോഗ്യ വിദഗ്ധര്‍ ഇത്തരമൊരു പ്രശ്‌നത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് എഴുതിയിരുന്നു . ' ഉണ്ടായാല്‍ ' എന്നതില്‍ നിന്ന് ' ഇനി എന്ത് ' എന്ന ചോദ്യത്തിലേക്ക് ഇന്നെത്തി . കോവിഡ്-19 മാറ്റംവരുത്തിയ ഈ കാലത്തേക്ക് ജനിച്ച വീഴുന്ന കുട്ടികള്‍ , അവരെ ജെനറേഷന്‍-സി എന്ന് വിളിക്കാം . അവര്‍ ജീവിക്കാന്‍ പോകുന്നത് ഈ ആഴ്ചകള്‍കൊണ്ട് നമ്മള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനങ്ങളിലായിരിക്കും . ഗ്ലോബര്‍ ഹെല്‍ത്ത് സെക്യൂരിറ്റി ഇന്‍ഡക്‌സില്‍ അമേരിക്ക്ക്ക് 83 . 5 മാര്‍ക്ക് ഉണ്ടായിരുന്നു . ലോകത്തെ ഏറ്റവും മികച്ചത് . സമ്പന്നവും , ശക്തവും , വികസിതവുമായ അമേരിക്കയായിരുന്നു ഈ പ്രതിസന്ധിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത് . പക്ഷെ ആ സങ്കല്‍പ്പങ്ങളാണ് ഇന്ന് ചിതറിപോകുന്നത് . ഏത്ര മികച്ച ആരോഗ്യ സംവിധാനങ്ങളുടേയും പ്രതിരോധത്തെ മഹാമാരികള്‍ പരീക്ഷിക്കും എന്ന് ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍ഫെക്ഷിയസ്-ഡിസീസ് ഫിസിഷ്യനായ നാഹിദ് ബദേലിയ സൂചിപ്പിക്കുന്നു . ഇത്തരത്തിലുള്ള മഹാമാരികളെ നിയന്ത്രിക്കുവാന്‍ രാജ്യങ്ങള്‍ വൈറസ് ബാധിതരെ കണ്ടെത്തുകയും , അവരെ ഐസൊലേറ്റ് ചെയ്യുകയും , അവര്‍ ഇടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും വേണം . സൗത്ത് കൊറിയ , സിങ്കപ്പൂര്‍ , ഹോങ് കോങ് , ചെയ്തത് അതായിരുന്നു . അമേരിക്ക ചെയ്യാതിരുന്നതും അതുതന്നെയാണ് . 1 . അടുത്ത മാസങ്ങള്‍ അവസ്ഥ വളരെ മോശമാണെങ്കിലും അമേരിക്കയ്ക്ക് തിരിച്ച് വരാന്‍ കഴിയും . കൃത്യമായ കരുതലുകളോടെ അത് സാധിക്കും . ഇറ്റലിയിലും സ്‌പെയിനിലും ആശുപത്രികളുടെ മുറികള്‍ നിറഞ്ഞുതുടങ്ങി . എല്ലാവരേയും ചികിത്സിക്കാന്‍ പറ്റാത്ത അവസ്ഥ . സുരക്ഷ മാസ്‌ക്കുകള്‍ , കൈഉറകള്‍ മറ്റ് സ്വയംസംരക്ഷണ ഉപകരണങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുക എന്നതാണ് ആദ്യ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം . ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ ആരോഗ്യവാന്മാരല്ലെങ്കില്‍ എല്ലാം തകരും . ചില ഇടങ്ങളില്‍ അവയെല്ലാം കുറവായതിനാല്‍ ഉപയോഗിച്ചവയെ മാറ്റി ഉപയോഗിക്കുകയും , പൊതുജനങ്ങളില്‍ നിന്ന് അവയ്ക്കായുള്ള ഡൊണേഷനുകള്‍ ചോദിക്കുകയും , സ്വന്തം സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ . ഇത്തരത്തിലുള്ള കുറവ് ഉണ്ടാകാന്‍ കാരണം പ്രധാന കൊടുക്കല്‍ വാങ്ങല്‍ ശൃംഖലകളുടെ തകര്‍ച്ചയാണ് . മഹാമാരിയുടെ പ്രഭവസ്ഥലം കൂടിയായ ചൈനയിലെ ഹുബെ , മെഡിക്കല്‍ മാസ്‌ക്കുകള്‍ ഉണ്ടാക്കുന്നതിന്റെ പ്രധാന കേന്ദ്രം കൂടിയാണ് എന്നുള്ളത് ശ്രദ്ധിക്കണം . 2 . കലാശക്കളി ശരിയായ സമീപനം കൊണ്ടും ഈ മഹാമാരിയെ മുഴുവനായും തടയാന്‍ കഴിയില്ല . ഏതെങ്കിലും ഇടങ്ങളില്‍ വൈറസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ വീണ്ടും വലിയൊരു പടര്‍ച്ച ഉണ്ടാക്കാന്‍ അത് കാരണമാകും . ചൈനയിലും , സിങ്കപ്പൂരിലും , വൈറസിന്റെ പടര്‍ച്ച നിയന്ത്രിച്ചു എന്ന് കരുതിയ ഏഷ്യന്‍ രാജ്യങ്ങളിലും ഇത് ഇപ്പോള്‍തന്നെ നടന്നുകൊണ്ടിരിക്കുകയാണ് . ഈ സാഹചര്യങ്ങളുടെ അന്ത്യഫലം എന്തായിരിക്കും , ചിലപ്പോള്‍ വളരെ അപകടമായിരിക്കാവുന്ന ഒന്ന് അല്ലെങ്കില്‍ വളരെകാലം പിന്‍തുടരുന്ന മറ്റൊന്ന് . ഒന്നാമത്തേതില്‍ വൈറസ് പടര്‍ന്ന് ബാധിച്ച എല്ലാവരിലും ശക്തമായ പ്രതിരോധ ശേഷി ഉണ്ടാകുകയും , പ്രായോഗിക ഹോസ്റ്റുകളെ വൈറസിന് കണ്ടെത്താന്‍ പറ്റാതാകുകയും ചെയ്യുന്നു . ആരോഗ്യ സംവിധാനങ്ങളെ തകര്‍ക്കുന്നതോടെ ഒരുപാട് മരണങ്ങള്‍ക്കും ഇത് കാരണമായേക്കാം . കൃത്യമായ ഒരു വാക്‌സിന്‍ കണ്ടെത്തുന്നതുവരെ പടര്‍ച്ചയെ തടയുക എന്നതാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് . അത് വളരെ സങ്കീര്‍ണ്ണവുമാണ് . പനിക്കെതിരെ വാക്‌സിനുകള്‍ നിലവില്‍ ഉണ്ട് . എല്ലാ വര്‍ഷവും അത്തരം പനിക്കെതിരെ വാക്‌സിനുകള്‍ കണ്ടുപിടിക്കപ്പെടുന്നുമുണ്ട് . പക്ഷെ കൊറോണ വൈറസുകള്‍ക്കെതിരെ വാക്‌സിനുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല . ഈ വൈറസുകള്‍ വ്യത്യസ്ഥ തോതിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നതുകൊണ്ടുതന്നെ ശാസ്ത്രജ്ഞര്‍ക്ക് ആദ്യമുതല്‍ എല്ലാം തുടങ്ങേണ്ടിവരികയാണ് . അതിന്റെ ആദ്യ പടി വളരെ പെട്ടെന്നായിരുന്നു . അടുത്തായി മോഡേണയും , നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് രോഗത്തെ തടയാന്‍ സാദ്ധ്യതയുള്ള ഒരു വാക്‌സിന്‍ വികസിപ്പിച്ചിരുന്നു . അവ പരിശോധിച്ചകൊണ്ടിരിക്കുകയാണ് . അത് പ്രതീക്ഷാജനകമാണ് . ഇതിന്റെ അടുത്ത പടി കുറച്ചുകൂടി സമയദൈര്‍ഘ്യം എടുക്കുന്ന കാര്യമാണ് . വാക്‌സിന്‍ എത്രത്തോളം വൈറസുകളെ ഇല്ലാതാക്കുന്നു , പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ് , ഒരു രോഗിക്ക് എത്ര ഡോസ് നല്‍കണം , പ്രായമായവരില്‍ അത് വ്യത്യാസം വരുന്നുണ്ടോ , മറ്റേതെങ്കിലും രാസപ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ എന്നുള്ള കാര്യങ്ങളെല്ലാം പരീക്ഷണങ്ങളിലൂടെ കണ്ടത്തേണ്ടതുണ്ട് . അത്തരത്തില്‍ വാക്‌സിന്‍ വിജയിച്ചാല്‍ അത് ഉയര്‍ന്ന അളവില്‍ എളുപ്പത്തില്‍ നിര്‍മ്മിക്കുന്നത് എങ്ങനെ ആയിരിക്കും എന്നുള്ള പ്രതിസന്ധി വരുന്നുണ്ട് . ഭാവിയില്‍ കോവിഡ്-19 നിലവിലെ സാധാരണ പനികളെ പോലെ ആയെന്ന് വരാം . അപ്പോഴേക്കും ഒരു വാക്‌സിന്‍ നിര്‍മ്മിച്ചെടുത്താലും പുതുതായി ജനിക്കുന്ന ജെനറേഷന്‍-സി കളെ വൈറസ് ബാധിക്കാതാകാതിരിക്കാനും സാദ്ധ്യത ഉണ്ട് . 3 . പരിണിതഫലങ്ങള്‍ മഹാമാരിയുടെ പരിണിതഫലങ്ങളായി തുടരാന്‍ പോകുന്നത് മാനസിക പ്രശ്‌നങ്ങള്‍ ആയിരിക്കും . പരസ്പരം അകല്‍ച്ചയിലേക്ക് പോകേണ്ടിവരുന്ന ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കുന്ന ആകുലതകള്‍ ശക്തമായിരിക്കും . ഹസ്തദാനങ്ങളും , അലിംഗനങ്ങളും മറ്റു സാമൂഹിക ദര്‍ശനങ്ങളും വളരെ കരുതലോടെ ചേയ്യേണ്ട പ്രവൃത്തികളായി തീര്‍ന്നു . മാനസിക വ്യാകുലതകള്‍ ഉള്ളവര്‍ , വിഷാദം അനുഭവിക്കുന്നവര്‍ എന്നിവരെല്ലാം പ്രതിസന്ധിയിലാണ് , പുതിയ കൊറോണ വൈറസിനെ ചൈനീസ് വൈറസാണെന്ന് പറയുന്ന പ്രസിഡന്റുമാര്‍ നിലനില്‍ക്കുന്നു , ഏഷ്യന്‍ ജനതകള്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്നു . എബോളയേയും , നേയും , യും അതിജീവിച്ചവര്‍ പിന്നീട് അവഗണിക്കപ്പെട്ടതുപോലെ വൈറസിന് ശേഷം കോവിഡ്-19 നെ അതിജീവിച്ചവരും അവഗണിക്കപ്പെട്ടേക്കാം . ആരോഗ്യ പ്രവര്‍ത്തകര്‍ സുഖംപ്രാപിക്കാന്‍ കുറച്ച് സമയം എടുക്കും . , ടോറോന്റോ യില്‍ വന്നതിന് ശേഷം രോഗബാധിതര്‍ ഒന്നു രണ്ട് വര്‍ഷത്തോളം വിഷാദ അവസ്ഥയിലായിരുന്നു . ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ അതിന്റേതായ മുറിവുകള്‍ താങ്ങുന്നു . വീട്ടില്‍ നിന്ന് പുറത്തുവരുവാന്‍ തയ്യാറല്ലാത്ത അഗോരാഫോബിയ വന്ന രോഗികളും വുഹാനിലുണ്ട് . ഇതാണ് മാഹാമാരിയുടെ മനഃശാസ്ത്രം . ഈ സമ്മര്‍ദങ്ങളെയെല്ലാം മറികടക്കുന്ന സമൂഹത്തിന് നല്ലൊരു ഭാവി കൂടിയുണ്ട് . തമ്മില്‍ അകലത്തിലാണെങ്കിലും ഒന്നുചേരുവാന്‍ സമൂഹങ്ങള്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു . ആരോഗ്യത്തോടുള്ള സമീപനത്തിന് നല്ല മാറ്റങ്ങള്‍ സംഭവിക്കും . പുതിയ ശീലങ്ങള്‍ . ജനങ്ങള്‍ക്ക് , ബിസിനസുകള്‍ക്ക് , സ്ഥാപനങ്ങള്‍ക്ക് ഇവയ്‌ക്കെല്ലാം തന്നെ പുതിയ സാമൂഹിക രേഖയ്ക്കനുസരിച്ച് വളരെ പെട്ടെന്ന് മാറ്റം വരുത്താന്‍ കഴിഞ്ഞു . സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ലോകം തീവ്രവാദത്തിനെതിരെ നിലകൊണ്ടു . ഇനി അങ്ങോട്ട് പൊതു ആരോഗ്യം ലക്ഷ്യമിടുന്നതിലേക്ക് മാറിയേക്കാം . ഈ മാറ്റങ്ങള്‍ വരാനിരിക്കുന്ന മഹാമാരികളെ ഫലപ്രദമായി ചെറുക്കുന്നതിന് സഹായകരമാകും .
| false |
പഴയകാലത്ത് കേരളത്തിൽ നിലവിൽ നിന്നിരുന്ന ഒരു വിനോദ ഉപകരണമാണ് ഊരാക്കുടുക്ക് . ലോഹ വളയങ്ങൾ ചേർത്തുണ്ടാക്കിയ കുരുക്ക് അഴിക്കുക എന്നതാണ് ഇതിലെ പ്രധാന മത്സരം . എത്രവേഗത്തിൽ കുടുക്ക് അഴിക്കുന്നു എന്നതിനെ ആശ്രയിച്ച് വിജയിയെ തീരുമാനിക്കുന്നു .
| false |
ആൺ പാമ്പുകൾക്കിടയിൽ ആധിപത്യത്തിനായുള്ള രൂക്ഷമായ പോരാട്ടം പതിവാണ് . പെൺ പാമ്പിനു വേണ്ടിയാകും മിക്കപ്പോഴും ഈ പോരാട്ടം അരങ്ങേറുക . പോരാട്ടത്തിൽ വിജയിക്കുന്ന പാമ്പിനാണ് പെൺ പാമ്പുമായി ഇണചേരാൻ കഴിയുക . പലപ്പോഴും ആണ്‍ പാമ്പുകളുടെ ഈ പോരാട്ടം പാമ്പുകളുടെ നൃത്തമായും ഇണചേരലായുമൊക്കെ തെറ്റിധരിക്കപ്പെടാറുണ്ട് . തെക്കുകിഴക്കൻ ജോർജിയയിൽ നിന്നുള്ള ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് . രണ്ട് കോട്ടൻ മൗത്ത് വിഭാഗത്തിൽ പെട്ട വിഷപ്പാമ്പുകൾ തമ്മിലായിരുന്നു വെള്ളക്കെട്ടിൽ പോരാട്ടം അരങ്ങേറിയത് . പിറ്റ് വൈപ്പറുകളെന്നും ഇവ അറിയപ്പെടാറുണ്ട് . താഴ്ന്ന പ്രദേശങ്ങൾ , തണ്ണീർത്തടങ്ങൾ , തടാകങ്ങൾ , അരുവികൾ , ചതുപ്പു നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെയാണ് സാധാരണയായി ഈ വിഭാഗത്തിൽ പെട്ട പാമ്പുകളുടെ വാസം . ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്‌സസിലെ വന്യജീവി ടെക്നീഷ്യനായ മാത്യു മൂറാണ് ബുല്ലോച്ച് കൗണ്ടിയിൽ നിന്നു ഈ ദൃശ്യം പകർത്തിയത് . കോട്ടൻ മൗത്ത് പാമ്പുകളുടെ ഇണചേരൽ സീസൺ ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് മാത്യു മൂർ ആൺ പാമ്പുകളുടെ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത് . പോരാട്ടത്തിലുടനീളം ഒന്നിനു മേൽ മറ്റൊന്നിന് ആധിപത്യം സ്ഥാപിക്കാനായിരുന്നു പാമ്പുകളുടെ ശ്രമം . ഇത്തരം പോരാട്ടങ്ങളിൽ പാമ്പുകൾ പരസ്പരം വിഷപ്രയോഗം നടത്തുകയോ കടിച്ച് പരുക്കേൽപ്പിക്കുകയോ ചെയ്യാറില്ല . തികച്ചും ആരോഗ്യകരമായ മത്സരമാണ് അരങ്ങേറുക . ശരീരം ഉയർത്തി ബലപ്രയോഗത്തിലൂടെ തലകൾ ഉയർത്തിപ്പിടിക്കാനാണ് പാമ്പുകൾ ശ്രമിക്കുക . പരസ്പരം ചുറ്റിപ്പിണഞ്ഞ് മേൽക്കോയ്മ നേടാനാണ് ഇരു പാമ്പുകളും ശ്രമിക്കുക . ഉയർന്നു നിൽക്കുന്ന പാമ്പിനെ താഴ്ത്താനാവും പാമ്പുകൾ പരസ്പരം ശ്രമിക്കുക . മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഈ പോരാട്ടത്തിൽ സ്വാഭാവികമായും വലുപ്പം കൂടുതലുള്ള പാമ്പുകളാവും വിജയിക്കുക . പരാജയപ്പെടുന്ന പാമ്പിനെ അവിടെ നിന്നു തുരത്തുകയും ചെയ്യും . സമീപത്തു പതുങ്ങിയിരിക്കുന്ന പെൺപാമ്പുമായി ഇണചേരാൻ വിജയിക്കുന്ന പാമ്പിനാണ് അവസരം ലഭിക്കുക . ജോർജിയയിൽ കാണപ്പെടുന്ന 6 വിഷപ്പാമ്പുകളിൽ ഒന്നാണ് കോട്ടൻ മൗത്ത് പാമ്പുകൾ .
| false |
അരവിന്ദ് കെജ്‌രിവാളിനെ ദില്ലിയിൽ അധികാരത്തിലേറാൻ സഹായിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് ഐ-പാക് എന്ന പബ്ലിസിറ്റി ഡിസൈൻ സ്ഥാപനത്തിന്റെ ഉടമ കൂടിയായ മുൻ ജനതാദൾ യുണൈറ്റഡ് നേതാവ് പ്രശാന്ത് കിഷോർ . പൗരത്വ നിയം ഭേദഗതിയെ പിന്തുണച്ച പാർട്ടി തലവൻ നിതീഷ് കുമാറിന്റെ നയത്തെ വിമർശിച്ചതിന് അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെടുന്നത് . മികച്ച ഒരു ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളും വിലമതിക്കുന്ന ഒരു സംഘാടകനാണ് പ്രശാന്ത് കിഷോർ . പാർട്ടി പ്രശാന്തിനെ പിരിച്ചുവിട്ട ശേഷം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന വിയോജിപ്പുകൾ എല്ലാം തന്നെ മറനീക്കി പുറത്തുവന്നിരിക്കുകയാണ് . മുഖ്യമന്ത്രി പിന്തുടരുന്ന ആദർശങ്ങൾ ഗാന്ധിയുടേതാണോ അതോ ഗോഡ്സേയുടെതാണോ എന്ന് വ്യക്തമാക്കണമെന്നാണ് പ്രശാന്ത് കിഷോർ പറഞ്ഞത് . " ജെപിയുടെ ശിഷ്യനാണ് നിതീഷ്ജി . അദ്ദേഹം എന്നും പറഞ്ഞിട്ടുള്ളത് ഗാന്ധിജി , ജെപി , ലോഹ്യ എന്നിവരുടെ ആശയങ്ങളുടെ വഴിവിട്ടൊരു കളിയ്ക്കും താനില്ല എന്നായിരുന്നു . അത് പറഞ്ഞുതീരും മുമ്പ് ഗോഡ്‌സെയുടെ വിചാരധാര പിന്തുടരുന്നവർ പിന്തുണയ്ക്കാൻ എങ്ങനെയാണ് അദ്ദേഹത്തിനാകുന്നത് . രണ്ടും കൂടി ഒന്നിച്ചു പോകില്ല . ബിജെപിയെ പിന്തുണയ്ക്കരുത് എന്ന് ഞാൻ പറയില്ല . പക്ഷേ , പിന്നെ ഗാന്ധിയുടെ പേരും പറഞ്ഞുകൊണ്ട് വരരുത് . " പ്രശാന്ത് പത്രസമ്മേളനത്തിൽ വ്യക്തമാക്കി . 2005 ബീഹാർ രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു എന്നും , ഇത്രയും കാലം കഴിഞ്ഞിട്ടും , കഴിഞ്ഞ അഞ്ചു വർഷമായി നിതീഷ് ഭരിച്ചിട്ടും അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നും പ്രശാന്ത് പറഞ്ഞു . " വികസനം നടന്നിട്ടുണ്ട് . ഇല്ലെന്നല്ല , പക്ഷേ , മഹാരാഷ്ട്രയുമായും കർണാടകയുമായും താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ കുറവാണെന്നു കാണാം " അദ്ദേഹം കൂട്ടിച്ചേർത്തു . പട്‌ന യൂണിവേഴ്‌സിറ്റിക്ക് സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കേന്ദ്ര സർവകലാശാലാ പദവി അനുവദിച്ചു നൽകണമെന്ന് നിതീഷ്‌കുമാർ ബിജെപിയോട് മുട്ടിൽ ഇരുന്നു കെഞ്ചിയിട്ടും അവർ ഇതുവരെ തിരിച്ചൊരു മറുപടി പോലും കൊടുത്തില്ല എന്നും , സഖ്യത്തിലിരിക്കുമ്പോൾ കാര്യങ്ങൾ ഇങ്ങനെയായാൽ എങ്ങനെ ശരിയാകും എന്നും അദ്ദേഹം ചോദിച്ചു . ഫെബ്രുവരി 20 മുതൽ ' ബാത് ബിഹാർ കി ' എന്ന പേരിൽ താൻ ഒരു കാമ്പെയ്ൻ തുടങ്ങാൻ പോവുകയാണ് എന്നും പ്രശാന്ത് കിഷോർ അറിയിച്ചു . ബിഹാറിനെ ഇന്നുള്ള വികസന ഇൻഡക്സ് സ്ഥാനമായ 22 -ൽ നിന്ന് മികച്ച പത്തു സംസ്ഥാനങ്ങളുടെ ലിസ്റ്റിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അത് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇതിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു . പ്രശാന്ത് കിഷോർ എന്ന പ്രഭാവശാലിയായ സംഘാടകൻ പക്ഷഭേദമില്ലാതെ എല്ലാ പാർട്ടികൾക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ കമ്പനി ഐ-പാകും ചേർന്ന് . 2011 -ൽ ഗുജറാത്തിലായിരുന്നു പ്രശാന്തിന്റെ ആദ്യത്തെ പ്രധാന ചുമതല . അത്തവണ മൂന്നാമതും മുഖ്യമന്ത്രിയാകാൻ തുനിഞ്ഞിറങ്ങിയ മോദിക്ക് അതിനു വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കി നൽകിയത് പ്രശാന്ത് നേരിട്ടിറങ്ങിയായിരുന്നു . 2014 -ൽ പ്രശാന്തിന്റെ കമ്പനിയാണ് മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഡിസൈൻ ചെയ്യുന്നത് . കരൺ ഥാപ്പറുമായി മോദി നടത്തിയ വെറും ഏഴുമിനിറ്റ് നീണ്ടുനിന്ന ആ പ്രസിദ്ധമായ ' ഹാർഡ് ടോക്ക് ' ഇന്റർവ്യൂ ഉണ്ടല്ലോ . മോദി അവസാനം ദേഷ്യം പിടിച്ച് ഇറങ്ങിപ്പോന്ന അതേ അഭിമുഖം . അത് ചുരുങ്ങിയത് മുപ്പതുവട്ടമെങ്കിലും കാണിച്ചാണ് അന്ന് പ്രശാന്ത് കിഷോർ , കുനുഷ്ട് പിടിച്ച ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്നതിൽ മോദിക്ക് ആവശ്യമായ പരിശീലനം നൽകിയത് . 2014 -ലെ പ്രചാരണത്തിനായി ബിജെപിക്ക് ' സിറ്റിസൺസ് ഫോർ അക്കൗണ്ടബ്ൾ ഗവെർണൻസ് എന്ന ഒരു സ്ഥാപനം തന്നെ പ്രശാന്ത് രൂപീകരിച്ചുനൽകി . പ്രധാനമന്ത്രിയുടെ ' ചായ് പേ ചർച്ച ' തുടങ്ങിയ പല ജനപ്രിയ പരിപാടികളും പ്രശാന്ത് കിഷോറിന്റെ ആശയങ്ങളാണ് . 2015 -ൽ അദ്ദേഹം നിതീഷ് കുമാറിനെ ഭരണത്തിലേറാൻ സഹായിച്ചു . അതിനു ശേഷം 2016 -ൽ പഞ്ചാബിൽ അമരീന്ദർ സിങിന്റെ പ്രചാരണവും പ്രശാന്ത് നടത്തി വിജയിപ്പിച്ചു . 2017 -ൽ കോൺഗ്രസിനുവേണ്ടി നടത്തിയ പ്രചാരണം പരാജയപ്പെട്ടു എങ്കിലും , 2019 -ൽ വൈഎസ്ആർ കോൺഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഢിയെ ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പ്രചാരണപദ്ധതിക്ക് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു . അതിനു ശേഷമാണ് 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രചാരണം ഡിസൈൻ ചെയ്യാൻ വേണ്ടി ആം ആദ്‌മി പാർട്ടി പ്രശാന്ത് കിഷോറിന്റെ ഐ പാകിനെ ചുമതലപ്പെടുത്തുന്നത് . വരും വർഷങ്ങളിൽ തമിഴ് നാട്ടിൽ ഡിഎംകെയെയും ബംഗാളിൽ തൃണമൂലിനെയുമാണ് പ്രശാന്തിന്റെ സ്ഥാപനം സഹായിക്കാമെന്ന് ഏറ്റിട്ടുള്ളത് .
