content
stringlengths
11
395k
is_valid
bool
1 class
ഇഞ്ചി വിളവെടുക്കാനായല്ലോ . ഡിസംബര്‍ മാസമാകുമ്പോള്‍ മണ്ണില്‍ നിന്ന് ഈര്‍പ്പം കുറയുമ്പോളാണ് ഇഞ്ചി സാധാരണ വിളവെടുക്കുന്നത് . ഇനി മൂന്നോ നാലോ മാസം കേടുകൂടാതെ സൂക്ഷിച്ച് വെക്കണം . ഇത്തവണ മികച്ച കൃഷി ഓഫീസര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചാത്തന്നൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എം . എസ് പ്രമോദ് പറഞ്ഞുതരുന്ന ചില വിദ്യകള്‍ ഇതാ . ' മാരന്‍ , വയനാടന്‍ , ഹിമാചല്‍ , കുറുപ്പംപാടി എന്നിവയാണ് നമ്മള്‍ ചുക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് . പച്ചക്കറിയുടെ ആവശ്യത്തിന് റിയോ ഡി ജനീറോ , ചൈന , അശ്വതി എന്നിവ ഉപയോഗിക്കാം . വരദയും രജതയും മഹിമയും ഈ രണ്ട് ആവശ്യങ്ങള്‍ക്കും നല്ലതാണ് . ' പ്രമോദ് ഇഞ്ചിയുടെ ഉപയോഗങ്ങളെക്കുറിച്ച് വിശദമാക്കുന്നു . മികച്ചയിനം വിത്തും കൃത്യമായ പരിചരണവും നല്‍കിയാല്‍ നല്ല വിളവ് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നത് . പച്ചക്കറിയായി അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിക്കാന്‍ നട്ട് ആറുമാസം മുതല്‍ വിളവെടുക്കാം . എന്നാല്‍ വിത്തിഞ്ചിയായി സൂക്ഷിക്കാന്‍ എട്ടരമാസം കഴിയണം . വരദയാണ് ഗുണമേന്മയുള്ള ഇനം . ഇത് ഉണക്കിയാല്‍ അഞ്ചിലൊന്ന് ചുക്ക് ലഭിക്കും . മൂന്നടിയോളം പൊക്കത്തില്‍ വളരും . ശരാശരി 10 ചിനപ്പുകള്‍ വരദയുടെ ചുവട്ടില്‍ നിന്നും പൊട്ടിമുളയ്ക്കാറുണ്ട് . ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഇഞ്ചി ലഭിക്കും . വിത്തിനായി ഇഞ്ചി ശേഖരിക്കുമ്പോള്‍ അഴുകാത്ത ഇഞ്ചി തന്നെ വേണം . ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മി . ലി മാലത്തിയോണും 4 ഗ്രാം ഇന്‍സോഫില്‍ എം . 45ഉം കലര്‍ത്തിയ വെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവെച്ച ശേഷം തണലില്‍ നിരത്തി വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കണം . ഇഞ്ചിവിത്ത് ഉണക്കുന്ന വിധം ' വെള്ളം കെട്ടി നില്‍ക്കാത്ത തണല്‍ ലഭിക്കുന്ന സ്ഥലത്താണ് കുഴിയെടുക്കേണ്ടത് . രണ്ടരയടി ആഴത്തില്‍ കുഴിയെടുക്കണം . ആവശ്യത്തിന് നീളവും വീതിയും വേണം . കുഴിയുടെ വശങ്ങളില്‍ പച്ചച്ചാണകം മെഴുകി ഉണക്കണം . കുഴിയുടെ അടിയില്‍ ഉണങ്ങിയ ഈര്‍ച്ചപ്പൊടിയും ഒരിഞ്ച് കനത്തില്‍ മണലും വിരിക്കുക . അതിനുശേഷം ഉണങ്ങിയ പാണലിന്റെ ഇലകള്‍ വിരിക്കണം . ' പ്രമോദ് വിശദമാക്കുന്നു . ' ഇങ്ങനെ ചെയ്ത ശേഷം ഒരിഞ്ച് കനത്തില്‍ വീണ്ടും മണല്‍ അല്ലെങ്കില്‍ മരപ്പൊടി വിരിക്കണം . അതിനുമുകളില്‍ ഇഞ്ചിവിത്ത് നിരത്തണം . പിന്നീട് ഉണങ്ങിയ പാണലിന്റെ ഇലകള്‍ വിരിച്ച് നന്നായി ഉണങ്ങിയ ഓലക്കാല്‍ കൊണ്ട് മൂടിയിടണം . മാസത്തില്‍ ഒരിക്കല്‍ ഇഞ്ചിവിത്ത് പുറത്തെടുത്ത് കേടായവ മാറ്റി വീണ്ടും പഴയ പോലെതന്നെ ചെയ്യണം . ഇങ്ങനെയാണ് ഇഞ്ചി ഉണക്കി സൂക്ഷിക്കേണ്ടത് . ' ഇഞ്ചിക്കൃഷി ചെയ്യുന്നവര്‍ വിഷുവിനോട് അടുപ്പിച്ച് നടുന്നതാണ് നല്ലതെന്ന് പ്രമോദ് ഓര്‍മിപ്പിക്കുന്നു . ' ഇഞ്ചി നടാനെടുക്കുന്ന കുഴിയെയാണ് പണ എന്ന് പറയുന്നത് . ആവശ്യത്തിന് നീളവും ഒരു മീറ്റര്‍ വീതിയും ഒരടി പൊക്കവുമുള്ള പണയാണ് വേണ്ടത് . ഇങ്ങനെയുള്ള രണ്ട് പണകള്‍ തമ്മില്‍ 40 സെ . മീ അകലം നല്‍കണം . 10 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു പണയില്‍ 20 കിലോ കാലിവളവും 2 കിലോ വേപ്പിന്‍പിണ്ണാക്കും 1 കിലോ ചാമ്പലും 4 കിലോ മണ്ണിരക്കമ്പോസ്റ്റും ചേര്‍ക്കണം . വേണമെങ്കില്‍ 75 ഗ്രാം ഫോസ്‌ഫോ ബാക്ടീരിയയും ചേര്‍ക്കാം . ' ഇഞ്ചി അഴുകാതിരിക്കാന്‍ ഒരു കാര്യം ചെയ്താല്‍ മതി . ട്രൈക്കോഡര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേര്‍ത്താല്‍ മതി . ഇഞ്ചി നടാന്‍ എടുക്കുന്ന കുഴികളില്‍ നന്നായി അടിവളം ചേര്‍ക്കണം . കുഴികള്‍ 25 സെ . മീ അകലത്തില്‍ എടുത്ത് രണ്ടിഞ്ച് ആഴത്തില്‍ ഇഞ്ചി വിത്ത് നടണം . 25 - 30 ഗ്രാം തൂക്കമുള്ള ഇഞ്ചിവിത്താണ് വേണ്ടത് . ഇഞ്ചിവിത്ത് സ്യൂഡോമോണാസ് ലായനിയില്‍ അഞ്ചുമിനിറ്റ് മുക്കി അരമണിക്കൂര്‍ തണലത്ത് വെച്ച ശേഷമേ നടാന്‍ പാടുള്ളു . പുതയിടാനും ശ്രദ്ധിക്കണം . കരിയിലകളാണ് നല്ലത് . ഉണങ്ങിയ ഓല കരിയിലകള്‍ക്ക് മുകളില്‍ ഇടാം . രണ്ടു മാസം കഴിഞ്ഞാലും മൂന്ന് മാസം കഴിഞ്ഞാലും വീണ്ടും പുതയിടണം . വളപ്രയോഗം മുള വന്ന് കഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് പച്ചച്ചാണകം കലക്കി ഒഴിക്കണം . മാസത്തിലൊരിക്കല്‍ പുളിപ്പിച്ച കടലപ്പിണ്ണാക്ക് , പച്ചച്ചാണകം , എല്ലുപൊടി , വേപ്പിന്‍പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നേര്‍പ്പിച്ച് ഒഴിക്കാം . ഇഞ്ചി മുകളിലേക്ക് കാണാന്‍ തുടങ്ങുമ്പോള്‍ പണയുടെ വശങ്ങളിലുള്ള മണ്ണ് കോരിയെടുത്ത് മുകളിലേക്കിട്ടുകൊടുക്കണം . വിളവെടുപ്പ് നടത്തുന്നത് വരെ ഇങ്ങനെ മണ്ണ് കയറ്റിക്കൊടുക്കണം . 14 , 2019 , 5:01 .
false
ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്ക് എല്ലാ വർഷവും പതിവായി നടത്താറുള്ള യാത്രയ്ക്കായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ലോക്ഡൗൺ ആയതും വന്യജീവി ഫൊട്ടോഗ്രാഫറും സുവോളജിസ്റ്റുമായ ഡോ . വി . സുന്ദരരാമന് വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതും . ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചതിനു ശേഷം പക്ഷിനിരീക്ഷണവും വന്യജീവികളുടെയും പക്ഷികളുടെയും പടമെടുക്കലുമൊക്കെയാണ് സുന്ദരരാമന്റെ ഇഷ്ടവിനോദങ്ങൾ . ക്യാമറയുമെടുത്ത് ഒട്ടേറെ അലഞ്ഞിട്ടുമുണ്ട് . എന്നാൽ , അലച്ചിലിന്റെ ആധികളില്ലാതെ അതിമനോഹരമായ ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്താൻ ഈ ലോക്ഡൗൺ കാലത്ത് സുന്ദരരാമനു കഴിഞ്ഞു . അതും സ്വന്തം വീട്ടുമുറ്റത്തു നിന്നു തന്നെ . ദൂരദേശങ്ങളിൽ പോയി പകർത്തിയ ചിത്രങ്ങളേക്കാൾ മിഴിവാർന്ന അതുസുന്ദര നിമിഷങ്ങൾ ഈ ദിവസങ്ങളിൽ വീട്ടിലിരുന്നു എടുക്കാൻ പറ്റിയെന്ന് ആവേശത്തോടെ ഡോ . സുന്ദരരാമൻ പറയുന്നു . സ്ഥിരമായി തൊടിയിൽ വരാറുള്ള ഈ ഇത്തരിക്കുഞ്ഞൻമാരെ ക്യാമറയിലാക്കുന്നതിനെക്കുറിച്ച് ലോക്ഡൗണിനു മുൻപുവരെ ഡോ . സുന്ദരരാമൻ കാര്യമായി ചിന്തിച്ചിരുന്നില്ല . ഇടയ്ക്ക് അപൂർവമായി മാത്രം ചിലത് എടുത്തെങ്കിലായി . യാത്രാപരിപാടികളെല്ലാം റദ്ദാക്കി വെറുതെ വീട്ടിലിരുന്നപ്പോഴാണ് തൊടിയിലെ ഇലയനക്കങ്ങളിൽ വീണ്ടും ശ്രദ്ധ പതിയുന്നത് . വീട്ടിൽ സ്ഥിരമായെത്താറുള്ള പക്ഷികളെക്കുറിച്ച് ഏകദേശമൊരു അറിവുണ്ടായിരുന്നു . സീസണലായും ചില പക്ഷികൾ എത്തിയിരുന്നു . പറമ്പിലുള്ള മുരിങ്ങ , ചാമ്പ , പിന്നെ , തൊട്ടടുത്ത വീട്ടിലെ ഒടിയമരം എന്നിവ തേടിയാണ് അധികം പക്ഷികളും എത്താറുള്ളത് . വീട്ടിലിരിപ്പ് തുടങ്ങിയതോടെ ഈ നിരീക്ഷണങ്ങൾ ഗൗരവമായി എടുത്തു തുടങ്ങി . രാവിലെ ടെറസിൽ ക്യാമറയും സെറ്റ് ചെയ്തു അങ്ങനെ ഇരിക്കും . ക്യാമറയുടെ അടുത്തല്ല , ബാൽക്കണിയിൽ മാറി വന്നാണ് ഈ ഇരിപ്പ് . പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ ചുറ്റുപാടുകളിലേക്ക് ശ്രദ്ധയോടെ കണ്ണോടിക്കും . ഫൊട്ടോ എടുക്കും . പക്ഷികളുടെ അതിമനോഹരമായ നിമിഷങ്ങളാണ് ഈ ലോക്ഡൗൺ ദിവസങ്ങളിൽ ഇദ്ദേഹത്തിന് പകർത്താനായത് ! ജീവിതത്തിൽ ഇതുവരെ കാണാത്ത ചില പക്ഷികളെ വരെ കണ്ടെന്നു ഡോ . സുന്ദരരാമൻ പറയുന്നു . ചിലതിന്റെ പടങ്ങൾ എടുക്കാൻ കഴിയില്ല . ഏതെങ്കിലും മരത്തിന്റെ ഉച്ചാണിയിലാകും പക്ഷികളുടെ ഇരിപ്പ് . അത്തരത്തിൽ മിസായ പക്ഷിയെക്കുറിച്ച് ഡോ . സുന്ദരരാമൻ പറയുന്നതിങ്ങനെ . " നാട്ടുവേഴാമ്പൽ എന്നു വിളിക്കുന്ന ഇന്ത്യൻ ഗ്രേ ഹോൺബിൽ കഴിഞ്ഞ ദിവസം വന്നിരുന്നു . പെട്ടെന്ന് ശബ്ദം കേട്ടപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് വേഴാമ്പലാണെന്നു മനസിലായത് . പക്ഷേ , ഫൊട്ടോ എടുക്കാൻ കഴിഞ്ഞില്ല . ഞാൻ ക്യാമറ എടുക്കുന്നതിനു മുൻപ് അതു പറന്നു പോയി . " .
false
തന്റെ വീടിനരികിലുള്ള റോഡിന്റെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്ത അഞ്ച് വയസ്സുകാരിയുടെ വിഡിയോ വൈറലകുന്നു കനത്ത മഴയും മഞ്ഞു വീഴ്ചയും മൂലം താറുമാറായ റോഡിനെ കുറിച്ചാണ് ആവേശഭരിതയായി ഈ കശ്മീരി പെൺകുട്ടി വിവരിക്കുന്നത് . വിഡിയോയില്‍ പെൺകുട്ടിയുടെ വീടിനടുത്തുള്ള റോഡുകളുടെ മോശം അവസ്ഥ എടുത്തുകാണിക്കുന്നു . ഹഫീസയുടെ ആവേശകരമായ കവറേജിന് നിരവധിപ്പേരാണ് അഭിനന്ദനവുമായെത്തിയത് . പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച് , വീടിനടുത്തുള്ള റോഡുകളുടെ ദുരവസ്ഥ എടുത്തുകാട്ടുന്നതിനായി , കൈയിൽ ഒരു ചെറിയ ലേപ്പൽ മൈക്കുമായി ചെളി നിറഞ്ഞ റോഡിൽ നിന്ന് ആവേശകരമായശി റിപ്പോർട്ട് ചെയ്യുകയാണ് ഹഫീസ . റോഡിന്റെ മോശം അവസ്ഥ കാരണം അതിഥികൾക്ക് തന്റെ സ്ഥലത്തേക്ക് വരാൻ കഴിയുന്നില്ലെന്ന് അവൾ പരാതിപ്പെടുന്നു . ക്യാമറ കൈകാര്യം ചെയ്യുന്ന അമ്മയോട് റോഡിന്റെ ശോചനീയാവസ്ഥ കാണിക്കുന്നതിനായി പെൺകുട്ടി ആവശ്യപ്പെടുന്നതും കേൾക്കാം . അയൽക്കാർ റോഡിൽ വലിച്ചെറിയുന്ന മാലിന്യങ്ങളും റോഡിലെ കുഴികളും കാണിക്കാന്‍ അവൾ നിർദ്ദേശിക്കുന്നു . ചെളിയും മഴയും സ്ഥിതി വഷളാക്കിയതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് പെൺകുട്ടിയുടെ 2 . 08 മിനിറ്റ് ദൈർഘ്യമുള്ള സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു . വിഡിയോ ഷെയർ ചെയ്തതു മുതൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ആളുകൾ ഈ യുവ റിപ്പോർട്ടറുടെ ആത്മവിശ്വാസത്തോടെയുള്ള റിപ്പോട്ടിങിനെ പ്രശംസിക്കുകയാണ് . ജമ്മു കശ്മീരിലെ റോഡുകളുടെ അവസ്ഥ വെളിപ്പെടുത്താൻ ചിലർ ഈ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തിട്ടുണ്ട് . ‘ ഈ യുവ പത്രപ്രവർത്തകയുടെ ആവശ്യം എത്രയും വേഗം നിറവേറ്റുമെന്നും അവളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നതിനായി റോഡ് നന്നാക്കുമെന്നു പ്രതീക്ഷിക്കുന്നു’വെന്നും ‘ മനോഹരമായ കശ്മീരിന്റെ മറുവശത്തെക്കുറിച്ച് നാമെല്ലാവരും അറിഞ്ഞിരിക്കണം , അവളുടെ ശബ്ദം ബന്ധപ്പെട്ട അധികാരികൾ കേൾക്കുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു ’ എന്നുമൊക്കയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ . . <വെബ്സൈറ്റ് ലിങ്ക്> .
false
ലോക്‌ഡൗൺ ആരംഭിച്ചതു മുതൽ പ്രതിസന്ധിയിലായ കാർഷിക വിമേഖലയാണ് പൈനാപ്പിൾ കൃഷി . പ്രധാന വിപണി ഇതര സംസ്ഥാനങ്ങളായതും , ലോക്‌ഡൗണും കോവിഡും മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായതുമെല്ലാം വിൽപനയും ചരക്കുനീക്കവും ഇടിയാൻ കാരണമായി . ഇവയെല്ലാം തരണം ചെയ്തെങ്കിലും കർഷകർക്ക് പ്രതിസന്ധി ഒഴിയുന്നില്ല . 2 . 5 ലക്ഷം രൂപ മുടക്കി ഒരേക്കറിൽ പൈനാപ്പിൾ കൃഷിയിറക്കിയപ്പോൾ ലാഭം കിട്ടിയതുമില്ല കൈയിൽനിന്ന് പണം വീണ്ടും മുടക്കേണ്ടിവരികയും ചെയ്തുവെന്ന് മൂവാറ്റുപുഴ ആയവന സ്വദേശിയായ യുവ കർഷകൻ അഭിജിത്ത് അനിൽ പറയുന്നു . അദ്ദേഹം പങ്കുവച്ച വരവ് ചെലവ് കണക്കുകൾ നോക്കാം . കഴിഞ്ഞ വർഷം 2 . 5 ലക്ഷം രൂപ മുടക്കി ഒരേക്കറിൽ പൈനാപ്പിൾ കൃഷിയിറക്കി റംസാൻ മാസത്തിൽ കിലോഗ്രാമിന് 35 - 40 വില പ്രതീക്ഷിച്ചു . കൊറോണ വന്ന് എല്ലാം പോയി എന്നു കരുതിയപ്പോൾ എന്തോ ഭാഗ്യത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ താങ്ങുവില ഒക്കെ കൂട്ടിച്ചേർത്ത് കിലോഗ്രാമിന് 10 രൂപ വില കിട്ടി . അങ്ങനെ 9 ടൺ പൈനാപ്പിളിന് 90,000 രൂപ ആകെ പിരിഞ്ഞു കിട്ടി . ബംഗാളിലേക്ക് തിരിച്ചു പോകാത്ത ബംഗാളികൾക്ക് 700 രൂപ ഉണ്ടായിരുന്ന കൂലി ഒറ്റയടിക്ക് 1000 രൂപ ആയി . അങ്ങനെ പൈനാപ്പിൾ വിളവെടുത്ത് വണ്ടിയിൽ കേറ്റിയ വഴിക്ക് ചെലവ് 17,000 രൂപ . പോയിട്ട് മിച്ചം വന്നത് 73,000 രൂപയുണ്ട് . അതിൽ ഇനി സ്ഥലം ഉടമയ്ക്ക് പാട്ടം കൊടുക്കേണ്ടത് 1,00,000 രൂപ . ലോക്‌ഡൗണും പൈനാപ്പിൾ മേഖലയെ ബാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട് വന്നത്രേ . അതുകൊണ്ട് സ്ഥലം ഉടമ നയാ പൈസ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല . നിരന്തരമായ കരച്ചിലിനും ദാരിദ്ര്യം പറച്ചിലിനും ഒടുവിൽ 10 % ഇളവ് നൽകാൻ അദ്ദേഹം സമ്മതിച്ചു . അപ്പോഴും 90,000 രൂപ അദ്ദേഹത്തിനു കൊടുക്കണം . മുടക്കുമുതലിൽ ഒരു രൂപ പോലും തിരിച്ചു കിട്ടാതെ വിളവെടുത്ത് കിട്ടിയ 73,000ത്തിന്റെ കൂടെ വീണ്ടും 17,000 കൂടി സംഘടിപ്പിച്ചാലേ ആ തുക അദ്ദേഹത്തിന് നൽകാൻ സാധിക്കുകയുള്ളൂ . പറഞ്ഞ് വന്നത് , ദയവായി കൃഷി ഉപജീവനമാർഗമായി തിരഞ്ഞെടുത്തിരിക്കുന്നവരെ സംരക്ഷിക്കാൻ കെട്ടിട വാടകയിൽ വ്യാപാരികൾക്ക് ഇളവ് നൽകണമെന്ന് ഓർഡർ കൊണ്ടുവന്നതു പോലെ കർഷകരുടെ പാട്ടത്തുകയിലും ഇളവ് നൽകാനുള്ള നടപടി ബഹുമാനപ്പെട്ട സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഭൂവുടമകൾ ദയവായി മണ്ണിൽ പണിയെടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും അഭ്യർഥിക്കുന്നു . ദയവായി പുതുതലമുറയിലെ ആളുകൾ കൃഷി ഒരു പ്രധാന തൊഴിലായി തെരഞ്ഞെടുത്ത് ഈ രംഗത്തേക്ക് കടന്നു വരരുത് . കർഷകന് മൃഗങ്ങളുടെ പരിഗണന പോലുമില്ലാത്ത നാടാണിത് .
false
പാശ്ചാത്യ തത്വശാസ്ത്രത്തിൽ ഒരു അബദ്ധജടിലമായ വാദത്തെയോ , തത്ത്വത്തെയോ ആണ് ഹേത്വാഭാസം അഥവാ ഫാല്ലസി എന്ന് പറയുക . തർക്കശാസ്ത്രത്തിന്റെ ഭാഗമായാണ് ഇത് വികസിച്ചുവന്നിട്ടുള്ളത് . ഇവിടെ അബദ്ധത്തിന്റെ ഹേതു തത്ത്വത്തിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന യുക്തിയിൽ വരുന്ന പിഴവുകളാണ് . ഒരു അബദ്ധജടിലമായ വിശ്വാസത്തെയും ഫാല്ലസി എന്ന് വിശേഷിപ്പിക്കാം . ചിന്തയെ വഴിതെറ്റിക്കുക എന്നതാണ് ഫാല്ലസികളുടെ അടിസ്ഥാന ധർമ്മം . ഫാല്ലസികൾ അബദ്ധവശാൽ വരുന്നതാകാം , ചിലത് എതിരാളിയെ കുഴപ്പിക്കാൻ മനഃപൂർവം സൃഷ്ട്ടിക്കുന്നവയുമാകാം . മനഃപൂർവം സൃഷ്ടിക്കുന്ന ഫാല്ലസികൾ ഒരു തരം ധൈഷണികമായ പറ്റിക്കൽ ആയത്കൊണ്ട് അവയുടെ വേര് തോണ്ടി അതിന്റെ യുക്തിയിൽ പിഴവ് വന്ന ഭാഗം വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാകും . ഫാല്ലസികളെ പ്രധാനമായും ഫോർമൽ ഫാല്ലസി , ഇൻഫോർമൽ ഫാല്ലസി എന്നീ രണ്ട് വർഗങ്ങളായി വേർതിരിക്കാം . ഈ ജാതി ഫാല്ലസികളിൽ പിഴവ് വാദങ്ങളുടെ ഘടനയിലായിരിക്കും . വാദത്തിന്റെ ഒരോ ഘടകത്തിനെയും പ്രത്യേകം പ്രത്യേകമായി പരിശോധിച്ചാൽ പിഴവൊന്നും കാണാൻ പറ്റില്ല . പക്ഷെ വാദത്തിന്റെ ഘടകങ്ങൾ പരസ്പരം തെറ്റായ അവലംബം നൽകുമ്പോഴാണ് ഘടനാപരമായ പാളിച്ചകളുണ്ടാവുക . ഉദാ ഈ വാദത്തിന്റെ ഘടകങ്ങളായ ഒന്നും രണ്ടും തെറ്റല്ലെങ്കിൽ പോലും ഇവ രണ്ടും ചേർത്ത് എത്തുന്ന നിഗമനത്തിലാണ് പിഴവ് . ഇത്തരം ഫാല്ലസികളിൽ ഘടനയിലല്ല വാദമുഖങ്ങളുടെ ഉള്ളടക്കത്തിലാണ് തെറ്റുണ്ടാവുക . ഭാഷയുടെ അവ്യക്തത , തെറ്റായ വിവരങ്ങൾ എന്നിവയിൽ അധിഷ്ടിതമായ വാദങ്ങൾ ഇൻഫോർമൽ ഫാല്ലസികളാണ് . ഉദാഹരണത്തിന് ∴ മഴ പെയ്യിക്കണമെങ്കിൽ കുട എടുക്കാതിരുന്നാൽ മതി
false
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ . ദിവസവും ലക്ഷകണക്കിന് പേര്‍ തങ്ങളുടെ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്ഥാപനം . ഇതാ ഇന്ത്യന്‍ റെയില്‍വയേക്കുറിച്ച് അറിയപ്പെടാത്ത 10 വസ്തുതകള്‍ ഏറ്റവും വേഗത ഏറിയ ട്രെയിനും , സ്പീഡ് കുറഞ്ഞ ട്രെയിനും ദില്ലി -ഭോപ്പാല്‍ ശദാബ്തി ഏക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ . ഈ ട്രെയിന്‍റെ ശരാശരി സ്പീഡ് 91 കിലമീറ്റര്‍/മണിക്കൂറാണ് . ദില്ലി- ആഗ്രാ റൂട്ടില്‍ ഈ ട്രെയിന്‍ ചിലപ്പോള്‍ 150 കിലോമീറ്റര്‍/മണിക്കൂര്‍ എന്ന വേഗതയിലും ഓടാറുണ്ട് . എന്നാല്‍ നീലഗിരി എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍ 10 കിലോമീറ്റര്‍/മണിക്കൂറാണ് ഈ ട്രെയിന്‍റെ വേഗത . ഏറ്റവും ദൂരം ഓടുന്ന വണ്ടിയും , കുറഞ്ഞ ദൂരം ഓടുന്ന വണ്ടിയും ദിബ്രൂഗഡ്- കന്യാകുമാരി റൂട്ടില്‍ ഓടുന്ന വിവേക് എക്സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ 4,273 കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത് . എന്നാല്‍ നാഗ്പൂരില്‍ നിന്നും സമീപ പ്രദേശമായ അജ്നിയിലേക്കുള്ള ട്രെയിനാണ് ഏറ്റവും ദൂരം കുറഞ്ഞ സര്‍വ്വീസ് വെറും മൂന്ന് കിലോമീറ്ററാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്ന ദൂരം . റെയില്‍വേ വര്‍ക്ക് ഷോപ്പ് സ്ഥിതിചെയ്യുന്ന സ്ഥലമാണ് അജ്നി . ഏറ്റവും ദൂരം സഞ്ചരിക്കുന്ന നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ , ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍ തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്സ്പ്രസാണ് ഏറ്റവും കൂടുതല്‍ ദൂരം സ്റ്റോപ്പില്ലാതെ ഓടുന്നത് . ഗുജറാത്തിലെ വഡോദരയ്ക്കും , രാജസ്ഥാനിലെ കോട്ടയ്ക്കും ഇടയിലാണ് ഈ ദൂരം , 528 കിലോമീറ്റര്‍ . ഹൗറ അമൃതസര്‍ എക്സ്പ്രസാണ് ഏറ്റവും കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിന്‍ 115 സ്റ്റേഷനുകളില്‍ ഈ ട്രെയിന്‍ നിര്‍ത്തും . രണ്ട് സ്റ്റേഷനുകള്‍ ഒരേ സ്ഥലത്ത് ഒരു സ്റ്റേഷന് രണ്ട് പ്ലാറ്റ്ഫോം ഉണ്ടാകും , എന്നാല്‍ രണ്ട് ഭാഗത്തേയും പ്ലാറ്റ്ഫോമുകള്‍ രണ്ട് സ്റ്റേഷനുകളാണെങ്കിലോ . മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രീറാംപൂര്‍ , ബേല്‍പ്പൂര്‍ സ്റ്റേഷനുകള്‍ ഒരേ സ്ഥലത്ത് റെയില്‍വേ ലൈനിന്‍റെ അപ്പുറവും ഇപ്പുറവുമാണ് സ്ഥിതി ചെയ്യുന്നത് . ഏറ്റവും കൂടുതല്‍ വൈകിയോടുന്ന ട്രെയിന്‍ ഗുവഹത്തി- തിരുവനന്തപുരം എക്സ്പ്രസാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ വൈകി ഓടിയ ട്രെയിന്‍ . ഈ ട്രെയിന്‍റെ ശരാശരി വൈകുന്ന സമയം 10 മുതല്‍ 12 മണിക്കൂര്‍വരെയാണ് . ശരിക്കും ഓടിയെത്തേണ്ട സമയം 65 മണിക്കൂറും,5 മിനുട്ടും . ഏറ്റവും നീളം കൂടിയ സ്റ്റേഷന്‍ പേരും , നീളം കുറഞ്ഞ പേരും ചെന്നൈയ്ക്ക് അടുത്തുള്ള ആറക്കോണം റെനിഗുണ്ടാ സെക്ഷനില്‍ പെടുന്ന യാണ് ഏറ്റവും നീളം കൂടി സ്റ്റേഷന്‍ പേര് . ഒഡീസയിലെ ജര്‍സുന്‍ഗുഡയിലെ , ഗുജറാത്തിലെ ആനന്ദിന് അടുത്തുള്ള എന്നിവയാണ് ഏറ്റവും ചെറിയ സ്റ്റേഷന്‍ പേരുകള്‍ . ഏറ്റവും പഴക്കം ചെന്ന ലോക്കോ ഫെയറി ക്യൂന്‍ എന്ന 1855 ല്‍ നിര്‍മ്മിച്ച ലോക്കോയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും പഴക്കം ചെന്ന ലോക്കോ . ലോകത്തിലെയും ഏറ്റവും പഴക്കം ചെന്നത് ഇതുതന്നെ . ഏറ്റവും വലിയ തുരങ്കം ജമ്മുകാശ്മീരില്‍ 2012ല്‍ പണി കഴിപ്പിച്ച പീര്‍ പച്ചാല്‍ ടണലാണ് ഏറ്റവും നീളം കൂടിയ ഇന്ത്യയിലെ റെയില്‍വേ തുരങ്കം,11 . 215 കിലോമീറ്ററാണ് ഇതിന്‍റെ നീളം . ട്രെയിന്‍ ടോയ്ലേറ്റുകള്‍ ടോയിലേറ്റുകള്‍ 1909 ലാണ് ഇന്ത്യന്‍ റെയില്‍വേയിലെ ട്രെയിനുകളില്‍ ഉണ്ടാക്കുവാന്‍ തുടങ്ങിയത് . ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ് ഫോം ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്ഫോം ഇന്ത്യയില്‍‌ തന്നെ ഖോരക്പൂരില്‍ . നീളം 1 . 35 കിലോമീറ്റര്‍ .
false
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് വ . അക്ഷരമാലയിൽ ' വ'കാരത്തെ അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സ്വനവിജ്ഞാനപ്രകാരം പ്രവാഹിയായ ഒരു ദന്തൗഷ്ഠ്യവ്യഞ്ജനമാണിത് . ബംഗാളിയിലും മറ്റുചില ഉത്തരഭാരതീയഭാഷകളിലും ഇതിന്റെ ഉച്ചാരണം ' ബ ' എന്നാകുന്നു .
false
മനുഷ്യരെപ്പോലെ മൃഗങ്ങളും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല . പൂച്ചയും പട്ടിയും തമ്മിലുള്ള സൗഹൃദവും ചിമ്പാന്‍സിയും ആമയും തമ്മിലുള്ള സൗഹൃദവുമൊക്കെ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതാണ് . ഇപ്പോള്‍ ഇതാ മറ്റൊരു കൂട്ടര്‍ തങ്ങളുടെ ആഴത്തിലുള്ള സൗഹൃദം പ്രകടിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുന്നു . മറ്റാരുമല്ല , ഒരു ആനക്കുട്ടിയും സീബ്രയുമാണ് . ഐ . എഫ് . എസ് . ഓഫീസറായ സുശന്ത നന്ദയാണ് 30 സെക്കന്റുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത് . വീഡിയോയില്‍ ഒരു ആനക്കുട്ടിയും സീബ്രയും പുല്‍ത്തകിടിയില്‍ നിന്ന് കളിക്കുന്നത് കാണാം . ആനക്കുട്ടി തന്റെ തുമ്പിക്കൈ കൊണ്ട് സീബ്രയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും എപ്പോഴും സീബ്രയോട് പറ്റിച്ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നതു കാണാം . ആനക്കുട്ടിയുടെ സ്‌നേഹത്തോടെയുള്ള ആ സമീപനം സീബ്ര വളരെയധികം ആസ്വദിക്കുന്നു . സൗഹൃദത്തിന്റെ കാര്യത്തില്‍ വലുപ്പച്ചെറുപ്പമില്ല . പരസ്പരം അറിയലും ആഴത്തിലുള്ള സൗഹൃദം സ്ഥാപിക്കലുമാണ് പ്രധാനം . മൃഗങ്ങളും ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് ചില പാഠങ്ങള്‍ പകര്‍ന്നു തരാറുണ്ട് . അതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ വീഡിയോ . വീഡിയോ ഇതുവരെ പതിനായിരത്തിലധികം കാഴ്ചക്കാരെയും ആയിരത്തിലധികം ലൈക്കുകളും നേടി . ; 💕 <വെബ്സൈറ്റ് ലിങ്ക്> .
false
കുഞ്ഞുങ്ങളെ കാണാതാവുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും കൂടിവരുന്നു . കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ദേവനന്ദ എന്ന കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതാവുന്നതും അവളുടെ ജീവനില്ലാത്ത ശരീരം അടുത്തുള്ള പുഴയില്‍നിന്നും കിട്ടുന്നതും . ലോകത്തെല്ലായിടത്തും ഓരോ ദിവസവും അനേകമനേകം കുഞ്ഞുങ്ങളെ കാണാതാവുന്നു . അവരുടെ അമ്മയും അച്ഛനും ഉറ്റവരുമെല്ലാം അവര്‍ക്കായി കാത്തിരിക്കുന്നു , ഇന്നല്ലെങ്കില്‍ നാളെ തന്‍റെ കുഞ്ഞ് പടികടന്നുവരുമെന്ന പ്രതീക്ഷയില്‍ ഓരോ വേനലും മഴയും അവര്‍ തള്ളിനീക്കുന്നു . അങ്ങനെ , 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്‍ടപ്പെട്ടുപോയൊരു മകനെ കണ്ടെത്തിയാല്‍ ഒരമ്മയുടെ സന്തോഷമെന്തായിരിക്കും ? അത്തരം ഒരവസ്ഥയിലാണ് ഈ മാതാവും . ഇന്തോനേഷ്യയിലെ കുടിയേറ്റക്കാരനായ തൊഴിലാളിയാണവന്‍ , ഇവാന്‍ . 15 വര്‍ഷം മുമ്പ് സ്വന്തം അമ്മയില്‍നിന്നും സഹോദരങ്ങളില്‍നിന്നും വേര്‍പെട്ടുപോയവന്‍ . ഇന്ന് അവരെ കണ്ടെത്താനായതിന്‍റെ സന്തോഷത്തിലാണവന്‍ . ഇതാണ് ഇവാന്‍റെ ജീവിതം . ഇവാന്‍റെ അച്ഛനും അമ്മയും നിയമപരമായി വേര്‍പിരിഞ്ഞതാണ് . പിതാവിന്‍റെ കൂടെ മലേഷ്യയിലായിരുന്നു ഇവാന്‍ കഴിഞ്ഞിരുന്നത് . കുട്ടിയായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു വഴക്കുണ്ടായതിനെത്തുടര്‍ന്ന് അവന്‍ ഓടിപ്പോയി . അവന്‍റെ കയ്യില്‍ ആരുടെയും ഫോണ്‍ നമ്പറോ അഡ്രസോ ഒന്നും തന്നെയുണ്ടായിരുന്നില്ല . യാതൊരുതരത്തിലുള്ള തിരിച്ചറിയല്‍ രേഖകളുമുണ്ടായിരുന്നില്ല . അതുകൊണ്ടുതന്നെ അവന് അവരിലേക്കൊന്നും എത്തിച്ചേരാനുമായില്ല . ഓരോ ദിവസവും തന്‍റെ വീട്ടുകാരെ ഓര്‍ത്തും സങ്കടപ്പെട്ടും അവന്‍ കഴിഞ്ഞു , ശരിക്കും പറഞ്ഞാല്‍ ഒരനാഥനെപ്പോലെ … അങ്ങനെയിരിക്കെയാണ് ബിബിസി -യിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് പറയുന്നൊരു ഡോക്യുമെന്‍ററിയില്‍ ഇവാന്‍റെ ജീവിതം പ്രസിദ്ധീകരിക്കപ്പെട്ടത് . ' അമ്മയെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ താന്‍ തകര്‍ന്നുപോകും . അവരെവിടെയാണെന്ന് തനിക്കറിയില്ല . എങ്ങനെയാണവരെ തിരഞ്ഞുകണ്ടുപിടിക്കേണ്ടതെന്നും തനിക്കറിയില്ല . എങ്ങനെയെങ്കിലും എനിക്കവരെയൊന്നു കാണണം … ' ഇവാന്‍ കരഞ്ഞുകൊണ്ട് പറയുന്നത് ആ റിപ്പോര്‍ട്ടില്‍ കാണാം . ഏതായാലും ആ ഒറ്റ റിപ്പോര്‍ട്ട് കൊണ്ട് ഇവാന് അവന്‍റെ നഷ്‍ടപ്പെട്ട അമ്മയെയും സഹോദരങ്ങളെയും തിരികെ കിട്ടി . അതിന് കാരണമായതോ ഇവാന്‍റെ രണ്ടാനച്ഛന്‍ ഇചാല്‍ ബിന്‍ ജനാരുവും . അദ്ദേഹമാണ് യുട്യൂബില്‍ ഇവാനെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുന്നത് . മകനെ നഷ്‍ടമായ തന്‍റെ ഭാര്യ ഹനയുടെ ദുഖം അദ്ദേഹം എന്നും കാണുന്നുണ്ടായിരുന്നു . കൂടെ അയാളും വേദനിച്ചിരുന്നു . അവള്‍ക്ക് തന്‍റെ കുഞ്ഞിനെ കണ്ടെത്താനാകണേയെന്ന് അയാളും കൂടെ പ്രാര്‍ത്ഥിച്ചിരുന്നു . അങ്ങനെയിരിക്കെയാണ് യാദൃച്ഛികമായി ബിബിസി -യുടെ റിപ്പോര്‍ട്ട് അദ്ദേഹം കാണുന്നതും അത് ഇവാന്‍ തന്നെയാണ് എന്ന് അദ്ദേഹത്തിന് തോന്നുന്നതും . ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അവരോട് അപ്പോള്‍ തന്നെ പറഞ്ഞു , അവളുടെ മകനെപ്പോലൊരു യുവാവിനെ യൂട്യൂബില്‍ കണ്ടുവെന്ന് . അവരെ വീഡിയോ കാണിച്ചിട്ട് അദ്ദേഹം അവരോട് ചോദിച്ചു , ഇതാണോ നീ അന്വേഷിച്ചു നടക്കുന്ന മകന്‍ എന്ന് . അതേയെന്നായിരുന്നു ആ മാതാവിന്‍റെ മറുപടി . അവനിലേക്കെത്തിച്ചേരാന്‍ ഉടനെ തന്നെ അവര്‍ ബിബിസി -യിലേക്ക് ഫോണ്‍ വിളിച്ചു . അത് തന്‍റെ ഭാര്യയുടെ മകനാണെന്നും അവര്‍ക്ക് അവനെ കാണണമെന്നും അറിയിച്ചു . അങ്ങനെയാണ് ആ കൂടിക്കാഴ്‍ചയ്ക്ക് വേദിയൊരുങ്ങുന്നത് . അവന്‍റെ വീട്ടിലെത്തിയാണ് അവനെ അവര്‍ സന്ദര്‍ശിച്ചത് . 15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആ അമ്മയും മകനും തമ്മില്‍ കാണുന്നത് . അവനെ കണ്ടമാത്രയില്‍ തന്നെ അവര്‍ ഓടിച്ചെന്നവനെ കെട്ടിപ്പിടിച്ചു , എന്‍റെ പൊന്നുമോനേ , എന്നും വിളിച്ച് പൊട്ടിക്കരഞ്ഞു . ഈ ഒരൊറ്റ നിമിഷത്തിനായാണ് താന്‍ കാത്തിരുന്നതെന്ന് പറഞ്ഞു . ഇവാനും കരച്ചിലടക്കാനാവുന്നുണ്ടായിരുന്നില്ല . 15 വര്‍ഷങ്ങളായി താന്‍ തന്‍റെ അമ്മയ്ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു അവന്‍ കരച്ചിലിനിടയില്‍ പറഞ്ഞത് . അമ്മയുടെയും മകന്‍റെയും ആ കൂടിച്ചേരലിനിടയില്‍ കരച്ചിലടക്കാന്‍ പാടുപെടുന്ന മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു , അവന്‍റെ രണ്ടാനച്ഛന്‍ . ഒടുവില്‍ ഇവാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്‍തപ്പോള്‍ ആ മനുഷ്യനും ആനന്ദം കൊണ്ട് കരഞ്ഞുപോയി . ഇവാന്‍ അമ്മയുടെ സഹായത്തോടെ ഒരു ജനന സര്‍ട്ടിഫിക്കറ്റും പിന്നീട് പാസ്പോര്‍ട്ടും സംഘടിപ്പിച്ച് ഇന്തോനേഷ്യയിലെ തന്‍റെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ . ഓരോ കൂടിച്ചേരലുകളും എത്ര സന്തോഷമാണ് അല്ലേ … .
false
മനില : ഫിലിപ്പീന്‍സില്‍ അഗ്‌നി പര്‍വ്വതം പൊട്ടിത്തെറിച്ച് 14 കിലോമീറ്റര്‍ ദൂരത്ത് ചാരം വായുവില്‍ പടര്‍ന്നു . ഇതിനെ തുടര്‍ന്ന് ഇതുവരെ റദ്ദുചെയ്തത് 634 വിമാന സര്‍വീസുകളാണ് . അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തില്‍ ഇരുണ്ട പുകപടലങ്ങള്‍ നിറഞ്ഞു . അഗ്‌നിപര്‍വ്വത ചാരം വീണു വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു . തലസ്ഥാനമായ മനിലയില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്ക് ലുസോണ്‍ ദ്വീപിലെ താല്‍ അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത് . അഞ്ച് ദിവസം കഴിഞ്ഞിട്ടും താലിന് ചുറ്റുമുള്ള അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് . ഏകദേശം 74 മില്യണ്‍ ഫിലിപ്പൈന്‍ പീസോയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത് . അഗ്‌നിപര്‍വ്വതസ്‌ഫോടനം 68000 പേരെ സാരമായി ബാധിച്ചു . 57000 പേരെ മാറ്റിപ്പാര്‍പ്പിച്ചു . പൊട്ടിത്തെറി ആരംഭിച്ച ഞായറാഴ്ച മുതല്‍ ഇവിടെ 601 അഗ്‌നിപര്‍വത ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് . തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഗ്‌നിപര്‍വ്വതത്തിന്റെ വിടവില്‍ നിന്നാണ് . ഇനിയും പുറത്തുവരാനിരിക്കുന്ന ലാവയെ ആകാം ഇത് സൂചിപ്പിക്കുന്നത് . ടാല്‍ ആണ് ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ സജീവ അഗ്‌നിപര്‍വ്വതമെങ്കിലും ഇതുകൂടാതെ 53 സജീവ അഗ്‌നിപര്‍വ്വതങ്ങള്‍കൂടി ഇവിടെയുണ്ട് . ഇത് ലോകത്തെ ഏറ്റവും അപകടകാരിയായ അഞ്ചാമത്തെ അഗ്‌നിപര്‍വതമായാണ് കണക്കാക്കുന്നത് . ഇവിടെ മുമ്പും വലിയ നാശം വിതച്ച പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട് . ഇത് ദ്വീപിലും ചുറ്റുമുള്ള ജനവാസ പ്രദേശങ്ങളിലും വലിയതോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുമുണ്ട് .
false
ലോകമെങ്ങും കൊവിഡ് 19 ആശങ്കയില്‍ നില്‍ക്കുമ്പോള്‍ കാലിഫോര്‍ണിയയില്‍ ആളുകള്‍ വാങ്ങിയത് 100,000 -ത്തിലേറെ തോക്കുകളോ സമാനമായ ആയുധങ്ങളോ എന്ന് പഠനം . കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ആളുകള്‍ തോക്കുകളിങ്ങനെ വാങ്ങിക്കൂട്ടുന്നതെന്നാണ് പഠനം പറയുന്നത് . കാലിഫോർണിയ സർവകലാശാല , ഡേവിസ് ഫയര്‍ആം വയലൻസ് റിസർച്ച് സെന്റർ , വയലൻസ് പ്രിവൻഷൻ റിസർച്ച് പ്രോഗ്രാം എന്നിവയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത് . ജൂലൈ 14 മുതൽ 27 വരെയായി കാലിഫോർണിയയിലുടനീളമുള്ള 2,870 പേര്‍ക്കിടയിലാണ് ഓൺലൈൻ സർവേ നടത്തിയത് . അക്രമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് 2 . 4 ശതമാനം ആളുകളും കൊവിഡ് സമയത്ത് തങ്ങള്‍ തോക്കുകള്‍ വാങ്ങിയതായി വെളിപ്പെടുത്തിയത് . കൊവിഡിന് മുമ്പ് തോക്കുകള്‍ സ്വന്തമാക്കിയിട്ടുണ്ടായിരുന്നില്ല എന്ന് 43 ശതമാനം പേരും പ്രതികരിച്ചു . കണക്കുകള്‍ പ്രകാരം ഏകദേശം 110,000 കാലിഫോർണിയക്കാരെങ്കിലും പാൻഡെമിക് സമയത്ത് തോക്കുകൾ സ്വന്തമാക്കിയതായി പറയുന്നു . 47,000 പേരാണ് പുതുതായി തോക്കുകള്‍ വാങ്ങിയതായി കണക്കാക്കുന്നത് . പകര്‍ച്ചവ്യാധി സമയത്ത് ആളുകളില്‍ അരക്ഷിതാവസ്ഥയുണ്ടാവുകയും കൂട്ട വെടിവെപ്പ് , പീഡനം , മോഷണം തുടങ്ങിയ അക്രമസംഭവങ്ങളുണ്ടാവാനിടയാവുകയും ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്നാണ് തോക്കുകള്‍ വാങ്ങിയതെന്ന് ഭൂരിഭാഗം പേരും പ്രതികരിച്ചു . സ്വയരക്ഷയ്ക്കായാണ് തോക്കുകള്‍ വാങ്ങിയതെന്നും അവര്‍ പറയുന്നു . പകര്‍ച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ഭയം ഒരുപാട് കൂടിയിട്ടുണ്ട് എന്നും പലരും പ്രതികരിച്ചു . എന്തുകൊണ്ടാണിങ്ങനെ തോക്കുകള്‍ വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍ 75 . 9 ശതമാനം പേരും പ്രതികരിച്ചത് , അരാജകത്വം ഉണ്ടാകുമോ എന്നുള്ള ഭയം , സര്‍ക്കാരിന്‍റെ അനാസ്ഥ , ജയിലില്‍ കഴിയുന്ന കുറ്റവാളികളെ മോചിപ്പിച്ച നടപടി ഇവയെല്ലാമാണ് തോക്കുകള്‍ വാങ്ങാന്‍ കാരണമായത് എന്നാണ് . റിപ്പോര്‍ട്ട് ഉപസംഹരിക്കുന്നത് , ഈ മഹാമാരി സമയത്ത് മറ്റൊരിക്കലും ഇല്ലാത്തവണ്ണം സുരക്ഷയെ കുറിച്ചുള്ള ഭയം ആളുകള്‍ക്കിടയിലുണ്ടായിട്ടുണ്ട് എന്നും അതാണ് തോക്കുകള്‍ വാങ്ങാന്‍ കാരണമായത് എന്നുമാണ് . എന്നാല്‍ , ഇതുപോലെ തോക്കുകള്‍ വീട്ടില്‍ വാങ്ങിവയ്ക്കുന്നത് എത്രമാത്രം അപകടകരമാണ് എന്നുള്ള ആശങ്കയും വര്‍ധിക്കുന്നുണ്ട് . വീട്ടിലെ കുട്ടികളോ സ്ത്രീകളോ ഇവ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട് , ആളുകള്‍ തോക്കുകളുപയോഗിച്ച് ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നും വിദഗ്ദ്ധര്‍ പ്രതികരിച്ചു .
false
2012 ഐഎഎസ് ബാച്ചിലെ ഹര്‍ഷിക സിങ് മധ്യപ്രദേശിലെ ടീകംഗഢ് ജില്ലയിലെ കളക്ടറാണ് . കഴിഞ്ഞ വര്‍ഷം കളക്ടറായി ചുമതലയേറ്റയുടനെ അവര്‍ ചെയ്‍തത് ആ നാടിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു . കിട്ടിയ വിവരം അവരെ വല്ലാതെ നിരാശയാക്കുന്നതായിരുന്നു . കൂടിയ മാതൃമരണനിരക്ക് , ശുചിത്വക്കുറവ് , സ്ത്രീകളിലെ സാക്ഷരതയില്ലായ്‍മ എന്നിവയൊക്കെ ആ നാട് നേരിടുന്ന പ്രശ്‍നങ്ങളായിരുന്നു . തീര്‍ന്നില്ല , പലപ്പോഴും ഒരു ആണ്‍കുട്ടിയെ കിട്ടാനായി ആറും ഏഴും തവണ ഗര്‍ഭം ധരിക്കുമായിരുന്നു അവിടുത്തെ സ്ത്രീകള്‍ . ഇതിന്‍റെയെല്ലാം പ്രധാനകാരണം ജില്ലയിലെ വിദ്യാഭ്യാസമില്ലായ്‍മയായിരുന്നു . നാട്ടിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പുരുഷന്മാരായിരുന്നു . പെണ്‍കുട്ടികളെ എന്തെങ്കിലും പറയാനോ പഠിക്കുന്നതിനായി സ്‍കൂളില്‍ പോകുന്നതിനോ ഒന്നുംതന്നെ അനുവദിച്ചിരുന്നില്ല . ഈ അവസ്ഥയ്ക്കൊരു മാറ്റമുണ്ടാക്കിയേ തീരൂവെന്ന് ഹര്‍ഷിക സിങ് തീരുമാനിക്കുകയായിരുന്നു . അങ്ങനെയാണ് അവര്‍ മഹിള ജ്ഞാനാലയ വിദ്യാലയ തുടങ്ങുന്നത് . പാതിവഴിയില്‍ പഠനമുപേക്ഷിച്ച പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസമില്ലാത്ത സ്ത്രീകള്‍ക്കുമായിട്ടാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത് . 35 ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകള്‍ക്കാണ് ഇതുവഴി വിദ്യ അഭ്യസിക്കാനുള്ള അവസരം കൈവന്നത് . ഇപ്പോള്‍ സ്‍കൂളിലെ വിദ്യാര്‍ത്ഥികളായ പ്രായം ചെന്ന സ്ത്രീകളെ പഠിപ്പിക്കുന്നത് പലപ്പോഴും അവരുടെതന്നെ മരുമക്കളാണ് . ഗ്രാമത്തില്‍ നിന്നുതന്നെയുള്ള പരസ്‍പരം അറിയാവുന്നവരാകുമ്പോള്‍ അതിന്‍റെ ഗുണം ലഭിക്കുന്നത് ഗ്രാമത്തിലുള്ളവര്‍ക്ക് തന്നെയായിരുന്നു . കാരണം , ഈ അധ്യാപകര്‍ പലപ്പോഴും മുതിര്‍ന്നവരെ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും അവരെ കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു . ആദ്യമായി ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കാനായി ഗ്രാമ പഞ്ചായത്തിന്‍റെ മുന്നിലവതരിപ്പിക്കപ്പെട്ടപ്പോള്‍ വലിയ പിന്തുണയാണ് അതിനു ലഭിച്ചതെന്ന് ഹര്‍ഷിക പറയുന്നു . വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഹര്‍ഷികയ്ക്ക് നന്നായി അറിയാമായിരുന്നു . അതുകൊണ്ടുതന്നെ തന്‍റെയാ സഹോദരിമാര്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഒരുക്കമായിരുന്നു ഹര്‍ഷിക . ഒരു കളക്ടറെന്ന നിലയില്‍ അത് തന്‍റെ കടമയാണെന്ന് അവര്‍ വിശ്വസിച്ചു . അതിനായി ഓരോ വീട്ടിലെയും പുരുഷന്മാരോടും അവള്‍ സംസാരിച്ചു . ആദ്യാമാദ്യം വലിയ എതിര്‍പ്പായിരുന്നുവെങ്കില്‍ അവസാനമായപ്പോഴേക്കും വീട്ടിലെ പുരുഷന്മാര്‍ തന്നെ വീട്ടിലെ സ്ത്രീകളെ പഠിക്കാന്‍ പോകാനായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു . ജില്ലയിലെ പലഭാഗത്തുനിന്നുമായി ഉദ്യോഗസ്ഥര്‍ നൂറുകണക്കിന് ടെക്സ്റ്റ് ബുക്കുകളും മറ്റ് പഠനോപകരണങ്ങളും അവര്‍ക്കെത്തിച്ചുകൊടുത്തു . ക്ലാസിലെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് അറ്റന്‍ഡന്‍സ് ഉണ്ടോയെന്നതെല്ലാം ഇവര്‍ ശ്രദ്ധിച്ചു തുടങ്ങി . എല്ലാ നേരവും ക്ലാസ് എന്നതിനുപകരം ഉച്ചയ്ക്ക് ശേഷം ക്ലാസെടുത്തു തുടങ്ങി . എങ്ങനെ ഒപ്പിടാം , പേരെങ്ങനെ എഴുതാം , ചെറിയ കണക്കുകള്‍ , അക്ഷരങ്ങള്‍ , ശുചിത്വം എങ്ങനെ പാലിക്കാം എന്നിവയെല്ലാമാണ് ആദ്യം പഠിപ്പിച്ചത് . നൂറുശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായതോടെ ക്ലാസ് അതിന്‍റെ ലക്ഷ്യം കണ്ടുതുടങ്ങി . ക്ലാസിലെ 40 -കാരി ഹര്‍പ്പുര പറയുന്നത് കേള്‍ക്കൂ , '' എനിക്കെപ്പോഴും പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു . പക്ഷേ , ആചാരപ്രകാരം എന്നെ വളരെ നേരത്തെ വിവാഹം ചെയ്യിപ്പിച്ചു . ഈ സ്‍കൂളിനെ കുറിച്ചുള്ള വിവരമറിഞ്ഞപ്പോള്‍ കുടുംബം എന്നോട് ക്ലാസിന് ചേരാന്‍ പറഞ്ഞു . വളരെ പെട്ടെന്നുതന്നെ പേരെഴുതാനും അത്യാവശ്യം വേണ്ട എഴുത്തും കണക്കുകൂട്ടലുകളും ഒക്കെ ഞ‌ാന്‍ പഠിച്ചു . '' ഇങ്ങനെ പ്രാഥമികമായ ക്ലാസുകള്‍ക്കുമപ്പുറം ഉന്നതപഠനത്തിനും സ്ത്രീകളെ പ്രചോദിപ്പിച്ചു ഹര്‍ഷിക . ഒരു കളക്ടര്‍ വിചാരിച്ചാലും മതി ഒരു ഗ്രാമത്തിലെ ജീവിതത്തില്‍ വലിയ മാറ്റങ്ങളെന്തെങ്കിലുമുണ്ടാകാന്‍ എന്നാണ് ഈ കളക്ടര്‍ തെളിയിക്കുന്നത് .
false
കർഷകശ്രീ അവാർഡ് 2022 വിധിനിർണയത്തിൽ അവസാന അഞ്ചിൽ ഇടംപിടിച്ച കർഷകനാണ് പാലക്കാട് മീനാക്ഷിപുരം സ്വദേശി ജെ . ജ്ഞാനശരവണൻ . അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ വിശദവിവരങ്ങൾ . ചെന്നൈയിൽ ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജ്ഞാനശരവണൻ കൃഷിയിലേക്കിറങ്ങിയത് ആലോചിച്ചുറപ്പിച്ചുതന്നെ . വിവാഹത്തിനു മുൻപേതന്നെ ഭാര്യ കൃഷ്ണസുധയുമായി ഇക്കാര്യത്തിൽ ധാരണയായിരുന്നു . എട്ടു വർഷത്തെ കോർപറേറ്റ് ജോലിക്കുശേഷം 2016ൽ ഇരുവരും പാലക്കാട്ടെ കൃഷിയിടത്തിൽ തിരിച്ചെത്തി , കർഷകരായി ജീവിക്കാൻ . പൂർവികരുടെ അധ്വാനം വെറുതെയാവരുതെന്നും മുത്തച്ഛൻ അച്ഛനു കൈമാറിയ കാർഷികപാരമ്പര്യം തന്നിലൂടെ തുടരണമെന്നുമുള്ള ചിന്തയാണ് തിരിച്ചുവരവിനു പിന്നിലെന്ന് ശരവണൻ പറയുന്നു . അച്ഛന്റെ പേര് നിലനിറുത്താനായി വീടിനു ചുറ്റുമുള്ള കൃഷിയിടത്തിനു ദീശൻ ഫാമെന്നു പേരിട്ട ശരവണൻ പക്ഷേ അഞ്ചു വർഷത്തിനകം കൃഷിയു ടെ ചരിത്രമാകെ തിരുത്തിക്കഴിഞ്ഞു – 2016നു മുൻപും ശേഷവുമെന്ന് ഇനി അതിനെ വേർതിരിക്കാം . പ്രധാന വിളകൾ : തെങ്ങ് , ചെങ്കദളി വാഴ , കമുക് , അർക്ക കിരൺ പേര , ജാതി , നെല്ല് എന്നിവയ്ക്കൊപ്പം നാടൻ പശുക്കളും . വേറിട്ട നേട്ടങ്ങൾ ഒന്നാംതരം തെങ്ങിൻ‌തോപ്പ് സൃഷ്ടിച്ചത് അച്ഛൻ ജഗദീശൻ . ആ തോട്ടത്തിനു പുത്തനാശയങ്ങളിലൂടെ മൂല്യവർധന നടത്തുകയാണ് മകൻ ജ്ഞാനശരവണൻ . ഏറ്റവും മികച്ച തോട്ടത്തെപ്പോലും പുതുചിന്തകളിലൂടെ വലിയ നേട്ടങ്ങളിലെത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ പ്രയത്നങ്ങൾ വേറിട്ടതാണ് . തെങ്ങു മാത്രമുള്ള ഏകവിള രീതിയായിരുന്നു 2016നു മുൻപ് ഈ 36 ഏക്കറിൽ . ഒപ്പം മികച്ച പാലുൽപാദനമുള്ള സങ്കരയിനം പശുക്കളും . എന്നാൽ ഇപ്പോൾ തെങ്ങിനൊപ്പം വാഴ , പേര , കമുക് , ജാതി , നെല്ല് എന്നിവകൂടി കൃഷിയിടത്തിൽ സ്ഥാനംപിടിച്ചു , തൊഴുത്തിൽ ഇന്ത്യൻ ജനുസ് പശുക്കളെത്തി . പൂർണമായും ജൈവകൃഷിയിലേക്കു മാറിയ ഫാമിൽനിന്നു നാളികേരവും മറ്റും മൂല്യവർധിതമായി വിപണിയിലെത്തുന്നു . ദീർഘകാല ലക്ഷ്യങ്ങളും വിശദമായ ആലോചനകളും കൃത്യമായ ആസൂത്രണവും ശരവണന്റെ ഓരോ പരിഷ്കാരത്തിലും കാണാം . ഒരുകൂട്ടം വിളകൾ നട്ടുവളർത്തി ബഹുവിളത്തോട്ടമുണ്ടാക്കുക മാത്രമല്ല , സമാന്തരമായി അവയുടെ മൂല്യവർധനയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കുന്നു . സ്വന്തം ബ്രാൻഡ് യാഥാർഥ്യമാക്കി കഴിഞ്ഞു . ഓൺലൈൻ വിപണനസംവിധാനവും ഫലപ്രദമായി നടപ്പാക്കി . ഇനി 36 ഏക്കർ തെങ്ങിൻതോപ്പിൽ എന്തു വിളഞ്ഞാലും വില നിശ്ചയിച്ചു വിപണിയിലെത്തിക്കുകയേ വേണ്ടൂ . ശരവണൻ തന്റെ ആശയങ്ങൾ പങ്കുവയ്ക്കുന്നു ? തൊഴുത്തിൽ ഇന്ത്യൻ ജനുസുകൾ മാത്രമാണല്ലോ 2016ൽ ഫാമിൽ തിരിച്ചെത്തുമ്പോൾ ഇവിടെ മികച്ച പാലുൽപാദനമുള്ള സങ്കരയിനം പശുക്കളുണ്ടായിരുന്നു . പൂർണമായും ജൈവകൃഷിയിലേക്കു തിരിയുന്നതിനുവേണ്ടി അവയെ ഒഴിവാക്കി പകരം ഇന്ത്യൻ ജനുസുകളായ സഹിവാൾ , ഗിർ , കാങ്ക്രജ് , കാങ്കയം തുടങ്ങിയവയെ കൊണ്ടുവന്നു . പശുക്കളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ കൃഷി ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഇന്ത്യൻ ജനുസുകളുടെ ചാണകത്തിൽ സൂക്ഷ്മജീവികളുടെ അളവ് കൂടുതലാണ് . അത് മണ്ണിന്റെ ഫലഭൂയിഷ്ടത വർധിപ്പിക്കും . തൊഴുത്തിലെ ചാണകവും മൂത്രവും 45,000 ലീറ്റർ ശേഷിയുള്ള ടാങ്കിലാണ് എത്തുന്നത് . അവിടെനിന്ന് പമ്പ് ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് . പുറത്തേക്കു വരുന്ന സ്ലറി മണ്ണിരക്കമ്പോസ്റ്റ് ആക്കി മാറ്റും . കൃഷിയിടത്തിലെ മറ്റൊരു പ്രധാന വളമായ ജീവാമൃതത്തിനും നാടൻപശുവിന്റെ ചാണകം വേണം . ? 36 ഏക്കറിൽ വളപ്രയോഗം ബുദ്ധിമുട്ടല്ലേ സെമി ഓട്ടോമാറ്റിക് സംവിധാനമാണ് ജീവാമൃത യൂണിറ്റ് . അധ്വാനഭാരം കുറവ് . കൃഷിയിടത്തിലേക്കു വളം പമ്പ് ചെയ്യുന്നത് 30 ഗേറ്റ്‌ വാൽവുകൾ വഴി നിയന്ത്രിക്കുന്നു . വളപ്രയോഗം നടത്തേണ്ട സ്ഥലത്തേക്കുള്ള വാൽവ് മാത്രം തുറന്നാൽ മതി . തെങ്ങിനും പേരയ്ക്കും മാസത്തിൽ രണ്ടു തവണ വീതം ജീവാമൃതം . പേരയുടെ പൂവിടലിനും വളർച്ചയ്ക്കും പഞ്ചഗവ്യവും . കൂടാതെ,കൃഷിയിടത്തിലെ പാഴ് വസ്തുക്കൾ ഉപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും ഒരുക്കുന്നു . ഒഴുകിപ്പോകുന്ന മഴവെള്ളം ശേഖരിക്കാൻ കൃഷിയിടത്തിന്റെ താഴ്ന്ന പ്രദേശത്ത് വലിയ കുളങ്ങളുള്ളതിനാൽ നന മുടങ്ങില്ല . ? അതിസാന്ദ്രതാ രീതിയിൽ പേരക്കൃഷി , റിസ്ക് അല്ലേ കാമ്പിന് പിങ്ക് നിറമുള്ള ‌അർക്ക കിരൺ ഇനം പേരയാണ് ഇവിടെ . ഏക്കറിൽ 760 ചെടികൾ . നട്ട് ഒരു വർഷം പിന്നിട്ടപ്പോൾതന്നെ മികച്ച കായ്ഫലമുണ്ട് . ദിവസേന 45 കിലോയോളം വിളവെടുക്കുന്നു . പാലക്കാട് , കൊച്ചി , പൊള്ളാച്ചി എന്നിവിടങ്ങളിൽ എത്തിച്ചാണ് വിൽപന . കിലോയ്ക്ക് 45–50 രൂപ ലഭിക്കുന്നുണ്ട് . വരും വർഷങ്ങളിൽ ഇവയിൽനിന്ന് പേരയ്ക്കാ ബാർ , പേരയ്ക്കാ ജ്യൂസ് എന്നിവ ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കാനാണ് പദ്ധതി . ഇതിനുള്ള സാങ്കേതിക അറിവു നേടിയിട്ടുണ്ട് . ? ഇടവിളയായി വാഴ നേട്ടമോ 33 ഏക്കറിൽ 40 വർഷം പ്രായമായ 1800 തെങ്ങുകളാണുള്ളത് . 2 തെങ്ങുകൾ തമ്മിൽ 29 അടി അകലം . അതുകൊണ്ടുതന്നെ ഇടവിളകൾക്കു വേണ്ട സാഹചര്യമുണ്ട് . ആദ്യഘട്ടമെന്നോണം 1000 തെങ്ങുകൾക്ക് ഇടവിളയായി 2500 ചെങ്കദളി വാഴയും വാഴയ്ക്ക് ഇടവിളയായി 2000 ഇന്റർ മംഗള ഇനം കുറിയ കമുകും നട്ടിരിക്കുന്നു . ഇരുനൂറോളം ജാതിയും തെങ്ങുകൾക്കിടയിലുണ്ട് . ചെറിയ കമുകിന് ഒന്നര വർഷത്തോളം തണൽ ആവശ്യമാണ് , അതിനാലാണ് വാഴ നട്ടത് . ഈ പ്രദേശത്ത് ഡിമാൻഡ് ഉള്ളതിനാൽ ചെങ്കദളി വാഴ ‌തിരഞ്ഞെടുത്തു . ? വിപണനരീതി തെങ്ങൊന്നിന് ശരാശരി 120 തേങ്ങയാണ് വാർഷിക വിളവ് . അതിൽ 40 ശതമാനത്തോളം തേങ്ങ വെളിച്ചെണ്ണയാക്കി ദീശൻ എന്ന സ്വന്തം ബ്രാൻഡിൽ 300 രൂപ നിരക്കിൽ വിൽക്കുന്നു . മാസം ശരാശരി 500 കിലോ വെളിച്ചെണ്ണ ഇങ്ങനെ വിൽക്കുന്നുണ്ട് . ശേഷിക്കുന്നവ തേങ്ങയായിത്തന്നെ വിൽക്കുന്നു . തെങ്ങിൽ നിന്നു മാത്രം ഒരു വർഷം 15 മുതൽ 18 ലക്ഷം രൂപവരെ വരുമാനമുണ്ട് . 4 ലക്ഷം രൂപയോളം കൃഷിച്ചെലവ് വരും . നാടൻ പശുക്കളുടെ പാൽ സംസ്കരിച്ച് തൈര് , നെയ്യ് എന്നീ ഉൽപന്നങ്ങളായാണ് വിൽപന . അതുകൊണ്ടുതന്നെ രണ്ടു വരുമാനം ലഭിക്കും . അരി , മില്ലറ്റുകൾ എന്നിവയും സ്വന്തം ബ്രാൻഡിൽത്തന്നെ വിൽക്കുന്നു . മറ്റ് കർഷകരുടെ ജൈവ ഉൽപന്നങ്ങൾ സ്വന്തം ബ്രാൻഡിൽ വിൽപന നടത്താറുണ്ട് . ? ഉണർവു ഭാരതം കോഴ്സിനെക്കുറിച്ച് പൊള്ളാച്ചിയിലെ നല്ലമുത്തു ഗൗണ്ടർ മഹാലിംഗം ആർട്സ് കോളജുമായി സഹകരിച്ച് ചെയ്യുന്ന ആഡ്–ഓൺ കോഴ്സ് ആണ് ഉണർവു ഭാരതം . 3 മാസത്തെ ജൈവകൃഷി പരിശീലന സർട്ടിഫിക്കറ്റ് കോഴ്സാണിത് . മൂന്നു മാസം അവർ ഫാമിന്റെ ഭാഗമായുണ്ടാകും . കൃഷി ചെയ്തു പഠിക്കാൻ ഇതിലൂടെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും . കോഴ്സ് പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റും നൽകും . സ്കൂൾ–കോളജ് വിദ്യാർഥികൾക്കായി ജൈവകൃഷി ക്ലാസുകളും കേരളത്തിലെ കർഷകർക്കായി ശിൽപശാലകളും ഇവിടെ നടക്കുന്നു . തനതുവഴികൾ ‌200 ലീറ്ററിന്റെ ബാരലുകളിൽ തയാറാക്കുന്ന ജീവാമൃതം പമ്പ് ചെയ്ത് കൃഷിയിടത്തിലെത്തിക്കുന്നു . ബാരലിന് അടിയിലെ വാൽവ് തുറന്നാൽ തൊട്ടടുത്ത കുളത്തിലെ വെള്ളത്തോടൊപ്പം കൃഷിയിടത്തിലേ ക്ക് എത്തിക്കുന്ന രീതിയാണിത് . പമ്പിങ്ങിനൊപ്പം തന്നെ ജീവാമൃതം നേർപ്പിക്കുകയും ചെയ്യും . വളം നൽകാൻ ഉദ്ദേശിക്കുന്ന ഭാഗത്തേക്കുള്ള ഗേറ്റ് വാൽവ് തുറന്നാൽ വളം അവിടെ എത്തും . അതുകൊണ്ടു തന്നെ ജോലിഭാരമില്ല . പശുക്കൾക്ക് ‌ നേപ്പിയർ ഇനത്തിൽപ്പെട്ട രണ്ടു തരം പുല്ലുകൾ വളർത്തി നൽകുന്നതുവഴി പാലിലെ കൊഴുപ്പിതര ഖരപദാർഥങ്ങളുടെ അളവ് വർധിക്കും . വിലാസം : ജെ . ജ്ഞാനശരവണൻ ദീശൻ ഫാംസ് മൂലത്തറ , മീനാക്ഷിപുരം പാലക്കാട് ഫോൺ : <ഫോൺ നമ്പർ> .
false
1978ൽ ഹരിഹരൻ കഥ , തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്ത്പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്യാഗാശ്വം . . ഈ ചിത്രത്തിൽ പ്രേം നസീർ,വിധുബാല , അടൂർ ഭാസി,ജോസ് പ്രകാശ്,ശങ്കരാടി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു . യൂസഫലി , മങ്കൊമ്പ് എന്നിവരുടെ വരികൾക്ക് ജി . ദേവരാജൻ,എം . എസ്‌ . ബാബുരാജ്‌ എന്നിവർ ഈണം പകർന്നു . ഗാനങ്ങൾ : യൂസഫലി,മങ്കൊമ്പ്ഈണം എം . എസ്‌ . ബാബുരാജ്‌ മണിച്ചിലങ്കേ തുയിലുണരൂ എന്ന ഗാനം ജി ദേവരാജന്റെ സംഗീതമാണെന്നും കാണുന്നുണ്ട് .