| false |
കഴിഞ്ഞ വർഷം , ബ്രിട്ടനിൽ കോവിഡ് ഒന്നാം തരംഗം ആഞ്ഞടിച്ചപ്പോഴാണു ബ്രിട്ടനിലെ എഴുപത്തിരണ്ടുകാരനായ ഡേവ് സ്മിത്തിനു കോവിഡ് ബാധിച്ചത് . അന്നു രാജ്യത്തു പലരെയും ബാധിച്ചതുപോലെയാണെന്നു ഡേവ് കരുതി . ഡേവിനൊപ്പം ബാധിച്ചവർ ആഴ്ചകൾക്കു ശേഷം മുക്തരായി . എന്നാൽ വീണ്ടും ടെസ്റ്റ് നടത്തി നോക്കിയ ഡേവിനു റിസൽറ്റ് പോസിറ്റീവെന്നു തന്നെയാണു കിട്ടിയത് . ഒരിക്കൽകൂടി തന്നെ വൈറസ് ആക്രമിച്ചതായിരിക്കുമെന്നാണു ഡേവ് സ്മിത്തും അദ്ദേഹത്തിന്റെ ഡോക്ടർമാരും കരുതിയത് . പക്ഷേ അങ്ങനെയല്ലായിരുന്നു , ആദ്യം ആക്രമിച്ച വൈറസ് ഡേവിനെ വിട്ടുപോയിരുന്നില്ല . ആ ബാധ തുടർന്നു , നീണ്ട 10 മാസങ്ങൾ! … ലോകത്തിൽ ഏറ്റവും കാലം കോവിഡ് ബാധിതനായിരുന്നെന്ന വേദനാജനകമായ റെക്കോർഡ് അതോടെ ഡേവിനെ തേടിയെത്തി . ∙ 5 തവണ തൊടാതെ മരണം ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ ഡ്രൈവിങ് അധ്യാപകനായിരുന്നു ഡേവ് സ്മിത്ത് . അഭിനയകലയോട് താൽപര്യമുള്ള ഇദ്ദേഹം പണ്ട് ഒന്നു രണ്ടു ടിവി പരമ്പരകളിലും മറ്റും തല കാണിച്ചിട്ടുമുണ്ട് . ഭാര്യയോടൊത്ത് നഗരത്തിലെ ഒരു അപ്പാർട്മെന്റിലായിരുന്നു സ്മിത്ത് താമസിച്ചിരുന്നത് . എന്നാൽ കോവിഡ് ശരീരത്തിൽ കടന്നുകൂടിയതോടെ തീർത്തും ദൈന്യതയിലായി ഇദ്ദേഹത്തിന്റെ ജീവിതം . ആരോഗ്യം ചിലപ്പോൾ ഒന്നു മെച്ചപ്പെടും , എന്നാൽ പിന്നീട് ആരോഗ്യനില ഇടിഞ്ഞു താഴെവരും . വിശപ്പ് ഇല്ല . പതിയെപ്പതിയെ കിടക്ക വിട്ട് എഴുന്നേൽക്കാതെയായി . ഭാര്യ കട്ടിലിൽ വച്ചു സ്മിത്തിനെ ഷേവ് ചെയ്യിക്കുകയും കൈകാലുകൾ തുടച്ചു വൃത്തിയാക്കുകയും ചെയ്തു . മരിക്കുന്നതിനേക്കാൾ പേടി ജീവിക്കുന്നതിനോടു തോന്നിയ ദിനങ്ങളെന്നാണു സ്മിത്ത് ഈ കാലയളവിനെ വിശേഷിപ്പിക്കുന്നത് . രോഗബാധിതനായിരുന്ന പത്തു മാസങ്ങൾക്കിടെ ഡേവ് നടത്തിയത് 42 ആർടിപിസിആർ ടെസ്റ്റുകളാണ് . എന്നാൽ എല്ലാം പോസീറ്റീവായിരുന്നു . പതിയെ പതിയെ ശാരീരികമായും മാനസികമായും ഡേവ് സ്മിത്ത് തകർന്നു തുടങ്ങി . ഏഴു തവണ രോഗം കലശലായി . ഇതെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു . അഞ്ച് തവണ ആശുപത്രി വാസത്തിനിടെ രോഗം മൂർച്ഛിച്ചു . മരണം ഏകദേശമുറപ്പായി . ഡേവ് സ്മിത്തിന്റെ സംസ്കാരച്ചടങ്ങുകൾക്ക് ഒരുക്കങ്ങളും തുടങ്ങി . എന്നാൽ ഓരോ തവണയും ജീവിതം ഡേവിനെ തിരികെ കൊണ്ടുവന്നുകൊണ്ടിരുന്നു . ∙ മരുന്നായെത്തിയ രക്ഷ എന്തായിരുന്നു സ്മിത്തിന്റെ കുഴപ്പം ? 2019ൽ ഇദ്ദേഹത്തിനു ലുക്കീമിയ ബാധിക്കുകയും തുടർന്ന് കീമോതെറപ്പി പോലുള്ള ചികിത്സകൾ നടത്തുകയും ചെയ്തു . തുടർന്ന് ആന്റിബോഡിയുടെ എണ്ണം കുറഞ്ഞതിനാൽ കോവിഡിനു പ്രതിരോധമൊരുക്കാനും കീഴടക്കാനും അദ്ദേഹത്തിന്റെ ശരീരം പരാജയപ്പെട്ടു . ഡേവിന്റെ കഷ്ടതകൾക്ക് അവസാനം കണ്ടത് റെജിനെറോൺ എന്ന സ്ഥാപനം തയാറാക്കിയ സവിശേഷമായ ഒരു മരുന്ന് അദ്ദേഹത്തെ ചികിത്സിക്കാനായി ഉപയോഗിക്കാൻ ഡോക്ടർമാർ തീരുമാനിച്ചതോടെയാണ് . ആന്റിബോഡിയും ജൈവപ്രവർത്തനമുള്ള രാസസംയുക്തങ്ങളും ചേർന്നതായിരുന്നു മരുന്ന് . സ്മിത്തിന്റെ ശരീരത്തിലുള്ള കൊറോണ വൈറസിലുള്ള സ്പൈക്ക് പ്രോട്ടീനെ കൂടുതൽ കോശങ്ങളിലേക്കു ആക്രമണം നടത്തി പെരുകുന്നതിൽ നിന്നു തടയുകയായിരുന്നു മരുന്നിന്റെ ലക്ഷ്യം . സാധാരണ ഗതിയിൽ ഈ മരുന്ന് ഉപയോഗിക്കാൻ സാധ്യമല്ലായിരുന്നു . മെഡിക്കൽ ബോഡിയുടെ സർവാംഗീകാരം ലഭിക്കാത്തതിനാലാണ് ഇത് . എന്നാൽ സ്മിത്തിന്റെ ദയനീയ സ്ഥിതി പരിഗണിച്ചു മരുന്ന് പരീക്ഷിക്കാൻ ബ്രിട്ടിഷ് അധികൃതർ അനുമതി നൽകുകയായിരുന്നു . മരുന്ന് ശരീരത്തിലെത്തി കുറച്ചുനാൾ പിന്നിട്ടതോടെ ഡേവ് സ്മിത്തിന്റെ ആരോഗ്യം പതിയെ മെച്ചപ്പെട്ടു തുടങ്ങി . ഓരോ ദിവസവും കുറച്ച് അടികൾ നടന്നുതുടങ്ങി . പിന്നീട് ടോയ്‌ലെറ്റിൽ സ്വയം പോയിത്തുടങ്ങി . അൽപാൽപമായി പടികളിറങ്ങാനും വസ്ത്രങ്ങൾ സ്വയം ധരിക്കാനുമൊക്കെ സ്മിത്തിനു കഴിഞ്ഞു . 45 ദിനങ്ങൾ . ഡേവ് സ്മിത്തിന്റെ ശരീരം വൈറസുമായി നിതാന്തയുദ്ധത്തിലായിരുന്നു ഇക്കാലയളവിൽ . ഒടുവിൽ ആ നിർണായകദിനമെത്തി . തന്റെ നാൽപത്തിമൂന്നാമത്തെ ആർടിപിസിആർ ടെസ്റ്റിനു സാംപിൾ കൊടുത്ത് സ്മിത്ത് പ്രാർഥനയോടെ നിന്നു … . ഉദ്വേഗത്തിന്റെ നിമിഷങ്ങൾ . ഒടുവിൽ കാതിലേക്കു തേൻമഴ പോലെ ആ ഫലമെത്തി . ‘ ഡേവ് , നിങ്ങൾ നെഗറ്റീവാണ് ’ . കളഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു ഡേവ് സ്മിത്തിന് . ആഹ്ലാദം കൊണ്ട് അദ്ദേഹം തുള്ളിച്ചാടി . ഒന്നൊഴിയാതെ എല്ലാ ബന്ധുക്കളെയും പരിചയക്കാരെയും ഫോണിൽ വിളിച്ച് ഡേവ് പറഞ്ഞു … ‘അതേ , ഞാൻ നെഗറ്റീവായിരിക്കുന്നു ’ . കോവിഡ് ലോകത്തെ ഇന്നും ആക്രമിച്ചുകൊണ്ടിരിക്കുന്നു . ഡേവ് സ്മിത്തനെപ്പോലെയുള്ളവർ ലോകത്തിനു മുഴുവൻ പ്രതീക്ഷനൽകുകയാണ് … കഷ്ടതയുടെ ഈ കാലവും കടന്നുപോകുമെന്ന് … .
| false |
ഒരു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ . ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ് , ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത് . 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട് … ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി . തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു . തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് . അതിനുശേഷം എസ് . ഡി . കോളേജിൽ നിന്നും ബി . കോം . ബിരുദം എടുത്തു . മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി . ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു . പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ് , തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ് . " ഇതിലെ മൃത്യഞ്ജയം " എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു . ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം . സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത് . ടെസ്സയെ ചതിക്കുന്ന വില്ലൻ , മരണത്തിന് പോലും തോൽപിക്കാനാവാത്ത കാമുകനായ റസൂൽ , മൂന്നാറിലെ അലോഷി , യുവ നേതാവ് അയ്മനം സിദ്ധാർത്ഥൻ , ഇടുക്കിക്കാരൻ മഹേഷ് , പേര് പോലും കൃത്യമാണെന്ന് തീർച്ചയില്ലാത്ത കള്ളൻ പ്രസാദ് എന്നീ കഥാപാത്രങ്ങൾ മികച്ചതാക്കി . ഡയമണ്ട് നെക്‌ലേസ് , 22 ഫീമെയിൽ കോട്ടയം . അന്നയും റസൂലും , ആമേൻ , ഒരു ഇന്ത്യൻ പ്രണയകഥ , ഇയ്യോബിന്റെ പുസ്തകം , ബാംഗ്ലൂർ ഡെയ്സ് , മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ ആണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ .
| false |
ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ നടന്ന ഭീകരവാദ ആക്രമണത്തെപ്പറ്റി ന്യൂയോർക്ക് ടൈംസിൽ വജാഹത്ത് അലി എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവർത്തനം . മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച നിസ്കാരം എന്നു പറയുന്നത് , ക്രിസ്ത്യാനികളുടെ ഞായറാഴ്ചക്കുർബാന പോലെയാണ് . ഇസ്‌ലാമിൽ അത് സമൂഹ ആരാധനയ്ക്കും ആരാധനയ്ക്കു ശേഷം പരസ്പരം ഇടപഴകാനും ഒക്കെയുള്ള ഒരു അവസരവും കൂടിയാണ് . ഈ വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ജുമു അയ്ക്ക് തയ്യാറെടുക്കുമ്പോൾ , ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീങ്ങൾ മാത്രം അവരുടെ പ്രിയപ്പെട്ടവരുടെ കബറടക്കത്തിനുള്ള തയ്യാറെടുപ്പിലാണ് . അവിടത്തെ തെരുവുകളിലും , പാർക്കുകളിലും , സങ്കടം തളം കെട്ടിനിൽക്കുകയാണ് . അവർക്ക് നഷ്ടമായിരിക്കുന്നത് 49 വിലപ്പെട്ട ജീവനുകളാണ് . അവരുടെ പ്രിയപ്പെട്ടവരിൽ പലരും ഇപ്പോഴും , വെടിയുണ്ട തുളച്ചുകേറിയ ഉടലുമായി അത്യാഹിത വിഭാഗങ്ങളിൽ ജീവനുവേണ്ടി മല്ലിടുകയാണ് . " അപ്രതീക്ഷിതവും അസാധാരണവുമായ ഒരു ഭീകരവാദ കൃത്യം " എന്നാണ് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിന്ത ആർഡെർൺ ഈ ഹീനകൃത്യത്തെ വിശേഷിപ്പിച്ചത് . രണ്ടു മുസ്ലിം പള്ളികളിലായി നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള സുമനസ്സുകളുടെയെല്ലാം പ്രാർത്ഥനകൾ ക്രൈസ്റ്റ് ചർച്ചിലേക്ക് ഒഴുകിച്ചെല്ലുകയാണ് . സ്വന്തം എസ്‌യുവിയുടെ പിന്നിൽ ഒളിപ്പിച്ചു കടത്തിയ രണ്ട് യന്ത്രത്തോക്കുകളുമായി ആ പ്രശാന്തമായ ആരാധനാഗൃഹത്തിലേക്ക് നടന്നുകയറിയ ആ അക്രമി നിമിഷങ്ങൾ കൊണ്ട് കൊന്നുതള്ളിയത് സ്ത്രീകളും , കുട്ടികളുമടക്കം 49 പേരെയാണ് . " അപ്രതീക്ഷിതവും അസാധാരണവുമായ ഒരു ഭീകരവാദ കൃത്യം " എന്നാണ് ന്യൂസിലൻഡിന്റെ പ്രധാനമന്ത്രി ജസിന്ത ആർഡെർൺ ഈ ഹീനകൃത്യത്തെ വിശേഷിപ്പിച്ചത് . സംഭവം നടന്ന അന്നുമുതൽ ജനങ്ങൾ അതേക്കുറിച്ചോർത്ത് ആകുലരാണ് . ഫേസ്ബുക്കിലും ട്വിറ്ററിലും ടിവിയിലും മറ്റുമായി അതേപ്പറ്റിയുള്ള തങ്ങളുടെ ചിന്തകൾ ലോകത്തെ അറിയിക്കുന്നുണ്ട് അവര്‍ . അക്രമത്തിൽ മരണപ്പെട്ടവരുടെ ആത്മാവുകളുടെ ശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട് . എന്നാൽ , അതുമാത്രം മതിയോ … ? തോക്കുധാരിയായ കൊലയാളിയുടെ 74 പേജ് വരുന്ന മാനിഫെസ്റ്റോയും സോഷ്യൽ മീഡിയയിലെ അയാളുടെ പോസ്റ്റിങ്ങും ഒക്കെ വളരെ സൂക്ഷ്മമായി പത്രങ്ങൾ പിന്തുർന്നിട്ടുണ്ട് . ' പരിഷ്കൃതമായ ന്യൂസിലാൻഡിലെ സമൂഹത്തെ , പതിനാലാം നൂറ്റാണ്ടിലേക്കു പിടിച്ചുവലിക്കുന്ന ശക്തികൾക്കെതിരെ ശക്തിയുക്തം പ്രതികരിക്കണം ' എന്നാണ് അയാള്‍ തന്റെ ഫേസ്‌ബുക്കിൽ പ്രതിപാദിച്ചിരിക്കുന്നത് , 2011-ൽ എഴുപത്തേഴു പേരെ കൊന്നൊടുക്കിയ ആന്ദ്രേ ബ്രെചിച്ച് തന്റെ 1500 പേജുള്ള കുമ്പസാരത്തിൽ , ' സകലരെയും വിളിച്ചു കയറ്റിയ , ഇസ്‌ലാമിനെ വേരുറപ്പിക്കാൻ അനുവദിച്ച യൂറോപ്പിനു മേലെ ശിക്ഷ വർഷിക്കേണ്ടതിനെ'പ്പറ്റിയാണ് പറഞ്ഞുകൊണ്ടിരുന്നത് . അയാളുടെ ആ മാനിഫെസ്റ്റോ അക്കാലത്തെ ഒരു വർണ്ണവെറിയനായ ക്രിസ്റ്റഫർ ഹാസനെയും മുസ്ലിങ്ങൾക്കെതിരായ അക്രമങ്ങൾക്ക് തയ്യാറെടുക്കാൻ പ്രേരിപ്പിച്ച ഒരു സാഹിത്യമാണ് . " മുസ്ലീങ്ങൾ നമ്മുടെ നാടിന് ആപൽക്കരമാണ്/ എല്ലാ മുസ്‌ലിങ്ങളും തീവ്രവാദികളല്ലെങ്കിലും , എല്ലാ ഭീകരവാദികളും മുസ്ലീങ്ങൾ തന്നെയാണ് . " എന്നൊക്കെ ഈ അവസരത്തിലും അനവസരത്തിലും പരാമർശങ്ങൾ നടത്തുന്നവരുണ്ട് . അക്കൂട്ടത്തിൽ ഏറ്റവും വലിയ വിദ്വേഷപ്രാസംഗികൻ അമേരിക്കൻ പ്രസിഡന്റായ , ഡൊണാൾഡ് ട്രംപാണ് . ' മധ്യപൂർവ ആഫ്രിക്കയിലെ അഭയാർത്ഥികളെല്ലാം ചേർന്ന് ഒരു ജാഥയായി അമേരിക്ക ലക്ഷ്യമിട്ടു നുഴഞ്ഞു കേറുകയാണെ'ന്നും പറഞ്ഞാണ് ട്രംപ് അതിർത്തിയിൽ മതിലുകൾ വേണം എന്ന് വാദിച്ചത് . ഇംഗ്ലണ്ടിൽ ചെന്ന് പ്രസംഗിച്ച ട്രംപ് ' കുടിയേറ്റക്കാരെക്കൊണ്ട് ഇംഗ്ലണ്ടിൽ സാമൂഹിക അപചയമുണ്ടാവും ' എന്ന് പറഞ്ഞു . ട്രംപിന്റെ അമേരിക്കയിലേക്കുള്ള യാത്ര നിരോധിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലൂടെ ലിസ്റ്റിൽ ഭൂരിഭാഗം രാഷ്ട്രങ്ങളും ഇസ്ലാമിക രാജ്യങ്ങളാണ് . ആ സെനറ്ററുടെയും , ഈ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും ചിന്താഗതികൾ തമ്മിൽ വിശേഷിച്ച് വ്യത്യാസമൊന്നുമില്ല എന്ന് തോന്നുന്നു . " എനിക്ക് മുസ്ലീങ്ങളോട് വെറുപ്പാണ് … " എന്നുവരെ ട്രംപ് പറഞ്ഞു കളഞ്ഞു ഒരിക്കൽ . ഇത്തവണ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ ലഘുലേഖകളിലും ട്രംപ് എന്ന ലോകനായകന്റെ ' വൈറ്റ് സുപ്രിമസി ' ഉറപ്പുവരുത്താനുള്ള ദീർഘ വീക്ഷണത്തോടു കൂടിയ പ്രവൃത്തികളുടെ അപദാനങ്ങളുണ്ട് . ഈ വെളുത്തവർഗ്ഗക്കാരുടെ അധീശത്വഭരണത്തിൽ അമേരിക്കയിൽ മാത്രമല്ല ലോകമെമ്പാടാനുമുള്ള മുസ്ലീങ്ങളുടെ ജീവനും സ്വത്തും സമാധാനവും അപകടത്തിലാണ് , ഈ അക്രമി ശരിക്കും ന്യൂസിലന്‍ഡുകാരനല്ല . അയാള്‍ ഒരു ആസ്ട്രേലിയക്കാരനാണ് . അവിടെ ഇത്തരത്തിലുള്ള ആന്റി- മുസ്ലീം പ്രൊപ്പഗണ്ടകളും അനുബന്ധ റെസിസ്റ്റ് സാഹിത്യവും സുലഭമായി കിട്ടും . അതെല്ലാം വായിച്ചു വളരുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടായില്ലെങ്കിൽ മാത്രമല്ലേ അത്ഭുതമുള്ളൂ . ആസ്‌ട്രേലിയയിൽ 2015 -ൽ ' റീ ക്ലെയിം ആസ്‌ട്രേലിയ ' എന്നൊരു മുന്നേറ്റമുണ്ടായി . ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനും സ്‌കൂളുകളിൽ ഇസ്‌ലാം മതം പഠിപ്പിക്കുന്നതിനും ഒക്കെ എതിരായി ഉണ്ടായ ഒരു മുന്നേറ്റമായിരുന്നു അത് . " ഇസ്‌ലാം പടിഞ്ഞാറിന്റെ ശത്രു … " എന്നെഴുതിയ വലിയ പ്ലക്കാർഡുകൾ പിടിച്ച് ചെറിയ കുട്ടികൾ ആസ്ട്രേലിയയിലെ തെരുവുകളിലേക്കിറങ്ങി അന്ന് . ആസ്ട്രേലിയയിലെ ഒരു തീവ്ര വലതുപക്ഷ പാർട്ടി ' രാജ്യത്തിൻറെ ഇസ്‌ലാമൈസേഷൻ തടയൽ അവരുടെ പ്രകടന പത്രികയുടെ പോലും ഭാഗമാക്കി . ഇസ്‌ലാം വെറുമൊരു മതമല്ല , ലോകം മുഴുവൻ അതിന്റെ ചിറകിനുള്ളിൽ ഒതുക്കാൻ ആഗ്രഹിക്കുന്ന ഒരു തീവ്ര ചിന്താഗതിയാണെന്ന് അവർ രാജ്യമൊട്ടുക്കും പറഞ്ഞുപരത്തി . അക്രമി ഒരു തീവ്ര വലതുപക്ഷ തീവ്രവാദിയാണ് എന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കൃത്യമായി പറഞ്ഞപ്പോൾ , ഫ്രേസർ ആനിങ്ങ് എന്ന ഒരു സെനറ്റർ , ' തീവ്രവാദ ചിന്താഗതിക്കാരായ മുസ്ലീങ്ങളെ രാജ്യത്തിനുള്ളിലേക്ക് നിർബാധം കുടിയേറാൻ അനുവദിച്ച പോളിസി ' തന്നെയാണ് ഈ ആക്രമണത്തിന്റെയും മൂലകാരണം എന്ന് പ്രസ്താവിച്ചു . ആ സെനറ്ററുടെയും , ഈ കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെയും ചിന്താഗതികൾ തമ്മിൽ വിശേഷിച്ച് വ്യത്യാസമൊന്നുമില്ല എന്ന് തോന്നുന്നു . ക്രൈസ്റ്റ് ചർച്ചിലെ തോക്കുധാരിയായ കൊലപാതകി തന്റെ ന്യായീകരണക്കുറിപ്പിൽ പറഞ്ഞത് , " കാര്യം പറഞ്ഞാൽ മനസ്സിലാവാത്തവരെ , യൂറോപ്യൻ മണ്ണിൽ നിന്നും ഒഴിഞ്ഞുപോവാത്തവരെ , ' എലിമിനേറ്റ് ' ചെയ്തുകൊണ്ട് ഒരു പുതിയ തരംഗത്തിന് തുടക്കമിടുന്നു " എന്നാണ് … അതിൽ 1683 -ൽ ഓട്ടോമൻ തുർക്കികളെ തുരത്തിയോടിച്ചു കൊണ്ട് യൂറോപ്പിന്റെ പരമാധികാരം തിരികെപ്പിടിച്ച വിയന്നായുദ്ധത്തെക്കുറിച്ചും അയാൾ പരാമർശിക്കുന്നുണ്ട് . ക്രൈസ്റ്റ് ചർച്ചിലെ അക്രമി തന്റെ തോക്കിൽ കുനുകുനാ എഴുതിപ്പിടിപ്പിച്ച കുറെ ചരിത്രമുണ്ട് . പഴയ കുറെ കൂട്ടക്കൊലകളുടെ ചരിത്രം . 1183 -ലെ മൂന്നാം കുരിശുയുദ്ധം തൊട്ട് കാനഡയിലെ ക്യൂബെക്കിൽ ആറുപേരെ വെടിവെച്ചുകൊന്ന അലക്‌സാണ്ടർ ബിസൊനെറ്റ് വരെയുള്ളവരുടെ വീരകഥകൾ . വ്യത്യസ്‍തമായ സംസ്കാരങ്ങളിൽ പുലരുന്നവരോട് വംശീയമായ കാരണങ്ങളാൽ അനിഷ്ടം വെച്ചു പുലർത്തുന്ന , അവരുടെ ജീവിത ചര്യകളെ , പ്രാർത്ഥനാ രീതികളെ , വസ്ത്രധാരങ്ങളെ ഒക്കെ ഈർഷ്യയോടെ നോക്കിക്കാണുന്ന എല്ലാവരും , ഇത്തരത്തിലുള്ള ഗൂഡാലോചനാ സിദ്ധാന്തങ്ങൾക്ക് കാറ്റുപകർന്നിട്ടുള്ളവരാണ് . അസഹിഷ്ണുക്കളുടെയെല്ലാം കൈകളിൽ പുരണ്ടിട്ടുണ്ട് , ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിൽ ചിന്തിയ ചോര … ! .
| false |
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത തെങ്ങിന്റെ മൈക്രോ മിക്‌സ് തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കേളജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ് . തെങ്ങിനാവശ്യമായ സൂക്ഷ്മപോഷണങ്ങളടങ്ങിയ ഈ മൈക്രോ മിക്‌സ് ഇടവപ്പാതിയുടെയോ തുലാവര്‍ഷത്തിന്റെയോ ആരംഭഘട്ടത്തില്‍ തടം എടുത്തതിനുശേഷം പൂര്‍ണ വളര്‍ച്ചയെത്തിയ തെങ്ങിന് ഒരു കിലോഗ്രാം എന്ന തോതില്‍ മണ്ണില്‍ നേരിട്ട് നല്‍കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും 0471 <ഫോൺ നമ്പർ> .
| false |
ചിലപ്പോള്‍ ആരെങ്കിലും ഒന്ന് കെട്ടിപ്പിടിച്ചിരുന്നുവെങ്കിലെന്ന് തോന്നും . വിഷമിച്ചിരിക്കുമ്പോള്‍ ഞാനുണ്ട് കൂടെ എന്ന ആശ്വാസം പോലുമാകും അത് . ഇങ്ങനെ കെട്ടിപ്പിടിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത് . ഗവേഷകര്‍ പറയുന്നത് കെട്ടിപ്പിടിക്കുമ്പോള്‍ ഓക്സിടോക്സിന്‍ ഉത്പാദിപ്പിക്കപ്പെടുകയും സ്നേഹമുണ്ടാകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു . അത് രണ്ടുപേര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നു , രക്തസമ്മര്‍ദ്ദം കുറക്കുന്നു , മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടാക്കുന്നു , എന്തിന് ആയുസ് വരെ കൂട്ടുമെന്നാണ് പഠനം പറയുന്നത് . ജേണല്‍ പ്ലസ് വണ്‍ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് . യിലെ ഗവേഷകരാണ് പഠനം നടത്തിയത് . ഗവേഷകര്‍ പ്രായപൂര്‍ത്തിയായ 404 പേരിലാണ് പഠനം നടത്തിയത് . 14 ദിവസങ്ങളില്‍ രാത്രി അവരുമായി അഭിമുഖം നടത്തി . അവരുടെ വഴക്കുകള്‍ , മൂഡുകള്‍ , പരസ്പരം ആശ്ലേഷിക്കല്‍ ഇതിനെ കുറിച്ചൊക്കെയാണ് ചോദിച്ചത് . വഴക്ക് കഴിഞ്ഞ ശേഷം പരസ്പരം ആശ്ലേഷിച്ചവര്‍ , ആശ്ലേഷിക്കാത്തവരെക്കാള്‍ കൂടുതല്‍ അവസ്ഥ മെച്ചപ്പെട്ടതായിരുന്നുവെന്ന് പറഞ്ഞു . ആ ആശ്ലേഷം നല്‍കിയ സമാധാനം പിറ്റേദിവസം വരെ നീണ്ടുനിന്നുവെന്നും ഇവര്‍ പറഞ്ഞു . വളരെ ലളിതവും , പ്രായോഗികവുമായ ഒന്നാണ് പരസ്പരം കെട്ടിപ്പിടിക്കുന്നതിലൂടെയുള്ള ആശ്വാസം പകരലെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു . വളരെ വൈകാരികമായി തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നിന്നും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ പരസ്പരം ആശ്ലേഷിക്കുന്നതിലൂടെയാകുമെന്നും പഠനം പറയുന്നു . പരസ്പരമുള്ള ആശ്ലേഷം ബന്ധം തകര്‍ന്നിരിക്കുന്ന സമയത്ത് പരസ്പരം താങ്ങാവാനും , ബന്ധം വീണ്ടും നല്ല രീതിയില്‍ തുടരുന്നതിനും സഹായിക്കുമെന്ന് സൈക്കോളജിസ്റ്റ് മൈക്കിള്‍ മഫി പറയുന്നു . ഒരുപാട് കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ ഒരു ആശ്ലേഷം മനുഷ്യരെ ടെന്‍ഷനില്‍ നിന്നും മോചിതരാകാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു . ആശ്ലേഷിച്ചു കഴിഞ്ഞാല്‍ പിന്നീട് വിശദീകരണങ്ങള്‍ പോലും വേണ്ടി വരില്ലെന്നും . എന്നാല്‍ , എല്ലാവരിലും ഇത് പ്രായോഗികമല്ലെന്നും , അതിന് കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട് .
| false |
‘ ഗോപ്യം ’ മഴ കഴുകിയെടുത്ത ദിവസമായിരുന്നു അത് . കാതടപ്പിക്കുന്ന ഇടിയും നോക്കുന്നിടത്തെല്ലാം കെട്ടിനിൽക്കുന്ന ചെളിവെള്ളവും ആന്റണിയുടെ മരണത്തെ ഒരുപരിധിവരെ അനാഥമാക്കി . മൃതദേഹത്തിലേക്കു നോക്കണോ ചെളിവെള്ളത്തിൽ കാലു പൂഴ്ന്നുപോകാതെ ശ്രദ്ധിക്കണോ എന്നത് പള്ളിപ്പറമ്പിൽ വന്നവരെയെല്ലാം ആശയക്കുഴപ്പത്തിലാക്കി . ‘ നശിച്ച മഴ ’ എന്നു മുഖം ചുളിക്കുന്ന ഭാവത്തിലായിരുന്നു ആന്റണിയുടെ കിടപ്പ് . വരുന്നവരെയും പോകുന്നവരെയുമെല്ലാം കാണുന്നുണ്ടെന്ന മട്ടിൽ , ചുണ്ടത്തൊരു ശരിവയ്ക്കൽ മാത്രമല്ല , തലകുലുക്കൽപോലുമുണ്ടെന്ന് റബേക്കയ്ക്കുതോന്നി . തലേന്നു രാത്രിമുഴുവൻ മദ്യപിച്ചതിനാൽ ആന്റണിയുടെ മുഖം പതിവിലേറെ വീർത്തിരുന്നു . അവസാനം കുടിച്ച മദ്യത്തിന്റെ ലഹരി ഇപ്പോഴും നാവിലുണ്ടെന്നു തോന്നും . ജോസഫ് പാപ്പന്റെ മരണത്തിനുശേഷം ആന്റണി കുടിയോടെ കുടിയായിരുന്നു . നാദാപുരത്തുനിന്ന് പാതിരാത്രിയിലൊക്കെയാണു വരവ് . ചിലപ്പോൾ ഒരുപടതന്നെ കാണും കൂടെ . വന്നവർ ദിവസങ്ങളോളം വീട്ടിൽ തങ്ങി . വച്ചുവിളമ്പി പെണ്ണമ്മയും ജാനകിയും മടുത്തു . ജോസഫ് പാപ്പന്റെ അഭാവം ആന്റണിയുടെ ശരീരഭാഷപോലും മാറ്റിമറിച്ചിരുന്നു . ലോകം മുഴുവൻ വെട്ടിപ്പിടിച്ച മട്ടിൽ , ആവശ്യത്തിലേറെ നെഞ്ചുവിരിച്ചായിരുന്നു നടപ്പ് . പാപ്പന്റെ അടക്കം കഴിഞ്ഞു പള്ളിയിൽനിന്നു മടങ്ങിയെത്തിയപ്പോൾത്തന്നെ ആന്റണി , മുറിയുടെ വാതിൽ വലിച്ചടച്ച് റബേക്കയുടെ നേരെ കൈനീട്ടി . ‘ ‘ എടുക്ക് … പ്രമാണോം ആധാരോം എല്ലാമിങ്ങെടുക്ക് . ’ ’ ‘ ‘ ഇപ്പോഴോ … തലയ്ക്കുമുകളിൽ പാപ്പൻ നിൽപ്പുണ്ട് ആന്റണീ … ’ ’ റബേക്ക മൂക്കുപിഴിഞ്ഞു . ‘ ‘ എങ്കിൽ ശരിക്കു കണ്ടോട്ടെ … . നീ അതെല്ലാമിങ്ങെടുത്തേ … ’ ’ ‘ ‘ എനിക്കറിയില്ല . ’ ’ ‘ ‘ കള്ളം പറയുന്നോ ? നീയറിയാതെ പാപ്പന് ഒരു കാര്യോമില്ലെന്ന് എല്ലാർക്കുമറിയാവുന്നതല്ലേ ? ’ ’ ആന്റണിയുടെ ശബ്ദമുയർന്നു . ‘ ‘ ചെറിയാൻ വക്കീലുമായി മുറിയടച്ചിരുന്ന് പാപ്പനേതാണ്ടൊക്കെ മിണ്ടുവേ പറയുവേം ചെയ്യുന്നേ കണ്ടു . വീതം വയ്ക്കുവാരുന്നോ പ്രമാണമെഴുതുവാരുന്നോ എന്നൊന്നും എനിക്കറീകേല . ഞാൻ അന്വേഷിച്ചുമില്ല . ഞാനറിയേണ്ടതാണെങ്കിൽ പാപ്പൻ പറേമല്ലോന്നു വിചാരിച്ചു . വക്കീലുവന്നപ്പോ ഞാൻ പുഴക്കരേലാരുന്നു . സംശയമൊണ്ടങ്കി ഇവിടെ ആരോടുവേണമെങ്കിലും ചോദിച്ചോ … പാപ്പന്റെ മൊതല് പാപ്പനിഷ്ടമൊള്ളവർക്കു വീതിച്ചുകൊടുക്കുന്നേന്റെടയ്ക്ക് എനിക്കെന്നതാ കാര്യം ? ’ ’ ‘ ‘ ഉം … അപ്പോ നിനക്കൊന്നുമറിയില്ല … . അല്ലേ ? ഇനി അറിയാമെന്ന് എപ്പോഴെങ്കിലും തെളിഞ്ഞാൽ … ’ ’ ആന്റണി , അവളുടെ കണ്ണിനുനേരേ വിരൽചൂണ്ടി , ‘ ‘ അതപ്പോൾ പറയാം . ’ ’ ‘ ‘ ആയിക്കോട്ടെ . ’ ’ റബേക്ക ശാന്തയായി പറഞ്ഞു . ആന്റണി ഇരമ്പിയാർത്തു പുറത്തേക്കുപോയി . ചെറിയാൻ വക്കീലിനെ കാണാനാവും പോക്കെന്ന് റബേക്കയ്ക്ക് ഉറപ്പായിരുന്നു . ഇത്തരമൊരു സാഹചര്യം മുൻകൂട്ടിക്കാണാൻ കഴിവുള്ള ചെറിയാൻവക്കീൽ പോംവഴികളും മറുപടിയും തയാറാക്കിവച്ചിട്ടുണ്ടാവുമെന്ന് റബേക്കയ്ക്ക് ഉറപ്പായിരുന്നു . രാത്രി , എപ്പോളോ ശബ്ദം കേട്ടുണരുമ്പോൾ ആന്റണിയും കൂട്ടുകാരും ചേർന്ന് വീടിളക്കി മറിക്കുകയായിരുന്നു . അലമാരകളും മേശകളും തുറന്നുമലർത്തി സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്നു . റബേക്ക കുറേനേരം അതുനോക്കി നിശബ്ദയായിരുന്നു . ‘ ‘ നാണം കെട്ട വക്കീല് … ആരാന്നാ അയാടെ വിചാരം … , ’ ’ റബേക്ക കേൾക്കാനായി ആന്റണി ഉറക്കെപ്പറഞ്ഞു , ‘ ‘ ആദ്യം അയാൾ പറഞ്ഞു , ഒന്നുമറീകേല്ലെന്ന് . പിന്നെപ്പറഞ്ഞു , ബാങ്കിലെ ലോക്കറിൽ വച്ചേക്കുവാന്ന് … വേണ്ട നേരത്ത് അയാളുതന്നെ കാര്യങ്ങൾ ബോധിപ്പിച്ചോളാമെന്ന് … അതെപ്പഴാന്നു തിരക്കിയപ്പോ സോജനൂടെ വന്നിട്ടെന്ന് . അവനെന്നുവരുമെന്നു ചോദിച്ചപ്പോ അതു ഞങ്ങളു രണ്ടുംകൂടി തീരുമാനിച്ചോളാൻ . അതുകേട്ടപ്പോ എനിക്കു മനസ്സിലായി സോജൻ കാശുകൊടുത്തു വക്കിലീന്റെ വായടപ്പിച്ചേക്കുവാണെന്ന് … ’ ’ നീണ്ട നിഴൽ വലിച്ചിഴച്ച് ആന്റണി , റബേക്കയ്ക്കരികിലേക്കു വന്നു . ‘ ‘ എന്തിനാ വക്കീലിനെ പറേന്നേ … നിന്നെ കൊള്ളാഞ്ഞിട്ടാ … ചാവുന്നേനുമുൻപേ പാപ്പന്റെ കൈയീന്ന് എല്ലാം വാങ്ങിച്ചെടുക്കാനുള്ള ബുദ്ധി കാണിക്കണമായിരുന്നു … , ’ ’ ഒരു നിമിഷം ആന്റണി റബേക്കയെ ചുഴിഞ്ഞുനോക്കി , ‘ ‘ അതോ വക്കീലിന്റേം സോജന്റേം കൂടെ നീയും കൂടിയോ ? നേരുപറ . ’ ’ റബേക്ക ഒന്നും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു . നാവു പൊന്തിച്ചാൽ ഒരുപാടു പറഞ്ഞുപോകുമെന്ന് അവൾ ഭയന്നു . വാക്കല്ല , പ്രവൃത്തിയാണു പ്രധാനം . പിറ്റേന്നുമുതൽ ആന്റണിയുടെ ജീവിതം വേറൊന്നായി . കൊച്ചുവീട് അയാൾ കൈയേറി . ജോസഫ് പാപ്പന്റെ അലമാരയിലെ പുസ്തകങ്ങൾ ഒഴിപ്പിച്ച് അവിടെ മദ്യക്കുപ്പികൾ നിരത്തി . പുലരുംമുതൽ പാതിരാ വരെയുള്ള ആഘോഷത്തിനു ചൂട്ടുപിടിക്കാൻ എവിടെനിന്നൊക്കെയോ ആളുകളെത്തി . നാദാപുരത്തേക്കുള്ള ആന്റണിയുടെ യാത്ര വിരളമായി . ചിട്ടിക്കമ്പനി പൂട്ടിയെന്നോ പൊട്ടിയെന്നോ ഒക്കെ കേട്ടത് റബേക്ക മന:പൂർവം അവഗണിച്ചു . അവൾ തന്റെ നിഴൽപോലും അയാളുടെ ജീവിതത്തിലേക്കു വീഴാതെ കഴിയുന്നത്ര സൂക്ഷിച്ചു . അയാളും റബേക്കയെ കണ്ടില്ലെന്നു നടിച്ചു . അവൾക്കു മുന്നിലൂടെ മദ്യക്കുപ്പികളും സോഡാക്കുപ്പികളും കൊച്ചുവീട്ടിലേക്കു പ്രകടനം നടത്തി . നാദാപുരത്തുനിന്നു വന്ന തമിഴന്മാർ കക്ഷത്തിലെ തടിച്ച ബാഗുമായി അവളെ നോക്കി നാവുനക്കി . അതോടെ , റബേക്ക പൂർണമായും മുറിടയടച്ചിരിപ്പായി . പുറത്തേക്കുവന്നാൽ ആന്റണിയെ നേരിടേണ്ടിവരുമെന്നതിനാൽ പലപ്പോഴും ഭക്ഷണം പോലും മുറിയിലേക്കെടുപ്പിക്കുകയായിരുന്നു . ‘ ‘ ലോഡ്ജുപോലായല്ലോ കർത്താവേ , ഈവീട് , ’ ’ പെണ്ണമ്മ തലയ്ക്കു കൈവച്ച് സങ്കടക്കൂട്ടിന് റബേക്കയെ നോക്കി , ‘ ‘ കൊച്ചമ്മ സമ്മതിച്ചിട്ടാ … ’ ’ റബേക്ക ചിരിച്ചെന്നു വരുത്തി . ‘ ‘ വിറ്റുതുലയ്ക്കാനാ ആന്റണിക്കുഞ്ഞിന്റെ പരിപാടിയെന്നു തോന്നുന്നു . തെക്കേക്കണ്ടത്തിനപ്പുറത്തെ ഈട്ടിയും തേക്കുമെല്ലാം വിറ്റു . എത്ര ലോറി തടിയാ കൊണ്ടുപോയേന്നറിയാമോ ? ’ ’ ‘ ‘ കുന്നിൻചെരുവിലെ തടിയും മുറിക്കാൻ പോവാണെന്നു കേട്ടു . പിടിച്ചാ പിടിമുറ്റാത്ത ഇനങ്ങളാ അവിടെ നിൽക്കുന്നേ … ’ ’ ചെത്തിപ്പൂളിയ മാങ്ങ നീട്ടി ജാനകിയും ഇടപെട്ടു . ‘ ‘ ഇതൊക്കെ എപ്പോ ? ഞാനറിഞ്ഞില്ലല്ലോ . ’ ’ ‘ ‘ കൊച്ചമ്മ ഒന്നുമറിയുന്നില്ല . വീടുംപറമ്പും വിൽക്കാൻ ആരോടെങ്കിലും അഡ്വാൻസ് വാങ്ങീട്ടുണ്ടോന്ന് ഒടേതമ്പുരാനറിയാം . ‘ ‘ അതൊന്നും നടക്കുകേല പെണ്ണമ്മേ … ’ ’ മാങ്ങാപ്പൂളു നാവിലേക്കു വയ്ക്കുമ്പോൾ പുളികൊണ്ട് റബേക്ക തലകുടഞ്ഞു . ‘ ‘ കൊച്ചമ്മ ഇങ്ങനെ മുറീമടച്ചിരുന്നാൽ അതൊക്കെ നടക്കുമെന്നാ എനിക്കു തോന്നുന്നേ . ’ ’ പെണ്ണമ്മ കുറ്റപ്പെടുത്തി . ‘ ‘ അതു വെറുതെ തോന്നുന്നതാ . എവിടംവരെ പോകുമെന്നു നോക്കുവാ ഞാൻ . ’ ’ പെണ്ണമ്മ പാത്രങ്ങളെടുത്തു പോയപ്പോൾ റബേക്ക എഴുന്നേറ്റു മുടിമാടിക്കെട്ടി ജനാലയ്ക്കരികിൽ നിന്ന് കൊച്ചുവീട്ടിലേക്കു നോക്കി . വരാന്തയിൽ വട്ടമിട്ടിരുന്നു ചീട്ടുകളിയാണ് ആന്റണിയുടെ കൂട്ടുകാർ . പൊട്ടിച്ചുവച്ച കുപ്പി അടുത്തുതന്നെയുണ്ട് . ഇറച്ചിയും മീനും തിന്നു കൊഴുത്ത രണ്ടു നായ്ക്കൾ വരാന്തയുടെ താഴെ വാലാട്ടി നിൽക്കുന്നു . കഴുത്തിൽ രണ്ടുമടക്കിന്റെ സ്വർണച്ചങ്ങലയും വിരലുകളിൽ തടിച്ച മോതിരങ്ങളുമണിഞ്ഞൊരുത്തൻ അവളെ നോക്കി ഉറക്കെ പാടി . ‘ ‘ പാലും പഴവും കൈകളിലേന്തി പാവല വായിൽ പുന്നകൈ സിന്തി കോലമയിൽ പോൽ നീ വരുവായേ കൊഞ്ചും കിളിയേ അമൈതി കൊൾവായേ … ’ ’ ‘ പോടാ ’ എന്നാട്ടി റബേക്ക ജനാല വലിച്ചടച്ച് കിടക്കയിൽ വന്നിരുന്നതേയുള്ളൂ , വാതിൽ ഊക്കനൊരു തൊഴിയിൽ വിറച്ചു . തുറക്കും മുൻപേ ആടിയുലഞ്ഞ് ആന്റണി അകത്തേക്കു കുമിഞ്ഞു . പാതിയാക്കിയ കുപ്പി അയാളുടെ കൈയിൽ , ഏതുനിമിഷവും താഴെവീണു പൊട്ടുമെന്നു മുന്നറിയിപ്പു നൽകി വിറച്ചു . ‘ ‘ എന്റെ വീട്ടിൽ താമസിച്ചോണ്ട് എന്റെ ഗസ്റ്റിനോട് തെമ്മാടിത്തരം കാണിക്കുന്നോ ? ’ ’ ആന്റണി അലറി . ‘ ‘ എന്താ സംഭവം ? ’ ’ ‘ ‘ പളനിയപ്പനെ നീ അപമാനിച്ചു . ’ ’ ‘ ‘ ആരെ ? ’ ’ ‘ ‘ പളനിയപ്പനെ . ’ ’ ‘ ‘ എന്നെ നോക്കി കൊള്ളരുതാഴിക പറഞ്ഞാ ഏതപ്പനാന്നേലും പോടാന്നു പറയും . ’ ’ റബേക്ക പല്ലിറുമ്മി ‘ ‘ കോടീശ്വരനാടീ അങ്ങേര് … കോടീശ്വരൻ . അറിയാമോ ? ’ ’ ‘ ‘ അതുകൊണ്ട് എനിക്കെന്താ … ’ ’ ‘ ‘ ഓ … നിനക്കു കിളവന്മാരായ കോടീശ്വരന്മാരോടേ പഥ്യമൊള്ളാരിക്കും . ’ ’ ‘ ‘ ആ ചെലപ്പോ … ’ ’ റബേക്ക മുടി മാടിക്കെട്ടി . കുപ്പി ജനാലപ്പടിയിൽ വച്ച് , അഴിഞ്ഞുവീഴാറായ മുണ്ടു വാരിവലിച്ചുടുത്ത് ആന്റണി അവൾക്കരികിലേക്കു വന്നു . ‘ ‘ ഞാൻ പളനിയപ്പനെ ഇങ്ങോട്ട് പറഞ്ഞയക്കും . ’ ’ ‘ ‘ ഞാനെന്തോ വേണമെന്നാ … മടീലിരുത്തി പുന്നാരിക്കണോ … ’ ’ ‘ ‘ ആ ചെലപ്പോ വേണ്ടിവരും … . ’ ’ റബേക്കയെ ചുമരിലേക്കു ചാരിനിർത്തി , ആന്റണി അവളുടെ കൈപിടിച്ചു തിരിച്ചു , ‘ ‘ നിനക്ക് എന്നോടു മാത്രമല്ലേ പുന്നാരം തോന്നാതുള്ളൂ … അയാളെ പുന്നാരിച്ചോ … എനിക്കു സമ്മതമാ … ’ ’ അയാളുടെ ചുണ്ടിൽ മുട്ടമഞ്ഞപോലെ പരന്ന ചിരിയിൽ മദ്യഗന്ധം തേട്ടി . ‘ ‘ ആന്റണീ … വാക്കുകൾ സൂക്ഷിച്ച് … ’ ’ ‘ ‘ എന്നാ സൂക്ഷിക്കാനാടീ … , ’ ’ ഇറച്ചിക്കറിയുടെ ചാറു പുരണ്ട ആന്റണിയുടെ തടിച്ചകൈകൾ റബേക്കയുടെ കൈകളെ വീണ്ടും ഞെരിച്ചു,‘‘പള്ളിച്ചാൽ പാപ്പീടെ മോൾ എന്നുമുതലാടീ പതിവ്രതയായേ … കെളവനുമായിട്ടൊള്ള കെട്ടിമറിച്ചില് ആർക്കും അറിയില്ലെന്നാരിക്കും വിചാരം . ’ ’ ആന്റണിയുടെ കൈ പറിച്ചെറിഞ്ഞ് , റബേക്ക രണ്ടുചുവട് പിന്നിലേക്കു മാറി . ജനാലപ്പടിയിലിരുന്ന മദ്യക്കുപ്പി അവളുടെ കൈയിലേക്കു ചാടിക്കയറി . നിമിഷനേരം കൊണ്ട് അതു ചുമരിൽ തലയിടിച്ച് മൂർച്ചയുള്ള സ്ഫടികച്ചീളായി അവളുടെ കൈകളിലൊതുങ്ങി . ‘ ‘ ഇറങ്ങെടാ മുറിക്കുവെളിയിൽ … ഇല്ലെങ്കി ഞാനിതു പള്ളേൽകേറ്റും . ’ ’ രണ്ടും കൽപ്പിച്ചുള്ള റബേക്കയുടെ നിൽപിൽ ആന്റണി പതറി . അയാൾ പുറത്തേക്കോടി . ‘ ‘ എന്റെ വീട്ടിത്താമസിച്ചോണ്ട് എന്നെ ഇറക്കിവിടുന്നോടീ … ,’’വാതിലിനുപുറത്തുനിന്ന് ആന്റണി അലറി , ‘ ‘ ഈ നിമിഷം എറങ്ങിക്കോണം ഇവിടുന്ന് … ’ ’ റബേക്ക സാരിത്തുമ്പുയർത്തി , അരയിൽ കുത്തിവച്ച് വലംകൈയിൽ പൊട്ടിയ ചില്ലുകുപ്പിയുമായി പുറത്തേക്കിറങ്ങി . ‘ ‘ താനെന്താ പറഞ്ഞേ ? തന്റെ വീടോ ? തന്റെ പേരിൽ വീടൊണ്ടെന്ന് ആരാ പറഞ്ഞാ … ആരോടു ചോദിച്ചിട്ടാ താൻ തൊടീലെ തടിവെട്ടിയേ ? മിണ്ടണ്ടാന്നു വിചാരിച്ചപ്പോ തലേക്കേറി നെരങ്ങുന്നോ . കെട്ടെറങ്ങുമ്പോ ചെറിയാൻ വക്കീലിനെ വിളിച്ചൊന്നു ചോദിക്ക് . അപ്പഴറിയാം സത്യം . ’ ’ ആന്റണി വിളറി . ‘ ‘ പിന്നെ … ഇതുകൂടി കേട്ടിട്ടുപോ … മര്യാദയ്ക്കാന്നെങ്കിൽ ഈ വീട്ടിൽ താമസിക്കാനിടം തരും . മൂന്നുനേരം നക്കാൻ വല്ലോം കിട്ടുകേം ചെയ്യും . ഇടയാനാണു ഭാവമെങ്കിൽ … ഇപ്പോൾ ഞാനൊന്നും പറയുന്നില്ല . ’ ’ ആന്റണി നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി . ചെറിയാൻ വക്കീലിൽ നിന്നു കാര്യങ്ങളുടെ സത്യസ്ഥിതിയറിഞ്ഞതോടെ അയാൾ തളർന്നു . പിന്നീട് ആന്റണി മുറിയിൽനിന്നിറങ്ങിയിട്ടില്ല . ജീവിതത്തിൽ ഇനി മറ്റൊന്നും ബാക്കിയില്ലെന്നമട്ടിൽ അയാൾ അവിടെ കുടിച്ചുകൊണ്ടേയിരുന്നു . മദ്യം തീർന്നപ്പോൾമാത്രം ഒരിക്കൽ അക്രമാസക്തനായി . ജനാലച്ചില്ലുകൾ തല്ലിയുടച്ചു . കിടക്കയും തലയിണയും കീറിയെറിഞ്ഞു . അപ്പോൾ റബേക്ക ഇടപെട്ടു . പുറംപണികൾ നോക്കിനടത്തുന്ന പൗലോസിനോട് അവൾ പറഞ്ഞു . ‘ ‘ അയാൾക്കെന്താന്നുവച്ചാൽ വാങ്ങിക്കൊടുക്ക് … കുപ്പിക്ക് മുട്ടുവരരുത് … കാശെത്രയാന്നുവച്ചാൽ മാസാവസാനം ഒന്നിച്ചെഴുതിയെടുത്തോ . ’ ’ ‘ ‘ നമ്മക്ക് അച്ചന്മാരുടെ ലഹരിവിരുദ്ധ സെന്ററിൽ കൊണ്ടുപോയാലോ കൊച്ചമ്മേ ? ’ ’ അടുക്കളയിൽ പെണ്ണമ്മയുടെ ചോദ്യം റബേക്കയെ ചൊടിപ്പിച്ചു . ‘ ‘ നിന്റെ കെട്ടിയോനൊന്നുമല്ലല്ലോ … . , ’ ’ റബേക്ക ശബ്ദമുയർത്തി , ‘ ‘ ചിട്ടീന്നുപറഞ്ഞ് കാശെല്ലാം പൊട്ടിച്ചുകളേന്നതിലും നല്ലതല്ല്യോ തനിയെ കുടിച്ച് സന്തോഷിക്കുന്നത് ? അല്ലെങ്കിത്തന്നെ അങ്ങേരെ നന്നാക്കീട്ടെന്തിനാ ? എന്നാത്തിനുകൊള്ളാം ഇനി ? ’ ’ ‘ ‘ കൊച്ചമ്മയ്ക്കൊരു ജീവിതം വേണ്ടായോ … അതോർത്താ ഞാൻ ചോദിച്ചത് … ’ ’ പെണ്ണമ്മയുടെ തൊണ്ടയിൽ കരച്ചിൽവന്നു തുളുമ്പി . ‘ ‘ എന്റെ ജീവിതം … ’ ’ റബേക്ക ചിരിച്ചു , ‘ ‘ അത് എങ്ങനെ വേണമെന്ന് എനിക്കു നന്നായറിയാം . നീ സങ്കടപ്പെടണ്ട . ’ ’ മിണ്ടാതിരിക്കാൻ ജാനകി കണ്ണുകാട്ടിയതോടെ പെണ്ണമ്മ കണ്ണുതുടച്ച് വാക്കുകൾ വിഴുങ്ങി . അന്നു പണികഴിഞ്ഞുപോകുമ്പോൾ റബേക്ക , അവൾക്ക് പുത്തൻമണം മാറാത്ത രണ്ടു സാരികൾ സമ്മാനിച്ചു . പെണ്ണമ്മ പിന്നീട് ആന്റണിയെപ്പറ്റി റബേക്കയോടു സംസാരിച്ചതേയില്ല . ഒരു പ്രഭാതത്തിൽ കൊച്ചുവീട് തൂത്തുതുടയ്ക്കാൻ ചെന്നപ്പോൾ ചോര ഛർദിച്ചു കിടക്കുന്ന ആന്റണിയെ കണ്ടപ്പോഴും അവൾ ഒച്ചവച്ച് റബേക്കയെ അലോസരപ്പെടുത്തിയില്ല . ‘ ‘ കുടിക്കണോ , ജീവിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം . ’ ’ ഒരാഴ്ചത്തെ കിടത്തിച്ചികിത്സകഴിഞ്ഞ് വീട്ടിലേക്കു മടക്കിയയക്കുമ്പോൾ ആന്റണിയോടു ഡോക്ടർ പറഞ്ഞു . ‘ ‘ എനിക്കു കുടിച്ചാൽ മതി . ജീവിക്കണ്ട . ’ ’ ആന്റണി , ഡോക്ടറുടെ മുഖത്തുനോക്കാതെ പറഞ്ഞു . ‘ ‘ അപ്പോൾ പറഞ്ഞിട്ടുകാര്യമില്ല , ’ ’ ഡോക്ടർ ചുമൽ വെട്ടിച്ചു , ‘ ‘ പത്തേക്കറിലെ പാപ്പൻസാറിന്റെ മോനോടു തർക്കിക്കാൻ ഞാനില്ല . പക്ഷേ , ഒരുകാര്യം തീർത്തുപറയാം . ഇനി ഒരുതുള്ളി അകത്തുചെന്നാൽ നിങ്ങളുടെ കാര്യം പോക്കാ . എല്ലാരും കേൾക്കെയാ ഞാനീ പറേന്നേ … ’ ’ പച്ചനിറം പൂശിയ ചുമരിലേക്കു നോക്കി ആന്റണി ഒരേ നിൽപ്പുനിന്നു . വീട്ടിൽ വന്നുകയറിയപാടേ അയാൾ ചെയ്തത് , അലമാരയിൽനിന്ന് പുതിയൊരു കുപ്പിയെടുത്തു പൊട്ടിക്കുകയായിരുന്നു . അയാളെറിഞ്ഞുകൊടുക്കുന്ന ഇറച്ചിത്തുണ്ടങ്ങൾക്കായി കാവൽനിൽക്കാറുള്ള നായ്ക്കൾ വാലാട്ടി ഓടിയെത്തി . വരാന്തയിൽ കാലുനീട്ടിയിരുന്ന് , ആന്റണി അവയെ താലോലിച്ചു . ഏതാനുംദിവസം കാണാതിരുന്നതിന്റെ ഖേദം , ആന്റണിയുടെ ഉടലിൽ നാവുരച്ച് പരിഹരിക്കാൻ അവ തിരക്കിട്ടു . ‘ ‘ നശിക്കാൻ തന്നെ തീരുമാനിച്ചോ ? ’ ’ റബേക്ക വരാന്തയിലേക്കു കയറാതെ , മുറ്റത്തെ മാഞ്ചോട്ടിൽനിന്നു ചോദിച്ചു . ‘ ‘ അതിനായിട്ടല്ലേടീ , നീ കാശുമുടക്കി എന്നും കുപ്പി വാങ്ങിപ്പിച്ചുതരുന്നേ … ഞാൻ ബോധം കെട്ടു കിടക്കുന്നതല്ലേ നിനക്കു കൂത്താടാൻ സൗകര്യം ? ’ ’ റബേക്ക മിണ്ടിയില്ല . രാത്രി അയാളുറങ്ങിയപ്പോൾ പെണ്ണമ്മയെയും പൗലോസിനെയും ജാനകിയെയും കൊണ്ട് അവൾ മുറിയിലെ കുപ്പികളെല്ലാം നീക്കി . അതറിഞ്ഞതോടെ ആന്റണി രാവിലെ വീണ്ടും അക്രമാസക്തനായി . അയാൾക്കു കൈയെത്താവുന്നിടത്തുള്ള സാധനങ്ങളൊക്കെ അതിനകം മാറ്റിയിരുന്നു . കൂട്ടിലിട്ട ചെന്നായയെപ്പോലെ അയാൾ മുറിക്കുള്ളിൽ അലറിനടന്നു . റബേക്കയെ കാതുപൊട്ടുന്ന തെറിവിളിച്ചു . ഭക്ഷണവുമായി ചെന്ന പെണ്ണമ്മയെ മുണ്ടുപൊക്കിക്കാണിച്ചു . ‘ ‘ എനിക്കു വയ്യാ ആന്റണിക്കുഞ്ഞിന്റടുത്തോട്ടു പോവാൻ … ’ ’ അടുക്കളത്തിണ്ണയിൽവന്നിരുന്ന് പെണ്ണമ്മ മൂക്കുപിഴിഞ്ഞു . ‘ ‘ ഇനി നീ പോവണ്ട . വിശക്കുമ്പോൾ വഴിക്കുവന്നോളും , ’ ’ റബേക്ക നിർദേശിച്ചു , ‘ ‘ കേട്ടില്ലേ അയാളു പറഞ്ഞത് , ഞാനാണു നശിപ്പിക്കുന്നതെന്ന് . ’ ’ ‘ ‘ അതു ബോധമില്ലാതെ പറഞ്ഞതല്ലേ കൊച്ചമ്മേ … ’ ’ പെണ്ണമ്മ സമാധാനിപ്പിച്ചു . ‘ ‘ ബോധത്തോടെയാണെങ്കിലും അല്ലെങ്കിലും മറ്റൊരാൾ കേട്ടാൽ എന്തു വിചാരിക്കും ? വന്നുകയറിയ പെണ്ണല്ലേടീ ഞാൻ ? സ്വത്തുമോഹിച്ച് അയാളെ കുടിപ്പിച്ചു കിടത്തീന്നല്ലേ മാലോകരു പറയൂ ? ’ ’ ‘ ‘ അറിയാവുന്നവരാരും അങ്ങനെ പറയത്തില്ല കൊച്ചമ്മേ , ’ ’ ജാനകി പറഞ്ഞു , ‘ ‘ അല്ലെങ്കി ഞങ്ങളോടു ചോദിക്കട്ടെ , പറഞ്ഞുകൊടുക്കാം ഇവിടുത്തെ പൂരങ്ങൾ . ’ ’ ‘ ‘ അയാളു കുടിച്ചുചത്താ പോലീസാരിക്കും വന്നു ചോദിക്കുന്നേ … അപ്പോ പേടിക്കാതെ ഒള്ളതു പറഞ്ഞാൽ മതി . ഇല്ലെങ്കിൽ ഞാൻ പ്രതിക്കൂട്ടിലാവും . ’ ’ ‘ ‘ ഞങ്ങക്കു പേടിയില്ല . കൊച്ചമ്മയെ ആരും പ്രതിക്കൂട്ടിലാക്കാൻ ഞങ്ങളു സമ്മതിക്കുകേമില്ല . ’ ’ പെണ്ണമ്മയും ആണയിട്ടു . അവൾക്ക് രണ്ടു സാരിയും കൂടി കൊടുക്കണമെന്ന് റബേക്ക ഉറപ്പിച്ചു . രാത്രി , ആന്റണിയുടെ അലർച്ച പത്തേക്കറിന്റെ മുറ്റത്തെ വാഴക്കുടപ്പനിൽനിന്നു വാവലുകളെപ്പോലും പറത്തിവിട്ടു . ചുമരിൽ അയാൾ തലയിടിക്കുന്ന ശബ്ദം കിണറ്റിൽ തൊട്ടിയിടുമ്പോഴെന്നപോലെ മുഴങ്ങി . ‘ ‘ കണ്ടുനിക്കാൻ വയ്യ കുഞ്ഞേ . ഒരു കുപ്പി പൊട്ടിച്ചു കൊടുക്കുന്നതാ നല്ലത് . ഇല്ലെങ്കിൽ രാത്രി ഉറങ്ങുകേല . മറ്റുള്ളോരേം ഉറക്കുകേല . ’ ’ ആന്റണിക്കു കാവൽകിടക്കുന്ന പൗലോസ് പറഞ്ഞു . റബേക്ക ഒരു നിമിഷം ആലോചിച്ചു . പിന്നെ , മുറിയിൽനിന്ന് ഒരു മദ്യക്കുപ്പിയെടുത്ത് പൗലോസിനെ ഏൽപ്പിച്ചു . ‘ ‘ കൊണ്ടുക്കൊടുക്ക് … കുടിച്ചുനശിക്കട്ടെ . ’ ’ അർധരാത്രി കഴിഞ്ഞതോടെ പെരുമഴ കെട്ടഴിഞ്ഞുവീണു . മിന്നലിൽ മുടിയഴിച്ചാടുന്ന മരത്തലപ്പുകളെ ജനാലയിലൂടെ നോക്കി റബേക്ക കിടക്കയിലിരുന്നു . എപ്പോഴോ കണ്ണടച്ചപ്പോൾ പുറത്ത് പൗലോസിന്റെ നിലവിളി കേട്ടു . മഴയ്ക്കു നടുവിൽ നിവർത്തിപിടിച്ച വാഴയിലയ്ക്കുചോട്ടിൽനിന്ന് അയാൾ വിറയ്ക്കുകയായിരുന്നു . ‘ ‘ കുലുക്കിവിളിച്ചിട്ടും കണ്ണുതുറക്കുന്നില്ല കുഞ്ഞേ … പോയീന്നാ തോന്നുന്നേ … ’ ’ റബേക്ക സാവധാനം കുടനിവർത്തി മുറ്റത്തേക്കിറങ്ങുമ്പോൾ ലോകത്തെ നെടുകേ പിളർത്തുന്ന മട്ടിൽ ഒരിടിവെട്ടി . പൗലോസ് പേടിച്ചലറിയിട്ടും റബേക്ക അറിഞ്ഞതേയില്ല . കൊച്ചുവീടിന്റെ വരാന്തയിൽ , തീറ്റതൊടാതെ മുഖംതിരിച്ചുകിടക്കുന്ന ആന്റണിയുടെ നായ്ക്കളെ നോക്കി നീണ്ട കോട്ടുവായിടുന്നതിനിടയിൽ , തുറന്നിട്ട വാതിലിലൂടെ അവൾ കണ്ടു , കിടക്കയിൽ ചുരുണ്ടുകിടക്കുന്ന ആന്റണിയുടെ ഉടൽ . അയാളുടെ പാതി പിളർന്നകണ്ണുകളിൽ മിന്നൽ വെട്ടം തിളങ്ങി . പൗലോസ് കുരിശുവരച്ചു .