false
ഡിജിറ്റലായി ശബ്ദം ലേഖനം ചെയ്യുന്നതിനും , എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഒഡാസിറ്റി . വിൻഡോസ് , മാക് ഒ . എസ് . എക്സ് , ലിനക്സ് , ബി . എസ് . ഡി . തുടങ്ങി വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് വേണ്ടിയുള്ള പതിപ്പുകൾ ഉണ്ട് . ഒഡാസിറ്റി ഒരു ഫ്രീസോഫ്റ്റ്‌വെയറാണ് , ഗ്നൂ സാർവ്വജനിക അനുവാദപത്രം 2ആം പതിപ്പിന്റെ കീഴിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് ഡോമിനിക് മസ്സോണി എന്നയാളാണ് ഒഡാസിറ്റിയുടെ സ്രഷ്ടാവ് , അദ്ദേഹം കാർണഗി മെല്ലൺ സർവ്വകലാശാലയിൽ ബിരുദവിദ്യാർത്ഥിയായിരുന്ന സമയത്താണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചത് . ഇപ്പോൾ ഗൂഗിളിലാണ് ജോലിചെയ്യുന്നതെങ്കിലും മസ്സോണിയാണ്,ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഡെവലപ്പർമാരുടെ പിന്തുണയോട് കൂടി , ഒഡാസിറ്റിയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം കൊടുക്കുന്നത് . ഒഡാസിറ്റിയുടെ സ്ഥിരതയുള്ള ഏറ്റവും പുതിയ പതിപ്പ് 1 . 2 . 6 ആണ് , 2006 നവംബർ 15ന് പുറത്തിറങ്ങിയതാണിത് . മെയ് 3 , 2009-ലെ കണക്കുകൾ പ്രകാരം സോർസ്‌ഫോർജ് . നെറ്റിൽ നിന്നും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ പട്ടികയിൽ ഒഡാസിറ്റിക്ക് ആറാം സ്ഥാനമുണ്ട് . ഏറ്റവും മികച്ച മൾട്ടിമീഡിയ പദ്ധതിക്കുവേണ്ടിയുള്ള 2007-ലെ സോർസ്‌ഫോർജ് . നെറ്റ് കമ്മ്യൂണിറ്റി ചോയ്സ് അവാർഡ് ലഭിച്ചിട്ടുണ്ട് ഒഡാസിറ്റിക്ക് . ഒഡാസിറ്റിയുടെ ചില വിശേഷഗുണങ്ങൾ താഴെപ്പറയുന്നു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
കേരളത്തിലെ നാളികേര കൃഷിയെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ചെല്ലി ആക്രമണത്തിന് തടയിടാൻ നൂതന യന്ത്രവുമായി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം . നിർമിത ബുദ്ധി , സിഗ്നൽ പ്രോസസിങ് എന്നീ ശാസ്ത്രസങ്കേതങ്ങളുടെ സമന്വയത്തിലൂടെയാണ് റെഡ് വിവിൾ പാം ഡിറ്റക്ടർ എന്ന ഉപകരണം സജ്ജമാക്കിയിരിക്കുന്നത് . കേരളത്തിൽ ഏറ്റവുമധികം തെങ്ങുകൾ നശിക്കുന്നത് ചെമ്പൻ ചെല്ലി എന്ന് അറിയപ്പെടുന്ന കീടത്തിന്റെ ആക്രമണം മൂലമാണ് . റിങ്കോഫറസ് ഫെറുജിനിയസ് എന്ന ശാസ്ത്രനാമത്തിലുള്ള ചെമ്പൻ ചെല്ലിയുടെ എല്ലാ ജീവിതദശകളും തെങ്ങിൻതടിക്കുള്ളിലായതിനാൽ ഇവയുടെ ആക്രമണം ആദ്യഘട്ടത്തിൽ തിരിച്ചറിയാറില്ലെന്നതാണ് വലിയ പ്രശ്നം . ചെല്ലിയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ തെങ്ങിന്റെ മണ്ടയിലെ മൃദുലഭാഗങ്ങൾ തുരന്നുതിന്നുന്നതിനാൽ തെങ്ങ് പൂർണമായും നശിക്കുകയാണു പതിവ് . തെങ്ങിന്റെ മണ്ട മറിയുമ്പോഴേ പലപ്പോഴും കീടസാന്നിധ്യം അറിയാറുള്ളൂ എന്നതിനാൽ ഫലപ്രദമായ പ്രതിരോധം പലപ്പോഴും സാധ്യമാകാറില്ല . അതിനു പ്രതിവിധിയാണ് പുതിയ ഉപകരണം . ശബ്ദ സൂചനകളെ പിടിച്ചെടുക്കുന്ന സെൻസർ അധിഷ്ഠിത ഉപകരണമാണ് റെഡ് വിവിൾ പാം ഡിറ്റക്ടർ . പ്രത്യേകം രൂപകൽപന ചെയ്ത സെൻസർ തെങ്ങിനുള്ളിൽനിന്നു ലഭിക്കുന്ന ശബ്ദ തരംഗങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യും . ചെല്ലിയുടെ പുഴുക്കൾ തടി തുരന്നു തിന്നുമ്പോഴുണ്ടാകുന്ന നേരിയ ശബ്ദം മാത്രം വേർതിരിച്ച് ശേഖരിച്ച് വിശകലനം ചെയ്ത് കീടബാധ ഉണ്ടോ ഇല്ലയോ എന്ന് സ്ക്രീനിൽ കാണിക്കുമെന്നതാണ് പ്രത്യേകത . സിപിസിആർഐയുടെ കായംകുളം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകരും കൊച്ചിയിലെ സ്റ്റാർട്ടപ് സംരംഭമായ റെസ്‌നോവയും ചേർന്ന് നാളികേര വികസന ബോർഡിന്റെ സഹായത്തോടെയാണ് ഉപകരണം വികസിപ്പിച്ചത് . കായംകുളം സിപിസിആർഐയിൽ ആരോഗ്യമുള്ളതും കീടബാധയേറ്റതുമായ തെങ്ങുകളിൽ ഉപകരണം പരീക്ഷിച്ചപ്പോൾ 80 % കൃത്യതയോടെ ഫലം ലഭിച്ചു . ഏതാനും പഠന ഗവേഷണങ്ങൾക്കുശേഷം നേരിയ മാറ്റങ്ങളോടെ ഉപകരണം കർഷകർക്കു ലഭ്യമാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് സിപിസിആർഐയിലെ ഗവേഷകർ .
false
വാമിക ജനിച്ചപ്പോൾ മുതൽ മകളുടെ സ്വകാര്യത ഉറപ്പുവരുത്താൻ കോലിയും അനുഷ്കയും ശ്രദ്ധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വിഡിയോകളോ ഇരുവരും പങ്കുവയ്ക്കാറുമില്ല . ഇപ്പോഴിതാ മകളുടെ ഫോട്ടോ ഉപയോഗിക്കാത്തതിന് പാപ്പരാസികൾക്കും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് അനുഷ്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമാകുകയാണ് . കുഞ്ഞിന്റെ ചിത്രങ്ങൾ എടുക്കരുതെന്ന് മാധ്യമങ്ങളോടും ഇവർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു . ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോകുമ്പോൾ മകളുടെ ചിത്രമെടുക്കരുതെന്ന് പാപ്പരാസികളോടും മാധ്യമങ്ങളോടും കോലി പറഞ്ഞിരുന്നു . ഇപ്പോൾ അനുഷ്‌കയും അതേ ആവശ്യവുമായി സമൂഹമാധ്യമത്തിലൂടെ എത്തിയിരിക്കുകയാണ് . ‘ വാമികയുടെ ചിത്രങ്ങളോ വിഡിയോകളോ പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യൻ പാപ്പരാസികളോടും മാധ്യമങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു . ചിത്രങ്ങളും വിഡിയോകളും കൊടുത്ത ചിലരോട് രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങളുടെ അഭ്യർത്ഥന ഞങ്ങളെ ഇനി പിന്തുണയ്ക്കണം . ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയ്ക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു , അവൾക്ക് മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാൻ അവസരം കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . അവൾക്ക് പ്രായമായി കഴിഞ്ഞാൽ ഞങ്ങൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയില്ല , അതിനാൽ ദയവു ചെയ്ത് ഈ വിഷയത്തിൽ സംയമനം പാലിക്കുക . ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യാതിരുന്ന ഫാൻ ക്ലബ്ബുകൾക്കും സോഷ്യൽ മീഡിയയ്ക്കും പ്രത്യേകം നന്ദി . ’ അനുഷ്‌ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു . കഴിഞ്ഞ ജനുവരി 11നാണ് വാമിക ജനിച്ചത് . സാധാരണ സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി മകളുടെ സ്വകാര്യതയെ മാനിച്ച് സമൂഹമാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തുകയാണിവർ . സമൂഹമാധ്യമങ്ങള്‍ എന്താണെന്ന് മനസിലാകുന്ന കാലം വരെ വാമികയെ അതിൽ നിന്നും അകറ്റി നിർത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് കോലി മുൻപ് പറഞ്ഞിരുന്നു .
false
ഓണത്തിന്റെ തലേ ദിവസങ്ങളിലൊന്ന് കട നിറയെ ആളുകൾ , ആകെ തിരക്കുപിടിച്ച ഒരു ദിനം . ലക്ഷ്മിയും നാട്ടിലെ കുറച്ചാളുകളും കടയിലേക്ക് കയറിവരുന്നത് കണ്ട് അവളുടെ സഹപ്രവർത്തകർ പരസ്പരം നോക്കി പിറുപിറുത്തു . വിശ്വനാഥന്റെ ക്യാബിനിലേക്ക് അവള്‍ കയറി , പഞ്ചായത്ത് പ്രസിഡന്റും പ്രമുഖരും അവളുടെ പിന്നാലെ കയറി … പെട്ടെന്ന് മുകളിലത്തെ പടികൾ ചാടിയിറങ്ങി ഒരു സ്ത്രീ താഴെക്ക് വന്നു . കൊച്ചമ്മ … വാതിൽക്കൽ നിന്ന കാവൽക്കാരൻ ഭീതിയോടെ പറഞ്ഞു . ജീവനക്കാരെല്ലാം ഭയത്തോടെ അവരെ നോക്കി … തടസ്സം പിടിക്കാൻ വന്ന പഞ്ചായത്ത് പ്രസിഡന്റിനെ തള്ളിമാറ്റി ആ യുവതിയുടെ കൈയ്യിൽ പിടിച്ച് അവർ പുറത്തേക്കിറക്കി … കേട്ടാലറയ്ക്കുന്ന ശാപവാക്കുകൾ അവർ പുലമ്പുന്നുണ്ടായിരുന്നു . റോഡിലേക്ക് അവളെ വലിച്ചിറക്കി … ജീവനക്കാരോട് അവർ കയർത്തു … വേച്ചു വേച്ച് എഴുന്നേറ്റ് അവൾ റോഡിലേക്കിറങ്ങി . വയറും വീർപ്പിച്ച് വന്നേക്കുവാ എന്തിരവൾ . കാശ് പിടുങ്ങാൻ . തൊലിവെളുപ്പ് കണ്ടാൽ കുറേപ്പേർ കൂടെയുണ്ടാകുമല്ലോ … വയറിനുള്ളിൽ ഒരു പുളയൽ … അവൾ ആർക്കും മുഖം കൊടുക്കാതെ നടന്നു … . പ്രതിഷേധം ചവിട്ടി പ്രകടിപ്പിക്കുകയാവും … അവൾ വയറിനുമുകളിലൂടെ ൈക പിണച്ചുവച്ചു റോഡിലേക്കു നടന്നു . അപ്പോഴും ക്യാബിനുള്ളിൽ ചലനമറ്റ് വിശ്വനാഥൻ ഇരുന്നു . പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചെറിയ റോഡിലൂടെ കുടുങ്ങികുടുങ്ങിപ്പോകുന്ന ഓട്ടോ . ആശങ്കയോടെ വിളിച്ചു ചേട്ടാ … കുഞ്ഞ് … ഓട്ടോക്കാരൻ പുച്ഛത്തോടെ തിരിഞ്ഞുനോക്കി … കുഞ്ഞ് … അവളുടെ … അയാൾ അരോടെന്നില്ലാതെ എന്തെക്കെയോ പിറുപിറുത്തു . ചേട്ടാ … നിർത്ത് . അവൾ … ഓട്ടോ നിർത്തി … അവൾ ബദ്ധപ്പെട്ട് ഇറങ്ങി . പഴ്സിൽനിന്ന് പത്ത് രൂപ നോട്ട് എടുത്ത് അയാളുടെ കൈയ്യിൽ പിടിപ്പിച്ചശേഷം ഉച്ചവെയിലിലേക്ക് നടന്നു … ഓട്ടോക്കാരൻ അവളുടെ പോക്ക് നോക്കി അമ്പരന്നു നിന്നു … വിയര്‍ത്ത് കുളിച്ച് അവൾ നടന്നുവരുന്നത് കണ്ട് അമ്മ ഓടിച്ചെന്നു … ലക്ഷ്മീ … നീയെന്ത് പണിയാ കാണിച്ചേ … ഓട്ടോ പിടിച്ച് വരായിരുന്നില്ലേ … നിനക്ക് … ഉച്ചി പഴുത്ത് ഇരിക്കുന്നു … നിന്റെ കാര്യം നോക്കിയില്ലേലും കുട്ടിയെ ഓർക്കേണ്ടേ … ആ വന്നോ പുന്നാരമോള്‍ കേസും കൂട്ടോം കൊണ്ട് … മനുഷ്യന് നാണം കെട്ടിട്ട് പുറത്തേക്ക് ഇറങ്ങാൻ വയ്യ , ഇതിനൊന്നും പേകേണ്ടെന്ന് ഞാൻ അന്നേ പറഞ്ഞതാ , അമ്മയും മോളും അനുഭവിക്ക് . എന്തൊക്കെയോ പിറുപിറുത്ത് അരിശം കൊണ്ട് ഓലമടൽ കുത്തി നിർത്തി വെട്ടിയറയുന്ന ചേച്ചിയെ അവൾ തുറിച്ചുനോക്കി … അമ്മ അവളുടെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുംപോകും വഴി അവളെ ദേഷ്യത്തോടെ നോക്കി … കയ്യാലപ്പുറത്തുകൂടെ പെണ്ണുങ്ങൾ കാർത്ത്യായനിയെ കൈകാട്ടി വിളിച്ചു . ഓലയും വെട്ടുകത്തിയും ഇട്ട് അവൾ അവിടേക്ക് ചെന്നു … കവലയിലെ നരച്ച റോഡിലൂ‌ടെ ഒരു സ്കൂട്ടറെത്തി , ഖദറിട്ട റിപ്പോർട്ടർ കാലുകുത്തിയ ശേഷം തിരക്കി . ട്രംപ്റ്റ് ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന ലക്ഷ്മിയുടെ വീടേതാ … ആരും പ്രതികരിച്ചില്ല . അയാൾ ഇറങ്ങി ചായക്കടയിലേക്കു കയറി . ഒരു ചായ പറഞ്ഞശേഷം ബഞ്ചിലിരുന്നു . അടുത്തിരുന്ന പ്രായമായ വ്യക്തിയോടു അയാൾ കുശലം പറഞ്ഞു . എന്താണ് പേര് … പാപ്പൻ . ഞാൻ കേരള വാർത്ത പത്രത്തിന്റെ റിപ്പോർട്ടറാണ് . ലക്ഷ്മി എന്ന കുട്ടി വിശ്വംഭരൻ മുതലാളിക്കെതിരെ ഒരു പരാതി കൊടുത്തിട്ടുണ്ട് , ആ കുട്ടിയുടെ പരാതിയിൽപറയുന്ന കാര്യങ്ങളെപ്പറ്റി നാട്ടുകാർക്കെന്താണ് പറയാനുള്ളത് … എന്റെ സാറേ ഇവിടുത്തെ പാർട്ടിക്കാർ പറയുന്നത് ആ കൊച്ച് കാശൊണ്ടാക്കാനാണെന്നാണ് … എന്നാൽ എന്റെ അഭിപ്രായത്തിൽ അതിന് ചതിവ് പറ്റിയതാണ് … അല്ലെങ്കിൽ ആരേലും ഇങ്ങനെ നാണംകെട്ട് നടക്കുവോ … പൈസ തരാം മിണ്ടരുതെന്നും പറഞ്ഞ് പലരും ഇവിടെ എത്തിയെന്നും സംസാരമുണ്ട് . പക്ഷേ കൊച്ച് വിട്ടുകൊടുത്തില്ല . മാനത്തിന് വില പറയുകയല്ലേ സാറേ അവര് … . കുറച്ച്പേർ ചർച്ചയിൽ പങ്കുചേർന്നു . അതേ … ഇയാൾ അവരുടെ ബന്ധുക്കാരനാണ് ഇയാൾ , അവരുടെ ഭാഗമേ നിക്കൂ , ഒരു ജോലി കൊടുത്തെന്ന തെറ്റാണ് വിശ്വനാഥൻ സാര്‍ ചെയ്തത് അമ്മയും മകളും അത് മുതലെടുക്കുകയാ … സാർ വീണില്ല … അപ്പോ … നാറ്റിക്കാനുള്ള ശ്രമമാണ് … വേറെ ആരോ പറ്റിച്ചതാ … ദൈവത്തിനുനിരക്കാത്ത് പറയരുതെടാ … പാപ്പൻ പറഞ്ഞു … തന്നെ ഞങ്ങളെടുത്തോളാമെടോ … കശപിശയ്ക്കിടയിൽ നിന്ന് റിപ്പോർട്ടർ വഴുതിമാറി … ക്ഷയിച്ചുപോയ പഴയ തറവാട് , കൊളക്കാട്ടൂരില്ലം . വരാന്തയിൽ മണ്ണെണ്ണ വിളക്കെരിഞ്ഞു . വൈകുന്നേരം മുതൽ ആ വീട് ഇരുട്ടിലാണ് … ഇടി … കുടുങ്ങിയപ്പോൾ സരസ്വതി അമ്മ വിളക്ക് അകത്തേക്ക് വലിച്ചുവച്ചു . എന്നിട്ട് വാതിൽക്കൽചെന്ന് അകത്തേക്ക് നോക്കി വിളക്കിന്റെ നാളത്തിനുനേരെ തുറിച്ചുനോക്കി ലക്ഷ്മി കിടക്കുന്നു . അവളുടെ കണ്ണുകളിൽ ജ്വാല പ്രതിഫലിക്കുന്നത് കണ്ട് ആ അമ്മ പിൻവാങ്ങി … വീണ്ടും ഉമ്മറപ്പടിയിലെത്തി പുറത്തേക്ക് നോക്കിയിരുന്നു . പരിസരമെല്ലാം പ്രകാശത്തിൽ കുളിച്ചു നിൽക്കുമ്പോഴും ആ വീട് പാതി ഇരുളിലായിരുന്നു . ഉണർന്നെണീറ്റ അവൾ വാതിൽ തുറക്കാൻ ഭയപ്പെട്ടു . ഇന്നലെവരെ ഒരു ധൈര്യം എല്ലാത്തിനും മുകളിൽ ഉയർന്നു നിന്നിരുന്നു . ഇന്ന് തന്നെ കാത്തിരിക്കുന്നത് എന്തായിരിക്കുമെന്നത് അവള്‍ക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല . ഇന്നലെവരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞത് ആളുകൾ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു . ഗ്രാമത്തിലെ നാൽക്കവലകളിലും കടത്തിണ്ണയിലും ചർ‌ച്ചകൾ നടക്കുകയായിരുന്നു . വിശ്വനാഥന്റെ വീടിന്റെ പൂമുഖം . പുറത്തുകാത്തുനിന്ന ഒരാൾ‌ അകത്തേക്ക് കയറി ശബ്ദം താഴ്ത്തി ചോദിച്ചു . സാറ് ? . അകത്തുണ്ട് . ഇന്നലെ രാത്രി വന്നു കയറിയതാ … നമ്മുടെ പുഷ്പന്റെ വണ്ടിയേൽ . ഒരാള്‍പോലും അറിയരുതെന്നാ പറഞ്ഞേക്കുന്നത് . ഇതുവരെ മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല … . ഇനി വല്ല കടുംകൈയ്യും … ഒന്നു പോടോ … ഇപ്പം എന്നെ വിളിച്ചാരുന്നു … 9 മണിക്ക് എംഎൽഎയുടെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞിരിക്കുകാ … വിശ്വനാഥൻ … തന്റെ മുന്നിലിരിക്കുന്ന ഗ്ളാസിലേക്ക് മദ്യക്കുപ്പി കമഴ്ത്തി . മദ്യം ഗ്ളാസിലേക്ക് വീഴാൻ മടിച്ചപ്പോൾ അയാൾ പല്ലിറുമ്മി … തെറി വാക്ക് പ്രയോഗിച്ചു … സുധാകരൻ അടുത്തുനിന്നു ആശങ്കയോടെ മുഖത്തേക്കു നോക്കി … പണം കൊടുത്തൊന്ന് ഒതുക്കിയാലോ സാറേ . അങ്ങനെയൊന്നും ഒതുങ്ങുന്ന ഇനമല്ലവൾ . ഇതിലും ഭേദം അന്നു തീരുന്നതായിരുന്നു … ഒരു മണ്ടത്തരം … ഛെ … ഫോൺ മുഴങ്ങി … സുധാകരൻ അറ്റൻഡ് ചെയ്തു . ഓ ശരി പറയാം . അയാൾ വിശ്വനാഥന്റെ അടുക്കലേക്ക് ഓടിയെത്തി … എംഎൽഎ ഇന്ന് വീട്ടിൽ കാണില്ലെന്ന് മീറ്റിങ് മാറ്റാമെന്ന് പറഞ്ഞു … മ് , … വിശ്വനാഥൻ ഗ്ളാസിലെ മദ്യം വെള്ളമൊഴിക്കാതെ വായിലേക്ക് ഒഴിച്ചു . അയാൾ മുങ്ങിയതാ , പെണ്ണ് കേസല്ലേ നാറുമെന്നറിയാം . ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നെനിക്കറിയാം . എഫ്ഐആർ തയാറാക്കിയത് നമ്മുടെ സുരാസുവാണ് . വകുപ്പുകൾ പ്രശ്നമില്ലെന്നാണ് അയാൾ പറയുന്നത് . ഏതായാലും അവളെ ഒന്ന് ഒതുക്കുന്നത് നല്ലതായിരിക്കും സുധാകരൻ വിശ്വനാഥനെ സമാധാനിപ്പിച്ചു . നീ സുരാസുവിനെ വിളിച്ച് എവിടെയാണെന്ന് ചോദിക്ക് എവിടെയാണെങ്കിലും നാളെ രാവിലെ വീട്ടിൽ കാണണമെന്ന് ഞാൻ പറഞ്ഞെന്ന് പറയ് … ശരി മുതലാളി … . ജെയിംസ് തന്റെ മദ്യ ഗ്ളാസ് താഴെ വച്ച് ഏവരേയും നോക്കി … എല്ലാവരും കഥ നിർത്തിയതെന്തേ എന്ന ഭാവത്തിൽ നോക്കിയിരിക്കുന്നു . കൊമ്രേഡ്സ് ഞാനിപ്പോ പറഞ്ഞത് … നടന്ന സംഭവങ്ങളാണ് … സെക്യൂരിറ്റി വേലപ്പൻ , കാര്യസ്ഥൻ സുധാകരൻ മുതൽ ലക്ഷ്മിയുടെ അമ്മ സരസ്വതി അമ്മ വരേ പറഞ്ഞ കാര്യങ്ങൾ ഒന്നു പൊലിപ്പിച്ചു പറഞ്ഞിട്ടുണ്ട് . പിന്നെ വർഷമിത്രേയായില്ലേ , എന്തെങ്കിലും മിസ്സായെങ്കിൽ ചോദിക്കണം . നമ്മുടെ ക്രൈമിന്റെ ഒരു തുടക്കം ഇവിടെയാണ് , പക്ഷേ യഥാര്‍ഥത്തിൽ അതു നടന്നത് ഒരു ന്യൂ ഇയറിന് രണ്ട് ദിവസം മുന്നേയാണ് .
false
രസതന്ത്രം , ഭൗതികശാസ്ത്രം , സാഹിത്യം , ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ , സമാധാനം എന്നീ മേഖലകളിലെ വിദഗ്ധർക്ക് നൽകാവുന്ന ഏറ്റവും അഭിമാനകരമായ അവാർഡാണ് നൊബേൽ സമ്മാനം . എല്ലാവരും ഉറ്റുനോക്കുന്ന ആ വലിയ ബഹുമതി നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . ചിലർ അത് രണ്ട് തവണ നേടി . മറ്റ് ചിലർ നേടിയില്ല . അർഹരായ നിരവധി സ്ഥാനാർത്ഥികൾ നാമനിർദ്ദേശം ചെയ്യപ്പെട്ടു . അവരിൽ തന്നെ ചില സ്ഥാനാർത്ഥികളെ ഒന്നിലധികം തവണ നാമനിർദേശം ചെയ്യപ്പെട്ടു . അർനോൾഡ് സൊമ്മർഫെൽഡും ഇതുപോലെ പലതവണ പരിഗണനയ്ക്ക് വന്നെങ്കിലും നൊബേൽ നേടാൻ സാധിക്കാത്ത ഒരാളാണ് . അദ്ദേഹം വളരെ പ്രതിഭാധനനായ ഒരു വ്യക്തിയായിരുന്നുവെങ്കിലും , അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല . അതും ഒന്നും രണ്ടും തവണയല്ല അദ്ദേഹത്തെ നൊബേൽ സമ്മാനത്തിനായി പരിഗണിച്ചത് , മറിച്ച് 84 തവണയാണ് . ഒരുപക്ഷേ , ചരിത്രത്തിൽ ഇത്രയധികം പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റേതൊരു ഭൗതികശാസ്ത്രജ്ഞനില്ല എന്നുതന്നെ പറയാം . 1868 ഡിസംബർ 5 -ന് ഈസ്റ്റ് പ്രഷ്യയിലെ കൊനിഗ്സ്ബെർഗിൽ ജനിച്ച സൊമ്മർഫെൽഡ് ഗണിതശാസ്ത്രത്തിലും ഫിസിക്കൽ സയൻസിലും ബിരുദം നേടി . ഒടുവിൽ കൊനിഗ്സ്ബർഗ് സർവകലാശാലയിൽ നിന്ന് 1891 ഒക്ടോബർ 24 -ന് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും പിഎച്ച്ഡി നേടി . 1892 മുതൽ 1893 വരെ ഒരുവർഷം അദ്ദേഹം തന്റെ രാജ്യത്ത് സേവനമനുഷ്ഠിച്ചു . അടുത്ത എട്ട് വർഷം സൈനിക കരുതൽ കേന്ദ്രത്തിൽ തുടർന്നു . 1895 -ൽ ഉന്നതതല ഗണിതശാസ്ത്രത്തിനുള്ള അദ്ധ്യാപന ലൈസൻസ് നേടി . 1897 -ൽ ജർമ്മനിയിലെ -ലെ ഗണിതശാസ്ത്ര വിഭാഗം ചെയർമാനായി സേവനം നടത്തി . 1926 വരെ ജർമ്മൻ ഗണിതശാസ്ത്ര വിജ്ഞാനകോശമായ ä -ന്റെ എഡിറ്ററായി . ഇതിൽ ഏറ്റവും സങ്കടകരമായ കാര്യമെന്തെന്നാൽ , അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികൾ നൊബേൽ സമ്മാനം നേടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ശാസ്ത്രരംഗത്ത് കഴിവ് തെളിയിച്ച വ്യക്തികളായിരുന്നു . മ്യൂണിക്കിൽ സൊമ്മർഫെൽഡ് , വെർണർ ഹൈസൻബെർഗിനെ പഠിപ്പിച്ചു . ക്വാണ്ടം ബലതന്ത്രത്തിന്റെ സൃഷ്ടിക്ക് 1932 -ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഹൈസൻബർഗ് നേടി . അപവർജന നിയമത്തിന് 1945 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വൂൾഫ്‌ഗാങ്ങ് പോളി , 1967 -ലെ സ്റ്റെല്ലാർ ന്യൂക്ലിയോസിന്തസിസ് സിദ്ധാന്തത്തിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഹാൻസ് ബെതെ എന്നിവരും അദ്ദേഹത്തിന്റെ മറ്റ് വിദ്യാർത്ഥികളാണ് . സോമർഫെൽഡിന്റെ കഴിവ് ആൽബർട്ട് ഐൻ‌സ്റ്റൈനെപോലും അതിശയിപ്പിച്ചിട്ടുണ്ട് . ഒരിക്കൽ ഐൻ‌സ്റ്റൈൻ അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു , “ നിങ്ങളെക്കുറിച്ച് ഏറ്റവും അഭിമാനകരമായ കാര്യം നിങ്ങൾ ഇത്രയധികം യുവപ്രതിഭകളെ സൃഷ്ടിച്ചു എന്നതാണ് . ” 1906 -ൽ മ്യൂണിക് സർവകലാശാലയിലെ സൈദ്ധാന്തിക ഭൗതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു സൊമ്മർഫെൽഡ് . യുദ്ധം തുടങ്ങിയതോടെ യൂറോപ്പിലെ നിരവധി ശാസ്ത്രജ്ഞർ ജർമ്മനിയിൽ നിന്ന് പലായനം ചെയ്‍തു . ആ സമയത്ത് , അഡോൾഫ് ഹിറ്റ്ലർ ഉന്നതസ്ഥാനങ്ങളിൽ സ്വന്തം ആളുകളെ നിയമിക്കാൻ തുടങ്ങി . സൈദ്ധാന്തിക ഭൗതികശാസ്ത്ര പ്രൊഫസറായ സൊമ്മർഫെൽഡിനെ സ്ഥാനത്ത് നിന്നും മാറ്റി പകരം ഈ പദവി വഹിക്കാൻ ഒട്ടും യോഗ്യതയില്ലാത വിൽഹെം മുള്ളർ എന്ന വ്യക്തിയെ നിയമിച്ചു . എന്നിരുന്നാലും , സൊമ്മർഫെൽഡ് ക്വാണ്ടം സിദ്ധാന്തത്തിൽ ഗവേഷണം തുടർന്നു . കൊച്ചുമക്കളെ നടത്താൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ഒരു വാഹനാപകടത്തെത്തുടർന്ന് 1951 ഏപ്രിൽ 26 -ന് 82 -ാം വയസ്സിൽ സോമർഫെൽഡ് മരിച്ചു . ആ സമയത്ത് , അദ്ദേഹത്തിന് കേൾക്കാൻ വളരെ പ്രയാസമായിരുന്നു . അതുകൊണ്ട് തന്നെ പാഞ്ഞുവന്ന ട്രക്കിന് മുന്നിലേക്ക് കാലെടുത്തുവയ്ക്കുന്നതിന് മുമ്പ് മുന്നറിയിപ്പുകളും അദ്ദേഹം കേട്ടില്ല . ആ സംഭവത്തിൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം രണ്ടുമാസത്തിന് ശേഷം മരിക്കുകയായിരുന്നു .
false
ഒരു മലയാള ആനുകാലിക പ്രസിദ്ധീകരണമാണ് മംഗളം . കോട്ടയത്തു നിന്നാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത് . 1969ൽ എം . സി . വർഗീസ് ആണ് ഈ വാരിക സ്ഥാപിച്ചത് . മംഗളം പബ്ലിക്കേഷൻസ് ആണ് മംഗളം വാരിക പ്രസിദ്ധീകരിക്കുന്നത് . 1984ൽ 1 . 5 മില്യൺ വരിക്കാർ മംഗളത്തിനുണ്ടായിരുന്നു . കന്നഡ ഭാഷയിലും ഈ വാരിക പ്രസിദ്ധീകരിക്കുന്നുണ്ട് .
false
ഊസറെ എന്ന അപൂർവ ഇനത്തിൽപ്പെട്ട രണ്ടിനം ഉറുമ്പുകളെ ഇന്ത്യയിൽ പുതുതായി കണ്ടെത്തി . കേരളത്തിലും തമിഴ്നാട്ടിലും ആണ് ഇവയെ കണ്ടെത്തിയത് . കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഈ ജനുസ്സിലെ മറ്റ് സ്പീഷീസുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് . കേരളത്തിൽ പെരിയാർ ടൈഗർ റിസർവിൽ നിന്ന് കണ്ടെത്തിയ ഒരു ഇനത്തിന് ഊസറെ ജോഷി എന്ന് പേര് നൽകി . ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ ജവഹർലാൽനെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിലെ വിഖ്യാത പരിണാമ ജീവ ശാസ്ത്രജ്ഞനായ പ്രൊഫസർ അമിതാഭ് ജോഷിയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത് . പുതിയ ഇനത്തിന്റെ സ്വഭാവഗുണങ്ങൾ , കണ്ടെത്തിയ പ്രദേശം , എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി പേര് നൽകുന്നത് . എന്നാൽ പരിണാമ ജീവശാസ്ത്രം , ജന്തുശാസ്ത്രം , പരിസ്ഥിതി വിജ്ഞാനീയം , വർഗ്ഗീകരണ ശാസ്ത്രം തുടങ്ങിയ പ്രത്യേക ഗവേഷണ മേഖലകളിലെ അതുല്യ സംഭാവനകൾക്കുള്ള ആദരമായി ഈ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരുടെ പേരിലും പുതിയ സ്പീഷീസുകൾ അറിയപ്പെടാറുണ്ട് . ഇതാദ്യമായാണ് ഈ ഇനത്തിൽ നിന്നും , കൊമ്പിൽ 10 ഖണ്ഡങ്ങളോട് കൂടിയ 2 സ്പീഷീസുകളെ കണ്ടെത്തിയത് . പട്യാലയിലെ പഞ്ചാബി സർവകലാശാലയിലെ പ്രൊഫസർ ഹിമേന്തർ ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഇനം കണ്ടെത്തിയത് . സൂകീസ് ജേണലിൽ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട് .
false
ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു . ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു . ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ് , ജെനീവ , വിയന്ന , എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് . 1972 മുതൽ ഒക്ടോബർ 24 ലോക വികസന വൃത്താന്ത ദിനമായും ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു .
false
മഡ്രിഡ് : കോവിഡ് മഹാമാരിക്കു മുമ്പുള്ള അവസ്ഥയിലേക്ക് ലോക ടൂറിസം മേഖല 2024 എങ്കിലുമാവാതെ മടങ്ങില്ലെന്ന് ലോക വിനോദസഞ്ചാര സംഘടന . കഴിഞ്ഞദിവസമാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത് . മാഡ്രിഡ് ആസ്ഥാനമായുള്ള യുഎൻ ഏജൻസിയുടെ വേൾഡ് ടൂറിസം ബാരോമീറ്റർ പ്രകാരം 2020-ന് ശേഷം 2022-ന്റെ തുടക്കത്തിൽ ഈ മേഖല നാല് ശതമാനം വളർച്ചയാണ് കൈവരിച്ചത് . കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു . ഇക്കാരണത്താൽ 2020-ലെ ടൂറിസം വരുമാനം മുൻവർഷത്തേക്കാൾ 72 ശതമാനമാണ് കുറഞ്ഞത് . മൊബിലിറ്റി നിയന്ത്രണങ്ങൾ , വാക്സിനേഷൻ നിരക്ക് , യാത്ര ചെയ്യാമെന്നുള്ള സഞ്ചാരികളുടെ ആത്മവിശ്വാസം എന്നിവ കാരണം പതിയെയാണ് ടൂറിസം മേഖല തിരിച്ചുവരുന്നതെന്ന് വിനോദസഞ്ചാര സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു . യൂറോപ്പിലും അമേരിക്കയിലും വിദേശ സന്ദർശകരുടെ വരവ് 2020-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യഥാക്രമം 19 ശതമാനവും 17 ശതമാനവും വർദ്ധിച്ചു . അതേസമയം , മിഡിൽ ഈസ്റ്റിൽ , 2021-ൽ സഞ്ചാരികളുടെ വരവിൽ 24 ശതമാനവും ഏഷ്യ പസഫിക് മേഖലയിൽ 2020 ലെ നിലവാരത്തേക്കാൾ 65 ശതമാനവും ഇടിവുണ്ടായെന്നും അവർ പറഞ്ഞു . കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുള്ള സമയത്തെ അപേക്ഷിച്ച് നോക്കിയാൽ 94 ശതമാനം തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നത് . എന്നാൽ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം മികച്ച സാധ്യതകളാണ് തുറക്കപ്പെടുകയെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം . 2019-നെ അപേക്ഷിച്ച് വളരെ താഴെയാണെങ്കിലും കഴിഞ്ഞവർഷവുമായി താരതമ്യം ചെയ്താൽ ഈ വർഷം അന്താരാഷ്‌ട്ര വരവിൽ 30 മുതൽ 78 ശതമാനം വരെ വർധനയുണ്ടാകുമെന്ന് ഏജൻസി പ്രവചിക്കുന്നു . .
false
എറണാകുളം ജില്ലയിലെ ആലങ്ങാട് ബ്ലോക്കിലെ ഒരു നഗരസഭയാണ് ഏലൂർ . 2010-ലാണ് പഞ്ചായത്തായിരുന്ന ഏലൂരിനെ നഗരസഭയായി ഉയർത്തിയത് . കേരളത്തിലെ വ്യവസായിക കേന്ദ്രം കൂടിയാണ് ഏലൂർ . വടക്കുഭാഗത്ത് കടുങ്ങല്ലൂർ , ആലങ്ങാട് പഞ്ചായത്തുകളും , കിഴക്കുഭാഗത്ത് കളമശ്ശേരി മുനിസിപ്പാലിറ്റിയും , ചൂർണ്ണിക്കര , കടുങ്ങല്ലൂർ പഞ്ചായത്തുകളും , തെക്കുഭാഗത്ത് കൊച്ചി കോർപ്പറേഷനും , കളമശ്ശേരി മുനിസിപ്പാലിറ്റിയും , പടിഞ്ഞാറുഭാഗത്ത് വരാപ്പുഴ , ആലങ്ങാട് , ചേരാനല്ലൂർ എന്നിവയാണ് ഏലൂർ പഞ്ചായത്തിന്റെ അതിർത്തികൾ . ഏലൂർ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഒരു കൊച്ചു ദ്വീപായിരുന്നു . ഏലന്റെ ഊര് എന്നത് ചേർന്ന് ആണ് ഏലൂർ ആയി മാറിയെന്ന് ഒരു വിശ്വാസമുണ്ട് . എന്നാൽ ഏലൻ എന്നത് വിഷ്ണുവിന്റെ പര്യായമാണ് എന്നും , ഏലേല ചിങ്ങൻ പള്ളിബാണപ്പെരുമാളിന്റെ വാണിജ്യകാര്യ മന്ത്രിയായിരുന്നുവെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു … ശുകസന്ദേശത്തിൽ പറയുന്ന ഹിമോപരിനഗരം വാഴും ദേവൻ , ഇതിൽ ഹിമോപരിനഗരം എന്നത് മഞ്ഞുമേർ ആണെന്നും ഈ മേർ പിന്നീട് ലോപിച്ച് മേൽ ആയതും സ്ഥല നാമം മഞ്ഞുമ്മൽ ആയി തീർന്നതും ആകാം എന്ന് ചരിത്രകാരൻമാർ പറയൂന്നുണ്ട് . ഏല് എന്നത് ഇയലുക അഥവാ കൂടിച്ചേരുക എന്നർത്ഥം വരുന്നതാണ് . പെരിയാറിന്റെ കൈവഴി വരാപ്പുഴ കായലിൽ ചെന്നു ചേരുന്നിടത്താണ് ഏലൂർ സ്ഥിതിചെയ്യുന്നത് . ഏലൂർ എന്ന പേര് ഇതീലൂടെ വന്നതാകാം എന്ന ഒരു വിശ്വാസവും നിലവിലുണ്ട് . ഇതു കൂടാതെ ധാരാളം മറ്റു വ്യവസായങ്ങളും , അനുബന്ധ വ്യവസായ യൂണിറ്റുകളും , നിരവധി സ്വകാര്യ വ്യവസായ യൂണിറ്റുകളും ഉണ്ട് .
false
തേൻമാവിൻകൊമ്പത്ത് എന്ന സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി പപ്പുവിന്റെ നിരവധി രംഗങ്ങളാണുള്ളത് . കാർത്തുമ്പിയുടെ കള്ളുകുടിയൻ അമ്മാവനായെത്തി കുറച്ചൊന്നുമല്ല പപ്പു നമ്മെ ചിരിപ്പിച്ചത് . ‘ ടാസ്കി വിളിയെടാ … ’ എന്ന ആ ക്ലാസിക് ഡയലോഗ് പറയാത്ത മലയാളികൾ കുറവായിരിക്കും . ആ ‘ ടാസ്കി ’ ഡയലോഗുകളുമായി പൊട്ടിച്ചിരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സ് കവരുകയാണ് സഹോദരിമാരായ വിയയും നിയയും . ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ തകർപ്പൻ പെർഫോമൻസ് കണ്ടത് . ബസ് ടോപ്പിൽ നടക്കുന്ന ആ രംഗം അതേപടി പുനരാവിഷ്ക്കരിച്ചിച്ചുണ്ട് ഈ വിഡിയോയിൽ . ഈ കുരുന്നുകളുടെ ഭാവാഭിനയവും ടൈമിംങിനും ഡയലോഗ് പ്രസന്റേഷനും ഒക്കെ പെർഫെക്റ്റാണ് . നേരത്തെ നാടോടിക്കാറ്റിലെ ദാസനും വിജയനുമായെത്തി മലയാളികളെ കുറച്ചൊന്നുമല്ല ഇവർ ചിരിപ്പിച്ചത് . ദിവസങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഈ കിടിലൻ പെർഫോമൻസ് കണ്ടത് . ചെറുപ്രായത്തിൽ ഇത്രയും ഗംഭീര പ്രകടനം നടത്തുന്ന കുരുന്നുകൾ ഭാവിയിൽ വലിയ താരങ്ങളാകുമെന്ന് ഉറപ്പാണെന്ന് പലരും കമന്റുകളിൽ പറയുന്നു . ദാസന്റേയും വിജയന്റേയും ആ വിഡിയോ സംവിധായകൻ ജീത്തു ജോസഫും നടൻ അജു വർഗീസുമെല്ലാം പങ്കുവച്ചിരുന്നു . ആറുവയസ്സുകാരി വിയയും മൂന്നുവയസ്സുകാരി നിയയും മുൻപുതന്നെ ടിക്ടോക് വിഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് . അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ് ഇവർ താമസിക്കുന്നത് . , .
false
മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ പൊതുമേഖലാ സംവിധാനങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ജനങ്ങളാണ് ഇന്തോനീഷ്യയിലുള്ളത് . എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്താനായി തെരുവുകൾ വൃത്തിയാക്കാൻ ഇറങ്ങിയിരിക്കുന്നതാകട്ടെ സാക്ഷാൽ സ്പൈഡർമാനും . ഇന്തോനീഷ്യയിലെ തെരുവുകളിലും കടൽത്തീരങ്ങളിലുമെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥ കണ്ടാണ് അവ വൃത്തിയാക്കുവാൻ ഒരു കഫേ ജോലിക്കാരനായ റൂഡി ഹർട്ടോനോ തുനിഞ്ഞിറങ്ങിയത് . എന്നാൽ ഇതിലേക്ക് തീരദേശത്തെ ജനങ്ങളെക്കൂടി ആകർഷിച്ച് പ്രധാന പ്രദേശങ്ങൾ പൂർണമായും മാലിന്യ വിമുക്തമാക്കാനുള്ള റൂഡിയുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുകയായിരുന്നു . ഒടുവിൽ ഇതിനൊരു പരിഹാരമാർഗവും 36 കാരനായ അദ്ദേഹം കണ്ടെത്തി . അങ്ങനെയാണ് അനന്തരവനെ രസിപ്പിക്കാനായി വാങ്ങിയ സ്പൈഡർമാൻ വേഷം ധരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യാൻ റൂഡി ഇറങ്ങിയത് . സ്പൈഡർമാനായി എത്തിയത് മുതൽ ജനങ്ങളുടെ പ്രതികരണം വളരെ വലുതാണെന്ന് റൂഡി പറയുന്നു . ജനസംഖ്യയിൽ ലോകത്തിലെതന്നെ നാലാം സ്ഥാനത്തുള്ള ഇന്തോനീഷ്യയിൽ നിന്നും പ്രതിവർഷം പുറംതള്ളുന്നത് 3 . 2 മില്യൺ ടൺ മാലിന്യമാണെന്നാണ് കണക്കുകൾ . ഇതിൽ തന്നെ പകുതിയിലേറെ പ്രധാനമായും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഇവ സമുദ്രങ്ങളിലും നദികളിലും ചെന്നു പതിക്കുകയാണ് ചെയ്യുന്നതെന്ന് 2015 ൽ നടത്തിയ പഠനത്തിൽ പറയുന്നു . ഇതിനു പരിഹാരം കണ്ടെത്തണമെന്ന ആഗ്രഹമാണ് തന്റേതായ ഒരു വഴി തിരഞ്ഞെടുക്കാൻ റൂഡിയെ പ്രേരിപ്പിച്ചത് . വൈകുന്നേരം ഏഴുമണിക്ക് കഫെ ജോലിക്ക് പോകുന്നതിനു മുൻപുള്ള സമയമാണ് മാലിന്യങ്ങൾ നീക്കം ചെയ്യാനായി അദ്ദേഹം വിനിയോഗിക്കുന്നത് . സ്പൈഡർമാൻ വേഷം ശ്രദ്ധയാകർഷിച്ചതോടെ നിരവധി മാധ്യമങ്ങളും റൂഡിയെ തേടിയെത്തിത്തുടങ്ങി . ഇപ്പോൾ ദേശീയതലത്തിൽ തന്നെ മാലിന്യ പ്രശ്നത്തിലേക്കു വെളിച്ചം വീശാൻ റൂഡിയുടെ പരിശ്രമങ്ങൾക്ക് സാധിച്ചിട്ടുണ്ട് . 17000ൽ പരം ദ്വീപുകളുള്ള ഇന്തോനീഷ്യയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിലേക്കെത്തിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ളത് . ആദ്യ സ്ഥാനം ചൈനയ്ക്കാണ് . മാലിന്യ നിർമാർജനത്തിനു ഭരണകൂടം കൂടുതൽ ഊന്നൽ നൽകുകയും നിയമങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്നാണ് റൂഡിയുടെ പ്രതീക്ഷ . പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുക എന്നതാണ് ഏറെ പ്രധാനമെന്ന് റൂഡി പറയുന്നു .
false
മഴപെയ്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സൗന്ദര്യം ഇരട്ടിയായി . നുരഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും . നീണ്ട ഇടവേളയ്ക്കും ശേഷം അതിരപ്പിള്ളി സഞ്ചാരികൾക്കായി തുറന്നു . കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എത്തിയവര്‍ക്ക് മാത്രമാണ് പ്രവേശനം പ്രവേശന കവാടത്തിലാണ് കോവിഡുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത് . ആദ്യദിനം അതിരപ്പിള്ളിയില്‍ 549 സഞ്ചാരികളാണ് എത്തിയത് . വരും ദിവസങ്ങളിൽ തിരക്ക് വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷ . തൃശൂരിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി പഞ്ചായത്തിലാണു വെള്ളച്ചട്ടം . ചാലക്കുടിയിൽ നിന്ന് 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം . പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ് . പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലെ ഏറ്റവും മനോഹരപ്രദേശം കൂടിയാണിത് . ചാലക്കുടിപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം . ഇവിടെ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും പ്രകൃതി ഒരുക്കിയ മറ്റൊരു അതുല്യകാഴ്ചയാണ് .
false
കോഴിക്കോട് ∙ കലാരംഗത്ത് വേണ്ട രീതിയിൽ അംഗീകരിക്കപ്പെടാതെ പോയ നാടക ഗാനരചയിതാവാണ് പൂച്ചാക്കൽ ഷാഹുലെന്ന് മിസോറാം ഗവർണർ പി . എസ് . ശ്രീധരൻപിള്ള പറഞ്ഞു . 400–ഓളം നാടകങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ച പൂച്ചാക്കൽ ഷാഹുലിനു കോഴിക്കോടിന്റെ സഹൃദയ ലോകം നൽകിയ ആദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ . പൂച്ചാക്കൽ ഷാഹുലിന്റെ ജന്മദേശമായ കോട്ടയത്തോ , അദ്ദേഹത്തിന്റെ കർമ നഗരമായ ആലപ്പുഴയിലോ കേരളത്തിലെ മറ്റേതെങ്കിലും നഗരങ്ങളിലോ ലഭിക്കാത്ത ആദരവാണ് കോഴിക്കോട് ഈ കലാകാരനു നൽകിയതെന്നും അതിലൂടെ കോഴിക്കോടിന്റെ യശസ് ഉയർന്നിരിക്കയാണെന്നും ഗവർണർ പറഞ്ഞു . ഈ ആദരിക്കൽ ചടങ്ങിലൂടെ മലയാളി ഒരു തെറ്റ് തിരുത്തുകയാണ് . മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു ഓർമയാണ് , ഓർമപ്പെടുത്തലാണ് . ജാഡയില്ലാത്ത മനുഷ്യനായതിനാലാണ് അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയത് . എന്നാൽ സഹൃദയ മനസുകളിൽ ഇദ്ദേഹത്തിന്റെ നാടക ഗാനങ്ങൾ എക്കാലവും നിലനിൽക്കുന്നുണ്ട് . ഇത്തരം കലാകാരൻമാർ ആദരിക്കപ്പെടാതെ പോകുന്നത് മലയാളക്കരയുടെ വലിയൊരു പരാജയമാണെന്നും ഗവർണർ പറഞ്ഞു . കോഴിക്കോടിന്റെ ഉപഹാരവും പൊന്നാടയും ഗവർണർ പി . എസ് . ശ്രീധരൻപിള്ള , പൂച്ചാക്കൽ ഷാഹുലിനു സമ്മാനിച്ചു . നിർമാതാവ് കുഞ്ചാക്കോയ്ക്ക് ഏറ്റവും പ്രിയങ്കരനായ പാട്ടെഴുത്തുകാരിൽ ഒരാളായിരുന്നു പൂച്ചാക്കൽ ഷാഹുലെന്നു ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച വി . ആർ . സുധീഷ് പറഞ്ഞു . വയലാറിന്റെ മരണശേഷം കുഞ്ചാക്കോയുടെ സിനിമകളിൽ കൂടുതൽ പാട്ടെഴുതാൻ പൂച്ചാക്കൽ ഷാഹുലിനു അവസരം കിട്ടുമായിരുന്നു . എന്നാൽ നിർഭാഗ്യവശാൽ അധികം വൈകാതെ കുഞ്ചാക്കോ മരിച്ചതും പൂച്ചാക്കൽ ഷാഹുലിന്റെ ചലച്ചിത്ര ഗാന രംഗത്തെ വളർച്ചയ്ക്കു തിരിച്ചടിയായി . അധ്യാപന ജോലിക്ക് പ്രാധാന്യം നൽകിയതാണ് പൂച്ചാക്കൽ ഷാഹുലിനു വിനയായത് . വീട്ടിലിരുന്നു പാട്ടെഴുതി അയക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെത് . ഇടിച്ചു കയറി പാട്ടെഴുതാൻ ശ്രമിച്ചിരുന്നെങ്കിൽ 4 സിനിമയ്ക്കു പകരം 400 സിനിമയിൽ പാട്ടെഴുതാൻ ഇദ്ദേഹത്തിനു അവസരം ലഭിക്കുമായിരുന്നെന്നും സുധീഷ് പറഞ്ഞു . പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടക ഗാന സ്മരണകൾ ‘ മഞ്ചലേറ്റിയ ഗീതങ്ങൾ ’ ഗവർണർ പി . എസ് . ശ്രീധരൻപിള്ള പ്രകാശനം ചെയ്തു . നാടകകൃത്തും സംവിധായകനുമായ സുന്ദരൻ കല്ലായ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി . ജമാൽ കൊച്ചങ്ങാടി , വിൽസൻ സാമുവൽ , കമാൽ വരദൂർ , പൂച്ചാക്കൽ ഷാഹുൽ , എം . രാജൻ എന്നിവർ പ്രസംഗിച്ചു . അഴിമുഖം എന്ന സിനിമയ്ക്കു വേണ്ടി പൂച്ചാക്കൽ ഷാഹുൽ രചിച്ച് എം . എസ് . ബാബുരാജ് സംഗീതം നൽകി ആലപിച്ച ഗാനം ബാബുരാജിന്റെ മകൻ ജബ്ബാർ ബാബുരാജ് ചടങ്ങിൽ ആലപിച്ചത് സദസിനു പഴയകാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി .
false
അതി പ്രഗൽഭനായ ഒരു മുസ്‌ലിം സേന നായകനാണ് ഖാലിദ്‌ ഇബിൻ വലീദ് . മക്കയിലായിരുന്നു ജനനം . ആദ്യ കാലത്ത് പ്രവാചകൻ മുഹമ്മദിന് എതിരെ നടന്ന ഉഹ്ദ് , ഖൻദഖ് യുദ്ധങ്ങളിൽ പങ്കെടുത്തു . പിന്നീട് ഇസ്ലാം സ്വീകരിച്ച ഖാലിദ്‌ മുഅത യുദ്ധത്തിൽ നിർണായക ഘട്ടത്തിൽ സേന നായകത്വം ഏറ്റെടുത്തു . പിന്നീട് പേർഷ്യൻ സാമ്രാജ്യത്തിനെതിരെയും ബൈസന്റൈൻ സാമ്രാജ്യതിനെതിരെയും നടന്ന പടയോട്ടങ്ങളിൽ ഒട്ടനവധി യുദ്ധങ്ങളിൽ മുസ്‌ലിം സൈന്യത്തെ വിജയത്തിലെത്തിച്ചു . അദ്ദേഹത്തിന്റെ ധീരതയും സൈനിക തന്ത്രങ്ങളും മൂലം പ്രവാചകൻ മുഹമ്മദ്‌ ദൈവത്തിന്റെ പടവാൾ എന്ന വിശേഷണം അദ്ദേഹത്തിന് നൽകുകയുണ്ടായി .
false
ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിനു നിയമസഭയിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്ത പക്ഷം ഗവർണർക്ക് ഈ വിഭാഗത്തിൽ നിന്നുള്ള ഒരംഗത്തെ നാമനിർദ്ദേശം ചെയ്യാവുന്നതാണു . മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവർണർ ഇപ്രകാരം ചെയ്യുന്നത് . ഇതുമൂലം നിയമസഭയിലെ അംഗസംഖ്യ 141 ആവുന്നു .
false
കേരളത്തിലെ ഏറ്റവും മികച്ച കർഷകന് മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിന്റെ പതിനാറാം ജേതാവായ പി . ഭുവനേശ്വരിയെ കാണാൻ മുൻ കർഷകശ്രീയെത്തി . പാലക്കാട് സ്വദേശിയും കർഷകശ്രീ 2018 പുരസ്കാര ജേതാവുമായ സ്വപ്ന ജയിംസാണ് അഭിനന്ദനം അറിയിക്കാൻ ഭുവനേശ്വരിയുടെ എലപ്പുള്ളിയിലെ വീട്ടിലെത്തിയത് . പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു . കടമ്പഴിപ്പുറം സ്വദേശിയായ സ്വപ്ന 2018ൽ കർഷകശ്രീ ജേതാവായതിനുശേഷം തുടർച്ചയായി മൂന്നാം തവണയാണ് പുരസ്കാരം പാലക്കാട്ടേക്കെത്തുന്നത് . മാത്രമല്ല , കർഷകശ്രീ പുരസ്കാരം നേടുന്ന നാലാമത്തെ വനിതയാണ് പി . ഭുവനേശ്വരി .
false
ഒന്നാം ലോകമഹായുദ്ധത്തിൽ കേന്ദ്രീയശക്തികൾക്കെതിരെ പോരാടിയ സഖ്യത്തേയും , രണ്ടാം ലോകമഹായുദ്ധത്തിൽ അച്ചുതണ്ടുശക്തികൾക്കെതിരെ പോരാടിയ സഖ്യത്തേയും സഖ്യകക്ഷികൾ എന്നാണ്‌ അറിയപ്പെടുന്നത് .
false
യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും നമ്മുടെ കൊച്ചു കേരളത്തിന്‍റെ യാത്ര പോലെ വലുപ്പമില്ലാത്തവയാണ് . ഒരു ജില്ലയില്‍നിന്ന് അടുത്ത ജില്ലയിലേക്കു പോകുന്നത്ര ലാഘവത്തോടെ ഒരു രാജ്യത്തുനിന്നു മറ്റു രാജ്യങ്ങളിലേക്കു കടക്കാം . ഷെങ്കന്‍ വീസ ഉണ്ടെങ്കിൽ ഒരുപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ചു കാണാം . അതിലും മികച്ച അവസരം ഒരുക്കുന്ന ഒരു നഗരം സ്വിറ്റ്സര്‍ലന്‍ഡിലുണ്ട് . ഒരിടത്തു പോയാല്‍ ഫ്രാന്‍സും ജര്‍മനിയും സ്വിറ്റ്സര്‍ലന്‍ഡും ഒരുമിച്ചു കാണാം . അതായത് ഒരു വെടിക്ക് മൂന്നു പക്ഷി ! വടക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ നഗരമാണ് ബാസൽ . റൈൻ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ബാസല്‍ , സ്വിറ്റ്സർലൻഡിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് . ഏകദേശം 175,000 ആളുകളാണ് ഇവിടെ താമസിക്കുന്നത് . ചരിത്രപരവും സാംസ്കാരികവുമായി നിരവധി പ്രത്യേകതകള്‍ ഉള്ള ബാസല്‍ , സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായത് മൂന്നു രാജ്യങ്ങളുടെ സംഗമസ്ഥാനമുള്ള ഇടം സ്ഥിതിചെയ്യുന്ന നഗരം എന്ന പേരിലാണ് . ബാസലിലുള്ള ഒരു സ്മാരകമാണ് ഡ്രെയിലൻഡെറെക്ക് . ഫ്രാൻസ് , ജർമനി , സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒത്തുചേരുന്ന ട്രൈപോയിന്‍റ് ഇവിടെയാണ്‌ . ഫ്രാൻസ്-ജർമനി അതിർത്തി , ജർമനി-സ്വിറ്റ്സർലൻഡ് അതിർത്തി , ഫ്രാൻസ്-സ്വിറ്റ്സർലൻഡ് അതിർത്തി എന്നിവ ഇവിടെ സംഗമിക്കുന്നു . യൂറോപ്പിലെ നീളം കൂടിയ രണ്ടാമത്തെ നദിയായ റൈൻ നദിയുടെ മധ്യത്തിലാണ് ട്രൈപോയിന്‍റ് സ്ഥിതി ചെയ്യുന്നത് . മൂന്നു രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഒത്തുചേരുന്ന ഇടങ്ങളെയാണ് ട്രൈപോയിന്‍റ് എന്നു വിളിക്കുന്നത് . സ്വിറ്റ്സർലൻഡില്‍ ഇത്തരത്തിലുള്ള ആറോളം ട്രൈപോയിന്‍റുകള്‍ ഉണ്ട് . ഈ ട്രൈപോയിന്‍റിനെ അടയാളപ്പെടുത്താന്‍ നിര്‍മിച്ച ഡ്രെയിലൻഡെറെക്ക് സ്മാരകമാവട്ടെ , സ്വിസ് പ്രദേശത്താണ് ഉള്ളത് . നദിയില്‍നിന്ന് ഏകദേശം 150 മീറ്റർ തെക്കുകിഴക്കായി , കരയിലാണ് ഇത് നിര്‍മിച്ചിട്ടുള്ളത് . ട്രൈപോയിന്‍റില്‍നിന്നു കഷ്ടിച്ച് അരമണിക്കൂര്‍ നടന്നാല്‍ മതി ജര്‍മനിയിലെ വൈൽ ആം റൈൻ എന്ന പട്ടണത്തിലേക്ക് . ഇവിടെനിന്നു റൈൻ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ അഞ്ചു മിനിറ്റ് നടന്നാൽ ഫ്രാൻസിലെ പട്ടണമായ ഹുന്നിംഗനിൽ എത്താം . കാൽനടയാത്രക്കാര്‍ക്കും സൈക്കിൾ സവാരിക്കും മാത്രമായി നിര്‍മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലമായ കാന്റിലിവർ പാലം റൈന്‍ നദിയിലാണ് ഉള്ളത് . വേനല്‍ക്കാലത്ത് നദീതീരം സഞ്ചാരികളെക്കൊണ്ട് നിറയും ചൂണ്ടയിടാനും പിക്നിക്കിനും സായാഹ്നം ആസ്വദിക്കാനുമെല്ലാമായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് കൂട്ടമായി ഒഴുകിയെത്തും . ഇതുകൂടാതെ , വേറെയും നിരവധി പ്രത്യേകതകള്‍ ഉള്ള നഗരമാണ് ബാസല്‍ . കുംസ്റ്റ്മ്യൂസിയം , മ്യൂസിയം ഓഫ് കണ്ടംപററി ആര്‍ട്ട് തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട് . നഗരത്തിലുടനീളം നാൽപത് മ്യൂസിയങ്ങൾ ഉണ്ട് . യൂറോപ്പിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായാണ് ബാസലിനെ കണക്കാക്കുന്നത് . സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലയും ഇവിടെത്തന്നെയാണ് . കൂടാതെ , അപ്പർ റൈനിലെ ആദ്യകാല ഗോഥിക് കെട്ടിടങ്ങളിലൊന്നായ റെഡ് സാന്‍ഡ്സ്റ്റോണ്‍ മൺസ്റ്റർ , ടിംഗുലിസ് കാർണിവൽ ഫൗണ്ടൻ , വെയ്‌ൽ ആം റെയ്‌നിലെ വിട്ര കോംപ്ലക്‌സ് എന്നിവയും ഇവിടെ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ് . 2019-ൽ സൂറിച്ച് , ജനീവ എന്നിവയ്‌ക്കൊപ്പം ലോകത്തില്‍ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ ഒന്നായി ബാസല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു .
false
റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിന്റെ മാധ്യമങ്ങൾക്കായുള്ള ടെസ്റ്റ്ഡ്രൈവ് ഷിംലയിലായിരുന്നു . നാലുവർഷം മുൻപ് മാർച്ചുമാസത്തിൽ . ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ ഷിംലയിലെ വൈൽഡ് ഫ്ലവർ ഹാളിന്റെ ബാൽക്കണിയിലിരുന്നാൽ അങ്ങുദൂരെ മലനിരകൾ കാണാം . ഒരു തരി മഞ്ഞുപോലും ആ മലമുത്തശ്ശന്റെതലയിലില്ല . രാവിലെ ബൈക്ക് യാത്ര തുടങ്ങിയപ്പോഴും മഞ്ഞു പെയ്യുന്നതിന്റെ ലാഞ്ചനയുണ്ടായിരുന്നില്ല . നാട്ടിൽനിന്നുള്ള ഫോൺവിളിക്ക് അൽപം പരിഹാസത്തോടെ മറുപടി നൽകി- ഏയ് ഇതെന്തു ഷിംല … നമ്മുടെ കുട്ടിക്കാനത്തുള്ള അത്ര തണുപ്പുപോലുമില്ല . മലഞ്ചെരിവുകളിൽ മഞ്ഞിന്റെ കണിക കണികാണാൻ കിട്ടുന്നില്ല . സമയം പതിനൊന്നു മണിയായിക്കാണും . ഹിമാലയനിൽ കയറി യാത്ര തുടങ്ങി . ഒരു ബൈക്കിന് ടൊയോട്ട ഇന്നൊവയുടെ അകമ്പടിയുണ്ട് . കാരണം കണ്ടുപരിചയിച്ചതോ , ഷിംലയിൽ ടൂറിസ്റ്റുകൾ മഞ്ഞുവാരിക്കളിക്കുന്നതോ ആയ വഴികളിലൂടെയല്ല പോകേണ്ടത് . ശരിക്കും റോഡില്ലാ വഴികളിലൂടെയാണു റൈഡ് . ഹിമാലയൻ ബൈക്ക് കൊണ്ട് ഉദ്ദേശിക്കുന്നതും ഈ ഓഫ്-റോഡ് യാത്രയാണല്ലോ . അതുകൊണ്ടാണ് ഇന്നൊവ കൂടെ വരുന്നത് . ഫോർവീൽ ഡ്രൈവ് വാഹനമാണോ ചേട്ടാ എന്ന ചോദ്യത്തിന് അഭയ് എന്ന ടാക്സിക്കാരൻ- ഏയ് അതിന്റെയൊന്നും ആവശ്യമില്ലെന്നു ചിരിയോടെ മറുപടി നൽകി . കുഫ്രി എന്ന വില്ലേജിലേക്കാണ് ആദ്യം . ഏതോ മലനിരകൾ ചുറ്റിയടിച്ച് ചെറുചായക്കടകളിൽനിന്നു ചൂടുചായ കുടിച്ചൊക്കെയാണു യാത്ര . റോയൽ എൻഫീൽഡ് മേധാവിയും ഇപ്പോൾ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്സ് എംഡിയുമായ സിദ്ധാർഥ ലാൽ ആണ് സംഘത്തിന്റെ മുന്നിൽനിന്നു നയിക്കുന്നത് . കുഫ്രിയിൽനിന്നു ഞങ്ങൾ ഏറെ താഴേക്കു പോയി . പൈൻമരങ്ങൾ അതിരിടുന്ന വഴികൾ . മരത്തലപ്പുകളിൽ മാത്രമേ പച്ചപ്പുള്ളൂ . പുല്ലുകളെല്ലാം കരിഞ്ഞതുപോലെ . കല്ലതിരുകൾക്കുള്ളിലെ പറമ്പുകളിൽ ആപ്പിൾ മരങ്ങൾ ഇലയില്ലാതെ നിൽക്കുന്നുണ്ട് . ഹിമാലയൻ തനി ഓഫ് റോഡിങ്ങിന് ഇറങ്ങി . കൂടെ ഞങ്ങളുടെ ഇന്നൊവയും . ഒരു മൈതാനം . അവിടേക്കു കുത്തനെ ഇറങ്ങുന്ന , ഒരു കാറിനുപോകാവുന്നത്ര വീതി മാത്രമുള്ള വഴി . മൈതാനത്തിനപ്പുറം പെൻസിലുകൾ കുത്തിനിർത്തിയതുപോലെ മരങ്ങൾ . അതിനപ്പുറം മലനിരകൾ . ബൈക്കുകളെല്ലാം ഫോട്ടോഷൂട്ട് കഴിഞ്ഞുതിരിച്ചുപോയി . ഇന്നൊവ മാത്രം ബാക്കി . ചെറുതായി മഞ്ഞുപെയ്യാൻ തുടങ്ങി . ആ മലനിരകൾക്കിടയിൽ വെളുത്ത ഇന്നൊവ ഒരു വലിയ മഞ്ഞുകട്ടപോലെ കിടന്നു . അഭയ് വേഗം വണ്ടിയിൽ കയറി കയറ്റത്തിലേക്കു ഡ്രൈവ് ചെയ്തു . മുക്കാലും കയറിയ ഇന്നൊവയുടെ ചക്രംപാതയിലെ ചളി കാരണം കിടന്നു കറങ്ങാൻ തുടങ്ങി . ആദ്യമായി മഞ്ഞുപെയ്യുന്നതു കാണുന്നതിന്റെ രസത്തിൽ ഞങ്ങൾ രണ്ടുപേർ ഇന്നൊവയിൽ നിന്നിറങ്ങി കൈവിടർത്തി നിന്നു . അഭയ് പഠിച്ച പണി പത്തൊൻപതു നോക്കിയിട്ടും ഇന്നൊവ കയറ്റം കയറുന്നില്ല . ഇതിനിടയിൽ ഒരു വല്യച്ഛൻ കുട ചൂടി ആ വഴി വന്നു . അദ്ദേഹം കുറച്ചുനേരം ഉപദേശങ്ങളുമായി കൂടെനിന്നു . മഞ്ഞുവീഴ്ച കനത്തപ്പോൾ മൂപ്പർ കുടയുംചൂടി ആ മൈതാനം താണ്ടി മരങ്ങൾക്കിടയിലെ തന്റെ ഗ്രാമത്തിലേക്കു നടന്നുനീങ്ങി . ദേവദാരുമരങ്ങൾക്കടിയിൽ രണ്ടുപേർ തീകാഞ്ഞിരിപ്പുണ്ട് . എത്രയോ വീതിയുണ്ട് ആ തടിക്കുതന്നെ . അതിനു ചുറ്റുമുള്ള ഇലച്ചാർത്തിനടിയിൽ തീയിട്ട് മഞ്ഞുവീഴ്ചയെ പ്രതിരോധിക്കുന്ന അവരോട് സഹായം ചോദിച്ചു . ഇനി ഈ മഞ്ഞിൽ വണ്ടി കയറില്ല . നിങ്ങൾ കൂട്ടാളികളെ വിളിക്ക് എന്നു പറഞ്ഞ് അവർ വീണ്ടും തീകാഞ്ഞിരുന്നു . റോയൽ എൻഫീൽഡിലെ ശിവപ്പയെ വിളിച്ചു . അദ്ദേഹം വലിച്ചുകയറ്റാനുള്ള മിനി ലോറി അയച്ചു . പക്ഷേ , ലോറിയും ഇന്നൊവയെ കയറ്റാനുള്ള യത്നത്തിൽ പരാജയപ്പെട്ടു . അവരും ഉദ്യമം ഉപേക്ഷിച്ചു . സമയം സന്ധ്യയോടടുക്കാറായി . മഞ്ഞുവീഴ്ച കൂടിക്കൂടി വരുന്നു . കാൽപാദം മൂടുന്ന അത്ര മഞ്ഞുണ്ട് നിലത്ത് . ഇനി നിങ്ങൾക്കു പോകാൻ പറ്റില്ല- തീ കാഞ്ഞിരുന്നവർ കട്ടായം പറഞ്ഞു . സമീപത്താണെങ്കിൽ ഏതോ ഗ്രാമം മാത്രമേയുള്ളൂ . എല്ലാ സാധനസാമഗ്രികളും ഹോട്ടൽ മുറിയിലാണ് . ഫോണിനാണെങ്കിൽ ചാർജുമില്ല . ആകെ മഞ്ഞുമൂടിയ അവസ്ഥ . അഭയ് അവസാനം അറ്റകൈ പ്രയോഗിച്ചു . ബൂട്ട് തുറന്ന് ചങ്ങലകൾ പുറത്തെടുത്തു ചക്രങ്ങളിൽ ചുറ്റി . പിന്നെ തന്റെ അത്രയും കാലത്തെ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ കാൽകൊടുത്തു . ഇന്നൊവ ആടിയുലഞ്ഞ് തെന്നിത്തെറിച്ച് മുകളിലെ റോഡിലേക്കെത്തി . പിന്നെ കുറച്ചുനേരത്തേക്ക് ഇന്നൊവയിലെ മൂന്നുപേരും മിണ്ടിയില്ല . കുറച്ചുമുന്നോട്ടു നീങ്ങിയപ്പോൾ മറ്റൊരു ചെറുഗ്രാമം കണ്ടു . തോരാതെ മഞ്ഞുപെയ്യുന്നുണ്ട് . ബൂട്ട് ഡോർ തുറന്നപ്പോൾകണ്ടു മരങ്ങൾക്കു താഴെ മഞ്ഞുകൊള്ളാതെ നിൽക്കുന്ന ഗോക്കളെ . അവർപോലും മാറിനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനം . കുഫ്രി കടന്നു പ്രധാനറോഡിലേക്കെത്തിയപ്പോൾ കണ്ടറിഞ്ഞു പ്രകൃതിയുടെ വികൃതി . വഴികളിലൂടെയെല്ലാം അരിപ്പൊടി വിതറിയതുപോലെ മഞ്ഞുവീണു കിടപ്പുണ്ട് . മരത്തലപ്പുകൾക്കെല്ലാം മഞ്ഞിന്റെആവരണം . അഭയ് പിന്നെയും വണ്ടി സൂക്ഷിച്ചാണോടിച്ചത് . മുൻപു പോയ ഏതോ വണ്ടികളുടെ ചക്രപ്പാടുകളെ പിന്തുടർന്ന് ഞങ്ങൾ വൈൽഡ് ഫ്ലവർ ഹാളിലേക്കുള്ള വഴി തേടി . സൗത്തിന്ത്യയിൽനിന്നു വന്നതല്ലേ , ഷിംലയെ ശരിക്കു കണ്ടോളൂ എന്ന ഭാവത്തിൽ അഭയ് ഒരു പോയിന്റിൽവണ്ടി നിർത്തി . ഞങ്ങൾ ക്യാമറയുമായി ചാടിയിറങ്ങി . അവിടെ ഒരു മലയടിവാരം മുഴുവൻ ഇതാ മഞ്ഞിൻമേലാപ്പണിഞ്ഞു ഞങ്ങളെ അതിശയപ്പെടുത്തി നിൽക്കുന്നു . മുൻപു കുട്ടിക്കാനത്തെ ഉപമിച്ചതു തിരുത്തിപ്പറയാൻ ഫോണിനു ചാർജുണ്ടായിരുന്നില്ല . താഴെ നിന്നു ഭീതിയോടെ കണ്ട മഞ്ഞല്ലഇപ്പോൾ ഞങ്ങളുടെ മുന്നിൽ . ശരീരം മരവിപ്പിക്കുന്ന തണുപ്പും മനസ്സു കുളിർപ്പിക്കുന്ന മഞ്ഞിന്റെ കാഴ്ചയും . ഏതോ ഹോളിവുഡ് സിനിമ കാണുന്നതുപോലെ … . തിരികെ ബൈക്കോടിക്കുമ്പോൾ ഗ്ലവ്സ് ധരിച്ചിട്ടും കൈവിരലുകളൊക്കെ ചുവന്നു തടിച്ചിരുന്നു . പട്ടണത്തോടടുത്തപ്പോൾ കുതിരക്കൂട്ടങ്ങളുമായി നടന്നകലുന്നുണ്ടായിരുന്നു ഗ്രാമീണർ .