| false |
1958 ജൂലൈ 11 മുതൽ ജൂലൈ 21 വരെ ക്യൂബയിലെ ലാ പ്ലാറ്റയിൽ 26ജൂലൈ മൂവ്മെന്റും , ബാറ്റിസ്റ്റയുടെ സേനയും തമ്മിൽ നടന്ന യുദ്ധമാണിത് . ക്യൂബയിലെ ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ 26ജൂലൈ മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങൾ ഗ്രന്മ എന്ന പായ്ക്കപ്പലിൽ ക്യൂബയിൽ വന്നിറങ്ങി . ഈ മുന്നേറ്റം നേരത്തേ അറിഞ്ഞ ബാറ്റിസ്റ്റയുടെ സൈന്യാധിപൻ മേജർ കാന്റില്ലോ , വിമതർക്കു നേരെ കടുത്ത ആക്രമണം തന്നെ തുടങ്ങി വെച്ചു . വിമതസേനാംഗങ്ങൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള സിയറ മിസ്ത്ര മലനിരകൾ കേന്ദ്രീകരിച്ചായിരുന്നു , ആക്രമണം . ദീർഘമായ യാത്ര കഴിഞ്ഞ് ക്ഷീണിച്ചിരുന്ന സേനാംഗങ്ങൾക്കു നേരെയായിരുന്നു ഈ സൈനിക നീക്കം . 26ജൂലൈ മൂവ്മെന്റും ശക്തമായി തന്നെ ബാറ്റിസ്റ്റയുടെ സേനയെ നേരിട്ടു . അതിശക്തമായ യുദ്ധത്തിനൊടുവിൽ വിജയം 26ജൂലൈ മൂവ്മെന്റിനൊപ്പമായിരുന്നു . ബാറ്റിസ്റ്റയുടെ സൈന്യം വിമതർക്കു മുന്നിൽ അടിയറവു പറഞ്ഞു . 26ജൂലൈ മൂവ്മെന്റിന്റെ താവളമായ സിയറ മിസ്ത്ര മലനിരകളെ നേരിട്ട് ആക്രമിക്കാനായിരുന്നു ജനറൽ കാന്റില്ലോയുടെ പദ്ധതി . ഈ മലനിരകളിൽ നേരത്തെ നടത്തിയ ആക്രമണങ്ങളിൽ ബാറ്റിസ്റ്റ പട്ടാളത്തിനായിരുന്നു പരാജയം നേരിട്ടിരുന്നത് . മലനിരകളിൽ യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിക്കാത്ത പട്ടാളക്കാരായിരുന്നു ഈ യുദ്ധത്തിൽ പങ്കെടുത്തത് . കൂടാതെ പ്രാദേശീകമായി ജനങ്ങളിൽ നിന്നുമുള്ള പിന്തുണയും ഫിദലിന്റെ സേനക്കായിരുന്നു . പട്ടാളക്കാരുടെ ആക്രമണങ്ങൾ നേരത്തേ തന്നെ അറിയാനും , അതിനെ തടുക്കാനും അതുകൊണ്ടു തന്നെ ഫിദലിന് കഴിഞ്ഞിരുന്നു . കാന്റിലോയുടെ പുതിയ തന്ത്രം , സിയറ മിസ്ത്ര മലനിരകളെ ആകാശമാർഗ്ഗേണ ആക്രമിക്കുക എന്നതായിരുന്നു . 18ആം ആർമി ബറ്റാലിയനേയാണ് കാന്റിലോ ഇതിനു വേണ്ടി ചുമതലപ്പെടുത്തിയത് . 18ആം ബറ്റാലിയൻ യുദ്ധം തുടങ്ങുമ്പോൾ , ക്യൂബൻ 17ആം ബറ്റാലിയൻ വടക്കു ദിശയിൽ നിന്നും മലനിരകളുടെ ആക്രമണത്തിൽ പങ്കുചേരും ഇതായിരുന്നു പദ്ധതി . 1958 ജൂലൈ 11 നാണ് ക്യൂബൻ 18ആം ബറ്റാലിയൻ ആക്രമണം തുടങ്ങിയത് . 500 പൗണ്ട് ഭാരവും , മാരപ്രഹരശേഷിയുള്ളതുമായ ബോംബുകളാണ് ക്യൂബൻ സൈന്യം ഉപയോഗിച്ചിരുന്നത് . കൂടാതെ നാപാം ബോംബുകളുമുണ്ടായിരുന്നു . 26ജൂലൈ മൂവ്മെന്റും പ്രതിരോധ നടപടികൾ തുടങ്ങി . ക്യൂബൻ പട്ടാളം പ്രതീക്ഷിച്ചിരുന്നതിൽ നിന്നും വിരുദ്ധമായി മലനിരകളുടെ എല്ലാ ഭാഗത്തുനിന്നും ആണ് അവർ ആക്രമിക്കപ്പെട്ടത് . അപ്രതീക്ഷിതമായ ഈ മുന്നേറ്റത്തിൽ നിന്നും രക്ഷനേടാനായി കുഴികൾ കുത്തി അതിൽ ഒളിച്ചിരുന്നു സഹായം അഭ്യർത്ഥിക്കാനേ അവർക്കു കഴിഞ്ഞുള്ളു . കരുതൽ സേനയായി നിറുത്തിയിരുന്ന 200 ഓളം പട്ടാളക്കാരോട് ഫിദലിന്റെ സൈന്യത്തെ പിന്നിൽ നിന്നും ആക്രമിക്കാൻ കാന്റില്ലോ ഉത്തരവിട്ടു . എന്നാൽ ഈ സേനയും ക്യൂബൻ 18ആം ബറ്റാലിയനു പിന്നിലായി നിലത്തിറങ്ങാനേ കഴിഞ്ഞുള്ളു . ഫലത്തിൽ പുതിയ 200 പട്ടാളക്കാർക്കും 26ജൂലൈ മൂവ്മെന്റിന്റെ സൈന്യത്തിനെതിരേ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല . നിഷ്ഫലമായ ഒരു ശ്രമമായിരുന്നു അത് . പിന്നീടുണ്ടായേക്കാവുന്ന എല്ലാ മുന്നേറ്റങ്ങളും പ്രതിരോധിക്കാൻ ഫിദലിന്റെ സേന തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു . പട്ടാളം മുന്നേറാൻ സാദ്ധ്യതയുള്ള എല്ലാ വഴികളിലും അവർ മൈനുകൾ വിതച്ചു , ഗതാഗത സൗകര്യങ്ങൾ താറുമാറാക്കി .
| false |
ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മകരമാസം ഒന്നാം തീയതി നടക്കുന്ന ഉത്സവമാണ് മകരവിളക്ക് . ഈ ദിവസത്തെ ദീപാരാധനയ്ക്കൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള പൊന്നമ്പലമേട്ടിലെ വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നു . ഈ ദീപാരാധനയുടെ വിളക്ക് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽനിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും കാണാൻ കഴിയും . ഇതിനെയാണ് മകരജ്യോതി എന്നുപറയുന്നത് . പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത് പണ്ട് ആദിവാസികൾ വിളക്കു തെളിയിച്ച് ദീപാരാധന നടത്തുന്നതാണ് മകരജ്യോതിയായി അറിയപ്പെട്ടത് . പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ് ഐതിഹ്യം . മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക . എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര് മഹേശ്വരര് അഭിപ്രായപ്പെട്ടു . മകരജ്യോതി പ്രതീകാത്മകമായ ദീപാരാധനയാണ് . അതുകൊണ്ടാണ് മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന് അദ്ദേഹം വ്യക്‌തമാക്കി . ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി .
| false |
ക്രസ്റ്റേഷ്യ വർഗത്തിൽപ്പെടുന്ന മാക്സിലോപോഡ യുടെ ഒരു ഉപവർഗമാണ് ടാന്റുലോകാരിഡ . മുമ്പ് കോപിപോഡയിലും സിറിപീഡിയയിലും പെടുത്തിയിരുന്ന രണ്ടു സ്പീഷീസ് ഇതിലുൾപ്പെട്ടിരുന്നു . എന്നാൽ നാലു പുതിയ ജീനസ്സുകൾകൂടി കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ക്രസ്റ്റേഷ്യ വർഗത്തിലെ മാക്സിലോപോഡയുടെ ഉപവർഗമായി ടാന്റുലോകാരിഡ പരിഗണിക്കപ്പെട്ടത് . ഡിയോടെർത്രോൺ , ബാസിപ്പോഡെല്ല , മൈക്രോഡാജസ് എന്നിവയാണ് ഈ ഉപവർഗത്തിലെ പ്രധാന ജീനസ്സുകൾ . 0 . 3 മി . മീ . നീളമുള്ള സൂക്ഷ്മപരജീവികളാണ് ടാന്റുലോകാരിഡ ഉപവർഗത്തിലുള്ളത് . കോപ്പിപോഡുകൾ , ഐസോപോഡുകൾ , ഓസ്ട്രാകോഡുകൾ തുടങ്ങിയവയാണ് ഇവയുടെ ആതിഥേയർ . പരജീവനസ്വഭാവം കാരണം പെൺജീവികൾക്കു ക്രസ്റ്റേഷ്യൻ ഘടനയോടുണ്ടായിരുന്ന സാദൃശ്യം പാടേ നഷ്ടമായിരിക്കുന്നു . ആൺജീവികൾക്കു ഇത്രയും തന്നെ ഘടനാപരിവർത്തനം സംഭവിച്ചിട്ടില്ല . ഒരളവുവരെ ഇവ സ്വതന്ത്രജീവികളാണ് എന്നതാണ് ഇതിനു കാരണം . മുട്ടയിൽ നിന്നു വിരിഞ്ഞ് ഏറെത്താമസിയാതെ ടാന്റുലേറിയൻ ലാർവ ആതിഥേയ ശരീരത്തിൽ പ്രവേശിക്കുന്നു . ലാർവയുടെ ശീർഷത്തിന്റെ ഉപരിഭാഗത്തായി കൂർത്ത മുനപോലുള്ള ഒരവയവം മുന്നിലേക്കു തള്ളിനിൽക്കുന്നു . ആതിഥേയ ശരീരത്തിൽ തുളച്ചുകയറുന്നതിന് ഈ അവയവം സഹായമേകുന്നു . റോസ്ട്രത്തിനു കീഴ്ഭാഗത്ത് ആതിഥേയ ശരീരത്തിൽ ബന്ധിക്കാനുള്ള മുഖനാളം സ്ഥിതിചെയ്യുന്നു . ഇതിനു ചുറ്റും ചക്രരൂപത്തിലുള്ള ഡിസ്ക്കും മുഖനാളത്തിലേക്ക് തള്ളിനിൽക്കുന്ന ദീർഘക്കുഴലും ആതിഥേയ ബന്ധം ദൃഢമാക്കാനുപകരിക്കുന്നു . മുഖഭാഗത്തു മുന്നോട്ടു തള്ളിനിൽക്കുന്ന ശിരോശൂലവും ശ്രദ്ധേയമാണ് . മുട്ടയിൽ നിന്നു വിരിയുന്ന ലാർവ ആൺജീവിയോ പെൺജീവിയോ ആയി രൂപപ്പെടാം . ക്രസ്റ്റേഷ്യൻ ശരീരഘടനയോടുകൂടിയ ആൺജീവികൾക്ക് വ്യക്തമായി രൂപപ്പെട്ട തലയും തലയ്ക്കു പിന്നിലായി ആറു ഖണ്ഡങ്ങൾ ചേർന്ന വക്ഷഭാഗവുമുണ്ട് . ഓരോ ഖണ്ഡത്തിലും വികാസം പ്രാപിച്ച കവചവും ഒരു ജോടി വക്ഷാംഗംവീതവുമുണ്ടായിരിക്കും . ഇതിൽ ആദ്യത്തെ അഞ്ചു ജോടിയിലും ആധാരഘടകവും ഒരു ജോടി റാമസുകളും കാണപ്പെടുന്നു . ആറാമത്തെ ജോടി ചെറുതും അവികസിതവുമാണ് . വക്ഷത്തിനു പുറകിലുള്ള ഉദരത്തിൽ ഖണ്ഡങ്ങളുടെ എണ്ണം ഇനഭേദമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും . ഡിയൊടെർത്രോൺ , മൈക്രോഡാജസ് എന്നിവയിൽ രണ്ടും സ്റ്റെഗോടാന്റുലസിൽ ഏഴും ഖണ്ഡങ്ങൾ കാണാം . പൂർണ വളർച്ചയെത്തുമ്പോൾ അഞ്ചും ആറും വക്ഷഖണ്ഡങ്ങൾക്കിടയിലുള്ള ഭാഗം വീർത്തു വികസിക്കുന്നു . ചിലപ്പോൾ ഈ വികാസം ആറാം ഖണ്ഡത്തിനു പുറകിലുമാവാം . ഉദരം ഖണ്ഡിതമോ അഖണ്ഡിതമോ ആയിരിക്കും . അഖണ്ഡിതമായ ഉദരത്തിന്റെ അഗ്രഭാഗം നീളംകൂടിയ ഒരു ജോടി പുച്ഛീയസീറ്റയിൽ അവസാനിക്കുന്നു . പെൺ ജീവികൾ രൂപപ്പെടുമ്പോൾ ശിരോകവചം ആതിഥേയ ശരീരത്തിൽ തുളച്ചുകയറുകയും തലയ്ക്കു പിന്നിലായി ടാന്റുലസ് വീർത്തുവികസിക്കുകയും ചെയ്യുന്നു . അതിനു പിന്നിലെ ശരീരഭാഗം വെറും സഞ്ചിപോലുള്ള അവശിഷ്ടഘടകമായി ചുരുങ്ങിപ്പോവുകയും ചെയ്യും . ക്രസ്റ്റേഷ്യനുകളുടെ സാർവത്രിക ലക്ഷണമായ ശൃംഗികകളും ലഘുശൃംഗികകളും ടാന്റുലോകാരിഡുകളിൽ കാണുന്നില്ലെങ്കിലും ആൺജീവിയുടെ ശരീരാഗ്രത്തിൽ കാണുന്ന സംവേദക രോമങ്ങൾ ഇതേ അവയവങ്ങളുടെ പരിശിഷ്ടമായിരിക്കാമെന്നു കരുതപ്പെടുന്നു . ജനിരന്ധ്ര ത്തിന്റെ സ്ഥാനം തുടങ്ങിയ ചില സവിശേഷതകൾ ടാന്റുലോകാരിഡുകളും സിറിപീഡുകളും തമ്മിലുള്ള ബന്ധുത്വത്തെ സൂചിപ്പിക്കുന്നു . ഇതൊക്കെയാണെങ്കിലും ടാന്റുലോകാരിഡുകളുടെ പരിണാമപരമായ സ്ഥാനം ഇന്നും ഒരു തർക്കവിഷയമായി തുടരുന്നു
| false |
എല്ലാ കലാപങ്ങളുടെയും യുദ്ധങ്ങളുടെയും ആദ്യ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ് . സംഘര്‍ഷമേഖലകളില്‍ , ശാരീരികമായും മാനസികമായും അവര്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ കാര്യമായി രേഖപ്പെടുത്താറില്ല . അവര്‍ക്കൊപ്പം ആ കൊടും ക്രൂരതയുടെ കഥകളും അവസാനിക്കാറാണ് പതിവ് . പൊള്ളുന്ന ആ കഥകളിള്‍ തന്നെയാണ് മ്യാന്‍മറില്‍നിന്നും പുറത്തുവരുന്നത് . മ്യാന്‍മര്‍ സൈന്യം ബലാല്‍സംഗം ചെയ്ത ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥി സ്ത്രീകളുടെ അനുഭവങ്ങള്‍ . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കമാണ് സൈന്യത്തിന്റെ ക്രൂരതകള്‍ക്ക് ഇരയാവുന്നത് . ഗര്‍ഭിണികളാവുന്നത് . അതിലൊരു സ്ത്രീയുടെ ജീവിതമാണിത് . ബിബിസിയുടെ ഡാന്‍ ജോണ്‍സണ്‍ , സഞ്ജയ് ഗാംഗുലി , പ്രതീക്ഷ ചില്‍ദിയാല്‍ എന്നിവര്‍ തയ്യാറാക്കിയ വീഡിയോ ആസ്പദമാക്കിയുള്ള കുറിപ്പ് . കടപ്പാട് : ബിബിസി ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല . അതിനുമുമ്പ് പട്ടാളക്കാര്‍ എന്നെ പിടികൂടിയിരുന്നു വെറും പതിനേഴ് വയസാണ് ഈ പെണ്‍കുട്ടിയുടെ പ്രായം . ഒരാഴ്ച മാത്രം പ്രായമുള്ളൊരു കുഞ്ഞിന്‍റെ അമ്മയാണവള്‍ : ' എനിക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല . അതിനുമുമ്പ് പട്ടാളക്കാര്‍ എന്നെ പിടികൂടിയിരുന്നു . അവരെന്നെ ബലാത്സംഗം ചെയ്തു . ദിവസങ്ങളോളം മ്യാന്‍മര്‍ പട്ടാളക്കാര്‍ എന്നെ തടവില്‍വച്ചു . ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അടിക്കുകയും ചെയ്തു . അന്നുരാത്രിയും പിറ്റേന്ന് രാവിലെയും വൈകുന്നേരവും ക്രൂരമായ പീഡനം ആവര്‍ത്തിച്ചു . അവസാനം ഒരു മരത്തിന് കെട്ടിയിട്ടശേഷം അവര്‍ പോയി . ഞാനവിടെയിരുന്ന് കരഞ്ഞു . കരഞ്ഞുതളര്‍ന്ന എന്നെ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ സംഘമാണ് രക്ഷിച്ചത് . അവരെന്നെ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി . അവിടെവച്ചാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത് . ആ കുഞ്ഞിനിപ്പോള്‍ ഒരാഴ്ചയാണ് പ്രായം . ഇതുവരെ കുഞ്ഞിന് പേരിട്ടിട്ടില്ല . ഗര്‍ഭം അലസിപ്പിക്കുന്നത് പാപമാണെന്ന ചിന്തയാണ് കുഞ്ഞിനെ ഉപേക്ഷിക്കാതിരിക്കാന്‍ കാരണം . അവരെന്നോട് പാപം ചെയ്തു . പക്ഷെ , ഞാനത് ചെയ്തില്ല . ഞാനെന്‍റെ കുഞ്ഞിനെ ജീവനോടെ സംരക്ഷിച്ചു . തനിക്കാകെയുള്ളത് പ്രായമായ മുത്തച്ഛനും മുത്തശ്ശിയുമാണ് . മാതാപിതാക്കളെ കാണാതായിരിക്കുകയാണ് . അവര്‍ ഒരുപക്ഷെ മരിച്ചിട്ടുണ്ടാകാം . ' . അവള്‍ വീടിനുള്ളില്‍ തന്നെയിരിക്കുകയാണെന്നും അവളവിടെയുണ്ടെന്ന് ആരുമറിയില്ലെന്നും അവളുടെ മുത്തച്ഛനും മുത്തശ്ശിയും പറയുന്നു . ' ആ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് അവളോട് പറഞ്ഞതാണ് പക്ഷെ , അവള്‍ കേട്ടില്ല . അല്ലാഹുവിന്‍റെ നിശ്ചയമാണ് ആ കുഞ്ഞെന്നാണവള്‍ പറയുന്നത് എന്നാല്‍ ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി ദത്തെടുക്കുന്ന സംഘടന പറയുന്നത് ഈ കുഞ്ഞുങ്ങള്‍ അനിശ്ചിതത്വത്തോടും അപകര്‍ഷതയോടും വളരാതിരിക്കാനാണ് അവരെ സുരക്ഷിതമായ കരങ്ങളിലേല്‍പ്പിക്കുന്നതെന്നാണ് . എന്നാല്‍ ഈ പെണ്‍കുട്ടി പറയുന്നത് , ' താന്‍ വിവാഹം കഴിച്ച് ഒരു സാധാരണജീവിതമാണ് നയിച്ചിരുന്നതെങ്കില്‍ തന്നോടാരും കുഞ്ഞിനെ ആവശ്യപ്പെടില്ലായിരുന്നു . കുഞ്ഞിനെ കൊടുക്കരുതെന്നുണ്ട് . പക്ഷെ കുഞ്ഞിന്‍റെ മുഖം കാണുമ്പോള്‍ … ' .
| false |
ബെംഗളൂരുവിനോട് മലയാളികൾക്കെന്നും പ്രിയമാണ് . തൊഴിൽ തേടിയായാലും പഠനത്തിനായാലും കാഴ്ചകൾ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയിൽ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത് . എല്ലാത്തരം യാത്രക്കാരെയും സന്തോഷിപ്പിക്കുന്ന നഗരംകൂടിയാണിവിടം . തീര്‍ഥാടന കേന്ദ്രങ്ങളും മലനിരകളും സാഹസിക ഇടങ്ങളുമൊക്കെയുള്ള ബെംഗളൂരു ആരെയും അതിശയിപ്പിക്കും . നിങ്ങളൊരു സാഹസികയാത്രാ പ്രേമിയാണോ ? എങ്കിൽ നേരെ ബെംഗളൂരുവിലേക്ക് വിട്ടോളൂ . അന്തര്‍ഗംഗെ സാഹസികപ്രേമികളുടെ ഇഷ്ടലൊക്കേഷനിലൊന്നാണ് അന്തര്‍ഗംഗെ . പേരു സൂചിപ്പിക്കുന്നപോലെ തന്നെ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം . ബെംഗളൂരുവില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെ നിലകൊള്ളുന്നത് . കല്ലുകൾ നിറഞ്ഞ വഴികളിലൂടെ നടന്നും വലിയ പാറക്കെട്ടുകളിലൂടെ വലിഞ്ഞുകയറിയുമാണ് ഇവിടുത്തെ ഹൈക്കിങ്ങ് . അറിഞ്ഞു കേട്ട് എത്തിച്ചേരുന്ന സഞ്ചാരികളാണ് കൂടുതലും . ട്രെക്കിങ്ങിനായി നിരവധിപേർ എത്തിച്ചേരാറുണ്ട് . സാവന്‍ദുര്‍ഗ സാഹസികതയെ അത്രമേൽ ഇഷ്ടപ്പെടുന്നവർക്കു പറ്റിയയിടമാണ് സാവന്‍ദുര്‍ഗ . ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്പാറ എന്നറിയപ്പെടുന്നു . ബെംഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു . മരണത്തിന്റെ കുന്ന് എന്നറിയപ്പെടുന്ന സാവന്‍ദുര്‍ഗ ഡക്കാന്‍ പീഠഭൂമിയുടെ ഒരു ഭാഗം കൂടിയാണ് . സമുദ്രനിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് . പാറയുടെ മുകളിലേക്കുള്ള കയറ്റമാണ് ഇവിടുത്തെ ആകർഷണം . പടവുകള്‍ ഒന്നും ഇവിടെ ഇല്ലാത്തതിനാല്‍ മലകയറ്റം എല്ലായ്‌പ്പോഴും കൂടുതല്‍ ദുഷ്‌കരമായിരിക്കും . കുന്നുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങളാണ് സാഹസികരുടെ പ്രിയകേന്ദ്രമായ സാവൻദുർഗയിൽ ഒരുക്കിയിരിക്കുന്നത് . ബെംഗളുരുവിലും മൈസൂരിലും ഉള്ള ആളുകളുടെ പ്രധാനപ്പെട്ട വാരാന്ത്യ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സാവൻദുർഗ . സ്കന്ദഗിരി ബെംഗളൂരു നഗരത്തിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയായാണ് സ്കന്ദഗിരി ട്രെക്കിങ് പോയിന്റ് സ്ഥിതി ചെയ്യുന്നത് . ബെംഗളൂരുവിലെ ചിക്കബെല്ലൂരിൽ നിന്നു അഞ്ചു കിലോമീറ്റർ മാത്രമാണ് സ്കന്ദഗിരിയിലേക്കുള്ള ദൂരം . പറഞ്ഞുകേട്ട് ധാരാളംപ്പേർ അവധിയാഘോഷിക്കാൻ എത്തുന്നതുകൊണ്ടു സ്കന്ദഗിരിയിൽ ഇപ്പോൾ തിരക്കേറുന്നുണ്ട് . വളരെ പ്രശസ്തമായ നന്ദിഹിൽസ് ഇവിടെ നിന്നും അധികമകലെയല്ലാത്തതു കൊണ്ട് അവിടെയെത്തുന്ന സഞ്ചാരികളിൽ കുറെയേറെ പേർ സ്കന്ദഗിരിയിലെ സൂര്യോദയം കാണാനായി എത്തിച്ചേരാറുണ്ട് . അതിരാവിലെ യാത്രയാരംഭിച്ചാൽ സൂര്യോദയത്തിനു മുൻപ് മലമുകളിൽ എത്തിച്ചേരാവുന്നതാണ് . കന്ദവരഹള്ളി എന്ന ഗ്രാമത്തിൽ നിന്നാണ് യാത്രയുടെ തുടക്കം . ട്രെക്കിങിന്റെ ബേസ് ക്യാമ്പ് ആയി വേണമെങ്കിൽ ഈ ഗ്രാമത്തെ പരിഗണിക്കാം . രാത്രി അവിടെ താമസിച്ചുകൊണ്ട് പുലർച്ചെ യാത്ര തിരിക്കണം . ഭാരമധികമില്ലാത്ത ബാഗും അവശ്യവസ്തുക്കളും കയ്യിൽ കരുതണം . വെള്ളവും ഭക്ഷണവും ബാഗിൽ കൊണ്ടു പോകേണ്ടതാണ് . സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1350 മീറ്റർ ഉയരമുണ്ട് സ്കന്ദഗിരിയുടെ ഉച്ചിയിലേക്ക് . രണ്ടര മണിക്കൂറോളം നടന്നു കയറിയാൽ മാത്രമേ മലനിരയുടെ മുകളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു . കുത്തനെയുള്ള കയറ്റങ്ങളും കുറ്റിക്കാടുകളും സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന വ്യൂപോയിന്റുകളും കണ്ടുള്ള മലകയറ്റം കുറച്ചൊന്നു ക്ഷീണിപ്പിക്കുമെങ്കിലും ഒട്ടും മടുപ്പിക്കില്ല . നന്ദി ഹിൽസ് നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് നന്ദി ഹിൽസ് . കബ്ബൻ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ് . രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ് . നിരവധി ശലഭങ്ങളും പക്ഷികളും കൊണ്ടു നിറഞ്ഞ നന്ദി ഹിൽസിൽ അനവധി ഫോട്ടോഗ്രാഫേർസ് വന്നുപോകുന്നു .
| false |
നീലഗിരി – പേരു കേൾക്കുമ്പോൾ തന്നെ നീലനിറമാർന്ന മലനിരകളും തണുപ്പും മനസ്സിലേക്കെത്തുന്നില്ലേ ? സഹ്യപർവതത്തിന്റെ ഭാഗമായ നീലഗിരി മലനിരകൾ തെക്കേ ഇന്ത്യയുടെ മാത്രം സ്വത്തല്ല , മറിച്ച് ലോകത്തിന്റെ ജൈവസമ്പത്തിനൊരുമുതൽക്കൂട്ടാണ് . അതുകൊണ്ടാണ് 2012 ൽ യുനെസ്കോ നീലഗിരിയെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത് . കേരളത്തിനു വടക്കുള്ള ആറളം വന്യജീവി സങ്കേതവും പാലക്കാട് സൈലന്റ് വാലിയും വയനാട് ഉൾപ്പെടെ തമിഴ്നാടിന്റെ മുതുമലൈ , മുക്കുർത്തി , സത്യമംഗലം എന്നിവയും കർണാടകയിലെ നാഗർഹോളെ , ബന്ദിപ്പുര എന്നീ സങ്കേതങ്ങളും ഉൾപ്പെടുന്ന വിശാലമായ ഒരു സംരക്ഷിതമേഖലയാണു നീലഗിരി . എങ്കിലും സഞ്ചാരികൾക്ക് നീലഗിരി എന്ന പേരു സുപരിചിതമാകുന്നത് ഊട്ടിയും ചുറ്റുവട്ടങ്ങളുടെയും അനുഭവത്തിലാണ് . ഗൂഡല്ലൂർ മുതൽ പാലക്കാട് അതിർത്തിയിലുള്ള കിന്നക്കൊരൈ വരെ ഈ നീലഗിരി നാമത്തിൽ അറിയപ്പെടുന്നു . അതിനു കാരണം നീലഗിരി ജില്ലയിലാണ് ബയോസ്ഫിയറിന്റെ ഭൂരിഭാഗവും എന്നതാണ് . നീലഗിരി കാണാനിറങ്ങുന്നവർക്ക് , ഊട്ടിയല്ലാതെ മറ്റു കാഴ്ചകളെന്തൊക്കെയാണ് ? അവയാണു നീലഗിരിയുടെ സഖികൾ . ഊട്ടിതന്നെയാണ് നീലമലനിരകളിൽ ആദ്യം മനം കവരുക . ചിരപരിചിതമായ സ്ഥലങ്ങളാണെന്നതിനാൽ വിവരണം വേണ്ടല്ലോ ? നമുക്ക് ഊട്ടിയ്ക്കു ചുറ്റുമുള്ള ഇടങ്ങളേതൊക്കയെന്നു നോക്കാം പൈക്കര ഡാം ഏതോ വിദേശ ലൊക്കേഷനിലെത്തിയതുപോലെയാണ് ഡാമിന്റെ കാഴ്ച . അങ്ങോട്ടുള്ള വഴിയും രസകരം . വാറ്റിൽ മരങ്ങൾ ഉയർന്നുനിൽപ്പുണ്ട് ഇരുവശത്തും . അവിടത്തെ കാക്കകൾക്കുപോലും എന്തൊരു ഭംഗിയാണ് എന്നു കാണാം . ഊട്ടി ഗൂഡല്ലൂർറൂട്ടിലാണ് ഡാം . പൈക്കരയിലേത് ഇന്ത്യയിലെ ആദ്യത്തെ പവർഹൗസുകളിലൊന്നാണ് . സ്വതന്ത്ര്യം കിട്ടുന്നതിനു മുൻപ് പൈക്കര നദിയിലാണിതു പണിതുടങ്ങിയത് . ബോട്ട് ഹൗസ് , റസ്റ്ററന്റ് , റെസ്റ്റ് റൂം എന്നിവ സഞ്ചാരികളെ കാത്തിരിക്കുന്നു . ഗൂഡല്ലൂരിൽനിന്നു മുപ്പതുകിലോമീറ്റർ ദൂരം . ഊട്ടിയിൽനിന്ന് ഗൂഡല്ലൂർ റൂട്ടിൽ 21 കിലോമീറ്റർ ശ്രദ്ധിക്കാൻ – കുരങ്ങൻമാരെ സൂക്ഷിക്കുക . കാടിനുള്ളിലേക്കു കയറാതിരിക്കുക . ഗൂഡല്ലൂർ ഊട്ടിയിലേക്കുള്ള വഴിയിലെ ഇടത്താവളം മാത്രമല്ല ഗൂഡല്ലൂർ . ബ്രിട്ടീഷ് കാലത്തെ ജയിലും തേയിലമ്യൂസിയവും നീഡിൽറോക്ക് വ്യൂപോയിന്റും സിംകോണ മരത്തോട്ടവും നീലഗിരി ജില്ലയുടെ ഈ ആസ്ഥാനത്ത് സഞ്ചാരികളെ നോക്കിയിരിപ്പുണ്ട് . അതുകൊണ്ട് ഇനി അടുത്ത ട്രിപ്പിൽ ഗൂഡല്ലൂരിനെയും ഒന്നു പരിഗണിക്കാവുന്നതാണ് . ദൂരം ഊട്ടി – ഗൂഡല്ലൂർ 50 കിലോമീറ്റർ ശ്രദ്ധിക്കാൻ – ടൂറിസ്റ്റു സ്പോട്ടുകൾ അത്ര വ്യക്തമായി അടയാളപ്പെടുത്തിയിട്ടില്ല . നോക്കി നോക്കി പോകണം . കോത്തഗിരി നീലഗിരിയിലെ മൂന്നാമത്തെ വലിയ ഹിൽസ്റ്റേഷൻ എന്ന വിശേഷണമുണ്ട് കോത്തഗിരിക്ക് . ഊട്ടിയുടെ സ്ഥിരം കാഴ്ചകൾ കൂടുതൽ സമാധാനത്തോടെ കാണാൻ കോത്തഗിരിയിലേക്കു വരാം . മേട്ടുപ്പാളയം സമതലങ്ങളിലേക്കിറങ്ങുന്നതിനു മുൻപുളളഇടത്താവളമാണിത് . ഭംഗിയാർന്ന േതയിലത്തോട്ടങ്ങൾ ആസ്വദിക്കാം . ദൂരം ഊട്ടി–കോത്തഗിരി 38 കിലോമീറ്റർ ശ്രദ്ധിക്കാൻ – താമസസൗകര്യങ്ങൾ അധികമില്ല കൂനൂർ പുകതുപ്പിവരുന്ന പൈതൃകതീവണ്ടിയിലെ യാത്രയ്ക്കായി കൂനൂരിലെത്താം . അതിസുന്ദരമായ റയിൽവേസ്റ്റേഷൻ നിങ്ങളെ ആകർഷിക്കും . സിംസ് പാർക്ക് , ലാംപ്സ് റോക്ക് വ്യൂ പോയിന്റ് , തുടങ്ങി വെള്ളച്ചാട്ടങ്ങളും മറ്റും കൂണൂരിന്റെകാഴ്ചകളാണ് . കാതറിൻ വെള്ളച്ചാട്ടത്തിലേക്ക് അതിസാഹസികമായൊരു എത്തിനോട്ടമാകാം . സിംസ് പാർക്കിൽ സംഘടിപ്പിക്കുന്ന ഫ്രൂട്ട് ഷോ ഏറെ ശ്രദ്ധേയമാണ് . രാജ്യത്തുനിന്നുള്ള ഇരുനൂറോളം പഴവർഗങ്ങൾ ഫ്രൂട്ട് ഷോയിൽ അണിനിരന്നിട്ടുണ്ടായിരുന്നു ഇത്തവണ . മെയ് മാസത്തിലാണു ഫ്രൂട്ട് ഷോനടക്കുക . ദൂരം ഊട്ടി–കൂണൂർ 21 കിലോമീറ്റർ മഞ്ഞൂർ പേരിനോടു ന്യായം പുലർത്തുന്ന നാടാണു മഞ്ഞൂർ . ശരിക്കും മഞ്ഞിന്റെ ഊര് . ഊട്ടിയുടെ തനിമ ഇനിയറിയണമെങ്കിൽ മഞ്ഞൂരിലെത്താം . തിരക്കുകളില്ലാത്ത റോഡ് . തെളിമയുള്ള ആകാശം . പച്ചപ്പാർന്ന ചുറ്റുപാട് . ഇടയ്ക്കിടെ സന്ദർശനത്തിനെത്തുന്നമഞ്ഞും കാറ്റും . മഞ്ഞൂരിന്റെ വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല . ഊട്ടിയുടെ അതേ കാലാവസ്ഥയറിഞ്ഞ് , എന്നാൽ ബഹളങ്ങളില്ലാതെ താമസിക്കാൻ നല്ലയിടമാണു മഞ്ഞൂർ . കിന്നക്കൊരൈ എന്ന മലമുകൾ ഗ്രാമത്തിലേക്കുള്ള ഡ്രൈവ് രസകരമാകും . റൂട്ട് ഊട്ടി – മഞ്ഞൂർ 35 കിലോമീറ്റർ ശ്രദ്ധിക്കാൻ – താമസം വിളിച്ചുപറഞ്ഞ് ഉറപ്പാക്കിയിട്ടു മാത്രം മഞ്ഞൂരിൽ െചല്ലുക . പലയിടത്തും ഫോണിനു റേഞ്ച് കിട്ടില്ല . ആഹാരം ചെറിയ അങ്ങാടിയിൽനിന്നു ലഭിക്കും . താമസസൗകര്യത്തിന്- <ഫോൺ നമ്പർ> മുതുമല തണുപ്പേറ്റു മടുത്തെങ്കിൽ ഒരു വനയാത്രയാകാം . ഊട്ടിയിൽനിന്നു കല്ലട്ടിച്ചുരം ഇറങ്ങിയാൽ മുതുമലയിലെ കാടായി . മസിനഗുഡി വനഗ്രാമത്തിലെ അതിമനോഹരമായ പാതയിലൂടെ വണ്ടിയോടിച്ച് മുതുമലയിലെത്താം . ബസ് സഫാരിയോ , ജിപ്സി സഫാരിയോ ബുക്ക് ചെയ്യാം . കാട്ടിലൂടെഗൂഡല്ലൂർ വരെയോ ഗുണ്ടൽപേട്ട് വരെയോ വണ്ടിയോടിക്കുന്നതു തന്നെ ഒരു വനയാത്രയ്ക്കു തുല്യമാണ് . എന്നിരുന്നാലും ഉൾക്കാട്ടിലേക്കുള്ള യാത്ര കൂടുതൽ രസകരമാകും . താമസവും മുതുമലയിലാക്കാം . റൂട്ട് ഊട്ടി-മുതുമല 38 കിലോമീറ്റർ ശ്രദ്ധിക്കേണ്ടത് കാട്ടിൽ ഒരിടത്തും വണ്ടി നിർത്തരുത് . കുറ്റകൃത്യമാണത് . വണ്ടിനിർത്തി പുറത്തിറങ്ങരുത് , പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയരുത് . വന്യജീവികൾക്ക് ആഹാരം നൽകരുത് . ശബ്ദമുണ്ടാക്കി സഞ്ചരിക്കരുത് . താമസസൗകര്യത്തിന് <വെബ്സൈറ്റ് ലിങ്ക്> .
| false |
ഭക്തപൂർ കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായുള്ള ഒരു വിപണിസ്ഥലമാണ് ഭക്തപൂർ ദർബാർ സ്ക്വയർ . ഇത് സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് . ബോദ്ഗോവൻ എന്നറിയപ്പെടുന്ന ഭഗത്പൂർ നഗരത്തിൽ തന്നെയാണ് ഭക്തപൂർ ദർബാർ സ്ക്വയർ സ്ഥിതിചെയ്യുന്നത് .
| false |
ത്രിപുര സംസ്ഥാനത്തിലെ നാല് ജില്ലകളിൽ ഒന്നാണ് ധലായ് ജില്ല . ധലായ് ജില്ല രൂപംകൊണ്ടത് മുമ്പ് നോർത്ത് ത്രിപുര ജില്ലയുടെ ഭാഗമായിരുന്ന ധലായ് പ്രദേശവും സൗത്ത് ത്രിപുര ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നാണ് . അതിരുകൾ:- ഭൂമിശാസ്ത്രപരമായി ഒരു പർവതപ്രദേശമാണ് ധലായ് . ലോങ് തരായ് , പർത് വാങ് , ബാത്ചിയ , അതറാമുറ തുടങ്ങിയവ ജില്ലയിലെ ഉയരം കൂടിയ പർവതപ്രദേശങ്ങളാണ് . പർവതപ്രദേശങ്ങളിൽ മുളങ്കാടുകൾ സമൃദ്ധമായി വളരുന്നു . മനു , ധലായ് , ഖോവൈ എന്നിവയാണ് ജില്ലയിലെ മുഖ്യ നദികൾ . ധലായ് ജില്ലയിലെ സമതല പ്രദേശങ്ങൾ പൊതുവേലുങ്ഗ എന്ന പേരിലറിയപ്പെടുന്നു . എക്കൽ കലർന്ന ഇവിടത്തെമണ്ണ് കൃഷിക്ക് അനുയോജ്യമാണ് . നെല്ല് , ഗോതമ്പ് , കരിമ്പ് , ഉരുളക്കിഴങ്ങ് , എണ്ണക്കുരുക്കൾ തുടങ്ങിയവയാണ് ജില്ലയിലെ മുഖ്യവിളകൾ . പട്ടുനൂല്പുഴു വളർത്തൽ വ്യവസായവും ജില്ലയുടെ കാർഷികമേഖലയിൽ നിർണായക പങ്കുവഹിക്കുന്നു . മലമ്പ്രദേശങ്ങളിൽ കർഷകർ പൊതുവേ മാറ്റക്കൃഷി സമ്പ്രദായമാണ് പിന്തുടരുന്നത് . കോഴി-കന്നുകാലി വളർത്തലിനും ജില്ലയുടെ ധനാഗമ മാർഗങ്ങളിൽ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട് . ധലായ് ജില്ലയുടെ വ്യാവസായിക മേഖലയിൽ തേയില ഉത്പാദനത്തിനാണ് പ്രഥമ സ്ഥാനം . കൈത്തറി , പട്ടുനൂൽപ്പുഴു വ്യവസായം , കരകൗശലവസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളും ജില്ലയിൽ സജീവമാണ് . ജില്ലയുടെ ഗതാഗത സൗകര്യങ്ങളിൽ റോഡുകൾക്കാണ് പ്രാമുഖ്യം . ദേശീയപാത-44 ധലായിലൂടെ കടന്നുപോകുന്നു . ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം മാത്രമേ ലഭ്യമാകുന്നുള്ളൂ . മനോഹരമായ ഭൂപ്രകൃതിയും വൈവിധ്യമാർന്ന ജൈവസമ്പത്തും ജില്ലയുടെ വിനോദസഞ്ചാരസാധ്യതകളെ വർധിപ്പിക്കുന്നു .
| false |
നാല്പത് സിആർപിഎഫ് ജവാന്മാരുടെ ജീവൻ പുൽവാമയിൽ നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ പൊലിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ് . ആ ആക്രമണം അന്ന് കെടുത്തിക്കളഞ്ഞത് നാൽപതു കുടുംബങ്ങളിലെ സന്തോഷം കൂടിയാണ് . സംഭവം നടന്നയുടനെ തന്നെ കേന്ദ്രവും സംസ്ഥാനങ്ങളും വീരചരമമടഞ്ഞ ജവാന്മാരുടെ ആശ്രിതർക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു . പലകുടുംബങ്ങളിലെയും ആശ്രിതരിൽ ഒരാൾക്ക് ജോലി നൽകും എന്നുള്ള വാഗ്ദാനവും ഉണ്ടായി . എന്നാൽ , ഒരു വർഷത്തിന് ശേഷവും ആ വാഗ്ദാനം നടപ്പിലായിട്ടില്ല . " രാജ്യത്തിന് വേണ്ടി എന്റെ സഹോദരൻ രക്തസാക്ഷിയായി എന്നാണ് എന്നോടെല്ലാവരും പറയുന്നത് . എന്നാൽ , ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അവൻ മരിച്ചുപോവുകയാണ് ഉണ്ടായത് . അവൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല . ഇനി ഒരിക്കലും അവൻ അവധിക്ക് വരില്ല . ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഇനി അവനില്ല … " ആക്രമണത്തിൽ മരിച്ച പഞ്ചാബിലെ ജവാൻ സുഖ്ജീന്ദർ സിങിന്റെ മൂത്ത സഹോദരൻ ഗുർജന്ത് സിങ് ബിബിസിയോട് പറഞ്ഞതാണിത് . ആക്രമണത്തിൽ ജ്യേഷ്ഠൻ മരിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഫോൺ വിളി വന്ന അന്നുതൊട്ടുള്ള ഓട്ടം ഇന്നും നിന്നിട്ടില്ല എന്നാണ് ഗുർജന്ത് പറയുന്നത് . അദ്ദേഹം അസ്വസ്ഥനാണ് . ഉത്തരം കിട്ടാത്ത പലചോദ്യങ്ങളുമുണ്ട് അയാളുടെ ഉള്ളിൽ . " ആരാണ് ആ സ്‌ഫോടനത്തിന് പിന്നിൽ ? അത് ചെയ്യിച്ചതാരാണ് ? എന്റെ ജ്യേഷ്ഠനടക്കമുള്ളവരെ ചാമ്പലാക്കിയിട്ട് അവർ എന്താണ് നേടിയത് ? " 12 ലക്ഷം രൂപയാണ് അന്ന് പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം . ഒപ്പം കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും . ആകെ ഇന്നുവരെ സർക്കാരിൽ നിന്ന് പാസായിക്കിട്ടിയത് അഞ്ചു ലക്ഷം മാത്രം . ഭാര്യ സരബ്ജിത്തിന് തന്റെ ഭർത്താവിന്റെ രക്തസാക്ഷിത്വത്തിന്റെ പേരിലുള്ള ജോലി ഇന്നും കിട്ടാക്കനിയായി തുടരുന്നു . സുഖ്ജീന്ദറിന്റെ അമ്മ എന്നും രാവിലെ ഉറക്കമെണീറ്റു വരുമ്പോൾ തന്നെ , മകന്റെ ചില്ലിട്ട ചിത്രമെടുത്ത് അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കും . കുറച്ച് കൃഷിയിടമുണ്ട് ആ കുടുംബത്തിന് , ഒപ്പം നാലഞ്ച് പശുക്കളും . അതിൽ നിന്നുള്ള വരുമാനത്തിലാണ് കുടുംബത്തിന്റെ ചെലവുകൾ കഴിഞ്ഞു പോകുന്നത് . എന്നാൽ , കൃഷി എന്നും ആ കുടുംബത്തിന് സമ്മാനിച്ചിട്ടുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ് . സർക്കാർ തന്റെ കാർഷികലോണുകളെങ്കിലും ഒന്നെഴുതിത്തള്ളും എന്ന പ്രതീക്ഷയാണ് അസമിൽ നിന്നുള്ള സിആർപിഎഫ് കോൺസ്റ്റബിൾ മനേശ്വർ ബസുമതാരിയും അന്ന് പുൽവാമയിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ് . അവർക്ക് സഹായത്തെപ്പറ്റിയോ നഷ്ടപരിഹാരത്തെപ്പറ്റിയോ ഒന്നും പരാതികളില്ല . അവർക്ക് അറിയേണ്ടത് ഒരൊറ്റകാര്യമാണ് . ആ വീടിന്റെ നാഥനെ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചവർ ആരൊക്കെയാണ് ? അവരെ എന്ന് പിടികൂടും ? എന്ന് അവരെ ശിക്ഷിക്കും ? അതുതന്നെയാണ് ബിഹാറിൽ നിന്നുള്ള കോൺസ്റ്റബിൾ സഞ്ജയ് കുമാർ സിൻഹയുടെ കുടുംബവും ചോദിക്കുന്നത് . മരിച്ചവരെപ്പറ്റി പറയുമ്പോഴേക്കും അവരൊക്കെ അറിയാതെ കരഞ്ഞുപോവുകയാണ് . ആ ഒരൊറ്റ സ്ഫോടനം ഇല്ലാതെയാക്കിയത് അതുവരെ സന്തോഷപൂർണമായി പൊയ്ക്കൊണ്ടിരുന്ന നാൽപതു കുടുംബങ്ങളുടെ ജീവിതങ്ങളെക്കൂടിയാണ് . " എന്ത് നഷ്ടപരിഹാരം കിട്ടിയിട്ടെന്താണ് കാര്യം ? ഈ ലോകത്തുള്ള സമ്പത്തെല്ലാം എനിക്ക് കൊണ്ടുതന്നാലും , അതെന്റെ അച്ഛന് പകരമാവുമോ ? എന്റെ അച്ഛനെ എനിക്ക് ജീവനോടെ തിരിച്ചുതരാനാകുമോ നിങ്ങൾക്ക് ? " എന്ന് കോൺസ്റ്റബിൾ സിൻഹയുടെ മകൾ റൂബി ചോദിക്കുമ്പോൾ അതിന് ആർക്കും ഉത്തരമില്ല . റൂബിയുടെ അച്ഛൻ മരിച്ചന്നു തുടങ്ങിയ അമ്മ ബേബി ദേവിയുടെ കരച്ചിൽ ഇന്നും അടങ്ങിയിട്ടില്ല . രാജസ്ഥാനിൽ നിന്ന് വീരചരമമടഞ്ഞത് അഞ്ചു ജവാന്മാരാണ് . അവരിലൊരാളായിരുന്ന രോഹിതാഷ് ലാംബയുടെ പത്നി മഞ്ജു വിവാഹിതയായിട്ട് ഒരു വർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളു . കൂടെ ജീവിച്ച് കൊതി തീരും മുമ്പുതന്നെ വിധവയാകേണ്ടി വന്ന മഞ്ജുവിന്റെ സങ്കടവും ഹൃദയഭേദകമാണ് . പുൽവാമ ചാവേർ ബോംബാക്രമണം ഈ കുടുംബങ്ങളുടെ ജീവിതങ്ങളിലേൽപ്പിച്ച ആഘാതം വളരെ വലുതാണ് . അതിൽനിന്ന് കരകയറാൻ അവർക്ക് ഇനിയും ഏറെക്കാലം എടുത്തേക്കും . എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുന്ന അന്വേഷണം രാജ്യത്തെ പിടിച്ചുലച്ച ഈ ചാവേറാക്രമണത്തിന്റെ കേസന്വേഷണത്തിന്റെ ചുമതല എൻഐഎയ്ക്കായിരുന്നു . എന്തൊക്കെയാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് എൻഐഎ അന്വേഷിച്ച് കണ്ടെത്തിയത് ? 2019 ഫെബ്രുവരി 20 -ണ് രണ്ടാമതും എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു . ഫെബ്രുവരി 25 -27 കാലയളവിൽ എൻഐഎ ദക്ഷിണ കശ്മീരിൽ നിരന്തരം റെയ്ഡുകൾ നടത്തി . ആക്രമണത്തിന് ഉപയോഗിക്കപ്പെട്ട വാഹനത്തിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു . എന്നാൽ , ഇന്നുവരെ എൻഐഎ ഒരു കുറ്റപത്രം സമർപ്പിച്ചിട്ടില്ല . മാധ്യമങ്ങളിൽ നിന്ന് നിരന്തരസമ്മർദ്ദമുണ്ടായിട്ടും കേസന്വേഷണം തീരാൻ എത്രകാലം വേണ്ടി വരും എന്ന കാര്യത്തിൽ എൻഐഎ ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല . കുറ്റപത്രം എന്നേക്ക് ഫയൽ ചെയ്യും എന്നും അവർക്ക് പറയാനായിട്ടില്ല . പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് കാശ്‌മീരിൽ നിന്ന് തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് എന്നാണ് സിആർപിഎഫ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ സുൾഫിക്കർ ഹസൻ പറയുന്നത് . അന്വേഷണം ത്വരിതഗതിയിൽ തന്നെ നടക്കുന്നുണ്ട് എന്നും അന്വേഷണത്തിന്റെ വേഗതയിൽ തൃപ്തനാണ് താനെന്നും ജനറൽ പറഞ്ഞു . അതിനിടെ ഉമേഷ് ജാദവ് എന്നൊരാളുടെ പ്രവൃത്തി അദ്ദേഹം ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടാൻ കാരണമായി . പതിനാറു സംസ്ഥാനങ്ങളിൽ 61,000 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു ചെന്ന് ജാദവ് പുൽവാമയിൽ അന്ന് കൊല്ലപ്പെട്ട ഓരോ ജവാന്മാരുടെയും കുടുംബത്തെ നേരിട്ടുകണ്ട് അവരെ സമാധാനിപ്പിച്ചു . അവർക്കൊപ്പം ഒന്നോ രണ്ടോ ദിവസം തങ്ങി അവർക്ക് വേണ്ട സമാശ്വാസം പകരുകയും ചെയ്തു അദ്ദേഹം . ഓരോ വീടിന്റെയും മുറ്റത്ത് നിന്ന് അദ്ദേഹം ശേഖരിച്ച ഓരോ പിടി മണ്ണ് , പുൽവാമയിൽ ഉയർന്ന ' ഓർമ്മ മതിലിനു ' മുന്നിൽ ഓരോ കുഞ്ഞു കുടത്തിലായി അദ്ദേഹം പ്രതിഷ്ഠിച്ചു . പിറന്ന നാടിനുവേണ്ടി ജീവൻ ഹോമിച്ച ആ ദേശസ്നേഹികളോടുള്ള ഒരു സാധാരണ പൗരന്റെ നന്ദി പ്രകടനമായിരുന്നു അതെന്ന് ജാദവ് പറഞ്ഞു .
| false |
സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രം മാവൂരിൽ കണ്ടെത്തി . തെങ്ങിലക്കടവിനും കൽപള്ളിക്കും ഇടയ്ക്കുള്ള നീർത്തടങ്ങളിലെ തുരുത്തിലുള്ള മരങ്ങളിലാണ് കൊറ്റിക്കൂട്ടങ്ങൾ കൂടുകൂട്ടി പ്രജനനം നടത്തുന്നത് . വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മപക്ഷികൾ പരിപാലിയ്ക്കുന്നത് കൗതുകം നിറഞ്ഞ കാഴ്ചയാണ് . പൈപ്‌ലൈൻ റോഡരികിൽ നീർത്തടങ്ങളുടെ തീരത്ത് കൈതോലകാടുകളിൽ ഛായമുണ്ടികളും ചേരക്കോഴികളും കൂടുവച്ച് പ്രജനനം നടത്താറുണ്ട് . എന്നാൽ വെള്ള അരിവാൾ കൊക്കൻ കേരളത്തിൽ വയനാട് പനമരത്തും കുമരകത്തുമാണ് പ്രജനനം നടത്തുന്നതായി ഇതിനു മുൻപ് ഗവേഷകർ കണ്ടെത്തിയിരുന്നത് . താമരക്കോഴി , പവിഴക്കാലി , ചാരമണൽക്കോഴി , പൊൻമണൽക്കോഴി , മഞ്ഞക്കണ്ണി തിത്തിരി , ചേരാകൊക്കൻ , സൈബീരിയൻ കൊക്ക് , പട്ടവാലൻഗോഡ്‌വിറ്റ് , ചതുപ്പൻ മണലൂതി , ചാരമണൽക്കോഴി എന്നിങ്ങനെ ഇന്ത്യയിൽ തന്നെ അത്യപൂർവമായി ദേശാടനത്തിനെത്തുന്ന പക്ഷികളെ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പഠനങ്ങളിൽ മാവൂരിലെ നീർത്തടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . ഹിമാലയൻ താഴ്‌വരകൾ , സൈബീരിയ , റഷ്യ , ജപ്പാൻ , ഓസ്ട്രേലിയ , ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ദേശാടനക്കിളികളും വിവിധ ഇനത്തിൽ പെട്ട മൈനകളും പ്രാപിടിയൻ പക്ഷികളും മാവൂരിലെ നീർത്തടങ്ങളിൽ വിരുന്നെത്താറുണ്ട് . മീൻകൊത്തികളുടെ സ്വഭാവങ്ങളെക്കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച് നടത്തുന്ന ഓമശ്ശേരി സ്വദേശി സി . ടി . ഷിഫയാണ് ഇന്നലെ വെള്ള അരിവാൾ കൊക്കൻ മാവൂരിൽ പ്രജനനം നടത്തുന്നത് കണ്ടെത്തിയത് .