false
ഗോഡ്സില്ലയെന്ന ഭീമാകാര ജീവി യഥാർഥത്തിലുള്ളതാണോ ? വർഷങ്ങളായി ഇന്റർനെറ്റിൽ ഒട്ടേറെ പേർ പരതിക്കൊണ്ടിരിക്കുന്ന ചോദ്യമാണത് . ഗോഡ്സില്ലയെന്നത് ഒരു സാങ്കൽപിക ജീവിയാണെന്നതാണ് ഉത്തരം . പക്ഷേ ഗോഡ്സില്ലയുടെ പേരില്‍ ഒരു ഫോസിലുള്ള കാര്യം കൊച്ചുകൂട്ടുകാർക്ക് അറിയാമോ ? അത്തരമൊന്നു കണ്ടെത്തിയിട്ടുണ്ട് യുഎസിലെ കെന്റക്കിയിൽ . ഗോഡ്സില്ലസ് എന്നാണ് അതിനു ഗവേഷകർ നൽകിയ പേര് . എന്തുകൊണ്ടാണ് അത്തരമൊരു പേര് ഗോഡ്സില്ലസിനു നൽകിയതെന്നു പറയുന്നതിനു മുൻപ് ഗോഡ്സില്ലയെക്കുറിച്ചും ചിലതു മനസ്സിലാക്കണം . ജപ്പാൻകാരുടെ മനസ്സിലാണ് ആദ്യമായി ഈ ഭീകരജീവിയെപ്പറ്റിയുള്ള സങ്കൽപം പൊട്ടിമുളയ്ക്കുന്നത് . അതിനു കാരണമായതാകട്ടെ ഹിരോഷിമ , നാഗസാക്കി ആണവസ്ഫോടനങ്ങളും . കടലിനടിയിൽ വർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ഭീമാകാരനായിരുന്നു ഗോഡ്സില്ല . പക്ഷേ അണുബോംബ് സ്ഫോടനത്തിന്റെ ശക്തിയിൽ അത് ഉറക്കമുണർന്നെന്നും ഏതു നിമിഷവും ലോകത്തെ തകർക്കാൻ കരയിലേക്കു കയറിവരുമെന്നും ജപ്പാൻകാര്‍ വിശ്വസിച്ചു . ആ ചിന്തയിൽനിന്നാണ് ഗോഡ്സില്ല കാർട്ടൂണുകളും കഥകളും നോവലുകളും സിനിമയുമെല്ലാം ഉണ്ടായത് . ദേഹമാകെ ശൽക്കങ്ങളെപ്പോലുള്ള ഭാഗങ്ങളുമായി , ദിനോസറും മുതലയുമൊക്കെ ചേർന്ന രൂപമാണ് ഗോഡ്സില്ലയ്ക്ക് . 2011ൽ കെന്റക്കിക്കു സമീപം ഫോസിൽ ഗവേഷണത്തിലേർപ്പെട്ടിരുന്ന റോൺ ഫൈൻ എന്ന വ്യക്തിക്കും സംഘത്തിനും ഒരു ഫോസിൽ ലഭിച്ചു . ഗോഡ്സില്ലയുടെ ശരീരത്തിലെ ശൽക്കങ്ങൾക്കു സമാനമായ ഭാഗങ്ങളായിരുന്നു അത് . പണ്ടുകാലത്ത് കെന്റക്കി പ്രദേശം കടൽ മൂടിയിരുന്നതാണെന്നു കണ്ടെത്തിയിരുന്നു . അതിനാൽത്തന്നെ പ്രാചീനകാലത്തെ ഒട്ടേറെ സമുദ്രജീവികളുടെ ഫോസിലുകളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട് . ഗവേഷകരല്ലാതെ സാധാരണക്കാർക്കും ഫോസിൽ ശേഖരിക്കാം . അത്തരത്തിൽ രൂപീകരിച്ച ഒരു അമച്വർ ഫോസിൽ കലക്‌ഷൻ സംഘത്തിലെ അംഗമായിരുന്നു റോൺ . ആദ്യ കാഴ്ചയിൽ ഒരു ചെറുജീവിയുടെ പുറംതോടാണെന്നാണു കരുതിയത് . ഏകദേശം ഒരു കള്ളിമുൾച്ചെടിയുടെ കഷ്ണം പോലെ തോന്നിപ്പിക്കും . പിന്നീട് ഖനനം തുടർന്നപ്പോഴാണ് ഫോസിൽ നീണ്ടുനീണ്ടു പോവുകയാണെന്നു മനസ്സിലായത് . ദിവസങ്ങളെടുത്തു അതൊന്നു മണ്ണിൽനിന്ന് ഉയർത്തിയെടുക്കാൻ . പുറത്തെടുത്തപ്പോഴാകട്ടെ കൺഫ്യൂഷനിലായത് ഗവേഷകരും . ഏകദേശം 70 - 75 കിലോയുണ്ടായിരുന്നു ഫോസിൽ ഭാഗങ്ങൾ . കൂട്ടിച്ചേർത്തു വച്ചാൽ ആറര അടിയോളം നീളവും മൂന്നരയടി വീതിയും . 39 വർഷത്തിനിടയിലെ ഫോസിൽ ശേഖരണത്തിനിടെ റോണിന് ഇത്തരമൊരു ‘ വമ്പൻ ’ അനുഭവം ആദ്യമായിട്ടായിരുന്നു . ഫോസിലുകളെപ്പറ്റി പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു ‘ രാക്ഷസ ’ വലുപ്പമുള്ളതുമായിരുന്നു . കാരണം അതുവരെ െകന്റക്കി പ്രദേശത്തുനിന്ന് വിരലോളം പോന്ന കടൽ ജീവികളുടെ ഫോസിലുകളായിരുന്നു ഏറെയും ലഭിച്ചിരുന്നത് . പക്ഷേ ഗവേഷകർ പെട്ടുപോയത് വലുപ്പം കൊണ്ടല്ല . ഇതൊരു ജീവിയാണോ ധാതുവാണോ അതോ ഒരു ചെടിയാണോ എന്നായിരുന്നു അവരുടെ സംശയം . എന്തായാലും കാർബൺ ഡേറ്റിങ് നടത്തി പഴക്കം പരിശോധിച്ചു . ഏകദേശം 45 കോടി വർഷം മുൻപ് ഭൂമിയിലുണ്ടായിരുന്ന ജീവിയുടെ ഫോസിലാണതെന്ന് ഉറപ്പായി . ജലത്തിൽ ജീവന്റെ സാന്നിധ്യം നിറഞ്ഞ കാലമായിരുന്നു അത് . ആൽഗെയോ കടൽ സ്പോഞ്ചോ ആയിരിക്കാം അതെന്നായിരുന്നു ആദ്യ നിഗമനം . മുള്ളില്ലാത്ത ഫോസിൽ ഘടനയിൽനിന്ന് അത് മത്സ്യത്തിന്റെയല്ലെന്നു വ്യക്തമായി . ശരീരത്തിനു രണ്ടു വശത്തേക്കും നീണ്ട കൈകളുണ്ടെന്ന നിഗമനത്തിലേക്കും ഗവേഷകരെത്തി . ശരീരത്തിൽ കൃത്യമായ പാറ്റേണുകളോടെയായിരുന്നു ശല്‍ക്കങ്ങൾക്കു സമാനമായ ഭാഗങ്ങളുണ്ടായിരുന്നത് . അവയിൽ ചിലതിന് ദീർഘ ചതുരാകൃതിയായിരുന്നു , ചിലതിന് മുട്ടയുടെ ആകൃതിയും . കുഴിച്ചു തുടങ്ങിയപ്പോൾ റോമും സംഘവും കരുതിയത് അതൊരു പ്രാചീന കാല മരത്തിന്റെ തൊലിയാണെന്നാണ് . പക്ഷേ ദിവസങ്ങളെടുത്ത് , അൽപാൽപമായി ഫോസിൽ പുറത്തെടുത്തപ്പോഴാണ് സംഗതി വമ്പൻ കണ്ടെത്തലാണെന്നു തിരിച്ചറിഞ്ഞത് . ഒരു ദശാബ്ദക്കാലമാകുന്നു , ഇന്നും കണ്ടെത്താനായിട്ടില്ല ഏതു ജീവിയുടെ ഫോസിലാണ് ‘ ഗോഡ്സില്ലസ് ’ എന്ന് ! .
false
5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം പെൻഷൻ ഉറപ്പാക്കി കേരള കർഷക ക്ഷേമനിധി നിയമം . 4 . 9 ഏക്കർ ഭൂപരിധി വ്യവസ്ഥ , നിയമസഭാ സിലക്ട് കമ്മിറ്റി ശുപാർശ പ്രകാരം മാറ്റി . റബർ , കാപ്പി , തേയില , ഏലം , തോട്ടവിള കൃഷിക്കാരെയും ഉൾപ്പെടുത്തി ; ഭൂപരിധി ഏഴര ഏക്കർ ആയിരിക്കും . ബിൽ മന്ത്രി വി . എസ് . സുനിൽകുമാർ ഇന്നലെ നിയമസഭയിൽ വച്ചു . 21ന് സഭയിൽ ചർച്ചയ്ക്കു ശേഷം ബിൽ പാസാക്കും . എല്ലാവർക്കും അംഗത്വം എല്ലാ കൃഷിക്കാർക്കും അംഗങ്ങളാകാം . അടയ്ക്കേണ്ട കുറഞ്ഞ അംശദായം മാസം 100 രൂപ . സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും . 5 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ . പ്രതിമാസം 10,000 രൂപ വരെ ലഭിച്ചേക്കാം . ചട്ടം തയാറാക്കുമ്പോഴേ വ്യക്തത വരൂ . ബോർഡ് രൂപീകരിച്ച ശേഷം റജിസ്ട്രേഷൻ തുടങ്ങും . ഇവരെല്ലാം അർഹർ ഉദ്യാനം , ഒൗഷധക്കൃഷി , നഴ്സറി , വിളകളും ഇടവിളകളും , ഫലവൃക്ഷങ്ങൾ , പച്ചക്കറി , പുല്ല് , തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കർഷകരും . മത്സ്യം , അലങ്കാര മത്സ്യം , ചിപ്പി , തേനീച്ച , പട്ടുനൂൽപ്പുഴു , കോഴി , താറാവ് , കാട , ആട് , മുയൽ , കന്നുകാലി , പന്നി വളർത്തൽ തുടങ്ങിയവ നടത്തുന്നവരും ഉൾപ്പെടും . ഏഴര ഏക്കറിൽ താഴെയുള്ള റബർ , കാപ്പി , തേയില , ഏലം , തോട്ടവിള കൃഷിക്കാർ . വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടരുത് . 3 വർഷത്തിൽ കുറയാതെ കൃഷിരംഗത്തുണ്ടായിരിക്കണം . 18 വയസ്സ് പൂർത്തിയായവർ . മറ്റു ക്ഷേമനിധികളിൽ അംഗമാവരുത് . കിസാൻ അഭിമാൻ പദ്ധതി അംഗങ്ങൾക്ക് ഇതിലേക്കു മാറാം .
false
ഞങ്ങൾ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കും ; ഇതാണ് എനിക്കു പറയാനുള്ളത് . ‌ ‌ഈ നടക്കുന്നതത്രയും തെറ്റാണ് . ഞാൻ ഇവിടേക്കു വരേണ്ടതേയല്ല , മറിച്ചു സാഗരങ്ങൾക്കപ്പുറത്ത് എന്റെ സ്കൂളിൽ ചെലവഴിക്കേണ്ട സമയമാണിത് . എന്നാൽ , പ്രതീക്ഷയുടെ തിരിവെട്ടത്തിനായി നിങ്ങളെല്ലാവരും ഞങ്ങളെ തേടിയെത്തിയിരിക്കുകയാണ് . എന്തു ധൈര്യത്തിലാണിത് ? ‌ ‌മൂന്നു ദശാബ്ദത്തിലേറെയായി ഈ വിഷയത്തിൽ ശാസ്ത്രത്തിന്റെ നിലപാട് സുവ്യക്തമാണ് . എന്നിട്ടും അതെല്ലാം അവഗണിച്ച് , അനിവാര്യമായ രാഷ്ട്രീയ നിലപാടോ പരിഹാര മാർഗങ്ങളോ തേടുന്നതിനു പകരം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന പൊള്ളവാദവുമായി ഇവിടെയെത്താൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു‌ പൊള്ളയായ വാക്കുകൾ കൊണ്ട് നിങ്ങൾ എന്റെ സ്വപ്നങ്ങൾ‍ കവർന്നെടുത്തു . എന്റെ ബാല്യം കവർന്നെടുത്തു . എന്നിട്ടും ഞാൻ ഈ ലോകത്തെ ഭാഗ്യമുള്ളവരിലൊരാളായി ജീവിക്കുന്നു . നമ്മുടെ പരിസ്ഥിതി അടപടലം വീഴുകയാണ് . ജനങ്ങൾ ദുരിതംപേറി നരകിച്ചു മരിക്കുന്നു . നമ്മൾ ഈ പ്രപഞ്ചത്തിൽ നിന്നു തുടച്ചുനീക്കപ്പെടുന്നതിന്റെ തുടക്കമാണിത് . എന്നിട്ടും നിങ്ങൾ സമ്പത്തിനെക്കുറിച്ചും ഉപരിപ്ലവമായ സാമ്പത്തിക പുരോഗതിയെക്കുറിച്ചും വാചാലരാകുന്നത് എന്തു ധൈര്യത്തിലാണ്?‌ ‌നിങ്ങൾ ഞങ്ങളെ കേൾക്കുന്നുണ്ടെന്നും ഇതിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കുന്നുണ്ടെന്നും പറയുന്നു . പക്ഷേ , എനിക്ക് ദേഷ്യവും സങ്കടവും നിരാശയും തോന്നുന്നു . എനിക്കു നിങ്ങൾ പറയുന്നതു വിശ്വസിക്കാൻ കഴിയുന്നതേയില്ല . ‌ ‌10 വർഷത്തിനുള്ളിൽ‍ കാർബൺ ബഹിർഗമനം പകുതിയോളം കുറയ്ക്കാൻ കഴിഞ്ഞാൽ തന്നെ ആഗോളതാപനിലയിൽ ഒന്നര ഡിഗ്രിയുടെ കുറവേ വരുത്താൻ കഴിയൂ . മറിച്ചായാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനുഷ്യസമൂഹത്തിന്റെ നിയന്ത്രണത്തിലല്ല എന്നോർക്കണം . 50 % എന്നത് നിങ്ങൾക്ക് ഒരുപക്ഷേ സ്വീകാര്യമായിരിക്കാം . എന്നാൽ അന്തരീക്ഷമലിനീകരണമുൾപ്പെടെ മറഞ്ഞിരിക്കുന്ന ഒരുപാടു ഘടകങ്ങൾ നിങ്ങൾ കണക്കിലെടുത്തിട്ടില്ല . നിങ്ങളും ആശ്രയിക്കുന്നത് ശതകോടി ടൺ കാർബൺ ഡൈഓക്സൈഡ് വലിച്ചുകയറ്റുന്ന എന്റെ തലമുറയെയാണ് . അതൊന്നും നിയന്ത്രിക്കാൻ നമുക്ക് യാതൊരു സാങ്കേതികവിദ്യയുമില്ല . ‌ ‌50 % സാധ്യതയിൽ ജീവിക്കുക എന്നത് ഞങ്ങൾക്ക് സ്വീകാര്യമല്ല . എല്ലാം പതിവുപോലെ നീങ്ങുമെന്ന രീതി നടിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ‍ കഴിയുമെന്ന് നിങ്ങൾക്കെങ്ങനെ പറയാൻ കഴിയും . ‌ ‌ഈ കണക്കുകൾക്കനുസരിച്ച് കാര്യങ്ങൾ നീക്കാൻ പോലും നമുക്കൊരു പ്ലാനും പദ്ധതിയുമില്ല . കാരണം ഈ കണക്കുകൾ പോലും നിങ്ങളെ അസ്വസ്ഥരാക്കുന്നു . അതു കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കാതിരിക്കുന്നു . നിങ്ങൾ ഞങ്ങളെ തോൽപ്പിക്കുകയാണ് . ഈ ചതി ലോകയുവത്വം മനസ്സിലാക്കിയിരിക്കുന്നു . ഭാവിതലമുറയുടെ കണ്ണുകൾ നിങ്ങളിലാണ് . നിങ്ങൾ ഇനിയും ഞങ്ങളെ തോൽപിച്ചാൽ അതിനു മാപ്പില്ല . ‌ ‌ഇങ്ങനെ മുന്നോട്ടുപോകാൻ ഞങ്ങൾ സമ്മതിക്കില്ല . ഇവിടെ ഇപ്പോൾ ഈ നിമിഷം ഞങ്ങൾ ഒരു നിയന്ത്രണരേഖ വരയ്ക്കുകയാണ് . ലോകം ഉണർന്നു കഴിഞ്ഞു . മാറ്റം അനിവാര്യമാണ് ; നിങ്ങൾക്കിഷ്ടമായാലും ഇല്ലെങ്കിലും . ‌ ആരാണ് ഗ്രേറ്റ ട്യുൻബെർഗ് ‌സ്വീഡിഷ് സ്കൂൾ വിദ്യാർഥിനി . 16 വയസ്സ് . കാലാവസ്ഥാവ്യതിയാനം തടയാൻ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 2018 ഓഗസ്റ്റിൽ ഗ്രേറ്റ സമരം തുടങ്ങി . പിന്നീട് വെള്ളിയാഴ്ചകളിൽ സ്കൂളിൽ പോകാതെ സ്വീഡൻ പാർലമെന്റിനു മുന്നിൽ ‘ കാലാവസ്ഥയ്ക്കുവേണ്ടി സ്കൂൾ സമരം ’ എന്നെഴുതിയ പ്ലക്കാർഡുമായി ധർണ . കഴിഞ്ഞ വെള്ളിയാഴ്ച ലോകമെങ്ങും സ്കൂൾ വിദ്യാർഥികൾ ഗ്രേറ്റയെപ്പോലെ ക്ലാസ് ബഹിഷ്കരിച്ച് കാലാവസ്ഥയ്ക്കായി തെരുവിലിറങ്ങി . ‌ .
false
ജിപിഎസിനെ കുറിച്ച് അറിയാത്തവർ ഇന്ന് വളരെ വിരളമായിരിക്കും . അറിയാത്തവർ പോലും സേവനങ്ങൾ പലതരത്തിൽ ഉപയോഗിക്കുന്നവരായിരിക്കും . നാവിക് എന്താണെന്ന് അറിയാമോ ? ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ സ്ഥാനം , ഗതി , കൃത്യമായ സമയം എന്നിവ കൃത്രിമോപഗ്രഹങ്ങളുടെ സഹായത്താൽ കണ്ടെത്തുന്ന സംവിധാനമാണ് ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം . ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗതിനിർണയ സംവിധാനമാണ് യുഎസിന്റെ ജിപിഎസ് . ചൈനയുടെ , യൂറോപ്യൻ യൂണിയന്റെ ഗലീലിയോ , റഷ്യയുടെ ഗ്ലോനാസ് എന്നിവ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മറ്റു ഗതിനിർണയ സംവിധാനങ്ങളാണ് . തദ്ദേശീയമായ ഉപയോഗത്തിന് വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനങ്ങളാണ് ജപ്പാന്റെ ക്വസ്സ് , ഇന്ത്യയുടെ നാവിക് എന്നിവ . ഇന്ത്യയുടെ സ്വന്തം നാവിക് 1999ലെ കാർഗിൽ യുദ്ധമാണ് ഇന്ത്യയ്ക്കു സ്വന്തമായി ഒരു ഗതിനിർണയ സംവിധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത് . 2013 മേയിൽ ഇന്ത്യാ ഗവൺമെന്റ് യുടെ ബഹിരാകാശ പദ്ധതി അംഗീകരിച്ചു . 2013 ജൂലൈ ഒന്നിന് 1 എന്ന ആദ്യത്തെ ഉപഗ്രഹം ഗതിനിർണയ സംവിധാനത്തിന്റെ ഭാഗമായി വിക്ഷേപിച്ചു . 2018 ഏപ്രിൽ 12ന് വിക്ഷേപിച്ച 1 ആയിരുന്നു ഗതിനിർണയ സംവിധാനത്തിനായുള്ള അവസാന ഉപഗ്രഹം . ഭൂമിയിൽനിന്ന് ഏകദേശം 36000 ഉയരത്തിലാണ് അവ സ്ഥിതിചെയ്യുന്നത് . ഇത്തരത്തിൽ ഗതിനിർണയത്തിനായുള്ള 8 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന സംവിധാനത്തെ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . ന്റെ മറ്റൊരു പേരാണ് നാവിക് . ഇതിന്റെ പൂർണരൂപം എന്നാണ് . നാവികിന്റെ ഘടന ഇന്ത്യൻ ഗതിനിർണയ ഉപഗ്രഹസംവിധാനത്തിൽ ഇപ്പോൾ 8 കൃത്രിമോപഗ്രഹങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത് . ഇതിൽ 1 , 1 , 1 , എന്നീ ഉപഗ്രഹങ്ങൾ ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലൂടെ കടന്നു പോകുന്നവയും -1 , 1 , 1 , 1 , 1 എന്നിവ ജിയോസിങ്ക്രോണസ് ഭ്രമണപഥത്തിലൂടെ കടന്നു പോകുന്നവയുമാണ് . -1 ഒഴികെയുള്ള 7 ഉപഗ്രഹങ്ങൾ ഗതിനിർണയ ആവശ്യങ്ങൾക്കും . 1 ഭൂമിയിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നതിനും ഉപയോഗിക്കുന്നു . ഇന്ത്യയുടെ അതിരുകൾക്കുമപ്പുറം ചൈന , പാക്കിസ്ഥാൻ ഉൾപ്പെടെ ഏകദേശം 1500 ദൂരം വരുന്ന പ്രദേശങ്ങളുടെ ഗതിനിർണയത്തിനുള്ള ശേഷി നാവികിന് സ്വന്തമാണ് . നാവിക് എന്തിന് വലിയതോതിൽ കര , ജല , വായു , ഗതാഗതം നടക്കുന്ന രാജ്യമാണ് ഇന്ത്യ . കൃത്യതയാർന്ന സ്ഥാനനിർണയവും സമയവും ഗതാഗത പ്രക്രിയയുടെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമാണ് . 2019 മുതൽ വാണിജ്യ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ നാവിക് അടിസ്ഥാനമാക്കിയുള്ള ട്രാക്കിങ് സിസ്റ്റം ഗവൺമെന്റ് നിർബന്ധമാക്കിയിട്ടുണ്ട് . കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് മത്സ്യത്തിന്റെ ലഭ്യതയെക്കുറിച്ചും കടലിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും സൂനാമി , ചുഴലിക്കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളെക്കുറിച്ചുമുള്ള ശരിയായ വിവരങ്ങൾ അപ്പപ്പോൾ എത്തിക്കുന്നതിന് ഉതകുന്നതാണ് നാവിക് സംവിധാനം . ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഇന്റർനെറ്റിന്റെ ലഭ്യത ഇല്ലാതെ തന്നെ അപ്പപ്പോൾ വിവരങ്ങൾ അവരുടെ സ്മാർട് ഫോണിലേക്ക് കൈമാറാൻ നാവിക് സംവിധാനത്തിലെ ഉപഗ്രഹങ്ങളിലൂടെ സാധിക്കും . മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ത്യൻ അതിർത്തി കൃത്യമായി മനസ്സിലാക്കാനും നാവിക് സംവിധാനം സഹായിക്കുന്നു . മൊബൈൽ ഫോണുകൾ , കംപ്യൂട്ടർ ശൃംഖലകൾ തുടങ്ങിയവയ്ക്ക് നാവിക് ഉപയോഗിക്കുന്നതിനുള്ള അംഗീകാരം 3 പോലുള്ള രാജ്യാന്തര ഏജൻസികൾ 2019–ൽ തന്നെ നൽകുകയുണ്ടായി . ഇന്ത്യൻ കമ്പനികൾക്കും പുതിയ സ്റ്റാർട്ടപ്പുകൾക്കും നാവിക് അടിസ്ഥാനത്തിലുള്ള കളും ഉപകരണങ്ങളും രൂപകൽപന ചെയ്യാവുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു . കമ്പനി ആൻഡ്രോയ്ഡ് സ്മാർട് ഫോണുകളിൽ നാവിക് ഗതിനിർണയ സംവിധാനം ഉപയോഗിക്കുവാൻ ഉതകുന്ന തരത്തിലുള്ള പുതിയ പ്രോസസറുകൾ നിർമിച്ചിട്ടുണ്ട് . നാവിക് നാവിഗേഷൻ സംവിധാനം ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോകത്തെ ആദ്യത്തെ 5 സ്മാർട് ഫോൺ ആയ 50 5 ഈ വർഷം പുറത്തിറങ്ങി . ദുരന്തനിവാരണ രംഗത്ത് നാവികിന്റെ സേവനം ഇന്ത്യയ്ക്കു രണ്ടു തരത്തിൽ പ്രയോജനം ചെയ്യുന്നു . ചുഴലിക്കൊടുങ്കാറ്റ് , വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി സന്ദേശങ്ങൾ വഴി ജനങ്ങളെ അറിയിക്കാൻ നാവിക് സംവിധാനത്തിലൂടെ സാധിക്കുന്നു . രക്ഷാപ്രവർത്തന വേളയിൽ വാർത്താവിനിമയ സംവിധാനങ്ങൾക്കുണ്ടാകുന്ന തകർച്ച ഏറ്റവും വലിയ പ്രതിസന്ധിയാണ് . നാവികിന്റെ സേവനം അത്തരം പ്രതിസന്ധിയിൽ നമുക്കു തുണയാകും . നഗരാസൂത്രണം , രക്ഷാപ്രവർത്തനം , സൈനിക നീക്കങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മാപ്പിങ് വളരെ പ്രാധാന്യമുള്ളതാണ് . ഉപഗ്രഹങ്ങളിൽനിന്നു ലഭിക്കുന്ന കൃത്യതയുള്ള സ്ഥല , സമയ വിവരങ്ങൾ പ്രസ്തുത ഭൂപടങ്ങളുടെ കൃത്യത കൂട്ടുകയും വളരെ സമഗ്രമായ ആസൂത്രണം അധികാരികൾക്കു സാധ്യമാവുകയും ചെയ്യും . നാവികിന് രാജ്യാന്തര അംഗീകാരം രാജ്യാന്തര സേവനം നടത്തുന്ന കപ്പലുകളുടെ സുരക്ഷയ്ക്കും അവ തീർക്കുന്ന അന്തരീക്ഷ , സമുദ്ര ജല മലിനീകരണത്തിന്റെ നിയന്ത്രണത്തിനുമായി ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് . ഐഎംഒയുടെ മാരിടൈം സേ‌ഫ്റ്റി കമ്മിറ്റി നടത്തിയ 102–ാമത് മീറ്റിങ്ങിൽ ന്റെ ഭാഗമായി നാവികിനെ അംഗീകരിച്ചു . യുഎസ് , റഷ്യ , ചൈന എന്നീ രാജ്യങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങളാണ് ഇപ്പോൾ ഇൗ ശൃംഖലയിൽ ഉൾപ്പെടുന്നത് . രാജ്യാന്തര സർവേകൾക്കും , കപ്പൽ ഗതിനിർണയത്തിനും ഇനിമുതൽ നാവിക് ഉപയോഗിക്കാം .
false
പാമ്പിന്റെ കടിയേറ്റിട്ടും അതിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച 10 വയസ്സുകാരന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ജനങ്ങൾ . കർണാടകയിലെ മന്നാഗുഡ്ഡയിലാണ് സംഭവം നടന്നത് . അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ സങ്കൽപ് ജി പൈ എന്ന കുട്ടിയാണ് പാമ്പിനെ ധൈര്യത്തോടെ നേരിട്ടത് . കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് . സമീപത്തുള്ള അമ്പലത്തിൽ കുട്ടി പതിവായി വിളക്കു വയ്ക്കാൻ പോകാറുണ്ട് . ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു ഓട കടന്നാണ് കുട്ടി അമ്പലത്തിലേക്ക് പോകുന്നത് . ഇതിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് കുട്ടിയുടെ കാലിൽ ചുറ്റിയത് . കുട്ടിയുടെ വലതു കാലിലാണ് പാമ്പ് ചുറ്റിയത് . കാലിൽ ചുറ്റിയ പാമ്പിനെ ഇടതു കാൽ കൊണ്ട് അതിന്റെ തലയിൽ ശക്തിയായി തൊഴിച്ചാണ് കുട്ടി രക്ഷപെട്ടത് . തൊഴിക്കുന്നതിനിടയിൽ കുട്ടിക്ക് പാമ്പുകടിയേൽക്കുകയും ചെയ്തു . തൊഴിയുടെ ആഘാതത്തിൽ പിടിവിടുവിച്ച് പാമ്പ് വീണ്ടും ഓടയിലേക്ക് തന്നെ മറഞ്ഞു . ഉടൻ തന്നെ കുട്ടി അയൽക്കാരെ വിവരമറിയിച്ചു . ഇവർ വിളിച്ചറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പാമ്പ് പിടുത്തക്കാരൻ ഓടയിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി . പിന്നീട് പാമ്പിനെ സമീപത്തുള്ള ബയോളജിക്കൽ പാർക്കിൽ തുറന്നുവിട്ടു . കുട്ടിയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു . മുറിവ് ഗുരുതരമല്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി . പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ കുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ .
false
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 7 വർഷത്തിലെ 219-ാം ദിനമാണ് .
false
നായ്ക്കൾ എപ്പോഴും മനുഷ്യരുടെ ഉത്തമ സുഹൃത്തുക്കളാണ് . പല അപകടങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ഉടമയ്ക്ക് സംരക്ഷണമൊരുക്കാനും രക്ഷിക്കാനുമൊക്കെ നായ്ക്കൾക്കു കഴിയും . വാഹനാപകടത്തിൽ പരിക്കേറ്റ ആൾക്ക് തെരുവുനായ രക്ഷകനായ സംഭവം ഏതാനും ആഴ്ചകൾക്കു മുൻപ് നാം അറിഞ്ഞതാണ് . അതുപോലെ പാമ്പിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉടമയെ അറിയിച്ച വളർത്തുനായയെക്കുറിച്ച് കഴിഞ്ഞ ദിവസം പങ്കുവച്ചത് ഉ‌ടമയായ ജിനേഷ് രാമചന്ദ്രനാണ് . മൂന്നു നായ്ക്കളാണ് ജിനേഷിനുള്ളത് . അദ്ദേഹം അവയെ അഴിച്ചു കളിക്കാൻ വിട്ടശേഷം വീടിനു പിന്നിലുള്ള അലക്കുകല്ലിൽ ഇരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു . പെട്ടെന്ന് നായ്ക്കളിൽ ഒരാൾ ഓടിവന്ന് ജിനേഷിന്റെ അടുത്തുനിന്ന് കുര തുടങ്ങി . കൂടെ കളിക്കാൻ വിളിക്കുകയായിരിക്കുമെന്നാണ് ജിനേഷ് കരുതിയത് . അപ്പോഴാണ് ടോബി എന്ന ആ നായയുടെ നോട്ടം തന്റെ മുഖത്തേക്കല്ല കാലിലേക്കാണെന്ന് ജിനേഷ് ശ്രദ്ധിക്കുന്നത് . ടോബിയുടെ നോട്ടം അനുസരിച്ച് നോക്കിയപ്പോൾ ചുവട്ടിൽ ഒരു മൂർഖൻ പത്തി വിരിച്ച് നിൽക്കുന്നു . അവിടുന്ന് ഓടീമാറിയശേഷം നായ്ക്കളെ വടികാണിച്ച് കൂട്ടിൽ കയറ്റുകയാണ് ആ യുവാവ് ചെയ്തത് . ഉടമയെ രക്ഷിക്കാൻ സ്വജീവൻ നൽകാൻ മടിയില്ലാത്ത നായ്ക്കളെ ആദ്യംതന്നെ കൂട്ടിൽ കയറ്റാൻ ശ്രമിച്ച ജിനേഷിന്റെ പ്രവർത്തിയെ നായസ്നേഹികൾ അഭിനന്ദിക്കുകയും ചെയ്തു . നായ ഇല്ലായിരുന്നെങ്കിൽ തനിക്ക് അത്യാഹിതം സംഭവിക്കുമായിരുന്നുവെന്ന് ജിനേഷ് പറയുന്നു . ടോബി തന്റെ വീട്ടിൽ ഇല്ലായിരുന്നെങ്കിൽ ! അവൻ മുൻവശത്തുനിന്ന് ഓടി കൃത്യസമയത്ത് എത്തിയിരുന്നുവെങ്കിൽ … അതുകൊണ്ടുതന്നെ എല്ലാവരും ഇനിമുതൽ നായയെ വളർത്തണം സ്നേഹിക്കണം എന്നും ഈ യുവാവ് പറയുന്നു .
false
അവധിക്ക് കാട്ടിലൂടെ ഒന്ന് അടിച്ചുപൊളിച്ച് യാത്ര ചെയ്താലോ ? എങ്കിൽ ഗവിയിലേക്കു സ്വാഗതം . ഏകദേശം 80 കിലോമീറ്റർ വനത്തിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചും വന്യമൃഗങ്ങളെ കണ്ടും യാത്ര ചെയ്യാം . ഡാമുകൾക്കു മുകളിലൂടെയുള്ള യാത്രയുടെ സുഖം വാക്കുകൾക്ക് അതീതം . ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ∙ രാവിലെ എട്ടരയ്ക്ക് ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്നു പ്രവേശനത്തിനുള്ള പാസ് ലഭിക്കും . ∙ പ്രവൃത്തി ദിവസങ്ങളിൽ പത്തും , അവധി ദിവസങ്ങളിൽ 30 വാഹനങ്ങൾക്കാണ് പ്രവേശനം . ∙ പാസ് ലഭിക്കുവാൻ കഴിവതും നേരത്തേ എത്തുക . ∙ ഭക്ഷണം കരുതുന്നതാണ് നല്ലത് . റേഞ്ച് ഓഫിസിനു സമീപം ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ട് . ∙ ഇരുചക്രവാഹനങ്ങൾ അനുവദിക്കില്ല . ∙ പ്ലാസ്റ്റിക് കൊണ്ടുവരാതെ ഇരിക്കുക . ∙ ചെക് പോസ്റ്റ് കടന്നാൽ മൊബൈൽ ഫോണുകൾക്കു മൂഴിയാറിലും കക്കി ഡാമിലെ പൊലീസ് ഔട്ട് പോസ്റ്റിനു സമീപവും ഗവിയിലും മാത്രമാണ് റേഞ്ച് ഉള്ളത് . ∙ വാഹനത്തിൽ സ്റ്റെപ്പിനി ടയർ ഉറപ്പാക്കണം . ഇന്ധനവും 100 കിലോമീറ്ററിനുള്ളതു കരുതിയിരിക്കണം . ∙ വനത്തിൽ ഹോൺ മുഴക്കരുത് . വന്യമൃഗങ്ങളെ കാണുമ്പോൾ വാഹനത്തിൽ നിന്നും ഇറങ്ങിയുള്ള ഫോട്ടോ എടുപ്പ് ഒഴിവാക്കണം . ∙ വളവും തിരിവും ഏറെയുള്ള റൂട്ടിൽ ഡ്രൈവിങ് വളരെ സൂക്ഷിക്കണം . ∙ പൊലീസ് , ഫോറസ്റ്റ് പരിശോധനകൾ ഏറെയാണ് . ∙ മദ്യം പൂർണമായും ഒഴിവാക്കിയിട്ടുണ്ട് . സിഗററ്റുകൾ വലിച്ചിട്ട് കുറ്റികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതു കാട്ടുതീക്കു കാരണമാകും . ആങ്ങമൂഴി കുട്ടവഞ്ചി സവാരിയും .
false
2004 ലെ ബോളിവുഡ് ചിത്രമായ ' ക്യു ! ഹോ ഗയ ന ' എന്ന ചിത്രത്തിലൂടെ ഐശ്വര്യാറായിയുടെ കൂട്ടുകാരിയുടെ വേഷത്തില്‍ അഭിനയിച്ചു കൊണ്ടാണ് കാജല്‍ അഗര്‍വാള്‍ സിനിമാരംഗത്തേക്ക് കടന്നു വന്നത് . ഹിന്ദി സിനിമയിലൂടെയാണ് കടന്നു വന്നതെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെയാണ് പേരെടുത്തതും വിജയകരമായി മുന്നേറിയതും എന്നു മാത്രം . യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ കാജല്‍ . അവധിക്കാലം ആഘോഷിക്കാനായി സ്ഥിരം യാത്രകള്‍ ചെയ്യുന്ന നടി , അതിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെക്കാറുമുണ്ട് . ബീച്ച് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ കാജല്‍ . അതുകൊണ്ടുതന്നെ കടല്‍ത്തീരത്ത് നിന്നുമുള്ള ഫോട്ടോകളാണ് കൂടുതലും . ഇക്കൂട്ടത്തില്‍ ഏറ്റവും പുതുതായി ചേര്‍ത്തിരിക്കുന്നത് ഒറീസയില്‍ നിന്നുള്ള ഫോട്ടോകളാണ് . 12 , 2020 10:31 നീല സ്ലീവ്ലസ് ഫ്രോക്കണിഞ്ഞു പൂളില്‍ വെള്ളത്തില്‍ കളിക്കുന്ന ചിത്രങ്ങളാണ് കാജല്‍ പങ്കു വച്ചിരിക്കുന്നത് . ഭുവനേശ്വറിലെ മേയ്ഫെയര്‍ ലഗൂണിലെ സ്വിമ്മിംഗ് പൂളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത് . നാല് ഹെക്ടറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പൂന്തോട്ടവും കിടിലന്‍ ലഗൂണുമൊക്കെയുള്ള ഹൈ-എന്‍ഡ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടാണ് മേയ്ഫെയര്‍ പാം ബീച്ച് റിസോര്‍ട്ട് . പ്രസിദ്ധമായ ഒഡിഷ സ്റ്റേറ്റ് മ്യൂസിയത്തിനരികില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത് . മനോഹരമായ മുറികളും ബാല്‍ക്കണികളും നടുമുറ്റവും എല്ലാം അടങ്ങിയ വാസ്തുരീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . മിനിബാറുകൾ , ഫ്ലാറ്റ് സ്ക്രീനുകൾ എന്നിവയെല്ലാമുണ്ട് . 11 , 2020 10:53 സാധാരണ ഭക്ഷണശാല മുതൽ ഗംഭീരമായ റെസ്റ്റോറന്റുകൾ വരെയുള്ള ഡൈനിംഗ് ഓപ്ഷനുകളും സ്കോട്ടിഷ് ശൈലിയിലെ ബാറും ഡിസ്കോയുള്ള ഐറിഷ് പബ്ബുമെല്ലാം ഇവിടെയുണ്ട് . കൂടാതെ ഔട്ട്‌ഡോർ പൂൾ , ജിം , ടെന്നീസ് കോർട്ട് , സ്പാ എന്നിവയും കുട്ടികള്‍ക്കായുള്ള കളിസ്ഥലവുമുണ്ട് . 11 , 2020 10:58 .
false
കാലങ്ങളായി ഔഷധപ്രാധാന്യമുള്ള എണ്ണ ലഭിക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്തുണ്ടാക്കുന്നത് യൂഫോര്‍ബിയേഷ്യ സസ്യകുടുംബത്തില്‍പ്പെടുന്ന ആവണക്കില്‍ നിന്നാണ് . പഴുത്ത കുരുക്കളുടെ പുറംതോട് മാറ്റിയെടുത്താണ് എണ്ണ ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നത് . വരള്‍ച്ചയുള്ള കാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിവുള്ളതിനാല്‍ ലോകത്തെങ്ങും കൃഷി ചെയ്യാന്‍ പറ്റുന്ന വിളയാണിത് . പെയിന്റ , സോപ്പ് , സോപ്പ് പൊടി എന്നിവയെല്ലാം നിര്‍മിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ആവണക്കെണ്ണ ഭക്ഷണത്തിലും പ്രയോജനപ്പെടുത്തുന്നുണ്ട് . ഇന്ത്യയില്‍ ആഗസ്റ്റ് മാസത്തോടടുപ്പിച്ച് കൃഷി ചെയ്യുന്ന ആവണക്ക് ഡിസംബര്‍-ജനുവരിയിലാണ് വിളവെടുപ്പ് നടത്തുന്നത് . ആവണക്കിന്‍കുരു പ്രധാനമായും കൃഷി ചെയ്തുണ്ടാക്കുന്നത് ഗുജറാത്ത് , കര്‍ണാടക , രാജസ്ഥാന്‍ , തമിഴ്‌നാട് , ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് . അതുപോലെ ഇന്ത്യ , ബ്രസീല്‍ , ചൈന , ഫിലിപ്പീന്‍സ് , പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും പ്രധാന ഉത്പാദകരാണ് . ആഗോള വ്യാപകമായ ഉത്പാദനത്തിന്റെ 96 . 2 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നാണ് . ആവണക്കെണ്ണയ്ക്ക് നല്ല വില ലഭിക്കുന്നുണ്ട് . പ്രകൃതിദത്തമായ കൃഷിരീതികള്‍ തന്നെയാണ് മിക്ക കര്‍ഷകരും അവലംബിക്കുന്നത് . ആവണക്കിന്‍ കുരുവില്‍ 45 ശതമാനത്തോളം ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയാണ് അടങ്ങിയിട്ടുള്ളത് . ഈ വിത്തുകള്‍ക്ക് ഏകദേശം 15 മി . മീ വരെ നീളവും 9 മി . മീ വരെ വീതിയും 8 മി . മീ വരെ കനവും ഉണ്ടായിരിക്കും . കൃഷി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത് ഉയര്‍ന്ന ഗുണനിലവാരവും നല്ല വിത്തുഗുണവുമുള്ളതായിരിക്കണം . വളരെ കൃത്യമായ വളര്‍ച്ചയുള്ള വേരുപടലമാണ് ഈ ചെടിക്ക് . നല്ല ശാഖകളോടുകൂടിയ തണ്ടുകളാണ് . ചുവപ്പോ പച്ചയോ അല്ലെങ്കില്‍ രണ്ട് നിറങ്ങളും ചേര്‍ന്ന പോലെയോ ഉള്ള തണ്ടുകളാണ് . വലുതും കരതലാകാരമായതുമായ ഇലകളാണ് . വിവിധയിനങ്ങളിലുള്ള ആവണക്ക് ചെടിയുണ്ട് . ചെടിയുടെ ശാഖകളായി വളരാനുള്ള കഴിവും തണ്ടിന്റെ നിറവും വിത്തിന്റെ വലുപ്പവുമെല്ലാം ഓരോ ഇനത്തിനും വ്യത്യാസപ്പെട്ടിരിക്കും . കൂടുതല്‍ വിളവ് തരുന്ന ചിലയിനങ്ങളാണ് എന്‍ . പി . എച്ച്-1 , ജി . എ . യു . സി . എച്ച്-4 , ടി . എം . വി . സി . എച്ച് എന്നിവ . തമിഴ്‌നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ ഓയില്‍ സീഡ് റിസര്‍ച്ച് സ്‌റ്റേഷനിലാണ് ടി . എം . വി . സി . എച്ച് എന്നയിനം ഉത്പാദിപ്പിച്ചത് . ഹൈബ്രിഡ് ഇനമായ ഈ ചെടി 170 ദിവസങ്ങള്‍കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത് . ഇവയുടെ വിത്തുകളില്‍ 51 . 7 ശതമാനത്തോളം എണ്ണയുണ്ടായിരിക്കും . ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസിനും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ആവണക്ക് മിതമായ വളര്‍ച്ചാനിരക്ക് കാണിക്കുന്നത് . എന്നിരുന്നാലും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയിലും അതിജീവിക്കും . വേനല്‍ക്കാലത്ത് ആവശ്യത്തിന് ചൂട് ലഭിച്ചാല്‍ മതി . കൃഷി ചെയ്യുന്ന സമയത്തിനും വിളവെടുപ്പ് കാലത്തിനും ഇടയില്‍ ഏകദേശം 500 മി . മി മഴ ലഭിക്കണം . പക്ഷേ , അതില്‍ കുറവ് മഴയുള്ള സ്ഥലത്തും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലും ആവണക്ക് വളരും . കൃഷി ചെയ്യുന്ന ഇനത്തിനനുസരിച്ച് 140 മുതല്‍ 180 വരെ ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത് . വെള്ളത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായാല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുകയില്ല . അതുപോലെ വായുവില്‍ ഉയര്‍ന്ന അളവില്‍ ഈര്‍പ്പമുണ്ടായാല്‍ കീടങ്ങളും അസുഖങ്ങളും പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും . നല്ല നീര്‍വാര്‍ച്ചയുള്ള ഏത് തരം മണ്ണിലും ആവണക്ക് കൃഷി ചെയ്യാം . അല്‍പം അമ്ലഗുണമുള്ളതും പി . എച്ച് മൂല്യം 5 -നും 6 . 5 -നും ഇടയിലുമുള്ളതുമായ മണ്ണിലാണ് നന്നായി വളരുന്നത് . വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കൂടുതലായി ആവശ്യമുള്ളത് നൈട്രജന്‍ അടങ്ങിയ വളമാണ് . എന്നാല്‍ , അമിതമായ അളവില്‍ ഇത് പ്രയോഗിച്ചാല്‍ വിത്തുകളുടെ ഉത്പാദനം കുറയുന്ന തരത്തില്‍ ചെടി വളരും . വിത്ത് മുളപ്പിച്ചാണ് ആവണക്ക് കൃഷി ചെയ്യുന്നത് . 50 സെ . മീ അകലത്തിലും 4 മുതല്‍ 7 . 5 സെ . മീ വരെ ആഴത്തിലുമാണ് വിത്ത് നടാറുള്ളത് . ഓരോ വരിയും തമ്മില്‍ ഒരു മീറ്റര്‍ അകലവും നല്‍കണം . ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 10 മുതല്‍ 12 കി . ഗ്രാം വരെ വിത്തുകള്‍ നടാവുന്നതാണ് . നല്ല ഈര്‍പ്പമുള്ള മണ്ണിലാണ് വിത്തുകള്‍ നടുന്നത് . ഏകദേശം മൂന്ന് ആഴ്ചകളെടുത്താണ് വിത്ത് മുളയ്ക്കുന്നത് . ഒന്നോ രണ്ടോ വിത്തുകളുടെ തോടുകള്‍ ഉണങ്ങിയതുപോലെ കാണുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം . മഞ്ഞനിറത്തിലാകുമ്പോളാണ് വിളവെടുപ്പ് യഥാര്‍ഥത്തില്‍ തുടങ്ങുന്നത് . എല്ലാ വിത്തുകളും ഒരേ സമയത്ത് വിളവെടുക്കാന്‍ കഴിയില്ല . രണ്ടോ മൂന്നോ തവണകളായി ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും പൂര്‍ണമായും ആവണക്കിന്‍കുരുക്കള്‍ വിളവെടുക്കാം .
false
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരുംഎന്ന പരമ്പരയുടെ ഭാഗം ദേശീയ മുന്നണികൾ ഇടതു മുന്നണി ദേശീയ ജനാധിപത്യ സഖ്യം ഐക്യ പുരോഗമന സഖ്യം ഭാരതത്തിലെ കേന്ദ്ര സർക്കാറിന്റെ ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുന്ന ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയാണ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി . ഈ പദ്ധതി പ്രകാരം , എൽ . പി . ജി സബ്‌സിഡി ഒക്‌ടോബർ ഒന്നുമുതൽ ബാങ്ക് അക്കൗണ്ട് വഴിയാക്കും . ഇതിനായി ഉപഭോക്താക്കൾ അവരവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം . രാജ്യത്തെ എഴുപതിലധികം ജില്ലകളിലും പുതിയ മൂന്ന് പെൻഷൻ പദ്ധതികളും ഇപ്പോൾ ഈ പദ്ധതി പ്രകാരമാണ് പ്രവർത്തിക്കുന്നത് . 2013 ൽ യു . പി . എ . സർക്കാരാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും കോടതി ഇടപെടലിനെ ത്തുടർന്ന് 2014 ൽ നിർത്തിവച്ചു . തുടർന്ന് 2015 ൽ പഹൽ പദ്ധതി എന്നറിയപ്പെടുന്ന പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചു . സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് ' പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ' അഥവാ ' പഹൽ ' എന്ന് പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത് . 14 . 2 കിലോഗ്രാം തൂക്കമുള്ള 12 സിലിണ്ടറുകളോ അഞ്ചു കിലോഗ്രാമിന്റെ 34 സിലിണ്ടറുകളോ ഒരുകൊല്ലം വാങ്ങുന്നതിനാണ് സബ്‌സിഡി നൽകുന്നത് . പുതുക്കിയ പദ്ധതിയിൽ ചേർന്ന് ആദ്യത്തെ സിലിണ്ടർ ബുക്കുചെയ്യുമ്പോൾത്തന്നെ സബ്‌സിഡി ലഭിച്ചുതുടങ്ങും . ഒരു സിലിണ്ടർ ഏജൻസിയിൽ നിന്നെടുക്കുമ്പോൾത്തന്നെ അടുത്തതിനുള്ള സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയിരിക്കും . എൽ . പി . ജി . ഉപഭോക്താക്കൾക്ക് മാർക്കറ്റ് വിലയ്ക്ക് സിലിണ്ടർ വാങ്ങുമ്പോൾ അർഹതപ്പെട്ട സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കുന്നതാണ് പദ്ധതി . ഡി . ബി . ടി . പദ്ധതി തമിഴ്‌നാട്ടിൽ നടപ്പാക്കേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു . പദ്ധതിയുടെ നിലവിലെ രൂപം സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറലിസത്തിന്റെ തത്ത്വങ്ങൾക്ക് എതിരാണെന്നും ജയലളിത വിമർശിച്ചിരുന്നു . ഉപഭോക്താക്കൾ അവരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായും എൽ . പി . ജി കൺസ്യൂമർ നമ്പരുമായും ലിങ്ക് ചെയ്ത് ഗ്യാസ് ഏജൻസിയിൽ നൽകണം . ആധാർനമ്പർ ഇല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ , പാചകവാതകത്തിനുള്ള 17 അക്ക തിരിച്ചറിയൽ നമ്പറുമായി കൂട്ടിയോജിപ്പിക്കണം . പദ്ധതിയുടെ നടത്തിപ്പിതായി കേരളത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഐ . റ്റി . മിഷൻ ഡയറക്ടർ , ഓയിൽ മാർക്കറ്റിങ് കമ്പനികളുടേയും ബാങ്കുകളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെട്ട ഒരു സമിതി പ്രവർത്തിക്കുന്നുണ്ട് . 2015 ഫെബ്രുവരി 15 ന് മുമ്പ് എല്ലാ ഉപഭോക്താക്കളും ആധാർ നമ്പർ ലിങ്ക് ചെയ്യേണ്ടതാണെന്ന് സർക്കാർ അറിയിച്ചിരുന്നു .
false
മനോരോഗവിഭാഗത്തിന്റെ ഒരു മൂലയ്ക്ക് ഭംഗിയുള്ളൊരു ചില്ലുവാതിലുണ്ട് . അന്ന് അവതരിപ്പിക്കാനുള്ള സെമിനാറിന്റെ നോട്ടുകളുമായി അപ്പുറത്തുള്ള ടെറസ് വീക്ഷിച്ച് അവിടെയിരിക്കുകയായിരുന്നു ഞാന്‍ . സെമിനാറും കേസ് അവതരണവുമെല്ലാം ഹൗസ് സര്‍ജന്‍സിയില്‍ നിര്‍ബന്ധമാണ് . ഡിപാര്‍ട്‌മെന്റിലെ ക്ലാസ് മുറിയായത് കൊണ്ട് ഞങ്ങളല്ലാതെ ആരുമങ്ങോട്ടു വരില്ല . ഒറ്റയ്ക്കിരിക്കാന്‍ എനിക്കൊരുപാട് ഇഷ്ടമുള്ളയൊരിടം . സൈക്യാട്രിയില്‍ വാതിലിന് എതിര്‍വശം തിരിഞ്ഞിരിക്കരുത് എന്നുണ്ട് . മറ്റൊന്നും കൊണ്ടല്ല , അക്രമാസക്തരായ രോഗികള്‍ പെട്ടെന്ന് പിറകില്‍ നിന്ന് കയറി വന്നാല്‍ ഉപദ്രവിക്കുന്നതിനുള്ള സാധ്യതയെ കരുതി സ്വയംരക്ഷയെ ഓര്‍ത്തുള്ള ഒരു മുന്‍കരുതല്‍ . ആ മുറിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഡോക്ടര്‍മാരും മാത്രമേ കയറൂ എന്നുള്ളത് കൊണ്ട് അതൊന്നും ആരും ശ്രദ്ധിക്കാറില്ല . പെട്ടെന്ന് തോളില്‍ ആരോ തട്ടിയത് കാരണം ഞാന്‍ തിരിഞ്ഞു നോക്കി . തലേന്ന് സെല്ലില്‍ പൂട്ടിയിട്ടിരുന്ന രോഗിയാണ് . സമപ്രായക്കാരിയാണ് . എങ്ങനെ എന്നെ കണ്ടു പിടിച്ചു എന്നറിയില്ല . വളരെയധികം സംസാരിക്കും , ഉറക്കവുമില്ല , ഭക്ഷണവും ഇല്ല , തുറന്നു വിട്ടാല്‍ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാന്‍ സാധ്യതയുള്ളത് കൊണ്ട് പൂട്ടിയിട്ടതാണ് . മാനിയ എന്ന രോഗമാണ് . ഡോക്ടറെ കാണാന്‍ വേണ്ടി പുറത്തു വന്നതായിരിക്കണം . പ്രതീക്ഷിക്കാത്ത ആളെ കണ്ട ഞെട്ടല്‍ മറച്ചു വെച്ച് കൊണ്ട് ഞാന്‍ പേര് വിളിച്ചു കൊണ്ട് തന്നെ കുശലം ചോദിച്ചു . ' ഡോക്ടര്‍ എന്ത് ചെയ്യുകയാ ? ' ' ക്ലാസ് എടുക്കാന്‍ ഉള്ളത് പഠിക്കുകയാ , ' ' ഡോക്ടര്‍ എനിക്ക് കൂടെ പഠിപ്പിച്ചു തരുമോ ? ' ' പഠിപ്പിക്കാമല്ലോ . എന്തേ നിങ്ങള്‍ ഇന്നലെ ഞാന്‍ എടുത്തു തന്ന ഗുളിക കഴിക്കാന്‍ മടിച്ചത് ? ' ' അത് ഡോക്ടര്‍ ചുവന്ന കുപ്പായം ഇട്ടതു കൊണ്ടാ , അത് കണ്ടാല്‍ എനിക്ക് നരകം ഓര്‍മ്മ വരും , പേടിയാകും . ' ഞാന്‍ നോട്ടുകള്‍ എഴുതി വെച്ച ഡയറി അടച്ചു വെച്ച് അവളുടെ കണ്ണില്‍ നോക്കി . അവളുടെ വാക്കുകളില്‍ നിറഞ്ഞു കവിയുന്ന പ്രവാഹവും ജീവനറ്റ , ദിവസങ്ങളായി ഉറങ്ങിയിട്ടില്ലാത്ത കുഴിഞ്ഞ കണ്ണുകളും തമ്മില്‍ എന്തോ ഒരു ചേര്‍ച്ചക്കുറവ് പോലെ . അവള്‍ക്കൊരു വേദനിപ്പിക്കുന്ന കഥയുണ്ട് . കാരണങ്ങള്‍ പലതാവാം മാനസികരോഗത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം . മസ്തിഷ്കത്തിലെ അസ്വാഭാവികമായ രാസപ്രവര്‍ത്തനങ്ങളും , ജന്മവൈകല്യങ്ങളും , അസുഖകരമായ അനുഭവങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്നതും എല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു . ദുഖങ്ങളും ദുരിതങ്ങളും ഉള്ളവര്‍ക്കെല്ലാം മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നില്ലല്ലോ എന്ന ചോദ്യം സ്വാഭാവികം . തലച്ചോറിലെ സ്വാഭാവിക രാസവസ്തുക്കളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതും കൂടെ ജീവിതസാഹചര്യങ്ങളും ചേരുമ്പോഴാണ് വിഷാദവും ഉന്മാദവും ചിത്തഭ്രമവും അതിനു സാധ്യതയുള്ള ഒരു വിഭാഗം ആളുകളില്‍ പുറത്ത് വരുന്നത് . മനസ്സുറപ്പില്ലാത്തവര്‍ എന്നൊക്കെ അവരെ വിളിച്ച് എല്ലാം തികഞ്ഞവരെന്നു സ്വയം കരുതുന്ന വിഡ്ഢിസമൂഹത്തെ തൊലിയുരിക്കുന്ന ദുരനുഭവങ്ങള്‍ പല മനോരോഗികള്‍ക്കുമുണ്ട് . കേള്‍ക്കാനുള്ള ചെവി നമ്മള്‍ കടം കൊടുക്കാത്തത് മാത്രമാണ് ആ കഥകള്‍ നമ്മളറിയാതെ പോകുന്നതിന്റെ കാരണം . ജന്മനാ ഉള്ള ബുദ്ധിവൈകല്യങ്ങള്‍ക്കും വ്യക്തമായ കാരണങ്ങള്‍ ഉണ്ട് . ' കുട്ടികളല്ലേ ' എന്നും പറഞ്ഞു അവഗണിക്കുന്ന പിരിപിരുപ്പും അനുസരണക്കേടും വരെ ചിലപ്പോള്‍ മാനസികരോഗചികിത്സ ആവശ്യപ്പെടുന്ന അവസ്ഥകളാകാം . കാരണം കണ്ടു പിടിക്കാത്ത തുടര്‍ച്ചയായ വേദനകള്‍ക്കും തല കറക്കത്തിനും ദേഹാസ്വസ്ഥ്യങ്ങള്‍ക്കും മാനസികമായ കാരണങ്ങള്‍ ഉണ്ടാകാം . എത്ര ഡോക്ടര്‍മാരെ കണ്ടാലും മാറാത്ത ഈ കാരണം കാണാത്ത അസുഖങ്ങള്‍ക്ക് പേര് ' ' എന്നാണ് . ഒരു ഡോക്ടര്‍ക്കും ചികിത്സിച്ചു മാറ്റാനാവാത്ത ഈ അസുഖം മനോരോഗവിദഗ്ധന് മാറ്റാന്‍ കഴിയും . പക്ഷെ , തന്റെ രോഗകാരണം മാനസികമാണ് എന്ന് രോഗി ഉള്‍ക്കൊള്ളുന്നത് വളരെ ശ്രമകരമായിരിക്കും എന്നതാണ് സത്യം . മനോരോഗങ്ങള്‍ക്ക് എന്ത് കൊണ്ടായിരിക്കും നമുക്കിടയില്‍ ഇത്രയേറെ വേര്‍തിരിവ് അനുഭവപ്പെടുന്നത് ? സൈക്യാട്രിയെ പേടിക്കുന്നത് എന്തിന് ? ഏതൊരു മനുഷ്യനും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഭീതികള്‍ ഉണ്ടാകാം . പെരുമാറ്റത്തിലെ അസ്വാഭാവികതകളും മറ്റാര്‍ക്കും മനസ്സിലാകാത്ത സമ്മര്‍ദങ്ങളും ഉണ്ടാകാം . മാനസികരോഗങ്ങള്‍ ശാരീരികരോഗങ്ങള്‍ പോലെ തന്നെ സാധാരണവും ചികിത്സയോട് പ്രതികരിക്കുന്നതുമാണ് . എന്നിട്ടും ഈ രണ്ടായിരത്തി പതിനേഴിലും നമുക്ക് സൈക്യാട്രി അഥവാ മാനസികരോഗ വിഭാഗം എന്നാല്‍ ഭ്രാന്തന്മാരെ ചികിത്സിക്കാന്‍ ഉള്ളയിടം എന്നാണ് അര്‍ഥം . ചെറിയ ദുഃഖങ്ങള്‍ മുതല്‍ ജീവിതത്തിലെ ഭീകരമായ തിരിച്ചടികള്‍ പോലും കണ്ടില്ലെന്നു നടിച്ചു പുറമേ ധീരരായി നടക്കുന്നവര്‍ ഒരു ദിവസം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ച അത്രയൊന്നും അപൂര്‍വ്വമല്ല . ഒരു കൈസഹായം കൊണ്ട് രക്ഷപ്പെടാമായിരുന്നവര്‍ , ഒരു മുഴം കയറിന്റെ ചകിരിനാരുകളിലേക്ക് ആത്മാവിനെ പറിച്ചു കളഞ്ഞവര്‍ ഇങ്ങനെ എത്രയോ പേരെ സൈക്യാട്രി എന്ന വിഭാഗത്തിലേക്ക് ചെല്ലുന്നത് നാണക്കേടായി കരുതുന്ന സാമൂഹികചിന്താഗതി കൊന്നു കളഞ്ഞിരിക്കുന്നു ! മാനസികരോഗങ്ങള്‍ക്ക് എന്ത് കൊണ്ടായിരിക്കും നമുക്കിടയില്‍ ഇത്രയേറെ വേര്‍തിരിവ് അനുഭവപ്പെടുന്നത്?ജലദോഷത്തിനു പോലും സ്‌പെഷ്യലിസ്റ്റിനെ കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ കടുത്ത വിഷാദം വരുമ്പോഴും , ജീവിതമാവസാനിപ്പിക്കണം എന്ന് തോന്നുമ്പോള്‍ പോലും ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കുന്നതും ഈ ' ഭ്രാന്താരോപണം ' ഭയന്നിട്ടാകാം . ആര്‍ക്കും എപ്പോഴും വന്നു ചേരാവുന്ന ഒന്നാണ് മനോരോഗം അബദ്ധധാരണകള്‍ മാറ്റിക്കൂടേ ? ശാരീരികാരോഗ്യം പോലെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് മാനസികാരോഗ്യവും . വിഷമിക്കുന്നതും കരയുന്നതും ഒരു നാണക്കേടായി കരുതുന്ന കപടമാന്യത കരിങ്കല്ലില്‍ എന്ന പോലെ കൊത്തി വെച്ചിരിക്കുന്ന സാമൂഹികമനസ്ഥിതി ഇന്നും നിലനില്‍ക്കുന്നു എന്നത് വേദനാജനകമാണ് . അസാധാരണമായ പെരുമാറ്റങ്ങളും ജീവിതത്തില്‍ ഒറ്റപ്പെടുന്നതിനു കാരണമാകാം . ഇതൊന്നും ഒരു രോഗമായോ , സഹായം ആവശ്യപ്പെടുന്ന ജീവിതസ്ഥിതി ആയോ ചുറ്റുമുള്ളവര്‍ കണ്ടെന്നിരിക്കില്ല . അത്ര ശുഭകരമായ ജീവിത സാഹചര്യങ്ങള്‍ അല്ലെങ്കില്‍ , ചിലര്‍ക്കെങ്കിലും അതിനെ തരണം ചെയ്യാന്‍ കെല്‍പ്പില്ലാത്തത് അപ്രതീക്ഷിതമായ ' വൈകാരിക പ്രകടനങ്ങൾക്കും ' ചിലപ്പോഴെങ്കിലും സ്ഥിരമായ മാനസികാസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകാം . ആരുടെയും സുഖസൗകര്യങ്ങള്‍ക്കും , സ്വസ്ഥതക്കും സന്തോഷത്തിനും സ്ഥിരത ഇല്ലെന്നു നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു . ആര്‍ക്കും എപ്പോഴും വന്നു ചേരാവുന്ന ഒന്നാണ് മാനസികരോഗം എന്നതും മറക്കുന്നു . നമുക്കറിയേണ്ടത് ഒന്ന് മാത്രം , അന്യനു ഭ്രാന്താണ് അവന്‍ മാനസികാരോഗചികിത്സാവിഭാഗത്തില്‍ ചികിത്സയിലാണ് . നാട്ടില്‍ പറഞ്ഞു നടക്കാന്‍ എന്ത് രസമുള്ള വാര്‍ത്ത ! മാനസികരോഗ വിഭാഗത്തെ കുറിച്ച് പറയുന്നതിന് മുമ്പ് , അങ്ങോട്ട് ഇനിയും എത്തിപ്പെട്ടിട്ടില്ലാത്ത രോഗികളോട്/രോഗിയുടെ പ്രിയപ്പെട്ടവരോട് ചിലത് വിശദമാക്കട്ടെ . ശാരീരികരോഗം പോലെ ചികിത്സ തേടേണ്ടതല്ല മാനസികരോഗം എന്ന ചിന്തയാണ് ആദ്യം എടുത്തു കളയേണ്ടത് . ദു:ഖവും വിഷാദവും ചികിത്സിക്കേണ്ടത് ഡോക്ടറാണ് . ആത്മീയചികിത്സകരില്‍ അഭയം തേടുന്നതിലൂടെ തലച്ചോറില്‍ തകിടം മറിഞ്ഞു കിടക്കുന്ന കാര്യങ്ങള്‍ നേരാം വണ്ണമാക്കുന്നത് അസാധ്യമാണ് . ഡോപമിന്‍ , സെറാറ്റോനിന്‍ പോലെ തലച്ചോറിലുള്ള രാസവസ്തുക്കള്‍ക്ക് മിക്ക മാനസികരോഗങ്ങളുമായും അടിസ്ഥാനബന്ധമുണ്ട് . അക്രമാസക്തരായ രോഗികളെ പോലും ബാധ കൂടിയതാണ് എന്ന് പറഞ്ഞു ഈ കള്ളനാണയങ്ങളുടെ അടുത്തേക്ക് കൊണ്ട് പോയി മൃഗീയമായി അടിച്ചും പീഡിപ്പിച്ചും ' ബാധ ' ഇറക്കാന്‍ നോക്കി ജീവന്‍ തന്നെ ഇറങ്ങിപ്പോയ ചരിത്രം ഈയടുത്തും പത്രങ്ങളില്‍ വായിച്ചറിഞ്ഞതാണ് . മനസ്സ് നെഞ്ചിലാണ് , അതിനു മരുന്നു കൊണ്ട് എന്ത് സംഭവിക്കാനാണ് എന്നാണ് മിക്കവരുടെയും ചിന്ത . മനസ്സിനെയും ചിന്തയെയും നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ് . അവിടെ സംഭവിക്കുന്ന മാറ്റങ്ങള്‍ തന്നെയാണ് മാനസികരോഗങ്ങളായി ശരീരത്തെ പിടികൂടുന്നത് . ചികിത്സ കൊണ്ട് തലച്ചോറിലെ ആ മാറ്റങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് മരുന്നുകള്‍ വഴി മാനസികപ്രശ്നങ്ങള്‍ കുറയുന്നതിന് പിന്നിലുള്ള രഹസ്യം . മനസ്സ് നെഞ്ചിലാണ് , അതിനു മരുന്നു കൊണ്ട് എന്ത് സംഭവിക്കാനാണ് എന്നാണ് മിക്കവരുടെയും ചിന്ത ആ ചുവരുകള്‍ക്കുള്ളില്‍ നടക്കുന്നത് മറ്റേതൊരു മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയും ചെയ്യുന്നത് പോലെ രോഗിയുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത് . ഈ വിഭാഗം മനസ്സിനെ ചികിത്സിക്കുന്നത് കൊണ്ട് വിവരങ്ങള്‍ ചോദിക്കുന്നത് അല്‍പം വിശദമായിത്തന്നെ ആയിരിക്കുമെന്ന് മാത്രം . ഈ ചോദ്യങ്ങളില്‍ നിന്ന് തന്നെ രോഗത്തെ കുറിച്ച് ഒരു ഏകദേശ ധാരണ ഹിസ്റ്ററി എടുക്കുന്ന ആള്‍ക്ക് കിട്ടിയിട്ടുണ്ടാകും . സൈക്യാട്രി വിഭാഗത്തിലെ ചോദ്യാവലിയില്‍ നിന്നും ആ വ്യക്തിയുടെ വ്യക്തിപരവും സാമൂഹികവുമായ പശ്ചാത്തലം കൃത്യമായും വ്യക്തമായും മനസ്സിലാകും . ചികിത്സിക്കുന്ന ഡോക്ടറെ കാണുന്നതിനു മുന്‍പ് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആവാം ഈ ഹിസ്റ്ററി എടുക്കുന്നത് . കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിലൂടെ തന്നെ മിക്ക രോഗികള്‍ക്കും ' മാനസികരോഗവിഭാഗം ' എന്ന ദ്വീപില്‍ എത്തിച്ചേര്‍ന്ന പ്രതീതി നഷ്ടപ്പെട്ടിട്ടുണ്ടാകും . ചില രോഗികളെങ്കിലും ആരോടെങ്കിലുമൊന്നു ഉള്ളു തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന വീര്‍പ്പുമുട്ടലില്‍ നിന്നും ആശ്വാസം നേടിയ ഭാവത്തിലാവും . മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടവര്‍ക്കും ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കും കൂടെയുള്ളവര്‍ ആണ് ഹിസ്റ്ററി നല്‍കുന്നത് . സഹകരണം കുറവായ രോഗികള്‍ക്കും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത് . ചെറിയ സമ്മര്‍ദം , വിഷാദം , ഉന്മാദം , ചിത്തഭ്രമം , പഠനവൈകല്യങ്ങള്‍ , പഠനത്തില്‍ പിറകോട്ടുള്ള കുട്ടികള്‍ , മദ്യം , മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടവര്‍ , സാമൂഹ്യവിരുദ്ധത പ്രകടിപ്പിക്കുന്ന സ്വഭാവമുള്ളവര്‍ തുടങ്ങിയവരെല്ലാമാണ് ഈ വിഭാഗത്തിലേക്ക് ചികിത്സ തേടി സാധാരണയായി എത്തുന്നത് . അവര്‍ വരുന്നതോ കൊണ്ട് വരുന്നതോ ആവാം . ചികിത്സ നല്‍കേണ്ടത് മതസ്ഥാപനങ്ങളോ ഈ മേഖലയില്‍ വൈദഗ്ധ്യം ഇല്ലാത്തവരോ അല്ല . ആത്മീയ ചികില്‍സകൊണ്ട് രോഗം മാറില്ല ഇവരിലെ അസുഖം എന്താണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ മരുന്ന് എഴുതുന്നു . അഡ്മിറ്റ് ചെയ്യേണ്ടവര്‍ക്ക് സിനിമയും നോവലുകളും പറയുന്നത് പോലെ കമ്പിയഴികള്‍ക്ക് പിന്നില്‍ മാത്രമല്ല മുറി നല്‍കുന്നത് . മറ്റുള്ളവര്‍ക്കോ സ്വയമോ തന്നെ ഉപദ്രവമാകുന്നവര്‍ക്ക് മാത്രമേ സെല്ലുകള്‍ നല്കപ്പെടൂ . ആത്മഹത്യാപ്രവണത ഉള്ളവര്‍ക്കും ചിലപ്പോള്‍ ഇത് വേണ്ടി വന്നേക്കാം . മറ്റേതൊരു വാര്‍ഡ് പോലെയുമാണ് സൈക്യാട്രി വാര്‍ഡ് . ചിലപ്പോഴെങ്കിലും മറ്റു വാര്‍ഡുകളിലെ കാപട്യമില്ലാത്ത , ബഹുമാനപ്രദര്‍ശനമില്ലാത്ത പച്ച മനുഷ്യരുള്ളയിടവും . എന്നിട്ടും സൈക്യാട്രിയെ ഭീകരമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളും നാട്ടുകാരും പറയുന്നത് കേട്ട് വീട്ടില്‍ ഇരിക്കാനും , യോഗ്യത ഇല്ലാത്തവരുടെ അടുത്തേക്ക് ഓടാനും നമ്മള്‍ മടിക്കുന്നില്ല എന്നത് ഖേദകരമാണ് . കൗണ്‍സിലിങ്ങിനു പോലും ആത്മീയതയും മതവും പറയുന്നവരുടെ ഇടത്തേക്ക് അല്ല പോകേണ്ടത് . അവര്‍ പറയുന്നത് പോലെ ' തിന്മയുടെ വഴി പോകാതിരിക്കൂ , നന്മയെ സ്വീകരിക്കൂ ' തരത്തിലുള്ള ഉപദേശങ്ങള്‍ കൊണ്ട് മാനസികരോഗം ഭേദപ്പെടുത്താനവില്ല . രോഗിയുടെ മാനസികവ്യാപാരം പഠിക്കാനും അതിനെ അവലോകനം ചെയ്തു മരുന്ന് ചികിത്സ ആവശ്യമുള്ളതാണോ , കൗണ്‍സിലിങ്ങോ അതോ ഇനി രണ്ടും കൂടിയോ വേണോ എന്നത് തീരുമാനിക്കാന്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പരിശീലനം ലഭിച്ചിരിക്കണം . ഒരു ഷര്‍ട്ടും പാന്റും കഴുകാന്‍ ഒരു ടാങ്ക് വെള്ളം മുഴുവന്‍ എടുത്താലും സംതൃപ്തി വരാത്തവരും , അസാധാരണമായ ശാരീരിക ചലനങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്നവരും അമിതവൈകാരികത കാണിക്കുന്നവരുമെല്ലാം വിവിധ വ്യക്തിത്വങ്ങള്‍ ആവാം . ഇത് പോലെ വേറെയും ഏറെ ഉദാഹരണങ്ങള്‍ ഉണ്ട് . ഇവര്‍ക്ക് ചികിത്സ നല്‍കേണ്ടത് മതസ്ഥാപനങ്ങളോ ഈ മേഖലയില്‍ വൈദഗ്ധ്യം ഇല്ലാത്തവരോ അല്ല . യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്താനും ചികിത്സിക്കാനും വൈകുന്നതിലും പ്രശ്‌നം വഷളാകുന്നതിലുമാണ് ഇത് എത്തിച്ചേരുക . മരുന്ന് കഴിച്ചു തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ കണ്ടു ചികിത്സ പാതി വഴിക്ക് ഉപേക്ഷിക്കരുത് ഈ ആശങ്കകളില്‍ ഒരു കാര്യവുമില്ല ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020 വര്‍ഷത്തോടെ ലോകത്തിനു ഏറ്റവും ബാധ്യതയാവുന്ന അസുഖങ്ങളില്‍ രണ്ടാം സ്ഥാനം നേടുന്നത് വിഷാദം ആകുമെന്നാണ് പ്രവചനം . വിഷാദത്തെ വെറും മാനസികരോഗമായി കാണുന്നത് തികച്ചും മണ്ടത്തരമാണ് എന്നത് ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം . വ്യക്തമായ ശാരീരിക ഹേതു വിഷാദത്തിനുണ്ട് . ഉന്മാദം , ഉത്ക്കണ്ഠാരോഗം , അകാരണമായ ഭീതികള്‍ എന്നിവക്കെല്ലാം തന്നെ മരുന്നുകളുണ്ട് . പക്ഷെ , മറ്റു മരുന്നുകളെക്കാള്‍ മാനസികരോഗത്തിനുള്ള മരുന്നുകളെ രോഗികളും കൂട്ടിരിപ്പുകാരും ഭയക്കുന്നു . സാധാരണയായി പറയുന്ന ആശങ്കകള്‍ ഇവയാണ് ഈ മരുന്നുകള്‍ ഞരമ്പുകളെ തളര്‍ത്തുന്നു ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഭാരം വര്‍ധിക്കുന്നു ക്ഷീണം , വായ വരണ്ടിരിക്കുക തുടങ്ങിയവ ദീര്‍ഘകാലം കഴിക്കേണ്ട മരുന്നുകള്‍ കരളിനെയും വൃക്കയും ദോഷമായി ബാധിക്കും മാധ്യമങ്ങള്‍ കാണിക്കുന്നതല്ല മനശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ രൂപം സിനിമകളിലെ ഷോക്കടിപ്പിക്കല്‍ : വാസ്തവമെന്ത് ? സിനിമയില്‍ കാണിക്കുന്ന പോലെ കെട്ടിയിട്ട് മൃഗീയമായി ഷോക്ക് അടിപ്പിക്കാറുണ്ടോ ? ഇല്ല . രോഗിയെ മയക്കി ഒരു ചികിത്സയെന്നോണം മാത്രമാണ് ഇത് ചെയ്യുന്നത് . ചിത്തഭ്രമം , കടുത്ത ആത്മഹത്യാപ്രവണതയുള്ള കൂടിയ വിഷാദം തുടങ്ങിയവക്കെല്ലാമാണ് ഇങ്ങനെ ഷോക്ക് നല്‍കുന്നത് . എന്നെങ്കിലും ഇസ്തിരിപ്പെട്ടിയില്‍ നിന്നും കിട്ടിയ ഷോക്കുമായി ഈ അളന്നു മുറിച്ച വൈദ്യുതപ്രവാഹത്തെ താരതമ്യം ചെയ്യരുത് . ഹിപ്നോട്ടിസം , ' അതിശാസ്ത്രീയം ' എന്ന രീതിയില്‍ മനശാസ്ത്രജ്ഞരെ മണ്ടന്മാരായി കാണിക്കുന്ന സിനിമകള്‍ എന്നിവയൊക്കെ മറന്നേക്കുക . തല എവിടെയെങ്കിലും പോയി മുട്ടിയാല്‍ അംനേഷ്യ ആകുന്നതും , നാര്‍ക്കോ അനാലിസിസ് എന്ന പേരില്‍ കാണിക്കുന്ന കോമാളിത്തരങ്ങളും എല്ലാം മറന്നേക്കുക . സൈക്യാട്രി വിഭാഗത്തിനകത്ത് നടക്കുന്ന ഒരു പ്രവൃത്തിക്കും തന്നെ ഈ അതിഭാവുകത്വം അവകാശപ്പെടാനില്ല . മറ്റേതൊരു വൈദ്യശാഖ പോലെയാണ് ഇതും . മനശാസ്ത്രം ആഴത്തില്‍ വേരുകളുള്ള , പഠിക്കാന്‍ ഏറ്റവും രസകരമായ ഒരു ശാസ്ത്രമാണ് . മാധ്യമങ്ങള്‍ കാണിക്കുന്നതല്ല മനശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ രൂപം . ഭയപ്പെടാനുള്ള യാതൊന്നും തന്നെ ഇതിലില്ല താനും . അല്‍പം നീണ്ട കാലയളവ് തന്നെ ചികിത്സ വേണ്ടി വരുമെന്നതാണ് സത്യം നേരത്തെ ചികില്‍സിക്കാം കുട്ടികളിലും മുതിര്‍ന്നവരിലും അല്‍പം നീണ്ട കാലയളവ് തന്നെ ചികിത്സ വേണ്ടി വരുമെന്നതാണ് സത്യം . രോഗിയുടെയും കൂടെയുള്ളവരുടേയും ആത്മാര്‍ത്ഥ പ്രയത്‌നം കൊണ്ട് മാത്രമേ ഈ ചികിത്സ ഫലവത്താകുകയുള്ളൂ . മരുന്ന് ഒഴിവാക്കിയോ , ഒളിച്ചും പതുങ്ങിയും വന്നോ ഒന്നും ദൂരെ നിര്‍ത്തേണ്ട ഒന്നല്ല സൈക്യാട്രി വിഭാഗത്തിലെ ചികിത്സ . കുട്ടികളിലെ , ഓട്ടിസം , പഠനവൈകല്യങ്ങള്‍ തുടങ്ങിയവ എത്ര നേരത്തെ കണ്ടെത്തുന്നോ , അത്ര നല്ല മാറ്റം കുട്ടിക്കുണ്ടാകും . മുതിര്‍ന്നവര്‍ക്കുള്ള അസുഖങ്ങളും നേരത്തെ തന്നെ ചികില്‍സിക്കുന്നതാണ് രോഗിക്കും ചുറ്റുമുള്ളവര്‍ക്കും നല്ലത് . കാലവും ലോകവും ഇത്രയേറെ പുരോഗമിച്ചിട്ടും , ' മനോരോഗി ' എന്ന മുദ്ര ഒരു ആജീവനാന്ത മുറിപ്പാടാകുന്നത് എന്ത് കൊണ്ടോ ഇന്നും മാറ്റമില്ലാതെ തുടരുന്നു . മാറേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ് . ഒരു നൂല്‍പ്പാലം പോലെ മാത്രമാണ് നമ്മുടെ മനസ്സിന്റെ സ്ഥിരതയും ധൈര്യവും മനക്കട്ടിയും . നാം തണലാകണം , നമുക്ക് മാത്രമല്ല , ചുറ്റുമുള്ളവര്‍ക്കും . ഒരല്‍പമിടറുന്നു എന്ന് തോന്നിയാല്‍ സഹായം തേടണം . ഒരു പക്ഷെ , മറ്റൊരു വിഭാഗത്തിനും മാറ്റാന്‍ കഴിയാത്ത വിധം അവര്‍ നിങ്ങളുടെ നോവുകളെ പിഴുതു കളഞ്ഞേക്കാം . കാരണം , അവര്‍ ശരീരത്തിന്റെ വേദന മാത്രമല്ല , മനസ്സിന്റെ വേദന കൂട്ടി പറിച്ചു കളയാന്‍ പഠിച്ച മനുഷ്യരാണല്ലോ … . ഡോ . ഷിംന എഴുതിയ മറ്റ് കുറിപ്പുകള്‍ : കഥയേക്കാള്‍ ആഴമുള്ള ജീവിതങ്ങള്‍ ! വരുന്നു , മുറിവൈദ്യന്‍മാരുടെ കാലം ! ​മഴയും നിലാവുമറിയട്ടെ , ഈ കുഞ്ഞുങ്ങള്‍ ! കൂട്ടിരിപ്പുകാരുടെ ആശുപത്രി ജീവിതം ! മറയിട്ട വാക്‌സിന്‍ ക്ലാസ് ; ഡോക്ടര്‍ ചെയ്തതാണ് ശരി ! പിറവിയുടെ പുസ്തകത്തിലെ ആ അധ്യായം മരുന്ന് കുറിപ്പടി മലയാളത്തില്‍ വേണോ ? മെഡിക്കല്‍ കെട്ടുകഥകള്‍ പാകം ചെയ്യുന്ന വിധം ആര്‍ത്തവം അപമാനമല്ല ; ആര്‍ത്തവകാരിയും ! ഞാന്‍ പെണ്ണ് .