| false |
ഏറെനേരമെടുത്ത് തിരഞ്ഞ് വാങ്ങിച്ച കളിപ്പാട്ടമാണ് . പക്ഷേ , രണ്ടു ദിവസം കഴിഞ്ഞതോടെ കുട്ടി അതിനെ തിരിഞ്ഞുനോക്കാതായി … പലർക്കും ഇങ്ങനെ അനുഭവം കാണും . കുട്ടിയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ഉപയോഗപ്രദമായ കളിപ്പാട്ടം തിരഞ്ഞെടുത്താൻ ഈ പ്രശ്നം പരിഹരിക്കാം . ഉദാഹരണത്തിന് ട്രെയിനുകളും ട്രക്കുകളും പോലുള്ള വണ്ടികൾ , സ്റ്റഫ് ചെയ്തതരം പാവകൾ . കുട്ടി വലുതായാലും ഈ കളിപ്പാട്ടങ്ങളുടെ ഉപയോഗം അവസാനിക്കില്ല . ബിൽഡിങ് ബ്ലോക്കുകൾ രണ്ടു വയസ്സു കഴിഞ്ഞ കുട്ടികൾക്ക് അനുയോജ്യമായ കളിപ്പാട്ടമാണ് . ഈ പ്രായത്തിലെ കുട്ടികൾ ഏറ്റവും ആസ്വദിക്കുന്നതും വയ്ക്കുകയും ഊരിയെടുക്കുകയും വീണ്ടും വയ്ക്കുകയും ഒക്കെ ചെയ്യാവുന്ന തരം കളിപ്പാട്ടങ്ങൾ ആണ് . ഈ പ്രായത്തിൽ നല്ല വലുപ്പമുള്ള ബ്ലോക്കുകൾ നൽകുന്നതാണ് നല്ലത് . ചെറിയ ഫ്ളാറ്റോ കുഞ്ഞി ട്രെയിനോ ഉണ്ടാക്കുമ്പോൾ കുട്ടിയുടെ ഭാവന വികസിക്കുന്നു . അതോടൊപ്പം അവർ പോലുമറിയാതെ പ്രശ്നപരിഹാര ശേഷികളും യുക്തിചിന്തയും ബലപ്പെടുന്നു . ഇത്തരം കളിപ്പാട്ടങ്ങളിലെ നിറങ്ങളും മറ്റും ദോഷകരമായേക്കാം എന്നതിനാൽ ഇത് കുട്ടി വായിൽ വയ്ക്കാതെ ശ്രദ്ധിക്കണം . കളിമണ്ണും ക്രയോൺസും ഒക്കെ കുട്ടിക്ക് കളിക്കാൻ കൊടുത്താൽ അപകടമല്ലേ എന്നു പേടിച്ച് പല അച്ഛനമ്മമാരും ഇവ നൽകാറില്ല . പക്ഷേ , ഇത്തരം വസ്തുക്കൾ കുട്ടിയുടെ കൈയും–കണ്ണുമായി യോജിച്ചുള്ള പ്രവർത്തനം മെച്ചപ്പെടുത്തും . കളിമണ്ണു കുഴയ്ക്കുകയും ക്രയോൺസ് മുറുകെപിടിക്കുകയും ചെയ്യുന്നതുവഴി കൈയിലെയും വിരലുകളിലെയും ചെറിയ പേശികൾ കൂടുതൽ ഉപയോഗിക്കുന്നു . ഇത് കുട്ടിയുടെ ഫൈൻ മോട്ടോർ സ്കില്ലുകൾ മെച്ചപ്പെടാൻ സഹായിക്കും . ഇത്തരം വസ്തുക്കൾ നല്ല ബ്രാൻഡ് നോക്കി വാങ്ങുകയും ഉപയോഗശേഷം കൈയും മുഖവും വൃത്തിയാക്കുകയും ചെയ്യണമെന്ന് മറക്കരുത് . മൂന്നുവയസ്സ് -പേപ്പർ തൊപ്പി വച്ച് രാജാവാകാനും ഷോൾ ചുറ്റി അമ്മയാകാനും ഒക്കെ കുട്ടികൾ ഈ പ്രായത്തിൽ ശ്രമിച്ചുതുടങ്ങും ഇത്തരം റോൾ പ്ലേകൾക്ക് പറ്റിയ ടോയ് സെറ്റുകൾ വാങ്ങിക്കൊടുക്കാം . ഡോക്ടേഴ്സ് സെറ്റ് , കിച്ചൺ സെറ്റ് എന്നിങ്ങനെ ഇത്തരം ഒട്ടേറെ കളിപ്പാട്ടങ്ങൾ ലഭ്യമാണ് . ഭാഷാശേഷികൾ മെച്ചപ്പെടുത്താനും പ്രശ്നപരിഹാരശേഷികൾ ബലപ്പെടുത്താനും റോൾ പ്ലേ സഹായിക്കും . മാഗ്നറ്റിക് ആൽഫബെറ്റുകൾ , മാർക്കർ , ക്രയോൺ , ഫിംഗർ പെയിന്റ് എന്നിവ വായനയും എഴുത്തും സംബന്ധിച്ച ശേഷികൾ മികച്ചതാക്കും . വലുപ്പമുള്ള പടങ്ങളുള്ള കഥപുസ്തകങ്ങൾ കുട്ടികൾക്കു നൽകാം . കഥ പറഞ്ഞുകൊടുക്കുന്നതിനൊപ്പം കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ ചിത്രത്തിലൂടെ പരിചയപ്പെടുത്താം . കളിയ്ക്കൊ പ്പം അൽപം ശാരീരികവ്യായാമം കൂടി കുട്ടിക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ സൈക്കിളുകൾ , പലതരം പന്തുകൾ , ബോളിങ് സെറ്റുകൾ എന്നിവ വാങ്ങിനൽകാം . കൂർത്ത അഗ്രങ്ങൾ ഉള്ളവയും ഭാരക്കൂടുതലുള്ളവയും ഒഴിവാക്കണം . പന്തുകൾ കനംകുറഞ്ഞ സ്പോഞ്ച് പന്തുകളാണെങ്കിൽ ഏറെ നല്ലത് . പച്ചയും ചുവപ്പും മഞ്ഞയും വെളിച്ചം തെളിയുന്ന ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഹരമാണ് . പക്ഷേ , ഇത്തരം കളിപ്പാട്ടങ്ങൾ വിനോദത്തിന് മാത്രമേ പ്രയോജനപ്പെടൂ . കുട്ടിയുടെ ഇടപെടൽ ആവശ്യമില്ലാത്തതിനാൽ മറ്റു ശേഷികൾ വളരണമെന്നില്ല . കുട്ടിക്കു കൂടി എന്തെങ്കിലും ചെയ്യാനുള്ളതരം കളിപ്പാട്ടങ്ങളാണ് ഏറ്റവും ഉപകാരപ്പെടുക . എത്രയധികം ശരീരവും മനസ്സും ബുദ്ധിയും കളിയിൽ പ്രയോഗിക്കുന്നുവോ അത്ര കണ്ട് കുട്ടിയിലെ ശേഷികൾ മെച്ചപ്പെടും .
| false |
സ്വതന്ത്രവും , ഓപ്പൺസോഴ്‌സ് അധിഷ്ഠിതവും , പ്ലാറ്റ്ഫോം സ്വതന്ത്രവുമായ ഒരു എഫ് . ടി . പി . ക്ലൈന്റ് സോഫ്റ്റ്‌വെയർ ആണ് ഫയൽസില്ല . ഇത് എഫ് . ടി . പി . , എസ് . എഫ് . ടി . പി . , എഫ് . ടി . പി . എസ് . എന്നീ പ്രോട്ടോകോളുകളെ പിന്തുണക്കുന്നുണ്ട് . വിൻഡോസ് , ഗ്നു/ലിനക്സ് , മാക് ഒ . എസ് . എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കാവശ്യമായ പതിപ്പുകൾ ലഭ്യമാണ് . ഫയൽസില്ല സെർവർ ഇതേ പദ്ധതിയിലുള്ള ഒരു എഫ് . ടി . പി സെർവറാണ് , സാധാരണ എഫ് . ടി . പി , എസ് . എസ് . എൽ / ടി . എൽ . എസ് വഴിയുള്ള എഫ് . ടി . പി എന്നിവയെ ഫയൽസില്ല സെർവർ പിന്തുണയ്ക്കുന്നു . ഫയൽസില്ലയുടെ സോർസ്‌കോഡ് സോർസ്‌ഫോർജ് . നെറ്റ് വെബ്സൈറ്റിൽ ലഭിക്കുന്നതാണ് . സോർസ്‌ഫോർജ് . നെറ്റിൽ 2003 നവംബർ മാസത്തിലെ തിരഞ്ഞെടുക്കപ്പെട്ട പദ്ധതിയായിരുന്നു ഫയൽസില്ല . 2009 മാർച്ച് 5-ലെ കണക്കുകൾ പ്രകാരം സോഴ്‌സ്‌ഫോർജ് . നെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത സോഫ്റ്റ്‌വെയറുകളിൽ അഞ്ചാം സ്ഥാനം ഫയൽസില്ലക്കാണ് .
| false |
ഖുർആനിലെ ഏഴാം അദ്ധ്യായമാണ് അഅ്റാഫ് . അവതരണം:മക്കയിൽഅവതരണ ക്രമം:39സൂക്തങ്ങൾ:206ഖണ്ഡികകൾ:24 ഈ അധ്യായത്തിലെ 46 - 48 വാക്യങ്ങളിൽ സ്വർഗത്തിൻറെയും നരകത്തിൻറെയും ഇടയിലുള്ള ഒരുന്നത സ്ഥാനത്തെ കുറിച്ച് പരാമർശിക്കുന്നു . ഇതാണ് അഅ്റാഫ് . അഅ്റാഫിനെയും അഅ്റാഫുകാരെയും സംബന്ധിച്ച പ്രതിപാദനമുള്ളതുകൊണ്ടാണ് ഇതിനു ഈ നാമം സിദ്ധിച്ചത് . ഉള്ളടക്കം ഏതാണ്ട് തൊട്ടുമുമ്പുള്ള ` അൽഅൻആമി`ന്റെ അവതരണകാലത്താണ് ഇതും അവതരിച്ചതെന്നു വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു . ആദ്യം അവതരിച്ചത് അതോ , ഇതോ എന്നുറപ്പിച്ചു പറയാൻ പ്രയാസം . പക്ഷേ , ആ ഘട്ടത്തോട് ബന്ധപ്പെട്ടതാണ് ഈ അധ്യായവുമെന്ന് ഇതിന്റെ പ്രഭാഷണശൈലിയിൽനിന്ന് നല്ലപോലെ വ്യക്തമാകുന്നുണ്ട് . പ്രവാചകത്വ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഈ സൂറത്തിലെ സുപ്രധാനമായ ഉള്ളടക്കം . ദൈവത്താൽ നിയുക്തനായ പ്രവാചകനെ അനുഗമിക്കുവാൻ ശ്രോതാക്കളെ പ്രേരിപ്പിക്കുകയെന്നതാണ് പ്രഭാഷണത്തിന്റെ പരമമായ ലക്ഷ്യം . എന്നാൽ പ്രതിപാദനശൈലിയിൽ മുന്നറിയിപ്പിന്റെയും താക്കീതിന്റെയും സ്വരമാണ് കൂടുതൽ മുഴച്ചുനിൽക്കുന്നത് . അതിന് കാരണമുണ്ട് , അഭിസംബോധിതരായ മക്കയിലെ ബഹുദൈവാരാധകരുടെ കാര്യം ഗ്രഹിപ്പിക്കാനുള്ള ശ്രമത്തിൽ നബി ദീർഘമായ ഒരു ഘട്ടം വിനിയോഗിച്ചു കഴിഞ്ഞു ; എന്നിട്ടും അവർ അന്ധമായ പിടിവാശിയും ശാഠ്യബുദ്ധിയും എതിർപ്പും പരമാവധി തുടരുകയാണ് . ആകയാൽ അടുത്തഭാവിയിൽ അവരോടുള്ള സംബോധനം നിർത്തി മറ്റൊരു ജനവിഭാഗത്തെ അഭിമുഖീകരിക്കാനായി തിരുനബിക്ക് ദൈവത്തിൽ നിന്നുള്ള നിർദ്ദേശം ആസന്നമായിരിക്കുന്നു . അതിനാൽ നബിയുടെ പ്രവാചകത്വം അംഗീകരിക്കുവാൻ ഉദ്ബോധനപരമായ ശൈലിയിൽ അവരെ ക്ഷണിക്കുന്നതോടൊപ്പം,ഒരന്ത്യശാസനത്തിന്റെ രൂപത്തിൽ അവർക്ക് താക്കീത് നൽകേണ്ടതും ആവശ്യമായിരുന്നു . അതുകൊണ്ട് , ` നിങ്ങളിലേക്കു നിയുക്തനായ പ്രവാചകന്നെതിരിൽ നിങ്ങൾ കൈക്കൊണ്ടിട്ടുള്ള അനാശാസ്യ നയമുപേക്ഷിക്കുക ; ഇതേനയം സ്വീകരിച്ചിരുന്ന പൂർവസമുദായങ്ങളുടെ പരിണാമം നിങ്ങൾക്കൊരു പാഠമായിരിക്കട്ടെ ` എന്നിങ്ങനെ അവരെ താക്കീത് ചെയ്യുകയാണ് . മക്കാവാസികളെ സംബന്ധിച്ചിടത്തോളം ` ഹുജ്ജത്ത് ` ഏതാണ്ട് പൂർത്തീകരിക്കപ്പെട്ടിരുന്നു . അതിനാൽ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് പ്രബോധനത്തിന്റെ മുഖം മക്കയിലെ ബഹുദൈവാരാധകരിൽനിന്നു വേദക്കാരിലേക്കു തിരിഞ്ഞതായി കാണാം . ഒരിടത്ത് ലോകത്തെങ്ങുമുള്ള മനുഷ്യരെ പൊതുവായി അഭിസംബോധനചെയ്തതായും കാണാവുന്നതാണ് . സമീപവർത്തികളായ ജനതയോടുതന്നെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുകയെന്ന ഘട്ടം ഏതാണ്ടവസാനിച്ചുവെന്നും ഹിജ്റ ആസന്നമായിരിക്കുകയാണെന്നുമത്രെ ഇതെല്ലാം സൂചിപ്പിക്കുന്നത് . പ്രഭാഷണമധ്യേ വേദക്കാരായ ജൂതരെയും അഭിമുഖീകരിച്ചിട്ടുള്ളതായിക്കാണാം . അതുമുഖേന , പ്രവാചകനിൽ വിശ്വസിച്ചതിനു ശേഷം അദ്ദേഹത്തോടു കപടനയം കൈക്കൊള്ളുകയും , അനുസരണപ്രതിജ്ഞയെടുത്ത ശേഷം ധിക്കാരപൂർവം ആ പ്രതിജ്ഞ ലംഘിക്കുകയും , സത്യവും അസത്യവും വിവേചിച്ചറിഞ്ഞതിനു ശേഷം അസത്യസേവനത്തിൽ ആമഗ്നമാവുകയും ചെയ്യുന്നതിന്റെ ഭവിഷ്യൽഫലമെന്തെന്ന ഒരുവശം കൂടി ഈ അധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . സൂറത്തിന്റെ അവസാനത്തിൽ , നബിക്കും സഹാബത്തിനും ആദർശത്തിന്റെ യുക്തിയുക്തമായ പ്രബോധനം സംബന്ധിച്ച ചില പ്രധാന നിർദ്ദേശങ്ങളും നൽകുന്നുണ്ട് . എതിരാളികളിൽനിന്നുള്ള പ്രകോപനങ്ങളെയും മർദ്ദനങ്ങളെയും ക്ഷമയോടും വിവേകത്തോടും കൂടി നേരിടുക , വികാര വിക്ഷോഭങ്ങൾക്ക് വശംവദരായി സാക്ഷാൽ ലക്ഷ്യത്തെ ക്ഷതപ്പെടുത്തുന്ന യാതൊന്നും ചെയ്യാതിരിക്കുക എന്നിവ അക്കൂട്ടത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞിരിക്കുന്നു . 123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114 ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂണിലാണ് നയോസ് തടാകം സ്ഥിതി ചെയ്യുന്നത് . അതിമനോഹരമായ പ്രദേശത്ത് പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഈ തടാകം പ്രദേശവാസികൾക്ക് ഇന്നും ഒരു പേടിസ്വപ്നമാണ് . കാരണം മൂന്ന് പതിറ്റാണ്ടുകൾക്കു മുൻപ് ഇൗ ഗ്രാമത്തെയാകെ ശ്വാസംമുട്ടിച്ചു കൊന്നൊടുക്കിയ ഉഗ്രരൂപിയാണ് നയോസ് തടാകം . 1986 ഓഗസ്റ്റ് 21നാണ് നയോസ് സംഹാരതാണ്ഡവമാടിയത് . അന്നേദിവസം വൈകുന്നേരത്തോടെ ഗ്രാമവാസികൾ തടാകത്തിൽ നിന്നും പരിചിതമല്ലാത്ത ചില ശബ്ദങ്ങൾ കേട്ടിരുന്നു . അതെന്താണെന്ന് തിരിച്ചറിയാൻ സാധിക്കും മുൻപേ തടാകത്തിനു മേൽ കനത്ത ഒരു മേഘ പാളിതന്നെ രൂപപ്പെട്ടു . നോക്കിനിൽക്കെ 100 മീറ്ററിലധികം ഉയരത്തിൽ വളർന്ന ഇൗ മേഘപാളി കരയിലേക്കും വ്യാപിച്ചു . തടാകത്തിലെ ഈ അസാധാരണ മാറ്റം എന്താണെന്നറിയാൻ ഇറങ്ങിത്തിരിച്ച ഗ്രാമവാസികൾ പുക ശ്വസിച്ച് ബോധരഹിതരായി വീണു . ഇതിനോടകം 25 കിലോമീറ്ററോളം പ്രദേശത്ത് പുക വ്യാപിച്ചിരുന്നു . കന്നുകാലികളും ചെറുപ്രാണികളുമടക്കം ആ പ്രദേശത്തെ ജീവജാലങ്ങളെല്ലാം മരിച്ചുവീണു . കൃഷിസ്ഥലങ്ങളിൽ ജോലികളിൽ ഏർപ്പെട്ടിരുന്നവരും വഴികളിൽ കൂടി നടന്നു പോയവരും വീടുകൾക്കുള്ളിൽ ഉണ്ടായിരുന്നവരുമെല്ലാം കുഴഞ്ഞുവീണു . അവരിൽ ഭൂരിഭാഗവും തൽക്ഷണം തന്നെ മരിച്ചു . 1700 പേരാണ് ആന്ന് വിഷപ്പുക ശ്വസിച്ചു മരിച്ചത് . ഇതിനുപുറമേ എണ്ണിയാലൊടുങ്ങാത്ത മൃഗങ്ങളും ചത്തുവീണു . കുഴഞ്ഞുവീണവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ജീവനോടെ രക്ഷപെട്ടത് . ബോധം തിരികെ ലഭിച്ചപ്പോഴേക്കും ഉറ്റവരും ഉടയവരുമെല്ലാം അവർക്ക് നഷ്ടമായിരുന്നു . സംഭവത്തെതുടർന്ന് ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളിൽ തടാകത്തിൽ നിന്നും പുറത്തുവന്ന പുകയിൽ വലിയ തോതിൽ കാർബൺ ഡൈഓക്‌സൈഡ് അടങ്ങിയിരുന്നതായി കണ്ടെത്തി . എന്നാൽ എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രതിഭാസം തടാകത്തിലുണ്ടായത് എന്ന കാര്യത്തിൽ വ്യക്തമായ നിഗമനത്തിലെത്താൻഗവേഷകർക്കു സാധിച്ചില്ല . ഭൂമിക്കടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിന്റെ ഫലമാകാം ഈ പ്രതിഭാസം എന്നു കരുതിയെങ്കിലും പിന്നീട് നടന്ന ഗവേഷണത്തിൽ ആ സാധ്യത തള്ളിക്കളഞ്ഞു . ഭൂമിക്കടിയിൽ നിന്നും തടാകത്തിലേക്ക് കാർബൺ ഡൈ ഓക്‌സൈഡ് വന്നു നിറയുന്നതായി ഒടുവിൽ ഗവേഷകർ കണ്ടെത്തി . ഇത്തരത്തിൽ തടാകത്തിനടിത്തട്ടിൽ ഉണ്ടായിരുന്ന വൻ കാർബൺ ഡൈ ഓക്‌സൈഡ് ശേഖരം പാറക്കല്ലുകൾ ഇടിഞ്ഞു വീണതിനെത്തുടർന്ന് വലിയ കുമിളകളായി ഉപരിതലത്തിൽ കൂടി പുറത്തു വന്നതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം .
| false |
കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന അരുവിയിലെ പുൽപ്പടർപ്പിൽ അകപ്പെട്ട നായയ്ക്ക് തുണയായത് ഹോംഗാർഡ് . തെലുങ്കാനയിലെ നാഗർകുർനൂൽ മേഖലയിലാണ് സംഭവം നടന്നത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയുടെ പിടിയിലായിരുന്നു പ്രദേശം . ഇതോടെ സമീപത്തുകൂെട ഒഴുകുന്ന അരുവി കരകവിയുകയായിരുന്നു . ഇതിനിടയിലാണ് അരുവിയോടു ചേർന്നുള്ള പുൽപ്പടർപ്പിൽ തെരുവുനായ അകപ്പെട്ടത് സംഭവസ്ഥലത്തുണ്ടായിരുന്ന ഹോംഗാർഡിന്റെ ശ്രദ്ധയിൽപ്പെട്ടത് . മേഖലയിൽ വെള്ളം ഉയരുന്നതിനാൽ പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തെ നേരത്തേ തന്നെ ഇവിടെ വിന്യസിച്ചിരുന്നുവെന്ന് നാഗർകുർനൂൽ സർക്കിൾ ഇൻസ്പെക്ടർ ഗാന്ധി നായിക് വ്യക്തമാക്കി . ഇവരോൊപ്പമുണ്ടായിരുന്ന ഹോംഗാർഡ് മുജീദാണ് കുറ്റിക്കാടിനുള്ളിൽ അകപ്പെട്ട തെരുവുനായ രക്ഷപെടാനാവാതെ നിൽക്കുന്നത് കണ്ടത് . ചുറ്റും വെള്ളം ശക്തമായി ഒഴുകുന്നതിനാൽ കരകകയറാനാകാതെ നായ അകപ്പെടുകയായിരുന്നു . , <വെബ്സൈറ്റ് ലിങ്ക്> ശക്തമായൊഴുകുന്ന അരുവിയിലേക്ക് ജെസിബിയുടെ സഹായത്തോടെ ഇറങ്ങിയാണ് മുജീദ് നായയെ അവിടെ നിന്നും രക്ഷിച്ചത് . നായയെ രക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധി പേരാണ് മുജീദിന് അഭിനന്ദനവുമായി രംഗത്തെത്തിയത് . ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു .
| false |
തമിഴ് നാട്ടിലെ ചെന്നൈയിൽ സ്ഥിതിചെയ്യുന്ന ആഡംബര ഹോട്ടലാണ് ഐടിസി ഗ്രാൻഡ് ചോഴാ . ലോകത്തെ ഏറ്റവും വലിയ ലീഡ്-സർട്ടിഫൈഡ് ഗ്രീൻ ഹോട്ടലായി പ്രവർത്തനം ആരംഭിച്ച ഈ ഹോട്ടൽ , മുംബൈയിൽ സ്ഥിതിചെയ്യുന്ന റിനൈസൻസ് മുംബൈ കൺവെൻഷൻ സെൻറെർ ഹോട്ടൽ , ഗ്രാൻഡ് ഹയാറ്റ് ഹോട്ടൽ എന്നിവയ്ക്കു പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹോട്ടലാണ് . ഗിണ്ടിയിൽ എസ്പിഐസി ബിൽഡിംഗ്-നു എതിർവശത്താണു ഹോട്ടൽ സ്ഥിതിചെയ്യുന്നത് . സിങ്കപ്പൂർ ആസ്ഥാനമായ എസ്ആർഎസ്എസ് ആർക്കിടെക്ടുകൾ ഡിസൈൻ ചെയ്ത ഈ ബിൽഡിംഗ് , മൂന്ന് വ്യത്യസ്ത വിങ്ങുകൾ ഉള്ളതാണ് , അവ ചോല രാജവംശത്തിൻറെ പരമ്പരാഗത ദ്രാവിഡ രൂപകൽപ്പന അനുസരിച്ചുള്ളവയാണ് . 1,600,000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്ന ഈ ഹോട്ടൽ , രാജ്യത്തെ ഏറ്റവും വലിയ ഒറ്റയ്ക്കു-നിൽക്കുന്ന ഹോട്ടലായിട്ടാണ് കണക്കാക്കുന്നത് . ₹ 12,000 മില്യൺ മുതൽമുടക്കി നിർമിച്ച ഈ ഹോട്ടലിലാണ് 100,000 ചതുരശ്ര മീറ്ററിൽ 30,000 ചതുരശ്ര മീറ്റർ തൂണുകളില്ലാത്ത , രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻറെർ . ചോഴാ ശേരടോൻ ആണു മദ്രാസിലെ ഐടിസി-യുടെ ആദ്യ ഹോട്ടൽ സംരംഭം . ഇപ്പോൾ മൈ ഫോർച്യൂൺ എന്നാണ് ഇതിൻറെ പേര് . 2000-ൽ ഐടിസി ഹോട്ടൽസ് ഗ്രൂപ്പ് അണ്ണാ സാലയിലുള്ള കാമ്പ കോള ക്യാമ്പസിൽ ₹ 800 മില്യൺ മുടക്കി 8 ഏക്കർ സ്ഥലം വാങ്ങി . ചെയർമാൻ വൈ . സി . ദേവേശ്വർ പ്രഖ്യാപിച്ച വലിയ മുതൽമുടക്കുള്ള ഈ ഹോട്ടലിൻറെ ചെലവ് ₹ 8000 - 10000 മില്യൺ വരെ ആകുമെന്നായിരുന്നു ആദ്യ നിഗമനം . തമിഴ്നാട് മുഖ്യമന്ത്രി ജെ . ജയലളിത 2012 സെപ്റ്റംബർ 15-നു ഹോട്ടൽ ഉദ്ഘാടനം ചെയ്തു . ഐടിസി ഗ്രാൻഡ് ഹോട്ടൽ , എയർപോർട്ടിനു സമീപത്തായി , ചെന്നൈ ഗിണ്ടി പ്രദേശത്ത് , ഗിണ്ടി റേസ് കോഴ്സ് , ചെന്നൈ സ്നേക്ക് പാർക്ക് , ഗിണ്ടി നാഷണൽ പാർക്ക് എന്നിവയുടെയും സമീപമാണ് . മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അണ്ണാ യൂനിവേർസിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും ഉൾപ്പെടുന്നു . 1,600,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഹോട്ടലിൽ 600 മുറികളുണ്ട് . ഇതിൽ 522 മുറികളും 78 സർവീസ് അപാർട്മെന്റുകളും ഉൾപ്പെടുന്നു . ഹോട്ടലിലേ വാണിജ്യ സൗകര്യങ്ങളിൽ ഭക്ഷണശാല , ഹെൽത്ത് സ്പാ , 600 അതിഥികളെ ഉൾകൊള്ളാൻ സാധിക്കുന്ന 30,000 ചതുരശ്ര അടിയിലുള്ള ഔദ്യോഗിക വിരുന്ന് സൗകര്യം , എക്സിബിഷൻ ഏരിയ , കലൈ എന്ന് പേരുള്ള 45 സീറ്റുകളുള്ള 2,625 ചതുരശ്ര അടി വിസ്തീർണമുള്ള ആഡിറ്റോറിയം , ബോർഡ് റൂമും നാല് മീറ്റിംഗ് റൂമുകളും , 100 അതിഥികളെ ഉൾകൊള്ളാൻ സാധിക്കുന്ന സ്വകാര്യ മൾട്ടിപ്ലെക്സ് , 1000 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം .
| false |
യജമാന സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതീക ങ്ങളാണ് നായ്ക്കൾ . കന്നുകാലികളുടെ കാവൽക്കാരായി ആദിമ മനുഷ്യർ ഉപയോഗിച്ച നായ്ക്കൾ ഒടുവിൽ അരുമകളും വിനോദോപാധിയും പ്രദർശന വസ്ക്കളുമായി മാറി . കേവലം ഒരു കിലോ ശരീരഭാരവും പതിനഞ്ചു സെന്റിമീറ്റർ ഉയരവു മുള്ള ഷിവാവ മുതൽ നൂറു കിലോയ്ക്കടുത്ത് ശരീരഭാരം വരുന്ന സെന്റ് ബർണാഡും . ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഐറിഷ് റൂൾഫ് ഹൗണ്ട് വരെയുള്ള നാനൂറു ജനുസ്സുകൾ ഇന്നു പ്രചാരത്തിലുണ്ട് . നായ ജനുസ്സുകളെക്കുറിച്ചുള്ള അറിവ് നമ്മുടെ സാഹചര്യ ത്തിനും ആവശ്യങ്ങൾക്കും ഇണങ്ങിയ ഇനത്തെ തിരഞ്ഞെ ടുക്കാൻ സഹായിക്കും . അതിനു മുമ്പ് ഇവയുടെ ഗ്രൂപ്പുകളെ ക്കുറിച്ച് അറിയാം . വേട്ട നായ്ക്കൾ വെടിയേറ്റു വീഴുന്ന ഇരയെ വേട്ടക്കാരന്റെ അടുത്ത് എത്തിക്കാനും ഇരകളെ ഒളിച്ചിരി ക്കുന്ന സ്ഥലങ്ങളിൽ നിന്നു പുറത്തു ചാടിക്കാനും ഉപയോ ഗിച്ചിരുന്ന നായ്ക്കളാണ് ഈ വിഭാഗത്തിൽ . സ്നേഹവും ബുദ്ധിശക്തിയും ശാന്തശീലവുമുള്ള മികച്ച കാവൽക്കാരാണ് ഇവർ . ലാബ്രഡോർ , റിട്രീവർ , ഗോൾഡൻ റിട്രീവർ , ഐറിഷ് സെറ്റർ , കോക്കർ സ്പാനിയൽ , പോയിന്റർ , വീമാരനർ എന്നീ ജനുസ്സുകളാണ് ഈ ഗ്രൂപ്പിലെ പ്രമുഖർ . ജോലി നായ്ക്കൾ സംരക്ഷണമാണ് ജന്മസ്വഭാവം . ഉയർന്ന ശരീരഭാരം , ഉത്സാഹം , ചുറുചുറുക്ക് , സൗന്ദര്യം തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നർ . കാവലിനും കായികാഭ്യാസങ്ങൾക്കും മിടുക്കർ . ജർമൻ ഷെപ്പേർഡ് , ഡോബർമാൻ , ബോക്സർ , കോളി , ഗ്രേൻ ഡെയ്നം , ബുൾ മാസ്റ്റിഫ് , റോട്ട് വീലർ , നിയോ പൊളിറ്റൻ മാസ്റ്റിഫ് , തെയ്ന്റ് ബെർണാഡ് , സൈബീ രിയൻ ഹസ്കി എന്നിവ ഈ വിഭാഗത്തിലാണ് . പ്രത്യേക ജോലിക്കാർ പ്രത്യേക ആവശ്യത്തി നായി ഉരുത്തിരിച്ചെടുത്തവർ . സ്നേഹവും ആത്മാർഥതയു മുള്ള ഇവർ വീടിനുള്ളിൽ കഴിയാനും സുഹൃദ്ബന്ധം സ്ഥാപി ക്കാനും ഇഷ്ടപ്പെടുന്നു . ബുൾഡോഗ് , ഡാൽമേഷൻ സ്പിറ്റ്സ് , പുഡിൽ , ലാസാപ്സോ തുടങ്ങിയ ജനുസ്സുകൾ ഈ വിഭാഗ ത്തിലാണ് . ഓമന നായ്ക്കൾ ഓമനത്തമുള്ള കുഞ്ഞൻ നായ്ക്കൾ , യജമാനന്റെ മടിയിലും ഹൃദയത്തിലും സ്ഥാനം പിടിക്കാൻ കഴിവുള്ള ഉറ്റചങ്ങാതിമാരാകാനും കുട്ടികൾക്ക് പ്രിയപ്പെട്ട കളിക്കൂട്ടുകാരാകാനും ഇവർക്കു കഴിയും . കൂടുതൽ സമയവും വീട്ടിനുള്ളിൽ വസിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു . ഉടമയുമായുള്ള അതിവൈകാരിക ഹൃദയബന്ധമാണ് ഇവരെ വാത്സല്യത്തിന്റെ കൈക്കുമ്പിളിലിരുത്തുന്നത് . ഷിവാവ , പഗ്ഗ് , പൊമറേനിയൻ , പെക്കിൻഗീസ് , മാൾട്ടീസ് , മിനിയേച്ചർ , പിൻഷർ കിങ് , ചാൾസ് സ്പാനിയൽ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന ഇനങ്ങൾ . ടെറിയറുകൾ ടെറിയർ ധീരതയുടെ പര്യായ മാണ് . വേട്ടയ്ക്കൊരുങ്ങുമ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പിടിക്കാൻ ഇവരെയാണ് ഉപയോഗപ്പെടുത്തി യിരുന്നത് . ശരീര വലുപ്പത്തേക്കാൾ ബലവും നിർഭയത്വവു മാണ് ഇവരുടെ മികവ് , ചെറിയ ശരീരം , പരന്ന തല , നീളമുള്ള മൂക്ക് , ഉയർന്ന വാല് , ഘ്രാണശക്തി , എന്നിവ പൊതു സവി ശേഷതകൾ , ഉടമയോട് അചഞ്ചലമായ കൂറുള്ളവർ , യോർക്ക് ഷെയർ ടെറിയർ , ബുൾ ടെറിയർ , ഫോക്സ് ടെറിയർ , ജാക്ക് റസൽ ടെറിയർ എന്നിവയാണ് പ്രധാനികള്‍ . നാടൻ നായ്ക്കളുടെ ഗരിമ .