false
ഇന്ത്യയുടെ വീരപുത്രനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷിക ദിനമാണ് കടന്നുപോയത് . ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായങ്ങളിലൊന്നായിരുന്നു സമാനതകളില്ലാത്ത സാഹസികതകൾ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം . ഒടുവിൽ 1945 ഓഗസ്റ്റ് 18നു നിഗൂഢതകളും ചോദ്യങ്ങളും അവശേഷിപ്പിച്ച് അദ്ദേഹം വിമാനാപകടത്തിൽപെടുകയും തായ്‌വനിലെ തായ്പേയി നഗരത്തിലെ സൈനിക ആശുപത്രിയിൽ അദ്ദേഹം അന്തരിക്കുകയും ചെയ്തെന്നു ചരിത്രം പറയുന്നു . ജപ്പാനിലെ ടോക്കിയോയിലുള്ള റിങ്കോജി ബുദ്ധ ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നു . എന്നാൽ ഒരു വിഭാഗം ആളുകൾ നേതാജിയുടെ മരണത്തെ അംഗീകരിക്കാൻ തയാറായിരുന്നില്ല . ബ്രിട്ടിഷുകാരിൽ നിന്നു വിദഗ്ധമായി രക്ഷപ്പെട്ട് അദ്ദേഹം ജീവിച്ചെന്ന് അവർ വിശ്വസിച്ചു . നേതാജിയുടെ പിൽക്കാല ജീവിതത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളും കഥകളുമിറങ്ങി . ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായിരുന്നു ഗുംനാമി ബാബയുടെ കഥ . എഴുപതുകളിൽ യുപിയിൽ പ്രത്യക്ഷപ്പെട്ട ഒരു സന്യാസിയായിരുന്നു ഗുംനാമി ബാബ . സംസ്ഥാനത്തെ നൈമിഷാരണ്യം , ബസ്തി , അയോധ്യ , ഫൈസാബാദ് തുടങ്ങിയിടങ്ങളിൽ അദ്ദേഹം ജീവിച്ചു . തന്റെ വ്യക്തിത്വത്തെക്കുറിച്ച് അപാരമായ സ്വകാര്യത പുലർത്തിയിരുന്ന ഗുംനാമി ബാബ ഇടയ്ക്കിടെ തന്റെ താമസസ്ഥലം മാറ്റിക്കൊണ്ടിരുന്നു . ഒട്ടേറെ ശിഷ്യൻമാരും അനുയായികളും അദ്ദേഹത്തിനുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും വളരെ ചുരുക്കം ആളുകളെ മാത്രം കാണാനേ അദ്ദേഹം തയാറായിരുന്നുള്ളൂ . ഇക്കൂട്ടത്തിൽ സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഐഎൻഎയുടെ മുൻ പ്രവർത്തകരുമുണ്ടായിരുന്നു . 1985 സെപ്റ്റംബർ 16ന് താൻ രണ്ടുവർഷമായി താമസിച്ച ഫൈസാബാദിലെ രാംഭവൻ എന്ന ഗൃഹത്തിൽവച്ച് ഗുംനാമി ബാബ സമാധിയായി . അദ്ദേഹത്തിന്റെ വിയോഗ വാർത്ത ശിഷ്യരിൽ പലരും അറിഞ്ഞതു പോലും ഒരു മാസത്തിനു ശേഷമായിരുന്നു . 2020ൽ യുപി സർക്കാ‍ർ നിയോഗിച്ച കമ്മിഷൻ ഗുംനാമി ബാബ , സുഭാഷ് ചന്ദ്രബോസല്ലെന്നു വെളിപ്പെടുത്തി . മറ്റൊരു കമ്മിഷനും ഈ അഭിപ്രായത്തോട് യോജിക്കുന്നു . നേതാജിയുടെ പിന്തുടർച്ചക്കാരായ കുടുംബാംഗങ്ങളിൽ പലരും ഇതേ അഭിപ്രായം പുലർത്തിയിരുന്നു . ഗുംനാമി ബാബ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഒട്ടേറെ വസ്തുക്കൾ കണ്ടെത്തിയിരുന്നു . ഇംഗ്ലിഷിലും ബംഗാളിയിലും ഹിന്ദിയിലുമുള്ള ഒട്ടേറെ പുസ്തകങ്ങൾ ഇക്കൂട്ടത്തിൽപ്പെടും . നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രങ്ങളും അദ്ദേഹത്തിന്റെ അപൂർവ കുടുംബചിത്രങ്ങളും ഇവയിലുണ്ടായിരുന്നു . ഇത്തരം വസ്തുക്കളെല്ലാം ഗുംനാമി ബാബ സുഭാഷ് ചന്ദ്രബോസാണെന്ന അഭ്യൂഹത്തിന് ബലം നൽകിയവയാണ് .
false
നാടുകാണി ചുരം പാതയിൽ യാത്രക്കാർക്ക് കൗതുകക്കാഴ്ചയൊരുക്കി മിക്കസമയത്തും കാട്ടാനക്കൂട്ടം . ആനക്കൂട്ടം തീറ്റ തിന്നുന്ന കാഴ്ച ആസ്വദിച്ചാണ് മലപ്പുറം വഴിക്കടവ് വഴി ഇതരസംസ്ഥാനങ്ങളിലേക്കുളള സഞ്ചാരം . ചുരം പാതയിലെ ഒന്നാം വളവ് പോത്തുംകുഴി , തകരപാടി , അമ്പലമുക്ക് ഭാഗങ്ങളിലാണ് ആനക്കൂട്ടത്തെ പതിവായി കാണുന്നത് . മിക്ക ദിവസങ്ങളിലും പകൽ സമയങ്ങളിൽ പാതയില്‍ തന്നെ ആനക്കൂട്ടമുണ്ട് . 7 ആനകളും രണ്ട് കുട്ടിയാനകളുമടങ്ങുന്ന കൂട്ടമാണ് മിക്കപ്പോഴും പാതയിൽ കാണുന്നത് . രാത്രിയായാല്‍ ആനക്കൂട്ടം ഗതാഗതം തടസപ്പെടുത്തുന്ന സ്ഥിതിയുമുണ്ട് .
false
കുഞ്ഞി ‘ ‘ ത്രേസ്യേ … ഒരടക്ക പോലും കാണാനില്ലാലോ … ഒരു പൊടിക്ക് പോലും കിട്ടാനില്ലാലോ … എവ്ടെ പോയീതാവോ … ’ ’ ‘ ‘ കുഞ്ഞിയേടത്തി … അടക്ക ഒന്നൂല്ല . കവുങ്ങുമ്മൽ കണ്ടില്ല്യേ … ഒന്ന് പോലൂല്ല … പിന്നെന്തിനാ വെർതേ അയ്ന്റെ ചോട്ടിൽ കാട്ടിലൂടെ ഇങ്ങനെ നടക്കണെ … ’ ’ എൺപത് കഴിഞ്ഞിട്ടും കുഞ്ഞിയുടെ മനസ്സിന് ഒട്ടും തളർച്ച ബാധിച്ചിട്ടില്ല . രാത്രി ഉറക്കമിളച്ചിരുന്നു മുറുക്കാൻ പുകയിലയും വെറ്റിലയും കൂടെ അടക്കയും വേണം . വാങ്ങി വച്ചതൊക്കെ പകല് തന്നെ ചവച്ചു തീരും . ഉറക്കം ലവലേശം ഇല്ലല്ലോ . പിന്നെ രാത്രി എന്താ ചെയ്ക ? എത്ര തിരഞ്ഞിട്ടും തന്റെ വരണ്ട ചുണ്ടിനെ തൃപ്തിപ്പെടുത്താൻ ഒരു ചെറിയ അടക്ക പോലും കണ്ടെടുക്കാൻ കഴിയാത്ത വിഷമത്തിൽ കൂനിക്കൂനി വന്ന് കുഞ്ഞി ത്രേസ്യയുടെ വീട്ടുകോലായിൽ കാലു നീട്ടി ഇരുന്നു . ത്രേസ്യയും മകനും മാത്രമാണ് വീട്ടിൽ താമസം . അതിന് രണ്ടു വീടപ്പുറം ഓട് മേഞ്ഞ , നിലത്തു ചാണകം തേവിയ ചെറിയൊരു കൂരയിലാണ് കുഞ്ഞിയുടെ താമസം . കുഞ്ഞി ഒറ്റക്കാണ് , മിണ്ടിയും പറഞ്ഞുമിരിക്കാൻ ഒരു പൂച്ച പോലുമില്ല കൂട്ടിന് . ‘ ‘ ന്റെ കുഞ്ഞിയേടത്തിയെ … ഇങ്ങൾക്കീ മുറുക്കലും കുടീമൊക്കെ ഒന്ന് നിർത്തിയാലെന്താ ? വയസ്സെത്രയായി ന്നാ വിചാരം ? വല്ല ബോധോമുണ്ടോ ? ’ ’ ത്രേസ്യയുടെ മുഖത്ത് നോക്കി പാതി വിടവുള്ള പല്ല് കാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞി എഴുന്നേറ്റു . മറുത്തൊന്നും പറയാതെ തൊട്ടാവാടിച്ചെടികൾ കാടുകേറിയ ഇടവഴിയിലൂടെ , അവിടവിടെയായി തുള വീണ് മുഷിഞ്ഞ ലുങ്കിയുടെ കോന്തല വലിച്ചു പിടിച്ചു കൊണ്ട് അവർ തന്റെ കൂരയിലേക്ക് നടന്നു . ഒറ്റക്ക് ഒരു വീട്ടിൽ മിണ്ടാനും പറയാനും ആരുമില്ലാതെ ഇങ്ങനെ കഴിയാനാ ഇവർക്കീ വയസ്സായ കാലത്ത് യോഗം എന്ന് പറഞ്ഞ് നാട്ടുകാരൊക്കെ പരിതപിക്കും . ഈ വയസ്സായിട്ടും അവരൊറ്റക്ക് ജീവിച്ചു കാണിക്കുന്നല്ലോ എന്ന് പറഞ്ഞ് വേറെ ചിലർ വാഴ്ത്തും . കുഞ്ഞിക്ക് ഇതൊന്നും വിഷയമല്ല . അവർ ആരെയും കേൾക്കാറുമില്ല . കൂരയുടെ തിണ്ണയിൽ കൂട്ടിവച്ച ചുണ്ണാമ്പും പുകയിലയും വെറ്റിലയും കട്ടിളയുടെ മേൽത്തട്ടിൽ ഭദ്രമായി സൂക്ഷിച്ചു വച്ച തുണിസഞ്ചിയിൽ വാരിപ്പൊതിഞ്ഞു വച്ചിട്ട് കുഞ്ഞി അടുപ്പ് കൂട്ടിയിടത്തേക്ക് നടന്നു . ഉച്ചത്തേക്ക് കഴിക്കാനുള്ളത് വച്ചിട്ട് വേണം മുന്നിൽ കാട് കേറിക്കിടക്കുന്ന പുല്ലൊക്കെ വെട്ടിത്തെളിക്കാൻ . മൂന്ന് വട്ടം കിണറ്റിൽ നിന്ന് കോരിയെടുത്ത തണുത്ത വെള്ളത്തിൽ കഴുകി ശുദ്ധിയാക്കിയ കുത്തരി അടുപ്പിന് മേൽ വച്ച ചെമ്പിൽ വേവിക്കാൻ ഇട്ടു . പിന്നാമ്പുറത്ത് കൂട്ടിയിട്ട തേങ്ങയിലൊന്ന് വാക്കത്തി കൊണ്ടുരിച്ചെടുത്ത് വക്ക് പൊട്ടിയ പിഞ്ഞാണത്തിൽ ചിരകി ഇട്ടു . മിക്കപ്പോഴും ഉച്ചക്ക് തേങ്ങാ ചിരകി ഇട്ട കഞ്ഞി തന്നെയാണ് . അതാവുമ്പോൾ വലിയ പണിയുമില്ല . ‘ ‘ കുഞ്ഞിയമ്മേ … ഇങ്ങട് വന്നേ … ’ ’ വടക്കേതിലെ രാഘവൻ ആണ് . രാഘവന്റെ കയ്യിൽ മൂന്നാലടക്കയുമുണ്ട് . മിഠായി കണ്ട സന്തോഷത്തിൽ മൂന്നോ നാലോ വയസ്സ് പ്രായമുള്ള മുട്ടിറക്കമുള്ള പാവാടയണിഞ്ഞ കുട്ടിയെ പോലെ കുഞ്ഞി ചിണുങ്ങി ചിരിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി . ‘ ‘ അടക്ക കിട്ടാന് ത്രേസ്യേടെ പറമ്പ് മൊത്തം തെരഞ്ഞു . ഒന്നൂല്ലാണ്ടെ മൊഖം വാടിയാ പോന്നെ … ഹാവൂ . ’ ’ ‘ ‘ അടക്കയും വെറ്റിലയും ഒക്കേണ്ട് . കുഞ്ഞിയമ്മ പോയി പെൻഷൻ കിട്ടിയ പൈസ എടുത്തിങ്ങു വന്നേ . ദാമോദരേട്ടന്റെ പീടികയിൽ നിന്ന് വാങ്ങീതാ . പൈസ വൈന്നേരം കൊടുക്കാന്ന് പറഞ്ഞാ ഞാനിതും വാങ്ങി പോന്നെ … ’ ’ മാസം തോറും കിട്ടുന്ന വാർദ്ധക്യ പെൻഷനാണ് കുഞ്ഞിയുടെ ഏക വരുമാനം . വീണ്ടും കൂരയിലേക്ക് കൂനിക്കൂനി നടന്നുകേറി കിടക്കവിരിക്ക് കീഴിൽ സൂക്ഷിച്ചു വച്ച തുരുമ്പ് വീണ ഇരുമ്പുപെട്ടിയിൽ നിന്ന് നാലഞ്ചു മുഷിഞ്ഞ നോട്ടുകളുമായി കുഞ്ഞി തിരികെ ഇറങ്ങി വന്നു . ‘ ‘ ദാ രാഘവാ … ഇതെത്രയാന്ന് നോക്കിയേ … ’ ’ ‘ ‘ അതൊക്കെ ഞാൻ നോക്കിക്കോളാ . അരീം സാധനോം ഒക്കെ വാങ്ങാൻ ഉള്ളതല്ലേ തള്ളേ . മൊത്തം ഇങ്ങു തന്നേക്ക് … ’ ’ ഇതും പറഞ്ഞു ചുളിവ് വീണു ശോഷിച്ച കയ്യിൽ നിന്ന് രാഘവൻ നോട്ട് തട്ടിപ്പറിച്ചെടുത്തു . എണ്ണി തിട്ടപ്പെടുത്താതെ തന്റെ ഷർട്ടിന്റെ കീശയിൽ നോട്ട് തിരുകി രണ്ട് മൂന്നടക്ക കുഞ്ഞിയുടെ കയ്യിൽ വച്ചു കൊടുത്ത് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് കുഞ്ഞി പരിഭവിക്കുന്നുണ്ടായിരുന്നു . ‘ ‘ നെന്നോട് എത്രവട്ടം പറഞ്ഞതാ രാഘവാ ന്നെ തള്ളേന്ന് വിളിക്കര്തെന്ന് … ന്റെ പേര് തള്ള ന്നല്ല … കുഞ്ഞി … കുഞ്ഞീന്ന് വിളിച്ചോണം … ’ ’ തിരിഞ്ഞു നോക്കാതെ രാഘവൻ ഇറങ്ങിപ്പോയെങ്കിലും കുഞ്ഞി വീണ്ടും തന്റെ പേരിനെ കുറിച്ചും , പിറന്നുവീണപ്പോൾ വളരെ കുഞ്ഞായിരുന്ന തന്നെ കുഞ്ഞി എന്നോമനിച്ചു വിളിച്ച അച്ഛനെ കുറിച്ചും വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു . ആരും കേൾക്കാനില്ലെങ്കിലും കുഞ്ഞി ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും . പണ്ടത്തെ കഥകളും ഓർമകളുമൊക്കെ അയവിറക്കി അവരങ്ങനെ കഴിയും . ആരുമില്ലെങ്കിലും ആരോടെങ്കിലുമൊക്കെ അവർ നിരന്തരം കലഹിക്കുകയും കലപില പറയുകയും ചെയ്യും . അതൊക്കെയാണ് അവരുടെ ജീവിതം . ഒറ്റ മകനായ തേനൻ മൂന്നു വയസ്സുള്ളപ്പോൾ പെട്ടെന്ന് പനി വന്ന് കിടപ്പായി . നാട്ടുവൈദ്യനും ഒറ്റമൂലികളും ഒന്നും ഫലമുണ്ടാക്കിയില്ല . ദൂരെ എങ്ങാണ്ടുള്ള ആശുപത്രിയിൽ കൊണ്ടു പോവാനൊക്കെ കുഞ്ഞിയുടെയും ഭർത്താവ് കണാരന്റെയും കയ്യിൽ എവിടുന്നാണ് പണം ? ചികിത്സ ഒന്നും ശരീരത്തിൽ ഏശാതെ കുഞ്ഞുതേനന്റെ മേലാസകലം പൊള്ളാൻ തുടങ്ങി . പനി കൂടി തളർന്ന് വാടിയ തേനന്റെ കാൽക്കൽ ഉഴിഞ്ഞ് , നെറ്റിയിൽ തണുത്ത വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ശീല ഇടക്കിടെ മടക്കി വച്ച് രാത്രികൾ മുഴുവൻ കുഞ്ഞി ഉറക്കമിളച്ചു . അങ്ങനെയിരിക്കെ കണിയാൻ കേളുവാശാനാണ് പറഞ്ഞത് . തേനന്റെ മേൽ ദുഷ്ടശക്തികൾ കയറിക്കൂടിയതാണത്രേ . കഴിഞ്ഞ ജന്മത്തിലെ പാപങ്ങൾ കൊണ്ടോ കണ്ണേറ് കൊണ്ടോ പറ്റിയതാണ് . എല്ലാം ഒഴിയാൻ പത്തു തേങ്ങാ ഉടച്ചു കോവിലിന് ചുറ്റും തേനന്റെ അച്ഛൻ ഒരു ശയന പ്രദക്ഷിണം ചെയ്താൽ മതിയത്രെ . തേങ്ങ ഇടാൻ വടക്കേതിലെ പറമ്പിൽ രാഘവന്റെ അച്ഛനോട് അനുമതി വാങ്ങി തെങ്ങിൽ കയറിയതാണ് കണാരൻ . എത്ര തെങ്ങ് കേറി തഴമ്പു വീണതാണ് കണാരന്റെ കാലുകൾക്ക് . അത്രമേൽ ഉശിരുള്ള തെങ്ങു കയറ്റക്കാരൻ നാട്ടിലെങ്ങുമില്ല . എന്ത് പറഞ്ഞിട്ടെന്താ ? വിധി എന്നൊന്നില്ലേ , അതിനെ തടുക്കാൻ പറ്റുമോ ? മോളിലെത്തി കൈ വിട്ടുപോയ കണാരൻ തെങ്ങിന്റെ മുകളിൽ നിന്ന് വീഴുമ്പോൾ തേനന്റെ കാൽക്കൽ ഇരുന്ന് കരഞ്ഞു തളർന്ന കുഞ്ഞി ഓടിയെത്തി നെഞ്ചു കീറി നിലവിളിച്ചത് കേട്ട് നിന്നവരൊന്നും ഇന്നോളം മറന്നു കാണില്ല . പനി മൂത്തു വിറച്ചു വിറച്ചൊടുവിൽ ഒരർദ്ധരാത്രിക്ക് തേനനും കുഞ്ഞിയെ വിട്ട് പോയി . ആരുമില്ലാത്ത കൂരയിൽ നാളിന്നോളം കുഞ്ഞി കഴിഞ്ഞു കൂടിയത് കണാരന്റെയും തേനന്റെയും ഓർമകൾ അന്തിയുറങ്ങുന്നത് അവിടെയാണ് എന്ന ഒരൊറ്റ കാരണം കൊണ്ടാണ് . ഇന്നും നട്ടപ്പാതിര ആവുമ്പോൾ തന്നെ കാണാൻ കണാരേട്ടനും തേനനും വരാറുണ്ടെന്നാണ് കുഞ്ഞി പറയുന്നത് . അവർ ഉറക്കമിളച്ചിരുന്നു സംസാരിക്കുന്നത് അവരോടാണെന്ന് കുഞ്ഞി അവകാശപ്പെടുന്നുമുണ്ട് . അടുപ്പത്തിരുന്ന കഞ്ഞി പാകമായി എടുത്ത് തിണ്ണയിലേക്ക് വച്ച് രാഘവൻ കൊണ്ടുവന്ന അടക്കയും കട്ടിള മേൽ വച്ച മുറുക്കാൻ സഞ്ചിയുമെടുത്ത് കുഞ്ഞി വാതിൽക്കൽ കാലു നീട്ടി ഇരുന്നു . തളിർ വെറ്റിലയിൽ സ്വതസിദ്ധമായ കൈവഴക്കത്തോടെ അവർ ചുണ്ണാമ്പ് തേച്ചു മിനുക്കി . കൂടെ പുകയിലയും പീശാങ്കത്തി വച്ചരിഞ്ഞെടുത്ത അടക്ക കഷ്ണവും ചേർത്ത് പാതി കൊഴിഞ്ഞ പല്ലുകളുള്ള വായിലേക്ക് വച്ച് ചവച്ചു കൊണ്ട് കുഞ്ഞി ചുവര് ചാരിയിരുന്നു . സന്ധ്യ ആയപ്പോൾ രാഘവൻ ഒരു കന്നാസ് നിറയെ കള്ളുമായി കേറി വന്നു . ചിതലരിച്ചു തുടങ്ങിയ വാതിൽ പിടിച്ച് കുഞ്ഞി എഴുന്നേറ്റ് വന്ന് രാഘവന്റെ കയ്യിൽ നിന്ന് കന്നാസ് വാങ്ങി . അടപ്പ് തുറന്ന് മണത്തു നോക്കി മോണ കാട്ടി ചിരിച്ചുകൊണ്ട് അവർ ഒരിറക്ക് വായിലേക്കൊഴിച്ചു . ചവർപ്പ് കൊണ്ടോ മധുരം കൊണ്ടോ അവരുടെ ചുളിവ് വീണ മുഖത്തൊരു തെളിച്ചം പടർന്നു . അടുക്കളയിൽ നിന്നും ഉപ്പും മുളകും ചേർത്തിട്ടു വച്ച മാങ്ങയെടുത്ത് ഇറയത്തൊരു വാഴയില ചീന്തി അതിൽ കൊണ്ടുവന്നു വച്ചു . ഓരോ ഇറക്ക് കള്ളിനും വീര്യമുള്ള ഉപ്പുമാങ്ങ ഓരോ കടി കടിച്ചവർ രണ്ടു പേരും മുറ്റത്താർത്തു പെയ്യുന്ന മഴ നോക്കി ഇരുന്നു . ‘ ‘ ദെന്റെ കണാരേട്ടൻ കരേന്നതാ രാഘവാ … ന്നെ കാണാൻ തോന്നണുണ്ടാവും അങ്ങേർക്ക് … ’ ’ കുഞ്ഞിയുടെ വാർദ്ധക്യം കവർന്നെടുത്ത മുഖത്ത് വിരഹ ദുഃഖം ഒട്ടും ചേരുന്നില്ല എന്ന ഭാവത്തിൽ രാഘവൻ മറുപടി പറയാതെ കന്നാസിൽ ബാക്കി വന്ന കള്ള് കൂടി വായിലേക്ക് കമിഴ്ത്തി . ‘ ‘ ന്നാ ഞാൻ എറങ്ങട്ടെ ട്ടോ കുഞ്ഞിയമ്മേ … ’ ’ ‘ ‘ നീ ഇത്തിരി കഞ്ഞി കുടിച്ചു പൊക്കോടാ . ’ ’ ‘ ‘ വേണ്ട … ന്റെ പെണ്ണ് കാത്തിരിപ്പുണ്ടാവും … ഓള്ടെ കൂടെ കഴിച്ചോളാം . ’ ’ രാഘവൻ യാത്ര പറഞ്ഞ് ഇറങ്ങിപ്പോവുന്നത് കണ്ടപ്പോഴാണ് വീണ്ടും താൻ ഒറ്റക്കാവുന്നതിനെ കുറിച്ച് കുഞ്ഞി ചിന്തിച്ചത് . ഒരുമിച്ചിരുന്നു കഴിക്കാനോ മൂന്ന് പാത്രത്തിൽ വിളമ്പി കാത്തിരിക്കാനോ ഇനിയൊരിക്കലും ആരുമുണ്ടാവില്ല . എങ്കിലും കഞ്ഞി മൂന്നായി പകുത്തു വിളമ്പി അവർ ഉമ്മറത്തിരുന്നു പാടി തുടങ്ങി … ‘ ‘ വിളമ്പി വച്ചത് കഴിക്കാൻ വായോ … , പെറ്റു പോറ്റിയോനെ … വയർ നിറച്ചൂട്ടാം വായോ താലി കെട്ടിയോനെ . ’ ’ ഈ പെണ്ണും പിള്ളക്ക് വയസ്സായ കാലത്ത് ഇതെന്തിന്റെ സൂക്കേടാണ് എന്ന് അടുത്ത വീട്ടുകാരൊക്കെ പ്രാകി . മഴ നിന്നിട്ടും അതിനേക്കാൾ ഉച്ചത്തിൽ കുഞ്ഞിയുടെ പാട്ട് മുഴച്ചു കേൾക്കുന്നുണ്ടായിരുന്നു . രാത്രിയുടെ നിശബ്ദത പാടെ ഭേദിച്ചു കളയുന്ന കള്ളിന്റെ ലഹരിയിലുള്ള കുഞ്ഞിയുടെ പാട്ട് പല ചെവികൾക്കും അലോസരമായി തുടർന്ന് കൊണ്ടേയിരുന്നു . രാത്രിയിലേതോ യാമത്തിൽ കൊടും മഴ വീണ്ടും പെയ്തവരുടെ പാട്ട് നിലച്ചു . പാതി കഴിച്ചു വച്ച ഒന്നും , തൊട്ടിട്ടില്ലാത്ത രണ്ട് വക്ക് പൊട്ടിയ പിഞ്ഞാണങ്ങളിലുമായി തേങ്ങാ ചിരകിയിട്ട കഞ്ഞി ഇറയത്ത് ബാക്കിയായി . പിറ്റേന്നു വെളുപ്പിന് തന്നെ നാളിന്നോളം വന്ന് നോക്കിയിട്ടില്ലാത്ത ആരൊക്കെയോ അവകാശവാദങ്ങളും ബന്ധം തെളിയിക്കുന്ന രേഖകളുമായി വീടും പറമ്പും സ്വന്തമാക്കാൻ തിക്കിതിരക്കുന്നുണ്ടായിരുന്നു . പരസ്പരം പഴി ചാരിയും അടിയും തല്ലും ലഹളയുമൊക്കെയായി പകല് മുഴുവൻ കുറേയധികം പേർ വന്ന് പോയി . എന്നാൽ രാത്രി നിശ്ശബ്ദമായിരുന്നു . പഴയ പോലെ കുഞ്ഞിയുടെ പാട്ടുകൾ ആരെയും ശല്യം ചെയ്യുന്നില്ല . അന്ന് രാത്രി മനസമാധാനത്തോടെ നാട്ടുകാരൊക്കെ ഉറങ്ങിക്കാണണം . എങ്കിലും നട്ടപ്പാതിരക്ക് ഒരടച്ച മഴ പെയ്തു . കുഞ്ഞിയുടെ കൂരയും ഓർമകൾ അവശേഷിക്കുന്ന മണ്ണും നനഞ്ഞു പൊതിർന്നു . തേനനും കണാരനും ഇത്തിരി കഞ്ഞി കുടിക്കാൻ വക്കു പൊട്ടിയൊരു പിഞ്ഞാണവും കയ്യിലേന്തി ഉള്ളിലേക്ക് നോക്കി വാതിൽക്കൽ നിൽക്കുന്നു . കുഞ്ഞിയെ മാത്രം കാണാൻ ഇല്ല . ഒരുപക്ഷേ ത്രേസ്യയുടെ പറമ്പിൽ അടക്ക തിരഞ്ഞു പോയതാവും . കൂനിക്കൂനി അവർ മടങ്ങി വരാതിരിക്കില്ല . കഞ്ഞിയോടൊപ്പം തന്റെ കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും ചൂടും ചൂരും തട്ടി ചുവന്ന സ്നേഹം വിളമ്പാൻ അവർ തിരിച്ചെത്താതിരിക്കില്ല , തീർച്ച … അല്ലെങ്കിലും ആത്മാക്കൾക്ക് വേർപിരിയലെന്നൊന്നില്ലല്ലോ , ല്ലേ … .
false
അമ്മേ അതെന്താ ? , അച്ഛാ ഇതെന്താ ഇങ്ങനെ ? , അതെങ്ങനെ ഇങ്ങനെയായി ? … …… ചില കുട്ടികളുടെ സംശയങ്ങൾക്ക് അവസാനമുണ്ടാകില്ല . ചില സംശയങ്ങൾക്ക് മാതാപിതാക്കളുടെ കയ്യിൽ മറുപടികളുമുണ്ടാകില്ല . തിരക്കിനിടയിൽ , യാത്രകൾക്കിടയിൽ , ജോലി ചെയ്യുന്നതിനിടിയൽ ഇത്തരം സംശയങ്ങൾ വന്നു കൊണ്ടേയിരിക്കും . ചില മാതാപിതാക്കള്‍ വഴക്ക് പറഞ്ഞും അടി കൊടുത്തുമൊക്കെയാണ് ഈ സംശയങ്ങളെ നേരിടുക . ചെറിയ വായില്‍ ഇത്ര വലിയ ചോദ്യങ്ങളൊന്നും വേണ്ട എന്നതാണ് അവരുടെ നിലപാട് . അങ്ങനെ സംശയങ്ങൾ ഇല്ലാത്തവരായി , സംശയങ്ങൾ ചോദിക്കാൻ ധൈര്യമില്ലാത്തവരായി മക്കൾ മാറും . പ്രപഞ്ചം അദ്ഭുതങ്ങളുടെ ഒരു കേന്ദ്രമാണ് . ഈ അദ്ഭുതങ്ങളുടെ രഹസ്യം തേടി അലയുകയാണ് ശാസ്ത്ര ലോകം . കണ്ടെത്തിയത് ഒരു തുള്ളിയാണെങ്കിൽ കണ്ടെത്താനുള്ളത് സമുദ്രമാണ് . മുതിർന്നവർ പോലും ഈ പ്രപഞ്ചത്തിന്റെ അദ്ഭുതങ്ങളിൽ വിസ്മയിച്ചു നിൽക്കുമ്പോൾ ഒരു കുട്ടിയുടെ കാര്യം ആലോചിച്ചു നോക്കൂ . അവൻ എത്ര മാത്രം കൗതുകത്തോടു കൂടിയായിരിക്കും ഈ ലോകത്തെ കാണുന്നത് . നമുക്ക് വളരെ നിസ്സാരമായ പലതും അവന്റെ കണ്ണിൽ വലിയ അദ്ഭുതങ്ങളായിരിക്കും . ആ സംശയങ്ങൾ അവൻ മാതാപിതാക്കളോടല്ലാതെ ആരോടാണ് ചോദിക്കുക ? കൗതുകങ്ങളാണ് മനുഷ്യനെ അന്വേഷണങ്ങളിലേക്ക് നയിക്കുക . അത് പിന്നീട് വലിയ കണ്ടെത്തലുകൾക്ക് കാരണമാകുന്നു . എന്നും അങ്ങനെയായിരുന്നു . ഇനിയും അങ്ങനെയായിരിക്കും . ആ കണ്ടെത്തലുകളുടെ ഭാഗമാകേണ്ട , അവയ്ക്ക് നേതൃത്വം കൊടുക്കേണ്ട വരുംതലമുറയിലെ ഒരംഗമാണ് ഒരോ കുഞ്ഞും . വളരും തോറും അവരുടെ അറിവും സംശയങ്ങളും വർധിക്കും . ചിലപ്പോള്‍ മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന ഒന്നായിരിക്കാം പിന്നീട് മനുഷ്യവംശത്തിന്റെ ഭാവി തന്നെ നിശ്ചയിക്കുക . സംശയങ്ങൾ ഉണ്ടാകുക എന്നത് ഒരു ഗുണമാണ് . അത് മറ്റുള്ളവരോട് ചോദിക്കുക എന്നത് അറിയാനും മുന്നേറാനുമുള്ള ത്വരയുടെ പ്രതീകവും . വളർന്നു വരുന്ന കുഞ്ഞിനെ അതിന് പ്രാപ്തനാക്കുക എന്നത് മാതാപിതാക്കളുടെ കടമയാണ് . സംശയങ്ങൾ നിസ്സാരമോ , നിങ്ങൾക്ക് മറുപടി നൽകാനാവാത്തതോ ആകട്ടെ . അതിന്റെ പേരിൽ വഴക്കു പറയുകയോ തല്ലുകയോ ചെയ്യുന്നത് ആ കുഞ്ഞിന്റെ വ്യക്തിത്വത്തോട് ചെയ്യുന്ന ക്രൂരതയാണ് .
false
2015 ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം നേടിയ ചിത്രകാരനാണ് ടി . സന്തോഷ്‌ മിത്ര . 1968-ൽ തൃശ്ശൂരിലാണ്‌ സന്തോഷ്‌ മിത്രയുടെ ജനനം . തൃശ്ശൂർ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സിൽ നിന്ന്‌ നാഷണൽ ഡിപ്ലോമ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്‌ മുൻപ്‌ അക്കാദമിയുടെ ഓണറബിൾ മെൻഷൻ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌ . അക്കാദമിയുടെ നിരവധി കലാ ക്യാമ്പുകളിലും പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുള്ള സന്തോഷ്‌ മിത്രയുടെ ഭൂമിയുടെ അവകാശികൾ എന്ന മിക്‌സഡ്‌ മീഡിയ ചിത്രത്തിനാണ്‌ മുഖ്യപുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്‌ . കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഫോട്ടോഗ്രാഫി യൂണിറ്റിൽ ആർട്ടിസ്റ്റ്‌ ഫോട്ടോഗ്രാഫറായി അദ്ദേഹം സേവനമനുഷ്‌ഠിക്കുന്നു .
false
ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ -ഇന്ത്യയിലെ പ്രധാന ദിനപത്രങ്ങളിലൊന്നാണ് . ലോകത്തേറ്റവും പ്രചാരമുള്ള ഇംഗ്ലീഷ്‌ ദിനപത്രം . ഡൽഹി , മുംബൈ , ബാംഗ്ലൂർ , പൂനെ , , കൊൽക്കത്ത , ലൿനൌ , അഹമ്മദാബാദ്‌ , ഹൈദരാബാദ് , മാംഗ്ലൂർ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു . ഒരു ദിവസം ശരാശരി 26 ലക്ഷത്തിലേറെ പ്രതികൾ വിറ്റഴിയുന്നുണ്ട്‌ . ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കായി ദ ബോംബെ ടൈംസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്‌സ്‌ എന്നപേരിൽ 1838 നവംബർ മൂന്നിന്‌ പ്രസിദ്ധീകരണമാരംഭിച്ചു . 1861 മുതലാണ്‌ ദ‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്ന പേരു സ്വീകരിച്ചത്‌ . ബെന്നറ്റ്‌ കോൾമാൻ ആൻഡ്‌ കമ്പനി എന്ന മാധ്യമ സ്ഥാപനമാണ്‌ ഇപ്പോഴത്തെ പ്രസാധകർ . ദ‌ ഇക്കണോമിൿസ്‌ ടൈംസ്‌ , മുംബൈ മിറർ , നവഭാരത്‌ ടൈംസ്‌ , മഹാരാഷ്ട്രാ ടൈംസ്‌ , വിജയ കർണ്ണാടക എന്നിവ സഹോദര പ്രസിദ്ധീകരണങ്ങൾ .
false
നിരവധി റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത എഴുത്തുകാരനാണ് എ . പാറേക്കുന്നേൽ എന്ന എബ്രഹാം പാറേക്കുന്നേൽ . ഇപ്പോൾ തിരുവനന്തപുരത്താണ് താമസം .
false
കണ്ണൂരിലെ ഇരിക്കൂറിൽ അലക്കിക്കൊണ്ടിരിക്കെ ഒരു വീട്ടമ്മ ഭൂമി താഴ്ന്ന് ഗർത്തത്തിലേക്ക് പതിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു . സ്വന്തം വീടിന്റെ പിന്നാമ്പുറത്ത് തുണിയലക്കിക്കൊണ്ടിരിക്കെ കാൽക്കീഴിലെ മണ്ണ് പിളർന്നു മാറിയുണ്ടായ ഗർത്തത്തിലെ ഇരുട്ടിലേക്ക് പതിച്ച ആ വീട്ടമ്മ , ഏതാനും നിമിഷങ്ങൾക്കുള്ളിൽ കണ്ണുതുറന്നുനോക്കുമ്പോൾ എത്തിപ്പെട്ടത് അയൽവാസിയുടെ കിണറ്റിലായിരുന്നു . തുണി അലക്കുന്നതിനിടെ ഗര്‍ത്തത്തിലേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍ ഉമൈബ തുണിയലക്കിക്കൊണ്ടിരിക്കെ അവരുടെ ആദ്യ നിലവിളി കേൾക്കുന്നു . പിന്നാമ്പുറത്തെത്തി നോക്കുന്നവർ അവരെ അവിടെങ്ങും കാണുന്നില്ല . പകരം കാണുന്നത് വലിയൊരു ഗർത്തം മാത്രം . അമ്പരന്നു നിന്ന അവർ നിമിഷങ്ങൾക്കുള്ളിൽ ഉമൈബയുടെ നിലവിളി വീണ്ടും കേൾക്കുന്നു . ഇത്തവണ പത്തുമീറ്റർ മാറി , അയൽവക്കത്തെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു ശബ്ദം . അവിടെ കിടന്നു രക്ഷിക്കണേ എന്ന് അലമുറയിട്ട ഉമൈബയെ പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത് . ആ കിണറിന്റെ മുകൾ ഭാഗം ഇരുമ്പുകമ്പിയിട്ട് മറച്ചിരുന്നതിനാൽ ഉമൈബ വീണത് മുകളിലൂടെ അല്ല എന്നത് ഉറപ്പാണ് . പിന്നെ എങ്ങനെയാണ് സ്വന്തം വീട്ടിൽ അലക്കിക്കൊണ്ടിരുന്ന ഉമൈബ , ഒരു നിമിഷാർദ്ധം കൊണ്ട് പത്തുമീറ്റർ അപ്പുറത്തുള്ള അയൽവാസിയുടെ കിണറ്റിൽ എത്തിപ്പെട്ടത് ? ഇത് അവിടെ തടിച്ചുകൂടിയ പ്രദേശവാസികളെ ഒക്കെ ഒരുപോലെ അമ്പരപ്പിച്ച ഒരു ചോദ്യമായിരുന്നു . സ്വാഭാവികമായും മനസ്സിലാവുക , ഉമൈബയുടെ വീടിന്റെ പിന്നാമ്പുറത്തെ അലക്കുകല്ലിന്റെ അടുത്ത് പുതുതായി രൂപം കൊണ്ട ഗർത്തം , ഉമൈബയ്ക്ക് കടന്നുപോകാൻ മാത്രം വലിപ്പമുള്ള ഒരു തുരങ്കത്തിന്റെ രൂപത്തിൽ , അയൽവാസിയുടെ കിണറുവരെ എത്തുന്നുണ്ട് എന്നുതന്നെയാണ് . എന്നാൽ അതെങ്ങനെ ? എന്താണ് ഈ ഒരു അത്ഭുത സംഭവത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന ശാസ്ത്രപ്രതിഭാസം ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സമീപിച്ചത് , കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ . ഗിരീഷ് ഗോപിനാഥിനെയാണ് . പത്തുവർഷത്തോളം കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റിൽ ശാസ്ത്രജ്ഞനായിരുന്ന കാലത്ത് ഇരിക്കൂർ ഭാഗത്തെ മണ്ണിന്റെ ഘടന വിശദമായി പഠിച്ചിട്ടുള്ളയാൾ കൂടിയാണ് ഡോ . ഗിരീഷ് ഗോപിനാഥ് . തുരങ്കമുണ്ടാക്കിയത് ' സോയിൽ പൈപ്പിങ് ' എന്ന പ്രതിഭാസം ഉമൈബയെ ഒരു നിമിഷം കൊണ്ട് അയൽവാസിയുടെ കിണറ്റിലേക്ക് കൊണ്ടെത്തിച്ചതിനു പിന്നിൽ സോയിൽ പൈപ്പിങ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് എന്ന് ഡോ . ഗിരീഷ് ഗോപിനാഥ് സ്ഥിരീകരിക്കുന്നു . ഭൂമിക്കടിയിൽ രൂപം കൊള്ളുന്ന തുരങ്കസമാനമായ നിർമിതിയാണ് സോയിൽ പൈപ്പിങ് എന്നറിയപ്പെടുന്നത് . ഉറപ്പു കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി പെയ്തു ഭൂമിക്കടിയിലേക്കിറങ്ങുന്ന മഴവെള്ളം , ചെറു തുരങ്കങ്ങളുണ്ടാക്കി കുറച്ചു ദൂരം ഒഴുകിയ ശേഷം , മണ്ണ് ദുർബലമായിരിക്കുന്ന പ്രതലങ്ങൾ ഭേദിച്ച് പുറത്തേക്ക് കുത്തിയൊഴുകും . അതോടൊപ്പം , ആ വഴി ഒലിച്ചു വരുന്ന മണ്ണും പുറത്തേക്ക് കുത്തിയൊഴുകിവന്നടിയും . ഇതിന്റെ ഫലമായി ഭൗമാന്തർഭാഗത്തുണ്ടാകുന്ന ബലക്ഷയം , ചിലപ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ വലിയ പിളർപ്പിന് വരെ കാരണമാകാറുണ്ട് . ചില സാഹചര്യങ്ങളിൽ ഇത് മണ്ണിടിച്ചിൽ വരെ ഉണ്ടാക്കാം . ' സോയിൽ കോൺടാക്റ്റ് ഇറോഷൻ ' എന്ന പേരിലും അറിയപ്പെടുന്ന ഈ പ്രതിഭാസം , മൃദുലവും , പരുക്കനുമായ മണ്ണുകൾ തമ്മിലുള്ള വേർതിരിവ് വരുന്ന സമ്പർക്കമേഖലകളിലാണ് സാധാരണ കണ്ടുവരുന്നത് . താരതമ്യേന നേർത്ത മണ്ണിന്റെ അടരിൽ നിന്ന് മണ്ണ് ഇളകി , പരുക്കനായ അടരിന്റെ ഭാഗത്തേക്ക് വീഴുകയാണ് ഇവിടെ സംഭവിക്കുന്നത് . ശക്തമായ മഴ പെയ്യുമ്പോൾ ഇങ്ങനെ ഉണ്ടാവുന്ന നേരിയ വിടവിലൂടെ വെള്ളം താഴേക്ക് ഒഴുകിത്തുടങ്ങുന്നു . ഭൂമിക്കടിയിൽ ഇത് സോയിൽ പൈപ്പ് എന്നറിയപ്പെടുന്ന ചെറുതുരങ്കങ്ങൾ ഉണ്ടാക്കുന്നു . ഈ ചെറു തുരങ്കങ്ങളിലൂടെ വെള്ളം ഊറി ഇറങ്ങുന്നതിന്റെ ഇത് നിരവധി ശാഖകളായി പടർന്നു പന്തലിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ മുകളിലേക്കും അത് വ്യാപിച്ച് , ഒടുവിൽ അത് ഒരു മണ്ണിടിച്ചിൽ തന്നെ ഉണ്ടാക്കുന്നു . ചില കേസുകളിൽ വെട്ടിമാറ്റപ്പെടുന്ന മരങ്ങളുടെ വേരുകൾ ദ്രവിച്ചു രൂപപ്പെടുന്ന സുഷിരങ്ങളും വികസിച്ചു തുരങ്കരൂപം ആർജിക്കാറുണ്ട് . 2018 -ൽ പ്രളയമുണ്ടായപ്പോൾ , ബാധിത പ്രദേശങ്ങളിൽ മണ്ണുപരിശോധനകൾ നടത്തിയ ദേശീയ മണ്ണ് ഗവേഷണ കേന്ദ്ര ത്തിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് . ഇങ്ങനെ ഉണ്ടാകുന്ന സോയിൽ പൈപ്പിങ് ആണ് പ്രദേശത്ത് വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടാകാനും , പല വീടുകളും ഇടിഞ്ഞു താഴാൻ വരെ കാരണമായത് എന്നാണ് . പ്രളയത്തെ തുടർന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും ഒരു സോയിൽ പൈപ്പിങ് സ്റ്റഡി നടത്തിയിരുന്നു . ഈ പഠനത്തിൽ ഇരിക്കൂർ ബ്ലോക്കിനെ സോയിൽ പൈപ്പിങ് സാധ്യത കൂടിയ പ്രദേശമെന്നുതന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് . വീട്ടമ്മയുടെ കേസിൽ സംഭവിച്ചതെന്ത് ? ഉമൈബയുടെ കേസിൽ , അവർക്ക് അസാമാന്യമായ ഭാഗ്യമുണ്ടായിരുന്നു എന്നുവേണം കരുതാൻ എന്ന് ഡോ . ഗിരീഷ് അഭിപ്രായപ്പെട്ടു . അവരുടെ വീടിന്റെ പിന്നാമ്പുറത്തു വെളിപ്പെട്ട തുരങ്കത്തിന്റെ ശാഖ കൃത്യമായി അപ്പുറത്തെ വീട്ടിലെ കിണറിലേക്ക് വെള്ളം ഊരിയെത്തിയിരുന്ന നീർച്ചാൽ ആയിരുന്നതും , അതിന്റെ തുരങ്കത്തിന് അങ്ങോളമിങ്ങോളം അവരെയും വഹിച്ചുകൊണ്ട് പോകാനും മാത്രം വ്യാസമുണ്ടായിരുന്നതും , തുരങ്കത്തിന്റെ മാർഗത്തിൽ പറയത്തക്ക വളവുകൾ ഇല്ലാതിരുന്നതും , ഇരു സ്ഥലങ്ങളും തമ്മിലുള്ള പത്തുമീറ്റർ ദൂരം പിന്നിടാനും , കിണറ്റിൽ ചെന്ന് പഠിക്കാനും ഉമൈബയെ സഹായിച്ചു . സോയിൽ പൈപ്പിംഗിന്റെ മണ്ണിനടിയിൽ തന്നെ ചെന്നുനിന്നിരുന്ന വല്ല ശാഖയിലെ തുരങ്കത്തിലുമാണ് ഉമൈബ പതിച്ചിരുന്നതെങ്കിൽ , ഒരു പക്ഷെ അവർക്ക് ജീവൻ പോലും നഷ്ടപ്പെട്ടേക്കാമായിരുന്നു . താഴെ ഇങ്ങനെ ഒരു തുരങ്കമോ , തുരങ്കജാലമോ ഉള്ളതിന്റെ യാതൊരു വിധ ലക്ഷണങ്ങളും പക്ഷേ , ഭൂമിയുടെ ഉപരിതലത്തിൽ പ്രകടമായിക്കൊള്ളണമെന്നില്ല . അതുകൊണ്ടുതന്നെ ഉമൈബയുടെ കേസിൽ ഉണ്ടായപ്പോൾ ഒരു മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ തുരങ്കങ്ങൾ ചിലപ്പോഴൊക്കെ മുകളിലേക്ക് ദൃശ്യമാവുക . സോയിൽ പൈപ്പിങ് സാധ്യതയുള്ള പ്രദേശങ്ങളിൽ ജിപിആർ അഥവാ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ എന്ന ഒരു ഉപകരണം കൊണ്ടുള്ള പരിശോധനയിൽ മാത്രമേ ഈ സോയിൽ പൈപ്പിങ് കണ്ടെത്താനാകൂ . ഈർപ്പമുള്ള ചിലയിടങ്ങളിൽ സോയിൽ പൈപ്പിങ് കൃത്യമായി കണ്ടെത്താൻ വേണ്ടി ചിലപ്പോൾ റെസിസ്റ്റിവിറ്റി ലോഗിംഗ് നടത്തേണ്ടിയും വരാറുണ്ട് ഗവേഷകർക്ക് . അങ്ങനെ കണ്ടെത്തുന്ന തുരങ്കങ്ങൾ ഉടനടി അടയ്ക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ് .
false
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 22 സെക്കൻഡിനുള്ളിൽ പറഞ്ഞും , യുഎൻ അംഗീകാരമുള്ള 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞും റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ഒന്നാംക്ലാസുകാരി വേദിക പ്രവീൺ . ബെംഗളൂരുവിൽ കാർമൽ അക്കാദമിയിലെ വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി . ഐടി ഉദ്യോഗസ്ഥനായ പ്രവീൺ പി സിയുടേയും ആയുർവേദ ഡോക്ടറായ രേഷ്മ മോഹന്റേയും മകളാണ് വേദിക . ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ് രണ്ടു തവണയാണ് വേദിക കരസ്ഥമാക്കിയത് . 195 യുഎൻ അംഗീകൃത രാജ്യങ്ങളുടെ പതാകകളും അവയുടെ തലസ്ഥാനങ്ങളും 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞതിനാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഈ കൊച്ചുമിടുക്കിയ്ക്ക് ലഭിച്ചത് . 2021 ൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡും വേദികയ്ക്ക് ലഭിച്ചു .
false
പുതു മലയാള കവിതയിലെ ഏറ്റവും വ്യത്യസ്തമായ അടരുകളിലൊന്നാണ് എം പി പ്രതീഷിന്റെ കവിതകള്‍ . പ്രകൃതിയെ , ഭൂമിയെ , ആവാസവ്യവസ്ഥകളെ കവിതയുടെ സൂക്ഷ്മദര്‍ശിനികളിലൂടെ തിരയുകയാണ് ആ കവിതകള്‍ . പുതിയ കാലത്തിന്റെ ആരവങ്ങളല്ല , ജീവിതാഘോഷങ്ങള്‍ക്കിടയില്‍ ആരുടെയും കണ്ണുപതിയാതെ പോവുന്ന ഇടങ്ങളും അനുഭവങ്ങളുമാണ് പ്രതീഷിന്റെ കവിതകള്‍ വിനിമയം ചെയ്യുന്നത് . ശാന്തമായ , സൗമ്യമായ കവിതയ്ക്കു മാത്രം ചെന്നെത്താനാവുന്ന ആഴമേറിയ ഒരനുഭവമാണത് . വായനക്കാരുടെ ശ്രദ്ധയെ ആവോളം ആവശ്യപ്പെടുന്ന , ആവാഹിക്കുന്ന കവിതയുടെ വേറിട്ട ഇടം . സൂക്ഷ്മനിരീക്ഷണങ്ങള്‍ , അസാദ്ധ്യമായ ആംഗിളുകളില്‍നിന്നുള്ള നോട്ടങ്ങള്‍ , ആഖ്യാനത്തിന്റെ ഉപരിതലത്തിലേക്ക് ജീവിതത്തെ ഇഞ്ചിഞ്ചായി വിളിച്ചുവരുത്തുന്ന രചനാതന്ത്രങ്ങള്‍ . പ്രതീഷിന്റെ കവിതകള്‍ ശ്രദ്ധേയമാവുന്നത് ഈ വഴിക്കാണ് . ഞാന്‍ കണ്ടു … … … … …… …… . ധൃതിയില്‍ ഉടുപ്പിട്ട് ചെരിപ്പു ധരിച്ച് കിതപ്പോടെക്കോണിയിറങ്ങി പുറത്തെവിടെയോ മറഞ്ഞു വിരിപ്പിനുള്ളില്‍ വിയര്‍പ്പിന്‍ മണത്തിനുള്ളില്‍ മയങ്ങുമ്പോള്‍ നിരത്തിലൂടെപ്പോകുന്ന അവന്റെ ഉള്‍ച്ചുണ്ടില്‍ത്തടഞ്ഞു നില്‍ക്കുന്ന എന്റെ അടിയുടല്‍ മുടിനാര് ഞാന്‍ കണ്ടു 2 കടുന്നിറമുള്ള ഒരില നിരത്തുകളും വണ്ടികളും ഇവിടെ അവസാനിച്ചു മനുഷ്യര്‍ മടങ്ങിപ്പോയി ഇല തിന്നുന്ന ഒരു ചെറിയ പുഴു അതിന്റെ ദീര്‍ഘമായ ഉറക്കത്തിലേക്കിഴഞ്ഞു 3 സൂര്യനെച്ചിറകിന്റെ തലപ്പു കൊണ്ട് മറച്ചു പിടിക്കുന്ന ഒരു തുമ്പിയെ ഞാന്‍ കണ്ടു ഭൂമിയുടെ ഒരു പാതി ഇരുട്ടില്‍ നിന്നതും വാക്കുല്‍സവത്തില്‍ … … ബന്ദര്‍ : കെ എന്‍ പ്രശാന്ത് എഴുതിയ കഥ 16 , 2019 , 6:08 .
false
പാതി തണൽ കിട്ടുന്നിടത്തെ പൂച്ചെടിയായും കട്ട് ഫ്ലവർ ഇനമായും ആന്തൂറിയം മലയാളിയുടെ പൂ മുഖത്തിനും ആഘോഷങ്ങൾക്കും അലങ്കാരമാണ് . പൂക്കളാണ് ഇവയുടെ ഭംഗി . എന്നാല്‍ ഇലകളുടെ ഭംഗികൊണ്ടു ശ്രദ്ധ നേടുന്ന ആന്തൂറിയം ഇനങ്ങളും നമ്മുടെ ഉദ്യാനങ്ങളില്‍ ട്രെന്‍ഡ് ആയി മാറുകയാണ് . ആയിരത്തിലേറെ ഇനങ്ങളുള്ള ആന്തൂറിയം ജനുസ്സിലെ നല്ല പങ്കും ഇലച്ചെടികളാണ് . കട്ട് ഫ്ലവർ ആയി ഉപയോഗമുള്ള ഫ്ളമിംഗോ ഫ്ലവർ , ടുലിപ് ഫ്ലവർ , പിഗ്ഗ് ടെയിൽ ഫ്ലവർ തുടങ്ങി വിരലിൽ എണ്ണാവുന്നത്ര ഇനങ്ങൾക്കു മാത്രമേ ഭംഗിയുള്ള പൂക്കൾ ഉള്ളൂ . ചേമ്പ് കുടുംബത്തിലെ അംഗമായ ആന്തൂറിയത്തിന്റെ ഇലച്ചെടികളിൽ പലതിന്റെയും ഇലകൾക്ക് ചേമ്പിലയോട് രൂപസാദൃശ്യമുണ്ട് . റാവെൻസ് ഹാർട്ട് , ബേർഡ്‌സ് നെസ്റ്റ് ആന്തൂറിയം , ഫിംഗർ ആന്തൂറിയം , വെൽവെറ്റ് കാർഡ് ബോർഡ് , ക്രിസ്റ്റൽ , എയ്‌സ്‌ ഓഫ് സ്പേഡ്സ് , കിംഗ് , ഫെസന്റ് ടെയിൽ എന്നിവ ഇലയുടെ ആകൃതിയിലും വലുപ്പത്തിലും വൈവിധ്യമുള്ള ആന്തൂറിയം ഇനങ്ങള്‍ . ഞരമ്പുകളുടെ വെള്ളി നിറവും സവിശേഷ ഡിസൈനുമൊക്കെ ഇലയുടെ ഭംഗിക്ക് മാറ്റു കൂട്ടുന്നു . ഇവയുടെ ഇലകൾ നിറം മങ്ങാതെ , കൊഴിയാതെ 6 - 7 മാസം ചെടിയിൽ നില്‍ക്കും . നമ്മുടെ നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ ആന്തൂറിയത്തിന്റെ ഇലയിനങ്ങളെല്ലാംതന്നെ നല്ല ഭംഗിയോടും ആരോഗ്യത്തോടും വളരും . ക്രിസ്റ്റൽ , വെൽവെറ്റ് കാർഡ്ബോർഡ് , ബേർഡ്‌സ് നെസ്റ്റ് , കിംഗ് , ക്വീൻ , ലവ്‌ലി ഗ്രീൻ എന്നീ ഇലച്ചെടിയിനങ്ങള്‍ക്കെല്ലാം വിപണിയില്‍ നല്ല ഡിമാൻഡ് ഉണ്ട് . ഇവയില്‍ കിംഗ് , ക്വീൻ ഇനങ്ങൾക്കും വിറ്റാരിഫോളിയം ഇനത്തിനുമാണ് ഏറ്റവും വലുപ്പമുള്ള ഇലകൾ . വിറ്റാരിഫോളിയം ഇനത്തിന്റെ നീണ്ടു വീതി കുറഞ്ഞ ഇലകൾക്ക് ഒന്നര മീറ്റർവരെ നീളം വയ്ക്കും . എന്നാൽ ഇവയുടെ പൂക്കൾ ചെറുതും അനാകർഷകവുമാണ് . നടീല്‍ , പരിപാലനം നല്ല വളർച്ചയുള്ള ചെടികളുടെ ചുവട്ടിൽ ഉണ്ടായിവരുന്ന തൈകളും തണ്ടിന്റെ , മണ്ണിനു മുകളിൽ കാണുന്ന ഭാഗവുമാണ് നടീല്‍വസ്തുക്കള്‍ . മുന്തിയ സങ്കര ഇനങ്ങളിൽ തൈകൾ വളരെ സാവധാനമേ ഉണ്ടായി വരികയുള്ളൂ . മണ്ണിനു തൊട്ടു മുകളിലുള്ള , വേരുകളോടു കൂടിയ , തണ്ടുഭാഗം മുറിച്ചെടുത്ത് നടീൽവസ്തുവായി ഉപയോഗിക്കാം . തണ്ട് നട്ടാൽ അതിന്റെ മുട്ടിൽനിന്ന് ഇലകൾ ഉല്‍പാദിപ്പിച്ചു ചെടി വളരാൻ തുടങ്ങും . ആന്തൂറിയത്തിന്റെ പലതരം ഇലയിനങ്ങളുടെ ശേഖരമുള്ളവർക്ക് ഇവയിൽ ഉണ്ടാകുന്ന പൂക്കളിൽ കൃത്രിമ പരാഗണം നടത്തി വിത്തും തൈയും വളർത്തിയെടുക്കാന്‍ കഴിയും . പൂവിന്റെ നടുവിൽ കാണുന്ന , നീണ്ട തിരിപോലുള്ള ഭാഗത്താണ് കേസരവും പൂമ്പൊടിയും അണ്ഡാശയവുമെല്ലാമുള്ളത് . ഈ തിരിയിലാണ് കൃത്രിമ പരാഗണം നടത്തേണ്ടത് . 2 വ്യത്യസ്ത ഇനങ്ങളിൽ നടത്തുന്ന കൃത്രിമ പരാഗണം വഴി ഉണ്ടാകുന്ന വിത്തുകളിൽനിന്നു പുതിയ സങ്കര ഇലയിനം ലഭിച്ചേക്കാം . ആന്തൂറിയം പരിപാലിക്കുന്ന മിശ്രിതത്തിൽ അധിക സമയം വെള്ളം തങ്ങി നിന്നാൽ വേരുകൾ കേടായി ചെടി അപ്പാടെ നശിച്ചുപോകും . അതുകൊണ്ട് ഇവ വളർത്താൻ നല്ല നീർവാർച്ചയുള്ള മിശ്രിതം വേണം . ഗുണനിലവാരമുള്ള ചകിരിച്ചോറ് , ചുവന്ന മണ്ണ് , ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ് , മണ്ണിരവളം , അൽപം കുമ്മായം ഇവ കലർത്തിയെടുത്ത മിശ്രിതത്തിലാണ് ചെടി പരിപാലിക്കേണ്ടത് . മിശ്രിതത്തിൽനിന്ന് അധിക ജലം വാർന്നുപോകാൻ ചട്ടിയുടെ അടിയിൽ ഓടിന്റെ കഷണങ്ങൾ നിരത്തുന്നതു നന്ന് . പ്ലാസ്റ്റിക് ചട്ടിയെക്കാൾ മൺചട്ടിയാണ് പറ്റിയത് . മൺചട്ടിയിലുള്ള അധിക ജലം ബാഷ്പീകരണം വഴി വേഗത്തിൽ പുറത്തേക്കു പോകുക വഴി മിശ്രിതത്തിലെ ഈർപ്പം നിയന്ത്രി ക്കാം . ക്രിസ്റ്റൽ , എയ്‌സ്‌ ഓഫ് സ്പേഡ്സ് തുടങ്ങിയ ഇനങ്ങൾക്കായി മിശ്രിതം തയാറാക്കുമ്പോൾ വേരുകൾക്ക് നല്ല വായുസഞ്ചാരം കിട്ടാൻ ഓടിന്റെ കഷണങ്ങൾ മിശ്രിതത്തിൽ ചേർക്കണം . വീടിന്റെ ബാൽക്കണി , പാതി തണൽ കിട്ടുന്ന വരാന്ത തുടങ്ങിയ ഭാഗങ്ങളിലോ 50 ശതമാനം തണൽ കിട്ടുന്ന തണൽവലയ്ക്കു കീഴിലോ ആന്തൂറിയത്തിന്റെ ഇല ഇനങ്ങൾ ആരോഗ്യത്തോടും ഭംഗിയോടും വളരും . ഇലകളുടെ അഗ്രഭാഗത്തിന് തവിട്ടുനിറം വന്നു കരിയുന്നുണ്ടെങ്കിൽ ചെടി വളർത്തുന്നിടത്ത് വെയിലും ചൂടും അധികമാണെന്നു മനസ്സിലാക്കണം . നട്ടിരിക്കുന്ന മിശ്രിതത്തിലെ ഈർപ്പ ത്തിന്റെ അളവനുസരിച്ചുവേണം നന . ഇലകളും നന്നായി നനയ്ക്കുക . ഫോളിയേജ് ആന്തൂറിയത്തിൽ പലതിലും നട്ടിരിക്കുന്ന മിശ്രിതത്തിനു മുകളിലേക്ക് തടിച്ച വേരുകൾ ഉണ്ടായി വരും . ഇത്തരം വേരുകൾക്കും വെള്ളവും വളവും മറ്റും വലിച്ചെടുക്കാനാകും . അതിനാല്‍ ഇവയും നന്നായി നനയ്ക്കണം . രാസവളങ്ങളെക്കാൾ ജൈവവളങ്ങളാണ് നല്ല ഭംഗിയുള്ള കരുത്തോടെ വളരുന്ന ഇലക ൾ ഉണ്ടാകാൻ നല്ലത് . ഉണങ്ങിയ ചാണകപ്പൊടി , ആട്ടിൻകാഷ്ഠം എന്നിവ മാസത്തിൽ ഒരിക്കൽ നൽകാം . പല നവീന ഇനങ്ങളും വളരെ സാവധാനമാണ് വളരുക . അതുകൊണ്ട് ചെറുചട്ടിയില്‍നിന്നു പിന്നീടു വലിയതിലേക്കു മാറ്റിനടേണ്ടതില്ല .
false
സ്വത്തവകാശം മൗലികാവകാശത്തിന്റെ ഭാഗമല്ലെങ്കിലും മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്ന സുപ്രീം കോടതി വിധി , കുടിയിറക്കപ്പെട്ടവര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് നല്‍കുന്നത് . ഇന്ത്യന്‍ പൗരന് ലഭിക്കേണ്ട മൗലികാവകാശങ്ങളില്‍പ്പെട്ടിരുന്ന സ്വത്തവകാശം , 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമാവകാശമായി മാറിയത് . ഭൂപരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊരു മാറ്റം മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ കൊണ്ടുവന്നത് . എങ്കിലും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ഭരണഘടനയുടെ അനുഛേദം 300-എ പ്രകാരം വ്യവസ്ഥ ചെയ്തിരുന്നു . എന്താണ് പുതിയ വിധി ? ഹിമാചല്‍ പ്രദേശിലെ 80 വയസ്സായ വിദ്യാ ദേവിയെന്ന വിധവയുടെ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വിധി വന്നിരിക്കുന്നത് . 1967 - 68 കാലഘട്ടത്തില്‍ ജില്ല റോഡ് നിര്‍മാണത്തിനായി നടപടിക്രമങ്ങള്‍ പാലിക്കാതെയും മതിയായ നഷ്ടപരിഹാരം നല്‍കാതെയും സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ 3 . 34 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത് . 1975ല്‍ റോഡ് പണി തീര്‍ന്നു . 2004-ല്‍ ഇതേ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമി നല്‍കിയ ചിലര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയതു . പക്ഷേ ഇപ്പോഴത്തെ പരാതിക്കാരി ആ കേസിന്റെ ഭാഗമല്ലായിരുന്നതിനാല്‍് അവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല . 2010-ല്‍ ഈ കേസുമായി അവര്‍ ഹൈക്കോടതിയില്‍ എത്തി . ഭൂമിയുടെ മുന്‍ ഉടമസ്ഥനില്‍ നിന്ന് വാക്കാലുള്ള സമ്മതം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തതെന്ന് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു . ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നല്‍കണമെന്ന പരാതിക്കാരിയുടെ വാദം ഹൈക്കോടതി അംഗീകരിക്കാത്ത ഹൈക്കോടത് കീഴികോടതിയില്‍ സിവില്‍ കേസ് നല്‍കാന്‍ നിര്‍ദേശിച്ചു . ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി വന്നിരിക്കുന്നത് . 1978-ല്‍ സ്വത്തവകാശത്തെ മൗലികാവകാശമല്ലാതാക്കിയെങ്കിലും ഇപ്പോഴും അതൊരു മനുഷ്യാവകാശ പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി . വ്യക്തമായ നിയമ സംവിധാനങ്ങളിലൂടെയല്ലാതെ സംസ്ഥാനങ്ങള്‍ക്ക് ഒരുവ്യക്തിയുടെ ഭൂമി സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീകോടതി പ്രസ്താവിച്ചത് . ഒരു ക്ഷേമ രാഷ്ട്രമായ ഇന്ത്യയില്‍ നിയമപരമായല്ലാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കോടതി വിധിയില്‍ പറയുന്നു . ഒരു കേസില്‍ സമ്പൂര്‍ണ നീതി ഉറപ്പുവരുത്താന്‍ സുപ്രീം കോടതിക്ക് പ്രത്യേകാധികാരം നല്‍കുന്ന അനുഛേദം 142 , നീതി നിഷേധത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാവുന്ന അനുഛേദം 136 എന്നീ വകുപ്പുകള്‍ പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് തുല്യമായി ഹര്‍ജിക്കാരിക്ക് ഒരു കോടിരൂപ പണമായി നല്‍കാനും വിധിച്ചു . 42 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര , അജയ് രസ്‌തോഗി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത് . മൗലികാവകാശം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്ന അടിസ്ഥാനാവകാശങ്ങളാണ് മൗലികാവകാശങ്ങള്‍ . ഈ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ പൗരന് നേരിട്ട് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം . ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ അനുഛേദം 12 - 35 വരെയാണ് മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് . ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആറ് മൗലികാവകാശങ്ങളാണ് സമത്വത്തിനുള്ള അവകാശം , സ്വാതന്ത്ര്യത്തിനുള്ള അവകാശം , ചൂഷണത്തിനെതിരെയുള്ള അവകാശം , മതസ്വാതന്ത്ര്യത്തിനുള്ള അവകാശം , സാംസ്‌കാരിക- വിദ്യാഭ്യാസ അവകാശങ്ങള്‍ , ഭരണഘടനാ പരിഹാരങ്ങള്‍ക്കായുള്ള അവകാശം എന്നിവ . നിയമപരമായ അവകാശം ഒരു നിയമനിര്‍മാണത്തിന്റെ പിന്‍ബലത്തിലുള്ള അവകാശങ്ങളാണ് ലീഗല്‍ റെറ്റ് . ഈ നിയമത്തെ വേണമെങ്കില്‍ മറ്റൊരു നിയമ നിര്‍മാണം കൊണ്ട് മറികടക്കാം . ഒരു പൗരന്റെ ലീഗല്‍ റെറ്റ് ലംഘിക്കപ്പെടുകയാണെങ്കില്‍ കീഴ്‌കോടതികളില്‍ മാത്രമേ അത് ചോദ്യം ചെയ്യാന്‍ സാധിക്കൂ . മനുഷ്യാവകാശം .
false
ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് സിൻജിയാങ് . ഔദ്യോഗികനാമം സിൻജിയാങ് യൂഘുർ സ്വയംഭരണപ്രദേശം എന്നാണ് . വടക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ പ്രവിശ്യയുടെ സ്ഥാനം . ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നാണിത് . 16 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ പ്രവിശ്യയുടെ വിസ്തീർണ്ണം . റഷ്യ , മംഗോളിയ , കസാഖിസ്ഥാൻ , കിർഗിസ്ഥാൻ , താജിക്കിസ്ഥാൻ , അഫ്ഘാനിസ്ഥാൻ , പാകിസ്താൻ , ഇന്ത്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തികളുണ്ട് . ചൈനയിൽ ഏറ്റവും കൂടുതൽ പ്രകൃതിവാതകം ലഭിക്കുന്നത് ഇവിടെ നിന്നാണ് . ഇവിടം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് . യൂഘുർ , ഹാൻ , കസാഖ് , താജിക് , ഹുയി , കിർഗിസ് , മംഗോൾ മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട് . ജനസംഖ്യയിൽ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ് . ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട് . ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത് . ടിയാൻഷാൻ പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള സുൻഗാരിയൻ താഴ്വര , തെക്കുള്ള താരിം താഴ്വര എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു . ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4 . 3 % മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ . 2,500 വർഷത്തെയെങ്കിലും ലിഖിത ചരിത്രം ഈ പ്രദേശത്തിനുണ്ട് . ഈ പ്രദേശത്തിനോ ഇതിന്റെ ഭാഗങ്ങൾക്കോ മേലുള്ള നിയന്ത്രണത്തിനു വേണ്ടി ധാരാളം സാമ്രാജ്യങ്ങളും മനുഷ്യസമൂഹങ്ങളും മത്സരത്തിലേർപ്പെട്ടിട്ടുണ്ട് . ഇരുപത്തൊന്നാം നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തിന്റെ ഭാഗങ്ങളോ ഈ പ്രദേശം മുഴുവനായോ നിയന്ത്രിച്ചിരുന്നവരിൽ ടോക്കേറിയനുകൾ , യുവേഷി , ക്സിയോൻഗ്നു സാമ്രാജ്യം , ക്സിയൻബേയി രാജ്യം , കുഷാന സാമ്രാജ്യം , റൗറാൻ ഖഗാനേറ്റ് , ഹാൻ സാമ്രാജ്യം , ആദ്യ ലിയാങ് , ആദ്യ ക്വിൻ , പിൽക്കാല ലിയാങ് , പടിഞ്ഞാറൻ ലിയാങ് , റൗറാൻ ഖഗാനേറ്റ് , ടാങ് രാജവംശം , ടിബറ്റൻ സാമ്രാജ്യം , യൂഘുർ സാമ്രാജ്യം , കാര-ഖിതാൻ ഖാനേറ്റ് , മംഗോൾ സാമ്രാജ്യം , യുവാൻ സാമ്രാജ്യം , ചഗതായി ഖാനേറ്റ് , മുഗളിസ്ഥാൻ , വടക്കൻ യുവാൻ , യാർക്കെന്റ് ഖാനേറ്റ് , സുൻഗാർ ഖാനേറ്റ് , ക്വിങ് രാജവംശം , റിപ്പബ്ലിക് ഓഫ് ചൈന , 1950 മുതൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നിവ ഉൾപ്പെടുന്നു .
false
മഹാനായ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ അംഗീകൃത ജീവചരിത്രമാണ് ആന്‍ഡ്ര്യൂ റോബിന്‍സണ്‍ എഴുതിയ ' - ' . സത്യജിത് റായിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ബ്ലൂംസ്ബെറി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ റായിയുമായി ആന്‍ഡ്ര്യൂ റോബിന്‍സണ്‍ നടത്തിയ ദീര്‍ഘമായ ഒരു അഭിമുഖവും ചേര്‍ത്തിട്ടുണ്ട് . 1982-'89 കാലത്ത് നടത്തിയ സംഭാഷണങ്ങളാണിത് . സത്യജിത് റായി എന്ന സംവിധായകനെയും വ്യക്തിയെയും തുറന്നുകാണിച്ചുതരുന്ന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളാണിവ ചെറുപ്പത്തില്‍ കൂട്ടുകുടുംബത്തില്‍ പിറന്നുജീവിച്ചത് വലുതായപ്പോഴുള്ള മാനസികവികാസത്തിന് സഹായിച്ചെന്ന് താങ്കള്‍ കരുതുന്നുണ്ടോ = ഏകാകിയായിരുന്നതിനാല്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ ആളുകളെ വളരെയധികം നിരീക്ഷിച്ചിട്ടുണ്ടാവണം . ഏകാകി എന്നുദ്ദേശിച്ചത് എനിക്ക് സഹോദരന്മാരോ സഹോദരിമാരോ ഉണ്ടായിരുന്നില്ല എന്ന അര്‍ഥത്തിലാണ് . ഏറെനേരവും സ്വന്തം ചിന്തകളും ചെറിയ ചെറിയ മാനസിക വ്യവഹാരങ്ങളുമായി ഒറ്റയ്ക്കായിരുന്നു ഞാന്‍ . ഈയൊരു പ്രക്രിയ ഒരുപക്ഷേ ഞാന്‍ പോലുമറിയാതെ വളരെക്കാലമായി നടന്നിട്ടുണ്ടാകും . എന്നെക്കാള്‍ പ്രായമുള്ളവരാണ് എനിക്കുചുറ്റുമുണ്ടായിരുന്നത് . ഞാനായിരുന്നു ഏറ്റവും ഇളയആള്‍ . അതുകൊണ്ട് എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കണം . ഏകാകിയായ കുട്ടിയായിരുന്നെന്ന് സ്വയം കരുതുന്നുണ്ടോ = ഏകാകി എന്ന വാക്കല്ല ഞാനിപ്പോള്‍ ഉപയോഗിക്കുക . ഞാനൊറ്റയ്ക്കായിരുന്നു . ഏകാന്തതയും സമപ്രായക്കാരായ ആണ്‍സുഹൃത്തുക്കളോ പെണ്‍സുഹൃത്തുക്കളോ ഇല്ലാതെ ഒറ്റയ്ക്കാവുന്നതും രണ്ടും രണ്ടാണ് . ഏകാന്തത അനുഭവിച്ചതായി ഓര്‍ക്കുന്നില്ലേ … = ആ അര്‍ഥത്തിലല്ല , നിങ്ങള്‍ നോക്കൂ … സഹോദരങ്ങളുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു . സങ്കല്പലോകത്തില്‍ ജീവിക്കാന്‍ പറ്റുന്ന ഒരു സാഹചര്യത്തിലത് വളരെ ബുദ്ധിമുട്ടാണ് . കുട്ടിയായിരിക്കെ മറ്റുകുട്ടികളെയും സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ ബന്ധങ്ങളും കണ്ടിട്ടുണ്ടാവുമെന്ന് ഞാന്‍ ഊഹിക്കുന്നു = ഉണ്ട് . പക്ഷേ , കുറെ സഹോദരന്മാരും സഹോദരിമാരുമുള്ള കുട്ടികളോട് എനിക്ക് അസൂയയുണ്ടായിരുന്നില്ല . എനിക്ക് എന്റെ ലോകം സുഖമായിത്തന്നെയാണ് തോന്നിയത് . മാത്രമല്ല , എനിക്ക് ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുമുണ്ടായിരുന്നു . പലകാര്യങ്ങള്‍ചെയ്ത് സ്വയം തിരക്കിലാവാന്‍ എനിക്കാകുമായിരുന്നു . വായന , പുസ്തകംനോക്കല്‍ , ചിത്രംനോക്കല്‍ , പകര്‍ത്തല്‍ അങ്ങനെയങ്ങനെ . ചെറുപ്പത്തില്‍ ഞാന്‍ ഒരുപാട് വരയ്ക്കുമായിരുന്നു . താങ്കളുടെ അന്തര്‍മുഖതയും സിനിമാനിര്‍മാണം ആവശ്യപ്പെടുന്ന തുറന്ന രീതിയും തമ്മിലുള്ള വിരോധാഭാസം ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് . ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പേ മാനസികമായ വലിയ ക്രമീകരണങ്ങള്‍ നടത്തേണ്ടിവരാറുണ്ടോ = ഈ രണ്ടവസ്ഥകളും എനിക്ക് ഒരുപോലെയാണ് . എനിക്ക് ഒരിടത്തിരുന്ന് മണിക്കൂറുകളോളം സംസാരിക്കാതെ ജോലിചെയ്യാനാവും . ചിലപ്പോള്‍ ഒറ്റയിരിപ്പിന് പതിനേഴോ പതിനെട്ടോ മണിക്കൂര്‍ . ചിത്രീകരണസമയത്ത് സിനിമാസെറ്റില്‍ ഇരുപതോ ഇരുപത്തഞ്ചോ ആളുകള്‍ക്കൊപ്പവും ജോലിചെയ്യാം . എനിക്ക് രണ്ടും സാധിക്കും . ഞങ്ങള്‍ വളരെ വേഗം പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ഷൂട്ടിങ് ഏറെ ഊര്‍ജസ്വലമായ ജോലിയാണ് . ഒരു ചലച്ചിത്രകാരന്‍ എന്നനിലയില്‍ താങ്കളുടെ ധാര്‍മിക മനോഭാവമെന്താണ് = എന്റെ സിനിമകളില്‍ അവയെല്ലാമുണ്ട് . അതിനാല്‍ ധാര്‍മികമനോഭാവത്തെക്കുറിച്ച് വ്യത്യസ്തമായി കൂടുതല്‍ സ്പഷ്ടമാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല . ഒരാള്‍ സിനിമകള്‍ കാണുകയും അത് വായിച്ചെടുക്കുകയും വേണം . ആദ്യമൊരു ധാര്‍മിക മനോഭാവം രൂപപ്പെടുത്തിയശേഷം സിനിമ നിര്‍മിക്കുകയല്ല ഞാന്‍ ചെയ്യാറ് . നിഗമനങ്ങളിലെത്തുന്നത് നിരൂപകരുടെ ജോലിയാണെന്ന് ഞാന്‍ കരുതുന്നു . അതില്‍ അടിക്കുറിപ്പുകള്‍ ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . അതിന് തയ്യാറുമല്ല . താങ്കളെ സ്വയം മനുഷ്യസ്‌നേഹി എന്ന് വിളിക്കുമോ = അങ്ങനെയല്ല . എന്റെ സിനിമകള്‍ എന്താണോ പ്രതിനിധാനം ചെയ്യുന്നത് അതുതന്നെയാണ് ഞാന്‍ . ഒരു മനുഷ്യസ്‌നേഹിയാവണമെന്ന് മനപ്പൂര്‍വം ഞാന്‍ വിചാരിക്കാറില്ല . എനിക്ക് മനുഷ്യരോട് താത്പര്യമുണ്ട് എന്നുമാത്രം . സിനിമചെയ്യുന്ന എല്ലാവര്‍ക്കും ഒരു പരിധിവരെ മനുഷ്യരോട് താത്പര്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത് . എന്റെ സൃഷ്ടിയിലെ മാനവികതയെക്കുറിച്ചുള്ള നിരന്തരപരാമര്‍ശത്തില്‍ ഞാനല്പം അസ്വസ്ഥനാണ് . അതില്‍ മറ്റ് ഘടകങ്ങളുമുണ്ടെന്ന് എനിക്ക് തോന്നുന്നു . അത് മനുഷ്യരുടെമാത്രം കാര്യമല്ല . ഘടന , രൂപം , താളം , മുഖം , വെളിച്ചത്തിനും തണലിനും വേണ്ടിയുള്ള വികാരം , സംയോജനം , കഥ പറയുന്ന രീതി എന്നിവകൂടിയുണ്ട് . നിങ്ങളുടെ ഒട്ടുമിക്ക സിനിമകളിലും സമ്പന്നരെ വിമര്‍ശിക്കുകയും സമ്പത്തുണ്ടാക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് . പരാഷ് പഥര്‍ , ജല്‍സാഘര്‍ , കാഞ്ചന്‍ജംഗ , നായക് , സീമാ ബദ്ധ , സത്രഞ്ജ് കെ ഖിലാഡി , ഹിരക് രാജാര്‍ ദേശേ , ഗണശത്രു തുടങ്ങിയവ ഉദാഹരണം . താങ്കളെപ്പോഴെങ്കിലും സമ്പന്നനാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ = ഞാന്‍ സമ്പന്നന്‍തന്നെയാണെന്നാണ് കരുതുന്നത് . എനിക്ക് പണത്തെക്കുറിച്ചുള്ള ആശങ്കകളൊന്നുമില്ല-എന്റെ എഴുത്തിന് നന്ദി . ശരിക്കും സിനിമകളില്‍ നിന്നല്ല , എഴുതിയ പുസ്തകങ്ങളില്‍നിന്നാണ് എന്റെ വരുമാനം വരുന്നത് . ബോംബെ നടന്മാരെപ്പോലെ ഞാന്‍ സമ്പന്നനല്ല , അതില്‍ അര്‍ഥമില്ല . പക്ഷേ , എനിക്ക് സുഖമായി ജീവിക്കാന്‍ സാധിക്കുന്നുണ്ട് . എനിക്ക് അത്രയേ വേണ്ടൂ . ആവശ്യമുള്ള പുസ്തകങ്ങളും റെക്കോഡുകളും എനിക്കുവാങ്ങാന്‍ കഴിയുന്നുമുണ്ട് . ഒരു സംവിധായകനെ കുഴപ്പത്തിലാക്കുന്ന വ്യക്ത്യാരാധനയെ സംബന്ധിച്ച് എന്താണഭിപ്രായം = ഓ … അത് ഇടയ്ക്കിടെ അല്പം ശല്യപ്പെടുത്തും . എല്ലാ ദിവസങ്ങളിലും ഏതെങ്കിലും സംഘടനകളില്‍നിന്നെനിക്ക് വിളിവരും . പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ആവശ്യപ്പെട്ടോ മറ്റോ ആയിരിക്കും . ഇപ്പോള്‍ എളുപ്പമാണ് ; കാരണം ആരോഗ്യകാരണങ്ങളാല്‍ എനിക്ക് പോകാനാവില്ല . പൊതുരംഗത്തെ പ്രശസ്തിയോട് എനിക്ക് വെറുപ്പാണ് . ഞാനത് ശരിക്കും വെറുക്കുന്നു . എക്‌സിബിഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതുപോലുള്ളവ അസഹനീയമാണ് . കാരണം , പറഞ്ഞുപഴകിയ കാര്യങ്ങള്‍ പറയേണ്ടിവരും ; പ്രസംഗിക്കേണ്ടിവരും . പ്രസംഗമാണ് എന്നെ അസ്വസ്ഥമാക്കുന്നത് . ഇപ്പോഴെനിക്ക് ആശംസകള്‍നേര്‍ന്ന് കുറച്ചുവരികള്‍ എഴുതിയാല്‍ മതി . അതെന്നെ ബാധിക്കില്ല . ഓരോ സന്ദര്‍ഭങ്ങളിലും എന്താണ് എഴുതേണ്ടതെന്ന് എനിക്ക് വ്യക്തമായറിയാം . പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഒന്റി കാര്‍ത്യേ- ബ്രസ്സോയുടെ ഫോട്ടോഗ്രാഫുകള്‍ താങ്കളെ സഹായിച്ചിട്ടുണ്ടോ = ബ്രസ്സാേയുടെ വെളിച്ചം ഉപയോഗിക്കുന്ന രീതി എന്നെ സഹായിച്ചിട്ടുണ്ട് . ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ യഥാര്‍ഥത്തില്‍ ഇത്രത്തോളം സിനിമയെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നില്ല . പക്ഷേ , കാര്‍?ത്യേ-ബ്ര?േസ്സായുടെ വെളിച്ചത്തോടുള്ള വികാരം , അദ്ദേഹം ഫ്‌ളാഷ് ലൈറ്റുകള്‍ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല എന്നതാണ് . ഒരുപാട് വലിയ ലൈറ്റുകള്‍ വെച്ചുള്ളതും ഒരുമാതിരി കൃത്രിമരൂപം കിട്ടുന്നതുമായ ഹോളിവുഡ് രീതിയിലുള്ള ഫോട്ടോഗ്രാഫി ഉപയോഗിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു . അത് കാര്‍ത്യേ- ബ്രസ്സാേയുടെ ഫോട്ടോഗ്രാഫിയുടെ നൈസര്‍ഗിക ഗുണമാണ് . കഴിയാവുന്നിടത്തോളം ലഭ്യമായ സ്വാഭാവികമായ വെളിച്ചമാണ് അദ്ദേഹമുപയോഗിച്ചിരുന്നത് . നിഴലുകള്‍ മെച്ചപ്പെടുത്താന്‍ ഇടയ്ക്ക് റിഫ്‌ളക്ടറുകളും ഉപയോഗിക്കും . അതൊഴിവാക്കാനാവാത്തതാണ് . പഥേര്‍ പാഞ്ജലി ഭൂരിഭാഗവും ലൊക്കേഷനില്‍ പകല്‍രംഗങ്ങളില്‍ പരിമിതപ്പെടുത്തി . രാത്രിദൃശ്യങ്ങളില്‍ കാര്‍ത്യേയുടെ രീതിയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല . പരിഭാഷ : ഷിനില മാത്തോട്ടത്തില്‍ .
false
ഓരോ കുട്ടികൾക്കും വ്യത്യസ്തമായ കഴിവുകളാണുണ്ടാകുക . അത് പഠിക്കുന്ന കാര്യത്തിൽ ആണെങ്കിലും മറ്റ് പഠനേതര പ്രവർത്തനങ്ങളിലാണെങ്കിലും അങ്ങനെ തന്നെ . എന്നാൽ ചില മാതാപിതാക്കൾ ആഗ്രഹിക്കുക , തങ്ങളുടെ മക്കൾ എല്ലാ മേഖലയിലും ഒന്നാമത്തെത്തണം എന്നാണ് . എന്നാൽ ഇതിൽ കാര്യമില്ല . സ്വന്തം കുഞ്ഞിന്റെ കഴിവ് മനസിലാക്കി അവനെ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം . ഇന്നത്തെകാലത്ത് കുട്ടികൾ മാതാപിതാക്കളെക്കാൾ പ്രതികരണ ശേഷി കൂടിയവരാണ് . ദേഷ്യം , വാശി തുടങ്ങിയ കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിനു അവർ ഒരു മടിയും കാണിക്കുന്നില്ല . അതിനാൽ തന്നെ ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ വെറുക്കുന്ന കാര്യമാണ് താരതമ്യം . കുട്ടികള്‍ പഠനത്തില്‍ മോശമാകുമ്പോഴോ പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴോ മിക്ക രക്ഷിതാക്കളും അയല്‍പക്കത്തെയോ കുടുംബത്തിലെയോ കുട്ടികളുമായി സ്വന്തം മക്കളെ താരതമ്യം ചെയ്യാന്‍ തുടങ്ങും . സ്വന്തം മക്കളെ നിങ്ങളിൽ നിന്നും അകറ്റുന്നതിനുള്ള ആദ്യത്തെ വഴി സ്വയം കണ്ടെത്തുകയാണ് ഇത്തരം പ്രവർത്തിയിലൂടെ നടക്കുന്നത് . ഒരിക്കലും സ്വന്തം കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത് . മാതാപിതാക്കൾ തന്നെ മനസിലാക്കുന്നില്ലെന്ന ചിന്തയാണ് ഇതിലൂടെ കുഞ്ഞുങ്ങൾക്കുണ്ടാകുക . അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് എല്ലാ വിഷയത്തിലും നല്ല മാര്‍ക്കുണ്ട് , നിനക്ക് മാത്രമെന്താ പത്തില്‍ താഴെ മാര്‍ക്ക് ? അവൻ കളിയ്ക്കാൻ പോകുന്നില്ലല്ലോ , പിന്നെ നീ എന്തിനാ പോകുന്നത് ? തുടങ്ങി എല്ലാക്കാര്യത്തിലും ഉപമ വരുന്നത് പ്രശ്നങ്ങൾ വർധിപ്പിക്കും . താരതമ്യങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം കുറച്ചുകളയും . പല കുട്ടികളും അപകര്‍ഷതാബോധത്തിനും അടിമകളായിത്തീരും . പിന്നെ കുട്ടികള്‍ക്കിടയില്‍ ശത്രുതയ്ക്കും ഇത് വഴിവെക്കും . താമസിയാതെ അവർ അപകർഷതാബോധം ഉള്ളവരായി വീടിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങും . തന്റെ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ അവർ തയ്യാറാകില്ല . അതിനാൽ കുഞ്ഞുങ്ങളെ എത്രമാത്രം സമർത്ഥരായ വളർത്തണം എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ് . നിങ്ങളുടെ തീരുമാനത്തെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ വളർച്ച .
false
ജീൻ-മാർക്ക് വാലീ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഡാലസ് ബയേഴ്സ് ക്ലബ് . ടെക്സാസിലേക്ക് നിയമാനുമതിയില്ലാത്ത മരുന്നുകൾ കടത്തി വിറ്റിരുന്ന റോൺ വുഡ്റൂഫ് എന്ന എയ്‌ഡ്‌സ്‌ രോഗിയുടെ യഥാർത്ഥജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ മാത്യു മക്കോനഹെയ് , ജെയേർഡ് ലെറ്റോ , ജെന്നിഫർ ഗാർനർ തുടങ്ങിയവർ അഭിനയിച്ചു . നിരൂപകപ്രശംസ നേടിയ ഈ ചിത്രത്തിലെ അഭിനയത്തിന് മാത്യു മക്കോനഹെയ് , ജെയേർഡ് ലെറ്റോ എന്നിവർക്ക് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് , ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ലഭിച്ചു . കൂടാതെ വിവിധ വിഭാഗങ്ങളിലായി ആറ് അക്കാഡമി അവാർഡ് നോമിനേഷനുകളും ലഭിച്ചു . 1985-ൽ ഡാലസിൽ റോൺ വുഡ്റൂഫ് എന്ന ഇലക്ട്രീഷ്യൻ എച്ച് . ഐ . വി ബാധിതനാകുന്നു . ജീവിതം 30 ദിവസം കൂടി മാത്രമെന്ന് വിധിയെഴുതപ്പെട്ട വുഡ്റൂഫിനെ കുടുംബവും സുഹൃത്തുക്കളും കൈയൊഴിയുന്നു . ആശുപത്രിയിൽ വച്ച് എയിഡ്സ് രോഗികളുടെ ആയുസ്സ് നീട്ടാൻ കഴിയുന്ന ' എ . സെഡ് . റ്റി ' എന്ന മരുന്നിനെ കുറിച്ച് ഡോ . ഈവ് സാക്സ് വുഡ്റൂഫിനോട് പറയുന്നു . എന്നാൽ പരീക്ഷണദശയിലായതിനാൽ ഈ മരുന്ന് പകുതി രോഗികൾക്ക് മാത്രമേ ലഭ്യമാകൂ . വുഡ്റൂഫ് ഒരു ആശുപത്രിജീവനക്കാരനെ സ്വാധീനിച്ച് ' എ . സെഡ് . റ്റി ' തനിക്കും ലഭ്യമാക്കുന്നുവെങ്കിലും , ഇത് കഴിച്ച് തുടങ്ങുന്നതോടെ തന്റെ ആരോഗ്യനില കൂടുതൽ മോശമാകുന്നതായി തിരിച്ചറിയുന്നു . കൂടുതൽ മരുന്നിനായി ഒരു മെക്സിക്കൻ ആശുപത്രിയിലെത്തുന്ന വുഡ്റൂഫ് ഡോ . വാസ്സിനെ കാണുന്നു . എ . സെഡ് . റ്റി ഒരു വിഷമാണെന്ന് പറയുന്ന ഡോ . വാസ്സ് വുഡ്റൂഫിൻ ' ഡി . ഡി . സി'യും ' പെപ്റ്റൈഡ് റ്റി ' എന്ന പ്രോട്ടീനും നിർദ്ദേശിക്കുന്നു . അമേരിക്കയിൽ അനുമതിയില്ലാത്ത ഈ മരുന്നുകൾ കഴിച്ച് 3 മാസത്തോടെ ആരോഗ്യനില വളരെ മെച്ചപ്പെട്ട വുഡ്റൂഫ് ഈ മരുന്നുകളുടെ അനധികൃത വില്പനക്കുള്ള സാധ്യതകൾ മനസ്സിലാക്കുന്നു . ഒരു പുരോഹിതനായി നടിച്ച് മെക്സിക്കോയിൽ നിന്നും സ്വകാര്യാവശ്യത്തിനെന്ന പേരിൽ മരുന്നുകൾ കടത്തി വുഡ്റൂഫ് തെരുവുകളിൽ വില്പനയാരംഭിക്കുന്നു . റയോൺ എന്ന എച്ച് . ഐ . വി ബാധിതയായ ഹിജഡയുമായി ചേർന്ന് വുഡ്റൂഫ് ആരംഭിക്കുന്ന , 400 ഡോളർ അംഗത്വ ഫീസ് ഈടാക്കുന്ന , ' ഡാലസ് ബയേഴ്സ് ക്ലബ് ' വളരെപ്പെട്ടെന്ന് പ്രചാരം നേടുന്നു . ഇതിനകം ' എ . സെഡ് . റ്റി'-യുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ ഡോ . സാക്സ് ആ മരുന്ന് തടയുവാൻ ശ്രമിക്കുന്നുവെങ്കിലും ' എ . സെഡ് . റ്റി ' പരീക്ഷണം തുടരണമെന്ന് ഡോ . സീവാർഡ് ഡോ . സാക്സിനോട് പറയുന്നു . വുഡ്റൂഫിന്റെ ശ്രമങ്ങൾക്ക് ഒരു നല്ല വശമുണ്ടെന്ന് കണ്ട ഡോ . സാക്സ് വുഡ്റൂഫുമായി സൗഹൃദത്തിലാകുന്നു . എഫ് . ഡി . എ ഉദ്യോഗസ്ഥനായ റിച്ചാർഡ് ബാർക്ക്‌ലി ' ഡാലസ് ബയേഴ്സ് ക്ലബ് ' റെയ്ഡ് ചെയ്യുകയും വുഡ്റൂഫിന് പിഴ ചുമത്തുകയും ചെയ്യുന്നു . ക്ലബ്ബിന്റെ വരുമാനമില്ലാതായതോടെ റയോൺ പണത്തിനായി തന്റെ ലൈഫ് ഇൻഷുറൻസ് പോളിസി വിൽക്കുന്നു . ഈ പണവുമായി മെക്സിക്കോയിൽ പോയി ' പെപ്റ്റൈഡ് റ്റി ' വാങ്ങിവരുന്ന വുഡ്റൂഫിനെ കാത്തിരിക്കുന്നത് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും എ . സെഡ് . റ്റി ചികിൽസ നൽകപ്പെടുകയും ചെയ്ത റയോണിന്റെ മരണ വാർത്തയാണ് . ഡാലസ് ബയേഴ്സ് ക്ലബ്ബുമായി തന്റെ രോഗികളെ പരിചയപ്പെടുത്തിയതിന്റെ പേരിൽ ഡോ . സാക്സ് ആശുപത്രിയിൽ നിന്ന് പുറത്താക്കപ്പെടുന്നു . പെപ്റ്റൈഡ് റ്റിയുടെ ലഭ്യത കൂടുതൽ ദുഷ്ക്കരമായതോടെ വുഡ്റൂഫ് തനിക്ക് ' പെപ്റ്റൈഡ് റ്റി ' ഉപയോഗിക്കുവാനുള്ള നിയമാവകാശം തേടി എഫ് . ഡി . എ-യ്ക്കെതിരെ കോടതിയിലെത്തുന്നു . വുഡ്റൂഫിനോട് അനുഭാവം പ്രകടിപ്പിച്ച ന്യായാധിപൻ തന്റെ നിയമപരമായ നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നു .
false
ആ ഫോട്ടോയുടെ കഥ . ഓരോ ഫോട്ടോയും ഓരോ കഥയാണ് . ഓരോ നിമിഷമാണ് . അനുഭവമാണ് . നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ , അത് പോലൊരു കഥ ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും . സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത് ഒന്നിന് പിറകെ മറ്റൊന്ന് , പ്രകൃതിദുരന്തങ്ങള്‍ നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു . ഇപ്പോള്‍ എട്ടൊമ്പത് മാസങ്ങളായി കൊറോണയുടെ പിടിയിലാണ് നമ്മള്‍ . ഈ വില്ലന്‍ എന്നത്തേക്ക് നമ്മുടെ ഭൂമി വിട്ടു പോകുമെന്ന് ആര്‍ക്കും ഒരു എത്തുംപിടിയുമില്ല . 2018 ഓഗസ്റ്റിലെ പ്രളയത്തിനെടുത്ത ചിത്രമാണിത് . ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു നടുക്കമാണ് . പ്രത്യേകിച്ച് തെക്കന്‍ ജില്ലകളെയാണ് അന്ന് പ്രളയം ബാധിച്ചത് . ഞങ്ങളുടെ വീട് പമ്പയുടെ തീരത്താണെങ്കിലും കഴിഞ്ഞ നാല്‍പ്പതു കൊല്ലമായി ഒരിക്കല്‍പോലും ഇത്തരമൊരു ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല . എന്റെ കുട്ടിക്കാലത്ത് എപ്പോഴോ മുറ്റത്തുവരെ വെള്ളം വന്ന് എത്തിനോക്കിയിട്ട് തിരികെപ്പോയതായി ചെറിയൊരു ഓര്‍മ്മയുണ്ട് , പിന്നീട് ഇപ്പോഴാണ് … നാട്ടുകാര്‍ വള്ളവുമായി വന്നാണ് അമ്മൂമ്മക്കിളിയെ ഒരു കരയ്‌ക്കെത്തിച്ചത് . രണ്ടാഴ്ചയോളം ബന്ധുവീട്ടിലായിരുന്നു ഞങ്ങളുടെ പൊറുതി . തിരികെ വന്നപ്പോള്‍ കണ്ട കാഴ്ച കണ്ണു നനയിപ്പിക്കുന്നതായിരുന്നു … കഴുത്തറ്റത്തോളം വെള്ളം പൊങ്ങിയതായി ചുവരുകള്‍ സാക്ഷ്യം പറഞ്ഞു . മുറിയ്ക്കുള്ളിലെയും അടുക്കളയിലെയും സാമാനസാമഗ്രികളെല്ലാം സ്ഥാനംതെറ്റി ചെളിയില്‍ കുളിച്ചു കിടക്കുന്നു . വിറകുപുരയില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളും നാളികേരങ്ങളും അപ്രത്യക്ഷം . എന്റെ മനസ്സിനെ കൂടുതല്‍ വേദനിപ്പിച്ചത് വേറൊന്നാണ് , പലപ്പോഴായി എഴുതിക്കൂട്ടി കിടക്കയ്ക്കടിയില്‍ സൂക്ഷിച്ച കുഞ്ഞന്‍ കഥകളും കുഞ്ഞുകുഞ്ഞ് കുറിപ്പുകളും എല്ലാം വെള്ളത്തില്‍ കുതിര്‍ന്ന് എന്നെ നോക്കി പറയുന്നുണ്ടായിരുന്നു : ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല സന്ന്യാസൂ … പ്രിയപ്പെട്ട പുസ്തകശേഖരം മുക്കാലും പ്രളയം വിഴുങ്ങിയിരുന്നു . ഇപ്പോഴും ഓഗസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ ഭീതിയാണ് . ഗ്യാസുകുറ്റിയുള്‍പ്പടെ വേണ്ടുന്നതെല്ലാം തട്ടിന്‍മുകളില്‍ ഒതുക്കി കാത്തിരിയ്ക്കും , പക്ഷേ … എന്തും നേരിടാന്‍ നമ്മുടെ മനസ്സിനെ പ്രാപ്തമാക്കാന്‍ വേണ്ടി പ്രകൃതി കളിയ്ക്കുന്ന ഓരോ കളികളാവും ഇവയൊക്കെയെന്ന് വെറുതേ സമാധാനിയ്ക്കും . ഇതും കടന്നുപോവും , എന്നിട്ട് ഇതിനേക്കാള്‍ വലുത് വരും … നമ്മള്‍ അതും നേരിടും . നമ്മളോടാ കളി , ഹും … 21 , 2020 , 6:14 .
false
മലയോര മേഖലയില്‍ തിരഞ്ഞെടുപ്പു ചൂടിനൊപ്പം പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടുള്ള കര്‍ഷകപ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ മലയോര മേഖലയെ ഭീതിയിലാഴ്ത്തുംവിധമൊരു ഹര്‍ജി പുറത്ത് . 2017ല്‍ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിനു മുന്‍പാകെ പി . പ്രസാദ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയാണ് മലയോരമേഖലയിലെ പ്രത്യേകിച്ച് ഇടുക്കിയിലെ കര്‍ഷകരെ ഭീതിയിലാഴ്ത്തുന്നത് . നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി . പ്രസാദാണ് ദേവികുളം , ഉടുമ്പന്‍ചോല , പീരുമേട് താലൂക്കുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് 2017ല്‍ ഹര്‍ജി നല്‍കിയത് . ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളുടെ ജൈവവൈവിധ്യങ്ങള്‍ എടുത്തു പറഞ്ഞിരിക്കുന്ന ഹര്‍ജിയില്‍ മൂന്നാര്‍ മേഖലയില്‍ വനവ്യാപ്തി കുറവാണെന്നും പൊതുജനങ്ങള്‍ക്ക് പരിസ്ഥിത സംരക്ഷണത്തെക്കുറിച്ച് അറിവ് കുറവാണെന്നും പറയുന്നു . അതുകൊണ്ടുതന്നെ മൂന്നാറിന്‌റെ ഹരിതവൈവിധ്യം നഷ്ടപ്പെടുമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുതരുന്ന പരിസ്ഥിതി അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഹര്‍ജിയിലുണ്ട് . ഹര്‍ജിയിലെ ചുരുക്കം കണ്ണന്‍ ദേവന്‍ ഹില്‍സ് എന്ന് അറിയപ്പെടുന്ന ഇടുക്കി ജില്ലയിലെ മൂന്നാര്‍ ജൈവവൈവിധ്യം ഏറെയുള്ള പ്രദേശമാണ് . എന്നാല്‍ മനുഷ്യ ഇടപെടല്‍ കൂടുന്നതിനാല്‍ ജൈവവൈവിധ്യത്തിന് കോട്ടം സംഭവിക്കുന്നു , പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കപ്പെടുന്നു . കണ്ണന്‍ ദേവന്‍ മലനിരകളില്‍ വനനശീകരണം , മണ്ണൊലിച്ചില്‍ എന്നിവ മൂലം വരള്‍ച്ച , പെട്ടെന്നുള്ള പ്രളയം , ഭക്ഷ്യ-നാണ്യവിളകളുടെ ഉല്‍പാദനം കുറയുന്നു , വനവിഭവങ്ങളുടെ കുറവ് എന്നിവയുണ്ടാകുന്നു . വാണിജ്യാവശ്യത്തിനുള്ള മരംമുറിയിലൂടെ വനവ്യാപ്തി കുറയുന്നു , മണ്ണ് നഷ്ടപ്പെടുന്നു . നിയമവിരുദ്ധ നിര്‍മാണങ്ങള്‍ , ഖനനം , ക്വാറി തുടങ്ങിയവയിലൂടെ പൊതുസ്ഥലം വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുന്നു . ടൂറിസത്തിന്‌റെ പേരില്‍ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്നു . മൂന്നാറിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ രാഷ്ട്രീയ പ്രതിനിധികള്‍ , സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ഇതിന് ഒത്താശ ചെയ്യുന്നു . ഇത്തരത്തിലുള്ള ഇടപെടലുകള്‍ വലിയ ദുരന്തങ്ങള്‍ക്കു കാരണമാകും . പ്രദേശത്ത് പ്രധാനമായും കൃഷി ചെയ്യുന്ന നാണ്യവിള തേയിലയാണ് . മൂന്നാറിന് വനത്തിന്‌റെ വ്യാപ്തി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ ജൈവവൈവിധ്യം ഉയര്‍ത്താന്‍ കഴിയും . മേല്‍ പറഞ്ഞവ കൂടാതെ ഓരോ പ്രദേശത്തിന്‌റെയും വിശദമായ വിവരങ്ങളും ഹര്‍ജിയിലുണ്ട് . കൂടാതെ , കയ്യേറ്റവുമായി ബന്ധപ്പെട്ട് കേരള റെവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ . നിവേദിത പി ഹരണിന്‌റെ റിപ്പോര്‍ട്ട് കൂടി ഊന്നിയാണ് പി . പ്രസാദ് ഹരിത ട്രൈബ്യൂണലിന് ഹര്‍ജി നല്‍കിയിരിക്കുന്നത് . ഡോ . നിവേദിത മുന്നോട്ടു വയ്ക്കുന്ന ചില നിര്‍ദേശങ്ങളാണ് ഇടുക്കി ജനതയെ ഭയപ്പെടുത്തുന്നത് . പരിസ്ഥിതി സംരക്ഷണത്തിന് ഹ്രസ്വകാലം , ദീര്‍ഘകാലം എന്നിങ്ങനെ തിരിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ദീര്‍ഘകാല നിര്‍ദേശത്തില്‍ ദേവികുളം , ഉടുമ്പന്‍ചോല , പീരുമേട് താലുക്കുകള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് പറയുന്നു . കൂടാതെ ഈ മൂന്നു താലൂക്കുകളിലെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗീകാരം നല്‍കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും വേണം . റെവന്യു , തദ്ദേശ സ്വയംഭരണ വകുപ്പ് , വനം , ടൂറിസം , പൊലീസ് , പരിസ്ഥിതിപ്രവര്‍ത്തകര്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കണം . സോണല്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം . കൂടാതെ ഓരോ പരിസ്ഥിതി ലോല പഞ്ചായത്തുകളിലും സബ് പ്ലാനുകളും വേണം . വീടു നിര്‍മാണം സബ് കളക്ടര്‍/ആര്‍ഡിഒ , റെവന്യൂ വകുപ്പ് എന്നിവരുടെ എന്‍ഒസി വാങ്ങിയ ശേഷം മാത്രം പഞ്ചായത്തില്‍നിന്ന് നിര്‍മാണാനുമതി . വാണിജ്യ നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി ആഘാത പഠനം . നിലവിലുള്ള ഹോട്ടല്‍ , റിസോട്ടുകള്‍ , ഹോളിഡേ ഹോമുകള്‍ , ഗസ്റ്റ് ഹൗസുകള്‍ എന്നിവയെല്ലാം പരിശോധിച്ച് മുറികള്‍ , ജലം-വൈദ്യുതി ആവശ്യം , ഖരമാലിന്യങ്ങള്‍ , മലിനീകരണ വസ്തുക്കളുടെ പുറംതള്ളല്‍ എന്നിവ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം . കേരളത്തിന്‌റെ ചോലവനങ്ങളുടെ പ്രധാന മേഖലയാണ് മൂന്നാര്‍ . ചോല വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേണം . പി . പ്രസാദിന്‌റെ ഹര്‍ജിയില്‍ 2020 ജൂണ്‍ 12ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹിയറിങ് നടത്തിയിരുന്നു . കര്‍ഷകര്‍ ഭയപ്പെടാന്‍ കാരണമുണ്ട് .
false
ഇലക്ട്രിക് വാഹനങ്ങളുടെ കുതിച്ചുചാട്ടം റോഡിൽ മാത്രം ഒതുങ്ങുന്നില്ല . അവ പാടത്തും ഇറങ്ങുകയാണ് . സൊനാലികയുടെ ഇ–ട്രാക്ടറാണ് ഈ രംഗത്തെ പ്രധാന പോരാളി . സൊനാലികയുടെ ഇലക്ട്രിക് ട്രാക്ടറായ ടൈഗറിനു പുകയില്ല , മലിനീകരണമില്ല , ശബ്ദശല്യമില്ല . 5 . 99 ലക്ഷം രൂപയാണ് ഇതിനു വില . വ്യാവസായികാവശ്യത്തിനായി നിർമിക്കുന്ന ആദ്യ ഇ–ട്രാക്ടറാണ് ടൈഗർ ഇലക്ട്രിക് . 11 ഇൻഡക്ഷൻ മോട്ടർ ആണിതിന് . 25 . 5 ശേഷിയുള്ള ലിഥിയം അയോൺ ബാറ്ററി . വീട്ടിലെ സാധാരണ ചാർജിങ് സോക്കറ്റ് വഴി 10 മണിക്കൂർകൊണ്ട് ബാറ്ററി ഫുൾ ചാർജ് ചെയ്യാം . ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 4 മണിക്കൂർ മതി . 2 ടൺ ഭാരം വഹിച്ചുകൊണ്ട് 8 മണിക്കൂർ തുടർച്ചയായി സഞ്ചരിക്കാൻ ടൈഗർ ഇ–ട്രാക്ടറിനു കഴിയും . ഉയർന്ന വേഗം 24 . 93 . നല്ല ടോർക്ക് ഉള്ളതിനാൽ ഭാരം വഹിച്ച് എത്ര വലിയ കയറ്റവും കയറും . സുഖകരമായ സീറ്റുകൾ , ഡീസൽ എൻജിനുകളിൽനിന്നുണ്ടാകുന്ന ചൂട് ഇല്ല . വൈബ്രേഷനും കുറവാണ് . കെർബ് ഭാരം 820 കിലോ . കൃഷിയിടങ്ങളിലും ലോഡിങ്ങിനും ഉപയോഗിക്കാം . യൂറോപ്യൻ ഡിസൈനാണ് . പ്രധാനമന്ത്രിയുടെ മെയ്ക്ക്–ഇൻ–ഇന്ത്യയുടെ ഭാഗമായാണ് ടൈഗർ ഇ–ട്രാക്ടർ വിപണിയിലെത്തിച്ചിരിക്കുന്നത് . ഡീസൽ ട്രാക്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിനെക്കാൾ 25 ശതമാനം ചെലവേയുള്ളൂ . പരിപാലനച്ചെലവും കുറവ് . ലിഥിയം അയോൺ ബാറ്ററിക്കു വാറന്റി ഉണ്ട് . പഞ്ചാബിലെ ഹോ ഷിയാർപൂർ പ്ലാന്റിലാണ് നിർമാണം . മലപ്പുറം തിരൂരിൽ സൊനാലിക ഡീലർഷിപ്പ് ഉണ്ട് . സൊനാലിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയി ബുക്ക് ചെയ്യാം . കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ കെഎസ്ഇബി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരുന്നുണ്ട് . കോർപറേഷനുകൾ കേന്ദ്രീകരിച്ച് ഓരോ സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട് . സംസ്ഥാനത്താകെ 156 ചാർജിങ് സ്റ്റേഷനുകള്‍ പുതിയതായി ആരംഭിക്കും . ഇലക്ട്രിക് മോട്ടർ 11 ബാറ്ററി 25 . 5 റേഞ്ച് 8 ടോപ് സ്പീഡ് 24 . 93 . വീൽ ബേസ് 1420 എംഎം ഭാരം 820 കിലോ വില 5 . 99 ലക്ഷം രൂപ .
false
കഴിഞ്ഞ മാസം ലോസ് ആഞ്ചലസില്‍ എത്തിയതു മുതല്‍ കുടുംബത്തോടൊപ്പം പുറത്തു ചെലവഴിക്കുന്ന മനോഹരനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട് സണ്ണി ലിയോണ്‍ . ഇപ്പോഴിതാ ബാല്‍ബോവ തടാകക്കരയില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ഒഴിവുദിനത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് സണ്ണി . ആളുകളില്‍ നിന്നും ഏറെ അകലെ കുട്ടികളെയും കൊണ്ടു പോകാന്‍ പുതിയൊരു സ്ഥലം കണ്ടുപിടിച്ചതിന്‍റെ സന്തോഷവും ഒപ്പമുള്ള കുറിപ്പില്‍ സണ്ണി ലിയോണ്‍ പങ്കുവയ്ക്കുന്നു . ഇങ്ങനെയൊരു സ്ഥലം കണ്ടുപിടിച്ചതിന് ഭര്‍ത്താവായ ഡാനിയേല്‍ വെബ്ബറിനെ അഭിനന്ദിക്കാനും സണ്ണി മറന്നില്ല . :) <ഉപയോക്താവ്> ! ! 24 , 2020 7:34 മാസ്ക് ധരിച്ചുകൊണ്ട് കാഷ്വല്‍ സ്ലീവ്ലെസ് ടോപ്പും പാന്‍റ്സുമണിഞ്ഞ്‌ തടാകക്കരയില്‍ നില്‍ക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇതില്‍ ആദ്യത്തേത് . മക്കളായ നിഷ , നോവര്‍ , ആഷര്‍ എന്നിവര്‍ മാസ്ക് ധരിച്ചു കൊണ്ട് തടാകത്തിനരികിലൂടെ നടക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം ഉണ്ട് . ഡാനിയേല്‍ വെബ്ബറിനൊപ്പം ബോട്ട് സവാരി നടത്തുന്ന സണ്ണിയുടെ ചിത്രവും കാണാം . " അരയന്നങ്ങള്‍ക്കും താറാവുകള്‍ക്കും ബോട്ടുകള്‍ക്കും സണ്ണി ലിയോണിനുമൊപ്പം മികച്ച ഒരു ഉച്ചനേരം " എന്ന അടിക്കുറിപ്പോടെ ഡാനിയേലും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .
false
ചേര ഭരണകാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹിക സ്ഥാപനമാണ് കച്ചം എന്ന പേരിൽ അറിയപ്പെടൂന്നത് . എ . ഡി . 830 കാലഘട്ടത്തിൽ ഇത് ശക്തമായി തന്നെ നിലനിന്നിരുന്നു എന്നു കാണുന്നു . കേരളത്തിൽ നിന്നും ലഭിച്ച ആദ്യശിലാലിഖിതമായ വാഴപ്പള്ളിശാസനത്തിൽ ഒരു കച്ചത്തെ പറ്റി പരാമർശമുണ്ട് . കച്ചം ഒരു ഭരണോപാധിയാണ് . മേൽസ്ഥാനീയരായ ഊരാളരും മറ്റുള്ള അധികാരികളും ഏകകണ്ഠേന എടുക്കുന്ന തീരുമാനങ്ങളും വ്യവസ്ഥകളുമാണ് കച്ചങ്ങളെന്നു പറയുന്നത് . പ്രധാനപ്പെട്ട ഒന്നിലധികം അധികാര സ്ഥാപനങ്ങൾ കൂടിച്ചേർന്നുണ്ടാവുന്ന യോഗങ്ങളാണു കച്ചങ്ങൾ . കച്ചങ്ങൾ കൂടി എടുക്കുന്ന തീരുമാനങ്ങളെ സമൂഹത്തിലാർക്കും ലംഘിക്കാൻ സാധ്യമല്ല . ഇവയ്ക്കുള്ള മികച്ച ഉദാഹരണമാണ് മൂഴിക്കുളം കച്ചം . ഇവയുടെ പിൽക്കാല രൂപങ്ങളാണ് കഴകം പോലുള്ള സാമുദായികസംഘങ്ങളായി മാറിയത് .
false
കേരളത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഇളക്കിവിട്ട് ഒടുവിൽ കെട്ടടങ്ങിയ ' ലാവലിൻ കേസ് ' വീണ്ടും പൊങ്ങിവന്നിരിക്കുകയാണ് . ഇത്തവണ ഇവിടെയല്ല , അങ്ങ് കാനഡയിലാണ് എസ്എൻസി ലാവലിൻ എന്ന കമ്പനി രാഷ്ട്രീയവിവാദങ്ങൾ ക്ക് തിരികൊളുത്തിയിരിക്കുന്നത് . അത് പിടിച്ചുകുലുക്കിയിട്ടുള്ളത് കാനഡയുടെ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസിനെത്തന്നെയാണ് . കനേഡിയൻ പാർലമെന്റിന്റെ എത്തിക്സ് കമ്മീഷണറായ മരിയോ ഡിയോൺ വളരെ സ്ഫോടനാത്മകമായ ഒരു കണ്ടെത്തൽ നടത്തി . പ്രധാനമന്ത്രി ട്രൂഡോയുടെ ഓഫീസ് , നീതിന്യായവകുപ്പ് മന്ത്രിയും അറ്റോർണി ജനറലുമായ ജോഡി വിൽസൺ റെയ്‌ബോൾഡിനെ നിയമവിരുദ്ധമായ രീതിയിൽ സ്വാധീനിച്ചുകൊണ്ട് , കുബെക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എൻസി ലാവലിൻ എന്ന കമ്പനിയെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചു എന്നതാണ് ആ കണ്ടെത്തൽ . ലിബിയയിൽ കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകിയ കുറ്റത്തിനാണ് ലാവലിൻ കമ്പനി കാനഡയിൽ നിയമനടപടികൾ നേരിടാനിരുന്നത് . എന്നാൽ ആരോപണങ്ങളൊക്കെയും ശക്തിയുക്തം നിഷേധിച്ച ട്രൂഡോ പറയുന്നത് , തനിക്ക് എസ്എൻസി ലാവലിൻ കമ്പനിയുടെ പക്ഷത്തുനിന്ന് യാതൊരു വിധത്തിലുള്ള സമ്മർദ്ദവും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല എന്നും , താൻ രാജ്യത്തെ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ് . ഒരു കുറ്റവും ചെയ്യാത്ത നൂറുകണക്കിന് കനേഡിയൻ പൗരന്മാരുടെ ജോലി നഷ്ടപ്പെടും , പെൻഷനേഴ്‌സിന് ബുദ്ധിമുട്ടുണ്ടാകും എന്നൊക്കെ കരുതി മാത്രമാണ് താൻ ഈ കേസിൽ ഇടപെട്ട് ലാവലിൻ കമ്പനിക്ക് ഒരു ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് ട്രൂഡോ അവകാശപ്പെടുന്നു . എന്നാൽ , വിഷയത്തിൽ എസ്എൻസി ലാവലിൻ കമ്പനി തന്നോട് വേണ്ടത്ര സത്യസന്ധത പുലർത്തിയില്ല , ആദ്യകാലത്ത് കാണിച്ച ആത്മാർത്ഥത പിന്നീടങ്ങോട്ടുണ്ടായില്ല എന്ന് ട്രൂഡോ സമ്മതിക്കുന്നുമുണ്ട് . ദ ഗ്ലോബും മെയ്‌ലും ഒക്കെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് സംഗതി വിവാദമാകുന്നത് . അതോടെ അറ്റോർണി ജനറലിനെതിരെ നടപടിയുണ്ടായി . അദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്ക് സ്ഥലം മാറ്റി . എത്തിക്സ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചു . സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റിയതിന് പിന്നാലെ അറ്റോർണി ജനറൽ ജോഡി വിൽസൺ റെയ്‌ബോൾഡ് രാജിവെച്ചു . അടുത്ത് തെറിച്ചത് ട്രൂഡോയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ജെറാൾഡ് ബട്ട്സിന്റെ കസേരയായിരുന്നു . പിന്നെ ഇതേ വിഷയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ മൂത്ത് , ട്രൂഡോ കാബിനെറ്റിലെ മന്ത്രിയായിരുന്ന ജെയ്ൻ ഫിൽപോട്ട് രാജിവെച്ചിറങ്ങി . ജസ്റ്റിൻ ട്രൂഡോ ജോഡി വിൽസൺ റെയ്‌ബോൾഡിനൊപ്പം കനേഡിയൻ പാർലമെന്റിന്റെ ജസ്റ്റിസ് കമ്മിറ്റി മൂന്നുതവണ ഹിയറിംഗ് നടത്തി . ലാവലിൻ കമ്പനിക്ക് ഡിഫേർഡ് പ്രോസിക്യൂഷൻ അനുവദിച്ചുനൽകാൻ തന്റെമേൽ ട്രൂഡോയുടെ ഓഫീസിൽ നിന്ന് അസാധാരണമായ രാഷ്ട്രീയസമ്മർദ്ദമുണ്ടായിരുന്നതായി അറ്റോർണി ജനറൽ എത്തിക്സ് കമ്മിറ്റിക്ക് മൊഴി നൽകി . ഈ സമ്മർദ്ദങ്ങൾ ഫോൺകോളുകൾ , ഇ മെയിലുകൾ , ടെക്സ്റ്റ് മെസേജുകൾ , നേരിട്ടുള്ള സംഭാഷണങ്ങൾ അങ്ങനെ പലവിധേനയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതതെന്നും അവർ മൊഴിനൽകി . അതോടെ ട്രൂഡോ ക്യാമ്പ് പ്രതിരോധത്തിലായി . പാർലമെന്റിൽ ട്രൂഡോയുടെ രാജിക്കായുള്ള മുറവിളികൾ മുഴങ്ങി . ഈ വിഷയത്തിൽ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷം ഇന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് . എന്താണ് ഈ ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റ് ? ഇത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2018 -ൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്ത ഒരു നിയമമാണ് . ഇത് നിലവിൽ വന്നതോടെ കനേഡിയൻ ക്രിമിനൽ കോഡിൽ ഒരു പുതിയ സൗകര്യം എഴുതിച്ചേർക്കപ്പെട്ടു . അതിൻപ്രകാരം അഴിമതി/കൈക്കൂലി കേസുകളിൽ പെടുന്ന കമ്പനികൾക്ക് , അറ്റോർണി ജനറൽ ശുപാർശ ചെയ്‌താൽ ' നല്ലനടപ്പ് ' ശിക്ഷ ഏറ്റുവാങ്ങി ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനാകും . സാമ്പത്തിക കുറ്റങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക എങ്കിലും , ഇത് അഴിമതിയെ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് നിയമം വന്ന സമയത്തുതന്നെ ആക്ഷേപമുണ്ടായിരുന്നു . ഇങ്ങനെ ഡിഫേർഡ് പ്രോസിക്യൂഷന്റെ ആനുകൂല്യം കിട്ടണമെങ്കിൽ ചില നിബന്ധനകളൊക്കെയുണ്ട് . ഒന്ന് , കമ്പനി തങ്ങൾ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം . പ്രവർത്തിച്ച അഴിമതി കൊണ്ട് തങ്ങൾക്കുണ്ടായ നേട്ടങ്ങളൊക്കെയും ത്യജിച്ച് , സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാക്കണം . വലിയൊരു തുക പിഴയായി ഒടുക്കണം . വ്യക്തികൾക്ക് അഴിമതിയിൽ ധനനഷ്ടമോ മാനഹാനിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരം നൽകണം . എഗ്രിമെന്റിൽ ഇതൊക്കെ പൂർത്തിയാക്കാൻ ഒരു ഡെഡ്‌ലൈനും ഉണ്ടായിരിക്കും . ചുരുക്കത്തിൽ , ഇത്തിരി കാശുചെലവുള്ള ഏർപ്പാടാണെന്നുണ്ടെങ്കിലും , അഴിയെണ്ണുകയോ ഉണ്ടതിന്നുകയോ വേണ്ട എന്നർത്ഥം . ആകെ മൊത്തം , പൊതുജന ഹിതത്തിനാണ് ഇങ്ങനെയൊരു ഉടമ്പടി എന്നാണ് സങ്കൽപം . അതായത് , കൂടുതൽ പ്രസക്തമായ കേസുകൾക്ക് കോടതിയുടെ വിലയേറിയ സമയം നീക്കിവെച്ചുകൊണ്ട് , എളുപ്പത്തിൽ പരിഹരിക്കാവുന്ന ഇത്തരം കേസുകൾ ഇങ്ങനെ ഒരു ഉടമ്പടിയിൽ തീർപ്പാക്കുക , അതുവഴി ഏറെനാൾ കേസ് കോടതിയിൽ കെട്ടിക്കിടന്ന് , സമയവും പണവും ചെലവാകുന്നത് ഒഴിവാക്കുക എന്ന സദുദ്ദേശമാണത്രെ ഇത്തരം ഒരു എഗ്രിമെന്റിനു പിന്നിൽ . എന്നാൽ , ഇങ്ങനെ ഒരു അവസരം ഏതൊക്കെ കമ്പനികൾക്കു നൽകാം , ഏതൊക്കെ കേസുകളിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടുപോകാം എന്ന തീരുമാനമെടുക്കുന്നിടത്താണ് സ്വജനപക്ഷപാതം എന്ന ആരോപണം ഉയർന്നുവരുന്നത് . അതുതന്നെയാണ് എസ്എൻസി ലാവലിൻ കമ്പനിയുടെ കാര്യത്തിൽ ട്രൂഡോയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നതും . ലിബിയയിൽ എസ്എൻസി ലാവലിൻ എന്താണ് ഒപ്പിച്ചത് ? 2009 -ലാണ് സംഭവം പുറത്തുവരുന്നത് . ഗദ്ദാഫിയുടെ മകനായ അൽ സാദി ഗദ്ദാഫി 2008 -ൽ കാനഡയിലേക്ക് നടത്തിയ സന്ദർശനത്തിന്റെ മൊത്തം ചെലവും വഹിച്ചത് എസ്എൻസി ലാവലിൻ കമ്പനിയായിരുന്നു . ഏകദേശം രണ്ടുമില്യൺ ഡോളറായിരുന്നു അൽ സാദിയുടെ സന്ദർശനത്തിന് ചെലവായ തുക . തന്റെ സന്ദർശനത്തിനിടെ അൽ സാദി ഗദ്ദാഫി പ്രധാനമായും പണം ചെലവിട്ടത് വിഐപി എസ്‌കോർട്ട് മോഡലുകൾക്കൊപ്പം രാത്രി ചെലവിടാനാണ് . സെഷനൊന്നിന് പതിനായിരം ഡോളർ വരെ ചാർജ്ജ് ചെയ്യുന്ന വാൻകൂവർ എസ്‌കോർട്ട് ഏജൻസിയ്ക്ക് തന്നെ ഏതാണ്ട് 30,000ഡോളറിന്റെ ബില്ലുണ്ടായിരുന്നു . ഏതാണ്ട് പത്തുകോടിയോളം രൂപ ഒരൊറ്റ ട്രിപ്പിൽ ഗദ്ദാഫിയുടെ മകൻ പൊട്ടിച്ചു . അതൊക്കെ അടച്ചത് എസ്എൻസി ലാവലിൻ കമ്പനിയാണ് . പക്ഷേ , കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മീറ്റിംഗിൽ ഈ ചെലവ് വലിയ തർക്കത്തിന് കാരണമായി . അക്കാലത്ത് കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ പേരിലും മീറ്റിംഗിൽ പ്രശ്നങ്ങളുണ്ടായി . ഏകദേശം പത്തു മില്യൺ ഡോളറോളം പണമായി ലാവലിൻ കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നു അന്ന് . ഒരു മില്യണിലധികം ഡോളർ കറൻസിയായ സൂക്ഷിക്കരുത് എന്ന് മീറ്റിംഗിൽ തീരുമാനമായി . കമ്പനിക്കുള്ളിൽ നടന്ന ഈ തർക്കങ്ങൾ താമസിയാതെ ഗവണ്മെന്റ് ഏജൻസികളുടെ ശ്രദ്ധയിൽ പെടുന്നു . അവർ എസ്എൻസി ലാവലിൻ കമ്പനിയെ തങ്ങളുടെ നിരീക്ഷണത്തിലാക്കുന്നു . ഒടുവിൽ 2015 -ൽ ഇതേ വിഷയത്തിൽ ലാവലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു . കറപ്‌ഷൻ ഓഫ് ഫോറിൻ പബ്ലിക് ഒഫീഷ്യൽസ് ആക്റ്റ് പ്രകാരമായിരുന്നു നടപടി . 2001 -നും 2011 -നുമിടയിലെ ലിബിയയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്കിടെ കമ്പനി ഗദ്ദാഫി ഗവണ്മെന്റിലെ പലർക്കുമായി 48 മില്യൺ കനേഡിയൻ ഡോളർ കൈക്കൂലിയായി നൽകി എന്നതായിരുന്നു ആരോപണം . അതേ സമയം ലാവലിൻ കമ്പനി ലിബിയയിലെ പല സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 130 മില്യൺ കനേഡിയൻ ഡോളർ തട്ടിച്ചു എന്നും ആരോപണമുണ്ടായി . ലാവലിൻ കമ്പനി തങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങൾ നിഷേധിച്ചു . എന്നാൽ , ആ കേസ് അവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു . കുറ്റം തെളിഞ്ഞാൽ കോടതിക്ക് കമ്പനിയെ പൊതുടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പത്തുവർഷത്തേക്ക് വിലക്കാം . അതിനിടെയാണ് 2015 -ലെ പൊതുതെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറുന്നത് . തങ്ങളുടെ നിലനില്പിനുവേണ്ടി സകല തന്ത്രവും പയറ്റിയ എസ്എൻസി ലാവലിൻ കാനഡയിലെ ക്രിമിനൽ കോഡ് വരെ ട്രൂഡോയെക്കൊണ്ട് തിരുത്തിയെഴുതിച്ചു . അങ്ങനെ 2018 -ൽ ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള നിയമഭേദഗതി കനേഡിയൻ പാർലമെന്റിൽ പാസാക്കപ്പെട്ടു . താമസിയാതെ അതിന്റെ ഗുണഭോക്താവാകാനുള്ള ക്ഷണം ലാവലിൻ കമ്പനിയെ തേടിയെത്തുകയും ചെയ്തു . എന്നാൽ , ഈ പരിപാടികൾ അവർ ഉദ്ദേശിച്ചത്ര എളുപ്പത്തിൽ നടത്താൻ സാധിച്ചില്ല . അവസാന ഘട്ടത്തിൽ വീണ എത്തിക്സ് കമ്മിറ്റിയുടെ പിടി എല്ലാറ്റിനും തടയിട്ടു . സംഗതികൾ വൻ വിവാദത്തിൽ ചെന്നവസാനിക്കുകയും ചെയ്തു . ഈ വിവാദങ്ങൾ ട്രൂഡോയുടെ ജയസാധ്യതകളെ വരെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ക്ഷയിപ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന് കിട്ടിയ വളരെ നേരിയ ഭൂരിപക്ഷം സൂചിപ്പിക്കുന്നത് . കേരളത്തിൽ വിവാദക്കൊടുങ്കാറ്റുണ്ടാക്കിയ ലാവലിൻ കമ്പനി വിദേശത്തുണ്ടാക്കിയ കോലാഹലങ്ങളും ചില്ലറയല്ല എന്നു സാരം … ! എന്തായിരുന്നു കേരളത്തിലെ ലാവലിൻ വിവാദം … ? പള്ളിവാസൽ , ചെങ്കുളം , പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് , കനേഡിയൻ കമ്പനിയായ എസ് . എൻ . സി . ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനമായത് . മേല്പറഞ്ഞ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് അന്നുയർന്നുവന്ന പ്രധാന ആരോപണം . 1995 ഓഗസ്റ്റ് 10 -ന് യുഡിഎഫ് സർക്കാരിലെ വൈദ്യുതി മന്ത്രിയായിരുന്ന ജി . കാർത്തികേയനാണ് എസ് . എൻ . സി . ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത് . പിന്നീട് എസ് . എൻ . സി . ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24 -ന് ഒപ്പിടുന്നതും ജി . കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിൽ തന്നെയാണ് . എന്നാൽ , ലാവലിൻ കമ്പനിയുമായി അന്തിമകരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ . കെ . നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു . അതിന്റെ പേരിലാണ് പിണറായിക്കെതിരെ കേസ് ചുമത്തപ്പെട്ടതും അദ്ദേഹത്തിനെതിരെ ഈ വിഷയത്തിൽ അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതും . ഈ കേസ് പിന്നീട് സിബിഐ അന്വേഷണത്തിന് വിടുകയും , അഴിമതി നടന്നിട്ടില്ല എന്ന കണ്ടെത്തലിൽ സിബിഐ കേസ് അവസാനിപ്പിക്കുകയുമാണ് ഉണ്ടായത് .
false
' അഞ്ച് വയസ്സായില്ല … മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ' എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില രക്ഷിതാക്കളെ നമ്മളിൽ പലർക്കും അറിയാമായിരിക്കും . ഒരഭിമുഖത്തിൽ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞത് 14 വയസ്സ് വരെ തന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല എന്നാണ് . മറ്റു കുട്ടികള്‍ക്ക് നേരത്തെ ഫോണ്‍ കിട്ടിയെന്ന് കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട് . മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിനാൽ അവർക്ക് ഉറങ്ങാനും ഹോം വർക്ക് ചെയ്യാനും കൂട്ടുകാരോടുത്തു കളിക്കാനും വേണ്ടുവോളം സമയം ലഭിച്ചിക്കുന്നു എന്നും . ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും കളിക്കുമ്പോഴും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നത് പല കുട്ടികൾക്കും ഒരു ശീലമായിട്ടുണ്ട് . മാതാപിതാക്കൾ തന്നെ ശീലിപ്പിച്ചിട്ടുണ്ട് എന്ന് വേണമെങ്കിലും പറയാം . കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വളരെയേറെ ദോഷകരമാണെന്ന് അറിയാമായിരുന്നിട്ടും കുറച്ചു സമയമെങ്കിലും വികൃതി കുറയട്ടെ എന്ന് കരുതി പല മാതാപിതാക്കളും അവർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നു . പരിധിവിട്ട ഉപയോഗം കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി ഉണ്ടാകാൻ കാരണമാകുന്നുവെന്ന് വിദഗ്ദർ പറയുന്നു . കുട്ടികളുടെ ത്വക്കു മുതൽ ഓരോ അവയവങ്ങളും വളർച്ച പ്രാപിക്കുന്നതെ ഉള്ളൂ . അതുകൊണ്ടുതന്നെ വളർച്ചയുടെ ഘട്ടത്തിൽ മൊബൈലിൽ നിന്നുണ്ടാകുന്ന വൈദ്യത കാന്തിക തരംഗങ്ങൾ മുതിർന്നവരേക്കൾ വേഗത്തിൽ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു . വീഡിയോ ഗെയിം തുടങ്ങി മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക , വിഷാദം , ആത്മഹത്യാപ്രവണത , പഠനത്തിൽ ശ്രദ്ധയില്ലായ്മ , ദേഷ്യം , അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളും കുട്ടികളിൽ ദൃശ്യമാകുന്നു . മൊബൈലോ കംപ്യൂട്ടറോ സുലഭമല്ലാതിരുന്നൊരു കാലത്ത് കുട്ടികൾക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു . സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലിയിലുണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു . പ്രകൃതിയെയും സമൂഹത്തെയും അടുത്തറിയുന്നതിനു പകരം മൊബൈല്‍ ഫോണിന്റെ ചെറിയ സ്‌ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല . ഇതിനു പ്രധാന കാരണം ഒരു പരിധിവരെ അച്ഛനമ്മമാര്‍ തന്നെയാണ് . തിരക്കേറിയ ജീവിതത്തിനിടയിൽ മാതാപിതാക്കളില്‍ പലര്‍ക്കും തങ്ങളുടെ മക്കളെ ശ്രദ്ധിക്കാനുള്ള സമയം കിട്ടുന്നില്ല . മൊബൈല്‍ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കിൽ അനുവദിക്കുക . രക്ഷാകർതൃത്വം എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലർത്തുക . അവരുടെ ബാല്യകാലം അവർ പൂർണ്ണമായും ആസ്വദിച്ച് വളരട്ടെ .