| false |
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജംബുകൻ . ജായര , അയംഗിതി , ഗരുഡൻ രാശികളിലെ α \ നക്ഷത്രങ്ങൾ ചേർന്ന് ആകാശത്ത് നിർമ്മിക്കുന്ന ഗ്രീഷ്മ ത്രികോണത്തിന്റെ നടുവിലാണ് ഇതിന്റെ സ്ഥാനം . ഇതിലെ നക്ഷത്രങ്ങളുടെ പ്രകാശമാനം വളരെ കുറവായതിനാൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടായ ഒരു നക്ഷത്രരാശിയാണ് ഇത് . ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു . ഈ പേര് ലതിൻ ആണ് അർഥം ചെറിയ കുറുകൻ 27 എന്ന ഒരു മെസ്സിയർ വസ്തു ഈ നക്ഷത്രരാശിയിലുണ്ട് . ഡംബ്‌ബെൽ നീഹാരിക എന്നറിയപ്പെടുന്ന ഇത് ഏറ്റവുമാദ്യം കണ്ടുപിടിക്കപ്പെട്ട പ്ലാനറ്ററി നീഹാരികയാണ് . ചാൾസ് മെസ്സിയറാണ് 1764-ൽ ഇത് കണ്ടെത്തിയത് . 1967-ൽ ആന്റണി ഹ്യൂവിഷും ജോസലിൻ ബെല്ലും ചേർന്ന് കണ്ടെത്തിയ ആദ്യത്തെ പൾസാറായ 1919 + 21 ഈ നക്ഷത്രരാശിയിലാണ് . കോട്‌ഹാങ്ങർ എന്നറിയപ്പെടുന്ന ഓപ്പൺ ക്ലസ്റ്ററായ ബ്രോക്കി താരവ്യൂഹവും ഈ നക്ഷത്രരാശിയിലാണ് . ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് . മിരാൾ • ശലഭശുണ്ഡം • സ്വർഗപതംഗം • കുംഭം • ഗരുഡൻ • പീഠം • മേടം • പ്രാജിത • അവ്വപുരുഷൻ • വാസി • കരഭം • കർക്കടകം • വിശ്വകദ്രു • ബൃഹച്ഛ്വാനം • ലഘുലുബ്ധകൻ • മകരം • ഓരായം • കാശ്യപി • മഹിഷാസുരൻ • കൈകവസ് • കേതവസ് • വേദാരം • ചുരുളൻ • കപോതം • സീതാവേണി • ദക്ഷിണമകുടം • കിരീടമണ്ഡലം • അത്തക്കാക്ക • ചഷകം • തൃശങ്കു • ജായര • അവിട്ടം • സ്രാവ് • വ്യാളം • അശ്വമുഖം • യമുന • അഗ്നികുണ്ഡം • മിഥുനം • ബകം • അഭിജിത്ത് • ഘടികാരം • ആയില്യൻ • ജലസർപ്പം • സിന്ധു • ഗൗളി • ചിങ്ങം • ചെറു ചിങ്ങം • മുയൽ • തുലാം • വൃകം • കാട്ടുപൂച്ച • അയംഗിതി • മേശ • സൂക്ഷ്മദർശിനി • ഏകശൃംഗാശ്വം • മഷികം • സമാന്തരികം • വൃത്താഷ്ടകം • സർപ്പധരൻ • ശബരൻ • മയിൽ • ഭാദ്രപദം • വരാസവസ് • അറബിപക്ഷി • ചിത്രലേഖ • മീനം • ദക്ഷിണമീനം • അമരം • വടക്കുനോക്കിയന്ത്രം • വല • ശരം • ധനു • വൃശ്ചികം • ശില്പി • പരിച • സർപ്പമണ്ഡലം • സെക്സ്റ്റന്റ് • ഇടവം • കുഴൽത്തലയൻ • ത്രിഭുജം • ദക്ഷിണ ത്രിഭുജം • സാരംഗം • സപ്തർഷിമണ്ഡലം • ലഘുബാലു • കപ്പൽപ്പായ • കന്നി • പതംഗമത്സ്യം • ജംബുകൻ
| false |
പത്തു ദിവസത്തെ എന്റെ സോളോ വിയറ്റ്നാം യാത്ര ആരംഭിക്കുന്നത് ഹാനോയ് നഗരത്തിൽ നിന്നാണ് . വൈകീട്ട് 6 ന് ഹാനോയി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഞാൻ ഒരു മാസത്തേക്ക് 60 ജിബി കിട്ടുന്ന 4 സിം എടുത്തു വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങി . നഗരത്തിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട് . കാറിൽ പോയാൽ അധികചിലവാണ് . പുറത്തിറങ്ങി എനിക്കുപോകേണ്ട സ്ഥലത്തേക്ക് ബസ് അന്വേഷിച്ചു . അപ്പോൾ തന്നെ രണ്ടു കാര്യങ്ങൾ മനസ്സിലായി . ഇവിടെയുള്ള ഭൂരിപക്ഷം ആളുകൾക്കും അടിസ്ഥാന ഇംഗ്ലീഷ് പോലുമറിയില്ല . രണ്ടാമതായി ഇവിടെ ഗതാഗത സൗകര്യങ്ങൾ വളരെ കുറവാണ് . എന്നാലും ആംഗ്യവും ഗോഷ്ഠിയും കാണിച്ച് അന്വേഷിച്ചറിഞ്ഞ് നഗരത്തിലേക്കുള്ള ഒരു ബസിൽ ഞാൻ കയറി . ബസ് എന്ന് പറയാൻ പറ്റില്ല . പ്രൈവറ്റ് വാൻ . ഗൂഗിൾ മാപ്പ് വെച്ച് ഏകദേശം എനിക്ക് പോകേണ്ട സ്ഥലത്തിന് അടുത്തിറങ്ങി . ആ നഗരം ചുറ്റി കണ്ട് മുൻപേ ബുക്ക് ചെയ്ത ട്രാവെൽസ് അനേഷിച്ചു കണ്ടുപിടിച്ചു . 10 . 30 ന് സാപ്പയിലേക്ക് ബസ് കയറി . 5 മണിക്കൂർ യാത്ര . രാവിലെ 4 . 30 ക്കെ ബസ് സാപ്പയിലെത്തി . ഡിസംബറിലെ കുത്തുന്ന തണുപ്പ് . ഏകദേശം 6 . 30 വരെ ബസിൽ തന്നെ കിടന്നുറങ്ങി . അവിടെ നിന്ന് ഏകദേശം 3 അകലെയാണ് ഞാൻ ബുക്ക് ചെയ്‍ത ഹോട്ടൽ . 1 ലക്ഷം വിയറ്റ്നാം ഡോങ്ക് കൊടുത്ത് അവിടെ നിന്ന് ഒരു ദിവസത്തേക്ക് ബൈക്ക് വാടകക്കെടുത്തു … ഒട്ടും സമയം കളയാതെ , ഫ്രഷ് ആയി ഏകദേശം 8 മണിക്ക് കറക്കം തുടങ്ങി . നോർത്ത് വിയറ്റ്നാം യാത്ര തുടങ്ങുകയാണ് . " ലാവോ ചായ് " എന്ന ഗ്രാമത്തിലേക്കാണ് പോകുന്നത് . ഇവിടെ വലതു വശത്തൂടെയാണ് വണ്ടി ഓടിക്കേണ്ടത് . ആദ്യം എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടായി . ഹനോയി തലസ്ഥാനത്ത് നിന്ന് 350 കിലോമീറ്റർ അകലെയുള്ള നോർത്ത് വെസ്റ്റ് വിയറ്റ്നാമിലെ ഒരു നഗരമാണ് സാപ്പ , മനോഹരമായ ഫാൻസിപാൻ പർവതത്തിന്റെ ചുവട്ടിലുള്ള ഈ സ്ഥലം ടെറസ്‍ഡ് വയലുകൾക്ക് പ്രസിദ്ധമാണ് . ചൈനാ അതിർത്തിക്ക് സമീപമാണ് ഈ പ്രദേശം . ചൈനയിൽ നിന്നുള്ള ഈ ന്യൂനപക്ഷ വിഭാഗങ്ങൾ പതിനെട്ടാം നൂറ്റാണ്ടിൽ വടക്കുപടിഞ്ഞാറൻ വിയറ്റ്നാമിലെ പർവതപ്രദേശത്ത് സ്ഥിരതാമസമാക്കി , അവരുടെ പിന്മുറക്കാരാണ് ഈ ഗോത്ര വിഭാഗങ്ങൾ . ലോകത്തിലെ ഏറ്റവും മനോഹരമായ ടെറസ്‍ഡ് ഫീൽഡുകളിലൊന്നായി സാപ്പായിലെ ടെറസ്‍ഡ് ഫീൽഡുകൾ അംഗീകരിക്കപ്പെട്ടു . നൂറുകണക്കിന് വർഷങ്ങളായി അവ നിലനിൽക്കുന്നുണ്ട് . ഹാ നി , എച്ച് മോംഗ് , ഡാവോ തുടങ്ങിയ വംശീയ ന്യൂനപക്ഷ വിഭാഗങ്ങൾ സൃഷ്ടിച്ചതാണ് ഇവ . ഈ ന്യൂനപക്ഷ ഗ്രൂപ്പുകൾക്ക് ഓരോരുത്തർക്കും അവരവരുടെ തനതായ ഭാഷയും ആചാരങ്ങളും ഉണ്ട് . ചായ് , ക്യാറ്റ് ക്യാറ്റ് ഗ്രാമങ്ങൾ , അവിശ്വസനീയമായ എംബ്രോയിഡറിക്ക് പേരുകേട്ടതാണ് , പരമ്പരാഗത വസ്ത്രങ്ങൾ കൊണ്ട് പൂക്കൾ കൊണ്ട് അലങ്കരിച്ച നീളൻ ബ്ലൗസുകൾ , കാലുകൾക്ക് ചുറ്റും സ്‍കാർഫുകൾ , നീല തലപ്പാവ് എന്നിവ ഇവരുടെ വസ്ത്രധാരണരീതിയാണ് കുറച്ചു സമയം അവിടുത്തെ കോളേജിൽ നിന്ന് വന്ന യുവാക്കളുടെ ബൈക്ക് യാത്രാസംഘം അവരുടെ ഒപ്പം എന്നെയും കൂട്ടി . പാട്ടും തമാശയുമായി അവർ യാത്ര ആസ്വദിക്കുന്നു . ഞാനും അവരോടൊപ്പം . വഴികൾ കണ്ടുപിടിക്കാൻ അവർ ഇനിക്ക് വലിയ സഹായവുമായി . പൊന്നു വിളയുന്ന ആയിരകണക്കിന് ഏക്കർ വയൽ അഗാധ ഗർത്തമാകും വിധം മണ്ണെടുത്തു നശിപ്പിച്ച നാട്ടിൽ നിന്നും വരുന്ന എനിക്ക് , വലിയ പർവ്വത നിരകളിലെ മലമടക്കുകളിൽ ചെയ്യുന്ന ടെറസ് നെൽകൃഷി അത്ഭുതം മാത്രമല്ല , ആവേശവും പുതിയ അറിവുംകൂടിയായിരുന്നു . പ്രധാനമായും സാപ്പയിലെ ടാ വാൻ , ലാവോ ചായ് എന്നിവിടങ്ങളിലെ ടെറസ്ഡ് വയലുകളും , ജീവിതവും കാണാനാണ് ബൈക്കെടുത്ത് ഞാൻ പോയത് . നമ്മുടെ നിരന്ന കണ്ടങ്ങളിൽ തന്നെ വെള്ളം നിറക്കുന്നത് പണിയാണ് . അപ്പോഴാണ് ഇവർ വലിയ പർവ്വത മടക്കുകകളിലെ ഈ കണ്ടങ്ങളിൽ വെള്ളം നിരക്കുന്നതും ഞാറു നടുന്നതും വളം മരുന്ന് നൽകി കൊയ്തെടുക്കുന്നതും . താഴോട്ട് ഇറങ്ങി ഒന്ന് മേലെ വരാൻ തന്നെ മണിക്കൂർ സമയം എടുക്കും . മനുഷ്യാധ്വാനത്തിന്റെ വിസ്മയം തന്നെ ! ! ! . ഡിസംബർ മാസമായതിനാൽ ഇപ്പോൾ കൃഷിയിറക്കിയിട്ടില്ല . കാരണം അധികം വൈകാതെ ഈ മലമടക്കുകളെല്ലാം മഞ്ഞു മൂടി പോകുന്നതിനാൽ കൃഷി നശിക്കും . അതുകൊണ്ടുതന്നെ ഇവിടുത്തെ യഥാർത്ഥ സൗന്ദര്യം കാണാൻ സാധിക്കില്ല എന്ന വിഷമം ഉണ്ട് . ടാ വാൻ , ലാവോ ചായ് , ബാൻ ഡെൻ , ട്രംഗ് ചായ് , ടാ ഫിൻ എന്നിവിടങ്ങളിൽ നൂറുകണക്കിന് ഹെക്ടറുകളുള്ള ടെറസ്ഡ് ഫീൽഡുകൾ ഉണ്ട് . കാർഷിക മേഖലയിൽ , ചരിഞ്ഞ വിമാനത്തിന്റെ ഒരു ഭാഗമാണ് ടെറസ് , കൂടുതൽ ഫലപ്രദമായ കൃഷിയുടെ ആവശ്യങ്ങൾക്കായി അത് തുടർച്ചയായി പിന്നോട്ട് പോകുന്ന പരന്ന പ്രതലങ്ങളിലോ പ്ലാറ്റ്ഫോമുകളിലോ മുറിച്ചുമാറ്റിയിരിക്കുന്നു , ഇത് പടികളുമായി സാമ്യമുള്ളതാണ് . അതിനാൽ ഇത്തരത്തിലുള്ള ലാൻഡ്സ്കേപ്പിംഗിനെ ടെറസിംഗ് എന്ന് വിളിക്കുന്നു . നമ്മുടെ നാട്ടിലെ മലമ്പ്രദേശത്തു സായിപ്പിന്റെ അധിനിവേശത്താൽ കാപ്പിയും തേയിലയും റബ്ബറും ഏലവും വ്യാപിപ്പിച്ചപ്പോൾ പാശ്ചാത്യ അധിനിവേശത്തിന്റെ പിടിയിൽ പെടാത്ത ഇവിടുത്തെ തനതു വംശീയ ന്യൂനപക്ഷ വിഭാഗങ്ങൾ ഇവിടുത്തെ പര്‍വ്വതനിരകൾ കണ്ടങ്ങൾ നിറഞ്ഞ മലമടക്കുകളാക്കി . അവിടം ചേറുണ്ടാക്കി , ആ ചേറിൽ അവരുടെ ചോറും സംസ്കാരവും വളർത്തി . മലയോരം അല്ലെങ്കിൽ പർവതപ്രദേശങ്ങളിൽ കൃഷിചെയ്യാൻ ടെറസ് പടികൾ സാധാരണയായി ഉപയോഗിക്കുന്നു . മട്ടുപ്പാവുകൾ മണ്ണൊലിപ്പും ഉപരിതലത്തിന്റെ ഒഴുക്കും കുറയുന്നു , മാത്രമല്ല നെല്ല് പോലുള്ള ജലസേചനം ആവശ്യമുള്ള വളരുന്ന വിളകളെ പിന്തുണയ്ക്കാൻ ഇത് ഉപയോഗിച്ചേക്കാം . കുത്തനെയുള്ള സവിശേഷത കാരണം , ഫലഭൂയിഷ്ഠമായ മണ്ണ് സൃഷ്ടിച്ചത് ഗ്രാനൈറ്റ് പാറകളും പർവത പാറകളുമാണ് . പലപ്പോഴും വെള്ളം സംഭരിക്കുന്നു,സാ പാ മേഖലയിലെ പ്രകൃതിദൃശ്യങ്ങൾ ന്യൂനപക്ഷ ജനങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു . -1 ഡിഗ്രി സെൽഷ്യസ് മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയുള്ളതിനാൽ , വേനൽക്കാലത്ത് സാപ്പയുടെ കാലാവസ്ഥ മിതമായതും ചാറ്റൽമഴയുമാണ് , അതേസമയം ശൈത്യകാലത്ത് തണുപ്പും മൂടൽമഞ്ഞും ആയിരിക്കും . അതുകൊണ്ടാണ് പ്രദേശത്ത് ഒരു വർഷത്തിൽ ഒരു അരി സീസൺ മാത്രമേ ഉള്ളൂ . ഏപ്രിൽ , മെയ് മാസങ്ങളിൽ ഒരു പുതിയ വിളയ്‌ക്കായി തയ്യാറെടുക്കുന്നതിനായി പ്രദേശവാസികൾ തങ്ങളുടെ പാടങ്ങളിൽ വെള്ളം നനയ്ക്കുമ്പോൾ , ടെറസഡ് വയലുകളുടെ ഉപരിതലം കണ്ണാടി പോലെ തിളങ്ങുന്നു , ചുവന്ന തവിട്ടുനിറത്തിലുള്ള മണ്ണിന്റെ വ്യത്യാസത്തെ പ്രതിഫലിപ്പിക്കുന്നു . ജൂൺ , ജൂലൈ മാസങ്ങളിൽ , പൂർണ്ണമായും വയലുകൾ പച്ചക്കുന്നു . സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ ഏകദേശം 1 2 ആഴ്ചകളിൽ , സാപ്പ വിളവെടുപ്പ് കാലത്താണ് . ആ സമയത്ത് , അരി പഴുത്തതാണ് , ശരത്കാല സൂര്യപ്രകാശത്തിൽ മഞ്ഞനിറമാവുകയും വീഴാൻ തുടങ്ങുകയും ചെയ്യുന്നു . കൊയ്തെടുക്കലാണ് ആദ്യത്തെ വിളവെടുപ്പ് . അരിവാൾ അല്ലെങ്കിൽ കൈകൊണ്ട് അരിവാൾ പോലുള്ള ലളിതമായ കൈ ഉപകരണങ്ങൾ ഉപയോഗിച്ചാണ് നെല്ല് കൊയ്യുന്നത് . അക്കാലത്ത് , ടെറസ്ഡ് നെൽപാടങ്ങൾ പച്ച പർവത ചരിവുകൾക്ക് മുകളിലൂടെ കാറ്റിൽ പറക്കുന്ന സ്വർണ്ണ സിൽക്ക് സ്കാർഫുകൾ പോലെ കാണപ്പെടുന്നു , അല്ലെങ്കിൽ ആകാശത്തേക്കുള്ള സ്വർണ്ണ ഗോവണി പോലെ കാണപ്പെടുന്നു , ഇത് പർവതപ്രദേശത്തെ അതിശയിപ്പിക്കുന്ന വിധം മനോഹരമാക്കുന്നു . വിയറ്റ്നാം ഹൈലൈറ്റ് ടൂറിലെ ഏറ്റവും മികച്ച അനുഭവമാണിത് . വിനോദസഞ്ചാരികൾക്ക് മറ്റൊരു ലോകത്ത് നഷ്ടപ്പെട്ടതായി തോന്നിയാൽ അത് വിശ്വസനീയമാണ് . കൊയ്ത്തിന് ശേഷം കൃഷിക്കാർ മെതിക്കാൻ മുള സ്ക്രീനുകളോ മരം പ്ലാറ്റ്ഫോമോ ഉപയോഗിക്കുന്നു . ധാന്യത്തെ വൈക്കോലിൽ നിന്ന് വേർതിരിക്കുന്ന പ്രക്രിയയാണിത് . പരമ്പരാഗത കാർഷിക സമ്പ്രദായമായി അവർ വയലുകളിൽ സ്വമേധയാ ഒഴുകുന്നു . അധ്വാനത്തിന്റെ സൗന്ദര്യമാണ് ഇത് , അത് സാപ്പയുടെ ലാൻഡ്സ്കേപ്പിൽ പ്രചോദനം നൽകുന്നു . ഈ പ്രദേശത്തെ ഉയർന്ന ഈർപ്പവും മഴയും കാരണം രാസ കാലാവസ്ഥ വ്യാപകമാണ് . ഇത് മണ്ണിന്റെ കളിമൺ സ്വഭാവത്തിൽ പ്രതിഫലിക്കുന്നു . ഫാൻസിപാൻ പർവതത്തിന്റെ നിഴലില്‍ അല്ലാതെ സാപ്പയിലും ലാവോ കായിയിലും എവിടെയും ട്രെക്കിംഗ് നടത്തുക പ്രയാസമാണ് . 1 . 95 മൈൽ ഉയരത്തിൽ , വിയറ്റ്നാം , ലാവോസ് , കംബോഡിയ എന്നിവിടങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഫാൻസിപാൻ പർവ്വതം , “ ഇന്തോ ചൈനയിലെ മേൽക്കൂര ” എന്ന വിളിപ്പേരിൽ ഈ പർവ്വതം അറിയപ്പെടുന്നു . വിയറ്റ്നാമിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ ഫാൻസിപാൻ പർവ്വതത്തിന്റെ ഉയരം 3143 മീറ്റർ ആണ് . സാപ്പയിൽ ക്യാറ്റ് ക്യാറ്റ് വില്ലേജും , നഗരവും ചുറ്റി കണ്ട് , രാത്രി അവരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നായ " ഒച്ചിനെ " യും അകത്താക്കി സുഖമായി ഉറങ്ങി .