false
" ബ്രിട്ടനിലേക്ക് ജിഹാദ് ഇറക്കുമതി ചെയ്ത മഹാൻ … " ബിബിസി 2016 മസൂദ് അസറിനെപ്പറ്റി പ്രസിദ്ധീകരിച്ച ലേഖനത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു . ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത് മസൂദ് അസറിന്റെ മരണവാർത്തകളാണ് . സ്ഥിരീകരണം പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല . കഴിഞ്ഞ കുറെ ആഴ്ചകളായി അസറിന്റെ ലിവർ കാൻസറിന്റെയും വൃക്ക തകരാറുകളുടെയും വാർത്തകൾ നിറഞ്ഞു നിന്നിരുന്നു . അതിനു പിന്നാലെയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇങ്ങനെയൊരു മരണവർത്തമാനം വന്നു നിറയുന്നത് . ആരാണീ മസൂദ് അസർ … ? 1968 ജൂലൈ 10ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് മസൂദ് അസർ ജനിച്ചത് . അവിടത്തെ ഒരു ഗവണ്മെന്റ് സ്‌കൂളിൽ ഹെഡ് മാഷും ഒപ്പം മതപണ്ഡിതനുമായിരുന്നു അസറിന്റെ അച്ഛൻ . എട്ടാം ക്ലാസ്സിൽ വെച്ചേ മസൂദ് അസർ ഔപചാരിക വിദ്യാഭ്യാസം നിർത്തി . പിന്നീട് മതപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജാമിയ ഉലൂം ഇസ്‌ലാമിക് സ്‌കൂളിൽ നിന്നും ആലിം ആയി . അസർ മതപഠനം നടത്തിയ മദ്രസ്സയ്ക്ക് ഹർക്കത്തുൽ അൻസാർ എന്ന തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു . അവർ അസറിനെ ജിഹാദ് ട്രെയ്‌നിങ്ങിന് റിക്രൂട്ട് ചെയ്തു . വളരെ കഠിനമായ ഒരു കോഴ്സായിരുന്നു അത് . അവസാന ഘട്ടം കടന്നു കൂടാൻ അസറിന് കഴിഞ്ഞില്ലെങ്കിലും അപ്പോഴേക്കും അഫ്‌ഗാനിസ്ഥാനിൽ റഷ്യയുമായുള്ള പോരാട്ടങ്ങൾ ശക്തിപ്രാപിച്ചിരുന്നതിനാൽ അസർ അങ്ങോട്ടേക്ക് നിയോഗിക്കപ്പെട്ടു . അവിടെവെച്ച് ഗുരുതരമായ പരിക്കേൽക്കുന്നതോടെ അസർ തന്റെ മുൻനിരപ്പോരാട്ടങ്ങൾ മതിയാക്കി . ഇനി കായികമായ അഭ്യാസങ്ങൾ വേണ്ട , ബൗദ്ധികമായ പ്രചോദനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം എന്ന് അതോടെ അസർ തീരുമാനിക്കുന്നു . പരിക്കുകളിൽ നിന്നും മോചിതനായതോടെ അസറിനെ ഹർക്കത്തുൽ അൻസാറിന്റെ ബൗദ്ധിക കേന്ദ്രമായ , ' ഡിപ്പാർട്ടുമെന്റ് ഓഫ് മോട്ടിവേഷനി'ലേക്ക് നിയമിക്കുന്നു . അറബിയിലും ഉർദുവിലും നല്ല ഗ്രാഹ്യമുണ്ടായിരുന്ന അസർ ഹർക്കത്തുൽ സ്വാധീനമുള്ള ഉർദു മാസിക സാദ്-എ-മുജാഹിദ്ദീൻ , അറബിക് മാസിക സാവ് തെ കശ്മീർ എന്നിവയുടെ പത്രാധിപരുമായിരുന്നു . അധികം താമസിയാതെ മസൂദ് ഹർക്കത്തുൽ അൻസാറിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു . ലോകത്തെമ്പാടും ചെന്ന് മസൂദ് അസർ പ്രഭാഷണങ്ങൾ നടത്തി . അസംതൃപ്തരായ മുസ്ലിം യുവാക്കളുടെ മനസ്സുകളിൽ തീവ്രവാദത്തിന്റെയും പാൻ ഇസ്ളാമിസത്തിന്റെയും വിത്തുകൾ വിതയ്ക്കാനും അവരെ ഹർക്കത്തിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു ആ സന്ദർശനങ്ങളുടെ ലക്‌ഷ്യം . സൊമാലിയയിൽ ചെന്ന് അവിടത്തെ അൽ ക്വായ്ദാ സ്വാധീനമുള്ള അൽ ഇത്തിഹാദ് അൽ ഇസ്‌ലാമിയ എന്ന സംഘടനയ്ക്ക് വേണ്ട ആളും മൂലധനവും ആദർശങ്ങളും ഒക്കെ കൊടുത്ത് അതിനെ വളർത്തിയെടുത്തത് മസൂദ് അസർ ആയിരുന്നു . 1993 -ലാണ് അസർ ആദ്യമായി ഇംഗ്ലണ്ട് സന്ദർശിക്കുന്നത് . ' പ്രഭാഷണം ഫണ്ട് ശേഖരണം ആളെ എടുക്കൽ ' ഇതായിരുന്നു ഇവിടെയും അജണ്ട . അന്നുവരെ ബ്രിട്ടനിൽ സമാധാനപരമായി ഇസ്‌ലാം മതം പ്രചരിപ്പിക്കുകയും അനുചരിക്കുകയും ചെയ്തിരുന്ന ദാറുൽ ഉലൂം ബറി സെമിനാരി , സക്കറിയാ മോസ്‌ക് , മദിനാ മസ്ജിദ് , ജാമിയാ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം പലവട്ടം ചെന്ന് പ്രഭാഷണങ്ങൾ നടത്തി അവിടെ വന്നുപോയ്ക്കൊണ്ടിരുന്ന യുവാക്കളുടെ മനസ്സുകളിൽ വിഘടനവാദത്തിന്റെയും അക്രമത്തിന്റെയും വിത്തുകൾ വിതച്ചു . അസർ അക്കാലത്ത് നടത്തിയ പ്രസംഗങ്ങളാണ് പിൽക്കാലത്ത് ബ്രിട്ടനിൽ നടന്ന പല തീവ്രവാദാക്രമണങ്ങളുടെയും തുടക്കം . അങ്ങനെ മസൂദ് അസർ തന്റെ ശ്രദ്ധ ബ്രിട്ടനിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന തൊണ്ണൂറുകളിലാണ് ഇന്ത്യയിൽ ബാബരി മസ്ജിദ് തകർക്കപെടുന്നതും , അതേത്തുടർന്നുണ്ടായ പല ലഹളകളിലായി നിരവധി മുസ്‌ലിങ്ങൾ ഇരയാക്കപ്പെടുന്നതും . അതോടെ മസൂദ് അസർ തന്റെ കർമ്മമണ്ഡലം ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനിച്ചു . 1994 ഫെബ്രുവരിയിലാണ് മസൂദ് അസർ ഒരു കള്ളപ്പേരിൽ പോർച്ചുഗീസ് പാസ്‌പോർട്ടും കൊണ്ട് കാശ്മീരിലെത്തുന്നത് . സജ്ജാദ് അഫ്‌ഗാനി എന്ന മറ്റൊരു ഭീകരവാദിയുടെ ഒപ്പം ഓട്ടോറിക്ഷയിൽ കേറി പോവുന്നതിനിടെ ഒരു ആർമി ചെക്ക് പോയന്റിൽ വെച്ചാണ് അവരെ ആദ്യമായി ഇന്ത്യൻ പട്ടാളം തടുക്കുന്നത് . പട്ടാളക്കാരെ കണ്ടപ്പോൾ തന്നെ പേടിച്ച് ഇറങ്ങിയോടി രണ്ടുപേരും . പട്ടാളക്കാർ രണ്ടുപേരെയും ഓടിച്ചിട്ടു പിടിച്ചു . പിടിച്ച ഉടൻ കിട്ടിയ , കരണം പുകയുന്ന ആദ്യത്തെ ഒരടിയിൽ തന്നെ ആ ജവാനുമുന്നിൽ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞു അന്ന് അസർ . അസർ തടങ്കലിലായതോടെ ഹർക്കത്തുൽ അൻസാറിന്റെ റിക്രൂട്ട്മെന്റുകൾ ഒക്കെ നിലച്ചു . അങ്കലാപ്പിലായ അവർ മസൂദിനെ എങ്ങനെയും രക്ഷപ്പെടുത്താൻ വേണ്ടി ഒന്നിനുപിന്നാലെ പല പരിശ്രമങ്ങളും നടത്തി . അകത്തായി പത്തുമാസത്തിനകം ആദ്യ ശ്രമം . ദില്ലിയിൽ നിന്നും ചില വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടു പോയ്ക്കൊണ്ടായിരുന്നു . പാളിപ്പോയ ആ ശ്രമത്തിലാണ് ഒമർ ഷേക്ക് എന്ന തീവ്രവാദി അകത്താവുന്നത് . മസൂദ് അസറിനൊപ്പം 1999ൽ കാണ്ഡഹാറിൽ വിട്ടയക്കപ്പെട്ട , പിന്നീട് ഡാനിയൽ പേളിനെ കഴുത്തറുത്തു കൊന്ന അതേ ഒമർ ഷേക്ക് തന്നെ . അധികം താമസിയാതെ അടുത്ത ശ്രമം . 1995 ജൂലൈയിൽ ഹർക്കത്തുൽ അൻസാറിന്റെ ഒരു പ്രാദേശിക പതിപ്പായിരുന്ന അൽ ഫറാൻ എന്ന തീവ്രവാദി ഗ്രൂപ്പ് അഞ്ചു വിദേശ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയി . ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം പകരം ഒമർ ഷേക്കിനെയും മസൂദ് അസറിനെയും വിട്ടയക്കണം അന്നവർ ആവശ്യപ്പെട്ടു . അതും വിജയം കണ്ടില്ല . എങ്ങനെയും അസറിനെ മോചിപ്പിക്കാൻ അവർ വീണ്ടും ശ്രമിച്ചു . അസറിനെ പാർപ്പിച്ച കോട്ട് ബിലാവൽ ജയിലിലേക്ക് ഒരു തുരങ്കമുണ്ടാക്കി അതിലൂടെ അസറിനെ പുറത്തുചാടിക്കാൻ വരെ അന്ന് ശ്രമങ്ങൾ നടന്നു . അസറിന്റെ ' അധികം മേലനങ്ങാൻ വയ്യാത്ത ' ശരീര പ്രകൃതം കൊണ്ട് അന്ന് തുരങ്കത്തിലൂടെ ഇഴഞ്ഞു രക്ഷപ്പെടലൊന്നും നടന്നില്ല . ഇങ്ങനെ പലവിധം പരിശ്രമങ്ങൾ നടത്തി പരാജയപ്പെട്ട് ഒടുവിൽ 1999-ൽ അവർ എയർ ഇന്ത്യയുടെ 814 വിമാനം തട്ടിക്കൊണ്ടുപോയി . വിമാനം കാണ്ഡഹാറിൽ കൊണ്ടു ചെന്നിറക്കി , 155 യാത്രക്കാരെ ബന്ദികളാക്കി . അന്ന് അവരുടെ മോചനത്തിന് പകരം മസൂദ് അസർ , ഒമർ ഷേക്ക് , മുഷ്താഖ് അഹ്മദ് സർഗർ എന്നിവരെ ഇന്ത്യക്ക് വിട്ടയക്കേണ്ടി വന്നു . കാണ്ഡഹാറിൽ നിന്നും മസൂദ് അസർ നേരെ പോയത് പാകിസ്താനിലേക്കായിരുന്നു . അവിടെ പ്രത്യേകിച്ച് ഒരു കുറ്റവും അദ്ദേഹത്തിനെതിരെ ചാർത്തപ്പെട്ടിരുന്നില്ല . അന്ന് കറാച്ചിയിൽ ഹർക്കത്തുൽ സംഘടിപ്പിച്ച സ്വീകരണത്തിൽ മസൂദ് അസർ പതിനായിരത്തോളം വരുന്ന ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് , " ഇനി എന്റെ ലക്‌ഷ്യം ഇന്ത്യയുടെ നാശമാണ് " എന്നായിരുന്നു . അവിടെ നിന്നാണ് ജെയ്ഷ്-എ-മുഹമ്മദ് എന്ന കുപ്രസിദ്ധമായ തീവ്രവാദ സംഘടനയുടെ പിറവി . ദൈവത്തിന്റെ സൈനികർ എന്ന് തന്റെ അനുയായികളെ പറഞ്ഞു വിശ്വസിപ്പിച്ച് , ' ഫിദായീൻ ' എന്നൊരു ചാവേർപ്പട തന്നെ അസർ ഉണ്ടാക്കിയെടുത്തു . 2000ൽ ജെയ്‌ഷിന്റെ ഇന്ത്യയിലെ ആദ്യത്തെ ആക്രമണം . ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റ് ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിൽ അവർ ഒരു ചാവേറാക്രമണം നടത്തി . അതിൽ രണ്ടു പട്ടാളക്കാർ കൊല്ലപ്പെട്ടു . അതൊരു തുടക്കം മാത്രമായിരുന്നു . പിന്നീടങ്ങോട്ട് 2001 -ലെ പാർലമെന്റ് ആക്രമണം , പത്താൻ കോട്ട് എയർഫോഴ്സ് ആസ്ഥാനം ആക്രമണം , ജമ്മുവിലെയും ഉറിയിലെയും ആർമി ക്യാമ്പുകളിലെ ആക്രമണം , ഇതാ ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒരു യുദ്ധത്തിന്റെ വക്കുവരെ എത്തിച്ചിരിക്കുന്ന പുൽവാമയിലെ നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേറാക്രമണം വരെ എത്രയോ ആക്രമണങ്ങൾ . എല്ലാറ്റിന്റെയും പിന്നിൽ പ്രവർത്തിച്ച മസ്തിഷ്‌കം ഒന്നുതന്നെ . മൗലാന എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മസൂദ് അസർ . ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന ഭീകരവാദപ്രവർത്തനങ്ങളുടെ പേരിൽ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ആഗോള ടെററിസ്റ് ആയി പ്രഖ്യാപിക്കാൻ ഒരുങ്ങിയപ്പോൾ അതിനെ രക്ഷാസമിതിയിൽ വീറ്റോ ചെയ്തത് ചൈനയായിരുന്നു . അതിന് ഉപോൽബലകമായി അവർ പറഞ്ഞത് ചില ' സാങ്കേതിക ' കാരണങ്ങളായിരുന്നു എങ്കിലും യഥാർത്ഥ വിഷയം തുറന്നുപറയാൻ ചൈനയ്ക്ക് പറ്റുമായിരുന്നില്ല . അത് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പലപ്രദേശങ്ങളിലും ചൈനയുടെ നിയന്ത്രണം നിലനിർത്താൻ വേണ്ടിവരുന്ന അനധികൃത പ്രവർത്തനങ്ങളിൽ മസൂദ് അസർ അവരുടെ വിശ്വസ്തനായി നിലകൊള്ളുന്നു എന്നതായിരുന്നു . അതിൽ ഒന്ന് ചൈന-പാകിസ്ഥാൻ എക്കോണമിക് കോറിഡോർ എന്ന ചൈനയുടെ പ്രസ്റ്റീജ് പ്രോജക്റ്റ് ആയിടുന്നു . ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റീവ് അടിസ്ഥാനത്തിൽ ചൈന നിർമിക്കുന്ന ഈ പ്രോജക്റ്റ് അഫ്‌ഗാനിസ്ഥാന്റെ തീവ്രവാദ മേഖലയുടെയും കടന്നുപോവുന്നുണ്ടായിരുന്നു . അതെല്ലാം നേരെ ചൊവ്വേ നടന്നുകിട്ടണമെങ്കിൽ അവിടെ വലിയ സ്വാധീനമുണ്ടായിരുന്ന മസൂദ് അസറിനെ പിണക്കാൻ ചൈനയ്ക്ക് കഴിയുമായിരുന്നില്ല . ചൈനയിലെ പ്രശ്നങ്ങൾ തുടങ്ങുന്നത് എൺപതുകളുടെ മധ്യത്തോടെയാണ് . പാകിസ്ഥാനിൽ നിന്നുമുള്ള തീവ്ര സ്വഭാവമുള്ള മതപണ്ഡിതർ , ചൈനയിലെ സിൻജിയാങ്ങ് പ്രവിശ്യയിലുള്ള ചൈനീസ് വംശജരായ മുസ്ലിങ്ങളെ സ്വാധീനിച്ച് ചൈനയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കാൻ തുടങ്ങി . കലാപങ്ങൾ പൊട്ടിപ്പുറപ്പെടാനും ചൈനീസ് പക്ഷത്ത് ആളപായങ്ങൾ സംഭവിക്കാനും തുടങ്ങിയതോടെ ചൈന ആദ്യമൊക്കെ ഉയിഗർ വംശജരെ കൂട്ടത്തോടെ വധിക്കാനും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അടച്ച് റീ-എജ്യൂക്കേറ്റ് ചെയ്യാനും ഒക്കെ ശ്രമിച്ചെങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കാണുന്നുണ്ടായിരുന്നില്ല . അതുകൊണ്ട് ചൈന മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ പ്ലാനിട്ടു . 2000-ൽ ചൈനയുടെ പാക് അംബാസഡറായ ലു ഷുലിൻ , താലിബാൻ നേതാവായ മുല്ലാ ഉമറിനെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചു . ആദ്യമായിട്ടായിരുന്നു ഒരു രാജ്യത്തിൻറെ ഔദ്യോഗിക നേതാവ് മുല്ലയെ സന്ദർശിച്ച് സൗഹൃദഭാഷണം നടത്തുന്നത് . ചൈനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും ഉയിഗർ വംശജരെ തടയാം എന്ന് മുല്ലാ ഒമർ ചൈനീസ് ഗവൺമെന്റിന് വാക്കുനല്കി . നേരത്തെ പറഞ്ഞ അടക്കമുളള പല പ്രോജക്ടുകളുടെയും പ്രഭവസ്ഥാനം ഉയിഗറുകൾ തിങ്ങിപ്പാർക്കുന്ന സിൻജിയാങ്ങ് ആയിരുന്നു . മുല്ലാ ഒമർ കൊടുത്ത വാക്കിന് ശേഷം ആ പ്രവിശ്യയിൽ ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നും സംഭവിച്ചില്ല . ചൈനയുടെ പ്രോജക്ടുകളെല്ലാം നിർബാധം തുടരാൻ അവർക്കായി . ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണ എന്നോണമായിരുന്നു തുടർന്ന് മസൂദ് അസറിന്റെ കാര്യം വരുമ്പോഴെല്ലാം ചൈന കാണിച്ച സാങ്കേതിക കാരണങ്ങളിൽ പിടിച്ചുതൂങ്ങിയുള്ള ഉടക്കുകൾ . പാകിസ്താന്റെ തന്ത്രങ്ങൾ അതിലും വിചിത്രമാണ് . ഭീകരവാദ സംഘടനകളെ പാകിസ്ഥാൻ രണ്ടായി തിരിച്ചിട്ടുണ്ട് . നല്ല തീവ്രവാദികളും , ചീത്ത തീവ്രവാദികളും . ജെയ്ഷ്-എ-മുഹമ്മദ് പോലെയുള്ള നന്മനിറഞ്ഞ തീവ്രവാദ സംഘടനകളെ പാകിസ്ഥാൻ കശ്മീരിന്റെ വിമോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യ സമര സേനാനികളായാണ് പാകിസ്ഥാൻ ചിത്രീകരിക്കുന്നത് . അവർ കാശ്മീരിൽ നടത്തുന്ന വിഘടനവാദപ്രവർത്തനങ്ങളെ ജിഹാദായും . ലോകത്തിനു മുന്നിൽ ഒരു പ്രഹസനമെന്നോണം പാക് ഇന്റലിജൻസിന് അടിച്ചമർത്താനായി കുറച്ച് ചീത്ത തീവ്രവാദികളും ഉണ്ട് . അഫ്‌ഗാനിസ്ഥാനിൽ നിന്നുമാണ് ചീത്ത തീവ്രവാദം ഉടലെടുക്കുന്നതെന്നും അവർ വാദിച്ചു . കശ്‍മീരിലെ മുസ്ലിം ജനതയെ അടിച്ചമർത്തുന്നു എന്നാരോപിച്ച് ഇന്ത്യപോലുള്ള രാഷ്ട്രങ്ങൾക്കെതിരെ അവരിലൂടെ ലിസ്റ്റിലെ ' നല്ല ' ഭീകരവാദികളെ അവർ ആളും അർത്ഥവും നൽകി പിന്തുണച്ചു കൊണ്ടിരുന്നു . പാകിസ്ഥാന്റെ ഗുഡ് ബുക്സിലായിരുന്നു എന്നും മസൂദ് അസറിന്റെ സ്ഥാനം . ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ മസൂദ് അസറിന്റെ പങ്ക് പകൽ പോലെ വ്യക്തമായിരുന്നിട്ടും പാക് അധീന കാശ്മീരിൽ അസർ നിർബാധം കഴിഞ്ഞുപോന്നു . ഇപ്പോൾ രോഗഗ്രസ്തനായപ്പോഴും പാക്കിസ്ഥാന്റെ സൈനികആശുപത്രിയിൽ തന്നെയായിരുന്നു അസറിനുള്ള വിദഗ്ധചികിത്സകൾ നല്കിപ്പോന്നതും . അതുകൊണ്ടു തന്നെയാണ് മസൂദ് അസറിന്റെ ' വളരെ മോശപ്പെട്ട ' ആരോഗ്യാവസ്ഥയെപ്പറ്റി പാകിസ്ഥാൻ വിദേശകാര്യമന്ത്രിയിൽ നിന്നുതന്നെ നേരിട്ട് ലോകമറിഞ്ഞത് . ഇപ്പോൾ സ്ഥിരീകരിക്കപ്പെടാത്തതെങ്കിലും മസൂദ് അസറിന്റെ മരണത്തെപ്പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ലോകത്തിലെങ്ങും ഓടിനടന്ന് പ്രഭാഷണങ്ങൾ നടത്തി യുവാക്കളുടെ മനസ്സുകളിൽ വിഷം കലക്കി അവരെ സ്വന്തം രാഷ്ട്രങ്ങൾക്കെതിരെ വിഘടന പ്രവർത്തനങ്ങൾക്കായി പ്രേരിപ്പിച്ച ഇന്ത്യയിൽ നിരവധിപേരുടെ ജീവനെടുത്ത ഒത്തിരി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഈ ' ആഗോള ഭീകരവാദി'യുടെ സ്വാഭാവികമായ മരണം പോലും ഭീകരവാദത്തിനെതിരെ പോരാടുന്ന നമ്മുടെ സേനയ്ക്കും , സമാധാനം മാത്രം ഇച്ഛിക്കുന്ന ഇന്ത്യൻ ജനതയ്ക്കും ശുഭകരമായ ഒരു വാർത്തയാകും .
false
കോഴിവളർത്തുന്ന കർഷകരുടെ എക്കാലത്തെയും പ്രതിസന്ധിയാണ് കോഴിക്കാഷ്ഠത്തിന്റെ ദുർഗന്ധം . എന്റെ എട്ടു വർഷത്തെ പ്രവൃത്തിപരിചയത്തിൽ അങ്ങാടിയുടെയും സ്ഥാപനങ്ങളുടെയും തൊട്ടടുത്ത് ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിക്കുന്ന ഫാമുകളും കണ്ടിട്ടുണ്ട് . ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ദുർഗന്ധം വന്ന കാരണം പൂട്ടേണ്ടി വന്ന ഫാമും കണ്ടിട്ടുണ്ട് . എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം ? എങ്ങനെയാണു കോഴിഫാമുകളിൽ ദുർഗന്ധം ഉണ്ടാകുന്നത് ? അമോണിയ വാതകമാണ് ദുർഗന്ധത്തിന് കാരണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം . കോഴിഫാമുകളിൽ അമോണിയ വാതകം ഉണ്ടാകുന്നത് എങ്ങനെയെന്ന് നോക്കാം . തീറ്റയിൽ കൂടി കോഴികൾക്ക് കൊടുക്കുന്ന പ്രോട്ടീനിൽനിന്ന് ദഹിക്കാത്ത നൈട്രജൻ മൂലകങ്ങൾ യൂറിക് ആസിഡ് രൂപത്തിൽ വെള്ളനിറത്തിൽ കോഴിക്കാഷ്ഠത്തിലൂടെ പുറംതള്ളപ്പെടുന്നു . കോഴിയുടെ മൂത്രത്തിനു പകരമായാണ് ഈ വെള്ള നിറത്തിലെ യൂറിക് ആസിഡ് പുറന്തള്ളുന്നത് . ഈ യൂറിക് ആസിഡിനെ വിരിപ്പിലുള്ള ചില ബാക്ടീരിയകൾ യൂറിയ ആക്കി മാറ്റുന്നു . മറ്റു ചില ബാക്ടീരിയകൾ യൂറിക് അസിഡിനെ നേരിട്ട് അമോണിയ വാതകമാക്കി മറ്റുകയും ചെയ്യുന്നുണ്ട് . എങ്കിലും യൂറിയ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയാകളാണ് കൂടുതലുള്ളത് . ഇങ്ങനെ ഉണ്ടാകുന്ന യൂറിയ വെള്ളവുമായി ചേർന്നാൽ , ബാക്ടീയകൾ ഇതിനെ അമോണിയ വാതകമാക്കി മാറ്റുന്നു . ഇങ്ങനെ ഉൽപാദിപ്പിക്കുന്ന അമോണിയ വാതകമാണ് പലരുടെയും ഉറക്കം കെടുത്തുന്ന ദുർഗന്ധം . ദുർഗന്ധം മാത്രമല്ല അമോണിയ മൂലം സംഭവിക്കുന്നത് . കോഴിയുടെ കണ്ണിലും ശ്വാസനാളത്തിലും അസ്വസ്ഥത ഉണ്ടാക്കുകയും ഇതു വഴി പോലുള്ള പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു . വിരിപ്പിൽ ഈർപ്പത്തിന്റെ അളവ് കൂടുതലാണെങ്കിൽ ഇത്തരം യൂറിയ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്യും . കൂടാതെ വിരിപ്പിന്റെ 7നു മുകളിലാണെങ്കിൽ ഇത്തരം ബാക്ടീരിയകളുടെ എണ്ണം വർധിക്കുന്നതിനു സഹായകവുമാണ് . ഉപദ്രവകാരികളായ ബാക്ടീരിയകൾ 7നു മുകളിൽ മാത്രമേ വളരൂ . ഉപകാരികളും ഉപദ്രവകാരികളുമായ ബാക്ടീരിയകളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക . ചുരുക്കിപ്പറഞ്ഞാൽ വിരിപ്പിൽ വെള്ളം വീഴരുത് . എപ്പോഴും 25 ശതമാനം ഈർപ്പത്തിൽ സൂക്ഷിക്കണം . ഒന്നു വ്യക്തമായി പറഞ്ഞാൽ , യൂറിയ ഉൽപാദിപ്പിക്കുന്ന ബാക്ടീരിയകളുടെ അളവ് കുറയ്ക്കുകയും യൂറിക് ആസിഡിനെയും വിരിപ്പിനെയും വെള്ളവുമായി ബന്ധിപ്പിക്കാതിരിക്കുയും ചെയ്താൽ മാത്രമേ ഫാമിലെ ദുർഗന്ധം ഒഴിവാക്കാൻ സാധിക്കൂ . മറ്റൊരു കാരണം ഇങ്ങനെ ഉണ്ടാകുന്ന അമോണിയ ഗ്യാസ് പുറത്തു പോകാൻ പറ്റാത്ത രൂപത്തിൽ കോഴിഫാമിൽ വശങ്ങളിൽ മതിൽ പണിയുന്നതാണ് . ബ്രോയ്‌ലർ ഫാമിലെ വശങ്ങളിൽ ഏറിയാൽ ഒരടി ഉയരം മാത്രമേ പാടുള്ളൂ . ബാക്കി എല്ലാം നെറ്റ് തന്നെ ആയിരിക്കണം . വിരിപ്പിലെ ഈർപ്പത്തിന്റെ അളവ് 20 - 25 ശതമാനത്തിന് ഇടയിലായിരിക്കണം . ഇത് ഇടയ്ക്കിടക്കു കർഷകൻ തന്നെ പരിശോധിക്കേണ്ടതാണ് . ഫാമിൽ ഈർപ്പവും ബാക്ടീരിയകളെയും നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണം ? നിയന്ത്രണം എങ്ങനെയെല്ലാം?‌ 1 . ഫാം നിർമ്മിക്കുമ്പോൾ തന്നെ മേൽക്കൂര 2 . 5 അടിയെങ്കിലും പുറത്തോട്ട് തള്ളിയിരിക്കണം . മഴവെള്ളവും മഞ്ഞും ഫാമിലെ വിരിപ്പിൽ വീഴാതിരിക്കാനാണിത് . കൂടാതെ മഴക്കാലത്തും മഞ്ഞുകാലത്തും കർട്ടൺ കൃത്യമായി ഉപയോഗിക്കണം . ഷെഡ് നിർമിച്ചിരിക്കുന്നത് കിഴക്ക് പടിഞ്ഞാറു ദിശയിൽ തന്നെ ആയിരിക്കണം . എങ്കിൽ മാത്രമേ അമോണിയ വാതകം കൃത്യമായി , കാറ്റോട്ടത്തിലൂടെ പുറംതള്ളപ്പെടുകയുള്ളൂ . 2 . വെള്ളപ്പാത്രത്തിന്റെ ഉയരം കോഴിയുടെ വാലിന്റെ നിരപ്പിൽ ആയി സജീകരിക്കണം . വെള്ളപ്പാത്രത്തിലെ വെള്ളമാണ് വാലിന്റെ നിരപ്പിൽ വരേണ്ടത് താഴ്ഭാഗമല്ല . നിപ്പിൾ സിസ്റ്റം ഉപയോഗിക്കുന്നവർ നേരെ വിപരീതമായാണ് ചെയ്യേണ്ടത് , കോഴിയുടെ തലയ്ക്കു മുകളിൽ വരുന്ന രൂപത്തിൽ നിപ്പിൾ സജ്ജീകരിക്കുക . കൂടാതെ നിപ്പിളിലും മറ്റു പൈപ്പ്‌ലൈനിലും ലീക്കേജ് ഇല്ല എന്ന് എല്ലാ ദിവസവും ഉറപ്പു വരുത്തണം . 3 . കോഴികൾക്ക് വയറിളക്കം വരാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കണം . വെള്ളം അണുനശികരണം നടത്തുക , ടാങ്കും വെള്ളപ്പാത്രവും കഴുകുക , കൃത്യമായ ബയോസെക്യൂരിറ്റി തുടങ്ങിയവ ചെയ്തിരിക്കണം . വയറിളക്കം വരുന്നതോടുകൂടി യൂറിക് ആസിഡും വിരിപ്പും ഈർപ്പവുമായി സമ്പർക്കത്തിൽ വരികയും ഫാമിലെ ദുർഗന്ധം ഗണ്യമായി വർധിക്കുകയും ചെയ്യും . സാൽമോണെല്ല ബാക്ടീരിയകൾ വയറിളക്കത്തിന് ഒരു പ്രധാന കാരണമാണ് , എലികളാണ് ഇവയുടെ വാഹകർ . 4 . വിരിപ്പ് എല്ലാ ദിവസവും കൃത്യമായി ഇളക്കിക്കൊടുക്കുക . കോഴികാഷ്ഠം വിരിപ്പുമായി നന്നായി ചേരുന്ന രൂപത്തിൽ ദിവസവും വിരിപ്പ് ഇളക്കണം . ആയിരം ചതുരശ്ര അടിക്ക് 20 ചാക്ക് അറക്കപ്പൊടി നിർബന്ധമായും വിരിച്ചിരിക്കേണ്ടതാണ് . കൂടാതെ , വിരിപ്പിന് 1 - 1 . 5 ഇഞ്ച് വരെ കനം ഉണ്ടായിരിക്കണം . 5 . ഉപകാരികളായ പ്രോബയോട്ടിക് ബാക്ടീരിയകൾ ചകിരിച്ചോറിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് , ഇത്തരം യൂറിയ ഉൽപാദിപ്പിക്കുന്ന ഉപദ്രവകാരികളായ ബാക്ടീരിയകളുടെ അളവ് കുറയ്ക്കും . ഇഎം സൊല്യൂഷൻ , വേസ്റ്റ് റിഡ്ഡർ തുടങ്ങി പല ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ് . 6 . ദഹനം കൃത്യമാക്കുന്നതിനും കൂടുതൽ പ്രോട്ടീൻ ദഹിച്ച് , യൂറിക് ആസിഡിന്റെ അളവ് കുറക്കുന്നതിനും ആവശ്യമായ പ്രോബയോട്ടിക്കുകൾ , അസിഡിഫയറുകൾ , എൻസൈമുകൾ തുടങ്ങിയവ തീറ്റയിൽ ചേർക്കാവുന്നതാണ് . കൂടുതൽ പ്രോട്ടീൻ അടങ്ങിയ തീറ്റ കോഴിക്ക് നൽകിയാൽ , യൂറിക് ആസിഡ് അളവും കൂടും , വെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ ദുർഗന്ധവും വർധിക്കും . കോഴിഫാമിൽ ലിറ്റർ കാര്യക്ഷമമായി സംരക്ഷിച്ചാൽ ദുർഗന്ധം ഒഴിവാക്കുന്നത് നമുക്ക് എളുപ്പായി അനുഭവപ്പെടും . അല്ലാത്ത പക്ഷം എത്ര ശ്രമിച്ചാലും ഫാമിൽനിന്നു ദുർഗന്ധം ഒഴിവാക്കാൻ സാധ്യമല്ല .
false
മരണം കോമ്പല്ലുകള്‍ നീട്ടിയിരിക്കുന്ന കാര്‍പാത്യന്‍ മലനിരകളിലായിരുന്നു അയാളുടെ നടത്തങ്ങള്‍ . ചോര മരവിച്ചുപോവുന്ന കൊടും കുരുതികളുടെ പാതിരാവുകളില്‍ അയാളുടെ കാത്തിരിപ്പുകള്‍ . തോക്കിന്‍ കുഴലുകള്‍ നിരപരാധികളുടെ ജീവനെടുക്കുന്ന നട്ടുച്ചകളില്‍ കൊലയാളിക്കു പിന്നാലെ നിറതോക്കുമായി അയാളുണ്ടായിരുന്നു . മാടനും മറുതയും വിഹരിക്കുന്ന പ്രേതങ്ങളുടെ നാട്ടുവഴികളിലെല്ലാം യൂ ഡി കൊളോണ്‍ ഗന്ധം പരത്തി അയാളുടെ മോട്ടോര്‍ ബൈക്ക് പാഞ്ഞെത്തി . ഭയം എന്ന വാക്ക് ആ നിഘണ്ടുവിലുണ്ടായിരുന്നില്ല ഇത് ഡിറ്റക്ടീവ് മാക്‌സിന്‍ . ജീവിച്ചിരിക്കുമ്പോഴേ അയാളെ ലോകമറിഞ്ഞു . എന്നാല്‍ , ഡിറ്റക്ടീവ് മാക്‌സിന് ജീവന്‍ നല്‍കിയ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന് ജീവിച്ചിരിക്കെ ആ ഭാഗ്യമുണ്ടായില്ല . വെറുമൊരു പൈങ്കിളി എഴുത്തുകാരനായി മുഖ്യധാരാ മലയാള സാഹിത്യം എഴുതിത്തള്ളിയ കോട്ടയം പുഷ്പനാഥിന് ലക്ഷക്കണക്കായ സാധാരണ വായനക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും സാഹിത്യത്തിന്റെ നാഷനല്‍ ഹൈവേകളില്‍ പേരും പെരുമയുമുണ്ടായില്ല . എന്നാല്‍ , കാലം മാറുമ്പോള്‍ കഥയും മാറുന്നു . ജീവിച്ചിരിക്കുന്ന കാലത്ത് അധികമൊന്നും ആദരിക്കപ്പെടാതിരുന്ന ജനകീയ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷം എഴുത്തിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് . വായനക്കാരില്‍ നെഞ്ചിടിപ്പ് കൂട്ടുന്ന അദ്ദേഹത്തിന്റെ ത്രസിപ്പിക്കുന്ന നോവലുകള്‍ ഇപ്പോള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയാണ് . നെറ്റ് ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈം വീഡിയോയിലും ആ പുസ്തകങ്ങള്‍ സീരീസായി പുറത്തുവരുന്നതിന് ചര്‍ച്ചകള്‍ നടക്കുന്നു . ഇപ്പോള്‍ വാങ്ങാന്‍ കിട്ടാത്തതടക്കം അദ്ദേഹത്തിന്റെ മുഴുവന്‍ പുസ്തകങ്ങളും പുതിയ കെട്ടിലും മട്ടിലും ഇറങ്ങുന്നു . ജീവിച്ച കാലത്ത് ലഭിക്കാത്ത അംഗീകാരം മരണാനന്തരം ഈ എഴുത്തുകാരനെ തേടിയെത്തുന്നു . കുടുംബത്തിന്റെ മുന്‍കൈയില്‍ തുടങ്ങിയ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍സ് ആണ് മരണാനന്തരം അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് പുതുജീവന്‍ നല്‍കുന്നത് . മുത്തച്ഛനെക്കുറിച്ച് , ഡിറ്റക്ടീവുകളെക്കുറിച്ച് , ഇപ്പോഴത്തെ ഈ വമ്പന്‍ തിരിച്ചുവരവിനെക്കുറിച്ച് കൊച്ചുമകന്‍ റയാന്‍ പുഷ്പനാഥ് സംസാരിക്കുന്നു . മുത്തച്ഛനെ കുറിച്ചുള്ള ഓർമ്മ … എനിക്ക് ഓർമ്മ വെച്ച കാലം മുതൽ ഞാൻ ഏറ്റവും അടുത്ത് ഇടപെട്ടിരുന്ന വ്യക്തി ആയിരുന്നു എന്റെ പപ്പാ … ചെറുപ്പകാലത്തു പപ്പയുടെ _ തിരക്കുകൾ കണ്ടാണ് ഞാൻ വളർന്നു വന്നത് . എത്ര തിരക്കുള്ള സമയം ആണെങ്കിലും കുടുംബത്തോടൊപ്പം കുറെ സമയം ചിലവഴിക്കുമായിരുന്നു . എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്തിരുന്നത് പപ്പാ ആയിരുന്നു … എന്റെ പാപ്പയും അമ്മയും ആയിട്ടുള്ള അടുപ്പത്തിനേക്കാൾ കൂടുതൽ അടുപ്പം മുത്തശ്ശന്‍റെ അടുത്തായിരുന്നു . കാരണം , ഞാൻ പഠിച്ചതും വളർന്നതും എല്ലാം പപ്പയുടെ അടുത്ത് നിന്നായിരുന്നു . റയാന്‍ , കോട്ടയം പുഷ്പനാഥിനൊപ്പം പപ്പയുടെ വേർപാട് എന്നെ വല്ലാതെ വേദനിപ്പിച്ച സംഭവം ആയിരുന്നു അതിനോടൊപ്പം എന്റെ അങ്കിൾ സലിം പുഷ്പനാഥിന്റെ പെട്ടെന്നുള്ള വേർപാടും കുടുംബത്തെ മുഴുവൻ വേദനയിലാഴ്ത്തി . ചരിത്രാധ്യാപകന്‍ എഴുതുമ്പോള്‍ … പപ്പാ ധാരാളം വായിക്കുന്ന ആളായിരുന്നു . പരന്ന വായനയിലൂടെ അദ്ദേഹം ആർജിച്ചെടുത്ത കഴിവായിരുന്നു ഇതെല്ലാം … കൂടാതെ അദ്ദേഹം ഒരു ചരിത്രാധ്യാപകൻ കൂടിയായിരുന്നതുകൊണ്ട് തന്നെ സ്ഥലങ്ങളെ കുറിച്ചും മറ്റും നല്ല അറിവുണ്ടായിരുന്നു അദ്ദേഹത്തിന് . അതുകൊണ്ടാണ് ആ നോവലുകളിലേക്ക് വിദേശ സ്ഥലങ്ങള്‍ കടന്നുവന്നത് . ഒരിക്കല്‍ പോലും ഇവിടങ്ങളിലൊന്നും പോകാതെ തന്നെ വളരെ മനോഹരമായി ആ സ്ഥലങ്ങളെയെല്ലാം അദ്ദേഹം തന്‍റെ നോവലുകളില്‍ ഉള്‍പ്പെടുത്തി . എഴുത്തിലെ ഏകാഗ്രത … പൊതുവെ എഴുതുമ്പോൾ അദ്ദേഹം തന്റെ എഴുത്തു മുറിയിൽ തനിച്ച് ഇരിക്കുവാൻ ആണ് ആഗ്രഹിക്കുന്നത് . ആ സമയത്ത് ഏകാഗ്രത നഷ്ടപെടുത്തുന്ന തരത്തിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടാക്കാതെ നോക്കാൻ എല്ലാവരും ശ്രമിക്കാറുണ്ടായിരുന്നു . അദ്ദേഹത്തിന്റെ എഴുത്തിലെ പ്രേരക ശക്തികളിൽ ഒന്ന് അമ്മച്ചി ആയിരുന്നു . അമ്മച്ചി എപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നു . എഴുത്തിന് തടസമാകാതെ , അഭിപ്രായം പറഞ്ഞും കൂട്ടുനിന്നു . ആരായിരുന്നു മാക്സിൻ ? പപ്പയോട് ഞാൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട് , ' പപ്പാ എങ്ങനെ ആണ് എഴുത്തിലേക്ക് വന്നത് ' എന്ന് … അപ്പോൾ അദ്ദേഹം എന്‍റടുത്തു പറഞ്ഞത് , ' എനിക്ക് കുട്ടിക്കാലം മുതൽ നല്ലതുപോലെ വായനാ ശീലം ഉള്ള ആളായിരുന്നു ' എന്നാണ് . പപ്പാ കയ്യിൽ കിട്ടുന്ന എന്തും വായിക്കും . പക്ഷെ , അന്നത്തെ വെല്ലുവിളി എന്ന് പറയുന്നത് പുസ്തകങ്ങൾ ഇന്നത്തേത് പോലെ കിട്ടാൻ ഇല്ല എന്നതാണ് . അതുകൊണ്ട് കയ്യിലുള്ള പുസ്തകങ്ങൾ എല്ലാം വായിച്ച് കഴിയുമ്പോൾ വീണ്ടും വായിക്കാനൊന്നും ഇല്ലാതെ വരുമ്പോൾ സ്വന്തമായി കഥകൾ എഴുതും . എന്നിട് അത് വായിച്ച് ആസ്വദിക്കും . അങ്ങനെയാണ് അദ്ദേഹം എഴുതിത്തുടങ്ങിയത് എന്ന് . പിന്നെ , പപ്പ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഐപ്പ് എന്ന് പേരുള്ള ഒരു സാറുണ്ടായിരുന്നു . പഠിപ്പിക്കുന്നതിന്‍റെ ഇടവേളകളിൽ അദ്ദേഹം ഷെർലക് ഹോംസ് കഥകൾ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമത്രേ … ആ കഥകൾ കുട്ടികളെല്ലാം ആകാംക്ഷയോടെ കേട്ടിരിക്കും . അങ്ങനെയാണ് കുറ്റാന്വേഷണ നോവലുകളോട് ഒരു അടുപ്പം ഉണ്ടാകുന്നത് . ഷെർലക് ഹോംസിനെ പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കണം എന്ന മോഹത്തിൽ നിന്നുമാണ് ഡിറ്റക്ടീവ് മാക്സിൻ എന്ന കഥാപാത്രം ഉണ്ടാകുന്നത് . ' നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു സത്യാന്വേഷി ഉണ്ടാകും ആ സത്യാന്വേഷിക്ക് ഞാൻ ഒരു പേര് നൽകി ' എന്നാണ് മാക്സിനെ കുറിച്ച് ചോദിച്ചപ്പോൾ പപ്പാ എന്‍റടുത്തു പറഞ്ഞത് . കുട്ടിയായിരുന്നപ്പോൾ അതെനിക്ക് മനസിലായില്ല . പക്ഷെ , ഇപ്പോൾ അതിന്റെ അർഥം എന്താണ് എന്ന് എനിക്ക് മനസിലാവുന്നുണ്ട് … വീട്ടിലെ പുഷ്പനാഥ് … തന്റെ കഥകളും കഥാപത്രങ്ങളും നിഗൂഢതകൾ നിറഞ്ഞതായിരുന്നു എങ്കിലും പപ്പാ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു മനുഷ്യൻ ആയിരുന്നു . ആ നിഗൂഢതകളും എഴുത്തിലെ സസ്പെന്‍സുമെല്ലാം പുസ്തകത്തില്‍ മാത്രം ഒതുങ്ങി … വീട്ടിലെ കാര്യങ്ങൾ നോക്കുന്ന , മക്കളെയും കൊച്ചുമക്കളെയും സ്നേഹിക്കുന്ന സ്നേഹനിധിയായ ഒരു ഗൃഹനാഥനും മുത്തശ്ശനും എല്ലാം ആയിരുന്നു പപ്പാ … സുഹൃദ് വലയം … ധാരാളം സുഹൃത്തുക്കളുള്ള വ്യക്തിയായിരുന്നു പപ്പാ . എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം . പപ്പയുടെ കാറുമെടുത്ത് ഞങ്ങൾ വൈകുന്നേരങ്ങളിൽ കറങ്ങാൻ പോകും . ഓരോ സ്ഥലങ്ങളിലും അദ്ദേഹത്തിന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു . കൂടാതെ സമകാലീനരായിട്ടുള്ള എഴുത്തുകാരും പത്രാധിപരും എല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആയിരുന്നു … നെറ്റ്ഫ്ലിക്സിലെത്തുമോ ആ നോവലുകള്‍ ? പപ്പയുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്യണം എന്ന ആഗ്രഹത്തോടെ തുടങ്ങിയതാണ് ' കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ് ' . ഇപ്പോൾ അഞ്ചു പുസ്തകങ്ങൾ പബ്ലിഷ് ചെയ്തു . അടുത്ത് തന്നെ ബാക്കിയുള്ള പുസ്തകങ്ങളും പബ്ലിഷ് ചെയ്യും . അതിന്റെ അണിയറ പ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ ഞങ്ങൾ . കൂടാതെ പപ്പയുടെ നോവലുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയുന്നുണ്ട് . ' ചുവന്ന മനുഷ്യൻ ' എന്ന നോവൽ ഉടൻ തന്നെ ഇംഗ്ലീഷ് ഭാഷയിൽ ഇറങ്ങുന്നതാണ് . കൂടാതെ നൂതനമായ -ബുക്ക് , ഓഡിയോ ബുക്ക് എന്നിവയും ചെയ്യുന്നുണ്ട് . അതുപോലെ തന്നെ അദ്ദേഹത്തിന്റെ നോവലുകൾ ന്യൂ മീഡിയ പ്ലാറ്റ്ഫോം ആയിട്ടുള്ള നെറ്റ്ഫ്ലിക്സ് , ആമസോൺ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിൽ സീരീസ് ആയി പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളും നടക്കുന്നുണ്ട് . ഹിന്ദി , തമിഴ് ഭാഷകളിലുള്ള വീഡിയോ ആണ് ആദ്യം പ്ലാന്‍ ചെയ്യുന്നത് . അതിനുവേണ്ടി അവരുടെ ഓഫീസുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു . കഴിയുന്നതും വേഗം സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാനും സംവിധാനം ചെയ്യാനും ആലോചിക്കുന്നുണ്ട് . വിദേശത്തുള്ള എഴുത്തുകാരുടെ ബുക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയുന്നുണ്ട് . അതിന്റെ ഭാഗമായത് സി എൽ ടൈലർ എന്ന എഴുത്തുകാരിയുടെ അഞ്ചു ബുക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള എഗ്രിമെന്റ് ആയിട്ടുണ്ട് . ഇതൊക്കെ ആണ് പബ്ലിക്കേഷന്സിന്റെ ഇപ്പോഴുള്ളതും ഭാവിയിൽ ചെയ്യാൻ പോകുന്നതുമായിട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ് എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് ' ഡിറ്റക്റ്റീവ് മാക്സിൻ ' തന്നെയാണ് . അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കേസുകൾ തെളിയിക്കുന്ന ശൈലിയും വളരെ രസകരമായി തോന്നിയിട്ടുണ്ട് . കൂടാതെ ഈ കഥകൾ നടക്കുന്നത് വിദേശത്താണ് . അത് ഈ കഥകളെ കൂടുതൽ മനോഹരമാക്കുന്നുണ്ട് . വീട്ടുകാരുടെ ഓർമ്മകൾ ഓര്‍മ്മിക്കുവാൻ വേണ്ടി ഒരുപാട് ഒരുപാട് നല്ല മുഹൂർത്തങ്ങൾ നല്‍കിയിട്ടാണ് പപ്പാ പോയത് . പപ്പയെപ്പറ്റി ഓർമിക്കുമ്പോൾ അദ്ദേഹത്തിന്റെ എഴുത്തുകളും എഴുത്തുമുറിയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത അനുഭവങ്ങളുമെല്ലാമാണ് നമ്മുടെ മനസിലേക്ക് കടന്നു വരുന്നത് . ജീവിതത്തിൽ പല കാര്യങ്ങളും ഞങ്ങളെല്ലാം പഠിച്ചത് പപ്പയിൽ നിന്നുമാണ് . അത് നമുക്ക് ഇപ്പോള്‍ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ് . 2 , 2019 , 5:11 .
false
വയനാട്ടിൽ ഏതുവഴി യാത്ര ചെയ്താലും രസകരമാണ് . എങ്കിലും കൂടുതൽ വന്യതയാർന്ന പാതകൾ ഏതൊക്കെയാണ് … ആനകളെയും മാനുകളെയും കാണാൻ സാധ്യത കൂടുതലുള്ള വഴിയിലൂടെ നമുക്കു വണ്ടിയോടിച്ചുപോകാമോ … കർണാടകയുടെ അതിർത്തിയോടു ചേർന്ന രണ്ടു വനപാതകൾ നമുക്കു വയനാട്ടിൽനിന്നു തിരഞ്ഞെടുക്കാം . മാനന്തവാടിയിൽനിന്നു രണ്ടു കാനനവഴികൾ നമുക്കു മുന്നിലെത്തും . ഒന്ന് തിരുനെല്ലിയിലേക്കുള്ളത് . രണ്ടാമത്തേത് ബാവലിയിലേക്കുള്ളത് . ആദ്യവഴി ബാവലിയിലേക്ക് കേരള-കർണാടക അതിർത്തി ഗ്രാമമാണു ബാവലി . കാടിനോടു ചേർന്ന ചെറിയൊരു വനഗ്രാമം . മാനന്തവാടിയിൽനിന്നു ബാവലിയിലേക്ക് സ്വന്തം വാഹനത്തിൽ സഞ്ചരിക്കുന്നത് ഒരു ചെലവുകുറഞ്ഞ കാനനയാത്രയുടെ പ്രതീതി ലഭിക്കും . അടുത്തതവണ വയനാട്ടിലേക്കു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ ഈ വഴികളിലൂടെ വെറുതേ ഒന്നു ഡ്രൈവ് ചെയ്യാൻ പറയുക . ഇടതുവശത്ത് നല്ല കാട് . വലതുവശത്ത് ചിലയിടത്ത് ജനവാസം . എങ്കിലും മുക്കാൽസമയവും നല്ല കാട്ടിലൂടെയാണ് നമുക്കു സഞ്ചരിക്കേണ്ടിവരുക . ബേഗൂർ റിസർവ് ഫോറസ്റ്റിന്റെ പരിധിയിലൂടെയാണു യാത്ര . കാട് ഇപ്പോൾ വരണ്ടുതുടങ്ങിയിട്ടുണ്ട് . അതുകൊണ്ടുതന്നെ ആനക്കൂട്ടങ്ങൾ ഉൾക്കാട്ടിൽനിന്നും ജലം തേടി പലായനം തുടങ്ങും . ഏറെ ആനത്താരകളുണ്ട് . കാനനക്കാഴ്ചകൾ കണ്ടു മടുക്കുയാണെങ്കിൽ വലതുവശത്തേക്ക് നോക്കുക . ഗ്രാമങ്ങളും കൃഷിയിടങ്ങൾക്കും ഇടയിലൂടെ വഴികളുണ്ട് . സായാഹ്നക്കാഴ്ചകൾ ആസ്വദിക്കാനായി വണ്ടി അങ്ങോട്ടേക്കു തിരിയ്ക്കാം . ബാവലിയിൽ വലിയൊരു ആൽമരം കാണാം . പണ്ടു പഴശ്ശിയെ തോൽപ്പിക്കാനെത്തിയ ബ്രിട്ടിഷുകാർ ഈ ആൽമരത്തണലിലിരുന്നു തന്ത്രം മെനഞ്ഞിരുന്നത് എന്നു വനംവകുപ്പിന്റെ തടിഡിപ്പോയിലെ ഒരു സുഹൃത്ത് പറഞ്ഞു . എന്തായാലും ആൽ കടന്നു ചെന്നാൽ ചെറിയൊരു പാലം . അതിനപ്പുറം കർണാടകയുടെ നാഗർഹോളെ നാഷനൽ പാർക്ക് ആണ് . രണ്ടാംവഴി തിരുനെല്ലിയിലേക്ക് കാട്ടിക്കുളം എന്ന ചെറിയ അങ്ങാടി കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞാൽ തിരുനെല്ലിയിലേക്കും മറ്റൊരു കർണാടക അതിർത്തിയായ കുട്ടയിലേക്കും ചെല്ലാം . നേരെ പോകുന്നവഴിയാണ് ബാവലിയിലേക്ക് . ഈ രണ്ടു വഴിയും കാടിനുള്ളിലൂടെയാണു പോകുന്നത് . ആനകളെ കാണാനുള്ള സാധ്യത കൂടുതലാണ് . മാനുകളും മയിലുകളും സാധാരണം . തിരുനെല്ലി വഴി അപ്പപ്പാറയിൽവച്ചു വീണ്ടും രണ്ടായി തിരിയുന്നു . നല്ല ഉണ്ണിയപ്പവും കട്ടൻചായയും കുടിച്ച് കുറച്ചുനേരം ഇവിടെയിരിക്കാം . വിശക്കുന്നെങ്കിൽ ഇഡ്ഢലിയും സാമ്പാറും ലഭിക്കും . ഇനി ഇടത്തോട്ടു തിരിഞ്ഞാൽ തിരുനെല്ലി . അതും കാടിനുള്ളിലൂടെയാണ് . ആദ്യത്തെ കുറച്ചുഭാഗം കാപ്പിത്തോട്ടവും ജനവാസകേന്ദ്രവുമാണ് . പിന്നെ വളഞ്ഞുപുളഞ്ഞു കാടിനെ പുണരുന്നമട്ടിലാണ് റോഡ് . വളവുകളിൽ വേഗം കുറച്ചും ശ്രദ്ധ കൊടുത്തും പോകുക . കാരണം ആനകളെ ഏതു വളവിനപ്പുറവും പ്രതീക്ഷിക്കാം . തിരുനെല്ലി അമ്പലത്തിൽ ചെല്ലാം . വനംവകുപ്പിന്റെ അനുമതി കിട്ടിയാൽ ബ്രഹ്മഗിരിക്കുന്നുകളിലേക്കു ട്രെക്കിങ് നടത്താം . ഇതൊന്നും ചെയ്യുന്നില്ലെങ്കിൽ അമ്പലത്തോടു ചേർന്ന കുളിരരുവിയിൽ കാലൊന്നുനനച്ചു തിരിച്ചുപോരാം . അപ്പപ്പാറയിൽനിന്നു വലത്തോട്ടു പോയാൽ തോൽപെട്ടി കാടിനോടു ചേർന്നു സഞ്ചരിക്കാം . ഏറെ മൃഗങ്ങളെ കാണുന്ന പ്രദേശങ്ങളാണിവ . മാനുകൾ കുറുകെ ചാടിയേക്കാം . തോൽപ്പെട്ടിയിലെ കാട് വലതുവശത്താണ് . ഇടത്തുചേർന്ന് സ്വകാര്യ കൃഷിയിടങ്ങളും റിസോർട്ടുകളുമുണ്ട് . കൂടുതൽ വന്യതയാർന്ന സഫാരി വേണമെന്നുണ്ടെങ്കിൽ തോൽപ്പെട്ടിയിലെ ജീപ്പുകൾ വാടകയ്ക്കെടുത്ത് കാട്ടിലേക്കു വനംവകുപ്പ് ഒരുക്കുന്ന യാത്രയ്ക്കൊരുങ്ങാം . വടക്കുള്ളവർക്ക് ഈ വഴികളിൽ സ്വന്തം വാഹനത്തിൽ ചെലവു കുറച്ച് സഫാരി നടത്താം . ബ്രഹ്മഗിരി ട്രെക്കിങ്ങിനു വിളിക്കുക- <ഫോൺ നമ്പർ> വനംവകുപ്പിന്റെ സ്രാമ്പി ഹോം സ്റ്റേ താരതമ്യേന ചെലവു കുറഞ്ഞതാണ് . കൂടുതൽ വിവരങ്ങൾക്കു വിളിക്കുക-<ഫോൺ നമ്പർ> .
false
ദക്ഷിണ-മധ്യ അമേരിക്കയിൽ കാണപ്പെടുന്ന ഒരു മരമാണ് പഞ്ഞിമരം . കപോക്ക്‌ , കപോക്കുമരം , നകുലി , പഞ്ഞി ഇലവ്‌ , മുള്ളില്ലാപ്പൂള , സീബപ്പരുത്തി , ശീമപ്പൂള എന്നെല്ലാം അറിയപ്പെടുന്നു . . പോർട്ടോ റിക്കോയിലെയും ഗ്വാട്ടിമാലയിലെയും ദേശീയവൃക്ഷമാണിത് . 60 - 70 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം . ഇളംതണ്ടിന് പച്ചനിറമാണ് , നല്ല മിനുസവുമുണ്ട് . വളരെ വലിയ മരമായതിനാൽ വലുതാകുംതോറും വപ്രമൂലങ്ങൾക്കും വീതി കൂടി വരുന്നു . കുറുകെ 12 അടിയോളം വീതിയുള്ള മരങ്ങളുണ്ട് . ഹസ്താകാരസംയുക്തരൂപത്തിലുള്ളതാണ് ഇലകൾ . ഇലപൊഴിഞ്ഞതിനുശേഷം പുതിയ ഇലകൾ വരുന്നതിനു മുൻപേതന്നെ നിറയെ വെളുത്ത പൂക്കൾ പൂങ്കുലകളായി പ്രത്യക്ഷപ്പെടുന്നു . ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൂക്കളുണ്ടാവുക . മഞ്ഞകലർന്ന വെള്ളനിറമുള്ള പൂക്കൾക്ക് ചെറിയദുർഗന്ധം ഉണ്ട് . അത് പരാഗണത്തിനായി വവ്വാലുകളെ ആകർഷിക്കാനാവാം . കായ ഏപ്രിലിൽ വിളയും . നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും . കായകളുടെ ഭാരം കാരണം പലപ്പോഴും കമ്പുകൾ ഒടിഞ്ഞുപോവാറുണ്ട് . കായകൾക്ക് ഇലവിന്റെ വിത്തുകളോട് സാമ്യമുണ്ട് . വളരെപ്പെട്ടെന്നു വളരുന്ന വൃക്ഷമാണ് പഞ്ഞിമരം . മധ്യഅമേരിക്കയിലാണ് പഞ്ഞിമരം ഉദ്‌ഭവിച്ചത് എന്ന് കരുതുമ്പോഴും ഈ മരത്തിന്റെ കൃത്യമായ ചരിത്രം അറിയില്ല . പലവിധ ഗുണങ്ങളുള്ളതിനാൽ വളരെക്കാലമായി പലയിടത്തും ഇതു കൃഷി ചെയ്തുവരുന്നു . ഇപ്പോൾ മധ്യരേഖാപ്രദേശത്തിനു തെക്കും വടക്കും 16 ഡിഗ്രി വരെയുള്ളയിടങ്ങളിൽ 900 മീറ്റർ വരെ ഉയരമുള്ള 18 - 38 ഡിഗ്രി താപനിലയുള്ള സാമാന്യം മഴയുള്ള വെള്ളം കെട്ടിനിൽക്കാത്ത ഇടങ്ങളിൽ പഞ്ഞിമരം കാണുന്നുണ്ട് . പൂക്കളിൽ ധാരാളം തേൻ അടങ്ങിയിരിക്കും , അതിനാൽ തന്നെ തേനീച്ചകൾക്ക് പ്രിയപ്പെട്ട വൃക്ഷമാണിത് . സീറ്റുകൾ , കുഷ്യനുകൾ , മെത്തകൾ , ജാക്കറ്റുകൾ , തലയിണ എന്നിവയ്ക്ക് പഞ്ഞി ഉപയോഗിക്കുന്നു . ശബ്ദത്തെ തടഞ്ഞുനിർത്തുന്ന ഗുണമുള്ളതിനാൽ ശബ്ദശല്യം തടയാൻ ഉപയോഗിക്കുന്നു . ഇതെല്ലാം കൂടാതെ ധാരാളം ഗുണമുള്ളതാണ് പൊതുവേ ഈ മരം . ഭക്ഷ്യയോഗ്യമായ ഒരു എണ്ണ പഞ്ഞിക്കുരുവിൽ നിന്നും വേർതിരിക്കാറുണ്ട് . സോപ്പുണ്ടാക്കാനും ഇതുപയോഗിക്കുന്നു . കാലിത്തീറ്റയായി പഞ്ഞിക്കുരു ഉപയോഗിക്കുന്നു . വലിയ പഞ്ഞിമരത്തിൽ പലയിനം ചെടികളും ജീവികളും വസിക്കാറുണ്ട് . പരുത്തിയുടെ പഞ്ഞിയേക്കാൾ എട്ടിലൊന്നു ഭാരമേ ഈ മരത്തിന്റെ പഞ്ഞിക്കുള്ളൂ . കോർക്കിനേക്കാളും അഞ്ചിരട്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള പഞ്ഞി അതിനാൽത്തന്നെ ജലരക്ഷോപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു . വെള്ളത്തിലിട്ടാൽ നനയുകയുമില്ല , കീടബാധയും തീരെക്കുറവാണ് . തീരെ ഭാരം കുറഞ്ഞ തടി വള്ളങ്ങൾ ഉണ്ടാക്കാൻ മികച്ചതാണ് . അതുകൂടാതെ വിവിധങ്ങളായ പാത്രങ്ങളും സംഗീതോപകരണങ്ങളും എല്ലാം ഉണ്ടാക്കാൻ പഞ്ഞിമരത്തിന്റെ തടി ഉപയോഗിക്കുന്നു . പേപ്പറുണ്ടാക്കാനും തടി ഉത്തമമാണ് . പലയിടത്തും വിറകിനും പുകയിടാനും തടി ഉപയോഗിക്കുന്നു . ഒരു കായിൽ നിന്നും ഒരു ഗ്രാം പഞ്ഞി കിട്ടും . ചെറുതും മിനുസമുള്ളതുമായ പഞ്ഞി നൂൽ നിർമ്മിക്കാൻ ഉപയോഗയോഗ്യമല്ല . ഇലകളും മൊട്ടുകളും കായകളും ജാവയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും വേവിച്ചു തിന്നാറുണ്ട് . പലയിടത്തും വളരെ കരുതലോടെ വളർത്തുന്ന മരമാണിത് . അതിനാൽ ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റുമ്പോഴും പഞ്ഞിമരത്തെ നിലനിർത്തിയിരുന്നു . രാത്രിക്ക് വിരിയുന്ന തീക്ഷ്ണഗന്ധമുള്ള പൂക്കളുടെ ചുവട്ടിൽ ധാരാളം തേൻ ഉണ്ടാവും . ദ്വിലിംഗിപുഷ്പങ്ങളാണ് . പൂമ്പൊടിക്ക് പശിമയുണ്ട് . പരപരാഗണത്തിന് അനുയോജ്യമായ രൂപമാണ് പൂക്കൾക്കുള്ളതെങ്കിലും സ്വപരാഗണവും നടക്കാറുണ്ട് . ഇരുൾപരക്കുമ്പോഴേക്കും പൂക്കൾ വിരിയുന്നു . പലതരം നിശാശലഭങ്ങൾ പൂക്കളാൽ ആകർഷിക്കപ്പെട്ട് എത്തുന്നു . വവ്വാലുകളാണ് പഞ്ഞിമരത്തിന്റെ പ്രധാന പരാഗണസഹായി . ഇങ്ങനെ ഒറ്റപ്പെട്ട മരത്തിൽ വവ്വാലുകളുടെ സന്ദർശനം തീരെ കുറവാണെന്ന് കണ്ടിട്ടുണ്ട് . അതുകൊണ്ട് അത്തരം മരങ്ങളിൽ കായകളുടെ എണ്ണവും കുറവായിരിക്കും . ഒറ്റ രാത്രിയിൽ നൂറിലേറെ കിലോമീറ്ററുകൾ വരെ പറന്ന് വവ്വാലുകൾ വരാറുണ്ടത്രേ . വലിയമരത്തിൽ ഒറ്റത്തവണ 4000 വരെ കായകൾ ഉണ്ടാവും , ഓരോ കായയിലും 200 ഓളം വിത്തുകളും . പഞ്ഞിയിൽ പൊതിഞ്ഞ വിത്തുകൾ കാറ്റിന്റെ സഹായത്തോടെ നാടുനീളെ വ്യാപിക്കുന്നു . തുറസ്സായ സ്ഥലങ്ങളിൽ ആദ്യമേ തന്നെ വളർന്നു പന്തലിക്കാൻ പഞ്ഞിമരത്തെ ഇതു സഹായിക്കുന്നു . പുതുമഴ കിട്ടിയാൽ വിത്ത് മുളച്ചുതുടങ്ങും . വലിയ ശുശ്രൂഷയൊന്നും ഇല്ലാതെ തന്നെ വളർന്നുകൊള്ളും . എന്ന ഫംഗസ് ഇതിനെ ബാധിക്കാറുണ്ട് . ബോർഡോമിശ്രിതം ഇതിനു ഫലപ്രദമാണ് . വനത്തിൽ ഏറ്റവും ഉയരമുള്ള മരങ്ങളുടെ കൂടെയാണ് പഞ്ഞിമരത്തിന്റെ സ്ഥാനം . അതിനാൽത്തന്നെ സൂര്യപ്രകാശം ലഭിക്കുവാൻവേണ്ടി മറ്റു സസ്യങ്ങൾ ഈ മരത്തിൽ വളരാറുണ്ട് . ഇത്തരം ചെടികൾ ധാരാളം ചെറുജീവികൾക്കും ഭക്ഷണമാവുന്നു . നിലത്തിറങ്ങാതെ തന്നെ യാത്രചെയ്യാൻ ഈ വന്മരം പല ജീവികൾക്കും സഹായമാവാറുണ്ട് . പക്ഷേ പഞ്ഞിമരത്തിന്റെ മുകളിലോളം കയറിപ്പോവുന്ന കുരങ്ങന്മാരെ പരുന്തുകൾ വേഗം പിടിക്കും … കൃത്രിമനാരുകളുടെ ആവിർഭാവത്തോടെ പഞ്ഞിയുടെ ഉപയോഗം വളരെ കുറഞ്ഞു . എന്നാൽ സ്വാഭാവികമായി ജീർണ്ണിക്കുന്ന പഞ്ഞിയുടെ പാരിസ്ഥിതിക പ്രാധാന്യം അതിന്റെ തിരിച്ചുവരവിന് ഒരു കാരണമാവുന്നുണ്ട് . ആഫ്രിക്കയിലെ നാടൻവൈദ്യത്തിൽ പഞ്ഞി ഉപയോഗിക്കുന്നു . കുഷ്ഠം , വയറിളക്കം എന്നിവയ്ക്ക് പഞ്ഞിമരത്തിന്റെ വേരുകൾ ഉപയോഗിച്ച് മരുന്നുണ്ടാക്കുന്നു . ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും ഇത് ഔഷധമാണ് . ഇലയരച്ച് മുറിവിൽ വയ്ക്കുന്നു , കണ്ണുരോഗത്തിനും മൃഗവൈദ്യത്തിനുമെല്ലാം സാമ്പ്രദായികവൈദ്യത്തിൽ പഞ്ഞിമരം ഉപയോഗിച്ചുകാണുന്നു . വഴിയരികിൽ തലയുയർത്തി നിൽക്കുന്ന ഈ വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ് . തണൽ പരത്തി പൂക്കളും പൂക്കാലത്തിനുശേഷം നിറയെ തൂങ്ങിക്കിടക്കുന്ന കായകളും ഉള്ള പഞ്ഞിമരം ചുവട്ടിൽ യോഗം ചേരാനും മറ്റുമായി പലനാടുകളിലും തെരഞ്ഞെടുത്തു വരുന്നു . പെട്ടെന്നു കിളിർക്കുന്ന മരമായതിനാൽ വീഥിയോരത്ത് കൊ‍ടിമരമായും സ്ഥാപിച്ചിരുന്നു ലോകത്തിൽ ഏറ്റവും അധികം പഞ്ഞി ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യയിലും തായ്‌ലാന്റിലും ആണ് . ആഫ്രിക്കയിലും ധാരാളം പഞ്ഞി ഉണ്ടാക്കുന്നു . അവിടെ വഴിയോരങ്ങളിൽ തണൽമരമായി ഇത് വളർത്തുന്നു . 1960 വരെ ലോകത്തിലെ ഒരു പ്രധാന വാണിജ്യ-കയറ്റുമതി ഉൽപ്പന്നമായിരുന്നു പഞ്ഞി . കൃത്രിമനാരുകളുടെ വ്യാപനത്തോടെ അതിൽ കുറവു സംഭവിച്ചു . അമേരിക്കയിലെ പല റെഡ് ഇന്ത്യൻ വംശജർക്കും പഞ്ഞിമരം വളരെ വിശുദ്ധമായിരുന്നു . ജീവന്റെ വൃക്ഷമായാണ് അവർ പഞ്ഞിമരത്തെ കരുതിയിരുന്നത് . സീബാ എന്ന് അവർ വിളിച്ചിരുന്ന പഞ്ഞിമരത്തിന്റെ വേരുകൾ പാതാളത്തിലും ശിഖരങ്ങൾ സ്വർഗ്ഗത്തിലും എത്തുന്നതായി അവർ വിശ്വസിച്ചിരുന്നു . നഗരത്തിന്റെയും ഗ്രാമത്തിന്റേയും മധ്യത്തിൽ അവർ പഞ്ഞിമരം നട്ടുവളർത്തി . അസൗകര്യമായി വളർന്നു നിന്ന മരത്തെപ്പോലും അവർ മുറിക്കുമായിരുന്നില്ല . അത്യാവശ്യഘട്ടങ്ങളിൽ വള്ളമുണ്ടാക്കാൻ മരം മുറിക്കേണ്ടിവരുന്ന അവസരങ്ങളിൽ അത് മരത്തിന്റെ സമ്മതത്തോടെയേ ചെയ്തിരുന്നുള്ളൂ . മുറിക്കുന്നയാളോട് അതിൽ കുഴപ്പമില്ലെന്ന് മരം പറഞ്ഞിരുന്നുവത്രേ . ആ മരത്തിന്റെ ആത്മാവിനെ പിന്നീട് എല്ലാക്കാലവും നോക്കി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുറിച്ചവർക്കാണ് . ആഫ്രിക്കയിലും പഞ്ഞിമരത്തെ വിശുദ്ധമായിത്തന്നെ കാണുന്നു . പഞ്ഞിത്തലയണയിൽ കിടന്നാൽ സൗഭാഗ്യം വരുകയും ആത്മാവിനു ശുദ്ധിയുണ്ടാവുകയും ചെയ്യുമെന്നാണാവരുടെ വിശ്വാസം . മരണമടഞ്ഞവരുടെ ആത്മാക്കൾ ഈ മരത്തിന്റെ ശിഖരങ്ങളിൽ കയറിയാണ് സ്വർഗ്ഗത്തിലേക്ക് പോവുന്നതെന്ന് മായന്മാർ വിശ്വസിച്ചിരുന്നു . സീറാ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ നില്ക്കുന്ന ഒരു പഞ്ഞിമരം വലിയ പ്രാധാന്യമർഹിക്കുന്നതാണ് . അഞ്ഞൂറിലേറെ വർഷം പ്രായമുണ്ടെന്നു കരുതപ്പെടുന്ന ഈ മരത്തിന്റെ ചുവട്ടിലാണത്രേ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കുവേണ്ടി പടപൊരുതിയതിനാൽ സ്വാതന്ത്ര്യം ലഭിച്ച ഒരുകൂട്ടം അടിമകൾ 1787 -ൽ ഫ്രീടൗണിൽ എത്തിയപ്പോൾ ആദ്യം വിശ്രമിച്ചതും പ്രാർത്ഥന നടത്തിയതും . നഗരത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് ഇന്ന് ഈ മരം . ഫ്രീടൗണിന്റെ മാത്രമല്ല , സീറാ ലിയോണിന്റെ പ്രതീകം കൂടിയാണ് ഇന്ന് ഈ മരം . ഇന്നും പൂർവ്വികർക്കായി അവർ ഇതിനുചുവട്ടിൽ പ്രാർത്ഥന നടത്തുന്നുണ്ട് . പഞ്ഞിമരം പഞ്ഞിമരത്തിന്റെ ഇലകൾ . പഞ്ഞിക്കായ . പഞ്ഞി പഞ്ഞിക്കായകൾ വിളവെടുപ്പിനു പാകമായ പഞ്ഞിക്കായകൾ പഞ്ഞിമരം വലിയ ഒരു പഞ്ഞിമരത്തിന്റെ ചുവട് മെക്സിക്കോയിലെ ഒരു വലിയ പഞ്ഞിമരം അകിൽ • അക്കേഷ്യ • അകത്തി • അങ്കോലം • അത്തി • അമ്പഴം • അരണമരം • അരയാഞ്ഞിലി • അരയാൽ • അരിനെല്ലി • അലക്കുചേര് • അശോകം • ആഞ്ഞിലി • ആത്ത • ആനത്തൊണ്ടി • ആനെക്കാട്ടിമരം • ആമത്താളി • ആരംപുളി • ആൽമരം • ആവൽ • ആഴാന്ത • ആറ്റിലിപ്പ • ആറ്റുതേക്ക് • ആറ്റുനൊച്ചി • ആറ്റുഞാവൽ • ആറ്റുമയില • ആറ്റുവഞ്ചി • ഇത്തി • ഇത്തിയാൽ • ഇരുമ്പകം • ഇരുൾ • ഇലഞ്ഞി • ഇലന്ത • ഇലപ്പൊങ്ങ് • ഇലവ് • ഇലിപ്പ • ഈന്തപ്പന • ഈഴചെമ്പകം • ഉങ്ങ് • ഉദി • ഉന്നം • എണ്ണപ്പന • എണ്ണപ്പൈൻ • എരുമനാക്ക് • ഏഴിലം‌പാല • ഒതളം • ഒടുക്ക് • ഓടമരം • കടുക്ക • കണിക്കൊന്ന • കമ്പകം • കമ്പിളി • കരിങ്ങാലി • കരിങ്ങോട്ട • കരിന്തകര • കരിമരം • കരിമരുത് • കരിഞ്ഞാവൽ • കരിഞ്ഞിക്കട • കരിമ്പന • കരിവേങ്ങ • കരുവാളി • കരിവേലം • കല്ലാവി • കൽ‌പ്പൈൻ • കല്ലാൽ • കല്ലിലവ് • കൽമരം • കശുമാവ് • കറുത്തവാറ്റിൽ • കർപ്പൂരം • കാഞ്ഞിരം • കാട്ടീന്ത • കാട്ടുകടുക്ക • കാട്ടുകമുക് • കാട്ടുകൊന്ന • കാട്ടുതുവര • കാട്ടുതേയില • കാട്ടുപുന്ന • കാട്ടുമരോട്ടി • കാനപ്പാല • കാരക്കൊങ്ങ് • കാരപ്പൊങ്ങ് • കാരമരം • കാരാഞ്ഞിലി • കാരാൽ • കാരി • കാവളം • കാറ്റാടി മരം • കുങ്കുമപ്പൂമരം • കുടപ്പന • കുടംപുളി • കുടമാൻപാരിമരം • കുണ്ഡലപ്പാല • കുരങ്ങുമഞ്ഞൾ • കുമ്പിൾ • കുളപ്പുന്ന • കുളമാവ് • കൂനമ്പാല • കൂവളം • കൃഷ്ണനാൽ • കൊക്കോ • കോർക്കുമരം • കോവിദാരം • ഗുൽഗുലു • ഗുൽ‌മോഹർ • ചടച്ചി • ചന്ദനം • ചന്ദനവേമ്പ് • ചരക്കൊന്ന • ചാവണ്ടി • ചിന്നകിൽ • ചിറ്റാൽ • ചീനി • ചുരുളി • ചുവന്നകിൽ • ചുവന്ന മന്ദാരം • ചൂണ്ടപ്പന • ചെമ്പകം • ചെമ്മരം • ചെറുകൊന്ന • ചെറുതുവര • ചെറുപുന്ന • ചേര് • ചോരപ്പൈൻ • ചോലവേങ്ങ • ജാതി • ജാക്കറാന്ത • ഞമ • ഞാവൽ • ഞാറ • ഞാഴൽ • തണൽമുരിക്ക് • തണ്ടിടിയൻ • തണ്ണിമരം • തമ്പകം • താന്നി • തിരുക്കള്ളി • തീറ്റിപ്ലാവ് • തുടലി • തെള്ളിമരം • തെള്ളിപ്പൈൻ • തെണ്ട് • തൊണ്ടി • തേക്ക് • തേക്കൊട്ട • തേരകം • ദന്തപത്രി • നരിവേങ്ങ • നവതി • നാഗമരം • നാങ്ക് • നായ്ക്കമ്പകം • നായ്‌ക്കുമ്പിൾ • നായ്‌ത്തമ്പകം • നീരാൽ • നീർക്കടമ്പ് • നീർക്കുരുണ്ട • നീർമരുത് • നീർമാതളം • നീർവാക • നീർ‌വാളം • നീറോലി • നെടുനാർ • നെന്മേനിവാക • നെല്ലി • പച്ചവാറ്റിൽ • പച്ചിലമരം • പടപ്പ • പട്ടിപ്പുന്ന • പട്ടുതാളി • പതിമുകം • പനച്ചി • പമ്പരകുമ്പിൾ • പമ്പരം • പരുവ • പരുവമരം • പലകപ്പയ്യാനി • പവിഴമല്ലി • പശക്കൊട്ടമരം • പാച്ചോറ്റി • പാതിരി • പാരിജാതം • പാല • പാലി • പാറപ്പൂള • പിണർ • പിനാറി • പീലിവാക • പുന്ന • പുന്നപ്പ • പുളിച്ചക്ക • പുളി • പുളിവാക • പൂതംകൊല്ലി • പൂത്തിലഞ്ഞി • പൂപ്പാതിരി • പൂവം • പൂവരശ്ശ് • പെരുമരം • പെരുമ്പൽ • പേര • പേരാൽ • പേഴ് • പൈൻ • പൊരിപ്പൂവണം • പൊട്ടവാക • പൊരിയൻ • പൊന്തൻവാക • പ്ലാവ് • പ്ലാശ് • ബദാം • ബാൽസ • ബ്ലാങ്കമരം • മഞ്ചാടി • മഞ്ജനാത്തി • മഞ്ഞക്കടമ്പ് • മഞ്ഞക്കൊന്ന • മഞ്ഞമന്ദാരം • മട്ടിമരം • മണിമരുത് • മതഗിരിവേമ്പ് • മരോട്ടിമരം • മലങ്കാര • മലന്തുടലി • മലന്തെങ്ങ് • മലമഞ്ചാടി • മലമ്പരത്തി • മലമ്പുന്ന • മലമ്പുളി • മലമ്പൊങ്ങ് • മലമന്ദാരം • മലയകത്തി • മലവിരിഞ്ഞി • മലവേമ്പ് • മഹാഗണി • മഴമരം • മാഞ്ചിയം • മാതളം • മഴുക്കാഞ്ഞിരം • മാവ് • മുഞ്ഞ • മുരിക്ക് • മുള • മുള്ളുവേങ്ങ • മുള്ളിലം • മുള്ളിലവ് • മൂങ്ങാപ്പേഴ് • മൂട്ടികായ് • മൈല • യൂക്കാലിപ്റ്റ്സ് • രക്തചന്ദനം • രുദ്രാക്ഷം • വയില • വക്ക • വഞ്ചി • വട്ട • വട്ടക്കുമ്പിൾ • വഴന • വരച്ചി • വരിമരം • വല്ലഭം • വിടന • വിരി • വില്ലൂന്നി • വിളാത്തിമരം • വീട്ടി • വീമ്പ് • വെങ്കടവം • വെടങ്കുരുണ • വെടിനാർ • വെടിപ്ലാവ് • വെൺമുരിക്ക് • വെന്തേക്ക് • വെള്ളക്കടമ്പ് • വെള്ളദേവതാരം • വെള്ളപ്പൈൻ • വെള്ളമരുത് • വെള്ളകിൽ • വെള്ളവാക • വെള്ളവാറ്റിൽ • വെള്ളവേലം • വെള്ളീട്ടി • വേങ്ങ • വേപ്പ് • വ്രാളി • ശീമപ്ലാവ് • ശീമപ്പഞ്ഞി • ശീമപ്പൂള • ശിംശപ • സിൽവർ ഓക്ക് • സുബാബുൽ • സ്കൂട്ട്മരം •
false
അതിജീവനത്തിന്‍റെ ആദ്യപാഠങ്ങളെ മലയാളികളെയൊന്നാകെ പഠിപ്പിച്ച പ്രളയമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത് . ഇപ്പോഴും പൂര്‍ണമായി കരകയറിയിട്ടില്ല കേരളം . അന്ന് ഒന്നാകെ നിന്ന് പ്രളയത്തോട് പോരാടിയ മലയാളികളെയാകെ അദ്ഭുതത്തോടും ആദരവോടും ലോകം നോക്കിനിന്നു . അന്നത്തെ പ്രളയത്തില്‍ നിന്നുള്ള അതിജീവനത്തിന്‍റെ പ്രതീകമാണ് മലയാളിക്ക് ചേക്കുട്ടിപ്പാവ . അഞ്ച് ദിവസമാണ് ചേന്ദമംഗലത്ത് പ്രളയജലം കയറിനിന്നത് . എട്ടടിയോളം ഉയരത്തിലുണ്ടായിരുന്നു വെള്ളം . കൈത്തറി ഉപജീവനമാര്‍ഗമാക്കി ജീവിച്ചിരുന്ന ഒരു ഗ്രാമത്തിനാകെ അന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി . പക്ഷെ , തോറ്റുകൊടുക്കാന്‍ ഒരുക്കമില്ലാതെ ആ ഗ്രാമം കൈകോര്‍ത്ത് പിടിച്ച് ജയിക്കാനിറങ്ങി . അതിന്‍റെ പ്രതീകമായി കൈത്തറിയിലുണ്ടായ ചേക്കുട്ടിപ്പാവകള്‍ … ചേക്കുട്ടിയാണ് ഈ പുസ്തകത്തിലെ കേന്ദ്രകഥാപാത്രം . ചേക്കുട്ടിയില്‍ നിന്ന് ഒരു ഭാഗം വായിക്കാം . ചിന്നുവിന്റെ ആദ്യ ദിവസം അങ്ങനെയായിരുന്നു ചിന്നുവിന്റെ ആ വീട്ടിലെ ആദ്യത്തെ ദിവസം . പിന്നീട് അമ്മയും കല്യാണിയും കാണാതെ പതുക്കെപ്പതുക്കെ ചുറ്റും നടന്നും കണ്ടും കേട്ടും പലതും മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു അവള്‍ . അങ്ങനെ ഒരുനാള്‍ അലസമായി ചുറ്റിനടക്കവേ ചിന്നു , അമ്മ വാതിലടച്ചിരിക്കുന്ന മുകളിലത്തെ മുറിയിലെത്തി . താഴത്തെ മുറിപോലെയല്ല , അവിടെ നല്ല കാറ്റും വെളിച്ചവുമുണ്ട് . ഒച്ചയുണ്ടാക്കാതെ കോണിപ്പടികള്‍ കയറിച്ചെന്നപ്പോള്‍ അമ്മ ആദ്യം അറിഞ്ഞില്ലെന്നു തോന്നി . പിന്നീട് അവള്‍ പതുക്കെ തൊണ്ടയനക്കിയപ്പോള്‍ അമ്മ തിരിഞ്ഞു നോക്കി . ' അല്ലാ ആരാത് , ചിന്നുമോളോ ? ' അവരുടെ മുഖത്ത് വലിയ അത്ഭുതമായിരുന്നു . ' മോളെങ്ങനെ ഇവിടംവരെയെത്തി ? കോണികയറി വരാന്‍ ആരാ പഠിപ്പിച്ചത് ? ' ' കല്യാണി . ' ചിന്നുവിന്റെ മുഖത്ത് വിടര്‍ന്ന ചിരിയായിരുന്നു . ആദ്യമായി തന്റെ ശബ്ദം കേട്ടപ്പോള്‍ ചിന്നുവിനും നല്ല രസം തോന്നി . അങ്ങനെ തനിക്കും നാവ് മുളച്ചിരിക്കുന്നു . മുതിര്‍ന്നവരെപ്പോലെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഇതേവരെ ചില മുക്കലും മൂളലുമായാണ് അമ്മയോടു സംസാരിച്ചുകൊണ്ടിരുന്നത് . വലിയൊരു മേശയ്ക്കരികിലാണ് അമ്മ ഇരുന്നിരുന്നത് . അവിടെ മേശപ്പുറത്ത് ഏതാണ്ട് അവളുടെ ആകൃതിയിലുള്ള കുറെ പാവകള്‍ ചിതറിക്കിടന്നിരുന്നു . ചുറ്റും പല നിറങ്ങളിലുള്ള കുറെ തുണിക്കഷണങ്ങളും . താഴെ വലിയൊരു കടലാസ്‌പെട്ടിയില്‍ വേറേ ചില പാവകളും , പണി തീര്‍ന്നവയും പാതിയാക്കിയവയും . ഒരറ്റത്താണെങ്കില്‍ കുറെ തുണികളും ചുരുട്ടിവച്ചിട്ടുണ്ട് . വലിയ കൗതുകത്തോടെ ചിന്നു അവയിലൂടെ കണ്ണോടിച്ചു . എത്ര തരത്തില്‍ , എത്ര നിറങ്ങളിലുള്ള പാവക്കുട്ടികള്‍ . അവയ്ക്കൊക്കെ കറുത്ത നിറത്തില്‍ കണ്ണും മൂക്കും ചെവിയുമൊക്കെ വരച്ചുവച്ചിട്ടുണ്ട് . ചുണ്ടുകള്‍ ചുവപ്പിച്ചവ പെണ്‍കുട്ടികളാവാം . അരപ്പട്ടയായി ചുറ്റിയ ചരടുകള്‍ക്കും തൂക്കിയിടാനായി നെറുകയില്‍ കെട്ടിവച്ച ചരടിനും പല നിറങ്ങളാണ് . ആ കാഴ്ചകള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കാണുകയാണ് ചിന്നു . വലുതായി , വലുതായി തന്റെ കണ്ണുകള്‍ വെളിയില്‍ ചാടുമോയെന്ന് അവള്‍ ഭയപ്പെട്ടു . അമ്മയാകട്ടെ , അവളെ തീരെ ശ്രദ്ധിക്കാതെ തന്റെ പണിയില്‍ത്തന്നെ മുഴുകിയിരിക്കുകയാണ് . മുമ്പില്‍ വിടര്‍ത്തിയിട്ടിരിക്കുന്ന തുണികളില്‍നിന്ന് ചിലതൊക്കെ തെരഞ്ഞെടുത്ത് മുറിച്ചെടുത്തു നിരത്തിവയ്ക്കുന്നു . മേശ നിറയെ പല നിറങ്ങളിലുള്ള വെട്ടുകഷണങ്ങളാണ് … പിന്നെയാവും അമ്മയുടെ ശരിക്കുള്ള പണി തുടങ്ങുക . അവരുടെ വെളുത്തു മെലിഞ്ഞ , വിരലുകള്‍ വേഗത്തില്‍ ചലിക്കുന്നതു കാണാന്‍ നല്ല രസമാണ് . അപ്പോള്‍ ആ നീണ്ട വിരലുകളിലെ മോതിരങ്ങളില്‍ പതിച്ചുവച്ച നിറക്കല്ലുകള്‍ തിളങ്ങുന്നതു കാണാം . പ്രത്യേകിച്ചും ആ ചുവപ്പുകല്ല് … അങ്ങനെ പതുക്കെ ഒരു പാവ രൂപംകൊള്ളുന്നത് ചിന്നു കൗതുകത്തോടെ നോക്കിനിന്നു . തന്റെ അതേ മട്ടിലുള്ള ഒരു കൊച്ചു പാവക്കുഞ്ഞ് . അങ്ങനെ പലമട്ടിലുള്ള കുറേ പാവകള്‍ . അവരുടെ തലയുടെ മുമ്പില്‍ ഓരോ ഛായയിലുള്ള പല മുഖങ്ങള്‍ വരച്ചുവച്ചിരിക്കുന്നു . അരയില്‍ തന്റേതുപോലത്തെ നിറച്ചരടുകള്‍ പിരിച്ചുണ്ടാക്കിയ അരപ്പട്ടകള്‍ . നെറുകയിലും അതേ മട്ടിലുള്ള , ചരടുകൊണ്ടുള്ള , തൂക്കിയിടാന്‍ പറ്റിയ വളയം . ചിന്നുവിന്റെ മനസ്സില്‍ സംശയങ്ങള്‍ പിന്നെയും പതഞ്ഞു പൊങ്ങുകയാണ് . എന്തിന് അമ്മ പാടുപെട്ട് കുത്തിയിരുന്ന് ഇത്രയും പാവക്കുട്ടികളുണ്ടാക്കുന്നു ? പിന്നീട് അവയൊക്കെ എവിടെപ്പോകുന്നു ? അവര്‍ക്കും ജീവന്‍ കൊടുക്കുമോ ? ചിന്നു ആ കടലാസുപെട്ടിയിലേക്കു സൂക്ഷിച്ചുനോക്കി . അവയൊന്നും അനങ്ങുന്നതേയില്ല . ഇവിടെ ഉയിരുള്ള ഒരേയൊരാള്‍ താന്‍ മാത്രം . അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉള്ളില്‍ തള്ളിക്കയറി വന്നപ്പോള്‍ അവള്‍ക്ക് അടക്കിവയ്ക്കാനായില്ല . അതൊക്കെ കല്യാണിയോടുതന്നെ ചോദിക്കാന്‍ അവള്‍ തീരുമാനിച്ചു . അമ്മയോടു ചോദിച്ചാല്‍ കിട്ടുന്നത് വലിയൊരു ചിരിയായിരിക്കും . കുട്ടികള്‍ ഇത്രയൊക്കെ മനസ്സിലാക്കിയാല്‍ മതിയെന്നായിരിക്കും . പിന്നെ , അവര്‍ക്ക് എപ്പോഴും വലിയ തിരക്കായതു കൊണ്ടു കൂടുതലൊന്നും ചോദിക്കാന്‍ ചിന്നു മിനക്കെടാറില്ല . ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിഞ്ഞിട്ടേയില്ലെന്ന് അവള്‍ക്കു തോന്നി . ജനാലയിലൂടെ നല്ല കാഴ്ചയാണ് . ചുറ്റും പച്ചച്ച പാടങ്ങള്‍ . അതിരിലൊരു കുന്ന് . കുന്നിന്‍ താഴ്‌വരയിലൂടെ ഒരു പുഴയും ഒഴുകിപ്പോകുന്നുണ്ട് . അതൊക്കെ പാടങ്ങളും കുന്നും പുഴയുമാണെന്ന് പിന്നീട് പറഞ്ഞുകൊടുത്തത് കല്യാണിയായിരുന്നു . അതൊക്കെ അടുത്തുചെന്ന് നടന്നു കാണാന്‍ അവള്‍ക്കു വലിയ കൊതിയായിരുന്നു . കൊണ്ടുപോകാന്‍ കല്യാണി തയ്യാറാണെങ്കിലും ഈ അവസ്ഥയില്‍ അവളെ പുറത്തിറക്കാന്‍ വലിയ മടിയായിരുന്നു വിനോദിനി ടീച്ചര്‍ക്ക് . കാരണം , പുറത്തിറങ്ങിയാല്‍ അവളൊരു കൗതുക വസ്തുവാകുമെന്ന് അവര്‍ക്കറിയാം . ഇത്തിരികൂടി കഴിയട്ടെ . ഇതിനകത്ത് എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഒരു ശ്രുതി നാട്ടില്‍ പരന്നിട്ടുണ്ടെങ്കിലും അതേപ്പറ്റി ഒരു രൂപവുമുണ്ടായിരുന്നില്ല നാട്ടാര്‍ക്ക് . ചിന്നുവിന്റെ പിറവിക്കുശേഷം പതിവുള്ള വൈകുന്നേരത്തെ ക്ഷേത്രദര്‍ശനംകൂടി അവര്‍ നിറുത്തിയിരിക്കുന്നു . മാത്രമല്ല , ഇവിടെ നടക്കുന്നതിനെപ്പറ്റി ഒരക്ഷരം പുറത്തുപറയരുതെന്ന് കല്യാണിയോടും ചട്ടം കെട്ടിയിരുന്നു . കൂടാതെ ചിന്നുവിനെ വലിയ ഇഷ്ടമാണെങ്കിലും , വേണ്ടതിലേറെ കൊഞ്ചിക്കരുതെന്ന് ആ പഴയ ടീച്ചര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു . ' അതങ്ങന്യല്ലേ മോളേ ! ' കല്യാണി പറയാറുണ്ട് , ' ഒരുപാട് കാലം ടീച്ചറായിരുന്നില്ലേ അവര് ? ചൂരലെടുക്കാറില്ലെങ്കിലും വിനോദിനി ടീച്ചറൊന്ന് അറിഞ്ഞു നോക്ക്യാല്‍ മൂത്രൊഴിക്കും കുട്ട്യോള് ! ' അപ്പോള്‍ അതാണ് അമ്മയുടെ പേര് ! ഇഷ്ടമായി ചിന്നുവിന് . ഈ ടീച്ചറെന്നു പറഞ്ഞാല്‍ ആരാ ? അവര് നോക്കിയാല്‍ കുട്ടികളെന്തിനാ മൂത്രമൊഴിക്കുന്നത് ? ആ വീട്ടിലെ മൂത്രമൊഴിക്കുന്ന മുറി അമ്മ ആദ്യമേ അവള്‍ക്കു കാണിച്ചുകൊടുത്തിട്ടുണ്ട് . വേറേ എങ്ങും മൂത്രമൊഴിക്കരുതെന്നും ചട്ടമുണ്ട് . പൊതുവേ ടീച്ചര്‍ എല്ലാ കാര്യത്തിലും വലിയ കണിശക്കാരിയായതു കൊണ്ട് അതില്‍നിന്ന് തെല്ലുപോലും മാറിനടക്കാറില്ല ചിന്നുവും കല്യാണിയും . സംശയങ്ങള്‍ പിന്നെയും പെരുകിയപ്പോള്‍ ചോദ്യങ്ങള്‍ ഒരുപാട് വേണ്ടെന്ന് അവള്‍ ഉറപ്പിച്ചു . കല്യാണി ഒരിക്കല്‍ പറഞ്ഞതുപോലെ പുതിയൊരു പിറവിയല്ലേ ഇത് ? കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പുതിയതായിരിക്കും . എല്ലാ സംശയങ്ങളും അപ്പപ്പോള്‍ തീര്‍ക്കാനാവില്ല . ക്ഷമയോടെ കാത്തിരിക്കുക . പതുക്കെ എല്ലാം താനേ മനസ്സിലാക്കാനേയുള്ളൂ . വല്ലാത്തൊരു പ്രകൃതമാണ് അമ്മയുടേത് . ലാളിക്കാന്‍ തുടങ്ങിയാല്‍ ശ്വാസംമുട്ടിച്ചുകളയും . അപ്പോള്‍ അവരുടെ ചിരി ആ മുറിയിലാകെ വെളിച്ചം പരത്തുന്നതായി തോന്നും . ചിലപ്പോള്‍ ആ മുഖഭാവം മാറുന്നത് വളരെ പെട്ടെന്നാകും . പിന്നെ കുറെനേരത്തേക്ക് മൂടിക്കെട്ടിയ മുഖവുമായി ഇരിക്കുന്നത് കാണാം . അല്ലെങ്കിലും ഇപ്പോള്‍ കല്യാണിയാണ് അവളുടെ കൂട്ട് . ആദ്യത്തെ ഇഷ്ടക്കേട് എന്നേ മാറിക്കഴിഞ്ഞു . ആ കണ്ണുകളില്‍ എപ്പോഴും സ്‌നേഹവും വാത്സല്യവുമാണ് . എന്തും ചോദിക്കാം . ഒരു ചിരിയോടെ മറുപടി പറയും . പക്ഷേ , അവര്‍ ചിരിക്കുമ്പോള്‍ ആ കറപിടിച്ച പല്ലുകളും അവയ്ക്കിടയിലെ വിടവുകളും കാണാതിരുന്നെങ്കിലെന്ന് അവള്‍ മോഹിക്കാറുണ്ടെന്നുമാത്രം . അങ്ങനെ അവരിപ്പോള്‍ കല്യാണിയമ്മായിയാണ് ചിന്നുവിന് . അങ്ങനെ ഒരു ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് അമ്മ മുകളിലെ കിടപ്പുമുറിയില്‍ വിശ്രമിക്കാന്‍ കയറിയ നേരത്താണ് ചിന്നു അടുക്കളത്തിണ്ണയില്‍ കാലുനീട്ടിയിരുന്ന് വെറ്റില മുറുക്കുന്ന കല്യാണിയുടെ കൂടെക്കൂടിയത് . അവളുടെ ഒരുപാട് സംശയങ്ങള്‍ക്കു മറുപടി കിട്ടിയതും അന്നായിരുന്നു . കല്യാണിയോട് സംസാരിക്കാന്‍ ഏറ്റവും പറ്റിയ സമയം അതാണെന്ന് അവള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു . കാലത്തേ കയറിവന്ന് ഇവിടത്തെ എല്ലാ പണിയും തീര്‍ത്ത് രാത്രിയിലേക്കുള്ള ആഹാരവും പൊതിഞ്ഞെടുത്താണ് അവര്‍ പോകുക . ഭര്‍ത്താവും താന്‍ പെറ്റിട്ട മകളും വഴക്കടിച്ചു വിട്ടു പോയതിനുശേഷം , വീട്ടില്‍ അവര്‍ ഏതാണ്ട് തനിച്ചാണത്രെ . ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സേതുവിന്‍റെ ചേക്കുട്ടി ഇവിടെ വാങ്ങാം വാക്കുത്സവത്തില്‍ : ഇറച്ചിക്കലപ്പ , അജിജേഷ് പച്ചാട്ട് എഴുതിയ കഥ ഞാന്‍ കണ്ടു , എം പി പ്രതീഷിന്റെ കവിത ബന്ദര്‍ , കെ എന്‍ പ്രശാന്ത് എഴുതിയ കഥ പുസ്തകപ്പുഴയില്‍ പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക : ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം അവസാനത്തെ സോവിയറ്റുകള്‍ 15 , 2019 , 2:19 .
false
ആധുനിക കാലത്ത് ഏറ്റവുമധികം അഭിവൃദ്ധി പ്രാപിച്ച സാഹിത്യരൂപം ചെറുകഥയാണ് എന്നും ഇത്രമേല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളോട് അടുത്തു നില്‍ക്കുന്നതും ഇത്രമേല്‍ ജനകീയമായതുമായ മറ്റൊരു സാഹിത്യ ശാഖ ഇല്ല എന്നും എം . പി . പോള്‍ എഴുതിയത് 1946-ലാണ് . അക്കാലത്തും പിന്നീടും ചെറുകഥയെ കുറിച്ചുള്ള സമഗ്രമായ ഒരു കൃതിയായി ' ചെറുകഥാ പ്രസ്ഥാനം ' നിലനിന്നു . എം . പി . പോളിന്റെ ഈ പ്രസ്താവന , ചെറുകഥ എന്ന സാഹിത്യസാമ്രാജ്യത്തിന്റെ പ്രാധാന്യത്തെ വിലയിരുത്തിക്കൊണ്ടുള്ള പ്രസ്താവന , വരുന്ന കാലത്ത് പിന്നീട് മലയാള കഥയുടെ രൂപഭാവങ്ങള്‍ അപ്പാടെ മാറ്റിത്തീര്‍ത്ത എഴുത്തുകാര്‍ എം . ടി . വാസുദേവന്‍ നായരും ടി . പത്മനാഭനും ഒ . വി . വിജയനും മാധവിക്കുട്ടിയുമൊന്നും എഴുതാന്‍ തുടങ്ങിയിരുന്നില്ല . എം . ടി വാസുദേവന്‍ നായര്‍ അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് . മാധവിക്കുട്ടി അന്ന് പന്ത്രണ്ടു വയസ്സുകാരിയാണ് . ഈ എഴുത്തുകാരൊന്നും , നമ്മള്‍ ഇന്ന് എടുത്തുപറയുന്നവരൊന്നും , ഇല്ലാത്ത ഒരു കാലത്തുതന്നെ മലയാളചെറുകഥ ഒരു സാഹിത്യരൂപം എന്ന നിലയില്‍ , ആഖ്യാനരൂപം എന്ന നിലയില്‍ കൈവരിച്ച പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമാണ് എം . പി . പോള്‍ അന്ന് പറഞ്ഞത് . അതിനു ശേഷം , നമുക്കറിയാവുന്നതു പോലെ , പല ദശകങ്ങളിലൂടെ മലയാള കഥ ഒരുപാട് മുന്നോട്ടുപോയി . പ്രമേയപരമായും ആഖ്യാനപരമായും മലയാളകഥ കടന്നുപോയ ദൂരം മലയാളി മനസ്സിനുണ്ടായ ആഭ്യന്തര പരിണാമത്തിന്റെ കൂടി രേഖയാണ് . ഇത്രയും കാലത്തിനിടയില്‍ ഒരു പാട് കഥാകൃത്തുക്കള്‍ നമ്മെ വിട്ടുപോയി . തകഴിയും ലളിതാംബിക അന്തര്‍ജ്ജനവും ബഷീറും കെ . സരസ്വതിയമ്മയും പൊറ്റെക്കാടും ഉറൂബും മാധവിക്കുട്ടിയും . ഒ . വി . വിജയനും മറ്റും മറ്റും . പക്ഷെ കഥകള്‍ എഴുത്തുകാരെ അതിജീവിക്കുന്നുവെന്നാണ് നാം വിശ്വസിക്കുന്നത് . കഥകള്‍ മാത്രമാണ് പിന്നീട് പ്രസക്തി കൈവരിക്കുന്നത് . തകഴിയുടെ ' വെള്ളപ്പൊക്കത്തില്‍ ' എന്ന കഥയോ ഒ . വി . വിജയന്റെ കടല്‍ത്തീരത്ത് , മാധവിക്കുട്ടിയുടെ കല്യാണി , പക്ഷിയുടെ മണം തുടങ്ങിയ കഥകളോ ഒക്കെ എഴുത്തുകാരെ അതിജീവിച്ചിട്ടുള്ള കഥകളാണ് . എഴുത്തുകാരുടെ പ്രശസ്തിയിലല്ല കഥകള്‍ നില്‍ക്കുന്നത് . ആ കഥകളില്‍ നിലീനമായിട്ടുള്ള ആന്തരികശക്തിയുണ്ട് . അതാണ് തുടരുന്നത് . ചെറുകഥയുടെ ആചാര്യന്‍ എന്ന് ഞാന്‍ കരുതുന്ന , മുന്നൂറോളം കഥകള്‍ എഴുതിയിട്ടുള്ള ആളാണ് ഫ്രഞ്ചുകാരനായ മോപ്പസാങ് . 1893-ല്‍ മോപ്പസാങ് അന്തരിച്ചു . മോപ്പസാങിന്റെ കഥകള്‍ ഇപ്പോഴും വായനക്കാരെ ബാധിച്ചു കൊണ്ടിരിക്കുന്നു . ഞാന്‍ ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു കഥ വീണ്ടും വായിക്കാനിടയായി . ഫ്രഞ്ച് നവതരംഗ-- ന്യൂ വേവ് സിനിമയുടെ ഭാഗമായ ഗൊദാര്‍ദിന്റെ ഒരു സിനിമയിലെ നായകനായി നടിച്ച ഴാങ് പോള്‍ ബെല്‍മൊന്തോ മരിച്ച ദിവസമായിരുന്നു അത് . ഗൊദാര്‍ദ്‌ന്റെ ഒരു ആദ്യകാല ചിത്രമാണ് . ഒന്‍പതു മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള , എന്നാല്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രമാണ് അത് . ഫ്രഞ്ചില്‍ . ഈ ചലച്ചിത്രത്തിന്റെ ആധാരം മോപ്പസാങിന്റെ എന്ന ഒരു കഥയാണ് . ഒരു അഭിസാരിക ആണുങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി കാട്ടിയ കൈയ്യാംഗ്യം അനുകരിക്കുന്ന ഒരു സ്ത്രീയും അതിനോട് പ്രതികരിക്കുന്ന ഒരു ചെറുപ്പക്കാരനുമാണ് ഈ കഥയില്‍ ഉള്ളത് . അസാധാരണമായ കഥ . ഈ കഥയെഴുതിയ മോപ്പസാങ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു പാടായി . ആ കഥ ഇന്നും നിലനില്‍ക്കുന്നു . ആന്തരിക ശക്തിയുണ്ടെങ്കില്‍ കഥ എഴുത്തുകാരെ അതിജീവിക്കുകയും കാലത്തെ അതിവര്‍ത്തിക്കുകയും ചെയ്യുമെന്നതാണ് കഥയെ സംബന്ധിക്കുന്ന ഒരു വലിയ സത്യം . ' ഉള്‍ക്കഥ ' എന്ന പരമ്പരയില്‍ അത്തരത്തിലുള്ള കഥകളെയാണ് ഇ . പി . രാജഗോപാലന്‍ പഠനവിധേയമാക്കി യിട്ടുത് . കൗതുകകരമായിട്ടുള്ള ഒരു കാര്യം ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് ഒരു കവിയാണ് എന്നുള്ളതാണ് . അവതാരികയില്‍ പി . എന്‍ . ഗോപികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം കവിത കഥ എന്ന ആഖ്യാനശാഖയ്ക്ക് കൊടുത്തിട്ടുള്ള ഒരു മതിപ്പാണ് . തുഞ്ചത്തെഴുത്തച്ഛന്‍ തൊട്ട് പല കാലങ്ങളിലെ പല കവികള്‍ , പി . രാമന്‍ വരെയുളള കവികള്‍ , കഥയെ എങ്ങനെ പ്രാപിക്കുന്നു എന്നുള്ളത് ഗോപികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു . മ്യൂറിയല്‍ റുകെയ്‌സര്‍ ഒരു അമേരിക്കന്‍ കവയിത്രിയാണ് . അവരുടെ ഒരു കവിതയാണ് ' ഇരുട്ടിന്റെ വേഗത ' . അതിലാണ് കഥയെ ഏറ്റവും കൂടുതല്‍ പ്രശംസിച്ചിട്ടുള്ളത് . ' , . ' നാലഞ്ച് ഖണ്ഡങ്ങളുള്ള കവിതയാണ് . അതിലെ രണ്ടു വരികള്‍ മാത്രമാണിത് . കവിത തുടങ്ങുന്നത് വളരെ അശ്‌ളീലമായ രീതിയിലാണ് . അങ്ങനെ തുടങ്ങിയതിന് ശേഷം ഗൗരവപ്പെട്ട ഈ രീതിയിലേക്ക് എത്തിച്ചേരുന്നു-'പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നത് കഥകള്‍ കൊണ്ടാണ് , ആറ്റങ്ങള്‍ കൊണ്ടല്ല . ' എന്ന് പറഞ്ഞു കൊണ്ടാണ് ഈ വരികള്‍ അവതരിപ്പിക്കുന്നത് . നമ്മള്‍ പലപ്പോഴും ഈ രണ്ട് വരികള്‍ ഉദ്ധരിച്ച് കാണാറുണ്ട് . അതാണ് കഥയ്ക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ പ്രശംസ എന്ന് എനിയ്ക്ക് തോന്നുന്നു . ' ഉള്‍ക്കഥ'യും കഥാസാഹിത്യത്തെ സവിശേഷമായി സ്ഥാനപ്പെടുത്താനുള്ള ശ്രമമാണ് . വളരെ മികച്ചതെന്നു തോന്നുന്ന കഥകള്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ അപഗ്രഥിക്കുകയാണ് ഇ . പി . രാജഗോപാലന്‍ ചെയ്യുന്നത് . കഥാപഠനങ്ങള്‍ പലരും ചെയ്തിട്ടുണ്ട് . അതിന്റെ കഥാഗതി എന്താണ് , പാത്രസൃഷ്ടി എങ്ങനെയാണ് എന്നൊക്കെയാണ് ഈ പഠനങ്ങളില്‍ നോക്കുന്നത് . കഥാപഠനത്തിന് വ്യവസ്ഥാപിതമായ ഒരു രീതി തന്നെ ഉണ്ട് . പരമ്പരാഗതമായ രീതിയിലാണ് കഥാപഠനങ്ങള്‍ അധികവും ഉണ്ടാവുന്നത് . അത്തരം സൗകര്യപ്രദമായ രീതികളില്‍ നിന്നൊക്കെ വിട്ട് , സവിശേഷമായ . രീതിയില്‍,നൂതനമായ സമ്പ്രദായത്തില്‍ കഥകളുടെ ആന്തരികതയിലേക്ക് ' കടന്നു ചെന്ന് അതിന്റെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന രീതിയാണ് ' ഉള്‍ക്കഥ'യില്‍ അവലംബിച്ചിരിക്കുന്നത് . ഈ ലേഖനങ്ങളുടെ തുടക്കമോ തുടര്‍ച്ചയോ ഒടുക്കമോ ഒന്നും നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെയല്ല . ഒരു സാധാരണ നിരൂപണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതു പോലെയുള്ള ചിട്ടകള്‍ ഇതില്‍ കാണാനില്ല . ഇവിടെ കഥയെ പുതിയ വെളിച്ചത്തില്‍ കാണുന്നു . വ്യത്യസ്തമായ നീക്കമാണിത് . ഈ പുസ്തകത്തില്‍ എന്റെ ഒരു കഥ കൂടി പഠനവിധേയമായിട്ടുണ്ട് . ' ചുഴലിക്കാറ്റിന്റെ വരവ് ' എന്ന കഥയാണ് . അതുകൊണ്ട് എനിയ്ക്കിത് കൃത്യമായി പറയാന്‍ കഴിയും . പുതിയ അവബോധത്തോടെ എങ്ങനെ ആ കഥയിലേക്ക് കടന്നുചെന്നുവെന്നും അതിന്റെ വേറൊരു അര്‍ത്ഥതലം , വേറൊരു രീതിയിലുള്ള പ്രസക്തി ഏങ്ങനെ കണ്ടെടുക്കുന്നുവെന്നും പറയാനാവും . പ്രത്യേകമായ രീതിയിലാണിത് ചെയ്തിരിക്കുന്നത് . ഈ പുസ്തകത്തിലെ എല്ലാ പഠനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി വന്നിട്ടുള്ളതാണ് . അപ്പോഴപ്പോള്‍ വായിച്ചിട്ടുള്ളതാണ് . ഓരോ പഠനം വായിക്കുമ്പോഴും അതിന് ആധാരമായ കഥ വീണ്ടും വായിച്ചു നോക്കാന്‍ തോന്നും . ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട് . കാരണം നമ്മള്‍ മറ്റൊരു തരത്തിലാവും അത് മുന്‍പ് വായിച്ചിട്ടുണ്ടാവുക . ഒരു കേവല വായനയില്‍ ഒരു കഥയുടെ ആന്തരിക വിവക്ഷകള്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല . ഏതുകഥയെ സംബന്ധിച്ചായാലും അങ്ങനെയാണ് . പല കഥകളിലും വളരെ സരളവും ലളിതവും ഒരര്‍ത്ഥവും പ്രത്യേകിച്ച് കണ്ടെത്താന്‍ പറ്റാത്തതുമായി പലതും ഉണ്ടാവും … നമ്മെ ചതിക്കുന്ന ഒരു ലാളിത്യം പല കഥകളിലും ഉണ്ട് . മാധവിക്കുട്ടിയുടെ കഥകളിലൊക്കെ ഈ തരത്തിലുള്ള ലാളിത്യം ഉണ്ട് . അതിന്റെ ആന്തരിക തലത്തിലേക്ക് കടന്നുചെല്ലാന്‍ നാം ശ്രമിക്കില്ല . ഒരു സാധാരണ വായനയില്‍ ഒരു കഥയിലെ കഥ മാത്രം നാം ശ്രദ്ധിക്കും . കഥ അതിനപ്പുറത്തേയ്ക്കും നീണ്ടുകിടക്കുന്നുണ്ട് . ഇ . പി . രാജഗോപാലന്‍ കഥ എന്ന ശില്പത്തെ എങ്ങനെയാണ് അപഗ്രഥിക്കുന്നത് ? ഒരു പെയിന്റിംഗ് , ഒരു സിനിമ എങ്ങനെ അപഗ്രഥിക്കാമോ അതുപോലെ . തീര്‍ച്ചയായും ഒരു പെയിന്റിംഗ് അപഗ്രഥിക്കുന്ന രീതി ഇതില്‍ അവലംബിച്ചതായി കാണാം . ലോക പ്രശസ്ത സാഹിത്യ കൃതികള്‍ , സൈദ്ധാന്തിക പ്രബന്ധങ്ങള്‍ , നാടകങ്ങള്‍ , നാട്ടറിവുകള്‍ , ചലച്ചിത്രങ്ങള്‍ … ഇവയെല്ലാം ഇവിടെ സന്ദര്‍ഭോചിതമായി സഹായത്തിനുപയോഗിച്ചിരിക്കുന്നു . അപഗ്രഥനത്തിലൂടെയും താരതമ്യത്തിലൂടെയും മിക്ക ലേഖനങ്ങളിലും , ഒരുപക്ഷെ , ഇന്നേവരെ വായനക്കാര്‍ കണ്ടെത്തിയിട്ടില്ലാത്ത അര്‍ത്ഥതലങ്ങളാണ് രാജഗോപാലന്‍ കണ്ടെത്തിയിട്ടുള്ളത് . എനിയ്ക്ക് വ്യക്തിപരമായി ബന്ധമുള്ള യു . പി . ജയരാജിനെപ്പോലുള്ളവരുടെ കഥകള്‍ ഈ പുസ്തകത്തില്‍ നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട് . അവരുടെയൊക്കെ കഥകള്‍ ഈ വായനയിലൂടെ ജീവിതത്തിന്റെ , കാലത്തിന്റെ , ചരിത്രത്തിന്റെ , സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചകളായി മുന്നില്‍ നില്‍ക്കുന്നു .
false
ലോക്ഡൗണിന്റെ ദീനദീനമായ ദീർഘദിനങ്ങളിലാണ് ഞാൻ റസ്കിൻ ബോണ്ട് എന്ന എഴുത്തുകാരനുമായി ചങ്ങാത്തത്തിലായത് . മെയ് 19-ന് അദ്ദേഹം തന്റെ എൺപത്തിയേഴാം പിറന്നാൾ ആഘോഷിച്ചു എന്നത് സന്തോഷകരമായ മറ്റൊരറിവ് . വായനയുടെ ഹർഷത്തെപ്പറ്റി നാം എത്ര തന്നെ വാചാലരായാലും എല്ലാ വായനയും ആനന്ദകരമാണെന്ന് പറയുക വയ്യ . ചിലത് നമ്മെ വ്യാകുലരും വിഷാദികളുമാക്കി മാറ്റും . മുങ്ങാനടുത്ത കപ്പലിൽ അധികഭാരം കയറ്റുന്നതു പോലെ വായനയാൽ വിഷാദിയാവാനല്ല , വായനയുടെ പ്രസാദവും പ്രകാശവുമെന്തെന്നറിയാനാണ് ഞാൻ റസ്കിൻ ബോണ്ടിലേയ്ക്കു തിരിഞ്ഞത്;ലോക് ഡൗൺ ദിനങ്ങളുടെ മ്ലാനതയെ,തെല്ലെങ്കിലും , സഹനീയവും സന്തോഷപ്രദവുമാക്കാൻ . ആ ആത്മീയതൃഷ്ണയെ തികച്ചും തൃപ്തിപ്പെടുത്തി , ബോണ്ടിന്റെ ' ലളിതജീവിതത്തിന്റെ പുസ്തകം ' എന്ന ചെറുകുറിപ്പുകളുടെ സമാഹാരം . അരപ്പുറം മുതൽ ഒന്നരപ്പുറം വരെ ദൈർഘ്യമുള്ള കുറിപ്പുകളുടെ സമാഹാരമാണിത് . ഓരോന്നും ഓരോ കിളിവാതിൽ തുറക്കുന്നു , ഭൂമിയിലെ ജീവിതമെന്ന ഹൃദ്യതയിലേയ്ക്കും വിസ്മയത്തിലേയ്ക്കും . ഒരു പൂവോ കിളിയോ വെയിൽച്ചീന്തോ ഹിമകണമോ ആവും ആ കുറിപ്പിലെ കേന്ദ്രസാന്നിധ്യം ; ഒപ്പം അവയുടെ സൗമ്യസൽക്കാരമേറ്റുവാങ്ങി കൃതാർത്ഥനാകുന്ന എഴുത്തുകാരനെയും നമ്മൾ കാണുന്നു . പ്രകൃതിയുടെ നാഡീസ്പന്ദനങ്ങളറിയുന്ന ഒരുവനേപ്പോലെ റസ്കിൻ ബോണ്ട് എഴുതുന്നു . ആ സ്പന്ദനങ്ങളോടൊത്തു മിടിക്കുമ്പോൾ ശ്രുതിബദ്ധവും ലയബദ്ധവുമാകുന്ന വാഴ്വ് എന്ന സർഗ്ഗാത്മകതയെക്കുറിച്ചാണ് ബോണ്ടിനു പറയാനുള്ളതത്രയും . ഒരുതരം സഹജീവനമാണത് . പ്രകൃതിയിലെ ഓരോ ജീവകണത്തോടുമൊപ്പം സഹവസിക്കുന്നതിലെ ആനന്ദം . വിനീതനായ ഒരു സഞ്ചാരിയെപ്പോലെയാണ് ബോണ്ട് . പ്രകൃതിയുടെ ഉദാരമായ ആതിഥ്യം സ്വീകരിക്കുന്നതിനോടൊപ്പം സ്വയമൊരു ആതിഥേയനായിരിക്കുന്നതിലെ ചാരിതാർത്ഥ്യം കൂടിയാണിത് . ' അത്യവിചാരിതമായ ഇടങ്ങളിലാവും പ്രണയം പതിയിരിക്കുക ' എന്നു പറഞ്ഞുകൊണ്ടാണ് ബോണ്ട് തന്റെ കുറിപ്പുകളിലൊന്നിനു വിരാമമിടുന്നത് . ചുറ്റുപാടുകൾ എത്രതന്നെ വൈരസ്യപ്രദമായാലും അവിടെയും ചില അഴകിന്റെ പൊടിപ്പുകൾ കണ്ടെത്താനാവും എന്നാണ് ലേഖകന്റെ വിശ്വാസം . അദ്ദേഹം എഴുതുന്നു- ' കാൽച്ചുവട്ടിലെ വെള്ളാരംകല്ല് , കുപ്പക്കൂനയിൽ വളർന്നു നിൽക്കുന്ന കാട്ടുപൂവ് , പഴഞ്ചുവരിലെ വെയിലിന്റെ വർണ്ണവിന്യാസം- അവയ്ക്കുമുണ്ട് കലാസൃഷ്ടികൾക്കുള്ളത്ര അഴക് . ' ഇങ്ങനെയെല്ലാ മെഴുതിക്കൊണ്ട് സൗന്ദര്യവും ആഹ്ളാദവും മൊട്ടിട്ടു നിൽക്കാത്ത ഇടങ്ങൾ ഭൂമിയിൽ എത്ര വിരളമാണെന്നു കാട്ടിത്തരികയാണ് ബോണ്ട് . ജീവിതം ഒരു കലയാണ് എന്ന സൗമ്യാഹ്വാനം കൂടിയാണത് ; ഭാരിച്ച ആത്മീയതയോ ആനന്ദാന്വേഷണത്തിന്റെ വ്യഗ്രതകളോ ഇല്ലാത്ത വിനീതവും നിശ്ശബ്ദവും എളിമയാർന്ന തുമായ ജീവനകല . മുഷിപ്പൻ പട്ടണങ്ങളിൽ മുഷിപ്പൻ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന യൗവ്വനത്തിൽ പോലും താൻ ഈ കല പരിശീലിച്ചിരുന്നതായി ബോണ്ട് എഴുതുന്നു - ' പട്ടണത്തിലൂടെയുള്ള നീണ്ട സവാരികൾ എന്നെ കൊച്ചു കൊച്ച് വിസ്മയങ്ങൾ കാട്ടിത്തന്ന് അമ്പരപ്പിച്ചിട്ടുണ്ട്-ശാന്തമായ ഇടവഴികളിൽ പാതിരാത്രിയ്ക്കു ശേഷം പൊഴിയുന്ന നിലാവ് ഉദാഹരണം . പുതുമഴക്ക്ക്കു ശേഷം പൊങ്ങുന്ന , ദാഹമടങ്ങിയ മണ്ണിന്റെയും താഴെ വീണു കിടക്കുന്ന വേപ്പിലകളുടെയും ഗന്ധം അതുപോലൊന്നാണ് . അതുമല്ലെങ്കിൽ ആഴ്ച്ചച്ചന്തയിലെ ആഹ്ളാദകരമായ കലപിലയുമാവാം . നമ്മെ ഉരുമ്മിക്കടന്നു പോകുന്ന അപരിചിതന്റെ , സൗഹൃദമായോ സ്നേഹമായോ മാറിയേക്കാവുന്ന , നറും തൊടലും അങ്ങനെ തന്നെ . ' കിളികളുടെയും അണ്ണാറക്കണ്ണൻമാരുടെ ആകസ്മികമായ ആതിഥ്യത്തിലാണ് , അവയുടെ യജമാനത്വത്തിലല്ല ബോണ്ടിനു പ്രിയം . ' അവൾ ജാലകപ്പടിയിൽ എന്നോടൊപ്പം മഴ കണ്ടിരിക്കുന്നു ' എന്ന് ബോണ്ട് എഴുതുന്നത് , മഴ തോരുവോളം , തന്റെ വീട്ടിലെ അതിഥിയായിരിക്കാൻ സൗമനസ്യം കാട്ടിയ ഒരു കുഞ്ഞു കിളിയേക്കുറിച്ചാണ് ! തന്റെ സൗഹൃദം വേണ്ടപ്പോഴൊക്കെ അവർ തന്നെ തേടി വരുന്നതാണ് , അല്ലാതെ അവരെ തേടിപ്പിടിക്കുന്നതല്ല , ബോണ്ടിനിഷ്ടം . ഈ സൗഹൃദം ചെടികളിലേയ്ക്കും പൂക്കളിലേയ്ക്കും കൂടി വ്യാപിച്ചാൽ സംഭവിക്കുന്നതെന്താണെന്ന് താഴെക്കൊടുത്ത ചെറുകുറിപ്പ് കാട്ടിത്തരും - ' എനിക്കിത്തിരി വെള്ളം വേണം , ജെറേനിയം പറയുന്നു . വേനൽ വരവായല്ലോ . അതിനാൽ ഞാൻ ജെറേനിയത്തിനു വെള്ളം പകരുന്നു , കൂടെ നസ്തേർഷ്യത്തിനും . പയറുചെടി എനിക്കൊരു പൂവു നീട്ടുന്നു . എന്റെ പാർപ്പിടത്തിലേയ്ക്കുള്ള പടവുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് . വിള്ളലുകളിൽ ഡെയ്സിച്ചെടികൾ വളരുന്നു , അവ പുഷ്പിച്ചു കഴിയും വരെ പടികൾ നന്നാക്കുന്നില്ല , അവ പുഷ്പിച്ചോട്ടെ . ' .
false
അമേരിക്കന്‍ ഐക്യനാടുകളുടെ തലസ്ഥാന നഗരമായ വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെറും ആറര കിലോമീറ്റര്‍ അകലെയായി മേരിലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന നഗരമാണ് കോളേജ് പാര്‍ക്ക്‌ . പഴയ റെയില്‍വേ ട്രാക്കുകളും നടപ്പാതകളുമെല്ലാം ചേര്‍ന്ന് മനോഹരമായി പ്ലാന്‍ ചെയ്ത ഈ നഗരത്തിന്‍റെ സൗന്ദര്യവല്‍ക്കരണവും പരിപാലനവുമെല്ലാം നോക്കുന്നത് പ്രിന്‍സ് ജോര്‍ജ്'സ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്‍റാണ് . വളരെ സുന്ദരമായും ശാന്തമായും സൂക്ഷിച്ചിരിക്കുന്ന ഈ നഗരത്തില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കലാസൃഷ്ടികള്‍ ധാരാളമുണ്ട് . ഇവിടെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച നഗര സൗന്ദര്യവല്‍ക്കരണ പരിപാടികളില്‍ ഒന്നാണ് " ആര്‍ട്ട് ഓഫ് ട്രയല്‍സ് " . പ്രകൃതിയുടെ മടിത്തട്ടില്‍ നിന്നും നേരിട്ട് ലഭിക്കുന്ന പുനരുപയോഗയോഗ്യമായ വസ്തുക്കള്‍ ശേഖരിച്ച് കലാസൃഷ്ടികളാക്കി മിനുക്കിയെടുക്കുക എന്നതാണ് ഇതുകൊണ്ട് അധികൃതര്‍ ഉദ്ദേശിക്കുന്നത് . ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കിയ , ഏറെ പ്രശസ്തമായ ഒരു കലാനിര്‍മിതിയാണ്‌ " ഹാന്‍ഡ്‌ ആന്‍ഡ്‌ ഓള്‍ ട്രീ കാര്‍വിംഗ് " . നഗരത്തിന്‍റെ വടക്കു കിഴക്ക് ഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഈ വിസ്മയിപ്പിക്കുന്ന ശില്‍പ്പം ഉണ്ടാക്കിയത് ജോ സ്റ്റെബ്ബിംഗ് എന്ന പ്രാദേശിക കലാകാരനാണ് . സര്‍റിയലിസത്തിന്‍റെ അസാധാരണത്വവും പ്രകൃതിദത്തമായ അസംസ്കൃതവസ്തുക്കളും ഒന്നു ചേരുമ്പോള്‍ അനിര്‍വചനീയമായ അനുഭൂതിയാണ് ഈ ശില്‍പ്പം കാഴ്ചക്കാരില്‍ ഉണ്ടാക്കുന്നത് . അമേരിക്കയില്‍ സാധാരണയായി കാണപ്പെടുന്ന ഒലിവ് വര്‍ഗത്തില്‍പ്പെട്ട ആഷ് എന്ന മരത്തില്‍ നിന്നാണ് ഇത് നിര്‍മിച്ചത് . 2018- ല്‍ രോഗം ബാധിച്ച് മറിഞ്ഞുവീണ മരം , തന്‍റെ ഭാവനയ്ക്ക് അനുസൃതമായി ഈര്‍ച്ചവാള്‍ ഉപയോഗിച്ച് ജോ കടഞ്ഞെടുക്കുകയായിരുന്നു . കാണുമ്പോള്‍ ഏറെ കൗതുകം തോന്നുന്ന ഒരു രൂപമാണിത് . ഒരു മരക്കുറ്റിക്ക് മുകളില്‍ സ്ഥാപിച്ച കൈപ്പത്തിയുടെ രീതിയിലാണ് ശില്‍പ്പം ഉള്ളത് . നാലു ' വിരലുകള്‍ ' മാത്രമുള്ള കൈപ്പത്തിയാണ് ഇത് . ഇവയില്‍ രണ്ടു വിരലുകള്‍ സാധാരണ രീതിയില്‍ ഉള്ളവയാണ് . മൂന്നാമത്തെ വിരലില്‍ മാംസം ക്രമരഹിതമായി ചീന്തിയെടുത്തതു പോലെയുള്ള പാറ്റേണ്‍ ആണ് നല്‍കിയിട്ടുള്ളത് . നാലാമത്തെ വിരലിന്‍റെ അറ്റം പിളര്‍ന്ന് അതിനുള്ളില്‍ ഇരിക്കുന്ന ഒരു മൂങ്ങയുടെ രൂപം കാണാം . കലാകാരന്‍ ഇതുകൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്നു അറിവില്ലെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കെല്ലാം കൗതുകമാവുകയാണ് ഈ വിചിത്രമായ കലാസൃഷ്ടി . കോളേജ് പാർക്കിലെ ഹെർബർട്ട് വെൽസ് ഐസ് റിങ്കിനടുത്തോ എല്ലെൻ ലിൻസൺ നീന്തൽക്കുളത്തിനടുത്തോ ചെന്ന് തെക്കുകിഴക്ക് ഭാഗത്തേക്കുള്ള പാർക്കിംഗ് സ്ഥലം കടന്ന് അനകോസ്റ്റിയ ട്രിബ്യൂട്ടറി ട്രയലിലെത്തിയാല്‍ ഡെനിസ് വുൾഫ് റെസ്റ്റ് സ്റ്റോപ്പിലാണ് ഇത് ഈ കാഴ്ച സഞ്ചാരികളെ കാത്തിരിക്കുന്നത് .
false
ചൂടു പരിപ്പുവടയും ചായയും കുടിക്കണമെന്നു തോന്നുമ്പോൾ കൊച്ചിയിലെ യാത്രാ പ്രേമികൾക്ക് ആദ്യം ഓർമ വരിക ഗാന്ധിനഗറിലുള്ള വിജയൻ ചേട്ടന്റെ ശ്രീ ബാലാജി ചായക്കട . ചായ കുടിക്കുന്നതിനെക്കാൾ വിജയൻ ചേട്ടന്റെ ലോക യാത്രകളിലേക്ക് തന്റെ കൂടി ചെറു വിഹിതമെന്ന സ്വകാര്യ ആഹ്ലാദം പലരും അനുഭവിച്ചു . ഭിത്തികളിൽ പതിച്ചിട്ടുള്ള ലോകയാത്രയുടെ ചിത്രങ്ങൾക്ക് ചായയ്ക്ക് ഒപ്പം തരുന്ന കടികളെക്കാൾ ആഹ്ലാദം സമ്മാനിക്കാനായി . ഒരു നാൾ ഇതുപോലെ ലോകം ചുറ്റണമെന്ന് ആഗ്രഹിച്ച് മനസുകൊണ്ട് പലരും ആ ദമ്പതികളോട് അസൂയപ്പെട്ടു . വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകളെക്കുറിച്ചു കേട്ടറിഞ്ഞ് യാത്രകൾക്കായി പിന്നീടുള്ള ജീവിതം മാറ്റിവച്ചത് നിരവധിപ്പേരാണ് . യാത്രയ്ക്കായി ഒരു വിഹിതം സമ്പാദ്യമായി കരുതി ലോകം കാണാൻ ഇറങ്ങിയവരും നിരവധി . രണ്ടാഴ്ച മുമ്പാണ് റഷ്യൻ യാത്ര കഴിഞ്ഞ് വിജയനും മോഹനയും തിരിച്ചെത്തിയത് . 2019ലെ ന്യൂസീലൻഡ് യാത്രയ്ക്കു ശേഷം കോവിഡ് പിടിമുറുക്കിയതോടെ യാത്രകൾക്കു ബ്രേക്കു വീണിരുന്നു . പിന്നെ നടത്തിയ യാത്രയാണ് റക്ഷ്യയിലേക്ക് . ഇനി ഒരു യാത്രയ്ക്കു സാധിച്ചില്ലെങ്കിലോ എന്നു പറഞ്ഞ് മകനെയും കുടുംബത്തെയും കൂടെക്കൂട്ടിയായിരുന്നു അന്നത്തെ യാത്രയെന്ന് മകൾ ഓർക്കുന്നു . കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് കാൻസർ രോഗം ബാധിച്ചതോടെ ആരോഗ്യം ക്ഷയിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു . 30ൽ ഏറെ റേഡിയേഷനുകൾ , കീമോ തെറാപ്പികൾ … ഇവയ്ക്കൊന്നും യാത്രാ മോഹങ്ങളെ തളച്ചിടാനായില്ല . ആരോഗ്യം പുഷ്ടിപ്പെട്ടു എന്നു തോന്നിയതിനു പിന്നാലെയായിരുന്നു മോസ്കോ യാത്ര . ജപ്പാനിലേക്ക് വിജയൻ വരുന്നില്ല … റഷ്യൻ യാത്ര കഴിഞ്ഞെത്തിയതോടെ അടുത്ത യാത്രാ പദ്ധതിയും തയാറായി . ജപ്പാനിലേയ്ക്കുള്ള യാത്രയായിരുന്നു വിജയന്റെ മനസിൽ . ഒരിക്കൽ സന്ദർശിച്ച രാജ്യം സന്ദർശിക്കുന്ന പതിവ് വിജയന് ഇല്ലായിരുന്നു . താൻ പോയിട്ടില്ലാത്ത പുതിയ രാജ്യങ്ങളോടായിരുന്നു ആഗ്രഹം . വീണ്ടും ഒരു യാത്രയ്ക്ക് ആരോഗ്യം സമ്മതിക്കാതിരിക്കുമോ എന്ന് ഇടയ്ക്ക് ആശങ്കപ്പെടുമായിരുന്നു . എന്നിരുന്നാലും തയാറെടുപ്പുകൾ അതിന്റെ വഴിക്കു നടന്നു . പക്ഷേ ജപ്പാൻ യാത്രയ്ക്കു കാത്തു നിൽക്കാതെ ഇന്നു രാവിലെ 10 . 30ന് ജീവിതയാത്രയ്ക്കു തന്നെ അദ്ദേഹം ബ്രേക്കിട്ടു . നാവു കുഴയുന്നതു പോലെ തോന്നിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഇനി പുല്ലേപ്പടിയിലെ രുദ്രവിലാസം ശ്മശാനത്തിൽ നിത്യ ഉറക്കം . ചേർത്തലയാണ് കെ . ആർ . വിജയന്റെ സ്വദേശം . പിതാവ് വി . രംഗനാഥ പ്രഭു . കുട്ടിയായിരിക്കുമ്പോൾ പിതാവിനൊപ്പം നടത്തിയിട്ടുള്ള കൊച്ചു യാത്രകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് എറണാകുളം കാണാനായിരുന്നു ആദ്യം ആഗ്രഹിച്ചത് . വിമാനത്താവളവും കപ്പലും ഹോട്ടലുകളുമെല്ലാമുള്ള എറണാകുളത്തെക്കുറിച്ച് കേട്ടറിവാണ് അന്നുണ്ടായിരുന്നത് . അമ്മ സ്കൂൾ ഫീസ് അടയ്ക്കാൻ നൽകിയ പണവുമായി കൊച്ചി കണ്ടു . ഒരിക്കൽ ഒളിച്ചു മദ്രാസിലേയ്ക്കു കടന്നു കാഴ്ചകൾ കണ്ടു മടങ്ങിയെത്തി . പിന്നെയും രാജ്യത്ത് പലയിടത്തും യാത്രകൾ . ഇതിനിടെ എറണാകുളം ഗാന്ധിനഗറിൽ വീടുവച്ച് താമസവും ഒരു ചായക്കടയും തുടങ്ങി . വിമാനത്തിൽ കയറാൻ മോഹിച്ചു , കറങ്ങിയത് 26 രാജ്യങ്ങൾ ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്നു മോഹിച്ചതോടെ വിദേശ യാത്രകളിലേക്ക് ആഗ്രഹം ഉണർന്നു . പാസ്പോർട്ടില്ലാതെ എങ്ങനെ വിദേശയാത്ര എന്നതായിരുന്നു ആദ്യ ചോദ്യം . കെട്ടുതാലി‍ വരെ പണയം വച്ച് വിദേശയാത്രയ്ക്ക് ഒരുങ്ങിയപ്പോൾ തനിക്കു ഭ്രാന്താണെന്നു പറഞ്ഞവരുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . ആ ഭ്രാന്തിനെ അദ്ദേഹമങ്ങു പ്രണയിച്ചു . ഭാര്യയെയും കൂട്ടി ഈജിപ്ത് , ജോർദാൻ , ദുബായ് , പലസ്തീൻ രാജ്യങ്ങളിലേയ്ക്കായിരുന്നു ആദ്യ യാത്ര . പിന്നീട് യൂറോപ്പും അമേരിക്കയും മിക്ക ഗൾഫ് രാജ്യങ്ങളും കറങ്ങി നടന്നു കണ്ടു . ലക്ഷ്യമുണ്ടെങ്കിൽ ആർക്കും തന്നെ പോലെ യാത്ര ചെയ്യാം എന്നായിരുന്നു അദ്ദേഹത്തം യാത്രയെക്കുറിച്ചു തന്നോടു ചോദിക്കുന്നവർക്കു നൽകിയ മറുപടി . എങ്ങനെയാണ് ഇങ്ങനെ യാത്ര ചെയ്യാൻ സാധിച്ചത് എന്നു ചോദിച്ചവരോടെല്ലാം ലക്ഷ്യമുണ്ടായാൽ മതി എന്നു മറുപടി നൽകുമായിരുന്നു . വിമാന ടിക്കറ്റിനും അത്യാവശ്യ ചെലവുകൾക്കുമുള്ള തുക ബാങ്ക് ലോണെടുത്തും സ്വർണം പണയം വച്ചുമെല്ലാം കണ്ടെത്തി . യാത്ര കഴിഞ്ഞു തിരിച്ചെത്തിയാൽ പിന്നെ അതു വീട്ടുന്നതിനുള്ള ശ്രമമാണ് . ചായക്കടയിൽ നിന്നു നിശ്ചിത തുക അടുത്ത യാത്രയ്ക്കായി മാറ്റി വയ്ക്കുകയും ചെയ്തു . ഒരു യാത്രയുടെ കടം വീട്ടിക്കഴിഞ്ഞാൽ അടുത്ത ലോണെടുക്കൽ , യാത്രകൾ … അതിങ്ങനെ കഴിഞ്ഞ 16 വർഷം അദ്ദേഹം തുടർന്നു . ഇക്കാലം കൊണ്ട് 26 രാജ്യങ്ങൾ കണ്ടു തീർത്തു . ഇനിയും കാണാനുള്ള രാജ്യങ്ങൾ മനസിൽ കുറിച്ചിട്ടു മനസ്സും ശരീരവും ഒരുക്കുന്നതിനിടെയാണ് ഈ വേർപാട് . ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ ചായക്കടക്കാരൻ ഗാന്ധിനഗറിലെ വീടിനടുത്തുള്ള കൊച്ചു മുറിയിൽ ചായക്കട നടത്തി 26 ലോകരാജ്യങ്ങൾ സന്ദർശിച്ച കെ . ആർ . വിജയൻ ലോകത്തിനു തന്നെ അദ്ഭുതമായിരുന്നു . മാധ്യമങ്ങളിലൂടെ വിജയന്റെ യാത്രാവിശേഷം അറിഞ്ഞ് ചായക്കടയിലെത്തിയത് നിരവധി വിദേശികളും രാജ്യാന്തര യാത്രക്കാരും പ്രമുഖരും . നടൻ മോഹൻലാൽ ഒരിക്കൽ വിജയന്റെയും ഭാര്യയുടെയും യാത്രകളെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു . ആഗ്രഹങ്ങൾ മനസിൽ വച്ചു പൂട്ടാനുള്ളതല്ല , അതൊക്കെ സാധിച്ചെടുക്കാനുള്ളതാണെന്നു തെളിയിച്ച രണ്ടു പേരാണ് വിജയനും മോഹനയുമെന്ന് അദ്ദേഹം പറഞ്ഞു . ഇവരുടെ യാത്രകളെക്കുറിച്ച് അറിഞ്ഞ് അമിതാഭ് ബച്ചനും അനുപം ഖേറും 50000 രൂപ വീതം യാത്രാ ചെലവിലേക്ക് സമ്മാനിച്ചിരുന്നു . ഇതു കൂടി ഉപയോഗിച്ചായിരുന്നു ഇരുവരുടെയും അമേരിക്കൻ യാത്ര . അവസാനം കാണുമ്പോൾ തന്റെ യാത്രകൾക്ക് ഒരു സ്പോൺസറെ ലഭിച്ചിരുന്നെങ്കിലെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നു .
false
ഹിമാലയത്തിൽ സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ജഡാമഞ്ചി . ഇതിന്റെ ജഡ പോലെയുള്ള വേരിൽ നിന്നും ഉത്പാദിപ്പിക്കുന്ന സുഗന്ധമുള്ള തൈലം , ഔഷധനിർമ്മാണത്തിൽ ഉപയോഗിക്കുന്നു . രസം : തിക്തം , കഷായം , മധുരം ഗുണം : ലഘു , തീക്ഷ്ണം , സ്നിഗ്ധം വീര്യം : ശീതം വിപാകം : കടു = = ഔഷധയോഗ്യ ഭാഗം==പ്രകന്ദം , വേര് അപസ്മാരത്തിനു് സുശ്രുതൻ നിർദ്ദേശിക്കുന്ന മരുന്നാണ്‌ . ഞരമ്പുകൾക്ക് ഒരു ടോണിക്കാണു് . മാനസിക സംഘർഷം , തലവേദന എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നു . സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
തൃശ്ശൂര്‍ ജില്ലയില്‍ ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനു കീഴില്‍ പാലപ്പിള്ളി റേഞ്ചില്‍ രണ്ടു ടാപ്പിങ് തൊഴിലാളികളെ ആന ചവിട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പൊലീസില്‍ പരാതി . കര്‍ഷകസംഘടനയായ കിഫയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജോസ് വര്‍ക്കി വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത് . പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ , ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ , കേരള സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലക്കുറ്റത്തിനും , ഇന്ത്യന്‍ ശിക്ഷാനിയമം 34 പ്രകാരം സംഘം ചേര്‍ന്നുള്ള മനപ്പൂര്‍വമായ ഗൂഢാലോചനയ്ക്കും കേസെടുത്തു ശിക്ഷിക്കണമെന്ന് പരാതിയില്‍ പറയുന്നു . കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട സൈനുദീനും പീതാംബരും വേണ്ടി 2 പരാതികളാണ് പൊലീസില്‍ നല്‍കിയിരിക്കുന്നത് . ഓഗസ്റ്റ് 30നാണ് ഇരുവരെയും ഏകദേശം നാലു കിലോമീറ്റര്‍ ദൂരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കില്‍ നേരിട്ട് കോടതിയെ സമീപിച്ച് മറ്റ് നിയമനടപടികളിലേക്ക് ഉടനെ കടക്കുമെന്നും കിഫ പ്രവര്‍ത്തകര്‍ അറിയിച്ചു . കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം മനുഷ്യജീവനും സ്വത്തിനും ഹാനികരമാകുന്ന ഏതു ജീവിയേയും വേട്ടയാടാനുള്ള ഉത്തരവിടാന്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടായിട്ടും പാലപ്പള്ളി വരന്തരപ്പിള്ളി മേഖലയില്‍ ആറു പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് പ്രദേശവാസികളെ കുടിയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതേണ്ടിയിരിക്കുന്നുവെന്നും കിഫ പ്രവര്‍ത്തകര്‍ പറയുന്നു . തൃശൂര്‍ ജില്ലയില്‍ എട്ടു മാസത്തിനിടെ എട്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ മരണമടഞ്ഞു . കൊലയാളി മൃഗങ്ങളെ വനത്തില്‍ തടഞ്ഞുനിര്‍ത്തുന്നതിനു നടപടി സ്വീകരിക്കാത്ത , അവയെ ബന്ധിച്ചു നിര്‍ത്താത്ത , കൊല്ലാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് ടാപ്പിങ് തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി . കൊലപാതകം നേരിട്ടു ചെയ്താലും മൃഗങ്ങളെവച്ചു ചെയ്താലും ഒരേ ഉത്തരവാദിത്തമാണെന്നും കിഫ ചൂണ്ടിക്കാട്ടി . വന്യജീവി ആക്രണത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതകര്‍ക്കുള്ള നഷ്ടപരിഹാരത്തുക 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നാണ് നിര്‍ദേശം . എന്നാല്‍ , 4 ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ലെന്നുള്ളതും അധികൃതരുടെ നിഷ്‌ക്രിയത്തമാണ് വെളിവാക്കുന്നതെന്ന് കിഫ ചെയര്‍മാന്‍ കര്‍ഷകശ്രീയോടു പറഞ്ഞു .
false
യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട് കർണാടകയിലെ മൂന്ന് ക്ഷേത്രങ്ങൾ . ബേലൂർ , ഹലേബിഡ് , സോമനാഥപുര എന്നീ ഹൊയ്സാല ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങുന്നത് . 2022 - 23 വർഷത്തേക്കുള്ള പട്ടികയിലേക്ക് ക്ഷേത്രങ്ങളെ നാമനിർദേശം ചെയ്തതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു . 2014 ഏപ്രിൽ 15 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയിൽ ഹൊയ്സാല ക്ഷേത്രങ്ങളുണ്ട് . കൂടാതെ ഇന്ത്യയുടെ സമ്പന്നമായ ചരിത്രപരമായും സാംസ്കാരികപരവുമായ പാരമ്പര്യത്തിന്റെ അടയാളമായി അവ നിലകൊള്ളുന്നു . യുനെസ്കോയുടെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധിയായ വിശാൽ വി . ശർമ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട നാമനിർദേശം യുനെസ്കോ വേൾഡ് ഹെറിറ്റേജ് ഡയറക്ടർ ലസേയർ എലോണ്ടുവിന് സമർപ്പിച്ചു . സാങ്കേതിക പരിശോധന പിന്നാലെ നടക്കും . യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ഹൊയ്സാല ക്ഷേത്രങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് വിശാൽ വി ശർമ പിന്നീട് ട്വീറ്റ് ചെയ്തു . യുനെസ്‌കോയിൽ നിന്നുള്ള വിദഗ്ധ സംഘം 2022 സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് . 2023 ജൂലൈ- ഓഗസ്‌റ്റിൽ നടക്കുന്ന യോഗത്തിൽ ക്ഷേത്രങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ യുനെസ്‌കോ പൈതൃക സമിതി അന്തിമതീരുമാനമെടുക്കും . ഇതൊരു മഹത്തായ നിമിഷമാണെന്നാണ് കേന്ദ്ര സാംസ്കാരിക , വിനോദസഞ്ചാര , വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ജി . കിഷൻ റെഡ്ഡി പ്രതികരിച്ചത് . നമ്മുടെ മൂർത്തവും അദൃശ്യവുമായ പൈതൃകം ആലേഖനം ചെയ്യുന്നതിലും ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതോ അപഹരിക്കപ്പെട്ടതോ ആയ സാംസ്കാരിക പൈതൃകത്തെ തിരികെ കൊണ്ടുവരുന്നതിലും ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മൂന്ന് ഹൊയ്‌സാല ക്ഷേത്രങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകങ്ങളാണെന്നും അതിനാൽ അവയുടെ സംരക്ഷണവും പരിപാലനവും അവരുടെ ചുമതലയാണെന്നും സാംസ്കാരിക മന്ത്രാലയം അറിയിച്ചു . ഈ മൂന്ന് സ്മാരകങ്ങൾക്ക് ചുറ്റുമുള്ള സംസ്ഥാനത്തെ സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു .
false
ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത് കർണാടകയിലെ കൊക്കൂൺ കർഷകർക്ക് ഗുണകരമാകുന്നു . കഴിഞ്ഞ ഒരു മാസത്തിനിടെ പട്ടുനൂൽ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവായ കൊക്കൂണിന്റെ വില കുതിച്ചുയർന്നതാണ് കർഷകർക്ക് പ്രതീക്ഷയേകുന്നത് . ചൈനയിൽ കോവിഡ് 19 പടർന്ന് പിടിച്ചതോടെയാണ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് . കൊക്കൂൺ ഉൽപാദനത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള കർണാടകയ്ക്ക് ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതിയായിരുന്നു സമീപകാലങ്ങളിൽ കനത്ത തിരിച്ചടിയായത് . ഇളം മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് കൊക്കൂണിന് കിലോയ്ക്ക് 625 രൂപവരെയായി വില ഉയർന്നു . 2 മാസം മുൻപ് വരെ 450 രൂപ മുതൽ 500 രൂപവരെയായിരുന്നു ഇതിന്റെ വില . ക്രോസ് ബീഡ് കൊക്കൂണിന്റെ വില 250 രൂപയിൽനിന്ന് 325 രൂപവരെയായി ഉയർന്നു .
false
ന്യൂയോര്‍ക്ക് : ചോദ്യം ചെയ്യലിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ കൈത്തോക്ക് പിടിച്ചുപറിക്കാന്‍ കൊലക്കേസ് പ്രതി നടത്തിയ ശ്രമം ക്യാമറയില്‍ പതിഞ്ഞു . അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് സംഭവം . കൊലക്കേസ് പ്രതിയായ തോമസ് റോബിന്‍സണാണ് കസ്റ്റഡിയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥന്റെ പിന്‍ പോക്കറ്റിലുള്ള കൈത്തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത് . ഉടന്‍തന്നെ പൊലീസുകാരന്‍ ചെറുത്തുനില്‍ക്കുകയും മറ്റ് രണ്ട് പൊലീസുകാരും ചേര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത് . സിന്‍സിനാറ്റിയില്‍ 17 വയസ്സുകാരന്‍ വെടിയേറ്റു മരിച്ച കേസിലെ പ്രതിയാണ് തോമസ് . ഇതാണ് വീഡിയോ : .
false
നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷൻ പരമ്പരയിൽ നടി അലീസ മിലാനോ അഭിനിയിക്കുന്നതിന്റെ പേരിൽ അമേരിക്കൻ ജനപ്രിയ എഴുത്തുകാരി നോറ റോബർട്സിനെതിരെ ആരാധകരുടെ ഭീഷണിയും പ്രതിഷേധവും . തന്റെ സമൂഹമാധ്യമ പേജിൽ കടുത്ത ഭാഷയിൽ നൂറുകണക്കിനുപേർ കമന്റുകൾ എഴുതിയെങ്കിലും തീരുമാനം തിരുത്താനോ പിൻവലിക്കാനോ ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് 200–ൽ അധികം നോവലുകൾ എഴുതിയിട്ടുള്ള നോറ . 1988–ൽ പ്രസിദ്ധീകരിച്ച ‘ ബ്രെയ്സൻ വെർച്യൂ ’ എന്ന നോവലിന്റെ ഉടൻ തന്നെ പുറത്തിറങ്ങാനിരിക്കുന്ന പരമ്പരയിലാണ് ഗ്രേസ് എന്ന എഴുത്തുകാരിയുടെ വേഷത്തിൽ അലിസ എത്തുന്നത് . ഇതാണ് പലരെയും രോഷം കൊള്ളിക്കുന്നത് . 2017–ൽ ട്വിറ്ററിലെ ഒരു പോസ്റ്റിലൂടെ മീടൂ പ്രസ്ഥാനം പുനരുജ്ജീവിപ്പിച്ചത് അലീസയാണ് . ലൈംഗിക ക്രൂരതകൾക്ക് വിധേയരാകുന്നവർക്ക് പീഡനങ്ങളെക്കുറിച്ചു തുറന്നുപറയാൻ ധൈര്യം നൽകുന്നതായിരുന്നു പോസ്റ്റ് . തുടർന്നുണ്ടായ തുറന്നുപറച്ചിലുകളുടെ ഫലമായി ലോകമെങ്ങും ഒട്ടേറെ സ്ത്രീകൾ രംഗത്തുവന്നു . ഹോളിവുഡ് നിർമാതാവ് ഹെർവെ വെയ്ൻസ്റ്റെയ്ൻ ഉൾപ്പെടെയുള്ള പ്രതാപശാലികൾക്കു പോലും ബഹുമാന്യമായ സ്ഥാനങ്ങൾ നഷ്ടപ്പെടുകയും അപമാനത്തിന്റെ കയ്പുനീർ കുടിക്കേണ്ടിവരികയും ചെയ്തു . അമേരിക്കയിൽ ഒതുങ്ങാതെ മറ്റു രാജ്യങ്ങളിലും സ്ത്രീകൾ പീഡനങ്ങൾ പുറത്തുപറയാൻ തുടങ്ങിയതോടെ സിനിമാ , സാംസ്കാരിക , സാഹിത്യ , രാഷ്ട്രീയ മേഖലകളിലെല്ലാം കൊടുങ്കാറ്റു തന്നെയുണ്ടായി . അലീസ മിലാനോ തന്റെ നോവലിന്റെ ദൃശ്യരൂപത്തിൽ അഭിനയിക്കുന്നു എന്ന വാർത്ത സമൂഹമാധ്യമത്തിലൂടെയാണ് നോറ പുറത്തുവിട്ടത് . ഉടൻതന്നെ ആയിരത്തോളം പേർ പ്രതിഷേധ കമന്റുകൾ ഇട്ടു . അലീസയുടെ മീ ടൂ പ്രസ്ഥാനത്തിലെ പങ്കും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള വിമർശനവുമാണ് പ്രതിഷേധത്തിനു കാരണമെന്നാണു നിഗമനം . അലിസ അഭിനിയിക്കുന്ന പരമ്പര കാണില്ലെന്നു ചിലർ ഭീഷണി മുഴക്കിയപ്പോൾ നോറയുടെ പുസ്തകങ്ങൾ കത്തിക്കുമെന്നാണു മറ്റുചിലരുടെ ഭീഷണി . എന്നാൽ ഭീഷണിക്കു മുന്നിൽ നോറ തളർന്നിട്ടില്ല . വിശദീകരണവുമായി അവർ സമൂഹമാധ്യമത്തിൽ തന്നെ പുതിയ പോസ്റ്റുമിട്ടു . ‘ എന്റെ സമൂഹമാധ്യമ പേജിൽനിന്ന് പൊതുവെ രാഷ്ട്രീയം മാറ്റിനിർത്തുന്നതായിരുന്നു പതിവ് . എന്നാൽ ഇപ്പോൾ പലരും രാഷ്ട്രീയത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു . നിങ്ങൾ ഒരു കാര്യം അറിയണം . ഞാൻ സ്വതന്ത്ര ചിന്താഗതിക്കാരിയായ ഒരു ഡെമോക്രാറ്റ് ആണ് . അതു തുറന്നുപറയാൻ എനിക്കു മടിയില്ല . ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയ വിശ്വാസങ്ങളും എതിർപ്പുകളും നിലനിർത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണു ഞാൻ വിശ്വസിക്കുന്നത് . അതിനിയും തുടരും . യോജിച്ചുകൊണ്ടു വിയോജിക്കുന്നതാണ് എന്റെ രീതി . പരമ്പര കാണുന്നില്ല എന്നാരെങ്കിലും തീരുമാനിക്കുകയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് . പുസ്തകം കത്തിക്കുന്നതു നല്ലതാണെന്നു വിചാരിക്കുന്നെങ്കിൽ അതുമാവാം . എന്തായാലും എന്റെ അഭിപ്രായം ഞാൻ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും . അതിൽ ഒരു മാറ്റം ആരും പ്രതീക്ഷിക്കേണ്ട ’ നോറ വ്യക്തമാക്കി .