| false |
വടിയും കുത്തി കയറ്റം കയറുകയാണ് . അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം മനസ്സിലായി . കയറാന്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല . കുറച്ചു വഴുക്കലുമുണ്ട് … എനിക്ക് കഴിയുമെന്ന് തോന്നില്ല എന്ന് അപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചു . രണ്ടാം ദിവസം . മണാലിയില്‍ നിന്നും 20 കിലോ മീറ്റര്‍ ദൂരെ ഗുലാബയിലേക്കായിരുന്നു യാത്ര . പിന്നെയും ഉയരത്തിലേക്കാണ് പോകുന്നത് . റോഡിന്റെ ഇരുവശത്തും ഭൂമിയുടെ ഹൃദയത്തിന്റെ ഇസിജി ഗ്രാഫ് പോലെ ഉയര്‍ന്നു താഴ്ന്ന് നില്‍ക്കുന്ന വലിയ പര്‍വതനിരകള്‍ . നിറയെ പൈന്‍ മരങ്ങളും ദേവതാരു വൃക്ഷങ്ങളും . കരിമ്പച്ച കാടുകള്‍ . കുത്തനെയുള്ള കയറ്റം കാതില്‍ തേനീച്ചയുടെ മൂളലുണ്ടാക്കി . വേറെയും വിനോദയാത്രക്കാരുടെ വാഹനങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്നു . പാതയോരത്ത് ഇടയ്ക്കിടെ തൂക്കിയിട്ടിരിക്കുന്ന ട്രാക്കിംഗ് ഡ്രസ് കാണാം . ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ക്യാബ് ഒരു കടയുടെ മുമ്പില്‍ നിര്‍ത്തി . ഡ്രൈവര്‍ പറഞ്ഞു : ' നിങ്ങള്‍ക്കും ഈ ഡ്രസ് വാങ്ങേണ്ടിവരും . മുകളില്‍ മഞ്ഞും തണുപ്പും കൂടുതലാണ് ' . നിങ്ങളുടെ പാകത്തിന് ഡ്രസുകള്‍ വാടകക്ക് കിട്ടുമെന്നും അയാള്‍ പറഞ്ഞു . ഞങ്ങള്‍ കടയില്‍ കയറി . അവിടെയും കുറെ ആളുകള്‍ . ശരീരം മുഴുവന്‍ മറക്കുന്ന , സ്‌പോഞ്ച് ഉള്ളില്‍ നിറച്ച , ഒരുതരം ട്രാക് സ്യൂട്ട് പോലെയുള്ള ഒറ്റപ്പീസ് കുപ്പായമായിരുന്നു അത് . തൊപ്പിയും അതിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു . കൂടെ വൂളന്‍ സോക്സും ബൂട്‌സും കയ്യിലിടാന്‍ ഹാന്‍ഡ്ഗ്ലൗസും . തണുപ്പിന്റെ കാഠിന്യം ഏതാണ്ട് മനസ്സിലായി . വീണ്ടും യാത്ര . ദൂരെ ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകള്‍ . വളവും തിരിവുമുള്ള റോഡുകള്‍ . ഡ്രൈവറുടെ മനസ്സാന്നിധ്യം അപാരമായിരുന്നു . കുറച്ചൊന്നു ശ്രദ്ധ തെറ്റിയാല്‍ … ആലോചിക്കാന്‍ കൂടി വയ്യ . എങ്കിലും ആകാശം കൈയെത്തിപിടിക്കാന്‍ പോകുന്നൊരു പ്രതീതിയായിരുന്നു . അവസാനം ' സോലാങ്വാലി'യെന്ന താഴ്‌വരയിലെത്തി . സോലാങ് വാലിയില്‍ നിന്നും ആറ് കിലോ മീറ്റര്‍ കൂടി പോയാല്‍ ' റോത്താങ് പാസ് ' എന്ന സ്ഥലത്തെത്താം . പക്ഷെ അവിടേക്കു പോകാനുള്ള റോഡ് ക്ലോസ് ചെയ്തിരിക്കുന്നു . . മഞ്ഞു വീഴ്ചയും മഴയുമാണ് കാരണം . പോകേണ്ടത് ഗുലാബയിലേക്കാണ് . മഞ്ഞു പെയ്യുന്ന ആ കുന്നിന്മുകളിലെത്താന്‍ ഇനിയും പോവണം . വണ്ടിയില്ല . നടത്തം തന്നെ ശരണം . ഇറങ്ങി ചുറ്റുപാടും ഒന്ന് നോക്കി . കുറെ ആളുകളുണ്ട് . കയറുന്നവരും ഇറങ്ങുന്നവരും . എല്ലാവരുടെ കൈയ്യിലും ഊന്നുവടികള്‍ . അപ്പോഴാണ് 20 രൂപക്കും 15 രൂപക്കും വടി വാടകയ്ക്ക് നല്‍കുന്നവരെ കാണുന്നത് . തിരിച്ചുവരുമ്പോള്‍ അതവര്‍ക്ക് തിരിച്ചു കൊടുത്താല്‍ മതി . മഞ്ഞു പെയ്യുന്ന ആ കുന്നിന്മുകളിലെത്താന്‍ ഇനിയും പോവണം . പൂര്‍ണ്ണ ചന്ദ്രനെപോലെ ഒരാള്‍ ഊന്നുവടിയുമായി ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിക്കുന്നു . നോക്കിയപ്പോള്‍ സുമുഖനായ ഗോതമ്പു നിറമുള്ള ഒരു ചെറുപ്പക്കാരന്‍ . കൂളിങ്ഗ്ലാസ്സ് ഒക്കെ വെച്ച് ഋതിക്റോഷന്‍ സ്‌റ്റൈലിലാണ് . ' കുട്ടിയെ മുകളിലെത്തിക്കാന്‍ ആളെ വേണോ ' എന്നാണ് അയാളുടെ ചോദ്യം . നാലുവയസ്സുള്ള ദയകുട്ടിയെ മുകളിലെത്തിക്കാന്‍ പാടുപെടുമെന്നാണ് അയാള്‍ പറയുന്നത് . എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങള്‍ സംശയിച്ചു . ചാര്‍ജ് ചോദിച്ചപ്പോള്‍ 1500 രൂപ . അവസാനം ഞങ്ങള്‍ സമ്മതിച്ചു . കൂടെ അവന്റെ പേരും ചോദിച്ചു ചന്ദഠാക്കൂര്‍ എന്ന് പറഞ്ഞു . പൂര്‍ണ്ണ ചന്ദ്രനെപോലെതന്നെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു . ദയകുട്ടിയെ തോളില്‍ കയറ്റി ഇരുത്തി അയാള്‍ യാത്ര തുടങ്ങി . പിന്നാലെ ഞങ്ങളും . വടിയും കുത്തി കയറ്റം കയറുകയാണ് . അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ കയറ്റത്തിന്റെ കാഠിന്യം മനസ്സിലായി . കയറാന്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല . കുറച്ചു വഴുക്കലുമുണ്ട് … എനിക്ക് കഴിയുമെന്ന് തോന്നില്ല എന്ന് അപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചു . ചന്ദഠാക്കൂര്‍ മോളെയും തോളിലേറ്റി പറക്കുകയായിരുന്നു . കുറച്ചു ദൂരം ചെന്ന് അയാള്‍ ഞങ്ങളെ കാത്തിരിപ്പായി . എനിക്ക് ഒട്ടും കഴിയുന്നില്ല കയറാന്‍ . മല കയറുന്ന വിധം ചന്ദ എനിക്ക് പറഞ്ഞു തന്നു . കൈ പിടിച്ചു ഒരു സ്‌റ്റെപ്പ് മുകളിലേക്ക് കൊണ്ട് വന്നു . ആദ്യത്തെ 10 മിനുട്ടു കഴിഞ്ഞപ്പോള്‍ ചെറിയൊരു ആത്മവിശ്വാസം വന്നു . ഇനി മുകളിലെത്താന്‍ കഴിയും . നടക്കുന്നത് കൊണ്ട് തണുപ്പ് അധികമൊന്നും അനുഭവപ്പെട്ടില്ല . വഴിയിലൊക്കെ ചായയും സ്നാക്സും ബിസ്‌ക്കറ്റും ഒക്കെ വില്‍ക്കുന്നവരുണ്ട് . അവിടെയൊന്നും പ്ലാസ്റ്റിക് കവറുകളോ ഭക്ഷണ അവശിഷ്ടങ്ങളോ കണ്ടില്ല . ഇക്കോ ഫ്രണ്ട്ലി സിറ്റിയാണ് മണാലി . വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ റോന്തു ചുറ്റുന്നുണ്ട് . ആരെങ്കിലും വഴിയിലോ റോഡിലോ വേസ്റ്റ് കളയുന്നുണ്ടോയെന്നു പരിശോധിക്കാന്‍ . ഞങ്ങളും ഇടയ്ക്കിടയ്ക്ക് ചായ കുടിക്കാനും കടല വേവിച്ചത് കഴിക്കാനും ഒക്കെ ബ്രേക്ക് എടുത്തു . അവശിഷ്ടങ്ങള്‍ കളയാനായി അടുത്തു തന്നെ വലിയൊരു ബാസ്്കറ്റ് വെച്ചിട്ടുണ്ട് . ആ സമയത്താണ് ഞങ്ങള്‍ ചന്ദയുമായി കുശലാന്വേഷണം നടത്തിയത് . 25 വയസ്സുള്ള പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫര്‍ ആണവന്‍ . പോക്കറ്റ്മണിക്കായിട്ടാണ് ഇവിടെ വന്നു ട്രാക്കിംഗ് ചെയ്യുന്നത് . . ഒരു ദിവസം ചിലപ്പോള്‍ മൂന്ന് ട്രിപ്പ് വരെ ചെയ്യും . നല്ലൊരു എക്‌സര്‍സൈസ് കൂടിയാണ് ഇതെന്ന് അവന്‍ കൂട്ടിച്ചേര്‍ത്തു . ഞങ്ങള്‍ക്ക് ഫ്രീ ആയിട്ട് ഒരു ഫോട്ടോഗ്രാഫറെ കിട്ടി . പ്രത്യേകിച്ചും ആ സമയത്തു എനിക്കും ധന്യക്കും സെല്‍ഫി എടുക്കാനുള്ള എനര്‍ജി ഇല്ലായിരുന്നു . ചന്ദഠാക്കൂര്‍ മോളെയും തോളിലേറ്റി പറക്കുകയായിരുന്നു . സ്വര്‍ഗത്തിന്റെ കവാടം സമയം ഒരുമണിയായി . ഇനിയും മുകളിലെത്താന്‍ കുറച്ചു ദൂരമുണ്ട് . ചന്ദ ദയകുട്ടിക്ക് ഹിന്ദിപാട്ടുകള്‍ പാടിക്കൊടുക്കുന്നുണ്ട് . ദയകുട്ടി ചന്ദയുടെ തോളിലിരുന്ന് സന്തോഷമായി പാട്ടു കേട്ടുകൊണ്ടിരിക്കുന്നു . ഇടയ്ക്കു എന്തൊക്കെയോ സംഭാഷണങ്ങളും ഉണ്ടെന്നു തോന്നുന്നു . ദയകുട്ടി മലയാളത്തിലും , ചന്ദ ഹിന്ദിയിലും . രണ്ടുപേര്‍ക്കും തമ്മില്‍ പറയുന്നത് മനസ്സിലാവുന്നപോലെ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട് . കുട്ടികള്‍ക്കൊരു ഭാഷയും വേണ്ട ചങ്ങാത്തം കൂടാന്‍ . വെറും സ്‌നേഹം മാത്രം മതി . അവസാനം , ഞങ്ങള്‍ 14000 അടി മുകളില്‍ , ഹിമാലയത്തിന്റെ തൊട്ടടുത്ത് എത്തി . സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാണോ ഇത് എന്ന് തോന്നിപ്പിക്കുന്ന ചുറ്റുപാട് . നോക്കുന്ന സ്ഥലത്തൊക്കെ മഞ്ഞു മൂടി കിടക്കുന്നു . പൈന്‍ മരങ്ങളില്‍ മഞ്ഞു കൊണ്ട് തോരണം ചാര്‍ത്തിയിട്ടുണ്ട് . അതുവരെ കയറ്റം കയറിവന്ന ക്ഷീണമൊക്കെ ഞങ്ങള്‍ മറന്നു . കുറച്ചു മുമ്പ് ദൂരെ കണ്ട മഞ്ഞുമലകളെ ഇപ്പോ കൈയ്യെത്തി പിടിക്കാന്‍ കഴിയുന്ന പോലെ . വിശ്വാസം വരുന്നില്ല . കണ്ണടച്ച് കുറച്ചു സെക്കന്‍ഡുകള്‍ നിന്നപ്പോള്‍ കൈവന്നത് പുതിയൊരു ഊര്‍ജ്ജം . ഫ്രീ ആയി കിട്ടിയ ഫോട്ടോഗ്രാഫര്‍ ഒരുപാട് നല്ല പടങ്ങള്‍ എടുത്തു തന്നു . മഞ്ഞു കട്ടകള്‍ കൈയ്യിലെടുത്തു തമ്മില്‍ വാരിയെറിഞ്ഞു . വല്ലാത്തൊരു അനുഭൂതിയായിരുന്നു അത് . ആകാശം താഴേക്കു ഇറങ്ങി വരുന്നു . ഭൂമി ഉയര്‍ന്നു ആകാശത്തെ തൊടുന്നു . ശിവശക്്തിയുടെ ലയം പോലെ . താഴേക്കുള്ള ഇറക്കം വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല . വടി കുത്തിയിറക്കിയില്ലെങ്കില്‍ വീഴും പടിയിറക്കം അന്തരീക്ഷത്തില്‍ മഴയുടെ വട്ടം കൂട്ടല്‍ ഉണ്ടായിരുന്നത് കൊണ്ട് ചന്ദ പറഞ്ഞു , നമുക്ക് ഇറങ്ങാന്‍ തുടങ്ങാം . മഴ പെയ്താല്‍ വഴുക്കല്‍ കൂടും . മനസ്സില്ലാമനസ്സോടെ താഴേക്കിറങ്ങാന്‍ തുടങ്ങി . ഇറങ്ങുമ്പോഴും മഞ്ഞുമലകള്‍ആകര്‍ഷിപ്പിക്കുന്നുണ്ടായിരുന്നു . താഴേക്കുള്ള ഇറക്കം വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല . ശരിക്കും വടി കുത്തിയിറക്കിയില്ലെങ്കില്‍ താഴേക്ക് വീഴും . രണ്ടു മണിക്കൂര്‍ കയറാന്‍ എടുത്ത സമയം തന്നെ ഇറങ്ങാനും എടുക്കുമെന്ന് മനസ്സിലായി . ഇടക്കുള്ള ഇറക്കത്തില്‍ വീണ്ടും സ്‌നാക്‌സ് വില്‍പ്പനക്കാര്‍ . ഞങ്ങള്‍ നൂഡില്‍സ് വാങ്ങി . എല്ലാരും കഴിച്ചു . ഹാ നൂഡില്‍സിന് ഇത്രയും സ്വാദുണ്ടെന്നു ആദ്യമായി അറിയുകയായിരുന്നു . വീണ്ടും ഇറക്കം . വാടകക്ക് വാങ്ങിയ തണുപ്പ് കുപ്പായം എങ്ങിനെയെങ്കിലും ഒന്ന് മാറ്റിയാല്‍ മതിയെന്നായി ഇറങ്ങുമ്പോള്‍ . അപ്പോഴാണ് ചന്ദ പറയുന്നത് , അത് മാറ്റി ഒന്ന് നടന്നു നോക്ക് , രണ്ടു കിലോ കുറയുമെന്ന് . കേള്‍ക്കാത്ത താമസം ഞാനും ധന്യയും അത് അഴിച്ചു മാറ്റി . േഹാ എന്തൊരു ആശ്വാസം . അത് കഴിഞ്ഞപ്പോള്‍ വേറൊരു പ്രശ്‌നം . ദയകുട്ടി ചന്ദയുടെ തോളില്‍ കയറുന്നില്ല . മോള്‍ക്ക് നടക്കണം ഞങ്ങളുടെ കൂടെ . എന്ത് ചെയ്യും ? ഒറ്റയ്ക്ക് തന്നെ നടക്കാന്‍ കഴിയാത്ത അവസ്ഥ . എന്താണ് കാര്യമെന്ന് ധന്യ ചോദിച്ചു . ഞെട്ടിപ്പിക്കുന്ന കാര്യമാണ് ദയകുട്ടി പറഞ്ഞത് . നമ്മളെല്ലാരും തളര്‍ന്നില്ലേ അമ്മേ . ആ അങ്കിളും തളര്‍ന്നിട്ടുണ്ടാവില്ലേ . എത്ര നേരമായി എന്നെ തോളില്‍ വെച്ച് നടക്കുന്നു . ഇനി ഞാന്‍ ഒറ്റക്ക് നടക്കാം . ആ കുഞ്ഞുമനസ്സിലെ ചിന്ത അറിഞ്ഞ് ഞങ്ങളെല്ലാവരും അത്ഭുതപ്പെട്ടു . ചന്ദയോടും ഞങ്ങള്‍ കാര്യം പറഞ്ഞു . അവനു ദയ കുട്ടിയോട് കൂടുതല്‍ അടുപ്പമായി . ഇന്നേവരെ ആരും ഇങ്ങിനെ പറഞ്ഞിട്ടില്ല എന്നവന്‍ പറഞ്ഞു . അവന്‍ . പിന്നെ ദയകുട്ടിയുടെ കൈയും പിടിച്ചു താഴേക്ക് നടന്നു . ഞങ്ങള്‍ ഒരു വിധം താഴേക്കു എത്താറായി . താഴെ റോഡ് കാണുന്നു . മഴ ഏതു നേരത്തും ഞങ്ങളെ നനക്കുമെന്ന് തോന്നി . ചന്ദ ഞങ്ങളെ വിട്ടു പിരിയാന്‍ നേരമായി . 500 രൂപ കൂടി കൂടുതല്‍ കൊടുത്തപ്പോള്‍ അവന്റെ കണ്ണിലെ തിളക്കം പറഞ്ഞറിക്കാന്‍ വയ്യ . ഇതുപോലുള്ള ടുറിസ്റ്റുകള്‍ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് അവന്‍ . താങ്ങായിരുന്നു ഊന്നുവടിയും തിരികെ കൊടുത്തു . ആ സമയത്താണ് ഓരോ തുള്ളി തുള്ളിയായി ഞങ്ങളെ നനയിക്കാന്‍ ആകാശത്തു നിന്നും പനിനീര്‍തുള്ളികള്‍ ഇറ്റുവീഴുന്നത് . ഹിമാലയസാനുക്കളിലെ വരദാനം പോലെ . എല്ലാം തികഞ്ഞു . ഡ്രൈവറെ വിളിച്ചു . അയാള്‍ വണ്ടിയും കൊണ്ട് വന്ന് ഞങ്ങളെയും കൊണ്ട് തിരിച്ചുപോകാന്‍ തുടങ്ങി . സമയം മൂന്നുമണി കഴിഞ്ഞിരുന്നു . ചാറ്റല്‍ മഴയുണ്ട് . കൂടെ വിശപ്പും . താഴേക്കുള്ള ഇറക്കത്തിലും ചെവി ചൂളം വിളിച്ചുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹോട്ടല്‍ കണ്ടു . അവിടെയും തിരക്കുണ്ട് . അത്യാവശ്യം നല്ലൊരു ഹോട്ടല്‍ . ഞങ്ങളവിടെ കയറി ഫ്രഷ് ആയ ഭക്ഷണം കഴിച്ചു തിരിച്ചു . തണുപ്പ് പിന്നെയും കൂടി . കൂടെ മഴയും . വാടകക്ക് വാങ്ങിയ കുപ്പായങ്ങളും ഷൂവും ഒക്കെ തിരിച്ചു കൊടുത്തു . താഴ്വരകളും നദിയും ഒക്കെ പിന്നിട്ട് ഞങ്ങള്‍ മണാലി ഹോട്ടലിലെത്തി . അപ്പോഴേക്കും സമയം അഞ്ച് മണി കഴിഞ്ഞു . കുറച്ചു നേരം വിശ്രമിച്ചു . ഏഴ് മണിക്ക് ഷോപ്പിങ്ങിനു മാള്‍ റോഡില്‍ പോകാം എന്നു തീരുമാനിച്ചു . റൂമിലെത്തിയതും എനിക്ക് മനസ്സിലായി പനിയുടെ വരവുണ്ടെന്ന് . നല്ല തലവേദന . മരുന്നുകളെല്ലാം കരുതിയിരുന്നത് കൊണ്ട് വേഗം തന്നെ ടാബ്ലെറ്റ് കഴിച്ചു . മഴ ചാറുന്നുണ്ടായിരുന്നു പുറത്ത് . ഞങ്ങളെല്ലാവരും റൂമില്‍ തന്നെ ഇരുന്നു . അന്നത്തെ ദിവസവും തീരുകയാണ് . തണുപ്പും ക്ഷീണവും തലവേദനയുമെല്ലാം ഉറക്കത്തിന് അടിമപ്പെട്ടു . കുല്ലു മണാലി യാത്രാനുഭവം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം പാരീസ് യാത്രാകുറിപ്പുകള്‍ ലണ്ടന്‍ യാത്രാനുഭവങ്ങള്‍ 6 , 2019 , 7:10 .
| false |
വീട്ടിൽ അരുമകളായി വളർത്തുന്ന പൂച്ചകൾ ഉടമസ്ഥരോടൊപ്പം കിടക്കയിലും കസേരയിലുമൊക്കെ കടന്നു കൂടാറുണ്ട് . എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് അറ്റ്ലാന്റയിലെ തന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒരു യുവതിക്കുണ്ടായത് . ഉറക്കമുണർന്നപ്പോൾ കട്ടിലിൽ യുവതി കണ്ടെത്തിയത് ഒരു കാട്ടുപൂച്ചയെയാണ് . അതും ആഫ്രിക്കൻ വനങ്ങളിൽ കണ്ടുവരാറുള്ള സെർവൽ ക്യാറ്റ് വിഭാഗത്തിൽ പെട്ട പൂച്ചയാണിത് . കിടക്കയിൽ എന്തോ ഒന്ന് അനങ്ങുന്നതായി തോന്നി പരിശോധിച്ചപ്പോഴാണ് അസാധാരണ വലുപ്പമുള്ള പൂച്ചയെ യുവതി കണ്ടത് . ആദ്യകാഴ്ചയിൽതന്നെ താൻ പരിഭ്രമിച്ചു പോയതായി യുവതി വിശദീകരിച്ചു . പുള്ളിപ്പുലിയുടെ കുഞ്ഞാണോ എന്നാണ് ആദ്യം സംശയിച്ചത് . എന്തായാലും വളർത്തുമൃഗമല്ലെന്ന് മനസ്സിലായതോടെ അത് മനുഷ്യരോട് എങ്ങനെ പ്രതികരിക്കും എന്നറിയാതെ വീട്ടുകാർ പരിഭ്രാന്തിയിലായി . ഇവർ ഉടൻതന്നെ കാട്ടുപൂച്ചയെ കട്ടിലിൽനിന്നും വിരട്ടി ഓടിക്കുകയാണ് ചെയ്തത് . യുവതിയുടെ ഭർത്താവ് വീടിന്റെ മുൻവാതിൽ തുറന്ന് പൂച്ചയെ ഓടിച്ചിറക്കി . ഇതിനിടെ പൂച്ചയുടെ ചിത്രം പകർത്താനും ഇവർ മറന്നില്ല . പൂച്ചയെ ഓടിച്ച ശേഷം ഉടൻതന്നെ വിവരം ഫൾട്ടൻ കൺട്രി ആനിമൽ സർവീസസിൽ വിളിച്ചറിയിക്കുകയും ചെയ്തു . വീട്ടുകാർ പകർത്തിയ ചിത്രങ്ങളിൽ നിന്നുമാണ് ഇത് ആഫ്രിക്കൻ ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത് . രണ്ടടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 18 കിലോഗ്രാം വരെ ഭാരമുണ്ടാവും . വീട്ടുടമസ്ഥൻ രാത്രിയിൽ മാലിന്യങ്ങൾ പുറത്തെ ബിന്നിൽ നിക്ഷേപിക്കാനായി വാതിൽ തുറന്ന സമയത്താവാം പൂച്ച ഉള്ളിൽ കടന്നതെന്നാണ് ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസിന്റെ നിഗമനം . സമീപപ്രദേശത്തുള്ള ആരെങ്കിലും വീട്ടിൽ കാട്ടുപൂച്ചയെ വളർത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ് . കാട്ടുപൂച്ചകളെ വളർത്തുന്നത് ജോർജിയയിൽ നിയമവിരുദ്ധമാണ് . പൂച്ചയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നുണ്ട് . പലഭാഗത്തും കെണികൾ ഒരുക്കിയിട്ടുണ്ടെന്നും പൂച്ചയെ കിട്ടിയാൽ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി .
| false |
കശ്മീര്‍ എന്ന് കേള്‍ക്കുമ്പോഴേ സഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന നിരവധി മനോഹര ചിത്രങ്ങളുണ്ട് . മഞ്ഞില്‍ പുതഞ്ഞ പുലരികളുമായി വരവേല്‍ക്കുന്ന ശൈത്യകാലമാണ് ഏറ്റവും സുന്ദരമായ കശ്മീര്‍ അനുഭവങ്ങളില്‍ ഒന്ന് . ഇപ്പോഴിതാ , കശ്മീരില്‍ പോകാന്‍ ഒരു കാരണം കൂടിയുണ്ട് . മഞ്ഞുകൊണ്ട് ഉണ്ടാക്കിയ നല്ല രസികനൊരു കഫേ ! ഇഗ്ലൂ കഫേ എന്നാണ് ഇതിന്‍റെ പേര് . ഗുല്‍മാര്‍ഗിലെ സ്കീ റിസോര്‍ട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ കഫേ , ഇപ്പോള്‍ ഇവിടം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു . ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇഗ്ലൂ കഫേയാണിത് . കൊലഹോയ് ഗ്രീൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ആണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍ . കാശ്മീരിലെ ഏറ്റവും പുതിയ ഹോട്ടൽ ബ്രാൻഡുകളില്‍ ഒന്നാണ് കൊലഹോയ് . ഗുല്‍മാര്‍ഗിനെ കൂടാതെ പഹൽഗാം , ശ്രീനഗര്‍ തുടങ്ങിയ ഇടങ്ങളിലും ഇവര്‍ക്ക് റിസോര്‍ട്ടുകള്‍ ഉണ്ട് . " ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ആശയമാണെങ്കിലും പല വിദേശരാജ്യങ്ങളിലും ഇത് മുന്‍പേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് . ലിംക ബുക്ക് ഓഫ് റെക്കോർഡ്സില്‍ ഇടം നേടാനും ശ്രമിക്കുന്നുണ്ട് " കൊലഹോയ് ഗ്രീൻ ഗുൽമാർഗ് ജനറൽ മാനേജർ ഹമീദ് മസൂദി ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു . അതിഥികള്‍ക്ക് അല്‍പ്പം വ്യത്യസ്തമായ തരത്തിലുള്ള ഒരു സൗകര്യം നല്‍കാനാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും അത് ധാരാളം സഞ്ചാരികളെ ആകര്‍ഷിച്ചു , ഇതോടെ , ഇഗ്ലൂ കഫേ ഗുൽമാർഗിലെ ഒരു സെൽഫി പോയിന്റായി മാറിയെന്നും മസൂദി കൂട്ടിച്ചേര്‍ത്തു . 22 അടി വ്യാസവും 12 . 5 അടി ഉയരവുമാണ് ഇഗ്ലൂ കഫേയുടെ ഉള്‍വശത്തുള്ളത് . ഉള്ളില്‍ പതിനാറ് അതിഥികൾക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ നാല് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട് . പുറം വശത്തിന് 26 അടി വ്യാസവും 15 അടി ഉയരവുമുണ്ട് . ഗ്രീൻലാന്‍റ് , കാനഡ , അലാസ്ക എന്നിവയുടെ ആർട്ടിക് മേഖലകളിൽ അധിവസിക്കുന്ന ആളുകള്‍ നിർമ്മിക്കുന്ന ഡോം ആകൃതിയിലുള്ള മഞ്ഞുവീടാണ് ഇഗ്ലൂ . അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ വാസ്തുവിദ്യയ്ക്ക് . ഇപ്പോള്‍ ടൂറിസത്തിന്‍റെ ഭാഗമായി ലോകത്ത് പലയിടങ്ങളിലും ഇത്തരം മഞ്ഞുവീടുകള്‍ നിര്‍മ്മിക്കുന്നുണ്ട് . ഇവയില്‍ സഞ്ചാരികള്‍ക്ക് താമസിക്കുകയും ചെയ്യാം . സ്വീഡനിലെ ഐസ്ഹോട്ടല്‍ , റൊമാനിയയിലെ ഐസ് ബാലെ ലേക്ക് ഹോട്ടല്‍ , നോര്‍വേയിലെ സോറിസ്നിവ ഇഗ്ലൂ ഹോട്ടല്‍ , സ്വിറ്റ്സര്‍ലന്‍ഡിലെ വൈറ്റ്പോഡ് ഇക്കോ ലക്ഷ്വറി ഹോട്ടല്‍ , ഫിന്‍ലന്‍ഡിലെ കാക്സ്ലോട്ടനെന്‍ ആര്‍ട്ടിക് റിസോര്‍ട്ട് എന്നിവയെല്ലാം ഇഗ്ലൂ അനുഭവം ഒരുക്കുന്ന ഹോട്ടലുകളാണ് . ഇന്ത്യയില്‍ , മണാലിയിലെ കീലിംഗ ക്യാമ്പ്സൈറ്റും ഇഗ്ലൂ വീട്ടില്‍ താമസിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു .
| false |
ഇന്റര്‍നെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം , ജോലി , വ്യാപാരം എന്നിവ മൗലികാവകാശമാണെന്ന് ജനുവരി 10ന് സുപ്രീംകോടതി വിധിച്ചു . അനുരാധ ഭാസിന്‍ . യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് സുപ്രധാന വിധി . ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധാ ഭാസിന്‍ , കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് എന്‍ . വി . രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത് . ജസ്റ്റിസുമാരായ ആര്‍ . സുഭാഷ് റെഡ്ഡി , വി . ആര്‍ . ഗവായ് എന്നിവരാണ് മറ്റ് രണ്ട് ജഡ്ജിമാര്‍ . ജമ്മുകശ്മീരില്‍ അഞ്ച് മാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യം , അഭിപ്രായ സ്വാതന്ത്ര്യം , വ്യാപാര , തൊഴില്‍ സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നുവെന്നായിരുന്നു പരാതി . കോടതിയുടെ നിരീക്ഷണങ്ങള്‍ മൗലികാവകാശങ്ങള്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് കോടികളുടെ നഷ്ടമുണ്ടാക്കുന്നു സോഫ്റ്റ്‌വേര്‍ ഫ്രീഡം ലോ സെന്ററിന്റെ കണക്കുകള്‍ അനുസരിച്ച് 2012ന് ശേഷം ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ 381 തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട് . ഇതില്‍ 2014ന് ശേഷം മാത്രം 357 തവണ . 2014ല്‍ ആറ് തവണയാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിയതെങ്കില്‍ 2019ല്‍ ഡിസംബര്‍ 15വരെയുള്ള കണക്ക് പ്രകാരം 93 തവണയാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് . 2018ല്‍ ഇത് 134 തവണയായിരുന്നു . ഇന്ത്യയില്‍ ഏറ്റവും നീണ്ട ഇന്റര്‍നെറ്റ് തടസപ്പെടുത്തലാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ ഉണ്ടായിട്ടുള്ളത് .
| false |
ഞെട്ടിയോ ? സംഗതി സത്യമാണ് ! യാത്രക്കാര്‍ക്ക് വെറും 4 . 98 ഡോളർ അതായത് ഇന്ത്യന്‍ രൂപ ഏകദേശം 373 എന്ന നിരക്കില്‍ മുറി നല്‍കുകയാണ് കലിഫോര്‍ണിയയിലെ കറ്റാലിന ദ്വീപിലുള്ള അറ്റ്‌വാട്ടര്‍ ഹോട്ടല്‍ . ഈ വര്‍ഷം നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഹോട്ടല്‍ യാത്രക്കാര്‍ക്കായി ഈ സുവര്‍ണ്ണാവസരം ഒരുക്കുന്നത് . ശതാബ്ദിയോടനുബന്ധിച്ച് , വേനല്‍ക്കാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളിലേക്കാണ് അറ്റ്‌വാട്ടര്‍ സഞ്ചാരികളെ ക്ഷണിക്കുന്നത് . ലൊസാഞ്ചലസിൽനിന്ന് ഒരു മണിക്കൂർ ഫെറിയിലോ 15 മിനിറ്റ് ഹെലികോപ്റ്ററിലോ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം . കഴിഞ്ഞ നൂറ്റാണ്ടില്‍ നിർമിക്കപ്പെട്ട , കലാപരമായ മനോഹാരിത നിലനിര്‍ത്തുന്ന ഹോട്ടല്‍ ആണ് 1920 ൽ ആരംഭിച്ച അറ്റ്‌വാട്ടര്‍ . സുന്ദരമായ ധാരാളം അലങ്കാരപ്പണികൾ ഇവിടെ കാണാം . 1920 കളില്‍ ഇവിടെ ഒരു രാത്രിക്ക് 4 . 98 ഡോളർ ആയിരുന്നു നിരക്ക് . ഇതിന്‍റെ ഓര്‍മയ്ക്കായാണ് ഇപ്പോള്‍ അതേ നിരക്കില്‍ 100 മുറികൾ നല്‍കുന്നത് . ജൂലൈയില്‍ ഞായര്‍ മുതൽ വ്യാഴം വരെയാണ് ഓഫര്‍ ലഭ്യമാവുക . ഓഫര്‍ ആവശ്യമുള്ളവര്‍ രണ്ട് രാത്രികള്‍ ബുക്ക് ചെയ്യണം . രണ്ടാമത്തെ രാത്രിയുടെ നിരക്ക് ആരംഭിക്കുന്നത് 228 ഡോളർ മുതലാണ് . ഇതുപോലുള്ള ഒരു അവസരം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ എന്നാണ് ഹോട്ടല്‍ ഇതേക്കുറിച്ച് പറയുന്നത് . ഇരുപതാം നൂറ്റാണ്ടിന്‍റെ തനതായ ശൈലിയും അതിമനോഹരമായ കടൽത്തീരക്കാഴ്ചകളും ഒത്തു ചേരുന്ന ദ്വീപ് അനുഭവം സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും . ചുറ്റുമുള്ള ജലവുമായി ഇണങ്ങിച്ചേരും വിധം നീലയും പച്ചയും നിറങ്ങള്‍ കൊണ്ട് പൊതിഞ്ഞ വെളുത്ത ചുവരുകള്‍ മായികമായ അനുഭൂതി പകരും . കാലത്തിനനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഹോട്ടലിനെ ആഡംബരസമൃദ്ധമാക്കുന്നു . ഈ ഓഫര്‍ പ്രകാരം ഗെസ്റ്റ് റൂമുകളില്‍ ആണ് താമസസൗകര്യം ലഭിക്കുക . ആദ്യ 100 ബുക്കിങ്ങുകള്‍ക്കാണ് ഓഫർ .
| false |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.