false
തിങ്ങിനിറഞ്ഞ സ്റ്റേഡിയം . ഉച്ചത്തിൽ ആർപ്പുവിളി . എന്നാൽ ഈ ആവേശം ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരം കണ്ടിട്ടായിരുന്നില്ല . സ്റ്റേഡിയത്തിന്റെ ഒരു മൂലയിൽ നടന്ന രക്ഷാപ്രവർത്തനം കണ്ടായിരുന്നു . അമേരിക്കയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് സംഭവം നടന്നത് . കോളജുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം പുരോഗമിക്കുന്നതിനിടയിയിലാണ് പൂച്ച അപകടത്തിൽ അകപ്പെട്ടത് . ഗാലറിയിലെ കൈവരിയിൽ മുൻകാലുകളിലൊന്ന് കുടുങ്ങി തൂങ്ങിയാടുന്ന പൂച്ചയെ രക്ഷിക്കാനായിരുന്നു കാണികൾ ഒന്നിച്ചത് . കാഴ്ചക്കാരായെത്തിയ ക്രെയ്ഗ് കോർണറും ഭാര്യ കിംബെർലിയും ചേർന്ന് കൈയിലുണ്ടായിരുന്ന അമേരിക്കൻ പതാക വിരിച്ചു പിടിച്ചാണ് താഴേക്ക് പിടിവിട്ടു വീണ പൂച്ചയെ രക്ഷിച്ചത് . ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന് ജീവിതത്തിനും മരണത്തിനും ഇടയിൽ പോരടിക്കുകയായിരുന്നു പൂച്ച . പിടിവിട്ട് വീണ പൂച്ച വന്നു വീണത് താഴെ കാണികൾ നിവർത്തിപ്പിടിച്ച പതാകയിലേക്കായിരുന്നു . അതോടെ കാണികൾ ആരവം മുഴക്കി . പൂച്ചയ്ക്ക് നിലവിൽ പരുക്കുകളൊന്നുമില്ല . സുരക്ഷാ ജീവനക്കാർ എത്തി പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു . ഓഗസ്റ്റ് അവസാനം ദുബായിലും സമാനമായ രക്ഷാപ്രവർത്തനം നടന്നിരുന്നു . അന്ന് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണിപ്പൂച്ചയെ രക്ഷിച്ചത് 2 മലയാളികളടക്കം 4 പേരായിരുന്നു . നിന്നുതിരിയാനിടമില്ലാത്ത ബാൽക്കണിയുടെ അരികിൽ കുടുങ്ങിയ പൂച്ചയെ നസീർ , അഷ്റഫ് , ആതിഫ് എന്നിവർ ചേർന്ന് വിരിച്ചുപിടിച്ച പുതപ്പിലേക്കു ചാടിച്ചാണു രക്ഷിച്ചത് . വിഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദന ട്വീറ്റ് ഇട്ടിരുന്നു . ദുബായ് പൊലീസ് എത്തിയാണ് അന്ന് പൂച്ചയെ കൊണ്ടുപോയത് . ഇവർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 10 ലക്ഷം രൂപ വീതം സമ്മാനിച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു .
false
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന പഞ്ചാബി ഭാഷ ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന പഞ്ചാബ് പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത് . ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി . പാകിസ്താനിൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും,ഇന്ത്യയിലെ പഞ്ചാബ്‌ , ദില്ലി , ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ് . സിഖ് മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌ . പല ബോളിവുഡ് ചലച്ചിത്രങ്ങളിലും ഗാനങ്ങളിലും പഞ്ചാബി ഭാഷാശകലങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട് മാഝി , ദോആബി , മാൽവി , പുവാധി എന്നിവയാണ് ഇന്ത്യയിലെ പ്രധാന പഞ്ചാബി ഭാഷാഭേദങ്ങൾ . പോഠോഹാരി , ലഹന്ദി , മുൽത്താനി എന്നിവ പാകിസ്താനിലെ പഞ്ചാബിയുടെ പ്രധാന ഭാഷാഭേദങ്ങളാണ് . മാഝി എന്ന ഭാഷാഭേദം ഇരു രാജ്യങ്ങളിലേയും മാനക രൂപമാണ് . സരായികി , ഹിന്ദ്കോ എന്നിവയെ പലരും പഞ്ചാബി ഭാഷാഭേദമായി കണക്കാക്കുന്നുണ്ട് . പഞ്ചാബിയുടെ മാനക ഭാഷാഭേദമാണ് മാഝി . അതിനാൽ ഈ ഭാഷാഭേദത്തെ പഞ്ചാബിയുടെ അഭിമാന ഭാഷയായി കണക്കാക്കപ്പെടുന്നു . പഞ്ചാബിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ചരിത്ര പ്രാധാന്യമുള്ള മാഝാ എന്ന പ്രദേശത്താണ് ഈ ഭാഷാഭേദം പ്രധാനമായും സംസാരിക്കപ്പെടുന്നത് . പാകിസ്താനിലെ ലാഹോർ , ഷേഖൂപുര , കസൂർ , ഓക്കാഡ , നങ്കാനാ സാഹിബ് , ഫൈസലാബാദ് , ഗുജറാൻവാല , വസീറാബാദ് , സിയാൽകോട്ട് , നാറവാൽ , പാകിസ്താനി ഗുജറാത്ത് , ഝെലം , പാക്പത്തൻ , വഹാഡി , ഖാനേവാൽ , സാഹീവാൽ , ഹാഫിസാബാദ് , മണ്ഡി ബഹാഉദ്ദീൻ എന്നീ സ്ഥലങ്ങളും ഇന്ത്യയിലെ അമൃത്സർ , തരൻതാരൻസാഹിബ് , ഗുർദാസ്പുർ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഈ പ്രദേശം . പട്യാലയിലെ പഞ്ചാബി യൂനിവേഴ്സിറ്റി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള പഞ്ചാബി ഭാഷാഭേദങ്ങൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ താഴെ പറയും പ്രകാരമാണ് . പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന പ്രാകൃതത്തിന്റെ ഭേദമായ ശൗരസേനി എന്ന ഭാഷയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഭാഷയാണ് പഞ്ചാബിസൂഫി മുനിയും മുസ്ലിം മിഷണറിയുമായിരുന്ന ഫരിദുദ്ദീൻ ഗംജ്ശാകർ പഞ്ചാബിയിലെ ആദ്യ പ്രമുഖകവിയായി കരുതപ്പെടുന്നു . സിഖ് മതം പതിനഞ്ചാം നൂറ്റാണ്ടിൽ പഞ്ചാബ് പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു , സിഖുകാർ സംസാരിക്കുന്ന പ്രധാന ഭാഷ പഞ്ചാബി ഭാഷയാണ്‌ . ഗുരു ഗ്രന്ഥ് സാഹിബിന്റെ സിംഹഭാഗവും പഞ്ചാബി ഭാഷയിൽ ഗുർമുഖി ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത് . 1981-ലെ സെൻസസ് മുതൽ സരായികി , ഹിന്ദ്കോ , പോഠോഹാരി എന്നിവ തനതായ ഭാഷകളായി കണക്കാക്കാൻ തുടങ്ങിയതിനാലാണ് പഞ്ചാബി സംസാരിക്കുന്നവരുടെ എണ്ണത്തിൽ കുറവു കാണിക്കുന്നത് . മൂന്നുകോടിയോളം ഇന്ത്യക്കാരാൽ മാതൃഭാഷയായോ രണ്ടാമത്തെ ഭാഷയായോ മൂന്നാമത്തെ ഭാഷയായോ ആയി പഞ്ചാബി ഭാഷ സംസാരിക്കപ്പെടുന്നു . പഞ്ചാബ്‌ , ദില്ലി , ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയായ ഇത് സംസാരിക്കപ്പെടുന്ന പ്രധാന നഗരപ്രദേശങ്ങൾ അംബാല , ലുധിയാന , അമൃത്‌സർ , ചണ്ഡീഗഢ് , ജലന്തർ , ദില്ലി എന്നിവയാണ് . പഞ്ചാബി കുടിയേറ്റക്കാരുടെ വലിയ സാന്നിധ്യമുള്ള അമേരിക്കൻ ഐക്യനാടുകൾ , ഓസ്ട്രേലിയ , യുണൈറ്റഡ് കിങ്ഡം കാനഡ എന്നീ രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കപ്പെടുന്നുണ്ട് . ഇന്ത്യയിൽ ഗുർമുഖി ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി , പാകിസ്താനിൽ പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും രൂപാന്തര‍പ്പെട്ട ഷാമുഖി എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌ . രണ്ടാമത്തെ സിക്കുഗുരുവായ ഗുരു അംഗദ് ആണ് ഗുരുമുഖിയുടെ ഉപജ്ഞാതാവ് . ഗുരു നാനാക്ക് ഉപദേശിച്ച ഗീതങ്ങൾ എഴുതിയെടുക്കുന്നതിനാണ് ഇദ്ദേഹം ഈ ലിപിമാല ഉണ്ടാക്കിയതെന്നു കരുതപ്പെടുന്നു . ഗുരുമുഖത്തുനിന്നു വന്ന ലിപിയായതിനാൽ ഗുരുമുഖി എന്ന പേർ സിദ്ധിച്ചു . ഷാമുഖി എന്നതിന്റെ അർഥം രാജാവിന്റെ മുഖത്തുനിന്നും എന്നാണ് ഷാമുഖിയിൽ ഉറുദു ഭാഷയിലുള്ളതിനേക്കാൾ കൂടൂതലായി നാല് അക്ഷരങ്ങളുണ്ട് . ഷാമുഖിയിൽ എഴുതപ്പെട്ട പഞ്ചാബി ഭാഷയെക്കുറിച്ചുള്ള പുസ്തകം പഞ്ചാബി ഗുരുമുഖി ലിപി പഞ്ചാബി ഷാമുഖി ലിപി ഭുലായ് ഷാ പഞ്ചാബി കവിത മുനീർ നിയാസി പഞ്ചാബി കവിത ഗുരുമുഖി ലിപി ഭാഷകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അങ്ങനെയൊന്നും തീരത്തേക്കെത്താറില്ല . എന്നാൽ വളരെ അപൂർവമായി ഇവ ചില കടൽത്തീരങ്ങളിൽ ജീവനോടെയോ അല്ലാതെയോ കാണപ്പെടാറുണ്ട് . കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവയുടെ വാസം . എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ് . കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം . ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട് . എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ് . ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം . മത്സ്യങ്ങളുടെ വരവ് ദുരന്ത സൂചന സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ . വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം . ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ . പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത് . ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ . സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം . ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ് . അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത് . ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു . ഫെബ്രുവരി ആദ്യവാരമാണ് പത്തടിയോളം നീളമുള്ള ഓർ മത്സ്യം തൊയാമ ബീച്ചിലടിഞ്ഞത് . ഇമിസു തുറമുഖത്തും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ നിലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു . ഇതിന് ഏകദേശം പതിമൂന്നു അടിയോളം നീളമുണ്ടായിരുന്നു . പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട് . ആഴക്കടലിലാണ് ഇവയുടെ വാസം . സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത് . വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത് . ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത് . കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം . സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങൾ കരയിലേക്കെത്തുന്നത് . സമാനമായ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട് . 2015ൽ കലിഫോർണിയയിലെ സാന്റാ കാറ്റലീന ദ്വീപിൽ ജീവനോടെ ഓർ മത്സ്യം തീരത്തടിഞ്ഞിരുന്നു . 19 മാസങ്ങൾക്കു മുൻപും ഇതേ പ്രദേശത്ത് മറ്റൊരു ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു . പക്ഷേ അവിടങ്ങളിലൊന്നും ഇതിനു പിന്നാലെ പ്രകൃതി ദുരന്തങ്ങളൊന്നും തന്നെ സംഭവിച്ചിരുന്നില്ല . ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട് . അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ . ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം . ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ് . ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം . എന്നാൽ ഭൂകമ്പവും ഓർ മത്സ്യത്തിന്റെ വരവും തമ്മിൽ ബന്ധിപ്പിച്ചാൽ എന്തൊക്കെയോ നിഗൂഢതകൾ ശാസ്ത്രത്തിനും അതീതമായി സംഭവിക്കുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യം .
false
തത്തയെയും പ്രാവിനേയും വളര്‍ത്തുന്നവരുണ്ട് . എന്നാല്‍ കാക്കയെ ഒാമനിച്ചു വളര്‍ത്തുന്നവര്‍ അപൂര്‍വമാണ് . വയനാട് കൈപ്പഞ്ചേരിയിലെ അരുണ്‍ കൃഷ്ണയും കുടുംബവുമാണ് ഒരു കാക്കയുമായി വലിയ ചങ്ങാത്തത്തിലായത് . കാക്കയുടെ പേര് കിടിലനാണ് . ക്രാക്ക്സണ്‍ എന്ന പേരിട്ടത് അരുണാണ് . മൂന്നു മാസം മുമ്പ് വഴിയരില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയതാണ് ക്രാക്സണെ . ഇപ്പോള്‍ വീട്ടിലെ അംഗം പോലെയാണ് കാക്ക . ദിവസവും രണ്ട് നേരം കട്ടന്‍ചായ ക്രാക്സണ് നിര്‍ബന്ധമാണ് . നൂല്‍പ്പുട്ടിനോടും വലിയ പ്രിയമാണ് . എപ്പോഴും വീടിന്റെ പരിസരത്ത് തന്നെ കാണും . കാക്കയോളം സ്നേഹമുളള പക്ഷി വേറെയില്ലെന്ന് അരുണ്‍ പറയുന്നു . കുറച്ചുകാലം ക്രാക്സണ്‍ കൂട്ടിനുള്ളിലായിരുന്നു . പിന്നീട് തുറന്നുവിട്ടു . വൈകുന്നേരങ്ങളില്‍ ക്രാക്സണുമായി വയലില്‍ കറങ്ങുന്നതാണ് അരുണിന്റെ ഇപ്പോഴത്തെ പരിപാടികളിലൊന്ന് .
false
കേരള നവോത്ഥാനരംഗത്ത് ഉയർന്നു നിൽക്കുന്ന നാടകം . സാമൂഹികപരിഷ്കർത്താവും നടൻ എന്ന നിലയിൽ ഭരത് അവാർഡ് ജേതാവുമായ പ്രേംജി യുടെ സാമൂഹികകാഴ്ചപ്പാടും രംഗബോധവും വിളിച്ചോതുന്ന നാടകകൃതി . അനാചാരങ്ങളുടെ അന്ധകാത്തിലിരുന്ന നമ്പൂതിരി സമൂഹത്തിലേക്ക് കടന്നുവന്ന വെളിച്ചമായിരുന്നു ഋതുമതി .
false
ഹൈന്ദവാചാര പ്രകാരം പശുവിന്റെ ചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം . ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം . ഭസ്മധാരണം ഹൈന്ദവ ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ് . ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ , സുബ്രഹ്മണ്യക്ഷേത്രങ്ങൾ അയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു . താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു . ശൈവരാണ്‌ ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും . വൈഷ്ണവർ ചന്ദനമാണ്‌ ഇതിനു പകരം തേയ്ക്കുന്നത് . കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനം തേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ . വൈഷണവർ തിരിച്ചും . വെറ്റില ചേർത്തുള്ള ഭസ്മമാണ്‌ താമ്പൂലഭസ്മം . ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്നതുകൊണ്ട് ഭസ്മം,വിഭൂതിയെപ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി , രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത് . വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം , ശക്തി , ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട് . വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ് . അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും . എന്നാൽ തീയിൽ കുറെ ചാമ്പൽ നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു . അതാണ്‌ ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം . ശിവപുരാണത്തിൽ " ഭസ്മമാഹാത്മ്യം " എന്നൊരു അധ്യായം തന്നെയുണ്ട്‌ . കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത് , പത്ത് , പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി , ഭസ്മനിർമ്മാണ വിധി , ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു . രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി . നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം . രാവിലെ ഉണർന്നാൽ കൈകാൽമുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു . ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട് . അമാവാസി , പൌർണ്ണമി , അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകം ശേഖരിക്കുന്നതാണ് ഉത്തമം . രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം . “ ഹ്രൌം ” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകം ശേഖരിക്കാൻ . എടുത്ത ശേഷം “ നമ : “ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം . ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽ ഉണക്കണം . ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ ഹ്രൌം ’ എന്നു ജപിച്ച് ഭസ്മമാക്കണം . അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ . നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം . ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ സൂക്ഷിക്കണം . കൈതപ്പൂവ് , രാമച്ചം , ചന്ദനം , കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘ സദ്യോജാത ’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം . ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ട എന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു . മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച് ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട് . ശാന്തി ഭസ്മം,പൌഷ്ടികഭസ്മം , കാമഭസ്മം എന്നിവയാണവ . പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം . പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം . ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ ഹ്രൌം ’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം . ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു . ഭസ്മധാരണത്തിനു ഉപയോഗിക്കുന്ന വൈദികമന്ത്രം ഇപ്രകാരമാണ് . “ അഗ്നിരിതി ഭസ്മ , വായുരിതി ഭസ്മ , ജലമിതി ഭസ്മ , സ്ഥലമിതി ഭസ്മ , വ്യോമേതി ഭസ്മ , സർവ്വം ഹവാഇതി ഭസ്മ , മനഏതാനി ചക്ഷൂംഷി ഭസ്മാനി ” എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത് . അഗ്നി , വായു , ജലം , സ്ഥലം , വ്യോമം എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ . ഭസ്മക്കുറി തൊടുന്നത്‌ ശൈവമതക്കാരുടെ പ്രത്യേകതയായിരുന്നു . മാഘമാസത്തിന്റേയും ഫാൽഗുന മാസത്തിന്റേയും ഇടയിൽ വരുന്ന കറുത്ത ചതുർദശിയാണ്‌ ശിവരാത്രി . ശൈവർ ആ രാത്രി ഉറങ്ങാറില്ല . ഈ ദിവസം ആണ്‌ ഭസ്മം ചുട്ടെടുത്തിരുന്നത്‌ . പശുവിൻ ചാണകം ചെറിയ ഉരുളകളായി ഇരുട്ടി വെയിലത്തിട്ടുണക്കുന്നു . ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു . നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും . കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു . വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു . അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും . നല്ല നിറമുള്ള ഭസ്മം കിട്ടുന്നു . അതുണക്കി ഭസ്മക്കൊട്ട യിൽ വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു . കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക അടുത്ത കാലം വരെ ശൈവ വെള്ളാളരുടെ രീതി ആയിരുന്നു . ദേവസുരന്മാർ അമൃതമഥനം ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷം ലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു . അദ്ദേഹം ബോധം കെട്ടുവീണു . പാർവതി , പരിവാരസമേതം , തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു . അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു .
false
ഉള്ളിലുണ്ടാവും , തോരാതെ ചില മഴകള്‍ . മഴക്കാലങ്ങള്‍ . മഴയോര്‍മ്മകള്‍ . മഴയനുഭവങ്ങള്‍ . അവ എഴുതൂ . കുറിപ്പുകള്‍ ഫോട്ടോ സഹിതം <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത് . മഴവന്നാല്‍ തുടങ്ങും ഉമ്മയുടെ വേവലാതി ചാപ്പ പുരയുടെ ഉള്ളിലേക്കു കുത്തി ഒലിക്കുന്ന മഴ വെള്ളത്തെ പാത്രങ്ങളാല്‍ നിറക്കുന്നത് ഇനി നല്ലൊരു മഴ പെയ്താല്‍ പുരയിലെ പാത്രങ്ങളും തികയാതെ വരും അപ്പോള്‍ മഴയോടപ്പം ഉമ്മയുടെ കണ്ണീരും പുരേന്റകത്തെ കളിമണ്‍ തറയില്‍ ഒഴുകിടും ഇനി മഴ നനയാതെ സ്‌കൂളില്‍ പോകുവാന്‍ തന്നിടും തുണിയാലേ തുന്നിയ തുണി കുടയും അതിലും നനഞ്ഞും നനയാതെയും പോയിടുന്ന വേദനകളുടെ കാലത്തും ഉമ്മ ഒരിക്കലും മഴയെ കുറ്റം പറയില്ല മഴ അതു പടച്ചോന്‍ നല്‍കിയ റഹ്മത്ത് ആണ് എന്നാണ് ഉമ്മ എന്നും പറയാറ് . എല്ലാ മഴക്കാലത്തും ഞാന്‍ ഉമ്മയോട് പറയും , നമുക്ക് മഴ നനയാതെ കിടന്നുറങ്ങാന്‍ വാര്‍പ്പിന്റെ വീട് വെക്കണം എന്ന് . നമ്മുടെ ചാപ്പ പുരയുടെ അവസ്ഥ അന്ന് അങ്ങനെ ആയിരുന്നു . മഴക്കാലം വരുന്നതിന് മുമ്പേ തന്നെ ഉമ്മയും ഉമ്മുമ്മയും കൂടി ഓല മെടഞ്ഞു വെക്കും . ഉപ്പുപ്പാ തെങ്ങിന്റെ പാള വെട്ടി എടുത്തു കൊണ്ട് വന്നു വെള്ളത്തില്‍ ഇട്ടു വെക്കും . കവുങ്ങിന്റെ തൂണുകളും മുറ്റത്തെ നാട്ടേണ്ട വലിയ മരത്തടികളും ഉപ്പുപ്പാ കൊണ്ടു വച്ചിട്ട് ഉണ്ടാകും . മഴ മാസം ആയാല്‍ ഉപ്പുപ്പാന്റെ ചങ്ങാതി അമ്പുഞ്ഞി ഏട്ടനെ വിളിച്ചു ചാപ്പ പുരയുടെ അറ്റകുറ്റപ്പണി തുടങ്ങും . പഴകിയ ഓലയൊക്കെ വലിച്ചു കളഞ്ഞു പൊട്ടിയ കവുങ്ങിന്‍ തണ്ടുകള്‍ ഒക്കെ മാറ്റി മെടഞ്ഞു വെച്ചിരിക്കുന്ന പുതിയ ഓലകള്‍ തെങ്ങിന്റെ പാള കീറി കയറു പോലെ ആക്കി ഒന്നിന് പിറകെ ഒന്നായി വലിച്ചു കെട്ടും . പുരയുടെ നാലു മൂലയ്ക്കും കളിമണ്ണ് കുഴച്ചു കട്ട ഉണ്ടാക്കി കൊച്ചു വീടാക്കി മാറ്റും . ആദ്യത്തെ കുറച്ചു ദിവസത്തെ പുതുമണം മാറുന്നതിന് മുമ്പേ തന്നെ കോരിച്ചൊരിയുന്ന മഴ പെയ്യാന്‍ തുടങ്ങും . ഒരു മാസം ആവുമ്പോഴേക്കും ചാപ്പ പുരയുടെ ഉള്ളിലേക്കു മഴത്തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങും . മണ്‍ചട്ടിയും മറ്റുള്ള പത്രങ്ങളും പുരേന്റകത്ത് ചോരുന്ന വെള്ളം തറയില്‍ പതിക്കാതിരിക്കാന്‍ ഉമ്മ നിരത്തി വെക്കും . ഒരു മാസം ആവുമ്പോഴേക്കും ചാപ്പ പുരയുടെ ഉള്ളിലേക്കു മഴത്തുള്ളികള്‍ ഇറ്റു വീഴാന്‍ തുടങ്ങും . ഞാനും അനുജനും അപ്പുറത്തെ വീട്ടിലെ പിള്ളേരും കൂടി നാട്ടിലെ തോടുകളില്‍ സ്ഥാനം പിടിക്കും . നീന്താന്‍ പഠിക്കുന്ന അസുലഭ സമയം ആവോളം ആസ്വദിച്ച് വീട്ടില്‍ എത്തുമ്പോ മട്ടക്കണ കൊണ്ട് ഉമ്മയുടെ അടി കാത്തുനില്‍പ്പുണ്ടാവും . മഴ തിമര്‍ത്തു പെയ്യുകയാണ് . മലവെള്ളം ഒഴുകി വന്നു കണ്ണങ്കൈ പുഴ കവിഞ്ഞൊഴുകി . റോഡുകളും കണ്ടങ്ങളും മനസ്സിലാവാത്ത രീതിയില്‍ വെള്ളപ്പൊക്കം . ഇത്രകാലം പുഴയിലൂടെ മാത്രം പോകുന്നത് കണ്ടിരുന്ന തോണി പുരേന്റെ മുറ്റത്ത് കൂടി പോകുന്നു . പുര വളപ്പില്‍ നട്ടുപിടിപ്പിച്ചിരുന്ന വാഴ വെട്ടി ഉപ്പാപ്പ നമുക്കും ഉണ്ടാക്കിത്തരും , നല്ല ഒരു വഞ്ചി . വൈകീട്ടോടെ വെള്ളം പതുങ്ങനെ കുറയാന്‍ തുടങ്ങി . മഴവെള്ളത്തില്‍ കളിച്ചു എനിക്കും അനിയനും പനിയും ജലദോഷവും വന്നു . രാത്രിയില്‍ ഉമ്മാ നമ്മളെ രണ്ടാളെയും പുതച്ചു കിടത്തിയശേഷം പറഞ്ഞു , അടുത്ത വര്‍ഷം മഴ നനയാതെ വെള്ളം ചോരാതെ വാര്‍പ്പിന്റെ പുരയിലേക്ക് മാറാം . സന്തോഷം വന്നെങ്കിലും മനസ്സില്‍ ഒരായിരം ചിന്തകള്‍ മുളച്ചു . അവിടെ ഇങ്ങനെ കളിക്കാന്‍ പറ്റുമോ ? തോട്ടില്‍ നീന്താന്‍ പറ്റുമോ ? ഉപ്പുപ്പാന്റെ വാഴത്തോണിയില്‍ ഇനി അങ്ങനെ പോകാന്‍ പറ്റുമോ ? പെട്ടെന്നായിരുന്നു ഘോര ശബ്ദത്തോടെ ഇടി വന്നത് . പേടിച്ചു പോയ ഞാന്‍ അനുജനെയും കെട്ടി പിടിച്ചു ചിന്തകള്‍ പൂട്ടി വെച്ച് കണ്ണും കാതും അടച്ചു വെച്ച് കിടന്നുറങ്ങി . ഇനിയും തോരാത്ത മഴകള്‍ സുനു പി സ്‌കറിയ : മഴയുടെ സെല്‍ഫ് ഗോള്‍ ! ധന്യ മോഹന്‍ : പെരുമഴയത്തൊരു കല്യാണം ! ജില്‍ന ജന്നത്ത് . കെ . വി : പെണ്‍മഴക്കാലങ്ങള്‍ ജാസ്മിന്‍ ജാഫര്‍ : എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ … നിഷ മഞ്‌ജേഷ് : മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട് കന്നി എം : കാറ്റ് കുട പിടിച്ച് വലിക്കുന്നു ; കടല്‍ ഞങ്ങളെയും ! ജ്യോതി രാജീവ് : ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല സ്മിത അജു : ഇടുക്കീലെ മഴയാണ് മഴ ! കെ . വി വിനോഷ് : പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ ? ജാസ്‌ലിന്‍ ജെയ്‌സന്‍ : മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍ ! സഫീറ മഠത്തിലകത്ത് : സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം ഹാഷ്മി റഹ്മാന്‍ : കനലെരിഞ്ഞുതീര്‍ന്നൊരു മഴ ഡോ . ഹസനത് സൈബിന്‍ : ചാരായം മണക്കുന്നൊരു മഴ ! ഷാദിയ ഷാദി : മഴയെ എനിക്ക് ഭയമായിരുന്നു ശരത്ത് എം വി : പറയാതെ പോയൊരു പ്രണയം ; പെയ്യാതെ പോയ മഴ ! രോഷ്‌ന ആര്‍ എസ് : ആലിംഗനത്തിന്റെ ജലഭാഷ ! .
false
തുര്‍ക്കിയിലെ വിനോദസഞ്ചാര മേഖല ഉറ്റുനോക്കുന്ന ഒരു പ്രോജക്ടാണ് സാല്‍ഡ തടാകക്കരയിലുള്ള നാഷനല്‍ പാര്‍ക്ക് . 2023 ൽ ഇതിന്‍റെ പണി പൂര്‍ത്തീകരിക്കും എന്നാണു കരുതുന്നത് . നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ദേശീയോദ്യാനത്തിനരികിലായി പുതിയൊരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ . തുര്‍ക്കിയുടെ മാലദ്വീപ് ‘ തുര്‍ക്കിയുടെ മാലദ്വീപ് ’ എന്നാണ് സാൽഡ തടാകപ്രദേശം അറിയപ്പെടുന്നത് . സഞ്ചാരികൾ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവിടം പ്രശസ്തമായത്‌ . ബർദൂരിലെ യെസിലോവ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം സുന്ദരമായ പഞ്ചാരമണല്‍ വിരിച്ച തീരങ്ങള്‍ക്കും കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിനും പ്രശസ്തമാണ് . വര്‍ഷംതോറും ആയിരക്കണക്കിന് സന്ദര്‍ശകരാണ്‌ ഇവിടെയെത്തുന്നത് . 1989 മുതൽ പ്രകൃതി സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച ഈ പ്രദേശത്തിന്‍റെ ഉയർന്ന ടൂറിസം സാധ്യത കണക്കിലെടുത്ത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു . തടാകത്തിന്‍റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് സാൽഡ എന്ന പേരില്‍ തന്നെ ഒരു ടൗണ്‍ഷിപ്പ്‌ നിര്‍മിക്കുന്നുണ്ട് . തടാകം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി യെസിലോവ മുനിസിപ്പാലിറ്റി ക്യാംപിങ് സൗകര്യങ്ങൾ നല്‍കുന്നുണ്ട് . ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേക്ഷണം നടത്തുന്നതിനായി നാസ അയച്ച റോവർ പെഴ്സിവീയറൻസ് അത് ലാന്‍ഡ് ചെയ്ത ജെസെറോ ഗർത്തത്തിനു ചുറ്റുമുള്ള പ്രദേശത്തെ ധാതുക്കളും പാറ നിക്ഷേപങ്ങളും പഠനവിധേയമാക്കിയിരുന്നു . ഇവയുമായി ഏറ്റവും അടുത്ത സാമ്യം പുലര്‍ത്തുന്നവയാണ് സാല്‍ഡ തടാകക്കരയിലുള്ള ധാതുക്കളും പാറ നിക്ഷേപങ്ങളും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു . 2019 ൽ അമേരിക്കയിൽനിന്നും തുർക്കിയിൽനിന്നുമുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം സാൽഡ തടാകത്തിലുള്ള മൈക്രോബയലൈറ്റ് അവശിഷ്ടങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു . ചൊവ്വയില്‍ ഒരുകാലത്ത് വെള്ളപ്പൊക്കം ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് ജെസെറോ ഗര്‍ത്തം . സാൽഡ തടാകത്തിൽനിന്ന് ശേഖരിച്ച വിവരങ്ങൾ , ഇവിടെ ഒരിക്കല്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സൂക്ഷ്മജീവികളുടെ ഫോസിലുകളെക്കുറിച്ചുള്ള പഠനത്തിനും ശാസ്ത്രജ്ഞര്‍ക്ക് സഹായകമാകും . അസാധാരണമായ ക്ഷാര സ്വഭാവമാണ് തടാകത്തിന് . പുരാതനമായ സ്ട്രോമാറ്റോലൈറ്റ് ആൽഗകൾ ഇപ്പോഴും വളരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം .
false
ഡള്ളാസ് : കടക്കെണിയില്‍പ്പെട്ട് പണം കണ്ടെത്താന്‍ ആകെയുണ്ടായിരുന്ന മോതിരം വില്‍ക്കാന്‍ സമീപിച്ച അമ്മയേയും രണ്ട് മക്കളേയും ഞെട്ടിച്ച് സിറിയക്കാരനായ ജ്വല്ലറിയുടമ . അമേരിക്കയില്‍ നിന്നാണ് ഹൃദയസ്പര്‍ശ വീഡിയോ വന്നിരിക്കുന്നത് . ഒരു കോടിയില്‍ ഏറെപ്പേരാണ് ജൂലൈ 17ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ കണ്ടത് . ഒപ്പം ലക്ഷക്കണക്കിന് ഷെയറും ലഭിച്ചു . കടംവീട്ടാനുള്ള പണം കണ്ടെത്താന്‍ അമേരിക്കന്‍ യുവതിയും മക്കളും ജ്വല്ലറിയിലേക്ക് കടന്നുവരുന്നതാണ് വീഡിയോയില്‍ . എന്തിനാണ് മോതിരം വില്‍ക്കുന്നതെന്ന് ജ്വല്ലറിയുടമ യുവതിയോട് ചോദിക്കുന്നു . പാപ്പരായെന്നും കയ്യില്‍ പണമൊന്നുമില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി . മാല പരിശോധിച്ച ശേഷം പാപ്പരായ ഒറ്റ കാരണം കൊണ്ടാണോ മോതിരം വില്‍ക്കുന്നതെന്ന് വീണ്ടും ജ്വല്ലറിയുടമ ചോദിക്കുന്നു . തന്‍റെ അമ്മ തന്നതാണ് മോതിരമാണെന്നും വേറെ വഴിയില്ലാത്തതിനാലാണ് വില്‍ക്കാന്‍ വന്നതെന്നുമാണ് യുവതിയുടെ പ്രതികരണം . ഇതിനോടുള്ള ജ്വല്ലറിയുടമയുടെ പ്രതികരണം ഏവരേയും ആശ്ചര്യപ്പെടുത്തുന്നതാണ് . മോതിരത്തിന്‍റെ പണവും മോതിരവും യുവതിയ്ക്ക് ജ്വല്ലറിയുടമ തിരികെ നല്‍കുന്നതാണ് പിന്നീടുള്ള കാഴ്ച്ച . ‘ നിങ്ങള്‍ പറഞ്ഞില്ലെ മാല നിങ്ങള്‍ക്ക് ലഭിച്ച സമ്മാനമാണെന്ന് . അതിനാല്‍ ഇതു കൈയ്യില്‍ വെക്കുക ’ എന്ന മറുപടിയും . ഇത്രയും പറഞ്ഞ് ഒരു കഷണം പേപ്പറെടുത്ത് സ്വന്തം നമ്പര്‍ എഴുതി യുവതിക്ക് നല്‍കി ഇങ്ങനെ പറഞ്ഞു . എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം . എന്ന് പറഞ്ഞാണ് ജ്വല്ലറിയുടമ യുവതിയെ തിരിച്ചയക്കുന്നു .
false
ഏകാന്തത പലർക്കും മരണതുല്യമാണ് . ഒറ്റപ്പെടൽ ഒരുവിധം പേർക്കൊക്കെ അസഹ്യമാണ് . എന്നാൽ , ഈ ലോകത്ത് അപൂർവം ചിലർക്ക് , ഏകാന്തത ആനന്ദമാണ് . ലഹരിയാണ് . അങ്ങനെ ഒരാളാണ് അമേരിക്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിലുള്ള മെയ്ൻ സ്റ്റേറ്റിലെ വനാന്തരങ്ങളിൽ ഏകാന്തജീവിതം നയിച്ച ഒരു ചെറുപ്പക്കാരൻ . ക്രിസ്റ്റഫർ നൈറ്റ് . കൊല്ലം 1986 … ക്രിസ്റ്റഫറിന് അന്ന് വെറും ഇരുപതുവയസ്സുപ്രായം . മെയ്നിലെ ഉൾക്കാടുകളിൽ ഒന്നിലേക്ക് കാറോടിച്ചുകേറിയ ആ യുവാവ് , ടാറിട്ട റോഡ് അവസാനിച്ചിടത്ത് തന്റെ കാറുപേക്ഷിച്ചു . ആ കാടിനുള്ളിലേക്ക് നടന്നുകേറി . അടുത്ത 27 വർഷത്തേക്ക് പിന്നീടയാൾ പുറംലോകം കണ്ടില്ല . ഒരാളോടും മിണ്ടിയില്ല . ഏകാന്തതയുടെ ഇരുപത്തേഴു വർഷങ്ങൾ … ! അത്യാവശ്യം വരുന്ന ക്യാംപിങ് സാമഗ്രികൾ മാത്രമാണ് ക്രിസ്റ്റഫറിന്റെ ബാഗിൽ ഉണ്ടായിരുന്നത് . അയാൾ അതും ചുമലിലേറ്റിക്കൊണ്ട് , ആ ഘോരവനത്തിനുള്ളിലേക്ക് നടന്നുകേറി . നടക്കുന്തോറും വഴിതെറ്റും കാട്ടിനുള്ളിൽ എന്നല്ലേ … ക്രിസ്റ്റഫറിന് പിഴക്കാൻ ലക്ഷ്യമൊന്നും ഇല്ലായിരുന്നു . അയാൾ മടുക്കും വരെ നടന്നു . ഒടുവിൽ നോർത്ത് പോണ്ട് എന്നുപേരായ ഒരു ചെറുജലാശയത്തിന്റെ കരയിൽ അയാൾ തന്റെ യാത്ര അവസാനിപ്പിച്ചു . ചുറ്റിനും കൊടും കാടാണ് . അവിടെക്കണ്ട രണ്ടു മരങ്ങൾക്കിടയിൽ അയാൾ തന്റെ ബാഗിൽ കരുതിയിരുന്ന ടാർപോളിൻ വലിച്ചുകെട്ടി . അതിന്റെ ചോട്ടിൽ തന്റെ നൈലോൺ ക്യാംപിങ്ങ് ടെന്‍റ് നിവർത്തി . അവിടെ നിന്നും , ഏതാനും കിലോമീറ്റർ നടന്നാൽ , വേനൽക്കാലത്ത് ആളുകൾ ക്യാംപിങ്ങിന് വന്നുപാര്‍ത്തിരുന്ന പത്തുമുന്നൂറു സമ്മർ കാബിനുകൾ ഉണ്ടായിരുന്നു . പക്ഷേ അയാൾ അവരുടെയെല്ലാം കൺവെട്ടത്തിൽ നിന്നും ദൂരെ , ഉൾക്കാട്ടിലെ സുരക്ഷിതമായ ഒരിടത്തിലായിരുന്നു . അവിടെ , ആ ജലാശയത്തിന്റെ കരയിൽ , ഒരാളോടും മിണ്ടാതെ അയാൾ കഴിച്ചുകൂട്ടിയത് അടുത്ത 27 വർഷങ്ങളായിരുന്നു . അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു സംശയമുണ്ട് . അയാൾ എങ്ങനെയാണ് തന്റെ ജീവൻ നിലനിർത്തിയിരുന്നത് എന്ന് . നേരത്തെ പറഞ്ഞ ആ സമ്മർ കാബിനുകളിൽ നിന്നും അയാൾ ആരുമറിയാതെ തനിക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ , ഭക്ഷണസാധനങ്ങൾ , പാചകം ചെയ്യാനുള്ള എണ്ണ , വസ്ത്രങ്ങൾ , ഷൂസുകൾ , ടോർച്ചിലിടാനുള്ള ബാറ്ററികൾ , പുസ്തകങ്ങൾ എന്നിങ്ങനെ തനിക്ക് അത്യാവശ്യം വേണ്ടത് മാത്രം മോഷ്ടിച്ചുകൊണ്ടിരുന്നു . ഇരുപത്തേഴു വർഷങ്ങൾക്കിടെ അയാൾ ആ സമ്മർ കാബിനുകളിൽ ആയിരത്തിലധികം വട്ടം അതിക്രമിച്ചുകേറി . ' പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ' എന്നാണല്ലോ . ഇത്രയും വർഷങ്ങൾക്കു ശേഷം ഈയടുത്താണ് ചില കാബിൻ ഉടമകൾ പൊലീസിൽ പരാതി നൽകുന്നതും , പൊലീസ് കള്ളനുവേണ്ടി വല വിരിക്കുന്നതും , അതിൽ ക്രിസ്റ്റഫർ കുടുങ്ങുന്നതും . മോഷണക്കുറ്റത്തിന് വിചാരണ നേരിട്ടശേഷം ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കാലത്താണ് ക്രിസ്റ്റഫറിനെ കാണാനും , ആ അതിശയകരമായ ജീവിതത്തെപ്പറ്റി ഒരു പുസ്തകമെഴുതാനും വേണ്ടി മൈക്ക് ഫിങ്കൽ എന്ന ജേർണലിസ്റ്റ് ജയിലിലേക്കെത്തുന്നത് . " വനാന്തരത്തിലെ അപരിചിതൻ ലോകത്തിലെ അവസാനത്തെ തപസിയുടെ അസാധാരണജീവിതകഥ " എന്നായിരുന്നു പുസ്തകത്തിന്റെ തലക്കെട്ട് , ഈ പുസ്തകം എഴുതുന്നതിലേക്കായി ഫിങ്കൽ ക്രിസ്റ്റഫറുമായി നടത്തിയ സംഭാഷണങ്ങൾ തുടങ്ങുന്നത് ഒരൊറ്റ ചോദ്യത്തിലാണ് . " എന്തിന് … ? കൗതുകങ്ങളും , അത്ഭുതങ്ങളും , സന്തോഷങ്ങളും , സങ്കടങ്ങളുമൊക്കെ നിറഞ്ഞ ഈ ലോകത്തിനു നേരെ പുറം തിരിഞ്ഞ് നിങ്ങൾ ഏകാന്ത ജീവിതം നയിക്കാനായി കാടിനുള്ളിലേക്ക് നടന്നുകേറിയത് എന്തിനാണ് ക്രിസ്റ്റഫർ … ? " ക്രിസ്റ്റഫർ വല്ലാത്ത ഒരു മനുഷ്യനായിരുന്നു . അദ്ദേഹത്തിന് ആളുകളുമായുള്ള സഹവാസം ഏറെ അരോചകമായിരുന്നു . ഫിങ്കൽ ആദ്യം കരുതിയത് ക്രിസ്റ്റഫർ എന്തെങ്കിലും കുറ്റകൃത്യം കടത്തി അതിന്റെ പരിണിതഫലങ്ങളിൽ നിന്നും ഒളിച്ചോടിയതായിരിക്കും എന്ന് . എന്നാൽ അങ്ങനെ ഒന്നുമില്ല എന്ന് ക്രിസ്റ്റഫർ തറപ്പിച്ചു പറഞ്ഞു . ഒറ്റയ്ക്ക് കഴിയാനുള്ള തോന്നൽ ഉള്ളിൽ വല്ലാതെ ഉണ്ടായി . അതിനെ അതിജീവിക്കാനായില്ല . ഏകദേശം മൂന്നുപതിറ്റാണ്ടു കാലമാണ് ക്രിസ്റ്റഫർ കാട്ടിൽ ഒരാളോട് പോലും ഒരക്ഷരം മിണ്ടാതെ കഴിച്ചുകൂട്ടിയത് . ഒരിക്കൽ , ഒരിക്കൽ മാത്രം , അബദ്ധവശാൽ കാട്ടിനുള്ളിൽ വെച്ച് ഒരു ഹൈക്കറുടെ മുന്നിൽ ചെന്നുപെട്ടപ്പോൾ അയാളോട് ഒരു ' ഹായ് … ' പറഞ്ഞിരുന്നു . അതുമാത്രമാണ് 27 വർഷത്തിൽ അയാൾ നടത്തിയ ഒരേയൊരു സംവേദനം . സംഭവത്തിൽ ഒരു കാല്പനികതയൊക്കെ തോന്നുന്നുണ്ടല്ലേ … ! എന്നാൽ അത്ര സുഖകരമല്ല , മെയ്നിലെ ആ കാട്ടിനുള്ളിൽ കഴിച്ചുകൂട്ടുക എന്നത് . വിശേഷിച്ചും തണുപ്പുകാലത്ത് . ശൈത്യത്തിൽ കാട്ടിനുള്ളിലെ താപനില -20നു താഴെപ്പോവും . ക്രിസ്റ്റഫർ പറഞ്ഞത് , അയാൾ ഒരിക്കൽപ്പോലും തണുപ്പുമാറ്റാൻ വേണ്ടി തീകൂട്ടിയിട്ടില്ല എന്നാണ് . കാരണം ലളിതമാണ് . തീ കാട്ടിലെ അപകടകാരികളായ മൃഗങ്ങളുടെയും അതിനേക്കാൾ അപകടകാരികളായ മനുഷ്യരുടെയും ശ്രദ്ധ തന്നിലേക്ക് ആകർഷിക്കും എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു . ' ക്രിസ്റ്റഫറിന്റെ മനസ്സാന്നിധ്യം അപാരമാണ് . നിങ്ങൾ എന്നെങ്കിലും മെയ്ൻ പ്രവിശ്യയിൽ ശൈത്യകാലത്ത് ഒന്ന് പോവണം . അവിടെ ഒരു നൈലോൺ ടെന്റിനുളിൽ കിടക്കണം . തീകത്തിക്കാതെ . ഒരു രാത്രി അങ്ങനെ കഴിച്ചുകൂട്ടിയാൽ ഞാൻ നിങ്ങളെ സമ്മതിക്കാം . ഒരാഴ്ച നിങ്ങൾ അവിടെ കഴിഞ്ഞു എന്ന് കേട്ടാൽ എനിക്ക് അതൊരു അത്ഭുതമായി തോന്നും . ഒരു മാസം നിങ്ങൾ അവിടെ പിടിച്ചുനിന്നു എന്നുപറഞ്ഞാൽ ഞാൻ വിശ്വസിക്കുക പോലുമില്ല . ഇദ്ദേഹം , ക്രിസ്റ്റഫർ , അവിടെ കഴിച്ചുകൂട്ടിയത് 27 ശൈത്യങ്ങളാണ് . ' ' ആവശ്യം സൃഷ്ടിയുടെ മാതാവാണെ'ന്ന് പറയാറില്ലേ . ? കാട്ടിനുള്ളിലെ മരംകോച്ചുന്ന തണുപ്പിനെ അതിജീവിക്കാൻ ഒരു നല്ല വഴി കണ്ടുപിടിച്ചിരുന്നു ക്രിസ്റ്റഫർ . നേരത്തെ കിടന്നുറങ്ങും . രാവിലെ മൂന്നുമണിക്ക് എഴുന്നേൽക്കും . മൂന്നുമണി തൊട്ട് ആറുമണിവരെയാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക . ആ നേരത്ത് അയാൾ കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും . അപ്പോൾ തണുപ്പ് അത്രയ്ക്കങ്ങോട്ട് ബാധിക്കില്ല . " നിങ്ങൾ എങ്ങനെയാണ് നേരം പോക്കിയിരുന്നത് … ? " ക്രിസ്റ്റഫറിനോടുള്ള ഫിങ്കലിന്റെ അടുത്ത ചോദ്യം അതായിരുന്നു . " ഞാൻ മോഷ്ടിച്ചുകൊണ്ടുവന്നിരുന്ന പുസ്തകങ്ങൾ വായിക്കും . പദപ്രശ്നങ്ങൾ പൂരിപ്പിക്കും . എന്നാൽ അതൊന്നും കൊണ്ട് ഏറെ നേരം ചെലവിടാൻപറ്റില്ല . എന്റെ ഒഴിവുസമയത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ' വെറുതെയിരിക്കുക ' എന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത് . " ക്രിസ്റ്റഫർ മറുപടി നൽകി . നമുക്കൊന്നും ആലോചിക്കാൻ കൂടി ആവില്ല അത് . അരമണിക്കൂർ വെറുതെയിരിക്കുക . ഒരു മണിക്കൂർ ഒന്നും ചെയ്യാൻ ഇല്ലാതെയാവുക . ഫോൺ ഡെസ്കിൽ മറന്നുവെച്ച് ഒറ്റയ്ക്ക് ഒരു ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോവുന്നത് ഓര്‍ത്തുനോക്കൂ . ഫോൺ നോക്കാതെ നമുക്ക് ഒരു പകൽ ചെലവിടാനാവില്ല ഇന്ന് . ഒന്നാലോചിച്ചു നോക്കൂ , ഈ മനുഷ്യനെപ്പറ്റി . ഇയാൾ ഈ ലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി , ഒറ്റയ്ക്ക് , ദിവസങ്ങൾ , ആഴ്ചകൾ , മാസങ്ങൾ , വർഷങ്ങൾ … ! ഈ ' വെറുതെയിരിക്കലി'നെപ്പറ്റി ഫിങ്കൽ ക്രിസ്റ്റഫറിനോട് ചോദിച്ചു . ഈ ഇരുപത്തേഴു വർഷങ്ങളിൽ ഒരിക്കൽ പോലും ഒരു നിമിഷനേരത്തേക്കു പോലും തനിക്ക് ബോറടിച്ചിട്ടില്ലെന്ന് ക്രിസ്റ്റഫർ , ഫിങ്കലിനോട് പറഞ്ഞു . കാട്ടിനുള്ളിലെ പ്രകൃതിയോട് വല്ലാത്തൊരു ബന്ധം അനുഭവിച്ചിരുന്നു ആ ഏകാന്തതയിലും അദ്ദേഹം . പതുക്കെപ്പതുക്കെ , തന്റെ ശരീരം അവസാനിച്ച് , കാടു തുടങ്ങുന്നത് എവിടെയാണ് എന്നുപോലും ക്രിസ്റ്റഫറിന് വേറിട്ടറിയാതെയായി . അത്ര ഗാഢമായി പ്രകൃതിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം . വല്ലാത്തൊരു മായികമായ അനുഭൂതിയാണത് . അത് ക്രിസ്റ്റഫറിന് പകർന്നു നൽകിയതിൽ ഒരു മയക്കുമരുന്നിനും പങ്കില്ല . ആ അനുഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് കേവലം ഏകാന്തത മാത്രമാണ് . അത്യാവശ്യമായ ഏകാന്തത . മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ചെലവിട്ട ഏഴുമാസങ്ങളിലും ക്രിസ്റ്റഫർ , ഫിങ്കൽ എന്ന ജേർണലിസ്റ്റിനോടല്ലാതെ മറ്റൊരാളോടുപോലും ഒരക്ഷരം മിണ്ടിയിരുന്നില്ല . സന്യാസജീവിതവും ഏകാന്തതയോടുള്ള പ്രതിപത്തിയുമെല്ലാം ഒരാളുടെ സ്വാർത്ഥതയെയാണ് സൂചിപ്പിക്കുന്നത് എന്ന് കരുതുന്നവരുമുണ്ട് . മെയ്നിലെ വനാന്തരങ്ങളിൽ തന്റെ ജീവിതത്തിന്റെ ഏറിയകൂറും അജ്ഞാതവാസത്തിൽ കഴിച്ചുകൂട്ടിയ ക്രിസ്റ്റഫർ എന്ന ഈ മനുഷ്യന് ജീവിതത്തിൽ ആകെയുണ്ടായ നേട്ടം ഏകാന്തതയും , നിശ്ശബ്ദതയുമാണ് . അയാൾക്ക് ഒരു സ്വാർത്ഥതയും ഉണ്ടായിരുന്നില്ല . നാട്ടിലെ ബഹളങ്ങളിൽ നിന്നൊക്കെ അകന്നുമാറി , കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞുകൂടാൻ ആഗ്രഹിച്ചു . മരങ്ങൾക്കിടയിൽ കിടന്നു മരിക്കാൻ , ഒന്നും ബാക്കിയാക്കാതെ ഈ ലോകം വിട്ടുപോവാൻ അയാൾ ആഗ്രഹിച്ചു . അത്രമാത്രം . ഫെയ്‌സ്ബുക്കിന്റേയും വാട്ട്സാപ്പിന്റെയും ഇൻസ്റാഗ്രാമിന്റെയും യൂട്യൂബിന്റേയുമൊക്കെ പാശങ്ങളിൽപ്പെട്ട് മനുഷ്യർ ഉഴലുന്ന ഇക്കാലത്ത് , ഇദ്ദേഹവും ഒരു മനുഷ്യനാണ് . ഒന്നും അറിയാൻ ആഗ്രഹമില്ലാത്ത , ഒന്നും കാണാൻ ഇഷ്ടമില്ലാത്ത , ഒരാളെയും വിളിക്കാനില്ലാത്ത , ചാറ്റ് ചെയ്യാനില്ലാത്ത , ഒരാൾ … ! അയാൾ ഡയറി എഴുതിയിരുന്നില്ല . അയാൾക്ക് ചിത്രങ്ങളെടുക്കാൻ ഒരു കാമറപോലും ഉണ്ടായിരുന്നില്ല . ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിച്ചു . ഏറെക്കുറെ അത് സാധിച്ചു . അതേ , അയാൾ ഒരു അപൂർവ മനുഷ്യനാണ് . അപൂർവങ്ങളിൽ അപൂർവം . കടപ്പാട് .
false
ചതുർവേദം എന്നത് 1977ൽ മണികണ്ഠൻ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ എസ് . എസ് . ആർ കലൈവണ്ണൻ നിർമ്മിച്ചതും എസ് . എൽ . പുരം സദാനന്ദൻ കഥ , തിരക്കഥ , സംഭാഷണമെസ്ഴുതി ജെ . ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ് . പ്രേം നസീർ,ശ്രീലത,അടൂർഭാസി,ശങ്കരാടി തുടങ്ങിയവർ അഭിനയിച്ചു . ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടേതും സംഗീതം നൽകിയത് ജി . ദേവരാജനുമാണ് . ഗാനങ്ങൾ : ശ്രീകുമാരൻ തമ്പിഈണം ജി . ദേവരാജൻ
false
വ്യാപാരി ചന്തയിൽനിന്ന് ഏറ്റവും നല്ല കുതിരയെ നോക്കി വാങ്ങി . വീട്ടിലെത്തി വേലക്കാരൻ പരിശോധിച്ചപ്പോൾ ജീനിക്കുള്ളിൽ നിറയെ രത്നങ്ങൾ ! അയാൾ സന്തോഷത്തോടെ വിവരം വ്യാപാരിയോടു പറഞ്ഞെങ്കിലും അദ്ദേഹം സന്തോഷിച്ചില്ല . വേലക്കാരന്റെ വാക്കുകൾ അവഗണിച്ച് വ്യാപാരി അവ കുതിരവിൽപനക്കാരനു തിരിച്ചു നൽകാൻ തീരുമാനിച്ചു . ചന്തയിലെത്തി അവ കൈമാറിയപ്പോൾ വിൽപനക്കാരനു സന്തോഷമായി . പകരം , ഇഷ്ടമുള്ള ഒരു രത്നം എടുത്തുകൊള്ളാൻ അയാൾ വ്യാപാരിയോടു പറഞ്ഞു . പലതവണ നിർബന്ധിച്ചപ്പോൾ വ്യാപാരി പറഞ്ഞു – ഈ സഞ്ചി ഇവിടെ എത്തിച്ചപ്പോൾ ഞാൻ എന്റേതായി രണ്ടു രത്നങ്ങൾ സൂക്ഷിച്ചിരുന്നു . പരിഭ്രാന്തനായ വിൽപനക്കാരൻ രത്നങ്ങൾ മുഴുവൻ പരിശോധിച്ചു . ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു മനസ്സിലായ അയാൾ അദ്ഭുതത്തോടെ ചോദിച്ചു – ഏതു രത്നങ്ങളാണു നിങ്ങൾ സൂക്ഷിച്ചത് ? വ്യാപാരി പറഞ്ഞു – സത്യസന്ധതയും ആത്മാഭിമാനവും . ഒരാൾ തനിക്കു നൽകിയിരിക്കുന്ന വിലയെന്തെന്ന് അറിയാൻ അയാൾ നടത്തുന്ന വിട്ടുവീഴ്ചകൾ പരിശോധിച്ചാൽ മതി . എല്ലാ സന്ധിചേരലിലും സ്വന്തമെന്നു കരുതുന്ന ചില കാര്യങ്ങൾ പണയം വയ്ക്കേണ്ടി വരും . എന്തിനുവേണ്ടി പണയം വയ്ക്കുന്നു എന്നതും എന്തു പണയം വയ്ക്കുന്നു എന്നതും കൂട്ടിച്ചേർത്തു വായിക്കുമ്പോൾ മതിപ്പുവില തെളിയും . പണത്തിനു വേണ്ടിയും അധികാരത്തിനു വേണ്ടിയും ഒത്തുതീർപ്പുകൾക്കു തയാറാകുന്നവർക്ക് താങ്ങുവില പോലും ഉണ്ടാകില്ല . കാറ്റിന്റെ ദിശയ്ക്കനുസരിച്ചു സ്വഭാവമാറ്റം വരുത്തുന്നവരെ ആരു വിശ്വസിക്കാൻ ? ചില കാര്യങ്ങൾ നേടുന്നതു കൊണ്ട് വില നഷ്ടപ്പെടുകയേയുള്ളൂ ; ചില കാര്യങ്ങൾ നഷ്ടപ്പെടുത്തിയാൽ വില കൂടുകയും ചെയ്യും . പ്രലോഭനങ്ങളോടുള്ള പ്രതികരണം വ്യക്തിയുടെ മൂല്യമളക്കും . ഒരാളുടെ സ്വഭാവദാർഢ്യമറിയാൻ അയാൾ എന്തിലാണ് മയങ്ങിവീഴുന്നത് എന്നറിഞ്ഞാൽ മതി . സ്വന്തം ദൗർബല്യങ്ങളെ മറികടക്കുക എന്നതാണ് വില നഷ്ടപ്പെടാതെ ജീവിക്കാനുള്ള എളുപ്പവഴി .
false
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരുംഎന്ന പരമ്പരയുടെ ഭാഗം ദേശീയ മുന്നണികൾ ഇടതു മുന്നണി ദേശീയ ജനാധിപത്യ സഖ്യം ഐക്യ പുരോഗമന സഖ്യം ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ്പഞ്ചായത്തി രാജ് അഥവാ പഞ്ചായത്ത് രാജ് . ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിൻറെയും , ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്തി രാജ് . സ്വരാജ് ” സങ്കല്പം കേവലം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതാണ് അന്തിമ ലക്ഷ്യമെന്നു ഗാന്ധിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന്റെ പ്രചോദനം . അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് , ബൽവന്ത് റായി മേത്ത കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു . 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി . 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌ . എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത് . 1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു . ഇതുവഴി , ഗ്രാമ പഞ്ചായത് , ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു . ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമാക്കി . വനിതകൾക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി . അധികാരം ജനങ്ങളിൽ എത്തുക , സാധാരണക്കാരിൽ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം വൈരുദ്ധ്യങ്ങളും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് നേടിയിരിക്കുയാണ് . കേരളവും , കർണ്ണാടകവും സംസ്ഥാന ബജറ്റിൻറെ യഥാക്രമം 40ഉം 34ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട് . മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണ് . " വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക് ” എന്ന തത്ത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്‌ഷ്യം . അതിലൂടെ സമഗ്രമായ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമാവുക . . ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി വിന്യസിക്കുവാൻ ഈ ഭരണ രീതിയാണ് ഏറ്റവും അനുയോജ്യമായത് . പ്രാഥമികാരോഗ്യം , പ്രാഥമിക വിദ്യാഭ്യാസം , ശുചിത്വം എന്നിവയാണ് ഇതിന്റെ പ്രധാന പരിഗണനയിലുള്ളത് . ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട്നിർദ്ദേശിച്ചിരിക്കുകയാണ് . സംസ്ഥാനങ്ങളുടെ നയപരിപാടികളിൽ ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു . കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയമാണ് നിർദ്ദേശം നൽകിയിരിക്കുന്നത് . ഗ്രാമസഭകൾ ഊർജ്ജിതമാക്കാൻ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പാക്കണം . . ഭരണകൂടത്തിൻറെ വക്താവ് ആയിരിക്കരുത് ഗ്രാമസഭകളുടെ തലവൻ . ജനങ്ങളുടെ ശബ്ദം ഭരണകർത്താക്കൾക്ക് മുന്നിലെത്തിക്കുന്ന വ്യക്തിയായിരിക്കണം സഭയുടെ തലവൻ . ഗ്രാമസഭാ അധികാരികളുടെ ചുമതലകളും കർമ്മങ്ങളും വ്യക്തമായി നിർവ്വചിച്ച് അവരെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശത്തിൽ വ്യക്തമാക്കി . ഗ്രാമസഭാ സെക്രട്ടറിയേറ്റുകളുടെ പ്രവർത്തനരീതിയും വ്യക്തമാക്കിക്കൊടുക്കണമെന്ന് നിർദ്ദേശത്തിലുണ്ട് . പ്രാദേശികമായ സമ്മർദ്ദങ്ങൾക്ക് അതീതമായിരിക്കണം ഇവയുടെ പ്രവർത്തനം . ഗ്രാമീണ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരിക്കണം . കാർഷിക മാനുഷിക സാമൂഹിക മേഖലകളിൽ ഗ്രാമസഭകളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു .
false
കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല . കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍ . കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും . നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍ , അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ . കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത് . വീട്ടില്‍ ഞങ്ങള്‍ മൂന്ന് മക്കളാണ് . ഞാന്‍ നടുക്കഷ്ണം … ഇളയവന് എന്നേക്കാള്‍ വെറും ഒരു വയസ്സ് ഇളപ്പം . പിന്നെ , കുറേയേറെ കസിന്‍സും … ഇവരുടെയൊക്കെ ഇടയില്‍ വളര്‍ന്നിട്ടും ഒരു കുഞ്ഞ് പിറക്കുമ്പോള്‍ ജീവിതം എങ്ങനെ മാറുമെന്ന് മനസ്സിലാകാന്‍ ഒരു കുഞ്ഞ് പിറക്കേണ്ടി തന്നെ വന്നു . ടി ടി സി പഠിക്കുമ്പോഴായിരുന്നു കല്ല്യാണം . പത്തൊമ്പതാമത്തെ വയസ്സില്‍ … രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു മോളുമുണ്ടായി … ദിയ പ്രിയദര്‍ശിനി … പക്ഷെ , അതിലൊന്നും ഒരുതരി സത്യസന്ധത കാണില്ല കുഞ്ഞുങ്ങള്‍ക്ക് കൗതുകം ഭയങ്കര കൂടുതലായിരിക്കും . കണ്ടിട്ടില്ലേ , നമ്മള്‍ കാണാത്ത പലതും അവര് കാണുന്നത് … ' ഇതെന്താ , ഇതെന്താ ഇങ്ങനെ ? ' എന്നൊക്കെ ചോദിക്കുന്നത് . അവര്‍ ലോകത്തെ കാണുകയാണ് . ഓരോന്നും , ഓരോന്നും എന്താണെന്ന് അറിഞ്ഞു വരികയാണ് . പലപ്പോഴും , മാതാപിതാക്കള്‍ ആ സമയത്ത് പറഞ്ഞുകൊടുക്കുന്നത് , ചുറ്റുമുള്ളവര്‍ ചൊല്ലിക്കൊടുക്കുന്നത് ഒക്കെ ആഴത്തില്‍ അവരുടെ മനസ്സില്‍ പതിയും . അതാണ് യാഥാര്‍ത്ഥ്യമെന്നും അവര്‍ കരുതും . ' എന്ത് ഉത്തരം നല്‍കേണ്ടൂ ' എന്നറിയാതെ അന്തം വിട്ട് നിന്ന സന്ദര്‍ഭം എല്ലാ മാതാപിതാക്കളുടെ ജീവിതത്തിലും കാണും … പല ചോദ്യങ്ങള്‍ക്കും നൈസായി സ്കൂട്ടാവേണ്ടി വന്നിട്ടുള്ളവരെന്തായാലുമുണ്ടാകും . പക്ഷെ , കുട്ടികളാരാ മക്കള് … അവര് അത് അങ്ങനെയൊന്നും വിടില്ല , നമ്മുടെ പിന്നാലെ പിന്നാലെ കൂടും . എല്ലാ അച്ഛനമ്മമാരും ഒരിക്കലെങ്കിലും കേട്ട ചോദ്യമായിരിക്കും , ' അമ്മേ/അച്ഛാ ഞാനെങ്ങനാ ഉണ്ടായേ ? ' അല്ലെങ്കില്‍ , ' ഈ കുഞ്ഞുങ്ങളെങ്ങനെയാ ഉണ്ടാവണേ ? ' എന്നത് . ' അതേ , വെള്ളപ്പൊക്കത്തില്‍ കിട്ടിയതാണ് , ദൈവം തന്നതാണ് , വാങ്ങിയതാണ് ' തുടങ്ങി പലതരം ഉത്തരങ്ങളും റെഡിയാണ് . പക്ഷെ , അതിലൊന്നും ഒരുതരി സത്യസന്ധത കാണില്ല . ഇതേ അനുഭവം എനിക്കുമുണ്ടായി … അതെ മോളൂ , പൂച്ച ഇടയ്ക്ക് പുല്ലു തിന്നുന്നത് കണ്ടിട്ടില്ലേ അന്ന് മൂത്ത മോൾക്ക് 6 - 7 വയസ് ആയ സമയം ആണ് . ആ സമയത്താണ് സഹോദരിയുടെ മകള്‍ ഗര്‍ഭിണി ആയത് . അന്ന് , മോൾ ഒരിക്കൽ ചോദിച്ചു , '' എന്താ അമ്മാ കവിതേച്ചി ഗർഭിണി ആയത് / ഞാൻ എന്താ ആകാത്തത് '' എന്ന് . അപ്പൊ തോന്നിയ ഒരു മറുപടി അങ്ങു പറഞ്ഞു , " കല്യാണം കഴിഞ്ഞ് ഭാര്യവും ഭർത്താവും കൂടി നല്ല സ്നേഹത്തിൽ ജീവിക്കണം . അതിന് ശേഷമേ ഗര്‍ഭിണിയാകൂ … '' അവള്‍ വിടാനൊരുക്കമില്ല . ഉടനെ തന്നെ അടുത്ത ചോദ്യം വന്നു , സ്നേഹത്തില്‍ ജീവിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകുമോ ? '' വീണ്ടും കുഴങ്ങി . '' വാവയെ വേണ്ടപ്പോ ഡോക്ടറുടെ അടുത്ത് പോയി ഗുളിക വാങ്ങിത്തിന്നണം അപ്പൊ ഗർഭിണി ആകും '' എന്നു പറഞ്ഞു തല്‍ക്കാലത്തേക്ക് അതങ്ങ് സോൾവ് ചെയ്തു . കുറച്ച് കഴിഞ്ഞു … ഞാൻ ഇസ്തിരി ഇട്ടുകൊണ്ട് നില്‍ക്കുമ്പോഴാണ് കുഴപ്പിച്ച അടുത്ത ചോദ്യം വന്നത് … " അമ്മാ , അപ്പൊ പൂച്ചക്ക് എങ്ങിനാ കുഞ്ഞുണ്ടാകുന്നേ ? അതും ഡോക്ടറുടെ അടുത്ത് പോയ് ഗുളിക വാങ്ങിത്തിന്നുന്നുണ്ടോ ? '' ഇവിടെ ഞാന്‍ പെട്ട് … ചോദ്യം കേട്ടു വിരണ്ട ഞാൻ " ഒന്നിത് തീർക്കട്ടെ മോളെ … '' എന്ന് പറഞ്ഞ് തല പുകഞ്ഞ് ആലോചിച്ചു . മോളാണെങ്കില്‍ ഉത്തരത്തിന് വേണ്ടി മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നു . പെട്ടന്നാണ് ഒരു ഉപായം തോന്നിയത് … " അതെ മോളൂ , പൂച്ച ഇടയ്ക്ക് പുല്ലു തിന്നുന്നത് കണ്ടിട്ടില്ലേ . ഗുളികയ്ക്ക് പകരം ആണ് അത് തിന്നുന്നത് '' എന്ന് പറഞ്ഞു കൊടുത്തു . അവൾക്ക് സമാധാനമായി … കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്തോ സംസാരിച്ച കൂട്ടത്തില്‍ ഞാനിത് ഒരു സുഹൃത്തിനോട് പറഞ്ഞു . അവളെന്നോട് പറഞ്ഞു , ' ഇത്തരം തെറ്റായ കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കരുത് ' എന്ന് . ഇപ്പോള്‍ മകള്‍ക്ക് 12 വയസ്സ് പ്രായമായി . വായിച്ചും കേട്ടും മിണ്ടിയുമെല്ലാം തനിക്കറിയേണ്ട കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവളുമാണ് . എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ് . പക്ഷെ , അന്ന് ചോദിച്ച , ആ ചോദ്യം മാത്രം പിന്നീടൊരിക്കലും അവള്‍ എന്നോട് ചോദിച്ചിട്ടില്ല . പക്ഷെ , എനിക്ക് തോന്നാറുണ്ട് , കുഞ്ഞുങ്ങളോട് കുറച്ചുകൂടി സത്യസന്ധത നമ്മള്‍ കാണിക്കേണ്ടതുണ്ട് എന്ന് . ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കൊടുത്താലും അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റണമെന്നില്ല . പക്ഷെ , ' സ്കൂളില്‍ പോകുമ്പോള്‍ മോള് സയന്‍സ് ഒക്കെ പഠിക്കും … ഇപ്പോള്‍ മോള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല . മെല്ലെ മെല്ലെ അമ്മ പറഞ്ഞുതരാം … ' എന്നെങ്കിലും പറയാമായിരുന്നു എന്ന് തോന്നും . നമ്മളവര്‍ക്ക് ശരിയായ കാര്യം പറഞ്ഞുകൊടുത്തില്ലെങ്കില്‍ പുറത്തൊരു ലോകമുണ്ട് ഞാനൊരു അധ്യാപിക കൂടിയാണ് . കൗണ്‍സലിങ്ങ് ആന്‍ഡ് സൈക്കോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് … എന്നിട്ടും ജീവിതത്തിലെ ഇത്തരം സത്യസന്ധത ചോര്‍ന്നുപോകുന്ന സന്ദര്‍ഭത്തെ കുറിച്ച് ഓര്‍ത്തു പോകുന്നു . അവര്‍ നമ്മുടെ കുഞ്ഞുങ്ങളാണ് . അവരുടെ ആദ്യത്തെ ലോകം നമ്മളാണ് … പിന്നീടാണവര്‍ പുറം ലോകത്തേക്ക് പിച്ചവെക്കുന്നതും , ഓരോരുത്തരെയായി കാണുന്നതും ഓരോന്നായി പഠിക്കുന്നതും . നമ്മളവര്‍ക്ക് ശരിയായ കാര്യം പറഞ്ഞുകൊടുത്തില്ലെങ്കില്‍ പുറത്തൊരു ലോകമുണ്ട് , അവര്‍ ഈ കുഞ്ഞുങ്ങള്‍ക്ക് എന്ത് പറഞ്ഞുകൊടുക്കും എന്നറിയാനാകില്ല . അതുകൊണ്ട് , നമ്മുടെ കുഞ്ഞുങ്ങളോട് കഴിയും പോലെ സത്യസന്ധരാകാം … 30 , 2019 , 1:08 .
false
ഏലം തൈകൾക്കു വേണ്ടിയുളള നഴ്സറി രണ്ടു ഘട്ടങ്ങളായിട്ടാണ് സാധാരണ നടത്തിപ്പോരുന്നത് . വിത്തുവിതച്ച് ചെറു തൈകളാകുന്നിടം വരെയുളളത് ഒന്നാം ഘട്ടവും , തുടർന്ന് തൈകൾ ഇളക്കി നിലത്തോ പോളിത്തീൻ ബാഗുകളിലോ നട്ടുവളര്‍ത്തുന്നത് രണ്ടാം ഘട്ടവും . തൈകൾ വിൽപനയ്ക്കാകുമ്പോൾ പോളിത്തീൻ ബാഗുകളിൽ നട്ടുവളർത്തുന്നതാണ് അഭികാമ്യം . ഇതിനു പോളിബാഗു നഴ്സറി എന്നു പറയപ്പെടുന്നു . ഇത്തരം നഴ്സറികൾ തയാറാക്കാൻ ∙ 100 ഗേജ് കനമുളളതും 2020 സെ . മീ . വലിപ്പമുളളതും അധികവെള്ളം വാർന്നുപോകുന്നതിന് അടിഭാഗത്ത് ഒരേ വലുപ്പത്തിൽ മൂന്നുനാലു ദ്വാരങ്ങള്‍ ഇട്ടിട്ടുളളതുമായ കറുത്ത പോളിത്തീൻ ബാഗുകൾ ഉപയോഗിക്കണം . അതിൽ 3:1:1 അനുപാതത്തിൽ വളക്കൂറുളള മേൽമണ്ണ് , ചാണകപ്പൊടി , മണൽ എന്നിവ കലർന്നുളള മിശ്രിതം നിറയ്ക്കണം . ∙ മൂന്നുനാല് ഇലകളോടെയുളള തൈകള്‍ ഇതിലേക്കു പറിച്ചു നടാം . ഒരു ബാഗിൽ ഒരു തൈ മതിയാകും . ∙ പോളിബാഗ് തൈകൾക്ക് വളർച്ചയിലും ചിമ്പുകളുടെ കാര്യത്തിലും ഐകരൂപ്യം ഉണ്ടായിരിക്കും . ∙ ബാഗിൽ നട്ടാൽ തവാരണയുടെ കാലാവധി അഞ്ചാറുമാസം വരെ കുറയ്ക്കാനാകും . രണ്ടാം തവാരണയിൽ സാധാരണ 10–12 മാസം വരെ വളർത്തേണ്ടിവരും .
false